UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
സൊസെെറ്റി ഫോർ മെഡിക്കൽ അസിസ്റ്റന്‍സ് ടു ദി പുവർ
5676.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിന്റെ സൊസെെറ്റി ഫോർ മെഡിക്കൽ അസിസ്റ്റന്‍സ് ടു ദി പുവർ എന്ന പദ്ധതി നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത പദ്ധതി മുഖേന കഴിഞ്ഞ സാമ്പത്തിക വർഷം എത്ര അപേക്ഷകർക്ക് സഹായം അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
സൗജന്യ ചികിത്സ
5677.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം എത്ര പേർക്ക് സൗജന്യ ചികിത്സ നല്‍കിയിട്ടുണ്ടെന്നും ഇതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരവും കാരുണ്യ ബനവലന്റ് ഫണ്ട് വഴിയും എത്ര പേർക്ക് സൗജന്യ ചികിത്സ നല്‍കിയിട്ടുണ്ടെന്നും ഇതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
പുനലൂർ മണ്ഡലത്തിലെ ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പിന്റെ പദ്ധതികൾ
5678.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലുള്ള വിവിധ വിഭാഗങ്ങൾ മുൻ സര്‍ക്കാരിന്റെ (2016-21) കാലയളവില്‍ അനുവദിച്ചതും എന്നാല്‍ 2021 മാർച്ചിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത കാലയളവില്‍ അനുവദിച്ച പ്രവൃത്തികളില്‍/പദ്ധതികളില്‍ നടപ്പിലുള്ള പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് കീഴിലുള്ള വിവിധ വിഭാഗങ്ങൾ മണ്ഡലത്തിൽ അനുവദിച്ച വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; ഓരോ പ്രവർത്തിയുടെയും പേരും അനുവദിച്ച തുകയും പദ്ധതി നിര്‍വഹണ ഏജന്‍സിയുടെ വിവരങ്ങളും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തിയാക്കിയിട്ടുള്ള പ്രവൃത്തികളുടെ വിശദാംശങ്ങളും നടപ്പിലുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും ലഭ്യമാക്കാമോ; നിലവിൽ നടപ്പിലുള്ള പ്രവൃത്തികൾ എന്നത്തേക്ക് പൂർത്തിയാക്കാൻ കഴിയുമെന്ന് വിശദമാക്കാമോ;
( ഡി )
പുനലൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കാൻസർ കെയർ യൂണിറ്റ് നിർമിക്കുന്ന പ്രവൃത്തിക്ക് പൊതുമരാമത്തു വകുപ്പ് തയാറാക്കിയ പുതുക്കിയ പ്രൊപ്പോസലിന്മേല്‍ (പി3/59/2024-ഹെൽത്ത്, സി1-1824/24) സ്വീകരിച്ചിട്ടുള്ള നടപടി അറിയിയ്ക്കുമോ?
സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ സാന്ത്വന ചികിത്സ
5679.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ സാന്ത്വന ചികിത്സയ്ക്കായി നടപ്പിലാക്കിയിട്ടുള്ള സൗകര്യങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത കേന്ദ്രങ്ങളില്‍ ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനം ലഭ്യമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;
( സി )
ഇവിടങ്ങളിൽ കിടപ്പുരോഗികള്‍ക്ക് നല്‍കിവരുന്ന പരിചരണങ്ങളെന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനായി നഗര പ്രദേശങ്ങളിലെ അപ്പാര്‍ട്ട്മെന്റുകളിലും പാര്‍പ്പിട സമുച്ചയങ്ങളിലും പ്രാഥമിക ചികിത്സാ സൗകര്യം നല്‍കുന്നതിന് വീട്ടുപടിക്കല്‍ ചികിത്സ എന്ന ആശയത്തോടെയുളള പദ്ധതികള്‍ ആവിഷ്കരിക്കുമോയെന്ന് വ്യക്തമാക്കുമോ?
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
5680.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാധാരണക്കാരനും ഗുണമേന്മയുള്ളതും ചെലവേറിയതുമായ ചികിത്സകള്‍ ലഭിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ; ഈ സര്‍ക്കാര്‍ ഓരോ വര്‍ഷവും ഇതിനായി എത്ര കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ എത്ര സ്വകാര്യ ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്; പണം ലഭിക്കാനുണ്ടെന്ന കാരണം പറഞ്ഞ് പ്രസ്തുത പദ്ധതിയില്‍ നിന്നും എത്ര സ്വകാര്യ ആശുപത്രികള്‍ ഒഴിവായിട്ടുണ്ട്; വിശദമാക്കാമോ;
( സി )
പല സ്വകാര്യ ആശുപത്രികളിലും മുന്‍പ് ആരോഗ്യ സുരക്ഷാ കാര്‍ഡ് അനുസരിച്ച് ചികിത്സ ലഭ്യമാകുമായിരുന്നുവെങ്കിലും ഇപ്പോള്‍ ചികിത്സയ്ക്ക് പണം ആദ്യം തന്നെ കെട്ടിവെക്കണമെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചതായി പരാതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ
5681.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
അർഹരായ നിരവധി കുടുംബങ്ങൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടോ;
( സി )
പൊതുജനങ്ങൾക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പരിഗണനയിലുണ്ടോ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
അമൃതം ആരോഗ്യം പദ്ധതി
5682.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമൃതം ആരോഗ്യം പദ്ധതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ഓരോ ജില്ലയിലും നടത്തി വരുന്ന പ്രവൃത്തികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; അതിന്റെ പ്രയോജനം ഓരോ ജില്ലയിലും എത്ര പേര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നുള്ള വിവരം നല്‍കാമോ?
ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുകയുടെ പരിധി ഉയർത്തുവാൻ നടപടി
5683.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ ഇൻഷുറൻസ് (കാസ്പ്പ്), ആർ.എസ്.ബി.വൈ. തുടങ്ങിയ സർക്കാർ ഇൻഷുറൻസ് പദ്ധതിയില്‍ ഉൾപ്പെട്ട അംഗങ്ങളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഉൾപ്പെട്ട അംഗങ്ങൾക്ക് ആശുപത്രി ചികിത്സാ പാക്കേജുകളുടെ തുക നിജപ്പെടുത്തിയവയിൽ വളരെ കുറവുള്ള ജനറൽ മെഡിസിൻ, നോർമൽ ഡെലിവറി, സിസേറിയൻ തുടങ്ങിയവയുടെയും മറ്റു ചികിത്സാ വിഭാഗങ്ങളുടെയും തുകയുടെ പരിധി ഉയർത്തുവാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ; മേൽ ചികിത്സാ വിഭാഗത്തിൽ നിലവിൽ ആശുപത്രികൾക്ക് നൽകുന്ന പരമാവധി തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
2021 ജൂലൈ മുതൽ 2024 മേയ് 31 വരെ കാസ്പ്പ്, ആർ.എസ്.ബി.വൈ. തുടങ്ങിയ സർക്കാർ ഇൻഷുറൻസ് പദ്ധതികൾ പ്രകാരം ചികിത്സ നൽകിയതിന് മലപ്പുറം ജില്ലയിലെ സ്വകാര്യ, സഹകരണ ആശുപത്രികൾക്ക് നൽകാനുള്ള തുക എത്രയെന്ന് ഒരോ ആശുപത്രിയുടെയും പേര് സഹിതം തരം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ആശുപത്രികൾക്ക് തുക ലഭിക്കുന്നതിൽ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ആശുപത്രികൾക്ക് തുക ലഭിക്കാത്തത് സംബന്ധിച്ചും പ്രസ്തുത ചികിത്സാ പാക്കേജുകളുടെ തുക പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടും ഇതു വരെ എത്ര പരാതികൾ ലഭിച്ചെന്നും ഈ പരാതികൾ ആരെല്ലാമാണ് നൽകിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ; പരാതികളിൽ ഇതുവരെ സ്വീകരിച്ച തുടർ നടപടികൾ വിശദമാക്കാമോ;
( ഇ )
പ്രസ്തുത ആശുപത്രികൾക്ക് തുക അനുവദിക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
മൃതസ‍ഞ്ജീവനി പദ്ധതി
5684.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃതസ‍ഞ്ജീവനി പദ്ധതി ആരംഭിച്ചത് മുതല്‍ നാളിതുവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആകെ രോഗികളുടെ എണ്ണം ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതി വഴി എത്ര പേര്‍ക്ക് പ്രയോജനം ലഭ്യമായി; വിശദമാക്കുമോ;
( ബി )
അവയവങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള രോഗി അവയവം സ്വീകരിക്കുന്നതിനു മുന്‍പു‍ മരണപ്പെടുകയാണെങ്കില്‍ രജിസ്ട്രേഷന്‍ ഫീസായി ഈടാക്കിയിട്ടുള്ള തുക രോഗിയുടെ ബന്ധുക്കള്‍ക്ക് തിരികെ നല്‍കാറുണ്ടോ; വ്യക്തമാക്കുമോ?
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ആർദ്രം പദ്ധതി
5685.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് മണ്ഡലത്തിലെ താലൂക്ക് ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടപ്പിലാക്കിയ പദ്ധതികൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
അവയവമാറ്റ ശസ്ത്രക്രിയ
5686.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എണ്‍പത് ശതമാനം അവയവമാറ്റ ശസ്ത്രക്രിയകളും വന്‍കിട സ്വകാര്യ ആശുപത്രികളിലാണോ നടക്കുന്നത്; വിശദാംശം നൽകുമോ;
( ബി )
എങ്കില്‍ സാധാരണക്കാര്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ അപ്രാപ്യമാകുന്നത് ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( സി )
സാധാരണക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതുമേഖലാ ആശുപത്രികളില്‍ അവയവമാറ്റ ശസ്ത്രക്രിയാ സൗകര്യം ഏര്‍പ്പെടുത്തുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റ് നേടിയെടുക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
മലപ്പുറം താലൂക്ക് ഹെഡ്ക്വർട്ടേഴ്‌സ് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തുന്ന നടപടി
5687.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി ജനറൽ ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച എം.എൽ.എയുടെ നിവേദനത്തിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ;
( ബി )
ജില്ലാ ആസ്ഥാനത്തെ ഏക സർക്കാർ ആശുപത്രി എന്ന നിലയിലും ജില്ലയിൽ ഒരു ജനറൽ ആശുപത്രി ഇല്ലായെന്നതും പരിഗണിച്ച് മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയെ ജനറൽ ആശുപത്രിയാക്കി ഉയർത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
നിലവിലുള്ള താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ് എന്നിവ അനുവദിക്കുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
മാറാക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി
5688.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദിവസേന നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടി എത്തുന്ന, കോട്ടക്കല്‍ മണ്ഡലത്തിലെ മാറാക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം രോഗികള്‍ ഏറെ പ്രയാസം നേരിടുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മതിയായ സ്ഥല സൗകര്യം ലഭ്യമായിട്ടുള്ള പ്രസ്തുത കുടുംബാരോഗ്യ കേന്ദ്രത്തെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള ആശുപത്രിയായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ?
മുല്ലശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സിന്റെ സേവനം
5689.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി കുടുംബാരോഗ്യകേന്ദ്രത്തിന് എം.എല്‍.എ ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ച് വാങ്ങിയിട്ടുള്ള ആംബുലന്‍സിന് സര്‍ക്കാര്‍ സര്‍വ്വീസിലുള്ള രണ്ട് ഡ്രൈവര്‍മാരെ അനുവദിച്ചെങ്കിലും രാത്രി 10 മണിമുതല്‍ രാവിലെ 8 മണിവരെ ആംബുലന്‍സിന്റെ സേവനം ലഭിക്കുന്നില്ലെന്നും പ്രസ്തുത പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമര്‍പ്പിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രശ്നത്തിന് പരിഹാരം കാണുന്നതിന് ത‍ൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; അറിയിക്കാമോ;
( സി )
രണ്ട് ഡ്രൈവര്‍മാര്‍ ഉളളതിനാല്‍ ഹോസ്പിറ്റല്‍ മോണിറ്ററിംഗ് കമ്മിറ്റിക്ക് പുതിയ ഡ്രൈവറെ നിയമിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ 24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതിന് വേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ നവീകരണം
5690.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന ബാലുശ്ശേരി താലൂക്കാശുപത്രിയുടെ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( ബി )
ബാലുശ്ശേരി താലൂക്കാശുപത്രിയുടെ നവീകരണ പ്രവൃത്തിയില്‍ ചുമരുകളില്‍ ടെെല്‍ പതിപ്പിക്കുന്നത് ഉള്‍പ്പെടുത്തിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എസ്റ്റിമേറ്റ് തയ്യാറാക്കിയത് ആരാണ്; വിശദമാക്കാമോ;
( സി )
പ്രസ്തുത ആശുപത്രി വരാന്തയിലെയും വാര്‍ഡുകളിലെയും ചുമരുകളില്‍ ടെെല്‍ പതിപ്പിക്കുന്ന പ്രവൃത്തി നിലവിലെ എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശം നല്‍കാമോ; വിശദമാക്കാമോ?
മല്ലപ്പള്ളി താലൂക്ക് ആശുപത്രി കെട്ടിടനിർമ്മാണം
5691.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയിൽനിന്നും ഫണ്ട് അനുവദിച്ചിട്ടുള്ളതും ടെണ്ടർ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളതുമായ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുവാൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ തടസ്സങ്ങൾ നീക്കി നിർമ്മാണം ആരംഭിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ?
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് അനുമതി
5692.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി പൂര്‍ത്തീകരിച്ച ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിലെ മാസ്റ്റര്‍ പ്ലാന്‍ കെട്ടിടത്തിലേക്ക് ആവശ്യമായ ജനറല്‍ ഫര്‍ണീച്ചര്‍, കര്‍ട്ടന്‍ എന്നിവ കിഫ്ബി ഫണ്ടില്‍ നിന്നും വാങ്ങുന്നതിന് ആരോഗ്യ വകുപ്പിന്റെ അനുമതി ആവശ്യമുണ്ടോ; വ്യക്തമാക്കാമോ;
( ബി )
24,73,577/- രൂപയുടെ എസ്റ്റിമേറ്റ് തുക കിഫ്ബിയുടെ സേവിംഗ്സ് തുകയില്‍ നിന്നും ലഭ്യമാക്കാവുന്നതാണെന്ന് കിഫ്ബി കത്ത് നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഫര്‍ണീച്ചര്‍, കര്‍ട്ടന്‍ എന്നിവ വാങ്ങുന്ന പ്രവൃത്തി ഏത് ഘട്ടത്തിലാണ്; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
കായംകുളം താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം
5693.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം താലൂക്ക് ആശുപത്രിയില്‍ സമീപ കാലത്തായി ഞായറാഴ്ച ദിവസങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം നടക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
ഞായറാഴ്ച ദിവസങ്ങളിലും കായംകുളം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
വിതുര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം
5694.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിതുര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത യൂണിറ്റിന്റെ പ്രവര്‍ത്തനം കാലതാമസം കൂടാതെ ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
ചെട്ടിക്കാട് ആശുപത്രിയുടെ നിര്‍മ്മാണ പുരോഗതി
5695.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തിലെ ചെട്ടിക്കാട് ആശുപത്രിയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയുടെ ആവശ്യത്തിനായുളള സ്ഥലം ഏറ്റെടുക്കല്‍ നടപടികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ ഏതൊക്കെ പ്രോജക്ടുകളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
വാരപ്പെട്ടിയിലെ ഐസോലേഷൻ സെന്ററിന്റെ നിർമ്മാണം
5696.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടിയില്‍ നിര്‍മ്മാണം ആരംഭിച്ച ഐസൊലേഷന്‍ സെന്ററിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സെന്ററിന്റെ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കുട്ടനാട്ടിലെ പി.എച്ച്.സി.കളിലെ അടിസ്ഥാന സൗകര്യ വികസനം
5697.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ പി.എച്ച്.സി.കളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും, ആവശ്യത്തിന് ജീവനക്കാരെയും മരുന്നുകളും ലഭ്യമാക്കുന്നതിനും എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
ഞാറയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ കെട്ടിട നിര്‍മ്മാണം
5698.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഞാറയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ജിഡയുടെ ധനസഹായത്തോടെ 5.92 കോടി രൂപയും 1 കോടി രൂപ പ്ലാന്‍ ഫണ്ടും വിനിയോഗിച്ച് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ആശുപത്രി നടത്തിപ്പില്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ;
( ബി )
ഇതു സംബന്ധിച്ച് സമര്‍പ്പിച്ച പരാതികളിന്മേൽ നടപടി സ്വീകരിക്കാത്തതിന് കാരണം വ്യക്തമാക്കാമോ;
( സി )
എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഞാറയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ 06.03.2023 ലെ സി1-ഇ-163158/2023 നമ്പര്‍ കത്തിന്മേലും 23.03.2023 ന് സ്ഥലം എം.എല്‍.എ. ആരോഗ്യ വകുപ്പ് മന്ത്രിക്ക് നല്‍കിയ കത്തിന്മേലും സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
അരിമ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി
5699.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ അരിമ്പൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത ആരോഗ്യകേന്ദ്രത്തിന് കീഴിലുള്ള കൈപ്പിള്ളി ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചെങ്കിലും നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റുന്നതിന് ഇതുവരെ അനുമതി ലഭിക്കാത്തതിനാല്‍ കെട്ടിട നിര്‍മ്മാണം ആരംഭിക്കാനായിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിനാവശ്യമായ സത്വര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
പട്ടിമറ്റം പി.എച്ച്.സി.യിലെ കെട്ടിട നിര്‍മ്മാണം
5700.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ പട്ടിമറ്റം പി.എച്ച്.സി.യില്‍ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത കെട്ടിടം പൂര്‍ത്തിയാക്കുന്നതിലൂടെ ലഭ്യമാകുന്ന സൗകര്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
ഉദയംപേരൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കാന്‍ നടപടി
5701.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഉദയംപേരൂർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികളുടെ കിടത്തി ചികിത്സയുണ്ടായിരുന്നോ; എങ്കിൽ ഏത് കാലയളവ് വരെയാണ് പ്രസ്തുത സൗകര്യമുണ്ടായിരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം
5702.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൃക്ക സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിൽ ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; നിര്‍ധനരായ വൃക്ക രോഗികള്‍ക്കും മറ്റ് ഗുരുതര രോഗം ബാധിച്ചവര്‍ക്കുമുള്ള മരുന്നുകള്‍ ജില്ലയില്‍ എവിടെയൊക്കെ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ടെന്ന് അറിയിക്കാമോ?
ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് നിയമനം
5703.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഇല്ലാത്തത് ആശുപത്രിയുടെ വികസനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ അത് പരിഹരിക്കുന്നതിനായി പ്രസ്തുത ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ടിനെ നിയമിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
ആലത്തൂര്‍ മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം
5704.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിലവില്‍ എത്ര ‍ഡോക്ടര്‍മാര്‍ ഉണ്ടെന്നും എത്ര മണിവരെയാണ് ഇവിടങ്ങളില്‍ ഒ.പി. സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ആശുപത്രി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിലെ ഏതെല്ലാം കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലുമാണ് രാത്രികാല സേവനങ്ങൾ ലഭ്യമാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ; ഡോക്ടര്‍മാരുടെ രാത്രികാല സേവനം നിലവില്‍ ലഭ്യമല്ലെങ്കില്‍ അത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമോ;
( സി )
സ്ഥിരം ഡോക്ടര്‍മാര്‍, നാഷണല്‍ ഹെല്‍ത്ത് മീഷന്‍ (എൻ.എച്ച്.എം) ഡോക്ടര്‍മാര്‍ എന്നിവരുടെ എത്ര ഒഴിവുകളാണ് ഇവിടങ്ങളില്‍ നിലവിലുള്ളതെന്ന് വിശദമാക്കാമോ?
തുറവൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ നിര്‍മ്മാണം
5705.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ തുറവൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിനുളള കരാറിന്റെ കാലാവധി എന്ന് വരെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇനി ഏതൊക്കെ പ്രവൃത്തികളാണ് തീരാനുളളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും പൊതുജനങ്ങള്‍ക്ക് എന്ന് തുറന്ന് കൊടുക്കാന്‍ സാധിക്കും എന്നും വിശദമാക്കാമോ?
കാസര്‍ഗോഡ് ജില്ലയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍
5706.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ഏതൊക്കെ സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും താലൂക്ക്, ജില്ലാ ആശുപത്രികളിലുമാണ് പാലിയേറ്റീവ് കെയര്‍ സൗകര്യമുള്ളതെന്ന് വ്യക്തമാക്കാമോ?
ആശുപത്രികളിൽ ​ട്രോമാകെയർ സംവിധാനം
5707.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. ഉബൈദുള്ള
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനാപകടങ്ങളിൽപ്പെട്ടവർക്ക് അതിവേഗ ചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ ഏതെങ്കിലും ആശുപത്രികളിൽ ​ട്രോമാകെയർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത സംവിധാനം ഏർപ്പെടുത്തുന്നതിനായി ആശുപത്രികളെ തെരഞ്ഞെടുത്ത മാനദണ്ഡം വിശദമാക്കാമോ;
( സി )
വാഹനാപകടങ്ങൾ ഏറെ സംഭവിക്കുന്ന മലപ്പുറം ജില്ലയിലെ ഏക മെഡിക്കൽ കോളേജായ മഞ്ചേരി മെഡിക്കൽ കോളേജിൽ ട്രോമാകെയർ സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
ജീവിതശൈലീ രോഗങ്ങള്‍
5708.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങളെയും കാന്‍സറിനേയും തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിനായി പ്രത്യേക കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി രോഗം കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?
ചികിത്സാ പിഴവ് മൂലം പത്തനംതിട്ടയിലെ പെൺകുട്ടിയുടെ മരണം
5709.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃതിക, ഊന്നുകൽ പോസ്റ്റ്, പത്തനംതിട്ട എന്ന മേൽവിലാസത്തിലെ കല സുനുകുമാർ & സുനുകുമാർ.പി ദമ്പതികളുടെ ഏകമകളും അവസാന വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥിനിയുമായിരുന്ന 22 വയസുള്ള കീർത്തി സുനുകുമാർ ചികിത്സാ പിഴവ് മൂലം 10.05.2024ൽ മരണപ്പെട്ടത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കളുടെ പരാതി വകുപ്പ് മന്ത്രിയ്ക്ക് ലഭിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത പരാതിയിന്മേൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്നറിയിക്കാമോ;
( സി )
ഈ വിഷയത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് നിന്നും ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന് ആരോഗ്യ വകുപ്പ് മുഖേന അന്വേഷണം നടത്തി മാതൃകാപരമായ തുടർനടപടികൾ സ്വീകരിക്കാമോ; വ്യക്തമാക്കാമോ;
( ഡി )
ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
സര്‍ക്കാര്‍ ആശുപത്രികളിലെ അവയവമാറ്റ ശസ്ത്രക്രിയകള്‍
5710.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതൊക്കെ സര്‍ക്കാര്‍ ആശുപത്രികളിലാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍ നടത്തുന്നതെന്നും ഏതൊക്കെ അവയവം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയകളാണ് ഓരോ ആശുപത്രിയിലും നടത്തുന്നതെന്നും വിശദമാക്കാമോ?
സംസ്ഥാന അലൈഡ് ആന്‍ഡ് ഹെൽത്ത്‍കെയർ കൗൺസിൽ
5711.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആന്‍ഡ് ​ഹെൽത്ത്‍കെയർ ​പ്രൊഫഷൻസ് ആക്ട് (എന്‍.സി.എ.എച്ച്.പി. ആക്ട്) എപ്പോഴാണ് പ്രാബല്യത്തിൽ വന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിയമത്തിലെ സെക്ഷൻ 22 പ്രകാരം, നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം എല്ലാ സംസ്ഥാനങ്ങളും ആറ് മാസത്തിനുളളിൽ ആരോഗ്യ അനുബന്ധ സംരക്ഷണ ​പ്രൊഫഷനുകൾക്കായി ​ഒരു സംസ്ഥാന കൗൺസിൽ രൂപീകരിക്കേണ്ടതുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
എങ്കിൽ സംസ്ഥാനത്ത് പ്രസ്തുത കൗൺസിൽ രൂപീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ രൂപീകരിക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
കോവിഡ് കാലത്തെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് സംസ്ഥാന കൗൺസിൽ രൂപീകരിക്കാനുളള കാലാവധി കേന്ദ്രസർക്കാർ നീട്ടിയിരുന്നോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ എപ്പോഴാണ് നീട്ടിയതെന്നും എത്ര കാലത്തേക്കാണ് നീട്ടിയതെന്നും വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
സംസ്ഥാന അലൈഡ് ആന്‍ഡ് ഹെൽത്ത്‍കെയർ കൗൺസിൽ രൂപീകരിക്കാൻ കേന്ദ്രസർക്കാർ നിഷ്കർഷിച്ച കാലാവധി അവസാനിച്ചോ എന്ന് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത കൗൺസിൽ സംസ്ഥാനത്ത് ഇല്ലാത്തതിനാൽ ഇതര സംസ്ഥാനത്തെ ആരോഗ്യ സർവ്വകലാശാലകളിലും യു.ജി.സി. അംഗീകരിച്ച കൽപ്പിത സർവ്വകലാശാലകളിലും പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സംസ്ഥാന പാരാമെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്ന കാര്യം മനസ്സിലാക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രതിസന്ധിക്ക് എപ്പോൾ പരിഹാരം കാണുമെന്ന് വ്യക്തമാക്കാമോ?
മഴക്കാലജന്യരോഗങ്ങൾ പടരാതിരിക്കുന്നതിനുള്ള നടപടികള്‍
5712.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലജന്യരോഗങ്ങൾ പടരാതിരിക്കുന്നതിന് ഈ വർഷം സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്തുത ഇനത്തിൽ എത്ര തുക ഈ വർഷം ചെലവഴിച്ചുവെന്നുമുള്ള വിശദാംശം നൽകുമോ;
( ബി )
ഈ വർഷം നാളിതുവരെ സംസ്ഥാനത്ത് എത്ര ഡെങ്കിപ്പനി, എലിപ്പനി, മറ്റ് കൊതുകുജന്യ, ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
ഡോക്ടർമാർക്കും ഹൗസ് സർജൻമാർക്കും നേർക്കുണ്ടായ അതിക്രമങ്ങൾ
5713.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡ്യൂട്ടിക്കിടയിൽ സർക്കാർ ഡോക്ടർമാർക്കും ഹൗസ് സർജൻമാർക്കും നേർക്കുണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 2021 മുതൽ ലഭിച്ചിട്ടുള്ള പരാതികളുടെ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പരാതികളിൻമേൽ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിവരം ലഭ്യമാക്കാമോ?
സാംക്രമിക രോഗ നിയന്ത്രണത്തിന് ആവിഷ്കരിച്ച പദ്ധതികള്‍
5714.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാംക്രമിക രോഗങ്ങളുടെ നിയന്ത്രണത്തിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
സ്വകാര്യ ആശുപത്രികളുടെയും ക്ലിനിക്കല്‍ ലബോറട്ടറികളുടെയും പ്രവര്‍ത്തനം
5715.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ ആശുപത്രികളുടെയും ക്ലിനിക്കല്‍ ലബോറട്ടറികളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കേന്ദ്രനിയമത്തിന്റെ മാതൃകയില്‍ നിയമനിര്‍മ്മാണം നടത്തിയെങ്കിലും പ്രസ്തുത നിയമം പാലിക്കാതിരിക്കുന്നതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
നിയമം കര്‍ശനമായി നടപ്പാക്കാത്തതിന്റെ അഭാവത്തില്‍‍ സ്വകാര്യ ആശുപത്രികളിലെയും ലബോറട്ടറികളിലെയും ജീവനക്കാരുടെ യോഗ്യത ഉറപ്പുവരുത്താനും സേവന നിലവാരം ഉറപ്പാക്കാനും സാധിക്കാതെ പോയത് സ്വകാര്യ ആശുപത്രികള്‍ക്കും ലബോറട്ടറികള്‍ക്കും വന്‍ചൂഷണത്തിന് വഴിയൊരുക്കിയെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഓരോ സ്വകാര്യ ആശുപത്രിയിലും ലാബിലും ചികില്‍സാസംബന്ധമായ തുകയും ടെസ്റ്റിംഗ് ഫീസും പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
തിരുവനന്തപുരം മെഡിക്കൽ കോളേജില്‍ അപസ്മാര രോഗിയെ മര്‍ദ്ദിച്ച സംഭവം
5716.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപസ്മാര രോഗിയെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് അത്യാഹിത വിഭാഗത്തിലെ സി.സി.ടി.വി. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
സി.സി.ടി.വി. ക്യാമറയുടെ ചുമതല ആർക്കായിരുന്നുവെന്നും ഇക്കാര്യത്തിൽ ഉത്തരവാദികളായവർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
വിവിധ മെഡിക്കൽ കോളേജുകളിലെ സൗകര്യങ്ങൾ
5717.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വിവിധ മെഡിക്കൽ കോളേജുകളിൽ പുതിയതായി എത്ര കിടക്കകൾ അനുവദിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളേജും വർഷവും തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ പുതിയതായി എത്ര എം.ആ‍ർ.ഐ., സി.റ്റി., അൾട്രാ സൗണ്ട് തുടങ്ങിയ സ്കാനിങ് സംവിധാനങ്ങളും എക്സ്-റേ മെഷീനുകളും സ്ഥാപിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് തിരിച്ചുള്ള ഓരോ വർഷത്തെയും കണക്ക് ലഭ്യമാക്കുമോ;
( സി )
കഴിഞ്ഞ സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്ത് വിവിധ മെഡിക്കൽ കോളേജുകളിൽ എന്തെല്ലാം ക്യാൻസർ ചികിത്സാ സൗകര്യങ്ങൾ ഒരുക്കി നൽകിയിട്ടുണ്ട്; റേഡിയോ തെറാപ്പി പോലുള്ള സംവിധാനങ്ങൾ ഏതെല്ലാം മെഡിക്കൽ കോളേജുകളിൽ ലഭ്യമാണ്; ഈ കാലയളവിൽ ഇത്തരം സംവിധാനം പുതിയതായി അനുവദിച്ചിട്ടുണ്ടോ; മെഡിക്കൽ കോളേജ് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
വടക്കാഞ്ചേരി മണ്ഡലത്തിലെ ക്രിമറ്റോറിയം നിർമ്മാണത്തിനുള്ള ഭൂമികൈമാറ്റം
5718.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ അവനൂർ ഗ്രാമപഞ്ചായത്തില്‍ ആധുനിക ക്രിമറ്റോറിയം നിർമ്മാണത്തിനായി തൃശ്ശൂർ മെഡിക്കല്‍ കോളേജിന്റെ അധീനതയിലുള്ള ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ?
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ സൗകര്യങ്ങള്‍
5719.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് സ്ഥാപിതമായത് എന്നാണ്; എന്തൊക്കെ ചികിത്സാ സംവിധാനങ്ങളാണ് അവിടെ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മെഡിക്കൽ കോളേജ് ആരംഭിച്ച്‌ പത്ത് വർഷം കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഹോസ്റ്റൽ, ലാബുകൾ, ചികിത്സ ഉപകരണങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നതിനും കാര്യമായ പുരോഗതി കൈവരിക്കുവാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
അധ്യാപകരുടെ അഭാവവും ഭൗതിക സാഹചര്യങ്ങളുടെ കുറവും പരിഹരിച്ചില്ലെങ്കിൽ പ്രസ്തുത കോളേജിന്റെ അംഗീകാരം റദ്ദാക്കുമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടോ; ഇക്കാര്യത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
മെഡിക്കൽ കോളേജുകളിൽ അഗ്നി സുരക്ഷാ സംവിധാനങ്ങൾ
5720.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല എന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഓരോ മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്ഥാപിച്ചിട്ടുള്ള അഗ്നിസുരക്ഷാ ഉപകരണങ്ങളുടെ വിശദാംശങ്ങളും ഇതിനായി ചെലവഴിച്ച തുകയും വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ അഗ്നിസുരക്ഷാ ഉപകരണങ്ങളിൽ ഓരോ മെഡിക്കൽ കോളേജുകളിലും പ്രവർത്തനക്ഷമമായതും അല്ലാത്തതുമായത് ഏതൊക്കെയെന്ന് വ്യക്തമാക്കുമോ?
കാസർഗോഡ് ജില്ലയിലെ ആശുപത്രികൾ
5721.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്നും ആശുപത്രി പൂര്‍ണ്ണ തോതില്‍ എന്ന് സജ്ജമാകുമെന്നും അറിയിക്കാമോ;
( ബി )
കാസർഗോഡ് ചട്ടഞ്ചാലില്‍ സ്ഥിതി ചെയ്യുന്ന ടാറ്റ ആശുപത്രിയിൽ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്മേലുളള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( സി )
കാസർഗോഡ് ജില്ലയിലെ ജില്ലാ ആശുപത്രി ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നും അവ നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ?
സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്ക്കരണം
5722.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാഫ് പാറ്റേൺ കാലോചിതമായി പരിഷ്കരിക്കാത്തത് സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
ആരോഗ്യവകുപ്പിലെ വര്‍ക്കിംഗ് അറേഞ്ച്മെന്റ്
5723.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യമേഖലയിലെ ജോലിഭാരം കണക്കിലെടുത്ത് വകുപ്പിലെ വര്‍ക്കിംഗ് അറേഞ്ച്മെന്റ് നിര്‍ത്തലാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ആരോഗ്യമേഖലയില്‍ കാതലായ പുരോഗതി കൈവരിക്കുന്നതിനായി എന്തൊക്കെ പുതിയ പരിഷ്കാരങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ വകുപ്പില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റ് അനുവദിച്ചിട്ടുള്ളവരുടെ വിശദാംശം ലഭ്യമാക്കുമോ; സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ ആരെങ്കിലും സേവനമനുഷ്ഠിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ ?
ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്സുമാരുടെ ഒഴിവുകള്‍
5724.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്സുമാരുടെ ഒഴിവുകള്‍ നിലവിലുണ്ടോ; ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ലഭ്യമാക്കാമോ; പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
ജനകീയ ആരോഗ്യകേന്ദ്രങ്ങളില്‍ എം.എൽ.എസ്.പി. (മിഡ് ലെവല്‍ സര്‍വ്വീസ് പ്രൊവൈഡര്‍)മാരുടെ ചുമതല എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
നിലവില്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നതും പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാന്‍ കഴിയാത്തതുമായ എത്ര ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ നല്‍കാമോ; അവര്‍ക്ക് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?
സ്റ്റാഫ് നഴ്സ് ഗ്രേഡ്-2 റാങ്ക് ലിസ്റ്റിൽ നിന്നുമുള്ള നിയമനം
5725.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയിൽ കാറ്റഗറി നമ്പർ 418/2019 പ്രകാരമുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും പത്തനംതിട്ട, വയനാട്, ഇടുക്കി, കൊല്ലം, കോട്ടയം തുടങ്ങിയ ജില്ലകളിൽ നാമമാത്രമായ നിയമനങ്ങൾ മാത്രമാണ് നടന്നിട്ടുള്ളതെന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
റാങ്ക് ലിസ്റ്റ് നിലനിൽക്കേ പ്രസ്തുത തസ്തികയിൽ എത്ര താൽക്കാലിക നിയമനങ്ങൾ നടത്തിയിട്ടുണ്ട്; വ്യക്തമാക്കുമോ; റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോൾ ഇപ്രകാരം താൽക്കാലിക നിയമനം നടത്താനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ നാലുമാസം മാത്രം ബാക്കിനിൽക്കേ 10 ശതമാനം പോലും നിയമനം നടന്നിട്ടില്ല എന്നതിനാൽ അടിയന്തരമായി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ സ്റ്റാഫ് നഴ്സുമാരുടെ കുറവ് ഗൗരവത്തോടെ കാണുന്നുണ്ടോ; ഇത് പരിഹരിക്കുന്നതിനായി പോസ്റ്റ് ക്രിയേഷൻ നടത്തുവാൻ സാധിക്കുമോ; വ്യക്തമാക്കുമോ;
( ഇ )
ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയിൽ പോസ്റ്റ് ക്രിയേഷൻ നടത്തുന്നത് സംബന്ധിച്ച എം1/116/2024 നമ്പർ ഫയലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; പോസ്റ്റ് ക്രിയേഷൻ നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ അഡ്വൈസ് ലഭിച്ചവര്‍ക്ക് നിയമനം
5726.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി.യുടെ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ (കാറ്റഗറി നം. 541/2017) നിന്ന് അഡ്വൈസ് മെമ്മോ ലഭിച്ച എത്ര പേര്‍ക്ക് ഇനിയും നിയമനം നല്‍കാനുണ്ടെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ;
( ബി )
പ്രസ്തുത ലിസ്റ്റില്‍ നിന്ന് അഡ്വൈസ് ലഭിച്ച ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന 10, 10എ, 11 എന്നീ റാങ്ക് നമ്പറുകളിലുള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഈ റാങ്കുകാർക്ക് നിയമനം നല്‍കാതെ പ്രസ്തുത ലിസ്റ്റില്‍ നിന്ന് ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന 12, 13 നമ്പര്‍ റാങ്കുകാര്‍ക്ക് നിയമനം നല്‍കാനുള്ള സാഹചര്യം എന്തെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത തസ്തികയില്‍ അഡ്വൈസ് മെമ്മോ ലഭിച്ച റാങ്ക് നമ്പര്‍ 10, 10എ, 11 എന്നിവർക്ക് നിയമനം നല്‍കുന്നതിന് നിലവില്‍ നിയമ തടസങ്ങള്‍ ഉണ്ടോ എന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ നിയമനം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
അരിമ്പൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് തസ്തിക
5727.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ അരിമ്പൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് ഫാര്‍മസിസ്റ്റിന്റെ തസ്തിക അനുവദിക്കണമെന്നുള്ള അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നിവേദനം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിരവധി രോഗികള്‍ ആശ്രയിക്കുന്ന പ്രസ്തുത ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിന്റെ തസ്തിക അനുവദിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
ഹോമിയോപ്പതി വകുപ്പിലെ ചീഫ് മെഡിക്കൽ ഓഫീസർ തസ്തിക
5728.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോമിയോപ്പതി വകുപ്പിലെ ചീഫ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ തസ്തികകളുടെ അനുപാതം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
നിർദേശിക്കപ്പെട്ട അനുപാതമാണോ എല്ലാ ജില്ലയിലും പ്രസ്തുത തസ്തികകളിലുള്ളതെന്ന് ജില്ല തിരിച്ച് അറിയിക്കാമോ;
( സി )
കാസർഗോഡ് ജില്ലയിൽ ചീഫ് മെഡിക്കൽ ഓഫീസർ തസ്തികകൾ ഏതെല്ലാം ഓഫീസുകളിലാണുളളതെന്നും പുതുതായി ചീഫ് മെഡിക്കൽ ഓഫീസർ തസ്തികൾ സൃഷ്ടിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ?
ദന്തല്‍ സര്‍ജന്‍മാരുടെ നിയമനം
5729.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദന്തരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ താലൂക്കാശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ദന്തല്‍ സര്‍ജന്‍മാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കാമോ; അതിനായുളള തസ്തിക സൃഷ്ടിച്ച് പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താന്‍ നടപടി സ്വീകരിക്കാമോ?
ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പരിപാടി
5730.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആദിവാസി മേഖലയില്‍ സമഗ്ര ആരോഗ്യ പരിപാടിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്; വിശദമാക്കാമോ?
ആർ.സി.സി.യിലെ സൈബർ ആക്രമണം
5731.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർ.സി.സി.യിൽ നടന്ന സൈബർ ആക്രമണത്തിലൂടെ രോഗികളുടെ ആരോഗ്യവിവരങ്ങൾ ചോർന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഏതെല്ലാം സോഫ്റ്റ്‌വെയറുകളിലാണ് സൈബർ ആക്രമണം നേരിട്ടതെന്നും പ്രസ്തുത ഗുരുതര പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ;
( ബി )
സൈബർ ആക്രമണത്തിന്റെ ഫലമായി രോഗികളുടെ ആരോഗ്യവിവരങ്ങൾ ചോർന്നിരുന്നോ എന്ന് പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പരിശോധനയിലെ കണ്ടെത്തലുകൾ എന്തെല്ലാമാണെന്നും ഏതെല്ലാം വിവരങ്ങളാണ് ചോർന്നിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
ദീർഘകാല അവധിയിലുള്ള ജീവനക്കാർ
5732.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ എത്ര ജീവനക്കാർ ദീർഘകാല അവധിയിൽ തുടരുന്നുണ്ടെന്ന് തസ്തിക തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരിൽ അനുവദിച്ച അവധിയുടെ കാലാവധി കഴിഞ്ഞും തിരികെ ജോലിയിൽ പ്രവേശിക്കാത്ത എത്ര ജീവനക്കാർ ഉണ്ടെന്ന് അറിയിക്കാമോ;
( സി )
ഇത്തരത്തിൽ ജോലിയിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ?
സ്പൈനല്‍ മസ്കുലാര്‍ അട്രോഫി-യ്ക്ക് സൗജന്യ മരുന്ന് വിതരണം
5733.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപൂര്‍വ രോഗമായ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ.) ബാധിച്ച എത്ര കുട്ടികള്‍ക്കാണ് ഇതുവരെ സൗജന്യമായി മരുന്ന് വിതരണം ചെയ്തത് എന്നറിയിക്കാമോ; ഏത് പ്രായം വരെയുളള കുട്ടികള്‍ക്കാണ് നിലവില്‍ സൗജന്യ മരുന്ന് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കാമോ?
കാക്കനാട് ഫ്ലാറ്റിലുണ്ടായ ആരോഗ്യപ്രശ്നങ്ങൾ
5734.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി നഗരസഭയില്‍ ഉള്‍പ്പെടുന്ന കാക്കനാട് ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായ സാഹചര്യത്തെപ്പറ്റി വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത രോഗബാധയുടെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( സി )
എങ്കില്‍ ഇക്കാര്യത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
പോസ്റ്റ്മോര്‍ട്ടം നടപടികളിലെ സങ്കീര്‍ണ്ണതകള്‍
5735.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോസ്റ്റ്മോര്‍ട്ടം നടപടികളിലെ സങ്കീര്‍ണ്ണതകളും കാലതാമസവും മൂലം അനുഭവപ്പെടുന്ന പ്രയാസങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് പോലീസ് സര്‍ജന്‍ ഉള്ള ആശുപത്രികള്‍ ഏതൊക്കെയാണ്;
( സി )
കോതമംഗലം താലൂക്ക് ആശുപത്രി ഉള്‍പ്പെടെയുള്ള മുഴുവന്‍ താലൂക്ക് ആശുപത്രികളിലും പോലീസ് സര്‍ജന്‍മാരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
ബന്ധുക്കളും പോലീസും ആവശ്യപ്പെട്ടാലും പോലീസ് സര്‍ജന്‍ തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന നിലപാടെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;
( ഇ )
വെെകിട്ട് നാലു മണിക്ക് ശേഷം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുവദിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;
( എഫ് )
സ്വകാര്യ ആശുപത്രികളില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അനുവദിക്കുമോ;
( ജി )
അപകടമരണത്തില്‍പെടുന്നവരുടെ സംസ്കാര ചടങ്ങിന്റെ കാലതാമസം ഒഴിവാക്കുന്നതിന്, അപകടമരണവുമായി ബന്ധപ്പെട്ട നിയമ സാങ്കേതിക നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി റവന്യൂ-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ സ്ഥിരമായി ചുമതലപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മുൻകൈ എടുത്ത് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
തലാസീമിയ രോഗികള്‍ നേരിടുന്ന പ്രശ്നങ്ങള്‍
5736.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലാസീമിയ രോഗികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ (നം.7180876/2023/മിന്‍(ഹെൽത്ത്) ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ എന്തെങ്കിലും കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പുകളും, റിപ്പോര്‍ട്ടുകള്‍ എന്തെങ്കിലും ലഭ്യമായിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പുകളും ലഭ്യമാക്കുമോ;
( സി )
തലാസീമിയ രോഗികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ സുരക്ഷാ സംവിധാനം
5737.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൈബർ ആക്രമണങ്ങൾ ചെറുക്കുന്നതിനും രോഗികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളിൽ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ സോഫ്റ്റ്‍വെയറുകളില്‍ എത്ര സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും രോഗികളുടെ ആരോഗ്യ വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തിയ എത്ര സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അറിയിക്കാമോ; ഇക്കാര്യങ്ങളിൽ എന്തൊക്കെ തുടർനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച പഠനം
5738.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തരം നാളിതുവരെ സംസ്ഥാനത്ത് സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ മൂലം മരണപ്പെട്ട 55 വയസ്സിന് താഴെയുള്ളവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
കോവിഡാനന്തരം ആരോഗ്യമുള്ളവർ പെട്ടെന്ന് കുഴഞ്ഞ് വീണ് മരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ പഠന റിപ്പോർട്ടിന്റെ പകർപ്പ് നൽകാമോ;
( സി )
കോവിഡ് വാക്സിനേഷന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ പഠന റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ പഠന റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
കോവിഡ് പ്രതിരോധ വാക്സിന്റെ പാര്‍ശ്വഫലങ്ങള്‍
5739.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച വ്യക്തികളില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ; എങ്കില്‍ എന്തൊക്കെ പാര്‍ശ്വഫലങ്ങളാണ് കണ്ടുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്ക പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
പുതുതായി അനുവദിച്ച നഴ്‍സിംഗ് കോളേജുകള്‍
5740.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നശേഷം പുതുതായി എത്ര നഴ്‍സിംഗ് കോളേജുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അവ എവിടെയെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളേജുകളില്‍ എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( സി )
പുതുതായി നിലവില്‍ വന്ന അസിസ്റ്റന്റ് പ്രൊഫസർ ഇന്‍ നഴ്‍സിംഗ് റാങ്ക് പട്ടികയില്‍ നിന്ന് എത്ര പേരെ നിയമിച്ചിട്ടുണ്ടെന്നും ഇനി എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ നഴ്‍സിംഗ് കോളേജുകളില്‍ നഴ്‍സിംഗ് കൗൺസില്‍ അംഗീകരിച്ചിട്ടുള്ള പത്ത് കുട്ടികള്‍ക്ക് ഒരു അദ്ധ്യാപകന്‍ എന്ന അനുപാതം പാലിക്കുന്നുണ്ടോ; വിശദമാക്കാമോ?
2024 വര്‍‍ഷത്തെ ബി.എസ്.സി നേഴ്‌സിംഗ് കോഴ്സ് പ്രവേശനം
5741.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2024 വര്‍‍ഷത്തെ ബി.എസ്.സി. നഴ്സിംഗ് കോഴ്സ് പ്രവേശനത്തിനായി എൻട്രൻസ് പരീക്ഷ നടത്തുന്നതിനായുള്ള നടപടികൾ എന്തായി എന്ന് വിശദമാക്കാമോ; പ്രസ്തുത കോഴ്സിലേക്കുള്ള 2024 വര്‍‍ഷത്തെ പ്രവേശനം എൻട്രൻസ് പരീക്ഷ മുഖാന്തിരമാണോ നടത്തുന്നതെന്ന് അറിയിക്കാമോ;
( ബി )
2023 വര്‍‍ഷത്തില്‍ സ്വകാര്യ നഴ്സിംഗ് കോളേജുകളിലെ സർക്കാർ മെറിറ്റ് സീറ്റിൽ സ്വകാര്യ കോളേജുകൾ സ്വന്തം നിലയിൽ അഡ്മിഷൻ നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദവിവരം നൽകാമോ?
മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
5742.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യുന്നതിനായി ലഭിക്കുന്ന അപേക്ഷകൾ തീർപ്പാക്കുന്നതിൽ വരുന്ന കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
രജിസ്ട്രേഷൻ പൂർത്തിയാക്കാൻ വൈകുന്നതിനാൽ വിദേശത്ത് പഠനം നടത്തിയവർ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ എന്ത് നടപടിയാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
നിലവിൽ ഇതിനായി എന്നുവരെ ലഭിച്ച അപേക്ഷകൾ തീർപ്പാക്കിയെന്നും എന്നു മുതലുള്ള അപേക്ഷകളിൽ രജിസ്ട്രേഷൻ നൽകാനുണ്ടെന്നും അറിയിക്കാമോ; രജിസ്ട്രേഷൻ നൽകുന്നതിലെ കാലതാമസത്തിന്റെ കാരണം വിശദമാക്കുമോ?
ആലപ്പുഴ മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ എണ്ണം
5743.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഡിക്കൽ കോളേജിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലായി അനുവദിക്കപ്പെട്ട ഡോക്ടർമാരുടേയും നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ഉൾപ്പടെയുള്ള മറ്റ് ജീവനക്കാരുടേയും അനുവദിക്കപ്പെട്ട തസ്തികകളുടെ എണ്ണവും പ്രസ്തുത തസ്തികകളില്‍ ഇപ്പോള്‍ നിലവിലുളള ഒഴിവുകളുടെ എണ്ണവും ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മെഡിക്കൽ കോളേജ് ആശുപത്രിയില്‍ നിയമിക്കപ്പെട്ട ഡോക്ടർമാർ വർക്കിംഗ് അറേഞ്ച്മെന്റിൽ മറ്റു മെഡിക്കൽ കേളേജുകളിൽ ജോലി ചെയ്യുന്നുണ്ടോ; എങ്കിൽ ഏതൊക്കെ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ഇപ്രകാരം ജോലി ചെയ്തുവരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഡോക്ടർമാരെ വർക്കിംഗ് അറേഞ്ച്മെന്റിൽ നിന്നും ഒഴിവാക്കി നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ തന്നെ ജോലി ചെയ്യുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
വിളവൂര്‍ക്കല്‍ ഹോമിയോ ആശുപത്രി
5744.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ വിളവൂര്‍ക്കല്‍ ഹോമിയോ ആശുപത്രിയെ താലൂക്കാസ്ഥാന ആശുപത്രിയായി ഉയര്‍ത്തുന്നതിനുളള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ ആയതിനുളള നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ബി )
ഹോമിയോപ്പതി മേഖലയുമായി ബന്ധപ്പെട്ട് കാട്ടാക്കട മണ്ഡലത്തില്‍ 2016 മെയ് മുതല്‍ 2024 മെയ് വരെ നടന്ന വികസന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
പരിയാരം സര്‍ക്കാര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജിലെ പി.ജി. കോഴ്സുകള്‍
5745.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിയാരം സര്‍ക്കാര്‍ ആയൂര്‍വേദ മെഡിക്കല്‍ കോളേജില്‍ നിലവില്‍ നടന്നുവരുന്ന പി.ജി. കോഴ്സുകള്‍ ഏതൊക്കെയാണ്; വ്യക്തമാക്കാമോ;
( ബി )
നിലവില്‍ എത്ര വിദ്യാര്‍ത്ഥികള്‍ പി.ജി. കോഴ്സിന് പഠിക്കുന്നുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( സി )
അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ പ്രസ്തുത സ്ഥാപനത്തില്‍ ആരംഭിക്കാന്‍ സാധിക്കുന്ന പി.ജി. കോഴ്സുകള്‍ ഏതൊക്കെയാണ്; ഇത് സംബന്ധിച്ച് എന്തെങ്കിലും പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
കേരളത്തെ ആയുർവേദ ചികിത്സയുടെ ഹബ്ബ് ആക്കിമാറ്റാൻ നടപടി
5746.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആയുർവേദ ചികിത്സയുടെ ഹബ്ബ് ആക്കി മാറ്റാൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ആയുർവേദ ചികിത്സയുടെ മഹത്വം സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിന് സ്കൂൾതലം മുതൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ നടപ്പിലാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
കാട്ടാക്കട മണ്ഡലത്തിലെ ആയുര്‍വേദ രംഗത്തെ വികസന പ്രവര്‍ത്തനങ്ങള്‍
5747.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ 2016 മെയ് മുതല്‍ 2024 മെയ് വരെ ആയുര്‍വേദ മെഡിക്കല്‍ രംഗത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
ആയുര്‍വേദ ഔഷധ സസ്യങ്ങളുടെ ദൗര്‍ലഭ്യം
5748.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആയുര്‍വേദ ഔഷധ സസ്യങ്ങളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
കുന്നത്തുനാട് മണ്ഡലത്തിലെ ആയൂര്‍വേദ ആശുപത്രികൾ
5749.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രികളുടെയും ഡിസ്പെന്‍സറികളുടെയും വിശദാംശം ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കേന്ദ്രങ്ങളില്‍നിന്നും എന്തെല്ലാം ചികിത്സാ സൗകര്യങ്ങളാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഓരോ കേന്ദ്രത്തിലും ഏതെല്ലാം തസ്തികകള്‍ നിലവിലുണ്ടെന്നും വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മണ്ഡലത്തിലെ സര്‍ക്കാര്‍ ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതികളും ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുകയും വിശദമാക്കാമോ?
മാവേലിക്കര മണ്ഡലത്തിലെ ആയുഷ് പദ്ധതികള്‍
5750.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 മുതല്‍ ആയുഷ് വകുപ്പ് മുഖേന മാവേലിക്കര മണ്ഡലത്തിലെ ഏതെല്ലാം സ്ഥലങ്ങളില്‍ എന്തെല്ലാം പ്രവൃത്തികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അവയുടെ നിലവിലെ സ്ഥിതി വിവരവും വിശദമാക്കാമോ;
( ബി )
മാവേലിക്കര മണ്ഡലത്തില്‍ ദേശീയ ആരോഗ്യദൗത്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പ്രവൃത്തികളും അവയുടെ തല്‍സ്ഥിതിയും വിശദമാക്കുമോ?
കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള പദ്ധതികൾ
5751.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിത ശിശു വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ കൗമാരക്കാരായ പെൺകുട്ടികൾക്കായി നടപ്പിലാക്കിവരുന്ന പദ്ധതികള്‍ വിശദമാക്കാമോ?
മഞ്ചേശ്വരം മണ്ഡലത്തിലെ അങ്കണവാടികൾ
5752.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ എത്ര അങ്കണവാടികൾ ഉണ്ടെന്ന് പഞ്ചായത്ത് തിരിച്ച് പേരുകൾ സഹിതം വ്യക്തമാക്കുമോ;
( ബി )
അതിൽ സ്വന്തമായി കെട്ടിടസൗകര്യമുള്ള അങ്കണവാടികൾ ഏതൊക്കെയാണെന്നും സ്വന്തമായി കെട്ടിടം ഉണ്ടെങ്കിലും ശോചനീയവസ്ഥയിലുള്ളവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
( സി )
സ്വന്തമായി സ്ഥലമുണ്ടായിട്ടും കെട്ടിടം ഇല്ലാത്ത അങ്കണവാടികൾ ഏതൊക്കെയാണെണെന്നും സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതെ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നവ ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിൽ കുടിവെള്ള സൗകര്യം ഇല്ലാത്ത അങ്കണവാടികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത മണ്ഡലത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ ശിശുക്ഷേമ വകുപ്പ് ഏതൊക്കെ അങ്കണവാടികൾക്കാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
ആലപ്പുഴ ജില്ലയിലെ സ്മാർട്ട് അങ്കണവാടികൾ
5753.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ ആലപ്പുഴ ജില്ലയിലെ ഏതൊക്കെ അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികൾ ആക്കുന്നതിനായി ഫണ്ട് നൽകിയിട്ടുണ്ടെന്ന് വർഷം, മണ്ഡലം, അനുവദിച്ച തുക എന്നിവ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അങ്കണവാടികളില്‍ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചവയുടെ എണ്ണം എത്ര; ഇപ്പോഴും നിർമ്മാണം നടന്നുവരുന്നവയുടെ എണ്ണം എത്ര; വ്യക്തമാക്കുമോ;
( സി )
അവയിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ലാത്ത അങ്കണവാടികൾ ഏതൊക്കെയാണെന്നും നിർമ്മാണം വെെകുന്നതിന്റെ കാരണം എന്താണെന്നും എന്നത്തേക്ക് അവയുടെ നിർമ്മാണം ആരംഭിക്കാൻ കഴിയുമെന്നും വിശദമാക്കാമോ?
ഐ.സി.ഡി.എസ്.പ്രോജക്ടുകളിലെ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി
5754.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഐ.സി.ഡി.എസ്. പ്രോജക്ടുകളിലെ ജീവനക്കാരുടെ ശമ്പളം 2024 ജൂൺ മാസം മുതൽ മാറി നൽകേണ്ടതില്ലെന്ന് നിർദേശം നൽകിയിട്ടുണ്ടോ; എങ്കിൽ എന്തുകൊണ്ടാണ് ഇത്തരം ഒരു നിർദ്ദേശം നൽകിയതെന്ന് വ്യക്തമാക്കാമോ;
( ബി )
ഐ.സി.ഡി.എസ്.പ്രോജക്ടുകളിലെ ജീവനക്കാരുടെ ശമ്പളയിനത്തിൽ കേന്ദ്രസർക്കാർ നൽകിയിരുന്ന വിഹിതം പൂർണ്ണമായും നിർത്തലാക്കിയിട്ടുള്ളതുമൂലം ജീവനക്കാരുടെ ശമ്പള വിതരണത്തിൽ വന്നിട്ടുള്ള പ്രതിസന്ധി എപ്രകാരമാണ് മറികടക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ ഐ.സി.ഡി.എസ്.പ്രോജക്ടുകളിലെ ജീവനക്കാരുടെ ശമ്പളം പൂർണ്ണമായും സംസ്ഥാന സഞ്ചിത നിധിയിൽ നിന്നും നൽകുന്നതിന് നടപടികൾ സ്വീകരിക്കാമോ?
സോഷ്യൽ വെൽഫെയർ ബോർഡ്
5755.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനം എന്നുമുതലാണ് കേന്ദ്ര സർക്കാർ നിർത്തലാക്കിയതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ബോർഡിൽ ഇപ്പോൾ എത്ര ജീവനക്കാർ ഉണ്ടെന്ന് വിശദമാക്കാമോ;
( സി )
എന്നുമുതലാണ് കേന്ദ്ര സർക്കാർ ഈ ജീവനക്കാർക്കുള്ള സാലറി നിർത്തലാക്കിയതെന്ന് അറിയിക്കുമോ;
( ഡി )
എത്ര ജീവനക്കാർക്ക് സോഷ്യൽ വെൽഫെയർ ബോർഡ് പെൻഷൻ ലഭ്യമാക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റ് ബോർഡുകളിലെ ജീവനക്കാർക്കും ഇതുപോലെ സർക്കാർ പെൻഷൻ നൽകി വരുന്നുണ്ടോ; എങ്കിൽ അവ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( എഫ് )
കേന്ദ്ര സർക്കാർ ബോർഡ് നിർത്തലാക്കിയതിന് ശേഷം ജോലിയില്ലാത്ത പ്രസ്തുത ജീവനക്കാർക്ക് സാലറി, മറ്റ് അലവൻസിനങ്ങളിൽ നാളിതുവരെ എത്ര രൂപ നൽകിയിട്ടുണ്ടെന്നതിന്റെ വിശദമായ കണക്ക് ലഭ്യമാക്കാമോ?
ശക്തി സദന്‍ ഏറ്റെടുക്കുന്ന നടപടി
5756.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ ധര്‍മ്മഗിരി വികാസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശക്തിസദന്‍ വകുപ്പ് തലത്തില്‍ ഏറ്റെടുക്കാന്‍ തീരുമാനിക്കാനുണ്ടായ കാരണം വ്യക്തമാക്കാമോ;
( ബി )
ശക്തിസദന്‍ ഏറ്റെടുക്കുന്നതിന്റെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമാക്കാമോ;
( സി )
അതുമായി ബന്ധപ്പെട്ട് ഇനിയുള്ള നടത്തിപ്പ്, ഭരണ നിര്‍വ്വഹണം, ഗ്രാന്റ് എന്നിവ സംബന്ധിച്ച വിഷയങ്ങളിൽ വ്യക്തത വരുത്താമോ?
ആലപ്പുഴ മണ്ഡലത്തിലെ അങ്കണവാടികള്‍
5757.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ എത്ര അങ്കണവാടികള്‍ക്കാണ് സ്വന്തമായി സ്ഥലവും കെട്ടിടവും ഉള്ളതെന്ന് തദ്ദേശസ്ഥാപനം, വാര്‍ഡ് എന്നിവ തിരിച്ച് വിശദവിവരം ലഭ്യമാക്കാമോ;
( ബി )
അങ്കണവാടികള്‍ക്കായി സ്ഥലം വിട്ടുതരുന്നവരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നതിന് റാെട്ടേഷന്‍ സമ്പ്രദായം നിലവില്‍ ഉണ്ടോ; എങ്കില്‍ എത്രാമതായാണ് ഈ വിഭാഗത്തില്‍ ഉള്ളവര്‍ക്ക് നിയമനം നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സ്ഥലം വിട്ടുതരുന്നവരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കും എന്നുള്ള ആദ്യ ഉത്തരവില്‍ സംവരണക്രമം പാലിക്കാന്‍ വ്യവസ്ഥ ഉണ്ടായിരുന്നോ; വിശദമാക്കാമോ;
( ഡി )
ജോലി ലഭിക്കും എന്ന പ്രതീക്ഷയില്‍ സ്ഥലം വിട്ടു തന്നവര്‍ക്ക് ജോലി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ അയത് ഒഴിവാക്കാന്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍
5758.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയില്‍ നിലവില്‍ എത്ര ജീവനക്കാര്‍ ഉണ്ടെന്നതിന്റെ കണക്ക് തസ്തിക തിരിച്ച് ലഭ്യമാക്കുമോ; ഏത് സര്‍വീസ് ചട്ടപ്രകാരമാണ് പ്രസ്തുത ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജീവനക്കാര്‍ക്ക് മെറ്റേര്‍ണിറ്റി ലീവ് ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
കരാര്‍ പുതുക്കി നിയമിതരാകുന്ന ജീവനക്കാര്‍ക്ക് മെറ്റേര്‍ണിറ്റി ലീവ് അനുവദിക്കുന്നതിന് എൺപത് ദിവസത്തെ സേവനം വേണമെന്നുളള നിബന്ധനയില്‍ ഇളവ് വരുത്തുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ തടയാൻ നടപടി
5759.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ തടയുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും എന്തെല്ലാം നടപടികളാണ് കെെക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഹോട്ടലുകളില്‍ നിന്നുള്ള ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേല്‍ക്കുകയും മരണം സംഭവിക്കുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാവകുപ്പിനെ കൂടുതല്‍ ശാക്തീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
തൃശ്ശൂര്‍ ആസ്ഥാനമായി ഫുഡ് സേഫ്റ്റി ലാബ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
ഭക്ഷ്യവസ്തുക്കളിൽ മായം ചേര്‍ക്കുന്നതിനെതിരെ നടപടി
5760.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യധാന്യങ്ങളിലെ മായം ചേര്‍ക്കല്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് തടയുന്നതിന് സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
ഭക്ഷ്യവസ്തുക്കളിൽ മായം ചേര്‍ത്ത് വില്പന നടത്തിയതിന്റെ പേരില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; അതിന്റെ ജില്ല തിരിച്ചുള്ള വിശദാംശം നല്‍കുമോ;
( സി )
സംസ്ഥാനത്ത് വില്‍ക്കപ്പെടുന്ന ഏതെല്ലാം ഭക്ഷ്യ വസ്തുക്കളിലാണ് മായം കണ്ടെത്തിയിട്ടുള്ളത്; അവ ഏതെല്ലാം കമ്പനികളുടെ ഏതെല്ലാം ഉല്പന്നങ്ങളാണ്; വിശദാംശം നല്‍കുമോ;
( ഡി )
മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നവര്‍, വില്‍പ്പന നടത്തുന്നവര്‍, ആയത് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നിലവിലുള്ള നിയമങ്ങള്‍ കുറ്റമറ്റതാക്കി കര്‍ശന നിയമനടപടി സ്വീകരിക്കുമോ?
ഭക്ഷ്യസുരക്ഷാ ലാബുകൾ
5761.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എത്ര ലാബുകൾക്ക് എൻ.എ.ബി.എൽ അക്രിഡിറ്റേഷൻ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കാമോ?
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാചകം ചെയ്ത ഭക്ഷണങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നടപടി
5762.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാചകം ചെയ്ത ഭക്ഷണങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ; പാലിലും, പാല്‍ ഉല്പന്നങ്ങളിലും ഗുണനിലവാരം ഇല്ലാത്ത പാല്‍പ്പൊടി ഉള്‍പ്പെടെയുള്ളവ വ്യാപകമായ തോതില്‍ കലര്‍ത്തിവില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
ഭക്ഷ്യ വസ്തുക്കളിലെ മായം ചേര്‍ക്കല്‍ തടയാന്‍ നടപടി
5763.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹോട്ടലുകളിലെ ഭക്ഷണങ്ങളില്‍ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുകൊണ്ട് രുചി വര്‍ദ്ധിപ്പിച്ച് വില്‍പന നടത്തുന്നതിനെതിരെ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.