STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*151.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി.പി. സുമോദ്
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഓ‍ർഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്‍പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെസോട്ടോ) രൂപീകരിക്കാന്‍ ഇടയായ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
കെസോട്ടോയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മരണാനന്തര അവയവദാനവും ജീവിച്ചിരിക്കുന്നവരിലെ അവയവദാനവും എത്രവീതം നടന്നിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
സ്വകാര്യ ആശുപത്രികളിലെ ബന്ധുവേതര അവയവമാറ്റം ഏതെല്ലാം നിയമത്തിന്റേയും നിബന്ധനകളുടേയും അടിസ്ഥാനത്തിലാണ് നടത്തുന്നതെന്ന് വിവരിക്കാമോ;
( ഇ )
ബന്ധുവേതര അവയവദാനത്തില്‍ അവയവദാതാവും സ്വീകർത്താവും തമ്മില്‍ പണമിടപാട് ഇല്ലെന്ന് ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം പരിശോധനകളും നിയന്ത്രണങ്ങളുമാണ് ന‍ടപ്പിലാക്കിയിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ?
*152.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവദാനം മഹാദാനം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതില്‍ മൃതസഞ്ജീവനി പദ്ധതി എത്രമാത്രം വിജയിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സ്വകാര്യ ആശുപത്രിയില്‍ അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നതിന് പാലിച്ചു വരുന്ന മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് പോലീസ് ക്ലിയറന്‍സും മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയും നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുതാര്യവും നിയമവിധേയവുമാക്കുന്നതിനായി നിയമ നിര്‍മ്മാണത്തിന് ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
*153.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം മുകേഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര തീരപരിപാലന നിയമത്തിലെ ചില വ്യവസ്ഥകള്‍ മൂലം സംസ്ഥാനത്തെ തീരദേശവാസികള്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി നടത്തിയ ഇടപെടലുകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനെ തുടര്‍ന്ന് തീരപരിപാലന നിയമത്തിലെ വ്യവസ്ഥകളില്‍ എന്തെല്ലാം ഇളവുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
തീരദേശ ജനതയുടെ ആവാസ വ്യവസ്ഥയ്ക്കും സൗഹൃദാന്തരീക്ഷത്തിനും കോട്ടം തട്ടാത്തവിധം തീരപരിപാലന നിയമം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വെളിപ്പെടുത്തുമോ;
( ഡി )
സി.ആര്‍.ഇസഡ്. നിയമപരിധിമൂലം സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ വീടുകള്‍ക്ക് നമ്പര്‍ ലഭിക്കാത്ത സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*154.
ശ്രീ. കെ. ആൻസലൻ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. പി. വി. അൻവർ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവക്കടത്ത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആരെങ്കിലും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
അവയവദാന റാക്കറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ ആരെയെല്ലാം അറസ്റ്റുചെയ്തിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് എന്തെല്ലാം തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതായും അറിയിക്കാമോ;
( സി )
അവയവദാനറാക്കറ്റില്‍ അകപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്യപ്പെട്ട എത്രപേരുടെ വിവരങ്ങളാണ് ഇതുവരെ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും അവർ ആരെല്ലാമാണെന്നും വെളിപ്പെടുത്താമോ?
*155.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കുന്ന സ്മാർട്ട് സിറ്റി പദ്ധതികളുടെ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പാക്കുന്ന ഓരോ നഗരത്തിന്റെയും വികസന പദ്ധതി രേഖ ലഭ്യമാക്കുമോ;
( സി )
സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തികള്‍ യഥാസമയം പൂർത്തീകരിക്കാൻ കഴിയാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതിയും അവ എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ?
*156.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലും ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയകൾ നിലച്ചിരിക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ഹൃദയ ശസ്ത്രക്രിയാ ഉപകരണ വിതരണക്കാർക്ക് പണം നൽകാത്തതാണോ ഈ പ്രതിസന്ധിയ്ക്ക് കാരണമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*157.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി ദെലീമ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹൈടെക് ചികിത്സാ സാങ്കേതിക വിദ്യ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച റോബോട്ടിക് സര്‍ജറി സംവിധാനത്തിന്റെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളിലാണ് റോബോട്ടിക് സര്‍ജറി ആരംഭിച്ചിട്ടുളളത്; ഇതിനാവശ്യമായ തുക കണ്ടെത്തിയത് എപ്രകാരമാണ്; വിശദമാക്കാമോ;
( സി )
രാജ്യത്ത് മറ്റൊരിടത്തും സര്‍ക്കാര്‍ മേഖലയില്‍ റോബോട്ടിക് സര്‍ജറി ആരംഭിച്ചിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
റോബോട്ടിക് ശസ്ത്രക്രിയാ യൂണിറ്റ് സംസ്ഥാനത്തെ മറ്റേതെല്ലാം സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ?
*158.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോ ടു ഡ്രഗ്സ് കാമ്പയ്ന്റെ ഫലമായി സംസ്ഥാനത്ത് ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
സ്ഥിരം ലഹരിക്കടത്തുകാരെ കരുതൽ തടങ്കലിലാക്കാൻ പട്ടിക തയ്യാറാക്കിയിരുന്നോ; ഇപ്രകാരം കരുതൽ തടങ്കലില്‍ ആക്കിയവരുടെ വിശദാംശം നൽകാമോ;
( സി )
തുടർച്ചയായി ലഹരിക്കേസുകളിൽ പ്രതിയാകുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ഡി )
പുതിയ അധ്യയനവർഷം ആരംഭിച്ചതിനാല്‍ വിദ്യാലയ പരിസരങ്ങളിൽ ലഹരി വിൽപ്പന തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*159.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്ന ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ, ഇതര സ്ഥാപനങ്ങൾ എന്നിവയ്ക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇല്ലാത്ത നിരവധി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
രജിസ്ട്രേഷൻ ഇല്ലാത്ത ഹോട്ടലുകളിൽ നിന്നും ഭക്ഷ്യ വിഷബാധ ഉണ്ടായത് ഗൗരവപൂർവ്വം കാണുന്നുണ്ടോ;
( ഡി )
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനകളിലെ വീഴ്ചകളാണോ ഇത്തരത്തിൽ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതിനുളള പ്രധാന കാരണമെന്ന് വ്യക്തമാക്കുമോ?
*160.
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. ഉബൈദുള്ള
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ ക്രമക്കേടുകൾ നടക്കുന്നതായ പരാതികൾ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്മേൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഹോട്ടലുകളിൽ നിന്നും പരിശോധനയ്ക്കായി എടുക്കുന്ന സാംപിളുകളുടെ യഥാർത്ഥ പരിശോധനാഫലം മൂടിവെയ്ക്കുന്നതായും അത് നൽകുന്നതിൽ കാലതാമസം വരുത്തുന്നതായും കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഭക്ഷ്യസുരക്ഷാ ലൈസൻസുകൾ എടുത്തവർ റി​ട്ടേൺ ഫയൽ ചെയ്യാൻ നിയമം അനുശാസിക്കുന്നുണ്ടോ; എങ്കില്‍ യഥാസമയം റിട്ടേൺ ഫയൽ ചെയ്യാത്തവർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഹോട്ടലുകൾക്ക് ഹൈജീനിക് ​റേറ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
*161.
ശ്രീ. പി. ടി. എ. റഹീം
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ലെ സര്‍ക്കാരിന്റെ ആരംഭകാലത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്നുണ്ടായ കോവിഡ് മഹാമാരിയും പ്രളയങ്ങളും സൃഷ്ടിച്ച പ്രതിസന്ധികളും നിലവിലെ സര്‍ക്കാര്‍ അവലോകനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രതിസന്ധിക്കിടയിലും സര്‍ക്കാര്‍ വിവിധ തലങ്ങളില്‍ ഉണ്ടാക്കിയ ഭരണനേട്ടത്തിന് ലഭിച്ച അവാര്‍ഡുകളും അംഗീകാരങ്ങളും എന്തെല്ലാമായിരുന്നുവെന്ന് അറിയിക്കുമോ;
( സി )
ഈ സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണമികവിന് ലഭിച്ച അംഗീകാരങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഓരോ അംഗീകാരവും ഓരോ അനുഭവവും അവസരങ്ങളുമായി കണ്ട് കൂടുതല്‍ ജാഗ്രതയോടും മികവാര്‍ന്ന പ്രവര്‍ത്തനത്തോടെയും മുന്നേറാന്‍ ആവശ്യമായ തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ?
*162.
ശ്രീമതി യു പ്രതിഭ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എം.വിജിന്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും മാറ്റങ്ങള്‍ മൂലമുള്ള ദുരന്തങ്ങള്‍ ചെറുക്കുന്നതിനായി വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതാണെന്ന് പൊതു അഭിപ്രായമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിലുളള ലോക്കല്‍ ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലെെമറ്റ് ചെയ്ഞ്ച് പരിശീലനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷന്‍ നേതൃത്വം നല്‍കുന്ന ജല സമൃദ്ധി, നെറ്റ് സീറോ കാര്‍ബണ്‍ കാമ്പയ്ന്‍ പദ്ധതികളുടെ വിശദാംശം നല്‍കുമോ;
( ഡി )
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് രൂപപ്പെടുത്തിയ സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലെെമറ്റ് ചെയ്ഞ്ച് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി സ്വീകരിച്ചു വരുന്ന നടപടികൾ വിശദമാക്കുമോ?
*163.
ഡോ. എം. കെ. മുനീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിന് പെർമിറ്റും ലൈസൻസും നിർബന്ധമാക്കാനും അക്കാര്യം പ്രസ്തുത ബോർഡിൽ പ്രദർശിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ;
( സി )
അനധികൃതമായി സ്ഥാപിച്ചതും സുരക്ഷാഭീഷണി നേരിടുന്നതുമായ പരസ്യ ബോർഡുകൾ കണ്ടെത്തുന്നതിനും അവ നീക്കം ചെയ്യുന്നതിനും നടപടി സ്വീകരിക്കുമോ?
*164.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം നേരിടുന്ന മുഖ്യ പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നാണ് പരിസ്ഥിതി വ്യതിയാനം മൂലമുണ്ടാകുന്ന പുതിയ പകര്‍ച്ചവ്യാധികളെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ആതുരസേവനം ഉറപ്പാക്കുന്നതിനും പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും ജീവിതശൈലീ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രാഥമികാരോഗ്യ മേഖലയില്‍ നവീന പദ്ധതികള്‍ തയ്യാറാക്കാനും ഏറ്റെടുത്ത പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാനും ആരോഗ്യവകുപ്പിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പുവരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും ജനകീയാരോഗ്യ കേന്ദ്രങ്ങളിലെയും ഹെൽത്ത് ആന്റ് വെൽനസ് പ്രവര്‍ത്തനങ്ങള്‍, അർബൻ ഹെൽത്ത് ആന്റ് വെൽനസ് കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
*165.
ശ്രീ. ലിന്റോ ജോസഫ്
ഡോ. കെ. ടി. ജലീൽ
ശ്രീ വി ജോയി
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ടി.പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് അനുസൃതമായ നയരേഖ 2016 സര്‍ക്കാരിന്റെ കാലത്ത് അംഗീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
എല്ലാവര്‍ക്കും ഇന്റ‍ർനെറ്റ് സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് കെ-ഫോണ്‍ പദ്ധതി പര്യാപ്തമാണോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
രാജ്യത്താദ്യമായി ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചതും കെ-ഫോണ്‍ പദ്ധതിയും ഐ.ടി. മേഖലയില്‍ കേരളത്തിന്റെ യശസ്സ് വർദ്ധിപ്പിക്കാനും അതിലൂടെ സംസ്ഥാനത്തേയ്ക്ക് വലിയതോതില്‍ ഐ.ടി. നിക്ഷേപസംരംഭങ്ങള്‍ കടന്നുവരുന്നതിനും സഹായകമാണെന്നു കരുതുന്നുണ്ടോ; വിശദമാക്കുമോ?
*166.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ജനുവരി മാസത്തിൽ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ മദ്യനയ മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നോ;
( ബി )
പ്രസ്തുത യോഗത്തിൽ മദ്യനയത്തിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് എക്സൈസ് വകുപ്പ് നിര്‍ദേശങ്ങള്‍ എന്തെങ്കിലും നല്കിയിരുന്നോ;
( സി )
എങ്കില്‍ എന്തൊക്കെ നിര്‍ദേശങ്ങളാണെന്ന് വ്യക്തമാക്കുമോ?
*167.
ഡോ. കെ. ടി. ജലീൽ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ളാന്റ് ഓര്‍ഗനെെസേഷന്‍ (കെ സോട്ടോ) രൂപീകരിക്കാനിടയായ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
കെ സോട്ടോയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; ഇതുവരെ നടത്തിയ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മരണാനന്തര അവയവദാനവും ജീവിച്ചിരിക്കുന്നവരിലെ അവയവദാനവും എത്ര വീതം നടന്നിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
സ്വകാര്യ ആശുപത്രികളിലെ ബന്ധുവേതര അവയവദാനം ഏതെല്ലാം നിയമത്തിന്റെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് നടത്തപ്പെടുന്നതെന്ന് വിശദമാക്കാമോ;
( ഇ )
ബന്ധുവേതര അവയവദാനത്തില്‍ അവയവദാതാവും സ്വീകര്‍ത്താവും തമ്മില്‍ പണമിടപാട് ഇല്ലെന്ന് ഉറപ്പു വരുത്താന്‍ എന്തെല്ലാം കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളുമാണ് സ്വീകരിച്ചുവരുന്നതെന്ന് വെളിപ്പെടുത്തുമോ?
*168.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്രമണകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഫലപ്രദമായി ഇടപെടുന്നില്ല എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
( ബി )
തെരുവുനായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനങ്ങൾ ഫലപ്രദമാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;
( സി )
തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് സാമ്പത്തിക സഹായം നൽകുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ഡി )
തെരുവുനായ്ക്കളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ആവിഷ്ക്കരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*169.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അവയവദാന ശസ്ത്രക്രിയകളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അത് സുതാര്യവും നിയമവിധേയവും ആക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ജീവിച്ചിരിക്കുന്ന അവയവദാതാക്കളില്‍ ബന്ധു-ബന്ധുവേതര അവയവദാനങ്ങളില്‍ ഓരോന്നിലും സ്വീകരിച്ചുവരുന്ന മാര്‍ഗനിര്‍ദേശങ്ങളും പിന്‍ തുടരുന്ന നിയമങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
അവയവദാന ശസ്ത്രക്രിയകള്‍ കുറ്റമറ്റ രീതിയിലും നിയമവിധേയമായും നടത്തുന്നതിന് എന്തെല്ലാം കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളുമാണ് പിന്‍ തുടരുന്നതെന്ന് വെളിപ്പെടുത്തുമോ?
*170.
ശ്രീമതി സി. കെ. ആശ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഭക്ഷ്യ വസ്തുുക്കളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനും നിലവിലുള്ള പ്രവർത്തനങ്ങളിലെ പോരായ്മകള്‍ ‍വിലയിരുത്തുന്നതിനും ന്യൂനതകള്‍ പരിഹരിച്ച് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഭക്ഷ്യ സുരക്ഷ മുന്‍നിര്‍ത്തി ചെറുധാന്യങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ജനപിന്തുണ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*171.
ശ്രീ ഒ . ആർ. കേളു
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്ന ഭക്ഷ്യധാന്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഫലമായി സംസ്ഥാനത്ത്‌ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിക്കാനിടയാകുന്നതായി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പൊതുവിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
ഉത്സവകാലത്ത് പൊതുവിപണിയിലുണ്ടാകാനിടയുള്ള വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അവശ്യ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നതിനും എന്തെല്ലാം മുന്‍ കരുതലാണ് സ്വീകരിച്ചിട്ടുള്ളത്;
( ഡി )
പൊതു വിപണിയിൽ വിതരണം നടത്തുന്ന അവശ്യ വസ്തുക്കളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; അവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നിര്‍ദ്ദേശം നല്‍കുമോ?
*172.
ശ്രീമതി ഒ എസ് അംബിക
ശ്രീമതി യു പ്രതിഭ
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉപേക്ഷിക്കപ്പെടുന്ന ശിശുക്കള്‍ക്ക് അഭയ കേന്ദ്രമൊരുക്കുന്നതിനും അവരെ ഉത്തമ പൗരന്മാരായി വളര്‍ത്തിയെടുക്കുന്നതിനും വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ശിശുക്ഷേമ സമിതിയുടെ നിലവിലെ പ്രവര്‍ത്തനങ്ങൾ എന്തെല്ലാമാണെന്നറിയിക്കാമോ;
( സി )
സംസ്ഥാനത്ത് നിലവിൽ എവിടെയെല്ലാമാണ് അമ്മത്തൊട്ടില്‍ ഉളളതെന്നും ഈ സര്‍ക്കാര്‍ വന്നതിനു ശേഷം അമ്മത്തൊട്ടില്‍ വഴി എത്ര ശിശുക്കളെ ലഭിച്ചുവെന്നും വ്യക്തമാക്കാമോ;
( ഡി )
നിലവിലെ നിയമങ്ങള്‍ കുട്ടികളെ ദത്തെടുക്കുന്ന നടപടികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഇ )
കൂടുതല്‍ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന തരത്തില്‍ ദത്തെടുക്കല്‍ പ്രക്രിയ മെച്ചപ്പെടുത്തുന്നതിന് നിയമ ഭേദഗതി ആവശ്യമുണ്ടോ; എങ്കില്‍ അതിനായി നടപടി സ്വീകരിക്കുമോ?
*173.
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ വേഗതയേറിയ വികസന അന്തരീക്ഷത്തിൽ മികച്ച രീതിയി‌ൽ ആസൂത്രണം ചെയ്ത നഗരങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പുതിയ നഗരങ്ങളുടെ വികസനത്തിനും നിലവിലുള്ളവയിലെ സേവനങ്ങളുടെ ആധുനികീകരണത്തിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നഗരങ്ങളിലെ ജനജീവിതം സുഗമമാക്കുന്നതോടൊപ്പം അവരുടെ വികസനത്തിന് സഹായകമാകും വിധം പദ്ധതികളും നയങ്ങളും ആവിഷ്കരി‌ക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഭാവിയെ മുൻകൂട്ടിക്കണ്ട് നഗരാസൂത്രണ പദ്ധതികൾ ക്രിയാത്മകമായും ത്വരിതഗതിയിലും നടപ്പിലാക്കുവാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*174.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബാര്‍ ഉടമകള്‍ക്ക് അനുകൂലമായി മദ്യനയം നടപ്പാക്കുന്നതിനായി ബാറുടമകള്‍ക്കിടയില്‍ പണപിരിവ് നടത്തി എന്ന തരത്തില്‍ ബാറുടമകളുടെ സംഘടനാ നേതാവിന്റെ ശബ്‍ദസന്ദേശം പുറത്തുവന്നതായ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കേസ് അട്ടിമറിക്കാനാണ്‌ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
*175.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രതിമാസം പതിനഞ്ച് കോടിയോളം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരണം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി പോലീസ് സൈബർ സെല്ലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?
*176.
ശ്രീ. എം. എം. മണി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നതിന് ശേഷം അജെെവ മാലിന്യം സംസ്കരിക്കുന്നതിനായി എന്തെല്ലാം മാർഗ്ഗങ്ങളാണ് തദ്ദേശസ്വയംഭരണ വകുപ്പ് വഴി നടപ്പാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഹരിത കർമ്മസേന വഴി സംസ്കരണത്തിന് വിധേയമാക്കിയ അജെെവ മാലിന്യത്തിന്റെ അളവ് സംബന്ധിച്ച് വിശദമാക്കാമോ;
( സി )
മാലിന്യങ്ങൾ തരംതിരിക്കുന്ന മെറ്റീരിയൽ കളക്ഷൻ സെന്ററുകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പൊടിച്ച് പുനരുപയോഗത്തിന് സജ്ജമാക്കുന്ന റിസോർഴ്സ് റിക്കവറി ഫെസിലിറ്റികളും എത്ര വീതം ഇപ്പോൾ പ്രവർത്തിച്ചുവരുന്നുണ്ടെന്ന് അറിയിക്കാമോ;
( ഡി )
ഇതിലൂടെ എത്രമാത്രം പ്ലാസ്റ്റിക്ക് പുനരുപയോഗം നടത്താൻ കഴിഞ്ഞുവെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ?
*177.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അർഹമായ അപേക്ഷകളിൽ റേഷൻ കാർഡുകൾ അനുവദിക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറുന്നതിനായി താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്ന നടപടികളുടെ‍ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
മാരക രോഗം ബാധിച്ചവർ, ഭിന്നശേഷിക്കാർ, ഓട്ടിസം ബാധിച്ച കുട്ടികൾ, മറ്റ് അവശത അനുഭവിക്കുന്നവർ എന്നിവർ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് മുൻഗണനാ കാർഡ് നൽകുന്നതിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
*178.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ജലപാതയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഏതെല്ലാം ജലപാതകളെയാണ് വികസിപ്പിച്ച് നിർദ്ദിഷ്ട ദേശീയ ജലപാതയുമായി ബന്ധിപ്പിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതെന്നും അവ ഓരോന്നിന്റെ പ്രവര്‍ത്തനപുരോഗതിയും വെളിപ്പെടുത്താമോ;
( സി )
പ്രസ്തുത ദേശീയ ജലപാതയില്‍ ഉള്‍പ്പെട്ട കോട്ടപ്പുറം മുതല്‍ കല്ലായി വരെയുളള ഭാഗം നാഷണല്‍ വാട്ടര്‍ വേ ആയി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ; എങ്കില്‍ ഇതിനായുളള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടോ; ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
രണ്ടാം ഘട്ടത്തില്‍ വിഭാവനം ചെയ്ത പദ്ധതികളുടെ എത്ര ശതമാനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ദേശീയ ജലപാതാ നിര്‍മ്മാണം ആകെ എത്ര കിലോമീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
*179.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കോവിഡ് മഹാമാരിക്ക് ശേഷം സർക്കാർ ആശുപത്രികളിൽ രക്തദാനത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കിൽ ഈ കുറവ് മൂലം മെഡിക്കൽ കോളേജുകളിൽ ചികിൽസയ്ക്ക് എത്തുന്ന രോഗികളിൽ ഉണ്ടായിരിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
*180.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹോട്ടലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥര്‍ കുറവാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇതു പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.