UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

286.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ വിശപ്പ് രഹിത കേരളം പദ്ധതിയ്ക്കായി നാളിതുവരെ അനുവദിച്ച തുകയുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് നാളിതുവരെ എത്ര തുകയാണ് ലഭ്യമാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്ക് മാറി നല്‍കുവാനുള്ള തുക അടിയന്തരമായി ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
അശരണരായ കിടപ്പുരോഗികള്‍ക്കും പാലിയേറ്റീവ് രോഗികള്‍ക്കും ഏറെ പ്രയോജനകരമായ പ്രസ്തുത പദ്ധതി തടസ്സമില്ലാതെ നടത്തിക്കൊണ്ടുപോകുവാന്‍ നടപടി സ്വീകരിക്കുമോ?
287.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ സിവില്‍ സപ്ലൈസ് മുഖാന്തിരം നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
288.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഒപ്പം പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളെക്കുറിച്ച് വിശദീകരിക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം ഏതൊക്കെ ജില്ലകളിലാണ് റേഷന്‍ ഉത്പന്നങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി അനുസരിച്ച് ഇടുക്കി ജില്ലയില്‍ എത്ര ഗുണഭോക്താക്കള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വീട്ടില്‍ എത്തിച്ച് നല്‍കുന്നുണ്ട്; താലൂക്ക് തിരിച്ചുള്ള വിശദാംശം നല്‍കാമോ?
289.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പാറശ്ശാല നിയോജകമണ്ഡലത്തില്‍ ഭക്ഷ്യ-പാെതുവിതരണ വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
290.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി റേഷന്‍ കാർഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുത്തുന്നതിന് നിലമ്പൂർ താലൂക്കില്‍ ആകെ എത്ര അപേക്ഷകളാണ് ലഭിച്ചതെന്നും ഇതില്‍ എത്ര അപേക്ഷകളില്‍ അനുകൂല തീരുമാനമെടുത്തുവെന്നും എത്ര അപേക്ഷകള്‍ നിരാകരിച്ചുവെന്നും പഞ്ചായത്ത്, വില്ലേജ് തിരിച്ച് എണ്ണം അറിയിക്കാമോ;
( ബി )
ഇനിയും തീരുമാനമെടുത്തിട്ടില്ലാത്ത അപേക്ഷകളില്‍ മുന്‍ഗണനയ്ക്ക് അർഹരായവർ ഉള്‍പ്പെടുന്നുണ്ടോ; വ്യക്തമാക്കാമോ?
291.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ഒപ്പം പദ്ധതി പ്രകാരം എത്ര ഗുണഭോക്താക്കള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്നുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
മണ്ഡലത്തില്‍ റേഷന്‍കാര്‍ഡ് സംബന്ധമായ എത്ര പരാതികള്‍ തെളിമ പദ്ധതിയിലൂടെ പരിഹരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ലഭിച്ച അപേക്ഷകളില്‍ ഇനി എത്രയെണ്ണം തീര്‍പ്പാക്കാനുണ്ടെന്നും അവ എന്നത്തേക്ക് തീര്‍പ്പാക്കാനാകുമെന്നും അറിയിക്കാമോ?
292.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻഗണന വിഭാഗത്തിൽപ്പെട്ടിട്ടുള്ള അനർഹരായ റേഷൻ കാർഡുടമകളെ ഒഴിവാക്കുന്നതിന് ഈ സർക്കാർ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിൽപ്പെട്ട അനർഹരായ എത്ര റേഷൻ കാർഡ് ഉടമകളെ ഒഴിവാക്കിയെന്നും അതുവഴി സംസ്ഥാന ഖജനാവിലേക്ക് പിഴയിനത്തിൽ ആകെ എത്ര തുക ഈടാക്കിയെന്നും അറിയിക്കാമോ; ഇത് സംബന്ധിച്ചുള്ള കണക്കുകൾ ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
നിലവിൽ സംസ്ഥാനത്ത് വിവിധ വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡ് ഉടമകളുടെ വിശദമായ പട്ടിക ലഭ്യമാക്കാമോ?
293.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരമേറ്റശേഷം പൂഞ്ഞാർ നിയോജക മണ്ഡലത്തില്‍ നാളിതുവരെ പുതുതായി എത്ര റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചുവെന്നും ഇതില്‍ എത്രപേര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് അനുവദിച്ചുവെന്നും തദ്ദേശസ്ഥാപനങ്ങൾ തിരിച്ചുള്ള വിവരങ്ങള്‍ അറിയിക്കാമോ?
294.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനര്‍ഹമായി മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവരില്‍ നിന്നും നിലവില്‍ പിഴ ഈടാക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ഓപ്പറേഷന്‍ യെല്ലോ പദ്ധതി പ്രകാരം ഇതുവരെ എത്ര കാര്‍ഡുകളാണ് സറണ്ടര്‍ ചെയ്തിട്ടുള്ളത്; താലൂക്ക് തിരിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി എത്ര അപേക്ഷരാണ് നിലവിലുള്ളത്; വിശദമാക്കാമോ?
295.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ പട്ടികയിലും എ.എ.വൈ. വിഭാഗത്തിലും ഉള്‍പ്പെടുത്തുന്നതിനായി ആലത്തൂര്‍ താലൂക്ക് സപ്ലൈ ആഫീസ് പരിധിയില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേല്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ?
പൊതുവിതരണ കേന്ദ്രങ്ങള്‍
296.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പുതുതായി എത്ര പൊതു വിതരണ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും അവ എവിടെയെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
ഇക്കാലയളവില്‍ വിവിധ കാരണങ്ങളാല്‍ സസ്പെന്റു ചെയ്യപ്പെടുകയോ ക്യാന്‍സല്‍ ചെയ്യപ്പെടുകയോ ചെയ്ത എത്ര റേഷന്‍ കടകള്‍ സംസ്ഥാനത്തുണ്ടെന്നും അവയ്ക്ക് പകരം പുതിയ നോട്ടിഫിക്കേഷനിലൂടെ എത്ര കേന്ദ്രങ്ങളില്‍ പുതിയ ലൈസന്‍സികളെ നിയമിച്ചുവെന്നും ഇനി എത്ര പുനസ്ഥാപിക്കാനുണ്ടെന്നും വിശദമാക്കാമോ;
( സി )
പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ?
297.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ മൂന്നാര്‍ തോട്ടം മേഖലയിലെ റേഷന്‍കടകളില്‍ വെള്ള അരി ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വെള്ള അരി റേഷന്‍കടകളില്‍ ലഭിക്കാത്തതുമൂലം മാര്‍ക്കറ്റുകളില്‍ നിന്നും തൊഴിലാളികള്‍ വെള്ള അരി വാങ്ങി ഉപയോഗിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
തോട്ടം മേഖലയില്‍ റേഷന്‍കട വഴി വെള്ള അരി വിതരണം ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?
298.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍ മണ്ഡലത്തില്‍ പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പുതിയ റേഷന്‍ കട അനുവദിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
299.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ മസ്റ്ററിങ് പ്രവർത്തനങ്ങൾ സംബന്ധിച്ച് സ്വീകരിച്ച നടപടികളുടെ വിവരം ലഭ്യമാക്കുമോ;
( ബി )
തിരൂർ നിയോജക മണ്ഡലത്തിൽ റേഷൻ മസ്റ്ററിങ് നടത്തിയവരുടെ വിശദാംശം ലഭ്യമാക്കുമോ?
300.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ജൂണ്‍ മാസം 9-ാം തീയതി മുതല്‍ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനം തീരദേശത്തെ വറുതിയിലാക്കുന്നത് തടയുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; പ്രതിവിധിയെന്ന നിലയ്ക്ക് സൗജന്യ റേഷന്‍ നല്കുന്നത് പരിഗണനയിലുണ്ടോ?
301.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുന്നത് സർക്കാർ തലത്തിൽ വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതുവിപണിയിലെ വിലക്കയറ്റം തടഞ്ഞു നിർത്തുന്നതിൽ സർക്കാർ പരാജയമാണെന്ന ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പൊതുവിപണിയിൽ ഇടപെടുന്നതിൽ സിവിൽ സപ്ലൈസ് കോർപ്പറേഷന് ധനസഹായം നൽകി വരുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
എങ്കിൽ സിവിൽ സപ്ലൈസ് കോർപ്പറേഷന് ഈ സാമ്പത്തിക വർഷം എത്ര തുക നൽകാനാണ് പ്രഖ്യാപനം നടത്തിയത്; അതിൽ എത്ര തുക വിതരണം ചെയ്തിട്ടുണ്ട്; വിശദമാക്കാമോ?
302.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോ വഴി നിലവിൽ ഏതെല്ലാം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കിൽ നൽകുന്നതെന്നും പ്രസ്തുത സാധനങ്ങളുടെ വില എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
സപ്ലൈകോ വഴി വിൽപ്പന നടത്തുന്ന നിത്യോപയോഗ സാധനങ്ങളുടെ ഗുണനിലവാരം നിർണ്ണയിക്കുന്നതിന് നിലവിൽ എന്തെല്ലാം സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
സപ്ലൈകോയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നിലവിൽ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കാമോ?
303.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയുടെ പ്രതിസന്ധി തീർക്കാൻ പണം ആവശ്യപ്പെട്ടുകൊണ്ട് ഈ സർക്കാരിന്റെ കാലയളവിൽ ഭക്ഷ്യവകുപ്പ് മന്ത്രി എത്ര തവണ ധനകാര്യ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്; പ്രസ്തുത കത്തുകളുടെ പകർപ്പ് ലഭ്യമാക്കുമോ; ഈ കാര്യത്തിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഓരോ തവണയും എത്ര രൂപയുടെ സഹായമാണ് ആവശ്യപ്പെട്ടത്; എത്ര രൂപയുടെ സഹായം അനുവദിച്ചു; വിശദാംശം വ്യക്തമാക്കുമോ?
304.
ശ്രീ എം നൗഷാദ്
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീം ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് സപ്ലൈകോ അടക്കമുളള സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ടോയെന്നു വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ പക്ഷപാതപരമായ ഇത്തരം നടപടികള്‍ സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തിന്റെ താളം തെറ്റാന്‍ ഇടയാക്കുമോയെന്ന് വിശദമാക്കാമോ;
( സി )
ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് ഏകപക്ഷീയ പ്രതികാര നടപടിയായി കാണുന്നുണ്ടോയെന്നും സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിനിടയാക്കുമെന്നതിനാല്‍ അവ തിരുത്തുന്നതിനാവശ്യമായ എന്തെല്ലാം ഇടപെടലുകളാണ് നടത്തിവരുന്നതെന്നും അറിയിക്കാമോ?
305.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നഗര സഭയില്‍ റവന്യൂ ടവറിന് സമീപം ഹൗസിംഗ് ബോര്‍ഡിന്റെ അധീനതയിലുള്ള സ്ഥലത്ത് സിവില്‍ സപ്ലൈസ് ഗോഡൗണ്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമാണ് എന്ന കോട്ടയം ജില്ലാ സപ്ലൈ ഓഫീസറുടെ റിപ്പോര്‍ട്ടിന്മേൽ എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഭൂമിയുടെ അവകാശം ഹൗസിംഗ് ബോര്‍ഡില്‍ നിലനിര്‍ത്തിക്കൊണ്ട് ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിന് ഭൂമിയുടെ കൈവശാവകാശവും ഉപയോഗാനുമതിയും കൈമാറി നല്‍കണമെന്ന സിവില്‍ സപ്ലൈസ് കമമീഷണറുടെ റിപ്പോര്‍ട്ടിന്മേൽ എന്തെല്ലാം തുടര്‍നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
306.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ കുലശേഖപുരം പഞ്ചായത്തിലെ വവ്വാക്കാവ് ജങ്ഷനിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റ് ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണയിലുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു പദ്ധതിയെന്ന നിലയിൽ പ്രസ്തുത സൂപ്പർ മാർക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
307.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് കുടിശിക നല്‍കാനുണ്ടോ; നെല്ല് സംഭരിച്ചതിന് കേന്ദ്രവിഹിതം ലഭിക്കാനുണ്ടോ; ഉണ്ടെങ്കില്‍ എത്രയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
308.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സീസണില്‍ ഒന്നാം വിളയില്‍ നിന്നും രണ്ടാം വിളയില്‍ നിന്നുമായി എത്ര ടണ്‍ നെല്ലാണ് സര്‍ക്കാര്‍ സംഭരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
സംഭരിച്ച നെല്ലിന്റെ വില എല്ലാ കര്‍ഷകര്‍ക്കും കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എത്ര പേര്‍ക്കാണ് തുക നല്‍കാനുള്ളതെന്നും എന്ന് കൊടുക്കാന്‍ കഴിയുമെന്നും വിശദമാക്കുമോ?
309.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന് കീഴിൽ സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
സുഭിക്ഷ ഹോട്ടല്‍ ആരംഭിക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ?
310.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയോജകമണ്ഡലത്തില്‍ അനുവദിച്ച എൻ.എഫ്.എസ്.എ. ഗോഡൗണിന്റെ നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
311.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തില്‍ കെ-സ്റ്റോറുകള്‍ ആക്കി മാറ്റുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട റേഷന്‍ ഷോപ്പുകളുടെ വിശദാംശ‍ം ലഭ്യമാക്കുമോ;
( ബി )
നിലവില്‍ എത്ര കെ-സ്റ്റോറുകള്‍ മണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
കൂടുതല്‍ കെ-സ്റ്റോറുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
312.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം - പുല്ലുപാറയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പിനു കീഴില്‍ ഗോഡൗൺ നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
( സി )
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് പദ്ധതി എത്രയും വേഗത്തില്‍ യാഥാർത്ഥ്യമാക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
313.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് ഫെയര്‍ മീറ്റര്‍ സീലിംഗ് ചെയ്യുന്നതിന് മണ്ണൂര്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് ഫെയര്‍ മീറ്റര്‍ സീലിംഗ് കേന്ദ്രം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.