STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*541.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ പാർപ്പിട പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പട്ടയം നൽകുന്ന പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ;
( ബി )
കേരള ഭവനനിർമ്മാണ ബോർഡ് നടപ്പിലാക്കിയ രാജീവ് ഗാന്ധി ദശലക്ഷം പാർപ്പിട പദ്ധതിയിലെ താമസക്കാർക്ക് കൈവശഭൂമിക്ക് പട്ടയം നൽകുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിശദീകരിക്കുമോ;
( സി )
സുനാമി ദുരന്തത്തിൽ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി നിർമ്മിച്ച വീടുകൾ ഉൾപ്പെടുന്ന റസിഡൻഷ്യൽ പ്ലോട്ടുകളുടെ കൈവശക്കാർക്ക് പട്ടയം നൽകുന്നതിനുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിശദീകരിക്കുമോ;
( ഡി )
കോട്ടയം ജില്ലയിലെ പമ്പാവാലി, എയ്ഞ്ചൽവാലി നിവാസികൾക്ക് പട്ടയം ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ?
*542.
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര വികസനത്തിന് ഈ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പുതിയ വിനോദസഞ്ചാര വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന് കേന്ദ്ര സഹായം ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ അതിനായി കേന്ദ്രം എന്തെങ്കിലും നിബന്ധന വച്ചിരുന്നുവോയെന്ന് അറിയിക്കുമോ;
( സി )
വിനോദസഞ്ചാര വികസനത്തിന് വേണ്ടി നിക്ഷേപം നടത്തേണ്ട സ്ഥലങ്ങളുടെ മുൻഗണന തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ മാനദണ്ഡം എന്തായിരുന്നുവെന്ന് വിശദീകരിക്കുമോ;
( ഡി )
പ്രസ്തുത വിഷയത്തിൽ മലബാർ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമോ; വിശദമാക്കുമോ?
*543.
ശ്രീ. ആന്റണി ജോൺ
ശ്രീ വി ജോയി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ പഠിക്കുന്ന കോഴ്സുകളില്‍ തന്നെ പ്രത്യേകമായ തൊഴില്‍ പരിശീലനം നല്‍കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിനായി വിദഗ്ധരുടെ സേവനം ലഭ്യമാക്കുമോ; വിശദാംശം നല്‍കാമോ;
( ബി )
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി കോഴ്സ് പാസ്സായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേകമായ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഇതിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
*544.
ശ്രീ. എം. എം. മണി
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ. ആൻസലൻ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന് കീഴില്‍ വരുന്ന മുഴുവന്‍ ഓഫീസ് സംവിധാനങ്ങളുടെയും ആധുനികീകരണത്തിനും വിവിധ ഓഫീസ് സേവനങ്ങള്‍ വേഗത്തിലും സുതാര്യവുമായി ലഭ്യമാക്കുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സുതാര്യത ഉറപ്പാക്കിക്കൊണ്ട് റവന്യൂ ഓഫീസുകളില്‍ നിന്നും ജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വകുപ്പില്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
*545.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാർട്ട് റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ഏതെല്ലാം റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്; വിശദാംശം അറിയിക്കുമോ;
( ബി )
ഇത്തരം റോഡുകളുടെ പ്രവൃത്തികള്‍ ആധുനികവും ശാസ്ത്രീയവുമാക്കാന്‍ എന്തെല്ലാം സാങ്കേതികവിദ്യകൾ ഉപയോഗിച്ചിട്ടുണ്ട്; വിശദമാക്കുമോ?
*546.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സംസ്ഥാനപാതകളിൽ ഉൾപ്പെടുന്ന റോഡുകളുടെ വിശദാംശം നൽകാമോ; അവയില്‍ രണ്ടുവരി, നാലുവരി, ആറുവരി ഗണങ്ങളിൽപ്പെടുന്ന റോഡുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
എല്ലാ സംസ്ഥാനപാതകളുടെയും വളവുകള്‍ നിവർത്തി നാലുവരി പാതയാക്കുന്നതിന് കർമ്മപദ്ധതി ആവിഷ്കരിക്കാമോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനപാതകളെ മാതൃകാ റോഡുകളാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
*547.
ശ്രീ. എം.വിജിന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ഐ. ബി. സതീഷ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന്റെ ഭാഗമായി നടന്ന പ്രഥമ കേരള സ്കൂള്‍ വിദ്യാഭ്യാസ കോൺഗ്രസിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോൺഗ്രസില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ഭാവിയില്‍ ഗുണകരമാകുന്ന തരത്തില്‍ എന്തെല്ലാം പരിപാടികളാണ് നടന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പരിപാടി വിജയകരമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് തുടർച്ചയായി നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമോ?
*548.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം കായലിന്റെ സമഗ്ര വികസനത്തിനായി നടപ്പിലാക്കിയ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി മുടങ്ങി എന്നത് വസ്തുതയാണോ; പദ്ധതി പുനരാരംഭിക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
*549.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം മുകേഷ്
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രീപ്രെെമറി സ്കൂളുകളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
കുട്ടികളുടെ ശാരീരിക മാനസിക വികാസത്തിന് ഉപയുക്തമാകും വിധം എന്തെല്ലാം ഘടകങ്ങളാണ് പ്രസ്തുത പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്; വിശദാംശം നൽകാമോ;
( സി )
ഓരോ കുട്ടിയുടേയും സാമൂഹികവും വൈകാരികവും സമഗ്രവുമായ ക്ഷേമത്തിന് അടിത്തറ പാകുന്നതിൽ പ്രസ്തുത പദ്ധതി എത്രത്തോളം സഹായകമായിട്ടുണ്ട്; വിശദമാക്കാമോ?
*550.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം വികസനത്തിന്റെ ഭാഗമായി ഗ്ലാസ്‌ ബ്രിഡ്ജുകൾ നിർമ്മിക്കുമ്പോൾ വിനോദസഞ്ചാര വകുപ്പ് നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
വാഗമണ്ണിലും വയനാട്ടിലും നിർമ്മിച്ച ഗ്ലാസ്‌ ബ്രിഡ്ജുകളിൽ പ്രസ്തുത മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*551.
ഡോ. എം. കെ. മുനീർ
ശ്രീ. പി. കെ. ബഷീർ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാപകമായി റോഡ് പുറമ്പോക്കുകൾ കയ്യേറുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സുഗമമായ ഗതാഗതത്തിനും റോഡ് വികസനത്തിനും ഇത്തരം കയ്യേറ്റങ്ങൾ പ്രതിസന്ധി സൃഷ്ടിക്കാറുണ്ടോ; ക​യ്യേറ്റങ്ങൾ ഒഴിവാക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*552.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിർമ്മാണ പ്രവൃത്തികള്‍ റോഡുകളിൽ അപകടം സൃഷ്ടിക്കുന്ന കാര്യം ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മഴക്കാലത്ത് ഇത്തരം അപകടങ്ങൾക്ക് സാധ്യത കൂടുതലുള്ള സാഹചര്യത്തിൽ ഇത് തടയാനായി സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
ദേശീയ പാത നിർമ്മാണത്തിന്റെ ഭാഗമായുള്ള പ്രവൃത്തികള്‍ നടക്കുന്ന സ്ഥലങ്ങളിൽ ഗതാഗതം ഒഴിവാക്കി ബദൽ സംവിധാനം ഒരുക്കാൻ നടപടി സ്വീകരിക്കുമോ?
*553.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരം മാറ്റാനുളള അവസരം വ്യാപകമായി ദുരുപയോഗം ചെയ്ത് പാടങ്ങൾ നികത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇപ്രകാരം നികത്തിയ വയലുകൾ പഴയപടി ആക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( സി )
പഴയപടി ആക്കേണ്ട നെൽവയൽ, തണ്ണീർ തടങ്ങൾ എന്നിവയുടെ വിവരം ശേഖരിച്ചിട്ടുണ്ടോ; എങ്കിൽ എന്തെല്ലാം തുടർനടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?
*554.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫ്ലാറ്റുകള്‍ സ്ഥിതി ചെയ്യുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിന് ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ ഭൂനികുതി നിരക്കുകള്‍ ഏര്‍പ്പെടുത്തുന്നതിന് നിശ്ചയിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
വികസനങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂമി വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് ഫെയര്‍ വാല്യൂ നിര്‍ണ്ണയത്തിന് പരിഗണിക്കുന്നുണ്ടോ; മറ്റെന്തെല്ലാം മാനദണ്ഡങ്ങളാണ് ഇതിനായി കണക്കാക്കുന്നത്; വിശദാംശം നല്‍കാമോ;
( സി )
ഭൂനികുതി അടയ്ക്കുന്നതിന് പ്രത്യേകമായ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുണ്ടോ; ഇതിന്റെ ഭാഗമായി നവീകരിച്ച ഇ-പേയ്‍മെന്റ് പോര്‍ട്ടല്‍ നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*555.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം സ്മാർട്ട് റോഡ് നിർമ്മാണത്തിനുള്ള കരാർ ആദ്യം നൽകിയ സ്ഥാപനം കരാർ പ്രവൃത്തികളിൽ വീഴ്ച വരുത്തിയത് കാരണം കരാർ മറ്റ് സ്ഥാപനങ്ങൾക്ക് മാറ്റി നൽകിയിട്ടുണ്ടോ;
( ബി )
ഓരോ റോഡിന്റെയും കരാര്‍ ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് പിന്നീട് നൽകിയതെന്ന് വ്യക്തമാക്കുമോ;
( സി )
ഓരോ റോഡ് പ്രവൃത്തിയും പൂർത്തീകരിക്കേണ്ട അവസാന തീയതി എന്നാണെന്ന് വിശദമാക്കുമോ?
*556.
ശ്രീ. പി. ടി. എ. റഹീം
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി യു പ്രതിഭ
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്താദ്യമായി രൂപകല്‍പ്പനാ നയം തയ്യാറാക്കിയ സംസ്ഥാനമായി മാറുവാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നയത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ വിശദീകരിക്കുമോ;
( ബി )
പ്രസ്തുത നയം നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ മരാമത്ത് നിര്‍മ്മാണ മേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ എങ്ങനെ വിലയിരുത്തുന്നുവെന്ന് വിശദമാക്കുമോ?
*557.
ശ്രീ എം നൗഷാദ്
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയില്‍ പ്രാദേശിക സാമ്പത്തിക ഉത്പാദന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതിന് പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ആസൂത്രണത്തെക്കുറിച്ചുളള വിശദാംശം ലഭ്യമാക്കാമോ; ഈ മേഖലയില്‍ ഉള്‍പ്പെടുത്തുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ഏതൊക്കെ പ്രദേശങ്ങളെയാണ്; നിലവില്‍ ഏതൊക്കെ പ്രദേശങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിജയിപ്പിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
നിലവില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചിട്ടുളള പ്രദേശങ്ങളിലെ ജനങ്ങളുടെ വരുമാന ലഭ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും പ്രായോഗിക പരിപാടികള്‍ നടപ്പില്‍ വരുത്തുകയും ചെയ്യുന്നത്; വിശദമാക്കുമോ?
*558.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ആദിവാസി മേഖലകളിൽ ദീർഘനാളായി കൈവശം വച്ച് കൃഷി ചെയ്തുവരുന്ന ഭൂമിക്ക് പട്ടയം ലഭിച്ചിട്ടില്ലായെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇവര്‍ക്ക് കാർഷിക വായ്‌പാ ഉൾപ്പെടെയുളളവ ലഭിക്കുന്നതിനായി പട്ടയം നൽകാൻ പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ?
*559.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രോഗപ്രതിരോധത്തിന് ഊന്നൽ കൊടുക്കുന്നതും ആരോഗ്യചാലകവുമായ ചികിത്സ മുതൽ പുനരധിവാസവും രോഗശാന്തിയും വരെയുള്ള മേഖലകളെ സ്പർശിക്കുന്ന ആരോഗ്യാധിഷ്‌ഠിത വിനോദസസഞ്ചാരം വികസിപ്പിച്ചെടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇത് സംബന്ധിച്ച നയം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ആരോഗ്യ ടൂറിസം മേഖലയിലുള്ള സവിശേഷമായ സാധ്യതകൾ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ കേരളത്തെ ആരോഗ്യ ടൂറിസം ഹബ്ബാക്കി മാറ്റുവാൻ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതികൾ വിശദമാക്കുമോ?
*560.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇക്കോടൂറിസം വ്യാപിപ്പിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഇക്കോടൂറിസം മേഖലയിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നതിനും പ്രദേശം വൃത്തിയോടെ കാത്ത് പരിപാലിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
*561.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ ഡി കെ മുരളി
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തുടര്‍ വിദ്യാഭ്യാസ പരിപാടികള്‍ ആരംഭിക്കുന്നതിനായി രൂപീകരിച്ച സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
തുടര്‍വിദ്യാഭ്യാസത്തിലൂടെ സാക്ഷരത വികസിപ്പിക്കുന്നതിന് പ്രസ്തുത പദ്ധതി എത്രത്തോളം സഹായകമായിട്ടുണ്ട്; വിശദാംശം നല്‍കുമോ;
( സി )
പരിസ്ഥിതി സംരക്ഷിക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന ബോധവല്‍ക്കരണത്തിനുമായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*562.
ശ്രീ. റോജി എം. ജോൺ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുവാൻ വിദ്യാർത്ഥി സംഘടനകളുമായി സർക്കാർ ചർച്ച നടത്തിയിരുന്നോ; വിശദമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത ചർച്ചയിൽ ഉന്നയിക്കപ്പെട്ട പ്രധാന ആവശ്യങ്ങൾ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ചർച്ചയിൽ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ ഉറപ്പുകൾ എന്തെല്ലാമായിരുന്നവെന്ന് വ്യക്തമാക്കുമോ?
*563.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാലയങ്ങളില്‍ എഡ്യൂക്കേഷന്‍ ടെക്‌നോളജി ലാബുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഡിജിറ്റല്‍ ഉള്ളടക്ക നിര്‍മ്മാണത്തിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കുന്നുണ്ടോ; പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഹെെസ്കൂളുകളിലെയും എല്‍.പി., യു.പി. സ്കൂളുകളിലെയും പ്രഥമാധ്യാപകര്‍ക്കും പ്രത്യേകമായ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പൊതുവിദ്യാഭ്യാസ മേഖലയില്‍ സാങ്കേതികവിദ്യാ മുന്നേറ്റത്തിന്റെ ഭാഗമായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദാംശം നല്‍കാമോ?
*564.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എച്ച്. സലാം
ശ്രീ. എ. രാജ
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാർ വിനോദസഞ്ചാര മേഖലയില്‍ നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനായി ഏതൊക്കെ പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികളില്‍ ഭരണാനുമതി ലഭിച്ചതും ഇനി ലഭിക്കാനുള്ളതും ഏതൊക്കെയാണെന്ന് അറിയിക്കുമോ?
*565.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് തൊഴിലിനും ഭിക്ഷാടനത്തിനുമായി എത്തുന്നവരിൽ ധാരാളം കുറ്റവാളികളും ഉൾപ്പെടുന്നത് കേരളീയ ജീവിതത്തിന്റെ ഒഴുക്കും ശാന്തതയും നഷ്ടപ്പെടുത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
ജോലിയ്ക്കായി എത്തുന്ന അതിഥി തൊഴിലാളികളെ നിരീക്ഷിക്കുന്നതിനും അവരുടെ പൂർണ വിവരശേഖരണം നടത്തി സൂക്ഷിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങളിലെ അപര്യാപ്തതകൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി രൂപീകരിച്ച മൈഗ്രന്റ് ലേബർ രജിസ്റ്ററിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഡി )
ഇത്തരത്തിൽ ഇതര സംസ്ഥാനത്ത് നിന്നും എത്തുന്ന വ്യക്തികളുടെ ക്രിമിനൽ പശ്ചാത്തലം ശേഖരിക്കുന്നതിനും അതിന് ആവശ്യമായ മുന്നൊരുക്കം നടത്തുന്നതിനും എന്തെല്ലാം കർമപദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ? ?
*566.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനാധിപത്യവും ബഹുസ്വരതയും മുഗള്‍ ചരിത്രവും പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കിയ എന്‍.സി.ഇ.ആര്‍.ടി.യുടെ നടപടിയോട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം ക്ലാസ്സുകളിലെ പാഠപുസ്തകങ്ങളിലാണ് ഇത്തരത്തില്‍ മാറ്റം വരുത്താന്‍ എന്‍.സി.ഇ.ആര്‍.ടി. തയ്യാറായതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
*567.
ശ്രീ. എച്ച്. സലാം
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗര വീഥികൾ ടൂറിസം കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടോ;
( ബി )
എങ്കിൽ നിലവിൽ ഇത്തരത്തിൽ വികസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങൾ ഏതൊക്കെയാണ്; വിശദവിവരം ലഭ്യമാക്കുമോ;
( സി )
നഗരങ്ങളിൽ നെെറ്റ് ലൈഫ് ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലെ പുരോഗതി വിശദമാക്കുമോ; ഇത്തരത്തിൽ ഏതൊക്കെ കേന്ദ്രങ്ങളാണ് വികസിപ്പിച്ചിരിക്കുന്നതെന്നും പുതിയ ഏതൊക്കെ കേന്ദ്രങ്ങളാണ് വികസിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ;
( ഡി )
തലസ്ഥാന നഗരത്തെ സമാധാന നഗരമാക്കുന്നതിനും ഹെൽത്ത് ടൂറിസം പ്രചരിപ്പിക്കുന്നതിനും പദ്ധതികളുണ്ടോ?
*568.
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തീകരിക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
മലയോര ഹൈവേയിൽ ആവശ്യമായ സുരക്ഷാ മുൻകരുതലുകളും വിശ്രമസങ്കേതങ്ങളും ഒരുക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കുമോ?
*569.
ശ്രീ വി ശശി
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ടി.ഐ.കള്‍ ഉള്‍പ്പടെയുളള തൊഴില്‍ പരിശീലന കേന്ദ്രങ്ങളില്‍ സാങ്കേതികവിദ്യയുടെ ബോധന മാധ്യമത്തില്‍ കാലികമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ആള്‍ ഇന്‍ഡ്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ പഠന ബോധന പ്രക്രിയകൾക്ക് മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പഠിതാക്കളുടെ നൈപുണ്യ ശേഷി മെച്ചപ്പെടുത്തുന്ന വിധത്തിൽ സംസ്ഥാനത്തെ വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലെ പഠനബോധന പ്രവർത്തനങ്ങൾ മാതൃഭാഷയിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകൾ പരിശോധനാ വിധേയമാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ആധുനിക തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് വ്യവസായ പരിശീലന വകുപ്പ് നടപ്പിലാക്കുന്ന ഹ്രസ്വകാല കോഴ്സുകൾ മലയാള മാധ്യമത്തിൽ നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കുമോ; വിശദമാക്കുമോ?
*570.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹൈസ്കൂള്‍, ഹയർ സെക്കണ്ടറി സ്കൂള്‍ വിഭാഗങ്ങളുടെ ഏകീകരണം കൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ എന്തെല്ലാമാ​ണെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തിൽ അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.