![](../pics/spacer1.gif) |
![](../../../../../pics/top_menu.jpg) |
![](../pics/spacer3.jpg) |
![](../pics/spacer3.jpg) |
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
![](../../../../../pics/bottom_menu.jpg) |
|
|
![](../../../../../pics/bu_31.jpg) ![](../../../../../pics/bu_2.jpg) ![](../../../../../pics/qanda_1.jpg) |
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 11th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
തിരുവനന്തപുരം
ജില്ലയില്‍ നിന്നും ഈടാക്കിയ പിഴ
5237.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്നശേഷം
തിരുവനന്തപുരം ജില്ലയില്‍
വസ്തു വില കുറച്ച് ആധാരം
രജിസ്റ്റര്‍ ചെയ്ത
വ്യക്തികളില്‍ നിന്നും
ഈടാക്കിയ പിഴയുടെ കണക്ക്
അറിയിക്കാമോ;
(
ബി )
ഇത്തരത്തില്‍
പിഴ ഈടാക്കുന്നതിന് നോട്ടീസ്
അയയ്ക്കുന്ന കേസുകളില്‍
മതിയായ കാരണങ്ങള്‍
ഉണ്ടെങ്കില്‍ സാവകാശം
അനുവദിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ഭൂമി
രജിസ്ട്രേഷന് ഫീസില്‍ ഇളവിനുള്ള
നിവേദനം
5238.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭൂമി
രജിസ്ട്രേഷന് ഫീസില്‍ ഇളവ്
ആവശ്യപ്പെട്ട് കോട്ടക്കല്‍
മണ്ഡലത്തിലെ കുറ്റിപ്പുറം
പഞ്ചായത്തിലെ എടച്ചല്ലം
മഹല്ല് കമ്മിറ്റി
ഭാരവാഹികളുടെ നിവേദനം
ലഭ്യമായിട്ടുണ്ടോ; എങ്കിൽ
ആയതിന്മേല് സ്വീകരിച്ച
നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച ഫയല്‍
നിലവില്‍ ഏത് ഓഫീസിന്റെ
പരിഗണനയിലാണെന്നും
രജിസ്ട്രേഷന് ഫീസില്‍ ഇളവ്
അനുവദിക്കുന്നതിനുള്ള
നിയമാനുസൃത നടപടികൾ
സ്വീകരിക്കുമോയെന്നും
വ്യക്തമാക്കാമോ?
ഒരു
രാജ്യം ഒരു രജിസ്ട്രേഷന് പദ്ധതി
5239.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രജിസ്ട്രേഷന്
മേഖലയില്‍ പരിഷ്കാരങ്ങള്‍
നടപ്പിലാക്കുമ്പോള്‍ ഈ
മേഖലയില്‍ തൊഴില്‍
എടുക്കുന്നവരുടെ തൊഴില്‍
സംരക്ഷിക്കുന്നതിന് എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(
ബി )
ഭൂമിയുടെ
രജിസ്ട്രേഷന് സംസ്ഥാന
വിഷയമാണെന്നിരിക്കെ
ഇക്കാര്യത്തിൽ കേന്ദ്രം
ഇടപെടുന്നത്
സംസ്ഥാനങ്ങള്‍ക്ക് വരുമാന
നഷ്ടമുണ്ടാക്കുമെന്നതിനാല്
ഒരു രാജ്യം ഒരു രജിസ്ട്രേഷന്
പദ്ധതിയെ നിയമപരമായി
നേരിടാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ?
രജിസ്ട്രേഷൻ
മേഖലയിൽ വരുത്തിയ മാറ്റങ്ങൾ
5240.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ വന്നതിനു ശേഷം
രജിസ്ട്രേഷൻ മേഖലയിൽ വരുത്തിയ
മാറ്റങ്ങൾ എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
സർക്കാർ വന്നശേഷം ഭൂമിയുടെ
രജിസ്ട്രേഷൻ ഫീസ് എത്ര തവണ
വർദ്ധിപ്പിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(
സി )
ഫീസ്
വർദ്ധനവിലൂടെ കഴിഞ്ഞവർഷം എത്ര
തുക അധികമായി സമാഹരിക്കാൻ
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ഡി )
കഴിഞ്ഞ
സാമ്പത്തിക വർഷം
രജിസ്ട്രേഷനുകളുടെ എണ്ണം
മുൻവർഷത്തെക്കാൾ എത്രകണ്ട്
കുറവുവന്നുവെന്ന്
വിശദമാക്കാമോ?
ഭൂമി
രജിസ്ട്രേഷന് മുഖേന ലഭ്യമായ
വരുമാനം
5241.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ വന്നശേഷം 2021-22
മുതല്‍ 2023-24 വരെയുള്ള
കാലയളവില്‍ ഭൂമി
രജിസ്ട്രേഷന് മുഖേന
ലഭ്യമായിട്ടുള്ള വരുമാനം
എത്രയാണെന്ന് വർഷം തിരിച്ച്
വിശദമാക്കാമോ;
(
ബി )
ഭൂമിയുടെ
ഫെയർവാല്യുവില് കുറവ്
വരുത്തിയതിന്റെ പേരില്‍ എത്ര
പേർക്ക്
പിഴയിട്ടിട്ടുണ്ടെന്നും
അവരില്‍ നിന്നും
പിഴയിനത്തില്‍ എത്ര തുക
ലഭ്യമായിയെന്നുമുള്ള വിശദാംശം
നൽകാമോ?
രജിസ്ട്രേഷന്
വകുപ്പിലെ ആധുനികവല്കരണം
5242.
ശ്രീ.
എം. എം. മണി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആധാരം
രജിസ്ട്രേഷന്
ഉള്‍പ്പെടെയുള്ള സേവനങ്ങള്‍
പൊതു ജനങ്ങള്‍ക്ക് അതിവേഗം
ലഭ്യമാക്കുന്നതിനായി
രജിസ്ട്രേഷന് വകുപ്പിൽ
നടപ്പാക്കിയിട്ടുള്ള
ആധുനികവല്കരണ
പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(
ബി )
ഈ
ആധുനികവല്കരണ
പ്രവര്‍ത്തനങ്ങള്‍ എത്രമാത്രം
ഫലപ്രദമായി നടപ്പാക്കാന്‍
കഴിഞ്ഞു എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(
സി )
ആധാരം
ഹാജരാക്കുന്ന ദിവസം തന്നെ
രജിസ്ട്രേഷന് നടപടികള്‍
പൂര്‍ത്തിയാക്കി ആധാരം തിരികെ
നല്കാന് കഴിയുന്നുണ്ടോ;
(
ഡി )
മേല്‍
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍
മെച്ചപ്പെടുത്താന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കാമോ?
വസ്തുക്കൈമാറ്റത്തിന്റെ
രജിസ്ട്രേഷന് , സ്റ്റാമ്പ്
ഡ്യൂട്ടി നിരക്കുകൾ
5243.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗ്രാമപഞ്ചായത്ത്പരിധിയിലും
നഗരസഭാ പരിധിയിലും വസ്തു
കൈമാറ്റത്തിന് രജിസ്ട്രേഷന്
ഫീ, സ്റ്റാമ്പ് ഡ്യുട്ടി
ഇനത്തില്‍ ചെലവഴിക്കേണ്ട തുക
വ്യത്യാസമുണ്ടോ; എങ്കില്‍
എത്ര ശതമാനം വീതമാണ്
നഗരസഭകളില്‍ അധികമായി
നല്‍കേണ്ടി വരുന്നതെന്ന്
വ്യക്തമാക്കാമോ?
രജിസ്ട്രേഷന്
വകുപ്പിന്റെ നവീകരണം
5244.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രജിസ്ട്രേഷന്
വകുപ്പില്‍ നിന്നും നല്കുന്ന
സേവനങ്ങള്‍
മെച്ചപ്പെട്ടതാക്കാന്‍
എന്തെല്ലാം പദ്ധതികളാണ്
പുതിയതായി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ?
ഇ-സ്റ്റാമ്പിങ്
സംവിധാനം
5245.
ശ്രീ.
സി. ആര്. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രജിസ്ട്രേഷൻ
നടപടികൾക്ക് സമ്പൂർണ്ണ
ഇ-സ്റ്റാമ്പിങ് സംവിധാനം
എപ്പോൾ നടപ്പാക്കുവാൻ
കഴിയുമെന്ന് വ്യക്തമാക്കുമോ;
(
ബി )
വെണ്ടർമാർക്ക്
ഇ-സ്റ്റാമ്പിങ്ങിന്
പ്രിന്റിംഗ് ചാർജ്
നിശ്ചയിച്ച് സ്ലാബ് ശിപാർശ
ചെയ്തിട്ടുണ്ടോ; എങ്കിൽ
നിലവിൽ ശിപാർശ ചെയ്ത
സ്ലാബിന്റെ വിശദാംശം
വ്യക്തമാക്കുമോ; ഈ നിർദേശം
വെണ്ടർമാരുടെ സംഘടനകൾ
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ഇക്കാര്യത്തിൽ
എന്ത് തുടർനടപടി
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഇ-സ്റ്റാമ്പ്
പദ്ധതി
5246.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
രജിസ്ട്രേഷന്
വകുപ്പിന്റെ നവീകരണത്തിന്റെ
ഭാഗമായി നടപ്പാക്കുന്ന
ഇ-സ്റ്റാമ്പ് പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
വെണ്ടര്‍മാരുടെ
തൊഴില്‍ നഷ്ടപ്പെടാത്ത
രീതിയില്‍ എപ്രകാരമാണ് പദ്ധതി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
സി )
രജിസ്ട്രാര്‍
ഓഫീസുകളില്‍ കൂടുതല്‍
ജീവനക്കാരെ നിയമിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തക്കാമോ;
(
ഡി )
ആധാരങ്ങളുടെയും
മറ്റ് പ്രമാണങ്ങളുടെയും
സാക്ഷ്യപ്പെടുത്തിയ
പകര്‍പ്പുകള്‍ ഓണ്‍ലെെനായി
നല്‍കുന്നതിനുള്ള സംവിധാനം
നടപ്പാക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
രജിസ്
ട്രേഷൻ വകുപ്പിന്റെ സെർവർ
തകരാറുമൂലം ഓൺലൈൻ നടപടികൾ
മുടങ്ങുന്നത് ഒഴിവാക്കാൻ നടപടി
5247.
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
മഞ്ഞളാംകുഴി അലി
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സെർവർ
തകരാറുമൂലം രജിസ്ട്രേഷൻ
വകുപ്പിന്റെ ഓൺലൈൻ നടപടികൾ
മുടങ്ങുന്നതായ ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
വെബ്സൈറ്റിന്റെ
വേഗത കുറയാനുളള കാരണങ്ങൾ
എന്തെല്ലാമാണെന്നും സാങ്കേതിക
പ്രശ്നങ്ങൾ
പരിഹരിക്കുന്നതിനായി
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികളും വിശദമാക്കുമോ?
വർക്കല
സബ്രജിസ്ട്രാർ ഓഫീസ് കെട്ടിടം
5248.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വർക്കല
സബ്രജിസ്ട്രാർ ഓഫീസിന് പുതിയ
കെട്ടിടം
നിർമ്മിക്കുന്നതിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടത്തിന്റെ നിർമ്മാണം
എന്നത്തേക്ക്
പൂർത്തിയാക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കൈക്കൂലി
കേസിലെ പ്രതികൾക്ക്
ഇരട്ടസ്ഥാനക്കയറ്റം
5249.
ശ്രീ.
സനീഷ്കുമാര് ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൈക്കൂലി
കേസിൽ ഒന്നാം പ്രതിയായ സബ്
രജിസ്ട്രാർക്ക് വിരമിക്കാൻ
ദിവസങ്ങൾ ബാക്കിനിൽക്കെ
ഇരട്ടസ്ഥാനക്കയറ്റം നൽകി
ജില്ലാ രജിസ്ട്രാർ തസ്തികയിൽ
നിയമിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
കൈക്കൂലി
കേസിൽ പ്രതികളായ
ഉദ്യോഗസ്ഥർക്ക്, സീനിയർ
ഉദ്യോഗസ്ഥരെ അവധിയിൽ
പ്രവേശിപ്പിച്ചുകൊണ്ട് ഇരട്ട
പ്രൊമോഷൻ നൽകുന്നതുപോലെയുള്ള
നടപടികൾ
പ്രോത്സാഹിപ്പിക്കുന്ന സമീപനം
അവസാനിപ്പിക്കുവാൻ
സര്‍ക്കാര്‍ തയ്യാറാകുമോ;
വ്യക്തമാക്കുമോ?
രജിസ്ട്രേഷൻ
വകുപ്പിലെ ഓൺലൈൻ സ്ഥലംമാറ്റം
5250.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രജിസ്ട്രേഷൻ
വകുപ്പിൽ സ്ഥലം മാറ്റങ്ങൾ
ഓൺലൈൻ മുഖേനെയാണോ
നടപ്പാക്കുന്നതെന്നും എന്ന്
മുതലാണ് പ്രസ്തുത സംവിധാനം
നിലവിൽ വന്നതെന്നും
വ്യക്തമാക്കാമോ;
(
ബി )
രജിസ്ട്രേഷൻ
വകുപ്പിൽ അവസാനമായി ഇറങ്ങിയ
ഓൺലൈൻ സ്ഥലം മാറ്റത്തിന്റെ
കരടിൽ ഉൾപ്പെട്ട രജിസ്ട്രേഷൻ
ഐ.ജി. ഓഫീസിലെ സീനിയർ
ക്ലാർക്കുമാര്‍
ആരെല്ലാമായിരുന്നുവെന്നും
പ്രസ്തുത കരട് പ്രകാരം
ഒറിജിനല്‍ ഉത്തരവ്
ഇറങ്ങിയിരുന്നൊയെന്നും
വെളിപ്പെടുത്താമോ;
ഇല്ലെങ്കില്‍ എന്താണ്
കാരണമെന്നും ഉത്തരവ് എപ്പോള്‍
പ്രസിദ്ധീകരിക്കുമെന്നും
അറിയിക്കാമോ;
(
സി )
പ്രസ്തുത
കരട് പട്ടികയില്‍ ഉള്‍പ്പെട്ട
ഏതെല്ലാം സീനിയര്‍
ക്ലാര്‍ക്കുമാരാണ് നിലവില്‍
അതേ ഓഫീസുകളില്‍
തുടരുന്നതെന്നും ഇവര്‍ക്കായി
എന്തെങ്കിലും പ്രത്യേക ഇളവ്
അനുവദിച്ചു
നല്‍കിയിട്ടുണ്ടോയെന്നും
വിശദമാക്കുമോ?
പുതിയ
കെട്ടിടത്തിലേയ്ക്ക് മാറ്റിയ
രജിസ്ട്രേഷൻ ഓഫീസുകള്‍
5251.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്ന ശേഷം
ഏതെല്ലാം രജിസ്ട്രേഷൻ
ഓഫീസുകള്‍ പുതിയ
കെട്ടിടത്തിലേയ്ക്ക്
മാറ്റിയിട്ടുണ്ടെന്ന വിവരം
ലഭ്യമാക്കാമോ;
(
ബി )
ഏതെല്ലാം
രജിസ്ട്രേഷൻ ഓഫീസിന്റെ
കെട്ടിടം പണികളാണ്
പുരോഗമിക്കുന്നത് എന്ന്
വിശദമാക്കാമോ?
മ്യൂസിയങ്ങള്‍ക്ക്
അനുവദിച്ച തുക
5252.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ 2024 വരെ
മ്യൂസിയങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കും
നവീകരണങ്ങള്‍ക്കുമായി എത്ര
രൂപ അനുവദിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള കണക്കും
പ്രവർത്തികളുടെ നിലവിലെ
അവസ്ഥയും വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികൾ ഏറ്റെടുത്ത
കാരാറുകാര്‍ അതിൽ നിന്നും
പിന്മാറിയിട്ടുണ്ടോ; എങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ?
ക്വിറ്റ്
ഇന്ത്യാ സ്മാരകം നിര്‍മ്മാണം
5253.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
മണ്ഡലത്തിലെ ചേമഞ്ചേരി സബ്
രജിസ്ട്രാര്‍ ഓഫീസിന്റെ
(ക്വിറ്റ് ഇന്ത്യാ സ്മാരകം)
രണ്ട് കോടി ചെലവഴിച്ച്
നിര്‍മ്മാണം പുരോഗമിക്കുന്ന
കെട്ടിടത്തിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന് തുക
തികയാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പൂർത്തിയാകാൻ
ബാക്കിയുള്ള പ്രവൃത്തികളുടെ
എസ്റ്റിമേറ്റ് പി.ഡബ്ല്യ.ഡി.
മുഖേന സര്‍ക്കാരിലേക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കുണ്ടമണ്‍കടവ്
പാലം സംരക്ഷിത സ്മാരകമാക്കാൻ
നടപടി
5254.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടാക്കട
മണ്ഡലത്തിലെ കുണ്ടമണ്‍കടവ്
പാലം സംരക്ഷിത
സ്മാരകമാക്കുന്നതിനുള്ള
നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;
എങ്കില്‍ തുടര്‍നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സ്മാരകങ്ങളും
മ്യൂസിയങ്ങളും
സംരക്ഷിക്കുന്നതിനുള്ള പദ്ധതി
5255.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്മാരകങ്ങളും മ്യൂസിയങ്ങളും
സംരക്ഷിക്കുവാന്‍ പുതിയ
പദ്ധതികള്‍ പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
(
ബി )
മാവേലിക്കരയിലെ
ബുദ്ധ പ്രതിമ
സംരക്ഷിക്കുന്നതിനും
പ്രദേശത്ത് ലെെറ്റുകള്‍
സ്ഥാപിച്ച്
പ്രകാശപൂരിതമാക്കുന്നതിനും
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
സി )
മാവേലിക്കര
മണ്ഡപത്തിന്‍കടവിലെ
കല്‍മണ്ഡപം
സംരക്ഷിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം നൽകാമോ?
ആധുനിക
വേണാടിന്റെ പുരാരേഖകള്‍
5256.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു രജിസ്ട്രേഷൻ,
മ്യൂസിയം, ആർക്കിയോളജി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആധുനിക
വേണാടിന്റെ ആസ്ഥാനം
കിളിമാനൂരിനടുത്ത കീഴ്പേരൂര്‍
എന്ന സ്ഥലം ആയിരുന്നുവെന്നത്
സംബന്ധിച്ച പുരാരേഖകള്‍
ലഭ്യമായിട്ടുണ്ടോ; പ്രസ്തുത
അറിവുകള്‍ പ്രദേശവാസികള്‍ക്ക്
ലഭ്യമാക്കുന്നതിനും
കിളിമാനൂരിന്റെ പഴയകാലത്തെ
കുറിച്ച് കൂടുതല്‍ അറിയാൻ
കഴിയുന്ന വിധത്തില്‍
പ്രദേശവാസികളെയും
ചരിത്രാന്വേഷികളെയും
പ്രാപ്തരാക്കുന്നതിനുമായി
വകുപ്പ് തയ്യാറാക്കിയ
സജ്ജീകരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
പുരാരേഖാ
ഡിജിറ്റെെസേഷൻ
5257.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
രജിസ്ട്രേഷൻ, മ്യൂസിയം,
ആർക്കിയോളജി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുരാരേഖാ
വകുപ്പിൽ നടന്നു വരുന്ന
ഡിജിറ്റെെസേഷൻ പ്രവൃത്തികളുടെ
പുരോഗതിയും അതിനു വേണ്ടി
ചെലവഴിച്ച തുകയും
വ്യക്തമാക്കാമോ;
(
ബി )
ഡിജിറ്റെെസ്
ചെയ്ത രേഖകൾ പൊതുജനങ്ങൾക്ക്
ലഭ്യമാക്കുന്നതിനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
|
|
|
|
|
|
|
|