STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നടപടി
*331.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ വി ജോയി
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രയല്‍ റണ്ണിനൊരുങ്ങുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ അംഗീകാരങ്ങളും അനുമതിയും നേടിയെടുക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഇനി ഏതെല്ലാം അനുമതിയും അംഗീകാരങ്ങളുമാണ് ലഭ്യമാകാനുള്ളതെന്ന് അറിയിക്കുമോ;
( സി )
അനുമതികള്‍ സമയബന്ധിതമായി നേടിയെടുക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( ഡി )
കസ്റ്റംസ് പോര്‍ട്ട് എന്ന അംഗീകാരം ലഭിച്ചതിലൂടെ ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് വിഴിഞ്ഞം തുറമുഖത്ത് നടത്താന്‍ സാധിക്കുന്നതെന്ന് വിശദമാക്കാമോ?
ട്രഷറി തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ നടപടി
*332.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികളിൽ വ്യാജ ചെക്കുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ എവിടെയെല്ലാമാണ് കണ്ടെത്തിയതെന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ കുറ്റക്കാർക്കെതിരെ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;
( ഡി )
ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
പരുത്തിയുടെ വിലക്കയറ്റം തടയാൻ നടപടി
*333.
ശ്രീ. എം. വിൻസെന്റ്
ശ്രീ. സണ്ണി ജോസഫ്
ശ്രീമതി ഉമ തോമസ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരുത്തിയുടെ വിലക്കയറ്റം കൈത്തറി മേഖലയെ എപ്രകാരം ബാധിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻകിട കമ്പനികൾ വൻതോതിൽ പരുത്തി വാങ്ങി സംഭരിക്കുന്നത് പരുത്തിയുടെ വിലവർദ്ധനവിന് കാരണമാകുന്നു എന്നത് വസ്തുതയാണോ;
( സി )
എങ്കില്‍ ഇത് തടയാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെടാൻ നടപടി സ്വീകരിക്കുമോ?
നികുതി വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാന്‍ നടപടി
*334.
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നികുതി പിരിവ് കാര്യക്ഷമമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നികുതി വകുപ്പിലെ ഓഡിറ്റ്, എൻഫോഴ്‌സ്‌മെന്റ് എന്നീ വിഭാഗങ്ങളുടെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഈ വിഭാഗങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
നികുതി വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി നിയമപ്രകാരം ജി.എസ്‌.ടി. രജിസ്ട്രേഷൻ എടുക്കേണ്ടവരെക്കൊണ്ട് രജിസ്ട്രേഷൻ എടുപ്പിക്കാനും അവര്‍ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
ജി.എസ്.ടി., ജി.എസ്.ടി. ഇതര ഇനങ്ങളിലെ പ്രതീക്ഷിത വരുമാനം
*335.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ ജി.എസ്.ടി., ജി.എസ്.ടി. ഇതര ഇനങ്ങളിൽ പ്രതീക്ഷിച്ചിരുന്നതിൽ കൂടുതൽ വരുമാനം നേടുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ജി.എസ്.ടി. നടപ്പാക്കിയ അവസരത്തിൽ തന്നെ അത് നടപ്പാക്കുന്നതുമൂലം സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടത്തിന് കോമ്പൻസേഷൻ ലഭ്യമാക്കുന്നതിന് വ്യവസ്ഥ ചെയ്തിരുന്നോ; കേന്ദ്ര സർക്കാരിൽ നിന്നും നിലവിൽ ഈ ഇനത്തിൽ തുക ലഭ്യമാകുന്നുണ്ടോ;
( സി )
ജി.എസ്.ടി. നിയമങ്ങൾക്കനുസൃതമായി നികുതി ഭരണം കാര്യക്ഷമമാക്കുന്നതിനായി രാജ്യത്ത് ആദ്യമായി വകുപ്പ് പുനഃസംഘടിപ്പിക്കുവാൻ കഴിഞ്ഞുവെന്നത് ഈ രംഗത്തെ നേട്ടമായി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗ്
*336.
ശ്രീ. മുരളി പെരുനെല്ലി
ഡോ. കെ. ടി. ജലീൽ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിംഗില്‍ കേരളത്തിന് നേട്ടമുണ്ടാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വ്യവസായ സൗഹൃദ റാങ്കിംഗില്‍ സംസ്ഥാനത്തിന്റെ ലക്ഷ്യം എന്താണ്; പ്രസ്തുത ലക്ഷ്യം നേടുന്നതിനായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( സി )
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടി നടത്തിയിട്ടുളള നിയമഭേദഗതികള്‍ വ്യവസായ സൗഹൃദ റാങ്കിംഗില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്നതിന് സംസ്ഥാനത്തിന് സഹായകമായിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
ഇതിലൂടെ കൈവരിച്ച പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
സേവന മേഖലയിലെ നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്താന്‍ നടപടി
*337.
ശ്രീ വി കെ പ്രശാന്ത്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. പി. വി. അൻവർ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സേവന മേഖലയിലെ നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി സ്വീകരിച്ചുവരുന്ന പ്രവർത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത മേഖലയില്‍ നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിനും തടയുന്നതിനും എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ;
( സി )
സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിനെ സംബന്ധിച്ച് സേവനമേഖല താരതമ്യേന ഒരു പുതിയ മേഖലയാണ് എന്നതിനാൽ നികുതി പിരിവ്, നികുതി വെട്ടിപ്പ് തടയല്‍ തുടങ്ങിയ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാകാത്ത സാഹചര്യം നിലവിലുണ്ടോ; വ്യക്തമാക്കുമോ?
പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുവാന്‍ നടപടി
*338.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണ മേഖലയിലെ ആകെ തൊഴിലാളികളിൽ ഗണ്യമായ പങ്ക്‌ ജോലി ചെയ്യുന്ന പരമ്പരാഗത വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാൻ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പരമ്പരാഗത വ്യവസായ മേഖലകളുടെ നവീകരണത്തിലൂടെ പുതിയ തൊഴിലവസരങ്ങൾ രൂപപ്പെടുത്താമെന്നത് കണക്കിലെടുത്ത് കയർ, കശുവണ്ടി, കൈത്തറി, ഖാദി എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങൾ കാലാനുസൃതമായി ആധുനികവൽക്കരിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും ഫലപ്രദമായ വിപണന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സംഭരണം, വിതരണം എന്നിവയുൾപ്പെടെ ആവശ്യമായ ലോജിസ്റ്റിക്സ് പിന്തുണ ഒരുക്കിക്കൊണ്ട് പരമ്പരാഗത വ്യവസായ മേഖലയുടെ ഉല്പന്നങ്ങൾക്ക് പുതിയ വിപണി കണ്ടെത്തുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
ഡിവിസിബിള്‍ പൂളില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കുന്ന വിഹിതം
*339.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ മാെത്തം വരുമാനത്തിന്റെ 62.7% കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാകുമ്പോള്‍ ചെലവുകളുടെ 62.4% സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാകുന്നുവെന്ന നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ നിലവിലെ വരുമാനത്തിന്റെയും ചെലവിന്റെയും അനുപാതം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പത്താം ധനകാര്യ കമ്മീഷന്‍ കാലയവളവില്‍ നിന്നും പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കാലയളവിലേയ്ക്ക് എത്തുമ്പോള്‍ ഡിവിസിബിള്‍ പൂളില്‍ നിന്നും സംസ്ഥാനത്തിന് ലഭിച്ചു വന്നിരുന്ന വിഹിതം കുറഞ്ഞു വരുന്ന സാഹചര്യമുണ്ടോ; വിശദമാക്കാമോ;
( സി )
കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് നിന്ന് ജി.എസ്.ടി. നഷ്ടപരിഹാര സെസ്സ് പിരിച്ചെടുക്കുന്നുണ്ടോ; എങ്കില്‍ ഇതില്‍ നിന്നും ജി.എസ്.ടി. നടപ്പാക്കിയതുമൂലം സംസ്ഥാനത്തിനുണ്ടായ നഷ്ടപരിഹാരം അനുവദിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനങ്ങളുമായി പങ്ക് വയ്ക്കേണ്ടതില്ലാത്ത സെസ്സ്, സര്‍ചാര്‍ജ് ഇനങ്ങളില്‍ സംസ്ഥാനത്തു നിന്നും കേന്ദ്രസര്‍ക്കാര്‍ പിരിക്കുന്ന തുകയെത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
സഹകരണ വകുപ്പിന്റെ സാമൂഹ്യ ഇടപെടലുകള്‍
*340.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ ശൃംഖല ഉപയോഗപ്പെടുത്തി സാമൂഹ്യ ജീവിതത്തെ ബാധിക്കുന്ന പുതിയ ഇടപെടലുകള്‍ നടത്തുന്നതിന്റെ സാധ്യത പരിശോധിച്ചിട്ടുണ്ടോ;
( ബി )
സഹകരണ മേഖലയിലെ നിക്ഷേപം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ഉപയുക്തമാക്കുന്നതിനും നിക്ഷേപകരുടെ ആത്മവിശ്വാസം മെച്ചപ്പെടുത്തി നിക്ഷേപം വര്‍ദ്ധിപ്പിച്ച് വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതിനും പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ; വിശദാംശം വെളിപ്പെടുത്തുമോ;
( സി )
സാധാരണക്കാരായ സഹകാരികളെ അവരുടെ വ്യക്തിപരമായ വിഷമ ഘട്ടങ്ങളില്‍ സഹായിക്കുന്നതിനായി എന്തെല്ലാം സ്കീമുകളാണ് നിലവിലുള്ളത്;
( ഡി )
സാംസ്‌കാരിക മേഖലയില്‍ സഹകരണ വകുപ്പിന്റെ ഇടപെടല്‍ ശക്തമാക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കാമോ?
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ പ്രത്യേക വായ്പാ പദ്ധതി
*341.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചെറുകിട, ഇടത്തരം വ്യവസായങ്ങളിൽ പകുതിയോളം കാർഷികാധിഷ്ഠിത വ്യവസായങ്ങൾ ആണെന്നത് ധനകാര്യവകപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത വ്യവസായ സംരംഭങ്ങളെ സഹായിക്കുന്നതിനായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ പ്രത്യേക വായ്പാ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
പുതിയ കാർഷികാധിഷ്ഠിത വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കൽ, നിലവിലുള്ള യൂണിറ്റുകളുടെ നവീകരണം, പ്രവർത്തന മൂലധനം തുടങ്ങിയവ പ്രസ്തുത വായ്പാ പദ്ധതിയില്‍ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കാർഷികോത്പാദന രംഗത്തിനും നിർമ്മാണ മേഖലയ്ക്കും ആവശ്യമായ സൂക്ഷ്മ-ചെറുകിട യന്ത്രങ്ങൾ നിർമ്മിക്കുന്ന സ്റ്റാർട്ടപ്പുകള്‍ക്ക് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി സഹായം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
ഊര്‍ജ്ജ കേരള മിഷന്‍
*342.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള ഊര്‍ജ്ജ കേരള മിഷന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
ഊര്‍ജ്ജ രംഗത്ത് ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ വൈദ്യുതി വിതരണ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ?
സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‍വെയര്‍ കാര്യക്ഷമമാക്കാന്‍ നടപടി
*343.
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ രമേശ് ചെന്നിത്തല
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ബാങ്കുകളുടെ സോഫ്റ്റ്‍വെയര്‍ കാര്യക്ഷമമാക്കാൻ നിലവിലുള്ള സംവിധാനങ്ങള്‍ എന്തൊക്കെയാണെന്നും ഇവ പര്യാപ്തമാണോയെന്നും അറിയിക്കാമോ;
( ബി )
സഹകരണ ബാങ്കുകളുടെ പ്രവർത്തനം സുഗമമാക്കാൻ ഏകീകൃത സോഫ്റ്റ്‍വെയർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സഹകരണ ബാങ്കുകളുടെ ഓഡിറ്റിംഗ് കുറ്റമറ്റതും കാര്യക്ഷമവുമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
സഹകരണ മേഖലയിൽ സുതാര്യതയും ശേഷിയും ഉയർത്തുന്ന പദ്ധതികള്‍
*344.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ കാലത്തെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് സഹകരണ മേഖലയിൽ സുതാര്യതയും ശേഷിയും ഉയർത്തുന്ന പദ്ധതികള്‍ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകാരികള്‍ക്ക് സൗരോർജ്ജം ഉപയോഗിച്ച് വൈദ്യുതി നിലയങ്ങൾ ആരംഭിക്കുന്നതിനായി സബ്സിഡിയോടുകൂടി വായ്പകൾ വിതരണം ചെയ്യുന്ന പദ്ധതി സഹകരണ മേഖലയിൽ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സാധാരണക്കാരായ വിദ്യാർത്ഥികളേയും യുവാക്കളേയും തൊഴിലന്വേഷകരേയും സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടി സഹകരണ വകുപ്പ് നൈപുണ്യ വികസന വായ്പാ പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സഹകരണമേഖലയിലൂടെ പരമ്പരാഗത ഭക്ഷ്യ, കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങളുടെയും വിനോദസഞ്ചാരത്തിന്റെയും വളര്‍ച്ച നേടിയെടുക്കാനും ഇതിലൂടെ പ്രസ്തുത മേഖലകളില്‍ ആഗോള അംഗീകാരം നേടിയെടുക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
സപ്ലൈ കോഡ് ഭേദഗതി
*345.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടില്‍ വ്യവസായങ്ങള്‍ക്ക് ഗാര്‍ഹിക നിരക്കില്‍ വൈദ്യുതി നല്‍കുന്നതിനുള്ള സപ്ലൈ കോഡ് ഭേദഗതി നിലവില്‍ വന്നിട്ടുണ്ടോ; ഭേദഗതി നിലവില്‍ വരുന്നതോടുകൂടി ഈ രംഗത്ത് ഉണ്ടാകുന്ന നേട്ടം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
എന്തെല്ലാം ഭേദഗതികളാണ് സപ്ലൈ കോഡില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത ഭേദഗതി സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരുന്നോ; വിശദമാക്കുമോ;
( ഡി )
കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും ഓണ്‍ലൈനാക്കാന്‍ പ്രസ്തുത ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
ട്രഷറി പ്രവർത്തനം കുറ്റമറ്റതാക്കാൻ സ്വീകരിച്ച നടപടികൾ
*346.
ശ്രീ രമേശ് ചെന്നിത്തല
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020 ഓഗസ്റ്റ് മാസത്തില്‍ വഞ്ചിയൂർ ട്രഷറിയിൽ നിന്നും വിരമിച്ച ജീവനക്കാരന്റെ ലോഗിൻ ഐ.ഡി.യും പാസ്‌വേഡും ഉപയോഗിച്ച് മറ്റൊരു ജീവനക്കാരൻ ട്രഷറിയിൽ നിന്നും പണം തട്ടിയെടുത്ത സംഭവം ട്രഷറി സോഫ്ട്‍വെയറിലെ അടക്കമുള്ള പഴുതുകൾ വെളിപ്പെടുത്തുന്നതായിരുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കില്‍ പ്രസ്തുത സംഭവത്തിന്റെ പശ്ചാത്തലത്തിൽ ട്രഷറി പ്രവർത്തനം കുറ്റമറ്റതാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
അപ്രകാരം സ്വീകരിച്ച നടപടികൾ കാര്യക്ഷമമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍
*347.
ശ്രീ. എ. രാജ
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വൈദ്യുതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് സുസ്ഥിര വികസന മാതൃകയില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഉദ്ദേശ്യലക്ഷ്യം കൈവരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഈ ദിശയിൽ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജനങ്ങള്‍ക്ക് ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഈ ലക്ഷ്യത്തിലേക്കെത്തുന്നതിനായി നടപ്പാക്കുന്ന നൂതന പരിപാടികളെക്കുറിച്ച് വിശദമാക്കുമോ?
സൂക്ഷ്മ - ചെറുകിട - ഇടത്തര വ്യവസായ സ്ഥാപനങ്ങളുടെ സമഗ്ര പുരോഗതി
*348.
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എം.വിജിന്‍
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂക്ഷ്മ - ചെറുകിട - ഇടത്തര വ്യവസായ സ്ഥാപനങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി സംസ്ഥാനത്തുണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കോര്‍പ്പറേഷന്റെ കീഴിലുള്ള വ്യവസായ എസ്റ്റേറ്റുകളുടെ നിലവിലെ സ്ഥിതിയെന്താണ്; വിശദമാക്കുമോ;
( ഡി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും പരിധിയിലുള്ള വ്യവസായ എസ്റ്റേറ്റുകളുടെ അലോട്ട്മെന്റിന് ഏകീകൃത സ്വഭാവം കൊണ്ടുവരുന്നതിനായി അലോട്ട്മെന്റ് പോളിസിയില്‍ പൊതുമാനദണ്ഡം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
ടാക്സ് റിസർച്ച് യൂണിറ്റ്
*349.
ശ്രീമതി കെ. കെ. രമ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ജി.എസ്‌.ടി. വരുമാനം നേടിയെടുക്കാനും പ്രസ്തുത നികുതി പിരിവ് കാര്യക്ഷമാക്കാനും സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
തമിഴ്‍നാട് അടക്കമുള്ള സംസ്ഥാനങ്ങൾ ടാക്സ് റിസർച്ച് യൂണിറ്റ് രൂപീകരിച്ചുകൊണ്ട് ഐ.ജി.എസ്‌.ടി. വരുമാനം വർദ്ധിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ സമാനമായ രീതിയിൽ ടാക്സ് റിസർച്ച് യൂണിറ്റ് രൂപീകരിച്ചുകൊണ്ട് ഐ.ജി.എസ്‌.ടി. വരുമാനം വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ?
വ്യവസായ മേഖലയിലെ വിദ്യാര്‍ത്ഥി പങ്കാളിത്തം
*350.
ശ്രീ. പി. വി. അൻവർ
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വ്യാവസായിക മേഖലയിലുണ്ടായ മുന്നേറ്റത്തിന്റെ ഗുണഫലങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹത്തിനും ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
വ്യവസായ സ്ഥാപനങ്ങള്‍ക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
സാങ്കേതിക മേഖലയില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റേണ്‍ഷിപ്പ് നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ; വെളിപ്പെടുത്തുമോ?
സഹകരണ വ്യവസായ പാര്‍ക്കുകള്‍
*351.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എം. എം. മണി
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലും സ്വകാര്യ മേഖലയിലും പ്രവര്‍ത്തിക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് പശ്ചാത്തല സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും ലക്ഷ്യമിട്ട് സഹകരണ വ്യവസായ പാര്‍ക്കുകള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കുവാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുമോ;
( ബി )
ഭൂപരിധിയില്‍ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് നല്‍കുന്ന ഇളവുകള്‍ സഹകരണ മേഖലയിലെ വ്യവസായ പാര്‍ക്കുകള്‍ക്ക് കൂടി ബാധകമാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ?
സാമ്പത്തിക രംഗം മെച്ചപ്പെടുത്താൻ നടപടി
*352.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം കൂടുതല്‍ മെച്ചപ്പെടുത്താൻ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
സഹകരണ മേഖലയിലെയും വിദേശ മലയാളികളുടെയും നിക്ഷേപങ്ങൾ സ്വീകരിച്ച് സംസ്ഥാനത്തിന്റെ കടബാധ്യത കുറയ്ക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനും നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍
*353.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവശ്യസാധനങ്ങളുടെ വിലനിയന്ത്രണത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ പങ്ക് എത്രത്തോളമാണെന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വിലനിലവാരം നിയന്ത്രിക്കുന്നതിന് ഈ വര്‍ഷം ഉത്സവകാല മാര്‍ക്കറ്റുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ വന്ന ശേഷം കണ്‍സ്യൂമര്‍ ഫെഡിന്റെ ആസ്തി, ബാധ്യതകളില്‍ ഉണ്ടായിട്ടുള്ള വ്യത്യാസം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; 
( ഡി )
കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
കൈത്തറി വസ്തുക്കളുടെ കയറ്റുമതി
*354.
ശ്രീ. സജീവ് ജോസഫ്
ശ്രീ. സണ്ണി ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ നിന്ന് പ്രതിവർഷം കയറ്റുമതി ചെയ്യുന്ന കൈത്തറി വസ്തുക്കളുടെ അളവിൽ ഇടിവ് സംഭവിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
എങ്കിൽ കയറ്റുമതിയിൽ ഇടിവ് ഉണ്ടാകാനുള്ള സാഹചര്യം വ്യക്തമാക്കാമോ;
( സി )
പ്രതീക്ഷിച്ച സാമ്പത്തിക നേട്ടമില്ലാത്തതും പരുത്തിയുടെ ഉയർന്ന വിലയും പുതുതലമുറ ഈ മേഖലയിലേക്ക് കടന്നുവരാത്തതും പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള വിതരണം
*355.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിലുളള പൊതുമേഖലാ സ്ഥാപനങ്ങളിൽ കൃത്യമായി ശമ്പള വിതരണം നടത്തുന്നുണ്ടോ;
( ബി )
കൃത്യമായി ശമ്പളം വിതരണം ചെയ്യാത്ത സ്ഥാപനങ്ങൾ ഉണ്ടെങ്കിൽ അവ ഏതെല്ലാമാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം വിതരണം ചെയ്യുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
കശുവണ്ടി വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍
*356.
ശ്രീ എം മുകേഷ്
ശ്രീമതി യു പ്രതിഭ
ശ്രീ ഒ . ആർ. കേളു
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി ഉല്‍പ്പാദനത്തിലും സംസ്കരണത്തിലും മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിലും സംസ്ഥാനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുവാന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുഖാന്തിരം ഈ മേഖലയില്‍ നടപ്പാക്കുന്ന പ്രവർത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സംസ്ഥാനത്ത് നിന്നും കയറ്റുമതി ചെയ്യപ്പെടുന്ന കശുവണ്ടി പരിപ്പിന്റെയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും ആകെ മൂല്യത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടോ; വിശദമാക്കുമോ?
ഇ-വേ ബിൽ
*357.
ശ്രീ. പി. ഉബൈദുള്ള
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-വേ ബിൽ നടപ്പാക്കുന്നതോടുകൂടി സ്വർണ്ണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പ് തടയുന്നതിന് സാധിക്കുമെന്ന് കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇ-വേ ബിൽ നടപ്പാക്കുന്നതിൽ സ്വര്‍ണ്ണ വ്യാപാരികൾക്കുളള ആശങ്ക പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സ്വർണ്ണ വ്യാപാര രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
സ്വർണ്ണത്തിന്റെ കള്ളക്കടത്ത് തടയുന്നതിനായി ആഭരണങ്ങളുടെ നിർമ്മാണം മുതൽ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നത് വരെയുള്ള പ്രക്രിയയ്ക്ക് ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ?
കെ.എസ്.എഫ്.ഇ.യുടെ പ്രവർത്തനങ്ങൾ
*358.
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാധാരണക്കാർക്കിടയിൽ സമ്പാദ്യശീലം വളർത്തുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനും കുത്തകകളുടെ ചൂഷണത്തിൽ നിന്ന് സംരക്ഷണമൊരുക്കുന്നതിനും കെ.എസ്.എഫ്.ഇ. നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ പ്രയോജനകരമായിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സാമൂഹ്യ സുരക്ഷാ പദ്ധതികളിൽ കെ.എസ്.എഫ്.ഇ. നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുമോ;
( സി )
ഈ സർക്കാരിന്റെ കാലയളവിൽ ഗ്യാരണ്ടി കമ്മീഷൻ, രജിസ്ട്രേഷൻ ചാർജ് തുടങ്ങിയ ഇനങ്ങളിൽ കെ.എസ്.എഫ്.ഇ. സംസ്ഥാന സർക്കാരിലേക്ക് നൽകിയ തുകയെത്രയാണെന്ന് അറിയിക്കുമോ?
കരിമണല്‍ ഖനനം
*359.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ വി ജോയി
ശ്രീ. എച്ച്. സലാം
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കരിമണല്‍ അടക്കമുള്ള ധാതുക്കള്‍ ഖനനം ചെയ്യുന്നതിനുള്ള സാധ്യത അവലോകനം നടത്തിയിട്ടുണ്ടോ; ഇതുസംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
മൈൻസ് ആന്‍ഡ് മിനറൽസ് (ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷൻ) ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ഖനനാവകാശം പൊതുമേഖലയില്‍ നിക്ഷിപ്തമാക്കിയിട്ടുണ്ടോ;
( സി )
എങ്കില്‍ സ്വകാര്യമേഖലയ്ക്കുകൂടി ഖനനാവകാശം നല്‍കുന്നതിനായി പ്രസ്തുത നിയമം ഭേദഗതിചെയ്യാൻ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
ധാതുഖനനം സ്വകാര്യമേഖലയ്ക്ക് അനുവദിക്കപ്പെട്ടാല്‍ അത് സംസ്ഥാനത്തിന്റെ തീരമേഖലയെ ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്ന് വിലിയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
സംസ്ഥാനത്തിന്റെ തീരദേശമേഖലയില്‍ നടക്കുന്ന കരിമണല്‍ ഖനനം കൂടുതല്‍ ശാസ്ത്രീയവും ആധുനികവും ലാഭകരവുമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
വാണിജ്യ മേഖലയുടെ സമഗ്രവികസനം
*360.
ശ്രീ. കെ. ആൻസലൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാപാരി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിനും വ്യാപാര വാണിജ്യ മേഖലയുടെ സമഗ്ര വികസനത്തിനുമായി നടപ്പാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;
( ബി )
ഇതിന്റെ ഭാഗമായി പ്രത്യേക വാണിജ്യ വിഭാഗം രൂപീകരിക്കുവാന്‍ സാധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിലൂടെ വാണിജ്യ വ്യാപാര മേഖലയില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ വിശദമാക്കുമോ;
( സി )
എം.എസ്.എം.ഇ. സംരംഭങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടി നല്‍കുവാന്‍ കഴിയുമോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.