STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

മുതലപ്പൊഴി അഴിമുഖത്തുണ്ടാകുന്ന അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം
*361.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധനവള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശി മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ഹാര്‍ബര്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം അഴിമുഖത്തുണ്ടാകുന്ന ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുന്ന സാഹചര്യമുണ്ടാകുന്നു എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ഇത് പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
തീരസംരക്ഷണം
*362.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ഡോ. എം. കെ. മുനീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ തീരപ്രദേശത്തിന്റെ അറുപത്തി മൂന്നു ശതമാനവും കടലാക്രമണ ഭീഷണി നേരിടുന്നതായ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
കടലാക്രമണം തടയുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ ഫലപ്രദമാകാത്തതിന്റെ കാരണങ്ങൾ പരിശോധിച്ചിട്ടുണ്ടോ;
( സി )
തീരശോഷണത്തിന് ആനുപാതികമായി തീരത്തിന്റെ പുന:സ്ഥാപനം നടത്താൻ എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിക്കാൻ ജലവിഭവ വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
എങ്കില്‍ തീരസംരക്ഷണത്തിന് പ്രായോഗികവും സുസ്ഥിരവുമായ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
പട്ടികജാതിക്കാരുടെ ക്ഷേമത്തിനായുള്ള പൂൾഡ് ഫണ്ട്
*363.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി വിവിധ സർക്കാർ വകുപ്പുകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവ മുഖേന പ്രത്യേക പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനുള്ള പൂൾഡ് ഫണ്ടിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;
( ബി )
പൂൾഡ് ഫണ്ടിൽ ഉൾപ്പെടുത്തി വിവിധ വകുപ്പുകളും ഏജൻസികളും തയ്യാറാക്കി നൽകിയ പ്രോജക്ടുകളിൽ ഇനി എത്ര എണ്ണത്തിന് അംഗീകാരം നൽകാനുണ്ടെന്ന് അറിയിക്കുമോ;
( സി )
ഈ സർക്കാർ വന്നതിനുശേഷം പൂൾഡ് ഫണ്ടിൽ നിന്ന് തുക ചെലവഴിക്കുന്നതിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
പട്ടികജാതി വിഭാഗക്കാർക്ക് ഭവന നിർമ്മാണത്തിന് പ്രത്യേക പദ്ധതി
*364.
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു തുണ്ട് ഭൂമിയും സുരക്ഷിതമായ വീടും എന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടി നടപ്പിലാക്കിയ പദ്ധതികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
വിവിധ പദ്ധതികളില്‍ ഉൾപ്പെടുത്തി ഭവന നിർമ്മാണത്തിനുള്ള ആനുകൂല്യം ലഭിച്ചവരും എന്നാൽ വിവിധ കാരണങ്ങളാൽ ഭവന നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാത്തവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ വീട് പൂർത്തീകരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( സി )
ഭവനരഹിതരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് വീട് നിർമ്മിക്കുന്നതിന് വേണ്ടി അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ഭവന നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഡി )
ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത പട്ടികജാതി വിഭാഗത്തിലെ ഭവനരഹിതർക്ക് ഭവന നിർമ്മാണത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമോ; വിശദാംശം നല്കുമോ?
ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
*365.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ ഡി കെ മുരളി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴയുടെ ലഭ്യതയില്‍ വന്നിട്ടുള്ള വ്യതിയാനവും മഴക്കാലം കഴിഞ്ഞ് അധികകാലം കഴിയുന്നതിന് മുൻപ് തന്നെ ചില പ്രദേശങ്ങളില്‍ വരള്‍ച്ച അനുഭവപ്പെടുന്ന സാഹചര്യവും കണക്കിലെടുത്ത് മഴക്കാലത്ത് ലഭ്യമാകുന്ന ജലം പരമാവധി സംഭരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കാലാവസ്ഥാ വ്യതിയാനം മൂലം കടുത്ത ജല ദൗര്‍ലഭ്യം അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി എന്തെല്ലാം ജല സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ജല ദുരുപയോഗവും ജല മലിനീകരണവും തടയുന്നതിനുതകുംവിധം ജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
കടലിൽ മത്സ്യസമ്പത്ത് കുറയാനുണ്ടായ സാഹചര്യം
*366.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലിൽ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതുമൂലം കടല്‍ വെള്ളത്തിലുണ്ടാകുന്ന മാറ്റങ്ങൾ മത്സ്യസമ്പത്ത് കുറയാന്‍ കാരണമാകുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ ഈ വിഷയം സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
മത്സ്യദൗര്‍ലഭ്യം കാരണമുണ്ടായ വിലവര്‍ദ്ധനവ് പരിഹരിക്കുന്നതിന് നടപടി
*367.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. റോജി എം. ജോൺ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലാവസ്ഥ വ്യതിയാനം മത്സ്യസമ്പത്തിനെ എപ്രകാരം ബാധിച്ചുവെന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് സുലഭമായി ലഭിക്കുന്ന മത്തി അടക്കമുള്ള മത്സ്യങ്ങളുടെ ദൗർലഭ്യം സർക്കാർ ഗൗരവമായി കാണുന്നുണ്ടോ;
( സി )
മത്സ്യങ്ങളുടെ ദൗർലഭ്യം മൂലം മത്സ്യങ്ങളുടെ വിലയില്‍ വന്ന വർദ്ധനവ് മത്സ്യത്തൊഴിലാളി സമൂഹത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പ്രതിസന്ധി പരിഹരിക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി
*368.
ശ്രീ. എം.വിജിന്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി ദെലീമ
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി മേഖലയിലെ എത്ര കുടുംബങ്ങളാണ് അതിദാരിദ്ര്യം അനുഭവിക്കുന്നതെന്ന് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
ഇത്തരത്തിലുള്ളവരിൽ എത്ര പേരുടെ വിവിധങ്ങളായ പ്രശ്നങ്ങൾ നാളിതുവരെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
പതിനാലാം സുസ്ഥിര വികസന ലക്ഷ്യ പ്രകാരം വിശപ്പ് രഹിത ജനത എന്നത് സാക്ഷാത്കരിക്കുന്നതിന് മത്സ്യമേഖലയിൽ ഏറ്റെടുത്ത് നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണ് വിശദമാക്കുമോ?
മുതലപ്പൊഴി മാസ്റ്റർ പ്ലാനിന്റെ പുരോഗതി
*369.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴി മാസ്റ്റർ പ്ലാനിനുവേണ്ടി വകയിരുത്തിയിരുന്ന തുക പൂർണ്ണമായും വിനിയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
മുതലപ്പൊഴി മാസ്റ്റർ പ്ലാനിന്റെ പുരോഗതി വിശദമാക്കാമോ?
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭിന്നശേഷിക്കാരുടെ ഉന്നമനം
*370.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ വി ജോയി
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഈ വിഭാഗത്തിൽപ്പെട്ടവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( സി )
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പാക്കിയ കാറ്റാടി പദ്ധതി വഴി ഈ സർക്കാരിന്റെ കാലത്ത് എത്ര ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്; വിശദമാക്കുമോ?
ഫിഷറീസ് നയം നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി
*371.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും മത്സ്യ ലഭ്യതയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും സഹായിക്കുന്ന ഫിഷറീസ് നയം സംസ്ഥാനത്താകമാനം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യങ്ങളുടെ ചൂഷണരഹിതമായ വ്യാപാരം ഉറപ്പാക്കാൻ വേണ്ടി നിർമ്മിച്ച നിയമവും ചട്ടങ്ങളും പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് കാലതാമസം നേരിടുന്നതായുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഫിഷറീസ് നയം നടപ്പിലാക്കുന്നതിനു മുമ്പായി വിവിധ വിഭാഗം മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി കൂടിയാലോചനകൾ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പ്രസ്തുത നയം നടപ്പിലാക്കുമ്പോൾ മത്സ്യ വ്യാപാരികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
പങ്കാളിത്ത വന പരിപാലനം
*372.
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എം. എം. മണി
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന പരിപാലനത്തിനും വനാരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും വനം വകുപ്പ് സ്വീകരിച്ച് വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് ശോഷണം സംഭവിച്ച വനങ്ങളുടെ പുനരുജ്ജീവനത്തിനും ജെെവ സംരക്ഷണത്തിനുമായുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്തെ വനങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായം ഉപയോഗിച്ച് പങ്കാളിത്ത വന പരിപാലനത്തിനു കീഴില്‍ ജനപങ്കാളിത്തത്തോടെ ഏതൊക്കെ പദ്ധതികള്‍ നടപ്പിലാക്കിവരുന്നുവെന്ന് വ്യക്തമാക്കാമോ?
വനശ്രീ വിഭവങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വിപണനം
*373.
ശ്രീ. പി. വി. അൻവർ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. രാജ
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാശ്രിത സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് വന ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ആരംഭിച്ച വനശ്രീ കേന്ദ്രങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി വഴി വനാശ്രിത സമൂഹത്തിന്റെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്താനായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വനശ്രീ വിഭവങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും ഓണ്‍ലൈന്‍ വിപണനം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി മുഖേന എത്ര പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സാധിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനും ഉല്പാദനം വർധിപ്പിക്കുന്നതിനും നൽകിവരുന്ന ആനുകൂല്യങ്ങൾ
*374.
ശ്രീമതി ഉമ തോമസ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനും ഉല്പാദനം വർദ്ധിപ്പിക്കുന്നതിനും മത്സ്യവിത്ത് ഉല്പാദിപ്പിക്കുന്നതിനും പദ്ധതിയുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പുഴകളിലും തോടുകളിലും ഫാക്ടറി മാലിന്യമടക്കം നിക്ഷേപിക്കുന്നത് മത്സ്യകൃഷിയെ എപ്രകാരം ബാധിക്കുന്നു എന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
സംസ്ഥാനത്ത് മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിനും ഉല്പാദനം വർധിപ്പിക്കുന്നതിനും നൽകിവരുന്ന ആനുകൂല്യങ്ങൾ എന്തെല്ലാം; വിശദമാക്കാമോ?
മത്സ്യസമ്പത്തിനെക്കുറിച്ച് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം
*375.
ശ്രീ. അൻവർ സാദത്ത്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലിൽ ഉണ്ടാകുന്ന എൽ നിനോ-ലാനിനാ പ്രതിഭാസങ്ങൾ സംസ്ഥാനത്തെ മത്സ്യസമ്പത്തിനെ എപ്രകാരമാണ് ബാധിക്കുന്നത് എന്ന് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത പഠനങ്ങളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
കേരള നാടന്‍കലാ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍
*376.
ശ്രീമതി ദെലീമ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നാടന്‍കലാ (ഫോക് ലോര്‍) അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അക്കാദമിയെ നാടന്‍ കലകളുടെ ഗവേഷണത്തിനുള്ള ഒരു കേന്ദ്രമായി വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
നാടന്‍ കലകളുടെ സംരക്ഷണത്തിനായി ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ ഉള്‍പ്പെടെയുള്ളവ ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;?
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗ ഉദ്യോഗാർത്ഥികൾക്ക് പരിശീലനം
*377.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകിവരുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പരിശീലനത്തിനായി തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ധനസഹായം നൽകുന്നുണ്ടോ; എങ്കിൽ ഈ തുക വർദ്ധിപ്പിച്ച് നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
പരിശീലനം നല്‍കുന്നതിനായി കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ എവിടെയെല്ലാമെന്ന് വ്യക്തമാക്കുമോ?
പുതുക്കിയ വനനിയമം നടപ്പാക്കുമ്പോഴുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍
*378.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1980-ലെ വനസംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള പുതുക്കിയ വന നിയമം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വികസന പ്രവർത്തനങ്ങൾക്ക് വനഭൂമി വിട്ടുനൽകുമ്പോൾ അത്രയും ഭൂമി വനമേഖലയ്ക്ക് പുറത്ത് കണ്ടെത്തി പരിഹാര വനവല്‍ക്കരണം നടത്തണമെന്നുള്ള വ്യവസ്ഥ ഒഴിവാക്കുന്നതുമൂലം കേരളത്തിലെ വനമേഖല ക്ഷയിക്കുന്നതിനും പാരിസ്ഥിതിക ആഘാതങ്ങൾ വർദ്ധിക്കുന്നതിനും ഇടയാകുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പരിഹാര വനവൽക്കരണത്തിന് പകരമായി ഗ്രീൻ ക്രെഡിറ്റ് സമ്പ്രദായം നിലവിൽ വരുമ്പോൾ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഇഷ്ടാനുസരണം വനനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് സഹായിക്കുമെന്ന വസ്തുത കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കേന്ദ്രസർക്കാരിന്റെ പുതുക്കിയ വന നിയമം വലിയ ദുരന്തങ്ങൾ ഉണ്ടാക്കുമെന്ന സാഹചര്യത്തിൽ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍
*379.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങളും പാരമ്പര്യ അറിവുകളും സംസ്കാരവും സംരക്ഷിച്ചുകൊണ്ട് സാമൂഹിക സമത്വവും സുരക്ഷയും സാമ്പത്തിക വികസനവും വിദ്യാഭ്യാസ ഉന്നമനവും ഉറപ്പുവരുത്താൻ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാത‍ൃകയാക്കാവുന്ന എന്തൊക്കെ ക്രിയാത്മകമായ പദ്ധതികളാണ് പട്ടികവര്‍ഗ്ഗ മേഖലയില്‍ നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, പോഷകാഹാരം എന്നിവയെക്കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കുവാന്‍ എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്; വിശദമാക്കുമോ?
തീരോന്നതി പദ്ധതി
*380.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരോന്നതി പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പദ്ധതിയുടെ ഭാഗമായി തീരദേശ മേഖലയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കി വരുന്നതെന്ന് വിശദമാക്കാമോ;
( സി )
മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളെ ശാക്തീകരിക്കുന്നതിന് നാളിതുവരെ എത്ര രൂപ വകയിരുത്തിയിട്ടുണ്ടെന്നും അതിൽ എത്ര രൂപ പ്രസ്തുത സംഘങ്ങള്‍ക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അറിയിക്കുമോ;
( ഡി )
മത്സ്യത്തൊഴിലാളി ക്ഷേമ വികസന സഹകരണ സംഘങ്ങളുടെ ഓഡിറ്റിംഗ് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
നദികളിലെയും ഡാമുകളിലെയും മണൽ നീക്കം ​ചെയ്യാൻ നടപടി
*381.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. കെ. ബഷീർ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന മണൽ നീക്കം ചെയ്യുന്നതിന് നിലവിൽ സംവിധാനമുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം ശേഖരിക്കുന്ന മണൽ പൊതുജനങ്ങൾക്ക് വിൽക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഇതിലൂടെ എന്ത് തുക സംഭരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കുമോ?
ജലാശയങ്ങളുടെ ആസ്തി രജിസ്റ്റര്‍ തയ്യാറാക്കാന്‍ നടപടി
*382.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലവിഭവ വകുപ്പിന്റെ ആസ്തികളായി കണക്കാക്കിയിട്ടുള്ള ജലാശയങ്ങൾ, തോടുകള്‍, പുഴകള്‍, മറ്റു ജലനിര്‍ഗ്ഗമന മാര്‍ഗ്ഗങ്ങള്‍ എന്നിവയുടെ നീളവും വീതിയും ഉള്‍പ്പെടുത്തിയ ആസ്തി രജിസ്റ്റര്‍ തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കിൽ അതിര്‍ത്തികള്‍ വേര്‍തിരിക്കാത്തത് കയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ആയത് ഒഴിപ്പിച്ചെടുക്കുന്നതിന് തടസ്സമാകുന്നുവെന്നതും കണക്കിലെടുത്ത് ഒരു ആസ്തി രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
ദ്രുത പ്രതികരണ സേനയുടെ വിപുലീകരണം
*383.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർദ്ധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് എല്ലാ മാർഗങ്ങളും അവലംബിക്കേണ്ടതിന്റെ ആവശ്യകത പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
വന്യജീവികളുടെ ആക്രമണം ഉണ്ടാകുമ്പോൾ വളരെ വേഗം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കൂടുതൽ ദ്രുത പ്രതികരണ സേനയെ സജ്ജമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( സി )
വന്യജീവി ആക്രമണം നിയന്ത്രിക്കുന്നതിന് വേണ്ടി രൂപീകരിച്ചിട്ടുള്ള ദ്രുത പ്രതികരണ സേനയിൽ നിലവിലുള്ള സംവിധാനങ്ങൾ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;
( ഡി )
മനുഷ്യവാസ മേഖലയിൽ എത്തിപ്പെടുന്ന അവശതയുള്ളതോ പരിക്ക് പറ്റിയതോ ആയ വന്യജീവികൾക്ക് ആവശ്യമായ ചികിത്സ നൽകി അവയുടെ ആവാസ വ്യവസ്ഥയിലേക്ക് തിരികെവിടുന്നതിനുള്ള പരിശീലനം ലഭിച്ചവരെ ദ്രുത പ്രതികരണ സേനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദീകരിക്കുമോ?
വന്യജീവി ആക്രമണം തടയാന്‍ അയൽസംസ്ഥാനങ്ങളുമായുള്ള ഏകോപനം
*384.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണം തടയുന്നതിനായി കർണാടകം അടക്കമുള്ള അയൽസംസ്ഥാനങ്ങളുമായി ഏകോപനം ആവശ്യമാണെന്ന് കരുതുന്നുണ്ടോ;
( ബി )
അയൽസംസ്ഥാനങ്ങളുടെ വനാതിർത്തിയിൽ നിന്നും സംസ്ഥാനത്തേക്ക് കാട്ടാന തുടങ്ങിയ വന്യജീവികൾ ഇറങ്ങുന്ന അവസരത്തിൽ സംസ്ഥാന വനം വകുപ്പിനെ അറിയിക്കാനും ഏകോപനം നടത്താനുമുള്ള സംവിധാനം ഉറപ്പാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
എങ്കിൽ വന്യജീവി ആക്രമണം തടയുന്നതിനായി കർണാടകം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളുമായി ഏകോപനം നടത്താൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
മത്സ്യഫെ‍ഡ് നടപ്പാക്കുന്ന പദ്ധതികൾ
*385.
ശ്രീ എം നൗഷാദ്
ശ്രീ വി ജോയി
ശ്രീമതി യു പ്രതിഭ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധന മേഖലയുടെ നിലനിൽപ്പിനും മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനുമായി മത്സ്യഫെഡ് മുഖേന നടപ്പാക്കുന്ന പദ്ധതികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
മത്സ്യത്തൊഴിലാളികളെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്നും മോചിപ്പിക്കുന്നതിന് വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എന്തെല്ലാം തരത്തിലുള്ള വായ്പകളാണ് മത്സ്യഫെഡ് മുഖേന അനുവദിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
മത്സ്യഫെ‍ഡ് നടപ്പാക്കുന്ന പലിശരഹിത വായ്പാ പദ്ധതി വഴി നാളിതുവരെ എത്ര പേർക്ക് എത്ര രൂപ ധനസഹായം അനുവദിച്ചിട്ടുണ്ട് എന്നതിനെ സംബന്ധിച്ച കണക്കുകൾ ലഭ്യമാണോ; എങ്കിൽ ഇവയുടെ ജില്ല തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ?
കാട്ടുതീ തടയാന്‍ നടപടി
*386.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനസംരക്ഷണത്തിനും അതിന്റെ പ്രാധാന്യം സംബന്ധിച്ച ബോധവത്ക്കരണത്തിനുമായി നടത്തിവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ വനമേഖലകളില്‍ കാട്ടുതീ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
കാട്ടുതീ തടയുന്നതിന് സ്വീകരിച്ചുവരുന്ന പ്രധാന നടപടികള്‍ വ്യക്തമാക്കുമോ;
( ഡി )
കാട്ടുതീയുടെ പ്രത്യാഘാതമായി ഉണ്ടാകുന്ന വരള്‍ച്ച, വെള്ളപ്പൊക്കം, സൂര്യാഘാതം, കാലാവസ്ഥാ വ്യതിയാനം എന്നിവ നേരിടാൻ സ്വീകരിച്ച് വരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
സാഫ് നടപ്പാക്കുന്ന പദ്ധതികള്‍
*387.
ശ്രീ. മുരളി പെരുനെല്ലി
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ഡോ. സുജിത് വിജയൻപിള്ള
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി വനിതാ ശാക്തീകരണത്തിനായി 2005-ൽ പ്രവർത്തനം ആരംഭിച്ച സാഫിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സുനാമി പുസരധിവാസ ഫണ്ട് ഉപയോഗിച്ച് സാഫിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ആക്ടിവിറ്റി ഗ്രൂപ്പുകളുടെ നിലവിലെ അവസ്ഥ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍ ആരംഭിച്ച ആക്ടിവിറ്റി ഗ്രൂപ്പുകളിൽ പ്രവർത്തനം നിലച്ചുപോയവയെ സഹായിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
സാഫ് വഴി നടപ്പിലാക്കുന്ന പ്രധാന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി സൗകര്യം
*388.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഏതെല്ലാം വിഭാഗങ്ങളെ സംസ്ഥാന ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി സൗകര്യം ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ;
( സി )
ഇന്റര്‍നെറ്റ് സൗകര്യമുളള പ്രദേശങ്ങളിലെ സാമൂഹ്യ പഠനകേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ ലൈബ്രറികള്‍ സജ്ജീകരിക്കുമോ; വ്യക്തമാക്കുമോ?
കടല്‍ക്ഷോഭം നേരിടുവാന്‍ കുറ്റമറ്റ സംവിധാനം
*389.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്‍സൂണ്‍ കാലത്ത് നേരിടുന്ന ദുരിതങ്ങൾക്കുപുറമെ മഴയും കടല്‍ക്ഷോഭവുമൊക്കെ ഏതുസമയത്തും ഉണ്ടാകാമെന്ന വിധത്തിൽ കാലാവസ്ഥാ വ്യതിയാനം കൂടി നേരിടേണ്ടി വരുന്ന തീരദേശ ജനതയുടെ പ്രത്യേകിച്ചും മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരം കാണുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
കടല്‍ക്ഷോഭം നേരിടുവാന്‍ കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇക്കാര്യത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
പുലിമുട്ട് നിര്‍മ്മാണവും മറ്റും കൂടുതല്‍ ഫലപ്രദമായി നടത്താന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ജലസ്രോതസ്സുകളെ ബന്ധിപ്പിച്ച് ജലലഭ്യത ഉറപ്പാക്കാന്‍ നടപടി
*390.
ശ്രീമതി യു പ്രതിഭ
ഡോ. കെ. ടി. ജലീൽ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത ജലസ്രോതസ്സുകളായ കുളങ്ങള്‍ തമ്മിലും, കുളങ്ങളും ജലസേചന കനാലുകള്‍ തമ്മിലും ബന്ധിപ്പിച്ച് ജലലഭ്യത ഉറപ്പാക്കുന്നതിനും ജലവിനിയോഗ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഭൂവിനിയോഗത്തിലെ മാറ്റവും കൃഷിയിടങ്ങളുടെ കുറവും കാരണം ജലസ്രോതസ്സുകളുടെ നഷ്ടപ്പെട്ട ശൃംഖല പുനഃസ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മഴക്കാലത്ത് തോടുകളിലൂടെ ഒഴുകി എത്തുന്ന ജലം പരമാവധി സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി നീരൊഴുക്ക് വേഗത നിയന്ത്രിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് അറിയിക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.