UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
996.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ എരഞ്ഞിപ്പറമ്പ, കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കിയത് എന്നാണ്;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധചെലുത്തുന്നതിന് പ്രത്യേക സംവിധാനം നിലവിലുണ്ടോ; വിശദമാക്കാമോ?
997.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതു വരെയായി ജലവിഭവ വകുപ്പിന് ബജറ്റ് വിഹിതമായി ലഭിച്ച തുക എത്രയാണ് ; വിശദമാക്കുമോ;
( ബി )
പ്രസ്തുത തുക വിനിയോഗിച്ച് എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയതെന്നും ഓരോ നിയോജക മണ്ഡലത്തിനും എത്ര തുക വീതം വകയിരുത്തിയെന്നും അറിയിക്കുമോ;
( സി )
ഏറനാട് മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ടി ഫണ്ടില്‍ നിന്നും തുക അനുവദിക്കാൻ ഭരണാനുമതി നല്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ?
998.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കുടിവെള്ള പ്രശ്നവും കാര്‍ഷിക മേഖലയിലെ ജലദൗര്‍ലഭ്യവും പരിഹരിക്കുന്നതിന് കുറ്റ്യാടി–തൂണേരി-വേറ്റുമ്മല്‍-കായപ്പനച്ചി ടെയില്‍ എന്‍ഡ് പദ്ധതി പുനരുദ്ധരിക്കുന്നതിനായി നാളിതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വ്യക്തമാക്കാമോ;
( ബി )
മേല്‍ വിഷയത്തില്‍ ഇറിഗേഷന്‍ റവന്യൂ വകുപ്പിന്റെ സംയുക്ത സര്‍വേ നടപടി ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ എന്ന് പൂർത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ?
999.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ടാം കുട്ടനാട് പാക്കേജ് പൂര്‍ണമായി നടപ്പാക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്‌തുത പദ്ധതിയില്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ള വിവിധ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
കുട്ടനാട് നിയോജക മണ്ഡലത്തിലെ വളരെ പ്രധാനപ്പെട്ട പല പുറംബണ്ട് നിര്‍മ്മാണങ്ങളും ഇവയില്‍ ഉൾപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
1000.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ജലം ലഭിക്കുന്നതിന് 2023-24 വര്‍ഷത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
എത്ര ടി.എം.സി. വെള്ളമാണ് സംസ്ഥാനത്തിന് ഇക്കഴിഞ്ഞ വര്‍ഷം ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ?
1001.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ വല്ലച്ചിറ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്ത കരാറുകാരന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പ്രസ്തുത നിര്‍മ്മാണം ആരംഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പദ്ധതിയുടെ നിര്‍വ്വഹണത്തിനായി പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുള്ളതിന് അനുമതി ലഭ്യമാക്കുന്നതിനും പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1002.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം മണ്ണാർക്കാട് മണ്ഡലത്തിൽ നടപ്പാക്കുന്ന മേജർ/മൈനർ ഇറിഗേഷൻ പദ്ധതികൾ ഏതെല്ലാമാണ്; അവയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥ വിശദമാക്കുമോ?
1003.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇറിഗേഷന്‍ വകുപ്പ് (മൈനര്‍, മേജര്‍) മുഖേന വാമനപുരം മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണ്; അതിനുവേണ്ടി ചെലവാക്കിയ തുകയും നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതിയും വിശദമാക്കാമോ ?
1004.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മീനച്ചില്‍ നദീതട പദ്ധതിയുടെ പേരില്‍ 2016-17 മുതല്‍ നാളിതുവരെ എത്ര തുക ഏതെല്ലാം പദ്ധതികൾക്കായി അനുവദിച്ചു; വിശദമാക്കാമോ;
( ബി )
മണ്ണെടുക്കുന്ന ഭാഗത്ത് സംരക്ഷണ ഭിത്തികെട്ടാൻ എന്തെല്ലാം പദ്ധതികളാണ് 2016-17 മുതല്‍ നാളിതുവരെ നടപ്പിലാക്കിയിട്ടുള്ളത്; ഏതൊക്കെ ഏജൻസികൾ മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്; ഓരോന്നിന്റെയും പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ; പ്രസ്തുത പ്രവൃത്തികൾക്ക് അനുവദിച്ചതും ചെലവഴിച്ചതുമായ തുക എത്രയാണ്;
( സി )
ഇപ്രകാരം മാറ്റുന്ന മണ്ണ് / മണല്‍ ലേലത്തില്‍ വിറ്റ് എത്ര തുക സര്‍ക്കാരിന് ലഭിച്ചു; വിവരങ്ങള്‍ ലഭ്യമാക്കാമോ?
1005.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി നഗരസഭ, തിരൂരങ്ങാടി നഗരസഭ എന്നിവിടങ്ങളിൽ കടലുണ്ടിപ്പുഴയുടെ കര സംരക്ഷണവുമായി ബന്ധപ്പെട്ട് നൽകിയ നിവേദനങ്ങളിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത മേഖലയിലെ ഏതെങ്കിലും നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1006.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരവൂർ കായലിലെ മണൽ കൂനകൾ നീക്കം ചെയ്യുന്നതിനായുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി നടപ്പിലാക്കാൻ കാലതാമസം നേരിടുന്നതിന്റെ കാരണങ്ങൾ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
1007.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കല്ലായി പുഴ ആഴം കൂട്ടുന്നതിനു പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദീകരിക്കാമോ?
1008.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി പുഴയുടെ പുനരുജ്ജീവനത്തിന് സംയോജിത നദീതട പ്ലാന്‍ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനായി എന്തൊക്കെ നടപടികള്‍ ‍സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ചാലക്കുടി പുഴയില്‍‍ കൂടുതല്‍ തടയണകള്‍ നിര്‍മ്മിച്ച് വേനല്‍ക്കാലത്തും ജലലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1009.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തില്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിന്റെ സമീപ പ്രദേശങ്ങളില്‍ അഷ്ടമുടി കായലില്‍ പുതുതായി തുരുത്തുകള്‍ രൂപപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ബോട്ടുകളുടെയും വള്ളങ്ങളുടെയും സഞ്ചാരത്തിന് വിഘാതമായി നില്‍ക്കുന്ന ഇത്തരം തുരുത്തുകള്‍ നീക്കം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1010.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് പൂനൂര്‍ പുഴയുടെ സംരക്ഷണത്തിനു പ്രത്യേക പദ്ധതികള്‍ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇല്ലെങ്കില്‍ പദ്ധതി തയ്യാറാക്കുന്നത് പരിഗണിക്കുമോ?
1011.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം തൃശൂര്‍ ജില്ലയിലെ പൊതു കുളങ്ങളുടെ നവീകരണത്തിനായി പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നൽകിയിട്ടുണ്ടോ; വിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും പൊതുകുളങ്ങളുടെ നവീകരണത്തിനായി ലഭിച്ച പ്രൊപ്പോസലുകള്‍, ഭരണാനുമതി എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
1012.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ലെ സംസ്ഥാന ബജറ്റില്‍ ടോക്കണ്‍ തുക വകയിരുത്തിയിട്ടുള്ള മണലൂര്‍ മണ്ഡലത്തിലെ കെച്ചേരിപ്പുഴയിലുള്ള മുക്കോല ചീപ്പ്, കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടിലെ കണ്ടപ്പന്‍, മുക്കന്തറ ചീപ്പുകളുടെ നവീകരണത്തിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്;
( ബി )
മണ്ണുപരിശോധന നടന്നെങ്കിലും തുടര്‍ നടപടികളൊന്നും നടന്നിട്ടില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി നടപ്പാക്കാനാവശ്യമായ സത്വര നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കാമോ?
1013.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ 4 കോടി രൂപ വകയിരുത്തി, മൈനര്‍ ഇറിഗേഷന്‍ വകുപ്പിനെ നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ച മലമ്പുഴ മണ്ഡലത്തിലെ പുതുശ്ശേരി പഞ്ചായത്തില്‍ ചെല്ലന്‍കാവ് മിനി ഡാം നിര്‍മ്മാണം എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കുന്നതിന് സര്‍ക്കാരിലേക്ക് എപ്പോള്‍ സമര്‍പ്പിക്കാന്‍ സാധിക്കും എന്ന് അറിയിക്കാമോ?
1014.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിന് കേന്ദ്ര ജല കമ്മീഷൻ മുമ്പാകെ സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദ്ദേശങ്ങളുടെ വിശദാംശവും പ്രസ്തുത രേഖയുടെ പകർപ്പും ലഭ്യമാക്കുമോ;
( ബി )
പ്രളയം ഉണ്ടാകുമ്പോൾ അടിയന്തര കർമ്മ പദ്ധതികൾ തയ്യാറാക്കുന്നതിനായി കേന്ദ്ര ജല കമ്മീഷന്റെ കൈവശമുള്ള മാപ്പ് സംസ്ഥാനത്തിന് കൂടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ; ഈ കാര്യത്തിൽ ജല കമ്മീഷന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിൽ റൂൾ കര്‍വ് പാലിക്കുന്നത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര ജല കമ്മീഷൻ പ്രസ്തുത നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ ആയത് പ്രകാരം എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
1015.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം ഡാമുകളില്‍ നിന്നാണ് മണലെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ ഏതൊക്കെ ഡാമുകളില്‍ നിന്നാണ് നിലവില്‍ മണലെടുത്തുകൊണ്ടിരിക്കുന്നത് എന്ന് വിശദമാക്കുമോ;
( സി )
മണലെടുപ്പ് നടത്തുന്ന പൊതുമേഖല സ്ഥാപനം/ഏജന്‍സി എത്ര ശതമാനം തുകയാണ് ഇറിഗേഷന്‍ വകുപ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ളതെന്നും ആയത് സമയബന്ധിതമായി ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ?
1016.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാര്‍ ഡാമിന്റെ സംഭരണ ശേഷിയെ ബാധിക്കുന്ന തരത്തില്‍ വന്‍തോതില്‍ അടിഞ്ഞുകൂടിയിട്ടുള്ള മണലും എക്കലും നീക്കം ചെയ്യുന്നതിന് പദ്ധതിയുണ്ടോ; ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
നെയ്യാര്‍ഡാമില്‍ 2021 മുതല്‍ നടന്നുവരുന്നതും അനുമതി ലഭിച്ചതുമായ വിവിധ പദ്ധതികളുടെ വിശദവിവരം, അടങ്കല്‍ത്തുക, നിര്‍മ്മാണ പുരോഗതി, നിലവിലെ സ്ഥിതി എന്നിവ അറിയിക്കാമോ;
( സി )
പ്രസ്തുത ഡാമിലെ പിക്നിക്ക് ഹാള്‍ വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കാമോ;
( ഡി )
നെയ്യാര്‍ഡാം കേന്ദ്രമാക്കി ഐ.ഡി.ആര്‍.ബി.യുടെ സഹായത്തോടെ ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( ഇ )
നെയ്യാര്‍ഡാമില്‍ പുതിയ പാലം മുതല്‍ ചെറുപ്പണ വരെയുള്ള ഭാഗത്ത് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ?
1017.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ മുണ്ടോർശ്ശിക്കടവില്‍ തൂതപ്പുഴയ്ക്ക് കുറുകെ ചെക്ക് ഡാം നിര്‍മ്മാണം (സര്‍ക്കാര്‍ കത്ത് നമ്പര്‍ - എം.ഐ2/30/2022/ജ.വി.വ) എന്ന പ്രവൃത്തിയുടെ ഫയല്‍ 30.03.2022-ലെ വര്‍ക്കിംഗ് ഗ്രൂപ്പില്‍ വച്ച് പാസ്സാക്കിയിരുന്നോ; വ്യക്തമാക്കാമോ;
( ബി )
പാസ്സാക്കിയിട്ടുണ്ടെങ്കില്‍ ആയതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
1018.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
​ വേങ്ങര നിയോജകമണ്ഡലത്തിലെ ഒതുക്കുങ്ങൽ പഞ്ചായത്തിലെ മറ്റത്തൂർ ചേക്കത്തിയിൽ പ്രളയാനന്തരം തകർന്ന കടലുണ്ടിപ്പുഴയുടെ ഇടതു കര സംരക്ഷണ ഭിത്തി ആർ.എം.എഫ്-ൽ ഉൾപ്പെടുത്തി നിർമ്മിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത ആവശ്യം സ്റ്റേറ്റ് ലെവൽ കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമർപ്പിച്ച് ഫണ്ട് അനുവദിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോ?
1019.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പെരിയാറിന്റെ കുട്ടമശ്ശേരി മന ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനായി നല്‍കിയ അപേക്ഷയില്‍ ജലവിഭവ വകുപ്പ് സെക്രട്ടറി (ഫയല്‍ നം. ഇ-6014102/ഐ.ആര്‍.2) നാളിതുവരെ എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; ഈ വിഷയത്തില്‍ നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ ചീഫ് എഞ്ചിനിയര്‍ (ഐ & എ) എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ചീഫ് എഞ്ചിനിയര്‍ നടത്തിയ എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയ്ക്ക് ആവശ്യമായ ഫണ്ടും ഭരണാനുമതിയും എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1020.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ പയ്യന്നൂർ നഗരസഭയിൽ വെള്ളൂർ തോടിന്റെ സൈഡ് പ്രൊട്ടക്ഷനുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി (ഐആര്‍ആര്‍/1എ/ഇഎസ് ടി/2571/23) ഭരണാനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; അറിയിക്കാമോ?
1021.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ കാപ്പിലങ്ങാട് റോഡിന് സമീപം പെരിയാര്‍ നദീതീരത്തുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന അപേക്ഷയില്‍ ചീഫ് എഞ്ചിനിയര്‍ (ഐ &എ)(ഫയല്‍ നം.സി.ഇ.ഐ.എ/647/2022/ഡബ്ല്യു4) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; എല്ലാ കത്തിടപാടുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
1022.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ തഴക്കര പഞ്ചായത്തില്‍ വാര്‍ഡ് 7 കല്ലുവളയം പള്ളിക്കു സമീപം അച്ചന്‍കോവിലാറിന്റെ തീരത്ത് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഭരണാനുമതിക്കായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത പദ്ധതിയുടെ ഭരണാനുമതി അടിയന്തരമായി‍ ലഭ്യമാക്കുമോ?
1023.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തില്‍ കൂടി ഒഴുകുന്ന ചാലിയാര്‍ പുഴയുടെ തീരം ഇടിഞ്ഞു പോയ ഭാഗങ്ങളില്‍ സൈഡ് പ്രൊട്ടക്ഷൻ വേണമെന്നാവശ്യപ്പെട്ട് 2021 മുതല്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( സി )
അവയില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി എത്ര അപേക്ഷകളില്‍ ഭരണാനുമതി നല്കിയിട്ടുണ്ടെന്നും എത്ര പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ?
1024.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ ഫ്ലഡ് കണ്‍ട്രോള്‍, ഫ്ലഡ് ഡാമേജസ്, ആര്‍.എം.എഫ്., എസ്.ഡി.ആര്‍.എഫ്., ആര്‍.കെ.ഐ. എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുഴകളുടെ വശങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
1025.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജകമണ്ഡലത്തിലെ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ചൂണ്ടയില്‍ പ്രദേശത്ത് പുഴയുടെ സൈഡ് കെട്ടുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ; പ്രസ്തുത അപേക്ഷയിൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പുഴയുടെ സൈഡ് കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
1026.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി പുഴയോരം ഇടിയുന്നത് തടയുന്നതിനായി വേളം, തുരുവള്ളൂര്‍, കുറ്റ്യാടി, മണിയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
1027.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എ. കെ. എം. അഷ്റഫ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അറുപത് ശതമാനത്തോളം കടല്‍തീരങ്ങളും ശോഷണത്തിലാണെന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ വൻതോതിലുളള തീരശോഷണത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( സി )
തീരശോഷണം ആവാസ വ്യവസ്ഥയെ എപ്രകാരം ബാധിക്കുമെന്നത് സംബന്ധിച്ച് പഠനം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ഡി )
തീരസംരക്ഷണം ഉറപ്പാക്കാൻ എന്തെല്ലാം ശാസ്ത്രീയ മാർഗ്ഗങ്ങളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1028.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ ചെങ്ങമനാ‌ട് ഗ്രാമപഞ്ചായത്തിലെ തലപ്പാടി റോഡില്‍ ഈസ്റ്റ് ദേശം പെരിയാര്‍ തീരത്തുള്ള കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിന് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നത് സംബന്ധിച്ച് 07/01/2022- ല്‍ നല്‍കിയ നിവേദനത്തില്‍ (ഫയല്‍ നം: സി.ഇ.ഐ.എ./647/2022/ഡബ്ല്യൂ4) ചീഫ് എഞ്ചിനീയര്‍ (ഐ &എ) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1029.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാര്‍ നദിയിലെ കുട്ടിയ്ക്കല്‍ കടവ് സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കണമെന്ന 12.02.2022-ലെ അപേക്ഷയിന്മേല്‍ ചീഫ് എഞ്ചിനിയര്‍ (ഐ &എ) (ഫയല്‍ നം.സി.ഇ ഐഎ/1405/2022/ഡബ്ല്യൂ4 ) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തിക്ക് ആവശ്യമായ ഫണ്ടും ഭരണാനുമതിയും എത്രയും വേഗം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1030.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ പുഴ സൈഡ് കെട്ടി സംരക്ഷിക്കുന്ന പദ്ധതി ഏത് ഘട്ടത്തിലാണെന്ന വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി എത്ര തുകയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും പ്രവൃത്തി എപ്പോള്‍ ആരംഭിക്കാനാകുമെന്നും അറിയിക്കുമോ;
( സി )
നാഷണൽ ഗ്രീൻ ട്രൈബ്യുണലിൽ ഉൾപ്പെടുത്തി ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച നാഷണൽ ഗ്രീൻ ട്രൈബ്യുണല്‍ –റീജുവനേഷൻ ഓഫ് പൊല്യൂട്ടഡ് റിവേഴ്‌സ് എന്ന പ്രവൃത്തി ആരംഭിക്കുന്നത് സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ?
1031.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ നിരന്തരമായുണ്ടാകുന്ന കടലാക്രമണവും തീരശോഷണവും മൂലം തീരദേശവാസികൾ നേരിടുന്ന അരക്ഷിതാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന ഹ്രസ്വകാല, ദീര്‍ഘകാല തീരസുരക്ഷാ പ്രവൃത്തികൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സുസ്ഥിര തീരസംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി പ്രഖ്യാപിച്ചിട്ടുളള പദ്ധതികളുടെ പുരോഗതി വ്യക്തമാക്കുമോ;
( സി )
സുസ്ഥിര തീരസംരക്ഷണ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിന്റെ ഭാഗമായുള്ള പുലിമുട്ടുകളുടെയും കടൽഭിത്തികളുടെയും നിർമ്മാണത്തിന് ഡിസൈനുകൾ തയ്യാറാക്കി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ടോ; വിശദീകരിക്കുമോ;
( ഡി )
തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് വേണ്ടി ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
1032.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി മണ്ഡലത്തിലെ മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ കടല്‍ഭിത്തി പുനര്‍നിര്‍മ്മാണ പ്രവൃത്തിയുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
1033.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പുലിമുട്ട്, കടല്‍ഭിത്തി നിര്‍മ്മാണ പ്രോജക്ടുകളുടെ നിര്‍വ്വഹണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളില്‍ ഏതെല്ലാം പ്രദേശങ്ങളിലാണ് ഇനി കടല്‍ഭിത്തി, പുലിമുട്ട് നിര്‍മ്മാണത്തിനുള്ള പ്രോജക്ടുകള്‍ തയ്യാറാക്കിയിട്ടുള്ളതെന്നും ഈ പ്രോജക്ടുകളുടെ നിലവിലെ അവസ്ഥ എന്താണെന്നും അറിയിക്കാമോ;
( സി )
ലോക ബാങ്കിന്റെ ധനസഹായത്തോടെ പ്രസ്തുത പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന കടലാക്രമണ പ്രതിരോധ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
1034.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി നഗരസഭയിലെ തീരപ്രദേശങ്ങളിൽ പുലിമുട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ പഠന റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1035.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് അത്താണിക്കല്‍, തോപ്പയില്‍, വെള്ളയില്‍ പ്രദേശത്ത് പുതിയ കടല്‍ഭിത്തി കെട്ടുന്നതിനും, തകര്‍ന്നവ പുനര്‍നിര്‍മ്മിക്കുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
1036.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിക്കോട് മണ്ഡലത്തില്‍ ജലസേചന വകുപ്പിന്റെ കീഴില്‍ ഏതെങ്കിലും പ്രവൃത്തികള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം അറിയിക്കാമോ?
സീതാര്‍കുണ്ട് മിനി ഡെെവേര്‍ഷന്‍ പദ്ധതി
1037.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയ, നെന്മാറ മണ്ഡലത്തിലെ സീതാര്‍കുണ്ട് മിനി ഡെെവേര്‍ഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഈ പദ്ധതി നടപ്പിലാക്കുന്നതുകൊണ്ട് കാര്‍ഷിക മേഖലയ്ക്കുണ്ടാവുന്ന ഗുണങ്ങളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( സി )
പ്രസ്തുത പദ്ധതി എന്ന് തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
1038.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചുര്‍ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ ബാരലിന്റെ ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ബാരലിന്റെ ചോര്‍ച്ച തടയുന്നതിനായി തയ്യാറാക്കിയ 12.80 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിലും അനുബന്ധ രേഖകളിലും എടുത്തിട്ടുള്ള തുടര്‍ നടപടി വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് സാമ്പത്തികാനുമതി ലഭ്യമാക്കി അടിയന്തരമായി ചോര്‍ച്ച തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
1039.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ ഇത്തിക്കര ഞവരൂർ കടവിൽ ആറിനുകുറുകെ ട്രാക്ടർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള (ഫയൽ നമ്പർ-ഐ ആർ/7398131) നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കടവിൽ ട്രാക്ടർ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് ഇനി എന്തെല്ലാം നടപടികൾ പൂർത്തീകരിക്കാനുണ്ട് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
1040.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ നിയോജകമണ്ഡലത്തിലൂടെ കടന്നു പോകുന്ന കനാലുകളുടെ ഇരുവശങ്ങളിലെയും കൈവരികള്‍, കല്‍കെട്ടുകള്‍, പാലങ്ങൾ തുടങ്ങിയവ തകർന്നുകിടക്കുന്നതിനാൽ അവയുടെ അറ്റകുറ്റപണികൾ അടുത്ത വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായും പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ബി )
തെന്‍മല, കരവാളൂര്‍, അഞ്ചല്‍ എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കനാല്‍ റോഡുകളില്‍ അടിയന്തര അറ്റകുറ്റപ്പണി നടത്തേണ്ട പ്രദേശങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്തിയിട്ടുണ്ടോ; ജനസാന്ദ്രത ഉള്ളതും അടിയന്തര അറ്റകുറ്റപ്പണി നടത്തേണ്ടതുമായ പ്രദേശങ്ങള്‍ ഏതൊക്കെ എന്നു വിശദമാക്കാമോ?
1041.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോടിന് കുറുകെ നെല്ലിക്കുഴി പാലം നിർമ്മിക്കുന്നതിന് മേജർ ഇറിഗേഷൻ വകുപ്പിന്റെ അനുമതി നേടിയിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഇല്ലെങ്കിൽ തോടിന്റെ നീരൊഴുക്കിനെ തടസ്സപ്പെടുത്തി വെള്ളപ്പൊക്കത്തിന് കാരണമാകുന്ന രീതിയിൽ അശാസ്ത്രീയമായ പാലം നിർമ്മാണത്തിന് ഇടയായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
വെള്ളമൊഴുകുന്നതിന് ബദൽ മാർഗ്ഗം ഒരുക്കാതെ അശാസ്ത്രീയമായി നടത്തുന്ന പ്രസ്തുത നിർമ്മാണ പ്രവർത്തനം സംബന്ധിച്ച് ഇറിഗേഷൻ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
1042.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിന് വിവിധ ആറുകളിലും തോടുകളിലും അടിഞ്ഞു കൂടി കിടക്കുന്ന മണ്ണും എക്കലും നീക്കം ചെയ്യുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1043.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷം അങ്കമാലി നിയോജകമണ്ഡലത്തിന് മൈനര്‍, മേജര്‍, ഇറിഗേഷന്‍ പ്ലാന്‍ നോണ്‍പ്ലാന്‍ ഇനത്തില്‍ ഭരണാനുമതി നല്‍കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
2022-23, 2023-24 സാമ്പത്തിക വര്‍ഷം എറണാകുളം ജില്ലയില്‍ മൈനര്‍, മേജര്‍ വിഭാഗത്തില്‍ പ്ലാന്‍, നോണ്‍ പ്ലാന്‍ ഇനത്തില്‍ ഭരണാനുമതി നല്‍കിയ പദ്ധതികളുടെ വിശദാംശം നിയോജക മണ്ഡലമടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( സി )
ചീഫ് എഞ്ചിനീയര്‍ക്ക് അടിയന്തര പ്രാധാന്യത്തോടെ ഭരണാനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് 2022-23, 2023-24 സാമ്പത്തികവര്‍ഷങ്ങളില്‍ നല്‍കിയ, IRR/IA/EST/7056/2022-3 1 1, IRR/IA/EST/7056/2022-3 2 1, IRR/IA/EST/6806/2023-511, IRR/IA/EST/7462/2022-51 1, IRR/IA/EST/4608/2023-543, IRR/IA/EST/3370/2022-5 27 26, IRR/IA/EST/4025/2022-5 4 3, IRR/IA/EST/3370/2022-58 7, IRR/IA/EST/4608/2023-5 2 1, IRR/IA/EST/6373/2022-5 4 3 എന്നീ പ്രൈസ് ഐ.ഡി.കളിലെ എസ്റ്റിമേറ്റുകളിൽ എതെല്ലാമാണ് പരിഗണിച്ചതെന്ന് വ്യക്തമാക്കാമോ?
1044.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേങ്ങര നിയോജകമണ്ഡലത്തിലെ വേങ്ങര പഞ്ചായത്തിലെ ബാക്കിക്കയം റെഗുലേറ്ററിന്റെ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ചുമതല ഇറിഗേഷൻ വകുപ്പിനെ ഏൽപ്പിക്കുന്നതിനു തീരുമാനം എടുത്തിരുന്നോ;
( ബി )
പ്രസ്തുത തീരുമാനപ്രകാരം സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
1045.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയുടെ സാമ്പത്തിക അനുമതിയ്ക്കായി സമര്‍പ്പിച്ച കടുത്തുരുത്തി മണ്ഡലത്തിലെ ചേര്‍പ്പുങ്കല്‍ ചെമ്പിളാവ് റെഗുലേറ്റര്‍-കം-ബ്രിഡ്ജ് പദ്ധതിയുടെ ഡി.പി.ആർ.-ന്റെ അപ്പ്രൈസൽ റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതിയ്ക്ക് കിഫ്ബിയിൽ നിന്ന് സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ;
( ബി )
നിര്‍ദ്ദിഷ്ട പദ്ധതി സ്ഥലത്ത് പാലത്തിന്റെ സാധ്യത പരിശോധിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ; 2018-ൽ അംഗീകരിച്ച പ്രസ്തുത പദ്ധതി ഇതുവരെയും തുടങ്ങാൻ കഴിയാത്തതിന്റെ കാരണം അറിയിക്കാമോ;
( സി )
നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് ഭുഗർഭ ജലത്തിന്റെ ലഭ്യതയും കൃഷിയിടങ്ങളുടെ പുരോഗതിയും ലക്ഷ്യമാക്കിയാണോ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയില്‍ ജലസേചന വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1046.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉളിയംകടവില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ച റെഗുലേറ്റര്‍ കം ബ്രിഡ്‍ജിന്റെ പണി എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഡി.പി.ആര്‍ നബാര്‍ഡ് അധികൃതര്‍ക്ക് സമര്‍പ്പിച്ചതിനാല്‍ ഈ പദ്ധതിക്ക് എന്ന് അനുമതി ലഭ്യമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1047.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടക്കാട്ടുപാറ ആലുംകടവ് റെഗുലേറ്റര്‍ പദ്ധതിക്ക് കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭിക്കുന്നതിന് നിലവില്‍ തടസ്സം ഉണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( ബി )
കിഫ്ബിയിൽ നിന്നും ഫണ്ട് അനുവദിക്കാൻ തസ്സങ്ങൾ ഉള്ള പക്ഷം പ്രസ്തുത റെഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പിലുള്ള എം.ഐ2/62/2023-ഡബ്ല്യൂ.ആർ.ഡി. നമ്പർ ഫയലിന് മുന്‍ഗണന നല്‍കി കിഫ്ബിക്ക് സമര്‍പ്പിക്കാമോയെന്ന് വ്യക്തമാക്കാമോ?
1048.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ചെറുപുഴയില്‍ മണ്ണിലിടം കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇതിന് എന്തു ചെലവുവരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1049.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തില്‍ രാമപുരം 38-ന് സമീപം ചെറുപുഴയ്ക്ക് കുറുകെ ഉടുമ്പനാശ്ശേരി വി.സി.ബി. കം ബ്രിഡ്ജ് ന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
നാളിതുവരെ പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ലാത്തത് ഗൗരവമായി കാണുന്നുണ്ടോ; നടപടികള്‍ ത്വരിതപ്പെടുത്തി അടിയന്തരമായി പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1050.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കുന്നത്തുകര കട്ടിലമൂഴി വി.സി.ബി. നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
നെല്‍പ്പാടങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ ഈ പ്രവൃത്തി അടിയന്തരമായി പൂര്‍ത്തിയാക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1051.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ഏനാമാവ്, ഇടിയഞ്ചിറ റെഗുലേറ്ററുകളുടെ നവീകരണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1052.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ നാട്ടിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണത്തിന്റെ പര്യവേക്ഷണ പ്രവൃത്തി പൂര്‍ത്തിയാക്കി വിശദമായ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1053.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ-കാസർഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്നതും പയ്യന്നൂർ, തൃക്കരിപ്പൂർ മണ്ഡലത്തിൽ ആയിരത്തോളം ഹെക്ടർ നെൽക്കൃഷിക്ക് സഹായകരമാകുന്ന ഉളിയത്ത് കടവ് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണത്തിന്റെ ഇൻവസ്റ്റിഗേഷൻ നടപടികൾ പൂർത്തീകരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
1054.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തില്‍ മീനച്ചിലാറിനു കുറുകെ സെന്റ് തോമസ് കോളേജിന് സമീപം 2014 ല്‍ നിര്‍മ്മാണം ആരംഭിച്ച് മുടങ്ങിക്കിടക്കുന്ന അരുണാപുരം റഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1055.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇറിഗേഷൻ വകുപ്പ് സിവിൽ എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാർക്ക് ഡെപ്യൂട്ടേഷനിൽ ശമ്പളത്തോട് കൂടി എം.ടെക് ചെയ്യുന്നതിന് 2016 മുതൽ 2023 വരെ ഓരോ വർഷവും ചെലവായ തുക എത്രയാണ്; വിശദമാക്കാമോ;
( ബി )
ഇറിഗേഷൻ വകുപ്പിൽ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ എം.ടെക്. (സ്ട്രക്ചറൽ, ട്രാൻസ്പോർട്ടേഷൻ, എൻവയോൺമെന്റൽ, ജിയോടെക്) യോഗ്യത ഉള്ള ജീവനക്കാരുടെ എണ്ണം എത്രയാണ്; വിശദമാക്കാമോ?
1056.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ ജലവിഭവ വകുപ്പിൽ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പുതിയ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പിൽ ക്ലാർക്ക് ,സീനിയർ ക്ലാർക്ക് മുതൽ സീനിയർ സൂപ്രണ്ട് വരെയുള്ള തസ്തികകളിൽ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് ജില്ല തിരിച്ചു അറിയിക്കാമോ;
( സി )
പ്രസ്തുത ഒഴിവുകളിൽ പി.എസ്.സി.ക്കു റിപ്പോർട്ട് ചെയ്യേണ്ടവയ്‌ക്കും സ്ഥാനക്കയറ്റം നൽകേണ്ടവയ്‌ക്കും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്ഥാനക്കയറ്റം എപ്പോൾ നൽകാൻ കഴിയും എന്ന് അറിയിക്കാമോ;
( ഡി )
സീനിയർ ക്ലാർക്ക് തസ്തികയിൽ തിരുവനന്തപുരം ജില്ലയിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതിന് മറ്റു ജില്ലകളിൽ നിന്നും എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അവയിൽ എന്ത് നടപടി സ്വീകരിച്ചുവെന്നും അറിയിക്കാമോ;
( ഇ )
പ്രസ്തുത വകുപ്പിൽ പൊതുസ്ഥലം മാറ്റം ഓൺ ലൈൻ ആയി നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ എന്നു മുതലാണെന്നും ഇല്ലായെങ്കിൽ അതിനുള്ള കാരണവും അറിയിക്കാമോ?
1057.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ ജലവിഭവ വകുപ്പിന്റെ കീഴിൽ നടപ്പിലാക്കി വരുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതി അറിയിക്കുമോ?
1058.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അരിയല്ലൂര്‍ ബീച്ചില്‍ പരപ്പാല്‍ തീരസംരക്ഷണ പ്രവൃത്തിയുടെ രൂപരേഖക്ക് വേണ്ടി ഹൈഡ്രോളിക്ക് മോഡല്‍ പഠനം നടത്തുന്നതിന്റെ ഭാഗമായി സി.ഡബ്ല്യു.പി.ആര്‍.എസ്. നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തിലെ ആനങ്ങാടി ബീച്ചില്‍ കടൽ ഭിത്തി നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചതിനെ തുടർന്ന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ; സാങ്കേതികാനുമതിയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
മൂന്നിയൂര്‍ പഞ്ചായത്തില്‍ കടലുണ്ടിപ്പുഴയുടെ വലതുകര ഭാഗത്ത് നിര്‍മ്മിച്ച കടവുകള്‍ പുനരുദ്ധരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
നടപ്പ് സാമ്പത്തിക വര്‍ഷം കുളങ്ങള്‍ നവീകരിക്കല്‍, സൈഡ് വാള്‍ നിര്‍മ്മാണം തുടങ്ങിയ പ്രവൃത്തികൾക്കായി വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ അനുവദിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ?
1059.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പില്‍ കടലാക്രമണം തടയാന്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നാളിതുവരെ പദ്ധതികളൊന്നും ആരംഭിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രശ്നപരിഹാരത്തിനായുള്ള പദ്ധതി എന്ന് നിലവില്‍ വരുമെന്ന് അറിയിക്കാമോ;
( സി )
മേൽ പദ്ധതി സംബന്ധിച്ച നടപടി നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1060.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ അരൂര്‍ മണ്ഡലത്തിലെ വെള്ളക്കെട്ട് തടയുന്നതിനു വേണ്ടി പ്രഖ്യാപിച്ച 5 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചോ എന്ന് വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചു എങ്കില്‍ നിലവില്‍ പ്രവൃ‍ത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; ഭരണാനുമതി ലഭിച്ചിട്ടില്ലെങ്കില്‍ എന്ത് കൊണ്ടാണ് ലഭിക്കാത്തത് എന്നും വിശദമാക്കാമോ ?
1061.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ച മലമ്പുഴ ഉദ്യാന നവീകരണം എന്ന പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ് ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത എസ്റ്റിമേറ്റ് ഭരണാനുമതി ലഭ്യമാക്കുന്നതിന് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1062.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ കാരിക്കോട് ഡിസ്ട്രിബ്യൂട്ടറിയുടെ ആറാമത്തെ റീച്ച് തടസ്സപ്പെട്ടിരിക്കുന്നത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
പൂർത്തീകരിക്കാനുള്ള പ്രവൃത്തികള്‍ക്ക് നിലവിലെ നിരക്കിലുളള എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ വകുപ്പുതല ടെക്നിക്കല്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;
( സി )
മുളക്കുളം പഞ്ചായത്തിലൂടെയുള്ള മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു വരുന്നു എന്ന് വ്യക്തമാക്കുമോ;
( ഡി )
കാരിക്കോട് ഡിസ്ട്രിബ്യൂട്ടറിയുടെ നിര്‍മ്മാണം സംബന്ധിച്ച 2, 5 റീച്ചുകളുടെ റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന് ഉണ്ടായ കാലതാമസത്തിന്റെ കാരണം വിശദീകരിക്കുമോ?
1063.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിൽ മൈനർ ഇറിഗേഷന്‍, മേജ‍ർ ഇറിഗേഷന്‍ വകുപ്പുകളുടെ ഏതെല്ലാം പ്രവൃത്തികൾക്കാണ് ഭരണാനുമതി ലഭിച്ചതെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി അടിസ്ഥാനത്തിൽ അറിയിക്കാമോ; പ്രസ്തുത ഭരണാനുമതിയുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
1064.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂഗർഭ ജലശേഖരത്തിന്റെ അളവ് ഗണ്യമായി കുറയുന്നു എന്ന കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ റിപ്പോർട്ട് ഗൗരവത്തോടെ കാണുന്നുണ്ടോ; സംസ്ഥാനത്തെ ഭൂഗർഭ ജലശേഖരത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഉണ്ടായ വ്യത്യാസം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
ഭൂഗർഭ ജലവിതാനത്തിൽ സുരക്ഷിത യൂണിറ്റുകളായി കണക്കാക്കിയിരുന്ന കോഴിക്കോട്, ശാസ്താംകോട്ട, വർക്കല എന്നിവിടങ്ങൾ സെമി ക്രിട്ടിക്കൽ വിഭാഗത്തിലേക്ക് മാറിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ജലവിതാനം സമ്പുഷ്ടമാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
കേരളത്തിൽ എത്ര കുഴൽ കിണറുകൾ ഉണ്ട് എന്ന കണക്ക് ലഭ്യമാണോ ; എങ്കിൽ ജില്ല തിരിച്ച് എണ്ണം വ്യക്തമാക്കുമോ?
1065.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷം മുതൽ കുണ്ടറ നിയോജക മണ്ഡലത്തിലേയ്ക്ക് അനുവദിച്ചിട്ടുളള കുഴൽക്കിണറുകളുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികൾ ഏതൊക്കെ ഫണ്ട് ഉപയോഗിച്ചാണെന്നും എത്ര തുക വീതമാണ് അനുവദിച്ചിട്ടുളളതെന്നും വിശദമാക്കാമോ?
1066.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ഏപ്രിൽ 1 മുതൽ വാട്ടർ അതോറിറ്റി അടിസ്ഥാന താരിഫിൽ അഞ്ച് ശതമാനം വർദ്ധനവ് വരുത്തുന്നതിനു തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഏതു സാഹചര്യത്തിലാണ് ഇപ്രകാരം ഒരു നടപടി സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
താരിഫ്‌ വർധന മൂലം ഉണ്ടാകുന്ന അധിക ബാധ്യത ജനങ്ങളിൽ നിന്ന് ഈടാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വെള്ളക്കരത്തിൽ യൂണിറ്റിന് എത്ര രൂപയുടെ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;
( സി )
വെള്ളക്കരം നിലവിൽ മൂന്നിരട്ടിയായി വർധിപ്പിച്ച സാഹചര്യത്തിൽ താരിഫ് വർധനയുടെ ബാധ്യത കൂടി ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1067.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എസ്‌.ബി.ഐ. യുടെ അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന ജല അതോറിറ്റിയുടെ പണം സ്വകാര്യ ബാങ്കിലേക്ക് മാറ്റുന്നതിന് മാനേജിംഗ് ഡയറക്ടർ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഏതു ബാങ്കിലേക്കാണ് ഇപ്രകാരം പണം മാറ്റിയത്; ഏത് സാഹചര്യത്തിലാണ് ഇപ്രകാരം ഒരു തീരുമാനമെടുത്തത്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പൊതുമേഖലാ ബാങ്കിൽ നിന്നും സ്വകാര്യ ബാങ്കിലേക്ക് നിക്ഷേപം മാറ്റുവാൻ ഉള്ള തീരുമാനം സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതാണോയെന്ന് വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ രീതിയിൽ പണം മാറ്റുന്നത് സംബന്ധിച്ച് ജീവനക്കാരുടെ അംഗീകൃത സംഘടനകളും ആയി ചർച്ച നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
1068.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വെള്ളക്കരം മുൻ‌കൂറായി അടച്ചാല്‍ ഉപഭോക്താവിനു് സബ്സിഡി നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ മുൻ‌കൂർ തുക അടയ്ക്കുന്ന ഉപഭോക്താവിനു് തുകയുടെ വിഹിതം പരിഗണിച്ചു് സബ്സിഡി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1069.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല അതോറിറ്റിയില്‍ പെൻഷൻ പരിഷ്ക്കരണം ആവശ്യപ്പെട്ടുകൊണ്ട് പെൻഷൻകാർ സമരം നടത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ടോ;
( സി )
ജല അതോറിറ്റിയില്‍ എന്ന് മുതല്‍ പെൻഷൻ പരിഷ്ക്കരണം നടപ്പിലാക്കുമെന്ന് വിശദമാക്കാമോ?
1070.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ മുനമ്പം ഭാഗത്ത് ഡിസാലിനേഷന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്ലാന്റ് സ്ഥാപിക്കുന്നതിനായി ആവശ്യപ്പെട്ടിരുന്ന റീസര്‍വേ സ്കെച്ചും ഗ്രൂപ്പ് സ്കെച്ചും പെര്‍മിറ്റ് സാങ്ക്ഷനും ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ ലഭ്യമാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്ലാന്റ് സ്ഥാപിക്കുന്നതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടതുള്ളതെന്ന് വിശദമാക്കാമോ?
1071.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണന്മൂല-ആക്കുളം ആമയിഴഞ്ചാന്‍ തോട് നവീകരണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി നടപ്പാക്കുന്നതിലുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രവൃത്തി പൂര്‍ത്തിയാക്കുവാന്‍ അനുവദിച്ചിരിക്കുന്ന കാലാവധി എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി നിര്‍വഹിക്കുന്ന കരാറുകാരന് ഈ പ്രവൃത്തി നിര്‍വഹിക്കുവാന്‍ സാധിക്കും എന്ന് വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ; സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ നടപടി സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരാറുകാരന്‍ ബില്ല് മാറിയിട്ടുണ്ടോ; എങ്കിൽ എത്ര തുകയ്ക്കുള്ള ബില്ലാണ് മാറിയിട്ടുള്ളത്; ബില്ല് അപ്രൂവ് ചെയ്ത ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ വിശദമാക്കാമോ;
( ഇ )
ഈ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1072.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജകമണ്ഡലത്തില്‍ അഴീക്കോട് ജംഗ്ഷന്‍ മുതല്‍ മരുതിനകം വരെയുള്ള സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള 50 വര്‍ഷം വരെ പഴക്കമുള്ള പെെപ്പ്‍ലെെനുകള്‍ മാറ്റി, ജല ജീവൻ മിഷൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ പെെപ്പുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
അതുമായി ബന്ധപ്പട്ട് പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി ലഭിക്കുന്നത് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ?
1073.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വിനോദസഞ്ചാര സാധ്യതയുള്ള ഏതെല്ലാം പ്രദേശങ്ങളാണ് പൊതുജന സന്ദര്‍ശനത്തിനായി തുറന്നുകൊടുക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( ബി )
ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് ഇതിനായി സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1074.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള റോഡുകള്‍ ജലജീവന്‍ പദ്ധതിക്ക് വേണ്ടി പൊളിച്ചതിന് ശേഷം പുനര്‍നിര്‍മ്മിക്കാൻ വൈകുന്നത് സംബന്ധിച്ച അപേക്ഷകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
റോഡുകള്‍ നന്നാക്കുന്നതിന് ആവശ്യമായ തുക തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കുകയും നന്നാക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഏല്പിക്കുകയും ചെയ്യുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1075.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല അതോറിറ്റി ജല ജീവൻ മിഷന്‍ പ്രവൃത്തികളുടെ ഭാഗമായി കാട്ടാക്കട നിയോജകമണ്ഡലത്തിൽ പൊളിക്കുന്നതിനായി അനുമതി ആവശ്യപ്പെട്ട പൊതുമരാമത്ത് റോഡുകൾ ഏതൊക്കെയാണ്; വ്യക്തമാക്കുമോ;
( ബി )
അനുമതി ലഭ്യമായ റോഡുകൾ ഏതൊക്കെയാണ്; വിശദാംശങ്ങൾ അറിയിക്കാമോ;
( സി )
മണ്ഡലത്തിലെ പൂർത്തീകരിച്ചതും ഇനി പൂർത്തീകരിക്കാനുള്ളതുമായ ജല ജീവൻ മിഷന്‍ പ്രവൃത്തികൾ ഏതൊക്കെയാണെന്നും പൂർത്തീകരിക്കാനുള്ളവ എന്ന് പൂർത്തീകരിക്കാനാകുുമെന്നും വിശദമാക്കാമോ?
1076.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന മുദാക്കല്‍ കുടിവെള്ള പദ്ധതിയുടെയും ചിറയിന്‍കീഴ്- കടയ്ക്കാവൂര്‍ കുടിവെള്ള പദ്ധതിയുടെയും നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ എന്നത്തേക്ക് കമ്മിഷന്‍ ചെയ്യാനാകുമെന്ന് വ്യക്തമാക്കാമോ?
1077.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി കെ. കെ. രമ
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ ഭവനങ്ങളില്‍ ശുദ്ധജല പൈപ്പ് കണക്ഷന്‍ എത്തിക്കുന്നതിനുള്ള ജലജീവന്‍ മിഷന്‍ പദ്ധതി നിലച്ചതായി പറയപ്പെടുന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജോലി ഏറ്റെടുത്ത കരാറുകാര്‍ക്ക് യഥാസമയം പണം നല്‍കാത്തതിനാലും കാലാനുസൃതമായി നിരക്ക് പരിഷ്‌ക്കരിക്കാത്തതിനാലും കരാറുകാര്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് നിസ്സഹകരണം പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കിൽ ആയത് പരിശോധിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
1078.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ അരിക്കട മൂക്കുന്നിമല റോഡിൽ ജലജീവൻ മിഷന്റെ പ്രവൃത്തികളുടെ ഭാഗമായി എസ്റ്റിമേറ്റ് പ്രകാരമുള്ള പുനരുദ്ധാരണ തുക ജല അതോറിറ്റി പൊതുമരാമത്ത് വകുപ്പിന് അടയ്ക്കാത്തതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഈ തുക അടച്ച് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ?
1079.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജൽശക്തി അഭിയാൻ, നബാർഡ് പദ്ധതികൾ എന്നിവയിൽ ഉൾപ്പെടുത്തുന്നതിനായി ആലത്തൂർ മണ്ഡലത്തിലെ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ പ്രോജക്ട് പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ജല സംരക്ഷണ പ്രവർത്തനങ്ങൾക്കായി നടപ്പിലാക്കി വരുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ?
1080.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ പെരുവണ്ണാമൂഴിയില്‍ പ്രഖ്യാപിച്ച കുപ്പിവെള്ള പ്ലാന്റിന്റെ പുരോഗതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര കോടി രൂപയാണ് ഇതിനായി മാറ്റിവച്ചിട്ടുള്ളതെന്ന വിശദാംശം ലഭ്യമാക്കാമോ?
1081.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ ജലവിഭവ വകുപ്പ് വഴി ആലത്തൂ‍ർ മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികൾ ഏതൊക്കെയാണെന്നും ഇതിനായി എത്ര രൂപ വിനിയോഗിച്ചിട്ടുണ്ടെന്നും പദ്ധതി തിരിച്ച് വിശദമാക്കാമോ?
1082.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലും ചളവറ, അനങ്ങനാടി, തൃക്കടീരി പഞ്ചായത്തുകളിലും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ജലജീവന്‍ മിഷന്‍, അമൃത്2.0, സ്റ്റേറ്റ് പ്ലാന്‍ എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; ഈ പദ്ധതി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് ആവശ്യമായ ജലം സംഭരിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്ത തടയണ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1083.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച വിശദാംശം പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എപ്പോൾ പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ?
1084.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ ജല ജീവന്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിന്റെ പരിധിയിലുള്ള ഓരോ പഞ്ചായത്തുകളിലും ജലജീവന്‍ മിഷന്റെ ഭാഗമായി ഇതേ വരെ എത്ര കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും ഇനി എത്ര കണക്ഷന്‍ നല്‍കാനുണ്ടെന്നുമുള്ള വിവരം പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( സി )
പദ്ധതിയുടെ പ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
മണ്ഡലത്തിലെ പഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതികള്‍ക്കായി ദേശീയപാത അതോറിറ്റിയുടെ അനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
1085.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടായിക്കോണം, ചന്തവിള, പള്ളിത്തുറ, കഴക്കൂട്ടം തുടങ്ങിയ നഗരസഭ വാര്‍ഡുകളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് അറിയിക്കുമോ;എപ്പോള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1086.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ;
( സി )
വിവിധ ഘട്ടങ്ങളായി നടക്കുന്ന കുട്ടനാട് കുടിവെള്ള പദ്ധതിയുടെ ടെണ്ടര്‍ നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
1087.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജലജീവന്‍ മിഷന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ പദ്ധതി വിഭാവനം ചെയ്തതിന്റെ എത്ര ശതമാനം ഇതുവരെ പൂർത്തീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി എന്ന് തുടങ്ങിയെന്നും എന്നത്തേക്ക് പൂർത്തീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി മുഖേന ആവശ്യമുള്ള മുഴുവൻ ആളുകൾക്കും കണക്ഷൻ നൽകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
പദ്ധതി നടത്തിപ്പിന് പ്രധാന തടസ്സമായ ദേശീയപാതയിലെ റോഡ് കട്ടിങ്ങിനുള്ള അനുവാദം ലഭിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദീകരിക്കാമോ; നാഷണൽ ഹൈവേ 966 അടക്കം ദേശീയപാതയിൽ പൈപ്പിടുന്നതിന് ദേശീയപാത അതോറിറ്റിയുടെ നിബന്ധനകൾ പ്രയാസമുണ്ടാക്കുന്നതും വൻ ചെലവ് വരുത്തുന്നതുമാണ് എന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ടോ; എങ്കിൽ ഇതിന് ആവശ്യമായ പരിഹാരം കണ്ടെത്തുമോയെന്ന് വ്യക്തമാക്കാമോ;
( ഇ )
പൊതുമരാമത്ത് റോഡുകളുടെ കട്ടിംഗിന് അനുവാദം നൽകുന്നതിനും റോഡ് റെസ്റ്റോറേഷനും കേരള വാട്ടർ അതോറിറ്റി, പൊതുമരാമത്ത് എന്നീ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ പദ്ധതി നിർവ്വഹണത്തിന് കാലതാമസം ഉണ്ടാക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽ വന്നിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ വ്യക്തമായ നിർദ്ദേശം ഇരു വകുപ്പ് മേധാവികൾ ചേർന്ന് രൂപപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( എഫ് )
കുടിവെള്ള പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് കൃത്യവും സമയബന്ധിതവുമായ മോണിറ്ററിങ് നടത്തി വിവിധ വകുപ്പുകൾ തമ്മിൽ ആവശ്യമായ ഏകോപനം ഉണ്ടാക്കി പദ്ധതിക്ക് വേഗം കൂട്ടുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1088.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ ജലവിഭവ വകുപ്പിന്റെ കീഴിലുള്ള നിര്‍വ്വഹണ ഏജന്‍സികള്‍ മുഖേന പ്രവൃത്തി നിര്‍വ്വഹിക്കുന്നതിനായി ഭരണാനുമതി നല്കിയിട്ടുള്ള എത്ര പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്യാനുണ്ടെന്നും ടെണ്ടര്‍ ചെയ്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ?
1089.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിലെ ജൽജീവൻ മിഷൻ പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ചില പഞ്ചായത്തുകളിൽ പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സം നേരിടുന്നത്തിനുള്ള കാരണം വിശദമാക്കാമോ?
1090.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ എത്ര കോടി രൂപയുടെ ജല ജീവൻ പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി കേന്ദ്രാവിഷ്കൃതമാണോ; എങ്കിൽ സംസ്ഥാന സർക്കാരിന്റെ വിഹിതം എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇതുവരെ എത്ര കോടി രൂപയുടെ പ്രവൃത്തി പൂർത്തീകരിച്ചു എന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
ഇതിനായി ഇതുവരെ കേന്ദ്രത്തിൽ നിന്ന് കിട്ടിയ തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
പൂർത്തീകരിച്ച അല്ലെങ്കിൽ ബില്ല് എഴുതിയ പ്രവൃത്തികൾക്ക് കരാറുകാർക്കു എത്ര രൂപ കൊടുത്തുവെന്നും ഇനി എത്ര രൂപ കൊടുക്കാൻ ബാക്കിയുണ്ടെന്നും ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( എഫ് )
കുടിശ്ശികയുണ്ടെങ്കിൽ ചെയ്തു തീർത്ത പ്രവൃത്തികൾക്കു കരാറുകാർക്കു പണം നൽകാത്തത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കാമോ; കേന്ദ്രവിഹിതം കിട്ടാത്തതാണോ കാരണമെന്ന് വിശദമാക്കാമോ;
( ജി )
ജല ജീവൻ പദ്ധതിക്കായി കേന്ദ്രം നൽകിയ ഫണ്ട് മറ്റു ആവശ്യങ്ങൾക്കായി വക മാറ്റി ചെലവഴിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകു​മോ?
1091.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ ജലജീവന്‍ പദ്ധതിയുടെ പഞ്ചായത്ത് തിരിച്ചുള്ള പ്രവൃത്തി പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
ജലജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പിടുവാന്‍ വെട്ടിപൊളിച്ച ഗ്രാമീണ റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഇക്കാര്യത്തില്‍ എം.എല്‍.എ-യുടെ നേതൃത്വത്തില്‍ നടന്ന ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ എടുത്ത തീരുമാനം പോലും നടപ്പിലാവുന്നില്ല എന്ന കാര്യം പരിശോധിക്കുമോ; വ്യക്തമാക്കുമോ?
1092.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജക മണ്ഡലത്തിൽ അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന മേൽമുറി കുടിവെള്ള പദ്ധതിക്ക് 8.507 കോടി രൂപയുടെ പ്രൊപ്പോസലിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാലതാമസം വരാനുള്ള കാരണം അറിയിക്കാമോ;
( ബി )
ഇരുമ്പൂഴി കരുമാഞ്ചേരി പറമ്പ് പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പുതുക്കിയ ജലജീവൻ പദ്ധതിക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; ശുദ്ധീകരണ ശാലയുടെയും മറ്റ് ഘടകങ്ങളുടെയും ഡിസൈൻ ,എസ്റ്റിമേറ്റ് എന്നിവ തയ്യാറായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1093.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജൽ ജീവൻ മിഷൻ പദ്ധതികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ; ഇതിനോടകം എത്ര പേർക്ക് പദ്ധതി വഴി കണക്ഷൻ നൽകാൻ കഴിഞ്ഞുവെന്ന കണക്ക് പഞ്ചായത്തു തിരിച്ച് വെളിപ്പെടുത്തുമോ;
( ബി )
പൂക്കോട്ടൂർ ,മൊറയൂർ ,പുൽപ്പറ്റ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതികളുടെ പുരോഗതികൾ വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?
1094.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി മുൻസിപ്പാലിറ്റിക്ക്‌ കീഴിൽ കിഫ്ബി ധനസഹായത്തോടെ 108 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
നിലവിൽ പദ്ധതി പൂർത്തീകരിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത മുൻസിപ്പാലിറ്റിയിലെ എൻ.എച്ച്. കോളനിയിലുള്‍പ്പെടെ ഉയര്‍ന്ന പ്രദേശത്തേക്ക്‌ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ഫെയിസ് -2 യില്‍ പാക്കേജ് 3 (b) പദ്ധതിയുടെ ടെൻഡർ പലപ്രാവശ്യം നടത്തിയിട്ടും ആരും എടുക്കാത്തത്‌ കാരണം പദ്ധതി വൈകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അറിയിക്കുമോ;
( ഡി )
എങ്കിൽ ഇതിനുള്ള കാരണം കണ്ടെത്തി ആവശ്യമായ ഭേദഗതി വരുത്തി ടെൻഡർ ഉറപ്പിക്കുന്നതിനും പദ്ധതി പൂർത്തീകരിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
1095.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ജലജീവൻ മിഷന്റെ നിലവിലെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പിറവം മണ്ഡലത്തിലെ പ്രസ്തുത മിഷന്റെ നിലവിലെ പുരോഗതി വിശദമാക്കാമോ; ഈ മണ്ഡലത്തിൽ ഇതുവരെ എത്ര കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും ഇനി എത്ര കണക്ഷനുകൾ നൽകുവാനുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പിറവം മണ്ഡലത്തിലെ ജലജീവൻ മിഷന്റെ അടിയന്തര പൂർത്തീകരണത്തിനായി എന്തെല്ലാം കർമ്മ പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
1096.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല്‍ജീവന്‍ മിഷന്റെ പ്രവര്‍ത്തനപുരോഗതി ജില്ല തിരിച്ച് വിശദമാക്കുമോ;
( ബി )
വിഭാവനം ചെയ്ത ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുന്നതിന്റെ സമയക്രമം വ്യക്തമാക്കുമോ?
1097.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ ജലവിഭവ വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികള്‍, അവയ്ക്ക് വിനിയോഗിച്ച തുക എന്നിവ വിശദമാക്കാമോ?
1098.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ജലവിഭവ വകുപ്പ് മുഖേന കോങ്ങാട് മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ?
1099.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ അടക്കമുള്ള കുടിവെള്ള പദ്ധതികളുടെ പൈപ്പുകള്‍ ദേശീയപാതയില്‍ സ്ഥാപിക്കുന്നതിനായി നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുമതി ലഭിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
കോങ്ങാട് മണ്ഡലത്തിലെ ജലജീവന്‍ പദ്ധതിയുടെ പഞ്ചായത്ത് തിരിച്ചുള്ള പുരോഗതി വിവരം ലഭ്യമാക്കാമോ?
1100.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരവാരം- നഗരൂര്‍-പുളിമാത്ത് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ?
1101.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
ഓരോ പഞ്ചായത്തിലും അനുവദിച്ചിട്ടുളള തുക എത്രയെന്നും എത്ര ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
1102.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം തിരൂര്‍ നിയോജക മണ്ഡലത്തില്‍ ജലവിഭവ വകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ ഓരോ പദ്ധതികളുടെയും വിശദവിവരം ലഭ്യമാക്കുമോ; ഓരോ പദ്ധതിക്കും എത്ര തുകയാണ് ചെലവ് വരുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ ഓരോന്നും നിലവില്‍ ഏത് ഘട്ടത്തിലാണെന്ന വിവരം ലഭ്യമാക്കുമോ?
1103.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ വിശദമാക്കുമോ.;
( ബി )
പ്രസ്തുത പദ്ധതികള്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് വ്യക്തമാക്കുമോ?
1104.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവിലെ സർക്കാറിന്റെ കാലം മുതൽ നാളിതുവരെ എത്ര തവണ വെള്ളക്കരം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് വ്യകതമാക്കുമോ; എന്നൊക്കെയാണ് വർദ്ധിപ്പിച്ചതെന്ന് അറിയിക്കാമോ;
( ബി )
വെള്ളക്കരം ഓരോ തവണയും എത്ര രൂപയാണ് വർദ്ധിപ്പിച്ചത്; നിരക്ക് വർദ്ധനവിലൂടെ എത്ര രൂപയുടെ അധിക വരുമാനം ഓരോ തവണയും സമാഹരിക്കാൻ കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ?
1105.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധഭാഗങ്ങളിൽ പൈപ്പ് പൊട്ടുന്നത് മൂലം ജലവിതരണം തടസ്സപ്പെടുന്നത് പതിവായി മാറിയിരിക്കുന്നുവെന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾക്കും കാലഹരണപ്പെട്ടവ മാറ്റി സ്ഥാപിക്കുന്നതിനുമായി ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും ചെലവഴിച്ച തുകയുടെ വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ പ്രവർത്തികൾക്കായി തുക അനുവദിക്കാത്ത സാഹചര്യം നിലവിലുണ്ടോ; ഇല്ലെങ്കിൽ പൈപ്പ് പൊട്ടൽ മൂലം ജലവിതരണം തടസ്സപ്പെടുന്നത് ആവർത്തിക്കപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കുമോ?
1106.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നാളിതുവരെ നടന്ന പ്രവൃത്തികള്‍ വിശദമാക്കാമോ; പ്രസ്തുത പദ്ധതി വഴി ഓരോ പഞ്ചായത്തിലും എത്ര ഗാര്‍ഹിക കണക്ഷനുകളാണ് നല്‍കാനുദ്ദേശിക്കുന്നതെന്നും അറിയിക്കാമോ;
( ബി )
നിലമ്പൂര്‍ മണ്ഡലത്തിലെ ജലജീവന്‍ മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെല്ലാം പ്രവൃത്തികളാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്; ആയതിന്റെ തുക അടക്കമുള്ള വിശദാംശം അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ ഏതെല്ലാം പ‍ഞ്ചായത്തുകളില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചുവെന്ന് അറിയിക്കാമോ; പദ്ധതിയുടെ ഭാഗമായി സ്റ്റോറേജ് ടാങ്കുകളും പമ്പ് ഹൗസുകളും നിര്‍മ്മിക്കുന്നതിന് ഇനിയും സ്ഥലം ലഭ്യമാക്കിയിട്ടില്ലാത്ത പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് അറിയിക്കാമോ;
( ഡി )
ജലജീവന്‍ മിഷന്റെ ഭാഗമായി മെയിന്‍ സ്റ്റോറേജ് ടാങ്കും ശുദ്ധീകരണ പ്ലാന്റും നിര്‍മ്മിക്കുന്നതിന് ചുങ്കത്തറ, കരുളായി എന്നിവിടങ്ങളിലെ സ്ഥലം ഏറ്റെടുക്കുന്ന നടപടികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ഇ )
എം.എല്‍.എ.മാരുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നും ചുങ്കത്തറ, കരുളായി പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് സ്ഥലം എം.എല്‍.എ. അനുവദിച്ച 150 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; മലപ്പുറം ജില്ലാ കളക്ടര്‍ പ്രസ്തുത ആവശ്യം ഉന്നയിച്ച് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
1107.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ജല ജീവൻ പദ്ധതികളുടെ പുരോഗതി അവലോകനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ജല ജീവൻ പദ്ധതി നടപ്പിലാക്കുമ്പോള്‍ ഗ്രാമീണ റോഡുകളില്‍ അനുഭവപ്പെടുന്ന യാത്രാ ക്ലേശവും ഈ റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങളും പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
നിലവില്‍ ഏതെല്ലാം പഞ്ചായത്തുകളിൽ പദ്ധതി പ്രവൃത്തി പൂര്‍ത്തികരിച്ച് കമ്മീഷൻ ചെയ്തിട്ടുണ്ട് എന്ന വിവരം അറിയിക്കാമോ;
( ഡി )
ബാക്കി പ്രദേശങ്ങളിലെ പ്രവൃത്തികൾ ഏത് കാലയളവില്‍ പൂര്‍ത്തികരിച്ച് കമ്മീഷൻ ചെയ്യുന്നതിന് സാധിക്കുമെന്ന് അറിയിക്കാമോ?
1108.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജകമണ്ഡലത്തിലെ ജലമിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി മാനന്തവാടി മണ്ഡലത്തിൽ എത്ര ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പ്രകാരം നല്‍കുന്ന ആകെ കുടിവെള്ള കണക്ഷനുകളുടെ എണ്ണം ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
1109.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുല്ലശ്ശേരി-പാവറട്ടി പ‍ഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം പ്രവൃത്തികളാണ് ഇനി ബാക്കിയുള്ളതെന്നും ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാനാകുമെന്നും അറിയിക്കാമോ?
1110.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാട്ടര്‍ അതോറിറ്റിയുടെ പമ്പുകള്‍ മറ്റു അനുബന്ധ സാമഗ്രികൾ എന്നിവയുടെ കാലപഴക്കം കാരണം ശുദ്ധജല വിതരണം തുടര്‍ച്ചയായി മുടങ്ങുന്ന ഹോട്ട് സ്പോട്ടുകള്‍ എത്രയെണ്ണമുണ്ട്; ജില്ലാ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഗ്രാമപഞ്ചായത്ത് മേഖകളില്‍ പ്രത്യേകിച്ചും ഉയരം കൂടിയ സ്ഥലങ്ങളില്‍ കാലപഴക്കം വന്ന പമ്പുകളും, മോട്ടോറുകളും ഉപയോഗിക്കുന്നത് കാരണം വെള്ളം ലഭിക്കാത്ത അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ;
( സി )
സംസ്ഥാനത്ത് ഇത്തരത്തില്‍ ജല ദൗര്‍ലഭ്യം നേരിടുന്ന സ്ഥലങ്ങളുടെ പട്ടികയുണ്ടോ; എങ്കിൽ ജില്ലാ അടിസ്ഥാനത്തില്‍ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
മീറ്റര്‍ മാസവാടക അടക്കുമുള്ളവ കൃത്യമായി പിരിക്കുകയും, വെള്ളത്തിന്റെ ചാര്‍ജ് ഇരട്ടിയിലധികം വര്‍ദ്ധിപ്പിക്കുയും ചെയ്യുന്ന സാഹചര്യത്തില്‍ വേനല്‍ സമയങ്ങളിലടക്കം ജലവിതരണം ഇത്തരത്തില്‍ ദിവസങ്ങളോളം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ഇ )
നഗരസഭകളില്‍ ശുദ്ധജലം വിതരണം ചെയ്യുന്ന മാതൃകയില്‍ ഗ്രാമപഞ്ചായത്ത് മേഖലകളില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിന് എന്തെല്ലാം സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് അറിയിക്കുമോ;
( എഫ് )
ഇതിനായി ജലത്തിന് നല്‍കേണ്ട ചാര്‍ജ്, ടാങ്കര്‍ ബുക്ക്‌ ചെയ്യുന്ന രീതി എന്നിവ അടക്കമുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1111.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തിലും കൊച്ചിയിലും ജലചോർച്ച ഒഴിവാക്കി ഇരുപത്തിനാലു മണിക്കൂറും ഗുണനിലവാരമുളള കുടിവെളളം വിതരണം ചെയ്യുന്നതിന് എ.ഡി.ബി. വായ്പയോടെ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;
( ബി )
ഈ പദ്ധതിക്കുളള കൺസൾട്ടൻസികൾ നൽകി​യോ; വിശദാംശം നൽകുമോ;
( സി )
ഈ പദ്ധതിയിൽ നിന്നും പിന്നീട് തിരുവനന്തപുരം നഗരത്തെ ഒഴിവാക്കിയതിന്റെ കാരണം അറിയിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി നടത്തിപ്പിൽ സുതാര്യതയില്ലെന്ന തൊഴിലാളി സംഘടനകളുടെ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് തിരുത്തുന്നതിന് എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
1112.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂഗർഭ ജലവിതാനത്തിന്റെ തോതനുസരിച്ച് കേരളത്തിലെ ബ്ലോക്കുകളെ എത്രയായി തിരിച്ചിട്ടുണ്ടെന്നും ക്രിട്ടിക്കൽ, സെമി ക്രിട്ടിക്കൽ, സേഫ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ബ്ലോക്കുകൾ ഏതൊക്കെയാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കുമോ?
1113.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന പെെപ്പ് ലെെന്‍ കടന്നുപോവുന്ന വേട്ടുണ്ടമല റോ‍ഡ് നവീകരിക്കുന്നതിനായി വാട്ടര്‍ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടോ; വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള പ്രസ്തുത റോഡിന് ഫണ്ട് അനുവദിച്ചിട്ടും അനുമതി ലഭ്യമായിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പെെപ്പ് ലെെനിന് കേടുപാടുകള്‍ വരാതെ നിലവില്‍ റോ‍ഡായി നിലനില്‍ക്കുന്ന ഭാഗം വാട്ടര്‍ അതോറിറ്റിക്ക് കൂടി ഉപയാഗപ്രദമാവുന്ന രീതിയില്‍ അനുമതി കൊടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമോ;
( സി )
വേട്ടുണ്ടമല റോഡ് ടാറിംഗ് നടത്തുന്നതിനായി കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
1114.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ എത്ര തവണ വെള്ളക്കരം വർദ്ധിപ്പിച്ചു; അവസാനമായി വെള്ളക്കരം വർദ്ധിപ്പിച്ചത് എന്നാണ്; എത്ര രൂപയാണ് വർധന ഉണ്ടായത്; അറിയിക്കുമോ;
( ബി )
വെള്ളക്കരം വർദ്ധിപ്പിക്കുന്നതിന് തൊട്ടുമുൻപുള്ള മാസം വാട്ടർ അതോറിറ്റിയുടെ ഈ ഇനത്തിലുള്ള ആകെ വരുമാനം എത്രയായിരുന്നു; വെള്ളക്കരം വർദ്ധിപ്പിച്ചതിനു ശേഷമുള്ള ആദ്യത്തെ മാസത്തെ ആകെ വരുമാനം എത്ര; നാളിതുവരെ എത്ര രൂപയുടെ അധിക വരുമാനം ഈ രീതിയിൽ സമാഹരിക്കാൻ കഴിഞ്ഞു; വ്യക്തമാക്കാമോ?
1115.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് അമൃത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി വട്ടപ്പാറയില്‍ കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിനുള്ള ഡിറ്റൈല്‍ഡ് എസ്റ്റിമേറ്റ് റിപ്പോര്‍ട്ടും പ്രൊപ്പോസലും സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടോ; പ്രസ്തുത വിഷയം നിലവില്‍ ഏത് ഓഫീസിന്റെ പരിഗണനയിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതി എന്നത്തേക്ക് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്നും ഇനി എന്തെല്ലാം പ്രവൃത്തികള്‍ അവശേഷിക്കുന്നുണ്ടെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ നടപടി സ്വീകരിക്കുമോയെന്നും വിശദമാക്കുമോ?
1116.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര ഡാം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കേരളാ വാട്ടര്‍ അതോറിറ്റി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികളെ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്തെ വിനോദസഞ്ചാര വികസന സാധ്യതകള്‍ കണക്കിലെടുത്ത് സ്വിമ്മിംഗ് പൂള്‍ ഉള്‍പ്പെടെ നിര്‍മ്മിച്ച് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന വിധത്തില്‍ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1117.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് പ്രവൃത്തികളുടെ കലണ്ടര്‍ തയ്യാറാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പുതിയ റോഡുകള്‍ പൊളിച്ചു കുടിവെള്ള പൈപ്പിടുന്ന രീതിക്ക് മാറ്റം വരുത്താന്‍ ജലവിഭവ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
കുടിവെള്ള പൈപ്പിടുന്ന വേളയില്‍ പൊളിക്കേണ്ടി വരുന്ന റോഡുകളെ പൂര്‍വ്വ സ്ഥിതിയില്‍ എത്തിക്കുന്നതിന് പ്രസ്തുത പദ്ധതിയില്‍ തുക വകയിരുത്താറുണ്ടോ; ഇല്ലായെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1118.
ശ്രീ. അൻവർ സാദത്ത്
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. റോജി എം. ജോൺ
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള അര്‍ബന്‍ വാട്ടര്‍ സര്‍വീസസ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന്റെ ഭാഗമായി എ.ഡി.ബി.യില്‍ നിന്ന് വായ്പ ലഭ്യമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വായ്പയുടെ വ്യവസ്ഥകളും മറ്റ് വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
കേരള ജല അതോറിറ്റി ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കൊച്ചിയില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി പത്ത് വര്‍ഷത്തേക്ക് സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്ന നടപടി ജല അതോറിറ്റിയുടെ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുമെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
1119.
ഡോ. കെ. ടി. ജലീൽ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജല അതോറിറ്റിയുടെ കീഴിലുള്ള പമ്പ് ഹൗസുകള്‍ സൗരോര്‍ജ്ജത്തിലേക്ക് മാറ്റുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഇത് സംബന്ധിച്ച് വകുപ്പ് ഏന്തെങ്കിലും തരത്തിലുള്ള പഠനം നടത്തിയിട്ടുണ്ടോ;
( സി )
ജല അതോറിറ്റിക്ക് എത്ര പമ്പ് ഹൗസുകളാണ് നിലവിലുള്ളത്; മുഴുവന്‍ പമ്പ് ഹൗസുകളും സൗരോര്‍ജ്ജത്തിലേക്ക് മാറ്റുന്നതിന് എത്ര തുക ചെലവ് വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
1120.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല അതോറിറ്റിക്ക് എത്ര കോടി രൂപയുടെ വൈദ്യുതി ബിൽ കുടിശ്ശികയാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
വൈദ്യുതി കുടിശ്ശിക വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ജല അതോറിറ്റി സൗരോർജ്ജത്തിലേക്ക് മാറ്റുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഒരു പമ്പ് ഹൗസ് ഇത്തരത്തില്‍ വൈദ്യുതിവത്കരിക്കുന്നത്തിന് എത്ര തുക ചെലവാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ആകെ എത്ര പമ്പ് ഹൗസുകൾ ആണ് ജല അതോറിറ്റിക്കു കീഴിലുള്ളത്; മുഴുവൻ പമ്പ് ഹൗസുകളും സൗരോർജ്ജത്തിലേക്ക് മാറ്റുന്നതിന് എത്ര തുക ആവശ്യമായി വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ;
( ഡി )
ഈ തുക ഏത് രീതിയിൽ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
1121.
ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല അതോറിറ്റി വൈദ്യുതി ചാര്‍ജ് ഇനത്തില്‍ വൻ തുക കുടിശ്ശിക നൽകാനുള്ളതിനാൽ വൈദ്യുതി ബോര്‍ഡിന് പ്രതിമാസം നിശ്ചിത തുക വീതം നൽകുന്നതിനായി എസ്ക്രോ അക്കൗണ്ട് തുടങ്ങുവാന്‍ ധനകാര്യ വകുപ്പില്‍ നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അപ്രകാരം ജല അതോറിറ്റി എസ്ക്രോ അക്കൗണ്ട് തുടങ്ങിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നിലവിൽ ജല അതോറിറ്റി വൈദ്യുതി ബോര്‍ഡിന് നൽകാനുള്ള കുടിശ്ശിക തുക എത്രയാണ്; ജല അതോറിറ്റിയുടെ പ്രതിമാസ വരുമാനത്തിന്റെ എത്ര ശതമാനമാണ് ഇപ്പോൾ മാസം തോറും കുടിശ്ശിക അടയ്ക്കാൻ ഉപയോഗപ്പെടുത്തുന്നതെന്ന് വ്യക്തമാക്കുമോ?
1122.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി, മാവൂര്‍ തുടങ്ങിയ കേരള വാട്ടര്‍ അതോറിറ്റി സെക്ഷന്‍ ഓഫീസുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാര്‍ സ്ഥിരമായില്ലാത്തതും സ്ഥലം മാറ്റവും മൂലം ജല ജീവന്‍ മിഷന്‍ പ്രവൃത്തികള്‍ തടസ്സപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1123.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ സർക്കാർ നിലവിൽ വന്ന ശേഷം എത്ര വീടുകളിൽ ഗാർഹിക പൈപ്പ് കണക്ഷൻ നൽകിയിട്ടുണ്ട്; വ്യക്തമാക്കാമോ?
1124.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച മാനേജ്മെന്റ് സംവിധാനം ഉറപ്പാക്കി കുടിവെള്ളത്തിന്റെ ഗുണനിലവാരവും വിതരണ ശൃംഖലയും മെച്ചപ്പെടുത്തുന്നതിനുവേണ്ടി വാട്ടര്‍ അതോറിറ്റി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുടിവെള്ള വിതരണത്തില്‍ മെച്ചപ്പെട്ട സാങ്കേതിക വിദ്യയുടെ സഹായത്തോടെ വരുമാനരഹിത ജലവിതരണം പരമാവധി കുറയ്ക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ജലവിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിക്കുന്നതോടൊപ്പം ലീക്ക് ഡിറ്റക്ഷന്‍, പമ്പിങ്ങിലെ ഊര്‍ജ്ജ കാര്യക്ഷമത, വരുമാന വര്‍ധനവ് എന്നിവ ഉറപ്പാക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ജലവിതരണ ശൃംഖലയിലെ ജലനഷ്ടം പരമാവധി കുറച്ചു കൊണ്ടുവരുന്നതിന് ജല അതോറിറ്റി നടപ്പിലാക്കുന്ന നൂതന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ?
1125.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല അതോറിറ്റിയുടെ സാമ്പത്തിക വിഭാഗത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസ് പരിശോധന നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പരിശോധനയിലെ കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു; വിശദമാക്കുമോ;
( ബി )
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജല അതോറിറ്റി എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ?
1126.
ശ്രീ. എം. വിൻസെന്റ്
ശ്രീ. ഷാഫി പറമ്പിൽ
ശ്രീമതി കെ. കെ. രമ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജല അതോറിറ്റി വെള്ളക്കരം ക്രമാതീതമായി വർദ്ധിപ്പിച്ചത് സാധാരണ ജനങ്ങളെ ഗുരുതരമായി ബാധിച്ചുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കേരള ജല അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി ജലം പാഴാകുന്ന സംഭവങ്ങൾ തടയുന്നതിനും ലഭിക്കാനുള്ള കുടിശിക സമയബന്ധിതമായി പിരിച്ചെടുക്കുന്നതിനും നടപടികൾ സ്വീകരിക്കാതെ വെള്ളക്കരം കൂട്ടി ജനങ്ങളുടെ മേൽ അധിക ബാധ്യത വരുത്തി വച്ചതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണം വിശദമാക്കാമോ;
( സി )
ജല അതോറിറ്റിക്ക് ലഭിക്കാനുള്ള കുടിശിക സമയബന്ധിതമായി പിരിച്ചെടുക്കാനുള്ള നടപടികൾ സ്വീകരിച്ച് വർദ്ധിപ്പിച്ച വെള്ളക്കരം കുറയ്ക്കാൻ തയ്യാറാകുമോ; വിശദമാക്കാമോ?
1127.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെൻഷൻ പരിഷ്കരണവും സർക്കാരിൽ നിന്നുള്ള കുടിശ്ശികകളും ആവശ്യപ്പെട്ട് ജല അതോറിറ്റിയിലെ പെൻഷൻകാർ നടത്തുന്ന സമരം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; എങ്കിൽ പെൻഷൻ പരിഷ്കരണത്തിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ബി )
അവസാനമായി പെൻഷൻ പരിഷ്കരണം നടത്തിയത് എപ്പോഴാണ്; എന്തൊക്കെ ആനുകൂല്യങ്ങളാണ് പെൻഷൻകാർക്ക് നിലവിൽ ലഭിക്കുവാൻ ഉള്ളത്; അറിയിക്കുമോ;
( സി )
പെൻഷൻ പരിഷ്കരണത്തിനും ആനുകൂല്യ വിതരണത്തിനുമായി എത്ര തുക ആവശ്യമായി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
1128.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടർ അതോറിറ്റി വൈദ്യുതി ചാർജ് കുടിശിക ഇനത്തിൽ എത്ര രൂപയാണ് അടയ്ക്കാനുള്ളത്; കുടിശിക വരുത്തിയതിനാൽ വാട്ടർ അതോറിറ്റിയുടെ കണക്ഷൻ വിച്ഛേദിക്കുന്നതിന് കെ.എസ്.ഇ.ബി. നടപടി സ്വീകരിച്ചിട്ടുണ്ടോ; കുടിശിക ഉണ്ടാകാൻ ഇടയായ സാഹചര്യം വ്യക്തമാക്കുമോ;
( ബി )
വൈദ്യുതി കുടിശിക അടച്ച് തീർക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നും ആയത് അടിയന്തരമായി അടച്ച് തീർക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
1129.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല അതോറിറ്റിയിലെ ഒഴിവുകൾ യഥാസമയം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയതായി അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
1130.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാഷണൽ ഹൈവേയുടെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകൾ തകരാറിലാകുന്നത് വളരെ വേഗത്തിൽ തന്നെ പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാമോ?
1131.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കെ. പി. എ. മജീദ്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജല അതോറിറ്റി വൈദ്യുതി ചാർജ്ജിനത്തിൽ ഇലക്ട്രിസിറ്റി ബോർഡിന് എന്തു തുക നൽകാനുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ;
( ബി )
വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിന് എന്തെങ്കിലും പദ്ധതി ജല അതോറിറ്റി ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
1132.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഹൈവേ വികസനത്തിന്റെ ഭാഗമായി ചവറ കോലത്ത് മുക്ക് മുതല്‍ കാവനാട് വരെ പ്രധാന പാതയില്‍ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പൈപ്പ് ലൈന്‍ റോഡിന്റെ സൈഡിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഇത് നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1133.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള വാട്ടര്‍ അതോറിറ്റി നടപ്പിലാക്കി വരുന്ന മങ്കട നിയോജക മണ്ഡലത്തിലെ മൂര്‍ക്കനാട് കുടിവെള്ള പദ്ധതിയുടെ നിലവിലത്തെ സ്ഥിതി അറിയിക്കുമോ;
( ബി )
പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ ഏതെല്ലാം തദ്ദേശസ്ഥാപനങ്ങളില്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പദ്ധതിയുടെ ജല സ്രോതസ്സ് നിലനിര്‍ത്തുന്നതിന് കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന കീഴ്മുറികടവ് മൂതിക്കയം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണ്; ഇതിന്റെ അപ്രോച്ച് റോഡിന്റെ പ്രവൃത്തി ഏത് ഘട്ടത്തിലാണ്; പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് ബന്ധപ്പെട്ട ഏജന്‍സിയ്ക്ക് നിര്‍ദ്ദേശം നല്‍കുമോ;
( ഡി )
ഈ കുടിവെള്ള പദ്ധതി സമയ പരിധി നിശ്ചയിച്ച് പൂര്‍ത്തീകരിച്ച് മണ്ഡലത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1134.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴക്കൂട്ടം-മുട്ടത്തറ സ്വീവേജ് പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രോജക്ട് എപ്പോള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കാമോ?
1135.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ തൈക്കാട്ടുശ്ശേരി പഞ്ചായത്തില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്ക് വേണ്ടിയുള്ള ടാങ്കിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന വീടുകള്‍ എന്തിന് വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വീടുകള്‍ ഇതുവരെ ഉപയോഗിക്കാത്തതിനാൽ കാടുകയറി നശിച്ചുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ഇവ മറ്റ് സര്‍ക്കാർ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനായി വിട്ടുനല്കുന്നതിന് നടപടി സ്വീകരിക്കുമോ?
1136.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ പൈപ്പ് ലൈന്‍ റോഡ് തുടങ്ങുന്ന ഭാഗത്തു നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റിലേയ്ക്ക് ബസ്സുകള്‍ക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് 03.07.2023-ന് നല്‍കിയ അപേക്ഷയിന്മേല്‍ (ഇ-7420455/2023/എം.ഐ.എന്‍(ഡബ്ല്യു.ആര്‍.ഡി.) ) കേരള വാട്ടര്‍ അതോറിറ്റി എം.ഡി. (ഫയല്‍ നം. ഡി.സി.4/104749/2023) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; പ്രസ്തുത വിഷയത്തില്‍ നാളിതുവരെ നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷയിന്മേല്‍ ആവശ്യമായ തീര്‍പ്പുണ്ടാക്കി മറുപടി നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
1137.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെഡിക്കല്‍ കോളേജ്, മൂഴിക്കല്‍ എന്നിവിടങ്ങളില്‍ ജലവിഭവ വകുപ്പിന്റെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം ഗ്രൗണ്ട് നിര്‍മ്മിക്കുന്നതിനായി ലഭ്യമാക്കുവാന്‍ കോര്‍പ്പറേഷന്റെ അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വ്യക്തമാക്കുമോ?
1138.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരൂര്‍ക്കട-പുതുകുന്ന്-മണ്‍വിള കുടിവെള്ള മെയിന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രവൃത്തി പൂര്‍ത്തിയാക്കുവാന്‍ അവശേഷിക്കുന്ന ഇടങ്ങളിലേക്ക് നടത്തിയ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്നും പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
കൊടിക്കുന്ന് കുടിവെള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി എന്തെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി എപ്പോള്‍ കമ്മീഷന്‍ ചെയ്യുമെന്ന് വ്യക്തമാക്കുമോ?
1139.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തില്‍ ജലജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മാറാക്കര പഞ്ചായത്തിലെ മലയില്‍ ഭാഗത്ത് കുടിവെള്ളം ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത സ്ഥലത്ത് കുടിവെള്ള ടാങ്ക് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമായിട്ടുണ്ടോ; ഇതിനായി വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
മാറാക്കര-മലയില്‍ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ടാങ്ക് സ്ഥാപിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.