UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6254.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജലാശയങ്ങളിൽ വ്യാപകമായ കയ്യേറ്റം നടക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ കയ്യേറ്റം നടന്നു എന്നതിലേക്ക് എത്തിച്ചേരാനുള്ള നിഗമനങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
ജലാശയങ്ങളിലെ കയ്യേറ്റം തിരിച്ചറിയുന്നതിനായി റവന്യൂ വകുപ്പിന്റെ സഹായം തേടിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കൈയേറിയ ജലാശയ ഭാഗങ്ങൾ തിരികെ സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിൽ ഉണ്ടാകുന്ന കൈയേറ്റങ്ങൾ തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും അറിയിക്കാമോ?
6255.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മാവേലിക്കര മണ്ഡലത്തിൽ ഏതെല്ലാം പ്രവൃത്തികള്‍ക്ക് ജലവിഭവ വകുപ്പ് തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രവൃത്തികള്‍ നടപ്പിലാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, കല്ലട ഇറിഗേഷന്‍, പമ്പ ജലസേചന പദ്ധതി എന്ന വിധത്തിൽ പ്രസ്തുത പ്രവൃത്തികള്‍ വിശദമാക്കുമോ?
6256.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇറിഗേഷൻ വകുപ്പിന് എത്ര ഡ്രഡ്ജറുകൾ ഉണ്ടെന്നും അതില്‍ എത്രയെണ്ണമാണ് പ്രവർത്തനക്ഷമമായിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
വകുപ്പിന്റെ ഡ്രഡ്ജറുകൾ ഉപയോഗിച്ച് കഴിഞ്ഞവർഷം നടത്തിയ പ്രവൃത്തികൾ ഏതൊക്കെ; വിശദാംശം ലഭ്യമാക്കാമോ?
6257.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പ് ടെണ്ടര്‍ ചെയ്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുളളതും നിര്‍മ്മാണം നടന്നുവരുന്നതുമായ പ്രവൃത്തികളുടെ പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് എത്രകോടി രൂപയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കോണ്‍ട്രാക്ടര്‍മാര്‍ സമര്‍പ്പിച്ച ബില്ലുകളില്‍ ഇനിയും പാസ്സാക്കി നൽകിയിട്ടില്ലാത്തത് ആകെ എത്ര തുകയുടേതാണ്; വ്യക്തമാക്കാമോ;
( സി )
കുട്ടനാട് പാക്കേജില്‍ ഭരണാനുമതി നല്‍കിയിട്ടുളള നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രതീക്ഷിക്കുന്ന മൊത്തം ചെലവ് എത്രയാണ്; ഭരണാനുമതി നല്‍കിയിട്ടും ടെണ്ടര്‍ ചെയ്യുവാനുള്ള പ്രവൃത്തികള്‍ ഏതെല്ലാം; പ്രസ്തുത പ്രവൃത്തികള്‍ ഓരോന്നും എന്നത്തേക്ക് ടെണ്ടര്‍ ചെയ്യാനാകുമെന്ന് വ്യക്തമാക്കാമോ;
( ഡി )
നിര്‍മ്മാണത്തിലിരിക്കുന്നതും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതും ഭരണാനുമതി നല്‍കിയിട്ടുളളതുമായ ജലവിഭവ വകുപ്പിന്റെ പ്രവൃത്തികള്‍ക്ക് നടപ്പു വർഷത്തെ ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തിയിട്ടുണ്ട്; അതില്‍നിന്നും നാളിതുവരെ എത്ര തുക ചെലവായിട്ടുണ്ട്; വിശദമാക്കുമോ?
6258.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന പദ്ധതികളുടെ മേല്‍നോട്ടത്തിനായി നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഉള്ളതെന്ന് അറിയിക്കുമോ;
( ബി )
കൃഷിക്കാരെ ഉള്‍പ്പെടുത്തി ഇതിനായി സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കുമോ;
( ഡി )
ഇതര ജലസേചന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലും ഇത്തരം സമിതികള്‍ രൂപീകരിക്കുന്നതിന്റെ സാധ്യത പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
6259.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം വടകര മണ്ഡലത്തിനായി ജലവിഭവ വകുപ്പിന്റെ പ്ലാൻ ഫണ്ട് മുഖേന അനുവദിച്ച പദ്ധതികൾ ഏതൊക്കെയാണെന്ന് അറിയിക്കുമോ; ആകെ എത്ര രൂപയുടെ പദ്ധതികളാണ് ഈ കാലഘട്ടത്തിൽ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
വടകര മണ്ഡലത്തിൽ കടലാക്രമണം ചെറുക്കുന്നതിനായി അടിയന്തരമായി നിർമ്മിക്കേണ്ട കടൽഭിത്തികൾ ഏതൊക്കെയാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്;
( സി )
ഇതിലേക്കായി ആകെ എത്ര ദൂരം കടൽ ഭിത്തി നിർമ്മിക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്;
( ഡി )
കടലാക്രമണം അതിരൂക്ഷമായ വടകര മണ്ഡലത്തിനായി പ്ലാൻ ഫണ്ടിൽ നിന്നും കടൽഭിത്തി നിർമ്മാണത്തിനായി ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6260.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാക്കേജിൽ ഉൾപ്പെടുത്തി കുട്ടനാട്ടിലെ മുഴുവൻ പാടശേഖരങ്ങളിലും ട്രാക്ടർ റോഡോടുകൂടിയ ബണ്ട് ബലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;
( സി )
കുട്ടനാടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ പ്രസ്തുത പാക്കേജിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പാക്കേജിൽ ഉൾപ്പെടുത്തി കായലിലേയും ആറുകളിലേയും തോടുകളിലേയും പായലും എക്കലും നീക്കം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
6261.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി ഡ്രിപ് ഇറിഗേഷൻ പദ്ധതിയുടെ സവിശേഷതയും വിശദാംശവും വ്യക്തമാക്കാമോ;
( ബി )
രണ്ടു ഘട്ടമായി നടക്കുന്ന പ്രസ്തുത പദ്ധതിയുടെ നിലവിലെ പ്രവർത്തനപുരോഗതി വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി പൂർത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
6262.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ഇടിയഞ്ചിറ റെഗുലേറ്ററിന് സമീപത്ത് നിര്‍മ്മിക്കുന്ന താല്ക്കാലിക ബണ്ട് എല്ലാ വര്‍ഷവും പാെട്ടിക്കുമ്പോള്‍ ബണ്ട് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മണ്ണ് പ്രസ്തുത റെഗുലേറ്ററിന് പടിഞ്ഞാറു വശത്തുള്ള പെരിങ്ങാട് പുഴയിലേക്ക് എത്തി പുഴയുടെ ആഴം വളരെ കുറഞ്ഞ് പുഴയുടെ നിലനില്‍പ്പിന് ഭീഷണിയായി തീര്‍ന്നിരിക്കുകയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ണ് നീക്കം ചെയ്ത് പുഴയെ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ ?
6263.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലുണ്ടിപ്പുഴ പുതിയ കുടിവെള്ള പദ്ധതികൾക്കുള്ള ജലസ്രോതസ്സ് ആയി ഉപയോഗിക്കാൻ ഇനി സാധ്യമല്ല എന്ന റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രതിസന്ധി മറികടക്കുന്നതിനും കടലുണ്ടിപ്പുഴയുടെ ജലസംരക്ഷണത്തിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇതിനുവേണ്ടി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടോ; വിശദമാക്കാമോ?
6264.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലുണ്ടിക്കടവ് ഫിഷ്‌ ലാന്റിംഗ് സെന്ററിന് സമീപം അഴിമുഖത്ത് രൂപപ്പെട്ട മണല്‍ നീക്കം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
അഴിമുഖത്ത് മണ്ണും ചെളിയും അടിഞ്ഞുകൂടി കടലുണ്ടി പുഴയുടെ നീരൊഴുക്ക് പൂര്‍ണ്ണമായും തടസ്സപ്പെട്ടത് കാരണം പുഴയോരത്തെ വീടുകള്‍ക്കുണ്ടായ നാശനഷ്ടത്തിന് സാമ്പത്തിക സഹായം നല്‍കുമോ; വ്യക്തമാക്കാമോ?
6265.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി പുഴയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്തു ലേലം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6266.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നബാര്‍ഡ് സ്കീമില്‍ നിന്നും അനുമതി ലഭ്യമായ പ്രവൃത്തികള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ ഇറിഗേഷന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഏതൊക്കെ പ്രവൃത്തികള്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും അവയില്‍ അനുമതി ലഭ്യമായത് ഏതൊക്കെയെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ?
6267.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലൂടെ കടന്നുപോകുന്ന പമ്പ ജലസേചന പദ്ധതിയുടെ കനാല്‍ വിവിധയിടങ്ങളില്‍ തകര്‍ന്ന് കിടക്കുന്നതും കാടുപിടിച്ചു കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കനാല്‍ നവീകരിക്കുന്നതിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; ആയതിന് ആവശ്യമായ തുക അനുവദിക്കുമോ; വിശദമാക്കുമോ;
( സി )
മാവേലിക്കര മണ്ഡലത്തിലൂടെ കടന്ന് പോകുന്ന കല്ലട ജലസേചന പദ്ധതിയുടെ കനാല്‍ വിവിധയിടങ്ങളില്‍ തകര്‍ന്ന് കിടക്കുന്നതും കാട് പിടിച്ച് കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത കനാല്‍ നവീകരിക്കുന്നതിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; ആയതിന് ആവശ്യമായ തുക അനുവദിക്കുമോ?
6268.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ചെറുകിട ജലസേചന വിഭാഗം 2021-22, 2022-23, 2023-24 സാമ്പത്തിക വർഷത്തില്‍ കുളങ്ങള്‍ നവീകരിക്കുന്നതിനായി എത്ര തുകയാണ് അനുവദിച്ചത് എന്ന് വിശദമാക്കാമോ?
6269.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം, ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളില്‍ കൂടിയും വളാഞ്ചേരി മുനിസിപ്പാലിറ്റിയില്‍ കൂടിയും കടന്നുപോകുന്ന പുഞ്ചപ്പാടം തോട് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6270.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ ജലസേചന പദ്ധതിയുടെ ഭാഗമായുള്ള ഇടതുകര കനാല്‍ നവീകരിക്കുന്നതിനും ചോര്‍ച്ച തടയുന്നതിനുമായി സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത കനാലിന്റെ നവീകരണത്തിനാവശ്യമായ തുക അനുവദിക്കുമോ; കനാലിന്റെ വിവിധ ഭാഗങ്ങളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ടോയെന്നും അതിന്മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്നും അറിയിക്കാമോ?
6271.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഴാനി ഡാമില്‍ ഡ്രിപ്പ് ഇറിഗേഷന്‍ പദ്ധതിയില്‍ അവശേഷിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ; അവയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
വാഴാനി അണക്കെട്ടില്‍ സീസ്മോഗ്രാഫ് സ്റ്റേഷനുവേണ്ടി കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കെട്ടിടത്തില്‍ സീസ്മോഗ്രാഫ് സ്ഥാപിച്ചിട്ടില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് അടിയന്തരമായി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
6272.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പുഴ ഡാമിലും പുഴയിലും എക്കലും മണ്ണും അടിഞ്ഞ് ജലസംഭരണ ശേഷിയും ജലവാഹക ശേഷിയും കുറയുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ നീക്കം ചെയ്തു ജല സംഭരണ-വാഹക ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
6273.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദ്ദിഷ്ട ചാലിയാർ അണക്കെട്ട് ഏതു ഭാഗത്താണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നും എന്ത് ആവശ്യത്തിനാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രാഥമിക പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
6274.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഡാമുകള്‍ ഏതൊക്കെയാണെന്ന അവയുടെ നിര്‍മ്മാണ വര്‍ഷം, ഇവയുടെ സംഭരണ ശേഷി എന്നിവ സംബന്ധിച്ച വിവരം ഇനം തിരിച്ചു വിശദമാക്കാമോ;
( ബി )
നീരൊഴുക്കിനെ തുടര്‍ന്ന് ഡാമുകളില്‍ വര്‍ഷങ്ങളായി അടിഞ്ഞിട്ടുള്ള എക്കലും, ചെളിയും മൂലം ഡാമുകളുടെ സംഭരണശേഷിയില്‍ വന്നിട്ടുള്ള കുറവ് സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ മഴ സീസണ്‍ കഴിയുമ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ ഡാമുകളിലേയും ചെളിയും എക്കലും നീക്കം ചെയ്യുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
6275.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഡാമുകളിൽ അടിഞ്ഞു കിടക്കുന്ന മണൽ നീക്കം ചെയ്യുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇങ്ങനെ നീക്കം ചെയ്യുന്ന മണൽ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് വ്യക്തമാക്കുമോ?
6276.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാരേറ്റ് പാലത്തിന് സമീപം വാമനപുരം ആറിന് കുറുകെ തടയണ നിര്‍മ്മിക്കുന്നതിന് നിലവില്‍ നേരിടുന്ന കാലതാമസം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് പരിഗണനയിലുള്ളത്; വിശദമാക്കാമോ?
6277.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഒന്നാംഘട്ടം നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കിയിട്ടും പദ്ധതികൊണ്ട് ലക്ഷ്യം കണ്ട മുഴുവന്‍ പ്രദേശങ്ങളിലും വെളളം ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പദ്ധതിയില്‍ വിഭാവനം ചെയ്ത തരത്തില്‍ അളഗപ്പനഗര്‍, പുതുക്കാട്, നെന്‍മണിക്കര, വരന്തരപ്പിള്ളി എന്നീ പഞ്ചായത്തുകളിലെ കൃഷി സ്ഥലങ്ങളില്‍ക്കൂടി വെളളം എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്ന തരത്തില്‍ ആവശ്യമായ തുടര്‍പ്രവൃത്തികള്‍ ആവഷ്കരിച്ച് നടപ്പിലാക്കുമോ; വിശദമാക്കാമോ?
6278.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ തലപ്ര തോടിന് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനായി കോട്ടയം ഇറിഗേഷൻ ഡിവിഷന് കീഴിൽ, ഇ.എസ്.റ്റി. 2021/3740/ഐ.എ. നമ്പർ എസ്റ്റിമേറ്റ് പ്രകാരം ഭരണാനുമതി ലഭിച്ച പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
6279.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിൽ കല്ലുകെട്ട് പൂർത്തീകരിക്കാത്ത പാടശേഖരങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പാടശേഖരങ്ങളുടെ പുറം ബണ്ടുകൾ കല്ലുകെട്ടി സംരക്ഷിക്കുന്ന പദ്ധതി വേഗത്തില്‍ നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
6280.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഇടകൊച്ചി, പെരുമ്പടപ്പ് പ്രദേശങ്ങളിൽ കായൽഭിത്തി കെട്ടുന്നതിനും എക്കൽ നീക്കുന്നതിനും ഭരണാനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ എത്ര തുകയുടെ ഭരണാനുമതിയാണ് പുറപ്പെടുവിച്ചിരിക്കുന്നത്; വിശദാംശം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി അനിശ്ചിതമായി നീണ്ടുപോകുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതി നടപ്പാക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ;
( ഡി )
ഈ പദ്ധതി നടത്തിപ്പ് ത്വരിതപ്പെടുത്തുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന പ്രായോഗിക നടപടികൾ വിശദമാക്കാമോ?
6281.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വാടാനപ്പള്ളി പഞ്ചായത്തിലെ തീരദേശമേഖലയില്‍ 2022 മുതല്‍ നാളിതുവരെ ഉണ്ടായിട്ടുള്ള രൂക്ഷമായ കടലാക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത മേഖലയിൽ കടലാക്രമണം തടയുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
6282.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടി ബീച്ചില്‍ കടല്‍ ഭിത്തി നിർമ്മിക്കുന്നതിന് ലഭിച്ച ഭരണാനുമതിയിന്മേല്‍ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കടല്‍സുരക്ഷാഭിത്തി നിര്‍മ്മാണവുമായി ബന്ധപ്പെട്ട മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
6283.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ കീഴ്ത്തണ്ടിലം, മുട്ടിക്കൽ ആർ.സി.ബി. നിർമ്മാണ പദ്ധതികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്ക് കിഫ്ബിയുടെ അംഗീകാരം ലഭിക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന്‌ വ്യക്തമാക്കുമോ;
( സി )
കിഫ്ബിയുടെ അംഗീകാരം എന്നത്തേക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമ്മാണപ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുവാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കാമോ?
6284.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര മണ്ഡലത്തിലെ മോന്താലിൽ മാഹി പുഴയിൽ നിന്നും ഉപ്പുവെള്ളം കയറുന്നത് മൂലം പ്രദേശത്തെ കൃഷി വ്യാപകമായി നശിക്കുന്നതും കർഷകർ ദുരിതത്തിൽ ആയിട്ടുള്ളതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇവിടെ റെഗുലേറ്റർ നിർമ്മിക്കാതെ പുഴയുടെ ആഴം വർദ്ധിപ്പിച്ചതിനാൽ മാഹി അഴിമുഖത്ത് നിന്നും കടൽ വെള്ളം പുഴയിലേക്ക് കയറുന്നതു മൂലം കിണറുകളിലെ കുടിവെള്ളം മലിനമായത് പരിശോധിക്കുകയുണ്ടായോ;
( സി )
മോന്താലിൽ ഉപ്പുവെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനായി സ്വീകരിക്കാൻ കഴിയുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
ഇതിനായി ആകെ എത്ര തുക ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്;
( ഇ )
പ്രദേശവാസികളുടെ കുടിവെള്ളത്തെയും കൃഷിയിടങ്ങളെയും ഗുരുതരമായി ബാധിക്കുന്ന പ്രശ്നത്തിന് പരിഹാരമെന്ന നിലക്ക് അടിയന്തരമായി ഫണ്ട് അനുവദിച്ച് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6285.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭയിലെ കാട്ടിപ്പരുത്തിയില്‍ പറളിപ്പാടം വി‌.സി‌.ബി.കം ബ്രിഡ്ജ് നിര്‍മ്മാണ പ്രവൃത്തിയ്ക്ക് (എം.ഐ ക്ലാസ് I , 4702-00-101-99-01) ഭരണാനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച് ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി ലഭ്യമാക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6286.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് കീഴിലുളള കുറുമാലി പുഴയിലെ മാഞ്ഞാംകുഴി റെഗുലേറ്റര്‍, മണലിപ്പുഴയിലെ ഓടഞ്ചിറ, തൃക്കൂര്‍ റെഗുലേറ്ററുകള്‍ എന്നിവയുടെ നവീകരണത്തിനും കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
മാഞ്ഞാംകുഴി ഇറിഗേഷൻ ഓഫീസിന്റെ കീഴില്‍ അഞ്ച് വര്‍ക്കര്‍മാരുടെ സേവനം ലഭ്യമായിരുന്ന സ്ഥാനത്ത് ഇന്ന് ഒരാളുടെപോലും സേവനം ലഭ്യമല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ഓഫീസിന് കീഴില്‍ വാച്ച്മാന്‍മാരുടെയും വര്‍ക്കര്‍മാരുടെയും സേവനം തുടര്‍ന്നും ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
6287.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി, പേരാമ്പ്ര എന്നീ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പെരിഞ്ചേരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിർമ്മാണപ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിലൂടെ ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
6288.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദ്ദിഷ്ട തൊണ്ടിമ്മൽ കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പദ്ധതി സംബന്ധിച്ച പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6289.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ വിവിധ നദികള്‍ക്ക് കുറുകെ തടയണ നിര്‍മ്മിക്കുന്നതിനുള്ള പ്രവൃത്തികളില്‍ എത്രയെണ്ണം ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റേജിലുണ്ട്; വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും ഇന്‍വെസ്റ്റിഗേഷനായി എത്ര തുകയാണ് അനുവദിച്ചിട്ടുള്ളത്; ഓരോ പ്രവൃത്തിയും ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
6290.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ മേജര്‍, മൈനര്‍ ഇറിഗേഷന്‍ മുഖേന വാമനപുരം മണ്ഡലത്തില്‍ ഏതൊക്കെ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും പ്രസ്തുത പ്രവൃത്തികള്‍ക്കുവേണ്ടി ചെലവാക്കിയ തുക എത്രയാണെന്നും ഇനം തിരിച്ചു വ്യക്തമാക്കാമോ;
( ബി )
പുതിയതായി ഏതെല്ലാം പദ്ധതികളാണ് ഈ മണ്ഡലത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
6291.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ എര‍ഞ്ഞിപ്പറമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്കായി കരാറിൽ ഏർപ്പെട്ടത് എന്നാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതില്‍ എന്തെങ്കിലും തടസ്സം നിലവിലുണ്ടോയെന്നും പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യുവാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ?
6292.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം നാളിതുവരെ ഒറ്റപ്പാലം മണ്ഡലത്തില്‍ നടപ്പാക്കിയതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുമായ മെെനര്‍, മേജര്‍ ഇറിഗേഷന്‍ പദ്ധതികള്‍ ഏതെല്ലാമാണ്; പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
6293.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര ആർ.ഡി.ഒ. ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി പുതുപ്പണത്ത്‌ ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ 15.02.2021-ന് തറക്കല്ലിട്ട് ഉദ്ഘാടനം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അന്നത്തെ റവന്യൂ മന്ത്രി, എക്സൈസും തൊഴിലും വകുപ്പ് മന്ത്രി, ഗതാഗത വകുപ്പ് മന്ത്രി എന്നിവരുടെയും വടകര എം.പി. യുടെയും കോഴിക്കോട് ജില്ലയിൽ നിന്നുമുള്ള അഞ്ച് എം.എൽ.എ. മാരുടെയും സാന്നിധ്യത്തിൽ മുഖ്യമന്ത്രിയാണ്‌ പ്രസ്തുത ഓഫീസിന്റെ തറക്കല്ലിടൽ നടത്തിയത് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതിക്കായി പണം അനുവദിച്ച് ഭരണാനുമതി ലഭിച്ചുവെങ്കിലും ജലസേചന വകുപ്പിൽനിന്നും ഭൂമി കൈമാറി ലഭിച്ചിട്ടില്ല എന്ന ഒറ്റ കാരണത്താൽ മാത്രം അത് നടപ്പിലാക്കാനാകാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
വടകര പുതുപ്പണത്ത് ജലസേചന വകുപ്പിന്റെ കൈവശമുള്ളതും വർഷങ്ങളായി ഉപയോഗിക്കാത്തതുമായ 650 സെന്റോളം വരുന്ന ഭൂമിയിൽനിന്നും 25 സെന്റ് ഭൂമി മാത്രമാണ് ആർ.ഡി.ഒ. ഓഫീസ് നിർമ്മാണത്തിനായി ആവശ്യപ്പെട്ടിരിക്കുന്നതെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കിൽ ആർ.ഡി.ഒ. ഓഫീസ് കെട്ടിടനിർമ്മാണത്തിന് ആവശ്യമായ ഭൂമി കൈമാറുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
6294.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളപ്പൊക്ക കെടുതികൾ കൂടുതൽ നേരിടുന്ന കുട്ടനാടൻ ജനതയ്ക്ക് ആശ്വാസമെന്ന നിലക്ക് വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
അച്ചൻകോവിൽ, പമ്പ, മണിമല തുടങ്ങിയ ആറുകളിൽ നിന്നും കുട്ടനാട്ടിലേക്ക് എത്തിച്ചേരുന്ന വെള്ളം തണ്ണീർമുക്കം ബണ്ടിലൂടെയും തോട്ടപ്പള്ളി സ്പിൽവേയിലൂടെയും സുഗമമായി ഒഴുകി പോകുന്നതിനായി കായൽ ആഴം കൂട്ടുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?
6295.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈരാറ്റുപേട്ട ടൗണിൽ മീനച്ചിലാറിന് കുറുകെ വടക്കേക്കര ഭാഗത്ത് നിലവിലുള്ള ചെക്ക് ഡാമിന്റെ സ്ഥാനത്ത് ഒരു റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കണമെന്ന ആവശ്യത്തിന്മേൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ?
6296.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ താലൂക്കിലെ മംഗലം ഡാം കുടിവെളള പദ്ധതിയുടെ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഏതെല്ലാം പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കുവാൻ ശേഷിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6297.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുന്ന ജലസേചന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതികള്‍ മുടങ്ങുവാനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിര്‍മ്മാണ ചെലവ് കണക്കാക്കിയിരിക്കുന്നത് എത്രയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുവാൻ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ മേജര്‍, മൈനര്‍ ഇറിഗേഷന്‍ ഡിവിഷനുകള്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം തുക അനുവദിച്ച് 2016-17 മുതല്‍ നാളിതുവരെ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
എസ്റ്റിമേറ്റ് ലഭ്യമായതില്‍ ഇനി ഭരണാനുമതി നല്‍കേണ്ട പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ഇ )
2024-25 ൽ ഇറിഗേഷന്‍ വകുപ്പിന്റെ പ്ലാന്‍, നോണ്‍പ്ലാന്‍ ഇനങ്ങളിൽ എത്ര തുക വീതമാണ് വകയിരുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( എഫ് )
2024-25 ൽ എസ്റ്റിമേറ്റ് ലഭ്യമായ അങ്കമാലി മണ്ഡലത്തിലെ മേജര്‍, മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
6298.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിനെ നദീതടാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ പുരോഗതി അറിയിക്കുമോ;
( ബി )
പുഴകളെ തന്നെ ജലസംഭരണികളാക്കി മാറ്റുന്നത് പ്രായോഗികമാണോ എന്നത് സംബന്ധിച്ച് എന്തെങ്കിലും ശാസ്ത്രീയ പഠനങ്ങള്‍ നടന്നിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
എങ്കില്‍ ഇത്തരം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ചെക്ക് ഡാമുകളുടെയും റഗുലേറ്ററുകളുടെയും ശൃംഖലകള്‍ പണിയുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കുമോ; വ്യക്തമാക്കുമോ?
6299.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ മേജർ ഇറിഗേഷൻ വിഭാഗത്തിന്റെ ചുമതലയിൽ പരവൂർ കായലിലെ മൺകൂനകൾ നീക്കം ചെയ്യുന്നതിനുള്ള പ്രവൃത്തിയുടെയും പരവൂർ - പൊഴിക്കര ബീച്ച് നവീകരണത്തിന്റെയും നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
പരവൂർ ചില്ലക്കൽ കടൽത്തീരം സംരക്ഷിക്കുന്നതിനായുള്ള 78 ലക്ഷം രൂപയുടെ പ്രവൃത്തി നടപ്പിലാക്കാൻ വൈകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തി ടെൻഡർ ചെയ്തിട്ടുണ്ടോയെന്നും നിലവിലെ സ്ഥിതി എന്താണെന്നും പ്രവൃത്തി എന്ന് ആരംഭിക്കാൻ കഴിയുമെന്നും വിശദമാക്കാമോ?
6300.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ വിളക്കുവട്ടം പത്തുപറ ഏലായിലെ കൃഷിഭൂമികളിൽ വേനൽക്കാലത്ത് വലിയ തോതിലുള്ള ജലക്ഷാമം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പത്തുപറയ്ക്ക് സമീപമുള്ള അംബിക്കോണം വഴി കടന്നുപോകുന്ന കല്ലട ജലസേചന പദ്ധതിയുടെ ഉപകനാലിൽനിന്നും 300 മീറ്റർ നീളത്തിൽ ഒരു ചാൽ നിർമ്മിച്ച് പത്തുപറ ഏലായിൽ ജലസേചന സൗകര്യം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
6301.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ കൊച്ചി അഴിമുഖത്ത് നിന്ന് ആരംഭിച്ച് മാലിപ്പുറം ബന്ധര്‍ കനാല്‍ വരെയുള്ള ആര്‍.എം.പി. തോടിന്റെ പാര്‍ശ്വഭിത്തി സംരക്ഷണത്തിനും ആഴം വര്‍ദ്ധിപ്പിക്കുന്നതിനുമായി തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ള 19.50 കോടി രൂപയുടെ പദ്ധതിക്ക് എന്നത്തേക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
കൊച്ചി അഴിമുഖത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രസ്തുത തോടിന്റെ വിനോദസഞ്ചാര സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഇറിഗേഷന്‍ വകുപ്പ് സമര്‍പ്പിച്ചിട്ടുള്ള 19.50 കോടി രൂപയുടെ ഡി.പി.ആര്‍.ന് അടിയന്തര അനുമതി ലഭ്യമാക്കാനും പഞ്ചായത്ത്, ടൂറിസം, കൊച്ചിന്‍ പോര്‍ട്ട് അധികൃതരുടെ യോഗം വിളിച്ചു ചേര്‍ക്കാനും നടപടി സ്വീകരിക്കുമോ?
6302.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂർ മണ്ഡലത്തിലെ പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് തോട്ടുമൊക്ക്- മേപ്പാടം-മുതാരുകുളമ്പ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
6303.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷൻ ഇലക്ട്രിക്കൽ വിംഗിന് പ്രൈസ് - 3 സോഫ്റ്റ് വെയർ മുഖാന്തിരം മേൽ ഓഫീസിലേക്ക് നിലവിൽ എസ്റ്റിമേറ്റുകൾ സമർപ്പിക്കാൻ സാധിക്കാത്ത വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതുമൂലം ഈ വർഷം ഇറിഗേഷൻ പമ്പ് ഹൗസുകളിൽ കൃഷിക്കായുള്ള പമ്പിംഗിലുണ്ടാകുന്ന കാലതാമസം നേരിടുന്നതിനായി പകരം സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിരുന്നോ; വ്യക്തമാക്കാമോ;
( സി )
മലപ്പുറം ജില്ലയിലെ ഇറിഗേഷൻ ഇലക്ട്രിക്കൽ പ്രവൃത്തികളുടെ കാലതാമസം ഒഴിവാക്കുന്നതിനായി ജില്ലയിൽ പുതുതായി ഇറിഗേഷൻ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസ് അനുവദിക്കാൻ സങ്കേതിക തടസ്സങ്ങളുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
നിലവിൽ തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകൾക്കായി ചാലക്കുടിയിൽ ഒരു സബ്ഡിവിഷനാണുള്ളതെന്നതിനാല്‍ മലപ്പുറം കേന്ദ്രമായി പുതുതായി ഇറിഗേഷൻ ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസ് അനുവദിക്കാമോ; വിശദമാക്കാമോ?
6304.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദുർബല മേഖലയായി കണക്കാക്കിയിട്ടുളള കടൽത്തീരങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശങ്ങളിൽ കടലാക്രമണങ്ങൾ തടയുന്നതിനു് നാളിതുവരെ നടത്തിയിട്ടുളള പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ഈ ​പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച തുക എത്രയാണെന്നും ഇതിൽ സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ വിഹിതം എത്രയാ​യിരുന്നുവെന്നും വ്യക്തമാക്കാമോ;
( ഡി )
കാസർകോട് കാവുഗോളി ചേരങ്കൈ കടപ്പുറം ദുർബല മേഖലയാണോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ ഇവിടെ നടത്തിയ പ്രവർത്തനങ്ങൾ വിശദമാക്കാമോ;
( ഇ )
കാവുഗോളി ചേരങ്കൈ കടപ്പുറത്ത് ഇത്തവണ രുക്ഷമായ കടലാക്രമണത്തെ തുടർന്ന് റോഡ് തകർന്നതും വീടുകൾ അപകടാവസ്ഥയിലായതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
6305.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷന്‍ വകുപ്പിന് കീഴില്‍ കുറ്റ്യാടി മണ്ഡലത്തില്‍ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങള്‍ വാടകയ്ക്ക് നല്‍കുകയോ മറ്റ് രീതികളില്‍ ഉപയോഗിച്ചോ വരുമാനമുണ്ടാക്കാനുളള പദ്ധതികളുണ്ടോ; വിശദമാക്കാമോ;
( സി )
കുറ്റ്യാടി ഇറിഗേഷന്‍ കനാലുകള്‍ വീതി കൂട്ടുന്നത് പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ ഉപയോഗിക്കാതെ കിടക്കുന്ന പ്രസ്തുത സ്ഥലങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
6306.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലിയാർ പുഴയിൽ അനധികൃതമായി സർവീസ് നടത്തുന്ന ബോട്ടുകൾ/ ടൂറിസത്തിന് ഉപയോഗിക്കുന്ന വിവിധ ജലയാനങ്ങൾ എന്നിവ നിയമപരമായ മാർഗ്ഗത്തിലൂടെ മാത്രമെ സർവീസ് നടത്താവൂ എന്ന് ഉറപ്പ് വരുത്താൻ ജലവിഭവ വകുപ്പിന് സാധിക്കുമോ; വ്യക്തമാക്കാമോ;
( ബി )
അനധികൃത സർവീസുകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് ഇത്തരം സർവീസുകൾ തടയാൻ ജലവിഭവ വകുപ്പിന്റെ സഹായം കൂടി ആവശ്യമാണെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുഴയിൽ സർവീസ് നടത്തുന്ന ഇത്തരം ബോട്ടുകൾ തടയുന്നതിനോ നിയമനടപടിക്ക് വിധേയമാക്കുന്നതിനോ നടപടി സ്വീകരിക്കുമോ?
6307.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ ഇറിഗേഷന്‍ വകുപ്പിനു കീഴില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ ഭൂമിയുണ്ടെന്ന് വിസ്തീര്‍ണ്ണം സഹിതം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമികളില്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കില്‍ അവ ഏതെല്ലാമെന്ന് വിശദമാക്കാമോ?
6308.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ പാവറട്ടി സെന്ററിന് വടക്കുഭാഗത്ത്, വ്യാപാരിഭവന് സമീപത്തുകൂടി കടന്നുപോകുന്ന പൂച്ചേരി തോട് നിലവിൽ വളരെ വീതി കുറഞ്ഞ അവസ്ഥയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മഴ പെയ്താൽ പാവറട്ടി സെന്ററിൽ കടകളിലടക്കം വെള്ളം കയറുന്ന സാഹചര്യത്തിൽ പ്രസ്തുത തോട് അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റക്കാരെ ഒഴിപ്പിച്ച് തോട് പൂർവ്വ സ്ഥിതിയിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
6309.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഴക്കുളം ബ്ലോക്ക് പ‍ഞ്ചായത്ത് നിർമ്മിച്ചിട്ടുള്ള ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന് സമീപം ചെമ്പറക്കി കാക്കനാട് റോഡില്‍ നടക്കാവില്‍ പെരിയാർ വാലിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എം.എല്‍.എ. യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും തുക അനുവദിച്ച് ഓപ്പൺ ജിംനേഷ്യം, മിനി മാസ്റ്റ് ലൈറ്റ് എന്നിവ സ്ഥാപിക്കുന്നതിന് സമർപ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നിരാക്ഷേപ സാക്ഷ്യപത്രം അനുവദിക്കുന്നതിന് അടിയന്തര നടപടി കൈക്കൊള്ളുമോയെന്ന് വ്യക്തമാക്കാമോ?
6310.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂഗർഭ ജലനിരപ്പ് വർദ്ധിപ്പിക്കാന്‍ കിണർ റീചാർജിലൂടെ സാധിക്കുമെന്നതിനാല്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് സംസ്ഥാന വ്യാപകമായി കിണർ റീചാർജിംഗ് പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
6311.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂഗർഭജലം അമിതമായ രീതിയിൽ ചൂഷണം ചെയ്യുന്ന വിഷയം പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
കുഴൽ കിണർ കുഴിക്കുന്നതിന് നിലവിൽ എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കുഴൽ കിണർ കുഴിക്കുന്ന യന്ത്രങ്ങൾക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
അനധികൃതമായ കുഴൽ കിണർ നിർമ്മാണം നടത്തുന്നത് നിയന്ത്രിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
6312.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹില്ലി അക്വാ കുപ്പിവെള്ളം വടകര താലൂക്കില്‍ വിതരണം ചെയ്യുന്നുണ്ടോ; ഇല്ലെങ്കില്‍ വിതരണം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; ഇതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്നറിയിക്കാമോ; വിശദമാക്കാമോ?
6313.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ശുദ്ധജല വിതരണ രംഗത്തെ നോൺ-റവന്യു വാട്ടർ സംബന്ധിച്ച് ഔദ്യോഗിക പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
6314.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പ് വഴിയുള്ള കുടിവെള്ള പരിശോധനയുടെ നടപടിക്രമങ്ങളും അതിനുള്ള നിരക്കുകളും വിശദമാക്കുമോ;
( ബി )
ജലവിഭവ വകുപ്പിന്റെ അധീനതയിൽ കുടിവെള്ള പരിശോധനാ സംവിധാനമുള്ള മൊബൈൽ ലാബ് യൂണിറ്റുകൾ ഉണ്ടോ; എങ്കിൽ അവയുടെ ജില്ല തിരിച്ചുള്ള എണ്ണം വ്യക്തമാക്കുമോ;
( സി )
കുടിവെള്ളത്തിൽ കൂടിയുള്ള പകർച്ചവ്യാധി വ്യാപനം തടയുന്നതിനായി ജലവിഭവ വകുപ്പിന്റെ മൊബൈൽ ലാബുകൾ ജനോപകാരപ്രദമായ രീതിയിൽ അനുവദിക്കുന്നതിന് മുൻകൈ എടുക്കുമോ; വിശദമാക്കുമോ?
6315.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി റീസ്റ്റോറേഷന്‍ തുക അടക്കാത്തത് മൂലം കോങ്ങാട് മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുണ്ടുവംപാടം - വടശേരി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ റീസ്റ്റോറേഷന്‍ തുക അടക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
6316.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നഗരസഭ പ്രദേശത്ത് വാട്ടർ അതോറിറ്റി വിഭാഗം അമൃത് പദ്ധതി പ്രകാരം ഏതൊക്കെ പ്രവർത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്ത് അമൃത് പദ്ധതിയ്ക്ക് എത്ര കോടി രൂപയുടെ ഡി.പി.ആര്‍. ആണ് പൂർത്തീകരിച്ചു നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
6317.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.ഡി.ബി. വായ്പ ഉപയോഗിച്ച് കൊച്ചി നഗരത്തിൽ നടപ്പിലാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ നടത്തിപ്പു കരാറും കൺസൾട്ടൻസി കരാറും ഒരേ മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നതെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പദ്ധതിയുടെ നടത്തിപ്പു കരാറും കൺസൾട്ടൻസി കരാറും ഒരേ മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ നേടുവാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ മേൽനോട്ടവും ബില്ലുകൾ തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള സുപ്രധാന ജോലികളും കൺസൾട്ടൻസിക്ക് കൈമാറിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ?
6318.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ മഞ്ചേരി നിയോജകമണ്ഡലത്തിലെ ജലജീവൻ പദ്ധതികളുടെയും കുടിവെള്ള പദ്ധതികളുടെയും പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?
6319.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജകമണ്ഡലത്തിലെ ജലജീവൻ പദ്ധതിക്കായി ഓരോ പഞ്ചായത്തിലും എത്ര കോടി രൂപയുടെ ഭരണാനുമതിയാണ്‌ നൽകിയതെന്നും നടന്നുവരുന്ന പ്രവൃത്തികളുടെ പുരോഗതിയും വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ പെെപ്പ് ഇടാൻ ഗ്രാമീണ റോഡുകൾ കുഴിക്കുകയും പൂർവസ്ഥിതിയിലാക്കാൻ കാലതാമസം എടുക്കുന്നതു മൂലം റോഡുകൾ തകരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ഇത് പരിഹരിക്കാൻ നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
6320.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ പദ്ധതിയുടെ ഭാഗമായി എത്ര കരാറുകാരാണ് പ്രവർത്തിക്കുന്നത്; കുടിശിക ലഭിക്കാത്തതിനാൽ എത്ര കരാറുകാർ നിലവിൽ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
6321.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കോട്ടക്കല്‍ നഗരസഭ, വളാഞ്ചേരി നഗരസഭ എന്നിവിടങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന അമൃത് പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ;
( ബി )
പ്രസ്തുത നഗരസഭകളില്‍ അമൃത് പദ്ധതി വഴി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പ്രൊപ്പോസലുകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ; പദ്ധതി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
6322.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.ഡി.ബി. വായ്പ ഉപയോഗിച്ച് കൊച്ചി നഗരത്തിൽ നടപ്പിലാക്കുന്ന ജലവിതരണ പദ്ധതിയുടെ കൺസൾട്ടൻസി കരാർ ഏത് സ്ഥാപനത്തിനാണ് നൽകിയതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കൺസൾട്ടൻസി സ്ഥാപനത്തിന്റെ ചുമതലകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിർമ്മാണ കരാറും കൺസൾട്ടൻസി കരാറും ഒരേ മാനേജ്മെന്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളാണ് നേടിയിട്ടുള്ളതെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ?
6323.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റിയുടെ 2016-17 സാമ്പത്തിക വര്‍ഷത്തെ പ്ലാൻ ഫണ്ടില്‍ നിന്നും 20 കോടി രൂപ അനുവദിച്ച വണ്ടാഴി-കിഴക്കഞ്ചേരി- കണ്ണമ്പ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ട പ്രവൃത്തിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
6324.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ വിശാദാംശം പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കുമോ?
6325.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ നിയോജകമണ്ഡലത്തിലെ കാഞ്ഞൂർ പഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള സംഭരണി നിർമ്മിക്കുന്നതിനായി സ്ഥലം സൗജന്യമായി ലഭിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കാമോ; എങ്കിൽ എത്ര സെന്റ് സ്ഥലമാണ് ഇപ്രകാരം ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവിടെ എത്ര ശേഷിയുള്ള കുടിവെള്ള സംഭരണിയാണ് നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ജലസംഭരണി നിർമ്മിക്കാനുള്ള പ്രസ്തുത പദ്ധതി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
നിർദ്ദിഷ്ട കുടിവെള്ള സംഭരണി നിർമ്മിക്കേണ്ട സ്ഥലത്തേക്ക് പൊതുവഴിയുണ്ടോയെന്ന് അറിയിക്കാമോ; ഇല്ലെങ്കില്‍ വഴിയുണ്ടാക്കാനുള്ള നീക്കം ജലവിഭവ വകുപ്പ് നടത്തിയിട്ടുണ്ടോയെന്നും വിശദമാക്കാമോ?
6326.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ പദ്ധതിക്കായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്; പദ്ധതിയുടെ പൂർത്തീകരണത്തിന് പ്രസ്തുത തുക പര്യാപ്‌തമാകുമോ; വ്യക്തമാക്കുമോ;
( ബി )
2024 മാർച്ച് 15 നു ശേഷം ക്ഷണിക്കുന്ന ടെണ്ടറുകൾ പദ്ധതിയിൽ ഉൾപ്പെടുത്തുകയില്ല എന്ന് കേന്ദ്ര സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളത് ഗൗരവത്തോടെ കാണുന്നുണ്ടോ; പ്രസ്തുത തീയതിക്ക് ശേഷം ടെൻഡർ നടത്തിയ പദ്ധതികൾ ഏത് രീതിയിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ; മേൽപ്പറഞ്ഞ സർക്കുലറിന്റെ പകർപ്പ് ലഭ്യമാക്കുമോ?
6327.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുവണ്ണാമൂഴിയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച കുപ്പിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
6328.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ പദ്ധതി മുഖേന കോങ്ങാട് നിയോജകമണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ എത്ര ഗാര്‍ഹിക കണക്ഷനുകള്‍ നല്കാനുണ്ടെന്നും ആയതിലേക്കായി എത്ര തുക അനുവദിച്ചിട്ടുണ്ടെന്നുമുള്ള വിവരം പ‍ഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തിലെ ജലജീവന്‍ പദ്ധതിയുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള പുരോഗതി അറിയിക്കാമോ;
( സി )
മണ്ഡലത്തിലെ ജലജീവന്‍ പദ്ധതി സമ്പൂര്‍ണമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്നും വ്യക്തമാക്കാമോ?
6329.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം ഏതെല്ലാം കുടിവെള്ള പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്നും ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയിക്കുമോ;
( ബി )
ആലുവയില്‍ പുതിയതായി ജലശുചീകരണശാല നിര്‍മ്മിക്കാന്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ പദ്ധതി നടപ്പിലായിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതി എ.ഡി.ബി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് ഇരട്ടിപ്പിന് കാരണമാകില്ലേയെന്ന് വിശദമാക്കുമോ?
6330.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി നിയോജകമണ്ഡലത്തില്‍ ജലജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങളിലെ കാലതാമസം ഗൗരവമായി കാണുമോയെന്നും അതിനുള്ള പരിഹാരം കണ്ടെത്തുമോയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ജലജീവന്‍ പദ്ധതി നാളിതുവരെ എത്ര ശതമാനം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
മണ്ഡലത്തിലെ പലയിടങ്ങളിലും പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി മാസങ്ങളായി നിലച്ചിരിയ്ക്കുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിന് വെട്ടിപ്പൊളിച്ച റോഡുകൾ പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവൃത്തി മന്ദഗതിയിലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കാൻ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ;
( ഇ )
നിലവിൽ പൈപ്പുകൾ സ്ഥാപിച്ചുകഴിഞ്ഞ റോഡുകൾ പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവൃത്തി എന്നത്തേക്ക് പൂർത്തിയാക്കുമെന്ന് അറിയിക്കുമോ?
6331.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ ജലസ്രോതസ്സുകള്‍ മെച്ചപ്പെടുത്തേണ്ടതിന്റെയും ജലസംരക്ഷണ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തേണ്ടതിന്റെയും ആവശ്യകത സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ കണ്ടെത്തല്‍ വിശദമാക്കാമോ;
( ബി )
ഇതിനായി എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ആലപ്പുഴ ജില്ലയിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിനും നദികളുടെയും ജലാശയങ്ങളുടെയും സ്വാഭാവിക ഒഴുക്ക് നിലനിര്‍ത്തുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
6332.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലനിധി പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയില്‍ അനുവദിച്ച പ്രവൃത്തികളില്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ള പദ്ധതികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;
( ബി )
ഇവ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
6333.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ താത്തൂര്‍പോയില്‍ കുടിവെള്ള പദ്ധതി ചെറുകിട ജലസേചന വകുപ്പിന് ഏല്‍പ്പിച്ചു നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇപ്രകാരം കൈമാറ്റത്തിനുളള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ എന്തെങ്കിലും തടസ്സം നിലവിലുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി ഏത് രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
6334.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.ഡി.ബി. സഹായത്തോടെ തിരുവനന്തപുരത്തും കൊച്ചിയിലും ആരംഭിക്കാനുദ്ദേശിക്കുന്ന ജലവിതരണ പദ്ധതികളുടെ കരാർ ഫ്രഞ്ച് കമ്പനിയെ ഏൽപ്പിക്കുന്നതുവഴി ഈ രംഗത്തെ സർക്കാരിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന ആശങ്ക പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
6335.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലനിധി ശുദ്ധജല പദ്ധതിയിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നതായുള്ള ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഏതെല്ലാം പഞ്ചായത്തുകളിലാണ് ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന നടത്തിയത്; വിശദമാക്കാമോ;
( സി )
വിജിലൻസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം കണ്ടെത്തൽ നടത്തിയിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലൻസ് എന്തെല്ലാം നടപടികൾക്കാണ് ശിപാർശ ചെയ്തത്; വിശദമാക്കാമോ?
6336.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പിൽ ഇരുപതുവർഷത്തെ സേവനം പൂർത്തിയാക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സൂപ്രണ്ടിങ് എഞ്ചിനീയർ (നോൺ കേഡർ) എന്ന നിലയിൽ കരിയർ അഡ്വാൻസ്മെന്റ് നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
ഇരുപത്തിയഞ്ച് വർഷത്തെ സേവനം പൂർത്തിയാക്കുമ്പോൾ ചീഫ് എഞ്ചിനീയർ (നോൺ കേഡർ) എന്ന നിലയിൽ കരിയർ അഡ്വാൻസ്മെന്റ് നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6337.
ഡോ. കെ. ടി. ജലീൽ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. പി.പി. സുമോദ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്ത് കുടിവെള്ളം ശുചീകരിച്ചു വിതരണം ചെയ്യുന്നതില്‍ കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കുമോ;
( ബി )
ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട എത്ര ഉപഭോക്താക്കള്‍ക്ക് കേരള വാട്ടര്‍ അതോറിറ്റി സൗജന്യമായി ജലവിതരണം നത്തുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
എങ്കിൽ ഈയിനത്തിൽ വാട്ടര്‍ അതോറിറ്റിക്ക് ലഭിക്കേണ്ട വരുമാനത്തിൽ വന്നിട്ടുള്ള കുറവ് എത്രയാണെന്ന് അറിയിക്കുമോ; ഈ തുക വാട്ടര്‍ അതോറിറ്റിക്ക് നല്‍കുാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവര്‍ത്തനങ്ങൾ ത്വരിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6338.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എ.ഡി.ബി. വായ്പ സഹായത്തോടെ നടപ്പാക്കി വരുന്ന കേരള അര്‍ബന്‍ വാട്ടര്‍ സര്‍വ്വീസ് ഇംപ്രൂവ്മെന്റ് പ്രോജക്റ്റില്‍ കൊച്ചിയിലെ ജലവിതരണ ശൃംഖലയുടെ ഓപ്പറേഷന്‍ ആന്‍‍ഡ് മെയിന്റനന്‍സ് കരാര്‍ ഏല്‍പ്പിക്കാന്‍ വ്യവസ്ഥയുണ്ടോ;
( ബി )
പ്രസ്തുത കരാറുകാര്‍ക്ക് ഓപ്പറേഷന്‍ ആന്‍‍ഡ് മെയിന്റനന്‍സ് കരാര്‍ കൈമാറുകയാണെങ്കില്‍ നിലവിലുള്ള ജീവനക്കുാരുടെ കാര്യത്തില്‍ എന്തു തീരുമാനമായിരിക്കും കൈക്കൊളളുക എന്ന് അറിയിക്കുമോ?
6339.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽജീവൻ പദ്ധതിയിലൂടെ എത്ര കണക്ഷനുകൾ നൽകുവാൻ സാധിച്ചുവെന്ന് അറിയിക്കാമോ; പദ്ധതിയുടെ ആകെ അടങ്കൽ തുകയുടെ എത്ര ശതമാനം ചെലവഴിച്ചു; വിശദമാക്കുമോ?
6340.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ മിഷൻ പദ്ധതിയുടെ കാലാവധി പൂർത്തിയായ സാഹചര്യത്തിൽ ആയത് ദീർഘിപ്പിച്ച് പദ്ധതി പൂർത്തിയാക്കുന്നതിനായി മാച്ചിങ് ഷെയർ ഇനത്തിൽ എത്ര തുക സംസ്ഥാനം നൽകേണ്ടതുണ്ടെന്നും പ്രസ്തുത തുക ഏത് രീതിയിൽ കണ്ടെത്തുമെന്നും വ്യക്തമാക്കുമോ;
( ബി )
മാച്ചിങ് ഷെയർ നൽകുന്നത് സംബന്ധിച്ച് സംസ്ഥാനം നിലപാട് വ്യക്തമാക്കാതെ പദ്ധതി മുന്നോട്ടു പോകില്ല എന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
6341.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ നിയോജകമണ്ഡലത്തിൽ കുടിവെള്ള കണക്ഷനുവേണ്ടി നിലവിൽ എത്ര അപേക്ഷകൾ ഉണ്ടെന്നുള്ള വിവരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
നിലവിലെ അപേക്ഷകളില്‍ വാട്ടർ കണക്ഷൻ നൽകുവാൻ സാധിക്കാത്ത അപേക്ഷകളുടെ എണ്ണം എത്രയാണെന്നും അതിന്റെ കാരണം എന്താണെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ച് അറിയിക്കാമോ;
( സി )
തിരൂർ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളത്തില്‍ ഉപ്പിന്റെ അംശം ഉള്ളതിനാല്‍ വാട്ടർ കണക്ഷൻ ലഭ്യമാക്കണമെന്ന ആവശ്യം ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ വാർഡ് മെമ്പർമാരില്‍ നിന്നോ സംഘടനകളില്‍ നിന്നോ കൂട്ടായ്മകളില്‍ നിന്നോ ജല അതോറിറ്റിക്ക് ലഭ്യമായിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
6342.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ലക്കയം കുടിവെള്ള പദ്ധതി എന്നറിയപ്പെടുന്ന തിരൂരങ്ങാടി ഡബ്ല്യു.എസ്.എസ്. ന്റെ പ്രവർത്തന പുരോഗതിയും നിർമ്മാണം സംബന്ധിച്ച വിശദാംശവും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ജലസ്രോതസ്സ് എവിടെ നിന്നാണെന്നും ഈ സ്രോതസ്സിൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി തടയണ നിർമ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി തടയണ നിർമ്മിക്കാത്തപക്ഷം ആവശ്യമായ ജലം, നിലവിലെ സാഹചര്യത്തിൽ ഇവിടെ നിന്നും ലഭിക്കുമോയെന്ന് അറിയിക്കുമോ; വിശദമാക്കാമോ?
6343.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ പദ്ധതിക്ക് വേണ്ടി കേരള വാട്ടർ അതോറിറ്റി നാളിതുവരെ എത്ര കോടി രൂപ കരാറുകാർക്ക് നൽകി; അതിൽ അതിൽ കേന്ദ്ര വിഹിതം എത്ര, സംസ്ഥാന വിഹിതം എത്ര, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും ഉപഭോക്തൃ വിഹിതവും എത്രയെന്ന് അറിയിക്കുമോ; വിശദാംശം നൽകുമോ;
( ബി )
2023-24 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി എത്ര തുക വകയിരുത്തിയെന്നും അതിൽ എത്ര തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ;
( സി )
2024-25 വർഷത്തെ ബഡ്ജറ്റിൽ ജലജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി എത്ര തുക വകയിരുത്തിയെന്നും അതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കാമോ?
6344.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ മുഴുവന്നൂർ, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകളിലെ 14 വാർഡുകളിലുള്ള നാല്പതിനായിരത്തോളം ആളുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതും ജലവിഭവ വകുപ്പിന്റെ തട്ടാമുകള്‍ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നതുമായ ഇരിങ്ങാം ചിറയുടെ നവീകരണത്തിനായി തയ്യാറാക്കിയ പദ്ധതി പരിഗണനയിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
6345.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷി ആവശ്യത്തിനും ഉപ്പുവെള്ള പ്രതിരോധത്തിനുമായി മടക്കര പുഴയില്‍ നിര്‍മ്മിച്ച ഇരിണാവ് ഡാം പാലം കാലപ്പഴക്കത്താല്‍ തകര്‍ന്നു കിടക്കുകയാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഡാം പാലം ഉപ്പുവെളള പ്രതിരോധത്തിന് മാത്രമായി പുതുക്കിപ്പണിയുന്നതിന് പഠനം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കാമോ?
6346.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം നാദാപുരം മണ്ഡലത്തിലെ ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിച്ചതിന്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്ര പേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അറിയിക്കുമോ?
6347.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലാശയങ്ങളിലെ പോള മാറ്റി ശുചീകരിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് വെളിപ്പെടുത്താമോ; പ്രസ്തുത പ്രവൃത്തികള്‍ക്ക് ആവര്‍ത്തന ചെലവ് വരുന്നതിന്റെ കാരണം വിശദമാക്കുമോ;
( ബി )
യന്ത്രവത്ക്കരണത്തിലൂടെയും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചും ആവര്‍ത്തനച്ചെലവ് ഒഴിവാക്കുന്നത് പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇക്കാര്യത്തില്‍ സാധ്യതാപഠനം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6348.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവൻ മിഷൻ പദ്ധതിക്കായി നാളിതുവരെ എന്തു തുക ചെലവാക്കിയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന എത്ര ഗ്രാമീണ വീടുകളില്‍ കുടിവെളളം എത്തിച്ചുവെന്നും ഇനി എത്ര വീടുകളിൽ നല്‍കണമെന്നും വിശദമാക്കുമോ?
6349.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷത്തിൽ ജലജീവൻ മിഷന്റെ സംസ്ഥാന വിഹിതം എത്ര ഗഡുക്കൾ നൽകിയിട്ടുണ്ടെന്നും ഏതൊക്കെ മാസങ്ങളിൽ എത്ര തുക വീതമാണ് നൽകിയതെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിന്റെ വിഹിതം മൂന്നാമത്തെ ഗഡു നൽകുവാൻ മാർച്ച് മാസം വരെ കാലതാമസം ഉണ്ടായതിനാൽ കേന്ദ്രസർക്കാരിൽ നിന്നുള്ള മൂന്ന്, നാല് ഗഡുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടോ; എങ്കിൽ എത്ര രൂപയാണ് സംസ്ഥാന വിഹിതം ഉൾപ്പെടെ ലാപ്സ് ആയത്; വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ രീതിയിൽ കേന്ദ്ര വിഹിതം നഷ്ടപ്പെട്ടതിനാൽ കരാറുകാർക്ക് നൽകാനുള്ള കുടിശിക ഭീമമായി വർദ്ധിച്ചത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ എന്ത് പരിഹാര നടപടിയാണ് സ്വീകരിച്ചത്; വ്യക്തമാക്കുമോ?
6350.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലജീവന്‍ മിഷൻ പദ്ധതിയിൽ നാളിതുവരെ ആകെ എത്ര തുക ചെലവഴിച്ചുവെന്ന് അറിയിക്കാമോ; കേന്ദ്ര/സംസ്ഥാന വിഹിതങ്ങൾ ആകെ അടങ്കൽ തുകയുടെ എത്ര ശതമാനമാണ്; വിശദമാക്കാമോ;
( ബി )
സംസ്ഥാനം നൽകേണ്ട 50% വിഹിതത്തിൽ ഉപഭോക്തൃ വിഹിതം, ഗ്രാമപഞ്ചായത്ത് വിഹിതം, സംസ്ഥാനത്തിന്റെ വിഹിതം എന്നിവ ഇനം തിരിച്ചു വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ കാലാവധി ദീർഘിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
6351.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരാറുകാർക്ക് കുടിശികയായതിനെത്തുടർന്ന് ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രവൃത്തികള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ ഗതാഗത യോഗ്യമല്ലാതായിരിക്കുന്ന റോഡുകള്‍ പൂർവ്വസ്ഥിതിയിലാക്കാൻ വകുപ്പ് എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ജലജീവൻ പദ്ധതിയുടെ കാലാവധി ദീർഘിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായി പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണ്; ഇതിനായി സംസ്ഥാനം നൽകേണ്ട മാച്ചിങ് ഷെയർ എത്ര തുകയാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത തുക എപ്രകാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതി ഇപ്പോൾ അവസാനിപ്പിച്ചാൽ ഇതിനായി ചെലവഴിച്ചിട്ടുള്ള തുക പാഴായിപ്പോകുമെന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ഈ പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്ന് വ്യക്തമാക്കുമോ?
6352.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ നൽകിയ വാട്ടർ കണക്ഷനുകളുടെ അടിസ്ഥാനത്തിൽ ജലജീവൻ പദ്ധതി നടത്തിപ്പിൽ കേരളം എത്രാം സ്ഥാനത്താണെന്ന് അറിയിക്കാമോ;
( ബി )
ജലജീവൻ പദ്ധതിയുടെ കാലാവധി എന്നുവരെ ദീർഘിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് പ്രസ്തുത പദ്ധതി പൂർത്തീകരിച്ച് പൂർണമായും വാട്ടർ കണക്ഷനുകൾ നൽകുന്നതിന് ഇനി എത്ര രൂപയുടെ ചെലവ് വരും എന്നാണ് കണക്കാക്കിയിട്ടുള്ളത് എന്നും അതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതം എത്ര, സംസ്ഥാന സർക്കാരിന്റെ വിഹിതത്തിൽ ഉപഭോക്തൃ വിഹിതവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതവും എത്ര എന്നിങ്ങനെയുള്ള വിശദാംശം ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി പൂർത്തീകരിക്കുന്നതിന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6353.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റിയിൽ മെയിന്റനൻസ് കരാറുകൾ ചെയ്തയിനത്തിൽ നിലവിൽ എത്ര മാസത്തെ കുടിശിക നൽകാനുണ്ട്; കുടിശികയിനത്തില്‍ എത്ര തുകയാണ് നൽകാനുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
6354.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനൊന്നാം ശമ്പള പരിഷ്ക്കരണ കമ്മീഷൻ ശിപാർശ ചെയ്തതും 01.07.2019 മുതൽ ലഭിക്കേണ്ടതുമായ പരിഷ്ക്കരിച്ച പെൻഷൻ വാട്ടർ അതോറിറ്റിയിലെ പെൻഷൻകാർക്ക് നാളിതുവരെ ലഭിച്ചിട്ടില്ല എന്നുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പെൻഷൻ ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
6355.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്തുണ്ടായ ചെറുതും വലുതുമായ പൈപ്പ് പൊട്ടലിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്; വ്യക്തമാക്കാമോ?
6356.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്താംകോട്ടയിൽ നിന്നും കൊല്ലത്തേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന പെെപ്പ്‍ലെെൻ നിലവിലുള്ള ദേശീയപാതയുടെ നടുവിലാണ് സ്ഥിതിചെയ്യുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പെെപ്പ്‍ലെെൻ പുതിയ ദേശീയ പാത നിർമ്മിക്കുമ്പോൾ സെെഡിലേക്ക് മാറ്റി സ്ഥാപിക്കാതെ റോഡ് പണി പൂർത്തീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അറിയിക്കാമോ;
( സി )
സൈഡിലേക്ക് മാറ്റി പുതിയ പെെപ്പ് ലെെൻ സ്ഥാപിക്കുന്നതിന് ഭൂമി ഏറ്റെടുക്കുമോ; വ്യക്തമാക്കാമോ?
6357.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടല്‍ മിഷന്‍ റിജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ (അമൃത്) പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരസഭയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ ഏതാെക്കെയെന്നും ഓരോ പദ്ധതിയ്ക്കും നീക്കി വെച്ചിട്ടുള്ള തുക എത്രയെന്നും ഇവയുടെ ഓരോന്നിന്റെയും ഇതുവരെയുള്ള നിര്‍മ്മാണ പുരോഗതി സഹിതം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ മുതല്‍മുടക്ക് ആരൊക്കെയാണ് നിര്‍വ്വഹിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
കിഫ്ബി ഫണ്ടുപയോഗിച്ച് ആലപ്പുഴ നഗരസഭയ്ക്കായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയെന്നും ഇവയ്ക്കായി എത്ര തുകയാണ് മാറ്റിവെച്ചിട്ടുള്ളതെന്നും ഇവയുടെ ഇതുവരെയുള്ള നിര്‍മ്മാണ പുരോഗതി സഹിതം വിശദമാക്കാമോ?
6358.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നഗരസഭ കുടിവെള്ള പദ്ധതിയ്ക്കായി, നിലവിലുള്ള പദ്ധതികളില്‍നിന്നും ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനും വിതരണ ശൃംഖലകള്‍ നീട്ടുന്നതിനും പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുമായി തയ്യാറാക്കി സമര്‍പ്പിച്ച പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഉന്നതതല ജലസംഭരണിയുടെ നിര്‍മ്മാണം, ഗാര്‍ഹിക കണക്ഷന്‍ നല്‍കല്‍, ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിനായുള്ള 132.65 കോടി രൂപയുടെ പ്രൊപ്പോസലിന്‍മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട മേല്‍ പ്രൊപ്പോസലുകള്‍ നബാര്‍ഡിന്റെ പദ്ധതിയിലോ മറ്റ് ഏതെങ്കിലും പദ്ധതികളിലോ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6359.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയുടെ ഭാഗമായി വിവിധ പഞ്ചായത്തുകളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും അവയുടെ നിര്‍മ്മാണം ഏതുഘട്ടത്തിലാണെന്നും വിശദമാക്കാമോ;
( ബി )
ജലജീവന്‍ മിഷന്റെയും വാട്ടര്‍ അതോറിറ്റിയുടെയും വിവിധ പ്രവൃത്തികൾ പൂര്‍ത്തീകരിക്കാത്തതുമൂലം മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സാധിക്കാതെ തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
തൈക്കാട്ടുശ്ശേരി-തലോര്‍ റോഡ്, പല്ലിശ്ശേരി-ചര്‍ച്ച് റോഡ്, മുളങ്ങ് റോഡ്, കുറുമാലി തൊട്ടിപ്പാള്‍ റോ‍ഡ്, കൊടകര-വെള്ളിക്കുളങ്ങര റോഡ്, പുതുക്കാട്-മുപ്ലിയം -കോടാലി റോ‍ഡ് തുടങ്ങിയ റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ക്ക് മുന്‍പായി കെ.ഡബ്ല്യു.എ. യുടെ പ്രവൃത്തികള്‍ നടത്തുന്നതിനാവശ്യമായ ഫണ്ടും അനുമതിയും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
6360.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2023-24 വരെ അങ്കമാലി നിയോജകമണ്ഡലത്തിലെ അങ്കമാലി നഗരസഭയിലും അയ്യമ്പുഴ, മലയാറ്റൂര്‍, മഞ്ഞപ്ര, മൂക്കന്നൂര്‍, പാറക്കടവ്, കാലടി, തുറവൂര്‍, കറുകുറ്റി എന്നീ പഞ്ചായത്തുകളിലും ശുദ്ധജല വിതരണത്തിനായി അനുവദിച്ച വിവിധ പദ്ധതികളും അവയുടെ തുകയും ഇനം തിരിച്ച് ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിവരം ലഭ്യമാക്കുമോ;
( ബി )
അങ്കമാലി നിയോജകമണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി നിര്‍ദ്ദേശിച്ചിട്ടുള്ള കുടിവെള്ള പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ 2024-25 വര്‍ഷം ഭരണാനുമതിക്കായി ഏതെല്ലാം പദ്ധതികളാണ് വകുപ്പിന്റെ പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ?
6361.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ കരുവണ്ണൂർ ഭാഗത്തെ ഫീല്‍ഡ് ബോത്തിയിൽ മണ്ണ് നിറഞ്ഞ് ജലവിതരണം തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കരുവണ്ണൂർ ഭാഗത്തേക്ക് തടസ്സമില്ലാതെ ജലവിതരണം നടത്തുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.