UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

765.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം പദ്ധതി ലാഭകരമല്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നതിന്റെ കാരണം വ്യക്തമാക്കാമോ; വിഴിഞ്ഞം ഹാര്‍ബര്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞാല്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പദ്ധതിച്ചെലവിന്റെ മൂന്നിൽ രണ്ടു ഭാഗം തുകയും സംസ്ഥാനത്തിന്റെ പൊതുഖജനാവിൽ നിന്ന് ചെലവഴിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടോ; വയബിലിറ്റി ഗ്യാപ് ഫണ്ടായി കേന്ദ്രത്തിൽ നിന്നും ലഭിക്കുമെന്ന് പറയുന്ന തുക നിശ്ചിത കാലയളവിനകം സംസ്ഥാനം തിരിച്ചു നൽകണമെന്ന വ്യവസ്ഥ ഉണ്ടോ; വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഹാര്‍ബറുകളില്‍ നിന്നും നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ലഭിച്ച വരുമാനം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
വിഴിഞ്ഞം തീരത്തുനിന്നും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് പാക്കേജുകള്‍ തയ്യറാക്കിയിട്ടുണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
766.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിന് ഉത്തേജനം പകരുന്ന വിഴിഞ്ഞം തുറമുഖം പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;
( ബി )
ഈ പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പദ്ധതി പ്രദേശത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പുതിയ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
767.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് ശിപാര്‍ശ ചെയ്യപ്പെട്ടിരുന്ന നഷ്ടപരിഹാരത്തുക എത്രയാണെന്നും ഇതുവരെ എത്ര തുക നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പുനരധിവാസ പാക്കേജ് പ്രകാരം എന്തെല്ലാം ആനുകൂല്യങ്ങള്‍ ഇതുവരെ നല്‍കിയിട്ടുണ്ടെന്നു വിശദമാക്കാമോ;
( സി )
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ എത്ര തുക വീതമാണ് വിഴിഞ്ഞം തുറമുഖത്തിനായി ഇതുവരെ നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ?
768.
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകത്തെ ഏറ്റവും വലിപ്പമുള്ള ചരക്ക് കപ്പലുകൾക്കുപോലും നങ്കൂരമിടാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യ മദർ പോർട്ടായ വിഴിഞ്ഞം, സംസ്ഥാനത്തിന്റെ സാമ്പത്തിക, അടിസ്ഥാനസൗകര്യ വികസന രംഗങ്ങളിൽ എത്രത്തോളം മുതൽക്കൂട്ടാകും എന്നത് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തോടൊപ്പം അനുബന്ധ വികസന പ്രവർത്തനങ്ങളും റെയിൽ, ദേശീയപാത, റിങ്‌റോഡ് ഉൾപ്പെടെയുള്ള കണക്ടിവിറ്റിക്കാവശ്യമായ സൗകര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വിഴിഞ്ഞത്തോടൊപ്പം ആവശ്യമായ അടിസ്ഥാന സൗകര്യ വികസനങ്ങളോടെ സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളുടെ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
വിഴിഞ്ഞത്തെ ഒരു മാസ്റ്റർ തുറമുഖമായി പരിഗണിച്ച് സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ഈ ശൃംഖലയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുവാനും ചെറുകിട തുറമുഖങ്ങളോടനുബന്ധിച്ച് പുതിയ വ്യവസായങ്ങൾ വികസിപ്പിക്കുവാനും ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
769.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ മണ്ഡലത്തിലെ ചെറുവത്തുർ മത്സ്യബന്ധന തുറമുഖത്തിന് സമീപമുള്ള പ്രദേശങ്ങൾ ഉപയോഗപ്പെടുത്തി ഒരു വിവിധോദ്ദേശ തുറമുഖം നിർമ്മിക്കാൻ നടപടി സ്വീകരിക്കുമോ;
( ബി )
കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലയില്‍ മംഗലാപുരം തുറമുഖത്ത് നിന്ന് സംസ്ഥാന അതിർത്തിയിലേക്ക് ചരക്കുകൾ കയറ്റി അയക്കാൻ ഉതകുന്ന തരത്തിൽ ഒരു മിനി തുറമുഖത്തിന് വേണ്ട പ്രാരംഭ നടപടികൾ ആരംഭിക്കുമോ?
770.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ തുറമുഖ വകുപ്പ് നടപ്പിലാക്കുന്ന പ്രധാന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
തുറമുഖ വകുപ്പിന്റെ സ്ഥലങ്ങള്‍ കയ്യേറുന്നത് തടയാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കുമോ?
771.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ തുറമുഖ വകുപ്പിന്റെ കൈവശം എത്ര സ്ഥലമാണുള്ളതെന്നും അവയുടെ വിശദവിവരവും വില്ലേജാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വകുപ്പിന് കീഴില്‍ ഏതൊക്കെ സ്ഥാപനങ്ങളുണ്ടെന്നും അവയുടെ കൈവശം എത്ര സ്ഥലമാണ് ഉള്ളതെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ തുറമുഖ വകുപ്പിന് കീഴില്‍ ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും അവയ്ക്കായി ചെലവഴിക്കുന്ന തുക, നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ചുമുള്ള വിശദവിവരം ലഭ്യമാക്കാമോ?
772.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ തുറമുഖത്തെ ഡ്രെഡ്ജിംഗ് മെറ്റീരിയല്‍ നീക്കം ചെയ്യുന്ന പ്രവ‍ൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവ‍ൃത്തി അടിയന്തരമായി പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
773.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-ലെ സംസ്ഥാന ബജറ്റില്‍ അഴീക്കല്‍ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കി വച്ച തുക ഉപയോഗിച്ച് ഏതെങ്കിലും പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
അടിസ്ഥാന സൗകര്യ വികസനത്തിനായി എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
774.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കല്‍ പോര്‍‍ട്ടില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ ;
( ബി )
പ്രസ്തുത പ്രവ‍ൃത്തി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; വിശദമാക്കുമോ ?
775.
ശ്രീ ജി എസ് ജയലാൽ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കേണ്ടതിന്റെയും പ്രസ്തുത നിക്ഷേപം കേരള വികസനത്തിന് ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതിന്റെയും ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സഹകരണവായ്പാ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ ബാങ്കുകളിൽ അംഗങ്ങളാക്കുന്നതിനുമായി പ്രത്യേക സഹകരണ നിക്ഷേപ സമാഹരണ യജ്ഞം ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സഹകരണ മേഖലയുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിനായി ഒരു വീട്ടിൽ ഒരു സഹകരണ ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യം സാധ്യമാക്കുവാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
ദേശസാൽകൃതബാങ്കുകളെക്കാളും ഇതര ബാങ്കുകളെക്കാളും ഉയര്‍ന്ന പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കുവാന്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
776.
ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ സഹകരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര സഹകരണ വകുപ്പിൽ നിന്ന് സംസ്ഥാനത്തിന് നിർദ്ദേശം ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി എന്തെല്ലാം നടപടികൾ പൂർത്തിയാക്കണമെന്നാണ് നിഷ്കർച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ; ഇതിനായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ;
( ബി )
സഹകരണ സംഘങ്ങൾക്ക് അവരുടെ മേഖലയിലുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്ര ഫണ്ട് കൂടി ലഭിക്കുന്ന സാഹചര്യമുണ്ടായിട്ടും അത് നേടിയെടുക്കാനുള്ള നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; വിവിധ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഫണ്ടിന്റെ കുറവ് നേരിടുന്ന ഈ കാലഘട്ടത്തിൽ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന ഫണ്ട് ഉപയോഗിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന്റെ പരിഗണനക്കായി എന്തെങ്കിലും ഭേദഗതികൾ നിർദ്ദേശിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നിർദ്ദേശിക്കുന്നതിന് തീരുമാനിക്കുന്നുണ്ടോ; ആയതിന്റെ വിശദാംശങ്ങൾ നൽകാമോ ?
777.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പില്‍ താലൂക്ക് തല അസിസ്റ്റന്റ് ഡയറക്ട‍ര്‍ (ഓഡിറ്റ്) ഓഫീസുകള്‍ നിലവിലില്ലാത്ത താലൂക്കുകള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്) ഓഫീസുകള്‍ നിലവിലില്ലാത്ത താലൂക്കുകളില്‍ ഈ ഓഫീസുകള്‍ തുടങ്ങുന്നതിലേയ്ക്കായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
സഹകരണ ഓഡിറ്റിന്റെ ഏറ്റവും താഴെ തട്ടിലുളള താലൂക്ക് തല ഓഫീസുകള്‍ എല്ലാ താലൂക്കുകളിലും നിലവിലില്ലാത്തത് സഹകരണ ഓഡിറ്റിങ്ങിനെ ബാധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
എല്ലാ താലൂക്കുകളിലും അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്) ഓഫീസുകള്‍ എപ്പോഴാണ് പൂര്‍ണ്ണമായും ആരംഭിക്കുവാന്‍ കഴിയുന്നതെന്ന് വിശദമാക്കാമോ?
778.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ സമാഹരണത്തിനായി വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
2023-24 കാലഘട്ടത്തില്‍ കുടിശ്ശിക നിവാരണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
സഹകരണ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ഡി )
നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ഗ്യാരണ്ടി നല്‍കുന്ന കാര്യം പരിഗണിക്കുമോ; ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
779.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ ബാങ്കുകളില്‍ തുടര്‍ച്ചയായി ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിന് പരിധി നിശ്ചയിച്ച് നിയമ ഭേദഗതി കൊണ്ടുവന്നിട്ടുണ്ടോ; എങ്കില്‍ രണ്ട് ഭരണസമിതി കാലയളവിനിടയില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണം നടത്തിയിട്ടുണ്ടെങ്കില്‍ തുടര്‍ച്ചയായ മൂന്ന് ഭരണസമിതികള്‍ എന്നത് കണക്കാക്കുന്നതിനുള്ള വ്യവസ്ഥ എങ്ങനെയാണ് ബാധകമാക്കുന്നതെന്ന് വ്യക്തമാക്കാമോ?
780.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഓഹരി ഉടമകൾ, അവരുടെ ബന്ധുക്കൾ തുടങ്ങിയവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത ആനുകൂല്യങ്ങൾ ലഭ്യമാകാനുളള മാനദണ്ഡങ്ങൾ എന്തൊ​ക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തയാൾ മരണപ്പെട്ടാൽ പ്രസ്തുത വായ്പ തിരിച്ചടയ്​ക്കേണ്ടത് ആരാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വായ്പയിൽ ഇളവുണ്ടെങ്കിൽ വിശദാംശം നൽകാമോ?
781.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ വകുപ്പിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ടീം ഓഡിറ്റ് പദ്ധതിയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; സംസ്ഥാനം മുഴുവനായി ടീം ഓഡിറ്റ് എന്നു മുതൽ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
21.03.2022 തീയതിയിലെ ജി (3) 4562/ 2021 നമ്പർ കത്തായി വകുപ്പ് പുനഃസംഘടനയ്ക്കും ടീം ഓഡിറ്റ് നടപ്പിലാക്കുന്നതിനുമായി സമര്‍പ്പിച്ചിട്ടുള്ള പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( സി )
സഹകരണ വകുപ്പിലെ നിലവിലുള്ള സ്റ്റാഫ് പാറ്റേൺ സംസ്ഥാനം മുഴുവനായി ടീം ഓഡിറ്റ് നടപ്പിലാക്കുന്നതിന് പര്യാപ്തമാണോ; വിശദാംശം നല്‍കുമോ;
( ഡി )
ടീം ഓഡിറ്റ് സംവിധാനം നടപ്പിലാക്കിയ ജില്ലകളിൽ എത്ര ഓഡിറ്റർമാരുടെ അധിക തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്നും സംസ്ഥാനം മുഴുവനായി ടീം ഓഡിറ്റ് സമ്പ്രദായം നടപ്പിലാക്കുന്നതിന് നിലവിൽ വകുപ്പിൽ ഉള്ളതിനേക്കാൾ എത്ര ഓഡിറ്റർമാരെയാണ് അധികമായി വേണ്ടി വരുന്നതെന്നും വിശദമാക്കുമോ;
( ഇ )
സഹകരണ വകുപ്പില്‍ നിലവില്‍ എത്ര ജൂനിയര്‍ ഇൻസ്പെക്ടർമാരുടെ ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേരെ നിയമിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; നിലവിലുള്ള ഒഴിവുകളിലേക്ക് റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
782.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയില്‍ റിസ്ക് ഫണ്ട് അനുവദിയ്ക്കുന്നതിന് ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ ഇനിയും എത്ര പേര്‍ക്കാണ് റിസ്ക് ഫണ്ട് അനുവദിക്കാനുള്ളത് എന്ന് വിശദമാക്കാമോ;
( ബി )
റിസ്ക് ഫണ്ട് അനുവദിയ്ക്കുന്നതില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
ഗുരുവായൂര്‍ മണ്ഡലത്തിലെ വിവിധ സഹകരണ ബാങ്കുകള്‍ മുഖേന റിസ്ക് ഫണ്ട് ലഭിക്കുന്നതിന് സമര്‍പ്പിച്ച അപേക്ഷകളില്‍ അനുവദിയ്ക്കാത്തവരുടെ വിശദവിവരം ലഭ്യമാക്കാമോ?
783.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആശാസ്യമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് സഹകരണ നിയമത്തില്‍ എന്തെല്ലാം ഭേദഗതി വരുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
സഹകരണരംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന കെയര്‍ഹോം പദ്ധതി, സഹകരണ എക്സ്പോ, പുനര്‍ജനി പദ്ധതി എന്നിവയുടെ വിവരം വിശദമാക്കാമോ?
784.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സഹകരണ വകുപ്പിന് കീഴിൽ താലൂക്ക് തല അസി.ഡയറക്ടര്‍(ഓഡിറ്റ്) ഓഫീസുകള്‍ നിലവിലുണ്ടോ എന്ന് വിശദമാക്കുമോ; ഇല്ലെങ്കിൽ പ്രസ്തുത ഓഫീസുകള്‍ നിലവിലില്ലാത്ത താലൂക്കുകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ഓഫീസുകള്‍ നിലവിലില്ലാത്ത താലൂക്കുകളില്‍ ഓഫീസ് ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ ഇതിനോടകം വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
എല്ലാ താലൂക്കുകളിലും പ്രസ്തുത ഓഫീസ് എപ്പോള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വിശദമാക്കുമോ;
( ഡി )
സഹകരണ ഓഡിറ്റിന്റെ ഏറ്റവും താഴെത്തട്ടിലുള്ള താലൂക്ക് തല ഓഫീസുകള്‍ എല്ലാ താലൂക്കുകളിലും നിലവില്ലാത്തത് സഹകരണ ഓഡിറ്റിംഗിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
785.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും വായ്പാ കുടിശിക കുറയ്ക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് അറിയിക്കാമോ;
( ബി )
വായ്പ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ ഇളവുകളാണ് അനുവദിക്കുന്നത്; നിലവില്‍ എന്ന് വരെയാണ് ഒറ്റത്തവണ തീർപ്പാക്കല്‍ നടപടികള്‍ പ്രാബല്യത്തിലുള്ളത്; വ്യക്തമാക്കാമോ;
( സി )
ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതിയില്‍ നല്കുന്ന ഇളവുകളുടെ തോത് ഓരോ സംഘത്തിനും വ്യത്യസ്തമാണോ എന്ന് അറിയിക്കാമോ; ഇളവുകളുടെ തോത് വെളിപ്പെടുത്താമോ;
( ഡി )
ദുർബല സംഘങ്ങളെ കണ്ടെത്തുന്നതിനും അവയുടെ പ്രവർത്തനം വിലയിരുത്തി പുനരുജ്ജീവിപ്പിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ?
786.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ മേഖലയിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഈ വര്‍ഷം ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം ആനുകൂല്യങ്ങളാണ് സഹകാരികള്‍ക്ക് നൽകുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
മേൽപറഞ്ഞ പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം എത്ര സഹകാരികള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
787.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് മാതൃകയില്‍ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കായി സി.ഇ.എം.ഐ.എസ്. (കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് മെഡിക്കൽ ഇൻഷ്വറൻസ് സ്കീം) പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി വിശദമായ പ്രോജക്ട് തയ്യാറാക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?
788.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.വി.സുമേഷ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സഹകരണ മേഖലയ്ക്കെതിരെ ചില കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതായി പറയപ്പെടുന്ന കുപ്രചരണ സമാനമായ നടപടികള്‍ പ്രതിരോധിച്ചുകൊണ്ട് നിക്ഷേപം സമാഹരിക്കുന്നതിനായി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തയിലെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സഹകരണ ബാങ്കുകളെ അട്ടിമറിക്കുകയെന്ന നയത്തിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ്വ് ബാങ്ക് നല്‍കിയ പരസ്യത്തിനെതിരെ നിയമ നടപടി സ്വീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
സഹകരണ മേഖലയില്‍ ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചുകൊണ്ട് കേന്ദ്രം നിയമ നിര്‍മ്മാണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
789.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി ഒ എസ് അംബിക
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബാങ്കിനെ ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക സഹകരണ സ്ഥാപനമായി മാറ്റുന്നതിനായി ഈ മേഖലയില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( ബി )
കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കായി മാറ്റുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നൂറ് ദിന കര്‍മ്മ പരിപാടി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ;
( സി )
സഹകരണ ബാങ്കിംഗ് മേഖലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷന്‍ പുരസ്കാരം കേരള ബാങ്കിന് ലഭിച്ചിരുന്നോ; എങ്കില്‍ ഏതൊക്കെ മേഖലയിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് പ്രസ്തുത പുരസ്കാരം ലഭിച്ചതെന്ന് വിശദമാക്കുമോ?
790.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സഹകരണ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അന്വേഷണത്തിന്റെ വിശദാംശങ്ങൾ നൽകാമോ;
( ബി )
സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഭരണപക്ഷ പാർട്ടിക്ക് പ്രസ്തുത ബാങ്കില്‍ നിരവധി അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകള്‍ എന്തൊക്കെയായിരുന്നു എന്ന് വിശദമാക്കാമോ?
791.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ഫണ്ട് ബോർഡ്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെൻഷൻ ബോർഡ് എന്നിവയിൽ എത്ര രൂപ നിക്ഷേപമുണ്ട്; ;
( ബി )
പ്രസ്തുത നിക്ഷേപങ്ങളിൽ നിന്നും നിക്ഷേപ ആവശ്യങ്ങൾക്കല്ലാതെ എത്ര രൂപ കഴിഞ്ഞ 5 വർഷമായി വകമാറ്റി ചെലവഴിച്ചിട്ടുണ്ട്; ;
( സി )
വകമാറ്റി ചെലവഴിച്ചിട്ടുണ്ടെങ്കിൽ അവ എന്ത് ആവശ്യത്തിനാണ് ചെലവഴിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
792.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ് വെയര്‍ ഏകീകരിക്കാന്‍ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?
793.
ചോദ്യം പിൻവലിച്ചു
794.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. ആൻസലൻ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചില സഹകരണ ബാങ്കുകളിൽ നടക്കുന്ന ഒറ്റപ്പെട്ട അനഭിലഷണീയ പ്രവണതകളെ ചൂണ്ടിക്കാട്ടി സഹകരണ പ്രസ്ഥാനങ്ങളെയൊന്നടക്കം മോശപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളെ ചെറുത്തു തോൽപ്പിച്ചുകൊണ്ട് ഈ സർക്കാർ നടപ്പാക്കിയ നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെ സഹകരണ മേഖലയിലേക്കെത്തിയ നിക്ഷേപമെത്രയാണ്; വിശദമാക്കുമോ;
( ബി )
സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിനായി സഹകരണ സംരക്ഷണ നിധി രൂപീകരിച്ചതിലൂടെ ഈ മേഖലയിൽ പൊതുജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസ്യത കൂടുതൽ ദൃഢമാക്കിയത് നിക്ഷേപ സമാഹരണത്തിന് ഗുണകരമായോ; വിശദാംശം നല്‍കുമോ;
( സി )
സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്കുള്ള പരിരക്ഷ വർദ്ധിപ്പിക്കുന്നതിന് വിശദ പദ്ധതി രൂപരേഖ തയ്യാറായിട്ടുണ്ടോ; വിശദമാക്കുമോ?
795.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു; വിശദമാക്കുമോ;
( ബി )
പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ വിവിധ ഘടകങ്ങൾക്ക് കരുവന്നൂർ ബാങ്കിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി സഹകരണ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( സി )
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
796.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പട്ടികവര്‍ഗ്ഗ വിഭാഗക്കാരായവരുടെ എണ്ണം തസ്തിക, സ്ഥാപനം എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
വയനാട് ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ ആകെ ജോലി ചെയ്യുന്നവരുടെ എണ്ണം തസ്തിക, സ്ഥാപനം എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( സി )
സഹകരണ സ്ഥാപനങ്ങളില്‍ പട്ടികവര്‍ഗ്ഗക്കാരായ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
797.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ 2016-17 മുതൽ 2022-23 വരെയുളള കാലയളവില്‍ ലാഭത്തിൽ പ്രവർത്തിക്കുന്ന എത്ര സഹകരണ സംഘങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ലാഭത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളുടെ പേരു വിവരം വിശദമാക്കാമോ?
798.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ സംഘങ്ങളിൽ നിന്ന് ലോൺ എടുത്തവർ ജപ്തി നടപടി നേരിടുന്നത് മൂലം അനുഭവിക്കുന്ന വിഷമതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് പരിഹരിക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
ലോൺ കുടിശ്ശിക ആയവരുടെ വസ്തു ജപ്തി ചെയ്യുന്നതിനു പകരം കൂട്ടുപലിശ, പിഴപ്പലിശ എന്നിവ ഒഴിവാക്കി ലോൺ പുതുക്കി നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
799.
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരുവന്നൂര്‍ സഹകരണ ബാങ്കിൽ നിന്നും അനധികൃതമായി വായ്പ ലഭ്യമാക്കാന്‍ സംസ്ഥാനത്തെ മന്ത്രി അടക്കം ഇടപെട്ടു എന്ന് ഇ.ഡി.ക്ക് മൊഴി ലഭിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് ഗൗരവമായി കാണുന്നുണ്ടോ;
( ബി )
പ്രസ്തുത കേസില്‍ മന്ത്രിക്കെതിരെയുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സഹകരണ വകുപ്പ് അന്വേഷണം നടത്തുന്നുണ്ടോ; വിശദമാക്കാമോ;
( സി )
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി വിശദമാക്കാമോ?
800.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ യുവസഹകരണ സംഘങ്ങള്‍ മുഖേന പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച് ഏതെങ്കിലും അപേക്ഷകള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ബി )
യുവസഹകരണസംഘങ്ങള്‍ക്ക് നല്‍കി വരുന്ന സഹായങ്ങള്‍ എന്തൊക്കെയാണ്; വിശദാംശം അറിയിക്കാമോ?
801.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രകാരം എത്ര യുവജന സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു; വെളിപ്പെടുത്താമോ;
( ബി )
പുതിയ സംഘങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കുന്നുണ്ടോയെന്ന് അറിയിക്കാമോ?
802.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ടൂറിസം മേഖലയില്‍ നിലവില്‍ എത്ര സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്; ഓരോ സഹകരണ സംഘങ്ങളുടെയും താലൂക്ക് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോഴിക്കോട് ജില്ലയില്‍ ടൂറിസം മേഖലയില്‍ പുതിയ സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
ടൂറിസം മേഖലയിൽ സൊസൈറ്റികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടോ; വിശദമാക്കാമോ?
803.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സഹകരണ സംഘം നിയമപ്രകാരം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങൾ നൽകുന്നതിനേക്കാൾ കൂടുതൽ പലിശ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്ത് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികൾ നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ എപ്രകാരം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളെ നിയന്ത്രിക്കുവാൻ സംസ്ഥാന സഹകരണ വകുപ്പിന് അധികാരം ലഭ്യമാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയത് എപ്രകാരമാണെന്ന് വിശദമാക്കുമോ?
804.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല നിയോജകമണ്ഡലത്തില്‍ എത്ര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ; അവയുടെ പേരുവിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ എത്രയെന്നും ലേബര്‍ കേണ്‍ട്രാക്ട് സൊസെെറ്റികള്‍ എത്രയെന്നും പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തില്‍ സഹകരണ സംഘങ്ങളുടെ കീഴില്‍ എത്ര നീതി മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( ഡി )
സഹകരണ ബാങ്ക് വഴി കാര്‍ഷികവികസന പദ്ധതികള്‍ക്കായി എന്തെല്ലാം സേവനങ്ങളാണ് കര്‍ഷകര്‍ക്ക് നല്‍കി വരുന്നതെന്ന് വിശദമാക്കാമോ;
( ഇ )
നിലവിലുള്ള സേവനങ്ങള്‍ക്ക് പുറമേ പുതിയ എന്തൊക്കെ സേവനങ്ങളാണ് നല്‍കുവാന്‍ ഉദ്ദേശിക്കുന്ന‌തെന്ന് വ്യക്തമാക്കുമോ?
805.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തുറമുഖം - സഹകരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ മാത്തിലില്‍ കണ്‍സ്യൂമര്‍ ഫെഡിന് സ്വന്തമായി സ്ഥലം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഏക്കര്‍ ഭൂമി ഉണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി എന്തെങ്കിലും പദ്ധതി ആരംഭിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; വ്യക്തമാക്കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.