UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6443.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ സ്വന്തമായി ഭൂമിയില്ലാത്ത എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഉണ്ടെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ 2016 മുതല്‍ എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
6444.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ഡോ. എം. കെ. മുനീർ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂരഹിതരായ, ഭവനരഹിതരായ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത വിഭാഗങ്ങള്‍ക്ക് സ്ഥലവും വീടും ലഭ്യമാക്കുന്നതിന് നിലവിലുളള പദ്ധതികൾ പര്യാപ്തമാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( സി )
ഇവർക്ക് എന്നത്തേക്ക് സ്ഥലവും വീടും അനുവദിച്ച് നൽകാൻ കഴിയുമെന്ന് വിശദമാക്കാമോ?
6445.
ശ്രീ എം രാജഗോപാലൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി.പി. സുമോദ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം പട്ടികജാതിക്കാരുടെ ഭൂപ്രശ്നത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ ഭവന പൂര്‍ത്തീകരണത്തിനായി ഇക്കാലയളവില്‍ എന്തു തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
6446.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംബേദ്കര്‍ സ്വയം പര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പള്ളിച്ചല്‍ പഞ്ചായത്തിലെ മുതുവല്ലൂര്‍ പറയര്‍ വിളാകം സങ്കേതം നവീകരിക്കുന്നതിന് അനുമതി ലഭ്യമായിട്ടുണ്ടോ;
( ബി )
എങ്കില്‍ ആയതിന്റെ നിലവിലെ സ്ഥിതിയും സ്വീകരിക്കാനുദ്ദേശിക്കുന്ന തുടര്‍നടപടികളും വിശദമാക്കാമോ?
6447.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നിലവില്‍ ഭവന നിര്‍മ്മാണത്തിനായി നല്‍കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കാമോ; വിവിധ പദ്ധതികള്‍ പ്രകാരം മുന്‍പ് തുക അനുവദിക്കപ്പെട്ടതും എന്നാല്‍ വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നവര്‍ക്കും പുതിയ പദ്ധതികള്‍ പ്രകാരമുള്ള തുക ലഭ്യമാകുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 
( ബി )
മുന്‍പ് ഏതെങ്കിലും പദ്ധതിയില്‍ അനുവദിച്ച തുകയുടെ പ്രിന്‍സിപ്പല്‍ തുക മാത്രം തിരിച്ചുപിടിക്കുകയോ പഴയ ബാദ്ധ്യതകള്‍ എഴുതിതള്ളുകയോ ചെയ്തശേഷം ബാക്കി തുക പുതിയ പദ്ധതി പ്രകാരം നല്‍കുന്നതിന് നടപടി സ്വീകരിച്ചാല്‍ അനേകം പേര്‍ക്ക് മുടങ്ങികിടക്കുന്ന വീട് പണി പൂര്‍ത്തികരിക്കാന്‍ കഴിയും എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അപ്രകാരം നടപടി സ്വീകരിക്കാന്‍ തയ്യാറാകുമോ?
6448.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി പ്രകാരം പ്രവൃത്തി ആരംഭിച്ച എത്ര എസ്.സി. നഗറുകള്‍ നിലവിലുണ്ടെന്നും പ്രസ്തുത നഗറുകളുടെ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ;
( ബി )
പ്രവൃത്തി ആരംഭിച്ചിട്ടുളളതും എഗ്രിമെന്റ് കാലാവധി അവസാനിച്ചിട്ടും പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതുമായ എസ്.സി. നഗറുകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
6449.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്ക് കുമാരനല്ലൂർ വില്ലേജിൽ ചുണ്ടരളംപൊയിൽ നരിമട എസ്.ടി. പ്രകൃതി നിവാസികളായ എത്ര കുടുംബങ്ങൾക്ക് ഇനിയും ഭൂമി സംബന്ധമായ അവകാശ രേഖ ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ നടപടിക്രമങ്ങൾ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
6450.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി തുടങ്ങിയതിനു ശേഷം നാളിതുവരെ മങ്കട മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട വീടില്ലാത്ത എത്ര പേർക്ക് ഭൂമിയും വീടും നൽകിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
ലൈഫ് പദ്ധതി ലിസ്റ്റിൽ നിലവിൽ എത്ര പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവർ ഉൾപ്പെട്ടിട്ടുണ്ടെന്നും വീടില്ലാത്ത എത്ര പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ ബാക്കിയുണ്ടെന്നും വിശദമാക്കുമോ?
6451.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ ഭൂരഹിതരും ഭവനരഹിതരുമായ എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ കുടുംബങ്ങളുണ്ടെന്ന കണക്ക് പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കുടുംബങ്ങള്‍ക്ക് ഏതെല്ലാം പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
6452.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ വനാവകാശ നിയമപ്രകാരം കൈവശരേഖ ലഭിക്കാനുള്ള അപേക്ഷകരെ സംബന്ധിച്ച വിവരങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
ഭവനരഹിതര്‍ക്കുള്ള ഭവനനിര്‍മ്മാണ പദ്ധതിക്കായി പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പിന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക എത്രയാണ്; ഇതില്‍ എത്ര തുക നാളിതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും വകുപ്പ് മുഖേനയുള്ള ഭവന നിര്‍മ്മാണത്തിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും പാറശ്ശാല നിയോജകമണ്ഡലത്തില്‍ എത്ര ഭവനങ്ങള്‍ നിര്‍മ്മിച്ചുവെന്നുമുള്ള വിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഫണ്ടില്‍ നിന്നും ലൈഫ് പദ്ധതിയിലേക്ക് തുക കൈമാറിയിട്ടുണ്ടോ; എങ്കില്‍ കൈമാറിയ തുക എത്രയാണ്; പ്രസ്തുത പദ്ധതി പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം നാളിതുവരെ പാറശ്ശാല നിയോജകമണ്ഡലത്തില്‍ എത്ര പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി; ഇനം തിരിച്ചുള്ള വിവരം പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ?
6453.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ കണ്ടാണശ്ശേരി പഞ്ചായത്തിലെ ചൊവ്വല്ലൂർ പട്ടികജാതി ഗ്രാമത്തിന് അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം എത്ര രൂപയാണ് അനുവദിച്ചത്;
( ബി )
എന്തെല്ലാം നവീകരണ പ്രവൃത്തികളാണ് പ്രസ്തുത ഗ്രാമത്തില്‍ നടപ്പാക്കുന്നത്;
( സി )
പ്രസ്തുത പ്രവൃത്തി ഏത് ഏജന്‍സിയാണ് നിർവ്വഹിക്കുന്നത്;
( ഡി )
പ്രസ്തുത പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂർത്തീകരിക്കുമെന്ന് അറിയിക്കുമോ?
6454.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ അവണൂര്‍ പഞ്ചായത്തിലെ വരടിയം അംബേദ്കര്‍ കോളനിയിലെ അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
6455.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നഗറുകളുടെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് (മോഡല്‍ നഗറുകള്‍ക്ക്) 2021 മുതല്‍ നാളിതുവരെ എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും എത്ര നഗറുകള്‍ക്ക് ഈ തുക അനുവദിച്ചിട്ടുണ്ടെന്നും ജില്ല തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
നഗറുകളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് എന്നീ വകുപ്പുകള്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6456.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിലെ തലവച്ചപാറ, കുഞ്ചിപ്പാറ എന്നീ ആദിവാസി നഗറുകളിലെ വെെദ്യുതീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ആദിവാസി നഗറുകളിലെ എത്ര വീടുകളിൽ വെെദ്യുതി കണക്ഷന്‍ നിലവില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും എത്ര വീടുകളില്‍ ലഭ്യമാക്കുവാൻ ശേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വീടുകളിൽ വെെദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിന് വകുപ്പില്‍ നിന്നും സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6457.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ നഗറുകളായ കടപ്ലാമറ്റം പഞ്ചായത്തിലെ ഇലയ്ക്കാട്, ഉഴവൂര്‍ പഞ്ചായത്തിലെ ആച്ചിക്കല്‍, കടുത്തുരുത്തി പഞ്ചായത്തിലെ നഗറുകള്‍, മാ‍ഞ്ഞൂര്‍ പഞ്ചായത്തിലെ നഗറുകള്‍ എന്നിവയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളിലെ നഗറുകളെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അവയെ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത നഗറുകളുടെ വികസനം സംബന്ധിച്ച് നല്‍കിയ നിവേദനത്തിന്മേല്‍ സ്ഥലം എം.എല്‍.എ.യ്ക്ക് മറുപടി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
6458.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ അംബേദ്കര്‍ സ്വാശ്രയ ഗ്രാമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016 മുതല്‍ നവീകരിക്കുന്നതിന് തീരുമാനിച്ചിട്ടുളള എസ്.സി. നഗറുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇവയുടെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിശദാംശവും പൂര്‍ത്തീകരിച്ച നടപടികളും അറിയിക്കാമോ?
6459.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗതമായി മണ്‍പാത്ര തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ താമസിക്കുന്ന കുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ വട്ടയക്കണ്ടി നഗറിന്റെ പുനരുദ്ധാരണത്തിന് സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ച് നഗറിന്റെ വികസനം യാഥാര്‍ത്ഥ്യമാക്കുമോ; വിശദമാക്കാമോ?
6460.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എത്ര പട്ടികജാതി പട്ടികവർഗ്ഗ നഗറുകൾ ഉണ്ടെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നഗറുകളിൽ എത്ര കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്ന് നഗര്‍ തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നഗറുകളിൽ കഴിഞ്ഞ പത്ത് വർഷം നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് നഗര്‍ തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
നിലവിൽ നടന്നുവരുന്നതും ആരംഭിക്കാനുളളതുമായ പദ്ധതികൾ ഏതൊക്കെയാണെന്ന് നഗര്‍ തിരിച്ച് വ്യക്തമാക്കാമോ?
6461.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷം അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പടുത്തിയ നടത്തിപ്പാറ-രക്കാണ്ടി എസ്.ടി. നഗറിന്റെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നും എന്നത്തേക്ക് പ്രവൃത്തി പൂർത്തീകരിക്കുവാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
6462.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാവകാശരേഖ ലഭിക്കുന്നതിനായി പൂഞ്ഞാർ മണ്ഡലത്തില്‍ നിന്നും സമര്‍പ്പിച്ചിട്ടുളള അപേക്ഷകളില്‍ തീര്‍പ്പാക്കാത്ത അപേക്ഷകളുടെ എണ്ണവും പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കാൻ സ്വീകരിച്ച നടപടികളുടെ വിശദാംശവും പഞ്ചായത്ത് തിരിച്ച് അറിയിക്കാമോ?
6463.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസം ചെയ്യുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങൾ യഥാസമയം നൽകുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
വിദേശത്ത് വിദ്യാഭ്യാസം ചെയ്യുവാൻ ആഗ്രഹിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ സമുദായ വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിൽ കാലതാമസം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
6464.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം നാളിതുവരെ നാദാപുരം മണ്ഡലത്തില്‍ എത്ര പേര്‍ക്ക് പഠനമുറി അനുവദിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്തുകള്‍ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
നാദാപുരം മണ്ഡലത്തില്‍ ഇതുവരെ അനുവദിച്ച എല്ലാ പഠനമുറികളുടെയും പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പഠനമുറികള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
6465.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനം നടത്തുന്നതിന് എന്തെല്ലാം സഹായമാണ് സര്‍ക്കാര്‍ നല്‍കി വരുന്നതെന്ന് വ്യക്തമാക്കാമോ?
6466.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ വെർച്വല്‍ പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്റർ ആരംഭിക്കുന്ന കേന്ദ്രങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സെന്ററുകളുടെ പ്രവർത്തനം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
6467.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോല്‍വിമൂലം പഠനം നിര്‍ത്തുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്സ് സുഗമമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
6468.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വരിക്കോലി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സ് എന്ന സ്ഥാപനത്തില്‍ പ്രവേശനം നേടിയ കുന്നത്തുനാട് മണ്ഡലത്തിലെ രണ്ട് എസ്.സി. വിദ്യാർത്ഥികള്‍ക്ക് 2021-22 വർഷത്തെ ഫീസും സ്റ്റൈപെന്റും അനുവദിക്കുന്നതിനായി സമർപ്പിച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാർത്ഥികള്‍ക്ക് അർഹമായ വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
6469.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച കെടാവിളക്ക് പദ്ധതിയുടെ മാനദണ്ഡങ്ങള്‍ വിശദമാക്കുമോ;
( ബി )
ഒന്ന് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കിയിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ?
6470.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോസ്റ്റല്‍ ഫീസും ലംപ്സം ഗ്രാന്റും അടക്കമുള്ള സഹായം മാസങ്ങളായി മുടങ്ങിയതോടെ സംസ്ഥാനത്ത് പഠനം നിര്‍ത്തുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത വിഭാഗത്തിന് ലഭിക്കുന്ന സഹായം മുടങ്ങാതെ പഠനം തുടരുവാനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
6471.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടികജാതി, പട്ടികവര്‍ഗ്ഗ ,പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിനായി നടപ്പാക്കിയ പദ്ധതികളുടെയും ഗുണഭോക്താക്കളുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
വിദേശത്ത് ഉന്നതപഠനം സാധ്യമാക്കുന്നതിനായി എത്ര കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുള്ളത്; എത്ര തുക വീതമാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളത്;
( സി )
പെെലറ്റ് കോഴ്സ് പഠനത്തിനായി എത്ര കുട്ടികള്‍ക്ക് എത്ര രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ട്;
( ഡി )
ഉന്നതി സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് നിലവില്‍ അപേക്ഷകള്‍ തീർപ്പാകാതെ ഉണ്ടോ; എങ്കില്‍ എത്ര അപേക്ഷകളാണ് തീർപ്പാകാതെയുള്ളത്; ഇവ ഏത് വര്‍ഷം ലഭിച്ച അപേക്ഷകളാണ്; ഇവര്‍ക്ക് പഠനം സാധ്യമാക്കുന്നതിന് അടിയന്തരമായി ഫണ്ട് ലഭ്യമാക്കുവാന്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
6472.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐ.കള്‍ ഏതെല്ലാമെന്ന് താലൂക്ക് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഐ.ടി.ഐ.കളില്‍ പഠിപ്പിക്കുന്ന കോഴ്സുകള്‍ ഏതെല്ലാമെന്നും പ്രസ്തുത കോഴ്സുകളിലെ സ്റ്റുഡന്റ്‍സ് സ്ട്രെങ്ങ്ത് എത്രയെന്നും വിശദമാക്കാമോ?
6473.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എം.ആര്‍.എസ്.,പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ എന്നിവയുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി താമസിച്ചു പഠിക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് ഹോസ്റ്റലുകളില്‍ താമസിച്ചു പഠിക്കുന്നതിന് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
നിലവിലുള്ള എം.ആര്‍.എസ്.കളുടെയും ഹോസ്റ്റലുകളുടെയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?
6474.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പോസ്റ്റ്മെട്രിക് ഹോസ്റ്റലുകള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവയുടെ വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
നിലവിൽ പ്രസ്തുത ഹോസ്റ്റലുകളില്‍ താമസിക്കാൻ അനുവദിക്കപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണവും താമസിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണവും ഹോസ്റ്റലുകൾ തിരിച്ച് ലഭ്യമാക്കാമോ;
( സി )
പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും താമസിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
6475.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രീ മെട്രിക്ക് ഹോസ്റ്റലുകളുടെ നവീകരണം, പരിപാലനം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും പട്ടികജാതി വികസന വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
എങ്കില്‍ അത് സംബന്ധിച്ചുള്ള ഉത്തരവുകള്‍, മറ്റ് രേഖകള്‍ എന്നിവ ലഭ്യമാക്കുമോ?
6476.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടിക്കാനം എം.ആർ.എസിൽ പുതിയ കെട്ടിടം നിർമ്മിക്കുവാൻ എത്ര രൂപയുടെ ഭരണാനുമതിയാണ് നൽകിയിട്ടുള്ളത്; ഏത് ഏജൻസിക്കാണ് നിർമ്മാണ ചുമതല നൽകിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
കരാര്‍ പ്രകാരം കെട്ടിട നിർമ്മാണം പൂർത്തിയാക്കേണ്ട തീയതി, കെട്ടിട നിർമ്മാണ പുരോഗതി എന്നിവ അറിയിക്കാമോ;
( സി )
നിശ്ചയിച്ച തീയതിക്കുള്ളിൽ കെട്ടിടനിർമ്മാണം പൂർത്തിയാക്കാത്ത കരാറുകാരനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6477.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി യുവാക്കള്‍ക്കുള്ള നൈപുണ്യ പരിശീലന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ; സംസ്ഥാനത്ത് പ്രസ്തുത പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന ഏതെല്ലാം മേഖലയിലാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്; പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിനും സുസ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിനുമുള്ള പ്രത്യേക പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
വിദേശത്ത് ജോലി സാധ്യതകള്‍ കണ്ടെത്തുന്നതിനും പരിചയപ്പെടുത്തുന്നതിനും നൈപുണ്യ പരിശീലന പദ്ധതി വഴി പ്രോഗ്രാമുകള്‍ നടത്തുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
ഈ സര്‍ക്കാര്‍ വന്നശേഷം മലപ്പുറം മണ്ഡലത്തില്‍ പട്ടികജാതി യുവാക്കള്‍ക്കുള്ള നൈപുണ്യ പരിശീലന പദ്ധതി പ്രകാരം നടപ്പിലാക്കിയിട്ടുളള പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോന്നിനും ചെലവാക്കിയ തുക എത്രയാണെന്നും വിശദമാക്കാമോ?
6478.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചക്കാല സമുദായത്തില്‍ ഉള്‍പ്പെട്ടതും രേഖകളില്‍ ഹിന്ദു-നായര്‍ എന്ന് കാണിച്ചതുമായ ചക്കാല നായര്‍ വിഭാഗത്തിന്റെ ജാതിപ്പേര് തിരുത്തി നല്‍കുന്നത് സംബന്ധിച്ച കിർത്താഡ്‌സിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
6479.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ വാമനപുരം മണ്ഡലത്തില്‍ പട്ടികജാതി കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം നടത്തിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അതിനായി ചെലവാക്കിയ തുക എത്രയാണെന്നും വര്‍ഷം, പദ്ധതി എന്നിവ തിരിച്ച് നല്‍കാമോ?
6480.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോര്‍പ്പസ് ഫണ്ട് ഉപയോഗിക്കുന്നതിനുളള മാനദണ്ഡത്തില്‍ എപ്പോഴാണ് പുതിയ വ്യവസ്ഥകള്‍ അവസാനമായി ഉള്‍പ്പെടുത്തിയത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് പുതുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
കണ്ണൂര്‍ ജില്ലയില്‍ 2023-24 വര്‍ഷത്തില്‍ കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി എത്ര രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
6481.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോര്‍പ്പസ് ഫണ്ട് വഴി എത്ര കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് 2021 മുതല്‍ നാളിതുവരെ പണം അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് ഉപയോഗിച്ച് ഏറനാട് മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചതെന്ന വിവരം ലഭ്യമാക്കാമോ?
6482.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റ ശേഷം നാളിതുവരെ കോർപ്പസ് ഫണ്ട്‌ വഴി കാസര്‍ഗോഡ് ജില്ലയിൽ നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഏതൊക്കെ പദ്ധതികളാണ് കോർപ്പസ് ഫണ്ട്‌ വഴി നടപ്പിലാക്കാൻ നടപടി സ്വീകരിച്ചതെന്നും ആയതിന്റെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ?
6483.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോത്ര ജീവിക പദ്ധതി പ്രകാരം അരുവിക്കര മണ്ഡലത്തില്‍ എത്ര തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന എത്ര പേര്‍ക്ക് സാധ്യമായ തൊഴില്‍ ലഭ്യമാക്കാന്‍ സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
6484.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരംഭിച്ച ഉന്നതി സ്റ്റാർട്ട് അപ് മിഷന്റെയും സ്റ്റാര്‍ട്ട് അപ് സിറ്റി മിഷന്റെയും പ്രവർത്തനങ്ങൾ, ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇവ വിശദമാക്കാമോ;
( ബി )
നാളിതുവരെയായി ഉന്നതി സ്റ്റാർട്ട് അപ് പദ്ധതിക്ക് കീഴില്‍ എത്ര വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിന് അനുമതി നല്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
സ്റ്റാര്‍ട്ട് അപ് സിറ്റി പദ്ധതിയില്‍ എത്ര സ്റ്റാര്‍ട്ട് അപ് മിഷനുകള്‍ക്ക് തുക നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
6485.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്; ഓരോ പദ്ധതിയും അവയുടെ മാനദണ്ഡങ്ങളും സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
2021 മുതല്‍ നാളിതുവരെ മരണാനന്തര ആനുകൂല്യങ്ങള്‍ക്കായി ഇടുക്കി ജില്ലയില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും എത്ര പേര്‍ക്ക് ധനസഹായം നല്‍കിയെന്നും സംബന്ധിച്ച വിശദാംശം വര്‍ഷം തിരിച്ച് നല്‍കാമോ?
6486.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങള്‍ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
2023-24 സാമ്പത്തിക വര്‍ഷം പ്രസ്തുത സഹകരണ സംഘങ്ങളെ സഹായിക്കുന്നതിന് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമോ?
6487.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദിവാസി മേഖലകളില്‍ പാരമ്പര്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അട്ടപ്പാടിയിലെ മില്ലറ്റ് വില്ലേജ് പദ്ധതിയുടെ പ്രത്യേകത അറിയിക്കാമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി മറ്റു സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
6488.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിര്‍ത്താഡ്സിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് സമര്‍പ്പിക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് തട്ടിപ്പുകാരെ കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്ന് വിശദമാക്കാമോ;
( സി )
ഇതിന്റെ ഭാഗമായി 2021, 2022, 2023 കാലയളവില്‍ ഓരോ ജില്ലയിലും എത്ര ക്രമക്കേടുകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഇങ്ങനെ കണ്ടെത്തിയവരുടെ പേരില്‍ നാളിതുവരെ എന്തെല്ലാം ശിക്ഷാനടപടികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
6489.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികജാതി പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന പ്രോത്സാഹന സമ്മാന പദ്ധതി തുടർന്നു വരുന്നണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക ഉയർത്തി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6490.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതി നടപ്പിലാക്കിയ ശേഷം കാസര്‍ഗോഡ് ജില്ലയിൽ എത്ര പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങൾക്കാണ് വീട് നൽകിയിട്ടുള്ളതെന്ന് പഞ്ചായത്ത്‌/നഗരസഭ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിൽ ലൈഫ് പദ്ധതി ലിസ്റ്റിൽ എത്ര പട്ടികജാതി, പട്ടികവർഗ്ഗ കുടുംബങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളതെന്നും ഇനി എത്രപേർക്ക് വീട് അനുവദിക്കാനുണ്ടെന്നും പഞ്ചായത്ത്/നഗരസഭ തിരിച്ച് വിശദാംശം നൽകുമോ?
6491.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ കൃഷി അനുബന്ധ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇവരുടെ ഭൂമിയിൽ ആധുനിക രീതിയിലുള്ള കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ​പ്രോത്സാഹിപ്പിക്കുവാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
6492.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ തൊഴില്‍ രഹിതരായിട്ടുളളവര്‍ക്ക് സ്വയം തൊഴില്‍ സംരംഭത്തിനായി മുന്‍സര്‍ക്കാരും നിലവിലെ സര്‍ക്കാരും എത്ര രൂപയുടെ വായ്പ അനുവദിച്ചു നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വായ്പ എത്ര പേര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
6493.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളുടെയും പഠന സൗകര്യങ്ങളുടെയും അഭാവം മൂലം വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധി നേരിടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മെഡിക്കൽ കോളേജിൽ എല്ലാ വിഭാഗങ്ങളിലും സ്ഥിരം അധ്യാപകരേയും മറ്റ് ജീവനക്കാരേയും നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മെഡിക്കൽ കോളേജിൽ ഐ.പി., ഒ.പി., എമർജൻസി ട്രോമാകെയർ, ക്യാഷ്വാലിറ്റി തുടങ്ങിയ സംവിധാനങ്ങളുടെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത മെഡിക്കൽ കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഏർപ്പെടുത്തിക്കൊണ്ട് നിലവിൽ ക്ലിനിക്കൽ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയിൽ നിന്നും പൂർണ്ണമായും മെഡിക്കൽ കോളേജ് യൂണിറ്റിന്റെ പ്രവർത്തനം മെഡിക്കൽ കോളേജ് ക്യാമ്പസ്സിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ;
( ഇ )
അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുന്നതോടൊപ്പം ആയത് പരിശോധിക്കുന്നതിന് വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കുമോ; വ്യക്തമാക്കുമോ ;
( എഫ് )
പാലക്കാട് മെഡിക്കൽ കോളേജ് സ്ഥാപിതമായി 10 വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ ആയത് അടിയന്തരമായി പരിഹരിച്ചുകൊണ്ട് മികവിന്റെ കേന്ദ്രമാക്കി മാറ്റുവാൻ സത്വര നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
6494.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ കൂട്ടമായി അധിവസിക്കുന്ന മേഖലകൾക്ക് കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കി ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കിൽ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
തദ്ദേശീയ ജനതയായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സാമൂഹ്യ ജീവിതസ്ഥിതി വിശകലനം ചെയ്ത് ഓരോ പൗരന്റെയും ജീവിതനിലവാരം ഉയർത്തുന്ന രീതിയിൽ ഊരും ഊരുക്കൂട്ടങ്ങളും നിലനിന്നിരുന്നതിനാൽ ഊര് എന്ന പേര് നിലനിർത്തണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചില സംഘടനകൾ ആവശ്യമുയർത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്ത് തുടർനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
6495.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം പട്ടികജാതി നഗറുകളിലാണ് കുടിവെള്ള ലഭ്യതയില്ലാത്തതെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡ‍ലത്തിലെ പട്ടികജാതി നഗറുകളിൽ കുടിവെള്ളം എത്തിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
6496.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നശേഷം പൂഞ്ഞാർ മണ്ഡലത്തില്‍ സേഫ് പദ്ധതി പ്രകാരം എത്ര പേര്‍ക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും പ്രസ്തുത ധനസഹായത്തോടെയുള്ള പ്രവൃത്തികളില്‍ എത്രയെണ്ണം നാളിതുവരെ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ?
6497.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പീരുമേട് മണ്ഡലത്തിൽ കഴിഞ്ഞ എട്ട് വർഷമായി അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ നഗറുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പീരുമേട് മണ്ഡലത്തിലെ വഞ്ചിവയൽ, പശുമാല , പീരുമേട് കച്ചേരികുന്ന്, ആനപ്പള്ളം എന്നീ അംബേദ്കർ ഗ്രാമ വികസന പദ്ധതികളുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( സി )
അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട നഗറുകളുടെ പട്ടിക അംഗീകരിച്ച് സർക്കാർ ഉത്തരവ് വന്നതിന് ശേഷം സാങ്കേതിക അനുമതിയും ടെണ്ടർ നടപടികളും പൂർത്തിയാക്കുവാൻ വളരെയേറെ കാലതാമസം നേരിടുന്നതിനാല്‍ ആയത് വേഗത്തിലാക്കുവാൻ ഒരോ ഘട്ടത്തിന്റെയും സമയക്രമം പാലിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
മേമാരിയില്‍ അംബേദ്കർ ഗ്രാമ വികസന പദ്ധതി ആരഭിച്ചത് എന്നാണ്; പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ഇ )
അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാർക്ക് സമയബന്ധിതമായി ബില്‍ മാറിനൽകുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6498.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്‍പാത്രനിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിക്കുകയും വിവിധ ജാതിപ്പേരുകളില്‍ അറിയപ്പെടുകയും ചെയ്യുന്ന കുംഭാരന്‍ സമുദായത്തിന്റെ പേരുകള്‍ ഏകീകരിക്കുന്നതുമായി ബന്ധപ്പെട്ട് കിര്‍ത്താ‍ഡ്സിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
6499.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റ ശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കുള്ള ചികിത്സാ ധനസഹായത്തിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; അതിൽ എത്രപേർക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും എത്ര തുക അനുവദിച്ചെന്നും അറിയിക്കാമോ?
പട്ടികജാതി കുടുംബത്തിലെ ഒരാൾക്കെങ്കിലും തൊഴിൽ നൽകുന്ന പദ്ധതി
6500.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. യു. എ. ലത്തീഫ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി കുടുംബത്തിലെ ഒരാൾക്കെങ്കിലും സ്ഥിര വരുമാനമുളള തൊഴിൽ നൽകുന്നതിനുളള പദ്ധതി നിലവിലുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന തൊഴിൽ ലഭിച്ചവരുടെ കണക്കെടുത്തിട്ടുണ്ടോ; എങ്കിൽ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഏ​തെല്ലാം മേഖലകളിലാണ് തൊഴിൽ നൽകിയതെന്ന് വ്യക്തമാക്കുമോ?
6501.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട എത്ര ഭൂരഹിതർ ഉണ്ടെന്ന് ഗ്രാമപഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഭൂരഹിതരായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട എത്ര പേരുടെ അപേക്ഷ ഭൂമി ലഭിക്കുന്നതിനായി ലഭിച്ചിട്ടുണ്ട്; ഗ്രാമപഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കാമോ?
6502.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിക്കിൾ സെൽ അനീമിയ രോഗം ബാധിച്ച ആദിവാസി ഗോത്ര ജനവിഭാഗങ്ങൾക്ക് ധനസഹായം അനുവദിക്കുന്നുണ്ടോ; എങ്കിൽ പ്രതിമാസം എത്ര തുകയാണ് നൽകുന്നത്; വിശദാംശം നൽകുമോ;
( ബി )
ഇപ്രകാരം എത്രപേർക്ക് ധനസഹായം അനുവദിച്ചിട്ടുണ്ട്; കഴിഞ്ഞ സാമ്പത്തിക വർഷം ഇതിനായി ചെലവഴിച്ച തുകയുടെ കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കാമോ?
6503.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാർക്ക് വീട് നിര്‍മ്മിക്കുന്നതിനായി ഉപയുക്തമായ പുറമ്പോക്ക്/തരിശു ഭൂമി ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ച് നടപടി സ്വീകരിക്കുമോ?
6504.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ മഞ്ചേരി മണ്ഡലത്തിൽ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച അംബേദ്കർ ഗ്രാമം പദ്ധതിയുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടത്തിപ്പിലുണ്ടായ തടസ്സം പരിഹരിക്കാൻ എന്ത് നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
6505.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ലാത്ത ചികിത്സ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട പട്ടികവര്‍ഗ്ഗക്കാരുടെ നിരക്ഷരത തുടച്ചുനീക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
6506.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷം അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ തെന്നിലാപുരം വാഴമ്പള്ളം എസ്.സി. നഗര്‍ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?
6507.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ പട്ടികവർഗ്ഗ വിഭാഗങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന ഏതൊക്കെ പ്രദേശങ്ങളിലാണ് വിവിധ നവീകരണ പ്രവൃത്തികള്‍ നടത്തുന്നതെന്ന് ഓരോ പദ്ധതിയുടെയും വിശദാംശങ്ങളടക്കം വ്യക്തമാക്കാമോ?
6508.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 – 2016 കാലഘട്ടത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിനായി ആവിഷ്ക്കരിച്ച പദ്ധതികള്‍ എന്തൊക്കെയാണെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഇപ്പോള്‍ തുടരുന്ന പദ്ധതികളും നിര്‍ത്തലാക്കിയ പദ്ധതികളും പുനര്‍നാമകരണം ചെയ്ത പദ്ധതികളും ഏതൊക്കെയാണെന്ന വിശദാംശം നൽകാമോ?
6509.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കോങ്ങാട് മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍ മുഖേന അനുവദിച്ച പ്രവൃത്തികള്‍ ഏതൊക്കെ; ഇതില്‍ ഏതൊക്കെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു; ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
നാദാപുരം മണ്ഡലത്തില്‍ അനുവദിച്ച ചികിത്സാ ധനസഹായം
6510.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാദാപുരം മണ്ഡലത്തില്‍ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുള്ള ചികിത്സാ ധനസഹായത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ എത്രപേര്‍ക്ക് ധനസഹായം ലഭ്യമായിട്ടുണ്ടെന്നും എത്ര രൂപ ഇതിനകം അപേക്ഷകര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും തദ്ദേശസ്ഥാപനങ്ങൾ തിരിച്ച് വിശദാശം ലഭ്യമാക്കുമോ?
6511.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന സഹായങ്ങൾക്ക് വരുമാനപരിധി മാനദണ്ഡമാക്കുമ്പോൾ അർഹതപ്പെട്ട പലർക്കും സഹായം നിഷേധിക്കപ്പെടുന്നതായ ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്ത് പരിഹാര നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
6512.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നശേഷം പിന്നാക്ക വിഭാഗങ്ങൾക്കായി പുതിയതായി നടപ്പിലാക്കിയ പദ്ധതികൾ വിശദമാക്കാമോ;
( ബി )
പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്കൂൾ ,കോളേജ് വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിവരുന്ന പദ്ധതികൾ എന്തെല്ലാമാണ് അറിയിക്കാമോ;
( സി )
പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ ഉന്നമനത്തിനായി നടപ്പിലാക്കിവരുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;
( ഡി )
പിന്നാക്ക വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കായി നടപ്പിലാക്കിവരുന്ന പദ്ധതികൾ എന്തെല്ലാമാണ് അറിയിക്കാമോ?
6513.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻവർഷങ്ങളില്‍ സ്വാശ്രയ കോഴ്സുകളിൽ മാനേജ്മെൻറ് സീറ്റിൽ ചേരുന്ന ഒ.ഇ.സി. (അദര്‍ എലിജിബിൾ കാസ്റ്റ് ) വിദ്യാർത്ഥികൾക്ക് സ്വാശ്രയ ഫീസ് അടക്കേണ്ടി വന്നിരുന്നോയെന്ന് വ്യക്തമാക്കുമോ; ഈ വർഷം പ്രസ്തുത ഫീസ് അടക്കേണ്ടി വരുന്നതായുള്ള വിദ്യാർത്ഥികളുടെ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വ്യക്തമാക്കുമോ?
6514.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പിനായി ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കേണ്ടതില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ എന്നാണ് ഉത്തരവ് പുറപ്പെുടുവിച്ചതെന്ന് അറിയിക്കാമോ;
( സി )
ഇപ്രകാരം ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഉത്തരവ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമോ?
6515.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്‍ നെയ്യാറ്റിന്‍കര ഓഫീസ് വഴി 2023-24 സാമ്പത്തിക വർഷത്തില്‍ എത്ര പേർക്ക് വിവിധ വിഭാഗങ്ങളിലായി ലോൺ നല്‍കി എന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര ലോണ്‍ അപേക്ഷകള്‍ ആണ് പ്രസ്തുത വർഷത്തില്‍ ലഭിച്ചത് എന്ന് വിശദമാക്കാമോ?
6516.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ബാര്‍ബര്‍ ഷോപ്പ് നവീകരിക്കുന്നതിന് വകുപ്പ് സഹായം നല്‍കുന്നുണ്ടോ;എങ്കിൽ ഗുണഭോക്തൃ മാനദണ്ഡം വിശദമാക്കുമോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര ഗുണഭോക്താക്കള്‍ക്കാണ് സഹായം നല്‍കിയതെന്ന് വ്യക്തമാക്കുമോ?
6517.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പയ്യന്നൂര്‍ മണ്ഡലത്തിലെ എത്ര പേര്‍ക്ക് എത്ര ലക്ഷം രൂപയാണ് വകുപ്പ് മന്ത്രിയുടെ ചികിത്സാ ധനസഹായം മുഖേന അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
എം.എല്‍.എ. മാര്‍ മുഖേന നല്‍കുന്ന ചികിത്സാ സഹായ അപേക്ഷകളുടെ തല്‍സ്ഥിതി അറിയാന്‍ സി.എം.ഡി.ആര്‍.എഫ്. ല്‍ ഉള്ളതുപോലെയുള്ള സംവിധാനം വകുപ്പിൽ നടപ്പിലാക്കുമോ; വ്യക്തമാക്കാമോ?
6518.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മുഖാന്തിരം നടപ്പാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്നും ഓരോ വികസന പദ്ധതിയുടേയും പ്രയോജനം എത്ര പേര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
6519.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട [ഒ.ഇ.സി., ഒ.ബി.സി., ഒ.ബി.സി.(എച്ച്)] വിദ്യാര്‍ത്ഥികള്‍ക്ക് ഏതൊക്കെ രീതിയിലുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളാണ് നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ കുടിശ്ശിക ഉണ്ടായിട്ടുണ്ടോ; എങ്കില്‍ എത്ര മാസങ്ങളായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( സി )
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ കുടിശ്ശിക തീര്‍ത്ത് പൂര്‍ണ്ണമായും എന്നത്തേയ്ക്ക് നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6520.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടിക ജാതി, പട്ടിക വർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളുടെ സംവരണ പട്ടിക പുതുക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;
( ബി )
ഇതിന്റെ ഭാഗമായി ജാതി സർവേ നടത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.