UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2016 ലെ യു.ജി.സി. ശമ്പള പരിഷ്കരണം പ്രകാരമുള്ള കുടിശ്ശികത്തുക
5332.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ലെ യു.ജി.സി. ശമ്പള പരിഷ്കരണ പ്രകാരമുള്ള കുടിശ്ശികത്തുക കോളേജ് അധ്യാപകർക്ക് നൽകുന്ന കാര്യത്തിൽ സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത തുക നൽകുന്നതുമായി ബന്ധപ്പെട്ട് 750 കോടി രൂപയുടെ യു.ജി.സി. ഗ്രാന്റ് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കിൽ ഗ്രാന്റ് നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഗ്രാന്റ് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് അയച്ച കത്തിന്റെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഇ )
കേന്ദ്രസഹായം ലഭിക്കാത്ത സാഹചര്യത്തിൽ അധ്യാപകരുടെ കുടിശികത്തുക എങ്ങനെ നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
നിലവാരമില്ലാത്ത സ്ഥാപനങ്ങളിലെ വിദേശപഠനം തടയാന്‍ നടപടി
5333.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശപഠനം ആഗ്രഹിച്ചുപോകുന്ന വിദ്യാര്‍ത്ഥികള്‍ നിലവാരം കുറ‍ഞ്ഞ യൂണിവേഴ്സിറ്റികളില്‍ ചേര്‍ന്ന് കബളിപ്പിക്കപ്പെടുന്നത് തടയാൻ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
നീറ്റ്-യു.ജി. പരീക്ഷ നടത്തിപ്പില്‍ ഉണ്ടായ ക്രമക്കേടുകള്‍
5334.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ അധ്യയന വര്‍ഷത്തെ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേയ്ക്ക് നടന്ന നീറ്റ്-യു.ജി. പരീക്ഷാ നടത്തിപ്പില്‍ ഉണ്ടായ ക്രമക്കേടുകളെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലുമുണ്ടായ ആശങ്കയ്ക്ക് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ടോ;
( സി )
കുറ്റമറ്റ രീതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയിരുന്ന മെഡിക്കല്‍ പ്രവേശന പരീക്ഷ പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
സ്വയംഭരണ പദവി അനുവദിച്ചിട്ടുള്ള കോളേജുകളില്‍ മികച്ച അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടി
5335.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വയംഭരണ പദവി അനുവദിച്ചിട്ടുള്ള കോളേജുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യു.ജി.സി. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സംസ്ഥാനത്തെ സർവകലാശാലകളും സർക്കാരും ഉത്തരവുകൾ പുറപ്പെടുവിക്കുന്നതുമൂലം പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന വിഷയം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവുകളെ ചോദ്യം ചെയ്തുകൊണ്ട് നിലവിൽ എത്ര കേസുകൾ കോടതികളുടെ പരിഗണനയിലുണ്ടെന്ന് അറിയിക്കാമോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തുനിന്നുള്ള വിദ്യാർത്ഥികൾ ഉപരിപഠനാര്‍ത്ഥം വിദേശരാജ്യങ്ങളിലേക്ക് പോകുന്ന സാഹചര്യം പരിഗണിച്ച് സ്വയംഭരണ പദവിയുള്ള കോളേജുകളും സർവ്വകലാശാലകളും സർക്കാരുമായുള്ള ബന്ധം പരസ്പരപൂരകമാക്കി സംസ്ഥാനത്ത് മികച്ച അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കാനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
ഹയര്‍ എഡ്യൂക്കേഷന്‍ ട്രാന്‍സ‍്ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ് - ഒരു ഗ്ലോബല്‍ കോണ്‍ക്ലേവ്
5336.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കുന്നതിനായി ഹയര്‍ എഡ്യൂക്കേഷന്‍ ട്രാന്‍സ‍്ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ് എന്ന ഒരു ഗ്ലോബല്‍ കോണ്‍ക്ലേവ് സംസ്ഥാനത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
ആലപ്പുഴ ജില്ലയിലെ ബിരുദ, ബിരുദാനന്തര സീറ്റുകളുടെ എണ്ണം
5337.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയില്‍ സർക്കാർ, എയ്ഡഡ് മേഖലകളിലായി നിലവില്‍ ആകെയുള്ള ബിരുദ, ബിരുദാനന്തര സീറ്റുകളുടെ എണ്ണം, സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും അടിസ്ഥാനത്തില്‍ തരം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2016-ന് ശേഷം ജില്ലയിലെ പ്രസ്തുത മേഖലകളില്‍ അനുവദിക്കപ്പെട്ട ബിരുദ, ബിരുദാനന്തര സീറ്റുകളുടെ എണ്ണം, സ്ഥാപനങ്ങളുടെയും കോഴ്സുകളുടെയും അനുവദിച്ച വര്‍ഷത്തിന്റെയും അടിസ്ഥാനത്തില്‍ തരം തിരിച്ച് ലഭ്യമാക്കാമോ?
നാലുവർഷ ബിരുദ കോഴ്സ് അംഗീകാരത്തിന് ഫീസ്
5338.
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വയംഭരണ കോളേജുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന നാലുവർഷ ബിരുദ കോഴ്സുകളുടെ സിലബസ് തയ്യാറാക്കുന്നതിനുളള അധികാരം ആർക്കാണ് നൽകിയിരിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
കോളേജുകൾ രൂപകല്പന ചെയ്യുന്ന സിലബസിന് സർവകലാശാലകളുടെ അംഗീകാരം ലഭ്യമാക്കുന്നതിനോ സർവകലാശാലകൾ തയ്യാറാക്കുന്ന സിലബസ് സ്വീകരിക്കുന്നതിനോ നിശ്ചിത ഫീസ് അടയ്ക്കണമെന്ന നിർദേശം ഉണ്ടായിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം സർവകലാശാലകളാണ് ഇപ്രകാരം ഫീസ് ഈടാക്കുന്നതെന്ന് അറിയിക്കുമോ;
( സി )
പ്രത്യേക ഫീസ് ഈടാക്കാനുളള നിർദേശം പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
പ്ലസ് ടു സേ പരീക്ഷാ വിജയികൾക്ക് ഡിഗ്രി കോഴ്സുകളിൽ ചേരുവാനുളള സൗകര്യം
5339.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിൽ ഈ അധ്യയന വര്‍ഷം ഡിഗ്രി കോഴ്സുകൾക്ക് ചേരുവാൻ അപേക്ഷ നൽകാനുളള അവസാന തീയതി എന്നായിരുന്നു; വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷകളിൽ വിജയിക്കാതെ സേ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ പരീക്ഷാഫലം വരുന്ന മുറയ്ക്ക് അവർക്കുകൂടി ഡിഗ്രി കോഴ്സുകളിൽ ചേരുവാൻ അപേക്ഷ നൽകുവാൻ വേണ്ടി അപേക്ഷാ തീയതി നീട്ടിക്കൊണ്ട് ഉത്തരവ് ​ഇറക്കുമോ; വ്യക്തമാക്കാമോ?
ആർട്സ് & സയൻസ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ (മലയാളം) തസ്തികയിലെ നിയമനം
5340.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാലുവർഷ ബിരുദ പ്രോഗ്രാം നിലവിൽ വരുന്നതോടെ ബിരുദതലത്തിൽ മലയാളഭാഷാ പഠനത്തിനുള്ള പഠനസമയം കുറയുമെന്ന ആശങ്ക ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
ആർട്സ് & സയൻസ് കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർ (മലയാളം) തസ്തികയിലേക്ക് നിലവിലുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് എന്നാണ്; ഇതുവരെ എത്രപേരെ പ്രസ്തുത റാങ്ക് ലിസ്റ്റിൽനിന്നും നിയമിച്ചു; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിയമന നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമോ?
കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന ആചാര്യ കോഴ്സ്
5341.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന ആചാര്യ കോഴ്സ് ബി.എഡ്. ന് തുല്യമായി അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ആയതിന്റെ ഓര്‍ഡറും വിശദാംശങ്ങളും ലഭ്യമാക്കുമോ;
( ബി )
കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന ആചാര്യ കോഴ്സ് ബി.എഡ്. ന് തുല്യമായി അംഗീകരിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ഭാഗമായ പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന ഹിന്ദിഭാഷ അദ്ധ്യാപക ട്രെയിനിംഗ് കോഴ്സും ബിരുദവും ഉളളവരെ ബി.എഡിന് തുല്യമായി അംഗീകരിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
ബി-ടെക് പാഠ്യ പദ്ധതി
5342.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി-ടെക് പാഠ്യ പദ്ധതിയിൽ സാങ്കേതിക സർവ്വകലാശാല മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ബി-ടെക് വിദ്യാർത്ഥികൾക്ക് അവസാന സെമസ്റ്ററുകളിലെ കോഴ്സുകൾ അതിനു മുമ്പുള്ള വർഷങ്ങളിൽ തന്നെ പൂർത്തീകരിക്കുന്നതിന് പുതിയ പാഠ്യപദ്ധതിയിൽ സൗകര്യമൊരുക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ?
നാലു വര്‍ഷ ബിരുദ കോഴ്സുകള്‍
5343.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ രംഗത്ത് നാലു വര്‍ഷ ബിരുദ കോഴ്സുകള്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചാണോ സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
വിവിധ സര്‍വകലാശാലകളില്‍ നാലു വര്‍ഷം ബിരുദ കോഴ്സുകള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കോളേജുകള്‍ക്കും യൂണിവേഴ്സിറ്റിയുടെ പഠന വകുപ്പുകള്‍ക്കും അവധി നല്‍കിയും പരീക്ഷകള്‍ മാറ്റിവച്ചും വകുപ്പ് മന്ത്രി നേരിട്ട് ഓറിയന്റേഷന്‍ ക്ലാസ്സ് സംഘടിപ്പിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇത് സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തിലെ ഇടപെടലാണ് എന്ന ആക്ഷേപത്തിന്മേല്‍ സര്‍ക്കാരിന്റെ അഭിപ്രായം എന്തെന്ന് വ്യക്തമാക്കാമോ?
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം
5344.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് സര്‍വ്വകലാശാലകള്‍, അഫിലിയേറ്റഡ് കോളേജുകള്‍, പോളി ടെക്നിക്ക് കോളേജുകള്‍, ടെക്നിക്കല്‍ സ്കൂളുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ വിശദമാക്കാമോ?
അധ്യാപക നിയമനത്തിനുള്ള പ്രായപരിധി
5345.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോളീജിയറ്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകളുടെ ഓട്ടോണമസ് കോളേജുകളിലും യൂണിവേഴ്സിറ്റികളിലും അധ്യാപക തസ്തികയിൽ നിയമനം ലഭിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി എത്രയാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയമനത്തിന് വിവിധ പിന്നാക്ക വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിലുള്ള ഇളവ് സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
ഓരോ വിഭാഗങ്ങൾക്കും ഉയർന്ന പ്രായപരിധിയിലുള്ള ഇളവുകൾ അടക്കം പ്രസ്തുത നിയമനങ്ങളുടെ ഉയർന്ന പ്രായപരിധി എത്രയാണെന്ന് ഇനം തിരിച്ച് വിശദമാക്കാമോ?
വണ്ടൂര്‍ മണ്ഡലത്തിലെ കാളികാവ് സര്‍ക്കാര്‍ കോളേജ്
5346.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ മണ്ഡ‍ലത്തില്‍ കാളികാവ് സര്‍ക്കാര്‍ കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത കോളേജിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ?
ഐ.എച്ച്.ആർ.ഡി. ക്ക് കീഴിലെ കോളേജുകൾ
5347.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എച്ച്.ആർ.ഡി. യ്ക്ക് കീഴിലെ കോളേജുകൾ, പ്രസ്തുത കോളേജുകളിലെ കോഴ്സുകൾ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കോളേജുകളിൽ ഫീസ് ഇളവ് ലഭിക്കുന്നത് ഏതൊക്കെ വിഭാഗം വിദ്യാർത്ഥികൾക്കാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത വിദ്യാർത്ഥികളുടെ ഫീസ് ഐ.എച്ച്.ആർ.ഡി.യ്ക്ക് ഏതൊക്കെ വകുപ്പുകളാണ്‌ നൽകുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
2023 - 24 വർഷം വിദ്യാർത്ഥികളുടെ ഫീസിനത്തിൽ വിവിധ വകുപ്പുകൾ ഐ.എച്ച്.ആർ.ഡി. ക്ക് നൽകിയ തുക സംബന്ധിച്ച വിവരങ്ങൾ ലഭ്യക്കുമോ;
( ഇ )
മുസ്ലീം, ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രസ്തുത കോളേജിൽ ഫീസിളവ് ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( എഫ് )
ഐ.എച്ച്.ആർ.ഡി. യിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് എന്തെങ്കിലും സാമ്പത്തിക സഹായം നിലവിൽ നൽകുന്നുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ജി )
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഫണ്ട് ലഭ്യമാക്കി മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ഫീസിളവ് നൽകുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന് ഒരു പ്രൊപ്പോസൽ സമർപ്പിക്കുമോ;വ്യക്തമാക്കുമോ?
മലയിൻകീഴ് മാധവകവി മെമ്മോറിയൽ കോളേജിലെ വികസന പ്രവർത്തനങ്ങൾ
5348.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയിൻകീഴ് മാധവകവി മെമ്മോറിയൽ കോളേജിൽ 2016 മെയ് മുതൽ 2024 മെയ് വരെ നടന്ന വികസന പ്രവൃത്തികളും ആയതിന് അനുവദിച്ച തുകയും പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ പുതിയ കോഴ്സുകൾ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അവ ഏതൊക്കെയാണ്; പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ അവ ഏതൊക്കെയാണ്; വിശദമാക്കാമോ?
ബിരുദാനന്തര പഠനത്തിന് യു.ജി.സി. പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി
5349.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബിരുദാനന്തര പഠനത്തിന് യു.ജി.സി. പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് സംസ്ഥാനത്ത് നടപ്പാക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഒരേസമയം രണ്ട് പി.ജി. കോഴ്സുകൾ ചെയ്യുന്നതിന് അനുമതി നൽകുന്നതിനായി നടപടികൾ സ്വീകരിക്കുമോ;
( സി )
പി.ജി. പഠനം ഓൺലൈൻ സംവിധാനത്തിലൂടെ സാധ്യമാക്കാനുള്ള നടപടികൾ ഉണ്ടാകുമോ; വ്യക്തമാക്കുമോ?
ഉന്നതവിദ്യാഭ്യാസ വകുപ്പ് മുഖേനയുള്ള സ്കോളര്‍ഷിപ്പുകള്‍
5350.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ വകുപ്പ് മുഖേന നിലവില്‍ അനുവദിച്ചു വരുന്ന സ്കോളര്‍ഷിപ്പുകള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;
( ബി )
പുതിയതായി സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് നടപടി
5351.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി നൂതന വിജ്ഞാന ശാഖകളില്‍ വികസിത രാജ്യങ്ങളുമായുള്ള സഹകരണം സാധ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നതിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
യു.ജി.സി. നെറ്റ്, നീറ്റ്പരീക്ഷകളിൽ ക്രമക്കേട്
5352.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.ജി.സി. നെറ്റ്, നീറ്റ് തുടങ്ങിയ പരീക്ഷകളിൽ ക്രമക്കേട് നടന്നതിനെ തുടർന്ന് വിദ്യാർത്ഥികളിൽ ഉണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും ഇത്തരം മത്സര പരീക്ഷകളുടെ വിശ്വാസ്യതയും സുതാര്യതയും നിലനിർത്തുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എൻ.റ്റി.എ. പോലെയുള്ള ഏജൻസികളിൽ വിദ്യാർഥികൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം മത്സര പരീക്ഷകൾ നടത്തുന്നതിന് കുറ്റമറ്റ സംവിധാനം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ കേന്ദ്രസർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
നാലുവർഷ ബിരുദ കോഴ്സുകൾ
5353.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ കോഴ്സുകളാണ് ആരംഭിക്കുന്നതെന്ന്(സർവകലാശാല, കോളേജ് തിരിച്ച്)വ്യക്തമാക്കുമോ?
കോളേജുകളിലെ വ്യവസായ പാര്‍ക്കുകള്‍/സ്റ്റാര്‍ട്ടപ്പുകള്‍
5354.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെല്ലാം കോളേജുകളിലാണ് വ്യവസായ പാര്‍ക്കുകള്‍/സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തില്‍ ആരംഭിക്കുന്ന വ്യവസായ പാര്‍ക്കുകള്‍/സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കാമോ?
ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍
5355.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു നിന്നും ഉപരിപഠനത്തിനായി വിദേശത്തേക്ക് വിദ്യാര്‍ത്ഥികള്‍ പോകുന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്തിലേക്ക് പഠനത്തിനായി വിദേശ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ ആകർഷിക്കുന്നതിന് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമോയെന്ന് വ്യക്തമാക്കുമോ?
കൈരളി ഗവേഷണ പുരസ്കാരം (ടീച്ചിങ്ങ് ഫാക്കാൽറ്റി)
5356.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ 2020, 2022 വർഷങ്ങളിൽ ഏർപ്പെടുത്തിയ കൈരളി ഗവേഷണ പുരസ്കാരം (ടീച്ചിങ്ങ് ഫാക്കൽറ്റി) അനുവദിക്കുന്നതിനായുള്ള തരഞ്ഞെടുപ്പ് സമിതിയിൽ ആരൊക്കെയാണ് അംഗങ്ങളായി പ്രവൃർത്തിച്ചതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വർഷങ്ങളിൽ കൈരളി ഗവേഷണ പുരസ്കാരം (ടീച്ചിങ്ങ് ഫാക്കൽറ്റി) നൽകുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങൾ വിശദമാക്കാമോ;
( സി )
2020, 2022 വർഷങ്ങളിൽ ഏർപ്പെടുത്തിയ കൈരളി ഗവേഷണ പുരസ്കാരത്തിനായി (ടീച്ചിങ്ങ് ഫാക്കൽറ്റി)ആകെ എത്ര അപേക്ഷകളാണ് ലഭിച്ചിരുന്നത്; അപേക്ഷകരുടെ പേര്, യോഗ്യതകൾ, ഔദ്യോഗിക പദവി തുടങ്ങിയ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
ഇരവിപുരം മണ്ഡലത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍
5357.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ;
( ബി )
ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എത്ര അംഗീകൃത സ്ഥാപനങ്ങള്‍ പ്രസ്തുത മണ്ഡലത്തില്‍ ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ?
ടെക്നിക്കൽ ഹൈസ്കൂളുകൾ അപ് ഗ്രേഡ് ചെയ്യാന്‍ നടപടി
5358.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏതെങ്കിലും ടെക്നിക്കൽ ഹൈസ്കൂളുകൾ ഹയർ സെക്കൻഡറി സ്കൂളാക്കുന്നത് പരിഗണനയിലുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
മഞ്ചേരി ടെക്നിക്കൽ ഹൈസ്കൂൾ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
വിദ്യാര്‍ത്ഥികളുടെ തൊഴില്‍ശേഷിയും നെെപുണ്യവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി
5359.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളുടെ തൊഴില്‍ശേഷിയും നെെപുണ്യവും വര്‍ദ്ധിപ്പിച്ച് പുതിയ തൊഴില്‍ മേഖലകളിലേയ്ക്ക് അനുയോജ്യരാക്കുക എന്ന പദ്ധതിയുടെ ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ കെ-ഡിസ്ക്, കേരള നോളജ് ഇക്കോണമി മിഷൻ, അസാപ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
എല്ലാ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലും തിരഞ്ഞെടുത്ത പോളിടെക്നിക്കുകളിലും ടെക്നോളജി ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
പഠനത്തോടൊപ്പം വരുമാനം എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ?
കുളത്തൂപ്പുഴയിൽ സാം ഉമ്മൻ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളില്‍ പുതിയ പോളിടെക്നിക്
5360.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുളത്തൂപ്പുഴയിൽ സാം ഉമ്മൻ ഗവൺമെൻറ് ടെക്നിക്കൽ സ്കൂളിന് സ്വന്തമായുള്ള 7 ഏക്കർ ഭൂമിയിൽ പോളിടെക്നിക് അനുവദിക്കാമെന്ന ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള തുടര്‍ നടപടികളും ആയതിന്റെ നിലവിലെ സ്ഥിതിയും അറിയിക്കാമോ;
( ബി )
പ്രസ്തുത ടെക്നിക്കൽ ഹൈസ്ക്കൂൾ പോളിടെക്നിക്ക് കോളേജായി ഉയർത്തുന്നതിനായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയതു പ്രകാരം കായംകുളം വനിതാ പോളിടെക്നിക്ക് കോളേജ് പ്രിൻസിപ്പാള്‍ തയ്യാറാക്കിയ സാധ്യതാ പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തത റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
വിളപ്പിൽ പോളിടെക്നിക് ആരംഭിക്കുന്നത് സംബന്ധിച്ച്
5361.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിളപ്പിൽ പോളിടെക്നിക്ക് ആരംഭിക്കുന്നത് സംബന്ധിച്ച നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തുത പോളിടെക്നിക്കിനായി സ്പെഷ്യൽ ഓഫീസർ നിലവിലുണ്ടോ; ഇല്ലെങ്കിൽ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ;
( ബി )
നിർദ്ദിഷ്ട ഭൂമിയിലേക്കുള്ള വഴി സംബന്ധിച്ച പ്രശ്നം പരിഹരിച്ചതായുള്ള ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ട് സർക്കാരിന് ലഭ്യമായിട്ടുണ്ടോയെന്ന് അറിയിക്കാമോ; എങ്കില്‍ തടസ്സങ്ങൾ പരിഹരിച്ച് പ്രസ്തുത പോളിടെക്നിക് ആരംഭിക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ?
സി.എ.ബി.എം. വിഭാഗത്തിലെ അധ്യാപകരെ എ.ഐ.സി.റ്റി.ഇ. ശമ്പള സ്കെയിലില്‍ ഉള്‍പ്പെടുത്താൻ നടപടി
5362.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ പോളിടെക്നിക്കുകളിലെ അധ്യാപകർക്ക് 01-07-2013 മുതൽ എ.ഐ.സി.റ്റി.ഇ. ശമ്പള സ്കെയിൽ നടപ്പിലാക്കിയെങ്കിലും പോളിടെക്നിക്കുകളിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻറ് (സി.എ.ബി.എം.) വിഭാഗത്തിലെ അധ്യാപകർക്ക് എ.ഐ.സി.റ്റി.ഇ. നിഷ്കർഷിക്കുന്ന ആനുകൂല്യങ്ങളും ശമ്പള സ്കെയിലും നല്‍കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ബി )
എ.ഐ.സി.റ്റി.ഇ.യുടെ ആറാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അപാകതകൾ പരിഹരിക്കുന്നതിനായി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ച് 20-10-2021-ൽ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ കത്തിൽ സി.എ.ബി.എം. വിഭാഗത്തിലെ അധ്യാപകരെ എ.ഐ.സി.റ്റി.ഇ. ശമ്പള സ്കെയിലില്‍ ഉൾപ്പെടുത്താൻ നിർദ്ദേശം നല്‍കിയിട്ടും കഴിഞ്ഞ മൂന്ന് വർഷമായി ഇതിന്മേലുള്ള നടപടികൾ വൈകുന്നതിനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ;
( സി )
കഴിഞ്ഞ പത്ത് വർഷമായി സി.എ.ബി.എം. വിഭാഗത്തിലെ അധ്യാപകരെ എ.ഐ.സി.റ്റി.ഇ. ശമ്പള സ്‌കെയിലിൽ ഉൾപ്പെടുത്താതിരുന്നതിനാല്‍ ജീവനക്കാർക്ക് നഷ്ടമായ അവകാശപ്പെട്ട പ്രമോഷനും സാമ്പത്തിക ആനുകൂല്യങ്ങളും നല്‍കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ഡി )
സി.എ.ബി.എം. വിഭാഗത്തിലെ എണ്ണത്തിൽ പതിനെട്ടില്‍ താഴെ മാത്രമുള്ള അധ്യാപകരെ എ.ഐ.സി.റ്റി.ഇ. ശമ്പള സ്കെയിലിൽ മുൻകാല പ്രബല്യത്തോടെ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
കോഴിക്കോട് ജില്ലയിലെ പോളിടെക്നിക്കുകള്‍
5363.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ നിലവില്‍ എത്ര സര്‍ക്കാര്‍/സര്‍ക്കാര്‍ ഇതര പോളിടെക്നിക്കുകള്‍ ഉണ്ടെന്ന് വിശദമാക്കാമോ; പ്രസ്തുത പോളിടെക്നിക്കുകളില്‍ ഏതൊക്കെ കോഴ്സുകളാണ് പ‍‍ഠിപ്പിക്കുന്നത് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പോളിടെക്നിക്കുകളില്‍ വിവിധ കോഴ്സുകളില്‍ അനുവദിച്ച സീറ്റുകളില്‍ ഒഴിഞ്ഞു കിടക്കുന്നവ എത്രയെന്ന് കോഴ്സ് തിരിച്ച് അറിയിക്കാമോ;
( സി )
പ്രസ്തുത പോളിടെക്നിക്കുകളില്‍ പുതിയ തൊഴിലധിഷ്ഠിത കോഴ്സുകള്‍ അനുവദിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ?
ഗുരുവായൂര്‍ മണ്ഡലത്തില്‍ പോളിടെക്നിക്ക് ആരംഭിക്കുന്നതിന് നടപടി
5364.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ പോളിടെക്നിക്ക് ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
തിരുവമ്പാടി ഐ.എച്ച്.ആര്‍.ഡി. കോളേജില്‍ നഴ്സിംഗ് കോഴ്സ്
5365.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവമ്പാടി ഐ.എച്ച്.ആര്‍.ഡി. കോളേജില്‍ നഴ്സിംഗ് കോഴ്സ് അനുവദിക്കുന്നതിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
ആയതിന്റെ നടപടി ക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
സര്‍വ്വകലാശാല പരീക്ഷകള്‍ സമയബന്ധിതമായി നടത്തുന്നതിന് നടപടി
5366.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവ്വകലാശാലകള്‍ നടത്തുന്ന പരീക്ഷകള്‍ സമയബന്ധിതമായി നടത്തുന്നതിനും പരീക്ഷാ റിസള്‍ട്ട് വിദ്യാർത്ഥികള്‍ക്ക് അധികം വൈകാതെ ലഭ്യമാക്കാനും നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടോ; വ്യക്തമാക്കാമോ?
അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ പി.ജി. കോഴ്സിനുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റ്
5367.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തമിഴ്‍നാട് അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ ഡിസ്റ്റൻസ് എഡ്യുക്കേഷൻ മുഖേനയുള്ള ഇക്കണോമിക്സ് പി. ജി. കോഴ്സിന് സംസ്ഥാനത്തെ ഏതെങ്കിലും യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുണ്ടോയെന്നും ഈ കോഴ്സിന് സംസ്ഥാനത്തെ ഏതെങ്കിലും യൂണിവേഴ്‌സിറ്റി തുല്യതാ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടോയെന്നും അറിയിക്കാമോ;
( ബി )
2019-ന് മുമ്പ് പ്രസ്തുത കോഴ്സിന് തുല്യതാ സർട്ടിഫിക്കറ്റ് സംസ്ഥാനത്തെ ഏതെങ്കിലും യൂണിവേഴ്‌സിറ്റി നൽകിയിരുന്നോ; എങ്കില്‍ യൂണിവേഴ്‌സിറ്റി തിരിച്ച് വിവരം ലഭ്യമാക്കാമോ;
( സി )
മുന്‍ കാലങ്ങളില്‍ പ്രസ്തുത കോഴ്സിന് കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ അംഗീകാരം ഉണ്ടായിരുന്നോ; പില്‍ക്കാലങ്ങളില്‍ ഈ അംഗീകാരം ഒഴിവാക്കിയതിനുള്ള കാരണം എന്താണ്; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത കോഴ്സിന് അംഗീകാരം നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടോയെന്ന് യൂണിവേഴ്സിറ്റി തിരിച്ച് വിവരം ലഭ്യമാക്കാമോ?
യൂണിവേഴ്സിറ്റികളിലെ സെമസ്റ്റർ ഫീസ് വർദ്ധന
5368.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം യൂണിവേഴ്സിറ്റികളിലെ സെമസ്റ്റർ ഫീസ് വർദ്ധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കിൽ ഏതെല്ലാം യൂണിവേഴ്സിറ്റികളിലാണ് സെമസ്റ്റർ ഫീസ് വർദ്ധിപ്പിച്ചതെന്ന് അറിയിക്കാമോ;
( സി )
നിലവിൽ ഓരോ കോഴ്സിനും വർദ്ധിപ്പിച്ച തുക എത്രയെന്ന് അറിയിക്കാമോ;
( ഡി )
വർദ്ധിപ്പിച്ച ഫീസ് പിൻവലിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് വിശദമാക്കാമോ?
സർവകലാശാലകളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾ
5369.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിൽ ഗവേഷണം നടത്തുന്നതിനായി വിദ്യാർത്ഥികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വർഷം ഗവേഷണം നടത്തിയ എല്ലാ വിദ്യാർത്ഥികൾക്കുമുള്ള സാമ്പത്തിക സഹായം നല്‍കിക്കഴിഞ്ഞോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
വിദ്യാർത്ഥികൾക്ക് ഗവേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് അഡ്മിഷൻ ലഭിക്കുന്നതിന് എന്തെങ്കിലും സംവരണം ലഭ്യമാണോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
സർവകലാശാലകളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം ലഭ്യമാകുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ?
സര്‍വകലാശാലകള്‍ക്ക് ഉന്നത അംഗീകാരം
5370.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഉന്നത അംഗീകാരങ്ങള്‍ ലഭിക്കുന്നതിനടിസ്ഥാനമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്; വിശദാംശം ലഭ്യമാക്കാമോ?
ബിരുദ കോഴ്സുകളുടെ സ്വീകാര്യത
5371.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകളിൽ അഫിലിയേറ്റ് ചെയ്തിട്ടുളള, കഴിഞ്ഞ അക്കാദമിക വർഷം പരമ്പരാഗത ബിരുദ കോഴ്സുകളിൽ ഒരു വിദ്യാര്‍ത്ഥി പോലും ചേരാത്ത, സർക്കാർ, എയ്ഡഡ് കോളേജുകൾ ഉണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പരമ്പരാഗത ബിരുദ കോഴ്സുകളുടെ സ്വീകാര്യത കുറയുന്നതിന്റെ കാരണം സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പഠനം സർക്കാരോ മറ്റ് ഏജൻസികളോ നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ബിരുദ കോഴ്സുകളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനായി കരിക്കുലം അടക്കമുള്ളവയിൽ കാലാനുസൃതമായ മാറ്റം വരുത്തുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ബിരുദ പ്രവേശനം
5372.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് കീഴില്‍ 4 വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഈ അധ്യയന വര്‍ഷം അപേക്ഷിക്കാന്‍ കഴിയുമോ; വ്യക്തമാക്കാമോ?
ഡി.എൽ.എഡ്., ടി.ടി.സി കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ബിരുദ പ്രവേശനം
5373.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡി.എൽ.എഡ്., ടി.ടി.സി തുടങ്ങിയ കോഴ്സുകളിൽ അവസാന വർഷം പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് 2024-25 അധ്യയന വർഷത്തിൽ ബിരുദ പ്രവേശനം തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിന് അഡ്മിഷൻ സമയത്ത് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ഹാജരാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുന്നതിന് കഴിഞ്ഞ വർഷത്തേതുപോലെ ഈ വർഷവും ഉത്തരവ് ഇറക്കുമോ എന്ന് വിശദമാക്കുമോ?
ആകാശപാത
5374.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സർവ്വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും ബന്ധിപ്പിച്ച് ആകാശ പാത പണിയുന്നത് സർവ്വകലാശാലയുടെ ബഡ്ജറ്റിൽ നിന്നാണോ; അല്ലായെങ്കിൽ അതിന്റെ ഫണ്ടിങ് ഏജൻസിയുടെ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ആകാശപാത നിര്‍മ്മിക്കുന്നതിനാവശ്യമായ ചെലവുകളുടെ എസ്റ്റിമേറ്റ് ലഭ്യമാക്കാമോ;
( സി )
ദേശീയ പാതയ്ക്ക് കുറുകെ ആകാശ പാത പണിയുന്നതിന് ബന്ധപ്പെട്ട എല്ലാ ഏജൻസികളുടെയും അനുമതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ലഭിച്ചതും ലഭിക്കാനുള്ളതുമായ അനുമതികള്‍ സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
( ഡി )
ദേശീയ പാതയ്ക്ക് കുറുകെ ആകാശ പാത നിര്‍മ്മിക്കുന്നതിനാവശ്യമായ അനുമതി നൽകിക്കൊണ്ടുള്ള വിവിധ സർക്കാര്‍ ഉത്തരവുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി പത്രം, പരിപത്രം എന്നിവ ലഭ്യമാക്കാമോ?
കുസാറ്റ് യൂണിവേഴ്സിറ്റിയുടെ കുട്ടനാട്ടിലെ പുളിങ്കുന്ന് ക്യാമ്പസിന്റെ അടിസ്ഥാന സൗകര്യങ്ങൾ
5375.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുസാറ്റ് യൂണിവേഴ്സിറ്റിയുടെ കുട്ടനാട്ടിലെ പുളിങ്കുന്ന് ക്യാമ്പസിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പുതിയ കോഴ്സുകൾ തുടങ്ങുന്നതിനും നടപടികൾ സ്വീകരിക്കുമോ;
( ബി )
പ്രസ്തുത ക്യാമ്പസിന്റെ നവീകരണത്തിന് എന്തെല്ലാം പുതിയ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ?
കണ്ണൂർ സർവ്വകലാശാലയിലെ നിയമനങ്ങൾ
5376.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ സർവകലാശാലയിലെ വിവിധ ബ്രാഞ്ചുകളിലും വകുപ്പുകളിലും കേന്ദ്രങ്ങളിലുമായി അധ്യാപക, അനധ്യാപക തസ്തികകളിൽ കരാർ, ദിവസ വേതനം, ഗസ്റ്റ് എന്നീ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ തസ്തിക തിരിച്ചുളള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാർ മേൽ തസ്തികകളിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച തീയതിയും സർവകലാശാലയിൽ നാളിതുവരെ ജോലിചെയ്ത കാലയളവിന്റെയും നിയമനം, കരാർ എന്നിവ പുതുക്കി നല്‍കിയതിന്റെയും വിശദാംശം ലഭ്യമാക്കാമോ;
( സി )
കരാർ, ദിവസ വേതനം, ഗസ്റ്റ് അടിസ്ഥാനത്തിൽ താല്‍ക്കാലിക ജീവനക്കാർ ജോലിചെയ്തു വരുന്ന പ്രസ്തുത തസ്തികകൾ സർവകലാശാല സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവയിൽ ഉൾപ്പെടുന്നതാണോയെന്ന് വിശദമാക്കുമോ;
( ഡി )
സർക്കാർ അംഗീകൃത തസ്തികകളുടെ അംഗബലത്തിൽ കവിഞ്ഞും കരാർ, ദിവസ വേതനം, ഗസ്റ്റ് എന്നീ നിയമനങ്ങള്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
താല്ക്കാലിക ജീവനക്കാർക്ക് വർഷങ്ങളോളം പ്രസ്തുത തസ്തികകളിൽ തുടരാനനുവദിക്കുന്ന തരത്തിൽ റീ-എൻഗേജ്മെന്റ് അനുവദിക്കുന്നത് സർവകലാശാല ആക്ട്, സ്റ്റാറ്റ്യൂട്ട്, ഓർഡിനൻസ് എന്നിവയ്ക്കും, താല്‍ക്കാലിക നിയമനവുമായി ബന്ധപ്പെട്ട് നിലവിലുളള സർക്കാർ ഉത്തരവുകൾക്കും (26.02.2016 തീയതിയിലെ ജി.ഒ.(പി) നമ്പര്‍ 28/2016/ഫിന്‍, തുടർന്നിറങ്ങിയ ജി.ഒ.(പി) നമ്പര്‍ 11.02.2021 തീയതിയിലെ 29/2021/ഫിന്‍) വിരുദ്ധമല്ലേയെന്നത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ അധ്യാപക നിയമനങ്ങള്‍
5377.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ആരംഭിച്ചത് മുതൽ നാളിതുവരെ എത്ര സ്ഥിരം അധ്യാപക തസ്തികകൾ അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നിങ്ങനെ തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മലയാളം സർവകലാശാല 22.07.2016 തീയതിയിൽ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം നിയമനം നൽകിയ അധ്യാപരുടെ പേര്, തസ്തിക, പഠന വകുപ്പ്, സംവരണ വിഭാഗങ്ങൾക്കുളള ഒഴിവുകളിലാണ് നിയമിക്കപ്പെട്ടതെങ്കിൽ സംവരണ വിഭാഗം, പൊതുവിഭാഗത്തിലാണെങ്കിൽ ആയതിന്റെ വിവരം എന്നീ വിശദാംശങ്ങൾ ലഭ്യമാക്കാമോ; പ്രസ്തുത നിയമനങ്ങൾക്ക് അവലംബിച്ച റൊട്ടേഷൻ ചാർട്ട്, വിവിധ തസ്തികകളുടെ എസ്റ്റാബ്ലിഷ്മെന്റ് രജിസ്റ്റർ എന്നിവയുടെ പകർപ്പുകൾ തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( സി )
മലയാളം സർവകലാശാല 04.01.2021 തീയതിയിൽ പ്രസ്തുത തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി പുറപ്പെടുവിച്ച നം.861/2020/അഡ്മിൻ(1), നം.861/2020/അഡ്മിൻ(2), നം.861/2020/അഡ്മിൻ(3) എന്നീ വിജ്ഞാപനങ്ങൾ പ്രകാരം നിയമനം നൽകിയ അധ്യാപരുടെ പേര്, തസ്തിക, പഠന വകുപ്പ്, സംവരണ വിഭാഗങ്ങൾക്കുളള ഒഴിവുകളിലാണ് നിയമിക്കപ്പെട്ടതെങ്കിൽ സംവരണ വിഭാഗം, പൊതുവിഭാഗത്തിലാണെങ്കിൽ ആയതിന്റെ വിവരം എന്നീ വിശദാംശങ്ങൾ ലഭ്യമാക്കാമോ; പ്രസ്തുത നിയമനങ്ങൾക്ക് അവലംബിച്ച റൊട്ടേഷൻ ചാർട്ട്, വിവിധ തസ്തികകളുടെ എസ്റ്റാബ്ലിഷ്മെന്റ് രജിസ്റ്റർ എന്നിവയുടെ പകർപ്പുകൾ തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി 2013, 2014, 2015 വർഷങ്ങളിൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ പ്രകാരം നിയമനം നൽകിയ അധ്യാപരുടെ പേര്, തസ്തിക, പഠന വകുപ്പ്, സംവരണ വിഭാഗങ്ങൾക്കുളള ഒഴിവുകളിലാണ് നിയമിക്കപ്പെട്ടതെങ്കിൽ സംവരണ വിഭാഗം, പൊതുവിഭാഗത്തിലാണെങ്കിൽ ആയതിന്റെ വിവരം എന്നീ വിശദാംശങ്ങൾ ലഭ്യമാക്കാമോ; പ്രസ്തുത നിയമനങ്ങൾക്ക് അവലംബിച്ച റൊട്ടേഷൻ ചാർട്ട്, വിവിധ തസ്തികകളുടെ എസ്റ്റാബ്ലിഷ്മെന്റ് രജിസ്റ്റർ എന്നിവയുടെ പകർപ്പുകൾ തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത സർവകലാശാലയിൽ വിവിധ പഠന വകുപ്പുകളിൽ നിലവിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ പേര്, തസ്തിക, പഠന വകുപ്പ്, അവർ നിയമിതരരായ സംവരണ വിഭാഗത്തിന്റെ വിശദാംശങ്ങള്‍ എന്നിവ തസ്തിക തിരിച്ച് ലഭ്യമാക്കാമോ?
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ അധ്യാപക / അനധ്യാപക ജീവനക്കാര്‍
5378.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ആരംഭിച്ചതു മുതൽ നാളിതുവരെ എത്ര സ്ഥിരം അനധ്യാപക തസ്തികകൾ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും, പ്രസ്തുത തസ്തികകളുടെ ഓരോന്നിന്റെയും അംഗീകൃത അംഗബലം എത്രയാണെന്നും തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
അനധ്യാപക തസ്തികകൾ നാളിതുവരെ അനുവദിക്കപ്പെട്ടിട്ടില്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ; ആവശ്യമായ സ്ഥിരം അനധ്യാപക തസ്തികകൾ സൃഷ്ടിക്കുന്നതിന് സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത സർവകലാശാലയിലെ വിവിധ ബ്രാഞ്ചുകളിലും പഠന വകുപ്പുകളിലുമായി അധ്യാപക അനധ്യാപക തസ്തികകളിൽ കരാർ/ദിവസ വേതനം/ഗസ്റ്റ് അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന താത്ക്കാലിക ജീവനക്കാരുടെ തസ്തിക തിരിച്ചുളള വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത താത്ക്കാലിക അധ്യാപക-അനധ്യാപക ജീവനക്കാർ മേൽ തസ്തികകളിൽ ആദ്യമായി ജോലിയിൽ പ്രവേശിച്ച തീയതി, സർവകലാശാലയിൽ നാളിതുവരെ ജോലിചെയ്ത കാലയളവ്,നിയമനം/കരാർ പുതുക്കി നല്‍കിയതിന്റെ വിവരങ്ങൾ, സർക്കാർ വകുപ്പുകൾ,സർവകലാശാലകൾ എന്നിവിടങ്ങളില്‍ നിന്നും വിരമിച്ചവരാണെങ്കിൽ ആയതിന്റെ വിവരങ്ങൾ എന്നീ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഇ )
കരാർ/ദിവസ വേതനം/ഗസ്റ്റ് അടിസ്ഥാനത്തിൽ താത്ക്കാലിക ജീവനക്കാർ ജോലിചെയ്തു വരുന്ന ഏതെല്ലാം തസ്തികകൾ, സര്‍ക്കാര്‍ അംഗീകൃതവും സർവകലാശാല സ്റ്റാറ്റ്യൂട്ട്/ഓർഡിനൻസ് എന്നിവയിൽ ഉൾപ്പെടുന്നവയും ആണെന്ന് വ്യക്തമാക്കുമോ; ഏതെല്ലാം തസ്തികകൾ അങ്ങനെയല്ലാത്തവയും അംഗീകൃത തസ്തികകളുടെ അംഗബലത്തിൽ കവിഞ്ഞ് നിയമനം നല്കിയവയാണെന്നും വിശദമാക്കാമോ;
( എഫ് )
സർവകലാശാലയുടെ ആക്ട്/സ്റ്റാറ്റ്യൂട്ട്/ഓർഡിനൻസ് എന്നിവയിൽ ഉൾപെടാത്തവയും,സർക്കാർ അംഗീകാരം ലഭിക്കാത്തതുമായ തസ്തികകളിൽ താത്കാലിക നിയമനം നടത്താൻ സർവകലാശാല സിണ്ടിക്കേറ്റിനോ/വൈസ് ചാൻസലർക്കാ അധികാരമുണ്ടോയെന്നു വ്യക്തമാക്കാമോ?
ശ്രീ ശങ്കരാചാര്യ സർവ്വകലാശാല നിയമനം
5379.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ആരംഭിച്ചത് മുതൽ നാളിതുവരെ എത്ര സ്ഥിരം അധ്യാപക തസ്തികകൾ അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത തസ്തികകളുടെ വിശദാംശങ്ങൾ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സർവകലാശാലയിൽ ഇതുവരെ  നടന്ന റഗുലർ അധ്യാപക നിയമനങ്ങളിൽ എസ്.സി, എസ്.റ്റി., ഒ.ബി.സി. മറ്റ് റിസർവേഷൻ വിഭാഗങ്ങൾ എന്നിവർക്കുളള ഒഴിവുകളിലേക്ക് മാത്രമായി എത്ര പേരെ നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത സംവരണ ഒഴിവുകളിലേക്ക് നിയമിക്കപ്പെട്ടവരുടെ പേര്, തസ്തിക, പഠന വിഭാഗം, റിസർവേഷൻ വിഭാഗം എന്നീ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
അധ്യാപക തസ്തികകളിൽ എൻ.സി.എ. ഒഴിവുകൾ നികത്താനുളളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം റിസർവേഷൻ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉളളതെന്നും എത്ര ഒഴിവുകളുണ്ടെന്നും ഏതെല്ലാം പഠന വകുപ്പുകളിലും, തസ്തികകളിലുമാണ് ഒഴിവുകളുളളതെന്നും നാളിതുവരെ പുറപ്പെടുവിച്ച എൻ.സി.എ. വിജ്ഞാപനങ്ങൾ എന്നീ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സർവകലാശാലയിലെ റഗുലർ അധ്യാപക നിയമനങ്ങളിൽ ഏതെങ്കിലും റിസർവേഷൻ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളെ ലഭിക്കാത്തതിലൂടെയോ മറ്റ് എന്തെങ്കിലും കാരണങ്ങൾ കൊണ്ടോ അധ്യാപക തസ്തികകൾ മറ്റ് റിസർവേഷൻ വിഭാഗങ്ങൾക്കോ ഓപ്പൺ വിഭാഗത്തിലേക്കോ മാറ്റം വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; എങ്കിൽ ഇപ്രകാരം എത്ര അധ്യാപക തസ്തികകൾ മാറ്റം വരുത്തിയെന്നും, ഏതെല്ലാം തസ്തികകളാണ് മാറ്റം വരുത്തിയതെന്നും, അപ്രകാരം  ആർക്കാണ് നിയമനം നൽകിയത്, അവർ ഏത് റിസർവേഷൻ വിഭാഗത്തിൽപ്പെടുന്നു എന്നീ വിശദാംശങ്ങൾ ലഭ്യമാക്കാമോ; പിന്നീട് വന്ന ഒഴിവുകളിലൂടെ മാറ്റം വരുത്തിയ ഒഴിവിലേക്ക് തിരിച്ച് നിയമനം നടത്തിയതിന്റെ വിശദാംശങ്ങളും ലഭ്യമാക്കാമോ?
സർവകലാശാലകളിലെ അദ്ധ്യാപക നിയമനം
5380.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ എത്ര കേസുകൾ നിലവിൽ തീർപ്പാകാതെ അവശേഷിക്കുന്നുണ്ടെന്ന് വിശദമാക്കാമോ; അവയുടെ കേസ് നമ്പർ, പെറ്റിഷനർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ സർവകലാശാല അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
അദ്ധ്യാപക നിയമനങ്ങൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേനയോ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കീഴിൽ പുതിയ യൂണിവേഴ്സിറ്റി റിക്രൂട്ട്മെന്റ് ബോർഡ് ആരംഭിച്ച് അത് വഴിയോ നടത്തുന്നതിനാവശ്യമായ നിയമനിർമ്മാണം നടത്തുന്നതിന് ഏതെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ; അതിന് എന്തെങ്കിലും തടസ്സങ്ങൾ നിലനില്‍ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
ബി.ബി.എ., ബി.സി.എ., എം.ബി.എ., എം.സി.എ. കോഴ്സുകള്‍ക്കുള്ള സീറ്റുകള്‍
5381.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.ബി.എ., ബി.സി.എ., എം.ബി.എ., എം.സി.എ. എന്നീ കോഴ്സുകള്‍ക്ക് എ.ഐ.സി.റ്റി.ഇ. അംഗീകരിച്ചിട്ടുള്ളത്ര തന്നെ സീറ്റുകള്‍ അടിസ്ഥാന സൗകര്യമുള്ള കോളേജുകള്‍ക്ക് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
2023 അഡ്‍മിഷന്‍ വരെ എ.ഐ.സി.റ്റി.ഇ. അംഗീകരിക്കുന്ന സീറ്റുകള്‍ തന്നെ യൂണിവേഴ്സിറ്റി, അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് കോളേജുകള്‍ക്ക് നല്‍കിയിരുന്നത് നിര്‍ത്തലാക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ?
എ.പി.ജെ. അബ‍്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല
5382.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.പി.ജെ. അബ‍്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ കീഴില്‍ എ.ഐ., കാര്‍ബണ്‍ ന്യൂട്രാലിറ്റി, എഞ്ചിനീയറിംഗ് മെറ്റീരിയല്‍സ് എന്നീ മേഖലകളില്‍ മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കാമോ?
കാലിക്കറ്റ് സർവകലാശാലയിലെ ബാർ കോഡ് അധിഷ്ഠിത പരീക്ഷ
5383.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ജനുവരി മുതൽ 2024 മെയ് വരെ ബാർ കോഡ് അധിഷ്ഠിത രീതിയിൽ കാലിക്കറ്റ് സർവകലാശാലയിൽ നടത്തിയ പരീക്ഷകളുടെ വിശദാംശങ്ങൾ ബിരുദ കോഴ്സുകൾ, ബിരുദാനന്തര ബിരുദ കോഴ്സുകൾ, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പരീക്ഷകൾക്കോരോന്നിനും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാമ്പുകളിലേക്ക് എത്തിച്ചു നല്‍കിയതിന് തപാൽ വകുപ്പിന് നൽകിയ തുകയുടെ വിശദാംശങ്ങൾ (ഉത്തരക്കടലാസുകൾ ഇൻഷുർ ചെയ്യാൻ നൽകിയ തുക ഉൾപ്പെടെ ) ലഭ്യമാക്കാമോ;
( സി )
ഓരോ പരീക്ഷയുടെയും മൂല്യനിർണയ ക്യാമ്പുകളിലേക്ക് താത്ക്കാലിക കാഷ്വൽ തൊഴിലാളികളെ നിയോഗിച്ചതിന്റെ വിശദാംശങ്ങളും പ്രസ്തുതയിനത്തിൽ ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ഡി )
2023 ജനുവരി മുതൽ നാളിതുവരെ നടത്തിയ ഓരോ ബാർ കോഡ് അധിഷ്ഠിത പരീക്ഷയുടെയും ഫലപ്രഖ്യാപനത്തിനു ശേഷം വിദ്യാർത്ഥികളിൽ നിന്നും ഉത്തരക്കടലാസുകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് എത്ര അപേക്ഷകൾ ലഭിച്ചിരുന്നുവെന്നും പ്രസ്തുത അപേക്ഷകളിൽ എത്ര വിദ്യാർത്ഥികളുടെ ഉത്തരപേപ്പറുകൾ മാറിപ്പോയതായി വ്യക്തമായിട്ടുണ്ടെന്നും എത്ര ഉത്തരപേപ്പറുകളിൽ അപ്‌ലോഡ് ചെയ്ത മാർക്ക് വ്യത്യാസപ്പെട്ടിട്ടുണ്ടെന്നും വിശദമാക്കാമോ?
മേരി കുരുവിളയ്ക്ക് പെൻഷൻ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ നടപടി
5384.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെൻഷൻ തടഞ്ഞു വച്ചിരിക്കുന്നതു സംബന്ധിച്ച് കാലിക്കറ്റ് സർവകലാശാലയിലെ റിട്ടയേഡ് അധ്യാപിക മേരി കുരുവിള വകുപ്പിനും കാലിക്കറ്റ് സർവകലാശാലയ്ക്കും നല്‍കിയ അപേക്ഷയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
മേരി കുരുവിള ഉള്‍പ്പെട്ട ഓഡിറ്റ് പരാമര്‍ശം ഒഴിവാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് നിയമസഭയുടെ ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് സമിതിയുടെ റിപ്പോര്‍ട്ട് വകുപ്പിൽ ലഭിച്ചിട്ടുണ്ടോ;
( ഡി )
മേരി കുരുവിളയുടെ പെൻഷൻ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; ആയതു വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
സർവകലാശാലയിലെ കമ്പ്യൂട്ടർ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ വാങ്ങൽ
5385.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.04.2020 മുതൽ 31.05.2024 വരെയുളള കാലയളവിൽ കാലിക്കറ്റ് സർവകലാശാലയിലേക്ക് പുതുതായി വാങ്ങിയ കമ്പ്യൂട്ടറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ ഇനം, ആകെ എണ്ണം, സ്പെസിഫിക്കേഷൻ, ബ്രാൻഡ്, മോഡൽ, സപ്ലെയർ, വില തുടങ്ങിയ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുതയിനത്തിൽ ചെലവഴിച്ച തുക, സർവകലാശാല തനത് ഫണ്ടിൽ നിന്നും ചെലവഴിച്ച തുക, ഓരോ വിതരണക്കാരനും അനുവദിച്ച തുക തുടങ്ങിയ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഇലക്ട്രോണിക് ഉപകരണങ്ങൾ, കംമ്പ്യൂട്ടറുകൾ എന്നിവയിൽ നാളിതുവരെ എത്ര എണ്ണം പ്രവർത്തന തകരാറുകൾ മൂലം ഉപയോഗശൂന്യമായിട്ടുണ്ടെന്നും, എത്ര എണ്ണം വിതരണക്കാർ തിരികെയെടുത്ത് പകരം പുതിയവ അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഇലക്ട്രോണിക് ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ എന്നിവ വാങ്ങുന്നതിനാവശ്യമായ സ്പെസിഫിക്കേഷൻ നല്‍കിയ ഉദ്യോഗസ്ഥരുടെ പേര്, ഔദ്യോഗിക പദവി എന്നിവ ലഭ്യമാക്കാമോ;
( ഇ )
മേൽ കാലയളവിൽ സർവകലാശാല വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ,രജിസ്ട്രാർ, ഫിനാൻസ് ഓഫീസർ, പർച്ചേസ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ/ജോയിന്റ് രജിസ്ട്രാർ, സർവകലാശാല എഞ്ചിനീയർ, ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയർ എന്നീ തസ്തികകളിൽ ചുമതല വഹിച്ച ഉദ്യോഗസ്ഥരൂടെ വിശദാംശങ്ങളും, സർവകലാശാല സിന്‍ഡിക്കേറ്റിന്റെ ഫിനാൻസ്, പ്ലാനിംഗ് ആൻഡ് വർക്സ് എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളിലും, സർവകലാശാല പ്ലാനിംഗ് ബോർഡ്, സെൻട്രൽ പർച്ചേസ് കമ്മിറ്റി എന്നിവയിലും അംഗങ്ങളായിരുന്നവരുടെ പേര്, ഔദ്യോഗിക പദവി എന്നിവയും ലഭ്യമാക്കാമോ?
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഹെല്‍ത്ത് സെന്റര്‍
5386.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഹെല്‍ത്ത് സെന്ററിലെ ചികിത്സയ്ക്കും മറ്റ് സേവനങ്ങള്‍ക്കും പരിസരവാസികളില്‍ നിന്നും ഫീസ് ഈടാക്കാനുളള നടപടി സ്വീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സര്‍വ്വകലാശാലയ്ക്ക് സ്ഥലം നല്‍കിയവരായ നാട്ടുകാര്‍ക്ക് ചികിത്സ സൗജന്യമാക്കുന്നത് സാമൂഹിക പ്രതിബന്ധത നിറഞ്ഞ പ്രവര്‍ത്തനമെന്ന നിലയില്‍ ഫീസ്‌ ഈടാക്കാന്‍ ആരംഭിച്ച നടപടി അവസാനിപ്പിക്കുമോ; വ്യക്തമാക്കുമോ?
എൻട്രൻസ് പരീക്ഷ
5387.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 മുതൽ 2023 വരെയുള്ള കാലയളവിൽ സ്റ്റേറ്റ് സിലബസിലും സി.ബി.എസ്.ഇ. സിലബസിലും പത്താം ക്ലാസ് പരീക്ഷ പാസായ കുട്ടികളിൽ എത്ര പേർക്ക് ഗവൺമെന്റ് മെഡിക്കൽ കോളേജ്, എയ്ഡഡ് മെഡിക്കൽ കോളേജ്, ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ്, എയ്ഡഡ് എഞ്ചിനീയറിങ് കോളേജ്, ഗവൺമെന്റ് കാർഷിക കോളേജ് എന്നിവിടങ്ങളിൽ പ്രവേശനം ലഭിച്ചുവെന്നതു സംബന്ധിച്ച വിവരം പട്ടിക തിരിച്ച് ലഭ്യമാക്കുമോ?
സത്രം എൻ.സി.സി. എയർ സ്ട്രിപ്പ്
5388.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സത്രം എൻ.സി.സി. എയർ സ്ട്രിപ്പിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളത്; ഇതിനായി എത്ര രൂപയാണ് നാളിതുവരെ ചെലവായിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
കനത്ത മഴയെ തുടർന്ന് തകർന്നുപോയ എയർ സ്ട്രിപ്പിന്റെ ഒരു ഭാഗം പുനർനിർമ്മിക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വനം വകുപ്പുമായി തർക്കത്തിലുള്ള ഭൂമിയുടെ സെറ്റിൽമെന്റ് നടപടികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ അധ്യയന വർഷം എൻ.സി.സി. കേഡറ്റുകൾക്ക് ഫ്ലൈയിംഗ് പരിശീലനം നടത്തുവാൻ സാധിക്കുമോയെന്ന് അറിയിക്കാമോ;
( ഇ )
24.05.2024 തീയതിയിൽ 1487/പി3-പബ്/എൻ.സി.സി./2022 നമ്പര്‍ കത്ത് പ്രകാരം എൻ.സി.സി. അഡീഷണൽ ഡയറക്ടർ ജനറൽ ഉന്നത വിദ്യാഭ്യാസ (എ) വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിന്മേൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക്
5389.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തുറമുഖ അനുബന്ധ തൊഴില്‍ നൈപുണ്യം വളര്‍ത്തുന്നതിന് അസാപിന്റെ (എ.എസ്.എ.പി.) ആഭിമുഖ്യത്തില്‍ വിഴിഞ്ഞത്ത് ആരംഭിച്ച കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ഏതെല്ലാം പുതിയ കോഴ്സുകളാണ് ആരംഭിക്കുന്നതെന്നും എന്തെല്ലാം തൊഴില്‍ സാധ്യതകളാണ് പ്രസ്തുത കോഴ്സുകള്‍ക്കുളളതെന്നും വിശദമാക്കാമോ;
( ബി )
അസാപിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ എവിടെയെല്ലാമാണ് നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ നിലവിലുളളതെന്നും ഏതെല്ലാം കോഴ്സുകളാണ് ഇവിടെ നടത്തുന്നതെന്നും ഇതിലേക്കുളള അഡ്മിഷന്‍ എപ്പോഴാണ് അരംഭിക്കുന്നതെന്നും വിശദമാക്കാമോ?
എല്‍ഡ‍ർ ലൈന്‍ പ്രവർത്തനം
5390.
ശ്രീ. എം. എം. മണി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതിർന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും പരാതി പരിഹാരത്തിനുമായി എല്‍ഡ‍ർ ലൈന്‍ പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തെല്ലാമാണെന്നും എന്തൊക്കെ സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
ഇതിലൂടെ മാനസിക സംഘർഷം നേരിടുന്ന വയോജനങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനും അഗതികളായ വയോജനങ്ങള്‍ക്ക് പുനരധിവാസം ഉറപ്പുവരുത്തുന്നതിനും സംവിധാനമൊരുക്കുന്നുണ്ടോ; വിശദീകരിക്കുമോ?
സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വൃദ്ധസദനങ്ങള്‍
5391.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തില്‍ എത്ര വൃദ്ധസദനങ്ങളും കെയ‍ർ സെന്ററുകളും ഉണ്ടെന്നും അവ എവിടെയെല്ലാം പ്രവർത്തിച്ചുവരുന്നുവെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ഒരുക്കിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്തൊക്കെയാണെന്നും എത്ര പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുവെന്നും വ്യക്തമാക്കാമോ?
ആലത്തൂര്‍ മണ്ഡലത്തിലെ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍
5392.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്നും അവയ്ക്ക് അനുവദിച്ചിട്ടുള്ള തുക എത്രയാണെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ ഏതെല്ലാം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്നും അവയ്ക്ക് സ്വന്തമായി കെട്ടിടങ്ങള്‍ ഉണ്ടോയെന്നും വ്യക്തമാക്കുമോ?
തടവുകാരുടെ തൊഴില്‍ പരിശീലനം
5393.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍തടവുകാർ, പ്രൊബേഷണർമാർ, തടവുകാരുടെ ആശ്രിതർ, അതിക്രമത്തിന് ഇരയാകുന്നവർ, യുവ കുറ്റാരോപിതർ എന്നിവർക്ക് അവരുടെ അഭിരുചിക്കനുസരിച്ച് പരിശീലനം നല്‍കി തൊഴില്‍ ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുന്നതിന് ആർക്കൊക്കെ അപേക്ഷിക്കാമെന്നും ആവശ്യമായ രേഖകള്‍ ഏതൊക്കെയാണെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രാവർത്തികമാകുന്നതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കുമോ?
വയോജനങ്ങള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍
5394.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വയോജനങ്ങള്‍ക്കായി എന്തെല്ലാം ക്ഷേമ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളതെന്നും പുതിയ എന്തെല്ലാം പദ്ധതികളാണ് വയോജന ക്ഷേമത്തിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നുമുള്ള വിശദാംശം അറിയിക്കാമോ;
( ബി )
ഓരോ പദ്ധതിക്കുമായി വകയിരുത്തിയ ബഡ്ജറ്റ് വിഹിതം, കേന്ദ്ര വിഹിതം എന്നിവ എത്ര വീതമാണെന്നും 2023-24-ല്‍ ഓരോ പദ്ധതിക്കുമായി ചെലവഴിച്ച തുക എത്രയാണെന്നുമുള്ള വിശദാംശം വെളിപ്പെടുത്താമോ;
( സി )
വയോ മിത്രം പദ്ധതി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ?
ആയമാരുടെ ജോലിഭാരം പുനക്രമീകരിക്കുവാന്‍ നടപടി
5395.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പില്‍ സേവനമനുഷ്ഠിക്കുന്ന ആയമാരുടെ ജോലിഭാരം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; നിലവിൽ പ്രസ്തുത ജീവനക്കാരുടെ ജോലിസമയം എപ്രകാരമാണ് ക്രമീകരിച്ചിട്ടുള്ളത്; ആഴ്ചയിൽ എത്ര മണിക്കൂറാണ് പ്രസ്തുത ജീവനക്കാര്‍ ജോലി ചെയ്യേണ്ടി വരുന്നത്; വ്യക്തമാക്കാമോ;
( ബി )
ആരോഗ്യവകുപ്പിലേതിന് സമാനമായ ഷിഫ്റ്റ് സമ്പ്രദായം പ്രസ്തുത ജീവനക്കാരുടെ ജോലിക്കായി അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
സാമൂഹ്യനീതി വകുപ്പിലെ ആയമാരുടെ ജോലിസമയം പുനക്രമീകരിക്കണമെന്ന രീതിയില്‍ എന്തെങ്കിലും നിർദ്ദേശം ലഭിച്ചിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
ഭിന്നശേഷിക്കാരുടെ നിയമനം
5396.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആർ.പി.ഡബ്ല്യു.ഡി ആക്ട് 2016 (റൈറ്റസ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് 2016) അനുസരിച്ച് ഭിന്നശേഷിക്കാർക്ക് നിയമനം നല്‍കുന്നതിനുള്ള തസ്തികകള്‍ കണ്ടെത്തുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഇതിനായി ഏതെങ്കിലും വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ പ്രവർത്തനം എപ്രകാരമാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ആക്ട് പ്രകാരം എത്ര തസ്തികകള്‍ ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ച് നല്‍കിയിട്ടുണ്ടെന്നും അവ ഏതൊക്കെ വകുപ്പിലെ ഏതൊക്കെ തസ്തികകളാണെന്നും വിശദമാക്കാമോ;
( ഡി )
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന ടെക്നിക്കല്‍ സ്കൂളുകള്‍, പോളിടെക്നിക്കുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, ആർട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ എന്നിവിടങ്ങളില്‍ എപ്ലോയ്‍മെന്റ് എക്സ്ചെയ്ഞ്ച് മുഖേന നിയമിക്കുന്ന പാർട്ട്ടൈം സ്വീപ്പർ തസ്തികകളില്‍ ഇന്റലക്ച്വൽ ഡിസെബിലിറ്റി വിഭാഗത്തിലുള്ളവരെ നിയമിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; ഇല്ലെങ്കില്‍ ഇവർക്ക് കൂടി മുന്‍ഗണന കൊടുത്തുകൊണ്ട് പ്രസ്തുത നിയമനങ്ങൾ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പദ്ധതി
5397.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാഷണല്‍ ട്രസ്റ്റ് ആക്ട് അനുസരിച്ച് ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കായി ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയനുസരിച്ച് എത്ര രൂപ വരെ ചികിത്സാ ധനസഹായം ലഭിക്കും; പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ്; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ ചേരുന്നതിനുളള പ്രീമിയം തുകയും പുതുക്കല്‍ തുകയും ഗുണഭോക്താക്കള്‍ അടയ്ക്കേണ്ടതുണ്ടോ; വിശദമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പേര്‍ക്ക് പദ്ധതിയുടെ സഹായം ലഭ്യമായിട്ടുണ്ട്; വിശദമാക്കാമോ?
ഭിന്നശേഷി സൗഹൃദ നടപടികള്‍
5398.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിത്വം ഉളള കുട്ടികളും പൊതുവിദ്യാലയങ്ങളിൽ തന്നെ പഠിക്കുന്ന സാഹചര്യത്തില്‍ സഹപാഠികളിൽ നിന്നും മറ്റും ഉണ്ടാകുന്ന അവഹേളനങ്ങള്‍ ഒഴിവാക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിയ്ക്കുമോ; വിശദമാക്കാമോ;
( ബി )
ആശുപത്രികളില്‍ വരുന്ന മാനസിക, ശാരീരിക വെല്ലുവിളികളുളള ഭിന്നശേഷിക്കാരായ രോഗികൾക്ക് ക്യൂ ഒഴിവാക്കി മുൻഗണന നൽകുന്നതിന് ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കുന്നതിന് നടപടികള്‍ സ്വീകരിയ്ക്കുമോ; വിശദമാക്കാമോ;
( സി )
പാലിയേറ്റീവ് കിടപ്പുരോഗികള്‍ക്ക് നിലവില്‍ മരുന്നുകള്‍ സൗജന്യമായി നല്‍കുന്നത് പോലെ ഫിറ്റ്സ്, മാനസികരോഗം എന്നിവയ്ക്ക് ഉള്‍പ്പെടെ സ്ഥിരമായി മരുന്ന് കഴിയ്ക്കേണ്ട ഭിന്നശേഷിക്കാരായവര്‍ക്ക് പി.എച്ച്.സി.യിൽ നിന്ന് ലഭിക്കാത്ത ഇത്തരം മരുന്നുകൾ സൗജന്യമായി നല്‍കുന്നതിന് വകുപ്പ് നടപടികള്‍ സ്വീകരിയ്ക്കുമോ; വിശദമാക്കാമോ;
( ഡി )
ഇവര്‍ക്ക് നല്കി വന്നിരുന്ന സാമൂഹ്യ സുരക്ഷാ മിഷന്റെ ആശ്വാസകിരണം പെന്‍ഷന്‍ തുക നിലവില്‍ മുടക്കം വന്നിട്ടുണ്ടോ; പുനലൂര്‍ മണ്ഡലത്തില്‍ പുനലൂര്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാർക്ക് എന്ന് മുതലുള്ള കുടിശ്ശിക നല്‍കാനുണ്ട്; കുടിശ്ശിക എപ്പോഴേയ്ക്കും നല്‍കാനാകും; വിശദമാക്കാമോ?
യു.ഡി.ഐ.ഡി തന്മുദ്ര സര്‍വ്വേ
5399.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാര്‍ക്കായുള്ള രണ്ടാം ഘട്ട രജിസ്ട്രേഷന്‍ മുന്‍നിര്‍ത്തിയുള്ള യു.ഡി.ഐ.ഡി തന്മുദ്ര സര്‍വ്വേ പാലക്കാട് ജില്ലയില്‍ പൂര്‍ത്തിയായിട്ടുണ്ടോ; വ്യക്തമാക്കാമോ?
അംഗപരിമിതർക്കുള്ള സംവരണം
5400.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് ജോലിയിൽ സംവരണം നൽകുന്നത് ഏതെല്ലാം സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണെന്ന് വെളിപ്പെടുത്താമോ; വ്യത്യസ്ത തരത്തിലുള്ള അംഗപരിമിതികൾക്ക് നൽകുന്ന സംവരണത്തിന്റെ ശതമാനം എപ്രകാരമാണെന്ന് അറിയിക്കാമോ;
( ബി )
അംഗവൈകല്യം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം എപ്രകാരമാണെന്ന് വ്യക്തമാക്കാമോ; ഒരു കണ്ണിന് പൂർണമായും കാഴ്ചയില്ലാത്തവരുടെ അംഗപരിമിതിയുടെ ശതമാനം വളരെ കുറവായി നിശ്ചയിച്ചിട്ടുള്ളതിനാല്‍ അവര്‍ക്ക് ഒരു തസ്തികയിലും സംവരണം ലഭിക്കാത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഒരു കണ്ണിന് കാഴ്ചയില്ലാത്തവർക്ക് ജോലിയിൽ സംവരണം ഉറപ്പാക്കുന്നതിനായി മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
മണലൂര്‍ മണ്ഡലത്തില്‍ വീല്‍ ചെയര്‍ വിതരണം
5401.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ സാമൂഹ്യ നീതി വകുപ്പ് മുഖേന ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി എത്ര വീല്‍ ചെയറുകള്‍ നല്‍കിയെന്ന് അറിയിക്കാമോ;
( ബി )
ഈ മണ്ഡലത്തില്‍ പ്രസ്തുത കാലയളവില്‍ വകുപ്പ് മുഖേന ഭിന്നശേഷിക്കാര്‍ക്കായി നല്‍കിയ മറ്റ് സഹായങ്ങളും ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
ഭിന്നശേഷിക്കാരുടെ ക്ഷേമം
5402.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാരുടെ ക്ഷേമം മുന്‍നിർത്തി രൂപീകരിച്ചിട്ടുള്ള കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ പ്രവർത്തനം എല്ലാ ജില്ലകളിലും കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഉപകരണങ്ങള്‍ സമയബന്ധിതമായി ലഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
ഭിന്നശേഷി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി
5403.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തിക ഇല്ലാത്തത് കാരണം ഭിന്നശേഷിയുള്ള ആളുകളെ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകേണ്ട ആറോളം മെഡിക്കൽ ബോർഡുകളിൽ (ഓട്ടിസം, ഇന്റലക്ച്വല്‍ ഡിസബിലിറ്റി, ലേണിംഗ് ഡിസബിലിറ്റി, മെന്റൽ ഇല്‍നെസ്, ക്രോണിക് ന്യൂറോളജിക്കല്‍ കണ്ടീഷന്‍സ്, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി) നിന്നും സർട്ടിഫിക്കറ്റ് നല്‍കുന്നതിന് വളരെയധികം കാലതാമസം ഉണ്ടാകുന്നതിനാല്‍ ഭിന്നശേഷിക്കാർ ദുരിതമനുഭവിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇക്കാരണത്താൽ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട് 2017, ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് (നം.8391/05/എല്‍എ1/2019), ആര്‍.പി.ഡബ്ല്യു.ഡി. ആക്ട് 2016 എന്നിവ അനുസരിച്ച് ഭിന്നശേഷിക്കാർക്കുള്ള അവകാശങ്ങൾ സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് തടസ്സം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ഭിന്നശേഷിക്കാർ അനുഭവിക്കുന്ന പ്രസ്തുത ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് എല്ലാ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിലും ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളെ നിയമിക്കുന്നതിന് ആരോഗ്യവകുപ്പിന് ശിപാര്‍ശ നല്‍കാന്‍ നടപടി സ്വീകരിക്കാമോ?
കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ മുഖേനയുള്ള ധനസഹായം
5404.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ മുഖേന ഏതൊക്കെ രോഗങ്ങളുടെ ചികിത്സക്കും ശസ്ത്രക്രിയകൾക്കുമാണ് നിലവിൽ ധനസഹായം നൽകി വരുന്നത്; പ്രസ്തുത ധനസഹായം നല്‍കുന്നതിന്റെ മാനദണ്ഡം എന്തൊക്കെയാണ്; ഇതിനായി പ്രത്യേക അപേക്ഷാഫാറം നൽകേണ്ടതുണ്ടോ; എന്തൊക്കെ രേഖകളാണ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്; വ്യക്തമാക്കുമോ;
( ബി )
നിലവിൽ ഇവിടെ അപേക്ഷിച്ചിട്ടുള്ളവർക്ക് സഹായധനം ലഭ്യമാക്കുന്നതിൽ കാലതാമസം വരുന്നുണ്ടെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
വയോജനങ്ങളോടുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നടപടി
5405.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വയോജനങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും ഇതിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
വയോജനങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമം
5406.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന നിയമം ഫലപ്രദമായി നടപ്പാക്കിയതിന് കേന്ദ്രസര്‍ക്കാരിന്റെ പുരസ്കാരം കേരളത്തിന് ലഭിച്ചിട്ടുണ്ടോ;
( ബി )
ഇതിനടിസ്ഥാനമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ;
( സി )
വയോജന പരിപാലന രംഗത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്; വിശദാംശം വ്യക്തമാക്കുമോ?
കൂത്തുപറമ്പ് ജെന്‍ഡര്‍ കോംപ്ലക്സ് നിര്‍മ്മാണം
5407.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ ജെന്‍ഡര്‍ കോംപ്ലക്സ് നിര്‍മ്മാണത്തിനായി 2022-23-ലെ ബഡ്ജറ്റില്‍ 4 കോടി രൂപ അടങ്കല്‍ തുകയില്‍ 8 ലക്ഷം രൂപ വകയിരുത്തിയെങ്കിലും പ്രസ്തുത നിര്‍മ്മാണം അനന്തമായി നീണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി ഭരണാനുമതി നല്‍കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
അശരണരായ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ കേന്ദ്രങ്ങള്‍
5408.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അശരണരായ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്നതിന് തൃശ്ശൂര്‍ ജില്ലയില്‍ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ എത്ര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; പ്രസ്തുത സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ?
ഓര്‍ഫനേജ് ഗ്രാന്റ് ഇന്‍ എയ്ഡ്
5409.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ധര്‍മ്മഗിരി വികാസ് സൊസൈറ്റി ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിറ്റ്യൂഷന് 2023-24 വര്‍ഷത്തെ ഓര്‍ഫനേജ് ഗ്രാന്റ്- ഇന്‍-എയ്‍‍ഡ് ആയി അനുവദിച്ച 3,64,471 രൂപ ഇതുവരെ നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഗ്രാന്റ്- ഇന്‍-എയ്‍ഡ് അടിയന്തരമായി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ട്രാന്‍സ്ജെൻഡര്‍ വ്യക്തികള്‍ക്ക് തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം
5410.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ദെലീമ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രാന്‍സ്ജെൻഡർ വ്യക്തികള്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
എങ്കില്‍ വിവിധ മത്സരപരീക്ഷയ്ക്കുള്ള പരിശീലനം ലഭ്യമാക്കുന്നതിന് പ്രസ്തുത പദ്ധതിയില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ എന്നും പദ്ധതിയുടെ മാനദണ്ഡം എന്താണെന്നും വിശദമാക്കുമോ?
ഹോം നേഴ്സുമാരെ നിയോഗിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് നിയന്ത്രണം
5411.
ഡോ. എം. കെ. മുനീർ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. കെ. ബഷീർ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാർദ്ധക്യത്തിൽ വിവിധ രോഗങ്ങൾ ബാധിച്ച് പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഹോം നേഴ്സുമാരെ റിക്രൂട്ട് ചെയ്യുകയും വീടുകളിലേക്ക് നിയോഗിക്കുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ;
( സി )
ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനും ഈ രംഗത്ത് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും സമഗ്രമായ നിയമനിർമ്മാണം നടത്താൻ നടപടി സ്വീകരിക്കുമോ?
നിഷിന്റെ പ്രവര്‍ത്തനം
5412.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ആക്കുളത്ത് പ്രവർത്തിക്കുന്ന നിഷ് സർക്കാരിന്റെ ഏത് കാറ്റഗറിയില്‍ ഉൾപ്പെടുന്ന സ്ഥാപനമാണെന്ന് വ്യക്തമാക്കാമോ; അതിന്റെ സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടത്തിവരുന്ന പദ്ധതി പ്രവർത്തനങ്ങൾ, പുസ്തകങ്ങൾ, ഫർണിച്ചർ, പർച്ചേസുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രസ്തുത സ്ഥാപനം സര്‍ക്കാരിന്റെ ഭരണാനുമതി തേടാറുണ്ടോ; വിശദമാക്കാമോ;
( സി )
നിഷിൽ സർക്കാർ അംഗീകരിച്ച തസ്തികളിൽ ജോലിചെയ്യുന്ന സ്കെയിൽ ഓഫ് പേ അനുവദിക്കപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് പുറമേ വിവിധ തസ്തികളായി താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത നിയമനങ്ങൾ സർക്കാർ ഉത്തരവിന് വിധേയമായിട്ടാണോ നടത്തുന്നതെന്ന് വിശദമാക്കാമോ; ഇത്തരം താല്ക്കാലിക നിയമനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
നിഷിൽ സർക്കാർ അംഗീകരിച്ച തസ്തികളിൽ ജോലിചെയ്യുന്ന സ്കെയിൽ ഓഫ് പേ അനുവദിക്കപ്പെട്ട ജീവനക്കാർക്ക് പുറമേ അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ എന്നീ തസ്തികകളിൽ താല്ക്കാലിക വ്യവസ്ഥയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ ശമ്പളം, പ്രമോഷൻ, മറ്റ് സർവീസ് അനുബന്ധകാര്യങ്ങൾ എന്നിവ അംഗീകരിക്കുന്നതിന് പ്രസ്തുത സ്ഥാപനം അനുമതി തേടിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
നിഷിൽ നടന്നുവരുന്ന ഹിയറിംഗ് എയിഡ് ഉപകരണങ്ങളുടെ വ്യാപാരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്ഥാപനത്തിന് ഹിയറിങ് എയിഡ് വ്യാപാരം നിയമാനുസൃതമായും സ്റ്റോർ പർച്ചേസ് നിയമങ്ങൾ പാലിച്ചുകൊണ്ടും നടത്തുന്നതിന് അനുവാദം നൽകികൊണ്ടുള്ള സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( എഫ് )
നിഷിലെ ഭരണകാര്യം, ജീവനക്കാര്യം, പദ്ധതി പ്രവർത്തനങ്ങൾ, പർച്ചേസുകൾ, തുടങ്ങിവയ്ക്ക് ഭരണാനുമതി നൽകുന്നതിനും സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും മേൽ പ്രവർത്തനങ്ങൾക്ക് തുക ചെലവഴിക്കുന്നതിനും പരമാധികാരി ആയി പ്രവർത്തിക്കുന്നത് നിഷ് പ്രോജക്ട് ബോർഡ്, ഗവേണിംഗ് കൗൺസില്‍ എന്നിവയില്‍ ഏതെങ്കിലുമാണോ; പ്രസ്തുത പ്രവർത്തനങ്ങള്‍ നടത്തുന്നതിന് സർക്കാരിന്റെ അനുമതി ബാധകമല്ല എന്ന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.