STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

കേരള പോലീസിന്റെ പ്രവര്‍ത്തനം
*451.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ ഡി കെ മുരളി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മികച്ച ക്രമസമാധാനപാലനശേഷിയും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള മികവും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സേവനം ലഭ്യമാക്കുന്നതിനുമുള്ള പ്രാപ്തിയും കെെവരിച്ചതിലൂടെ കേരള പോലീസ് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സേനയുടെ ശോഭ കെടുത്തുന്ന വിധത്തില്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കില്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് സേനയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കളങ്കം വരുത്തുന്ന തരത്തിലുള്ള പ്രവണത കര്‍ശനമായി നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍
*452.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളാണ് ദേശീയ ഗുണനിലവാര അംഗീകാരമായ 'ലക്ഷ്യ' സര്‍ട്ടിഫിക്കേഷന് അർഹത നേടിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസവ ശുശ്രൂഷകള്‍ നടത്തുന്ന ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഇതിനെ കാണാന്‍ കഴിയുമോ;
( സി )
'ലക്ഷ്യ' സര്‍ട്ടിഫിക്കേഷനുള്ള നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എന്തെല്ലാം അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
'അമ്മയ്‌ക്കൊരു കൂട്ട്' എന്ന പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ?
നിയമനത്തിനുളള വിശേഷാൽ ചട്ടം
*453.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ഡോ. എം. കെ. മുനീർ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പബ്ലിക് സർവ്വീസ് കമ്മീഷനെ ചുമതലപ്പെടുത്തിയ നിയമനങ്ങൾ പല സ്ഥാപനങ്ങളിലും നടത്താൻ കഴിയുന്നില്ല എന്നത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിന് വിശേഷാൽ ചട്ടം തയ്യാറാക്കുന്നതിൽ കാലതാമസം വരുത്തുന്നതിന്റെ കാരണം വിശദമാക്കുമോ;
( സി )
നിശ്ചിത കാലയളവിനുളളിൽ വിശേഷാൽ ചട്ടം തയ്യാറാക്കി പി.എസ്.സി.ക്ക് നൽകാൻ അടിയന്തര നിർദ്ദേശം നൽകുമോ; വ്യക്തമാക്കാമോ;
( ഡി )
പി.എസ്.സി. ക്ക് വിട്ട നിയമനങ്ങളിൽ താൽക്കാലിക നിയമനം നടത്തുന്നവർക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?
ആർ.സി.സി.യിലെ സൈബർ ആക്രമണം
*454.
ശ്രീമതി കെ. കെ. രമ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീജിയണൽ ക്യാൻസർ സെന്ററിൽ റേഡിയേഷൻ ചികിത്സയ്ക്കുള്ള സോഫ്‌റ്റ്‌വെയറിലടക്കം വിദേശ സൈബർ ആക്രമണം നടന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
റേഡിയേഷൻ ചികിത്സയ്ക്കുള്ള സോഫ്‌റ്റ്‌വെയർ, ഇരുപത് ലക്ഷത്തിലേറെ രോഗികളുടെ ആരോഗ്യവിവരങ്ങളടക്കം സൂക്ഷിച്ചിട്ടുള്ള രണ്ട് പ്രധാന സെർവറുകൾ എന്നിവ ഹാക്ക് ചെയ്യപ്പെട്ടു എന്നത് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;?
കനത്ത ചൂടിനെ അതിജീവിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍
*455.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇത്തവണ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ അതികഠിനമായ ചൂടിനെ അതിജീവിക്കുന്നതിനും ഉഷ്ണതരംഗ സാധ്യതകള്‍ കണക്കിലെടുത്തും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ അവലോകനയോഗത്തില്‍ എന്തെല്ലാം നടപടികളാണ് കെെക്കൊള്ളാന്‍ തീരുമാനിച്ചതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തീരുമാനപ്രകാരം സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിലും മറ്റും എന്തെല്ലാം ക്രമീകരണങ്ങള്‍ വരുത്തുന്നതിനാണ് നിര്‍ദേശം നല്‍കിയതെന്ന് വിശദീകരിക്കാമോ;
( സി )
കനത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇത്തവണയുണ്ടായ കൃഷിനാശത്തിന്റെ തോത് പരിശാേധിച്ചിട്ടുണ്ടോ; എങ്കിൽ എത്ര തുകയുടെ നഷ്ടമാണുണ്ടായത് എന്ന് വ്യക്തമാക്കുമോ;
( ഡി )
കൃഷിനാശമടക്കമുള്ളവയുടെ നഷ്ടപരിഹാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കിയിരുന്നോ; വിശദാംശം ലഭ്യമാക്കുമോ?
നെൽകർഷകർക്ക് പ്രോത്സാഹന ബോണസ്
*456.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ നെൽകർഷകർക്ക് പ്രോത്സാഹന ബോണസ് നൽകിവരുന്നുണ്ടോ എന്നറിയിക്കുമോ; വിശദമാക്കുമോ;
( ബി )
കേന്ദ്രസർക്കാർ നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നൽകിവരുന്ന പ്രോത്സാഹന ബോണസ് ആനുപാതികമായി വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ?
ആശുപത്രികളിലെ സോഫ്‌റ്റ്‌വെയറുകൾ ഹാക്ക് ചെയ്യുന്നത് തടയാൻ നടപടി
*457.
ശ്രീ. സജീവ് ജോസഫ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആശുപത്രികളിലെ സോഫ്‌റ്റ്‌വെയറുകൾ ഹാക്ക് ചെയ്യുന്നത് തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്ററിൽ റേഡിയേഷൻ ചികിത്സയ്ക്കുള്ള സോഫ്‌റ്റ്‌വെയറിലടക്കം വിദേശ സൈബർ ആക്രമണം നടന്നതായി പറയുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
ജയിൽ തടവുകാരുടെ ശിക്ഷായിളവ് വ്യവസ്ഥകളിലെ മാറ്റങ്ങൾ
*458.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജയിൽ തടവുകാരുടെ ശിക്ഷായിളവ് സംബന്ധിച്ച 2018-ലെ സർക്കാർ ഉത്തരവിൽ രാഷ്ട്രീയ കൊലപാതക കേസുകളിൽ 14 വർഷത്തിൽ താഴെ മാത്രം ശിക്ഷ അനുഭവിച്ച കുറ്റവാളികൾക്ക് ശിക്ഷായിളവ് നൽകുവാൻ സാധിക്കില്ല എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
( ബി )
ഈ വിഷയം സംബന്ധിച്ച 2022-ലെ ഉത്തരവിൽ പ്രസ്തുത വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വ്യവസ്ഥ നീക്കുവാനുണ്ടായ സാഹചര്യം വിശദമാക്കുമോ?
ടേക്ക് എ ബ്രേക്ക് സെന്റര്‍
*459.
ശ്രീ. എ. രാജ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന ടേക്ക് എ ബ്രേക്ക് സെന്ററുകളുടെ പ്രവർത്തനം അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളില്‍ എത്ര വീതം ടേക്ക് എ ബ്രേക്ക് സെന്ററുകള്‍ പ്രവർത്തിക്കുന്നുണ്ടെന്നും അതിന്റെ ഓപ്പറേഷന്‍ ആരെയെല്ലാമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത സെന്ററുകളിലാകെ നാളിതുവരെ എത്ര പേർക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവരുടെ ശരാശരി ദിവസ വേതനം എത്രയാണെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രവർത്തനം നിലച്ചതോ ആരംഭിക്കാന്‍ കഴിയാത്തതോ ആയ സെന്ററുകള്‍ നിലവിലുണ്ടോയെന്നും എങ്കില്‍ അവയെ പ്രവർത്തന സജ്ജമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കാന്‍ നടപടി
*460.
ശ്രീ. എച്ച്. സലാം
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത കെെവരിക്കുന്നതിലൂടെ സര്‍ക്കാരിന്റെ ദെെനംദിന സേവനങ്ങള്‍ എല്ലാ പൗരന്മാര്‍ക്കും വേഗത്തില്‍ അനുഭവവേദ്യമാക്കുന്നതിനും വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനും കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ സംസ്ഥാനത്തെ മുഴുവന്‍ പൗരന്മാര്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കി രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കെെവരിച്ച സംസ്ഥാനമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യം നേടാനായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത യജ്ഞത്തിന് വാളണ്ടിയര്‍മാരായി നിയോഗിച്ചിട്ടുള്ളത് ആരെയെല്ലാമാണ്; അവര്‍ക്ക് എന്തെല്ലാം പരിശീലനങ്ങളാണ് നല്‍കിയിട്ടുള്ളത്; വ്യക്തമാക്കുമോ?
പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ
*461.
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രതിവർഷം അറുപതിനായിരത്തോളം കാൻസർ രോഗികള്‍ പുതുതായി രജിസ്റ്റർ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് കണക്കിലെടുത്ത് ആർദ്രം മിഷനിലെ പ്രധാന പദ്ധതികളിലൊന്നായി കാൻസർ പരിചരണം ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കാൻസർ രോഗികളെ നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനായി കാൻസർ കൺട്രോൾ സ്ട്രാറ്റജി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കാൻസർ രോഗ സാധ്യത മുന്‍കൂട്ടി കണ്ടെത്തി തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയമാക്കാൻ കഴിയുന്ന പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ എല്ലാ ജില്ലകളിലും ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
കാൻസർ ചികിത്സയും രോഗനിർണയവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി മൾട്ടി ഡിസിപ്ലിനറി ട്യൂമർ ബോർഡ് എല്ലാ സർക്കാർ കാൻസർ ചികിത്സാ കേന്ദ്രങ്ങളിലും രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
അങ്കണവാടി കെട്ടിട നിർമ്മാണം
*462.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി യു പ്രതിഭ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള തൊഴിലുറപ്പ് പദ്ധതിയും വനിതാ ശിശു വികസന വകുപ്പും ത്രിതല തദ്ദേശ സംവിധാനങ്ങളും സംയുക്തമായി നടപ്പാക്കുന്ന അങ്കണവാടി കെട്ടിട നിർമ്മാണ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംയുക്ത സംരംഭത്തിന് കീഴില്‍ ഇതുവരെ എത്ര അങ്കണവാടി കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്നും നിലവില്‍ നിർമ്മാണം പുരോഗമിക്കുന്നവയും എത്ര വീതമെന്ന് അറിയിക്കാമോ;
( സി )
അങ്കണവാടി കെട്ടിടങ്ങള്‍ നിർമ്മിക്കുന്നതിനുള്ള ഭൂമി കണ്ടെത്തുന്നതിന് സ്വീകരിച്ചുവരുന്ന മാർഗ്ഗങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
കുടുംബശ്രീ ബ്രാന്‍ഡിംഗ് പദ്ധതി
*463.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുംബശ്രീ ഉല്പന്നങ്ങളുടെ വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് കുടുംബശ്രീ ബ്രാന്‍ഡില്‍ ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിന് പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ;
( ബി )
നിലവില്‍ ഏതെല്ലാം ജില്ലകളിലാണ് ബ്രാന്‍ഡിംഗ് പദ്ധതി നടപ്പാക്കിയിട്ടുള്ളതെന്നും ഏതെല്ലാം ഉല്പന്നങ്ങള്‍ക്കാണ് ഇതുവരെ ബ്രാന്‍ഡിംഗ് നടപ്പാക്കിയിട്ടുള്ളതെന്നും അറിയിക്കുമോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്താകെയുള്ള കുടുംബശ്രീ സംരംഭങ്ങളുടെ ഒരു ക്ലസ്റ്റർ രൂപീകരിച്ച് ഏകീകൃത ബ്രാന്‍ഡിംഗിലേയ്ക്ക് കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ജയിൽ തടവുകാരുടെ ശിക്ഷ ഇളവ് സംബന്ധിച്ച പുതുക്കിയ മാനദണ്ഡം
*464.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജയിൽ തടവുകാർക്ക് ശിക്ഷ ഇളവ് നൽകുന്നതു സംബന്ധിച്ച 2022-ലെ സർക്കാർ ഉത്തരവ് പ്രകാരം രാഷ്ട്രീയ കൊലപാതക കേസുകളിൽ പതിനാല് വർഷത്തിൽ താഴെ മാത്രം ശിക്ഷ അനുഭവിച്ച കുറ്റവാളികൾക്ക് ശിക്ഷ ഇളവ് നൽകാൻ സാധിക്കുമോ; വ്യക്തമാക്കുമോ;
( ബി )
മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണോ പ്രസ്തുത ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
രാഷ്ട്രീയ കൊലപാതക കേസുകളിൽ പതിനാല് വർഷത്തിൽ താഴെ മാത്രം ശിക്ഷ അനുഭവിച്ച കുറ്റവാളികൾക്ക് ശിക്ഷ ഇളവ് നൽകാൻ സാധിക്കില്ല എന്ന വ്യവസ്ഥ 2022-ലെ പുതിയ ഉത്തരവിൽ നിന്നും നീക്കാനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ?
കുടുംബശ്രീ ഹോം ഷോപ്പ്
*465.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രാദേശിക സംരംഭകരുടെ ഉല്പന്നങ്ങള്‍ക്ക് സാമൂഹ്യാധിഷ്ഠിത വിതരണ സംവിധാനം ഒരുക്കുന്നതിന് കുടുംബശ്രീ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
കുടുംബശ്രീ ഉല്പന്നങ്ങള്‍ക്ക് കാര്യക്ഷമമായ ഒരു വിതരണ-വിപണന ശൃംഖല സൃഷ്ടിക്കുന്നതിനായി ഉല്പാദകരെയും വിതരണക്കാരെയും ഉപഭോക്താക്കളെയും കോര്‍ത്തിണക്കുന്ന ഭരണ നിര്‍വ്വഹണ സംവിധാനം രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;
( സി )
കുടുംബശ്രീ ഉല്പന്നങ്ങള്‍ നേരിട്ട് വീടുകളില്‍ എത്തിച്ച് വിപണനം നടത്തുന്നതിനുള്ള ഹോം ഷോപ്പ് സംവിധാനം സംബന്ധിച്ച് വിശദമാക്കുമോ?
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി
*466.
ശ്രീ ഡി കെ മുരളി
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ പ്രാഥമിക പദ്ധതി രേഖ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി രേഖയില്‍ ഒന്നാം ഘട്ട പദ്ധതിയുടെ നടത്തിപ്പിനായും പുനരധിവാസത്തിനായും ഏകദേശം എത്ര തുക ചെലവ് വരുമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
ഒന്നാം ഘട്ടത്തില്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്താമോ; പദ്ധതി കൊച്ചി മെട്രോ മാതൃകയില്‍ മേല്‍പ്പാലങ്ങളിലൂടെയാണോ നിർമ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനാവശ്യമായ എന്തെല്ലാം പ്രാഥമിക ഇടപെടലുകളാണ് കേന്ദ്ര സർക്കാരുമായി ഇതുവരെ നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
നാലാം നൂറ് ദിന പദ്ധതി
*467.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നടപ്പിലാക്കിയ നൂറ് ദിന പദ്ധതികളുടെ വിശദാംശം നല്‍കുമോ;
( ബി )
നൂറുദിന പരിപാടികളുടെ നടത്തിപ്പ് സംസ്ഥാനത്തിന്റെ സാമൂഹിക-പശ്ചാത്തല-തൊഴില്‍ മേഖലകളിലെല്ലാം ഗണ്യമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
മൂന്നാം നൂറ് ദിന പരിപാടിയില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ പദ്ധതികള്‍ സംബന്ധിച്ച് വിശദമാക്കാമോ;
( ഡി )
ഈ സര്‍ക്കാരിന്റെ നാലാം നൂറ് ദിന പരിപാടി സംബന്ധിച്ച് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് നാലാം നൂറ് ദിന പദ്ധതിയ്ക്ക് എന്തെല്ലാം പ്രത്യേകതകളാണുള്ളതെന്ന് വ്യക്തമാക്കുമോ?
കെ-ഡിസ്കിന്റെ പ്രവർത്തനങ്ങൾ
*468.
ഡോ. കെ. ടി. ജലീൽ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഡിസ്കിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
കെ-ഡിസ്ക് പ്രവർത്തനമാരംഭിച്ചത് എന്നാണെന്നും ഇതിലൂടെ എത്ര തൊഴിൽ സംരംഭങ്ങൾ ഇതിനകം സംഭാവന ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ടെന്നും അറിയ്ക്കാമോ;
( സി )
ആഗോള വ്യവസായ മേഖലയിൽ ഉണ്ടാകുന്ന മാറ്റത്തിനനുസൃതമായി സൃഷ്ടിക്കാനിടയുള്ള തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് എന്തെല്ലാം മുന്നൊരുക്കങ്ങളാണ് കെ-ഡിസ്കിലൂടെ നടപ്പാക്കി വരുന്നതെന്ന് വിശദമാക്കുമോ;
( ഡി )
കെ-ഡിസ്കിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും കൂടുതൽ പേർക്ക് അവസരമൊരുക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ജയില്‍ അന്തേവാസികളുടെ ഉന്നമനം
*469.
ശ്രീ. കെ. ആൻസലൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജയിലുകളുടെ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതമായി നവീകരിക്കുന്നതിനും അന്തേവാസികളുടെ ഉന്നമനത്തിനുമായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ജയിലുകളിലെ അന്തേവാസികള്‍ക്കായി ഈ സര്‍ക്കാര്‍ നടത്തിവരുന്ന വിവിധങ്ങളായ പദ്ധതികളുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളുടെ ഉന്നമനത്തിനായി വകുപ്പ് മുഖേന നിലവില്‍ നടപ്പാക്കി വരുന്ന പദ്ധതികൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ഡി )
ഓരോ പദ്ധതിയിലൂടെയും എന്തെല്ലാം നേട്ടങ്ങൾ കെെവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കുമോ?
സര്‍ക്കാര്‍ ആശുപത്രികളിലെ ലബോറട്ടറി സംവിധാനം പരിഷ്ക്കരിക്കാന്‍ നടപടി
*470.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള ലബോറട്ടറി സംവിധാനത്തിന്റെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രാഥമിക തലങ്ങളിലെ ആശുപത്രികളില്‍ വേണ്ടത്ര സൗകര്യമില്ലാത്തതും ടെക്നീഷ്യന്‍മാരുടെ കുറവും മൂലം പാവപ്പെട്ട രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( സി )
സ്വകാര്യ ലാബുകളെപ്പോലെ സാമ്പിള്‍ ശേഖരിച്ച് കൂടുതല്‍ സൗകര്യമുള്ള ലാബുകളില്‍ എത്തിച്ച് പരിശോധിക്കുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളിലെ ലാബുകളിലും ഏര്‍പ്പെടുത്തുമോ; വ്യക്തമാക്കുമോ;
( ഡി )
സര്‍ക്കാര്‍ ആശുപത്രികളിലെ ലാബ്‌ സംവിധാനം പരിഷ്ക്കരിക്കുവാന്‍ പുതിയ പദ്ധതി അവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ?
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ രൂപരേഖ
*471.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി ജോയി
ശ്രീ. ഐ. ബി. സതീഷ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കുന്നതിന് നിയോഗിച്ചത് ഏത് ഏജന്‍സിയെയാണ്; പ്രസ്തുത ഏജന്‍സി ഇതു സംബന്ധിച്ച പ്രാഥമിക പദ്ധതിരേഖ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഒന്നാംഘട്ട നിര്‍മ്മാണത്തിനും നിര്‍മ്മാണ പുനരധിവാസ പദ്ധതിയ്ക്കുമായി എത്ര രൂപ ചെലവുവരുമെന്നാണ് പ്രാഥമിക നിഗമനം; വ്യക്തമാക്കാമോ;
( സി )
ഏതെല്ലാം പ്രദേശങ്ങളെ ഉള്‍പ്പെടുത്തിയാണ് ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ഡി )
രണ്ടാംഘട്ട പദ്ധതി സംബന്ധിച്ച് പ്രാഥമിക പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ പ്രത്യേകമായ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണുള്ളതെന്ന് അറിയിക്കാമോ?
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയെക്കുറിച്ച് ആൾട്ടർനേറ്റീവ് ട്രാൻസ്പോർട്ട് അനാലിസിസ് പഠനം
*472.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡ് നടത്തിയ ആൾട്ടർനേറ്റീവ് ട്രാൻസ്പോർട്ട് അനാലിസിസ് പഠനത്തിൽ കൊച്ചി മെട്രോ മാതൃകയിലുള്ള മീഡിയം മെട്രോ റെയിൽ പദ്ധതിയാണ് തിരുവനന്തപുരത്തിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
തിരുവന്തപുരം മെട്രോറെയിൽ പദ്ധതിയുടെ പ്രാഥമിക പദ്ധതി രേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
തലസ്ഥാനത്തെ മെട്രോറെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി അടിയന്തരമായി സാക്ഷാത്കരിക്കാനുള്ള ശക്തമായ ഇടപെടൽ നടത്തുമോ; വ്യക്തമാക്കുമോ?
ഗുണമേന്മ കുറഞ്ഞ ശർക്കര കൊണ്ടുവരുന്നത് തടയാന്‍ നടപടി
*473.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തമിഴ്‍നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നും ഗുണമേന്മ കുറഞ്ഞ ശർക്കര ‌‌‌സംസ്ഥാനത്തേയ്ക്ക് കൊണ്ടു വരുന്നത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അത് തടയുന്നതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
സംസ്ഥാനത്തുണ്ടായ ഭൂചലനം
*474.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അടുത്ത കാലത്ത് തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതു സംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ നിഗമനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ഭൂചലനത്തെ തുടർന്ന് ജനങ്ങൾക്കിടയിലുണ്ടായ ആശങ്ക അകറ്റുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
കാലാവസ്ഥാ വ്യതിയാന പ്രാദേശിക കർമ്മപദ്ധതി
*475.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനപങ്കാളിത്തത്തോടെ കാലാവസ്ഥാ വ്യതിയാന പ്രാദേശിക കർമ്മപദ്ധതി തയ്യാറാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും കിലയുടെയും സാങ്കേതിക സഹായത്തോടെ ദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കാലാവസ്ഥാ വ്യതിയാന പ്രാദേശിക കർമ്മപദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മുൻഗണന അനുസരിച്ച് പ്രസ്തുത രേഖകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
കാലാവസ്ഥാ ഘടകങ്ങളായ വാർഷിക വർഷപാതം, ദൈനംദിന മഴയുടെ തീവ്രത, താപനില എന്നിവയുടെ ചരിത്രപരമായ മാറ്റങ്ങളും അവയുടെ ഭാവിഗതിയും വിശകലനം ചെയ്ത് കർമ്മപദ്ധതി രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രവർത്തനം
*476.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടാകുന്ന കൊലപാതകങ്ങൾ ഉൾപ്പെടെയുളള അക്രമ സംഭവങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ പോലീസിന് കഴിയുന്നില്ല എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വിവരശേഖരണത്തിൽ വീഴ്ച വരുത്തുന്ന സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
സ്ഥിരമായി സംഘർഷങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളെയും ഗുണ്ടാ സംഘങ്ങളെയും നിരീക്ഷിച്ച് കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യമായ നിർദേശം നൽകുമോ; വിശദമാക്കുമോ?
ലോക കേരളസഭ
*477.
ശ്രീ എം നൗഷാദ്
ശ്രീമതി ദെലീമ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണ്ണായക സംഭാവന നല്‍കുന്ന പ്രവാസികള്‍ക്ക് സംസ്ഥാന ഭരണ നിര്‍വ്വഹണത്തില്‍ യാതൊരു ഇടപെടലും ഉണ്ടായിരുന്നില്ല എന്ന പരാതി ലോക കേരളസഭയിലൂടെ പരിഹാരമായെന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
( ബി )
സംസ്ഥാന സര്‍ക്കാരിന്റെ നയരൂപീകരണത്തിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍ ലോക കേരള സഭയിലൂടെ സാധ്യമായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
മൂന്നാം ലോക കേരള സഭയില്‍ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാൻ ഇതിനകം സാധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
നാലാം ലോക കേരള സഭയില്‍ ഉയര്‍ന്നുവന്നിട്ടുള്ള നിര്‍ദ്ദേശങ്ങളില്‍/ആവശ്യങ്ങളില്‍ എന്തെല്ലാമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
ജനിതക വൈകല്യരോഗങ്ങൾ
*478.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷക്കാലത്തിൽ അപൂർവ്വ ജനിതക വൈകല്യരോഗങ്ങളായ സ്പൈനൽ മസ്കുലാർ ​അട്രോഫി, തലാസീമിയ, സിക്കിൾസെല്‍ അനീമിയ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത രോഗങ്ങള്‍ക്കുളള ചികിത്സാ സൗകര്യം നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത രോഗങ്ങളുടെ ചികിത്സയ്ക്കാവശ്യമായ എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്താനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
വർക്ക് നിയർ ഹോം
*479.
ശ്രീ വി ശശി
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസം നേടിയവരും തൊഴിൽരഹിതരുമായ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങളൊരുക്കുവാൻ പര്യാപ്തമായ പദ്ധതികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കോവിഡുമായി ബന്ധപ്പെട്ട് നടപ്പാക്കിയ വര്‍ക്ക് നിയര്‍ ഹോം സംവിധാനം കോവിഡിന് ശേഷവും പുതിയൊരു തൊഴില്‍ സംസ്‌കാരമായി ഉയര്‍ന്ന് വന്നിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ആശയം സംസ്ഥാനത്ത് നടപ്പിലാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( സി )
വർക്ക് നിയർ ഹോം സെന്ററുകൾ, നൈപുണ്യ പരിശീലനങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ളതാവണം വാർഷിക പദ്ധതികളെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
അഭ്യസ്തവിദ്യരായ യുവാക്കളുടെ നൈപുണ്യ വികസനത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന പ്രോത്സാഹനം നടത്തുവാനും ഇതിന്റെ ഭാഗമായി പഞ്ചായത്തുകളിൽ തൊഴിൽ കൗൺസലിംഗിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുവാനും ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടി
*480.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ വി ജോയി
ശ്രീ. ആന്റണി ജോൺ
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആശുപത്രികളില്‍ പോസ്റ്റ്മോര്‍ട്ടം നടപടികളിലെ കാലതാമസവും സങ്കീര്‍ണതകളും ഒഴിവാക്കുന്നതിനും നിയമനടപടികള്‍ പൂര്‍ത്തിയായാലുടന്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്തെ ഏതെല്ലാം സര്‍ക്കാര്‍ ആശുപത്രികളിലാണ് നിലവില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വരുന്നത്; പ്രസ്തുത ആശുപത്രികളിലെല്ലാം പോലീസ് സര്‍ജന്റെ സേവനം ലഭ്യമാക്കാന്‍ കഴിയുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
പോസ്റ്റ്മോര്‍ട്ടം നടന്നു വരുന്ന എല്ലാ മോര്‍ച്ചറികളും നവീകരിക്കുന്നതിനും അവിടങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമോ;
( ഡി )
മോര്‍ച്ചറിയും പരിസരപ്രദേശവും വൃത്തിയായി പരിപാലിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.