STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*181.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ എം രാജഗോപാലൻ
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള നിഷ്ക്രിയമായി കിടക്കുന്ന ആസ്തികളെ സംബന്ധിച്ച കണക്കെടുപ്പുകളോ പരിശോധനകളോ നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
തുറമുഖങ്ങളോട് ചേർന്നുള്ള നിഷ്ക്രിയ ആസ്തികൾ വികസിപ്പിച്ചെടുക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടോ;
( സി )
കോഴിക്കോട് ബീച്ചിൽ സ്ഥിതിചെയ്യുന്ന മറെെൻ പോർട്ട് ബംഗ്ലാവിന്റെ വികസന പ്രവർത്തനങ്ങൾ ഇപ്പോൾ ഏത് ഘട്ടത്തിലാണെന്നും എന്തെല്ലാം സാധ്യതകളാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
തുറമുഖങ്ങളോടനുബന്ധിച്ചുള്ള പഴയ കെട്ടിടങ്ങളുടെ പ്രൗഢിയും പഴമയും വിണ്ടെടുക്കുന്നതിനും അതുവഴി ഹെറിറ്റേജ് ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി വരുമാനദായകമാക്കുന്നതിനും തുറമുഖ വകുപ്പ് നടപടി സ്വീകരിക്കുമോ?
*182.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ എം നൗഷാദ്
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇഷ്ടമുള്ള തുക നിക്ഷേപിച്ച്, വിരമിച്ച ശേഷം അധിക വരുമാനം ഉറപ്പാക്കാന്‍ ജീവാനന്ദം എന്ന ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പൂര്‍ണ്ണമായും ഇന്‍ഷുറന്‍സ് പദ്ധതിയായ ജീവാനന്ദത്തിന് പങ്കാളിത്ത പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ പദ്ധതികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ;
( ഡി )
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് നിലവില്‍ ഏതെങ്കിലും ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും എന്തെങ്കിലും ആനുകൂല്യങ്ങള്‍ ലഭ്യമാണോ;
( ഇ )
ഇല്ലെങ്കില്‍ ഈ പദ്ധതിയിലൂടെ അത് സാധ്യമാക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*183.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന വികസന മാതൃകയില്‍ സഹകരണ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം ഐ.ടി., ആരോഗ്യം, വിദ്യാഭ്യാസം, ഉല്പാദനം തുടങ്ങിയ വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സഹകരണ മേഖലയിലെ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത് ഒറ്റ ബ്രാൻഡിന് കീഴിലാക്കി പൊതു ട്രേഡ്‍മാർക്കോടെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*184.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി രൂപീകരിച്ച കിഫ്ബിയുടെ പ്രവർത്തനം മന്ദഗതിയിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എൺപത്തിരണ്ടായിരം കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്‌ബി മുഖേന അംഗീകാരം നൽകിയെങ്കിലും പദ്ധതികളുടെ നടത്തിപ്പ് പൂർണ്ണമായും നിലയ്ക്കാനുണ്ടായ കാരണങ്ങൾ വിശദമാക്കാമോ;
( സി )
എട്ട് വർഷം കൊണ്ട് പതിനയ്യായിരം കോടിയിൽ താഴെ രൂപയ്ക്കുള്ള പദ്ധതികൾ മാത്രമാണ് പൂർത്തിയായത് എന്നത് വസ്തുതയാണോ; വിശദമാക്കാമോ?
*185.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എം. എം. മണി
ശ്രീ ഒ . ആർ. കേളു
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി പുതുതലമുറ ഇ.വി. ചാർജിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം നടപ്പാക്കുവാന്‍ തീരുമാനമെടുക്കുന്നത് പൊതുഗതാഗത സംവിധാനത്തിലെ ഇ-ബസുകള്‍ക്ക് കൂടി പ്രയോജനകരമാകുമോയെന്ന് അറിയിക്കുമോ;
( സി )
ഇന്‍ഡക്ഷന്‍ ബേസ്ഡ് വയര്‍ലെസ്സ് വെഹിക്കിള്‍ ചാര്‍ജിംഗ് സംവിധാനത്തിന്റെ പ്രയോജനങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ?
*186.
ശ്രീ. റോജി എം. ജോൺ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏത് മാസം വരെയുള്ള ക്ഷേമ പെൻഷനുകളാണ് നാളിതുവരെ വിതരണം ചെയ്തതെന്ന് വ്യക്തമാക്കാമോ;
( ബി )
ക്ഷേമ പെൻഷൻ കുടിശിക തുക സമാഹരിക്കാൻ എന്തൊക്കെ മാർഗ്ഗങ്ങളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
അർഹരായവർക്ക് ക്ഷേമ പെൻഷൻ കുടിശിക ഒറ്റത്തവണയായി നൽകാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*187.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ സാമ്പിള്‍ സർവ്വേ ഓഫീസിന്റെ ഗാർഹിക ഉപഭോഗ ചെലവ് സംബന്ധിച്ച 2024-ലെ പഠന റിപ്പോർട്ടില്‍ രാജ്യത്തെ സമ്പന്നമായ ഗ്രാമങ്ങൾ കേരളത്തിലാണെന്ന് പരാമർശിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
സാമ്പത്തിക പരാധീനതകള്‍ നേരിടുമ്പോഴും പൊതുചെലവുകള്‍ പരിമിതപ്പെടുത്താതെയും ക്ഷേമ പ്രവർത്തനങ്ങള്‍ മുടക്കാതെയും ജനങ്ങളുടെ കൈകളിലേക്ക് പണമെത്തിക്കുന്നതിന് സർക്കാർ നടത്തിയ പ്രവർത്തനങ്ങള്‍ പ്രസ്തുത സർവ്വെയ്ക്കാധാരമായ നേട്ടം കൈവരിക്കുന്നതിന് കാരണമായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കോവിഡ് കാലത്തെ നെഗറ്റീവ് വളർച്ചയില്‍നിന്നും ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളത്തെ മാറ്റുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സംസ്ഥാനം സമസ്ത മേഖലകളിലും കൈവരിച്ച നേട്ടങ്ങള്‍ അർഹതപ്പെട്ട കേന്ദ്ര വിഹിതം ലഭ്യമാകുന്നതിന് തടസ്സമാകുന്ന സാഹചര്യം നിലവിലുണ്ടോ; വിശദാംശം നല്‍കുമോ?
*188.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വ്യവസായ മേഖല ദേശീയ, ആഗോള വ്യവസായ ശൃംഖലയുടെ ഒരു ഭാഗമായാൽ മാത്രമേ ശക്തവും പ്രതിരോധശേഷിയുള്ളതുമായ വ്യവസായ മേഖലയാകാൻ സാധ്യമാകൂ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വ്യവസായ ശൃംഖലയിലെ ആഗോള മാറ്റങ്ങൾക്കനുസൃതമായി പ്രാദേശിക വ്യവസായവും വ്യാപാരമേഖലയും സജ്ജമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ;
( സി )
പുതിയ സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിച്ച് നൂതനവും മൂല്യവര്‍ദ്ധിതവുമായ ഉല്പന്ന നിർമ്മിതിയിലേക്ക് മാറുന്നതിന് സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയ്ക്ക് പ്രോത്സാഹനം നല്‍കാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം പാഠ്യ-വ്യവസായ മേഖലകളുടെ സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപങ്ങള്‍ ആകർഷിക്കുകയും ചെയ്യുന്ന വ്യവസായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
*189.
ശ്രീമതി ദെലീമ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ ആരംഭിച്ച രണ്ടാം കയര്‍ പുനഃസംഘടനയുടെ ഫലമായുണ്ടായ ഗുണഫലങ്ങള്‍ നിലനിര്‍ത്തുന്നതിനും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിനും സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട് പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കയര്‍ മേഖലയിലെ വിവിധ പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനായി സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*190.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലെ പ്രതീക്ഷിത വരുമാനത്തില്‍ കുറവ് വന്നിട്ടുണ്ടോ;
( ബി )
എങ്കില്‍ വരുമാനത്തിലുണ്ടായ കുറവിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( സി )
ഭൂമിയുടെ ന്യായവിലയിൽ ഇരുപത് ശതമാനം വർദ്ധനവ് വരുത്തിയ നടപടി വരുമാന നഷ്ടത്തിന് കാരണമായിട്ടുണ്ടോയെന്നറിയിക്കാമോ;
( ഡി )
സംസ്ഥാനത്തിന്റെ ചെലവിന് അനുസൃതമായി വരുമാനം വർദ്ധിപ്പിക്കാൻ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*191.
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഖാദി ഉല്പന്നങ്ങളെ ലോക ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പുതുതലമുറയെ ആകർഷിക്കത്തതായ നവീന വസ്ത്ര വൈവിധ്യങ്ങൾ വിപണിയിലെത്തിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇതിനായി കേരള ഖാദി എന്ന ബ്രാൻഡ് പുറത്തിറക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഇ-കൊമേഴ്സ് വഴി ഖാദി ഉല്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി ഖാദി ബോർഡ് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
ഖാദി മേഖലയിൽ പുത്തൻ ഉണർവ് സൃഷ്ടിക്കുന്നതിന് മൗലികമായ പുനഃസംഘാടനം നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഈ മേഖലയുടെ സമഗ്ര മാറ്റത്തിനായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ചെന്നൈ ഐ.ഐ.ടി.യെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*192.
ശ്രീ കെ യു ജനീഷ് കുമാർ
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിഷന്‍ 1000 പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കൂടുതല്‍ സ്ഥാപനങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി അവസരം നല്‍കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( സി )
ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന സംരംഭങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*193.
ശ്രീ. പി. ടി. എ. റഹീം
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷനുകളുടെ വിതരണത്തിന് മുടക്കം വരാതിരിക്കുവാൻ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത കമ്പനിയുടെ പ്രവര്‍ത്തനവും കമ്പനി നല്‍കുന്ന സേവനങ്ങളും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കമ്പനി നാളിതുവരെ എടുത്ത വായ്പയുടെയും തിരിച്ചടവിന്റെയും വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ക്ഷേമപെന്‍ഷനുകളുടെ വിതരണം മുടങ്ങാതിരിക്കുവാൻ ആവിഷ്കരിച്ച ഒരു ബദല്‍ പദ്ധതി എന്ന നിലയില്‍ അത് വിജയകരമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത കമ്പനിയിൽനിന്നും സര്‍ക്കാര്‍ എടുത്തിട്ടുള്ള വായ്പ അനധികൃത വായ്പയായി കണക്കാക്കി, ഭാവിയില്‍ ഗഡുക്കളായി പ്രസ്തുത തുക സംസ്ഥാനത്തിന്റെ കട പരിധിയില്‍ നിന്നും വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
*194.
ശ്രീ. കെ. ആൻസലൻ
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം കെെത്തറി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളെന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതിയുടെ ഭാഗമായി കെെത്തറി മേഖലയ്ക്കുണ്ടായ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഉല്പാദനം ഉയര്‍ന്നതിന്റെയും നെയ്ത്തു തൊഴിലാളികളുടെ വരുമാനം വർദ്ധിച്ചതിന്റെയും വിശദാംശം ലഭ്യമാക്കാമോ;
( ഡി )
2023-24 സാമ്പത്തിക വര്‍ഷത്തില്‍ (2024-25 അദ്ധ്യയന വര്‍ഷം) എത്ര വിദ്യാര്‍ത്ഥികള്‍ക്ക് എത്ര മീറ്റര്‍ യൂണിഫോം തുണി വിതരണം ചെയ്തിട്ടുണ്ട്; വിശദമാക്കാമോ?
*195.
ശ്രീമതി യു പ്രതിഭ
ശ്രീ. പി. വി. അൻവർ
ശ്രീ. എ. രാജ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതി ദുരന്തങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി നടപ്പാക്കി വരുന്ന കെയര്‍ ഹോം പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തിയിട്ടുണ്ടോ; ഈ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഈ പദ്ധതി കൂടുതല്‍ ജില്ലകളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സാമൂഹിക പ്രതിബദ്ധതയില്‍ അധിഷ്ഠിതമായി സഹകരണ മേഖല നടത്തിയ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
*196.
ശ്രീമതി ഒ എസ് അംബിക
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ വികസന സാധ്യതകളും നിലവിലുളള സ്ഥിതിഗതികളും വിലയിരുത്തി അവയുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനും വിശദമായ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുമെന്ന ഭരണപക്ഷ മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം ഈ സര്‍ക്കാരിന് എത്രത്തോളം യാഥാര്‍ത്ഥ്യമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
ഈ മേഖലയില്‍ വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനായി നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ എന്തൊക്കെയെന്ന് വിശദീകരിക്കുമോ;
( സി )
സംസ്ഥാനത്ത് അടച്ചുപൂട്ടിയ വ്യവസായ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്നതിനും പുനരുദ്ധരിക്കുന്നതിനും കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
*197.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ വിതരണം നടത്തിയത് ഏതെല്ലാം മാസങ്ങളിലേക്കുള്ള ക്ഷേമ പെൻഷനാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
ക്ഷേമ പെൻഷൻ സംബന്ധിച്ച 2023-ലെ ഉത്തരവുകളിൽ ഏത് മാസത്തെ ക്ഷേമ പെൻഷനാണ് വിതരണം ചെയ്യുന്നതെന്ന് വ്യക്തമാക്കിയിരുന്നോ; വിശദമാക്കുമോ;
( സി )
എങ്കിൽ 2024-ൽ ഇറക്കിയ ക്ഷേമ പെൻഷൻ സംബന്ധിച്ച ഉത്തരവുകളില്‍ ഏതൊക്കെ മാസങ്ങളിലെ കുടിശികയാണ് നൽകുന്നത് എന്ന് വ്യക്തമാക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
*198.
ശ്രീ ഒ . ആർ. കേളു
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എച്ച്. സലാം
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലൂടെ സംസ്ഥാന വികസനം, എന്ന കാഴ്ചപ്പാടോടെ സമഗ്ര സഹകരണ കര്‍മ്മ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
ശുചിത്വം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് സഹകരണ കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള പുരോഗതി വിശദമാക്കാമോ?
*199.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വകുപ്പുകൾ നടപ്പാക്കേണ്ട വാർഷിക പദ്ധതികളുടെ വിവിധ ഘട്ടങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി ഫലപ്രദമായി തുക ചെലവഴിക്കുന്നുണ്ടോ എന്ന് അവലോകനം നടത്താറുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തിൽ വിവിധ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പദ്ധതി നടത്തിപ്പിനായി അനുവദിക്കുന്ന തുക ചെലവഴിക്കുന്ന വിധം പരിശോധിക്കുന്നതിന് സ്വീകരിച്ചുവരുന്ന മാർഗ്ഗങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
വാർഷിക പദ്ധതി നടത്തിപ്പിനായി അനുവദിക്കുന്ന തുക വകമാറ്റി ചെലവഴിക്കുന്ന പ്രവണത തടയാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ഡി )
ഇപ്രകാരം വകമാറ്റുന്ന തുക തിരികെ ഖജനാവിലേക്ക് എത്തിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*200.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ഡി കെ മുരളി
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്ലാന്റേഷന്‍ മേഖലയെ ഒരു ബ്രാന്‍ഡായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തുവരുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
തോട്ടം മേഖലയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും പ്രസ്തുത മേഖലയില്‍ നടപ്പിലാക്കാവുന്ന വൈവിധ്യവല്ക്കരണത്തെക്കുറിച്ചും നവീകരണത്തെക്കുറിച്ചും പഠനം നടത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( സി )
ഈ മേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന കേര (കേരള ക്ലൈമറ്റ് റിസൈലന്റ് അഗ്രി-വാല്യു ചെയിൻ മോഡണൈസേഷൻ) പദ്ധതി സംബന്ധിച്ച് വിശദമാക്കുമോ?
*201.
ശ്രീ വി ജോയി
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കശുവണ്ടി തൊഴിലാളികളുടെ ക്ഷേമവും ഈ മേഖലയുടെ സമഗ്ര വികസനവും മുന്നില്‍ക്കണ്ട് നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത മേഖലയിലെ സ്വകാര്യ വ്യവസായികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( സി )
ഈ മേഖല നിലവില്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പഠനവിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
*202.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി മസാല ബോണ്ടുകൾ ഇറക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ബി )
രാജ്യത്ത് കുറഞ്ഞ പലിശയ്ക്ക് വായ്‌പ ലഭിക്കുമെന്നിരിക്കെ ഉയർന്ന പലിശയ്ക്ക് മസാല ബോണ്ടുകൾ ഇറക്കാനുണ്ടായ കാരണം വിശദമാക്കാമോ;
( സി )
മസാല ബോണ്ടുകള്‍ കാനഡയിലെ പ്രത്യേക പ്രദേശങ്ങളിൽ വിറ്റിരുന്നോ;
( ഡി )
എങ്കില്‍ അതിനുശേഷം മസാല ബോണ്ടുകള്‍ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാനുണ്ടായ സാഹചര്യം വിശദമാക്കാമോ?
*203.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭങ്ങളുടെ വിറ്റുവരവ് ഉയര്‍ത്തുന്നതിനും വ്യവസായ മേഖലയെ സംരംഭക സൗഹൃദമാക്കുന്നതിനുമായി നടപ്പിലാക്കിവരുന്ന മിഷന്‍ 1000 പദ്ധതിയിലൂടെ സംരംഭകര്‍ക്ക് ഏതെല്ലാം തരത്തിലുളള സഹായങ്ങളാണ് നല്‍കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി ഏതെങ്കിലും സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*204.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊട്ടിവീഴുന്ന വൈദ്യുതി ലൈനുകളിൽ നിന്നും ഷോക്കേറ്റുളള മരണങ്ങൾ വർദ്ധിച്ചുവരുന്നതായ സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വൈദ്യുതി ലൈനുകളിൽ നിന്നുളള അപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
അപകടങ്ങൾ വർദ്ധിച്ചുവരുന്നത് തടയാൻ വൈദ്യുതി ബോർഡ് സുരക്ഷാനയം രൂപീകരിച്ചിട്ടുണ്ടോ?
*205.
ശ്രീ എം മുകേഷ്
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരക്കടല്‍ കപ്പല്‍ ഗതാഗതത്തിന്റെ സാധ്യതകള്‍ ആരായുന്നതിന് മാരിടെെം ബോര്‍ഡ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മെെനര്‍ തുറമുഖങ്ങളായ കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍, പൊന്നാനി എന്നിവിടങ്ങളിൽ തുറമുഖ വകുപ്പിന്റെ നിയന്ത്രണത്തോടെ മാരിടെെം ബോര്‍ഡ് നടത്തിവരുന്ന പശ്ചാത്തല വികസനത്തിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ;
( സി )
തീരക്കടൽ ഗതാഗതത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ചരക്ക് ഗതാഗതത്തിനും വിനോദസഞ്ചാര വികസനത്തിനും ഉതകുന്ന തരത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ; എങ്കിൽ വിശദമാക്കുമോ?
*206.
ശ്രീ. എ. കെ. എം. അഷ്റഫ്
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
നിലവില്‍ എവിടെയെല്ലാം സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയിക്കാമോ;
( സി )
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങുന്നതിന് കുറഞ്ഞത് എത്ര ഏക്കർ സ്ഥലം ആവശ്യമാണെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത എസ്റ്റേറ്റുകൾ വഴി വ്യവസായ സംരംഭകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും എന്തെല്ലാമാണ്; വിശദാശം ലഭ്യമാക്കുമോ?
*207.
ശ്രീ. എം. എം. മണി
ശ്രീ എം മുകേഷ്
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കി വരുന്ന സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി, ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റൽ ഇൻഷുറൻസ് പദ്ധതി എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ വിരമിക്കുന്നതോടെ അവസാനിക്കുന്നവയാണോ; വിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഏതെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ജീവാനന്ദം പദ്ധതിയുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത് ഏത് ഇന്‍ഷുറന്‍സ് കമ്പനി വഴിയാണെന്നും അതുകൊണ്ടുളള നേട്ടങ്ങള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ?
*208.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജി.എസ്.ഡി.പി., പ്രതിശീര്‍ഷ വരുമാനം എന്നിവ 2015-ല്‍ എത്രയായിരുന്നുവെന്നും നിലവില്‍ എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
സാമ്പത്തിക രംഗത്ത് പ്രശംസനീയമായ വളര്‍ച്ചയുണ്ടായെങ്കിലും നിയന്ത്രണാതീതമായ കാരണങ്ങളാല്‍ സര്‍ക്കാര്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടോ; വിശദമാക്കുമോ;
( സി )
സഹകരണ ഫെഡറലിസം എന്ന ആശയത്തിനനുസൃതമായി വിഭവങ്ങള്‍ സംസ്ഥാനവുമായി പങ്കുവയ്ക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വിമുഖത കാട്ടുന്നുണ്ടോ; വിശദമാക്കാമോ?
*209.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീമതി കെ. കെ. രമ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭിക്കുന്ന ഒരാൾക്ക് ഒരു പെൻഷൻ എന്ന് നിജപ്പെടുത്തിയ സർക്കാർ ഉത്തരവ് നിയമ വകുപ്പ് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ക്ഷേമനിധിയിലേക്ക് അംശദായം അടയ്ക്കുന്നവർക്ക് ക്ഷേമനിധി പെൻഷൻ നിഷേധിക്കുന്നത് നിയമപരമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിയമസഭ പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ക്ഷേമനിധി പെൻഷൻ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നിജപ്പെടുത്തുന്നത് നിയമപരമാണോ എന്ന് വ്യക്തമാക്കുമോ?
*210.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേനൽകാലത്ത് ആവശ്യകത കൂടിയതിനെ തുടർന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതുമൂലം വൈദ്യുതി ബോർഡിനുണ്ടായ വരുമാന നഷ്ടം നിരക്ക് വർദ്ധനവിലൂടെ നികത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്നും കൂടിയ നിരക്ക് ഈടാക്കണമെന്ന നിർദ്ദേശം ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
200 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്നും വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത നിരക്ക് ഈടാക്കാൻ ആലോചനയുണ്ടോ; വിശദമാക്കുമോ?
  



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.