UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1140.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുനർഗേഹം പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കാത്ത ഗുണഭോക്താകൾക്ക് ആയത് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
1141.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കി വരുന്ന പദ്ധതികളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനും സ്കൂളുകളിലെ കായിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വിശദമാക്കാമോ?
1142.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ഏതെങ്കിലും മത്സ്യഗ്രാമത്തെ പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഈ മത്സ്യ ഗ്രാമത്തില്‍ ഏതൊക്കെ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വിശദമാക്കാമോ?
1143.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിട്ടുള്ള ആകെ തുക എത്രയാണ്; ഇതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ?
1144.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുനർഗേഹം പദ്ധതി പ്രകാരം വീടുകൾ, ഫ്ലാറ്റുകൾ എന്നിവയിലേക്ക് മാറി താമസിക്കുവാൻ സന്നദ്ധത അറിയിച്ച എത്ര ഗുണഭോക്താക്കളുണ്ട്; ഇവരിൽ എത്ര പേർ വസ്തു കണ്ടെത്തിയിട്ടുണ്ടെന്നും എത്ര പേർ വസ്തു രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരമുള്ള ഒന്ന്,രണ്ട്,മൂന്ന് ഗഡുക്കളിൽ ഓരോന്നും എത്ര പേർക്ക് നൽകിയിട്ടുണ്ടെന്നും പദ്ധതിയുടെ കാലാവധി അവസാനിക്കുന്നത് എന്നാണെന്നും വ്യക്തമാക്കുമോ?
1145.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പാക്കി വരുന്ന പുനർഗേഹം പദ്ധതിയിൽ ഗുണഭോക്താക്കൾക്ക് നൽകുന്നതിനായി ഈ വർഷം ആവശ്യമായി വരുന്ന തുക എത്രയാണ്; നാളിതുവരെ എത്ര തുക അനുവദിച്ച് നൽകിയിട്ടുണ്ട്;
( ബി )
പദ്ധതിയുടെ തുക വിതരണം നിലവിൽ എത്ര മാസമായി മുടങ്ങിക്കിടക്കുകയാണെന്ന് അറിയിക്കാമോ;
( സി )
പുനർഗേഹം പദ്ധതിക്ക് പണം അനുവദിക്കുന്നത് സംബന്ധിച്ച് ഫിഷറീസ് വകുപ്പ് ധന വകുപ്പിന് കത്ത് നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത കത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1146.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പാറശ്ശാല മണ്ഡലത്തില്‍ മത്സ്യബന്ധന വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാമെന്നും അവയുടെ പൂര്‍ത്തീകരണത്തിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തിരുവനന്തപുരം ജില്ലയില്‍ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കിയ വിവിധ പദ്ധതികളുടെയും പ്രവര്‍ത്തനങ്ങളുടെയും വിശദാംശം ലഭ്യമാക്കുമോ?
1147.
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടൽതീര സംരക്ഷണം മത്സ്യത്തൊഴിലാളിക്ഷേമം, പുനരധിവാസം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി സർക്കാർ പ്രത്യേക പാക്കേജ് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വേലിയേറ്റ പരിധിയിൽ അന്‍പത് മീറ്റർ വരെയുള്ള പ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ;
( സി )
പുനരധിവസിപ്പിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും സമഗ്ര ഉന്നമനത്തിനും വേണ്ടി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
കടലാക്രമണത്തിൽ തകർന്ന കടൽഭിത്തി പുനരുദ്ധരിച്ച് തീരസംരക്ഷണം ഉറപ്പാക്കുന്നതിനുളള പ്രവർത്തനങ്ങൾ തീരദേശ വികസന പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പുരോഗതി വിശദമാക്കുമോ?
1148.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍-മുനമ്പം തീരസംരക്ഷണത്തിനായി ഐ.ഐ.ടി. മദ്രാസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്ന 230 കോടി രൂപയുടെ പദ്ധതിയിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടി എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പി.എം.എം.എസ്.വൈ-യില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിക്കാനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടി എന്താണെന്ന് വിശദമാക്കാമോ?
1149.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീമതി യു പ്രതിഭ
ശ്രീ എം രാജഗോപാലൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മത്സ്യത്തൊഴിലാളി വനിതകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി സംസ്ഥാനത്ത് നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
കെ-ഡിസ്കുമായി സഹകരിച്ച് തൊഴില്‍ തീരം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ ഒരാള്‍ക്ക് വീതം മത്സ്യബന്ധനമല്ലാത്ത മറ്റൊരു തൊഴില്‍ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( സി )
ആഴക്കടല്‍ മത്സ്യബന്ധനം പ്രാപ്തമാക്കുന്നതിന് മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതിനായി പുതുതായി ബോട്ടുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
1150.
ശ്രീ. കെ.വി.സുമേഷ്
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീമതി ദെലീമ
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഏതെല്ലാം പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
ഈ പദ്ധതികള്‍ക്ക് മതിയായ തുക കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഈ പദ്ധതികളുടെ ജില്ല തിരിച്ചുള്ള പുരോഗതിയുടെ വിവരം ലഭ്യമാണോ; എങ്കില്‍ നല്‍കുമോ?
1151.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കായംകുളം മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ് വഴി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്നും പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി എന്താണെന്നും വിശദമാക്കാമോ?
1152.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ജലസംഭരണികളിൽ നടപ്പാക്കിവരുന്ന കൂട് മത്സ്യകൃഷി പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
വിവിധ ജില്ലകളില്‍ നടപ്പിലാക്കിയ ഈ പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി കൂടുതല്‍ ജലസംഭരണികളിലേക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1153.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറയിൽ സ്ഥാപിക്കുന്നതിനായി ഉത്തരവായിട്ടുളള ഫിഷറീസ് സർവ്വകലാശാലയുടെ പ്രാദേശിക കേന്ദ്രം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രാദേശിക കേന്ദ്രത്തിന്റെ കെട്ടിടങ്ങൾ നിർമ്മിക്കുവാനായി അനുവദിച്ചിട്ടുളള ഭൂമിയിൽ നടത്താനുദ്ദേശിക്കന്ന നിർമ്മാണ പദ്ധതി എന്താണെന്നും ആയതിന് അനുവദിച്ചിട്ടുളള തുക എത്രയെന്നും വിശദമാക്കാമോ?
1154.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ കഠിനംകുളം-അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് ഒരു മത്സ്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് 2021-22 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ 20% തുക വകയിരുത്തിയിരുന്നുവെങ്കിലും ആയതിനുള്ള ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കിൽ നിലവിലെ പുരോഗതി വിശദമാക്കാമോ?
1155.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതൽ മത്സ്യത്തൊഴിലാളികൾക്കായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഏതെല്ലാമാണെന്നും എത്ര തുക പ്രഖ്യാപിച്ചുവെന്നും അറിയിക്കാമോ;
( ബി )
പ്രസ്‌തുത പദ്ധതികളില്‍ ഏതെല്ലാം പൂർണ്ണമായി നടപ്പിലാക്കിയെന്നറിയിക്കാമോ;
( സി )
നടപ്പിലാക്കി തുടങ്ങിയ ശേഷം നിർത്തലാക്കിയ പദ്ധതികൾ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ഡി )
ഈ സാമ്പത്തിക വർഷം പ്രഖ്യാപിച്ച പദ്ധതികളിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ?
1156.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി ദെലീമ
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സമുദ്ര മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും എന്തെല്ലാം പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ജില്ലാ ഫിഷറീസ് മാനേജ്മെന്റ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രാദേശിക തലത്തില്‍ വില്ലേജ്തല മാനേജ്മെന്റ് കൗണ്‍സിലുകളുടെ യോഗം മൂന്ന് മാസത്തില്‍ ഒരിക്കലെങ്കിലും ചേരുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പ്രാദേശിക തലത്തിലെ വില്ലേജ്തല മാനേജ്മെന്റ് കൗണ്‍സിലിന്റെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1157.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ മൽസ്യബന്ധന വകുപ്പിന്റെ കീഴിൽ നടപ്പിലാക്കി വരുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
മണ്ഡലത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതി അറിയിക്കുമോ?
1158.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിൽ അനുവദിച്ചിട്ടുളള ഫിഷറീസ് പദ്ധതികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
2021-22, 2022-23, 2023-24 വർഷങ്ങളിൽ പ്രസ്തുത മണ്ഡലത്തിൽ അനുവദിച്ചിട്ടുളള പദ്ധതികൾ ഏതൊക്കെയെന്നും അനുവദിച്ചിട്ടുളള തുക എത്രയെന്നും പ്രത്യേകം തരംതിരച്ചു നൽകാമോ;
( സി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ പ്രവർത്തനപുരോഗതി വിശദമാക്കാമോ?
1159.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ പള്ളിക്കര ഫിഷര്‍മെന്‍ കോളനി നിവാസികളെ പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്ലാറ്റ് സമുച്ചയത്തിലേയ്ക്ക് മാറ്റാന്‍ നടപടി സ്വീകരിക്കുന്നുണ്ടോ; വിശദാംശം അറിയിക്കാമോ;
( ബി )
ഫ്ലാറ്റ് നിര്‍മ്മാണത്തിനായി പള്ളിക്കര ബീച്ച് റോഡ് ഭജന മന്ദിരത്തിന് സമീപമുള്ള R.S. No-95/29-ല്‍പെട്ട 1.85 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടി ആരംഭിക്കുന്നതിനായി ജില്ലാ ഫിഷറീസ് ഓഫീസര്‍ നല്‍കിയ പ്രപ്പോസലില്‍ വകുപ്പ് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1160.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ മത്സ്യത്തൊഴിലാളി കോളനികളിലെ ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കി മാറ്റുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കോളനികളിൽ എത്ര ഇരട്ട വീടുകള്‍ ഉണ്ടെന്നും നിലവില്‍ പ്രസ്തുത വീടുകളുടെ അവസ്ഥ എന്താണെന്നും വിശദമാക്കാമോ?
1161.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെയും മുന്‍സര്‍ക്കാരിന്റെയും കാലയളവില്‍ മത്സ്യബന്ധനത്തിലും അനുബന്ധ ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നവരുടെ ക്ഷേമത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1162.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ട്രോക്ക് ബാധിച്ച് തൊഴിലെടുക്കാന്‍ കഴിയാതെയായ മത്സ്യതൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ; വിശദമാക്കുമോ?
1163.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും വികസനത്തിനുമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉള്‍നാടന്‍ മത്സ്യസമ്പത്ത് പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ തനത് മത്സ്യയിനമായ കരിമീൻ കുഞ്ഞുങ്ങളുടെ ഉല്പാദനത്തിനായി കര്‍ഷകരുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിയുള്ള ഹാച്ചറികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
1164.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ആധാർ കാർഡ് കൈവശം വെച്ചില്ലെങ്കിൽ ആയിരം രൂപ പിഴ ഈടാക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ഈ ഉത്തരവിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കടൽക്ഷോഭവും മറ്റ് അപകടങ്ങളും ഉണ്ടാകുന്ന അവസരങ്ങളിൽ ഒറിജിനൽ രേഖകൾ കൈവശം വയ്ക്കുന്നത് സുരക്ഷിതമല്ലാത്തതിനാൽ രേഖകളുടെ പകർപ്പ് കൈവശം വയ്ക്കുന്നതിന് അനുവദിക്കണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുകയുണ്ടായോ;
( സി )
എങ്കിൽ ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സർക്കാർ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1165.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് കൂടുതൽ ദൂരം വളഞ്ഞു സഞ്ചരിക്കേണ്ടി വരുന്നതിനാൽ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ക്കുളള മണ്ണെണ്ണയ്ക്ക് പണം അനുവദിച്ച് നൽകുന്ന പദ്ധതിയുടെ ആരംഭത്തിൽ എത്ര ഗുണഭോക്താക്കൾ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കാമോ; എത്ര തുകയാണ് ആദ്യ വർഷം ഈ ഇനത്തിൽ വിതരണം ചെയ്തത്;
( ബി )
കഴിഞ്ഞ വർഷം ഗുണഭോക്താക്കളുടെ എണ്ണം എത്രയായി കുറച്ചുവെന്നും ആയതിനുള്ള കാരണം എന്താണെന്നും വ്യക്തമാക്കുമോ; നിലവിൽ ഗുണഭോക്താക്കളുടെ എണ്ണം വീണ്ടും കുറച്ചിട്ടുണ്ടോ.എങ്കിൽ എത്ര പേരുടെ കുറവ് വരുത്തിയിട്ടുണ്ടെന്നും ആയതിനുള്ള എന്താണെന്നും വെളിപ്പെടുത്തുമോ;
( സി )
ഏതു വർഷം വരെ മണ്ണെണ്ണയ്ക്ക് തുക നൽകുന്നതിനാണ് ആദ്യം തീരുമാനിച്ചിരുന്നത്; തുറമുഖ പദ്ധതി പൂർത്തീകരിക്കാത്തതിനാൽ ഇത് ദീർഘിപ്പിച്ച് നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതു വർഷം വരെയാണ് ദീർഘിപ്പിച്ചുനൽകിയത്; ഇപ്രകാരം ദീർഘിപ്പിച്ച കാലയളവിലെ മണ്ണെണ്ണയുടെ വില ഏതെങ്കിലും ഗുണഭോക്താവിന് നാളിതുവരെ നൽകിയിട്ടുണ്ടോ;
( ഡി )
ആനുകൂല്യം ദീർഘിപ്പിച്ചുനൽകിയ വർഷത്തിൽ തുക വിതരണം ചെയ്യുന്നതിന് മുമ്പ് ഗുണഭോക്താക്കളുടെ ലിസ്റ്റിൽ നിന്നും ഭൂരിപക്ഷം പേരെയും ഒഴിവാക്കിയെന്നുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത നടപടി പുന:പരിശോധിച്ച് അർഹതപ്പെട്ട എല്ലാവർക്കും മണ്ണെണ്ണയുടെ വില അനുവദിച്ചു നൽകുന്നതിന് നടപടി സ്വീകരിക്കുമോ ?
1166.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കുടിശ്ശിക ഉണ്ടോ; എങ്കിൽ കുടിശ്ശികയായി നൽകാനുള്ള തുക എത്രയാണെന്നും പ്രസ്തുത കുടിശ്ശിക തുക എപ്പോൾ നൽകാനാവുമെന്നും അറിയിക്കുമോ;
( ബി )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി ക്ഷേമിധി ആനുകൂല്യങ്ങൾ കാലാനുസൃതമായി വർദ്ധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടോ;
( സി )
ക്ഷേമനിധി ബോർഡ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് പുതുതായി എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
മത്സ്യബന്ധന സമയത്ത് അപകടം മൂലമല്ലാത്ത മരണം സംഭവിക്കുന്നവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ നൽകുമെന്ന ഫിഷറീസ് വകുപ്പു മന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കുന്നത്‌ സംബന്ധിച്ച് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഇ )
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ലംപ്സം ഗ്രാന്റ് ഇനത്തിൽ എത്ര തുക കുടിശ്ശികയായി നൽകാനുണ്ടെന്ന് അറിയിക്കുമോ; പ്രസ്തുത കുടിശ്ശിക തുക എപ്പോൾ നൽകാനാകുമെന്ന് വ്യക്തമാക്കുമോ;
( എഫ് )
വിദ്യാഭ്യാസ ലാപ്സം ഗ്രാന്റ് തുക വർദ്ധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ?
1167.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്നതായി പറയപ്പെടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
വൈപ്പിന്‍‍ കരയില്‍ പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് സഹിതം അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി 07.08.2023ന് സമര്‍പ്പിച്ച കത്തില്‍ (Ref. N0. 7517103 dt 16/8/23) സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ?
1168.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് പോകുന്നവർ ആധാർ കൈവശം വയ്ക്കണമെന്നത് നിർബന്ധമാക്കിയ സാഹചര്യത്തിൽ ഒറിജിനൽ ഐഡന്റിറ്റി കാർഡുകളുമായി മത്സ്യബന്ധനം നടത്തുമ്പോൾ കടൽക്ഷോഭം പോലെയുള്ള സംഭവങ്ങളിൽ തിരിച്ചറിയൽ രേഖകൾ നഷ്ടമാകുന്ന സാഹചര്യം മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ കാര്യം പരിഗണിച്ച് തിരിച്ചറിയൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ മത്സ്യബന്ധന സമയത്ത് കൈവശം സൂക്ഷിക്കുന്ന രീതിയിൽ ഇളവ് നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1169.
ശ്രീ. എം. വിൻസെന്റ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി സമരം നടത്തിയ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി സമരം നടത്തിയ മത്സ്യത്തൊഴിലാളി സമൂഹം സര്‍ക്കാരിന് മുന്‍പില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ എന്തായിരുന്നുവെന്നും ഇതില്‍ ഏതൊക്കെ പരിഹരിച്ചുവെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഉണ്ടായ തീരശോഷണം അടക്കമുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഈ പഠനത്തിന്റെ കണ്ടെത്തലുകള്‍ വിശദമാക്കാമോ?
1170.
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി കൂടുതൽ പദ്ധതികള്‍ നടപ്പാക്കുമോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
മത്സ്യത്തൊഴിലാളികള്‍ക്ക് നിലവിൽ നല്‍കിവരുന്ന വിവിധ സഹായ പദ്ധതികള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
1171.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തീരദേശവാസികളില്‍ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരുടെ കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഈ ​ സർക്കാരിന്റെ കാലത്ത് പുനര്‍ഗേഹം പദ്ധതിയിലൂടെ എത്ര പേര്‍ക്ക് വീട്, ഫ്ലാറ്റ് എന്നിവ നല്‍കിയെന്നും ഇനി എത്ര പേര്‍ക്ക് നല്‍കാനുണ്ടെന്നും ആയത് എപ്പോള്‍ നല്‍കുവാന്‍ കഴിയുമെന്നും ഇതിനായിട്ടുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ;
( സി )
നാളിതുവരെ പ്രസ്തുത പദ്ധതി വഴി എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട്, ഫ്ലാറ്റ് എന്നിവ നല്‍കി; വിശദാംശം വ്യക്തമാക്കുമോ?
1172.
ശ്രീ വി ജോയി
ശ്രീ എം രാജഗോപാലൻ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുഖേന നടപ്പാക്കുന്ന മാര്‍ക്കറ്റ് വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ആയതിന്റെ പദ്ധതി തിരിച്ചുള്ള വിവരം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് ഇത്തരത്തില്‍ എത്ര മാര്‍ക്കറ്റുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും അവ എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ?
1173.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കല്ലാനോട് ഫിഷ് ഹാച്ചറിയില്‍ നിന്ന് ഏതൊക്കെ ജില്ലകളിലാണ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്; നിലവിലുള്ള കുളങ്ങളുടെ ഉല്പാദന ശേഷി എത്രയാണ്; മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത് എന്തൊക്കെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ്; വിശദമാക്കാമോ;
( ബി )
കല്ലാനോട് ഫിഷ് ഹാച്ചറിയുടെ വികസനത്തിനായി സമര്‍പ്പിച്ച പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ; പ്രസ്തുത പദ്ധതിയില്‍ എന്തൊക്കെ പ്രവൃത്തികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കാമോ?
1174.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ ഫിഷറീസ് കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് റവന്യൂ ഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണ് എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യത്തിനായി ഭൂമി വിട്ടുകിട്ടാൻ ഏത് വർഷമാണ് അപേക്ഷ സമർപ്പിച്ചത് എന്ന് അറിയിക്കാമോ;
( സി )
ഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1175.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖത്തേക്ക് മുതലപ്പൊഴി വഴി കരിങ്കല്ല് കൊണ്ടുപോകുന്നതിന് അദാനി ഗ്രൂപ്പിന് കരാർ നൽകിയിട്ടുള്ള കാലാവധി അവസാനിക്കുന്നത് എന്നാണ്;
( ബി )
കരിങ്കല്ല് കൊണ്ടുപോകുന്നതിന് പകരം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ഡ്രഡ്ജിങ് ജോലികളുടെ നിലവിലെ സ്ഥിതി എന്താണ്; പ്രസ്തുത ജോലികൾ എത്ര ശതമാനം പൂർത്തീകരിച്ചിട്ടുണ്ട്;
( സി )
കരാർ കാലാവധിക്കുള്ളിൽ ഡ്രഡ്ജിങ് ജോലികൾ കമ്പനിയെ കൊണ്ട് പൂർത്തീകരിപ്പിക്കുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
കരിങ്കല്ല് കൊണ്ടുപോകുന്നതിനായി അദാനി ഗ്രൂപ്പ് പൊളിച്ചുമാറ്റിയ പുലിമുട്ടുകൾ പുനർനിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ; ഈ കാര്യത്തിൽ അടിയന്തരമായി തുടർനടപടി സ്വീകരിക്കുമോ?
1176.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അജാനൂർ ഫിഷിങ് ഹാർബർ ആരംഭിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ആയതിന്റെ പ്രവൃത്തി എപ്പോൾ ആരംഭിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ?
1177.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഴക്കടൽ മത്സ്യബന്ധനത്തിനായി ഫിഷറീസ് വകുപ്പ് നൽകിയ ചെറുകപ്പൽ നിരന്തരം തകരാറിലാകുന്നതിനാൽ മുതലപ്പൊഴി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന് വൻ ബാധ്യത ഉണ്ടായിരിക്കുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത കപ്പലിൽ പരമ്പരാഗത മീൻപിടുത്തം നടത്തുന്നതിന് മാത്രമാണ് അനുമതിയുള്ളതെന്നതിനാലും കപ്പൽ കടലിൽ ഇറക്കുന്നതിന് ഒരുതവണ 3 ലക്ഷത്തോളം രൂപ ചെലവ് വരുന്നതിനാലും നിരന്തരം യന്ത്രത്തകരാർ ഉണ്ടാകുന്നതിനാലും കേരള ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നും എടുത്തിട്ടുള്ള വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര ഇടപെടലുകൾ നടത്തുമോ; വിശദാംശം നൽകുമോ?
1178.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മുന്‍സിപ്പാലിറ്റിയിലെ പ്രായിക്കര അച്ചന്‍കോവിലാര്‍ തീരം റോഡ് നിര്‍മ്മാണത്തിന് തുക അനുവദിച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവ‍ൃത്തി നാളിതുവരെയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1179.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിൽ നിലവിൽ നടന്നുവരുന്ന ഫിഷറീസ് റോഡ് പ്രവൃത്തികളുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ, കാലാവധി കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ കഴിയാത്തവ ഏതൊക്കെയെന്നും കാലതാമസത്തിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ?
1180.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യഫെഡിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ആരംഭിച്ച ഹൈടെക് ഫിഷ് മാര്‍ട്ടുകള്‍ വഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടോ; എന്തൊക്കെ കാര്യങ്ങളാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
1181.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് പമ്പുകളിൽ നൽകിയിരുന്ന ഡീസൽ സബ്സിഡി വെട്ടിക്കുറച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏത് സാഹചര്യത്തിലാണ് ഇപ്രകാരം നടപടി സ്വീകരിച്ചത്; വിശദമാക്കുമോ;
( ബി )
മുമ്പ് ലിറ്ററിന് എത്ര രൂപയായിരുന്നു സബ്സിഡിയായി അനുവദിച്ചിരുന്നത്; പ്രസ്തുത സബ്സിഡിയിൽ നിലവിൽ കുറവ് വരുത്തിയത് എത്ര രൂപയാണ്; സബ്സിഡി വെട്ടിക്കുറക്കുന്നതിലൂടെ മത്സ്യഫെഡിന് എത്ര രൂപയുടെ ലാഭം ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കുമോ?
1182.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തില്‍ മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ടുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ച സ്ഥലങ്ങളേതെല്ലാമാണെന്നും സംരംഭങ്ങളുടെ നിലവിലെ അവസ്ഥയും വിശദമാക്കാമോ; ഏതെല്ലാം ഹാര്‍ബറുകളില്‍ നിന്നാണ് ഇവിടേയ്ക്ക് മായമില്ലാത്ത മത്സ്യം എത്തിക്കുകയെന്നും വ്യക്തമാക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സന്നദ്ധമാകുന്ന പക്ഷം മത്സ്യഫെഡിന്റെ കൂടുതല്‍ ഫിഷ് മാര്‍ട്ടുകള്‍ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ തുടങ്ങുന്നതിന് സാധ്യതയുണ്ടോ എന്ന് അറിയിക്കുമോ; ഇതിനായുള്ള നടപടിക്രമങ്ങളെന്തെല്ലാമെന്നും വിശദമാക്കാമോ;
( സി )
മത്സ്യഫെഡിന്റെ സീഫുഡ് റെസ്റ്റോറന്റ് നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ എടക്കരയില്‍ ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1183.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പ്രതിഭാതീരം പദ്ധതിയുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര തുകയാണ് നല്‍കിയതെന്ന് വര്‍ഷം തിരിച്ച് വിവരം ലഭ്യമാക്കാമോ?
1184.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വാമനാപുരം മണ്ഡലത്തില്‍ ഉള്‍നാടന്‍ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനായി എത്ര തുക ചെലവാക്കിയിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
അധികമായി എത്ര മത്സ്യ സമ്പത്ത് ഇതുവഴി ഉല്പാദിപ്പിക്കാനായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ഉള്‍നാടന്‍ മത്സ്യ കൃഷിയിലേര്‍പ്പെടുന്നവര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ?
1185.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തിലെ വാഴാനി ഡാമിനോട് ചേര്‍ന്ന് ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ഒരു ശുദ്ധജല മത്സ്യ ഹാച്ചറി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1186.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിന്നുള്ള സമുദ്രോല്പന്ന കയറ്റുമതിയിൽ കഴിഞ്ഞ ക്രിസ്തുമസ് സീസണിൽ ഉൾപ്പെടെ കുറവുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എത്ര ശതമാനം കുറവുണ്ടായതായാണ് കണ്ടെത്തിയിട്ടുള്ളത്;
( ബി )
ഏത് സാഹചര്യത്തിലാണ് ഇപ്രകാരം കുറവുണ്ടായത് എന്ന് വ്യക്തമാക്കുമോ;
( സി )
അന്താരാഷ്ട്ര സാഹചര്യങ്ങൾ സംസ്ഥാനത്തിന്റെ സമുദ്രോല്പന്ന കയറ്റുമതിയെ ദോഷകരമായി ബാധിക്കും എന്നിരിക്കെ ഇതിനെ മറികടക്കുന്നതിന് എന്തൊക്കെ കരുതൽ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
1187.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലുൾപ്പെട്ട പരവൂർ ചില്ലയ്ക്കലിൽ നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന ഫിഷ് ലാന്റിംഗ് സെന്ററിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫിഷ് ലാന്റിംഗ് സെന്ററിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അടങ്കൽ തുക എത്രയാണെന്ന് അറിയിക്കാമോ;
( സി )
ഇതിന്റെ നിർമ്മാണ നടപടികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോ; ഉണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1188.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന മത്സ്യമാര്‍ക്കറ്റ് നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1189.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ സമൃദ്ധമായ കല്ലുമ്മക്കായ കൃഷി പ്രോത്സാഹിപ്പിക്കാനും വൈവിധ്യവല്‍ക്കരണത്തോടെ അധിക വരുമാനമുണ്ടാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ എന്തെങ്കിലും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ?
1190.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറാട്ടുപുഴ പഞ്ചായത്തിലെ സുനാമി കോളനികളുടെ ശോച്യാവസ്ഥ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സുനാമി കോളനികളുടെ നവീകരണത്തിനും വീടുകളുടെ പുനരുദ്ധാരണത്തിനും ഡ്രെയിനേജ് അടക്കമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമായി സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
1191.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓഖി ഫണ്ട് ചെലവ് സംബന്ധിച്ച് അരുണ റോയിയുടെ അധ്യക്ഷതയിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സോഷ്യൽ ഓഡിറ്റ് പൂർത്തീകരിച്ചിട്ടുണ്ടോ;
( ബി )
ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
സോഷ്യൽ ഓഡിറ്റിലെ പ്രധാന കണ്ടെത്തലുകൾ എന്തെല്ലാമാണ്; ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
1192.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖാന്തിരം എന്തെല്ലാം പ്രവ്യത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
1193.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേന നടത്തിവരുന്ന റോഡ് വര്‍ക്കുകളുടെ നിര്‍വ്വഹണ പുരോഗതി അറിയിക്കാമോ;
( ബി )
ഭരണാനുമതിക്കായി എസ്റ്റിമേറ്റ് എടുത്തിട്ടുള്ളതും ഇനി എസ്റ്റിമേറ്റ് എടുക്കേണ്ടതുമായ വര്‍ക്കുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1194.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴി ഹാര്‍ബറിന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് സി.ഡബ്ല്യൂ.പി.ആര്‍.എസ് (സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍) എന്ന സ്ഥാപനം പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1195.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലയാട് തുരുത്തിപാലം നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി മഴക്കാലത്തിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്ന് വ്യക്തമാക്കാമോ?
1196.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി മണ്ഡലത്തിലെ ചൂട്ടാട് മഞ്ച ഫിഷ് ലാന്റിംഗ് സെന്റര്‍ നിര്‍മ്മാണത്തിനായുള്ള 5.55 കോടി രൂപയുടെ വിശദമായ പദ്ധതി രൂപരേഖയ്ക്ക് പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ പി.എം.എം.എസ്.വൈ പദ്ധതിയുടെ അംഗീകാരത്തിന് സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന്റെ കോപ്പി ലഭ്യമാക്കാമോ?
1197.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി യു പ്രതിഭ
ശ്രീ. പി. വി. അൻവർ
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാംസ്കാരിക മുന്നേറ്റത്തിനും സ്ത്രീ സമത്വത്തിനുമായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്;
( ബി )
പ്രസ്തുത പദ്ധതി വിപുലീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1198.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഫോക്ക‍‍്‍‍ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ എന്തെല്ലാം പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ?
1199.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏതൊക്കെ വിഭാഗത്തില്‍പ്പെടുന്ന കലാകാരന്‍മാരെയാണ് അവശകലാകാരന്‍മാരായി കണക്കാക്കി പെന്‍ഷന്‍ നല്‍കുന്നതെന്ന് വിശദമാക്കാമോ;
( ബി )
നിലവില്‍ എത്ര പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കി വരുന്നതെന്ന് ജില്ലാടിസ്ഥാനത്തില്‍ വിശദമാക്കാമോ?
1200.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ കലാഗ്രാമം എന്നറിയപ്പെടുന്ന ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ വെള്ളിനേഴി കലാഗ്രാമത്തെ സംസ്ഥാനത്തിന്റെ ശ്രദ്ധേയമായ കലാകേന്ദ്രമായി മാറ്റുന്നതിന് എന്തെല്ലാം പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
1201.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൃഷ്ണപുരം സാംസ്കാരിക വിനോദ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിനായി ഏതൊക്കെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; ഇവിടെ പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണെന്നും ഇനിയും പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ ഏതൊക്കെയെന്നും വിശദമാക്കാമോ; ഈ പ്രവൃത്തികളുടെ നിര്‍വ്വഹണ ഏജന്‍സി ഏതാണെന്ന് വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് ലഭ്യമാക്കാമോ?
1202.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ സാഹിത്യ അക്കാദമിക്ക് 2021-22 ബജറ്റിൽ അനുവദിച്ച പൈതൃക കെട്ടിടത്തിന്റെ നിലവിലെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?
1203.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പൂരക്കളി അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി 2023-24 സാമ്പത്തിക വർഷം എത്ര രൂപയാണ് അനുവദിച്ചത് എന്ന് വ്യക്തമാക്കാമോ;
( ബി )
2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ നോൺ പ്ലാൻ ഇനത്തിൽ ഗ്രാന്റ് ലഭിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
കേരള പൂരക്കളി അക്കാദമിയുടെ പ്രവർത്തനത്തിന് ഇതേവരെ എത്ര രൂപയാണ് അനുവദിച്ചത്; അത് വർഷം തിരിച്ച് ഏത് ഇനത്തിലാണ് എന്നും വിശദമാക്കാമോ?
1204.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ നൂറനാട് ലെപ്രസി സാനറ്റോറിയത്തിന് സമീപം പി.കൃഷ്ണപിള്ള സ്മാരക സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത സാംസ്‌കാരിക സമുച്ചയത്തിന്റെ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
1205.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കലാകാര പെന്‍ഷന്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അഹമ്മദ് കുട്ടി.പി (മാവണ്ടിയൂര്‍ മൗലവി), പുതുക്കുടി വീട്, അധികാരപ്പടി, എടയൂര്‍ നോര്‍ത്ത്, മലപ്പുറം എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ (എ4/1887/23/സാം.വ) സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷ നിലവില്‍ ഏത് ഓഫീസിന്റെ പരിഗണനയിലാണെന്ന് അറിയിക്കുമോ?
1206.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ കലാഭവന്‍ മണി സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ;
( ബി )
പ്രസ്തുത സ്മാരകത്തിന്റെ നിര്‍മ്മാണം എപ്പോള്‍ ആരംഭിച്ച് എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
1207.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷന്റെ പയ്യന്നൂരിലെ തിയേറ്റർ കോംപ്ലക്സ് നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
നിർമ്മാണ പ്രവൃത്തി സമയബന്ധിതമായി നടക്കാത്തത് വകുപ്പിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമോ; വിശദമാക്കാമോ?
1208.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട ആമ്പല്ലൂര്‍ എന്ന സ്ഥലത്ത് കെ.എഫ്.ഡി.സി നിര്‍മ്മിക്കുന്ന തീയറ്റര്‍ സമുച്ചയത്തിന്റെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്നും നിര്‍മ്മാണം എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും അറിയിക്കാമോ;
( ബി )
എന്തെല്ലാം സൗകര്യങ്ങളാണ് പ്രസ്തുത തീയറ്റര്‍ സമുച്ചയത്തില്‍ വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ?
1209.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ളവരുടെ എണ്ണം എത്രയാണെന്നും നിലവിൽ ക്ഷേമനിധി പെൻഷൻ ലഭിക്കുന്ന അംഗങ്ങൾ എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
സാംസ്കാരിക പ്രവർത്തകർക്ക് ക്ഷേമനിധി ബോർഡ് ഉറപ്പു നൽകുന്ന മറ്റു ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന വിശദാംശം ലഭ്യമാക്കാമോ?
1210.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 സര്‍ക്കാരിന്റെ കാലത്ത് വയനാട് ജില്ലയിലെ മാനന്തവാടിയില്‍ നടന്ന അഗ്രിഫെസ്റ്റ് എന്ന പരിപാടിക്ക് യുവജനകാര്യ വകുപ്പ് നല്‍കിയ സാമ്പത്തിക സഹായത്തെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം വകുപ്പ് നടത്തുന്നുണ്ടോ;
( ബി )
പ്രസ്തുത പരിപാടിക്ക് വകുപ്പ് ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍ വിവരം ലഭ്യമാക്കാമോ?
1211.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മലപ്പുറം മണ്ഡലത്തില്‍ യുവജനക്ഷേമ ബോര്‍ഡ് വഴി നടപ്പാക്കി വരുന്ന വിവിധ പദ്ധതികള്‍ ഏതെല്ലാമാണ്; വിശദീകരിക്കാമോ;
( ബി )
നിലവില്‍ നടപ്പിലാക്കി വരുന്ന ഓരോ പദ്ധതിയുടെയും പുരോഗതി വിശദമാക്കാമോ;
( സി )
ഈ സാമ്പത്തിക വർഷം പ്രസ്തുത മണ്ഡലത്തിൽ യുവജനകാര്യ വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികളും പ്രോഗ്രാമുകളും ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( ഡി )
സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ വൻതോതിലുള്ള ഉപയോഗവും കുറ്റകൃത്യങ്ങളുടെ എണ്ണവും കുറയ്ക്കുന്നതിനായി യുവജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും മലപ്പുറം ജില്ലാ ആസ്ഥാനത്ത് ഒരു ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.