UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
അന്ധവിശ്വാസ നിര്‍മ്മാര്‍ജന നിയമം
5557.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളുടെ മറവില്‍ നടക്കുന്ന ചൂഷണങ്ങള്‍ തടയുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
അന്ധവിശ്വാസ നിര്‍മ്മാര്‍ജന നിയമം നടപ്പിലാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
വനിതാ ജീവനക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍
5558.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതാ ജീവനക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് രൂപീകരിച്ച കമ്മിറ്റി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയിക്കാമോ;
( ബി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വനിതാ ജീവനക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വകുപ്പ് തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ വിശദാംശം വകുപ്പ് / ജില്ല / നിലവില്‍ സ്വീകരിച്ച നടപടികള്‍ എന്നിവ തിരിച്ച് വിശദമാക്കാമോ?
നെന്മാറ മണ്ഡലത്തിലെ റീബില്‍ഡ് പദ്ധതികള്‍
5559.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ റീബില്‍ഡ് കേരള പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ‍ഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ അനുമതി നല്‍കിയിട്ടുള്ള പ്രവൃത്തികളും ആയവ നാളിതുവരെ തുടങ്ങാത്തതിന്റെ കാരണവും വിശദമാക്കുമോ?
വടക്കാഞ്ചേരി മണ്ഡലത്തിലെ പി.എം.ജെ.വി.കെ പദ്ധതി
5560.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ജെ.വി.കെ പദ്ധതി പ്രകാരം വടക്കാഞ്ചേരി മണ്ഡലത്തിലെ 2021-24 കാലയളവില്‍ അംഗീകാരം നല്‍കിയ പദ്ധതികളുടെയും ആയതിലേക്കായി വകയിരുത്തിയ ഫണ്ടുകളും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിർമ്മാണ പ്രവൃത്തി സംബന്ധിച്ച വിശദാംശങ്ങള്‍ ഇനം തിരിച്ചു ലഭ്യമാക്കാമോ?
മുഴുവൻ ഓഫീസുകളിലും സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ്
5561.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന് കീഴിലെ എല്ലാ സ്ഥാപനങ്ങളിലും സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സിസ്റ്റം മുഖേനയാണോ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്നത്; വ്യക്തമാക്കാമോ; ഏതെല്ലാം ഓഫീസുകളിലാണ് സ്പാർക്ക് ബന്ധിത പഞ്ചിങ് പൂർണ്ണതോതിൽ നടപ്പിൽ വരുത്തിയിട്ടുള്ളത് എന്ന വിവരം നൽകാമോ;
( ബി )
ഏതെല്ലാം ഓഫീസുകളിൽ സ്പാർക്ക് ബന്ധിതമല്ലാത്ത പഞ്ചിങ് നിലവിലുണ്ട് എന്ന് അറിയിക്കാമോ; പഞ്ചിങ് മുഖേന ഹാജർ രേഖപ്പെടുത്താത്ത ഓഫീസുകൾ ഏതൊക്കെ എന്ന് അറിയിക്കാമോ;
( സി )
മുഴുവൻ ഓഫീസുകളിലും സ്പാർക്ക് ബന്ധിത പഞ്ചിങ് നടപ്പിൽ വരുത്തുന്നതിനുള്ള കാലതാമസം എന്തു കൊണ്ടാണ് എന്ന് വ്യക്തമാക്കാമോ; സർക്കാരിന് കീഴിലെ എല്ലാ ഓഫീസുകളിലെയും എല്ലാ ജീവനക്കാരുടെയും ഹാജർ ബയോമെട്രിക് പഞ്ചിങ് മുഖേന രേഖപ്പെടുത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
വിരമിച്ച ജീവനക്കാരുടെ പുനര്‍ നിയമനം
5562.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവണ്മെന്റ് സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സർക്കാർ സർവീസ്/പൊതുമേഖല/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ജീവനക്കാരെ 2006-2011 കാലയളവിലും 2016 മുതൽ 2023 വരെയുള്ള കാലയളവിലും സർക്കാർ വകുപ്പുകളിലോ പൊതു മേഖല സ്ഥാപനങ്ങളിലൊ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലോ കരാർ അടിസ്ഥാനത്തിലോ സ്ഥിര നിയമനമായോ ഏതെങ്കിലും തസ്തികകളിൽ നിയമിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
അപ്രകാരം നിയമിച്ചിട്ടുണ്ടെങ്കിൽ അവരുടെ പേര്, തസ്തിക, സ്ഥാപനം, കാലയളവ് എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ സർക്കാർ, പൊതു മേഖല, അർദ്ധ സർക്കാർ മേഖലയിൽ നിന്നും വിരമിച്ച എത്ര ജീവനക്കാർക്കാണ് പുനർ നിയമനം നൽകിയിട്ടുള്ളത്; പ്രസ്തുത ജീവനക്കാരുടെ പേര്, തസ്തിക, സ്ഥാപനം, കാലയളവ് തുടങ്ങിയ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
ബാംഗ്ലൂരിൽ കേരള ഹൗസ്
5563.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാംഗ്ലൂരിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന കേരളീയരുടെ താമസ സൗകര്യത്തിനായി കേരള ഹൗസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
കിഴക്കന്‍ തോട്ടം മേഖലയില്‍ അധിവസിയ്ക്കുന്ന തമിഴ് ഭാഷാ ന്യൂനപക്ഷങ്ങൾ
5564.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിൽ പുനലൂരിലെ കിഴക്കന്‍ തോട്ടം മേഖലയില്‍ അധിവസിയ്ക്കുന്ന നൂറുകണക്കിന് തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളായ കുടുംബങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ നോട്ടീസ്, നിയമങ്ങൾ, വോട്ടര്‍ പട്ടിക, വിവിധ സര്‍ക്കാര്‍ ഫോമുകൾ എന്നിവ തമിഴ് ഭാഷയില്‍ അച്ചടിച്ച് ലഭ്യമാക്കുന്നതിനുള്ള നടപടിയെടുക്കാമോ; വിശദമാക്കാമോ;
( ബി )
ഇവര്‍ക്ക് വിവിധ ഭൂമി സംബന്ധമായ ഡോക്കുമെന്റുകൾ ന്യൂനപക്ഷ ഭാഷയിൽ രജിസ്റ്റർ ചെയ്യാനും മേഖലയിലെ സർക്കാർ ഓഫീസിൽ ന്യൂനപക്ഷ ഭാഷയിൽ ബന്ധപ്പെടാനുള്ള അനുവാദവും നാല്‍കാനാകുമോയെന്ന് വിശദമാക്കാമോ;
( സി )
കിലോമീറ്ററുകൾ സൂചിപ്പിയ്ക്കുന്ന കല്ലുകളിൽ സ്ഥലപ്പേർ ന്യൂനപക്ഷ ഭാഷയിൽ ആലേഖനം ചെയ്യാനും റേഷൻ കാർഡുകള്‍ തമിഴിൽ പ്രിന്റ് ചെയ്‌ത് ലഭിയ്ക്കുന്നതിനുമുള്ള നടപടിയെടുക്കുമോ; വിശദമാക്കാമോ?
15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങളുടെ വിവരം
5565.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിലുള്ളതും 15 വർഷം കഴിഞ്ഞതുമായ എത്ര വാഹനങ്ങൾ പൊളിക്കുന്നതിനായി മാറ്റിയിട്ടുണ്ടെന്ന് വകുപ്പ് തിരിച്ചു അറിയിക്കാമോ ;
( ബി )
പ്രസ്തുത വാഹനങ്ങൾക്കു പകരം എത്ര വാഹനങ്ങൾ പുതിയതായി വാങ്ങിയിട്ടുണ്ടെന്ന് വകുപ്പ് തിരിച്ചു അറിയിക്കാമോ?
സർക്കാർ ജീവനക്കാരുടെ സ്വയം വിരമിക്കൽ അപേക്ഷകളില്‍ തീരുമാനം
5566.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് സർക്കാർ ജീവനക്കാരിൽ നിന്നും സ്വയം വിരമിക്കലിനായി ലഭിച്ച എത്ര അപേക്ഷകളിന്മേൽ തീരുമാനം എടുത്തിട്ടുണ്ടെന്ന് വകുപ്പ് തിരിച്ച് അറിയിക്കുമോ?
കാസർഗോഡ് വികസന പാക്കേജ്
5567.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയുടെ സമഗ്ര വികസനത്തിനായി പ്രഭാകരൻ കമ്മീഷൻ ശിപാർശ ചെയ്ത കാസർഗോഡ് വികസന പാക്കേജിൽ എത്ര കോടി രൂപയുടെ പദ്ധതികളാണുള്ളത്; വിശദമാക്കുമോ;
( ബി )
പ്രസ്തുത പാക്കേജിൽ നാളിതുവരെ എത്ര കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയെന്ന് വർഷം തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( സി )
പ്രഭാകരൻ കമ്മീഷൻ ശിപാർശ ചെയ്ത പദ്ധതികളിൽ ഇതര ഫണ്ടുകൾ ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളോ കാലാനുസൃതമായി ആവശ്യമില്ലാത്ത പദ്ധതികളോ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ശിപാർശയിൽ നിന്ന് എത്ര കോടി രൂപയുടെ പദ്ധതികളെയാണ് ഒഴിവാക്കുന്നതിനായി തീരുമാനിച്ചതെന്ന് വ്യക്തമാക്കാമോ;
( ഡി )
കാസർഗോഡ് വികസന പാക്കേജിൽ നടപ്പിലാക്കേണ്ടതല്ലാത്ത പദ്ധതികൾക്ക് പകരം മറ്റ് പദ്ധതികൾ നടപ്പിലാക്കുന്നതിനായി സർക്കാരിലേക്ക് ശിപാർശ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതികൾ അംഗീകരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍
5568.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗോശ്രീ ഐലന്റ് ഡെവലപ്മെന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത അതോറിറ്റി നാളിതുവരെ നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും പുതുതായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതുമായ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയ തീയതിയും തുകയും നിലവിലെ അവസ്ഥയും വിശദമാക്കാമോ;
( സി )
ഭരണാനുമതി ലഭിച്ചിട്ടും നാളിതുവരെ നടപ്പിലാക്കാന്‍ സാധിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാം; പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കാത്തതിനാല്‍ എസ്റ്റിമേറ്റ് തുക വര്‍ദ്ധപ്പിച്ചിട്ടുണ്ടോ; എങ്കില്‍ വര്‍ദ്ധിപ്പിച്ച എസ്റ്റിമേറ്റ് തുക എത്രയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ക്ക് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന്റെ കാരണം അറിയിക്കാമോ;
( ഇ )
ഈ കാലതാമസംമൂലം കടമക്കുടി പഞ്ചായത്തിൽ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്കും പ്രസ്തുത അതോറിറ്റിയ്ക്കുണ്ടാകുന്ന ധനനഷ്ടത്തിനും ഉത്തരവാദി ആരാണെന്നും അവക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെന്നും വിശദമാക്കാമോ;
( എഫ് )
പ്രസ്തുത അതോറിറ്റിയുടെ നാളിതുവരെയുള്ള വരവ് ചെലവ് കണക്ക് വ്യക്തമാക്കാമോ?
ജെ.എൻ.ടി.ബി.ജി.ആർ.ഐ. ജീവനക്കാരുടെ ശമ്പളപരിഷ്കരണം
5569.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ പാലോട് പ്രവർത്തിക്കുന്ന ജവഹർലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്‌ ഗാർഡന്‍ ആൻഡ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ജെ.എൻ.ടി.ബി.ജി.ആർ.ഐ.) ഗവേഷണ പ്രവർത്തനങ്ങളും മറ്റ് പദ്ധതി പ്രവർത്തനങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഈ സ‍ർക്കാർ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുത സ്ഥാപനത്തിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളില്‍നിന്നും ലഭിച്ച വിവിധ ഗ്രാന്റുകളുടെയും ഫണ്ടുകളുടെയും വിശദാംശം വർഷം തിരിച്ച് ലഭ്യമാക്കുമോ;
( സി )
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണ ആനുകൂല്യങ്ങള്‍ പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാർക്ക് ബാധകമാക്കിയിട്ടുണ്ടോ; എങ്കില്‍ എന്ന് മുതല്‍ പ്രാബല്യത്തിലാണ് ശമ്പളപരിഷ്കരണം നടപ്പിലാക്കിയിട്ടുള്ളത്; വിശദാംശം നൽകുമോ;
( ഡി )
പ്രസ്തുത ആനുകൂല്യം നിലവില്‍ എത്ര പേർക്ക് ലഭ്യമാകുമെന്നും കുടിശികയുള്‍പ്പെടെ നല്‍കുവാൻ തീരുമാനിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
സയൻസ് സെന്റർ പ്രവർത്തിപ്പിക്കുവാന്‍ നടപടി
5570.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ എറിയാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സയൻസ് സെന്റർ പ്രവർത്തനക്ഷമമല്ലാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സയൻസ് സെന്റര്‍ പ്രവർത്തനക്ഷമമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
തീരപരിപാലന പ്ലാൻ പരിഷ്കരിക്കുവാന്‍ നടപടി
5571.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാർ പുതുക്കിയ സി.ആർ.ഇസഡ്. വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും സംസ്ഥാന സർക്കാര്‍ തീരപരിപാലന പ്ലാൻ തയ്യാറാക്കാത്തതിനാല്‍ മത്സ്യത്തൊഴിലാളികളുടെ ഭവന നിർമ്മാണ പദ്ധതികൾ പ്രതിസന്ധിയിൽ ആയിരിക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ എന്തൊക്കെ തുടർനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിജ്ഞാപനത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് പഴയ പ്ലാൻ നിലനിൽക്കുന്നതിനാൽ പ്രസ്തുത ഇളവുകൾ ഇവിടുത്തെ മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനപ്പെടുത്തുവാന്‍ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പുതിയ പ്ലാൻ തയ്യാറാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( സി )
തീരപരിപാലന പ്ലാൻ പരിഷ്കരിക്കുന്നതിന് നിലവിലുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ?
തീരപരിപാലന നിയമം
5572.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കിയ തീരപരിപാലന നിയമത്തില്‍ ദ്വീപുകള്‍ക്കും കായല്‍ ദ്വീപുകള്‍ക്കും നിര്‍മ്മാണമേഖല പരിധി 20 മീറ്ററായി നിശ്ചയിച്ചിട്ടുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന ജനവാസകേന്ദ്രങ്ങളായ ചെല്ലാനം, കുമ്പളങ്ങി, വൈപ്പിന്‍, ബോള്‍ഗാട്ടി തുടങ്ങിയ പ്രദേശങ്ങള്‍ക്ക് ദ്വീപിന്റെ പരിഗണന നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
അങ്കണവാടികള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് തീരപരിപാലന നിയമത്തില്‍ ഇളവ് അനുവദിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തീരപരിപാലന പ്ലാനില്‍ ഉള്‍പ്പെടുത്തുമോ; വിശദാംശം വ്യക്തമാക്കുമോ?
തീരദേശ പരിപാലന പ്ലാന്‍
5573.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.ആര്‍.ഇസഡ്-3-ൽ നിന്നും സി.ആര്‍.ഇസഡ്-2 ലേക്ക് മാറ്റുന്നതിനായി ഏതൊക്കെ ഗ്രാമപഞ്ചായത്തുകളുടെ പേരുകളാണ് സംസ്ഥാന സർക്കാർ ശിപാർശ ചെയ്തിട്ടുള്ളത്; ഇവയിൽ ആലപ്പുഴ ജില്ലയിലെ ഏതൊക്കെ പഞ്ചായത്തുകളാണ് ഉൾപ്പെട്ടിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
സി.ആര്‍.ഇസഡ്. നിയമത്തിന്റെ നിയന്ത്രണംമൂലം സംസ്ഥാനത്തെ ബീച്ചുകളിൽ നിർമ്മാണം നടത്താൻ കഴിയാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വ്യക്തമാക്കാമോ?
പി.എസ്‌.സി. നിയമനങ്ങളും നിർത്തലാക്കിയ തസ്തികകളും
5574.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തുമായി വിവിധ സർക്കാർ വകുപ്പുകളിൽ എത്ര തസ്തികകൾ നിർത്തലാക്കിയെന്നും അവ ഏതെല്ലാമെന്നും വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഈ സർക്കാരിന്റെ കാലത്തും ഓരോ വർഷവും സംസ്ഥാനത്ത് പി.എസ്‌.സി മുഖേന നടന്നിട്ടുള്ള നിയമനങ്ങളുടെ എണ്ണം ലഭ്യമാക്കുമോ?
പി.എസ്.സി. പരീക്ഷകളുടെ തിരുത്തൽ വിജ്ഞാപനം
5575.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പി.എസ്.സി. നടത്തുന്ന മത്സര പരീക്ഷകൾക്ക് വേണ്ടിയുള്ള വിജ്ഞാപനങ്ങളും അതിലെ യോഗ്യതകളും മാറ്റം വരുത്തി തിരുത്തൽ വിജ്ഞാപനം ഇറക്കാറുണ്ടോ; എങ്കിൽ അതിനുള്ള സാഹചര്യം എന്താണെന്ന് അറിയിക്കാമോ;
( ബി )
കാറ്റഗറി നമ്പർ 709/2024 ന്റെ വിജ്ഞാപനത്തിൽ യോഗ്യതയ്ക്ക് മാറ്റം വരുത്തി തിരുത്തൽ വിജ്ഞാപനം ഇറക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ?
പി.എസ്.സി. അഡ്വൈസ് ചെയ്യുന്നതിലെ കാലതാമസം
5576.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. നജീബ് കാന്തപുരം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകളിൽ നിന്നും പി.എസ്.സി.യിലേക്ക് റിപ്പോർട്ട്‌ ചെയ്യുന്ന ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ അഡ്വൈസ് ചെയ്യുന്നതിൽ ദീര്‍ഘമായ കാലതാമസം ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഇത്തരത്തിലുള്ള കാലതാമസം മറ്റൊരു തരത്തിലുള്ള നിയമന നിരോധനമാണെന്നുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?;
( സി )
ജില്ലാ പി.എസ്.സി. ഓഫീസുകളിൽ നിന്നുള്ള അഡ്വൈസ് മെമ്മോകൾ റീജിയണൽ പി.എസ്.സി. ഓഫീസുകളിൽ നിന്നുള്ള ഇൻസ്പെക്ഷന് ശേഷം മാത്രമേ ഉദ്യോഗാർഥികൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും അയക്കാൻ പാടുള്ളൂയെന്ന നിബന്ധന കാരണം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടും ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കുന്നതിന് ദീര്‍ഘമായ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഇത്തരത്തിൽ കാലതാമസം വരുത്തുന്ന പ്രസ്തുത നടപടിക്രമം ഒഴിവാക്കാമോ; അല്ലെങ്കിൽ കാലതാമസം പരിഹരിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
റീജിയണൽ പി.എസ്.സി. ഓഫീസുകളിൽ നിന്നും ജില്ലാ പി.എസ്.സി. ഓഫീസുകളിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ഇൻസ്‌പെക്ഷൻ നടത്തുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തുമോ; വിശദാംശം നൽകുമോ?
കെ.പി.എസ്.സി. വഴി നടന്ന നിയമനങ്ങള്‍
5577.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം നടന്ന മൊത്തം നിയമനങ്ങളില്‍ എത്ര ശതമാനം നിയമനങ്ങള്‍ കെ.പി.എസ്.സി. വഴി മാത്രം നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഇക്കാലയളവിൽ ഏത് ജില്ലയിലാണ് കൂടുതല്‍ നിയമനം നടന്നിട്ടുള്ളത്; ഇതു സംബന്ധിച്ച ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ഡി )
പി.എസ്.സി. യുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിനും സുതാര്യമാക്കുന്നതിനും ആവശ്യമായ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമോ?
കാസർഗോഡ് ജില്ലയിലെ വിവിധ ഒഴിവുകൾ
5578.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാസർഗോഡ് ജില്ലയിൽ വിവിധ വകുപ്പുകളിലായി പി.എസ്.സി. നൽകിയ നിയമന ശിപാർശകൾ സംബന്ധിച്ച് റാങ്ക് ലിസ്റ്റുകൾ തിരിച്ച് കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയിലെ വിവിധ വകുപ്പുകളിൽ വിവിധ തസ്തികളിലായി എത്ര ഒഴിവുകളാണ് ഇനിയും നിയമന ശിപാർശ നൽകാൻ ബാക്കിയുള്ളതെന്ന് തസ്തിക തിരിച്ച് കണക്കുകൾ വ്യക്തമാക്കാമോ?
വനിതാ സിവില്‍ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റ്
5579.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക് സർവ്വീസ് കമ്മീഷന്‍ കാറ്റഗറി നമ്പർ 613/2021 പ്രകാരം മലപ്പുറം ജില്ലയിലെ വനിതാ സിവില്‍ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ലിസ്റ്റില്‍ ആകെ എത്ര പേരാണുള്ളതെന്ന് പട്ടിക തിരിച്ച് വ്യക്തമാക്കാമോ; റാങ്ക് ലിസ്റ്റിന്റെ കാലാവധി എത്ര വർഷമാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ജില്ലയിലെ വനിതാ സിവില്‍ എക്സൈസ് ഓഫീസർ തസ്തികയില്‍ എത്ര ഒഴിവുകളാണ് നാളിതുവരെ പി.എസ്.സി. യില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഇതില്‍ പ്രതീക്ഷിത ഒഴിവുകളുണ്ടോയെന്നും അറിയിക്കാമോ?
കാസർഗോഡ് ജില്ലയിലെ പി.എസ്.സി. ഒഴിവുകളും നിയമനവും
5580.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എൽ.പി.എസ്.ടി. തസ്തികയിൽ നിലവിൽ എത്ര ഒഴിവുകളാണ് പി.എസ്‌.സി. ക്ക് റിപ്പോർട്ട് ചെയ്തതെന്ന് വ്യക്തമാക്കാമോ;
( ബി )
അതിൽ എത്ര തസ്തികകളിലേക്ക് പി.എസ്.സി. ഉദ്യോഗാർത്ഥികൾക്ക് നിയമന ശിപാർശ നൽകിയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ജില്ലയിൽ യു.പി.എസ്.ടി. തസ്തികയിൽ എത്ര ഒഴിവുകളാണ് പി.എസ്.സി. ക്ക് റിപ്പോർട്ട് ചെയ്തതെന്ന് അറിയിക്കാമോ?
ജൂനിയർ ചേമ്പർ ഇന്റർനാഷണൽ എന്ന സംഘടയിൽ അംഗത്വം
5581.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്ക് അനുമതി ഇല്ലാതെ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ എന്ന സംഘടനയിൽ അംഗത്വം എടുക്കുന്നതിനോ സംഘടനയുടെ ഭാരവാഹി ആകുന്നതിനോ അനുവാദം ഉണ്ടോ എന്ന് അറിയിക്കാമോ; അനുമതി ഇല്ലാതെ വിവിധ വകുപ്പുകളിൽ നിന്നും ജെ.സി.ഐ. യിൽ അംഗമായിട്ടുള്ള ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
സർക്കാർ അനുമതിയോടെ വിവിധ വകുപ്പുകളിൽ നിന്നും ജെ.സി.ഐ യിൽ അംഗമായിട്ടുള്ള ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കാമോ; അനുമതിയില്ലാതെ ഇത്തരം സംഘടനകളിൽ അംഗമായിട്ടുള്ള ജീവനക്കാർക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
ആശ്രിത നിയമനം
5582.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് സര്‍വ്വീസിലിരിക്കെ മരണപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതരില്‍ എത്രപേര്‍ക്ക് നിയമനം നല്കാനുണ്ടെന്നും എത്രപേര്‍ക്ക് നിയമനം നല്‍കിയെന്നും ജില്ല, വകുപ്പ്, എന്നീ അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി പി.എസ്.സി. നിയമനം
5583.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ തൃശ്ശൂർ ജില്ലയിൽ വിവിധ വകുപ്പുകളിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി എത്ര പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികൾക്കാണ് പി.എസ്.സി. മുഖേന നിയമനം നൽകിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ജില്ലയിലെ വിവിധ വകുപ്പുകളിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് മുഖേന നിയമനം നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
സ്റ്റാർട്ടപ്പ് റാങ്കിംഗിൽ സംസ്ഥാനത്തിന് ലഭിച്ച അംഗീകാരം
5584.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളം ഒരു സംരംഭത്തിനും അനുയോജ്യമായ ഇടമല്ലെന്ന വിമര്‍ശനത്തിനുള്ള മറുപടിയാണ് കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ സംസ്ഥാനത്തിന് ലഭിച്ച മികച്ച അംഗീകാരമെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
സ്റ്റാർട്ടപ്പുകൾക്ക് അതിവേഗം ചുവടുറപ്പിക്കാനും വളരുന്നതിനും സംസ്ഥാന സ്റ്റാർട്ടപ്പ് മിഷന്റെയും സർക്കാരിന്റെയും സഹായസഹകരണങ്ങൾ എത്രത്തോളം സഹായകമായിട്ടുണ്ട്; വിശദമാക്കുമോ;
( സി )
യുവസംരംഭകർക്ക് സ്റ്റാർട്ടപ്പ് തുടങ്ങുന്നതിനാവശ്യമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോ; യുവസംരംഭകരുടെ ആശയങ്ങളെ ഉല്‌പന്നങ്ങളാക്കി മാറ്റുന്നതിന് പിന്തുണ നൽകുന്ന തരത്തില്‍ സ്റ്റാർട്ടപ്പ് നയം നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
അതിന്റെ ഫലമായി അഭ്യസ്തവിദ്യരായ വനിതകളും സ്റ്റാർട്ടപ്പ് മേഖലയിലേക്ക് കൂടുതലായി കടന്നുവരാൻ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
സര്‍ക്കാര്‍ ഓഫീസുകളില്‍ കെ-ഫോണ്‍
5585.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര സര്‍ക്കാര്‍ ഓഫീസുകളില്‍ കെ-ഫോണ്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും കെ-ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ പുരോഗതി വിശദമാക്കാമോ?
സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി പദ്ധതി
5586.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി യുവസംരംഭകര്‍ക്കായി ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് ഇന്‍ഫിനിറ്റി പദ്ധതിയുടെ നാളിതുവരെയുളള പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
ഈ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതോ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുളളതോ ആയ എത്ര സ്റ്റാര്‍ട്ട് അപ്പുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ?
കേരള നോളജ് ഇക്കോണമി മിഷന്റെ പ്രവര്‍ത്തനങ്ങള്‍
5587.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നോളജ് ഇക്കോണമി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്കും മറ്റുള്ള തൊഴിലന്വേഷകര്‍ക്കും ഏത് രീതിയിലാണ് നോളജ് ഇക്കോണമി മിഷന്‍ പ്രയോജനപ്പെടുന്നതെന്ന് വിശദമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നോളജ് ഇക്കോണമി മിഷന്‍ മുഖാന്തിരം എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങൾ നൽകാമോ?
കെ-ഫോണ്‍ നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തന പുരോഗതി
5588.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ മാതൃക പദ്ധതികളിലൊന്നായ കെ-ഫോണ്‍ നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തന പുരോഗതി ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തില്‍ നാളിതുവരെയായി എത്ര പേര്‍ക്ക് കണക്ഷന്‍ കൊടുത്തിട്ടുണ്ട്; ഗ്രാമപഞ്ചായത്തുകള്‍ തിരിച്ച് കണക്ഷന്‍ നല്‍കിയവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
ബാലുശ്ശേരി മണ്ഡലത്തില്‍ എത്ര പൊതു സ്ഥാപനങ്ങള്‍ക്കാണ് ഇതു വരെ കെ-ഫോണ്‍ നല്‍കിയിട്ടുള്ളത്;വ്യക്തമാക്കാമോ;
( ഡി )
കെ-ഫോണ്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് നിലവില്‍ എന്ത് സംവിധാനമാണുള്ളത്; വിശദമാക്കാമോ?
കെ-ഫോണ്‍ പദ്ധതിയുടെ നേട്ടങ്ങളും നൽകിയ കണക്ഷനുകളും
5589.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എ. രാജ
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതിയുടെ നേട്ടങ്ങള്‍ വിവരിക്കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി എത്ര നിയോജകമണ്ഡലങ്ങളില്‍ കെ-ഫോണ്‍ കണക്ഷനുകള്‍ ഇതിനകം നല്‍കിയിട്ടുണ്ടെന്നും എവിടെയെല്ലാം കണക്ഷന്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിയുടെ ഭാഗമായി എത്ര വീടുകള്‍ക്കും ഓഫീസുകള്‍ക്കും സ്കൂളുകള്‍ക്കും ഇതുവരെ കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി അതിവേഗം പൂര്‍ത്തീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
പൂഞ്ഞാർ മണ്ഡലത്തിലെ കെ-ഫോണ്‍ കണക്ഷനുകള്‍
5590.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ കെ-ഫോണ്‍ പദ്ധതി പ്രകാരം നാളിതുവരെ എത്ര സൗജന്യ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുവിഭാഗത്തില്‍ നിന്ന് നാളിതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിന്‍പ്രകാരം എത്ര കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
നാളിതുവരെ മണ്ഡലത്തിലെ എത്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
മലപ്പുറം ജില്ലയിൽ കെ-ഫോൺ പദ്ധതി
5591.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോൺ പദ്ധതിയിൽ മലപ്പുറം ജില്ലയിൽ എത്രപേർക്ക് കണക്ഷൻ നൽകിയിട്ടുണ്ട്; നിയോജകമണ്ഡലങ്ങൾ തിരിച്ച് വിശദാംശം നൽകാമോ;
( ബി )
കെ-ഫോൺ സൗജന്യ കണക്ഷൻ ഇനത്തിൽ തിരൂരങ്ങാടി അസംബ്ലി നിയോജക മണ്ഡലത്തിൽ ഇതുവരെ കണക്ഷൻ ലഭിച്ചവരുടെയും ഇനി ലഭിക്കാനുള്ളവരുടെയും പേര് വിവരങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ ഇന്റർനെറ്റ്‌ കണക്ഷൻ നിലവിൽ ഏത് സ്ഥാപനം മുഖേനയാണ് നടപ്പിലാക്കുന്നത് വ്യക്തമാക്കാമോ?
പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍
5592.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിശദമാക്കാമോ; അപേക്ഷ സമര്‍പ്പിക്കുന്നതിന്റെയും അനുമതി നല്‍കുന്നതിന്റെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പരിഗണനകളോ പ്രോത്സാഹനങ്ങളോ നല്‍കാറുണ്ടോയെന്നും ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈടില്ലാതെ വായ്പകള്‍ ലഭ്യമാക്കാന്‍ സംവിധാനമുണ്ടോയെന്നും വിശദമാക്കാമോ;
( സി )
പുതുതായി ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന ധനസഹായങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ഡി )
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്കെയില്‍ അപ്പ് സപ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കാമോ?
സ്റ്റാര്‍ട്ട് അപ്പ്
5593.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ എത്ര സ്റ്റാര്‍ട്ടപ്പുകൾ ആരംഭിക്കാനായിട്ടുണ്ട്; ഇതില്‍ എത്രയെണ്ണം ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ട്; വ്യക്തമാക്കാമോ;
( ബി )
ഈ കാലയളവില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകളിൽ ഏതെങ്കിലും നിര്‍ത്തലാക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് അറിയിക്കാമോ?
പുതിയതായി ആരംഭിച്ച സ്റ്റാര്‍ട്ടപ്പുകള്‍
5594.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം സംസ്ഥാനത്ത് പുതിയതായി എത്ര സ്റ്റാർട്ടപ്പുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കേരള സ്റ്റാർട്ടപ്പ് മിഷന്‍ ഇന്ത്യയ്ക്ക് പുറത്ത് സംഘടിപ്പിച്ച ഇഗ്നൈറ്റ് സംബന്ധിച്ച വിശദാംശം നല്‍കാമോ; ഇതിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നുവെന്നും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായോ എന്നുമുള്ള വിശദാംശം നൽകാമോ?
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളും ലഭ്യമായ നിഷേപങ്ങളും
5595.
ശ്രീ. എ. പ്രഭാകരൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനു ശേഷം നാളിതുവരെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കമ്പനികളുടെ എണ്ണവും അത് മുഖേന ലഭ്യമായ നിഷേപങ്ങളുടെയും വിശദാംശം ലഭ്യമാക്കുമോ;
( ബി )
2016 മുതല്‍ ഇതുവരെയുളള കാലയളവില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ എണ്ണവും അതുവഴി എത്ര തൊഴിലവസരം ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്നും എത്ര നിക്ഷേപം വന്നുവെന്നും വ്യക്തമാക്കുമോ;
( സി )
2011 മുതല്‍ 2016 വരെയുളള കാലയളവില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ പുരോഗതി വിശദമാക്കുമോ?
ഇ-ഓഫീസ് സംവിധാനം
5596.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം വകുപ്പുകളില്‍ ഇ-ഓഫീസ് സമ്പൂര്‍ണമായി നടപ്പാക്കിയിട്ടുണ്ടെന്നും ഇനിയും നടപ്പാക്കിയിട്ടില്ലാത്ത വകുപ്പുകള്‍ ഏതെല്ലാമെന്നും അറിയിക്കാമോ;
( ബി )
ഫയലുകളുടെ നീക്കവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തതയുളള വിവരം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന തരത്തില്‍ ഇ-ഓഫീസ് സംവിധാനം നവീകരിക്കുന്നിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്
5597.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-ലെ ബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ പൂര്‍ത്തീകരണം ഏത് ഘട്ടത്തിലാണെന്നും അത് എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
കൊല്ലം ജില്ലയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച അപേക്ഷകൾ
5598.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എത്ര അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കൊല്ലം ജില്ലാ കളക്ടറുടെ പോര്‍ട്ടലിൽ ലഭ്യമായ പ്രസ്തുത അപേക്ഷകളിൽ എത്രയെണ്ണം തീര്‍പ്പാക്കിയിട്ടുണ്ടെന്നും എത്രയെണ്ണം നിരസിച്ചുവെന്നും എത്രയെണ്ണം കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു മടക്കിയിട്ടുണ്ടെന്നും എത്രയെണ്ണം തുടർ നടപടികള്‍ക്കായി ജില്ലാ കളക്ടറുടെ പോര്‍ട്ടലിൽ അവശേഷിക്കുന്നുണ്ടെന്നും വിശദമാക്കാമോ;
( സി )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ളതും നവകേരള സദസ്സില്‍ ഉള്‍പ്പെടാത്തതുമായ എത്ര അപേക്ഷകള്‍ കൊല്ലം ജില്ലാ കളക്ടറുടെ പോര്‍ട്ടലിൽ നിലവില്‍ പരിഗണനയിലുണ്ടെന്ന് അറിയിക്കാമോ; കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ കൊല്ലം കളക്ടറേറ്റില്‍ നിന്നും എത്ര അപേക്ഷകൾ നിരസിച്ചുവെന്നും എത്ര അപേക്ഷകള്‍ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടു മടക്കിയിട്ടുണ്ടെന്നും എത്ര അപേക്ഷകള്‍ തുടർ നടപടികള്‍ക്കായി സര്‍ക്കാരിലേയ്ക് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും അറിയിക്കാമോ?
തരൂർ മണ്ഡലത്തിൽ സി.എം.ഡി.ആര്‍.എഫ്. മുഖേന ചികിത്സാസഹായം
5599.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലത്ത് തരൂർ മണ്ഡലത്തിൽ സി.എം.ഡി.ആര്‍.എഫ്. മുഖേന എത്ര പേർക്ക് ചികിത്സാ ധനസഹായം നൽകിയിട്ടുണ്ടെന്നും എത്ര തുക നൽകിയിട്ടുണ്ടെന്നും അറിയിക്കാമോ?
പൂഞ്ഞാർ മണ്ഡലത്തിലെ ദുരിതാശ്വാസ ധനസഹായം
5600.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ പൂഞ്ഞാർ മണ്ഡലത്തിലെ എത്ര പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിച്ചിട്ടുണ്ടെന്നും എത്ര തുക വിതരണം ചെയ്തിട്ടുണ്ടെന്നും വിശദമാക്കാമോ?
മുഖ്യമന്ത്രിയുടെ ചികിത്സ സഹായനിധി
5601.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ചികിത്സാ സഹായനിധി കൂടുതൽ വിപുലീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം നൽകിവരുന്ന ചികിത്സാസഹായം കാലോചിതമായി പരിഷ്കരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
ഭൂചലന പ്രതിരോധ പ്രവർത്തനങ്ങൾ
5602.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുടരെ ഉണ്ടാവുന്ന ഭൂചലനങ്ങൾ ജനങ്ങളിൽ ഉണ്ടാക്കിയ ആശങ്ക പരിഹരിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഭൂചലനങ്ങളുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ നടത്തുന്നതിന് ഏത് വകുപ്പിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഭൂചലനങ്ങളുമായി ബന്ധപ്പെട്ട നിരീക്ഷണം നടത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്തുന്നതിനുമായി സീസ്മോളജി വകുപ്പ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
ഓറഞ്ച് ബുക്കിലെ പുതിയ നിർദേശങ്ങൾ
5603.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിദുരന്ത ലഘൂകരണം ലക്ഷ്യമാക്കിയുളള നിര്‍ദേശങ്ങളടങ്ങുന്ന ഓറഞ്ച് ബുക്ക് പുതുക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബുക്കില്‍ എന്തെല്ലാം പുതിയ നിര്‍ദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ആവശ്യമായ സാങ്കേതിക സംവിധാനങ്ങളോടുകൂടിയ കണ്‍ട്രോള്‍ റൂമുകള്‍, ആശയ വിനിമയ സംവിധാനങ്ങള്‍ തുടങ്ങി എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതിനും മണ്‍സൂണ്‍കാലക്കെടുതികള്‍ മുന്നില്‍ക്കണ്ട് വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും എന്തെല്ലാം സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
( ഡി )
പ്രകൃതി ദുരന്തസാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിന് എന്തെല്ലാം പരിശീലനങ്ങളാണ് ബന്ധപ്പെട്ട പ്രവര്‍ത്തകര്‍ക്ക് നല്‍കിവരുന്നത്; വിശദാംശം നൽകുമോ?
ബാലുശ്ശേരി മണ്ഡലത്തിലെ റീ ബില്‍ഡ് കേരള പദ്ധതികള്‍
5604.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ നാളിതുവരെയായി റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഏതൊക്കെ പദ്ധതികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിലവില്‍ എത്ര പ്രവൃത്തികളാണ് പൂര്‍ത്തീകരിക്കാനുള്ളത്; വിശദമാക്കാമോ;
( സി )
റീ ബില്‍ഡ് കേരള പദ്ധതിയില്‍ മണ്ഡലത്തില്‍ പുതിയ പദ്ധതികള്‍ അനുവദിക്കുന്നുണ്ടോ; വിശദമാക്കാമോ?
കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്തുണ്ടാക്കിയ നാശനഷ്ടങ്ങള്‍
5605.
ശ്രീ. എം. എം. മണി
ശ്രീ. പി. വി. അൻവർ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ഫലമായി സംസ്ഥാനത്ത് കനത്ത ചൂടും അതിതീവ്ര മഴയും കാരണം ഉണ്ടായിട്ടുള്ള പ്രത്യേക സാഹചര്യം അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കടുത്ത ചൂടും അതിതീവ്ര മഴയും മൂലം സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലും ഇതര മേഖലകളിലും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത സാഹചര്യം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നും സംസ്ഥാനത്തിന് അര്‍ഹമായ സഹായങ്ങള്‍ ലഭ്യമായിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ഇ )
ഈയിനത്തിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്രസഹായവും സംസ്ഥാനത്തിന് നല്‍കുന്ന കേന്ദ്രസഹായവും തമ്മിലുള്ള അന്തരം വ്യക്തമാക്കുമോ;
( എഫ് )
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമോ; വ്യക്തമാക്കാമോ?
ദുരന്തനിവാരണ വകുപ്പിൽ പരിശീലനം നേടിയ സന്നദ്ധ സേനാംഗങ്ങൾ
5606.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനായി സംസ്ഥാന ദുരന്തനിവാരണ വകുപ്പ്, ഫയ‍ർ&റെസ്ക്യൂ സർവ്വീസസ് എന്നീ വകുപ്പുകൾക്ക് കീഴിൽ പരിശീലനം നൽകിയ എത്ര സന്നദ്ധ സേനാംഗങ്ങളാണ് നിലവിലുള്ളതെന്നു വ്യക്തമാക്കമോ?
കുട്ടനാടിന് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്നും കൂടുതൽ സഹായം
5607.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിരന്തരമായി ഉണ്ടാകുന്ന വെള്ളപ്പൊക്കവും വേനൽക്കാലത്തെ രൂക്ഷമായ കുടിവെള്ളക്ഷാമവും കുട്ടനാടൻ ജനതയ്ക്ക് വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഡിസാസ്റ്റർ മാനേജ്‌മന്റ് ഫണ്ടിൽ നിന്നും കൂടുതൽ തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുട്ടനാടിന്റെ കാർഷിക മേഖലയിൽ വെള്ളപ്പൊക്കക്കാലത്ത് ഉണ്ടാകുന്ന മടവീഴ്ചകൾ പരിഹരിക്കാൻ ഡിസാസ്റ്റർ മാനേജ്‌മന്റ് ഫണ്ട് ഉപയോഗിച്ച് ബണ്ടുകൾ പൂർവസ്ഥിതിയിലാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
കൊച്ചിൻ മെട്രോക്കായി ഏറ്റെടുത്ത സ്ഥലം
5608.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മെട്രോ റെയിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് മറ്റു വകുപ്പുകളുടെയും, സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുന്ന സ്ഥലങ്ങളും വകുപ്പുകളും ഏതൊക്കെയാണ്; വിശദമാക്കാമോ;
( ഡി )
പ്രസ്തുത തർക്കം പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
കോവളം-ബേക്കൽ ജലപാത
5609.
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർമ്മാണത്തിനാവശ്യമായ തുക അനുവദിക്കാത്തതിനാൽ കോവളം-ബേക്കൽ ജലപാത പൂർത്തീകരിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതായി വിലയിരുത്തിയിട്ടുണ്ടോ; പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
പത്രപ്രവർത്തകർക്കുള്ള ആനുകൂല്യങ്ങൾ
5610.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പത്ര ദൃശ്യമാധ്യമങ്ങളിൽ പ്രവർത്തിച്ചുവരുന്നവർക്ക് നൽകിവരുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രാദേശിക മാധ്യമപ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്ന വിഷയത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
പത്രപ്രവർത്തക പെൻഷൻ മാനേജിംഗ് കമ്മിറ്റി
5611.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്രപ്രവർത്തക പെൻഷൻ മാനേജിംഗ് കമ്മിറ്റി അവസാനമായി യോഗം ചേർന്നത് എന്നാണെന്നും നിലവിൽ എത്ര പെൻഷൻ അപേക്ഷകൾ പരിഗണനയ്ക്കായി ശേഷിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കമ്മിറ്റി യോഗം ചേരാത്തതിനാൽ അർഹരായ നിരവധി പത്രപ്രവർത്തകർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ അടിയന്തരമായി യോഗം ചേരുന്നതിന് നടപടി സ്വീകരിക്കുമോ?
പത്രപ്രവർത്തകേതര പെൻഷൻ പദ്ധതി
5612.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്രപ്രവർത്തകേതര പെൻഷൻ നൽകുന്നതിന് രൂപീകരിച്ചിട്ടുള്ള മാനേജിംഗ് കമ്മിറ്റി യോഗം അവസാനമായി ചേർന്നത് എന്നാണെന്ന് വ്യക്തമാക്കുമോ;
( ബി )
മാനേജിങ് കമ്മിറ്റി യോഗം ചേരാത്തത് മൂലം പുതിയ അംഗത്വം നൽകുന്നതിനോ പെൻഷൻ നൽകുന്നതിനോ കഴിയുന്നില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പത്രപ്രവർത്തകേതര പെൻഷൻകാരുടെ ആശ്രിതപെൻഷനുവേണ്ടിയുള്ള എത്ര അപേക്ഷകളിന്മേലാണ് ഇനി തീർപ്പ് കൽപ്പിക്കാനുള്ളത് എന്ന് അറിയിക്കുമോ?
പ്രവാസി ഭദ്രത, പ്രവാസി സാന്ത്വനം പദ്ധതികൾ
5613.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികള്‍ക്കായി നടപ്പിലാക്കി വരുന്ന പ്രവാസി ഭദ്രത പദ്ധതിയുടെയും സാന്ത്വനം പദ്ധതിയുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രവാസി ഭദ്രത പദ്ധതി പ്രകാരം എത്ര സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
( സി )
സാന്ത്വനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര അപേക്ഷകള്‍ 2023-ല്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ?
വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്ന കേരളീയര്‍ക്ക് ഭാഷാ പരിശീലനം
5614.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടുന്ന കേരളീയര്‍ക്ക് ഭാഷാ പരിശീലനം നല്‍കാന്‍ എന്തെങ്കിലും പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ച് ഫോറിന്‍ ലാംഗ്വേജ് പരിശീലന കേന്ദ്രവും ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫെസിലിറ്റേഷന്‍ സെന്ററും ആരംഭിക്കുമോ; വ്യക്തമാക്കാമോ?
പ്രവാസി മലയാളികൾക്ക് നൽകിവരുന്ന ആനുകൂല്യങ്ങള്‍
5615.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസി മലയാളികൾക്ക് ഈ സർക്കാർ നൽകിവരുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
വിദേശ രാജ്യങ്ങളിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രവാസി മലയാളികൾക്ക് സമയോചിതമായി സഹായങ്ങൾ എത്തിക്കുന്നതിന് എല്ലാ രാജ്യങ്ങളിലും പ്രവാസികളുടെ പ്രത്യേക ടീമിനെ രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
പോലീസ് സേനയെ പരിഷ്കരിക്കാൻ നടപടി
5616.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയെ പരിഷ്കരിക്കാൻ ലക്ഷ്യമിട്ട് കോടതി നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കാത്തതില്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പോലീസ് സേനയുടെ പരിഷ്കരണം സംബന്ധിച്ച് കോടതി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ എന്തൊക്കെയാണ്; ഇക്കാര്യത്തിൽ അഭ്യന്തര വകുപ്പ് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?
സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന ആഭിചാര ഗ്രൂപ്പുകള്‍
5617.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ വി ശശി
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവസാമൂഹ്യമാധ്യമ ഗ്രൂപ്പുകളില്‍ മരണാനന്തര ജീവിതത്തെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചുമൊക്കെ നിരവധി വീഡിയോകളും മറ്റും പ്രചരിക്കുന്നുണ്ടെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്കൂള്‍തലം മുതല്‍ മാനസികാരോഗ്യ സാക്ഷരതയും ശാസ്ത്രബോധവും ഉറപ്പാക്കി ഇത്തരം വിപത്തുകളെ പ്രതിരോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലൂടെ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കും ആഭിചാര പ്രയോഗങ്ങള്‍ക്കുമെതിരെ സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനും നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും എന്തെല്ലാം നടപടികളാണ് പരിഗണനയിലുള്ളത്; വിശദമാക്കാമോ?
ലെെസന്‍സുള്ള ആയുധങ്ങള്‍ പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ നടപടി
5618.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആയുധ ലെെസന്‍സുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
നിലവില്‍ ആയുധ ലെെസന്‍സ് ഉള്ളവരുടെയും പുതിയ ലെെസന്‍സിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരുടെയും ജില്ല തിരിച്ചുള്ള എണ്ണം അറിയിക്കുമോ;
( സി )
അപേക്ഷകര്‍ക്ക് ലെെസന്‍സ് കാലതാമസമില്ലാതെ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ ലെെസന്‍സ് ഉള്ള ആയുധങ്ങള്‍ പോലീസ് സ്റ്റേഷനിലോ അംഗീകൃത സ്ഥാപനങ്ങളിലോ സൂക്ഷിക്കണമെന്ന നിബന്ധന സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ;
( ഇ )
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വിജ്ഞാപനം ചെയ്താല്‍ ഏതൊക്കെ വിഭാഗം ലെെസന്‍സ് ഉടമകള്‍ക്കാണ് ആയുധങ്ങള്‍ കെെവശം വയ്ക്കാന്‍ പാടില്ലാത്തതെന്ന് അറിയിക്കുമോ; ഈ കാലയളവില്‍ ആയുധങ്ങള്‍ കെെവശം സൂക്ഷിക്കാന്‍ അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( എഫ് )
പോലീസ് സ്റ്റേഷനുകളില്‍ ആയുധങ്ങള്‍ വാങ്ങി സൂക്ഷിക്കാതെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഉടമകളെ അയയ്ക്കുന്ന രീതി അവസാനിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
പോലീസ് പെർമിറ്റ് ഫീസിൽ ഇളവ്
5619.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസ് പെർമിറ്റ് ഫീസ് വാങ്ങുന്നത് നിലവിൽ എന്തൊക്കെ ആവശ്യങ്ങൾക്ക് വേണ്ടിയാണ്എന്ന് വ്യക്തമാക്കാമോ ;
( ബി )
നിലവിലുള്ള പോലീസ് പെർമിറ്റ് ഫീസ് എത്രയാണ് എന്ന വിവരം ഇനം തിരിച്ച് ലഭ്യമാക്കാമോ;
( സി )
പോലീസ് പെർമിറ്റ് ഫീസ് ഇളവ് ചെയ്യണം എന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് ലഭിച്ച അപേക്ഷകളുടെയും അതിന്മേൽ സ്വീകരിച്ച നടപടികളുടെയും വിശദാംശം ലഭ്യമാക്കാമോ?
ബോംബ് നിര്‍മ്മാണം
5620.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബോംബ് നിര്‍മ്മാണശാലകള്‍ പ്രവർത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ എവിടെയൊക്കെ ഇത്തരം പ്രവര്‍ത്തനം നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബോംബ് നിര്‍മ്മാണശാലകള്‍ക്കെതിരെ എന്തൊക്കെ നടപടിയാണ് സ്വികരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമാ;
( സി )
ഈ വിഷയവുമായി ബന്ധപ്പെട്ടു ഇക്കാലയളവിൽ എത്ര പേര്‍ക്കെതിരെ കേസ്സെടുത്തു; എത്ര പേരെ ശിക്ഷിച്ചിട്ടുണ്ട്; എത്ര അളവ് സ്പോടക വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്; വിശദവിവരം ലഭ്യമാക്കാമോ?
മലബാറിലെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട സമരം
5621.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാറിലെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് സമരം നടത്തിയതിന് ഈ വർഷം എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ കേസിന്റെയും ക്രൈം നമ്പർ, ഏതെല്ലാം വകുപ്പുകളാണ് സമരക്കാർക്ക് നേരെ ചുമത്തിയത്, ഇതിൽ ആരെല്ലാം ആണ് പ്രതികൾ, ഏതെല്ലാം സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകിയത് എന്ന വിശദാംശം കേസ് തിരിച്ച് നൽകാമോ?
കായംകുളം ട്രാഫിക് പോലീസ് സ്റ്റേഷനിലുള്ള വാഹനം
5622.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം ട്രാഫിക് പോലീസ് സ്റ്റേഷനിലുള്ള വാഹനം കാലപ്പഴക്കം ചെന്നതാണ് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സ്റ്റേഷനിലേയ്ക്ക് പുതിയ ഒരു വാഹനം വാങ്ങി നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
പോലീസ് സേനയിലെ ആത്മഹത്യകൾ
5623.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസ് സേനയിലെ ആത്മഹത്യകൾ വർദ്ധിച്ചുവരുന്നത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ നടപടി ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ മനുഷ്യാവകാശ കമ്മിഷന്റെ നിർദ്ദേശാനുസരണം എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
എസ്.എച്ച്.ഒ.മാരായി സർക്കിൾ ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തിയതിനു ശേഷം പോലീസുകാരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതിൽ അധികസമ്മർദ്ദം ഉണ്ടാകുന്നത് സേനാംഗങ്ങളുടെ മാനസിക സമ്മർദ്ദം ഉയർത്തിയിട്ടുള്ളതായ റിപ്പോർട്ടുകൾ ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ എന്ത് പരിഹാര നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് സർക്കിൾ ഇൻസ്പെക്ടർമാർക്ക് എസ്.എച്ച്.ഒ. ചുമതല ഇല്ലാത്ത പോലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടോ; എങ്കിൽ ഏതൊക്കെ സ്റ്റേഷനുകളിലാണ് ഇപ്രകാരം സംവിധാനം ഉള്ളതെന്നും ഈ സർക്കാരിന്റെ കാലയളവിൽ പ്രസ്തുത സ്റ്റേഷനുകളിൽ സേവനം ചെയ്ത സേനാംഗങ്ങളിൽ ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
പോലീസ് ഉദ്യോഗസ്ഥരുടെ ജോലി സമ്മർദ്ദം
5624.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര പോലീസ് സ്റ്റേഷനുകൾ നിലവിലുണ്ട്; ഓരോ പോലീസ് സ്റ്റേഷനിലും ജോലി ചെയ്യുന്ന പോലീസുകാരുടെ എണ്ണം എത്രയെന്ന് വിശദമാക്കാമോ;
( ബി )
പോലീസ് സ്റ്റേഷനുകളിൽ അനാവശ്യമായി മറ്റു വകുപ്പുകളുടെ പ്രൊഫോർമകൾ അയച്ചുകൊടുത്ത് ഡാറ്റ കളക്ട് ചെയ്യാൻ പോലീസുകാരെ നിർബന്ധിക്കുന്നതിനാൽ ക്രമസമാധാനം സംബന്ധിച്ചുള്ള ഡ്യൂട്ടികൾ ചെയ്യുമ്പോൾ പോലീസുകാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ ജനസംഖ്യക്ക് അനുസൃതമായി പോലീസ് സേനയിൽ ആനുപാതിക അംഗബലം കുറവാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പോലീസ് സേനയിൽ അംഗബലം വർദ്ധിപ്പിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
ലോക്‌സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്ത പോലീസ് ഉദ്യോഗസ്ഥർക്ക് എല്ലാവർക്കും ട്രാവലിംഗ് അലവൻസുകൾ നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ട്; വ്യക്തമാക്കാമോ;
( ഇ )
പോലീസ് ഉദ്യോഗസ്ഥരുടെ ജോലി സമ്മർദ്ദം കുറയ്ക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവരുന്നുവെന്ന് വിശദമാക്കാമോ?
കസ്റ്റഡി മർദ്ദനത്തെ തുടർന്ന് മരണങ്ങൾ
5625.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ പോലീസ് കസ്റ്റഡിയിലുള്ള മർദ്ദനത്തെ തുടർന്ന് എത്ര മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കസ്റ്റഡി മർദ്ദനം സംബന്ധിച്ച് എത്ര പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കസ്റ്റഡി മർദ്ദന കേസുകളിൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
സ്വകാര്യമേഖലയിൽ തൊഴിൽ നേടുന്നതിന് ലഹരി ഉപയോഗിക്കുന്നില്ല എന്ന് സാക്ഷ്യപത്രം
5626.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യമേഖലയിൽ തൊഴിൽ നേടുന്നതിന് ലഹരി ഉപയോഗിക്കുന്നില്ല എന്ന് സാക്ഷ്യപത്രം നൽകുന്ന രീതിയിൽ കേരള പോലീസ് ലഹരി വിരുദ്ധ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിർദേശം നടപ്പാക്കുന്നതിന് നിയമപരമായ പ്രാബല്യം നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
തൊടുപുഴ പോലീസ് കസ്റ്റഡി മർദ്ദനം
5627.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മോഷണക്കുറ്റം ആരോപിച്ച് തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്ത അഭിഷേക് എന്ന യുവാവിന് പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനമേൽക്കേണ്ടി വന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ ;
( ബി )
യുവാവിന്റെ കുടുംബം തൊടുപുഴ ഡി.വൈ.എസ്.പി.ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ?
കാസർകോട് ജില്ലയിലെ പോലീസ് വാഹനങ്ങൾ
5628.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ പോലീസിന് എത്ര വാഹനങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിലുളള വാഹനങ്ങൾ ജില്ലയിലെ പോലീസ് സംവിധാനത്തിന് അനുവദിച്ച എണ്ണത്തേക്കാൾ കൂടുതലാ​ണോ കുറവാണോ എന്ന് വ്യക്തമാക്കാമോ;
( സി )
വാഹനങ്ങളുടെ അപര്യാപ്തത മൂലം പോലീസ് സ്റ്റേഷനുകളിലടക്കം നിലവിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വിശദമാക്കാമോ; കുറ്റാന്വേഷണമടക്കം ഏതെല്ലാം പ്രവർത്തനങ്ങളിൽ തടസ്സമുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ജില്ലയിൽ പോലീസ് വാഹനങ്ങൾക്കുളള ഇന്ധനത്തിന് ഒരു വർഷം എത്ര തുകയാണ് അനുവദിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ഇ )
ജില്ലയിൽ പോലീസ് വാഹനങ്ങൾക്ക് ഇന്ധനം നിറച്ച വകയിൽ ​പെട്രോൾ പമ്പുകളിൽ കുടിശ്ശികയുണ്ടോ; എങ്കിൽ എത്ര രൂപയാണ് കുടിശ്ശികയായിട്ടുളളതെന്നും എത്ര കാലമായിട്ടുളളതാണ് ഈ കുടിശ്ശിക എന്നും പണം നൽകാനുളളത് ഏതെല്ലാം പമ്പുകൾക്കാണെന്നും വ്യക്തമാക്കാമോ?
പോലീസുകാരിൽ ആത്മഹത്യ വർദ്ധിക്കുന്നത് തടയാൻ നടപടി
5629.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് തടയാൻ നടപടി സ്വീകരിക്കുമോ?
സംസ്ഥാന പോലീസ് സേനയിലെ ആത്‍മഹത്യ പ്രവണത
5630.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസ് സേനയിലെ ആത്‍മഹത്യ പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 2023 ഡിസംബർ ഏഴിന് സംസ്ഥാന പോലീസ് മേധാവി സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടോ; സർക്കുലറിലെ പ്രധാന നിർദ്ദേശങ്ങൾ എന്തൊക്കെയായിരുന്നു; സർക്കുലറിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സർക്കുലർ പ്രകാരം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ എന്തൊക്കെ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്; വിശദാംശം നൽകുമോ?
പോലീസ് സ്റ്റേഷനുകളില്‍ മാന്യമായ പെരുമാറ്റം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടി
5631.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ മാന്യമായ പെരുമാറ്റം ഉറപ്പാക്കാനായി ആഭ്യന്തരവകുപ്പ് സ്വീകരിച്ചു വരുന്നതും പുതുതായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടിയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തില്‍ മാന്യമല്ലാത്ത പെരുമാറ്റം സംബന്ധിച്ച് കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ എത്ര പരാതികള്‍ ലഭ്യമായി എന്നും എന്തു നടപടികള്‍ കൈകൊണ്ടുവെന്നും വ്യക്തമാക്കുമോ?
പോലീസ് വകുപ്പിലെ സ്പെഷ്യൽ ഡിസെബിലിറ്റി ലീവ്
5632.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡ്യൂട്ടിയ്ക്കിടയിൽ സംഭവിച്ച അപകടങ്ങൾക്കും ഡ്യൂട്ടി കഴിഞ്ഞ് വാസസ്ഥലത്തേക്ക് മടങ്ങുമ്പോഴും ഡ്യൂട്ടിക്കായി ജോലിസ്ഥലത്തേക്ക് വരുമ്പോഴും ഉണ്ടായ അപകടങ്ങൾക്കും സ്പെഷ്യൽ ഡിസെബിലിറ്റി ലീവ് അനുവദിച്ച് നൽകുാറുണ്ടോ; വിശദമാക്കാമോ;
( ബി )
ഡ്യൂട്ടി കഴിഞ്ഞ് വാസസ്ഥലത്തേക്ക് മടങ്ങുമ്പോഴും ഡ്യൂട്ടിക്കായി ജോലിസ്ഥലത്തേക്ക് വരുമ്പോഴും ഉണ്ടായ അപകടങ്ങൾക്കും സ്പെഷ്യൽ ഡിസെബിലിറ്റി ലീവ് അനുവദിച്ച് നൽകുന്ന വ്യവസ്ഥ നിലവിലില്ലെങ്കിൽ ആയത് അനുവദിച്ച് നൽകുന്നതിനുളള നടപടികൾ സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
പോലീസ് സേനയിലെ സ്വയം വിരമിക്കൽ
5633.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് സേനയിൽ നിന്നും സേനാംഗങ്ങൾ സ്വയം വിരമിച്ചു പോകുന്നതിന്റെ എണ്ണം വർധിച്ചു വരുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കിൽ ഇത്തരം കൊഴിഞ്ഞു പോകലിന്റെ കാരണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; കണ്ടെത്തൽ വിശദമാക്കുമോ;
( സി )
എങ്കിൽ സ്വയം വിരമിക്കൽ കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
ബോഡി ക്യാമറകൾ
5634.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസുകാരുടെ ശരീരത്തിൽ ഘടിപ്പിക്കാൻ കഴിയുന്ന ബോഡി ക്യാമറകൾ കേരള പോലീസ് വാങ്ങിയിട്ടുണ്ടോ; ക്യാമറകളുടെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്നറിയിക്കാമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
എന്നാണ് ഇത്തരം ക്യാമറകൾ ആദ്യമായി സേനയ്ക്ക് വേണ്ടി വാങ്ങിയതെന്നും ആകെ എത്ര ക്യാമറകളാണ് ഇതിനോടകം വാങ്ങിയിട്ടുള്ളതെന്നും വിശദമാക്കാമോ; ഈ ക്യാമറകൾ വാങ്ങിയ അനുമതി ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ;
( സി )
ഇത്തരം ക്യാമറകൾ വാങ്ങുന്നതിനായി നാളിതുവരെ ആകെ എത്ര രൂപയാണ് ചെലവാക്കിയിട്ടുള്ളതെന്നതിന്റെ ഇനം തിരിച്ചുള്ള കണക്കുകൾ അറിയിക്കാമോ;
( ഡി )
നാളിതുവരെ വാങ്ങിയവയിൽ എത്രയെണ്ണമാണ് നിലവിൽ പ്രവർത്തനക്ഷമമായുള്ളതെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇത്തരത്തിലുള്ള കൂടുതൽ ക്യാമറകൾ വാങ്ങുന്നതിന് വകുപ്പ് ആലോചിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം
5635.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ജൂലൈ 1 മുതൽ രാജ്യത്ത് പുതിയ ക്രിമിനൽ നിയമ സംഹിത നിലവിൽ വരുന്ന സാഹചര്യത്തിൽ പുതിയ നിയമങ്ങളെക്കുറിച്ച് സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതൊക്കെ വിഭാഗത്തിൽപ്പെട്ട എത്ര ഉദ്യോഗസ്ഥർക്ക് വീതമാണ് പരിശീലനം നൽകിയിട്ടുള്ളത് എന്നറിയിക്കാമോ;
( ബി )
സേനയിലെ എസ്.ഐ. കേഡറിലുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും പരിശീലനം നൽകിയിട്ടുണ്ടോ; മുഴുവൻ എസ്.എച്ച്.ഒ. മാർക്കും പരിശീലനം നൽകിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
സ്പോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങള്‍
5636.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ ബോംബ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് എത്രപേര്‍ മരണപ്പെട്ടിട്ടുണ്ടെന്നും എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഇത്തരത്തില്‍ മരണപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എത്രപേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ടെന്നും എത്ര പേരെ ശിക്ഷിച്ചിട്ടുണ്ടെന്നും വിശദവിവരം ലഭ്യമാക്കാമോ?
പോലീസ് സേനയിലെ താഴ്ന്ന വിഭാഗം ഉദ്യോഗസ്ഥർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാന്‍ നടപടി
5637.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് എത്ര പോലീസുകാർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് തസ്തിക സഹിതം വ്യക്തമാക്കുമോ; ഇതിൽ എത്ര പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സർവീസ് കാലയളവിൽ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഓരോരുത്തർക്കും എതിരെ സ്വീകരിച്ച വകുപ്പുതല നടപടികൾ എന്തൊക്കെയെന്നും വ്യക്തമാക്കുമോ;
( ബി )
പോലീസ് സേനയിലെ താഴ്ന്ന വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ നിസ്സാരകാരണങ്ങൾക്ക് പോലും ഗുരുതരമായ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നത് സേനയിൽ വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ എന്ത് തിരുത്തൽ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
ആലപ്പുഴ മണ്ഡലത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
5638.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ഏതൊക്കെ സ്കൂളുകളിലാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകളാണ് പുതുതായി ലഭിച്ചതെന്നും പ്രസ്തുത അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടിയുടെയും വിശദവിവരം ലഭ്യമാക്കാമോ?
എസ്.പി.സി.യൂണിറ്റുകള്‍ അനുവദിക്കുന്നതിന് നടപടി
5639.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകള്‍ക്കാണ് എസ്.പി.സി. യൂണിറ്റുകള്‍ അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
മണ്ഡലത്തിലെ ഏതെല്ലാം സ്കൂളുകളാണ് പുതിയതായി എസ്.പി.സി. യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
എസ്.പി.സി. യൂണിറ്റുകള്‍ അനുവദിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ?
മലപ്പുറം വളാഞ്ചേരിയിൽ വീടിനുള്ളില്‍ യുവതിയെ പീഡിപ്പിച്ച സംഭവം
5640.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ്
ശ്രീമതി ഉമ തോമസ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ; പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
വട്ടോളി സ്വദേശിനിയുടെ മരണം സംബന്ധിച്ച അന്വേഷണം
5641.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബീഹാറിലെ ധനാപൂര്‍ റെയില്‍വേ ഡിവിഷനില്‍ ജോലിചെയ്യവേ കുറ്റ്യാടി മണ്ഡലത്തിലെ വട്ടോളി സ്വദേശി ലിതാര മരണപ്പെട്ടതിനെ തുടര്‍ന്നുളള അന്വേഷണം ഏതു ഘട്ടത്തിലാണെന്നറിയിക്കാമോ;
( ബി )
സാമ്പത്തികമായി ഏറെ പ്രയാസത്തിലുള്ള ലിതാരയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമോ?
ടി.പി ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതികൾക്ക് ശിക്ഷയിളവ്
5642.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ഫെബ്രുവരി മാസത്തിൽ ടി.പി. ചന്ദ്രശേഖരൻ കൊലപാതകകേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം നൽകുകയും ഒരു കാരണവശാലും ശിക്ഷയിളവ് നൽകാൻ പാടില്ല എന്ന് നിഷ്കർഷിക്കുകയും ചെയ്ത ഹൈക്കോടതി വിധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എന്നാൽ ഈ വിധിക്ക് വിപരീതമായി ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷയിളവ് നൽകാൻ തീരുമാനിച്ചതിന്റെ കാരണം വിശദമാക്കാമോ;
( സി )
ഹൈക്കോടതി വിധിക്ക് വിപരീതമായി ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളെ വിട്ടയയ്ക്കാൻ നടപടികൾ സ്വീകരിച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
സംസ്ഥാനത്തെ കൊലക്കേസുകളുടെ എണ്ണം
5643.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2024 ജൂൺ വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ട ആകെ കൊലക്കേസുകൾ എത്രയെന്നും അതിൽ ആൾക്കൂട്ട കൊലപാതകങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, വർഗ്ഗീയ കൊലപാതകങ്ങൾ, ദുരഭിമാന കൊലപാതകങ്ങൾ എന്നിവ എത്ര വീതമെന്നും അറിയിക്കുമോ;
( ബി )
മേൽപ്പറഞ്ഞവയിലെ എത്ര കേസുകളിൽ ഇതുവരെ ശിക്ഷ നടപ്പാക്കിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത കണക്കുകൾ പ്രകാരം ആകെ കൊലപാതകങ്ങളുടെ എത്ര ശതമാനമാണ് ആൾക്കൂട്ട കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളുമെന്ന് വ്യക്തമാക്കുമോ?
ബോംബ് നിർമ്മാണം തടയാൻ നടപടി
5644.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി എരഞ്ഞോളിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കിട്ടിയ സ്റ്റീൽ ബോംബ് പൊട്ടി ഒരാള്‍ മരിക്കാനിടയായ സംഭവത്തിലെ പോലീസ് അന്വേഷണം നിലവിൽ ഏത് ഘട്ടത്തിലാണെന്നറിയിക്കുമോ;
( ബി )
ആ ​ളൊഴിഞ്ഞ പറമ്പിൽ ബോംബ് കൊണ്ടുവച്ചവരെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ആൾപാർപ്പില്ലാത്ത വീടുകളിലും വിജനമായ സ്ഥലങ്ങളിലും ബോംബുകൾ ശേഖരിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ എവിടെ നിന്നെല്ലാം ബോംബ് ശേഖരം കണ്ടെത്താനായിട്ടുണ്ട്; വിശദമാക്കുമോ?
മയക്കുമരുന്ന്, മദ്യപാനം എന്നിവ മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ
5645.
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മയക്കുമരുന്ന്, മദ്യപാനം എന്നിവ മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഇത്തരം കേസ്സുകൾ പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിന് എന്തെങ്കിലും പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
മദ്യ-മയക്കുമരുന്ന് സംഘങ്ങളിൽ നിന്നും പോലീസുകാർക്കെതിരെ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇവർക്ക് മതിയായ സുരക്ഷാ ഉപകരണങ്ങൾ നൽകാൻ നടപടി സ്വീകരിക്കുമോ?
സിവില്‍‌ കേസുകളില്‍ നിന്ന് പോലീസ് പിന്മാറണമെന്ന സര്‍ക്കുലര്‍
5646.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിവില്‍‌ കേസുകളില്‍ നിന്ന് പോലീസ് പിന്മാറണമെന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;
( ബി )
വസ്തുതര്‍ക്കം, അതിര്‍ത്തിത്തര്‍ക്കം തുടങ്ങിയ കേസുകള്‍ സംബന്ധിച്ച് പോലീസ് സ്റ്റേഷനുകളില്‍ പരാതി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ടോ; നിലവില്‍ പോലീസിന്റെ പരിഗണനയിലുള്ള ഹര്‍ജികള്‍ക്കും തീരുമാനം ബാധകമാണോയെന്നറിയിക്കാമോ;
( സി )
ഇത്തരം ആവശ്യങ്ങളില്‍ അടിയന്തര പരിഹാരത്തിനും ഇടപെടലിനും ജനങ്ങള്‍ ആരെയാണ് സമീപിക്കേണ്ടതെന്ന് വിശദമാക്കാമോ?
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനില്‍ കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി
5647.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ ഡ്രൈവർ സംശയാസ്പദമായ സാഹചര്യത്തിൽ 14.6.24 ന് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
വൈദ്യ പരിശോധന നടത്താതെ പ്രസ്തുത വ്യക്തിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത് ഏത് സാഹചര്യത്തിൽ ആണെന്ന് വ്യക്തമാക്കുമോ; ഈ കാര്യത്തിൽ കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
അരൂര്‍ - തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട അപകടങ്ങള്‍
5648.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ - തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുത്തിയതോട്, അരൂര്‍ പോലീസ് സ്റ്റേഷനുകളില്‍ എത്ര വാഹന അപകടങ്ങളും എത്ര മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് വിശദമാക്കാമോ?
സൈബര്‍ തട്ടിപ്പിനെതിരെ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നൂതന നടപടികള്‍
5649.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് പുതുരൂപങ്ങളില്‍ കൂടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
എങ്കില്‍ കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ ഓരോ വര്‍ഷവും എത്ര പരാതികള്‍ ലഭ്യമായെന്നും എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു എന്നും അറിയിക്കാമോ; പ്രസ്തുത കാലയളവില്‍ എത്ര കേസ്സുകളില്‍ പ്രതികളെ കണ്ടെത്തി നിയമ നടപടിക്ക് വിധേയമാക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇത്തരം തട്ടിപ്പുകളില്‍പ്പെടാതെ പൊതുജന സംരക്ഷണം ഉറപ്പാക്കാന്‍ ആഭ്യന്തരവകുപ്പ് നൂതനമായ എന്തൊക്കെ നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
സോഷ്യല്‍ മീഡിയ മുഖേന അപവാദ പ്രചാരണങ്ങള്‍
5650.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സോഷ്യല്‍ മീഡിയയില്‍ നേരിട്ട അപവാദ പ്രചാരണങ്ങള്‍ക്കെതിരെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 349/പെറ്റീഷൻ/സി.സി.പി.എസ്/ഡി.ആർ/22 നമ്പർ പരാതിയിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
രാജ്യത്തിന് പുറത്ത് നിന്നുള്ള ഫേസ്ബുക്ക്, വാട്ട്സപ്പ് പ്രൊഫൈലുകളില്‍ നിന്നും സംസ്ഥാനത്തുള്ള പൊതുപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തുന്നത് തടയുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; ഇത്തരത്തിലുള്ള പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കുമോ; വ്യക്തമാക്കാമോ?
ഓൺലൈൻ തട്ടിപ്പുകൾ തടയാന്‍ നടപടി
5651.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓൺലൈൻ തട്ടിപ്പുകൾ സംബന്ധിച്ച് എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുള്ള കണക്ക് വർഷം തിരിച്ച് നല്‍കുമോ?
കുട്ടികൾക്കിടയിലെ മൊബൈൽ ഫോൺ ഇന്റർനെറ്റ് ദുരുപയോഗം
5652.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കുട്ടികൾക്കിടയിലെ മൊബൈൽ ഫോൺ/ ഇന്റർനെറ്റ് ദുരുപയോഗത്തെ തുടർന്ന് എത്ര കുട്ടികൾ ആത്മഹത്യ ചെയ്തിട്ടുണ്ട് എന്നറിയിക്കാമോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിൽ ഇന്റർനെറ്റ് ദുരുപയോഗത്തിലൂടെ കുറ്റകൃത്യങ്ങളിലേക്ക് എത്തിച്ചേർന്ന എത്ര കുട്ടികളെ കണ്ടെത്തി പോലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
സൈബര്‍ കേസുകള്‍
5653.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സംസ്ഥാനത്ത് എത്ര സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നറിയിക്കാമോ; ഏതെല്ലാം വകുപ്പ് പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏതെങ്കിലും സാമൂഹമാധ്യമ പേജുകള്‍ കൈകാര്യം ചെയ്തിരുന്നവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നറിയിക്കാമോ; എങ്കില്‍ ഏതെല്ലാം പേജുകള്‍ കൈകാര്യം ചെയ്തവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്; ഏതെങ്കിലും സാമൂഹമാധ്യമ പേജുകളുടെ പ്രവര്‍ത്തനം ഇക്കാലയളവില്‍ നിരോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
വടക്കാഞ്ചേരി മണ്ഡലത്തിലെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ നിർമ്മാണം
5654.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം അനുവദിച്ച സാഹചര്യത്തില്‍ സ്റ്റേഷന്‍ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
ആഭ്യന്തര വകുപ്പിന്റെ കീഴിലെ സ്ഥാപനങ്ങള്‍ക്കുള്ള കെട്ടിട നിര്‍മ്മാണം
5655.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ആഭ്യന്തര വകുപ്പിന്റെ കീഴില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്കാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത് എന്നറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാകും എന്ന് വ്യക്തമാക്കാമോ?
കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ്
5656.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
പിറവം മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികൾ
5657.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ ആഭ്യന്തര വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാം എന്നും ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്നും അറിയിക്കാമോ;
( ബി )
പുതിയ ഏതെല്ലാം പദ്ധതിയാണ് പ്രസ്തുത മണ്ഡലത്തിൽ ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?
തോക്ക് ലൈസന്‍സ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം
5658.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ഈ വർഷം പുതിയതായി എത്ര പേർക്ക് തോക്ക് ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നും അത് ആര്‍ക്കൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
അപേക്ഷകർക്ക് ലെെസന്‍സ് അനുവദിക്കുന്നതിന്റെ മാനദണ്ഡം വിശദമാക്കുമോ?
ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ വകുപ്പിലെ സ്റ്റാഫ് പാറ്റേൺ പുതുക്കൽ
5659.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 ലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ പ്രവൃത്തി പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ വകുപ്പിലെ സ്റ്റാഫ് പാറ്റേൺ സെക്രട്ടറിയേറ്റിന്റെ സ്റ്റാഫ് പാറ്റേണിൽ നിന്നും ക്ലറിക്കൽ സ്റ്റാഫ് പാറ്റേണിലേയ്ക്ക് മാറ്റുവാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനുള്ള നടപടി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; ഇല്ലെങ്കിൽ ആയതു നടപ്പിലാക്കാൻ നിയമപരമോ ഭരണപരമോ ആയ തടസ്സങ്ങൾ ഏതെങ്കിലുമുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
നിലവിൽ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷനിൽ അന്യത്ര സേവനമനുഷ്ഠിച്ചുവരുന്ന സെക്രട്ടറിയേറ്റിലെ ജീവനക്കാരെ മാതൃവകുപ്പിലേയ്ക്ക് തിരിച്ചയക്കാനും ഡയറക്ടറേറ്റിലെ തനതു ജീവനക്കാരിൽ നിന്നും ഈ സ്ഥലങ്ങളില്‍ നിയമനം നടത്തുന്നതിനും ആവശ്യമായ നടപടി എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
നിലവിൽ ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷന്റെ കീഴിൽ 1 പേഴ്‌സണൽ അസിസ്റ്റന്റ്, 1 കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, 25 ക്ലർക്ക്, 109 ഓഫീസ് അറ്റന്റന്റ് , 3 ടൈപ്പിസ്റ്റ് എന്നിങ്ങനെയുള്ള ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ വകുപ്പിലെ സ്ഥിരം ജീവനക്കരെ സ്ഥാനക്കയറ്റം നൽകി നിയമനം നല്കാൻ കഴിയുമെന്നിരിക്കെ സെക്രട്ടേറിയറ്റിൽ നിന്നും അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്തുവരുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരുടെ അന്യത്ര സേവനം തുടരുന്നത് സംബന്ധിച്ച് നയപരമോ ഭരണപരമോ ആയ തീരുമാനങ്ങൾ എന്തെങ്കിലും എടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
2019 ലെ ഭരണ പരിഷ്ക്കാര വകുപ്പിന്റെ പഠന റിപ്പോർട്ടിലെ ശിപാർശകൾ പ്രകാരം ഡയറക്ടറേറ്റ് ഓഫ് പ്രോസിക്യൂഷൻ വകുപ്പിലെ സ്റ്റാഫ് പാറ്റേൺ പുതുക്കി നടപ്പിലാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയത് ത്വരിതഗതിയില്‍ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
സിവില്‍ പോലീസ് ഓഫീസർ നിയമനം
5660.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ഏപ്രില്‍ മാസം നിലവില്‍ വന്ന കാറ്റഗറി നമ്പർ 537/22 സി.പി.ഒ. റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
സിവില്‍ പോലീസ് ഓഫീസർ തസ്തികയിലേയ്ക്ക് നേരിട്ടുള്ള നിയമനത്തിന് നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് എൻ.ജെ.ഡി., ഫ്രഷ് ഒഴിവുകള്‍ എന്നിവ തരംതിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
സിവിൽ പോലീസ് ഓഫീസർ തസ്തികയിലെ ഒഴിവുകൾ
5661.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിൽ പ്രസിദ്ധീകരിച്ചിട്ടുളള സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ (കാറ്റഗറി നം. 537/2022) നിന്നും നിയമനം നടത്തുന്നതിനായി എത്ര ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തുിട്ടുളളതെന്ന് വ്യക്തമാക്കാമോ; ഒഴിവുകൾ ഉണ്ടായിട്ടും ആയത് റിപ്പോർട്ട് ചെയ്യാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകൾ പ്രതീഷിത ഒഴിവുകളായി റിപ്പോർട്ട് ചെയ്യാറുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശങ്ങൾ നൽകാമോ; 2024-25 സാമ്പത്തിക വർഷത്തേയ്ക്കുളള പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; എങ്കിൽ ഒഴിവുകൾ എത്ര; ഇല്ലെങ്കിൽ ആയതിനുള്ള നടപടി സ്വീകരിക്കുമോ?
സിവില്‍-ക്രിമിനല്‍ കോടതി ജീവനക്കാരുടെ സംയോജനം
5662.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സിവില്‍-ക്രിമിനല്‍ കോടതി ജീവനക്കാരുടെ സംയോജനത്തിനുള്ള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; ഇതിനുള്ള നടപടിക്രമങ്ങള്‍ എന്നാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഫയല്‍ നമ്പരും ഫയലിന്റെ കമ്പ്യൂട്ടര്‍ നമ്പറും ലഭ്യമാക്കുമോ; ഈ ഫയല്‍ ഇപ്പോള്‍ ആരുടെ പരിഗണനയിലാണെന്ന് അറിയിക്കാമോ;
( ബി )
സിവില്‍ -ക്രമിനല്‍ കോടതി ജീവനക്കാരുടെ സംയോജനം സാധ്യമാക്കുന്നതിനായി കേരള ജു‍ഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വീസ് റൂള്‍സ് 2006, കേരള ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സബോര്‍ഡിനേറ്റ് സര്‍വീസ് റൂള്‍സ് 1975 എന്നിവ ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നാണ് അരംഭിച്ചതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത റൂള്‍ ഭേദഗതിയ്ക്ക് വര്‍ഷങ്ങളുടെ കാലതാമസം ഉണ്ടാകുന്നതിന് കാരണം വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ സിവില്‍ -ക്രിമിനല്‍ കോടതി ജീവനക്കാരുടെ സംയോജന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നടപടിക്രമങ്ങള്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
സിവില്‍-ക്രിമിനല്‍ കോടതി ജീവനക്കാരുടെ സംയോജനം സാധ്യമാക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി സംസ്ഥാനത്തെ സിവില്‍-ക്രിമിനല്‍ കോടതി ജീവനക്കാരുടെ സംയോജനം എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കുന്നതിന് തയ്യാറാകുമോ; വിശദമാക്കാമോ?
മാവേലിക്കര ജില്ലാ കോടതിയില്‍ പുതിയ കോടതി സമുച്ചയ നിര്‍മ്മാണം
5663.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ജില്ലാ കോടതിയില്‍ പുതിയ കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചതും നിര്‍മ്മാണം ആരംഭിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( സി )
നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ;
( ഡി )
ഏത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണത്തിന് തുക അനുവദിച്ചതെന്ന് അറിയിക്കുമോ?
കുടുംബ കോടതിയിലെ തസ്തികകള്‍
5664.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബകോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ തസ്തികകൾ സൃഷ്ടിക്കുവാനും പുന:ക്രമീകരിക്കുവാനും ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
മലപ്പുറം കുടുംബ കോടതിയിൽ സൂപ്പർവൈസറി പോസ്റ്റുകളുടെ അഭാവം മൂലം കോടതി നടപടികളിൽ കാലതമാസവും പ്രയാസങ്ങളും നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത കുടുംബ കോടതിയില്‍ സൂപ്പർവൈസറി പോസ്റ്റുകളായ ജൂനിയർ സൂപ്രണ്ട്, ബെഞ്ച് ക്ലർക്ക് ഗ്രേഡ്-1 എന്നീ തസ്തികകള്‍ സൃഷ്ടിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
വടക്കാഞ്ചേരി ഫയർ & റെസ്ക്യൂ സ്റ്റേഷന് പുതിയ കെട്ടിടം
5665.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഇരുപത്തിയഞ്ച് വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ച് വരുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്റ്റേഷന് പുതിയ കെട്ടിടം പണിയുന്നതിന് സ്ഥലം ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കാമോ?
മല്ലപ്പള്ളിയിൽ പുതിയ ഫയർ സ്റ്റേഷന്റെ സാദ്ധ്യതകൾ
5666.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മല്ലപ്പള്ളിയിൽ പോലീസ് സർക്കിൾ ഓഫീസ് സ്ഥിതി ചെയ്തിരുന്ന കെട്ടിടം ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലവും കെട്ടിടവും ഉപയോഗപ്പെടുത്തി ഒരു പുതിയ ഫയർ സ്റ്റേഷൻ തുടങ്ങുന്നതിനായുള്ള സാദ്ധ്യതകൾ പരിശോധിക്കുമോ; വിശദമാക്കാമോ?
പൂഞ്ഞാര്‍ മണ്ഡലത്തിലെ മുണ്ടക്കയത്ത് ഫയര്‍ സ്റ്റേഷന്‍
5667.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് എം.എൽ.എ. ആസ്തി വികസന ഫണ്ടുപയോഗിച്ച് പണികഴിപ്പിച്ചിട്ടുള്ള കെട്ടിടവും ഗ്യാരേജും പ്രയോജനപ്പെടുത്തി പ്രസ്തുത സ്ഥലത്ത് ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കാമോ;
( ബി )
മുണ്ടക്കയത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ശിക്ഷാ കാലാവധിയിൽ ഇളവ് ലഭിച്ചവർ
5668.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജയിൽശിക്ഷ അനുഭവിച്ച് വന്നിരുന്നവരിൽ 2016 മാർച്ച് മുതൽ 2024 ജൂൺ വരെ ശിക്ഷാ കാലാവധിയിൽ ഇളവ് നൽകിയതിനാൽ ജയിൽ മോചനം സാധ്യമായവരുടെ പേര്, അവരുടെ പ്രായം, അവർ അനുഭവിച്ചുകൊണ്ടിരുന്ന ശിക്ഷയുടെ വിവരം, അവർക്ക് ശിക്ഷാ കാലാവധിയിൽ ഇളവ് നൽകിയതിനുള്ള കാരണം എന്നിവ പ്രത്യേകം ലഭ്യമാക്കാമോ?
ടി.പി. കേസിലെ പ്രതികൾക്ക് സ്പെഷ്യൽ റെമിഷൻ നൽകിയ നടപടി
5669.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എം. വിൻസെന്റ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ വർഷം തടവുകാർക്ക് സ്പെഷ്യൽ റെമിഷൻ നൽകുന്നത് സംബന്ധിച്ച് കണ്ണൂർ ജയിൽ സൂപ്രണ്ട് കണ്ണൂർ പോലീസ് കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ലിസ്റ്റിൽ ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികളെ ഉൾപ്പെടുത്തിയിട്ടുണ്ടോ;
( സി )
എങ്കിൽ പ്രസ്തുത ലിസ്റ്റിൽ ടി.പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾ ഉൾപ്പെടാനുള്ള സാഹചര്യം വിശദമാക്കാമോ?
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഇളവ്
5670.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പ്രമാണിച്ച് കണ്ണൂർ ജയിലിൽ നിന്നും ശിക്ഷാ ഇളവ് നൽകുന്നതിനായി തയ്യാറാക്കിയ പട്ടികയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ ഉൾപ്പെടുകയുണ്ടായോ; പ്രസ്തുത പട്ടിക സർക്കാരിലേക്ക് സമർപ്പിക്കപ്പെട്ട തീയതിയും പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങളും അറിയിക്കുമോ;
( ബി )
ടി.പി. വധക്കേസിലെ കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷകൾ ഏതെങ്കിലും ലഭിച്ചിരുന്നോ; എങ്കിൽ അപേക്ഷകരുടെ പേര് കുറ്റവാളികളുമായുള്ള ബന്ധം; അപേക്ഷ നൽകിയ തീയതി എന്നീ വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ടി. പി. കേസിലെ പ്രതികൾക്ക് ഇളവിന് അർഹതയില്ലെന്ന കുറിപ്പോടുകൂടിയാണോ ജയിലിൽ നിന്നും പട്ടിക സർക്കാരിലേക്ക് കൈമാറിയിട്ടുള്ളത്; എങ്കിൽ ആരാണ് കുറിപ്പ് എഴുതിയത്;
( ഡി )
ടി.പി. കേസിലെ പ്രതികൾക്ക് ശിക്ഷയിൽ 20 വർഷത്തേക്ക് ഇളവ് അനുവദിക്കരുതെന്ന് ഹൈക്കോടതി വിധി വന്നിട്ടും ഈ പ്രതികളുടെ പേരുകൾ പട്ടികയിൽ നിന്നും ഒഴിവാക്കാതെ തുടർ നടപടികളുമായി മുന്നോട്ടു പോകാൻ ഇടയായതിന്റെ കാരണങ്ങൾ അറിയിക്കുമോ;
( ഇ )
കോടതിവിധി മാനിക്കാതെ ടി.പി. കേസ് പ്രതികൾക്ക് ഇളവ് അനുവദിക്കുന്നതിന് വേണ്ടി പ്രവർത്തിച്ചതും ഇതിന് കൂട്ടുനിന്നതുമായ ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നതു സംബന്ധിച്ച് വകുപ്പ് തല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതിന് തയ്യാറാകുമോ?
പരോൾ അനുവദിച്ച നടപടി
5671.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർ എത്രപേരുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ 2016 മാർച്ച് മുതൽ 2024 മാർച്ച് വരെ എത്രപേർക്ക് പരോൾ അനുവദിച്ചിട്ടുണ്ടെന്നും അവരുടെ പേര് വിവരവും അവർക്ക് പ്രതിവർഷം നൽകിയ പരോൾ കാലാവധിയും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
പോക്സോ, ലൈംഗികാതിക്രമം, ലഹരിക്കടത്ത്, മയക്കമരുന്ന് എന്നീ കേസുകളുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ 2016 മാർച്ച് മുതൽ 2024 ജൂൺ വരെ പരോൾ അനുവദിക്കപ്പെട്ടവരുടെ പേര് വിവരവും അവർക്ക് പ്രതിവർഷം നൽകിയ പരോൾ കാലാവധിയും കേസുകൾ തിരിച്ചു ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്ത് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരിൽ 2016 മാർച്ച് മുതൽ 2024 ജൂൺ വരെ ഒരു വർഷം 60 ദിവസത്തിലധികം പരോൾ അനുവദിക്കപ്പെട്ടവരുണ്ടെങ്കിൽ അവരുടെ പേര് വിവരവും കേസുകളുടെ വിശദാംശവും ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത കാലയളവിൽ സംസ്ഥാനത്ത് പരോൾ അനുവദിക്കപ്പെട്ട് പുറത്തിറങ്ങിയവരിൽ ആരെങ്കിലും നിശ്ചിത സമയത്ത് ജയിലുകളിലേക്ക് തിരികെ എത്താതിരുന്നിട്ടുണ്ടെങ്കിൽ അവരുടെ വിവരം ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത കാലയളവിൽ പരോൾ അനുവദിക്കപ്പെട്ട് പുറത്തിറങ്ങിയവരിൽ നാളിതുവരെ തിരിച്ചുവരാത്തവർ ഉണ്ടെങ്കിൽ അവരുടെ പേര് വിവരവും കേസിന്റെ സ്വഭാവവും വിശദമാക്കാമോ?
ടി. പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷായിളവിനുള്ള നീക്കം
5672.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടി. പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾക്ക് ശിക്ഷായിളവിനു വഴിവിട്ട നീക്കം നടന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
കണ്ണൂർ ജയിൽ സൂപ്രണ്ടിന് കണ്ണൂർ പോലീസ് മേധാവി നൽകിയ സ്പെഷ്യൽ റെമിഷൻ നൽകാനുള്ളവരുടെ ലിസ്റ്റിൽ ടി. പി. ചന്ദ്രശേഖരൻ കേസിലെ പ്രതികൾ ഉൾപ്പെട്ടതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ടി. പി. കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട കുറ്റവാളികൾക്ക് ശിക്ഷായിളവ് നൽകാനുള്ള തീരുമാനം ആരാണ് കൈക്കൊണ്ടതെന്ന് വിശദമാക്കാമോ;
( ഡി )
നിയമവിരുദ്ധമായി ഈ പ്രവൃത്തി നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
കണ്ണൂർ സെൻട്രൽ ജയിലിലെ ഉപദേശകസമിതി
5673.
ശ്രീ. അൻവർ സാദത്ത്
ശ്രീമതി കെ. കെ. രമ
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സെൻട്രൽ ജയിലിലെ ഉപദേശകസമിതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണോ വിട്ടയയ്ക്കാനുള്ളവരുടെ ലിസ്റ്റിൽ ടി.പി.കേസ് പ്രതികളെ ഉൾപ്പെടുത്തിയതെന്ന് വിശദമാക്കുമോ;
( ബി )
നിയമവിരുദ്ധമായ പ്രസ്തുത പ്രവൃത്തി നടത്തിയവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഹൈക്കോടതി വിധിക്കെതിരായി, ടി.പി. ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതികളെ വിട്ടയയ്ക്കാൻ നടപടികൾ സ്വീകരിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തയ്യാറാകുമോ; വ്യക്തമാക്കുമോ?
പ്രതികൾക്ക് ശിക്ഷ ഇളവ് നൽകുന്നത് സംബന്ധിച്ച റിപ്പോർട്ട്
5674.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ കേസുകളിലായി ജയിലിൽ കഴിയുന്ന അൻപതിലേറെ പ്രതികൾക്ക് ശിക്ഷ ഇളവ് നൽകുന്നത് സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരുന്നോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ;
( സി )
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഇളവ് നൽകുന്നതിന് മുന്നോടിയായി കേസുമായി ബന്ധപ്പെട്ട വിവിധ വ്യക്തികളുടെ അഭിപ്രായം പോലീസ് തേടിയിട്ടുണ്ടോ; വിശദീകരിക്കാമോ?
എയ്റോസ്പേസ് കൺട്രോൾ സിസ്റ്റംസ് സെന്റർ
5675.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്റോസ്പേസ് കൺട്രോൾ സിസ്റ്റംസ് സെന്റർ എന്ന പേരിൽ ബഹിരാകാശ ഉല്പന്ന ഹബ്ബ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; സ്പെയ്സ് പാർക്ക് എന്ന പേരിൽ മുൻപ് പ്രവർത്തിച്ചിരുന്ന സ്ഥാപനമാണോ നിലവിൽ എയ്റോസ്പേസ് കൺട്രോൾ സിസ്റ്റംസ് സെന്റർ എന്ന പേരിലേക്ക് മാറുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന്റെ ഘടന എപ്രകാരമായിരിക്കുമെന്നും അതിൽ സംസ്ഥാന സർക്കാരിനുള്ള പങ്കും അധികാരങ്ങളും എന്തെല്ലാമായിരിക്കുമെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്നും സംസ്ഥാനത്ത്‌ നിന്നുമുള്ള എത്രപേർക്ക് ഈ സ്ഥാപനം മുഖേന തൊഴിൽ നൽകുവാൻ സാധിക്കുമെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തിനായി ആകെ എത്ര ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്നും അതിനായി എവിടെയാണ് ഭൂമി കണ്ടെത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ഇ )
ഭൂമി ഏറ്റെടുക്കലിനുള്ള ചെലവ് ഉൾപ്പെടെ പ്രസ്തുത സ്ഥാപനം നിർമ്മിച്ച് പ്രവർത്തനക്ഷമമാക്കുന്നതിനായി സർക്കാരിന് ആകെ എത്ര ചെലവ് വരുമെന്നാണ്‌ കണക്കാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( എഫ് )
പ്രസ്തുത സ്ഥാപനം എന്നത്തേക്ക് യാഥാർത്ഥ്യമാക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.