UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

596.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ സുപ്രീംകോടതിയിൽ നൽകിയ കേസിന്റെ നടത്തിപ്പിനായി വക്കീൽ ഫീസ് ഉൾപ്പെടെ ആകെ ചെലവഴിച്ച തുക ഇനം തിരിച്ചു വ്യക്തമാക്കുമോ?
597.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ഏതൊക്കെ കേസുകളിൽ പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം തേടിയിട്ടുണ്ടെന്നും ഓരോ കേസിലും വക്കീൽ ഫീസിനത്തിലും മറ്റ് ഇനങ്ങളിലുമായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാന സർക്കാർ ഏതൊക്കെ രാഷ്ട്രീയ കൊലപാതക കേസുകളിൽ പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം തേടിയിട്ടുണ്ടെന്നും ഓരോ കേസിലും വക്കീൽ ഫീസിനത്തിലും മറ്റ് ഇനങ്ങളിലുമായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
598.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ താല്ക്കാലിക അടിസ്ഥാനത്തില്‍ എത്ര ജീവനക്കാർ ഏതൊക്കെ തസ്തികകളില്‍ ജോലി ചെയ്യുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
കമ്മീഷനിലെ താല്ക്കാലിക നിയമനങ്ങൾ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നടത്തണമെന്ന സർക്കാർ ഉത്തരവ് മറികടന്ന് എത്ര ജീവനക്കാർ എത്ര വർഷമായി താല്കാലിക അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
കമ്മീഷനിൽ താല്ക്കാലിക അടിസ്ഥാനത്തില്‍ തുടരുന്ന ജീവനക്കാരെ ഏതെങ്കിലും മത്സര പരീക്ഷയുടെ അടിസ്ഥാനത്തിലാണോ നിയമിച്ചിട്ടുള്ളത്; ഇല്ലെങ്കില്‍ പ്രസ്തുത ജീവനക്കാര്‍ക്ക് എപ്രകാരമാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
താൽക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തിയിട്ടുള്ള ഒഴിവുകൾ പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
599.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമ വകുപ്പിലെ ജീവനക്കാർക്ക് നിയമ നിർമാണത്തിൽ പരിശീലനം നൽകുന്നതിനായി സ്ഥാപിച്ചിട്ടുള്ള ലെജിസ്ലേറ്റീവ് ഇൻസ്റ്റിട്യൂട്ട് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുമോ;
( ബി )
നാളിതുവരെയായി എത്ര പേർക്ക് പരിശീലനം നൽകിയിട്ടുണ്ടന്ന് വ്യക്തമാക്കുമോ;
( സി )
ഇൻസ്റ്റിട്യൂട്ടിന്റെ പ്രവർത്തനങ്ങൾക്കായി എത്ര രൂപ വകമാറ്റി അനുവദിച്ചിട്ടുണ്ട്; ഏത് ഹെഡ്ഡിൽ നിന്നെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇൻസ്റ്റിട്യൂട്ടിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി രൂപീകരിച്ച കമ്മിറ്റിയിലെ അംഗങ്ങൾ ആരെക്കെയാണെന്ന് വ്യക്തമാക്കുമോ?
600.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നാളിതുവരെ കേരള ഹൈക്കോടതിയിലെ എത്ര കേസുകൾക്ക് പുറത്തുനിന്നുള്ള അഭിഭാഷകരുടെ സേവനം നേടിയിട്ടുണ്ട്; പ്രസ്തുത കേസുകൾ, ഇവർക്ക് ഫീസിനത്തിൽ നൽകിയ തുക, അനുവദിച്ച യാത്രപടി, മറ്റു ചെലവുകൾ എന്നിവ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
601.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴില്‍ കേരള ഖാദി വ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ പെരുങ്കടവിള പഞ്ചായത്തില്‍ മാരായമുട്ടത്ത് പ്രവര്‍ത്തിച്ചിരുന്നതും നിലവില്‍ പ്രവര്‍ത്തനരഹിതവുമായ പെരുങ്കടവിള ഓയില്‍ കോ-ഓപ്പറേറ്റീവ് സൊസെെറ്റി നമ്പര്‍ സി.ഐ.എന്‍.ഡി. (ടി) 1 എന്ന സഹകരണ സംഘത്തിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കുമോ; പ്രസ്തുത സംഘത്തില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വയ്ക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ആകെ എത്ര സെന്റ് സ്ഥലമാണ് പ്രസ്തുത സംഘത്തിന് ഉള്ളതെന്ന് അറിയിക്കുമോ; നിലവില്‍ ഇതിന്റെ ഉടമസ്ഥത ആര്‍ക്കാണ്; പ്രസ്തുത സ്ഥലത്തിന്റെ പേരില്‍ ബാധ്യതകളുണ്ടോ; എങ്കില്‍ എത്ര രൂപയാണ് ബാധ്യതയെന്ന് അറിയിക്കുമോ; ബാധ്യതകളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
നിലവില്‍ പ്രവര്‍ത്തനരഹിതമായ പ്രസ്തുത സംഘത്തിന്റെ പേരിലുള്ള ബാധ്യതകള്‍ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ഒടുക്കിയാല്‍ സംഘത്തിന്റെ പേരില്‍ റീ സര്‍വേ 645/2-ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥലം മാരായമുട്ടം പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി കെെമാറുന്നതിന് നടപടി സ്വീകരിക്കാമോ; ഇതിലേയ്ക്കായി എന്തെങ്കിലും നിയമതടസ്സങ്ങള്‍ ഉണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കമ്മിറ്റി തീരുമാനം ഉള്ളടക്കം ചെയ്ത് നല്‍കിയിരുന്ന നിവേദനത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ എന്തൊക്കെയാണ്; ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
602.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ സഹകരണ സ്പിന്നിംഗ് മില്‍ അടഞ്ഞു കിടക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സ്പിന്നിംഗ് മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തില്‍ നിന്നും പിരിഞ്ഞു പോയ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
603.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എന്‍.എല്‍. ഏറ്റെടുത്ത് കെ.പി.പി.എല്‍. ആക്കിയപ്പോൾ കെ.പി.പി.എല്‍.-ന്റെ സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്വകാര്യ സ്കൂൾ മാനേജ്മെന്റിൽ നിന്നും വാടക ഈടാക്കുന്നുണ്ടോ; എങ്കില്‍ എത്ര രൂപയാണ് ഈടാക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
നിലവിൽ കെ.പി.പി.എല്ലിൽ എത്ര സ്ഥിരം ജീവനക്കാരുണ്ട്; എത്ര കരാർ ജീവനക്കാരുണ്ട്; പ്രസ്തുത സ്വകാര്യ സ്കൂളും കെ.പി.പി.എല്ലും തമ്മിലുള്ള കരാർ വ്യവസ്ഥ എന്താണ്; വ്യക്തമാക്കാമോ?
604.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പൊതുമേഖലാ സ്ഥാപനങ്ങളെ എങ്ങനെയാണ് ബാധിച്ചിട്ടുള്ളത് എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഏതെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയോ ലേ ഓഫ്‌ ചെയ്യുകയോ ചെയ്തിട്ടുണ്ടോ; എങ്കിൽ അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
സാമ്പത്തിക പ്രതിസന്ധിമൂലം ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളിലാണ് ശമ്പളം മുടങ്ങിയിട്ടുള്ളതെന്നും ഏതെങ്കിലും സ്ഥാപനങ്ങളിൽ ജീവനക്കാരെ പിരിച്ചു വിടേണ്ടതായ സാഹചര്യങ്ങളുണ്ടായിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( ഡി )
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളെ സഹായിക്കുവാന്‍ റിവോള്‍വിംഗ് ഫണ്ട് പോലുള്ള ബഡ്‌ജറ്റ്‌ ഇതര സഹായം കണ്ടെത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇത് സംബന്ധിച്ച സര്‍ക്കാര്‍ നയം വ്യക്തമാക്കാമോ?
605.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ; എങ്കിൽ അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും യഥാസമയത്ത് നല്‍കിവരുന്നുണ്ടോ;
( സി )
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ലാഭത്തിലേക്ക് കൊണ്ടുവരുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ഡി )
പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈദ്യുതി കുടിശിക പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദീകരിക്കാമോ?
606.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ വകുപ്പിന്റെ അധീനതയില്‍ ആകെ എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്; ഇവയിൽ ലാഭത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്;
( ബി )
പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്?
607.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.ഐ. ക്യാമറ പദ്ധതിയിലെ അഴിമതി സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നത് ആരെയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത ഉദ്യോഗസ്ഥൻ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് പ്രസ്‌തുത ഉദ്യോഗസ്ഥനെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നതിന് ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ?
608.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം ലാഭത്തില്‍/നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവ ഏതെല്ലാമെന്ന് ലാഭ/നഷ്ട കണക്ക് സഹിതം തരം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പൊതുമേഖല സ്ഥാപനങ്ങളുടെ 2015-16 സാമ്പത്തിക വര്‍ഷത്തെ ലാഭ/നഷ്ട സ്ഥിതിയെ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
നിലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ സമയബന്ധിതമായി ലാഭത്തിലേയ്ക്ക് ഉയര്‍ത്തികൊണ്ടുവരാന്‍ എന്തൊക്കെ നടപടികള്‍ക്കാണ് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
609.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും കണ്ടുപിടിക്കപ്പെടുന്ന നൂതന ആശയങ്ങൾ വിപണന സാധ്യതയുള്ള ഉല്പന്നങ്ങളാക്കുവാൻ പദ്ധതി ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വലിയ വ്യവസായ സംരംഭങ്ങൾക്ക് ഭൂമിസാദ്ധ്യതയില്ലാത്ത ഇടമെന്ന പരിമിതി അതിജീവിക്കുവാന്‍ അനുയോജ്യമായതും വിജ്ഞാനാധിഷ്ഠിതവുമായ വ്യവസായങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് ഭൂമി ഉറപ്പാക്കിയതിനുശേഷം ലഭിക്കുന്ന അധിക ഭൂമിയിൽ കാമ്പസ് വ്യവസായ പാർക്കുകൾ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുന്നതിനും വ്യവസായ-അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
610.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള വഞ്ചി ക്ലേ മൈൻസ് ഭൂമിയുടെ ആകെ വിസ്തീർണ്ണം എത്രയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമി പ്രയോജനപ്പെടുത്തി വ്യവസായ സംരംഭകർക്ക് വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിന് സഹായകമായ എന്തെങ്കിലും നടപടികൾ വ്യവസായ വകുപ്പ് ഇതിനകം സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
വഞ്ചി ക്ലേ മൈൻസ് ഭൂമിയിൽ വ്യവസായ സംരംഭകർക്ക് സൗകര്യങ്ങൾ ഒരുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനം തുടർ നടപടികൾ സ്വീകരിക്കുന്നതിനായി റീ - ബിൽഡ് കേരളയ്ക്ക് കൈമാറിയതിന് ശേഷം പ്രസ്തുത നിവേദനത്തിന്മേൽ റീ - ബിൽഡ് കേരള എന്തെല്ലാം നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?
611.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്ത് ആരംഭിച്ച വ്യവസായ സംരംഭങ്ങളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
വ്യവസായ ശാലകളില്‍ നിന്നും ജലസ്രോതസുകളിലേക്ക് മാലിന്യങ്ങള്‍ തളളുന്നത് തടയുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്റെ ഭാഗമായി പുതിയ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്ന വിഷയം പരിഗണനയിലുണ്ടോ എന്ന് വിശദമാക്കാമോ;
( ഇ )
ചെറുകിട വ്യവസായ സംരംഭങ്ങളുടെ വികസനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ?
612.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനു ശേഷം നാളിതുവരെ വാമനപുരം മണ്ഡലത്തില്‍ വ്യവസായ വകുപ്പ് നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്നും അതിനുവേണ്ടി ചെലവഴിച്ച തുക എത്രയാണെന്നും വിശദമാക്കാമോ?
613.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് വയനാട് ജില്ലയില്‍ ആരംഭിച്ച സ്വയം സംരംഭങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംരംഭങ്ങള്‍ക്കായി സർക്കാർ എത്ര രൂപ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
വയനാട് ജില്ലയുടെ സാധ്യതകള്‍ പരിഗണിച്ച് കൂടുതല്‍ സംരംഭകരെ ആകർഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
614.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെറുകിട, വന്‍കിട കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സിമന്റ്, കമ്പി, എം സാന്റ്, ചല്ലി തുടങ്ങി വിവിധയിനം സാധനങ്ങളുടെ വില വര്‍ദ്ധനവ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വില വര്‍ദ്ധനവ് തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ എം സാന്റ്, ചല്ലി, പി സാന്റ് തുടങ്ങിയവയ്ക്കു് വില്പനക്കാര്‍ തോന്നിയതുപോലെ വില ഈടാക്കി വില്ക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത സാധനങ്ങള്‍ക്കു് അടിസ്ഥാന വില്പന വില നിശ്ചയിച്ച് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
615.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം 2.0 പദ്ധതിയിലൂടെ എത്ര പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ സമാഹരിച്ച നിക്ഷേപ തുക എത്രയെന്നു വിശദമാക്കുമോ; ഇതിന്റെ അടിസ്ഥാനത്തില്‍ എത്ര തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടുവെന്ന് വ്യക്തമാക്കാമോ?
616.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ സൗത്ത് വാഴക്കുളം മിനി വ്യവസായ എസ്റ്റേറ്റില്‍ നിലവില്‍ എത്ര യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത എസ്റ്റേറ്റില്‍ പുതിയ സംരംഭകര്‍ക്കായി ഭൂമി അനുവദിച്ച് നല്‍കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
എസ്റ്റേറ്റിന്റെ വിപുലീകരണത്തിനായി പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
617.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പാറത്തോട് ഗ്രാമപഞ്ചായത്തിൽ കോട്ടയം ജില്ലാ മിനി വ്യവസായ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിച്ച രണ്ട് ഏക്കർ സ്ഥലത്ത് മിനി വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം വ്യക്തമാക്കുമോ?
618.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ലെ ബജറ്റില്‍ തുക വകയിരുത്തിയിരുന്ന, കാട്ടാക്കടയിലെ ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ടോക്കണ്‍ പ്രാെവിഷന്‍ നല്‍കി 2024-25 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന, കാട്ടാക്കട മണ്ഡലത്തിലെ കൂന്താണി, മലയിന്‍കീഴ് മേപ്പൂക്കട മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകൾ നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
619.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഫയര്‍ ആന്റ് റസ്ക്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലാത്ത കെട്ടിടങ്ങളുടെ ഉയരം, വിസ്തീര്‍ണ്ണം എന്നിവ എത്രയാണെന്ന് വ്യക്തമാക്കാമോ?
620.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാമ്പസ് ഇന്‍ഡസ്ട്രിയില്‍ പാർക്ക് പദ്ധതിയില്‍ ക്യാമ്പസുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പയ്യന്നൂര്‍ മണ്ഡലത്തിലെ വനിത റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജിനെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിർദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടോ;
( സി )
25 ഏക്കറിലധികം ഭൂമിയുള്ള പ്രസ്തുത കോളേജിനെ ക്യാമ്പസ് ഇന്‍ഡസ്ട്രിയില്‍ പാർക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
621.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംരംഭക വര്‍ഷം 3.0 ഈ വര്‍ഷം ഉണ്ടാകുമോ;
( ബി )
സംരംഭക വര്‍ഷം 1.0, സംരംഭക വര്‍ഷം 2.0 സമയങ്ങളില്‍ ആരംഭിച്ച യൂണിറ്റുകള്‍ പ്രവർത്തിക്കുന്നുണ്ടോ എന്നറിയുന്നതിനും പ്രവർത്തിക്കുന്നവയ്ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്നതിനും എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
വ്യവസായ വകുപ്പില്‍ താല്‍ക്കാലികമായി സംരംഭക വര്‍ഷത്തിന് നിയോഗിച്ച ഇ.ഡി.ഇ.മാരുടെ പ്രവര്‍ത്തനം സംരംഭകര്‍ക്ക് എത്രമാത്രം പ്രയോജനപ്രദമായിരുന്നു എന്നത് സംബന്ധിച്ച ഒരു പഠനം നടത്തുമോ?
622.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നിയോജകമണ്ഡലത്തില്‍ അയ്യമ്പുഴ പഞ്ചായത്തില്‍ ഗിഫ്റ്റ് സിറ്റി പദ്ധതിയ്ക്കായി ഏറ്റെടുത്ത ഭൂമിയുടെ വില ഭൂവുടമകള്‍ക്ക് നല്‍കിയോ; ഇല്ലെങ്കില്‍ ഇത് എന്ന് നല്‍കുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി അയ്യമ്പുഴ പഞ്ചായത്തില്‍ ഭൂമി വിട്ടുനല്‍കിയ ഭൂവുടമകള്‍ക്ക് ഭൂമിയുടെ വില ലഭിക്കാത്തതിനാല്‍ അവര്‍ നേരിടുന്ന പ്രയാസവും ദുരിതവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്ത് നടപടികളാണ് വ്യവസായ വകുപ്പ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഗിഫ്റ്റ് സിറ്റി പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന കാലഘട്ടത്തില്‍ ഉണ്ടായ ജനകീയ പ്രതിഷേധങ്ങളില്‍ സ്ഥലത്തെ പള്ളി വികാരി ഉള്‍പ്പെടെയുള്ള ഭൂവുടമകള്‍ക്കെതിരെ എടുത്ത കേസുകള്‍ നാളിതുവരെ പിന്‍വലിക്കാത്തതും ഭൂവുടമകള്‍ക്ക് ഭൂമിയുടെ വില നല്‍കാതിരിക്കുകയും ചെയ്യുന്നത് ഭൂവുടമകളോട് കാണിക്കുന്ന നീതി നിഷേധമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത കേസുകള്‍ പിന്‍വലിക്കാനും ഭൂമിയുടെ വില ത്വരിതഗതിയില്‍ നല്‍കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; ഭൂവുടമകള്‍ക്ക് ഭൂമിയുടെ വില എന്ന് മുതല്‍ നല്‍കി തുടങ്ങുമെന്നുള്ള ഉറപ്പ് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
623.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ താലൂക്ക് വ്യവസായ കേന്ദ്രം ഇല്ലാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത താലൂക്കിൽ താലൂക്ക് വ്യവസായ കേന്ദ്രം തുടങ്ങുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
മഞ്ചേശ്വരം താലൂക്ക് വ്യവസായ കേന്ദ്രം എപ്പോൾ യാഥാർത്ഥ്യമാകുമെന്ന് വിശദമാക്കുമോ?
624.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാല് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാവുന്ന തരത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതി പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
നിക്ഷേപകരെ കണ്ടെത്താനും അവര്‍ക്കുവേണ്ട സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ; ഇതിന്‍ പ്രകാരം എത്ര സംരംഭങ്ങള്‍ നാളിതുവരെയായി തുടങ്ങിയിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
സംരംഭങ്ങള്‍ക്ക് കാലതാമസം കൂടാതെ അനുമതി ലഭിക്കാനും വ്യവസായം ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനും ആവശ്യമായ സേവനങ്ങള്‍ കൃത്യമായി ലഭിക്കുന്നതിനും ആയത് സംബന്ധിച്ച് പരാതി ഉയരുകയാണെങ്കില്‍ അത് പരിഹരിക്കുന്നതിനും ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
625.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ തലത്തില്‍ എം.എസ്.എം.ഇ. മേഖലയില്‍ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം നേടിയ 'സംരംഭക വര്‍ഷം' പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഉല്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനും വായ്പ /സബ്സിഡി ലഭ്യമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി പുതിയ സംരംഭങ്ങളെ വിപുലപ്പെടുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
626.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാലയങ്ങളിലെ സംരംഭകത്വ വികസന ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിന് വ്യവസായ വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്‍കുബേഷന്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ക്യാമ്പസ് ഇൻഡസ്ട്രിയൽ പാര്‍ക്ക്‌ പദ്ധതിയുടെ വിശദ വിവരങ്ങള്‍ നല്‍കുമോ;
( ഡി )
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന നൂതന ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് പ്രസ്തുത പദ്ധതി എപ്രകാരം പ്രയോജനപ്പെടുമെന്ന് വെളിപ്പെടുത്താമോ?
627.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 2023 മുതല്‍ ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ സ്ഥിരം ഹജ്ജ് ഹൗസ് നിര്‍മ്മിക്കുന്നതിന് കിന്‍ഫ്രയുടെ അധീനതയിലുളള ഒരേക്കര്‍ ഭൂമി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ലീസ് വ്യവസ്ഥയില്‍ നല്‍കുന്നതിന് കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ തീരുമാനം വൈകുന്നതിനുളള കാരണം വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കി ഭൂമി കൈമാറുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
628.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വർഷം, ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങിയ പദ്ധതികളുടെ ഭാഗമായി കൊണ്ടോട്ടി മണ്ഡലത്തിൽ പുതുതായി ആരംഭിച്ച സംരംഭങ്ങൾ, നിക്ഷേപങ്ങൾ, തൊഴിലവസരങ്ങൾ എന്നിവ പഞ്ചായത്ത്, മുൻസിപ്പാലിറ്റി തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത വ്യവസായ സംരംഭങ്ങള്‍ക്കായി സംരംഭകർക്ക് ബാങ്ക് വായ്പയായി എത്ര തുക ലഭിച്ചു എന്ന് പഞ്ചായത്ത്, മുൻസിപ്പാലിറ്റി തിരിച്ച് ലഭ്യമാക്കുമോ?
629.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് വിപണി കണ്ടെത്തുന്നതിനും സാങ്കേതിക പുരോഗതി നേടുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നടക്കുന്ന വ്യാപാരമേളകളില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം യൂണിറ്റുകള്‍ക്ക് പങ്കെടുക്കുവാനുള്ള അവസരം ഒരുക്കികൊടുക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇത്തരം സംരംഭകരുടെ ഉല്പന്നങ്ങള്‍ക്ക് വിപണി ലഭ്യതയ്ക്കായി ഇ-പോര്‍ട്ടല്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
നിലവില്‍ അടഞ്ഞു കിടക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമോ; വിശദമാക്കാമോ?
630.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ എത്ര പദ്ധതികള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്;
( ബി )
എത്ര രൂപയുടെ നിക്ഷേപവും തൊഴിലവസരവും ആണ് സൃഷ്ടിക്കാന്‍ സാധിച്ചത്;
( സി )
പഞ്ചായത്ത്-നഗരസഭ അടിസ്ഥാനത്തില്‍ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
631.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു കുടുംബം ഒരു സംരംഭം എന്ന പദ്ധതിയുടെ ഭാഗമായി ഗുരുവായൂര്‍ മണ്ഡലത്തില്‍ എത്ര സംരംഭകര്‍ക്ക് സഹായം അനുവദിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഗുരുവായൂര്‍ മണ്ഡലത്തില്‍ എത്ര സ്‍ത്രീ സംരംഭകര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട് എന്ന് വിശദമാക്കാമോ?
632.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെറുകിട, ഇടത്തരം സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും അവർക്ക് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും എന്തെല്ലാം അധിക ധനസഹായങ്ങളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സംരംഭകര്‍ക്ക് സാധാരണ സംരംഭകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വായ്പ സബ്സിഡി സംസ്ഥാനം ലഭ്യമാക്കുന്നുണ്ടോ; വിശദമാക്കാമോ?
633.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആലപ്പുഴ മണ്ഡലത്തില്‍ വ്യവസായ വകുപ്പ് മുഖേന എത്ര സൂക്ഷ്മ സംരംഭങ്ങളാണ് ആരംഭിച്ചിട്ടുള്ളതെന്നും ഇവയ്ക്ക് നല്‍കുന്ന സഹായങ്ങള്‍ സംബന്ധിച്ചും വിശദവിവരം ലഭ്യമാക്കാമോ;
( ബി )
സംരംഭകശീലം വളര്‍ത്തുന്നതിന് പ്രസ്തുത മണ്ഡലത്തിലെ ആളുകള്‍ക്ക് പ്രത്യേക പരിശീലന പരിപാടി നടത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
634.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത മൺപാത്ര നിർമ്മാണ വ്യവസായങ്ങൾക്ക് സഹായങ്ങൾ ലഭ്യമാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ അറിയിക്കാമോ; എത്ര കുടുംബങ്ങളാണ് നിലമ്പൂർ താലൂക്കിൽ കുലത്തൊഴിലായി മൺപാത്ര നിർമ്മാണം നടത്തിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് എവിടെയെങ്കിലും മൺപാത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യവസായ സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ; എങ്കിൽ സംഘങ്ങളുടെ പേരുവിവരങ്ങളും നിയമാവലിയുടെ പകർപ്പും ലഭ്യമാക്കാമോ;
( സി )
മൺപാത്ര നിർമ്മാണത്തിനായി കളിമണ്ണ് ശേഖരിക്കുന്നതിന് കടുത്ത നിയന്ത്രണം ഉള്ളതിനാൽ നിർമ്മാണ തൊഴിലാളികൾക്ക് മണ്ണ് ലഭ്യത ഉറപ്പുവരുത്താൻ വ്യവസായ വകുപ്പ് കൈക്കൊണ്ട നടപടികൾ വിശദമാക്കാമോ; ദൂരസ്ഥലങ്ങളിൽ നിന്നും കളിമണ്ണ് കൊണ്ടുവരുമ്പോഴുണ്ടാകുന്ന നഷ്ടം ഒഴിവാക്കാൻ മണ്ണ് ലഭ്യതയുള്ള സമീപ പ്രദേശങ്ങളിൽ കളിമൺ ഖനനാനുമതി നൽകുന്നതിന് ജില്ലാ കളക്ടർമാർക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കുമോ; വിശദമാക്കാമോ;
( ഡി )
പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ച് മൺപാത്ര നിർമ്മാണം പരിശീലിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളോ കേന്ദ്രങ്ങളോ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
635.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയ്ക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അനുമതി ലഭിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
വ്യവസായ ഇടനാഴിയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ; പ്രസ്തുത പദ്ധതിയിലൂടെ എത്ര കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കുമോ?
636.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായി നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത പാർക്ക് എപ്പോൾ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
637.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയില്‍ വ്യവസായ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഇങ്ങനെയുള്ള വ്യാവസായ പാര്‍ക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ നിന്നും എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടാകുകയെന്ന് വിശദമാക്കാമോ;
( സി )
വ്യവസായ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇത്തരത്തിലുള്ള വ്യവസായ പാര്‍ക്കുകള്‍ക്ക് ലഭ്യമാണോ; വ്യക്തമാക്കാമോ?
638.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പസ്‌ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എപ്രകാരമാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്ന വിശദാംശം വ്യക്തമാക്കുമോ?
639.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം-പുല്ലുപാറയിലെ ഐ.ടി. പാര്‍ക്കിനായി കണ്ടെത്തിയ സ്ഥലം വ്യവസായ പാര്‍ക്ക് ആക്കി മാറ്റുന്നതിനുള്ള നടപടികള്‍ ഏതുവരെയായെന്ന് വിശദമാക്കാമോ;
( ബി )
സാങ്കേതിക നടപടികള്‍ വേഗത്തിലാക്കി പദ്ധതി യാഥാർത്ഥ്യമാക്കാന്‍ ആവശ്യമായ ഇടപെടല്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
തുടര്‍പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മന്ത്രിതലയോഗം വിളിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; അറിയിക്കാമോ?
640.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം മുകേഷ്
ശ്രീ. ലിന്റോ ജോസഫ്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനങ്ങൾക്കിടയിൽ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നൈപുണ്യ പരിശീലനം നല്‍കുന്നതിനും ഉതകുന്ന രീതിയില്‍ കലാലയങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ താല്പര്യമറിയിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനായി അനുമതി ലഭിക്കുന്ന കലാലയങ്ങൾക്ക് വ്യവസായ മേഖല പദവി നല്‍കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
641.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ വിമാനത്താവളത്തോടനുബന്ധിച്ച് കിന്‍ഫ്ര വ്യവസായ പാർക്കില്‍ നിർമ്മിക്കുന്ന സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (എസ്.ഡി.എഫ്.) ബ്ലോക്കിന്റെ നിർമ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദ വിവരങ്ങള്‍ നല്‍കാമോ?
642.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകത്ത് ഉയർന്നുവരുന്ന പുത്തൻ സാമ്പത്തിക മേഖലയാണ് ബയോഇക്കണോമിക്‌സ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ബയോഇക്കണോമിക്‌സിന്റെ പ്രാധാന്യം ഉൾക്കൊണ്ട് ജൈവ സാങ്കേതികവിദ്യാ മേഖലയിൽ കാര്യമായ ഇടപെടൽ നടത്തുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
യുവ ബിരുദധാരികളെ ജൈവ സാങ്കേതികവിദ്യാ മേഖലയിൽ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ ;
( സി )
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വൈറോളജി സ്ഥാപനമായി തിരുവനന്തപുരം തോന്നക്കൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയെ (ഐ.എ.വി) മാറ്റാന്‍ ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കാമോ ;
( ഡി )
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും ലഭിക്കേണ്ടുന്ന അനുമതികൾ നേടിയെടുക്കുന്നതിലെ പുരോഗതി വ്യക്തമാക്കുമോ?
643.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിനായി എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പത്ത് ഏക്കര്‍ സ്ഥലം വ്യവസായ വകുപ്പിന് വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവിടെ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
644.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജകമണ്ഡലത്തിലെ കണ്ണമ്പ്ര വ്യവസായ പാര്‍ക്ക് സ്ഥലം ഏറ്റെടുക്കല്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി ഏത് ഘട്ടത്തിലാണ് എന്നറിയിക്കാമോ ?
645.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ കുറ്റ്യാടിയിൽ വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് ഇറിഗേഷൻ വകുപ്പിന്റെ ഭൂമി കൈമാറി കിട്ടുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന്റെ സാധ്യതാ പഠനത്തിന് ഏതെങ്കിലും കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
646.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടിയിലെ മണിമല നാളികേര പാര്‍ക്ക് നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; ചുറ്റുമതില്‍, വാച്ച് റൂം ക്യാബിന്‍, ബോര്‍ വെല്‍ എന്നിവയുടെ നിര്‍മ്മാണം എന്നത്തേക്ക് പൂർത്തീകരിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
നാളികേര പാര്‍ക്കിലേക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നാളികേര പാര്‍ക്കിലേക്ക് വ്യവസായങ്ങളെ ക്ഷണിക്കുവാൻ ഉദ്ദേശിക്കുന്നത് എന്നത്തേക്കാണെന്നും അതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
647.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ച് ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിരുന്നോ; എങ്കില്‍ വിശദമാക്കുമോ?
648.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെ.എസ്.ഐ.ഡി.സി. യുടെയും കിന്‍ഫ്രയുടെയും പാര്‍ക്കുകളില്‍ നിന്ന് എത്ര സംരംഭകര്‍ക്ക് ഭൂമി/കെട്ടിടം അനുവദിച്ച് നല്‍കിയിട്ടുണ്ടെന്നും അവ ഏതെല്ലാം സംരംഭകര്‍ക്കാണ് നൽകിയതെന്നും വ്യക്തമാക്കുമോ;
( ബി )
ഇതിലൂടെ എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചുവെന്നും എത്ര തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചുവെന്നും വിശദമാക്കുമോ?
649.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വ്യവസായ വകുപ്പ് നടപ്പാക്കിയ പ്രധാന പദ്ധതികള്‍ ഏതൊക്കെയെന്നും പുതുതായി എത്ര തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞുവെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ കായംകുളം മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍, അവയ്ക്കായി ചെലവഴിച്ച തുക, പദ്ധതികളുടെ നിലവിലെ പുരോഗതി എന്നിവ വിശദമാക്കാമോ?
650.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട പെൺകുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി തിരുവനന്തപുരം വെങ്ങാനൂർ തെന്നൂർക്കോണത്ത് ഖാദി ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനവും പതിനെട്ട് സെന്റ് വസ്തുവും സ്വകാര്യ വ്യക്തികൾ കയ്യേറിയതിന്റെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം കയ്യേറിയവർക്കെതിരെ എന്തൊക്കെ നിയമനടപടികൾ എടുത്തിട്ടുണ്ട്; വ്യക്തമാക്കാമോ; കേസ് രജിസ്റ്റർ ചെയ്തതിന്റെ വിവരങ്ങള്‍ നല്കാമോ;
( സി )
പ്രസ്തുത സ്ഥലത്തിൽ നിന്ന് അ‍ഞ്ച് സെന്റ് വസ്തു സ്വകാര്യ വ്യക്തിക്ക് വിലയാധാരം നൽകിയതിന് നിയമസാധുതയില്ലാത്ത സാഹചര്യത്തിൽ പ്രസ്തുത ആധാരം റദ്ദ് ചെയ്യുവാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥലത്തെ സ്ഥാപനങ്ങളിൽ ഉൽപാദന യൂണിറ്റും സെയിൽസ് ഔട്ട്‍ലെറ്റും ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
651.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ ആലത്തൂര്‍ മണ്ഡലത്തില്‍ വ്യവസായ വകുപ്പ് മുഖേന ആരംഭിച്ചിട്ടുള്ള പുതിയ വ്യവസായ സംരംഭങ്ങള്‍ എത്രയാണെന്നും അതുവഴി എത്ര പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ?
652.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ ജലാശയങ്ങളിലേക്ക് ഒഴുക്കി വിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പെരിയാറിന്റെ തീരപ്രദേശങ്ങളിലെ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങൾ നദിയിലേക്ക് ഒഴുക്കിയതുമൂലം മത്സ്യങ്ങൾ ചാകുന്നതിൽ ഉത്തരവാദികളായ സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
വ്യവസായ സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ നദികളിലേക്ക് ഒഴുക്കി വിടുന്നതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇവ തടയുന്നതിന് വ്യവസായ വകുപ്പ് മുഖേനെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
653.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളിൽ എ.ഐ. ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെൽട്രോൺ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഇനത്തിൽ നാളിതുവരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
654.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എച്ച്. സലാം
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക മേഖലയെ നവീകരിക്കുന്നതിനും വൈവിധ്യവല്‍ക്കരിക്കുന്നതിനും അതിലൂടെ വ്യവസായ സൗഹൃദാന്തരീക്ഷം കെട്ടിപ്പടുക്കുന്നതിനുമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി സംസ്ഥാനത്തിന് വ്യാവസായിക വളര്‍ച്ച നേടുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ സംസ്ഥാനത്തേക്ക് എത്ര നിക്ഷേപം ആകര്‍ഷിക്കുവാന്‍ സാധിച്ചു; ഇതില്‍ എത്രത്തോളം പദ്ധതികള്‍ പൂര്‍ത്തീകരിച്ചു; വിശദാംശം ലഭ്യമാക്കുമോ;
( സി )
വ്യവസായ സൗഹൃദാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്ക് ആഭ്യന്തര കുടിയേറ്റം ശക്തമാകുമെന്ന് ഏതെങ്കിലും പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
655.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ കാരോട് ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പവ്വര്‍ലൂമിന്റെ പുനരുദ്ധാരണത്തിന് 2022-23, 2023-24 വർഷങ്ങളിൽ എത്ര തുക അനുവദിച്ചു എന്ന് വിശദമാക്കാമോ; ഇല്ലെങ്കില്‍ അതിന്റെ കാരണം അറിയിക്കാമോ?
656.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വ്യവസായ വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന സംരംഭകത്വ വികസന ക്ലബ്ബുകള്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;
( ബി )
നിലവില്‍ ആരംഭിച്ച 10 സംരംഭകത്വ വികസന ക്ലബ്ബുകളുടെയും പ്രവര്‍ത്തനം ഗുണപരമായിട്ടുണ്ടോ; നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുമോ?
657.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നതും പ്രവർത്തനം അവസാനിപ്പിച്ചതുമായ കെല്‍ട്രോൺ ഡിവൈസസ്, കെല്‍ട്രോൺ എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള വ്യവഹാരങ്ങള്‍ തീർപ്പാക്കപ്പെട്ടിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ആയതിനു സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
ഈ വ്യവഹാരങ്ങളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ഡി )
വ്യവഹാരങ്ങള്‍ തീർത്തു സ്ഥലം ഏറ്റെടുക്കുന്ന മുറയ്ക്ക് വ്യവസായ വകുപ്പ് ഈ സ്ഥലത്ത് ആരംഭിക്കുന്ന പുതിയ പദ്ധതികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
658.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതെല്ലാം സ്ഥലങ്ങളില്‍ സംരംഭം ആരംഭിക്കുന്നവര്‍ക്കാണ് കെ-സ്വിഫ്റ്റിലൂടെ അപേക്ഷിക്കാന്‍ അര്‍ഹത ഇല്ലാത്തതെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര കോടിയില്‍ താഴെ നിക്ഷേപമുള്ള സംരംഭങ്ങളാണ് മുന്‍കൂര്‍ ലൈസന്‍സ് ഇല്ലാതെ ആരംഭിക്കാന്‍ കഴിയുക എന്ന് അറിയിക്കാമോ?
659.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ഭെൽ ഏറ്റെടുത്തു കെൽ സ്ഥാപിതമായതിനുശേഷം അതിന്റെ തുടർന്നുളള പ്രവർത്തനങ്ങൾക്ക് എന്ത് തുകയാണ് സർക്കാർ വാഗ്ദാനം ചെയ്തതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തുക നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഏതെല്ലാം ആവശ്യങ്ങൾക്കാണ് തുക പ്രസ്തുത വിനിയോഗിച്ചതെന്ന് വ്യക്തമാക്കാമോ; തുക വാഗ്ദാനം ചെയ്തത് ഏതെല്ലാം ആവശ്യങ്ങൾക്കു വേണ്ടിയായിരുന്നു എന്ന് അറിയിക്കാമോ;
( സി )
കാസർകോട് കെല്ലിന്റെ ഇപ്പോഴത്തെ പ്രവർത്തനം തൃപ്തികരവും ലാഭകരവും ആണോ; വ്യക്തമാക്കാമോ;
( ഡി )
ഇല്ലെങ്കിൽ മാറ്റമുണ്ടാക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്താണെന്ന് വിശദമാക്കാമോ?
660.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വിദ്യാര്‍ത്ഥികളുടെ മികവ് ഉപയോഗപ്പെടുത്തുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
661.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ വി ജോയി
ശ്രീ എം മുകേഷ്
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗിഫ്റ്റ് സിറ്റി പദ്ധതിക്കുള്ള അന്തിമാനുമതി കേന്ദ്ര സര്‍ക്കാര്‍ വെെകിക്കുന്നുവെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കുമോ;
( സി )
കാലതാമസം കൂടാതെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി അനുമതി നേടിയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
662.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട സി.എം.ആര്‍.എല്‍. കമ്പനിയില്‍ കെ.എസ്.ഐ.ഡി.സി.ക്ക് എത്ര ശതമാനം ഓഹരി ഉണ്ടെന്ന് വ്യക്തമാക്കാമോ; സർക്കാരിന്റെ ഓഹരിയുള്ള കമ്പനിയായി പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ ചട്ടങ്ങളും നിബന്ധനകളും ഇവര്‍ക്ക് ബാധകമാണോ; വിശദാംശം ലഭ്യമാകുമോ;
( ബി )
എക്സാലോജിക് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് എന്ത് സേവനം ലഭ്യമാക്കിയതിനാണ് സി.എം.ആര്‍.എല്‍. കമ്പനി പണം നല്‍കിയതെന്ന് വിശദമാക്കാമോ; സി.എം.ആര്‍.എല്‍. കമ്പനി എക്സാലോജിക് സൊല്യൂഷനെ തെരഞ്ഞടുത്ത മാനദണ്ഡം വിശദമാക്കാമോ; പ്രസ്തുത കമ്പനി എക്സാലോജിക് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡുമായി എന്തെങ്കിലും കരാറിൽ ഏര്‍പ്പെട്ടിരുന്നോ; എങ്കില്‍ കരാറിന്റെ പകര്‍പ്പ് ലഭ്യമാകുമോ;
( സി )
സി.എം.ആര്‍.എല്‍. കമ്പനിക്ക് സോഫ്റ്റ്‍വെയര്‍ നല്‍കുന്നതിനായി ഏജന്‍സികളെ തെരഞ്ഞടുക്കുന്നതിന് പരസ്യം നല്‍കിയിരുന്നോ; എങ്കില്‍ പ്രസ്തുത പരസ്യം എന്നാണ് നല്‍കിയതെന്നും പത്ര മാധ്യമങ്ങളിലോ മറ്റേതെങ്കിലും തരത്തിലോ വിജ്ഞാപനം ചെയ്തിരുന്നോയെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സി.എം.ആര്‍.എല്‍. നല്‍കിയ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ ദര്‍ഘാസ് നല്‍കിയെന്നും ഓരോരുത്തരും രേഖപ്പെടുത്തിയിരുന്ന നിരക്ക് എത്രയെന്നും അറിയിക്കാമോ; ഇതിലേക്ക് ടെണ്ടര്‍ ലഭിച്ചതിനുശേഷം തയ്യാറാക്കിയ ടെണ്ടര്‍ ടാബുലേഷന്‍ സ്റ്റേറ്റ്മെന്റിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഇ )
സി.എം.ആര്‍.എല്‍. നല്‍കിയ പരസ്യപ്രകാരം ഏക ടെണ്ടര്‍ ആണ് ലഭിച്ചതെങ്കില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചാണോ എക്സാലോജിക് സൊല്യൂഷനുമായി കരാര്‍ ഉറപ്പിച്ചതെന്ന് വ്യക്തമാക്കാമോ;
( എഫ് )
സി.എം.ആര്‍.എല്‍. ആവശ്യപ്പെട്ട സോഫ്റ്റ്‍വെയര്‍ പ്രവൃത്തികള്‍ ചെയ്യുന്നതിന് എക്സാലോജികിനെ മാത്രമായി തെരഞ്ഞടുത്തതിന്റെ കാരണം രാജ്യത്ത് മറ്റൊരു സ്ഥാപനത്തിനും ചെയ്യാന്‍ കഴിയാത്ത സേവനമാണ് എക്സാലോജിക് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയ്യുന്നതെന്ന അഭിപ്രായം ഉള്ളത്കൊണ്ടാണോ; എങ്കില്‍ വിശദാംശം ലഭ്യമാകുമോ;
( ജി )
ടെണ്ടര്‍ വ്യവസ്ഥകള്‍ ഇല്ലാതെ ഏകപക്ഷീയമായിട്ടാണ് എക്സാലോജിക് കമ്പനിക്ക് സി.എം.ആര്‍.എല്‍. പ്രസ്തുത കരാര്‍ നല്‍കിയതെങ്കില്‍ അത്തരത്തിലുള്ള ക്രമക്കേട് നടന്നതിന് കെ.എസ്.ഐ.ഡി.സി. മാനേജിംഗ് ഡയറക്ടര്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ പേരില്‍ നടപടി എടുത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
663.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ -സ്വിഫ്റ്റ് എന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ എത്ര വകുപ്പുകളെയാണ് ഏകജാലക സംവിധാനത്തിനായി ഏകോപിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
664.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബര്‍ അധിഷ്ഠിത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി റബര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇരിക്കൂറില്‍ റബര്‍ പാര്‍ക്ക് തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
665.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീട് നിര്‍മ്മാണത്തിന് ചെറിയ അളവില്‍ മണ്ണെടുക്കുക, കല്ല്, പാറ എന്നിവ പൊട്ടിക്കുക എന്നിവയ്ക്കായി ഡവലപ്പ്മെന്റ് പെര്‍മിറ്റ് എടുക്കുന്നതിന് പൊതുജനങ്ങള്‍ പ്രയാസം അനുഭവിക്കുന്ന വിഷയം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
വീട് നിര്‍മ്മാണത്തിന് വേണ്ടി ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ക്ക് വേഗത്തില്‍ ഇത്തരം അനുമതി ലഭിക്കാന്‍ നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമോ;
( സി )
ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് പൊതുവായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ?
666.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തം പുരയിടത്തില്‍ വീട് നിര്‍മ്മിക്കുന്നതിനായി മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
വീട് നിര്‍മ്മിക്കുന്ന സ്ഥലത്തു നിന്നും നീക്കം ചെയ്യുന്ന മണ്ണ് സ്വന്തം പുരയിടത്തില്‍ നിക്ഷേപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
മേല്‍ വിഷയത്തില്‍ അപേക്ഷ നല്‍കേണ്ടത് ആര്‍ക്കാണെന്നും പ്രത്യേക അപേക്ഷ ഫാറം നിര്‍ദ്ദേശിച്ചിട്ടുണ്ടോയെന്നും എത്ര രൂപയുടെ ഫീസാണ് അടക്കേണ്ടതെന്നും വിശദാംശം നല്‍കാമോ?
667.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ സംരംഭങ്ങള്‍ക്കായി മണ്ണ് മാറ്റുന്നതിനുള്ള അനുമതിക്കായി സ്വീകരിക്കേണ്ടുന്ന നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി തദ്ദേശ വകുപ്പ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്, വ്യവസായ വകുപ്പ് എന്നീ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം നടത്താന്‍ സാധിക്കുമോ;
( സി )
ഇത്തരം അപേക്ഷകളില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിനും സംരംഭകര്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയെന്ന് അറിയിക്കാമോ?
668.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലയില്‍ തലപ്പള്ളി താലൂക്കില്‍ വിരിപ്പാക്കാ വില്ലേജില്‍ സ്ഥിതി ചെയ്യുന്ന തൃശ്ശൂർ സഹകരണ സ്പിന്നിംഗ് മില്‍ 06.02.2023 മുതല്‍ ലേ ഓഫിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത മില്‍ തുറന്നു പ്രവർത്തിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
669.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഖാദി നെയ്ത്ത് തൊഴിലാളികള്‍ ജോലി ചെയ്യുന്ന പല സ്ഥാപനങ്ങളും കാലപ്പഴക്കം കാരണം പുതുക്കി പണിയണമെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി എന്തെങ്കിലും പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകളും എം.എല്‍.എ., എം.പി, ഫണ്ടുകളും ഉപയോഗിച്ച് പ്രസ്തുത കെട്ടിടങ്ങള്‍ നവീകരിക്കുന്നതിന് ഒരു പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ തയ്യാറാകുമോ; വ്യക്തമാക്കാമോ?
670.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനായി കുന്നത്തറ ടെക്സറ്റെെല്‍സ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത കമ്പനിയുടെ നിലവിലെ ബാധ്യത പലതും സര്‍ക്കാര്‍ നേരിട്ട് കൊടുക്കുമ്പോൾ ഒഴിവാക്കാൻ കഴിയുന്നതും ചിലത് ഗണ്യമായി കുറക്കാൻ കഴിയുന്നതുമായതിനാൽ പ്രസ്തുത ഭൂമിയും അനുബന്ധ വസ്തുക്കളും ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ; വ്യക്തമാക്കാമോ?
671.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെക്സ്റ്റൈല്‍ കോർപ്പറേഷന്‍, ടെക്സ്ഫെഡ് എന്നിവയുടെ കീഴിലുള്ള സ്പിന്നിംഗ് മില്ലുകള്‍ അടഞ്ഞു കിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത മില്ലുകള്‍ തുറന്ന് പ്രവർത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
672.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി നിലവില്‍ എത്ര കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫാക്ടറികളില്‍ 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര തൊഴില്‍ ദിനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സാമ്പത്തിക വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.