UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
6362.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെങ്കിലും പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തീരദേശ കോര്‍പ്പറേഷന്‍ മുഖേന ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
6363.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ കായലോര,ഉൾനാടൻ പ്രദേശങ്ങളിലെ തൊഴിലാളികൾക്കും മലയോര മേഖലയിലെ മത്‍സ്യ കച്ചവടകാർക്കും മത്സ്യ ത്തൊഴിലാളി ക്ഷേമനിധി ബോർഡ്‌ ഓഫീസുകളിൽ നേരിട്ട് വരാതെയും തൊഴിലിന് തടസം വരാതെയും ഓൺലൈൻ ആയും ഗൂഗിൾ പേ സംവിധാനം ഉപയോഗിച്ചും സൗകര്യം പൂർവ്വം ഏത് സമയത്തും ക്ഷേമനിധി വിഹിതം അടയ്ക്കുവാൻ ക്ഷേമനിധി ബോർഡ് സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാമോ;
( ബി )
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വഴി നൽകുന്ന സാക്ഷ്യപത്രം തൊഴിൽ നഷ്ടം വരാത്തവിധത്തിലും തൊഴിലാളികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കി സമയബന്ധിതമായിലഭിക്കുന്നതിനുമായി പ്രസ്തുത സാക്ഷ്യപത്രത്തിനുള്ള അപേക്ഷ ഓൺലൈൻ സംവിധാനം മുഖേന സ്വീകരിക്കുന്നതിനും ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തി സാക്ഷ്യപത്രം അപേക്ഷകർക്ക് ലഭ്യമാക്കുന്നതിനുമുള്ള സംവിധാനം ഏർപ്പെടുത്തുമോ; വിശദമാക്കാമോ;
( സി )
ഗൂഗിൾ പേ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ ആധുനിക സംവിധാനങ്ങളിലൂടെ ക്ഷേമനിധി ബോർഡ് വിഹിതം അടക്കുന്നതിനും ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും ഈ വർഷം തന്നെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകാമോ; വ്യക്തമാക്കാമോ;
( ഡി )
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് തൊഴിലാളികൾക്കിടയിൽ അഭിപ്രായ സർവേ നടത്തുന്നതിനും സർവ്വേയുടെ അടിസ്ഥാനത്തിൽ ബുദ്ധിമുട്ടുകൾ പരിഹരിച്ച് പ്രസ്തുത ഓഫിസുകൾ തൊഴിലാളിസൗഹൃദമാക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
മത്സ്യത്തൊഴിലാളിയുടെ വിവാഹിതരായ പെൺമക്കൾക്ക് മത്സ്യത്തൊഴിലാളി സാക്ഷ്യപത്രം നൽകുന്നതിന് തടസം ഉണ്ടെന്ന് പരാമര്‍ശിക്കുന്ന ഉത്തരവുകളോ, സർക്കുലറുകളോ നിലവിലുണ്ടോ; വിശദമാക്കാമോ?
6364.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തില്‍ ഉള്‍നാടന്‍ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 2022-23 സാമ്പത്തിക വര്‍ഷം സ്വീകരിച്ച നടപടികള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( ബി )
ഇത്തരം നടപടികളുടെ ഭാഗമായി മത്സ്യ ഉല്പാദനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; എങ്കില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഉള്‍നാടന്‍ മത്സ്യകൃഷിയിൽ നിന്ന് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാകുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
6365.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ വച്ച് നടത്തിയ തീരസദസ്സ് പരിപാടിയില്‍ എത്ര അപേക്ഷകള്‍ ലഭിച്ചു; പ്രസ്തുത അപേക്ഷകളില്‍ സ്വീകരിച്ച നടപടി എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
കടലുണ്ടിക്കടവിന്റെ പാലത്തിന് സമീപമുളള അഴിമുഖത്തോടനുബന്ധിച്ചുള്ള ഫിഷ് ലാന്റിങ്ങ് സെന്ററിന് സമീപം അടിഞ്ഞ് കൂടിയ മണ്ണ്, ചെളി, മറ്റു മാലിന്യങ്ങള്‍ എന്നിവ മാറ്റുന്നതുമായി ബന്ധപ്പെട്ട് തീരസദസ്സില്‍ നല്‍കിയ നിവേദനത്തിന്മേൽ സ്വീകരിച്ച നടപടി അറിയിക്കാമോ;
( സി )
വളളിക്കുന്ന് -അരിയല്ലൂര്‍ എന്നീ രണ്ടു വില്ലേജുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും മല്‍സ്യതൊഴിലാളികള്‍ ഏറെ ആശ്രയിക്കുന്നതുമായ ടിപ്പുസുല്‍ത്താന്‍ റോഡിന്റെ ഭാഗമായി മുദിയം തോടിന് കുറുകെ പാലം എന്ന ആവശ്യം തീരസദസ്സില്‍ ഉയര്‍ന്നു വന്നിരുന്നോ; എങ്കിൽ പ്രസ്തുത നിവേദനത്തിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ?
6366.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ പ്രൊഫഷണല്‍ കോഴ്സ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
2016 മുതല്‍ പ്രൊഫഷണല്‍ കോഴ്സ് പഠനത്തിന് എത്ര കുട്ടികള്‍ക്കാണ് സഹായ ധനം നല്‍കിയിട്ടുള്ളതെന്നും, എത്ര രൂപയാണ് ഇതേ വരെ ഇതിനായി ചെലവഴിച്ചതെന്നും, ഈ സഹായം മൂലം കോഴ്സുകള്‍ പാസ്സായവരുടെ വിശദാംശവും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സഹായം ലഭിക്കുന്നതിനുള്ള എത്ര അപേക്ഷകൾ നിലവിൽ പെന്റിംഗ് ഉണ്ടെന്നും എങ്കിൽ എത്ര അപേക്ഷകര്‍ക്കാണ് ഇനിയും സഹായം ലഭ്യമാക്കാനുള്ളതെന്നും ഇത് വെെകുന്നതിന്റെ കാരണം എന്താണെന്നും എന്നത്തേക്ക് ഈ അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
6367.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന എ.എ.ബി.വെെ. ഇന്‍ഷുറന്‍സ് ധനസഹായത്തിനായി 2018 മുതല്‍ നാളിതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ആയതില്‍ എത്ര പേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്താമോ;
( ബി )
അപേക്ഷകര്‍ക്ക് ആനുകൂല്യം വിതരണം ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് അടിയന്തരമായി ആനുകൂല്യം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?
6368.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിലെ മാര്‍ക്കറ്റുകള്‍ കിഫ്ബി ധനസഹായത്തോടെ നവീകരിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതിയെന്താണ്; ഓരോ മാര്‍ക്കറ്റിന്റെയും നവീകരണ പ്രവൃത്തികളുടെ പുരോഗതി പ്രത്യേകം വ്യക്തമാക്കാമോ?
6369.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യകൃഷി നേരിടുന്ന പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കാലാവസ്ഥ വ്യതിയാനം മൂലം മത്സ്യങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി നടപ്പിലാക്കിവരുന്ന നടപടികൾ വിശദമാക്കാമോ;
( സി )
മത്സ്യകർഷകർക്ക് ആശ്വാസം നൽകുന്നതിനായി മത്സ്യകൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
മത്സ്യകൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടോ; വിശദമാക്കാമോ?
6370.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുരക്ഷിതമല്ലാത്ത പരമ്പരാഗത യാനങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഘട്ടംഘട്ടമായി സുരക്ഷിതമായ യന്ത്രവത്ക‍ൃത മത്സ്യബന്ധനരീതിയിലേയ്ക്ക് പരിവര്‍ത്തനം ചെയ്യുന്നതിനുവേണ്ടി സ്വീകരിച്ചിട്ടുളള നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
പരമ്പരാഗത മത്സ്യബന്ധനയാനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി സമഗ്ര ഇൻഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
6371.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിൽ നിന്നും മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ എണ്ണം എത്രയെന്നും , മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളുടെ എണ്ണം എത്രയെന്നും , അവ ഏതെല്ലാമെന്നും അറിയിക്കുമോ;
( ബി )
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ എല്ലാ ഓഫിസുകളും എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാത്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ; ക്ഷേമനിധി ഓഫിസുകൾ എല്ലാ ദിവസവും പ്രവർത്തിക്കാത്തത് മൂലം തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
കുണ്ടറ മണ്ഡലത്തിലെ പടപ്പക്കര ഫിഷറീസ് ഓഫീസിൽ അംഗത്വം നൽകിയിട്ടുള്ള തൊഴിലാളികളുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ; കുണ്ടറ ക്ഷേമനിധി ഓഫീസ് എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാത്തതിന് കാരണം അറിയിക്കാമോ;
( ഡി )
എല്ലാ പ്രവൃത്തി ദിവസങ്ങളിലും തുറന്ന് പ്രവർത്തനം നടത്തി തൊഴിലാളികൾക്ക് സേവനങ്ങൾ നൽകിയിരുന്ന കുണ്ടറ ക്ഷേമനിധി ഓഫീസ് ഇപ്പോൾ എല്ലാ ദിവസവും പ്രവർത്തിക്കാത്ത നടപടി സർക്കാർ അനുമതിയോടെയാണോയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഫിഷറീസ് ഓഫീസ് എല്ലാപ്രവൃത്തി ദിവസവും തുറന്ന് പ്രവർത്തിക്കുവാൻ നടപടി സ്വീകരിക്കുമോ?
6372.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിൽ അഴീക്കോട് കേന്ദ്രമായി സർക്കാർ അനുവദിച്ച ഫിഷ് ലാൻഡിംഗ് സെന്റർ പൂർത്തിയാക്കുന്നതിന് സ്വീകരിച്ചിരിക്കുന്ന നടപടികൾ വിശദമാക്കാമോ?
6373.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ല്യാശ്ശേരി മണ്ഡലത്തിലെ എത്ര കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുന്നതിനാണ് ഉദ്ദേശിച്ചിരുന്നതെന്നും നാളിതുവരെ എത്ര കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
6374.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സണ്ണി ജോസഫ്
ശ്രീമതി കെ. കെ. രമ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രോളിംഗ് നിരോധന മാസങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന സൗജന്യ റേഷൻ മുടങ്ങിയിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത റേഷൻ മുടങ്ങാനുള്ള സാഹചര്യം വിശദമാക്കുമോ?
6375.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ കുളത്തൂർ, കാരോട് ഗ്രാമപഞ്ചായത്തുകളില്‍ 2020-21, 2021-22, 2022-23 സാമ്പത്തിക വർഷങ്ങളില്‍ വകുപ്പ് എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയെന്നും ഓരോ പ്രവൃത്തിയ്ക്കും അനുവദിച്ച തുക എത്രയെന്നും വിശദമാക്കാമോ?
6376.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്ന തദ്ദേശീയ യാനങ്ങളെെ ആധുനികവൽക്കരിക്കുന്നതിനും പുതിയ യാനങ്ങൾ സ്വായത്തമാക്കാനും വേണ്ടി സർക്കാർ എന്തൊക്കെ പദ്ധതികൾക്കാണ് രൂപം നൽകിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നത്; വ്യക്തമാക്കാമോ?
6377.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍-മുനമ്പം തീര സംരക്ഷണത്തിനായി കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ തയ്യാറാക്കി പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പി.എം.എം.എസ്.വൈ.) പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ള 145.87 കോടി രൂപയുടെ മോഡേണ്‍ ഇന്റഗ്രേറ്റഡ് ഫിഷ് ലാന്റിംഗ് ഫെസിലിറ്റിസ് ഇന്‍ ദി വൈപ്പിന്‍-മുനമ്പം കോസ്റ്റല്‍ സ്ട്രച്ച് ഓഫ് എറണാകുളം ഡിസ്ട്രിക് പദ്ധതിക്ക് എന്നത്തേക്ക് അംഗീകാരം ലഭ്യമാകുമെന്ന് വ്യക്തമാക്കാമോ;
( ബി )
കടല്‍ ഭിത്തികള്‍ ഇല്ലാത്തതിനാല്‍ വര്‍ഷം തോറും വര്‍ദ്ധിച്ചുവരുന്ന കടലാക്രമണ ഭീഷണിമൂലം ദുരിതമനുഭവിക്കുന്ന വൈപ്പിന്‍ ജനതയുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് പ്രസ്തുത പദ്ധതിക്ക് അടിയന്തര അംഗീകാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
6378.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യ മേഖലയില്‍ വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മത്സ്യം സംസ്കരിച്ച് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി മാറ്റുന്നതിന് മത്സ്യബന്ധന വകുപ്പ് എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ?
6379.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളി മേഖലയുടേയും മത്സ്യവിപണന മേഖലയുടെയും ഉന്നമനത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
2022-23, 2023-24 കാലയളവില്‍ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;
( സി )
മത്സ്യത്തൊഴിലാളി മേഖലയില്‍ സ്വന്തമായി വീടില്ലാത്ത കുടുംബങ്ങള്‍ എത്ര എന്നും അവര്‍ക്ക് വീട് വച്ച് നല്‍കുന്ന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കുമോ?
6380.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാതീരം പദ്ധതി പ്രകാരം മുന്‍ സര്‍ക്കാരും നിലവിലെ സര്‍ക്കാരും എത്ര പേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
6381.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരമേറ്റശേഷം വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയില്‍ അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
മലപ്പുറം മണ്ഡലത്തിൽ ഇത്തരത്തിൽ അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
മലപ്പുറം മണ്ഡലത്തിലെ മാർക്കറ്റുകൾ നവീകരിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വിശദമാക്കുമോ?
6382.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആധുനിക തീരദേശ മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ സജ്ജമാക്കാന്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
ഇതിനായി ഏതെല്ലാം സ്ഥലങ്ങളാണ് തെരഞ്ഞെടുത്തിട്ടുള്ളത്;
( സി )
പദ്ധതിയുടെ നിലവിലെ സ്ഥിതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
6383.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം ജലസംഭരണികളിലാണ് മത്സ്യകൃഷി നടത്തി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഏതെല്ലാം വിഭാഗത്തിലുള്ള മത്സ്യങ്ങളാണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്;
( സി )
ഇങ്ങനെ ലഭിക്കുന്ന മത്സ്യങ്ങള്‍ പൊതു വിപണികളിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടോ;
( ഡി )
എങ്കില്‍ ഇതില്‍ നിന്നും 2021-2022, 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ എത്ര രൂപ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
6384.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, അമിത മത്സ്യബന്ധനം എന്നിവ മൂലം തീരക്കടലിന്റെ അടിത്തട്ടിലെ മത്സ്യ ആവാസ വ്യവസ്ഥയ്ക്ക് വലിയരീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളത് വിശകലന വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കടലിന്റെ അടിത്തട്ടിലെ സ്വാഭാവിക മത്സ്യപ്രജനന കേന്ദ്രങ്ങൾക്കുണ്ടായിട്ടുള്ള കുറവ് ഒരു പരിധിവരെ പരിഹരിക്കുന്നതിന് വേണ്ടി പവിഴപ്പുറ്റുകൾക്ക് സമാനമായ കൃത്രിമ ആവാസ സങ്കേതങ്ങൾ സൃഷ്ടിക്കുന്ന കൃത്രിമ പാര് സ്ഥാപിക്കുന്ന പ്രവർത്തനത്തിന്റെ പുരോഗതി വിശദമാക്കുമോ;
( സി )
കൃത്രിമ പാരുകളുടെ നിക്ഷേപം മൂലം കടൽ മത്സ്യ ഉല്പാദനത്തിൽ അടുത്ത കാലഘട്ടത്തിൽ വർദ്ധനവുണ്ടായ സാഹചര്യത്തിൽ കൂടുതൽ കൃത്രിമ പാര് സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
മത്സ്യ ആവാസ വ്യവസ്ഥയെ തകർക്കുന്ന നിരോധിത വലകൾ ഉപയോഗിച്ചുകൊണ്ടുള്ള ട്രോളിംഗ് രീതികൾ പൂർണ്ണമായും നിരോധിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാം; വിശദമാക്കുമോ?
6385.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീമതി കെ. കെ. രമ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് സംഭവിക്കുന്ന അപകടങ്ങൾക്ക് സർക്കാർ ധനസഹായം നൽകുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
അപകടങ്ങളിൽ മരിച്ച ഈ വിഭാഗത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ നടപടി സ്വീകരിക്കുമോ?
6386.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി ഫിഷറീസ് കോളനിയിലെ ഇരട്ട വീടുകൾ ഒറ്റ വീട് ആക്കുന്നത്തിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട ഫയൽ ഇപ്പോൾ ഏത് ഓഫീസിലാണ്; ഫയൽ നമ്പർ ഏതാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളനിയിൽ എത്ര ഇരട്ട വീടുകൾ ആണുള്ളത്; ഓരോന്നിന്റെയും ഭൂമിയുടെ അളവുകൾ സഹിതം വിശദമാക്കാമോ;
( സി )
പ്രസ്തുത ഇരട്ട വീടുകൾ ഒറ്റ വീടാക്കി മാറ്റുന്നതിനുള്ള സ്ഥലസൗകര്യം ഇവിടെ ഉണ്ടോ; ഉണ്ടെങ്കിൽ ഈ ഇരട്ട വീടുകൾ ഒറ്റ വീടുകൾ ആക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ; വിശദമാക്കാമോ?
6387.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര മിഷന്‍ മത്സ്യത്തൊഴിലാളി കോളനി നിവാസികള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
6388.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട എത്ര കുടുംബങ്ങൾ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട് എന്ന വിവരം ജില്ലതിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം ആറു മാസത്തിൽ അധികമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന എത്ര കുടുംബങ്ങൾ ഉണ്ട് എന്ന കണക്ക് ജില്ലതിരിച്ച് വ്യക്തമാക്കുമോ; ഇത്തരം കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
6389.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിൽ രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് ഫിഷ് ലാന്റിംഗ് സെന്റർ നവീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
6390.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 ൽ കേന്ദ്ര സര്‍ക്കാര്‍ തീര നിയന്ത്രണ മേഖലാ(സി.ആര്‍.ഇസെഡ്) വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
6391.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ശിപാർശ ചെയ്ത കടാശ്വാസ തുക അനുവദിക്കുവാൻ വൈകുന്നതിനുള്ള കാരണം വിശദമാക്കുമോ;
( ബി )
ഈയിനത്തില്‍ എത്ര തുക വിതരണം ചെയ്യാനുണ്ടെന്നും പ്രസ്തുത തുക വിതരണം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമോയെന്നും അറിയിക്കുമോ?
6392.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് തൊഴിലിനുപോകാന്‍ കഴിയാതിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഈ വർഷം നാളിതുവരെ എത്ര പേര്‍ക്ക് വിതരണം ചെയ്തു എന്ന വിവരം ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളെ പ്രസ്തുത പദ്ധതിയില്‍പ്പെടുത്തി ധനസഹായം നല്‍കിയിട്ടുണ്ടോ; എങ്കിൽ എത്ര പേര്‍ക്ക്; ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കാമോ?
6393.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉൾനാടൻ മത്സ്യകൃഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ചാലിയാർ പുഴയിൽ മത്സ്യ ഉല്പാദനം വർധിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതികൾ നിലവിൽ ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത പുഴയിലെ വാഴക്കാട് കവണക്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് ഭാഗങ്ങളിൽ മത്സ്യ ഉല്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമോ എന്ന് വ്യക്തമാക്കാമോ?
6394.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലിനോട് തൊട്ടുരുമ്മി നിൽക്കുന്ന കാസർഗോഡ് മൊഗ്രാൽ പുത്തൂർ-ചേരകൈ കടപ്പുറം ലൈറ്റ് ഹൗസ് പളളം റോഡ് പുനർ നിർമ്മിക്കുന്നതിന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിൽ നിന്ന് എപ്പോഴെങ്കിലും തുക വകയിരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന് പൊതുമരാമത്ത് വകുപ്പ് എന്നെങ്കിലും തുക അനുവദിക്കുകയും പ്രസ്തുത തുക ഉപയോഗിച്ചു പ്രവൃത്തി ചെയ്യാൻ പറ്റാത്ത സ്ഥിതി ഉണ്ടാകുകയും ചെയ്തിട്ടുണ്ടോ;
( സി )
കടലിനോട് തൊട്ടുരുമ്മി നിൽക്കുന്ന റോഡ് ആയിട്ടും ഈ റോഡ് ഇതുവരെ ഹാർബർ എഞ്ചിനീയറിംഗ് പുനർ നിർമ്മിക്കാത്തതെന്തുകൊണ്ടൊണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതു പൊതുമരാമത്ത് റോഡാണെങ്കിൽ ഹാർബർ എഞ്ചിനീയറിഗിന് കൈമാറി താമസംവിന പുനർനിർമ്മാണം നടത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
6395.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡില്‍ നിന്നും മത്സ്യബന്ധന ആവശ്യങ്ങൾക്കുവേണ്ടി എടുത്ത വായ്പയിന്മേലുള്ള വായ്പ കുടിശ്ശികയുടെ പലിശയും പിഴപ്പലിശയും ഒഴിവാക്കി കൊണ്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2021-22 ബജറ്റിൽ പ്രഖ്യാപിച്ചിരുന്നോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എത്രപേർക്ക് സഹായം അനുവദിച്ചിട്ടുണ്ട്; എത്ര തുക ഇളവ് നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
6396.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ മത്സ്യഫെഡ് ആരംഭിച്ച ഫിഷ് മാര്‍ട്ടുകള്‍ എവിടെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് അറിയിക്കാമോ;
( ബി )
ഗുണനിലവാരമുളള മത്സ്യം ഫിഷ് മാര്‍ട്ടുകളിലൂടെ വിപണനം ചെയ്യുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് മത്സ്യഫെഡ് ഒരുക്കിയിട്ടുളളതെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് പ്രവര്‍ത്തനം നിലച്ചുപോയ ഫിഷ് മാര്‍ട്ടുകള്‍ എത്രയെണ്ണമുണ്ടെന്നും അതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്നും പോരായ്മകള്‍ പരിഹരിച്ച് കുടുതല്‍ ഫിഷ് മാര്‍ട്ടുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
6397.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് എത്തുന്ന മത്സ്യം പരിശോധിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന മത്സ്യം പരിശോധിക്കുന്നതിന് വേണ്ടി പഞ്ചായത്ത് തലത്തില്‍ ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തുമോയെന്ന് അറിയിക്കാമോ?
6398.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം നൗഷാദ്
ശ്രീ. കെ. ആൻസലൻ
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലിന്റെയും ഉള്‍നാടന്‍ ജലാശയങ്ങളുടെയും മത്സ്യ സമ്പത്തിന്റെ സംരക്ഷണം, പരിപാലനം എന്നിവ മുന്‍നിര്‍ത്തി പരിസ്ഥിതി സൗഹാര്‍ദ്ദ മാര്‍ഗ്ഗങ്ങളിലൂടെ ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് ഉല്പാദകക്ഷമതയും മത്സ്യോല്പാദനവും വര്‍ദ്ധിപ്പിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
അതിനു നടപടി സ്വീകരിച്ചിട്ടില്ലെങ്കിൽ മത്സ്യങ്ങളുടെ ഉല്പാദകക്ഷമതയും മത്സ്യോല്പാദനവും വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
അമിതമായ മത്സ്യബന്ധന സമ്മര്‍ദ്ദവും അശാസ്ത്രീയ മത്സ്യബന്ധന രീതികളും കാരണം കടലിന്റെ അടിത്തട്ടിലെ ആവാസവ്യവസ്ഥയുടെ ആരോഗ്യം അനുദിനം ക്ഷയിക്കുന്നത് ഒഴിവാക്കുവാന്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
6399.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമുദ്ര വിഭവങ്ങളിൽ നിന്ന് മൂല്യ വർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിന്റെ സാധ്യത പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതിനായി സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള പ്രവ്യത്തികൾ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
സമുദ്ര വിഭവങ്ങളിൽ നിന്നും മരുന്നുകൾ നിർമ്മിക്കുന്ന ഏതെങ്കിലും സംരംഭം നിലവിലുണ്ടോ; എങ്കിൽ വിശദമാക്കാമോ?
6400.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യസംഭരണം, ലേലം, വിപണനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വ്യക്തമാക്കാമോ?
6401.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. റോജി എം. ജോൺ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണംമൂലം സംഭവിച്ച അപകടങ്ങളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മാത്രമാണ് ലഭിക്കുന്നത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ മത്സ്യബന്ധന അപകടങ്ങളിൽ മരണമടയുന്ന എല്ലാ മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങൾക്ക് ധനസഹായം നൽകുവാൻ നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
6402.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ ഓഖിക്ക് ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 കോടി രൂപയുടെ തീരദേശ പാക്കേജ് പ്രകാരം എത്ര തുക നാളിതുവരെ വിനിയോഗിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പാക്കേജ് പ്രകാരം നാളിതുവരെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
6403.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പും സംയുക്തമായി 2018-ൽ ഒപ്പുവച്ച ധാരണാപത്രം പ്രകാരം ഡ്രെഡ്ജർ ഉപയോഗിച്ചുള്ള പ്രവൃത്തികൾ അദാനി കമ്പനി പൂർത്തിയാക്കിയിരുന്നോ എന്ന് വ്യക്തമാക്കുമോ;
( ബി )
കരാർ പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കാത്തതുമായി ബന്ധപ്പെട്ട് അദാനി കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
അദാനി കമ്പനി കരാർ പ്രകാരം പൂർത്തീകരിക്കാത്ത പ്രവൃത്തികൾ സർക്കാർ ഏറ്റെടുത്ത്‌ പൂർത്തീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
6404.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖാന്തിരം എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
6405.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ മിനി ഹാർബർ നിർമ്മാണത്തിന്റെ പൂർത്തീകരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
6406.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. എ. പി. അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴി ഹാർബർ നിർമ്മാണത്തിലെ പോരായ്മകൾ പരിഹരിക്കുന്നത് സംബന്ധിച്ച സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന് ഡി.പി.ആർ. സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത ഡി.പി.ആർ. സമർപ്പിച്ചത് എന്നാണെന്നും പദ്ധതി എത്ര കോടി രൂപയുടേതാണെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത ഡി.പി.ആർ.-ന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച നിവേദനത്തിന്മേൽ കേന്ദ്ര സർക്കാർ എന്തെങ്കിലും ഉറപ്പ് നൽകിയിട്ടുണ്ടോ; വിശദമാക്കുമോ?
6407.
ശ്രീ. എം. വിൻസെന്റ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴി ഹാർബറിന്റെ അശാസ്ത്രീയ നിർമ്മാണം സംബന്ധിച്ച പഠനം നടത്താൻ പൂനെ ആസ്ഥാനമായുള്ള സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്‌റ്റേഷനെ (സി.ഡബ്ല്യു.പി.ആര്‍.എസ്.) ചുമതലപ്പെടുത്തിയിരുന്നോ എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനം റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപുള്ള പഠനത്തിന്റെ ഭാഗമായി മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുമായി ആശയ വിനിമയം നടത്തിയിരുന്നോ എന്ന് അറിയിക്കുമോ;
( സി )
ഇല്ലെങ്കിൽ മത്സ്യത്തൊഴിലാളികളുടെ അറിവ് പഠനത്തിനായി പ്രയോജനപ്പെടുത്താത്തതിന്റെ കാരണം വിശദമാക്കുമോ?
6408.
ശ്രീ. എം. വിൻസെന്റ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം ഹാർബർ നിർമ്മാണത്തിനുള്ള പാറ നഗരൂർ, കരവാരം എന്നീ പഞ്ചായത്തുകളിൽനിന്നും ശേഖരിച്ച് കടൽമാർഗം കൊണ്ടുപോകുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി 2018-ൽ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് അദാനി ഗ്രൂപ്പുമായി കരാറിൽ ഏർപ്പെട്ടിരുന്നോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത കരാറിലെ പ്രധാന വ്യവസ്ഥകൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത കരാർ പ്രകാരമുള്ള പ്രവൃത്തികൾ അദാനി ഗ്രൂപ്പ് നിർവ്വഹിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
6409.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് III,ഓവര്‍സിയര്‍ ഗ്രേഡ് III എന്നീ തസ്തികയിലേക്കുള്ള പി.എസ്.സി. നിയമനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എന്തെങ്കിലും കേസ് നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത കേസിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
6410.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി ഫിഷിംഗ്‌ ഹാർബർ നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതിയും പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കുവാനാകുമെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഹാർബറിലേക്ക് വെള്ളം കയറുമെന്നതിനാൽ ഹാർബറിന്റെ ഉയരം വർദ്ധിപ്പിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിന്മേൽ ടെക്നിക്കൽ പരിശോധന നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത ഹാർബറിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വശങ്ങളിലേക്ക് വെള്ളം അടിച്ചുകയറുന്നത് തടയുന്നതിന് പുലിമുട്ടുകൾ നിർമ്മിക്കുമോ; വിശദമാക്കാമോ?
6411.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഷിറിയ റിവർ ട്രെയിനിംഗ് പ്രവൃത്തി നിലവിൽ ഏത് നിർവഹണ ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോൾ തുടങ്ങാൻ കഴിയുമെന്ന് വ്യക്തമാകുമോ?
6412.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ മൽസ്യബന്ധന വകുപ്പ് ഭരണാനുമതി നൽകിയതും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർവ്വഹണ ചുമതലയിൽ ഗതാഗത യോഗ്യമാക്കുന്നതിനായി അനുമതി നൽകിയിട്ടുള്ളതുമായ തീരദേശ റോഡുകളിൽ ഏതെല്ലാം റോഡുകളുടെ പ്രവൃത്തി പൂർത്തീകരിക്കുവാനുണ്ടെന്ന് വിശദമാക്കുമോ;
( ബി )
ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തികൾ ആരംഭിക്കുന്നതിനും പൂർത്തീകരിക്കുന്നതിനും ഏതെങ്കിലും റോഡുകളെ സംബന്ധിച്ച് തടസങ്ങൾ നിലവിലുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത റോഡുകൾ ഏതെല്ലാമാണെന്നും തടസങ്ങൾ നീക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ?
6413.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിൽ കരാർ കാലാവധി അവസാനിച്ചിട്ടും പണി പൂർത്തിയാകാത്ത കോൺട്രാക്ടർമാർക്ക് കാലാവധി നീട്ടി നൽകുന്നതിനുള്ള നിബന്ധനകൾ എന്തൊക്കെയാണെന്നും എത്ര തവണ ഇങ്ങനെ കാലാവധി നീട്ടി നൽകാൻ കഴിയുമെന്നും വ്യക്തമാക്കാമോ;
( ബി )
നിരവധി തവണ കാലാവധി നീട്ടി നല്‍കിയിട്ടും പണി പൂർത്തിയാക്കാത്ത കരാറുക്കാർക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്നും, ഇത്തരത്തില്‍ കരാര്‍ കാലാവധി നീട്ടി നല്‍കിയിട്ടും പണി പൂര്‍ത്തിയാക്കാത്ത പ്രവൃത്തികൾ ഏതൊക്കെയെന്നും വ്യക്തമാക്കാമോ?
6414.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സംരക്ഷിത സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര രൂപ ചെലവഴിച്ചു എന്നതിന്റെ ജില്ലാ അടിസ്ഥാനത്തിലുള്ള വിശദാംശം നല്‍കാമോ;
( ബി )
തിരുവനന്തപുരം ജില്ലയിലെ ചട്ടമ്പി സ്വാമികളുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കുന്നതിനുള്ള നടപടികള്‍ വൈകുന്നത് സംബന്ധിച്ച പത്ര വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം വരുംതലമുറയ്ക്ക് പഠനവിധേയമാക്കാവുന്ന തരത്തില്‍ പഠന കേന്ദ്രം, സ്മാരകം എന്നിവ നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
6415.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-2023 ബഡ്ജറ്റില്‍ അടങ്കല്‍ തുകയുടെ 20% വകയിരുത്തിയിട്ടുള്ള വൈപ്പിന്‍ മണ്ഡലത്തിലെ പണ്ഡിറ്റ് കറുപ്പന്‍ സ‍്മാരക മന്ദിരത്തിന്റെ നിര്‍മ്മാണത്തിനായുള്ള പ്രൊപ്പോസലിന് നാളിതുവരെ ഭരണാനുമതി ലഭ്യമാകാത്തതിന് കാരണം വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് സാംസ്കാരികകാര്യ വകുപ്പിലെ എ2/104/2017- നമ്പര്‍ ഫയലില്‍ ഭരണാനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിക്ക് എന്നത്തേക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
6416.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. എം.വിജിന്‍
ശ്രീമതി യു പ്രതിഭ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാടന്‍ കലാകാരന്മാരെയും കൈത്തൊഴിലുകാരെയും സംരക്ഷിക്കുന്നതിന് റൂറല്‍ ആര്‍ട്ട് ഹബ് എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ പദ്ധതി പ്രകാരം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നതെന്ന് വിശദമാക്കാമോ;
( സി )
റൂറല്‍ ആര്‍ട്ട് ഹബ് പദ്ധതി വനിതാ ശാക്തീകരണത്തിന് സഹായകമാകുന്ന തരത്തില്‍ ആവിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ?
6417.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ നടത്തിയ സാർവ ദേശീയ സാഹിത്യോത്സവത്തിൽ അതിഥികളായി എത്തിയിരുന്നത് ആരൊക്കെയാണെന്നും ഇവര്‍ ഏതൊക്കെ മേഖലകളിൽ നിന്നുള്ളവരാണെന്നും വ്യക്തമാക്കാമോ;
( ബി )
ഈ പരിപാടിയുടെ ആകെ ചെലവ് എത്ര രൂപയാണെന്ന് ഇനം തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( സി )
സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേർന്ന അതിഥികൾ ഓരോരുത്തർക്കും പ്രതിഫലമായോ യാത്രാപ്പടിയായോ മറ്റേതെങ്കിലും ഇനങ്ങളിലായോ നൽകിയ തുകകൾ എത്ര വീതം ആണെന്ന് ഇനം തിരിച്ച് അറിയിക്കാമോ;
( ഡി )
അതിഥികൾക്ക് നൽകിയ പ്രതിഫലം സംബന്ധിച്ച് പരാതികൾ ഉയർന്നു വന്നിട്ടുള്ളത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്ന അതിഥികൾക്ക് പ്രതിഫലം നൽകുന്നത് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമോ?
6418.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എഫ്.എഫ്.കെ.യ്ക്ക് വേണ്ടി തിരുവനന്തപുരത്ത് ഫെസ്റ്റിവൽ കോംപ്ലക്സ് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
6419.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ ഡി കെ മുരളി
ശ്രീ എം മുകേഷ്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഫിലിം ടൂറിസം പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇതുവഴി സാംസ്കാരിക മേഖലയിലും ടൂറിസം മേഖലയിലും എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ഫിലിം ടൂറിസം പദ്ധതി വിപുലമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
6420.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാവശ്ശേരി ഇന്ദുചൂഡൻ സ്മാരക സാംസ്കാരിക നിലയത്തിന്റെ ഒന്നാംഘട്ട പ്രവൃത്തി എപ്പോൾ ആരംഭിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സാംസ്കാരിക നിലയത്തിന്റെ നിർമ്മാണ പ്രവ‍ൃത്തി എപ്പോൾ പൂർത്തീകരിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
6421.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ അനുവദിച്ച പി. കൃഷ്ണപിളള സാംസ്കാരിക സമുച്ചയം മാവേലിക്കര മണ്ഡലത്തിലെ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന് സമീപം നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
6422.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവോത്ഥാന നായകരുടെ പേരിൽ ജില്ലകളില്‍ നവോത്ഥാന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയില്‍ എവിടെയാണ് നവോത്ഥാന കേന്ദ്രം ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?
6423.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലത്ത് കിഫ്ബി സഹായത്തോടെ നൂറ് സിനിമ തിയേറ്ററുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ എവിടെയൊക്കെ തിയേറ്ററുകൾ സ്ഥാപിച്ചുവെന്നും എത്രയെണ്ണം സ്ഥാപിച്ചുവെന്നും എത്രയെണ്ണത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചുവെന്നും പ്രസ്തുത പദ്ധതികൾക്കായി നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും ഓരോ പദ്ധതിയും ആരംഭിച്ചതെന്നാണെന്നും വ്യക്തമാക്കുമോ?
6424.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബഡ്ജറ്റില്‍ അടങ്കല്‍ തുകയുടെ ഇരുപത് ശതമാനം തുക വകയിരുത്തിയ, വൈപ്പിന്‍ മണ്ഡലത്തിലെ ചെറായിയിലുള്ള സഹോദരന്‍ അയ്യപ്പന്‍ സ‍്മാരകത്തിന് സമീപം മിശ്രഭോജനത്തിന്റെ സ‍്മരണയ്ക്കായി സ‍്മാരകം നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസലിന് നാളിതുവരെ ഭരണാനുമതി ലഭ്യമാകാത്തതിന് കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസല്‍ ഭരണാനുമതിക്കായി ഡയറക്ടര്‍ ലഭ്യമാക്കിയിട്ടുണ്ടോ; ഇതിനായി ടൂറിസം സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത യോഗ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ; യോഗത്തിന്റെ മിനിട്സിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
ഇതു സംബന്ധിച്ച സാംസ്കാരികകാര്യ വകുപ്പിലെ എ2/12/2015 നമ്പര്‍ ഫയലിന്മേല്‍ ഭരണാനുമതി ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത പദ്ധതിയ്ക്ക് എന്നത്തേക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
6425.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ നൂറനാട് നന്ദികേശ ശില്പ പൈതൃക ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത് പരിഗണിക്കുമോയെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
6426.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിത്രാഞ്ജലി സ്റ്റുഡിയോയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നാണെന്നും എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്നും നാളിതുവരെ എത്ര ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് കണക്കാക്കിയിരിക്കുന്ന ആകെ തുക എത്രയാണെന്നും നാളിതുവരെ എത്ര തുക ചെലവാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
2016 മുതൽ നാളിതുവരെ പ്രസ്തുത സ്റ്റുഡിയോയിൽ നിന്ന് ലഭിച്ച വരുമാനത്തിന്റെ വിശദാംശം വർഷം തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
ചിത്രാഞ്ജലി സ്റ്റുഡിയോയിൽ കിഫ്‌ബി സഹായത്തോടെയല്ലാതെ 2016 മുതൽ നാളിതുവരെ യന്ത്ര സാമഗ്രികൾക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ?
6427.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം സാംസ്കാരിക രംഗത്ത് നടത്തിയ പ്രധാന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
സാംസ്കാരിക ടൂറിസത്തിന്റെ ഭാഗമായി മലബാര്‍ മേഖലയില്‍ നടത്താന്‍ പോകുന്ന പ്രധാന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
6428.
ശ്രീ. എം. വിൻസെന്റ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണത്തിനും എല്ലാ ജില്ലകളിലും കൾച്ചറൽ കോംപ്ലക്സു് സ്ഥാപിക്കുന്നതിനും ഡി.പി.ആർ. തയ്യാറാക്കുവാൻ വേണ്ടി 2016-2021 കാലഘട്ടത്തിൽ സാംസ്കാരിക വകുപ്പ് എപ്പോഴെങ്കിലും ടെൻഡർ ക്ഷണിച്ചിട്ടുണ്ടോ; എങ്കിൽ മുഴുവൻ ടെൻഡർ നടപടികളുടെ പകർപ്പും ലഭ്യമാക്കുമോ;
( ബി )
ടെൻഡറിൽ എത്ര പേർ പങ്കെടുത്തുവെന്നും ആർക്കാണ് ടെൻഡർ നൽകിയതെന്നും എത്ര തുകയ്ക്കാണ് ടെൻഡർ അനുവദിച്ചതെന്നും പദ്ധതിയുടെ അടങ്കൽ തുക എത്രയായിരുന്നുവെന്നും വ്യക്തമാക്കാമോ;
( സി )
ഡി.പി.ആർ. തയ്യാറാക്കുവാൻ നൽകിയ സമയപരിധി എത്ര; ഈ സമയത്തിനുള്ളിൽ ഡി.പി ആർ. തയ്യാറാക്കി നൽകിയിട്ടുണ്ടോ; ഓരോ ജില്ലയിലും തയ്യാറാക്കിയ ഡി.പി.ആര്‍.ന്റെ പകർപ്പ് ലഭ്യമാക്കാമോ; ഡി.പി.ആർ. തയ്യാറാക്കി നൽകിയിട്ടില്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ഓരോ ജില്ലയിലും കൾച്ചറൽ കോംപ്ലക്സ് എവിടെയാണ് സ്ഥാപിക്കുന്നതെന്നും ആയത് സ്ഥാപിക്കുവാനായി സർക്കാർ കണ്ടെത്തിയ ഭൂമിയുടെ വില്ലേജ്, ബ്ലോക്ക് നമ്പർ, സർവെ നമ്പർ, റീസർവെ നമ്പർ, വിസ്തീർണ്ണം എന്നിവയും വ്യക്തമാക്കാമോ;
( ഇ )
ഡി.പി.ആർ. തയ്യാറാക്കി നൽകിയ ഏജൻസിക്ക് മുഴുവൻ തുകയും നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതുവരെ എത്ര തുക നൽകിയെന്നും ഈ ഏജൻസിയുമായുള്ള കരാർ അവസാനിച്ചത് എന്നാണെന്നും പ്രസ്തുത കരാർ നിലവിൽ ഉണ്ടോയെന്നും ഏജൻസിയുടെ പ്രവർത്തനം തൃപ്തികരമായിരുന്നോയെന്നും വ്യക്തമാക്കാമോ;
( എഫ് )
ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് വേണ്ടി തയ്യാറാക്കിയ ഡി.പി.ആര്‍.ന്റെ പകർപ്പ് ലഭ്യമാക്കാമോ?
6429.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഡി.സി. ചെയർമാനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ കേസ് (കേസ് നമ്പർ 4682/11/12/2023) നിലവിലുണ്ടോ; പ്രസ്തുത കേസ് എന്തിനെ സംബന്ധിച്ചുള്ളതാണെന്ന് വ്യക്തമാക്കുമോ;
( ബി )
കെ.എസ്.എഫ്.ഡി.സി. ചെയർമാനെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ഏതെങ്കിലും തരത്തിലുള്ള കേസെടുത്തിട്ടുണ്ടോ; എങ്കിൽ ഏത് കേസാണെന്നും ഇതിനെ തുടർന്ന് ഇദ്ദേഹത്തിനെതിരെ എന്തൊക്കെ നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
6430.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
30.09.15-ലെ സ. ഉ. (കൈ) 29/2015/സി.എൽ.എ.ഡി. നമ്പർ സർക്കാർ ഉത്തരവ് നിലവിൽ വരുന്നതിനു മുമ്പ് കെ.എസ്.എഫ്.ഡി.സി.യിൽ ആശ്രിത നിയമനം വഴി ജോലി ലഭിച്ചവരും പി.എസ്.സി. മുഖാന്തിരം ജോലിയിൽ പ്രവേശിച്ചവരും ഒഴിച്ച് 1980 മുതൽ അവിടെ ജോലി ചെയ്തിരുന്ന സ്ഥിരം ജീവനക്കാരുടെ പേരും തസ്തികയും സേവന കാലയളവും ലഭ്യമാക്കുമോ;
( ബി )
കെ.എസ്.എഫ്.ഡി.സി.യിൽ ആശ്രിത നിയമനം വഴി ജോലി ലഭിച്ചവരുടെ പേര്, ജോലിയിൽ പ്രവേശിച്ച തീയതി, തസ്തിക, നിയമനം നൽകിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പകർപ്പ് എന്നിവ ലഭ്യമാക്കുമോ;
( സി )
ഇപ്രകാരം ആശ്രിത നിയമനം ലഭിച്ച വ്യക്തി ഏത് ജീവനക്കാരന്റെ ആശ്രിതനായിരുന്നു എന്നും അപ്രകാരം ജോലിയിൽ ഇരിക്കെ മരണപ്പെട്ട ജീവനക്കാരന്റെ തസ്തിക, സ്ഥിരനിയമനം ലഭിച്ച തീയതി, സ്ഥിരനിയമനം നൽകിയ ഉത്തരവിന്റെ പകർപ്പ് എന്നീ വിശദാംശങ്ങളും വ്യക്തമാക്കുമോ?
6431.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ നാളിതുവരെ കെ.എസ്.എഫ്.ഡി.സി.യ്ക്ക് ബഡ്ജറ്റിലെ പദ്ധതി വിഹിതമായി ഓരോ സാമ്പത്തിക വർഷവും എത്ര തുക അനുവദിച്ചുവെന്നും അതിൽ എത്ര തുക ചെലവഴിച്ചെന്നും അറിയിക്കാമോ;
( ബി )
ഏതൊക്കെ പ്രവൃത്തികൾക്കാണ് ഈ തുകകൾ അനുവദിച്ചതെന്നും അതിൽ ഏതൊക്കെ പ്രവൃത്തികൾ പൂർത്തീകരിച്ചുവെന്നുമുള്ള വിശദാംശം സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
6432.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഡി.സി. പ്രവർത്തിപ്പിക്കുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോമിന് നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
കെ.എസ്.എഫ്.ഡി.സി.യിൽ സ്ഥിരം ജീവനക്കാർ അല്ലാതെ കരാർവ്യവസ്ഥയിൽ എത്ര ജീവനക്കാരുണ്ടെന്ന വിശദാംശങ്ങൾ അവർ ജോലി ചെയ്യുന്ന തസ്തിക അടക്കം വ്യക്തമാക്കുമോ?
6433.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ നാളിതുവരെ തിരുവനന്തപുരം കൈരളി, ശ്രീ തിയേറ്ററുകളുടെ സിവിൽ ജോലികളുടെ അടങ്കൽ തുക എത്രയാണെന്ന് വ്യക്തമാക്കുമോ; കരാറുകാരന് സിവിൽ ജോലികൾക്കായി ആകെ എത്ര തുക നൽകിയിട്ടുണ്ട്; വിശദാംശം ഇനം തിരിച്ചു സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
6434.
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം നൗഷാദ്
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയാളത്തിലെ പഴയ സിനിമകളുടെ സംരക്ഷണത്തിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്നു അറിയിക്കുമോ;
( ബി )
പഴയ മലയാള ചലച്ചിത്രങ്ങള്‍ പുതുതലമുറയ്ക്കു കൂടി ആസ്വദിക്കുവാൻ ഡിജിറ്റലാക്കി സൂക്ഷിക്കുവാന്‍ ഫിലിം ലൈബ്രറി എന്ന സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
അവ പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിന് വീണ്ടും പ്രദര്‍ശിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6435.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഡി.സി.യുടെ തിയേറ്ററുകളിലേക്ക് 2016-17 മുതൽ നാളിതുവരെ പ്രൊജക്ടറുകൾ വാങ്ങുന്നത് എവിടെ നിന്നാണെന്നും ഏത് കമ്പനിയുടെതാണെന്നുമുള്ള വിശദാംശം നൽകുമോ; ഇതുവരെ കെ.എസ്.എഫ്.ഡി.സി. തിയേറ്ററുകളിലേക്ക് എത്ര പ്രൊജക്ടറുകൾ വിലയ്ക്ക് വാങ്ങിയെന്നും അവയ്ക്കുവേണ്ടി ആകെ എത്ര തുക ചെലവാക്കിയെന്നും വ്യക്തമാക്കുമോ;
( ബി )
പ്രൊജക്ടറുകൾ എന്നാണ് വാങ്ങിയതെന്നും എവിടെയൊക്കെയാണ് സ്ഥാപിച്ചതെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ; പ്രൊജക്ടറുകൾ വാങ്ങുവാൻ വേണ്ടി നടത്തിയ ടെൻഡർ നടപടികളുടെ വിശദാംശം അറിയിക്കാമോ;
( സി )
ഇപ്രകാരം പ്രൊജക്ടറുകൾ വാങ്ങുന്നതിന് കെ.എസ്.എഫ്.ഡി.സി.യ്ക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കിൽ ഏതു ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രൊജക്ടറുകൾ വാങ്ങിയതെന്ന് വ്യക്തമാക്കുമോ?
6436.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഡി.സി.യുടെ തൃശൂരിലുള്ള കൈരളി, ശ്രീ തിയേറ്ററുകൾ എത്രകാലമായാണ് അടച്ചിട്ടിരിക്കുന്നത്; ഇത് എന്നത്തേയ്ക്ക് തുറന്നു പ്രവർത്തിക്കാൻ സാധിക്കും; പ്രസ്തുത തിയേറ്ററുകൾ അടച്ചിട്ടതിനാൽ ഈ കാലയളവിൽ ഉണ്ടായ വരുമാനനഷ്ടം കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
6437.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹിക തിന്മകൾക്കെതിരെ ശക്തമായി നിലപാടുകൾ സ്വീകരിക്കുവാനും പോരാടുവാനും ഓരോ വാർഡുകൾ കേന്ദ്രീകരിച്ചും ഒരു യൂത്ത് ക്ലബ്ബ് രൂപീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത യൂത്ത് ക്ലബ്ബുകൾ വഴി സമൂഹത്തിന് ആവശ്യമുള്ള വിവിധ ജോലികൾ ചെയ്യുന്നതിന് ആവശ്യമായ  തൊഴിൽ സേന രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം അറിയിക്കാമോ?
6438.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റശേഷം യുവജനകാര്യ വകുപ്പ് നടപ്പാക്കിയതും നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ആലപ്പുഴ ജില്ലയില്‍ യുവജനകാര്യ വകുപ്പും യുവജനക്ഷേമ ബോര്‍ഡും നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
മാവേലിക്കര മണ്ഡലത്തില്‍ പ്രസ്തുത വകുപ്പുകള്‍ മുഖേന നടപ്പിലാക്കിയതും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
6439.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന യുവജനക്ഷേമ ബോർഡ് 2021-22, 2022-23, 2023-24 വർഷങ്ങളില്‍ യുവജനങ്ങള്‍ക്കായി നടപ്പിലാക്കിയ പദ്ധതികള്‍ക്കായി വിനിയോഗിച്ച തുക സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
6440.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനങ്ങളെ സ്വയംതൊഴിൽ സംരംഭക മേഖലകളിലേക്ക് ആകർഷിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
ഓൺലൈൻ വ്യാപാരത്തിലൂടെ തനത് ഉല്പന്നങ്ങൾ വില്പന നടത്താന്‍ യുവാക്കളെ പ്രാപ്തരാക്കാൻ പ്രത്യേക പരിശീലനം നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
6441.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനക്ഷേമ വകുപ്പിന്റെ കീഴിൽ മണ്ഡലാടിസ്ഥാനത്തിൽ പുതിയ പദ്ധതികളോ യുവജനക്ഷേമം മുൻനിർത്തി നടപ്പാക്കുന്ന പ്രോജക്ടുകളോ നിലവിലുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നശേഷം കൊണ്ടോട്ടി മണ്ഡലത്തിൽ ഏതെങ്കിലും പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന് നടപടി സ്വീകരിക്കുമോ?
6442.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവജനങ്ങളുടെ കായിക പരിശീലനത്തിനായി വകുപ്പ് എന്തെല്ലാം സഹായങ്ങളാണ് ചെയ്തുവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
അതിനായി മുന്‍ സര്‍ക്കാരും നിലവിലെ സര്‍ക്കാരും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.