UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
ഭക്ഷ്യ വിഹിതം വര്‍ദ്ധിപ്പിക്കാന്‍ നടപടി
5764.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെ വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന ഭക്ഷ്യവിഹിതം നിലവിലുള്ളതിനെക്കാള്‍ വര്‍ദ്ധിപ്പിച്ച് റേഷന്‍ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ?
റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് ശാസ്ത്രീയ ഗോ‍ഡൗണുകള്‍
5765.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അശാസ്ത്രീയമായി നിര്‍മ്മിച്ച വാടക കെട്ടിടങ്ങളിലെ ഗോഡൗണുകളില്‍ റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിന് പരിഹാരമായി ശാസ്ത്രീയ ഗോ‍ഡൗണുകള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിന് നടപടി
5766.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനം പാലിക്കപ്പെടാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
( ബി )
പൊതുവിപണിയില്‍ ഇടപെടുന്നതിന് മതിയായ ഫണ്ട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് നല്‍കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയാണ് കുടിശികയിനത്തില്‍ നല്‍കാനുള്ളതെന്ന് അറിയിക്കുമോ;
( സി )
സപ്ലൈകോയുടെ പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില വര്‍ദ്ധിക്കുകയുണ്ടായോ; എങ്കില്‍ 2023 മെയ് മാസം മുതല്‍ നാളിതുവരെ സബ്സിഡി സാധനങ്ങളുടെ വില എത്ര തവണ വര്‍ദ്ധിപ്പിച്ചുവെന്നും ഓരോന്നിനും എത്ര ശതമാനം വര്‍ദ്ധനയുണ്ടായെന്നും അറിയിക്കാമോ;
( ഡി )
പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തി ഗുണമേന്മയുള്ള അവശ്യവസ്തുക്കള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
വിശപ്പ് രഹിത കേരളം പദ്ധതി
5767.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ വിശപ്പ് രഹിത കേരളം പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ നാളിതുവരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടി
5768.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ പട്ടികയിലും എ.എ.വൈ. വിഭാഗത്തിലും ഉള്‍പ്പെടുത്തുന്നതിനായി കുന്നത്തുനാട് മണ്ഡലത്തില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ എത്ര അപേക്ഷകളില്‍ അനുകൂല തീരുമാനമെടുത്തുവെന്നും എത്ര അപേക്ഷകള്‍ നിരാകരിച്ചുവെന്നും പഞ്ചായത്ത് തിരിച്ച് എണ്ണം അറിയിക്കാമോ;
( സി )
ഇനിയും തീരുമാനമെടുത്തിട്ടില്ലാത്ത അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
മുൻഗണനാ റേഷൻ കാർഡ് അനുവദിക്കാനും മാവേലി സ്റ്റോറുകളിലെ നിത്യോപയോഗ സാധനങ്ങള്‍ ഉറപ്പാക്കാനും നടപടി
5769.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയിരം സ്ക്വയർഫീറ്റ് വിസ്തൃതിക്ക് മുകളിൽ വിസ്തൃതിയുള്ള വീടുള്ളതുമൂലം കിഡ്നി രോഗികളായ ധാരാളം പേർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭിക്കുന്നതിനുള്ള അർഹത നഷ്ടപ്പെടുമെന്നതിനാല്‍ ആയിരം സ്ക്വയർഫീറ്റ് വിസ്തൃതിക്ക് മുകളിൽ വീടുള്ള കിഡ്നി രോഗികൾക്ക് മുൻഗണനാ റേഷൻ കാർഡ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
മലപ്പുറം ജില്ലയില്‍, പ്രത്യേകിച്ച് ഏറനാട് താലൂക്കിൽ റേഷൻ കടകളിൽ പുഴുക്കലരി ലഭ്യമല്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
മലപ്പുറം ജില്ലയിൽ, പ്രത്യേകിച്ച് ഏറനാട് താലൂക്കിലും മഞ്ചേരി നിയോജകമണ്ഡലത്തിന്റെ കീഴിലുള്ള റേഷൻ കടകളിലും ആവശ്യത്തിന് പുഴുക്കലരി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
മഞ്ചേരി മണ്ഡലത്തിലെ മാവേലി സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ഇ )
മലപ്പുറം ജില്ലയിലെ എല്ലാ മാവേലി സ്റ്റോറുകളിലും സബ്സിഡി സാധനങ്ങൾ ലഭ്യമാണോ എന്ന് വ്യക്തമാക്കാമോ?
അനധികൃതമായി കൈവശം വച്ചിരുന്ന മുന്‍ഗണനാ കാര്‍ഡുകള്‍
5770.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനധികൃതമായി കൈവശം വച്ചിരുന്ന എത്ര മുന്‍ഗണനാ കാര്‍ഡുകളാണ് പാലക്കാട് ജില്ലയില്‍ നിന്നും പിടിച്ചെടുത്തതെന്ന് താലൂക്ക് തലത്തില്‍ വിശദമാക്കുമോ?
കാസർകോട് ജില്ലയിൽ പുതിയ റേഷൻ കാർഡിനുളള അപേക്ഷകൾ
5771.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ റേഷൻ കാർഡിനും പുതിയ അംഗത്തെ കാർഡിൽ ഉൾപ്പെടുത്തുന്നതിനും ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് വ്യക്തമാക്കാമോ;
( ബി )
കാസർകോട് ജില്ലയിൽ കഴിഞ്ഞ ഒരു വർഷം ഇത്തരത്തിൽ എത്ര അപേക്ഷകൾ ലഭിച്ചുവെന്നും എത്ര അപേക്ഷകളിൽ തീരുമാനമെടുത്തിട്ടുണ്ടെന്നും താലൂക്ക് തിരിച്ച് വ്യക്തമാക്കാമോ;
( സി )
അപേക്ഷകൾ തീരുമാനമാകാതെ ബാക്കിയുണ്ടെങ്കിൽ അതിനുളള കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
തീരുമാനമായ അപേക്ഷകൾ, അവ ലഭിച്ച് എത്ര ദിവസത്തിനുളളിലാണ് തീർപ്പാക്കിയതെന്ന് താലൂക്ക് തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
പുതിയ അംഗത്തെ ഉൾപ്പെടുത്തുന്നതിനും പുതിയ റേഷൻ കാർഡിനുമുളള അപേക്ഷകളിൽ അപേക്ഷിച്ച ദിവസം ത​ന്നെ തീരുമാനമാകണമെന്ന് സേവനാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടോ; എങ്കിൽ ഇതനുസരിച്ച് അപേക്ഷകളിൽ തീരുമാനമെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
ഒറ്റപ്പാലം മണ്ഡലത്തില്‍ വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകളുടെ എണ്ണം
5772.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഒറ്റപ്പാലം മണ്ഡലത്തില്‍ വിതരണം ചെയ്ത റേഷന്‍കാര്‍ഡുകളുടെ എണ്ണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
നവകേരള സദസ്സില്‍ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത മണ്ഡലത്തില്‍ എത്ര റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തെന്ന് അറിയിക്കാമോ?
റേഷന്‍ മുന്‍ഗണനാ കാര്‍ഡുകളുടെ സറണ്ടര്‍ പദ്ധതി
5773.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി. വി. അൻവർ
ശ്രീ. ആന്റണി ജോൺ
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കിയ റേഷന്‍ മുന്‍ഗണനാ കാര്‍ഡുകളുടെ സറണ്ടര്‍ പദ്ധതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സറണ്ടര്‍ ചെയ്ത മുന്‍ഗണനാ കാര്‍ഡുകളടക്കം കൂടുതല്‍ മുന്‍ഗണനാ കാര്‍ഡുകള്‍ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
അരികുവല്‍കൃത സമൂഹങ്ങള്‍ക്കായി മുന്‍ഗണനാ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
മുന്‍ഗണനാ കാര്‍ഡുകള്‍ കൂടുതല്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി
5774.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി വിപുലീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ?
തുറശ്ശേരി മുക്കില്‍ പുതിയ റേഷന്‍ കട
5775.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ തുറശ്ശേരിമുക്കില്‍ പുതിയതായി റേഷന്‍ കട ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
കുറ്റ്യാടി നിയോജകമണ്ഡലത്തിൽ കെ-സ്റ്റോറുകള്‍
5776.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ പുതുതായി കെ-സ്റ്റോറുകള്‍ അനുവദിക്കാന്‍ പദ്ധതിയുണ്ടോ; വിശദമാക്കാമോ?
റേഷന്‍ വിതരണം
5777.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എഫ്.സി.ഐ. ഗോഡൗണുകളിൽ നിന്ന് വിട്ടെടുപ്പ് നടത്തുന്ന വാഹന കോൺട്രാക്ടർമാർക്ക് നിലവിൽ എത്ര മാസത്തെ കുടിശിക നൽകാനുണ്ടെന്നും പ്രസ്തുത തുക എപ്പോൾ കൊടുത്തു തീര്‍ക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ;
( ബി )
എൻ.എഫ്.എസ്.എ. ഡിപ്പോകളിൽ നിന്ന് റേഷൻ കടകളിലേക്ക് ഭക്ഷ്യ ഉല്പന്നങ്ങൾ വിതരണം നടത്തുന്ന വാഹന കോൺട്രാക്ടർമാർക്ക് നിലവിൽ എത്ര മാസത്തെ കുടിശിക നൽകാനുണ്ടെന്നും പ്രസ്തുത തുക എപ്പോൾ കൊടുത്തു തീര്‍ക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ;
( സി )
സപ്ലൈകോ ഔട്ട്‌ ലെറ്റുകളിൽ സബ്സിഡി ഇനത്തില്‍ നല്‍കുന്ന ഭക്ഷ്യ ഉല്പനങ്ങളുടെ വിതരണം നിലച്ചിട്ടുണ്ടോ; എങ്കില്‍ അവ ഏതൊക്കെയാണെന്നും എന്നുമുതലാണ് വിതരണം നിലച്ചിട്ടുള്ളതെന്നും ഇനം തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
സപ്ലൈകോ മുഖേനയുള്ള പഞ്ചസാരയുടെയും കെ-റൈസിന്റെയും വിതരണം മുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
സപ്ലൈകോ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
പിറവം മണ്ഡലത്തിലെ കെ-സ്റ്റോർ പദ്ധതി
5778.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്റ്റോറുകൾ ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
കെ-സ്റ്റോർ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി പിറവം മണ്ഡലത്തിലെ ഏതെല്ലാം സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി പിറവം മണ്ഡലത്തിൽനിന്നും പുതിയ അപേക്ഷകൾ ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
കേന്ദ്രസ‍ർക്കാ‍ർ നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ്
5779.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ നിലവിൽ സംസ്ഥാനത്തിന് പ്രതിമാസം നൽകുന്ന റേഷൻ ഭക്ഷ്യധാന്യങ്ങളുടെ അളവ് ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഭക്ഷ്യധാന്യങ്ങൾക്ക് കേന്ദ്രസ‍ർക്കാർ ഈടാക്കുന്ന വിലയും സംസ്ഥാനസർക്കാർ ഇവയ്ക്ക് അനുവദിക്കുന്ന സബ്സിഡി നിരക്കുകളും എത്ര വീതമെന്ന് വിശദാംശങ്ങൾ സഹിതം വ്യക്തമാക്കാമോ;
( സി )
കേരളത്തിൽ മുൻപ് ലഭിച്ചിരുന്ന അളവിൽ റേഷൻ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രസർക്കാർ ഇപ്പോൾ അനുവദിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍
5780.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റുകളും ഓണകിറ്റുകളും വിതരണം ചെയ്തവകയിലുള്ള, റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ തുക ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കുടിശികയില്ലാതെ കമ്മീഷന്‍ തുക നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
മുൻഗണനാ വിഭാഗത്തിലെ സൗജന്യ റേഷൻ
5781.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻഗണനാ വിഭാഗത്തിലെ മൂന്നംഗ കുടുംബത്തിന് ആളൊന്നിന് എത്ര കിലോ അരിയും ആട്ടയുമാണ് സൗജന്യമായി റേഷൻ വിതരണ കേന്ദ്രത്തിലുടെ ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ?
കെ-സ്റ്റോര്‍
5782.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷന്‍കടകള്‍ മുഖേന വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
മിനിമം താങ്ങുവില നിശ്ചയിച്ചിട്ടുളള കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണവും വില്‍പ്പനയും നടത്തുന്നതിന് കെ-സ്റ്റോറുകള്‍ മുഖേന ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം വ്യക്തമാക്കാമോ;
( സി )
വ്യവസായ വകുപ്പുമായി ചേര്‍ന്ന് കെ-സ്റ്റോര്‍ മുഖേന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുമോ?
ഓപ്പറേഷന്‍ യെല്ലോ പദ്ധതി
5783.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിവരുന്ന ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ?
വിലക്കയറ്റം നിയന്ത്രിക്കാന്‍ കൈക്കൊള്ളുന്ന നടപടികൾ
5784.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തില്‍ പഴവർഗങ്ങൾ, പച്ചക്കറി, മീൻ അടക്കമുള്ളവയുടെ വിലകുറയ്ക്കാൻ കൈക്കൊള്ളുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
പൊതു വിപണിയിലെ അരി വില നിയന്ത്രണം
5785.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിപണിയിലെ ശക്തമായ ഇടപെടലുകളുടെ ഫലമായി രാജ്യത്ത് വിലക്കയറ്റം ഏറ്റവും ഫലപ്രദമായി പിടിച്ചുനിർത്തിയത് ഉപഭോക്തൃ സംസ്ഥാനമായ കേരളമാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് പൊതു വിപണിയിലെ അരിയുടെ വില നിയന്ത്രിക്കുന്നതിനു വേണ്ടി നടത്തിയ ഇടപെടലുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
അടുത്തകാലത്തായി അരിയുടെ വില അനിയന്ത്രിതമായ നിലയിൽ വർദ്ധിച്ച സാഹചര്യത്തിൽ സാധാരണ ജനങ്ങള്‍ക്ക് അരിയെത്തിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുുള്ളത്; വിശദമാക്കാമോ?
സപ്ലൈകോയുടെ അൻപതാം വാർഷികാഘോഷം
5786.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയിൽ അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസ്സമായി നിൽക്കെ സപ്ലൈകോയുടെ അൻപതാം വാർഷികാഘോഷത്തിന് വലിയ തുക ചെലവാക്കുന്നുവെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
ഫോര്‍ട്ടിഫൈഡ് ചെയ്ത അരി
5787.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍കടകളില്‍ നിന്നും മാവേലി സ്റ്റോറുകളില്‍ നിന്നും ലഭിക്കുന്ന അരി ഫോര്‍ട്ടിഫൈഡ് ആണോയെന്ന് വ്യക്തമാക്കാമോ;
( ബി )
സിവില്‍ സപ്ലൈസ് വകുപ്പ് ഏതൊക്കെ സ്കീമുകൾ മുഖേനയാണ് ഫോര്‍ട്ടിഫൈ ചെയ്ത അരി നൽകുന്നതെന്ന് അറിയിക്കാമോ;
( സി )
അരി ഫോര്‍ട്ടിഫൈ ചെയ്യുന്നത് എങ്ങനെയെന്നും ഇതുകൊണ്ടുളള ഗുണങ്ങള്‍ എന്തൊക്കെയെന്നും വിശദമാക്കാമോ?
നെല്‍ സംഭരണത്തിലെ കേന്ദ്ര വിഹിതം
5788.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നെല്‍കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന്റെ വില എങ്ങനെയാണ് കര്‍ഷകരിലേയ്ക്ക് എത്തിക്കുന്നത്;
( ബി )
കേന്ദ്ര സര്‍ക്കാര്‍ നെല്‍സംഭരണത്തിന് നിശ്ചയിട്ടുള്ള തുക എത്രയാണ്; ഈ തുക സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് എങ്ങനെയാണ് നല്‍കുന്നത്;
( സി )
കേന്ദ്ര വിഹിതം ഇപ്പോള്‍ കുടിശ്ശികയായുണ്ടോ ; ഏത് സീസണിലേതാണെന്നും എത്ര തുകയാണ് കുടിശ്ശിക ആയിട്ടുള്ളതെന്നും വ്യക്തമാക്കാമോ; ഈ തുക സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തന്നെ നെല്‍കര്‍ഷകര്‍ക്ക് വിതരണം ചെയ്തിരുന്നോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
കേന്ദ്രവിഹിതം ലഭ്യമാകാത്തതിന്റെ കാരണം വിശദമാക്കാമോ; ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്തെന്ന് വിശദമാക്കാമോ?
സപ്ലൈകോ ബ്രാന്‍ഡില്‍ പുതിയ ഉല്പന്നങ്ങള്‍
5789.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരി ബ്രാന്‍ഡില്‍ സപ്ലൈകോ പുതുതായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഉല്പന്നങ്ങള്‍ ഏതൊക്കെയെന്ന് അറിയിക്കുമോ;
( ബി )
കുറഞ്ഞ ചെലവില്‍ മരുന്നുകള്‍ നല്‍കുന്നതിന് സപ്ലൈകോ പുതിയ പദ്ധതി ആലോചിക്കുന്നുണ്ടോ; വിശദീകരിക്കുമോ?
പി.ആര്‍.എസ്. വായ്പ
5790.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ആര്‍.എസ്. വായ്പയുടെ അപേക്ഷാ ഫോറം പരിഷ്കരിച്ചതുമൂലം കർഷകർ സപ്ലൈകോയുടെ ബാധ്യത ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
പി.ആര്‍.എസ്. വായ്പാ അപേക്ഷാ ഫോമിൽ മലയാളംകൂടി ഉൾപ്പെടുത്തുവാൻ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ;
( സി )
സംഭരിച്ച നെല്ലിന്റെ വില പി.ആര്‍.എസ്. വായ്പയായി കൈപ്പറ്റാത്ത കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ച ദിവസം മുതൽ നെല്ലിന്റെ വില നേരിട്ട് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിൽ നൽകുന്നതുവരെയുള്ള കാലയളവിൽ ബാങ്ക് പലിശ നൽകാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ നടപടി
5791.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
മാവേലി സ്റ്റോർ, സപ്ലെെകോ, സൂപ്പർ മാർക്കറ്റുകൾ മുഖേനയുള്ള സബ്സിഡി
5792.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ മാവേലി സ്റ്റോർ, സപ്ലെെകോ, സൂപ്പർ മാർക്കറ്റ് എന്നിവ മുഖേന ഓരോ വർഷവും എത്ര രൂപയുടെ സബ്സിഡി ജനങ്ങൾക്ക് നൽകിയിട്ടുണ്ട് എന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തില്‍ വന്നശേഷം സബ്സിഡി ഉല്പന്നങ്ങൾക്ക് വില കൂട്ടിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര ശതമാനം വില വർദ്ധനവുണ്ടായെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
സബ്സിഡി ഉല്പന്നങ്ങളുടെ ഇപ്പോഴത്തെ വിലയും, ഇതേ ഉല്പന്നങ്ങളുടെ പൊതു മാർക്കറ്റിലെ വിലയും എത്രയെന്ന് വ്യക്തമാക്കാമോ?
വിതരണക്കാർക്ക് സപ്ലൈകോ നൽകാനുള്ള കുടിശിക
5793.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയിൽ സാധനങ്ങൾ നൽകിയ വിതരണക്കാർക്ക് എന്തു തുകയാണ് പ്രതിഫലമായി നൽകാനുള്ളത്; എത്ര നാളത്തെ കുടിശികയാണ് നൽകാനുള്ളത്; എത്ര വിതരണക്കാരാണ് പട്ടികയിലുള്ളത്; ഇവരുടെ പട്ടികയും കൊടുക്കാനുള്ള തുകയും എന്നു മുതൽ എന്നുവരെയുള്ള കുടിശിക എന്നതും മേയ് 31 അടിസ്ഥാനമാക്കി പ്രസിദ്ധപ്പെടുത്താമോ;
( ബി )
വിതരണക്കാർക്ക് നൽകേണ്ട കുടിശിക ഉൾപ്പെടെ സപ്ലൈകോയുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നത് നിർത്തിവച്ചിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ?
സപ്ലൈകോയുടെ അന്‍പതാം വാര്‍ഷികം പ്രമാണിച്ച് പുതിയ പദ്ധതികള്‍
5794.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയുടെ അന്‍പതാം വാര്‍ഷികം പ്രമാണിച്ച് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ബി )
ജനക്ഷേമകരമായ പദ്ധതികളിലൂടെ സപ്ലൈകോയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കുമോ;
( സി )
ശസ്ത്രക്രിയ ഉപകരണങ്ങള്‍ അടക്കം വിപണനം ചെയ്യുന്നതിന് സപ്ലൈകോ മെഡിമാര്‍ട്ട് എന്ന പേരില്‍ കൂടുതല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സ്വന്തം ബ്രാന്‍ഡില്‍ കൂടുതല്‍ ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്നത് പരിഗണനയിലുണ്ടോ; വിശദാംശം നൽകുമോ?
തിരുവനന്തപുരം ജില്ലയിലെ കെ-സ്റ്റോറുകള്‍
5795.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ എത്ര കെ-സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും അവ എവിടെയെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
കെ-സ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കാമോ?
പൊതുവിതരണ വകുപ്പില്‍ നിന്ന് സപ്ലൈകോയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍
5796.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിതരണ വകുപ്പില്‍ നിന്ന് ഉത്തരവാകുന്ന പല പ്രമോഷന്‍ തസ്തികകളുടെയും മോണിറ്ററി ബെനിഫിറ്റ് പ്രസ്തുത വകുപ്പില്‍ നിന്ന് സപ്ലൈകോയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന അതേ ഉത്തരവില്‍പ്പെട്ട ജീവനക്കാർക്ക് യഥാസമയം ലഭിക്കുന്നില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രമോഷൻ ഉത്തരവിൽ ഉൾപ്പെട്ട, സപ്ലൈകോയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്ന ജീവനക്കാർക്ക് മാസങ്ങള്‍ക്ക് ശേഷവും പുതിയ തസ്തികയില്‍ പ്രവേശിക്കാന്‍ ഉത്തരവ് നല്‍കാത്തത് മോണിറ്ററി ബെനിഫിറ്റ് ഉള്‍പ്പെടെ ഭാവിയിലെ പ്രമോഷന്‍ സാധ്യതകളെ ബാധിക്കുമെന്നതിനാല്‍ ഇതു പരിഹരിക്കുന്നതിനായി, പ്രമോഷന്‍ ലഭിക്കുന്നവര്‍ പകരം നിയമനം ലഭിക്കുന്നതുവരെ സപ്ലൈകോ ഹെഡ് ഓഫീസില്‍ ജോയിന്‍ ചെയ്ത് പ്രമോഷന്‍ ഇഫക്ട് സാധ്യമാക്കാനുള്ള നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ;
( സി )
കഴിഞ്ഞ ഒരു വർഷക്കാലയളവില്‍ പൊതുവിതരണ വകുപ്പില്‍ നിന്ന് അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ, താലൂക്ക് സപ്ലൈ ഓഫീസർ എന്നീ തസ്തികകളില്‍ പ്രമോഷന്‍ ലഭിച്ച് സപ്ലൈകോയില്‍ തുടരുന്ന എത്ര പേരുണ്ടെന്ന് അറിയിക്കാമോ; ഇവർക്ക് എന്നു മുതലാണ് ജൂനിയർ മാനേജർ, ഡിപ്പോ മാനേജർ തസ്തികകളിൽ പ്രമോഷന്‍ പ്രാബല്യം സപ്ലൈകോ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഉത്തരവുകൾ ലഭ്യമാക്കാമോ?
നെല്ല് സംഭരണം
5797.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരണത്തിനുള്ള കേന്ദ്ര വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കിൽ എത്ര തുകയാണ് വർദ്ധിപ്പിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വർദ്ധനവിന് ആനുപാതികമായി സംസ്ഥാന വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( സി )
കേന്ദ്ര വിഹിതത്തിൽ ഉണ്ടായ വർദ്ധനവിന് തുല്യമായ തുക സംസ്ഥാന വിഹിതത്തിൽ നിന്ന് വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഡി )
കേന്ദ്രവിഹിതത്തിലെ വർദ്ധനവ് മൂലം കർഷകർക്ക് ലഭിക്കേണ്ട നേട്ടം സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെ ഇല്ലാതാക്കുന്ന നടപടി ഒഴിവാക്കുമോ; വിശദാംശം നൽകുമോ?
സപ്ലൈ ഓഫീസുകള്‍ക്ക് വാഹനം ലഭ്യമാക്കാന്‍ നടപടികള്‍
5798.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിതരണ വകുപ്പിന്റെ കീഴില്‍ എത്ര താലൂക്ക് സപ്ലൈ ഓഫീസുകളും സിറ്റി റേഷനിംഗ് ഓഫീസുകളും നിലവിലുണ്ടെന്നും അതില്‍ സ്വന്തമായി വാഹനമില്ലാത്ത എത്ര ഓഫീസുകള്‍ ഉണ്ടെന്നും ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കാമോ;
( ബി )
സ്വന്തമായി വാഹനമില്ലാത്തതിനാല്‍, പൊതുവിതരണ കേന്ദ്രങ്ങളിലും പൊതുവിപണികളിലും താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനകളിൽ കുറവ് സംഭവിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
സപ്ലൈ ഓഫീസുകള്‍ക്ക് തുടർന്നും വാഹനം ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ നടപടി
5799.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലി സ്റ്റോറുകളിലും കണ്‍സ്യൂമര്‍ഫെഡ് സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങള്‍ കൃത്യമായി ലഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്;
( ബി )
സംസ്ഥാനത്ത് പുതിയ മാവേലി സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
കെ-സ്റ്റോര്‍ പദ്ധതിയിലൂടെ എന്തെല്ലാം സേവനങ്ങളാണ് റേഷന്‍ ഷോപ്പ് വഴി നല്‍കുന്നത്?
സിവിൽ സപ്ലൈസ് വകുപ്പിന്റെ വാഹനങ്ങൾ
5800.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പിനുകീഴിൽ നിലവിൽ എത്ര വാഹനങ്ങളാണ് ഉപയോഗിക്കുന്നത് എന്നതിന്റെ താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പതിനഞ്ച് വർഷം പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കി പകരം പുതിയ വാഹനങ്ങൾ വാങ്ങാൻ വകുപ്പിന് അനുമതി നൽകിയിട്ടുണ്ടോ; മറ്റു വകുപ്പുകളെപോലെ കരാർ വ്യവസ്ഥയിൽ വാഹനം വാടകയ്ക്ക് എടുക്കുവാൻ വകുപ്പിന് അനുമതി നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;
( സി )
താലൂക്ക് സപ്ലൈ ഓഫീസുകളിൽ ഉപയോഗിക്കാൻ വാഹനമില്ലാത്തതുമൂലം നിലവിലുള്ള ഡ്രൈവർമാർ ജോലിയില്ലാതെ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവരെ വകുപ്പിലെ മറ്റ് ജോലികളിലേക്ക് മാറ്റുവാൻ നടപടി ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
വാഹനമില്ലാത്തതുമൂലം റേഷൻ ക്രമക്കേടുകൾ കണ്ടെത്തുന്നതിനും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തേണ്ട പരിശോധനകള്‍ മുടങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വകുപ്പിന്റെ ഉപയോഗത്തിന് ആവശ്യമായ വാഹനസൗകര്യം അടിയന്തരമായി ഏർപ്പെടുത്തുവാൻ നടപടി ഉണ്ടാകുമോ; വ്യക്തമാക്കാമോ?
കേരള റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ വിഹിതം
5801.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ വിഹിതം കൂടി നല്‍കി പരിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ?
റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്ക്കരണം
5802.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്ക്കരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
മഞ്ചേശ്വരത്ത് താലൂക്ക് സപ്ലൈ ഓഫീസ് കെട്ടിടം
5803.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരത്ത് താലൂക്ക് സപ്ലൈ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നത് പരിഗണനയിൽ ഉണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
അളവ് തൂക്ക ഉപകരണങ്ങളുടെ പരിശോധന
5804.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ അളവ് തൂക്ക ഉപകരണങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് 2023-24 കാലയളവില്‍ ചാർജ് ചെയ്ത കേസുകള്‍, ഈടാക്കിയ പിഴസംഖ്യ എന്നിവ സംബന്ധിച്ച കണക്കുകള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.