STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*271.
ശ്രീമതി യു പ്രതിഭ
ശ്രീ വി ജോയി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവേഷണത്തിനും നെെപുണ്യ വികസനത്തിനും ഊന്നല്‍ നല്‍കി സാങ്കേതിക വിഭ്യാഭ്യാസ പഠന രംഗത്ത് പെണ്‍കുട്ടികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് എന്താെക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
എല്‍.ബി.എസ്. സെന്ററുകള്‍ക്ക് കീഴില്‍ വനിതകള്‍ക്ക് മാത്രമായി പോളിടെക്നിക്ക് അനുവദിച്ചിട്ടുണ്ടോ; ഇവിടങ്ങളില്‍ ഹോസ്റ്റല്‍ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*272.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എച്ച്. സലാം
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നതിന് ശേഷം സംസ്ഥാനത്തെ ഏതെല്ലാം സർവകലാശാലകൾക്കാണ് വിവിധ മികവുകളുടെ അടിസ്ഥാനത്തിൽ പുരസ്കാരങ്ങൾ ലഭ്യമായതെന്ന് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് നിലവിൽ ഏതെല്ലാം സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നും 2016 മുതല്‍ നാളിതുവരെ എത്ര എണ്ണം പുതുതായി ആരംഭിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( സി )
ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ നിലവിൽ ഏതെല്ലാം കോഴ്സുകൾക്ക് യു.ജി.സി. അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും കോഴ്സുകളുടെ നടത്തിപ്പ് സംബന്ധിച്ചും വിശദീകരിക്കുമോ?
*273.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സി.യെ സ്വയംപര്യാപ്തമാക്കാനുള്ള നിർദേശം പരിഗണനയിലുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാനുളള പദ്ധതികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി കൂടുതൽ വൈദ്യുത ബസുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഡി )
കെ.എസ്.ആർ.ടി.സി. യുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ജീവനക്കാരുടെ സഹകരണം ഉറപ്പാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*274.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒന്ന് മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ടോ;
( ബി )
ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവ ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പ് പദ്ധതികള്‍ക്കായി അനുവദിച്ച തുക എത്രയെന്നും ഇതിന്റെ പ്രയോജനം എത്ര വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പ്രസ്തുത പദ്ധതി എത്രത്തോളം സഹായകമായിട്ടുണ്ട്; വിശദാംശം നൽകാമോ?
*275.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എൻഡോസൾഫാൻ ദുരിതബാധിതരായ നിരവധി പേരെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2017-ലെ വിദഗ്ധ സമിതി റിപ്പോർട്ടിൽ ഉൾപ്പെട്ട ആയിരത്തോളം പേരെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
അർഹരായ എൻഡോസൾഫാൻ ദുരിതബാധിതരെ പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ ലഭ്യമാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*276.
ഡോ. കെ. ടി. ജലീൽ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ മുസ്ലീം ജനത സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളില്‍ ഇതര സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട നിലയിലാണെങ്കിലും സംസ്ഥാനത്ത് മറ്റ് സമുദായങ്ങളേക്കാള്‍ പിന്നാക്കമാണെന്ന് പാലൊളി കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ടോ;
( ബി )
ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക പുരോഗതി ഉറപ്പ് വരുത്തുന്നതിനായി ഏതൊക്കെ മേഖലകളില്‍ പുരോഗതി ആര്‍ജ്ജിക്കണമെന്നാണ് പാലൊളി കമ്മിറ്റി വിഭാവനം ചെയ്യുന്നത്; വിശദമാക്കുമോ;
( സി )
പാലൊളി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ടോ; വിശദാംശം നൽകുമോ?
*277.
ശ്രീ. എം. വിൻസെന്റ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരില്‍ നിന്നും പണം ലഭിക്കാത്തത് കാരണം സാമൂഹ്യ സുരക്ഷാ മിഷൻ നടത്തിവരുന്ന നിരവധി പദ്ധതികൾ പ്രതിസന്ധിയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സാമൂഹ്യ സുരക്ഷാ മിഷന്റെ മുടങ്ങിയ പദ്ധതികൾ പുനഃസ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികൾ പുനരാരംഭിക്കാനും കുടിശിക സമയബന്ധിതമായി കൊടുത്ത് തീർക്കാനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*278.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജൈവവളങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള എന്തെല്ലാം സംവിധാനങ്ങള്‍ നിലവിലുണ്ട്; അവ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
മായം കലര്‍ന്ന വളങ്ങള്‍ ഉപയോഗിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്ന സാഹചര്യം പരിശോധിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
ജൈവ വളങ്ങള്‍ക്കൊപ്പം രാസമിശ്രിത വളങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?
*279.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ ഡി കെ മുരളി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓരോ കാലാവസ്ഥയിലെയും കാര്‍ഷിക ആവാസ വ്യവസ്ഥയെക്കുറിച്ചുളള ധാരണ മെച്ചപ്പെടുത്തുന്നതിന് ഒരൊറ്റ പ്ലാറ്റ്ഫോമില്‍ കാര്‍ഷിക സംബന്ധിയായ എല്ലാ വിവരങ്ങളും ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കര്‍ഷകര്‍ക്ക് വ്യക്തിഗതമായി കാര്‍ഷിക രീതികള്‍ നിര്‍ണ്ണയിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തിന്റെ അപകട സാദ്ധ്യത കുറയ്ക്കുന്നതിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും പ്രസ്തുത പദ്ധതി എത്രത്തോളം സഹായകമാണെന്നും ഈ പദ്ധതിയിലൂടെ മറ്റെന്തൊക്കെയാണ് ലക്ഷ്യമിടുന്നതെന്നും വിശദമാക്കുമോ?
*280.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനിക ശാസ്ത്രസാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയെ ശാക്തീകരിക്കുന്നതിനായി കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
മൃഗസംരക്ഷണ മേഖലയിലെ അക്കാദമിക ഗവേഷണ വിജ്ഞാന രംഗങ്ങളിൽ മികച്ച നേട്ടം കൈവരിക്കുന്നതിന് പ്രസ്തുത സർവകലാശാലയ്ക്ക് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത സർവകലാശാലയുടെ ഗവേഷണ പ്രവർത്തനങ്ങളിൽ വിദേശ സർവകലാശാലകളുടെയും ശാസ്ത്രജ്ഞരുടെയും സഹകരണം ഉറപ്പാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
മൃഗസംരക്ഷണ മേഖലയിലെ കർഷകർക്ക് സഹായകമാകുന്ന എന്തെല്ലാം നേട്ടങ്ങളാണ് സർവകലാശാലയുടെ ഗവേഷണ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായിട്ടുള്ളതെന്ന് വിശദമാക്കാമോ?
*281.
ശ്രീ. ആന്റണി ജോൺ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി ദെലീമ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി നിയോഗിച്ചിരുന്ന കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; പ്രസ്തുത റിപ്പോര്‍ട്ടിലെ പ്രസക്ത ശിപാര്‍ശകള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത ശിപാര്‍ശകള്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ ക്ഷേമത്തിന് എത്രത്തോളം സഹായകമാണ്; വ്യക്തമാക്കാമോ?
*282.
ശ്രീ. എം. എം. മണി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളകള്‍ സംരക്ഷിക്കാനും കര്‍ഷകരെ രക്ഷിക്കാനും വിവിധ മേഖലകളില്‍ മൂല്യവര്‍ദ്ധിത വസ്തുക്കളുടെ നിര്‍മ്മാണം സാധ്യമാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സമീപനത്തിന്റെ ഭാഗമായി കെ-ഡിസ്ക് മുഖാന്തിരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
മൂല്യവര്‍ദ്ധിത വസ്തുക്കളുടെ നിര്‍മ്മാണം ത്വരിതപ്പെടുത്തുന്നതിനായി പ്രത്യേക കമ്പനിക്ക് രൂപം കൊടുത്തിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നുള്ളതിന്റെ വിശദാംശം ലഭ്യമാക്കുമോ?
*283.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
മുട്ടക്കോഴികള്‍, ഇറച്ചിക്കോഴികള്‍, പോത്ത്, എരുമ, കിടാരികള്‍ എന്നിവയുടെ ഫാമുകള്‍ കൂടുതലായി ആരംഭിക്കുന്നതിന് സബ്സിഡി അനുവദിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*284.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വനയോരമേഖലയിൽ കൃഷി സ്ഥലത്തോട് ചേർന്ന് യൂക്കാലി, അക്കേഷ്യ അടക്കമുള്ള മരങ്ങൾ നട്ടുവളർത്തിയത് കൃഷിയെ സാരമായി ബാധിച്ചു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇടുക്കി, വട്ടവട അടക്കമുള്ള സ്ഥലങ്ങളിൽ അധിനിവേശ സസ്യങ്ങൾ വ്യാപകമായി കൃഷിനാശത്തിന് കാരണമാകുന്നു എന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
കൃഷിയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം അധിനിവേശ സസ്യങ്ങളെ വെട്ടിമാറ്റാൻ 2011-2016 കാലയളവിലെ സർക്കാർ അനുവർത്തിച്ച മാതൃകയിൽ ധനസഹായം ലഭ്യമാക്കുമോ; വിശദമാക്കുമോ?
*285.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ വ്യതിയാനം സംസ്ഥാനത്തെ ക്ഷീര മേഖലയെ ഏതു രീതിയിലാണ് ബാധിച്ചിരിക്കുന്നതെന്നത് സംബന്ധിച്ച്‌ പഠനം നടത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് ചൂട് കൂടിയതോടെ ക്ഷീര കർഷകർ പശുക്കളെ വ്യാപകമായി വിൽക്കുന്ന അവസ്ഥ ഉണ്ടായത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
കനത്ത ചൂട് കാരണം സങ്കരയിനം പശുക്കളുടെ പാലുല്പാദനത്തിൽ കുറവ് സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ഈ സാഹചര്യത്തിൽ പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിക്കാമോ?
*286.
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ കായിക മികവും സാധ്യതകളും അവതരിപ്പിക്കുന്നതിനും മികച്ച ലോക കായിക മാതൃകകള്‍ പകര്‍ത്തുന്നതിനും സംസ്ഥാനത്തിന്റെ കായിക മേഖലയുടെ മുന്നേറ്റം എന്ന ലക്ഷ്യം നേടുന്നതിനും അന്താരാഷ്ട്ര കായിക ഉച്ചകോടി എത്രത്തോളം സഹായകമായിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത് എന്നറിയിക്കാമോ;
( സി )
പ്രസ്തുത ഉച്ചകോടിയില്‍ കായിക വികസനത്തിനു വേണ്ട നിക്ഷേപത്തിന് ധാരണയുണ്ടായിട്ടുണ്ടോ; വിശദമാക്കുമോ?
*287.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-ലെ വിദഗ്ധ സമിതി റിപ്പോർട്ട് പ്രകാരം എൻഡോസൾഫാൻ ദുരിതബാധിതരെന്ന് കണ്ടെത്തിയ എല്ലാവരെയും ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റിപ്പോർട്ടിൽ ഉൾപ്പെട്ട 1031 പേരെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കുമോ;
( സി )
ഇവരെ പ്രസ്തുത പട്ടികയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ ലഭ്യമാക്കുവാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
*288.
ശ്രീ. എ. പ്രഭാകരൻ
ശ്രീ വി ജോയി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി കുഞ്ഞുങ്ങള്‍ക്കും അപൂര്‍വ്വ രോഗത്തിന് ഇരയാകുന്ന കു‍ഞ്ഞുങ്ങള്‍ക്കും വേണ്ടി നടത്തിവരുന്ന സഹായ പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
അവരുടെ വളര്‍ച്ചയ്ക്കും മുന്നോട്ടുളള പഠനത്തിനും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; വിശദമാക്കാമോ?
*289.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ മേഖലയിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വേണ്ടത്ര സ്ഥാപനങ്ങൾ ഇല്ലെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ മേഖലയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതുതായി ആരംഭിക്കുന്ന കാര്യം പരിഗണിക്കാമോ;
( സി )
മലബാർ മേഖലയിലെ ഉന്നത വിദ്യാഭ്യാസ പഠന സൗകര്യം വർദ്ധിപ്പിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*290.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാ-സാഹിത്യ മേഖലകളില്‍ അഭിരുചിയുള്ള ഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കുമോ;
( ബി )
ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റീസ് എന്ന പദ്ധതി മുഖേന ഭിന്നശേഷിക്കാർക്ക് ലഭ്യമാവുന്ന സേവനങ്ങള്‍ എന്തെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ?
*291.
ശ്രീ. സജീവ് ജോസഫ്
ശ്രീ. എ. പി. അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലിത്തീറ്റയ്ക്കും മറ്റ് അനുബന്ധ സാധനങ്ങള്‍ക്കും അമിതമായ വിലവർദ്ധനവ് ഉണ്ടായിട്ടുണ്ടോ; എങ്കിൽ ഇത് കാരണം ക്ഷീര കർഷകർ നേരിടുന്ന കടുത്ത പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മുടക്കുമുതൽ കൂടുതലും വരുമാനം കുറവുമുള്ള തൊഴിലായി കാലി വളര്‍ത്തല്‍ മാറി എന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
കാലിത്തീറ്റകളുടെയും മറ്റ് അനുബന്ധ സാധനങ്ങളുടെയും വില അടിക്കടി വർധിക്കുന്നതും പുൽകൃഷി നടത്തുന്നതിന് സാഹചര്യം ഇല്ലാത്തതും ക്ഷീരകർഷകരെ ക്ഷീരമേഖലയിൽ നിന്നും പിന്തിരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*292.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിമ്പ് കർഷകരോടുള്ള സര്‍ക്കാരിന്റെ അവഗണന മൂലം അവർ കടുത്ത പ്രതിസന്ധിയിലാണെന്ന വസ്തുത ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എങ്കിൽ 2011-2016 കാലയളവിലെ സർക്കാർ നൽകിയ മാതൃകയിൽ മറയൂരിലെ കരിമ്പ് കർഷകർക്ക് സബ്സിഡി നൽകാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
*293.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എച്ച്.ആർ.ഡി. സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനായി നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദാംശം നൽകുമോ;
( ബി )
കാലാനുസൃതമായ കോഴ്സുകൾ ഉൾപ്പെടുത്തി ഐ.എച്ച്.ആർ.ഡി. സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
എൻജിനിയറിംഗ് മേഖലയിലെ ഗവേഷകർക്ക് ചുരുങ്ങിയ ചെലവിൽ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്നതിന് നിലവാരമുള്ള റഫറന്‍സ് ജേണലുകൾ ആരംഭിക്കുന്നതിന് ഐ.എച്ച്.ആർ.ഡി. മുഖേന നടപടി ആരംഭിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
*294.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ കണക്കിലെടുത്ത് നീർത്തടാധിഷ്ഠിത ആസൂത്രണമാണ് സംസ്ഥാനത്തിന്റെ കാർഷിക അഭിവൃദ്ധിക്ക് അനിവാര്യമെന്ന് കണ്ട് ആരംഭിച്ച നീർത്തട പദ്ധതികളുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്നും എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിട്ടിരുന്നതെന്നും വ്യക്തമാക്കുമോ;
( സി )
ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
നീർത്തട പദ്ധതികളുടെ അടിസ്ഥാനത്തില്‍ നദീതട പദ്ധതികള്‍ക്ക് രൂപം കൊടുത്തിട്ടുണ്ടോയെന്നും വിള കലണ്ടറും പ്ലാനുകളും തയ്യാറാക്കുന്ന പ്രവർത്തനങ്ങള്‍ നടന്നിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
*295.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു നിന്നും വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ കുടിയേറ്റം അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയായി എന്നത് ഗൗരവമേറിയ വിഷയമായി കണക്കാക്കിയിട്ടുണ്ടോ;
( ബി )
ഉന്നത വിദ്യാഭ്യാസ രംഗത്തെ മൂല്യത്തകർച്ചയും, വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന അതിക്രമങ്ങളും പ്രസ്തുത കുടിയേറ്റത്തിന് കാരണമാകുന്നുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത് നിരുത്സാഹപ്പെടുത്താന്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
*296.
ശ്രീ. എച്ച്. സലാം
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നതിനും അനധികൃത കൈയേറ്റങ്ങള്‍ തടയുന്നതിനുമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;
( ബി )
ഇതിനായി പ്രത്യേക സമിതിക്ക് രൂപം കൊടുത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ;
( സി )
കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദവിവരം നല്‍കാമോ?
*297.
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളിൽ സ്പോർട്സ് കൗൺസിൽ രൂപീകരിച്ച് പ്രാദേശിക തലത്തിൽ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനുളള പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രാദേശികതലത്തിൽ കളിസ്ഥലങ്ങൾ നിർമ്മിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
കായികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്ന പദ്ധതികൾ എന്തെല്ലാമാണ്; വിശദമാക്കുമോ?
*298.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തില്‍ മുന്നേറ്റം ലക്ഷ്യം വച്ച് ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; ഇതിലൂടെ എന്തൊക്കെ നേട്ടങ്ങൾ കൈവരിക്കുവാനാണ് ലക്ഷ്യമിട്ടത്; വിശദമാക്കാമോ;
( ബി )
ഇതിനായി എന്തൊക്കെ പ്രവർത്തന പദ്ധതികളാണ് ആസൂത്രണം ചെയ്തത്; വിശദാംശം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രാവർത്തികമാക്കിയതിലൂടെ സംസ്ഥാനത്ത് കാർഷിക, ഭക്ഷ്യോല്പാദന രംഗത്ത് എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വ്യക്തമാക്കാമോ?
*299.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകൾ ഉത്സവ സീസണുകളിൽ വൻതോതിൽ നിരക്ക് വർദ്ധിപ്പിക്കുന്നതായ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ അത്തരം ബസുകളുടെ ടിക്കറ്റ് നിരക്കിൽ നിയന്ത്രണം ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ഓൾ ഇൻഡ്യാ പെർമിറ്റിന്റെ മറവിൽ ബുക്കിംഗ് സ്വീകരിച്ച് അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകളെ നിയന്ത്രിക്കുന്നതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*300.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ സ്ഥാപനങ്ങള്‍ തമ്മില്‍ അക്കാദമിക സഹകരണത്തില്‍ ഏര്‍പ്പെടുന്നത് വിഭവങ്ങളുടെ മെച്ചപ്പെട്ട വിനിയോഗത്തിനും വിശാലമായ വികസന കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനും ഉതകുമെന്നതിനാല്‍ അവയുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമാേ;
( ബി )
മലയാള സര്‍വ്വകലാശാലയും സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ യോജിച്ചുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് ധാരണയായിട്ടുണ്ടോ; എന്തൊക്കെ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സ്ഥാപനങ്ങള്‍ യോജിച്ച് നടത്തുവാന്‍ ഉദ്ദേശിക്കുന്നത്; വിശദവിവരം ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.