STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

ശബരി റെയിൽപാത യാഥാർത്ഥ്യമാക്കാൻ നടപടി
*421.
ശ്രീ മാത്യു ടി. തോമസ്
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയിലേക്കുള്ള നിർദിഷ്ട റെയിൽവേ പദ്ധതി യാഥാർത്ഥ്യമാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കാൻ പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കുമോ; പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
പക്ഷിപ്പനി പടരാതിരിക്കാന്‍ നടപടി
*422.
ശ്രീ വി ജോയി
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് താറാവുകളിലും കോഴികളിലും മാത്രം ബാധിച്ചിരുന്ന പക്ഷിപ്പനി മറ്റു പക്ഷികളിലേക്ക് പടരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ടോ; ഇത് പ്രതിരോധ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതിനും രോഗ വ്യാപനത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും ഇടയാക്കുമോ; വിശദാംശം നല്‍കാമോ;
( ബി )
രോഗം മനുഷ്യരിലേക്ക് പകരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സംസ്ഥാനത്ത് ഇത്തരം കേസുകള്‍ ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പഠനത്തിനായി വിദഗ്ധ സംഘത്തെ നിയമിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
കായിക വിദ്യാഭ്യാസം സ്കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കല്‍
*423.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വിദ്യാഭ്യാസം സ്കൂള്‍ കരിക്കുലത്തിന്റെ ഭാഗമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
സ്പോര്‍ട്സ് സ്കൂളുകള്‍ക്കായി പ്രത്യേക പാഠ്യപദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടോ; ഇതിലൂടെ എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദമാക്കുമോ;
( സി )
പ്രെെമറി വിദ്യാര്‍ത്ഥികളുടെ മാനസിക, ശാരീരിക കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
കർഷക ആത്മഹത്യ തടയാൻ നടപടി
*424.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കർഷക ആത്മഹത്യ വർദ്ധിച്ചുവരുന്നു എന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കടബാധ്യത മൂലം പാലക്കാട് പുതുശ്ശേരിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവം ഗൗരവമായി കാണുന്നുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കിൽ കർഷക ആത്മഹത്യ തടയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
കെ.എസ്.ആര്‍.ടി.സി.യില്‍ പുതിയ ടിക്കറ്റ് മെഷീനുകൾ
*425.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. നിലവിലെ ടിക്കറ്റ് മെഷീനുകൾക്ക് പകരം പുതിയ മെഷീനുകൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ അതിനുള്ള കാരണം വിശദമാക്കുമോ;
( ബി )
പുതിയ ടിക്കറ്റ് മെഷീനുകൾ വാങ്ങുന്നതിനായി കരാറിലേർപ്പെട്ട കമ്പനിയുമായുള്ള വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
കലാലയങ്ങളില്‍ ലിംഗസമത്വം പ്രാവര്‍ത്തികമാക്കാൻ നടപടി
*426.
ശ്രീ. പി.പി. സുമോദ്
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കലാലയങ്ങളില്‍ ലിംഗനീതി ബോധനത്തിനും പരാതി പരിഹാരത്തിനുമായി പ്രത്യേകമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
കലാലയങ്ങളില്‍ ലിംഗസമത്വം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ;
( സി )
സമഭാവനയുടെ സത്കലാശാലകള്‍ എന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കലാലയങ്ങളില്‍ തുടക്കം കുറിച്ചിട്ടുണ്ടോ; എന്താെക്കെ കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമാേ?
റോഡപകടങ്ങളിൽ നിന്ന് കാൽനടയാത്രക്കാരെ രക്ഷിക്കാൻ നടപടി
*427.
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളിൽ സംഭവിക്കുന്ന അപകടമരണങ്ങളില്‍ ഇരുപത്തിയഞ്ച് ശതമാനത്തില്‍ കൂടുതല്‍ കാൽനടയാത്രക്കാരാണെന്ന വസ്തുത ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സീബ്രാലൈൻ മുറിച്ചുകടക്കുന്ന യാത്രക്കാരെ ഉള്‍പ്പെടെ വാഹനമിടിക്കുന്ന സംഭവങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ;
( സി )
റോഡപകടങ്ങളിൽ കാൽനടയാത്രക്കാർ മരിക്കുന്ന സാഹചര്യം ഒഴിവാക്കാൻ കാര്യക്ഷമമായ ഇടപെടൽ നടത്തുമോ; വിശദമാക്കുമോ?
കെപ്കോ പദ്ധതികള്‍
*428.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഡി കെ മുരളി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ഒരു വരുമാന മാര്‍ഗ്ഗം എന്ന നിലയിലും മുട്ട ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയും കെപ്കോ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വിധവകള്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകള്‍ക്കുമായി കെപ്കോ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ വന്ന ശേഷം കെപ്കോ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ കോഴി വളര്‍ത്തല്‍ മേഖലയിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിട്ടുളളത്; വിശദമാക്കാമോ?
കെ.എസ്.ആർ.ടി.സി.യുടെ നേതൃത്വത്തിൽ ഡ്രൈവിംഗ് സ്കൂളുകള്‍
*429.
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചിട്ടുളളതില്‍ വലിയൊരു വിഭാഗത്തിനും റോഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഡ്രൈവിംഗ് നടത്തുന്നതിനുളള പ്രായോഗിക പരിജ്ഞാനം ഇല്ലെന്നുളള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഡ്രൈവിംഗ് പഠിക്കാൻ വരുന്നവർക്ക് റോഡ് നിയമങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതിനുള്ള പരിശീലനം ഡ്രൈവിംഗ് സ്കൂളുകൾ നൽകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ; വിശദമാക്കുമോ;
( സി )
ഡ്രൈവിംഗ് പരിശീലനത്തിനും ലൈസൻസ് എടുക്കുന്നതിനും ഏകീകൃത നിരക്ക് കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
ഡ്രൈവിംഗ് പരിശീലനം മികവുറ്റതാക്കുന്നതിന് കെ.എസ്.ആർ.ടി.സി.യുടെ നേതൃത്വത്തിൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഇ )
കെ.എസ്.ആർ.ടി.സി.യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്കൂളുകളിൽ ഡ്രൈവിംഗ് പഠിക്കുന്നതിനും ലൈസൻസ് എടുക്കുന്നതിനുമുളള ഫീസ് നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
നൂതന പഠന വകുപ്പുകള്‍ ആരംഭിക്കാൻ നടപടി
*430.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാനുസൃതമായി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ശാസ്ത്ര സാങ്കേതിക രംഗത്തെ വളര്‍ച്ചയും പഠന ഗവേഷണ പ്രവര്‍ത്തനങ്ങളും സമന്വയിപ്പിച്ചുകാെണ്ട് സംസ്ഥാനത്ത് നൂതന പഠന വകുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഏതൊക്കെ മേഖലകളിലാണ് പ്രസ്തുത പഠന വകുപ്പുകള്‍ ആരംഭിച്ചതെന്നും എന്തൊക്കെയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും വിശദമാക്കുമോ;
( സി )
നവീന മേഖലകളില്‍ അഞ്ചുവര്‍ഷ കാലാവധിയിൽ കോഴ്സുകള്‍ നടത്തുന്നതിന് സര്‍വകലാശാലകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ടോ; അതിൽ പ്രോജക്ട് മോഡ് കോഴ്സുകള്‍ ഉള്‍പ്പെടുത്തുന്നുണ്ടോ; വ്യക്തമാക്കുമോ; എന്തൊക്കെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ?
കാർഷികോല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിന് നടപടി
*431.
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി കാർഷികോല്പന്നങ്ങൾക്ക് മതിയായ വിപണി കണ്ടെത്താനാകുന്നില്ലായെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുവാന്‍ സഹായം നൽകിവരുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
കാര്‍ഷികോല്പന്നങ്ങൾ പ്രാദേശിക തലത്തിൽ തന്നെ വിറ്റുപോകുന്നതിനുളള വിപണി ശൃംഖല സജ്ജമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
വിളവെടുപ്പിന് ശേഷമുണ്ടാകുന്ന നഷ്ടങ്ങൾ പരമാവധി കുറച്ചുകൊണ്ടും അവയുടെ ഗുണമേന്മ കാത്തുസൂക്ഷിച്ചുകൊണ്ടും പഴം, പച്ചക്കറി എന്നിവ സംഭരിച്ച് വിപണനത്തിനെത്തിക്കുന്നതിനുളള സംവിധാനം ഒരുക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഇ )
വിളവെടുപ്പിന് ശേഷമുള്ള പരിപാലനത്തിനും വിപണനത്തിനുമായി കാർഷികോല്പന്ന സംസ്കരണ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
കോളേജ് വിദ്യാര്‍ത്ഥികളുടെ സാമൂഹിക ഉന്നമനം
*432.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജ് വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യ പരിപാലനത്തിന് ഊന്നല്‍ നല്‍കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സാമൂഹിക ബോധം വളര്‍ത്തിയെടുക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
ലിംഗനീതിയും തുല്യ പദവിയും ഉറപ്പാക്കുന്നതിനും ഭിന്നശേഷി സൗഹൃദമാക്കുന്നതിനും ഉന്നത വിദ്യാഭാസ മേഖലയില്‍ എന്തെല്ലാം പരിഷ്ക്കരണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
കെ.എല്‍.ഡി.ബി.യുടെ കീഴിലുളള സംരംഭകത്വ വികസന പദ്ധതികള്‍
*433.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി യു പ്രതിഭ
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എല്‍.ഡി.ബി.യുടെ കീഴില്‍ കോഴിവളര്‍ത്തല്‍, ആട് വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍, തീറ്റപ്പുല്‍കൃഷി തുടങ്ങിയ മേഖലകളില്‍ സംരംഭകത്വ വികസന പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ അംഗമാകുന്നവര്‍ക്ക് സബ്സിഡി ലഭ്യമാക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
സ്വയം സഹായ സംഘങ്ങള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് സഹായം ലഭ്യമാക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സംരംഭകര്‍ക്ക് സബ്സിഡിയും മറ്റ് സാമ്പത്തിക സഹായങ്ങളും ലഭിക്കുന്നതിനുള്ള മാനദണ്ഡം വിശദമാക്കുമോ?
മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയില്‍ നൂതന സാങ്കേതികവിദ്യ
*434.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃഗസംരക്ഷണ-ക്ഷീരവികസന മേഖലകളുടെ സമഗ്രമായ വളർച്ചയ്ക്ക് ഈ മേഖലകള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ കണ്ടെത്തി സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( സി )
നൂതന സാങ്കേതികവിദ്യകളുടെ പ്രയോഗത്തിലൂടെ പ്രസ്തുത മേഖലയിലെ കർഷകരുടെ ജോലിഭാരം കുറച്ച് ഉല്പാദന ചെലവില്‍ ഗണ്യമായ കുറവുണ്ടാക്കുന്നതിനും വരുമാന വര്‍ദ്ധനവിനും സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത മേഖലയിലെ കർഷകര്‍ക്ക് നൂതന സാങ്കേതികവിദ്യകളില്‍ അവബോധം സൃഷ്ടിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
കാർഷ്കിക വായ്പയെടുത്ത കർഷകരെ സഹായിക്കാൻ നടപടി
*435.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക വായ്പയെടുക്കുന്ന കർഷകരിൽ ഭൂരിഭാഗവും കടക്കെണിയിലാണെന്നത് പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വന്യമൃഗങ്ങളുടെ ശല്യം മൂലമുളള കൃഷിനാശത്തെ തുടർന്നും മറ്റ് കാരണങ്ങളാലും വായ്പാ തിരിച്ചടവ് മുടങ്ങുന്ന കർഷകരെ സഹായിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( സി )
കാർഷിക കടത്തിന്റെ പലിശ എഴുതിത്തളളുവാനും കാർഷിക വിഭവങ്ങൾക്ക് താങ്ങുവില വർദ്ധിപ്പിക്കുവാനും നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
റബര്‍ കര്‍ഷകരെ വിലത്തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ നടപടി
*436.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റബര്‍ കര്‍ഷകരെ വിലത്തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ഇറക്കുമതി നിരോധിക്കുകയോ ലോകവ്യാപാര കരാറിലെ വ്യവസ്ഥകളനുസരിച്ച് അധികച്ചുങ്കം ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ നടപടി സ്വീകരിക്കുമോ;
( ബി )
2024-25 വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റില്‍ റബര്‍ സംഭരണത്തിന് പ്രത്യേക പദ്ധതി വിഹിതമുണ്ടോ; ഇതിനായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിരുന്നു; വിശദമാക്കുമോ;
( സി )
റബര്‍ കര്‍ഷകരുടെ രക്ഷയ്ക്കായി റബറെെസ്ഡ് ടാര്‍ ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കും എന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
റബര്‍ വില സ്ഥിരത ഫണ്ട് മുന്നൂറ് രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഉന്നമനം
*437.
ശ്രീ. ഇ കെ വിജയൻ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാക്ഷരതയിലും സ്കൂൾ വിദ്യാഭ്യാസരംഗത്തും സംസ്ഥാനം നിലനിർത്തുന്ന മികവ് ഉന്നതവിദ്യാഭ്യാസ മേഖലയിലും കൈവരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഉന്നതവിദ്യാഭ്യാസ മേഖലയിൽ തുടർച്ചയായ നേട്ടങ്ങൾ കൈവരിക്കുന്നതിന് 2016 മുതൽ പിന്തു‍ടരുന്ന വിദ്യാഭ്യാസ നയങ്ങൾ സഹായകമായിട്ടുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
രാജ്യത്ത് ഉന്നതവിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്നവരിലെ സ്ത്രീ-പുരുഷ അനുപാതത്തിൽ സംസ്ഥാനത്തിന് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാക് അക്രഡിറ്റേഷൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
കാര്‍ഷികനയം
*438.
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ കാര്‍ഷികനയം അംഗീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ അതില്‍ ഏതെല്ലാം നിര്‍ദ്ദേശങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കുന്ന ഇന്‍കം ഗ്യാരന്റി ആക്റ്റ് നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
കാര്‍ഷിക ഉല്പന്നങ്ങളുടെ സംസ്കരണത്തിലൂടെ ഉണ്ടാകുന്ന ലാഭത്തിന്റെ ഓഹരി അവകാശം കര്‍ഷകന് ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
സേഫ് കേരള പദ്ധതിയുടെ കാര്യക്ഷമത
*439.
ശ്രീ. സജീവ് ജോസഫ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി നടപ്പിലാക്കിയ സേഫ് കേരള പദ്ധതിയുടെ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ കാര്യക്ഷമത പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി പരാജയമാണെങ്കില്‍ പിഴവുകൾ കണ്ടെത്തി കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുമോ?
വിദ്യാർത്ഥികളുടെ വിവര ശേഖരണം
*440.
ശ്രീ. ആന്റണി ജോൺ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. എം.വിജിന്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വിവര ശേഖരണം, സർവകലാശാലാ പ്രവർത്തനങ്ങളുടെ ആധുനികവത്ക്കരണം എന്നിവ ലക്ഷ്യമിട്ട് പ്രത്യേകമായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ, വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഏതൊക്കെ വിഭാഗങ്ങളിലായി എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നത്; വിശദാംശം നല്‍കാമോ;
( സി )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രസ്തുത ഡാറ്റാബാങ്ക് ഏതെല്ലാം തരത്തിൽ ഉപയോഗപ്പെടുമെന്ന് വിശദമാക്കുമോ?
തെരുവുനായ്ക്കളുടെ വന്ധ്യംകരണം
*441.
ശ്രീ. പി. കെ. ബഷീർ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വന്ധ്യംകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടോ;
( ബി )
നിലവിലുള്ള എ.ബി.സി. ചട്ടം തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് സഹായകരമാണോയെന്ന് വ്യക്തമാക്കുമോ;
( സി )
ഇല്ലെങ്കിൽ അതു പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ശമ്പളം
*442.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യിൽ ഓരോ മാസവും അഞ്ചാം തീയതിക്ക് മുമ്പ് പകുതി ശമ്പളം മാത്രം വിതരണം ചെയ്താൽ മതി എന്ന തീരുമാനത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ഒറ്റത്തവണയായുള്ള ശമ്പള വിതരണത്തിന് സർക്കാരിൽ നിന്നും പ്രത്യേക സഹായം ലഭ്യമാക്കുമെന്ന് കെ.എസ്.ആർ.ടി.സി.യ്ക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
സർക്കാരിൽ നിന്നും സഹായം ലഭിച്ചില്ലെങ്കിൽ ജീവനക്കാർക്ക് പകുതി ശമ്പളം മാത്രം നൽകിയാൽ മതി എന്ന തീരുമാനം പുനഃപരിശോധിക്കുമോ; വ്യക്തമാക്കുമോ?
സർവകലാശാലകളുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം
*443.
ശ്രീ. ടി. വി. ഇബ്രാഹിം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം പര്യാപ്തമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കില്‍ സാമ്പത്തിക പ്രതിസന്ധി ​തരണം ചെയ്യുന്നതിന് സർവകലാശാലകൾക്ക് സ്വന്തം നിലയിൽ ധനസമാഹരണം നടത്തുന്നതിന് അനുമതി നൽകിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
സർവകലാശാലകളുടെ ധനകാര്യ പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണ്; വിശദമാക്കുമോ?
മൃഗസംരക്ഷണ, ക്ഷീരമേഖലകള്‍ കാര്യക്ഷമാക്കാന്‍ നടപടി
*444.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. എ. രാജ
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മൃഗസംരക്ഷണ, ക്ഷീരമേഖലകളിലെ അസംഘടിതരായ കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചിട്ടുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് ഇതു വഴി ലക്ഷ്യമിടുന്നത്; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത മേഖലകളിലെ കര്‍ഷകരുടെ ഉല്പന്നങ്ങളുടെ സംഭരണം, മൂല്യവര്‍ദ്ധനവ് എന്നിവ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്; വിശദമാക്കാമോ;
( സി )
ഇതിലൂടെ മൃഗസംരക്ഷണ, ക്ഷീരമേഖലകളില്‍ എന്തൊക്കെ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം നൽകാമോ?
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം
*445.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. കെ.വി.സുമേഷ്
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനത്തിനായി പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിദ്യാര്‍ഥികള്‍ക്ക് യു.ജി.സി., സി.എസ്.ഐ.ആര്‍, നെറ്റ് കോച്ചിംഗ് എന്നിവയ്ക്കായി തുക അനുവദിച്ചിട്ടുണ്ടോ;
( സി )
എങ്കില്‍ എത്രത്തോളം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ?
വിത്ത് ബാങ്ക് രൂപീകരണം
*446.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അപൂർവ്വയിനം നാടൻ വിത്തുകളു​ടെയും ജൈവ സർട്ടിഫിക്കേഷൻ നേടിയ പച്ചക്കറികളുടെയും സംരക്ഷണത്തിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പരമ്പരാഗത വിത്തുകളും കാർഷികോല്പന്നങ്ങളും സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരമുളള വിത്ത് ബാങ്ക് രൂപീകരിക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ വിത്ത് ബാങ്ക് രൂപീകരണം സംബന്ധിച്ച നിലവിലെ പുരോഗതി വിശദമാക്കുമോ?
ഔട്ട്‍ലെറ്റുകൾ വഴിയുള്ള പച്ചക്കറി വിതരണം
*447.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. രാജ
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കർഷകരിൽ നിന്നും പച്ചക്കറികൾ ശേഖരിച്ച് ഔട്ട്‍ലെറ്റുകൾ വഴി വിതരണം ചെയ്യുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടോ; ഇതുവഴി എന്തൊക്കെ കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പച്ചക്കറികൾ കേടുകൂടാതെ ശീതീകരണ സൗകര്യങ്ങളോട് കൂടി ശേഖരിക്കുന്നതിന് സംവിധാനങ്ങളുണ്ടോ; വ്യക്തമാക്കാമോ;
( സി )
സംസ്കരിച്ച മൂല്യവർദ്ധിത തേൻ ഉല്പന്നങ്ങൾ പ്രസ്തുത ഔട്ട്‍ലെറ്റുകൾ വഴി വിതരണം ചെയ്യുന്നതിനു നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇതിനായി എന്തെല്ലാം പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്; വിശദമാക്കാമോ?
കർഷക വായ്പയ്ക്ക് മൊറട്ടോറിയം
*448.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു കൃഷി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളാല്‍ കൃഷി നാശം സംഭവിച്ച് കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം അനുവദിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
കടബാധ്യത മൂലം കർഷക ആത്മഹത്യകൾ തുടർക്കഥയാകുന്ന സ്ഥിതിയുള്ളതായി പറയപ്പെടുമ്പോഴും ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ് എന്ന് വിശദമാക്കുമോ;
( സി )
അർഹരായ കർഷകരുടെ വായ്പ എഴുതിത്തള്ളുന്നത് അടക്കമുള്ള പരിഹാര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
ഭിന്നശേഷി മേഖലയില്‍ ഏർളി ഇന്റെർവെൻഷൻ സെന്ററുകളുടെ പ്രവർത്തനം
*449.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. ടി. പി .രാമകൃഷ്ണൻ
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനനസമയത്ത് തന്നെ ഭിന്നശേഷി കണ്ടെത്തി അനുയോജ്യമായ ചികിത്സകൾ നടത്തുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്; ഇതിനായി ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ജില്ലാ സെന്ററുകളിൽ എത്താൻ കഴിയാത്ത ഭിന്നശേഷിക്കാർക്ക് സേവനം ലഭ്യമാക്കുന്നതിന് മൊബെെൽ യൂണിറ്റുകൾ ഏർപ്പടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഏർളി ഇന്റെർവെൻഷൻ സെന്ററുകളുടെ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്ത് ഭിന്നശേഷി മേഖലയിൽ എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നത്; വിശദാംശം വ്യക്തമാക്കുമോ?
കായിക നയം
*450.
ശ്രീമതി സി. കെ. ആശ
ശ്രീ ജി എസ് ജയലാൽ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ന്യുനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സമഗ്രമായ കായിക വികസനം ലക്ഷ്യമിട്ട് ആവിഷ്കരിച്ച കായിക നയം കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും എത്രത്തോളം സഹായകമാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ കായിക സാക്ഷരത വർദ്ധിപ്പിക്കുന്നതിനും നിലവാരമുള്ള കായിക സംസ്കാരം രൂപപ്പെടുത്തുന്നതിനും പ്രസ്തുത കായിക നയത്തിൽ നിർദ്ദേശങ്ങളുണ്ടോ; വിശദമാക്കുമോ;
( സി )
മികച്ച കായിക പ്രതിഭകളെ കണ്ടെത്തുന്നതിന് പ്രാദേശികതലത്തിലെ കായിക പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുവാന്‍ പ്രസ്തുത നയത്തില്‍ നിര്‍ദ്ദേശമുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത നയത്തിന്റെ ഭാഗമായി കായിക രംഗത്ത് പുതിയ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.