UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

596.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ പ്രവര്‍ത്തനം ജനോപകാരപ്രദമാക്കാനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമോ;
( ബി )
കോടതി കേസുകളില്‍ സൗജന്യ നിയമസഹായം നല്‍കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
2023-24 കാലഘട്ടത്തിൽ സംസ്ഥാനത്തൊട്ടാകെ എത്രപേര്‍ക്ക് പ്രസ്തുത അതോറിറ്റി മുഖേന നിയമ സഹായം നല്‍കിയിട്ടുണ്ട്;
( ഡി )
തര്‍ക്കങ്ങള്‍ കോടതിക്കു പുറത്ത് തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി അദാലത്തുകള്‍ സംഘടിപ്പിക്കാറുണ്ടോ; എങ്കില്‍ അത്തരം അദാലത്തുകളില്‍ നിന്നും ലഭിച്ച അറിവുകള്‍ വിവിധ കോടതികളില്‍ കെട്ടിക്കിടപ്പുളള ലക്ഷക്കണക്കിന് കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിന് ഉപയോഗപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
597.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന നിയമ പരിഷ്കരണ കമ്മീഷൻ നിയമനിർമ്മാണത്തിനായി തയ്യാറാക്കി സർക്കാരിലേക്ക് കൈമാറിയ ബില്ലുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
നിയമ പരിഷ്കരണ കമ്മീഷന്റെ കാലാവധിയും അതിന്റെ പ്രവർത്തനവും ഘടനയും വിശദമാക്കാമോ;
( സി )
നിലവിൽ ചെയർമാനടക്കം എത്ര പേരാണ് കമ്മീഷനിൽ പ്രവർത്തിക്കുന്നതെന്നും കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് പ്രതിമാസം സർക്കാർ ചെലവഴിക്കുന്ന തുകയും വേർതിരിച്ച് വെളിപ്പെടുത്തുമോ;
( ഡി )
കമ്മീഷൻ തയ്യാറാക്കിയ എത്ര കരട് നിയമങ്ങൾ വിവിധ ഭരണ വകുപ്പുകൾ നിയമമാക്കിയിട്ടുണ്ട് എന്ന് വിശദമാക്കാമോ?
598.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമവകുപ്പിലെ അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ളവരുടെ ബാർ പ്രാക്ടീസ് കാലയളവ് സൂപ്പർ ആനുവേഷൻ പെൻഷന് കൂട്ടുന്നത് സംബന്ധിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയ്ക്ക് എതിരെ അപ്പീൽ പോകാനുള്ള സാഹചര്യം വ്യക്തമാക്കുമോ;
( ബി )
ഹൈക്കോടതിയിൽ അപ്പീൽ നൽകുവാനുള്ള നിയമസാധുത ഇല്ല എന്ന് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അപ്പീൽ നടപടികളുമായി മുന്നോട്ടു പോയതിന്റെ സാഹചര്യം വിശദമാക്കാമോ;
( സി )
സുപ്രീംകോടതി വിധി ഉദ്ധരിച്ച് പുറപ്പെടുവിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിയ്ക്ക് എതിരെ അപ്പീൽ നൽകാൻ ലഭിച്ച നിയമോപദേശത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
599.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന വിഷയങ്ങളിന്മേലുള്ള നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്നതിന് കമ്മീഷൻ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങൾ അറിയിക്കുമോ?
600.
ശ്രീ. എ. പി. അനിൽ കുമാർ
ഡോ. മാത്യു കുഴല്‍നാടൻ
ചാണ്ടി ഉമ്മന്‍
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി. ക്ക് പങ്കാളിത്തമുള്ള സി.എം.ആര്‍.എല്‍. കമ്പനി നികുതി വെട്ടിപ്പ് നടത്തി എന്ന് ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇതുമൂലം കെ.എസ്.ഐ.ഡി.സി.-ക്ക് ലഭിക്കേണ്ട ലാഭവിഹിതത്തിൽ നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
സി.എം.ആര്‍.എല്‍. കമ്പനി നികുതി വെട്ടിപ്പ് നടത്തി എന്ന് ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ സാഹചര്യത്തില്‍ ഇത് സംബന്ധിച്ചു വ്യവസായ വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ?
601.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ നാട്ടകം ട്രാവൻകൂർ സിമന്റ്സിന്റെ ഉടമസ്ഥതയിൽ കാക്കനാട് ഉള്ള സ്ഥലം വിൽക്കുന്നതിന് ആഗോള ടെണ്ടർ ക്ഷണിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആകെ എത്ര ഏക്കർ ഭൂമിയാണ് ഇപ്രകാരം വിൽക്കുന്നതിനായി ടെൻഡർ ക്ഷണിച്ചിട്ടുള്ളത്;
( ബി )
വിവിധ പദ്ധതികളുടെ നടത്തിപ്പിനായി സ്ഥലം ഏറ്റെടുക്കൽ പ്രതിസന്ധിയായി വരാറുള്ള ഇന്നത്തെ സാഹചര്യത്തിൽ എറണാകുളം പോലെ സ്ഥല ലഭ്യത കുറഞ്ഞ ഒരു നഗരത്തിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിന്റെ കൈവശമുള്ള സ്ഥലം ഇത്തരത്തിൽ വിൽക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങളെ പൊതുമേഖലയിൽ തന്നെ സംരക്ഷിക്കുമെന്ന നയത്തിൽ നിന്നും സര്‍ക്കാര്‍ വ്യതിചലിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഈ സ്ഥാപനത്തിന്റെ ആസ്തി നഷ്ടപ്പെടുത്താതെ തന്നെ സ്ഥാപനത്തെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
602.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 വർഷം മുതൽ 2022-23 വർഷം വരെ കേരള ആട്ടോമൊബൈല്‍സ് ലിമിറ്റഡില്‍ എന്തൊക്കെ വികസന പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ വികസന പ്രവർത്തനങ്ങൾക്കും എത്ര തുകയാണ് വിനിയോഗിച്ചതെന്ന് വ്യക്തമാക്കാമോ?
603.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് വിശദമാക്കാമോ;
( ബി )
പുതിയതായി എത്ര പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ നടപടി സ്വീകരിച്ചു വരുന്നെന്ന് അറിയിക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ അറ്റാദായത്തില്‍ നിന്ന് ലഭിച്ച ലാഭം സംബന്ധിച്ച വിശദാംശം നല്‍കുമോ?
604.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സണ്ണി ജോസഫ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സി. എം. ആര്‍. എല്‍. കമ്പനിയില്‍ നിന്നും ചവറയിലുള്ള പൊതുമേഖലാ സ്ഥാപനമായ കെ. എം. എം. എല്‍. സിന്തറ്റിക്ക് റൂട്ടൈല്‍ വാങ്ങുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഇല്‍മനൈറ്റില്‍ നിന്നും ഇരുമ്പ് വേര്‍തിരിച്ച് സിന്തറ്റിക്ക് റൂട്ടൈൽ നിര്‍മ്മിക്കുവാനുള്ള സാങ്കേതികവിദ്യ കെ. എം. എം. എല്‍. കമ്പനിയില്‍ നിലവിലുണ്ടോ;
( സി )
പ്രസ്തുത സാങ്കേതികവിദ്യ നിലവിലില്ലെങ്കില്‍ ഇല്‍മനൈറ്റില്‍ നിന്നും ഇരുമ്പ് വേര്‍തിരിച്ച് സിന്തറ്റിക്ക് റൂട്ടൈൽ നിര്‍മ്മിക്കുവാനുള്ള സാങ്കേതികവിദ്യ കെ. എം. എം. എല്‍ -ല്‍ നടപ്പിലാക്കുവാന്‍ വ്യവസായ വകുപ്പ് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
605.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളാണ് വില്‍ക്കുവാന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഏതെല്ലാംപൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടിക്കിടക്കുന്നുണ്ട്; വിശദീകരിക്കാമോ;
( ബി )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളത്; സംസ്ഥാനത്തെ ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങള്‍ ആധുനികവത്ക്കരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് ആധുനിക സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദാംശം നല്‍കുമോ;
( ഡി )
പൊതുമേഖലാ സ്ഥാപനമായ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷനെ നവീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
606.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിക്ക് പങ്കാളിത്തമുള്ള സി.എം.ആര്‍.എല്‍. കമ്പനിയില്‍ നിന്നും മുഖ്യമന്ത്രിയുടെ മകളും മകളുടെ കമ്പനിയും ചെയ്യാത്ത സേവനങ്ങള്‍ക്ക് പണം വാങ്ങിയ സംഭവത്തില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, എറണാകുളം, കെ.എസ്.ഐ.ഡി.സി.യില്‍ നിന്നും വിശദീകരണം തേടിയിരുന്നോ;
( ബി )
പ്രസ്തുത സംഭവത്തില്‍ കെ.എസ്.ഐ.ഡി.സി. യോട് വിശദീകരണം ചോദിച്ചിട്ടും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല എന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വ്യക്തമാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കെ.എസ്.ഐ.ഡി.സി. ക്ക് നഷ്ടം വരുത്തിയ പ്രസ്തുത സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ കെ.എസ്.ഐ.ഡി.സി. തയ്യാറാകാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
607.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം   വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്നതും നഷ്ടത്തിൽ പ്രവർത്തിക്കുന്നതും ആയ പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണവും അവ എതെല്ലാം ആണെന്നുമുള്ള വിവരങ്ങൾ ഓഡിറ്റിങ്‌ പൂർത്തിയായ ശേഷമുള്ള വാർഷിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകുമോ;
( ബി )
ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ലിസ്റ്റിൽപ്പെട്ട പല കമ്പനികളും അതിലെ ജീവനക്കാർക്ക് യഥാസമയം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് എന്ത് കൊണ്ടാണ് എന്ന് വിശദമാക്കുമോ?
608.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി.ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയില്‍ ഓഹരിയുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
2017-18 മുതലുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ സി.എം.ആര്‍.എല്‍. കമ്പനി മുഖ്യമന്ത്രിയുടെ മകൾക്കും മകളുടെ കമ്പനിക്കും നൽകാത്ത സേവനങ്ങൾക്ക് പണം നൽകിയ ചെലവുകള്‍ പെരുപ്പിച്ച് കാട്ടിയും ലാഭം കുറച്ച് കാണിച്ചും വരുമാന നികുതി വെട്ടിച്ചതായി ഇന്‍കംടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇത്തരം പ്രവൃത്തിയിലൂടെ ലാഭം കുറഞ്ഞത് വഴി ഓഹരി ഉടമകള്‍ക്ക് ലഭിക്കേണ്ട ലാഭവിഹിതത്തില്‍ വന്ന കുറവ് കമ്പനി ഉടമകളില്‍ നിന്ന് ഈടാക്കുവാന്‍ വ്യവസായ വകുപ്പ് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
609.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ വ്യവസായ വകുപ്പിന് കീഴില്‍ ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രസ്തുത സ്ഥാപനങ്ങളില്‍ എന്തെല്ലാം നവീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയിട്ടുള്ളത് ; വിശദമാക്കുമോ?
610.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ കെല്‍ട്രോണിന്റെ അനുബന്ധ സ്ഥാപനമായ കെല്‍ട്രാക്കിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്നത് ആരാണെന്ന് വിശദമാക്കാമോ;
( ബി )
സ്ഥിരം ഡയറക്ടര്‍ ഇല്ലാത്തത് കെല്‍ട്രാക്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
611.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രതിസന്ധി പരിഹരിക്കുന്നതിനും കമ്പനിയുടെ പുനരുദ്ധാരണത്തിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
ട്രാക്കോ കേബിള്‍ കമ്പനി നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി 19.10.2023-ന് ബഹുമാനപ്പെട്ട മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ തീരുമാനങ്ങള്‍ അറിയിക്കാമോ;
( ഡി )
പ്രസ്തുത യോഗതീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഇ )
ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്പളവും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ; അവ എത്ര സമയത്തിനുള്ളിൽ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?
612.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിന്‍ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി ക്ക് ഓഹരിയുണ്ടോ ; ഉണ്ടെങ്കില്‍ മൂല്യമെത്രയാണെന്ന് വിശദമാക്കാമോ;
( ബി )
സി.എം.ആര്‍.എല്‍. കമ്പനി 2017-18 മുതൽ 2019-20 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ചെലവുകൾ പെരുപ്പിച്ച് കാട്ടി ലാഭം കുറച്ച് കാണിച്ച് വരുമാന നികുതി വെട്ടിച്ചു എന്ന് ഇന്‍കംടാക്സ് ഇന്ററിം സെറ്റിൽമെന്റ് ബോർഡ് നടത്തിയ കണ്ടെത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഇത്തരം നടപടിയിലൂടെ ലാഭം കുറഞ്ഞത് വഴി ഓഹരി ഉടമകൾക്ക് ലഭിക്കേണ്ട ലാഭ വിഹിതത്തിൽ വന്ന കുറവ് കമ്പനി ഉടമകളിൽ നിന്ന് ഈടാക്കുവാൻ വ്യവസായ വകുപ്പ് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
613.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പൊതു മേഖലാ സ്ഥാപനങ്ങളെ എങ്ങനെയാണ് ബാധിച്ചിട്ടുള്ളത് എന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ലാഭത്തിലായിരുന്ന ഏതെങ്കിലും സ്ഥാപനങ്ങള്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലുണ്ടോ; ലേ ഓഫ്‌ ചെയ്യേണ്ടതോ ജീവനക്കാരെ പിരിച്ചു വിടേണ്ടതോ ആയ സാഹചര്യങ്ങളുണ്ടായിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൊതു മേഖലാ സ്ഥാപനങ്ങളെ സഹായിക്കുവാന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; സര്‍ക്കാര്‍ നയം വ്യക്തമാക്കാമോ?
614.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാംബു കോര്‍പ്പറേഷന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയും പ്രവര്‍ത്തനക്ഷമതയും സംബന്ധിച്ച വിവരം ലഭ്യമാക്കാമോ; 2016-17 മുതല്‍ 2022-23 വരെയുള്ള ഓരോ വര്‍ഷവും കോര്‍പ്പറേഷന്റെ അറ്റാദായം എത്രയെന്നതും വിറ്റുവരവ് എത്രയെന്നതും വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
2016-17 മുതല്‍ 2022-23 വരെയുള്ള കാലയളവില്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശമ്പളം, ഡി.എ. കുടിശിക, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവക്കായി സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തിന്റെ വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; ഈറ്റ വെട്ട്, പനമ്പ് നെയ്ത്ത് തൊഴിലാളികള്‍ക്ക് നല്‍കുന്നതിന് എത്ര രൂപയാണ് കുടിശ്ശികയായി ഉള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ബാംബു കോര്‍പ്പറേഷനേയും ബോര്‍ഡിനേയും പുനരുദ്ധരിക്കുന്നതിന് ഏതെങ്കിലും പുതിയ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ച് നടപ്പിലാക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
615.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി ടെല്‍ക്കിന്റെ 2015-16 ലെ നെറ്റ് വര്‍ത്ത് വാല്യു എത്ര കോടിയായിരുന്നെന്ന് വ്യക്തമാക്കാമോ; 2016-17 മുതല്‍ 2022-23 വര്‍ഷം വരെയുള്ള ടേണ്‍ ഓവറും അറ്റാദായവും എത്രയെന്ന് സാമ്പത്തികവര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ; ടെല്‍ക്കില്‍ 2021-22, 2022-23 എന്നീ വര്‍ഷങ്ങളില്‍ എത്ര കോടിയുടെ ഓര്‍ഡര്‍ ലഭിച്ചിരുന്നെന്നും അതില്‍ എത്രയാണ് പൂര്‍ത്തീകരിച്ചതെന്നും വ്യക്തമാക്കാമോ;
( ബി )
ടെല്‍ക്കിന് നാളിതുവരെയായി പിരിഞ്ഞ് കിട്ടാനുള്ള തുകയെത്രയാണെന്ന് കണക്കുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത തുക പിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ടെല്‍ക്കിലെ ജീവനക്കാരുടെ ഏതെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് കുടിശികയുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; ടെല്‍ക്കിലെ ജീവനക്കാരുടെ മാസ പ്രൊഡക്ഷന്‍ ഇന്‍സെന്‍റ്റീവ്, മറ്റ് ഇന്‍സെന്‍റ്റീവ് എന്നിവ നല്‍കുന്നത് തടഞ്ഞ് വച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
ടെൽക്കിന്റെ 2016-17 മുതല്‍ 2022-23 വര്‍ഷം വരെയുളള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള സാമ്പത്തിക നഷ്ടം സംബന്ധിച്ച വിവരം പരിശോധിച്ചിരുന്നോ; നഷ്ടത്തിന് ഉത്തരവാദികള്‍ ആരെല്ലാമെന്ന് വ്യക്തമാക്കാമോ; സാമ്പത്തിക നഷ്ടം തിരിച്ച് പിടിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കാമോ?
616.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വ്യവസായ സംരംഭകത്വം പദ്ധതിയില്‍ എത്ര പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംരംഭങ്ങള്‍ പ്രകാരം എത്ര രൂപയുടെ നിക്ഷേപം സമാഹരിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ എത്ര തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടുവെന്നും വിശദമാക്കാമോ;
( സി )
പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ എന്തൊക്കെ സഹായങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ;
( ഡി )
കോവിഡ് കാലത്ത് ആരംഭിച്ച് നഷ്ടത്തിലാവുകയും പ്രവര്‍ത്തന മൂലധനമില്ലാതെ അടച്ചുപൂട്ടുകയും ചെയ്ത സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ വ്യവസായ വകുപ്പിന് എന്തെങ്കിലും പദ്ധതിയുണ്ടോ; എങ്കില്‍ വിശദമാക്കുമോ?
617.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായകരമായ രീതിയിൽ വ്യാവസായിക ആവശ്യത്തിനുള്ള ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ച നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
618.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനമാണ് കേരളം എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വ്യവസായ മേഖലയിലെ മൂലധന നിക്ഷേപത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ പിന്നിലാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കേരളത്തിലേക്ക് മൂലധന നിക്ഷേപം ആകർഷിക്കുന്നതിനും കേരളത്തെ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കാമോ;
( ഡി )
നാളിതുവരെയായി ഈ സർക്കാർ നടത്തിയ നിക്ഷേപക സംഗമത്തിലൂടെ എത്ര തുകയുടെ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് പുതുതായി വന്നിട്ടുണ്ട്; നിക്ഷേപകര്‍, തുക എന്നീ ക്രമത്തില്‍ വിശദാംശം വെളിപ്പെടുത്താമോ?
619.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് വ്യവസായരംഗത്ത് എന്തെല്ലാം നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് നിർമ്മിതബുദ്ധി ഹബ് തുടങ്ങുന്നതിന് ആലോചിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട് ഉച്ചകോടി നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് അറിയിക്കാമോ?
620.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. ആന്റണി ജോൺ
ശ്രീ. പി.പി. സുമോദ്
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാവസായിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് ഈ സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന തരത്തില്‍ മെെക്രോ, സ്മോള്‍, മീഡിയം എന്റര്‍പ്രെെസസ് എക്സ്‍പോര്‍ട്ട് പ്രൊമോഷന്‍ കൗൺസില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പ്രകാരം ഇക്കാലയളവില്‍ സംസ്ഥാനത്തേക്ക് ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഈ നേട്ടം ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( സി )
വ്യാവസായിക മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ സംരംഭകവര്‍ഷം പദ്ധതി വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കാവുന്ന പുരോഗതി സംബന്ധിച്ച് പ്രസ്തുത റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുളളത് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
621.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ പുതുവൈപ്പിനിലും മുനമ്പത്തും മെഗാ ഫുഡ് പാര്‍ക്കിന്റെ ഭാഗമായി അനുമതി ലഭിച്ച പതിനൊന്ന് കോടി രൂപയുടെ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പുതുവൈപ്പിനില്‍ പാതിവഴിയില്‍ നിലച്ചിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പുനരാരംഭിക്കാനും പൂര്‍ത്തിയാക്കാനും സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
മുനമ്പത്ത് മെഗാ ഫുഡ് പാര്‍ക്കിന്റെ പദ്ധതിയ്ക്കായി 75 സെന്റ് സ്ഥലം പാട്ടത്തിന് അനുവദിക്കുന്നതിനായുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
622.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂരിൽ വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള വഞ്ചി ക്ലേ മൈൻസ്-ന്റെ ഭൂമിയിൽ വ്യവസായ സമുച്ചയം നിർമ്മിക്കുന്നതിനായി ജനപ്രതിനിധി നൽകിയ നിവേദനത്തിന്മേൽ സ്വീകരിച്ച തുടര്‍നടപടികൾ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി വ്യവസായ വികസനത്തിനായി പ്രയോജനപ്പെടുത്തുന്നതിനായി വ്യവസായ വകുപ്പ് എന്തെങ്കിലും പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ ?
623.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വ്യവസായ രംഗത്തുണ്ടായ പ്രധാന മുന്നേറ്റങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍ ഏതെല്ലാമെന്നും അവ ഏത് ഘട്ടം വരെയായെന്നും വിശദമാക്കുമോ?
624.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കുന്ന ധനസഹായങ്ങള്‍ എന്തൊക്കെയാണെന്നും അവയുടെ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
625.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കായി വ്യവസായ വകുപ്പ് നല്‍കിവരുന്ന സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്; സബ്സിഡി നിരക്ക് എത്രയാണ്; വിശദാംശം നല്‍കാമോ;
( ബി )
സബ്സിഡി ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും ഇതിനായി ആര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതെന്നും വിശദമാക്കുമോ?
626.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന വ്യവസായ കേന്ദ്രമായ കഞ്ചിക്കോട് വ്യവസായ മേഖലയിലെ റോഡുകളുടെ നവീകരണത്തിന് വ്യവസായ വകുപ്പ് സ്വീകരിച്ച് വരുന്ന നടപടികൾ വിശദമാക്കാമോ?
627.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ ബഡ്ജറ്റില്‍ അരൂര്‍ മണ്ഡലത്തിലെ അരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ നവീകരണത്തിനും മലിനീകരണ പ്ലാന്റിനും വേണ്ടി അനുവദിച്ച 5 കോടി രൂപ ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ?
628.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ പാറത്തോട് ഗ്രാമപഞ്ചായത്തിൽ കോട്ടയം ജില്ലാ മിനി വ്യവസായ എസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിച്ച രണ്ട് ഏക്കർ സ്ഥലത്ത് മിനി വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കി പ്രസ്തുത എസ്റ്റേറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
629.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിഷന്‍ 1000 പദ്ധതിയില്‍ എത്ര സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു എന്ന് വ്യക്തമാക്കാമോ;
( ബി )
രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ?
630.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാറശാല മണ്ഡലത്തില്‍ എത്ര പുതിയ വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്; ഗ്രാമപഞ്ചായത്തുകള്‍ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതിയതായി ആരംഭിച്ച എല്ലാ സംരംഭങ്ങളുടെയും പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പുതിയ സംരംഭങ്ങളുടെ പ്രവര്‍ത്തനം മാസത്തിലൊരിക്കല്‍ വ്യവസായ ഇന്റേണുകള്‍ മുഖേന വിലയിരുത്താനും സംരംഭകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ വനിതകള്‍ക്കായി നാളിതു വരെ ആരംഭിച്ചതും ആരംഭിക്കാനിരിക്കുന്നതുമായ വ്യവസായ സംരംഭങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
631.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലുള്ള യുവജനങ്ങളുടെ തൊഴിലും വരുമാനവും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എന്തൊക്കെ പദ്ധതികളാണ് വകുപ്പ് നടപ്പിലാക്കിവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഗ്രാമീണ മേഖലയിലെ യുവ സംരംഭകര്‍ക്കാവശ്യമായ പരിശീലനവും മറ്റ് സഹായവും നല്‍കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
632.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പ് സംസ്ഥാനത്ത് നവ സംരംഭകരെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേക്കായി പ്രത്യേകിച്ച് പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ; തയ്യാറാക്കിയിട്ടില്ലെങ്കിൽ ആയതിനുള്ള നടപടി സ്വീകരിക്കുമോ?
633.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടേതായ മിച്ചഭൂമി ഉപയോഗപ്പെടുത്താന്‍ വ്യവസായ വകുപ്പ് എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
634.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
635.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ സംസ്ഥാനത്ത് ആരംഭിച്ച വ്യവസായങ്ങൾ ഏതൊക്കെയാണെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ഈ വ്യവസായങ്ങളുടെ നിലവിലെ സ്ഥിതി, ജീവനക്കാരുടെ എണ്ണം, മുടക്കുമുതൽ തുടങ്ങിയ വിശദാംശങ്ങൾ നൽകാമോ;
( സി )
പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന വ്യവസായ സ്ഥാപനങ്ങളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ഡി )
കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഏതെങ്കിലും വ്യവസായ സ്ഥാപനം പൂട്ടേണ്ടി വന്നിട്ടുണ്ടോ; എങ്കിൽ ജില്ല തിരിച്ചു വിശദാംശങ്ങൾ നൽകാമോ;
( ഇ )
അടച്ചിടേണ്ടി വന്ന വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാരെ പുനരധിവസിപ്പിക്കുന്നതിനു സ്വീകരിച്ച നടപടികളെക്കുറിച്ചു വ്യക്തമാക്കാമോ;
( എഫ് )
നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചു ജില്ല തിരിച്ചു വിശദാംശം നൽകാമോ?
636.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യന്ത്രസഹായത്തോടെ ഗുണമേന്മയുള്ള കുടിവെള്ളം നിര്‍മിച്ച് ചുറ്റുവട്ടത്തുള്ളവര്‍ക്കും മറ്റു സ്ഥാപന ഉപഭോക്താക്കള്‍ക്കും നല്‍കുവാനുള്ള സംരംഭം തുടങ്ങുന്നതിന് എന്തെല്ലാം നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത്; വിശദമാക്കാമോ;
( ബി )
ഇത്തരം സംരംഭങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ടോ; മിനറല്‍ വാട്ടര്‍ കാനുകളിലും ബോട്ടിലുകളിലും വില്‍ക്കാന്‍ നിലവില്‍ അനുമതിയുണ്ടോ; വിശദമാക്കാമോ; ഇത്തരം സംരംഭത്തിന് സര്‍ക്കാര്‍ സബ്സിഡി നിലവിലുണ്ടോ?
637.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം 2.0 പദ്ധതിയുടെ ഭാഗമായി മലപ്പുറം നിയോജകമണ്ഡലത്തില്‍ ആരംഭിച്ച സംരംഭങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
സ്വകാര്യ മേഖലയില്‍ നടപ്പാക്കി വരുന്ന വ്യവസായ പാര്‍ക്കുകള്‍ മലപ്പുറം മണ്ഡലത്തില്‍ എത്രയെണ്ണം ആരംഭിച്ചു; എവിടെയെല്ലാം; അവയുടെ പുരോഗതി വെളിപ്പെടുത്തുമോ;
( സി )
ഇതിലൂടെ വ്യവസായ മേഖലയില്‍ ഉണ്ടായിട്ടുള്ള തൊഴിലവസരങ്ങള്‍ വ്യക്തമാക്കാമോ?
638.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മിഷന്‍ 1000 പദ്ധതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വ്യവസായ വകുപ്പ് നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് പുതിയതായി എത്ര തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാനായിട്ടുണ്ടെന്നും അതുവഴി എത്ര പേര്‍ക്ക് തൊഴില്‍ ലഭ്യമായിട്ടുണ്ടെന്നും വിശദമാക്കാമോ;
( ഡി )
പുതുതായി എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ?
639.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതി വഴി സര്‍ക്കാര്‍ ലക്ഷ്യം വച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടോ; ഇതുവഴി എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായിട്ടുണ്ടെന്ന് അറിയിക്കുമോ?
640.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മംഗലാപുരം-കൊച്ചി പ്രകൃതിവാതക ലെെന്‍ പൂര്‍ത്തീകരിച്ചതിനെതുടര്‍ന്ന് വീടുകളില്‍ പാചകാവശ്യത്തിനായി പ്രകൃതിവാതകം എന്നുമുതല്‍ നല്‍കാന്‍ കഴിയുമെന്നും; എപ്പോള്‍ മുതല്‍ വ്യവസായ/വാണിജ്യസ്ഥാപനങ്ങള്‍ക്കുള്ള ഇന്ധനമായി നല്‍കുവാന്‍ കഴിയുമെന്നും അറിയിക്കാമോ;
( ബി )
ഗെയില്‍ പെെപ്പ്‍ലെെന്‍ പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് സിറ്റി ഗ്യാസ് ലെെന്‍ പദ്ധതി ആരംഭിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
വടക്കാഞ്ചേരി മണ്ഡലത്തില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് വീടുകളില്‍ ഗ്യാസ് കണക്ഷന്‍ നല്‍കിയിട്ടുള്ളത്; എത്ര കണക്ഷന്‍ നല്‍കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഡി )
തൃശ്ശൂര്‍ ജില്ലയില്‍ എത്ര ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനുകളാണ് നിലവില്‍ വരാന്‍ പോകുന്നത്; വിശദാംശം അറിയിക്കാമോ?
641.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെറുകിട സംരംഭങ്ങളുടെ ഉല്പന്നശേഷി ഉയര്‍ത്താന്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്; പ്രസ്തുത പദ്ധതി പ്രകാരം സംരംഭകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നത്; വിശദമാക്കാമോ;
( ബി )
എത്ര ചെറുകിട സംരംഭങ്ങള്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ഇതുവരെ ലഭ്യമാക്കിയിട്ടുണ്ട്; വിശദമാക്കാമോ?
642.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭകര്‍ക്ക് വിപണി കണ്ടെത്തുന്നതിനും സാങ്കേതികപരമായി പുരോഗമനം നേടുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നടക്കുന്ന വ്യാപാര മേളകളില്‍ സൂക്ഷ്മ-ചെറുകിട-ഇടത്തരം യൂണിറ്റുകള്‍ക്ക് പങ്കെടുക്കുവാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ ക്ലസ്റ്ററുകള്‍ വളര്‍ത്തിയെടുക്കുന്നതിന് സമയക്രമം നിശ്ചയിച്ച് പരിപാടി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
നിലവില്‍ അടഞ്ഞുകിടക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമോ; വിശദമാക്കുമോ?
643.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എം.എസ്.എം.ഇ. പദ്ധതി പ്രകാരം ഏതെല്ലാം സംരംഭങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിപ്രകാരം നല്‍കുന്ന ആനുകൂല്യങ്ങള്‍ ഏത് രൂപത്തിലാണ് സംരംഭകര്‍ക്ക് നല്‍കുന്നത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള വാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയത്തിന് നിലവില്‍ സബ്സിഡി നല്‍കുന്നുണ്ടോ; വിശദമാക്കാമോ?
644.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ സംബന്ധിച്ചുള്ള സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
സര്‍ക്കാര്‍ മേഖലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായി ഈ പദ്ധതിയുടെ ആനുകൂല്യം നല്‍കുന്നത് പരിഗണിക്കുമോയെന്ന് അറിയിക്കാമോ?
645.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണിമലയിലെ നാളികേര പാര്‍ക്കിന്റെ പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
നാളികേര പാര്‍ക്കില്‍ എന്നത്തേക്ക് വ്യവസായങ്ങളെ ക്ഷണിക്കാന്‍ സാധ്യമാകും എന്ന് അറിയിക്കാമോ;
( സി )
പ്രവൃത്തിയുടെ ശരിയായ വിധത്തിലുള്ള മേല്‍നോട്ടത്തിന് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ?
646.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് കഞ്ചിക്കോട് റൈസ് പാർക്കിന്റെ പ്രവർത്തനം എന്ന് ആരംഭിക്കാൻ കഴിയും എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റൈസ് പാർക്ക് പ്രവർത്തനം ആരംഭിക്കുന്നതോടുകൂടി പാലക്കാട് ജില്ലയിലെ നെൽകർഷകർക്ക് എന്തെല്ലാം നേട്ടങ്ങൾ ഉണ്ടാകും എന്ന് അറിയിക്കാമോ?
647.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ അനന്തപുരം വ്യവസായ പാർക്കിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
നിലവിൽ പ്രസ്തുത വ്യവസായ പാർക്കിൽ പ്രവർത്തിച്ചുവരുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പാർക്കിൽ അടച്ചുപൂട്ടി കിടക്കുന്ന സ്ഥാപനങ്ങളുടെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ; ടി സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കുമോ?
648.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ പുല്ലുപാറയില്‍ ഐ.ടി. പാര്‍ക്കിനായി ഏറ്റെടുത്ത ഭൂമി വ്യവസായ പാര്‍ക്ക് ആക്കുന്നതിനായി, വ്യവസായ വകുപ്പിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമിയുടെ സെസ് പദവി മാറ്റുന്നതിനുള്ള നടപടികള്‍ ഏത് വരെ ആയെന്ന് അറിയിക്കാമോ?
649.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമേഖലയില്‍ അല്ലാതെ വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം അനുസരിച്ച് എത്ര വ്യവസായ പാര്‍ക്കുകള്‍ക്കാണ് ഇതുവരെ അനുമതി നല്കിയിട്ടുള്ളത്; അവ ഏതൊക്കെ ജില്ലകളിലാണെന്ന് വ്യക്തമാക്കാമോ; ഇവയ്ക്ക് സര്‍ക്കാര്‍ നല്കുന്ന സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
അവയില്‍ എത്ര വ്യവസായ പാര്‍ക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവ ഏതൊക്കെയെന്നും അറിയിക്കാമോ; അവയില്‍ എന്തൊക്കെ വ്യവസായങ്ങള്‍ ആണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഇതു വഴി എത്ര പേര്‍ക്ക് തൊഴിലും എത്ര രൂപയുടെ നിക്ഷേപവും ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
650.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ എരുമപ്പെട്ടി പഞ്ചായത്തില്‍ വ്യവസായ പാര്‍ക്ക് ആരംഭിക്കണം എന്ന നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
എങ്കില്‍ പ്രസ്തുത നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ?
651.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ അമ്പലമുകള്‍ പെട്രോകെമിക്കല്‍ പാര്‍ക്കിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്കായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും അതില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
പാര്‍ക്കിന്റെ ഒന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കാമോ?
652.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇതുവരെ എത്ര പാര്‍ക്കുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
സ്വകാര്യ പാര്‍ക്ക് തുടങ്ങുന്നതിന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് സര്‍ക്കാര്‍ എതെല്ലാം തരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്;വിശദമാക്കാമോ?
653.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അനുമതി നല്‍കിയ സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
അവയില്‍ ഏതൊക്കെ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്നും വ്യക്തമാക്കുമോ?
654.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ വകുപ്പിന് കീഴിൽ മേഖലാ കേന്ദ്രീകൃത വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് മേഖലകൾ കേന്ദ്രീകരിച്ച് പ്ലഗ് & പ്ലേ സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?
655.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
വ്യവസായ പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ ?
656.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്ര വ്യവസായ പാര്‍ക്കിന്റെ നിര്‍മ്മാണ പുരോഗതി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
വ്യവസായ സംരംഭങ്ങള്‍ക്കായി ഈ സ്ഥലം എന്ന് കൈമാറാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
657.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തിലെ ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി അയ്യമ്പുഴ പഞ്ചായത്തില്‍ നിന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമകള്‍ക്ക് ഭൂമിയുടെ വില നല്‍കുന്നതിന് വ്യവസായ വകുപ്പ് മന്ത്രിക്ക് 10.08.2023-ല്‍ നല്‍കിയ കത്ത് 09.10.2023 തീയതി ഐ.എന്‍.1231000052/എം (ലോ, ഇന്‍ഡ് ആന്റ് കയര്‍) നമ്പറായി കിന്‍ഫ്ര മാനേജിംങ് ഡയറക്ടര്‍ക്ക് കൈമാറിയ വിഷയത്തില്‍ നാളിതുവരെ വകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തില്‍ നിന്നും ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഗ്രാമപ്രദേശത്തെ പാവപ്പെട്ട ഭൂവുടമകളില്‍ നിന്നും ഭൂമി ഏറ്റെടുക്കുന്നതിന് നോട്ടീസ് നല്‍കുകയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമിയുടെ വില ഭൂവുടമകൾക്ക് നൽകാതെയിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ഗ്രാമപ്രദേശത്തെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, ചികിത്സ എന്നിവയ്ക്ക് ഭൂമി പണയപ്പെടുത്താനോ വില്‍ക്കാനോ കഴിയാതെ കഷ്ടപ്പെടുന്ന ഇവര്‍ക്ക് ഭൂമിയുടെ വില എന്ന് നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഇ )
ഭൂവുടമകള്‍ക്ക് എത്രയും വേഗം പണം നല്‍കണമെന്ന് കാണിച്ച് 10.08.2023 -ല്‍ നല്‍കിയ കത്തില്‍ നാല് മാസം കഴിഞ്ഞിട്ടും പണം നല്‍കാത്തത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കാമോ?
658.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണ മേഖലയില്‍ റബറിന്റെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ക്ക് അനന്ത സാധ്യതയുള്ള സാഹചര്യത്തില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
റബര്‍ അധിഷ്ഠിത വ്യവസായങ്ങൾക്ക് മികച്ച പ്രോത്സാഹനമായി റബര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ റബര്‍ കര്‍ഷകര്‍ കൂടുതലായുള്ള പാലായില്‍ റബര്‍ പാര്‍ക്ക് തുടങ്ങാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
659.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കുമോ;
( ബി )
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതി പ്രകാരം കൂത്തുപറമ്പ് മണ്ഡലത്തില്‍ 2023 വര്‍ഷം എത്ര സംരംഭങ്ങള്‍ ആരംഭിച്ചുവെന്നും എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നും വിശദമാക്കുമോ;
( സി )
പുതിയ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് എന്തൊക്കെ സഹായങ്ങളാണ് നല്‍കിവരുന്നതെന്ന് വിശദമാക്കുമോ?
660.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വ്യവസായ വകുപ്പ് നേടിയ നേട്ടങ്ങളും അംഗീകാരങ്ങളും എന്തെല്ലാമെന്ന് വിശദമാക്കുമോ?
661.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയില്‍ മുളങ്കുന്നത്തുകാവില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച പവര്‍ ഡിവെെസസ്, റെക്ടിഫയേഴ്സ് എന്നീ സ്ഥാപനങ്ങളുടെ ആസ്തി ബാധ്യത സംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്‌തുത വ്യവഹാരങ്ങള്‍ തീര്‍പ്പാക്കുന്നതിന് സ്വീകരിച്ച നടപടികളും അവയുടെ പുരോഗതിയും കേസ് തിരിച്ച് കോടതി തിരിച്ച് വ്യക്തമാക്കുമോ?
662.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. നജീബ് കാന്തപുരം
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിർമ്മാണ വസ്തുക്കളായ കമ്പി, സിമെന്റ്, കരിങ്കല്ല്, എംസാന്റ്, മെറ്റൽ തുടങ്ങിയവയുടെ വില വർദ്ധനവ് നിർമ്മാണ മേഖലയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സർക്കാർ പരിശോധിച്ചിട്ടുണ്ടോ;
( ബി )
പല കമ്പനികളും കെട്ടിട നിർമ്മാണ വസ്തുക്കളുടെ ഉല്പാദനം കുറച്ച് വില കൂട്ടുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
നിർമ്മാണ വസ്തുക്കളുടെ വില വർദ്ധനവ് സാധാരണക്കാരെ ബാധിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
663.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചിറയിന്‍കീഴ് മണ്ഡലത്തില്‍ വ്യവസായ വകുപ്പ് മുഖാന്തരം നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
664.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ വ്യവസായ വകുപ്പിന് കീഴില്‍ ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളുടെ കൈവശം എത്ര ഭൂമിയാണ് ഉള്ളതെന്നും ഈ സ്ഥാപനങ്ങൾ ഏത് വില്ലേജിൽ ഉൾപ്പെട്ടതാണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത ഭൂമിയില്‍ അതത് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായതിന് പുറമേയുള്ള ഭൂമി സര്‍ക്കാരിന്റെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടു നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
665.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (CMRL) കമ്പനിയിൽ നിന്നും ചവറയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് സിന്തെറ്റിക്ക് റൂട്ടൈൽ വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിനായി കെ.എം.എം.എല്‍. ടണ്ണിന് എത്ര രൂപയാണ് സി.എം.ആര്‍.എല്‍. കമ്പനിക്ക് നൽകി വരുന്നതെന്ന് വിശദമാക്കാമോ;
( ബി )
സി.എം.ആര്‍.എല്‍. കമ്പനി സിന്തെറ്റിക്ക് റൂട്ടൈൽ തയ്യാറാക്കുന്നതിനുള്ള ധാതുമണലായ ഇൽമനൈറ്റ് ഇന്ത്യന്‍ റെയർ എര്‍ത്ത് ലിമിറ്റഡില്‍ നിന്നും വാങ്ങുന്നത് ടണ്ണിന് എത്ര രൂപാ നിരക്കിലാണെന്ന് അറിയിക്കാമോ;
( സി )
ഇൽമനൈറ്റിൽ നിന്നും ഇരുമ്പ് വേർതിരിച്ച് സിന്തെറ്റിക്ക് റൂട്ടൈൽ നിർമ്മിക്കുവാനുള്ള സാങ്കേതിക വിദ്യ കെ.എം.എം.എല്‍. കമ്പനിയിൽ നടപ്പിലാക്കുവാൻ വ്യവസായ വകുപ്പ് നടപടി സ്വീകരിക്കുമോ?
666.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര കൊറ്റാമത്തു പ്രവര്‍ത്തിക്കുന്ന കെല്‍പാം യൂണിറ്റിന് 2016-17 മുതല്‍ 2022-23 വരെ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തികള്‍ക്കും നാളിതുവരെ എത്ര തുകയാണ് അനുവദിച്ചതെന്ന് വിശദമാക്കാമോ?
667.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ പുരോഗതി ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ നിയമിച്ച വ്യവസായ ഇന്റേണുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എത്ര വര്‍ഷത്തേക്കാണ് അവര്‍ക്ക് നിയമനം നല്‍കിയിട്ടുള്ളത്; അവരുടെ നിയമനം മൂലം ഈ കാലയളവില്‍ വ്യവസായ മേഖലയില്‍ ഉണ്ടായ മാറ്റം വ്യക്തമാക്കാമോ;
( സി )
പ്രതിമാസം അവര്‍ക്ക് ഓണറേറിയമായി എത്ര തുകയാണ് നല്‍കുന്നത്; പ്രസ്തുത തുക എവിടെ നിന്നാണ് കണ്ടെത്തുന്നത് എന്ന് വ്യക്തമാക്കാമോ?
668.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ക്ക് കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം ഉല്പന്നങ്ങള്‍ക്ക് കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കുമോ?
669.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ ഗ്വാളിയര്‍ റയോണ്‍സിന് വേണ്ടി ഏറ്റെടുത്ത് നല്‍കിയ സ്ഥലത്ത് ഏതെങ്കിലും വ്യവസായം തുടങ്ങാനുള്ള നിര്‍ദ്ദേശം കമ്പനി സമര്‍പ്പിച്ചിട്ടുണ്ടോ;
( ബി )
ഇതുസംബന്ധിച്ച് കേരള ഹെെക്കോടതി പുറപ്പെടുവിച്ച സ്റ്റേ ഉത്തരവ് നീക്കുവാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
കമ്പനി സ്വന്തമായി വിലയ്ക്ക് വാങ്ങിയ ഭൂമി ഭൂ-പരിഷ്കരണ നിയമപ്രകാരം ഏറ്റെടുക്കുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ;
( ഡി )
സ്ഥലം ഏറ്റെടുക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമോ എന്ന് വ്യക്തമാക്കാമോ?
670.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള പദ്ധതിയുടെ ഭാഗമായി എ.ഐ. ക്യാമറകൾ സ്ഥാപിക്കുന്നതിന് പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായി കെൽട്രോണിനെ തെരഞ്ഞെടുത്തിരുന്നോ; എങ്കിൽ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെൽട്രോണിന്റെ ചുമതലകൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെൽട്രോണിന് നാളിതുവരെ എത്ര രൂപ ലഭിച്ചിട്ടുണ്ടെന്നും ഈ ഇനത്തിൽ എന്തെങ്കിലും കുടിശിക ഉണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
യഥാസമയം പണം ലഭിക്കാത്ത കാരണത്താൽ കെൽട്രോണിന് ചുമതല വഹിക്കാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടോ;
( ഡി )
ഇത് ക്യാമറയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടോ; വിശദമാക്കുമോ?
671.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം, ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയ പദ്ധതികളുടെ ഭാഗമായി നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പുതുതായി ആരംഭിച്ച സംരംഭങ്ങള്‍, നിക്ഷേപങ്ങള്‍, തൊഴില്‍ അവസരങ്ങള്‍ എന്നിവ പഞ്ചായത്തുകള്‍ തിരിച്ച് വിവരം ലഭ്യമാക്കാമോ; നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ആകെ എത്ര പുതിയ സംരംഭങ്ങള്‍ ആരംഭിച്ചുവെന്നും അറിയിക്കാമോ;
( ബി )
2016 മുതല്‍ നാളിതുവരെ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര വ്യവസായ സംരംഭങ്ങള്‍ക്കാണ് വ്യവസായ വകുപ്പ് മുഖേന ബാങ്കുകളില്‍ നിന്നും വായ്പ അനുവദിച്ചതെന്ന് പഞ്ചായത്ത് തിരിച്ച് വിവരം ലഭ്യമാക്കാമോ; ബാങ്കുകള്‍ ആകെ നല്‍കിയ വായ്പാത്തുക എത്രയെന്നും അറിയിക്കാമോ;
( സി )
2016 മുതല്‍ നാളിതുവരെ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ നോര്‍ക്ക റൂട്ട്സ് മുഖേന എത്ര പ്രവാസി സ്വയം തൊഴില്‍ സംരംഭങ്ങള്‍, വ്യവസായങ്ങള്‍ എന്നിവ ആരംഭിച്ചുവെന്നുള്ള വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ; ഇവയുടെ ആകെ മൂലധനം എത്രയെന്നും അറിയിക്കാമോ;
( ഡി )
2016 മുതല്‍ നാളിതുവരെ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ എത്ര വനിതാ വ്യവസായ, തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് പഞ്ചായത്തുകള്‍ തിരിച്ച് വിവരം ലഭ്യമാക്കാമോ; ഇവയുടെ ആകെ മൂലധനം എത്രയെന്നും അറിയിക്കാമോ?
672.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ സ്വയം സംരംഭകര്‍ക്കായി വ്യവസായ വകുപ്പ് 2016-ന് ശേഷം നാളിതുവരെ നല്‍കിയ വിവിധ സഹായ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം സഹായങ്ങള്‍ നല്‍കിയ വകയില്‍ ആകെ എത്ര രൂപ ചെലവഴിച്ചു എന്നും എത്ര സംരംഭകർക്ക് ഇത്തരത്തില്‍ സഹായം ലഭിച്ചുവെന്നും വ്യക്തമാക്കാമോ?
673.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ ആകെ എത്ര സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; എത്ര കോടി രൂപയുടെ നിക്ഷേപവും തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കാന്‍ സാധിച്ചത് എന്ന് വ്യക്തമാക്കാമോ;
( ബി )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ എത്ര സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; എത്ര കോടി രൂപയുടെ നിക്ഷേപവും തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കാന്‍ സാധിച്ചത് എന്ന് വ്യക്തമാക്കാമോ?
674.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടപ്പള്ളി സ്പിൽവേയിൽ പ്രകൃതിദത്തമായി അടിഞ്ഞ് കൂടുന്ന ധാതുമണൽ നീക്കം ചെയ്യുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാം; ഇത്തരത്തിൽ ധാതുമണൽ നീക്കം ചെയ്യുന്നതിന് സർക്കാർ ഏത് സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; ഇതിനായി സർക്കാർ നാളിത് വരെ എത്ര രൂപ ചിലവഴിച്ചു; വർഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഈ മണൽ നീക്കം ചെയ്യുന്നത് മൂലം തീരദേശത്തിന് വരുന്ന നാശനഷ്ടം പരിഹരിക്കുവാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്; ഈ വിഷയത്തെക്കുറിച്ച് ശാസ്ത്രീയമായ എന്തെങ്കിലും പഠനം സർക്കാർ നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ റിപ്പോർട്ട് ലഭ്യമാക്കാമോ; പാരിസ്ഥിതിക ആഘാത പഠനം നടത്തുവാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ധാതുമണൽ ശാസ്ത്രീയമായി നീക്കം ചെയ്യുവാൻ നടപടി സ്വീകരിക്കുമോ; തീരശോഷണം തടയുവാൻ കടൽ ഭിത്തി നിർമ്മാണം,പുലിമുട്ട് നിർമ്മാണം എന്നിവക്ക് സർക്കാർ മുൻകൈ എടുക്കുമോ?
675.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ളത്തിനും കാർഷിക ആവശ്യത്തിനുമായി കിണറുകൾ, കുളങ്ങൾ എന്നിവ കുഴിക്കുന്നതിന് മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അനുമതി ആവശ്യമാണോ എന്ന് അറിയിക്കുമോ;
( ബി )
കിണർ, കുളം എന്നിവ നിർമ്മിക്കുമ്പോൾ ലഭിക്കുന്ന മണ്ണും മണലും ചെളിയും വാഹനങ്ങളിൽ കയറ്റി പുറത്തു കൊണ്ടുപോകുന്നതിനുളള പാസ് ലഭിക്കുന്നതിന് സർക്കാരിൽ നിന്നുളള [വ്യവസായ( എ) വകുപ്പ്] പ്രത്യേകാനുമതി ലഭിക്കുന്നതിന് വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ആർ.ഡി.ഒ ഓഫീസ്, മൈനിങ് ആന്റ് ജിയോളജി ജില്ല ഓഫീസ്, ഡയറക്ടർ ഓഫീസ്, വ്യവസായ (എ) വകുപ്പ് എന്നിവിടങ്ങളിൽ വർഷങ്ങളോളം കയറിയിറങ്ങേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
കുളങ്ങൾ, കിണറുകൾ എന്നിവ കുഴിക്കുമ്പോഴും വൃത്തിയാക്കുമ്പോഴും ലഭിക്കുന്ന മണ്ണും മണലും ചെളിയും വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുന്നതിന് ആർ.ഡി.ഒയുടെ എന്‍.ഒ.സിയും സർക്കാരിൽ നിന്നുളള പ്രത്യേകാനുമതിയും ലഭ്യമാക്കുന്നതിനു പകരം ആയതിലേയ്ക്ക് മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ ജില്ലാ ഓഫീസുകളിൽ നിന്നും നേരിട്ട് പാസുകൾ ലഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താൻ സർക്കാർ അടിയന്തരമായി തയ്യാറാകുമോ;
( ഡി )
പാലക്കാട് ജില്ലയിലെ കർഷകരുടെ ജലസേചന ആവശ്യത്തിനുള്ള കുളങ്ങൾ വൃത്തിയാക്കുമ്പോള്‍ ലഭിക്കുന്ന മണ്ണും മണലും ചെളിയും പുറത്തു കൊണ്ടു പോകുന്നതിനുള്ള പാസുകൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ പാലക്കാട് ജിയോളജിസ്റ്റ് മുമ്പാകെ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാന്‍ തയ്യാറാകുമോ; വിശദമാക്കുമോ?
676.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങളുടെ ഭാഗമായി വാസസ്ഥലങ്ങളിലും വീടിനു മുകളിലും ഇടിഞ്ഞു വീഴുന്ന മണ്ണ് മാറ്റുന്നതിന് മൈനിങ് &ജിയോളജി വകുപ്പ് റോയല്‍റ്റി ഈടാക്കുന്നുണ്ടോ;
( ബി )
പ്രകൃതി ദുരന്തങ്ങളിൽപെട്ട് വീടിനു മുകളില്‍ ഇടിഞ്ഞു വീണ മണ്ണ് മാറ്റുന്നതിനായി ലഭിച്ച എത്ര അപേക്ഷകൾ വകുപ്പില്‍ തീർപ്പാക്കാനുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രകൃതി ദുരന്തങ്ങളിൽപെട്ട് വീടിനു മുകളില്‍ ഇടിഞ്ഞു വീണ മണ്ണ് മാറ്റുന്നതിനുള്ള റോയല്‍റ്റി ഒഴിവാക്കുന്നതിന് വ്യവസ്ഥയെന്തെങ്കിലും നിലവിലുണ്ടോ; ഇല്ലെങ്കില്‍ റോയല്‍റ്റി ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
677.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈത്തറി സഹകരണ സംഘത്തിൽ പെയ്‌ഡ് സെക്രട്ടറി നിലവിൽ ഉണ്ടെങ്കിൽ മാത്രമേ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം ലഭ്യമാകൂ എന്നിരിക്കെ കുളത്തൂപ്പുഴയിലെ വില്ലുമല കോളനിയിൽ ആരംഭിച്ച പട്ടികവർഗ്ഗ നെയ്ത്തുശാല/പരിശീലന കേന്ദ്രത്തില്‍ ഭരണ സമിതി നിലവിലില്ല എന്ന വിഷയത്തില്‍ എന്ത് അടിയന്തിര നടപടി സ്വീകരിയ്ക്കാനാകും എന്ന് വിശദമാക്കാമോ;
( ബി )
കുളത്തൂപ്പുഴ പട്ടികവർഗ്ഗ കൈത്തറി നെയ്ത്ത് സഹകരണ സംഘം പുനരുജ്ജീവിപ്പിക്കുന്നതിന് 18,75,000/- രൂപയുടെ പദ്ധതിക്ക് 2021-2022 സാമ്പത്തിക വർഷം എസ്.സി-എസ്.ടി. വികസന സമിതി അനുവദിച്ചിരുന്നുവെങ്കിലും പ്രസ്തുത പദ്ധതി നടപ്പാകാത്ത സാഹചര്യത്തില്‍ 2024-25 സാമ്പത്തിക വർഷം ഈ തുക അനുവദിക്കുന്നതിനുളള നടപടി സ്വീകരിയ്ക്കുന്ന കാര്യം പരിഗണിക്കാമോ;
( സി )
പ്രസ്തുത സംഘം പുനരുജ്ജീവിപ്പിക്കുന്നതിനുവേണ്ടി വിശദമായ പ്രോജക്ട് തയ്യാറാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
678.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുളത്തൂപ്പുഴ പട്ടിക വർഗ്ഗ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ പ്രവർത്തനം,2021-2022,2022-2023എന്നീ സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്കുകള്‍ എന്നീ വിവരങ്ങൾ ലഭ്യമാക്കാമോ; എങ്കിൽ ആയത് എന്നത്തേയ്ക്ക് ലഭ്യമാക്കാനാകുമെന്ന് അറിയിക്കാമോ?
679.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെെത്തറി മേഖലയിലെ ജീവനക്കാരുടെ പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഈ തൊഴിലാളികളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരുടെ ഉന്നമനത്തിനായി എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
680.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കുന്നത്തറ ടെക‍്‍സ്റ്റൈല്‍സിന്റെ ഹൈവേ സൈഡിലുള്ള 12 ഏക്കര്‍ ഭൂമിയും, കെട്ടിടങ്ങളും തുച്ഛമായ വിലയ്ക്ക് ലേലം ചെയ്ത് പോവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഭൂമിയും സ്ഥാപനവുമായി നിലനില്‍ക്കുന്ന വ്യവഹാരങ്ങളില്‍ പലതും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നതും വ്യവസായ സാധ്യതയുള്ള ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയുമെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്താണെന്ന് അറിയിക്കാമോ;
( സി )
നിലവില്‍ കുന്നത്തറ ടെക‍്‍സ്റ്റൈല്‍സിന്റെ ബാധ്യതകള്‍ എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
681.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ തൃശ്ശൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍ ലിമിറ്റ‍ഡിന്റെ നിലവിലെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിച്ച് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
682.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട എടരിക്കോട് ടെക്സ്റ്റൈൽസിൽ ലേ ഓഫ്‌ പ്രഖ്യാപിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സ്ഥാപനത്തിലെ തൊഴിലാളികൾക്ക് ശമ്പള കുടിശ്ശിക നൽകാനുണ്ടോ; ഉണ്ടെങ്കിൽ വിശദവിവരം ലഭ്യമാക്കാമോ;
( സി )
ഈ സ്ഥാപനത്തിലെ ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് കുടിശ്ശികകൾ എത്രയാണെന്ന് ഇനം തിരിച്ച് വിശദമാക്കാമോ;
( ഡി )
ഈ സ്ഥാപനം പൂർണതോതിൽ എന്നേക്ക് തുറന്ന് പ്രവർത്തിക്കുമെന്ന് വിശദമാക്കാമോ?
683.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരമ്പരാഗത വ്യവസായമായ ബീഡി വ്യവസായത്തെ ആശ്രയിച്ച് തൊഴില്‍ ചെയ്യുന്ന ബീഡി തൊഴിലാളികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ?
684.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളിച്ചല്‍ വില്ലേജില്‍ ഖാദി ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റീസര്‍വ്വെ നമ്പര്‍ 151/2-ല്‍പ്പെട്ട 17.20 ആര്‍ സ്ഥലം വീണ്ടെടുക്കുന്നതിനായി ബോര്‍ഡ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വസ്തു വീണ്ടെടുക്കുവാന്‍ ദീര്‍ഘനാളായിട്ടും സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഇതിനായി ബോര്‍ഡ് സ്വീകരിക്കുന്ന തുടര്‍നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
685.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി എത്ര കശുവണ്ടി ഫാക്ടറികളാണ് നിലവില്‍ കുണ്ടറ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിച്ചു വരുന്നതെന്ന് തരംതിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫാക്ടറികളില്‍ ഈ സാമ്പത്തിക വര്‍ഷം ഇതുവരെ എത്ര തൊഴില്‍ ദിനങ്ങളാണ് ലഭിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( സി )
2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രസ്തുത ഫാക്ടറികളില്‍ എത്ര തൊഴില്‍ ദിനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
686.
ശ്രീമതി യു പ്രതിഭ
ശ്രീ എം നൗഷാദ്
ശ്രീ എം എസ് അരുൺ കുമാര്‍
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കശുവണ്ടി വ്യവസായം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മേഖലയുടെ സമഗ്ര പരിഷ്കരണത്തിലൂടെ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനെക്കുറിച്ച് പഠനം നടത്തുന്നതിനായി ചുമതലപ്പെടുത്തിയ വിദഗ്‍ധ സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന കശുവണ്ടി തൊഴിലാളികള്‍ക്ക് പരമാവധി തൊഴില്‍ ദിനങ്ങളും വേതനവും സ്ത്രീ സൗഹൃദമായ തൊഴില്‍ അന്തരീക്ഷവും ഉറപ്പുവരുത്തുന്നതിനായി സമിതി സമര്‍പ്പിച്ച ശിപാര്‍ശകളില്‍ തീരുമാനമെടുത്തിരുന്നോ; വിശദമാക്കുമോ;
( സി )
ഈ മേഖലയില്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായിട്ടുളള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം എത്ര സംരഭങ്ങള്‍ക്ക് പ്രയോജനം കിട്ടുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
687.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. രാജ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലാന്റേഷന്‍ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ;
( ബി )
ഈ മേഖലയിലെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന സ്പെെസസ് പാര്‍ക്ക് പദ്ധതി വിപുലീകരിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
തോട്ടവിളകളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ പ്രചരണത്തിനും വിപണനം കാര്യക്ഷമമാക്കുന്നതിനുമായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ?
688.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്ലാന്റേഷന്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ തോട്ടം മേഖലയിലെ സംരംഭകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഈ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ട പുതിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?


 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.