UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
ഇടുക്കി ജില്ലയിലെ വന്യമൃഗ ആക്രമണം
4585.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ ഇടുക്കി ജില്ലയില്‍ വന്യമൃഗ ആക്രമണത്തില്‍ മരണമടഞ്ഞവരുടെ എണ്ണവും പേരും വിശദമാക്കാമോ;
( ബി )
മരണമടഞ്ഞവരുടെ ആശ്രിതർക്ക് നല്‍കുന്ന നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ അവശേഷിക്കുന്നവരുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ;
( സി )
2016 മുതല്‍ നാളിതുവരെ വന്യമൃഗ ആക്രമണത്തില്‍ ഇടുക്കി ജില്ലയില്‍ പരിക്കേറ്റവരുടെ എണ്ണം അറിയിക്കാമോ?
വനം-വന്യജീവി സംരക്ഷണത്തിന് പദ്ധതി
4586.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം-വന്യജീവി സംരക്ഷണത്തിന് പുതിയ ദിശാബോധം നല്‍കുന്ന ഏതൊക്കെ പദ്ധതികള്‍ക്ക് രൂപം നല്‍കാനും നടപ്പിലാക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
ആദിവാസി വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വനം വകുപ്പ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
വനാതിര്‍ത്തി സംരക്ഷിക്കുന്നതിനും വനം കയ്യേറ്റം തടയുന്നതിനുമായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
അക്കേഷ്യ, യൂക്കാലി പ്ലാന്റേഷനുകൾ
4587.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അക്കേഷ്യ, യൂക്കാലി പ്ലാന്‍റേഷനുകള്‍ പുതുതായി വച്ചുപിടിപ്പിക്കില്ല എന്ന സര്‍ക്കാര്‍ തീരുമാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ;
( ബി )
ഈ സര്‍ക്കാര്‍ വന്നശേഷം പുതുതായി അക്കേഷ്യ, യൂക്കാലി പ്ലാന്റേഷനുകൾ വച്ചുപിടിപ്പിച്ചിട്ടുണ്ടോ; എങ്കിൽ എവിടെയെല്ലാമെന്ന് വെളിപ്പെടുത്തുമോ; 
( സി )
പുതുതായി അക്കേഷ്യ, യൂക്കാലി പ്ലാന്റേഷനുകൾ വച്ചുപിടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ; 
( ഡി )
അക്കേഷ്യ, യൂക്കാലി എന്നിവ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും മൃഗങ്ങള്‍ക്കും ഹാനികരമായ വൃക്ഷങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ടോ?
സ്വാഭാവിക വനങ്ങളുടെയും ആവാസ വ്യവസ്ഥയുടെയും പുന:സ്ഥാപനത്തിന് സ്വീകരിച്ചിട്ടുളള നടപടികള്‍
4588.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനഭൂമിയില്‍ എത്ര ഹെക്ടര്‍ വിദേശ ഏകവിളത്തോട്ടങ്ങളും തേക്ക് തോട്ടങ്ങളും നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
സ്വാഭാവിക വനങ്ങളുടെയും ആവാസ വ്യവസ്ഥയുടെയും പുന:സ്ഥാപനത്തിന് സ്വീകരിച്ചിട്ടുളള നടപടികളുടെ പുരോഗതി വിവരം ലഭ്യമാക്കാമോ?
കാവുകളുടെ സംരക്ഷണവും പരിപാലനവും
4589.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതായി സംസ്ഥാനത്തെ കാവുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ;
( ബി )
കാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി സാമ്പത്തിക സഹായം നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
വനതോട്ടങ്ങൾ
4590.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഡി കെ മുരളി
ശ്രീ. എ. രാജ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനം വകുപ്പിന് കീഴില്‍ വനതോട്ടങ്ങള്‍ സംരക്ഷിച്ചു വരുന്നുണ്ടോ; എങ്കില്‍ പ്രസ്തുത തോട്ടങ്ങളുടെ വിസ്തൃതി വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം പ്രത്യേക സസ്യങ്ങളും മരങ്ങളും വച്ചുപിടിപ്പിച്ചാണ് വനതോട്ടങ്ങൾ വികസിപ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
ഇത്തരം തോട്ടങ്ങളുടെ പരിപാലനത്തിനുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ;
( ഡി )
പ്രസ്തുത തോട്ടങ്ങളില്‍ നിന്നും വകുപ്പിന് വരുമാനം ലഭ്യമാകുന്നുണ്ടോ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ;
( ഇ )
ഭാവി വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് പുതിയ വനതോട്ടങ്ങള്‍ നട്ടുവളര്‍ത്തുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
അധിനിവേശ സസ്യങ്ങൾ കാരണമുണ്ടാകുന്ന ദോഷങ്ങള്‍
4591.
ശ്രീ. എം. എം. മണി
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അധിനിവേശ സസ്യങ്ങൾ വ്യാപകമാകുന്നത് സ്വാഭാവിക വനത്തിന് ദോഷകരമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വനമേഖലകളിൽ നിന്നും അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുവാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ?
വാഴച്ചാല്‍ വനം ഡിവിഷന്റെ കീഴിലെ വനം സംരക്ഷണ പ്രവര്‍ത്തനം
4592.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ത്യശ്ശൂര്‍ ജില്ലയിലെ വാഴച്ചാല്‍ വനം ഡിവിഷന്റെ കീഴില്‍ 2021-22 മുതൽ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ നടന്ന വനം സംരക്ഷണ പ്രവര്‍ത്തനകളുടെ പട്ടിക വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഡിവിഷന്റെ കീഴില്‍ 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളിൽ ചെയ്യാത്ത പ്രവൃത്തികൾ ചെയ്തു എന്ന കാണിച്ച് ബില്ലുകള്‍ മാറിയതും, ചെയ്ത മിക്ക പ്രവൃത്തികളും നിലവാരം ഇല്ലാത്തതും ചട്ടങ്ങളോ നിയമങ്ങളോ പാലിക്കാതെ നടപ്പിലാക്കിയതാണെന്നതും സംബന്ധിച്ച് വനം വിജിലന്‍സ് മേധാവി നേരിട്ട് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പ്രസ്തുത സാമ്പത്തിക തട്ടിപ്പിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഡിവിഷന്‍റെ കീഴില്‍ മൂന്ന് വര്‍ഷത്തില്‍ അധികമായി ജോലി നോക്കുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെ മുഴുന്‍ ജീവനക്കാരുടെയും പേര് വിവരം ലഭ്യമാക്കാമോ?
ഇക്കോ റെസ്റ്റോറേഷന്‍- സ്വാഭാവിക വനം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍
4593.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാഭാവിക വനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അരുവിക്കര നിയോജകമണ്ഡലത്തില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം മണ്ഡലത്തിലെ എത്ര ഹെക്ടര്‍ ഭൂമിയിലാണ് ഇക്കോ റെസ്റ്റോറേഷന്‍ (പാരിസ്ഥിതിക പുനഃസ്ഥാപനം) നടത്തുന്നതിന് ലക്ഷ്യമിടുന്നത്?
പന്തപ്ര ആദിവാസി നഗറിലെ പുനരധിവാസത്തിന് സ്വീകരിച്ച നടപടികള്‍
4594.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ പന്തപ്ര ആദിവാസി നഗറിലെ പുനരധിവാസ നടപടികളുമായി ബന്ധപ്പെട്ട് വനം വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പന്തപ്ര നഗറിലെ ആദിവാസികള്‍ക്ക് നല്‍കിയിട്ടുള്ള ഭൂമിയിലെ തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചു മാറ്റി ഭൂമി കൃഷി യോഗ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
പരിസ്ഥിതിലോല പ്രദേശത്തിന്റെ കണക്ക്
4595.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
31.03.2023-ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് എത്ര ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല പ്രദേശം നിലവിലുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഇ.എഫ്.എല്‍. ആക്ട് സെക്ഷന്‍ 10(എ), 19(3)(ബി) പ്രകാരം എത്ര പരാതികൾ 31.03.2023 വരെ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്രയെണ്ണം പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിശദമാക്കുമോ?
പാലക്കാട് ജില്ലയില്‍ ബഫര്‍ സോണില്‍പെട്ട പ്രദേശങ്ങള്‍
4596.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ഏതൊക്കെ പഞ്ചായത്തുകളാണ് ബഫര്‍ സോണ്‍ പരിധിയില്‍ വരുന്നതെന്ന് വിശദമാക്കുമോ;
( ബി )
ബഫര്‍ സോണുമായി ബന്ധപ്പെട്ട് ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളത്; പ്രസ്തുത പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
വനാതിര്‍ത്തികള്‍ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി
4597.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനാതിര്‍ത്തികള്‍ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
അരുവിക്കര നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന വനഭൂമിയുടെ ഡിജിറ്റൽ സര്‍വ്വേ ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങള്‍ അറിയിക്കുമോ?
കാസർഗോഡ് ജില്ലയിലെ വനം വകുപ്പിന്റെ അധീനതയിലുളള സ്ഥലം
4598.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ വനം വകുപ്പിന്റെ അധീനതയില്‍ എത്ര സ്ഥലമുണ്ടെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ചു വ്യക്തമാക്കാമോ;
( ബി )
എത്ര കാലമായി ഈ സ്ഥലം വനം വകുപ്പിന്റെ അധീനതയിലാണ് എന്നത് സ്ഥലവും പഞ്ചായത്തും തിരിച്ചു വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥലം വനം വകുപ്പിനു കിട്ടിയതെങ്ങനെയെന്നും പ്രമാണങ്ങൾ ഉണ്ടോയെന്നും പ്രമാണങ്ങൾ രജിസ്റ്റർ ചെയ്തത് എപ്പോഴാണെന്നും സ്ഥലവും പഞ്ചായത്തും തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
വനം വകുപ്പ് ഇവിടെ നടപ്പിലാക്കുന്ന പ്രവൃത്തികൾ സ്ഥലവും പഞ്ചായത്തും തിരിച്ചു വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ജില്ലയില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ ജീവനക്കാരുടെ എണ്ണവും അവരുടെ ശമ്പളവും ഓരോ സ്ഥലത്തു നിന്നും കിട്ടുന്ന വരുമാനവും പഞ്ചായത്ത് തിരിച്ചു വ്യക്തമാക്കാമോ;
( എഫ് )
സ്ഥലം വെറുതെ കിടക്കുകയാണെങ്കിൽ മറ്റു വകുപ്പുകൾക്കും, പൊതു ആവശ്യങ്ങൾക്കും, കളിസ്ഥലങ്ങൾ നിർമ്മിക്കുന്നതിനും വിട്ടു കൊടുക്കുന്നതിന് തീരുമാനമായിട്ടുണ്ടോ; എങ്കിൽ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
പാതയോരങ്ങളില്‍ ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കാന്‍ നടപടി
4599.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയ, സംസ്ഥാന പാതകളുടെ ഇരുവശങ്ങളിലും ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
സാമൂഹിക വനവല്‍ക്കരണം വ്യാപകമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
വിദേശ വൃക്ഷങ്ങളുടെ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍
4600.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അക്കേഷ്യ, യൂക്കാലി തുടങ്ങിയ വിദേശ വൃക്ഷങ്ങളുടെ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ;
( ബി )
വാമനപുരം മണ്ഡലത്തില്‍ എവിടെയെല്ലാമാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നതെന്നും മണ്ഡലത്തില്‍ ഇതുവരെ എത്ര ഹെക്ടര്‍ വനഭൂമിയില്‍ പ്രസ്തുത പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
നവകിരണം പദ്ധതി
4601.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആകെ എത്ര കുടുംബങ്ങള്‍ നവകിരണം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
വനാന്തരങ്ങളില്‍ ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്ക് വേണ്ടിയുളള പ്രസ്തുത പദ്ധതി പ്രകാരം എത്ര കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ട്; ജില്ല തിരിച്ച് വിശദാംശം നല്‍കുമോ?
കോതമംഗലം-കുട്ടമ്പുഴ ബംഗ്ലാവ് കടവ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍
4602.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം-കുട്ടമ്പുഴ ബംഗ്ലാവ് കടവ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യത്തിന്മേല്‍ വനം വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;
( ബി )
കാലതാമസം ഒഴിവാക്കി പ്രസ്തുത പാലം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ വനം വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍
4603.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നതിനുശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ വനം വകുപ്പ് മുഖാന്തരം നടപ്പിലാക്കിയിട്ടുളള പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോന്നിനും ചെലവാക്കിയ തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ?
കാസർഗോഡ് ജില്ലയില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിക്കാന്‍ നടപടി
4604.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസറഗോഡ് ജില്ലയില്‍ കര്‍ണ്ണാടക വനാതിര്‍ത്തിയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് ആനക്കൂട്ടം ഉള്‍പ്പെടെയുള്ള വന്യ ജീവികളുടെ കടന്നു വരവില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങളും കൃഷിനാശവും ഒഴിവാക്കാന്‍ എന്തെല്ലാം പ്രതിരോധ നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ;
( ബി )
കാസർഗോഡ് ജില്ലയില്‍ ഫോറസ്റ്റ് സ്റ്റേഷന്‍ അനുവദിക്കുന്ന നടപടി ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ?
നിലമ്പൂർ മണ്ഡലത്തിലെ ഇക്കോ ടൂറിസം പദ്ധതികള്‍
4605.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തില്‍ വനം വകുപ്പ് മുഖാന്തരം നടപ്പാക്കിയിട്ടുള്ള ഇക്കോ ടൂറിസം പദ്ധതികളുടെ വിശദാംശങ്ങള്‍ പ്രദേശങ്ങള്‍ തിരിച്ച് നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം വനപ്രദേശങ്ങളാണ് ഇക്കോ ടൂറിസം പദ്ധതികള്‍ക്കായി അനുയോജ്യമായിട്ടുള്ളതെന്നും പുതിയ ഇക്കോ ടൂറിസം പദ്ധതികള്‍ പരിഗണനയിലുണ്ടോയെന്നും അറിയിക്കാമോ;
( സി )
നിലമ്പൂര്‍ വുഡ് ഇന്‍ഡസ്ട്രീസിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പടെയുള്ള സ്ഥലം ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് അനുയോജ്യമായതിനാല്‍ സംസ്ഥാന ടൂറിസം വകുപ്പുമായി ചേര്‍ന്ന് വാക്ക‍്‍വേ, സൈക്കിള്‍ ട്രാക്ക്, ഓപ്പണ്‍ ജിം, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ക്യാമ്പ് ഹൗസ് തുടങ്ങിയവ ഉള്‍പ്പെടുത്തി സംയുക്ത ടൂറിസം പദ്ധതി നടപ്പാക്കാന്‍ സാധിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്താന്‍ തയ്യാറാകുമോ; ഇക്കാര്യത്തിലുണ്ടാകാവുന്ന തടസ്സങ്ങളെന്താണെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം ഇക്കോ ടൂറിസം പദ്ധതികളില്‍ നിന്നാണ് വനം വകുപ്പിന് വരുമാനമുള്ളതെന്നും ഏതെല്ലാം ഇനങ്ങളിലാണ് വരുമാനം ലഭിക്കുന്നതെന്നും അറിയിക്കാമോ?
കക്കാട് ഇക്കോ ടൂറിസം സെന്ററിന്റെ വികസനം
4606.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുപ്പാടി പഞ്ചായത്തിലെ കക്കാട് ഇക്കോ ടൂറിസം സെന്റര്‍ വികസിപ്പിക്കുന്നതിന് വകുപ്പ് മുഖാന്തിരം പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ഭരണാനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ഗവി പാക്കേജില്‍ ട്രക്കിംഗ് ചാർജ് ഉൾപ്പെടുത്തിയ നടപടി
4607.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യുടെ ഗവി പാക്കേജില്‍ ട്രക്കിംഗ് ചാർജ് ഉൾപ്പെടുത്തി നിരക്ക് വർദ്ധിപ്പിച്ചത് പ്രാദേശിക ടൂറിസ്റ്റുകൾ കൂടുതലായി എത്തുന്നതിനെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത ട്രക്കിങ് ചാർജ് ഒഴിവാക്കി പാക്കേജ് നടപ്പാക്കുവാൻ ഗതാഗത വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
പാലക്കാട് ജില്ലയിലെ ഇക്കോ ടൂറിസം പദ്ധതി
4608.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ വനം വകുപ്പ് മുഖാന്തിരം നടപ്പാക്കിയിട്ടുള്ള ഇക്കോ ടൂറിസം പദ്ധതികള്‍ എവിടെയെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
വര്‍ക്കിംഗ് പ്ലാനില്‍ ഉള്‍പ്പെട്ട കോഴിക്കോട് ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങള്‍
4609.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കാന്‍ വര്‍ക്കിംഗ് പ്ലാനില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇവയ്ക്ക് മുൻഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
പുതുക്കാട് മണ്ഡലത്തിലെ ചിമ്മിനി മേഖലയിൽ ഇക്കോടൂറിസം പദ്ധതി
4610.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ ചിമ്മിനി മേഖലയിൽ ഇക്കോടൂറിസം പദ്ധതി നടപ്പാക്കുന്നതിനായി വനം വകുപ്പ് മുഖേന സമർപ്പിച്ചിട്ടുള്ള അപേക്ഷയിന്മേലുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
ചിമ്മിനി ഇക്കോടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനാവശ്യമായ അനുമതിയും ഫണ്ടും ലഭ്യമാക്കുമോ; വിശദമാക്കുമോ?
പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍
4611.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വനംവകുപ്പിന് കീഴിൽ പുതുതായി എത്ര ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് എത്ര വനശ്രീ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വനശ്രീ ഉല്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വിപണനം നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( സി )
കേരള ഫോറസ്റ്റ് ഇക്കോ ടൂറിസം അതോറിറ്റി രൂപവത്കരിക്കുന്നതിനുളള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
പാലക്കാട് ജില്ലയിലെ ഇക്കോടൂറിസം കേന്ദ്രങ്ങൾ
4612.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിൽ വനം വകുപ്പിന്റെ അധീനതയിൽ എത്ര ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് ഉള്ളത്; അവ ഏതെല്ലാമെന്ന് മണ്ഡലം തിരിച്ചുള്ള കണക്ക് നൽകാമോ;
( ബി )
2021 മുതൽ പ്രസ്തുത ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ നിന്നും എത്ര രൂപ വരുമാനം ലഭിച്ചുവെന്നും അവയുടെ നവീകരണത്തിന് എത്ര രൂപ അനുവദിച്ചുവെന്നും വ്യക്തമാക്കാമോ?
വനംവകുപ്പിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ സ്ഥലം മാറ്റങ്ങൾ
4613.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനംവകുപ്പിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരുടെ സ്ഥലംമാറ്റത്തിന് ലക്ഷങ്ങൾ കോഴ വാങ്ങിയതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ ;
( ബി )
ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റ പട്ടിക വെട്ടിച്ചുരുക്കിയിട്ടുണ്ടോ; എത്ര പേരെയാണ് സ്ഥലംമാറ്റ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്; വിശദമാക്കുമോ;
( സി )
കോഴ വാങ്ങിയതായി ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശം ഉള്ള രാഷ്ട്രീയ പാർട്ടിയുടെ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് വകുപ്പ് എന്തൊക്കെ നടപടികൾ നാളിതുവരെ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
ആശ്രിത നിയമനത്തിനായുള്ള അപേക്ഷയിന്മേൽ നടപടി
4614.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടനാട് കപ്രിക്കാട് അഭയാരണ്യത്തിലെ സ്ഥിരം ആന പാപ്പാനായിരുന്ന പി.വി. സുബ്രഹ്മണ്യന്റെ മരണശേഷം ആശ്രിത നിയമനത്തിനായി ഭാര്യ പി.പി. ഷെമിലി നല്‍കിയ അപേക്ഷ പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത ആശ്രിത നിയമനം ഇതുവരെ നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആശ്രിത നിയമനം അടിയന്തരമായി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ മൂന്നാര്‍ ഡിവിഷന്റെ പ്രവര്‍ത്തനം
4615.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷന്‍ മൂന്നാർ ഡിവിഷന് കീഴില്‍ എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ എത്ര സ്ഥിരം ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരുമാണ് ഉള്ളതെന്ന് തസ്തിക തിരിച്ച് അറിയിക്കാമോ?
ഈറ്റയുടെ ദൗർലഭ്യം
4616.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന് ഈറ്റയുടെ ദൗർലഭ്യം കണക്കിലെടുത്ത് വനത്തിൽ നിന്ന് ഈറ്റ വെട്ടുന്നതിനുള്ള അനുമതി നൽകുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ?
അയ്യന്‍ മൊബൈല്‍ ആപ്പ്
4617.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്കായി തയ്യാറാക്കിയിട്ടുളള അയ്യന്‍ മൊബൈല്‍ ആപ്പ് വഴി ഏതെല്ലാം സേവനങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ?
പനത്തടി, ബളാൽ ഗ്രാമപഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങളിൽ വന്യജീവികളെ തടയാനുള്ള പദ്ധതി
4618.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ കർണാടക വനാതിർത്തിയിലുള്ള പനത്തടി, ബളാൽ ഗ്രാമപഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങളിൽ വന്യമൃഗങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ?
പുനലൂർ മണ്ഡലത്തിലെ വനം-വന്യജീവി വകുപ്പിന്റെ വിവിധ പദ്ധതികള്‍
4619.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജകമണ്ഡലത്തിൽ വനം-വന്യജീവി വകുപ്പിന്റെ കീഴിൽ വിവിധ പദ്ധതികളിലായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ അനുവദിച്ചതും എന്നാല്‍ 2021 മാർച്ചിനു മുന്‍പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത കാലയളവില്‍ അനുവദിച്ച പ്രവൃത്തികളില്‍/പദ്ധതികളില്‍ നിലവില്‍ നടപ്പിലുള്ള പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പ്രസ്തുത മണ്ഡലത്തിൽ വനം-വന്യജീവി വകുപ്പിന് കീഴില്‍ അനുവദിച്ച വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; ഓരോ പ്രവൃത്തികളുടെയും പേരും, അനുവദിച്ച തുകയും, പദ്ധതി നിര്‍വഹണ ഏജന്‍സിയുടെ വിവരങ്ങളും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തിയാക്കിയിട്ടുള്ള പ്രവൃത്തികളുടെ വിശദാംശവും നടപ്പിലുള്ള പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും ലഭ്യമാക്കാമോ; നിലവിൽ നടപ്പിലുള്ള പ്രവൃത്തികൾ എപ്പോള്‍ പൂർത്തിയാക്കാനാകുമെന്ന് വിശദമാക്കാമോ;
( ഡി )
വനം-വന്യജീവി വകുപ്പിന് കീഴില്‍ മണ്ഡലത്തില്‍ പുതുതായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍/പദ്ധതികള്‍ ഉണ്ടെങ്കില്‍ ആയവയുടെ വിശദാംശം ലഭ്യമാക്കാമോ?
ആലപ്പുഴ മണ്ഡലത്തിലെ കാവുകളുടെ എണ്ണം
4620.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ എത്ര കാവുകളാണ് നിലവിലുള്ളതെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാവുകളില്‍ എന്തൊക്കെ പരിപാലനങ്ങളാണ് വനം വകുപ്പ് മുഖേന നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ?
വനസംരക്ഷണ സമിതികളും ഇക്കോ ഡവലപ്പ്മെന്റ് കമ്മിറ്റികളും
4621.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനസംരക്ഷണ സമിതികളുടേയും ഇക്കോ ഡവലപ്പ്മെന്റ് കമ്മിറ്റികളുടേയും പ്രവർത്തനത്തിൽ ക്രമക്കേടുകൾ നടക്കുന്നതായ പരാതികളെപ്പറ്റി അന്വേഷണം നടത്തിയിട്ടുണ്ടോയെന്നറിയിക്കാമോ;
( ബി )
പ്രസ്തുത സമിതികൾ പിരിച്ചെടുക്കുന്ന തുക ഏതെങ്കിലും ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് പോകുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഓരോ സമിതിക്കും സർക്കാർ നൽകുന്ന ധനസഹായം ഉപയോഗിച്ചതിന്റെ വിശദാംശം പരിശോധിക്കുന്നതിന് സംവിധാനമുണ്ടോ; ഈ പരിശോധനകൾ കാര്യക്ഷമമാക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനും സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
ആര്‍.കെ.ഡി.പി. പ്രകാരം പുനരധിവാസത്തിനുള്ള തുക നല്‍കുന്നതിന് നടപടി
4622.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍.കെ.ഡി.പി. പദ്ധതി പ്രകാരം വനാതിർത്തിയിലുള്ള മലയോര പ്രദേശത്തുനിന്നും കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന സ്കീമിൽ ഗുണഭോക്താക്കളായ കോന്നി ഡിവിഷൻ നടുവത്തുമുഴി റേഞ്ച് കൊക്കത്തോട് അപ്പൂപ്പൻതോട് നിവാസികൾക്ക് എഗ്രിമെന്റ് ഒപ്പിട്ട് പ്രമാണം നടത്തി രണ്ടുവർഷമായിട്ടും പുനരധിവാസത്തിനുള്ള തുക അനുവദിച്ച് നൽകാത്തത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എത്ര ഗുണഭോക്താക്കൾക്കാണ് ഇത്തരത്തിൽ തുക അനുവദിച്ചു നൽകാനുള്ളത്; ഓരോരുത്തർക്കും എത്ര തുകവീതമാണ് നൽകാനുള്ളത്; തുക വിതരണം ചെയ്യുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
സർക്കാർ പദ്ധതിയുടെ ഭാഗമായി കരാറിൽ ഏർപ്പെട്ട പ്രസ്തുത നിവാസികള്‍ക്ക് പുനരധിവാസത്തിനുള്ള തുക അടിയന്തരമായി നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
തൃശ്ശൂര്‍ ജില്ലയിലെ കാവ് സംരക്ഷണ പദ്ധതി
4623.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തൃശ്ശൂര്‍ ജില്ലയില്‍ കാവ് സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം അനുവദിച്ച കാവുകളുടെ പേര്, അനുവദിച്ച ധനസഹായം എന്നിവ വിശദമാക്കുമോ;
( ബി )
തൃശ്ശൂര്‍ ജില്ലയില്‍ കാവ് സംരക്ഷണ പദ്ധതിയുടെ എത്ര അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ബാക്കിയുണ്ടെന്ന വിവരം അറിയിക്കുമോ?
നാട്ടാനകളുടെ പരിപാലനത്തിനുള്ള നിയമവ്യവസ്ഥ
4624.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാട്ടാനകളുടെ പരിപാലനത്തിനായി പ്രത്യേക നിയമവ്യവസ്ഥ നിലവിലുണ്ടോ; വിശദമാക്കാമോ;
( ബി )
നാട്ടാനകളുടെ പരിപാലനത്തിനായി വെബ് പോർട്ടൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നാട്ടാനകളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
നാട്ടാനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമത്തിന് അനുസൃതമായി സംസ്ഥാനത്ത് ചട്ടങ്ങൾ രൂപീകരിക്കാൻ കാലതാമസം നേരിടുന്നതിന്റെ കാരണങ്ങൾ വിശദമാക്കാമോ?
പാമ്പുകളെ പിടിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം
4625.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. കെ. പി. എ. മജീദ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്രീയ പരിശീലനം ലഭിക്കാത്തവർ പാമ്പുകളെ പിടികൂടുന്നതുമൂലം അപകടങ്ങൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിന് പാമ്പ് പിടുത്തത്തിന് താല്പര്യപ്പെടുന്നവർക്ക് പരിശീലനം നൽകുന്നുണ്ടോ; ഇതിനായി വനംവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ എന്തെല്ലാമാണെന്നറിയിക്കാമോ;
( സി )
പാമ്പുപിടിത്തക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
വന്യജീവികള്‍ക്ക് ഭക്ഷണവും ജലവും ലഭ്യമാക്കുന്ന പദ്ധതി
4626.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി വനത്തിനുള്ളില്‍ തന്നെ വന്യജീവികള്‍ക്ക് ഭക്ഷണവും ജലവും ലഭ്യമാക്കുന്ന പദ്ധതി എവിടെയെല്ലാമാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
ആനക്കൊമ്പ് വേട്ടക്കെതിരെ നടപടി
4627.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ആനക്കൊമ്പിനുവേണ്ടി ആനകളെ വേട്ടയാടിയതിന് എത്രപേർക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
വേട്ടയാടിയ ആനക്കൊമ്പുകള്‍ മലയാറ്റൂർ വനം ഡിവിഷനിലെ സ്ഥലങ്ങളിൽ നിന്നും പശ്ചിമഘട്ട മലനിരകളിലൂടെ കൊണ്ടുവന്ന് തിരുവനന്തപുരത്ത് എത്തിച്ചു നൽകിയിട്ടുള്ളതായി ആനക്കൊമ്പ് വേട്ടയ്ക്ക് പിടിയിലായ വ്യക്തി വെളിപ്പെടുത്തിയത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയില്ലാതെ വേട്ടയാടിയ ആനക്കൊമ്പുകളുമായി ദിവസങ്ങളോളം സഞ്ചരിക്കുവാൻ സാധ്യമല്ല എന്നതിനാൽ ഇക്കാര്യത്തിൽ വനംവകുപ്പിന് വീഴ്ച ഉണ്ടായത് സംബന്ധിച്ച് അന്വേഷണം നടത്തുവാൻ തയ്യാറായിട്ടുണ്ടോ ; എങ്കിൽ കണ്ടെത്തലുകൾ എന്തൊക്കെയാണ് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
ഇരവികുളം നാഷണല്‍ പാർക്കില്‍ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങള്‍
4628.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ഇരവികുളം നാഷണല്‍ പാർക്കില്‍ എന്തൊക്കെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വികസന പ്രവർത്തനങ്ങള്‍ നടത്തുന്നതിന് ഏതൊക്കെ ഫണ്ടുകളാണ് വിനിയോഗിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
2016 മുതല്‍ പ്രസ്തുത പാർക്കില്‍ ലഭിച്ച വരുമാനം വർഷം തിരിച്ച് വിശദമാക്കാമോ?
വന്യജീവി ആക്രമണത്തില്‍ നിന്ന് കര്‍ഷകർക്ക് സംരക്ഷണം
4629.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തില്‍ നിന്ന് കൃഷിയേയും കര്‍ഷകരേയും സംരക്ഷിക്കുവാന്‍ ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;
( ബി )
പ്രസ്തുത കാലയളവിൽ വന്യമൃഗങ്ങളുടെ ആക്രമണത്താല്‍ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബത്തിനും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കും മതിയായ സമാശ്വാസ ധനസഹായവും നഷ്ടപരിഹാരവും നല്‍കുന്നതിന് സാധിച്ചുവോയെന്ന് വ്യക്തമാക്കുമോ;
( സി )
മലയോര മേഖലയില്‍ കര്‍ഷകര്‍ക്ക് വന്യജീവികളില്‍ നിന്ന് നേരിടുന്ന ആക്രമണങ്ങളില്‍ നിന്ന് ഫലപ്രദമായ സംരക്ഷണം ലഭിക്കുന്നതിന് നടപടി സ്വീകരിക്കമോ;
( ഡി )
വന്യജീവികളുടെ ജീവഹാനിയുമായി ബന്ധപ്പെട്ട് കര്‍ഷകരെ അന്യായമായി കേസില്‍പ്പെടുത്തുന്നുവെന്ന വിഷയത്തില്‍ അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
നാദാപുരം നിയോജക മണ്ഡലത്തിൽ വന്യമൃഗശല്യം തടയുന്നതിനുവേണ്ടി സ്വീകരിച്ച നടപടികള്‍
4630.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ നരിപ്പറ്റ, വാണിമേൽ, മരുതോങ്കര, കാവിലുംപാറ പ്രദേശങ്ങളിൽ വന്യമൃഗ ശല്യം തടയുന്നതിനുവേണ്ടി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വന്യമൃഗശല്യം തടയുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടന്നുവരുന്നത് എന്ന് വിശദമാക്കാമോ ?
മലപ്പുറം ജില്ലയിലെ വന്യജീവികളുടെ ആക്രമണവും കൃഷിനാശവും
4631.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മലപ്പുറം ജില്ലയിലെ ഏതൊക്കെ സ്ഥലങ്ങളിൽ വന്യജീവികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്; ഇത് സംബന്ധിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
വന്യജീവികളുടെ ആക്രമണം മൂലം മലപ്പുറം ജില്ലയിലെ ഏതൊക്കെ സ്ഥലങ്ങളിൽ കൃഷിനാശം സംഭവിച്ചിട്ടുണ്ട്; ഇത് സംബന്ധിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
വന്യജീവി ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ധനസഹായം
4632.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലം അപകടം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും എന്തൊക്കെ സഹായങ്ങളാണ് സര്‍ക്കാര്‍ മുഖേന ഇപ്പോള്‍ ലഭ്യമാക്കുന്നതെന്ന് വിശദമാക്കാമോ?
വന്യജീവികള്‍ മൂലമുള്ള കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം
4633.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവികള്‍ മൂലം കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക ഓരോ വിളകള്‍ക്കും എത്രയാണെന്ന് വിശദമാക്കുമോ;
( ബി )
ഏത് വര്‍ഷം മുതലാണ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കാന്‍ ആരംഭിച്ചതെന്ന് വിശദമാക്കുമോ;
( സി )
വിളനാശത്തിന് നല്‍കുന്ന പരിമിതമായ നഷ്ടപരിഹാരത്തുക കാലോചിതമായി വര്‍ദ്ധിപ്പിച്ച് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
മാവേലിക്കര മണ്ഡലത്തില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നത് തടയാൻ നടപടി
4634.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ പാലമേൽ, താമരക്കുളം, വള്ളികുന്നം, ചുനക്കര, തെക്കേക്കര പഞ്ചായത്തുകളില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കുമോ?
ഇടുക്കി ജില്ലയിലെ നാഷണല്‍ പാർക്കുകള്‍
4635.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ എത്ര നാഷണല്‍ പാർക്കുകളും ദേശീയോദ്യാനങ്ങളും ഉണ്ടെന്നും അവ ഏതൊക്കെയെന്നും വിശദമാക്കാമോ;
( ബി )
ഇവ ഏതൊക്കെ വർഷങ്ങളിലാണ് അപ്രകാരം പ്രഖ്യാപിക്കപ്പെട്ടതെന്ന് അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.