UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
മയക്കുമരുന്ന് നിയന്ത്രിക്കുന്നതിനുള്ള നടപടി
5805.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മയക്കുമരുന്ന് ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയക്കെതിരെ എന്തെല്ലാം നടപടികളാണ് നിലവില്‍ സ്വീകരിക്കുന്നത്; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കുമോ?
പുതുതായി എക്സൈസ് ഓഫീസുകൾ
5806.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതുതായി എക്സൈസ് ഓഫീസുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പുതുക്കാട് എക്സൈസ് റെയിഞ്ച് ഓഫീസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
എക്സൈസ് വകുപ്പിലെ ജീവനക്കാരുടെ എണ്ണം
5807.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വർദ്ധിച്ച തോതിലുള്ള മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥർ എക്സെെസ് വകുപ്പിൽ ഇല്ലെന്ന പരാതി സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് എക്സൈസ് വകുപ്പിൽ ആകെ എത്ര ജീവനക്കാരുടെ തസ്തികകളാണ് നിലവിലുള്ളത്; ജില്ലയും തസ്തികയും തിരിച്ചുള്ള എണ്ണം അറിയിക്കുമോ;
( ഡി )
വകുപ്പിൽ നിലവിൽ ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ എണ്ണം എത്രയാണ്; ജില്ലയും തസ്തികയും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗം തടയാന്‍ നടപടി
5808.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍, കോളേജ് തലങ്ങളിലെ ലഹരി ഉപയോഗ സാധ്യതകള്‍ ഇല്ലാക്കുന്നതിനായി എക്സെെസ് വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ചെലവഴിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
കോലഴി എക്സെെസ് റേഞ്ച് ഓഫീസ് നിര്‍മ്മാണം
5809.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ കോലഴി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന കോലഴി എക്സെെസ് റേഞ്ച് ഓഫീസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
എക്സൈസ് വകുപ്പില്‍ മിനിസ്റ്റീരിയല്‍ വിംഗ് രൂപീകരണം
5810.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന എക്സൈസ് വകുപ്പില്‍ പി. ആന്റ് എ.ആര്‍.ഡി.യുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷവും മിനിസ്റ്റീരിയല്‍ വിംഗ് രൂപീകരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടിവരുന്ന സാഹചര്യത്തില്‍ ഫീല്‍ഡില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ചെയ്യേണ്ട യൂണിഫോം ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ മിനിസ്റ്റീരിയല്‍ ജോലി ചെയ്തുവരുന്നതെന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
എങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥരെ ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയാന്‍ എന്‍ഫോഴ്സ്മെന്റിനുവേണ്ടി ഉപയോഗിക്കുന്നതിനും പി. ആന്റ് എ.ആര്‍.ഡി.യുടെ പഠന റിപ്പോര്‍ട്ട് പ്രകാരം മിനിസ്റ്റീരിയല്‍ വിംഗ് രൂപീകരിക്കുവാനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
റസ്റ്റോറന്റുകള്‍ വഴിയുളള ബിയർ വില്പന
5811.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം സീസണിൽ റസ്റ്റോറന്റുകള്‍ വഴി ബിയർ വില്പന നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തീരുമാനത്തിലുടെ മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന സര്‍ക്കാര്‍ നയം നടപ്പിലാക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാമോ;
( സി )
റസ്റ്റോറന്റുകള്‍ വഴി ബിയർ വില്പന നടത്തുവാനുള്ള തീരുമാനം പുന:പരിശോധിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
വിദ്യാലയ പരിസരത്തെ ലഹരി വില്പന തടയാന്‍ നടപടി
5812.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാലയ പരിസരത്ത് ലഹരി വസ്തുക്കള്‍ വിൽക്കുന്നവരെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിദ്യാലയ പരിസരത്ത് ലഹരി ഇടപാടുകള്‍ നടത്തിയ എത്ര പേര്‍ക്ക് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം
5813.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സ്കൂളുകളിലെയും കോളേജുകളിലെയും ലഹരി വിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
കിലയിലെ നിയമനങ്ങള്‍
5814.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിലയിലെ വിവിധ തസ്തികകളിൽ സ്ഥിരം, കരാർ, താല്ക്കാലികം എന്നീ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി എത്രയാണെന്ന് വ്യക്തമാക്കുമോ; നിലവില്‍ പ്രസ്തുത പ്രായപരിധി പിന്നിട്ടവർ കിലയിൽ ജോലി ചെയ്യുന്നുണ്ടോയെന്ന് അറിയിക്കുമോ?
കില ഡയറക്ടർ സ്ഥാനത്തേക്ക് അപേക്ഷ
5815.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കില ഡയറക്ടർ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഈ സർക്കാരിന്റെ കാലയളവിൽ പത്രങ്ങളിൽ പരസ്യം നൽകിയിരുന്നോ; എങ്കിൽ എന്നാണ് പരസ്യം നൽകിയത്; അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി എന്നാണ്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
അപേക്ഷകർക്കുള്ള യോഗ്യതയും മറ്റു വിശദാംശങ്ങളും കിലയുടെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പരസ്യത്തിൽ വ്യക്തമാക്കിയിരുന്നോ; എങ്കിൽ പ്രസ്തുത വിശദാംശങ്ങൾ മേൽപ്പറഞ്ഞ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എന്നാണ് പ്രസിദ്ധീകരിച്ചത്; ഇല്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കുമോ?
ആലപ്പുഴ ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസ്
5816.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസില്‍ നിലവില്‍ എത്ര ജീവനക്കാരാണുള്ളതെന്ന് തസ്തിക തിരിച്ച് വിശദമാക്കാമോ;
( ബി )
കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായി പ്രസ്തുത ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുവാന്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 2021 മുതല്‍ എത്ര അപേക്ഷകളാണ് നിലവില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
വീട് വയ്ക്കുന്നതിന് വേറെ സ്ഥലമില്ലാത്തവരുടെ അപേക്ഷകള്‍ ഹെറിറ്റേജ് പദ്ധതി, ഗ്രീന്‍ സോണ്‍ എന്ന പേരില്‍ നിരസിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ അവ ഏതൊക്കെയെന്നും ഇല്ലായെങ്കില്‍ അവര്‍ക്ക് ആവശ്യമായ ഇളവുകള്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
കൊച്ചി സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതി
5817.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
15.08.2022-ലെ 186/2022/ത.സ്വ.ഭ.വ ഉത്തരവ് പ്രകാരം അനുമതി ലഭിച്ചിട്ടുള്ള കൊച്ചി സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
വെെപ്പിന്‍കരയിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ കണ്ടെയ്‍നര്‍ റോഡിന് സമീപത്തുള്ള തരിശുഭൂമി പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോജിസ്റ്റിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനും മറ്റ് ടൂറിസം പദ്ധതികള്‍ക്കും ഉപയോഗിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
വണ്ടാഴി ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തിക
5818.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിലെ വണ്ടാഴി ഗ്രാമ പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തിക ഒഴിഞ്ഞു കിടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഇല്ലാത്തത് പഞ്ചായത്തിന്റെ വികസന പ്രവൃത്തികളെ സാരമായി ബാധിക്കുന്നുവെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( സി )
എങ്കിൽ ആയത് പരിഹരിക്കാൻ പ്രസ്തുത ഗ്രാമ പഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറെ നിയമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
കേരള ചിക്കൻ ഔട്ട്‍ലറ്റുകളിൽ ആവശ്യത്തിന് കോഴികൾ
5819.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ചിക്കൻ ഔട്ട്‍ലറ്റുകളിൽ ആവശ്യത്തിന് കോഴികളെ വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോഴിക്കോട് ജില്ലയിലെ കേരള ചിക്കൻ ഔട്ട്‍ലറ്റുകളിൽ ആവശ്യത്തിന് കോഴികളെ ലഭ്യമാക്കുന്നതിനായി പുതിയ ഫാം അനുവദിക്കുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ; പ്രസ്തുത അപേക്ഷ പരിഗണിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
കില ഡയറക്ടർ ജനറൽ നിയമനം
5820.
ശ്രീ. എം. വിൻസെന്റ്
ശ്രീമതി ഉമ തോമസ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കില ഡയറക്ടർ ജനറൽ സ്ഥാനത്തേക്ക് നിയമനം നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നറിയിക്കുമോ;
( ബി )
അപേക്ഷകർക്കു വേണ്ട യോഗ്യതയും മറ്റു വിശദാംശങ്ങളും കിലയുടെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത അപേക്ഷ ക്ഷണിച്ചുകൊണ്ട് പത്രങ്ങളിൽ പരസ്യം നൽകിയിരുന്നോ എന്ന് വ്യക്തമാക്കുമോ?
പാലക്കാട് ജില്ലയിലെ പി.എം.ജി.എസ്.വെെ. മുഖേനയുള്ള റോഡ് പ്രവൃത്തികള്‍
5821.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ പി. എം. ജി.എസ്.വെെ.മുഖേന പാലക്കാട് ജില്ലയില്‍ അനുവദിച്ചിട്ടുളള റോഡ് പ്രവൃത്തികള്‍ ഏതെല്ലാമെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും ഇവയില്‍ പൂര്‍ത്തീകരിക്കാത്ത പ്രവൃത്തികളുടെ കരാർ ഒപ്പു വച്ചതെന്നെന്നും കരാർ ഏറ്റെടുത്തത് ആരെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
അമൃത് പദ്ധതി
5822.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേന്ദ്രസർക്കാരിന്റെ പദ്ധതിയായ അമൃത് ഏതൊക്കെ ജില്ലകളിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നത് വിശദമാക്കാമോ;
( ബി )
അമൃത് പദ്ധതി മുഖേന ഇപ്പോൾ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന മറ്റു പദ്ധതികളുടെ വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
നാളിതുവരെ എത്രകോടി രൂപയുടെ കേന്ദ്രസഹായം പ്രസ്തുത പദ്ധതി മുഖേന സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്നതിന്റെ കണക്ക് ലഭ്യമാക്കാമോ;
( ഡി )
അമൃത് പദ്ധതി മുഖേന ഇനി എത്ര കോടി രൂപ കൂടി സർക്കാരിന് ലഭിക്കാനുണ്ട്; പ്രസ്തുത കണക്കുകളുടെ വിവരം ലഭ്യമാക്കാമോ;
( ഇ )
അമൃത് പദ്ധതി സംസ്ഥാനത്ത് ആ പേരിലാണോ അതോ മറ്റേതെങ്കിലും പേരിലാണോ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് വിശദമാക്കാമോ?
കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റ്
5823.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരാർ ജീവനക്കാരെ സ്ഥലം മാറ്റുന്ന രീതി നിലവിലില്ലാത്ത സാഹചര്യത്തിൽ കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റായി ജോലി ചെയ്തു വരുന്ന കരാർ ജീവനക്കാരെ സ്ഥലം മാറ്റിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
( ബി )
ഇങ്ങനെ ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റപ്പെട്ട ജീവനക്കാരിൽ ഭൂരിഭാഗവും വളരെ കുറഞ്ഞ വേതനം ലഭിക്കുന്ന സ്ത്രീ ജീവനക്കാർ ആകയാൽ ഇക്കാര്യത്തിൽ അവർക്കുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് പ്രയാസങ്ങളും കണക്കിലെടുത്ത് പ്രസ്തുത തീരുമാനം പുനഃപരിശോധിക്കുമോ; വ്യക്തമാക്കുമോ?
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍
5824.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി എത്ര തൊഴിലവസരങ്ങളാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
മാലിന്യ സംസ്കരണ രംഗത്ത് പുതിയതായി സ്വകാര്യ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( സി )
സര്‍ക്കാര്‍ തലത്തില്‍ മാലിന്യ സംസ്കരണരംഗത്ത് ഏതൊക്കെ ഏജന്‍സികളാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇവയിലൂടെ യുവജനങ്ങള്‍ക്ക് എത്ര തൊഴിലവസരങ്ങളാണ് നല്‍കിയതെന്നും ഏജന്‍സി തിരിച്ച് വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് ഫോട്ടോ/വീഡിയോ എടുത്ത് നല്‍കുന്ന വ്യക്തിക്ക് പാരിതോഷികം നല്‍കുന്ന ക്യാമ്പയിന്‍ പ്രകാരം എത്ര വ്യക്തികള്‍ക്കാണ് പാരിതോഷികം നാളിതുവരെ നല്‍കിയിട്ടുളളതെന്ന് തദ്ദേശ സ്ഥാപനം തിരിച്ച് വിവരം ലഭ്യമാക്കാമോ?
സ്വയം തൊഴിൽ സംഘങ്ങൾക്കു നൽകുന്ന തുക തട്ടിയെടുക്കുന്നത് തടയാൻ നടപടി
5825.
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി സ്വയം തൊഴിൽ സംഘങ്ങൾക്ക് നൽകുന്ന തുക ഗുണഭോക്താക്കളറിയാതെ തട്ടിയെടുത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകുമോ;
( ബി )
ഇത്തരം സംഭവങ്ങളിലെ ഇടനിലക്കാരെ കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഇടനിലക്കാർ പണം തട്ടിയെടുക്കുന്നതു തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
വൈക്കം ഗവൺമെന്റ് ഗേള്‍സ് ഹൈസ്കൂളിലെ പുതിയ കെട്ടിട നിർമ്മാണം
5826.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം ഗവൺമെന്റ് ഗേള്‍സ് ഹൈസ്കൂളിൽ കിഫ്‌ബി ധനസഹായത്തോടെ നിർമ്മിക്കുന്ന പുതിയ കെട്ടിട നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിർമ്മാണം ടെൻഡർ ചെയ്യുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
പുതിയ കെട്ടിട നിർമ്മാണത്തിനായി നിലവിലെ കെട്ടിടം പൊളിച്ചുമാറ്റിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പുതിയ കെട്ടിട നിർമ്മാണം എപ്പോൾ ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
പെന്‍ഷന്‍ ലഭ്യമാക്കാൻ നടപടി
5827.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുന:വിവാഹിതരല്ല എന്ന സാക്ഷ്യപത്രം 2023 ആഗസ്റ്റ് 30-ന് മുന്‍പേ സമര്‍പ്പിച്ചിരുന്നുവെങ്കിലും കോട്ടക്കല്‍ മണ്ഡലത്തിലെ ഇരിമ്പിളിയം പഞ്ചായത്തിലെ 8 ഗുണഭോക്താക്കള്‍ക്ക് 4 മാസത്തെ പെന്‍ഷന്‍ മുടങ്ങിയത് ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് സെക്രട്ടറി 27.11.2023 തീയതിയിലെ എ3/4173/23 നമ്പര്‍ കത്ത് മുഖേന ഡി‌.ബി‌.ടി. സെല്ലിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത ഗുണഭോക്താക്കള്‍ക്ക് അടിയന്തരമായി കുടിശ്ശിക പെന്‍ഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
സി.ഡി.എസ്‌. അക്കൗണ്ടന്റുമാരുടെ സ്ഥലംമാറ്റം
5828.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീ സി.ഡി.എസ്‌. അക്കൗണ്ടന്റുമാരുടെ സ്ഥലംമാറ്റം നടത്തുവാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കുമോ;
( ബി )
കുടുംബശ്രീ സി.ഡി.എസ്‌. അക്കൗണ്ടന്റ് തസ്തികയുടെ വിജ്ഞാപനത്തിലോ നിയമന ഉത്തരവിലോ സ്ഥലംമാറ്റം സംബന്ധിച്ച നിബന്ധനകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; നിലവിലെ അക്കൗണ്ടന്റുമാരുടെ കരാര്‍ കാലാവധി അവസാനിച്ചോയെന്നും കരാര്‍ പുതുക്കുന്നതിന്റെ നിബന്ധനകള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( സി )
സി.ഡി.എസ്‌. അക്കൗണ്ടന്റുമാരുടെ നിലവിലെ വേതന വ്യവസ്ഥകള്‍ എന്തെല്ലാമാണെന്നും അവരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
പി.എം. യുവ പദ്ധതി
5829.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യുവാക്കളെ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പി.എം. യുവ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല ആർക്കാണെന്ന് വിശദമാക്കാമോ; പദ്ധതി പ്രകാരം എത്ര പരിശീലന കേന്ദ്രങ്ങളുണ്ടെന്നും എത്ര പേർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പരിശീലനം വിജയകരമായി പൂർത്തിയാക്കി പ്രവർത്തിക്കുന്ന എത്ര സംരംഭകർ ഉണ്ട്; വിശദാംശം ലഭ്യമാക്കുമോ?
ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തുന്നതിനുളള നടപടിക്രമങ്ങൾ
5830.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ ആവശ്യമാണെങ്കിൽ നിലവിലുളള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ജനന സർട്ടിഫിക്കറ്റിൽ എത്ര പ്രാവശ്യമാണ് തിരുത്തൽ അനുവദനീയമെന്ന് വ്യക്തമാക്കാമോ;
( സി )
ഒന്നിൽ കൂടുതൽ തവണ തിരുത്തൽ അനുവദനീയമല്ലെങ്കിൽ അതുമൂലം ജനങ്ങൾ അനുഭവിക്കുന്ന പ്രയാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരുകളിൽ പല ഘട്ടങ്ങളിലും തിരുത്തൽ അനിവാര്യമായി വരുമ്പോള്‍ ഒന്നിൽ കൂടുതൽ തവണ തിരുത്തൽ പാടില്ലെന്ന് നിഷ്കർഷിക്കുന്നത് ഉദ്യോഗാർത്ഥികളുടെ തൊഴിലിനും, വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനും തടസ്സമാകുന്നു എന്നതിനാല്‍ ഈ വിഷയത്തിൽ അനുകൂല നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
പൂഞ്ഞാർ മണ്ഡലത്തിലെ സി.എം.എൽ.ആർ.ആർ.പി. പദ്ധതി
5831.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഏതെല്ലാം പ്രവൃത്തികൾക്കാണ് ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിൽ ഓരോ പ്രവൃത്തിയ്ക്കുും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കുമോ?
ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടിക സംബ
5832.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് മിഷൻ പദ്ധതിയിൽ നിലവിൽ ഭവനരഹിത ഭൂരഹിത അന്തിമ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർ സ്വന്തം നിലയിൽ പിന്നീട് ഭൂമി വാങ്ങിയിട്ടുള്ള പക്ഷം അവരെ നിലവിലുള്ള ഭവനരഹിതരുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തി വീട് അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ; വ്യക്തമാക്കാമോ;
( ബി )
ലൈഫ് മിഷൻ അന്തിമ ഗുണഭോക്തൃ പട്ടികയിൽ നിലവിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കളിൽ പഞ്ചായത്ത് തല സമിതിയും ലൈഫ് മിഷനും അനർഹരെന്ന് പിന്നീട് കണ്ടെത്തിയിട്ടുള്ള ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിനും, അർഹരാണെന്ന് പഞ്ചായത്ത് തല സമിതിയും ലൈഫ് മിഷനും പിന്നീട് കണ്ടെത്തുകയും അവരെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തുവാൻ വിട്ടുപോയിട്ടുള്ളതാണെന്നും ബോധ്യമുള്ള കേസുകളിൽ അവരെ നിലവിലുള്ള ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും (ഓൺലൈൻ ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടെ ) നടപടികൾ സ്വീകരിക്കാമോ. ഇതിനായി ലൈഫ് മിഷൻ ഓൺലൈൻ ഗുണഭോക്തൃ പട്ടികയിൽ വ്യതിയാനം വരുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാമോ?
ബിൽഡിംഗ് പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസ്
5833.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബിൽഡിംഗ് പെർമിറ്റ് കാലവധി കഴിഞ്ഞതും എന്നാൽ ആദ്യ പെർമിറ്റ് തീയതി മുതൽ പത്ത് വർഷം കഴിയാത്തതുമായ ബിൽഡിംഗ് പെർമിറ്റുകൾ പുതുക്കുന്നതിന് എന്തെങ്കിലും നിയമ തടസ്സങ്ങളുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ഇത്തരം പെർമിറ്റുകള്‍ പുതുക്കുന്നതിന് ഫീസ് നിശ്ചയിക്കുന്നത് കേരള പഞ്ചായത്ത് ബിൽഡിംഗ് റൂളിലെ ഏത് സെക്ഷൻ അനുസരിച്ചാണെന്ന് വ്യക്തമാക്കാമോ;
( സി )
ബിൽഡിംഗ് പെർമിറ്റ് പുതുക്കി നൽകുന്നതിനുള്ള ഫീസ് വ്യത്യസ്ത രീതിയിൽ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ഫീസ് നിലവിലുള്ള ബിൽഡിംഗ് പെർമിറ്റ് ഫീസിന്റെ എത്ര ശതമാനമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ബിൽഡിംഗ് പെർമിറ്റ് പുതുക്കുന്നതിന് കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾ 2019-ലെ 15 (3)-ന് പകരമായി 15 (5) അനുസരിച്ച് ഫീസ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
കെട്ടിടനികുതിയിലെ വര്‍ദ്ധനവ്
5834.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്ന ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന ഏതെങ്കിലും നികുതിയില്‍ ഇളവ് വരുത്തുകയോ, നിര്‍ത്തലാക്കുകയോ, കൂട്ടുകയോ ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ; പ്രസ്തുത തീരുമാനങ്ങള്‍ ഓരോന്നും കൈക്കൊള്ളുന്നതിന് ഇടയായ സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിതിയെ സംബന്ധിച്ച് അവലോകനം നടത്തിയിരുന്നോ; വ്യക്തമാക്കുമോ;
( സി )
കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഫീസ് വര്‍ദ്ധനവ് കാരണം ജനങ്ങള്‍ക്ക് വീട് പണിയുന്നതിനും നിലവിലുള്ള വീടുകളില്‍ മുറികള്‍ കൂട്ടിയെടുക്കുന്നതിനും ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുമോ; വ്യക്തമാക്കുമോ;
( ഡി )
കെട്ടിടനിര്‍മ്മാണത്തിന് പെര്‍മിറ്റ് ഫീസ്, അപേക്ഷാഫീസ്, സ്ക്രൂട്ടിനി ഫീസ് എന്നിവ ഏതുരീതിയിലാണ് പരിഷ്കരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കെട്ടിട നികുതിയില്‍ വര്‍ഷംതോറും അഞ്ചു ശതമാനം വര്‍ദ്ധനയ്ക്ക് അനുസരിച്ചാണോ സോഫ്റ്റ്‍വെയര്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് വിശദീകരിക്കാമോ; ആയത് സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( എഫ് )
പ്രസ്തുത തീരുമാനംമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനത്തില്‍ വരുന്ന വ്യത്യാസം എന്താണെന്ന് വിശദീകരിക്കുമോ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകളുടെ കുടിശിക
5835.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ക്ഷേമ പെന്‍ഷനുകളുടെ കുടിശിക കൊടുത്തുതീര്‍ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
നടപ്പ് സാമ്പത്തിക വര്‍ഷം ഓരോ ക്ഷേമ പെന്‍ഷനും വേണ്ടി നീക്കിവച്ച തുക സംബന്ധിച്ച വിശദാംശം അറിയിക്കുമോ?
മലപ്പുറം മണ്ഡലത്തിലെ ജനകീയ ​ഹോട്ടലുകൾക്ക് സബ്സിഡി കുടിശിക നല്‍കാന്‍ നടപടി
5836.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ മലപ്പുറം മണ്ഡലത്തിൽ എത്ര ജനകീയ ​ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്നതിന്റെയും എത്രയെണ്ണം അടച്ചുപൂട്ടിയെന്നതിന്റെയും വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത ഹോട്ടലുകളുടെ പ്രവർത്തനത്തിനായി എന്തെല്ലാം സഹായങ്ങളാണ് സര്‍ക്കാര്‍ നല്‍കി വരുന്നതെന്നും മണ്ഡലത്തിലെ ജനകീയ ​ഹോട്ടലുകൾക്ക് സബ്സിഡി കുടിശികയിനത്തിൽ എന്ത് തുകയാണ് ഇനിയും കൊടുത്തു തീർക്കാനുള്ളതെന്നും ഓരോ ഹോട്ടലിനും നൽകുവാനുള്ള തുക എത്രയെന്നും വെളിപ്പെടുത്തുമോ; വിശദാംശം നൽകുമോ ?;
( സി )
വെളളം, വൈദ്യുതി, ഗ്യാസ് എന്നിവയുടെ വില വർദ്ധനവ് മൂലം പ്രസ്തുത ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ സബ്‌സിഡി കുടിശിക തുക എത്രയും വേഗം വിതരണം ചെയ്യുവാനുള്ള നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ജംഗ്ഷൻ നവീകരണം
5837.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നാളിതുവരെ എത്ര ജംഗ്ഷനുകൾ നവീകരിച്ചിട്ടുണ്ട്; അവ ഏതൊക്കെയാണെന്നും ഓരോ സ്ഥലത്തും നടപ്പിലാക്കിയ പ്രവൃത്തികൾ എന്തൊക്കെയാണെന്നും ഓരോ ഇനത്തിലും എത്ര തുക ചെലവഴിച്ചുവെന്നും വിശദമാക്കാമോ;
( ബി )
ജംഗ്ഷനുകൾ നവീകരിച്ചതിനുശേഷവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന എത്ര സ്ഥലങ്ങളുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ; പദ്ധതി വിഭാവനം ചെയ്ത രീതിയിൽ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
ദാരിദ്ര്യ ലഘൂകരണത്തിനുള്ള പദ്ധതികൾ
5838.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദാരിദ്ര്യ ലഘൂകരണത്തിനായി സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതികൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ.;
( ബി )
ദാരിദ്ര്യ ലഘൂകരണത്തിൽ ഭക്ഷണം, വരുമാനം, പാർപ്പിടം, ആരോഗ്യം എന്നിവയിൽ പര്യാപ്തത കൈവരിച്ചവരെ നീക്കം ചെയ്ത് പട്ടിക പുനഃക്രമീകരിക്കാൻ നടപടി സ്വീകരിക്കുമോ, വിശദമാക്കുമോ.;
( സി )
പ്രസ്തുത പദ്ധതിയുടെ കാലാവധി ദീർഘിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ, വിശദാംശം വെളിപ്പെടുത്തുമോ.?
കുറ്റിപ്പുറം ബസ് സ്റ്റാന്റ് നവീകരണം
5839.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം ബസ് സ്റ്റാന്റ് നവീകരണം സംബന്ധിച്ച പ്രൊപ്പോസലിന്മേല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയും; അറിയിക്കുമോ?
മലപ്പുറം ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ശുചീകരണ പ്രവൃത്തികൾക്കായി അനുവദിച്ച തുക
5840.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാല ശുചീകരണ പ്രവൃത്തികള്‍ക്കും രോഗപ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന എത്ര രൂപയാണ് അനുവദിച്ചതെന്നും അതിൽ എത്ര രൂപ ചെലവഴിച്ചുവെന്നും എത്ര രൂപ ചെലവഴിക്കാൻ ബാക്കിയുണ്ട് എന്നതും സംബന്ധിച്ച വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ശുചീകരണ പ്രവൃത്തികളുടെയും രോഗപ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെയും നടത്തിപ്പിൽ വന്ന വീഴ്ച കൊണ്ടാണോ മലപ്പുറം ജില്ലയിൽ അടക്കം മഞ്ഞപ്പിത്തം ഉള്‍പ്പെടെയുളള രോഗങ്ങൾ ക്രമാതീതമായി വർദ്ധിച്ചത്; വിശദമാക്കാമോ;
( സി )
മലപ്പുറം ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ശുചീകരണ പ്രവൃത്തികൾക്കായി അനുവദിച്ച തുകയും ഇത് പ്രകാരം നടത്തിയ പ്രവൃത്തികളും വ്യക്തമാക്കുമോ; അനുവദിച്ച തുകയിൽ വിനിയോഗിച്ച തുക എത്രയാണെന്നും വിനിയോഗിക്കാന്‍ ശേഷിക്കുന്ന തുക എത്രയാണെന്നതും സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കാമോ?
ഡിജിറ്റൽ സാക്ഷരത
5841.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എ. പ്രഭാകരൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ ഡിജിറ്റൽ സാക്ഷരത കെെവരിക്കുന്ന സംസ്ഥാനമാക്കുന്നതിനുള്ള ഉദ്യമത്തിന്റെ ഭാഗമായി എല്ലാ പൗരൻമാർക്കും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത ലഭ്യമാക്കി പൊതുജനങ്ങളെ ബോധവൽക്കരിക്കാൻ എന്തെല്ലാം പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി നടത്തിയ ഡിജിവാരം, ഡിജി സഭകൾ എന്നീ പ്രചാരണ പരിപാടികൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
ഡിജിറ്റൽ സാക്ഷരതയുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എന്തെല്ലാം പങ്കാണ് വഹിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
കുടുംബശ്രീ സി.ഡി.എസ്.-കൾ വഴി സെലിബ്രിറ്റികളെയും സാംസ്കാരിക പ്രവർത്തകരേയും ഉൾപ്പെടുത്തി ജനകീയ കാമ്പയിൻ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
തിരുവനന്തപുരം കോർപ്പറേഷനിലെ ഓൺലൈൻ ടെണ്ടര്‍ വിവരങ്ങൾ
5842.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓൺലൈൻ ടെണ്ടര്‍ വിവരങ്ങൾ കരാറുകാർക്ക് ചോർത്തി നൽകി തിരുവനന്തപുരം കോർപ്പറേഷനിൽ കോടികളുടെ ക്രമക്കേട് നടന്നതായുള്ള വാർത്തകൾ ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ വകുപ്പുതല അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എത്ര കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത
5843.
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുളള വിവരശേഖരണത്തിന് ഏതെല്ലാം ഏജന്‍സികളെയാണ് നിയോഗിച്ചിട്ടുളളത്; ഇവര്‍ക്ക് എന്തെല്ലാം പരിശീലനങ്ങളാണ് നല്‍കിയിട്ടുളളത്; എന്തെല്ലാം വിവരങ്ങളാണ് ഇവര്‍ ശേഖരിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
ഓരോ പഠിതാവിന്റെയും പരിശീലന പുരോഗതി രേഖപ്പെടുത്തുന്നതിനും പരിശീലനത്തിനുതകുന്ന എന്തെല്ലാം സാങ്കേതിക സൗകര്യങ്ങള്‍ തയ്യാറാക്കാനുമാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( സി )
ഇപ്രകാരം പരിശീലനം സിദ്ധിച്ചിട്ടുളളവരുടെ മൂല്യനിര്‍ണ്ണയ പ്രക്രിയകള്‍ പരിശോധിക്കുന്നതിനുളള ക്രമീകരണങ്ങള്‍ എന്തെല്ലാമാണ്; പരാജയപ്പെടുന്നവര്‍ക്ക് തുടര്‍പഠനത്തിന് അവസരമൊരുക്കുമോ; വിശദമാക്കുമോ;
( ഡി )
ഡിജിറ്റല്‍ സാക്ഷരതാ പഠന പ്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റായി ലഭിക്കുന്ന ഫണ്ട്
5844.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കോര്‍പ്പറേഷനുകള്‍ കേന്ദ്ര ധനകാര്യ കമ്മീഷന്റെ ഗ്രാന്റായി ലഭിക്കുന്ന ഫണ്ട് പാഴാക്കിയ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഗ്രാന്റ് നഷ്ടപ്പെടാതിരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാന്റായി ലഭിച്ചതും ചെലവാക്കിയതും എത്ര രൂപയെന്ന് വ്യക്തമാക്കാമോ;
( സി )
ശുചീകരണം, മാലിന്യ പ്രശ്നങ്ങള്‍, ശുദ്ധജല വിതരണം തുടങ്ങി പ്രശ്നങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍പോലും പ്രസ്തുത തുക വിനിയോഗിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കാമോ?
തൊഴിലുറപ്പ് പദ്ധതി
5845.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഒരു തൊഴിലാളിയ്ക്ക് നല്‍കുന്ന വേതനം എത്രയാണെന്നും അതിൽ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോയെന്നും എങ്കില്‍ എത്ര തുകയാണ് വര്‍ദ്ധിപ്പിച്ചതെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ കേന്ദ്ര വിഹിതം എത്രയാണെന്നും 2023-24 സാമ്പത്തിക വര്‍ഷത്തെ വിഹിതം പൂര്‍ണ്ണമായും ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; ഇതില്‍ സംസ്ഥാന വിഹിതം എത്രയാണെന്നും അവ പൂര്‍ണ്ണമായും അനുവദിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ;
( ഡി )
തൊഴിലുറപ്പ് പദ്ധതി പ്രകാരം നിലവില്‍ എന്തെല്ലാം പ്രവൃത്തികള്‍ ചെയ്യുന്നതിനാണ് അനുമതിയുള്ളതെന്നും പ്രസ്തുത പ്രവൃത്തികള്‍ കാലോചിതമായി പരിഷ്ക്കരിക്കുന്നതിനും പുതിയ പ്രവൃത്തികള്‍ ഉള്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
പന്തളം മുനിസിപ്പാലിറ്റിയിൽ അദാലത്ത് നടത്താൻ നടപടി
5846.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പന്തളം മുനിസിപ്പാലിറ്റിയിൽ യഥാസമയം കെട്ടിട നികുതി പിരിക്കാതെ ഇപ്പോൾ ഒരുമിച്ച് തുക ഈടാക്കാനുള്ള ശ്രമം ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാൻ എന്തൊക്കെ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പന്തളം മുനിസിപ്പാലിറ്റിയിൽ ഒരു അദാലത്ത് നടത്തുന്നതിന് അടിയന്തര നിർദ്ദേശം നൽകുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
സർക്കാർ നിശ്ചയിച്ചിട്ടുള്ള കെട്ടിട നികുതി യഥാസമയം പിരിച്ചെടുക്കാത്ത മറ്റേതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുണ്ടോ; എങ്കിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധം കെട്ടിട നികുതി പിരിച്ചെടുക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ഉല്പന്നം പദ്ധതി
5847.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ഒരു തദ്ദേശ സ്വയംഭരണസ്ഥാപനം ഒരു ഉല്പന്നം പദ്ധതി ഏതെല്ലാം പഞ്ചായത്തുകളില്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ;
( ബി )
ഓരോ പഞ്ചായത്തും ഏത് ഉല്പന്നമാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും അവയില്‍ നിന്ന് എന്തെല്ലാം മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാണ് ഉല്പാദിപ്പിക്കുന്നതെന്നും വ്യക്തമാക്കുമോ?
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രവര്‍ത്തനം
5848.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ജനുവരി 1 മുതല്‍ 2025 മാര്‍ച്ച് 31 വരെ ഗ്രാമപഞ്ചായത്ത് വകുപ്പില്‍ വിരമിക്കുന്ന ജീവനക്കാരുടെ എണ്ണം, തസ്തിക, ജില്ല എന്നിവ തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിഭാഗങ്ങളുടേയും അവ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്മാരെ ബന്ധപ്പെടാവുന്നതുമായ ടെലിഫോണ്‍ നമ്പര്‍ അടക്കുള്ള ഒരു ഡയറക്‌ടറി നിലവിലുണ്ടോ; എങ്കില്‍ ലഭ്യമാക്കാമോ; ഇല്ലെങ്കില്‍ അത്തരത്തില്‍ ഡയറക്‌ടറി പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ വകുപ്പില്‍ നടക്കുന്ന ഒഴിവുകള്‍/ സ്ഥാനകയറ്റങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ അതാത് സമയങ്ങളില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ടോ; വ്യക്തമാക്കാമോ?
സ്വരാജ് ഭവന്റെ പ്രവർത്തനം
5849.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വരാജ് ഭവനിൽ പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഓഫീസ്, റൂറൽ ഡയറക്ടറുടെ ഓഫീസ്, അർബൻ ഡയറക്ടറുടെ ഓഫീസ് എന്നിവിടങ്ങളിൽ എത്ര ജീവനക്കാരുണ്ടെന്ന് അറിയിക്കുമോ; അവരുടെ തസ്തിക തിരിച്ചുള്ള വിശദവിവരങ്ങള്‍ നല്‍കാമോ;
( ബി )
തദ്ദേശ സ്വയംഭരണ (ഇ.ആർ.എ.)വകുപ്പിന്റെ 16/03/2024 സ.ഉ.( കൈ) നം. 46/2024/എൽ.എസ്.ജി.ഡി. നമ്പർ ഉത്തരവു പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെ 2024 ലെ ഓൺലൈൻ ജനറൽ ട്രാൻസ്ഫർ നടപടികൾ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
ഇതിനു മുന്നോടിയായി എൽ.എസ്.ജി.ഡി. പ്രിൻസിപ്പൽ ഡയറക്ടറുടെ 21/02/2024, 02/05/2024 എന്നീ തീയതികളില്‍ എൽ.എസ്.ജി.ഡി./പി.ഡി./6478/2024 ഡി.ഇ.ഡി1 സർക്കുലർ പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിലെ മുഴുവൻ ജീവനക്കാരുടെയും ഇൻക്യുബൻസി വിവരങ്ങൾ എൽ.എസ്.ജി.ഡി. ഓണ്‍ലൈൻ ട്രാൻസ്ഫര്‍ മോ‍ഡ്യൂളിൽ രേഖപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
എൽ.എസ്.ജി.ഡി. പ്രിൻസിപ്പൽ ഡയറക്ടർ ഓഫീസില്‍ ജീവനക്കാര്‍ നല്‍കുന്ന അപേക്ഷകളും, ട്രാന്‍സ്ഫര്‍ അപേക്ഷകളും, ജീവനക്കാരുടെ പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും പ്രോപ്പര്‍ ചാനലിലും രജിസ്റ്റേഡ് പോസ്റ്റ് വഴിയും അയക്കുന്ന അപേക്ഷകള്‍ കാണാതാകുന്നതു സംബന്ധിച്ച വിഷയം പരിശോധിക്കുമോ; ആയത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ; ട്രാന്‍സ്ഫര്‍ അപേക്ഷകള്‍ പരിശോധിക്കുന്നതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ;മാനദണ്ഡം ലംഘിച്ച് 2023-24 ല്‍ എത്രപേര്‍ക്ക് ട്രാന്‍സ്ഫര്‍ നല്‍കി എന്ന് വ്യക്തമാക്കാമോ?
ഹാപ്പിനസ് സെന്റർ
5850.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീ ആരംഭിക്കുന്ന ഹാപ്പിനസ് സെന്ററുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കാമോ; ഇവ എന്ന് മുതലാണ് ആരംഭിക്കുന്നതെന്ന് അറിയിക്കാമോ?
ചിറക്കോട് പാലം പ്രവൃത്തി
5851.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂർ മണ്ഡലത്തിലെ 2024-25 ബജറ്റിൽ ഉൾപ്പെടുത്തിയ കുന്നത്തൂർ ഗ്രാമ പഞ്ചായത്തിലെ ചിറക്കോട് പാലം പ്രവൃത്തിയുടെ നിലവിലെ സ്ഥിതി , പ്രവൃത്തിഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ കാര്‍ഷിക വായ്പാ ക്രമക്കേട്
5852.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പറപ്പൂക്കര പഞ്ചായത്ത് എട്ടാം വാര്‍ഡിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ 12 ജെ. എല്‍. ജി. ഗ്രൂപ്പുകളില്‍ നിന്നും സംഘങ്ങള്‍ക്ക് സംഘ കൃഷി, കാര്‍ഷിക വായ്പയായി ലഭിച്ച തുകയുടെ ക്രമക്കേട് സംബന്ധിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തുക കെെവശപ്പെടുത്തുകയും ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാതെ അംഗങ്ങള്‍ക്ക് റവന്യൂ റിക്കവറി നോട്ടീസ് ലഭിക്കാനിടയാക്കിയ വ്യക്തിക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നിരപരാധികളായ ജെ. എല്‍. ജി. അംഗങ്ങള്‍ക്കെതിരെയുള്ള ബാങ്ക് ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുമോ;
( ഡി )
ഇത്തരം ക്രമക്കേടുകള്‍ ഒഴിവാക്കുന്നതിനാവശ്യമായ കൃത്യമായ പരിശോധനാ നടപടികള്‍ സ്വീകരിക്കുന്നതിന് സംവിധാനം ഒരുക്കുമോ; വ്യക്തമാക്കുമോ?
ആലപ്പുഴ മണ്ഡലത്തിലെ ബഡ്സ് സ്കൂളുകള്‍
5853.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ എത്ര ബഡ്സ് സ്കൂളുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ; ഇവിടെ എന്തൊക്കെ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതുതായി ബഡ്സ് സ്കൂള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
മാവേലിക്കര മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തികളുടെ വിശദാംശം
5854.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവര്‍ഷക്കെടുതിയില്‍ നാശം സംഭവിച്ച റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020-21 മുതല്‍ നാളിതുവരെ ഭരണാനുമതി ലഭിച്ച മാവേലിക്കര മണ്ഡലത്തിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇവയിൽ ഏതെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും; പൂര്‍ത്തീകരിക്കാന്‍ അവശേഷിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്നും വിശദമാക്കുമോ;
( സി )
കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകളില്‍ പുനരുദ്ധാരണ പ്രവൃത്തി നടത്തേണ്ടതായ റോഡുകള്‍ ഉണ്ടെങ്കില്‍, ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി.
5855.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വീട് നിർമ്മാണം, വാണിജ്യ കെട്ടിട നിർമ്മാണം തുടങ്ങിയവയ്ക്കുള്ള പെർമിറ്റ് ലഭിക്കുന്നതിനും, പെർമിറ്റ് ലഭിച്ച കെട്ടിടങ്ങൾക്ക് ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുമുള്ള നടപടികൾ ലഘൂകരിക്കുന്നതിനും ആയത് സമയബന്ധിതമായി ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ;
( ബി )
പൊതുജനങ്ങളുടെ പ്രയാസങ്ങൾ പരിഗണിച്ച് പ്രസ്തുത ആവശ്യങ്ങൾക്കും മറ്റുമുള്ള ഫീസ്, യൂസർഫീ, നികുതികൾ എന്നിവയിൽ കുറവ് വരുത്തുന്ന കാര്യം പരിശോധിക്കുമോയെന്ന് വിശദമാക്കുമോ?
നബാര്‍ഡിന്റെ ധനസഹായത്തിനായി സമര്‍പ്പിച്ച പദ്ധതികള്‍
5856.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24, 2024-25 സാമ്പത്തിക വര്‍ഷങ്ങളില്‍ നബാര്‍ഡിന്റെ ധനസഹായത്തിനായി തദ്ദേശസ്വയംഭരണവകുപ്പ് സമര്‍പ്പിച്ച പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ നബാർ‍ഡിന്റെ അംഗീകാരം ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( സി )
കാലാവസ്ഥാ വ്യതിയാനത്താലുള്ള വേലിയേറ്റത്താലും കടലാക്രമണത്താലും ബുദ്ധിമുട്ടും നിലനില്‍പ്പ് ഭീഷണിയും നേരിടുന്ന ദ്വീപ് മണ്ഡലമായ വൈപ്പിന്‍ കരയിലെ പ‍ഞ്ചായത്തുകളിലെ ഇടിഞ്ഞുകിടക്കുന്ന പുഴകളുടേയും തോടുകളുടേയും പാര്‍ശ്വഭിത്തികള്‍ കെട്ടി സംരക്ഷിക്കുന്നതിനുള്ള പ്രൊപ്പോസലിന് നബാര്‍ഡ് ധനസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
കെ സ്മാർട്ട് ആപ്ലിക്കേഷൻ
5857.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇൻഫർമേഷൻ കേരള മിഷന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, കെ സ്മാർട്ട് എന്ന ആപ്ലിക്കേഷൻ നടപ്പാക്കിയത് എന്നു മുതലാണെന്നും ഇതിൽ ഏതെല്ലാം സേവനങ്ങളാണ് ഇതു വരെ നൽകിയിട്ടുള്ളതെന്നും അറിയിക്കുമോ; നഗരസഭകളിൽ മാത്രമാണോ പ്രസ്തുത ആപ്ലിക്കേഷൻ നടപ്പാക്കിയിട്ടുള്ളത്; പഞ്ചായത്തുകളിൽ പ്രസ്തുത ആപ്ലിക്കേഷന്‍ ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നോ; വ്യക്തമാക്കുമോ;
( ബി )
കെ സ്മാർട്ടിന്റെ വെബ് ആപ്ലിക്കേഷനിൽ ലഭിക്കുന്ന സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കാൻ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ;
( സി )
ആധാർ അല്ലാതെ മറ്റൊരു രേഖയും ഈ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യാൻ അനുവദിക്കാത്തത് എന്തു കൊണ്ടാണെന്നും ആധാർ രേഖ വാങ്ങുമ്പോൾ അതിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത ആപ്ലിക്കേഷനിലെ സേവനങ്ങൾ സംബന്ധിച്ച് ഉപയോക്താവിന് ഉണ്ടാകുന്ന സംശയങ്ങൾ തീർക്കാൻ ഹെൽപ്പ് ലൈൻ നമ്പറോ ഹെൽപ്പ് ഗൈഡോ ഇല്ലെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
പ്രസ്തുത ആപ്ലിക്കേഷനിലൂടെ കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ എല്ലാ അപേക്ഷകളും സ്വീകരിച്ചുവരുന്നുണ്ടോ; ഇവ അപ്‌ലോഡ് ചെയ്യുമ്പോള്‍ വരുന്ന സാങ്കേതികപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( എഫ് )
പ്രസ്തുത ആപ്ലിക്കേഷൻ വികസിപ്പിക്കാൻ എത്ര രൂപയാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളതെന്നും എവിടെ നിന്നാണ് ഈ തുക കണ്ടെത്തിയതെന്നും അറിയിക്കുമോ;
( ജി )
പ്രസ്തുത ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് പുറത്തുനിന്ന് നിയമിച്ച ജീവനക്കാരുടെ എണ്ണം, എത്ര ദിവസത്തേയ്ക്കാണ് നിയമിച്ചത്, ഇവർക്ക് ശമ്പളം ഇനത്തിലും ഓഫീസ് ചെലവിനത്തിലും പ്രതിമാസം ചെലവഴിക്കുന്ന തുക എന്നിവ വിശദമാക്കുമോ?
തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ക്രിമിറ്റോറിയവും എഫ്.എസ്.റ്റി.പി. യും സ്ഥാപിക്കുന്ന പ്രവൃത്തി
5858.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ക്രിമിറ്റോറിയവും എഫ്.എസ്.റ്റി.പി.യും സ്ഥാപിക്കുന്ന പ്രവൃത്തികള്‍ക്ക് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് നല്‍കിയിട്ടുണ്ടോയെന്നും, ഉണ്ടെങ്കില്‍ അവയുടെ പകര്‍പ്പും ലഭ്യമാക്കുമോ?
കെട്ടിട നമ്പര്‍ നല്‍കാന്‍ നടപടി
5859.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പല സ്ഥലങ്ങളിലും നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് സാങ്കേതിക കാരണങ്ങള്‍ പറ‍ഞ്ഞ് കെട്ടിട നമ്പര്‍ നല്‍കാത്ത സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ലഭിക്കുന്നതിനും അത് റഗുലറൈസ് ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
സ്ത്രീ സൗഹൃദ പൊതുശൗചാലയങ്ങള്‍
5860.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ സ്ത്രീ സൗഹൃദ പൊതുശൗചാലയങ്ങള്‍ ഇനിയും ഏര്‍പ്പെടുത്താത്ത എത്ര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉണ്ടെന്നും ഇവയുടെ ജില്ല തിരിച്ചുള്ള കണക്കും വ്യക്തമാക്കാമോ;
( ബി )
ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കാത്ത എത്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉണ്ടെന്ന് അറിയിക്കാമോ?
ആലപ്പുഴ ജില്ലയിലെ ജനകീയ ഹോട്ടലുകള്‍
5861.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ എത്ര ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നതെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കാമോ?
കായംകുളം മണ്ഡലത്തിലെ എം. എല്‍. എ. ആസ്തി വികസന ഫണ്ട് പ്രവൃത്തികള്‍
5862.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 മുതല്‍ കായംകുളം മണ്ഡലത്തില്‍ എം. എല്‍. എ. യുടെ മണ്ഡല ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന നിധി എന്നിവ വിനിയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
അപമാനിക്കുകയും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്ന പരാതി
5863.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ പുളിക്കൽ ഗ്രാമപഞ്ചായത്തിൽ പട്ടികജാതി സമുദായത്തിൽപെട്ട വിദ്യാർത്ഥിനിക്ക് അനുവദിച്ച ലാപ്‌ടോപ്പ് വാങ്ങാൻ ചെന്നപ്പോൾ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അപമാനിക്കുകയും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്ന പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരാതിയിലെ വിശദാംശങ്ങളും ഇതിൽ ഉന്നതതല അന്വേഷണം നടത്തുമോയെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിദ്യാർത്ഥിനിക്ക് ലാപ്‌ടോപ്പ് നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
വാമനപുരം മണ്ഡലത്തിലെ ഹരിതകര്‍മ്മസേന
5864.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ എത്ര ഹരിത കര്‍മ്മസേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുത മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ഹരിതകർമ്മ സേനാംഗങ്ങള്‍ ശേഖരിച്ച അജൈവ മാലിന്യങ്ങളുടെ കണക്കും അതുവഴി എത്ര തുക സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ള വിവരവും വര്‍ഷം തിരിച്ച് ഗ്രാമപഞ്ചായത്തടിസ്ഥാനത്തില്‍ നല്‍കാമോ?
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം
5865.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
കേന്ദ്ര സര്‍ക്കാരില്‍ നിന്നും വിവിധ പദ്ധതികള്‍ വഴി ഇതിലേയ്ക്ക് എത്ര തുക 2023-24-ല്‍ ലഭിച്ചിട്ടുണ്ട്; അതില്‍ എത്ര തുക വിനിയോഗിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ അലംഭാവം കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ എന്നീ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ പല പഞ്ചായത്തുകളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത് പരിഹരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
മണലൂര്‍ മണ്ഡലത്തിലെ പാരീസ് റോഡ് പുനരുദ്ധാരണം
5866.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ കണ്ടാണശ്ശേരി പഞ്ചായത്തിലെ പാരീസ് റോഡ് നിലവില്‍ അതീവ ശോച്യാവസ്ഥയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത റോഡ് പുനരുദ്ധരിക്കുന്നതിന് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും അതിന്‍പ്രകാരം എന്തെല്ലാം പ്രവൃത്തികള്‍ നാളിതുവരെ നിർവ്വഹിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പുനരുദ്ധാരണ പ്രവൃത്തിയുടെ കരാര്‍ കാലാവധി പുതുക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് 14-05-2024 ന് തിരുവനന്തപുരത്ത് ആര്‍.കെ.ഐ.എല്‍.എസ്.ജി‍.ഡി. യുടെ പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റില്‍വച്ച് ഹിയറിംഗ് നടത്തിയിരുന്നോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത റോഡ് പുനരുദ്ധാരണ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
നന്നമ്പ്ര പഞ്ചായത്ത് ഇരുകുളം ഭൂമി
5867.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നന്നമ്പ്ര പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട കൊടിഞ്ഞി ഇരുകുളം (ഏര്കുളം) ഭൂമി ഏത് ഇനത്തിൽ ഉൾപ്പെട്ട ഭൂമിയാണ്; ആസ്തി രജിസ്റ്ററിന്റെ പകർപ്പ് സഹിതം വിവരം ലഭ്യമാക്കുമോ;
( ബി )
നവകേരള സദസ്സിൽ സമർപ്പിച്ച നിവേദന പ്രകാരം ഈ ഭൂമി നികത്തി കെട്ടിടം നിർമ്മിക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടർ നന്നമ്പ്ര പഞ്ചായത്ത് സെക്രട്ടറിക്ക്‌ നൽകിയ കത്തുകളുടെയും 02-02-2024-ൽ 400905/ബി.എ.ഡി.സി.01/ജനറൽ/2023/8113 (2) നമ്പർ പ്രകാരം നന്നമ്പ്ര പഞ്ചായത്ത് സെക്രട്ടറി ജില്ലാ കളക്ടർക്ക് നൽകിയ കത്തിന്റെയും പകർപ്പുകൾ ലഭ്യമാക്കുമോ; നന്നമ്പ്ര പഞ്ചായത്ത്‌ സെക്രട്ടറി കത്ത് നൽകിയത് പഞ്ചായത്ത്‌ ഭരണ സമിതി തീരുമാന പ്രകാരമാണോ; അല്ലെങ്കിൽ അപ്രകാരം കത്ത് നൽകാൻ പഞ്ചായത്ത് സെക്രട്ടറിക്ക്‌ അധികാരമുണ്ടോ; വിശദമാക്കുമോ;
( സി )
പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട പ്രസ്തുത ഭൂമിയും കൊടിഞ്ഞി ജി.എം.യു.പി. സ്കൂളും തമ്മിൽ എത്ര ദൂരമുണ്ടെന്ന് അറിയിക്കുമോ;
( ഡി )
ഈ ഭൂമി തരം മാറ്റുന്നതിനു അപേക്ഷ നൽകാൻ താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും, ജി.എം.യു.പി.സ്കൂൾ ഹെഡ്‍മാസ്റ്റർക്കും മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ നിയമങ്ങളും, ചട്ടങ്ങളും മറികടന്ന് നിർദ്ദേശം നൽകിയിട്ടുണ്ടോ; പഞ്ചായത്തിന്റെ ആസ്തിയിൽപ്പെട്ട ഭൂമി തരം മാറ്റുന്നതിന് അപേക്ഷ നൽകുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിന് സർക്കാരിന്റെ ഏത് വകുപ്പിൽപ്പെട്ട ഉദ്യോഗസ്ഥർക്കും അധികാരം നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
പ്രസ്തുത ഭൂമി സംബന്ധിച്ച് 12/10/99-ലെ ഓ.പി. നമ്പർ- 82/3/98 പ്രകാരമുള്ള ഹൈക്കോടതി ഉത്തരവിന്റെയും 16/12/99-ലെ 22982/സി1/എൽ.എസ്.ജി.ഡി. നമ്പർ കത്തിന്റെയും പകർപ്പുകൾ ലഭ്യമാക്കുമോ;
( എഫ് )
പ്രസ്തുത ഭൂമി നന്നമ്പ്ര പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെട്ട ഭൂമിയല്ലെന്നോ വിദ്യാഭ്യാസ വകുപ്പിന്റെ ആസ്തിയിൽ ഉൾപ്പെട്ട ഭൂമിയാണെന്നോ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ മലപ്പുറം ഡി.ഡി.ഇ. യെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
കൂരാച്ചുണ്ട് സബ്‍ട്രഷറി നിർമ്മാണത്തിനുള്ള ഭൂമി കൈമാറ്റം
5868.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൂരാച്ചുണ്ട് സബ്‍ട്രഷറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെ ഭൂമി ധന വകുപ്പിന് വിട്ടുനൽകിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
മുക്കം ഗവണ്മെന്റ് പോളിടെക്നിക്കിന് സ്ഥലം വാങ്ങാന്‍ അനുമതി
5869.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി മണ്ഡലത്തില്‍ അനുവദിച്ച മുക്കം ഗവണ്മെന്റ് പോളിടെക്നിക്കിന് സ്ഥലം വാങ്ങുന്നതിനായി തുക വിനിയോഗിക്കുന്നതിന് അനുമതി ആവശ്യപ്പെട്ടുകൊണ്ട് മുക്കം നഗരസഭയുടെ അപേക്ഷ വകുപ്പിന് ലഭ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത അപേക്ഷയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
പ്രസ്തുത അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.