UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
935.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ 2021- 22 വർഷത്തെ ഭരണ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള വനഭൂമി കയ്യേറ്റത്തിന്റെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
2022-23 വർഷത്തെ ഭരണ റിപ്പോർട്ട് തയ്യാറായിട്ടുണ്ടോ; ഇല്ലെങ്കിൽ ഭരണ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ കാലതാമസം നേരിടുന്നതിന് കാരണം വ്യക്തമാക്കുമോ;
( സി )
2022, 2023 വർഷങ്ങളിലെ വന സ്ഥിതിവിവര റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കിൽ പ്രസ്തുത റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
936.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമി വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേന്ദ്ര സർക്കാരിന്റെ വനസംരക്ഷണ ഭേദഗതി നിയമപ്രകാരം വനഭൂമിയിൽ വിനോദസഞ്ചാര വികസനം ഒരുക്കുന്നതിനുളള വ്യവസ്ഥ ഉൾപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ഭേദഗതി വനസംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നുണ്ടോ; ഈ നിയമഭേദഗതി എപ്രകാരം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
937.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ എതൊക്കെ പ്രദേശങ്ങളാണ് ബഫര്‍സോൺ മേഖലയായി നിര്‍ണ്ണയിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ജനവാസകേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും ബഫര്‍സോൺ മേഖലയില്‍ നിന്നും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
938.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എരുമേലി പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ എരുമേലി തെക്ക് വില്ലേജിൽ ഇരുമ്പൂന്നിക്കര ഭാഗത്ത് ഏതാനും പേരുടെ പട്ടയഭൂമികൾ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത ഭൂമി ഏറ്റെടുത്ത് വനഭൂമിയാക്കുന്നതുമൂലം പ്രദേശത്ത് വന്യജീവികളുടെ ആക്രമണം രൂക്ഷമാവുമെന്നതിനാൽ പ്രസ്തുത നടപടി അടിയന്തരമായി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ 24.05.2023 തീയതി നൽകിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത ഭൂമി ഏറ്റെടുക്കൽ നടപടി അടിയന്തരമായി നിർത്തിവയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
939.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര വനസംരക്ഷണ നിയമ ഭേദഗതിയിലെ ഖനനാനുമതിക്കുള്ള വ്യവസ്ഥകൾ ദുരുപയോഗം ചെയ്തുകൊണ്ട് വനഭൂമി നികത്തുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാനത്തിലും വ്യാപകമായി നടക്കുന്നു എന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര നിയമങ്ങളുടെ ദുരുപയോഗത്തിലൂടെ വനഭൂമി കയ്യേറാനുള്ള നീക്കം ചെറുക്കുന്നതിന് എന്തൊക്കെ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
940.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ പാട്ടവ്യവസ്ഥയില്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയിരിക്കുന്ന വനഭൂമിയുടെ വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
പാലക്കാട് ജില്ലയില്‍ പാട്ട കാലാവധി കഴിഞ്ഞ എത്ര വനഭൂമിയാണ് തിരികെ ലഭിക്കാനുള്ളതെന്ന് അറിയിക്കാമോ?
941.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനാതിർത്തിയോട് ചേർന്നുള്ള കാർഷികഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ ഇതുമായി ബന്ധപ്പെട്ട് എത്ര കർഷകരുടെ അപേക്ഷകളാണ് ലഭിച്ചതെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷകളിൽ ആരുടെയൊക്കെ അപേക്ഷകളിന്മേൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നഷ്ടപരിഹാരം നൽകിയതെന്ന് പഞ്ചായത്ത് തിരിച്ച് കണക്കുകൾ ലഭ്യമാക്കാമോ;
( ഡി )
ഇനി എത്ര അപേക്ഷകളാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ബാക്കിയുള്ളതെന്നും കാലതാമസത്തിനുള്ള കാരണവും വിശദമാക്കാമോ?
942.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ കടലേറ്റം, കടൽക്ഷോഭം എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഒരു പരിധിവരെ കുറയ്ക്കുന്നതിന് കടൽത്തീരങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയുടെ നിർവഹണം ധ്രുതഗതിയിൽ നടത്താനുള്ള ശ്രമം ഉണ്ടാകുമോ?
943.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമിക്ക് പുറത്ത് വനവൽക്കരണത്തിനായുള്ള പദ്ധതികൾ ഏതെല്ലാമാണ്; വ്യക്തമാക്കാമോ?
944.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹിക വനവൽക്കരണ നടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സാമൂഹിക വനവൽക്കരണത്തിനായി ഓരോ സാമ്പത്തിക വർഷവും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നും വിശദമാക്കുമോ?
945.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാവുകള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്നു വിശദീകരിക്കാമോ;
( ബി )
കാവുകളുടെ സംരക്ഷണം സംബന്ധിച്ച് നിലവിലുള്ള പുതിയ സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
2023-24 സാമ്പത്തിക വര്‍ഷം പ്രസ്തുത പദ്ധതി പ്രകാരം തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ സംരക്ഷിക്കുന്നതിനായി പരിഗണിച്ചിട്ടുള്ള കാവുകളുടെ ലിസ്റ്റ് ലഭ്യമാക്കുമോ; ഇതിനുള്ള മാനദണ്ഡം വ്യക്തമാക്കാമോ;
( ഡി )
കാവും കുളവും സംരക്ഷണം എന്ന പദ്ധതി നിലവിലുണ്ടോ; വിശദീകരിക്കാമോ?
946.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ ഹാജിയാർപള്ളിയിൽ വനം വകുപ്പിന്റെ അധീനതയിൽ ഉള്ള ഒരു ഹെക്ടർ ഭൂമിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന പദ്ധതികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ബൊട്ടാണിക്കൽ ഗാർഡൻ, ഇക്കോ പാർക്ക്, ഇക്കോ ഷോപ്പ്, ബട്ടർഫ്ലൈ പാർക്ക്, എന്നിവ തുടങ്ങുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടോ; എത്ര രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത് എന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികൾ യഥാർഥ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
947.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനമേഖലയോട് ചേര്‍ന്ന് ഭൂമി ഉള്ളവരിൽ നിന്നും സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം എത്ര ഹെക്ടര്‍ ഭൂമി വനംവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്; ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് വിശദമാക്കാമോ;
( ബി )
വനഭൂമിയോട് ചേര്‍ന്ന് താമസിക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തില്‍പ്പെട്ടവരെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം അറിയിക്കാമോ?
948.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കോങ്ങാട് മണ്ഡലത്തില്‍ വനം വകുപ്പ് നടപ്പിലാക്കിയതും നടപ്പാക്കി കൊണ്ടിരിക്കുന്നതുമായ പദ്ധതികളെക്കുറിച്ച് വ്യക്തമാക്കാമോ;
( ബി )
കോങ്ങാട് മണ്ഡലത്തില്‍ നിലവിലുള്ള വനസംരക്ഷണ സമിതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ശിരുവാണിയെ ഇക്കോ ടൂറിസം ഹബ്ബ് ആയി മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
949.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന വന്യജീവി ബോര്‍ഡ് 2023-ജനുവരി ഒന്നിന് എടുത്ത തീരുമാനത്തിന്മേല്‍ സ്വീകരിച്ച തുടര്‍ നടപടി വിശദീകരിക്കുമോ;
( ബി )
ജനവാസമേഖല പൂര്‍ണ്ണമായി ഒഴിവാക്കി പ്രസ്തുത പക്ഷിസങ്കേതത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം നടത്തുന്നതിനാവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കുമോ?
950.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി ഗ്രാമപഞ്ചായത്തിൽപ്പെട്ട എയ്ഞ്ചൽവാലി, പമ്പാവാലി പ്രദേശങ്ങളെ പെരിയാർ കടുവാസങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള സംസ്ഥാന വന്യജീവി ബോർഡിന്റെ 19.01.2023-ലെ തീരുമാനം കേന്ദ്ര വനം-വന്യജീവി ബോർഡിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
951.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ അമരവിള-കാരക്കോണം റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി പാതയോരത്തെ എത്ര മരങ്ങളാണ് മുറിച്ച് മാറ്റുന്നതെന്ന് കണക്കാക്കിയിട്ടുണ്ടോ; ആയതിന്റെ വിശദാംശം ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മരങ്ങള്‍ക്ക് മൂല്യനിര്‍ണ്ണയം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
പാതയോരത്തെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും മൂല്യനിര്‍ണ്ണയം നടത്തുന്നതിനായി സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത റീച്ചിലെ മരങ്ങളുടെ ലേലനടപടികള്‍ എന്നാണ് പൂര്‍ത്തിയാക്കിയതെന്നും ലേലത്തില്‍ ആരൊക്കെ പങ്കെടുത്തുവെന്നും ഓരോരുത്തരും എത്ര രൂപ ക്വാട്ട് ചെയ്തുവെന്നും ലേലവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
952.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ വരുന്നതും വനം വകുപ്പിനു ആവശ്യമുള്ളതുമായ പാണ്ടി-പടുപ്പ് റോഡ് ഗതാഗത യോഗ്യമാക്കുന്ന വിഷയം വകുപ്പിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
വനം വകുപ്പിനെ കൂടാതെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ കൂടുതലായി ആശ്രയിക്കുന്ന പ്രസ്തുത റോഡ് അഭിവൃദ്ധിപ്പെടുത്തി ഗതാഗതയോഗ്യമാക്കുന്നതിന് വകുപ്പിന്റെ ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കുന്ന വിഷയം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
953.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്യങ്കാവ്-റോസ്‌മല വനപാതയിൽ, തെന്മല ഡിവിഷൻ ആര്യങ്കാവ്‌ റെയിഞ്ചിലെ കടമാന്‍പാറ ഫോറസ്റ്റ്‌ സ്റ്റേഷന്‍ പരിധിയിൽ വരുന്ന ഭാഗത്ത് റോഡിന്റെ പല ഭാഗങ്ങളും പൂര്‍ണമായും തകർന്നുകിടക്കുന്നതു പരിഹരിയ്ക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
'സഫാരി' വനയാത്ര കടന്നു പോകുന്നതും വിനോദസഞ്ചാര പ്രാധാന്യമുള്ളതുമായ പ്രസ്തുത റോഡിൽ അവശേഷിക്കുന്ന 3 കിലോമീറ്റര്‍ ഭാഗം കൂടി നവീകരിക്കുന്നതിനുള്ള നടപടികള്‍ക്കായി വകുപ്പിന്റെ അനുമതിയും ഫണ്ടും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിയ്ക്കുമോ; വിശദമാക്കാമോ?
954.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാമലക്കണ്ടം-എളംപ്ലാശ്ശേരി-കുറഞ്ഞിക്കുടി റോഡിലൂടെയുള്ള ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം വനം വകുപ്പ് അനാവശ്യമായി തടയുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിലൂടെയുള്ള സഞ്ചാരസ്വതന്ത്ര്യം ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുമോ?
955.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍-വീരമലക്കുന്നില്‍ കേരള വനം വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ ഇക്കോ ടൂറിസം പ്രോജക്ട് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; പ്രസ്തുത പദ്ധതി എന്നാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
956.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. വി. അൻവർ
ശ്രീ. എ. രാജ
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനമേഖലകളിലെ ഇക്കോടൂറിസം സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്നതിനും ഇക്കോടൂറിസം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഇക്കോ ടൂറിസം പദ്ധതികളുടെ പുരോഗതി വിശദീകരിക്കാമോ; ഏതൊക്കെ പുതിയ ഡെസ്റ്റിനേഷനുകളാണ് ഈ മേഖലയില്‍ പുതിയതായി വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്;
( സി )
വനവിഭവങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതിനായി ഇക്കോ ടൂറിസത്തെ ഉപയോഗപ്പെടുത്താന്‍ പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
957.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര വനസംരക്ഷണ സമിതികളും എത്ര ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളും പ്രവർത്തിക്കുന്നുണ്ടെന്നും അവ ഏതൊക്കെയെന്നും വ്യക്തമാക്കുമോ;
( ബി )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പ്രസ്തുത സമിതികള്‍ ഓരോന്നിനും ഓരോ സാമ്പത്തിക വർഷവും എത്ര തുക അനുവദിച്ച് നൽകിയിട്ടുണ്ടെന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നുമുള്ള വിശദാംശങ്ങൾ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഓപ്പറേഷൻ ജംഗിൾ സഫാരിയുടെ ഭാഗമായി മേൽപ്പറഞ്ഞ കാലയളവിൽ വനസംരക്ഷണ സമിതികളും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികളും നടപ്പാക്കിയ പ്രവൃത്തികളിൽ എത്ര രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും എന്തൊക്കെ അഴിമതികളാണ് നടന്നതെന്നും ഓരോന്നിലും നടത്തിയ ക്രമക്കേടിന്റെ വിശദാംശങ്ങളും ഇനം തിരിച്ച് വ്യക്തമാക്കുമോ?
958.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ കീഴില്‍ എത്ര ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ ടൂറിസം ഡിപ്പാര്‍ട്ടുമെന്റുമായി സംയോജിപ്പിച്ച് പ്രവർത്തിപ്പിക്കുന്നതിന് ആലോചനയുണ്ടോ; വ്യക്തമാക്കാമോ?
959.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ഡിവിഷന്‍ ഓഫീസുകളില്‍ ക്ലറിക്കല്‍ വിഭാഗത്തിന്റ എണ്ണത്തിന് അനുപാതമായിട്ടാണോ ക്ലറിക്കല്‍ സൂപ്പര്‍വൈസറി സ്റ്റാഫുകളെ നിയമിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഡിവിഷന്‍ ഓഫീസുകളില്‍ ഹെഡ്ക്ലാര്‍ക്ക് തസ്തിക മാത്രമുള്ള ഓഫീസുകൾ ഏതൊക്കെയാണെന്ന വിവരം ലഭ്യമാക്കാമോ;
( സി )
സംസ്ഥാന ധനകാര്യ പരിശോധന (കണ്‍കറന്റ്, മോണിറ്ററിംഗ്) വിഭാഗത്തിന്റെ 2021-22-ലെ റിപ്പോര്‍ട്ട് പ്രകാരം ആലപ്പുഴ ഡിവിഷനിലെ ഹെഡ് അക്കൗണ്ടന്റ് തസ്തിക ഉയര്‍ത്തി ജൂനിയര്‍ സൂപ്രണ്ട് ആക്കണം എന്നുള്ളത് നടപ്പിലാക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടികള്‍ ഏതൊക്കെ എന്ന് വിശദമാക്കാമോ?
960.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിൽ ഭരണ ചുമതലയുള്ള എ.പി.സി.സി.എഫ്. (അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ) അവധിയിൽ പ്രവേശിച്ചിരിക്കുന്നതിനാൽ ഭരണ സ്തംഭനം നിലനിൽക്കുന്നതായുള്ള ആക്ഷേപം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
വനം വകുപ്പ് ആസ്ഥാനത്ത് നിലവിൽ എത്ര ഫയലുകൾ തീർപ്പ് കൽപ്പിക്കാൻ അവശേഷിക്കുന്നുണ്ടെന്നു വ്യക്തമാക്കുമോ; ഇതിൽ നവ കേരള സദസ്സുമായി ബന്ധപ്പെട്ട എത്ര ഫയലുകൾ ഉണ്ടെന്നറിയിക്കുമോ;
( സി )
അവധിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥന് പകരം ചുമതല നൽകിക്കൊണ്ട് ഭരണസ്തംഭനം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
961.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിലെ വിവിധ വനം ഡിവിഷനുകളുടെ പരിധിയിൽ തൊഴിലെടുക്കുന്ന താത്ക്കാലിക വാച്ചർമാരുടെ ശമ്പളം മുടങ്ങിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത വാച്ചർമാർ 6 ദിവസം നൈറ്റ് ഡ്യൂട്ടി ഉള്‍പ്പെടെ 24 മണിക്കൂർ ഡ്യൂട്ടിയും മാസത്തില്‍ 15 ദിവസം ഡ്യൂട്ടിയും ചെയ്യുന്നുണ്ടെങ്കിലും ഇവർക്ക് 13 ദിവസത്തെ ശമ്പളം മാത്രം നല്‍കുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഇവർക്ക് ഐ.ഡി കാർഡ്, യൂണിഫോം, ഇൻഷുറൻസ്, ക്ഷേമനിധി എന്നിവ ഉണ്ടോ; വിശദമാക്കാമോ?
962.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിൽ വിജിലൻസ്/ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള എത്ര ജീവനക്കാർ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കേസുകളിൽ എത്ര ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
വനം വകുപ്പിൽ സ്ഥിരമായി 5 വർഷത്തിൽ കൂടുതൽ ഒരേ സീറ്റിൽ /ഒരേ ഓഫീസിൽ ജോലി ചെയ്യുന്ന എത്ര പേരുണ്ട്; കണക്കുകൾ ലഭ്യമാക്കാമോ?
963.
ശ്രീ. സണ്ണി ജോസഫ്
ശ്രീമതി കെ. കെ. രമ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ വന്യജീവി ആക്രമണം അതിരൂക്ഷമായതോടെ കര്‍ഷക സമൂഹം കടുത്ത ആശങ്കയിലാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
വന്യജീവികള്‍ കര്‍ഷരുടെ കൃഷി നശിപ്പിക്കുകയും വളര്‍ത്തു മൃഗങ്ങളെ കൊന്നൊടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഇവയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
വന്യജീവി ആക്രമണം മൂലം വിള നശിച്ചവര്‍ക്കും വളര്‍ത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നുണ്ടോ; വിശദ വിവരം നല്‍കാമോ?
964.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തിലെ അമ്പൂരി, കള്ളിക്കാട് ഗ്രാമപഞ്ചായത്തുകളിലെ ജനവാസമേഖലകളെ ബഫര്‍സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന നിവേദനത്തിന്മേല്‍ തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണ്‍ നിശ്ചയിക്കുമ്പോള്‍ ജനവാസമേഖലകളെ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ; ഇതിനായി നിയമം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
965.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-ൽ സംസ്ഥാനത്തെ വനം ഡിവിഷനുകൾക്ക് കീഴിൽ വനം അദാലത്ത് നടത്തിയിട്ടുണ്ടോ; എങ്കിൽ ആയതിനായി ഓരോ ഫോറസ്റ്റ് ഡിവിഷൻ തലത്തിലും ഉദ്ഘാടനത്തിനും മറ്റുമായി ചെലവഴിച്ച തുക എത്രയെന്നു വിശദമാക്കാമോ;
( ബി )
പ്രസ്തുത അദാലത്തുകളിൽ ഓരോ ഡിവിഷനുകളിലും എത്ര വീതം പരാതികൾ ലഭിച്ചിട്ടുണ്ട്; ഇവയിൽ എത്ര പരാതികൾ തീർപ്പാക്കിയിട്ടുണ്ട്; വിശദ വിവരം ലഭ്യമാക്കാമോ?
966.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പറേഷൻ ജംഗിൾ സഫാരിയുടെ ഭാഗമായി വനവികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും നടന്ന പരിശോധനകളിൽ കണ്ടെത്തിയ ക്രമക്കേടുകൾ എന്തൊക്കെയാണെന്ന് തരം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
എത്ര കോടി രൂപയുടെ ക്രമക്കേട് നടന്നതായാണ് പ്രസ്തുത പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളതെന്നു വ്യക്തമാക്കുമോ;
( സി )
വനവികസന ഏജൻസികൾക്കിടയിൽ ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട് ക്രമവിരുദ്ധമായി വായ്പകൾ അനുവദിക്കുന്നതായി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എങ്കിൽ ഇപ്രകാരം ക്രമക്കേട് നടത്തിയ വനവികസന ഏജൻസികൾക്കെതിരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
967.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈറ്റ,കാട്ടുവള്ളി,തഴ തുടങ്ങിയ അസംസ്കൃത വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതിന്റെ നിശ്ചിത ശതമാനം തുക വനം വകുപ്പില്‍ നിന്നും കേരള ഈറ്റ കാട്ടുവള്ളി തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് നല്‍കേണ്ടതില്‍ ഇനി നല്‍കാനുള്ള തുകയുടെ വിശദാംശങ്ങൾ നൽകുമോ;
( ബി )
ആയത് സമയബന്ധിതമായി നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
968.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന വന്യമൃഗ ആക്രമണങ്ങൾ തടയാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കർമ്മപദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദമാക്കുമോ?
969.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതു മൂലം കോതമംഗലം നഗരസഭക്കും മണ്ഡലത്തിലെ പഞ്ചായത്തുകൾക്കും കുടിവെള്ളത്തിനും ജലസേചനത്തിനും ഉപകാരപ്രദമായ ആവോലിച്ചാല്‍ ലിഫ്‍റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിക്കു അനുമതി ലഭ്യമാക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുമോ?
970.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തില്‍ പ്രഖ്യാപിച്ച ടൈഗര്‍ സഫാരി പാര്‍ക്കിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുളള ഉത്തരവുകള്‍ എന്തെല്ലാമാണ്; പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ടൈഗര്‍ സഫാരി പാര്‍ക്കിന്റെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍വ്വെ നടപടികളുടെ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ടൈഗര്‍ സഫാരി പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ പേരും വിശദവിവരങ്ങളും അറിയിക്കാമോ?
971.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുസമൂഹത്തിന് വന്യജീവി പരിരക്ഷയില്‍ താല്പര്യം ഉണ്ടാകുവാന്‍ വനം വകുപ്പ് നടത്തുന്ന ബോധവത്ക്കരണ പരിപാടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ; ഇത്തരം ബോധവത്ക്കരണ പരിപാടികള്‍ നടത്തുന്നതിന്റെ ഫലമായി ശ്രദ്ധേയമായ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
972.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജകമണ്ഡലത്തില്‍ എം.എല്‍.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കി വരുന്ന വന്യമൃഗാക്രമണപ്രതിരോധ നടപടികളുടെ പേരും തുകയും അറിയിക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും നിലവിലെ പുരോഗതി വിശദമാക്കാമോ;
( സി )
എം.എല്‍.എ - എ.ഡി.എഫ് ഉപയോഗിച്ച് മാനന്തവാടി മണ്ഡലത്തില്‍ നടപ്പാക്കുന്ന വന്യമൃഗാക്രമണപ്രതിരോധ നടപടികൾ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
973.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആന, കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനവാസകേന്ദ്രങ്ങളില്‍ കൂടുതലായി ഇറങ്ങുന്നതിന്റെ കാരണം ശാസ്ത്രീയമായി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വന്യമൃഗപ്പെരുപ്പം കുറയ്ക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
നിയമനിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
974.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് കടന്നു കയറി ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുമ്പോഴും ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങള്‍ വനം വകുപ്പില്‍ നിലവിലില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജനവാസ മേഖലയിലെ വന്യജീവി സാന്നിധ്യത്തെ പ്രതിരോധിക്കാന്‍ എത്ര കോടി രൂപ അനുവദിച്ചു; പ്രസ്തുത തുക എപ്രകാരം ചെലവഴിച്ചു എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
വനത്തിനുള്ളില്‍ ആവാസവ്യവസ്ഥ പുനസ്ഥാപിക്കുവാനായി വനം വകുപ്പ് ആവിഷ്കരിച്ച പദ്ധതികള്‍ എന്തെല്ലാം ; ഇതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്;
( ഡി )
വന്യമൃഗങ്ങൾ കാരണം കൃഷി നഷ്ടം വന്നവര്‍ക്ക് ധനസഹായം അനുവദിക്കാറുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഈയിനത്തില്‍ എത്ര രൂപ നല്‍കിയെന്നതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ?
975.
ശ്രീ. ഇ കെ വിജയൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യജീവൻ കവരുന്ന സംഭവങ്ങൾ തുടർച്ചയായുണ്ടാകുന്ന സാഹചര്യത്തിൽ വനമേഖലയോട് ചേർന്ന് ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനുവേണ്ടി സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
വനമേഖലയിലും ജനവാസമേഖലയിലും വന്യമൃഗങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിന് ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
അപകടകാരികളായ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും ഉപജീവനത്തിനും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
വന്യജീവിയാക്രമണത്തിനിരയായി മനുഷ്യർ മരിക്കുകയോ ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്താൽ സർക്കാർ ധനസഹായം ലഭിക്കുന്നതിന് നിലവിലെ സംവിധാനങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കുമോ?
976.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ;
( ബി )
കണ്ണൂര്‍ വനം ഡിവിഷനിലെ കണ്ണവം റെയിഞ്ചില്‍ നിലവില്‍ തീർപ്പാക്കാൻ ബാക്കിയുള്ള നഷ്ടപരിഹാര അപേക്ഷകളുടെയും തുകയുടെയും കണക്ക് വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ?
977.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവികളുടെ അക്രമണം ചെറുക്കാന്‍ നിലവില്‍ എന്തൊക്കെ പരിപാടികള്‍ ആണ് നടത്തി വരുന്നത് എന്ന് അറിയിക്കുമോ;
( ബി )
വന്യജീവികളുടെ അക്രമണം മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര രൂപയുടെ നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടുണ്ട് എന്ന് അറിയിക്കാമോ?
978.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലത്തും ഈ സർക്കാര്‍ അധികാരമേറ്റ ശേഷവും നാളിതുവരെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വന്യജീവി ആക്രമണങ്ങളുടെ എണ്ണം, ജീവഹാനി സംഭവിച്ചവരുടെ എണ്ണം, പരിക്കേറ്റവരുടെ എണ്ണം, കൃഷിനാശത്തിലൂടെ എത്ര രൂപയുടെ നഷ്ടമുണ്ടായി എന്നതിന്റെ വിശദാംശം വർഷം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
ജീവഹാനി സംഭവിച്ചവരുടെ എത്ര കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്; പരിക്കേറ്റ എത്രപേർക്ക് ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട്; കൃഷി നാശം സംഭവിച്ച എത്ര കർഷകർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ട്; വിശദാംശം വർഷം തിരിച്ച് വ്യക്തമാക്കുമോ;
( സി )
മരണാനന്തര നഷ്ടപരിഹാരം, ചികിത്സാസഹായം, കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം എന്നിവ നൽകാത്ത എത്ര സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതിന്റെ വിശദാംശങ്ങൾ ആനുകൂല്യം അനുവദിക്കാത്തതിന്റെ കാരണം സഹിതം വർഷം തിരിച്ചു വ്യക്തമാക്കുമോ?
979.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ വന്യജീവി ആക്രമണം തടയുന്നതിനായി എത്ര തുക ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്; ഓരോ സാമ്പത്തിക വർഷവും അനുവദിച്ച തുകയിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചിട്ടുള്ളത്; വിശദാംശങ്ങൾ സാമ്പത്തികവർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
980.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലത്ത് നാളിതു വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വന്യ ജീവി ആക്രമണങ്ങൾ എത്ര; അതിൽ എത്രപേർക്ക് ജീവഹാനി സംഭവിച്ചു; എത്രപേർക്ക് പരിക്കേറ്റു; എത്ര രൂപയുടെ കൃഷി നാശമുണ്ടായി; വിശദാംശങ്ങൾ വർഷം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
ജീവഹാനി സംഭവിച്ചവർക്കുള്ള നഷ്ടപരിഹാരം എത്ര കുടുംബങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്; പരിക്കേറ്റ എത്രപേർക്ക് ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട്; കൃഷി നാശം സംഭവിച്ച എത്ര കർഷകർക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ട്; വിശദാംശങ്ങൾ വർഷം തിരിച്ച് നൽകുമോ;
( സി )
മരണാനന്തര നഷ്ടപരിഹാരം, ചികിത്സാസഹായം, കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം എന്നിവ നൽകാത്ത എത്ര സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതിന്റെ വിശദാംശങ്ങൾ, ആനുകൂല്യം അനുവദിക്കാത്തതിന്റെ കാരണം സഹിതം വർഷം തിരിച്ചു വ്യക്തമാക്കുമോ?
981.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്യുന്നവർക്ക്‌ നഷ്ടപരിഹാരം നൽകുന്നതിന് ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കിയോ; വ്യക്തമാക്കാമോ;
( ബി )
ഇൻഷുറൻസ് പ്രീമിയം ഏത് രീതിയിൽ കണ്ടെത്താനാണ് സർക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇൻഷുറൻസ് പദ്ധതിയിൽ നിന്നും കമ്പനികൾ പിന്മാറുന്നതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കുമോ;
( സി )
കടന്നൽക്കുത്ത്‌, പാമ്പുകടി തുടങ്ങിയവയും വന്യജീവി ആക്രമണമായി പരിഗണിച്ച് ഇൻഷുറൻസ് പദ്ധതിയുടെ കവറേജിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഡി )
മരണപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേൽക്കുന്നവരുടെ ചികിത്സയ്ക്കും നിലവിൽ എത്ര രൂപയാണ് നഷ്ടപരിഹാരം അനുവദിക്കുന്നത്; മെച്ചപ്പെട്ട നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം നൽകാമോ?
982.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റില്‍ വനം വന്യജീവി വകുപ്പിന് എത്ര തുകയാണ് വകയിരുത്തിയതെന്നും എത്ര തുകയാണ് പ്രസ്തുത സാമ്പത്തിക വര്‍ഷം അനുവദിച്ചതെന്നും വ്യക്തമാക്കാമോ;
( ബി )
01.01.2022 മുതല്‍ 31.12.2023 വരെ എത്ര വന്യമൃഗ ആക്രമണങ്ങളാണ് അങ്കമാലി മണ്ഡലത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
വന്യമൃഗശല്യം അതിരൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 2023-24 സാമ്പത്തിക വര്‍ഷം അങ്കമാലി മണ്ഡലത്തില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
അങ്കമാലി മണ്ഡലത്തില്‍ വന്യമൃഗങ്ങൾ കാരണം ക്യഷിനാശം സംഭവിച്ചവര്‍ക്കും വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്കും നഷ്ടപരിഹാരയിനത്തിൽ കുടിശ്ശിക നല്‍കാനുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ?
983.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനമേഖലയോട് ചേര്‍ന്നുള്ള റവന്യൂ/കാര്‍ഷിക മേഖലകളില്‍ കാട്ടാന, കുരങ്ങന്‍മാര്‍, കാട്ടുപന്നികള്‍ എന്നിവ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിപ്പിക്കുന്നതും ഇത്തരം കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യ ജീവന്‍ നഷ്ടപ്പെടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയായവരുടെയും ഇരയായി മരിച്ചവരുടെയും എണ്ണം, കൃഷി നാശം സംബന്ധിച്ച വിശദാംശം, ക‍ൃഷിനാശം സംഭവിച്ചവര്‍ക്ക് നല്‍കിയ ധനസഹായം ഉള്‍പ്പെടെയുള്ള മറ്റ് സര്‍ക്കാര്‍ സഹായങ്ങളുടെ വിശദാംശം എന്നിവ നല്‍കാമോ;
( സി )
ഇതിലേയ്ക്കായി കേന്ദ്ര സര്‍ക്കാരിനോട് എന്തൊക്കെ സഹായങ്ങള്‍ ആവശ്യപ്പെട്ടു; ആയതില്‍ എന്തൊക്കെ സഹായങ്ങള്‍ ലഭ്യമായി; വിശദാംശം നൽകുമോ?
984.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ കക്കയം പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നതും കൃഷി വ്യാപകമായി നശിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്‌ തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്; വിശദമാക്കാമോ?
985.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണം തടയാന്‍ വനം വകുപ്പ് എസ്.ഒ.പി. (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍) തയ്യാറാക്കിയിട്ടുണ്ടോ; അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ഫ്രീ നമ്പര്‍ നിലവില്‍ ഉണ്ടെങ്കില്‍ ആയത് അറിയിക്കാമോ;
( സി )
ആര്‍.ആര്‍.ടി. (റാപിഡ് റെസ്പോണ്‍സ് ടീം) യുടെ പ്രവര്‍ത്തനം ഏതെല്ലാം ഹോട്ട്സ്പോട്ടുകളിലേക്കാണ് നിലവില്‍ വ്യാപിപ്പിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
986.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കുപറ്റുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണെന്നും എത്ര രൂപ വീതമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നതെന്നും വിശദമാക്കാമോ?
987.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017 മുതൽ 2023 വരെയുള്ള കാലയളവിൽ വന്യജീവികളുടെ ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങൾ ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ആക്രമണങ്ങളില്‍ എത്ര പേർക്കു ജീവൻ നഷ്ടപ്പെട്ടുവെന്നും പരുക്ക് പറ്റിയവരുടെ എണ്ണം എത്രയാണെന്നും കൃഷി നാശം മൂലം ഉണ്ടായ നഷ്ടം എത്രയാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
നഷ്ട പരിഹാരം നൽകിയ തുകയുടെ കണക്കും ഏതെല്ലാം വിധത്തിലുളള നഷ്ടങ്ങൾക്ക് എത്ര രൂപ വീതമാണ് നൽകിയതെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് നാടിനെയും നാട്ടുകാരേയും സംരക്ഷിക്കാൻ സ്വീകരിച്ചു വരുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
988.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല, വിതുര, പൊന്മുടി തുടങ്ങിയ ജനവാസകേന്ദ്രങ്ങളില്‍ പുലിയുടെ സാന്നിദ്ധ്യം ഉണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ആക്രമണസ്വഭാവമുള്ള വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളില്‍ കടക്കാതിരിക്കാന്‍ എന്തെല്ലാം മുന്‍കരുതലാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പൊന്മുടി യു. പി സ്ക്കൂൾ പരിസരത്ത് പുലിയെ കണ്ടെന്ന വാര്‍ത്ത സ്ഥിരീകരിക്കാവുന്നതാണോ;
( ഡി )
എങ്കിൽ പ്രസ്തുത സ്ക്കൂള്‍ പ്രദേശത്തെ വന്യ മൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
989.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ വാമനപുരം മണ്ഡലത്തില്‍ വന്യജീവികളുടെ ആക്രമണം, വിഷജീവികളുടെ ആക്രമണം എന്നിവ മൂലം മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്ത എത്ര പേരുണ്ടെന്ന് വിശദമാക്കാമോ;
( ബി )
വന്യജീവികളുടെ ആക്രമണം മൂലം മരണപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് എന്തെല്ലാം ധനസഹായങ്ങളാണ് നല്‍കുന്നത്; വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വാമനപുരം മണ്ഡലത്തില്‍ വന്യജീവി ആക്രമണത്തിനുള്ള ധനസഹായം എത്ര പേര്‍ക്ക് നല്കിയെന്നും എത്ര രൂപ വിതരണം നടത്തിയെന്നും വിശദമാക്കാമോ?
990.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ തടയാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
വയനാട് വാകേരി കൂടല്ലൂരിലെ യുവ കര്‍ഷകനെ കടുവ ആക്രമിച്ചു കൊന്ന സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്ന സാഹചര്യത്തിൽ ഇതിന്റെ കാരണങ്ങള്‍ പഠന വിധേയമാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പഠനങ്ങളുടെ വിശദാംശം നല്‍കാമോ?
991.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. എ. രാജ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാനയും കടുവയുമുൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണങ്ങൾ പകലും രാത്രിയും ഉണ്ടാകുന്ന സാഹചര്യത്തിൽ വന്യമൃഗങ്ങൾ മനുഷ്യവാസ മേഖലകളിൽ പ്രവേശിക്കുന്നത് തടയുന്നതിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
വന്യജീവികളുടെ കണക്കെടുപ്പ്, വനം-വന്യജീവി സംരക്ഷണം, വന നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കുന്നതിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
വന്യജീവികളുടെ കണക്കെടുപ്പിനായി സ്വീകരിച്ചു വരുന്ന മാർഗ്ഗങ്ങളും അവയുടെ കൃത്യതയും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ?
992.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ഉൾപ്പെട്ട ജനവാസ മേഖല ഒഴിവാക്കി അതിർത്തി പുനർനിർണയം നടത്തുന്നതിനുള്ള വന്യജീവി ബോർഡിന്റെ തീരുമാനം നടപ്പാക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; ഇക്കാര്യത്തിൽ സർക്കാർ നാളിതുവരെ സ്വീകരിച്ച നടപടികൾ അറിയിക്കുമോ;
( ബി )
1983ല്‍ പക്ഷിസങ്കേതം നിലവിൽ വന്നപ്പോൾ സങ്കേതത്തിനുള്ളിൽപ്പെട്ട ജനവാസ മേഖലയിൽപ്പെടുന്ന പട്ടയഭൂമിയാണോ മേൽപ്പറഞ്ഞ പ്രകാരം പുനർനിർണയത്തിലൂടെ ഒഴിവാക്കുന്നത്; വ്യക്തമാക്കുമോ;
( സി )
അതിർത്തി പുനർനിർണയം സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി വിഷയം ദേശീയ വന്യജീവി ബോർഡിന് കൈമാറുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
993.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വോയിസസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ് സൊസൈറ്റി' എന്ന സംഘടന നിലമ്പൂര്‍ സൗത്ത് ഡിവിഷന് കീഴില്‍ സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമി വാങ്ങി വനം വകുപ്പിന് കൈമാറിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ വ്യക്തികളില്‍ നിന്നും എത്ര ഭൂമിയാണ് കൈമാറിയതെന്ന വിവരം ലഭ്യമാക്കാമോ; സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും ഇത്തരത്തില്‍ സ്വകാര്യ ഭൂമി വാങ്ങി നല്‍കുന്നതിന് ആരെങ്കിലും വനം വകുപ്പിനെ സമീപിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
'വോയിസസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ് സൊസൈറ്റി'യുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കേരളത്തിലെ വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ വിദേശ ക്രൗഡ് ഫണ്ടിങ്ങ് വെബ്സൈറ്റുകള്‍ വഴി ധനസമാഹരണം നടത്തുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മേല്‍ സംഘടനയ്ക്കെതിരെ 'വിശ്വഗജസേവാസമിതി' എന്ന നാട്ടാന പ്രേമി സംഘടന ഹൈക്കോടതിയില്‍ നല്‍കിയ WP(C) 30255/2019 നമ്പര്‍ പൊതുതാല്പര്യ ഹര്‍ജിയില്‍ വനം വകുപ്പ് കക്ഷി ആണോ; നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ഡി )
'വോയിസസ് ഫോര്‍ ഏഷ്യന്‍ എലിഫന്റ് സൊസൈറ്റി'യുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായി ബന്ധപ്പെട്ട് കേരള വനം വകുപ്പ് ഇതുവരെ നടപ്പിലാക്കിയ പദ്ധതികളും ചെലവഴിച്ച തുകയും പദ്ധതികള്‍ നടപ്പാക്കിയ സ്ഥലങ്ങളും ഫോറസ്റ്റ് റെയിഞ്ച്, ഡിവിഷനുകള്‍ തിരിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; പ്രസ്‌തുത വ്യക്തിയുമായി ബന്ധപ്പെട്ട് 'ജന്റിൽ ജയന്റ് സമ്മിറ്റ്'എന്ന പേരില്‍ ഒരു പരിപാടി വനം വകുപ്പ് സംഘടിപ്പിച്ചിരുന്നോ; എങ്കില്‍ ഈ പരിപാടിയുടെ ബ്രോഷറിന്റെ പകര്‍പ്പും വരവ്-ചെലവ് കണക്കുകളും ലഭ്യമാക്കാമോ?
994.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷേത്ര ആചാരങ്ങൾക്കും ഉത്സവങ്ങൾക്കും ഉപയോഗിക്കുന്ന നാട്ടാനകൾക്ക് ദൗർലഭ്യം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എറണാകുളം ജില്ലയാണ് ഇത്തരത്തിൽ നാട്ടാനയുടെ ദൗർലഭ്യം ഏറ്റവും കൂടുതൽ നേരിടുന്നതെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ആനകളെ സംസ്ഥാനതലത്തിൽ കൈമാറുന്നതിനുള്ള നിയമനിർമ്മാണം നടത്തിയിട്ടും ചട്ടങ്ങൾ രൂപീകരിക്കാത്തതാണ് ഇത്തരം പ്രശ്നങ്ങൾ വർധിക്കുന്നതിനുള്ള കാരണമെന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
പ്രസ്‌തുത വിഷയവുമായി ബന്ധപ്പെട്ട ചട്ട രൂപീകരണത്തിന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
995.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
ഇവയിൽ താമസസൗകര്യങ്ങൾ ലഭ്യമായിട്ടുള്ള വന്യജീവി സങ്കേതങ്ങള്‍ ഏതെല്ലാമെന്ന് അവ ബുക്ക് ചെയ്യുന്ന വിധവും നിരക്കും സഹിതം വിശദമാക്കാമോ;
( സി )
ബുക്കിംഗ് ഓണ്‍ലൈന്‍ വഴിയാണ് ചെയ്യുന്നതെങ്കില്‍ ഓൺലൈൻ സൈറ്റിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.