STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*31.
ശ്രീ. കെ. ആൻസലൻ
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള ചരക്കു നീക്കം സുഗമമാക്കുന്നതിനായി എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ബി )
ചരക്കുനീക്കത്തിലെ നിലവിലെ പരിമിതികള്‍ പരിഹരിക്കുന്നതിന് ഏതെല്ലാം റോഡുകളുടെ വികസന പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
നിര്‍ദ്ദിഷ്ട വിഴിഞ്ഞം-ബാലരാമപുരം ഭൂഗര്‍ഭ റെയില്‍പ്പാതയുടെ ഡി.പി.ആര്‍.ന് അംഗീകാരം ലഭിച്ചിട്ടുണ്ടോ;
( ഡി )
പ്രസ്തുത ഭൂഗര്‍ഭ റെയില്‍പ്പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലത്തിന്റെയും പ്രതീക്ഷിക്കുന്ന ചെലവിന്റെയും വിശദാംശം ലഭ്യമാക്കാമോ?
*32.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജ് ക്യാമ്പസുകളില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് ലക്ഷ്യമിടുന്നുണ്ടോ; എങ്കില്‍ അതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പാർക്കുകള്‍ സ്ഥാപിക്കുന്നതിന് ഏത് വിധത്തില്‍ മുതല്‍മുടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
അത്തരം പാർക്കുകളില്‍ ഏതൊക്കെ തരം ഉല്പന്നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കാൻ ലക്ഷ്യമിടുന്നതെന്ന് അറിയിക്കാമോ;
( ഡി )
ഇന്‍ഡസ്ട്രിയല്‍ പാർക്കുകള്‍ സ്ഥാപിക്കുന്നതിന് സ്വകാര്യമേഖലയിലെ കോളേജുകളെയും ഉള്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; പാർക്കുകള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങള്‍ നല്കുന്നതിനാണ് ലക്ഷ്യമിടുന്നത്; വിശദാംശം അറിയിക്കാമോ?
*33.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
നികുതി പിരിവിലെ കെടുകാര്യസ്ഥതയും അഴിമതിയും ധൂർത്തുമാണ് പ്രസ്തുത പ്രതിസന്ധിക്ക് കാരണം എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സാമ്പത്തിക പ്രതിസന്ധി മൂലം ക്ഷേമ പ്രവർത്തനങ്ങളും മറ്റു ആനുകൂല്യങ്ങളും മുടങ്ങിയ സാഹചര്യമുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ആറു മാസം കുടിശികയായ സാഹചര്യത്തിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
*34.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി. വി. അൻവർ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെല്‍ട്രോണിനെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവുള്ള സ്ഥാപനമായി മാറ്റുന്നതിന് ഈ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
നടപ്പുവര്‍ഷം എത്ര കോടി രൂപയുടെ വിറ്റുവരവാണ് കെല്‍ട്രോണ്‍ പ്രതീക്ഷിക്കുന്നതെന്നും അതിനായി എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വെളിപ്പെടുത്താമോ;
( സി )
രാജ്യത്താകെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും സ്വീകരിച്ച തീരുമാനങ്ങളുടെ ഫലമായുള്ള പുരോഗതി വ്യക്തമാക്കാമോ?
*35.
ശ്രീ എം നൗഷാദ്
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നികുതി ചോര്‍ച്ച തടയുന്നതിനായി സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നികുതി കുടിശിക സമയബന്ധിതമായി പിരിച്ചെടുക്കുന്നതിന് നടപ്പാക്കിവരുന്ന സ്കീമുകള്‍ വിശദമാക്കുമോ;
( സി )
ജി.എസ്.ടി. ഇന്റലിജന്‍സ് വിഭാഗം നടത്തിയ ഓപ്പറേഷന്‍ പാംട്രീ പരിശോധനയില്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*36.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം നേരിടുന്ന സാമ്പത്തിക അസന്തുലിതാവസ്ഥ സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിലൂടെ സംസ്ഥാനത്തിന് ഉണ്ടായിട്ടുള്ള വരുമാന നഷ്ടം എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക കടന്നാക്രമണം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള ഹര്‍ജി ഭരണഘടനാ ബഞ്ചിന് റഫർ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
*37.
ശ്രീ മാത്യു ടി. തോമസ്
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുരപ്പുറ സോളാര്‍ പദ്ധതി വ്യാപിപ്പിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് നല്‍കിവരുന്ന സബ്സിഡി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദമാക്കുമോ?
*38.
ശ്രീ. ലിന്റോ ജോസഫ്
ശ്രീ ഡി കെ മുരളി
ശ്രീ. കെ.വി.സുമേഷ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പെട്രോ കെമിക്കല്‍ ഹബ് ആക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ പദ്ധതി പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതി പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ലക്ഷ്യമിടുന്ന നിക്ഷേപം എത്ര; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പാര്‍ക്കില്‍ നിക്ഷേപം നടത്തുവാന്‍ ഏതെല്ലാം വന്‍കിട കമ്പനികളാണ് സന്നദ്ധമായിട്ടുള്ളതെന്നുള്ള വിശദാംശം ലഭ്യമാക്കുമോ?
*39.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാരിന്റെ ലോജിസ്റ്റിക്സ് ഈസ് എക്രോസ് ഡിഫറന്റ് സ്റ്റേറ്റ്സ് (ലീഡ്സ്) അസ്സസ്‌മെന്റ് പ്രകാരം സംസ്ഥാനത്തെ ലോജിസ്റ്റിക് മേഖലയ്ക്ക് ഫാസ്റ്റ് മൂവര്‍ കാറ്റഗറിയില്‍ സ്ഥാനം ലഭ്യമായിട്ടുണ്ടോ; ഈ മേഖലയുടെ പുരോഗതിക്കായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഏതൊക്കെ മേഖലകളിലെ നേട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തിന് അച്ചീവര്‍ സ്ഥാനം നേടാനായിട്ടുള്ളത്; വിശദമാക്കുമോ;
( സി )
ലോജിസ്റ്റിക്സ് പാര്‍ക്കുകളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് കരട് നയം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
*40.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഏതെങ്കിലും സഹകരണ സ്ഥാപനങ്ങള്‍ ലോക സഹകരണ മോണിറ്ററിന്റെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സാമൂഹ്യ സുരക്ഷാ മേഖലയിൽ വകുപ്പ് നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങള്‍ക്ക് വകുപ്പിന് അംഗീകാരം ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ മേഖലയില്‍ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ ഫലമായി സഹകരണ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അംഗീകാരങ്ങളുടെ വിശദാംശം നല്‍കുമോ?
*41.
ശ്രീ. അൻവർ സാദത്ത്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ നിന്നുള്ള മദ്യവില്പനയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട വില്പന നികുതി അഥവാ ടേൺ ഓവർ ടാക്സ് പിരിവ് കാര്യക്ഷമമല്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
2016 മുതൽ ബാർ ഹോട്ടലുകൾ നൽകുന്ന പ്രതിമാസ റിട്ടേണുകളിൽ കാണിച്ചിരിക്കുന്ന വിൽപ്പന വിവരം ഇന്റലിജൻസ് വർഷം തോറും പരിശോധിക്കുന്ന നടപടി നിലച്ചു എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
എങ്കിൽ മദ്യവില്പനയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട ടേൺ ഓവർ ടാക്സ് പിരിവ് കാര്യക്ഷമാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*42.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നാല്പത്തിയാറ് ലക്ഷത്തോളം രൂപ ചെലവഴിച്ച് പഞ്ചനക്ഷത്ര സൗകര്യങ്ങളിൽ പരിശീലനം നൽകിയതിനുള്ള കാരണം വിശദമാക്കാമോ;
( ബി )
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള ധൂർത്ത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമോ;
( സി )
ധൂർത്തും പാഴ് ചെലവുകളും ഒഴിവാക്കി സാമ്പത്തിക അച്ചടക്കം കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
*43.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യസംസ്കരണ-മൂല്യവര്‍ദ്ധിത മേഖലകളില്‍ സംസ്ഥാനത്തെ വിപുലമായ അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത മേഖലകളില്‍ നിക്ഷേപത്തിന് താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ആഗോളനിക്ഷേപകർ സമീപിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( സി )
വ്യവസായ സൗഹൃദ അന്തരീക്ഷം പ്രയോജനപ്പെടുത്തി ഭക്ഷ്യസംസ്കരണ മേഖലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
കഴി‍‍ഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രധാന്‍ മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചിരുന്നോയെന്ന് വ്യക്തമാക്കുമോ?
*44.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിഭീമമായ മൂലധനനിക്ഷേപവും പരിസ്ഥിതിക്കുണ്ടാക്കുന്ന കനത്ത ആഘാതവും കണക്കിലെടുക്കുമ്പോള്‍ വൈദ്യുതോൽപ്പാദനത്തിനായി ജലം പോലുള്ള പാരമ്പര്യ ഉറവിടങ്ങളെ ആശ്രയിക്കുന്നതിന് ഇനിയുള്ള കാലത്ത് പരിമിതികളുണ്ട് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിലവിൽ വലിയ ചെലവിൽ വൈദ്യുതി വാങ്ങേണ്ടിവരുന്നതിനാൽ സൗരോര്‍ജ്ജ വൈദ്യുതി ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ സഹായങ്ങളും നൽകേണ്ട സാഹചര്യമാണുള്ളത് എന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
താങ്ങാനാവാത്ത വൈദ്യുതി ബില്ലിൽ നിന്ന് രക്ഷപ്പെടാനാണ് പണമില്ലാത്തവര്‍ പോലും ലോണ്‍ എടുത്തും സോളാർ സ്ഥാപിക്കുന്നത് എന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സൗരോര്‍ജ്ജ പദ്ധതി തകർക്കാൻ ഗ്രോസ് മീറ്റർ സമ്പ്രദായം ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി. ഒരുങ്ങുന്നുന്നതായുളള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് വിശദമാക്കാമോ?
*45.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സോളാർ വൈദ്യുതോല്പാദനത്തിന് സർക്കാർ ഡ്യൂട്ടി ചുമത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത ഡ്യൂട്ടി ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്മേല്‍ സ്വീകരിച്ച നടപടിയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പുരപ്പുറ സൗരോർജ്ജ ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബി. ചുമത്തുന്ന തുക കൂടുന്നതിനു കാരണം പ്രസ്തുത ഡ്യൂട്ടിയാണെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
വൈദ്യുതി ഉല്പാദിപ്പിച്ച് കെ.എസ്.ഇ.ബി.യ്ക്ക് നൽകുന്ന ഓൺഗ്രിഡ് ഉല്പാദക-ഉപഭോക്താക്കള്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഡ്യൂട്ടി ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ?
*46.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്ന സ്വകാര്യവൽക്കരണം സഹകരണ സ്ഥാപനങ്ങൾ ഉള്‍‍പ്പെടെയുള്ള പൊതുമേഖലയെ ആകെ ഗ്രസിച്ചിരിക്കുകയാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണ തത്വങ്ങൾക്ക് ആഘാതമുണ്ടാക്കുന്നതും സഹകരണ സ്ഥാപനങ്ങളെ തകർച്ചയിലേക്ക് നയിക്കുന്നതുമായ ഏതൊരു നീക്കത്തിനെതിരെയും സഹകാരികളുടെ ജാഗ്രതയും ഇടപെടലുകളും ആവശ്യമാണെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സഹകരണ മേഖല കൈവരിച്ച നേട്ടങ്ങളും ഉയർത്തി പിടിക്കുന്ന ബദൽ മാതൃകകളും ഉൽപാദനരംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പ്പുകളും പൊതുസമൂഹത്തിൽ കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ചെറുകിട വഴിയോര കച്ചവടക്കാർ, ചെറുസംരംഭകർ, ഓട്ടോറിക്ഷാ തൊഴിലാളികൾ തുടങ്ങിയവർക്ക് പരസ്പരജാമ്യത്തിൽ നിശ്ചിത തുക വായ്പയായി നൽകുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*47.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എം. വിൻസെന്റ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മാസങ്ങളായി കുടിശികയായ സാഹചര്യമുണ്ടോ;
( ബി )
പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതടക്കമുള്ള നികുതി വര്‍ദ്ധനവ് നടപ്പിലാക്കിയിട്ടും പ്രസ്തുത പെന്‍ഷന്‍ കുടിശിക ആയതിന്റെ കാരണം വിശദമാക്കാമോ;
( സി )
സാമൂഹിക സുരക്ഷാ പെന്‍ഷനുകളുടെ കുടിശിക തീർപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
സാമൂഹിക സുരക്ഷാ പെന്‍ഷനുകൾ അതത് മാസം തന്നെ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*48.
ഡോ. സുജിത് വിജയൻപിള്ള
ഡോ. കെ. ടി. ജലീൽ
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യവസായ സൗഹൃദാന്തരീക്ഷത്തിന്റെ ഗുണഫലങ്ങള്‍ നവസംരംഭകര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിനായി ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സമഗ്ര വിജയത്തിനായി മറ്റു വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
പദ്ധതി പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതിനുളള അംഗീകാരമെന്ന നിലയില്‍ ദേശീയ പുരസ്ക്കാരം ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ?
*49.
ശ്രീ ഡി കെ മുരളി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനം പൂർണ്ണമാകുന്നതിനനുസരിച്ച് എത്ര ശതമാനം ചരക്കുനീക്കം കരമാർഗ്ഗം നടത്തേണ്ടി വരുമെന്നാണ് വിലയിരുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
നിലവിലുള്ള റോഡ് സൗകര്യങ്ങള്‍ ഇതിന് പര്യാപ്തമല്ല എന്ന വസ്തുത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
തല്‍ക്കാലത്തേയ്ക്ക് കണ്ടെയ്‍നർ ലോറികള്‍ക്ക് ദേശീയപാതയില്‍ സഞ്ചാര സ്വാതന്ത്യം അനുവദിക്കുന്നതിനുള്ള നിർദ്ദേശത്തിന് അംഗീകാരം നല്‍കിയിട്ടുണ്ടോ;
( ഡി )
തുറമുഖത്ത് നിന്നുള്ള ചരക്കുനീക്കത്തിന് നിർദ്ദിഷ്ട ഔട്ടർ റിംഗ് റോഡ് കൂടുതല്‍ സഹായകരമാകുമെന്ന് കരുതുന്നുണ്ടോ;
( ഇ )
എങ്കില്‍ ഔട്ടർ റിങ്ങ് റോ‍ഡ് യാഥാർത്ഥ്യമാക്കുന്നതിന് എന്തെല്ലാം പ്രാഥമിക നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
*50.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവൈദ്യുത പദ്ധതികളിൽ വൈദ്യുതോൽപ്പാദനം കഴിഞ്ഞ് പുറന്തളളുന്ന വെളളം പുനരുപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതികൾ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എവിടെയെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കായി ചെലവാകുന്ന തുക എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോയെന്നും അതിനുള്ള തുക എപ്രകാരം കണ്ടെത്താനാകുമെന്നാണ് കരുതുന്നതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
*51.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം കർമ്മപദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
കേന്ദ്രസർക്കാരിന്റെ തെറ്റായ നയവും പ്രതികൂലമായ കാലാവസ്ഥയും മൂലം സംസ്ഥാനത്തെ റബ്ബർ വ്യവസായം നേരിടുന്ന പ്രതിസന്ധി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
റബ്ബർ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും എന്തെല്ലാം പുതിയ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*52.
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി. രജിസ്​ട്രേഷന്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പുകൾ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ജി.എസ്.ടി. ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ തട്ടിപ്പുകൾ കണ്ടെത്തുന്നതിനായി പരിശോധനകൾ നടത്താറുണ്ടോ; അടുത്തകാലത്തായി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ നികുതി വെട്ടിപ്പുകളുടെ വിശദാംശം വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ നികുതി ചോർച്ച ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*53.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എം. എം. മണി
ശ്രീ. പി. വി. അൻവർ
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സാമ്പത്തിക വര്‍ഷാവസാനം ട്രഷറി പൂട്ടുമെന്നും പെന്‍ഷനും ശമ്പളവും മുടങ്ങുമെന്നും വികസന പദ്ധതികള്‍ ആകെ താളംതെറ്റുമെന്നുമുള്ള പ്രചരണങ്ങൾ എങ്ങനെയാണ് മറികടന്നതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ തനതുവരുമാനം ഉയര്‍ത്തുന്ന പദ്ധതിനിര്‍വഹണത്തിലും കടം നിയന്ത്രിക്കുന്നതിലും മികച്ച നേട്ടം കെെവരിക്കുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
സി.&എ.ജി.യുടെ അര്‍ദ്ധവാര്‍ഷിക സാമ്പത്തിക അവലോകനത്തില്‍ സംസ്ഥാനത്തിന്റെ ധനദൃഢീകരണ പ്രവര്‍ത്തനങ്ങള്‍ കരുത്താര്‍ജ്ജിക്കുന്നതായി ചൂണ്ടിക്കാണിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സര്‍ക്കാര്‍ വിരുദ്ധ പ്രചാരകര്‍ക്കുള്ള മറുപടിയായി വിലയിരുത്താവാന്‍ കഴിയുമോ; വിശദമാക്കാമോ;
( ഡി )
നടപ്പു സാമ്പത്തിക വര്‍ഷം സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി എന്തെല്ലാം മുന്‍കരുതലുകളാണ് ആസൂത്രണം ചെയ്തുവരുന്നതെന്ന് വെളിപ്പെടുത്തുമോ?
*54.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ-ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായുള്ള മസ്റ്ററിംഗ് നടപടികള്‍ കാര്യക്ഷമവും സുതാര്യവുമായി നടത്തുന്നതിന് കെെക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്താക്കുമോ;
( ബി )
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍കാര്‍ക്കൊപ്പം ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളുടെയും മസ്റ്ററിംഗ് സേവന പെന്‍ഷന്‍ പോര്‍ട്ടലില്‍ സംയോജിപ്പിച്ചതിലൂടെ ഉണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( സി )
മസ്റ്ററിംഗ് പ്രവൃത്തിയുടെ നിലവിലെ പുരോഗതി വെളിപ്പെടുത്തുമോ;
( ഡി )
കിടപ്പു രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ പെന്‍ഷന്‍ എത്തിക്കുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷമുണ്ടാകുന്ന സാമ്പത്തിക ബാധ്യത എത്രയാണെന്ന് അറിയിക്കാമോ?
*55.
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചും ഓരോ നിയോജക മണ്ഡലത്തിലും ഒരു വ്യവസായകേന്ദ്രം ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ ഏകജാലകം വഴി ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
*56.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം യഥാസമയം ലഭിക്കാത്തതിനാല്‍ പ്രസ്തുത വിഹിതം കൂടി സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂറായി വിതരണം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര വിഹിതം തക്കസമയത്ത് ലഭിക്കാതിരുന്നതുമൂലം പെന്‍ഷന്‍ വിതരണത്തില്‍ കാലതാമസം നേരിട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സാമൂഹ്യക്ഷേമ പെന്‍ഷന്‍ തുകയില്‍ കേന്ദ്ര-സംസ്ഥാന വിഹിതം എത്ര വീതമാണെന്ന് വിശദമാക്കാമോ;
( ഡി )
കേന്ദ്ര വിഹിതം യഥാസമയം ലഭ്യമാക്കുന്നതിന് എന്തെല്ലാം ഇടപെടലാണ് നടത്തിവരുന്നതെന്ന് അറിയിക്കാമോ?
*57.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീമതി ദെലീമ
ശ്രീ എം നൗഷാദ്
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുളള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അതിലൂടെ വ്യവസായ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായി കിന്‍ഫ്ര നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പൊതുമേഖലയിലെ വ്യവസായ പാര്‍ക്കുകള്‍ക്ക് പുറമെ സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുന്നതിനുള്ള തീരുമാനം നടപ്പാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സഹകരണ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കുന്നതിനുളള കരട് വ്യവസ്ഥകള്‍ തയ്യാറായിട്ടുണ്ടോ; വിശദമാക്കുമോ?
*58.
ശ്രീ. എ. രാജ
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക-ഉല്പാദന മേഖലകള്‍ ദേശീയ ശരാശരിയിലും മുകളില്‍ വളര്‍ച്ച കൈവരിക്കുന്നത് ലക്ഷ്യമിട്ട് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സഹായകരമായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഇന്ത്യയുടെ സൗരപര്യവേക്ഷണ ഉപഗ്രഹത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
രാജ്യത്തെ ആദ്യത്തെ സൂപ്പര്‍ കപ്പാസിറ്റര്‍ ഉല്പാദന കേന്ദ്രം പൊതുമേഖലയില്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിംഗ് നല്‍കുന്ന നടപടി നടപ്പാക്കിവരുന്നുണ്ടോ; വിശദമാക്കുമോ?
*59.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. എം. എം. മണി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ ഉല്പാദിപ്പിക്കുന്ന മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വ്യാപാര മേളയിലൂടെ സംസ്ഥാനത്ത് നിന്നുള്ള ഉല്പന്നങ്ങള്‍ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സഹകരണ മേഖലയിലെ ഉല്പന്നങ്ങള്‍ക്ക് ബ്രാന്‍ഡിംഗ് നല്‍കുന്നതിന് പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഡി )
സഹകരണ മേഖലയില്‍ സംസ്ഥാനം നേടിയിട്ടുള്ള പുരോഗതി പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതിന് സഹകരണ എക്സ്പോ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
*60.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് വ്യവസായ വാണിജ്യ മേഖലയില്‍ സംസ്ഥാനം നേടിയ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഇത് സംബന്ധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന എം.എസ്.എം.ഇ. എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം ഈ മേഖലയില്‍ കൂടുതൽ പുരോഗതി കൈവരിക്കാനുതകുന്ന തരത്തില്‍ സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിനായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ?
 



                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.