UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3490.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഏതൊക്കെ വികസന പദ്ധതികൾക്കാണ് ഭൂമി ഏറ്റെടുക്കാനുള്ള അപേക്ഷകൾ ലഭ്യമായിട്ടുള്ളതെന്നും ആയതിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേൽ നടപടികൾ എപ്പോൾ പൂർത്തീകരിക്കുമെന്നും ഇനി എന്തെല്ലാം നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുണ്ടെന്നും വിശദീകരിക്കാമോ?
3491.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നദികളിൽ നിന്നും മണൽ വാരുന്നത് പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
എങ്കില്‍ ഏതെല്ലാം നദികളില്‍ നിന്നും മണൽ വാരുന്നതിനാണ് ഉദ്ദേശിക്കുന്നത്;
( സി )
മണൽ വാരുന്നത് സംബന്ധിച്ച മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
3492.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ പളളിപ്പുറം, കുഴുപിളളി വില്ലേജുകളില്‍ ഫാറൂഖ് കോളേജിന്റെ കെെവശം ഉളളതും ഉണ്ടായിരുന്നതുമായ വസ്തുവകകള്‍ എത്രയെന്നും ഏതെല്ലാം സര്‍വ്വേ നമ്പറുകളിലാണുള്ളതെന്നും ഏതെല്ലാം ആധാരപ്രകാരമാണ് പ്രസ്തുത വസ്തുവകകള്‍ ആര്‍ജ്ജിച്ചതെന്നും വ്യക്തമാക്കാമോ; കടല്‍ എടുത്തശേഷം ഫാറൂഖ് കോളേജിന്റെ കെെവശം അവശേഷിച്ച ഭൂമി എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമിയില്‍ നിന്നും ഫാറൂഖ് കോളേജ് ആര്‍ക്കെല്ലാം വസ്തു വില്പന നടത്തിയിട്ടുണ്ടെന്നും എത്ര സെന്റ് വീതമെന്നും, ഏതെല്ലാം ആധാരപ്രകാരമെന്നും വിശദമാക്കാമോ;
( സി )
ഫാറൂഖ് കോളേജിന്റെ കെെവശമുണ്ടായിരുന്ന ഭൂമി ഫാറൂഖ് കോളേജിന് ദാനമായി ലഭിച്ചതാണെന്ന് കോടതി വിധികള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ കോടതിവിധി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3493.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ആകെ എത്ര റവന്യൂ പുറമ്പോക്ക് ഭൂമിയുണ്ടെന്ന് അറിയിക്കാമോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ സ്വന്തമായി ഭൂമിയില്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുന്‍ സര്‍ക്കാരുകളുടെ കാലത്തും ഈ സര്‍ക്കാറിന്റെ കാലത്തും ഇതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളും വിശദമാക്കാമോ;
( സി )
റവന്യൂ ഭൂമി ലഭിക്കുന്നതിന് എക്സൈസ് വകുപ്പ് അപേക്ഷ നൽകിയിരുന്നോ;എങ്കിൽ എന്നാണ് അപേക്ഷ നല്‍കിയതെന്നും ഇക്കാര്യത്തില്‍ നടപടികൾ പൂര്‍ത്തീകരിക്കാത്തത് എന്തുകൊണ്ടാണെന്നും വിശദമാക്കാമോ?
3494.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം റവന്യൂ വകുപ്പ് കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
ജനങ്ങള്‍ക്ക്‌ ഏറ്റവും ഗുണകരമാകുന്ന നിലയില്‍ സമൂല മാറ്റങ്ങള്‍ വരുത്തി സേവനങ്ങള്‍ ഏറ്റവും വേഗം ജനങ്ങള്‍ക്ക്‌ നല്‍കാന്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( സി )
കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്നതിന് എന്തൊക്കെ പുതിയ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
3495.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യൂ വകുപ്പിൽ ആശ്രിത സർട്ടിഫിക്കറ്റ് നൽകുന്നതിന് വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്ക് എന്തെങ്കിലും വിവേചന അധികാരം നിലവിലുണ്ടോ; ഉണ്ടെങ്കിൽ അതിനെ സംബന്ധിക്കുന്ന നിലവിലുള്ള ഗവൺമെന്റ് ഉത്തരവുകളുടെയും സർക്കുലറുകളുടെയും പകർപ്പുകൾ നൽകാമോ;
( ബി )
പ്രസ്‌തുത സർട്ടിഫിക്കറ്റ് നൽകുന്നതിന് നടത്തുന്ന പ്രാദേശിക അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് അപേക്ഷകന്റെ വിവരങ്ങൾ നൽകുന്ന വ്യക്തികളുടെ മേൽവിലാസം ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ടോ; ഇല്ലെങ്കിൽ ഇത് സംബന്ധിക്കുന്ന സർക്കുലറുകളോ ഗവൺമെന്റ് ഉത്തരവുകളോ ലഭ്യമാക്കാമോ?
3496.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബെെപ്പാസ് റോഡ് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ഇക്കാര്യത്തിൽ റവന്യു വകുപ്പുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടിക്രമങ്ങളാണ് ഇനിയും പൂര്‍ത്തീകരിക്കാനുള്ളതെന്നും ഇതുവരെ ഏതൊക്കെ നടപടികള്‍ പൂര്‍ത്തീകരിച്ചുവെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ബെെപ്പാസ് നിര്‍മ്മാണത്തിനായി രണ്ട് ഘട്ടങ്ങളിലായി ആകെ എത്ര ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടതെന്നും ഇതുവരെ എത്ര ഹെക്ടര്‍ ഭൂമിക്ക് നഷ്ടപരിഹാരത്തുക നല്‍കി ഏറ്റെടുത്തുവെന്നും ആകെ ഇതുവരെ നല്‍കിയ നഷ്ടപരിഹാത്തുക എത്രയെന്നും അറിയിക്കാമോ; വിശദമാക്കാമോ;
( സി )
ഇതിന്റെ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു വകുപ്പില്‍ നിന്നും ഏതെല്ലാം ഉത്തരവുകളാണ് ഇനിയും പുറപ്പെടുവിക്കേണ്ടതെന്നും ആയത് എന്നത്തേക്ക് പൂര്‍ത്തിയാക്കാനാകുമെന്നും അറിയിക്കാമോ;
( ഡി )
നിലമ്പൂര്‍ ബെെപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് നടപടികള്‍ എന്നാണ് ആരംഭിച്ചതെന്നും ഇതുവരെ ഇതിനായി എത്ര ഉത്തരവുകള്‍ പുറപ്പെടുവിച്ചുവെന്നും ഭരണാനുമതി എത്ര തവണ പുതുക്കി നല്‍കിയെന്നും അവസാനമായി ഏതുവര്‍ഷമാണ് റവന്യു വകുപ്പിന്റെ ഭരണാനുമതി ലഭിച്ചിരുന്നതെന്നും വിശദമാക്കാമോ;
( ഇ )
ഒരിക്കല്‍ കണക്കാക്കിയ നഷ്ടപരിഹാരത്തുക ഓരോ വര്‍ഷവും എത്ര ശതമാനം വീതമാണ് വര്‍ദ്ധിക്കുന്നതെന്നും 2015-ല്‍ നിലമ്പൂര്‍ ബെെപ്പാസിനായി കണക്കാക്കിയിരുന്ന ആകെ നഷ്ടപരിഹാരത്തുക എത്രയെന്നും ഇപ്പോള്‍ എത്രയായി വര്‍ദ്ധിച്ചുവെന്നും അറിയിക്കാമോ?
3497.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ കാലത്ത് കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ കണക്ക് ലഭ്യമാക്കാമോ;
( ബി )
ജില്ലയില്‍ ഭൂമി തരംമാറ്റല്‍ വേഗത്തിലാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
ജില്ലയില്‍ അനുവദിച്ച സ്മാര്‍ട്ട് വില്ലേജുകളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തവയുടെ എണ്ണവും അവയുടെ നിലവിലെ സ്ഥിതിയും അറിയിക്കാമോ;
( ഡി )
കോഴിക്കോട് സൗത്ത് ബീച്ചിലെ മുപ്പത്തിമൂന്നു കുടുംബങ്ങളുടെ പട്ടയ വിതരണത്തിന്റെ നിലവിലെ അവസ്ഥ വെളിപ്പെടുത്താമോ?
3498.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കുളം, റോഡ്‌, ആറ് ഉള്‍പ്പെടെയുള്ള വിവിധ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവർക്ക്, ചട്ടത്തിൽ ഇളവ് നൽകി പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്‌തുത മാര്‍ഗ്ഗനിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ സമിതി രൂപീകരിക്കേണ്ടതുണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങള്‍ ലഭ്യമാക്കാമോ; കൊല്ലം ജില്ലയില്‍ പ്രസ്തുത കമ്മിറ്റി രൂപീകരിക്കുകയും മേൽ വിഷയത്തിൽ അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
3499.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ, കരിമ്പ, തച്ചമ്പാറ പ്രദേശങ്ങളില്‍ താമസിക്കുന്ന നൂറ്റിഅന്‍പതോളം കുടുംബങ്ങളുടെ കെെവശമുള്ള ഭൂമിയില്‍ ജോയിന്റ് വെരിഫിക്കേഷന്‍ നടത്തി പട്ടയം അനുവദിക്കുന്നതിന് നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
3500.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ നവകേരള സദസില്‍ പട്ടയത്തിനായുള്ള എത്ര അപേക്ഷകളാണ് ലഭ്യമായിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
മണ്ഡലത്തില്‍ പട്ടയത്തിനായുള്ള എത്ര അപേക്ഷകളാണ് ഇനിയും തീര്‍പ്പ് കല്‍പ്പിക്കാനുള്ളതെന്ന് വില്ലേജ് അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത അപേക്ഷകളിന്മേല്‍ പട്ടയവിതരണത്തിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം നൽകാമോ;
( ഡി )
മണ്ഡലത്തില്‍ പട്ടയ വിതരണം കൂടുതല്‍ വേഗത്തിലാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
3501.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ ഗുരുവായൂര്‍ മണ്ഡലത്തില്‍ പട്ടയം ലഭിയ്ക്കുന്നതിനായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; പഞ്ചായത്ത്, നഗരസഭ തിരിച്ചുള്ള കണക്കുകള്‍ വിശദമാക്കാമോ;
( ബി )
തീര്‍പ്പാക്കിയ അപേക്ഷകള്‍, അവശേഷിക്കുന്ന അപേക്ഷകളില്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും പുനര്‍നിക്ഷിപ്തം ചെയ്തു കിട്ടേണ്ടതായ അപേക്ഷകളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
3502.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചുകൊണ്ട് സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് മാനന്തവാടി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് എന്തെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ സര്‍ക്കുലറിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ; അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
3503.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരങ്കോക്കുന്ന് കോളനിയിലെ സ്വന്തമായി ഭൂമിയില്ലാത്തതും വര്‍ഷങ്ങളായി പ്രസ്തുത സ്ഥലത്ത് താമസിച്ചുവരുന്നതുമായ നിവാസികള്‍ക്ക് ഭൂമി കൊടുക്കുന്നതില്‍ എന്താണ് തടസ്സമായിട്ടുള്ളതെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
കാന്തലാട് വില്ലേജില്‍ ഇവര്‍ താമസിക്കുന്ന പാറ പുറമ്പോക്ക് ഭൂമി അനുവദിക്കണമെന്ന ഫയല്‍ നിലവില്‍ ആരുടെ പരിഗണനയിലാണ്; പ്രസ്തുത ഫയലില്‍ ആരാണ് അന്തിമ തീരുമാനമെടുക്കേണ്ടത് എന്നറിയിക്കാമോ;
( സി )
ഒരങ്കോക്കുന്ന് കോളനിയില്‍ സ്ഥിര താമസക്കാരായ ഭൂമിയില്ലാത്തവര്‍ക്ക് പട്ടയം ലഭിച്ചാല്‍ മാത്രമേ ലൈഫ് പദ്ധതി പ്രകാരം ലഭിച്ച വീട് നിര്‍മ്മിക്കാന്‍ കഴിയൂ എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
3504.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം താലൂക്കിൽ വെസ്റ്റ് വില്ലേജിൽ ഉൾപ്പെടുന്ന പള്ളിത്തോട്ടം, മൂതാക്കര എന്നീ മത്സ്യ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ച് നൽകുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ പുരോഗതി വ്യക്തമാക്കുമോ; പ്രസ്തുത മേഖലകളിൽ പട്ടയം അനുവദിക്കുന്നതിന് നിയമപരമായും സാങ്കേതികപരമായും തടസ്സമില്ലാത്ത കേസുകളിൽ ആയത് അടിയന്തരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
3505.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയം മിഷന്റെ ഭാഗമായി ലഭിച്ച അപേക്ഷകളില്‍ പട്ടയം അനുവദിക്കുന്നതിന് ഭൂമി അളക്കുന്നതിനും സ്കെച്ചുകള്‍ തയ്യാറാക്കുന്നതിനുമായി വില്ലേജ്/മണ്ഡല അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ച് പട്ടയം നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
3506.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ വാഗമൺ വില്ലേജിൽപ്പെട്ട റാണിമുടി ഭാഗത്തുള്ള നൂറ്റിപ്പത്ത് ഏക്കർ സ്ഥലം മുപ്പത്തിയഞ്ച് കള്ള പട്ടയങ്ങൾ ഉപയോഗിച്ച് തട്ടിയെടുത്തിട്ടുണ്ട് എന്നത് സംബന്ധിച്ച് ഇടുക്കി ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി കണ്ടെത്തിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നറിയിക്കാമോ;
( ബി )
മേൽപ്പറഞ്ഞ മുപ്പത്തിയഞ്ച് പട്ടയങ്ങളിൽ എത്രയെണ്ണമാണ് വ്യാജ പട്ടയം എന്ന് തെളിഞ്ഞിട്ടുള്ളത് എന്നറിയിക്കാമോ;
( സി )
വ്യാജമെന്ന് തെളിഞ്ഞിട്ടുള്ള പട്ടയങ്ങൾ റദ്ദാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ; എങ്കിൽ എത്ര പട്ടയങ്ങളാണ് റദ്ദാക്കിയിട്ടുള്ളത് എന്ന് അറിയിക്കാമോ;
( ഡി )
മേൽപ്പറഞ്ഞ പട്ടയങ്ങളിൽ സാധുതയുള്ള പട്ടയങ്ങൾ ഉണ്ടെന്ന് റവന്യൂ വകുപ്പിന്റെയോ വിജിലൻസിന്റെയോ മറ്റ് അന്വേഷണ ഏജൻസികളുടെയൊ അന്വേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ടോ എന്നറിയിക്കാമോ;
( ഇ )
പ്രസ്‌തുത വിഷയത്തിൽ വിവിധ സർക്കാർ ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ അന്വേഷണം നടത്തി കണ്ടെത്തിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്നും അറിയിക്കാമോ?
3507.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം താലൂക്ക് രൂപീകരിച്ചതിനുശേഷം പ്രസ്തുത താലൂക്കിൽ വിതരണം ചെയ്ത പട്ടയങ്ങളുടെ വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പട്ടയ അപേക്ഷകളിന്മേല്‍ പരിശോധനയ്ക്ക് കാലതാമസം വരുന്നതിനെ കുറിച്ച് വ്യക്തമാക്കുമോ;
( സി )
2023-24 സാമ്പത്തിക വര്‍ഷം വിതരണം ചെയ്യാനുള്ള പട്ടയങ്ങളുടെ വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
3508.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തില്‍ വിവിധ വില്ലേജുകളിലായി നടന്ന വില്ലേജുതല ജനകീയ സമിതികളില്‍ ശേഖരിച്ച പട്ടയ അപേക്ഷകളുടെ എണ്ണം വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇവയില്‍ താലൂക്ക് തലത്തില്‍ പരിഹരിയ്ക്കാവുന്ന അപേക്ഷകള്‍ എത്രയെന്നും പട്ടയ ഡാഷ് ബോര്‍ഡില്‍ ചേര്‍ത്തിട്ടുള്ള അപേക്ഷകള്‍ എത്രയെന്നും വിശദമാക്കാമോ;
( സി )
വില്ലേജ് തലത്തില്‍ പട്ടയ സംബന്ധമായ അപേക്ഷകള്‍ ഇനിയും സ്വീകരിയ്ക്കാനുണ്ടെങ്കിൽ അവ ഏതൊക്കെ വില്ലേജുകളില്‍ നിന്നാണെന്ന് വ്യക്തമാക്കാമോ; ആയവ അടിയന്തരമായി ശേഖരിയ്ക്കുന്നതിന് എന്ത് നടപടി സ്വീകരിയ്ക്കാനാകുമെന്ന് വിശദീകരിക്കാമോ;
( ഡി )
മണ്ഡലത്തിലെ അര്‍ഹരായ മുഴുവന്‍ കൈവശക്കാരുടെയും പട്ടയ അപേക്ഷകള്‍ എന്നത്തേയ്ക്ക് ശേഖരിയ്ക്കാനാകുമെന്ന് വിശദമാക്കാമോ?
3509.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്കില്‍ താഴെക്കോട് വില്ലേജില്‍ മംഗലശ്ശേരി തോട്ടം നിവാസികള്‍ക്ക് ഭൂമിക്ക് കൈവശാവകാശരേഖ നല്‍കുന്നതിന് കാലതാമസം നേരിട്ടതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
അവര്‍ക്ക് ഭൂമി സംബന്ധമായ രേഖകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ഇപ്പോൾ ഏത് ഘട്ടത്തിലാണ്‌ എന്ന് വ്യക്തമാക്കുമോ;
( സി )
അവർക്ക് എപ്പോള്‍ പട്ടയം വിതരണം ചെയ്യുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
3510.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
4.11.2023-ലെ ജി ഒ (ആര്‍ റ്റി) നം. 3966/2023/ആര്‍ ഡി നമ്പർ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിൽ വനഭൂമിയില്‍ ജണ്ട കെട്ടി വേര്‍തിരിച്ച് കൈവശം വച്ച് വരുന്ന ഭൂമിക്ക് പട്ടയം പതിച്ച് നല്‍കുന്നതിന് ഉത്തരവായിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ വനഭൂമി കൈവശം വച്ച് വരുന്നവര്‍ക്ക് പട്ടയം പതിച്ച് നല്‍കുന്നതിന് കൂടി തയ്യാറാകുമോ; ആയതിന്റെ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
3511.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിൽപ്പെട്ട എത്ര പേർക്ക് പട്ടയം നൽകിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പട്ടയം ലഭിച്ചവരുടെ പേരും വിലാസവും ഏത് തരം പട്ടയമാണ് അനുവദിച്ചതെന്നും വിശദമാക്കാമോ;
( സി )
നിലവിൽ പട്ടയത്തിന് അപേക്ഷ നൽകിയിട്ടുള്ളവരുടെ പേരുവിവരങ്ങളും അപേക്ഷകളുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ?
3512.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചീമേനി വില്ലേജില്‍പ്പെട്ട പതിനേഴ് കുടുംബങ്ങള്‍ക്ക് പട്ടയം നൽകാനുള്ള നടപടി പൂര്‍ത്തീകരിച്ച് ക്യാബിനറ്റിന് സര്‍പ്പിക്കാനിരിക്കെ ഫയല്‍ വീണ്ടും നിയമ വകുപ്പിന് അയച്ചത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
അഞ്ഞൂറിലധികം പേര്‍ക്ക് പട്ടയം നല്‍കിയ പ്രസ്‌തുത പ്രദേശത്ത്, അവശേഷിക്കുന്ന പതിനേഴോളം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ വൈകുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
3513.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ വാമനപുരം മണ്ഡലത്തിൽ നല്‍കിയ വിവിധയിനം പട്ടയങ്ങളുടെ എണ്ണം പഞ്ചായത്ത് അടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതുതായി ഏത്ര പട്ടയങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്; വിശദമാക്കാമോ?
3514.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കായല്‍ പുറമ്പോക്ക്, പുഴ പുറമ്പോക്ക്, തോട് പുറമ്പോക്ക്, റോഡ് പുറമ്പോക്ക് എന്നിവയില്‍ വര്‍ഷങ്ങളായി ഭൂമി കൈവശംവെച്ച് താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതിന് നിലവില്‍ നിയമമുണ്ടോ; എങ്കില്‍ പട്ടയം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത്തരം ഭൂമി എത്ര വര്‍ഷക്കാലമായി കൈവശം വച്ചിരിക്കുന്നവര്‍ക്കാണ് പട്ടയം നല്‍കുന്നതെന്ന് വ്യക്തമാക്കാമോ; ഇതിന് പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുകള്‍ നിലവിലുണ്ടോ; ഉണ്ടെങ്കിൽ അവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പുറമ്പോക്ക് ഭൂമികളിന്മേൽ പട്ടയം നല്‍കുന്നതിന് എന്തെങ്കിലും പുതിയ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുമോ?
3515.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവണൂര്‍ അംബേദ്കര്‍ കോളനിയില്‍ പതിറ്റാണ്ടുകളായി താമസിച്ച് വരുന്നവര്‍ക്ക് പട്ടയ വിതരണത്തിന് മുന്നോടിയായി അവണൂര്‍ വില്ലേജ് ഓഫീസില്‍ വച്ച് ഹിയറിംഗ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പട്ടയം നല്‍കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്താമോ?
3516.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗുരൂവായൂര്‍ മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച ഫ്ലഡ് റോഡുകൾ ഏതെല്ലാം; ആയതിന്റെ പ്രവൃത്തി നിർവ്വഹണ പുരോഗതി വിശദമാക്കാമോ;
( ബി )
ഇവയില്‍ ഭരണാനുമതി നീട്ടി നല്‍കേണ്ടവ, റദ്ദ് ചെയ്തവ എന്നിവയുടെ വിശദാംശവും ഭരണാനുമതി നീട്ടി നല്‍കുന്നതിന് സ്വീകരിച്ച നടപടികളും വിശദമാക്കാമോ;
( സി )
ഭരണാനുമതി ലഭിച്ച ഫ്ലഡ് റോഡുകളുടെ നിർമ്മാണം സമയബന്ധിതമായി പൂര്‍ത്തിയാകുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3517.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ റിവർ മാനേജ്‌മെന്റ് ഫണ്ടിൽ നിലവിൽ ലഭ്യമായിട്ടുള്ള തുകയുടെ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത ഫണ്ടിൽ നിന്നും തുക അനുവദിക്കുവാനുള്ള എത്ര പ്രൊപ്പോസലുകൾ അംഗീകാരത്തിനായി ലഭിച്ചിട്ടുണ്ട്; അവയില്‍ എത്രയെണ്ണത്തിന് ഭരണാനുമതി നൽകി; വിശദാംശം നൽകുമോ;
( സി )
മലപ്പുറം ജില്ലയിൽ നിന്നും ലഭിക്കുന്ന ഫണ്ട് മറ്റു ജില്ലകളിലേയ്ക്ക് മാറ്റുന്നത്തിന് സംസ്ഥാന ഉന്നതാധികാര സമിതി തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തീരുമാനം പുനഃപരിശോധിക്കുവാനും കൂടുതൽ പ്രൊജക്ടുകളും ജനസംഖ്യയുമുള്ള ജില്ലയിൽ നിന്നും ലഭിക്കുന്ന ഫണ്ട് ഇവിടെത്തന്നെ ചെലവഴിക്കുന്ന സാഹചര്യവും ഉണ്ടാക്കുമോ; വിശദമാക്കാമോ;
( ഡി )
ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ, തടയണ നിർമ്മാണം, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സ്ഥലങ്ങളിൽ നദികളുടെ കര സംരക്ഷണം എന്നിവയിൽ എം. എൽ. എ. മാരുടെ ശിപാർശ കൾക്ക് മുന്തിയ പരിഗണന നൽകി അടിയന്തരമായി റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും തുക വിനിയോഗിക്കാൻ നടപടി സ്വീകരിക്കുമോ?
3518.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റിവർ മാനേജ്മെൻറ് ഫണ്ടിന്റെ നിലവിലെ സ്ഥിതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
2023-24 സാമ്പത്തിക വർഷം റിവർ മാനേജ്മെന്റ് ഫണ്ടിൽ നിന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പിറവം മണ്ഡലത്തിൽ 2016 മുതൽ റിവർ മാനേജ്മെൻറ് ഫണ്ടിൽ ഉൾപ്പെടുത്തി ഭരണാനുമതിക്കായി എത്ര പദ്ധതികൾ സമർപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇവയിൽ ഏതെല്ലാം പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും അവയുടെ നിലവിലെ സ്ഥിതി എന്തെന്നും വിശദമാക്കുമോ?
3519.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് അനധികൃതമായി നെൽവയൽ, തണ്ണീർത്തടങ്ങൾ എന്നിവ നികത്തിയത് സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
മേൽപ്പറഞ്ഞവയിൽ എത്ര പരാതികളിൽ നെൽവയൽ തണ്ണീർത്തടങ്ങൾ പൂർവ്വ സ്ഥിതിയിൽ ആക്കുവാൻ സാധിച്ചിട്ടുണ്ടെന്നുള്ള വിശദാംശങ്ങൾ ജില്ല തിരിച്ച് ലഭ്യമാക്കുമോ?
3520.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരം മാറ്റുന്നതിനായി ഓണ്‍ലൈനായും ഓഫ് ലൈനായും എത്ര അപേക്ഷകള്‍ ലഭിച്ചു; ജില്ല തിരിച്ച് വിശദാംശം നല്‍കുമോ;
( ബി )
അവയില്‍ എത്ര അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
ഫോം 5-ല്‍ അപേക്ഷ നല്കുമ്പോള്‍ അപ്പീലിന് സാധ്യത ഇല്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് നിയമ ഭേദഗതി പരിഗണനയില്‍ ഉണ്ടോ; വ്യക്തമാക്കുമോ?
3521.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരംമാറ്റുന്നതിനുള്ള അപേക്ഷകൾ തീർപ്പ് കല്പിക്കാനുള്ള അദാലത്തുകൾ ജില്ലാ, താലൂക്ക്, റവന്യു ഡിവിഷൻ എന്നിങ്ങനെ ഏത് തലത്തിലാണ് നടത്തുന്നതെന്ന് വ്യക്തമാക്കാമോ; ഇതിനായി നിശ്ചയിച്ചിട്ടുള്ള സമയക്രമവും വിശദീകരിക്കുമോ;
( ബി )
ഇപ്രകാരമുള്ള അദാലത്തുകളിൽ അപേക്ഷ സമർപ്പിക്കുന്നതിനായി സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; ലഭിച്ചിട്ടുള്ള എല്ലാ അപേക്ഷകളും എന്നത്തേയ്ക്ക തീർപ്പാക്കാനാവുമെന്ന് അറിയിക്കാമോ;
( സി )
തരംമാറ്റത്തിനായി ലഭിച്ചിട്ടുള്ള എല്ലാ അപേക്ഷകളും പരിഗണിക്കുന്നതിനും ആവശ്യമെങ്കിൽ ടോക്കൺ സിസ്റ്റം ഏർപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കാമോ?
3522.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ 2023 ഡിസംബര്‍ 31 വരെ തീര്‍പ്പുകല്‍പ്പിക്കുവാന്‍ അവശേഷിക്കുന്ന ഭൂമി തരംമാറ്റല്‍ അപേക്ഷകളുടെ വില്ലേജ് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ലഭ്യമാക്കാമോ; ഫോറം-5, ഫോറം-6 എന്നിവയിൽ ലഭിച്ച കണക്കുകള്‍ പ്രത്യേകം പ്രത്യേകമായി ലഭ്യമാക്കുമോ;
( ബി )
പ്രസ്‌തുത അപേക്ഷകളില്‍ ഇരുപത്തിയഞ്ച് സെന്റില്‍ താഴെയുള്ള എത്ര അപേക്ഷകള്‍ കിട്ടിയിട്ടുണ്ട്; വില്ലേജ് തിരിച്ചുള്ള എണ്ണവും വിശദാംശങ്ങളും ലഭ്യമാക്കാമോ;
( സി )
ഇതിനായി കോഴിക്കോട് താലൂക്കിനുകീഴില്‍ വില്ലേജ് ഓഫീസുകളിലേക്ക് എത്ര ജീവനക്കാരെ നിയമിച്ച് നല്‍കിയിട്ടുണ്ട്; ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ മാറ്റി നിയമിച്ച ജീവനക്കാരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
3523.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡേറ്റാ ബാങ്കിലെ തെറ്റ് തിരുത്തുന്നതിനുവേണ്ടിയുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിൽ കാലതാമസമുണ്ടാകുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അപേക്ഷകള്‍ സമയബന്ധിതമായി തീർപ്പാക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3524.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച പദ്ധതികളില്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില ലഭ്യമാക്കുന്നതാണ് എന്ന വ്യവസ്ഥയില്‍ സ്ഥലം മൂന്‍കൂര്‍ വിട്ടുനല്‍കാന്‍ ഉടമകള്‍ സന്നദ്ധമാവുന്ന പക്ഷം, നടപടികള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പായി അത്തരം ഭൂമിയിൽ വികസന പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് വല്ല തടസ്സവും നിലവിലുണ്ടോ;
( ബി )
പ്രാഥമിക നോട്ടിഫിക്കേഷനും സംയുക്ത സര്‍വ്വേയും പൂര്‍ത്തിയായ ശേഷം ഉടമകളുടെ സമ്മതത്തോടെ ഭൂമി ഏറ്റെടുക്കുന്ന പക്ഷം സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് തടസ്സമുണ്ടാവുമോ; വിശദമാക്കാമോ?
3525.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ ആയയില്‍-മുള്ളറവിള, പഴയകട-പള്ളികാട്ട് കടവ് എന്നീ പാലങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ നിലവിലെ അവസ്ഥ എന്തെന്ന് വിശദമാക്കാമോ; പ്രസ്തുത ഭൂമി ഏറ്റെടുക്കല്‍ നടപടി ഏത് വര്‍ഷത്തില്‍ ആണ് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിക്കുന്നതിന് എത്ര മാസം എടുക്കുമെന്നും ഇനി പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും അറിയിക്കാമോ?
3526.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് കായംകുളം ഗവ.ആയുര്‍വേദ ആശുപത്രിയുടെ സ്ഥലം എന്‍.എച്ച്.എ.ഐ. ഏറ്റെടുക്കുകയും കെട്ടിടം പൊളിച്ച് മാറ്റുകയും ചെയ്തപ്പോള്‍ എത്ര രൂപയാണ് കോമ്പന്‍സേഷന്‍ ആയി ലഭിച്ചത് എന്നും, പ്രസ്തുത തുക എന്ത് ആവശ്യത്തിനായി വിനിയോഗിച്ചു എന്നും അല്ലെങ്കില്‍ ഏത് ഹെഡ് ഓഫ് അക്കൗണ്ടിലാണ് നിക്ഷേപിച്ചിരിക്കുന്നത് എന്നും വിശദമാക്കാമോ?
3527.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തിലെ ഏതെല്ലാം സ്ഥലങ്ങളിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത നടപടികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
3528.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഭൂമി ഏറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ സര്‍വേയര്‍മാരെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3529.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ കായംകുളം മാര്‍ക്കറ്റ് പാലം, കനീസാകടവ് പാലം, കോയിക്കല്‍ പടിയ്ക്കല്‍ പാലം എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ പുരോഗതി വിശദമാക്കാമോ?
3530.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തില്‍ മീനച്ചലാറിന് കുറുകെ അപ്രോച്ച് റോഡില്ലാതെ നിര്‍മ്മിച്ച കളരിയാമാക്കല്‍ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിന് വേണ്ട സ്ഥലം ഏറ്റെടുക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3531.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ അധീനതയിലുള്ള പുറമ്പോക്ക് ഭൂമി ആവശ്യപ്പെടുമ്പോൾ അവ വിട്ടുനിൽക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുവാൻ കാലതാമസം നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം കർമ്മപദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
എറണാകുളം ജില്ലയിൽ അത്തരത്തിൽ ഭൂമി ആവശ്യപ്പെട്ടിട്ടുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏതെല്ലാമെന്നും ഏതെല്ലാം പദ്ധതികൾക്ക് വേണ്ടിയാണ് ഇങ്ങനെ ആവശ്യപ്പെട്ടിട്ടുള്ളത് എന്നും വ്യക്തമാക്കാമോ?
3532.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണന്തല-പൗഡിക്കോണം മാതൃകാ റോഡ് സ്ഥലമെടുപ്പ് സംബന്ധിച്ച നിലവിലെ സ്ഥിതി അറിയിക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ സ്ഥലമെടുപ്പ് നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( ബി )
ആറ്റിപ്ര പാലം നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുത്ത് നല്‍കുന്ന നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തിക്കായുള്ള സ്ഥലമെടുപ്പ് നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിക്കാമോ;
( സി )
പൗഡിക്കോണം-ശ്രീകാര്യം മാതൃകാ റോഡ് സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച് നിലവിലെ സ്ഥിതി വിശദമാക്കാമോ?
3533.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫയർ ആന്റ് റെസ്‍ക്യൂ സർവീസ് വകുപ്പിന് വേണ്ടി വൈപ്പിൻ മണ്ഡലത്തിലെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിൽ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എളങ്കുന്നപ്പുഴ വില്ലേജില്‍ സർവ്വേ നമ്പര്‍ 412/6-ൽ പ്പെട്ട 7.10 ആർ ഭൂമി ലഭിക്കുന്നതിനായി വകുപ്പുമേധാവി സമർപ്പിച്ച അർത്ഥനാപത്രത്തിൽ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( ബി )
ഇതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂർത്തീകരിക്കേണ്ടതായിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത നടപടിക്രമങ്ങൾ എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അറിയിക്കാമോ?
3534.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര താലൂക്കില്‍ ഭൂമി തരംമാറ്റ അപേക്ഷകളിന്മേൽ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിൽ തീര്‍പ്പ് കല്‍പ്പിക്കാന്‍ അവശേഷിക്കുന്നവ എത്രയെന്ന് അറിയിക്കാമോ?
3535.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഹൈക്കോടതിയിലെ ഡബ്ലൂ.എ നമ്പർ 694/2019 നമ്പര്‍ റിട്ട് അപ്പീലില്‍ ദി കേരള ലാൻഡ് അസൈൻമെന്റ് (റെഗുലറൈസേഷൻ ഓഫ് ഓക്കുപേഷൻ ഓഫ് ഫോറസ്റ്റ് ലാൻഡ്‌സ് പ്രയർ ടു 01 .01 .1977) സ്പെഷ്യൽ റൂൾസ്, 1993-ലെ 2(e), (f), (g) ചട്ടങ്ങളിലെ ലാൻഡിന്റെ നിര്‍വ്വചനത്തില്‍ റിസർവ് വനങ്ങളിലെ കുടിയേറ്റവും നിക്ഷിപ്ത വനഭൂമിയിലെ കുടിയേറ്റങ്ങളും ഉള്‍പ്പെടുന്നില്ല എന്നും ഇടുക്കി ജില്ലയിലെ കാര്‍ഡമം റിസർവ്വിൽപ്പെട്ട ഭൂമി മാത്രമേ വരികയുള്ളൂ എന്നുമാണോ പറഞ്ഞിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത വിധിന്യായത്തിന്റെ പശ്ചാത്തലത്തിൽ അപേക്ഷകർക്ക് പട്ടയം പതിച്ച് നല്‍കുന്നതിനാവശ്യമായ തരത്തിലുള്ള ഭേദഗതി മേല്‍ ചട്ടങ്ങളില്‍ വരുത്തുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
3536.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ നെൽവയൽ-തണ്ണീർത്തട നിയമ ഭേദഗതി നടപ്പിലാക്കിയശേഷം എത്ര ഹെക്ടർ ഭൂമി തരം മാറ്റം നടത്തിയിട്ടുണ്ടെന്ന വിവരം ജില്ല തിരിച്ച് താലൂക്ക് അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ?
3537.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാണാവള്ളി വില്ലേജ് ഓഫീസിന്റെ പരിധിയില്‍ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന് സമീപം സര്‍ക്കാര്‍ പുറംപോക്ക് ഭൂമി കയ്യേറി കെട്ടിടം നിര്‍മ്മിക്കുകയും കൈവശം വെയ്ക്കുകയും ചെയ്തവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രദേശത്ത് എത്ര പുറംപോക്ക് ഭൂമി ഉണ്ടെന്നും ആയത് ആരെല്ലാമാണ് കൈവശം വച്ചിരിക്കുന്നതെന്നും വ്യക്തമാക്കാമോ?
3538.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റവന്യൂ ഭൂമി പൊതു ശ്മശാനത്തിന് വേണ്ടി കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യത്തിനുള്ള ഭൂമി കൈമാറാന്‍ സാധിച്ചില്ലെങ്കില്‍ പാട്ടത്തിന് നൽകാറുണ്ടോ; എങ്കില്‍ അതിന്റെ സ്ലാബ് നിരക്ക്, നടപടിക്രമങ്ങള്‍ എന്നിവ വിശദമാക്കാമോ?
3539.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാട്ടക്കാലാവധി കഴിഞ്ഞും പാട്ടവ്യവസ്ഥകള്‍ ലംഘിച്ചും കെെവശം വച്ചിരിക്കുന്ന ഭൂമിയും കെട്ടിടവും തിരിച്ചുപിടിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എത്ര ഹെക്ടര്‍ ഭൂമിയും എത്ര കെട്ടിടങ്ങളും ഈ സര്‍ക്കാര്‍ നാളിതുവരെ പിടിച്ചെടുത്തുവെന്നും ഇനി പിടിച്ചെടുക്കാനുള്ളവയുടെ വിശദാംശം വ്യക്തമാക്കുമോ;
( സി )
ഇത്തരത്തില്‍ കെെവശം വച്ചിരിക്കുന്ന ഭൂമിയും കെട്ടിടങ്ങളും പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരങ്ങളില്‍പ്പെട്ട എത്ര കേസുകൾ ഉണ്ടെന്നും അവ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ റവന്യൂ വകുപ്പ് സ്വീകരിച്ചുവരുന്ന തുടര്‍നടപടികള്‍ എന്തെല്ലാമെന്നും വ്യക്തമാക്കാമോ?
3540.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വെറും പാട്ടം ഉള്‍പ്പെടെയുളള ഭൂമി ജന്മമാവകാശ ഭൂമിയാക്കി മാറ്റുന്നതിനുളള ലാൻഡ് ട്രിബ്യൂണല്‍ നടപടിക്രമങ്ങള്‍ കാലതാമസം ഉണ്ടാകുന്നതിനാല്‍ ഇത് പരിഹരിക്കുന്നതിന് വെറും പാട്ടം ഉള്‍പ്പെടെയുളള ഭൂമി ജന്മമാവകാശ ഭൂമിയാക്കി മാറ്റുന്നതിനുളള നടപടിക്രമം പരമാവധി ലഘൂകരിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
3541.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൂത്തുപറമ്പ് മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച ഫ്ലഡ് റോഡുകള്‍ ഏതെല്ലാമാണെന്നും പ്രസ്തുത പ്രവൃത്തികളുടെ പുരോഗതിയും ഇനം തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ ഭരണാനുമതി നീട്ടി നല്‍കേണ്ട റോഡുകൾ ഏതെല്ലാമാണെന്നും ആയത് സമയബന്ധിതമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോയെന്നും വ്യക്തമാക്കുമോ?
3542.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ നെയ്യാറ്റിന്‍കര, തിരുപുറം എന്നീ വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനുള്ള കാലതാമസം എന്തെന്ന് വിശദമാക്കാമോ;
( ബി )
ഈ വില്ലേജ് ഓഫീസുകളുടെ നിര്‍മ്മാണ പ്രവൃത്തികൾ കരാർ പ്രകാരം എത്ര മാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് വ്യക്തമാക്കാമോ?
3543.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല റവന്യൂ ടവറിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന അംഗപരിമിതർ ഉൾപ്പെടെയുള്ളവരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ച്, റവന്യൂ ടവറിലെ പ്രവർത്തനരഹിതമായ ലിഫ്റ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3544.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ ഏതെല്ലാം വില്ലേജ് ആഫീസുകള്‍ ആണ് സ്മാര്‍ട്ട് വില്ലേജ് ആഫീസുകള്‍ ആക്കി മാറ്റിയിട്ടുള്ളതെന്നും ഇനി സ്മാര്‍ട്ട് വില്ലേജ് ആക്കേണ്ട ഓഫീസുകള്‍ ഏതൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത വില്ലേജ് ആഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ആഫീസുകള്‍ ആക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് വിശദമാക്കുമോ?
3545.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയില്‍ നാളിതുവരെയായി എത്ര വില്ലേജ് ആഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ആഫീസുകളായി ഉയര്‍ത്തിയിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
കയ്യൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാക്കിയെങ്കിലും ഓഫീസ് ഫര്‍ണ്ണീച്ചറുകള്‍ ഉള്‍പ്പെടെയുള്ളവ ഏര്‍പ്പെടുത്താന്‍ വൈകുന്നതെന്തുകൊണ്ടെന്ന് വിശദമാക്കാമോ?
3546.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത തീരുമാനം കൈക്കൊണ്ടത് എപ്പോഴാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
ആയതിന് ഭരണാനുമതി ലഭിച്ചിരുന്നോ; എങ്കിൽ എപ്പോഴാണ് ലഭിച്ചതെന്നും തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( ഡി )
ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ ഇതുവരെ ടെൻഡർ നടപടിയിലേയ്ക്ക് പോകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?
3547.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ പുതുക്കോട് വില്ലേജ് ഓഫീസ് സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നതിന് ഭരണാനുമതി ലഭിച്ചിരുന്നു; ആയതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3548.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തഹസിൽദാർമാരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന്റെ ഭാഗമായി പൂർത്തീകരിക്കേണ്ട പി&എം ട്രെയിനിങ്ങ് (പോലീസ് ആന്റ് മജിസ്റ്റീരിയല്‍ ) ജോലി ചെയ്യുന്ന ജില്ലയിൽ തന്നെ പൂർത്തീകരിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
തഹസിൽദാർമാരുടെ മാതൃജില്ലയിൽ പ്രസ്തുത ട്രെയിനിങ്ങ് പൂർത്തീകരിക്കുന്നത് വിലക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏത് ഉത്തരവ് പ്രകാരമാണ് വിലക്കിയിരിക്കുന്നത്; പകർപ്പ് ലഭ്യമാക്കാമോ;
( സി )
മറ്റ് ജില്ലകളിൽ ജോലിചെയ്ത് വരുന്ന തഹസിൽദാർമാർക്ക് പ്രസ്തുത പരിശീലനം അവരുടെ മാതൃ ജില്ലയിൽ പൂർത്തീകരിക്കുവാൻ അനുവാദം നൽകുന്നത് പരിഗണിക്കുമോ?
3549.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിൽ ഹുസൂർ എന്ന പേര് ശിരസ്തദാർ തസ്തികയ്ക്ക് നൽകിയിരിക്കുന്നത് ആധുനിക ജനാധിപത്യ വ്യവസ്ഥിതിക്ക് നിരക്കുന്നതല്ലെന്നും ആയത് കൊളോണിയൽ ഭരണത്തിന്റെ ശേഷിപ്പ് ആണെന്നുമുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഹുസൂർ ശിരസ്തദാർ എന്ന തസ്തികപ്പേര് കാലോചിതമായി പുനർനാമകരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
3550.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലെ ജീവനക്കാരുടെ നിലവിലെ അംഗീകൃത തസ്തികകളും നിലവിലുള്ള ഒഴിവുകളും സംബന്ധിച്ച് വിശദവിവരങ്ങള്‍ വില്ലേജ് ഓഫീസ് അടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
ഭൂരിഭാഗവും ഗ്രൂപ്പ് വില്ലേജുകളായി പ്രവര്‍ത്തിക്കുന്ന പ്രസ്തുത വില്ലേജ് ഓഫീസുകളില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് യഥാസമയം സേവനങ്ങള്‍ ലഭ്യമാകുന്നതിന് തടസ്സമുണ്ടാകാനിടയുള്ളതിനാല്‍ ഒഴിവുള്ള തസ്തികകള്‍ നികത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
മണലൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം വില്ലേജ് ഓഫീസുകള്‍ ഇതുവരെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി എന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ആഫീസ് ആക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്; പ്രസ്തുത പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ?
3551.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിലെ അടിസ്ഥാന ഓഫീസുകളായ വില്ലേജ് ഓഫീസുകളില്‍ നിന്നും മറ്റ് റവന്യൂ ഓഫീസുകളിലേക്ക് ജോലി ക്രമീകരണം പാടില്ലെന്ന് നിര്‍ദ്ദേശം വ്യാപകമായി ലംഘിക്കപ്പെടുന്നതും അതുമൂലം ഭൂരിപക്ഷം വില്ലേജുകളിലും സാങ്ഷന്ത് സ്ട്രങ്ത്തിലുള്ള ജീവനക്കാര്‍ പോലും ലഭ്യമല്ല എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ എന്തുനടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്?
3552.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് അദാലത്ത് നടത്തുമ്പോള്‍ ഫീസിളവുള്ള അപേക്ഷകള്‍ക്കാണോ മുന്‍ഗണന നല്‍കുന്നത്; എങ്കിൽ പ്രസ്തുത മാതൃകയില്‍ ഫീസ് അടവാക്കേണ്ട കേസുകള്‍ക്ക് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്കരിച്ചാല്‍ സര്‍ക്കാരിന് വരുമാനം ലഭിക്കും എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന് കര്‍മ്മപദ്ധതി ആവിഷ്കരിക്കാൻ നടപടി സ്വീകരിക്കുമോ; ഭാവിയിൽ അദാലത്തുകൾ തുടരാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
2023-24 വര്‍ഷത്തില്‍ സംസ്ഥാനത്താകെ എത്ര പട്ടയം വിതരണം ചെയ്യാന്‍ സാധിച്ചു; ഇതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
3553.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി തീരപ്രദേശത്തെ കോളനികളിലുള്ള താമസക്കാർക്ക് പട്ടയം അനുവദിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചോ; വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഈ കോളനികളിൽ ഉള്ള താമസക്കാർക്ക് പട്ടയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഉത്തരവുകളോ സർക്കുലറുകളോ നിർദ്ദേശങ്ങളോ ഇറക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പകർപ്പുകൾ സഹിതം വിശദമാക്കാമോ?
3554.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയം അനുവദിച്ചിട്ടും പ്ലോട്ട് അളന്നുകൊടുക്കാത്ത എത്ര കേസുകളാണ് പയ്യന്നൂര്‍ താലൂക്ക് പരിധിയില്‍ നിലവിലുളളത് എന്ന് അറിയിക്കാമോ;
( ബി )
പ്രത്യേക സര്‍വ്വേ ടീമിനെ നിയോഗിച്ച് ഇത്തരം കേസുകള്‍ അടിയന്തരമായി പരിഹരിക്കാനുളള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3555.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂലഗംഗൽ, വെച്ചപ്പതി, വെള്ളകുളം തുടങ്ങിയ ആദിവാസി ഊരുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നാലായിരത്തോളം ഏക്കർ ഭൂമി ആദിവാസികൾക്ക് നഷ്ടപ്പെട്ടതായി ഒറ്റപ്പാലം സബ് കളക്ടർക്ക് പരാതി നൽകിയിരുന്നോ; എങ്കിൽ പ്രസ്തുത പരാതിയിൽ നാളിതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
നവകേരള സദസ്സ് മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ നടന്നപ്പോൾ മേൽ വിഷയം സംബന്ധിച്ച് എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും ആരൊക്കെയാണ് പരാതികൾ നൽകിയിട്ടുള്ളതെന്നും അറിയിക്കുമോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
ഒരേ ഭൂമിക്ക് ഒന്നിലധികം അവകാശികളുള്ള എത്ര സംഭവങ്ങളാണ് പ്രസ്തുത പ്രദേശത്ത് കണ്ടെത്തിയിട്ടുള്ളത്; ഇതിൽ എത്രയെണ്ണത്തിനാണ് നാളിതുവരെ പരിഹാരം കണ്ടിട്ടുള്ളത്; അറിയിക്കാമോ; പരിഹാരമുണ്ടാക്കിയ കേസുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ഇത്തരം കേസുകളിൽ വ്യാജ ആധാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നോ; എങ്കിൽ വ്യാജ ആധാരങ്ങൾ ഉണ്ടാക്കിയത് ആരാണെന്നത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നോ; ഇല്ലെങ്കിൽ ഇത് സംബന്ധിച്ച വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് തയ്യാറാകുമോ; വ്യക്തമാക്കാമോ?
3556.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിൽ ഏതൊക്കെ വില്ലേജുകളിലാണ് റീസർവ്വേ കഴിഞ്ഞതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ വില്ലേജിലും റീസർവ്വേ സംബന്ധിച്ച പരാതികൾ എത്രയെന്നും അതിൽ എത്ര പരാതികൾ തീർപ്പാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ; ഇനി എത്ര അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്ന് അറിയിക്കാമോ;
( സി )
പരാതികൾ തീർപ്പാക്കാന്‍ അവശേഷിക്കുന്ന ഓഫീസുകളിൽ അടിയന്തരമായി അവ തീർപ്പാക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3557.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലാകാലങ്ങളായി വിവിധ കാരണങ്ങളാല്‍ ഒട്ടേറെ പഞ്ചായത്തുഭൂമി അന്യാധീനപ്പെട്ടുപോയിട്ടുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ മലപ്പുറം ജില്ലയില്‍ അന്യാധീനപ്പെട്ടുപോയ സ്ഥലങ്ങള്‍ സംബന്ധിച്ചുളള വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
വളളിക്കുന്ന് മണ്ഡലത്തിലെ പളളിക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ടതും ഐ.പി.പി. സെന്ററിന് വേണ്ടി കെട്ടിടം നിര്‍മ്മിച്ചതും ഇപ്പോള്‍ ഗ്രാമ പഞ്ചായത്തിലെ ഒരു അങ്കണവാടി പ്രവര്‍ത്തിക്കുന്നതുമായ കൂനൂള്‍മാടിലെ പി.എച്ച്‌.സി. ഡോർമിറ്ററി എന്ന പേരിലുളള കെട്ടിടം നിലനില്‍ക്കുന്ന കൊണ്ടോട്ടി പളളിക്കല്‍ വില്ലേജില്‍ ബ്ലോക്ക് 10 ല്‍ റീ.സ. നമ്പര്‍ 414/2 ല്‍ പ്പെട്ട ഭൂമി സംബന്ധിച്ച് ഒരു സ്വകാര്യ വ്യക്തി അവകാശവാദം ഉന്നയിച്ചതിനാല്‍ അവിടെ ഗ്രാമ പഞ്ചായത്ത് സ്ഥാപനങ്ങള്‍ നടത്തുന്നതിന് തടസ്സം നേരിട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥലത്തിന്റെ നികുതി പരാതിക്കാരന്‍ 2021 മുതല്‍ അടച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് അടവാക്കിയ റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ഗ്രാമപഞ്ചായത്ത് ശിപാര്‍ശ ചെയ്തിട്ടുണ്ടോ; റവന്യൂ വകുപ്പിന്റെ മേൽ നടപടി റദ്ദ് ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
ഈ സ്ഥലത്തെക്കുറിച്ചും നാശോന്‍മുഖമായ കെട്ടിടത്തെക്കുറിച്ചും 30.10.21 ന് ചേര്‍ന്ന ജില്ലാവികസനസമിതി യോഗനിര്‍ദേശത്തെ തുടര്‍ന്ന് എച്ച്‌.എം.സി. നൽകിയ അറിയിപ്പ് ഗ്രാമ പഞ്ചായത്തിന് ലഭിച്ചിരുന്നോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
3558.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പുഴ പുറമ്പോക്കുകളിലും പഞ്ചായത്ത് പുറമ്പോക്കുകളിലുമായി താമസിച്ചുവരുന്ന എത്ര കുടുംബങ്ങള്‍ക്ക് കൈവശരേഖ ഇനിയും നല്‍കാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍ ഇത് ഏതൊക്കെ പഞ്ചായത്തുകളിലാണെന്നും ആര്‍ക്കൊക്കെയാണെന്നും ഉള്ള വിവരം ലഭ്യമാക്കാമോ;
( സി )
ഈ കുടുംബങ്ങള്‍ എത്ര വര്‍ഷമായി ഇവിടെ താമസിച്ചുവരുന്നുവെന്ന് വ്യക്തികളുടെ പേര് സഹിതം ലഭ്യമാക്കാമോ?
3559.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നവകേരള സദസ്സുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന് എത്ര നിവേദനങ്ങള്‍ ലഭ്യമായിട്ടുണ്ട്; ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത നിവേദനങ്ങളില്‍ തീര്‍പ്പാക്കിയവയുടെ എണ്ണം അറിയിക്കാമോ?
3560.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജില്ലാ വികസന സമിതി രൂപീകരിക്കുന്നത് സംബന്ധിച്ചും അതിന്റെ ഘടന, പ്രവര്‍ത്തന രീതി, ഉദ്ദേശലക്ഷ്യം എന്നിവ സംബന്ധിച്ചും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ്/സര്‍ക്കുലര്‍ എന്നിവയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെ മലപ്പുറം ജില്ലയില്‍ ചേർന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങള്‍ ഹാജര്‍ ബുക്കിന്റെ പകര്‍പ്പ് സഹിതം ലഭ്യമാക്കാമോ; ഈ യോഗത്തില്‍ മൂന്നോ അതില്‍ കൂടുതല്‍ തവണയോ പങ്കെടുക്കാത്ത ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത യോഗത്തില്‍ പങ്കെടുക്കേണ്ട ഉദ്യോഗസ്ഥര്‍ക്ക് പകരം ആളെ നിയോഗിക്കുന്നതിന് ജില്ലാ വികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ അനുമതി ആവശ്യമാണോ; വ്യക്തമാക്കാമോ;
( ഡി )
മേല്‍ സൂചിപ്പിച്ച കാലയളവില്‍ അത്തരത്തില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കാതെ പ്രതിനിധികളെ അയച്ചതിന് ചെയര്‍മാന്റെ അനുമതി വാങ്ങിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
3561.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം താലൂക്കിലെ വെച്ചൂർ വില്ലേജിൽപ്പെട്ട വസ്തുക്കളുടെ ഫെയർ വാല്യൂ വസ്തുവിന്റെ മാർക്കറ്റ് വാല്യൂവിനേക്കാൾ വളരെ കൂടുതലാണെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വില്ലേജിൽപ്പെട്ട വസ്തുക്കളുടെ ഫെയർ വാല്യൂ കൃത്യമായി നിശ്ചയിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
3562.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21-ലെ കാലയളവിലുള്ള സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഭൂമി തരംമാറ്റത്തിലൂടെ എത്ര തുക ലഭിച്ചു; വിശദാംശം സാമ്പത്തിക വർഷത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ; ഏതു ശീർഷകത്തിലാണ് ഈ തുക വരവ് വെച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഭൂമിതരം മാറ്റത്തിലൂടെ ലഭിക്കുന്ന തുക കാർഷിക അഭിവൃദ്ധി ഫണ്ടിൽ നിക്ഷേപിക്കണമെന്ന നിയമ വ്യവസ്ഥ അനുസരിച്ച് തുക കൈമാറിയിട്ടുണ്ടോ; ഉണ്ടെങ്കിൽ തുക കൈമാറിയത് സംബന്ധിച്ച രേഖയുടെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
മേല്പറഞ്ഞ പ്രകാരം തുക കൈമാറി നല്കിയിട്ടില്ലെങ്കിൽ പ്രസ്തുത തുക ഏത് രീതിയിൽ വിനിയോഗിച്ചുവെന്ന വിശദാംശം നൽകുമോ?
3563.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ ഡി കെ മുരളി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകള്‍ വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം അപേക്ഷകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ സംവിധാനങ്ങളുണ്ടോ;
( ബി )
തരം മാറ്റത്തിനായി ലഭിച്ച അപക്ഷകളുടെയും പരിഹരിക്കപ്പെട്ട അപേക്ഷകളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; ഈ ആവശ്യത്തിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ വിശദവിവരങ്ങള്‍ നല്‍കാമോ?
3564.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവ്വേനടപടികളുമായി ബന്ധപ്പെട്ട പരാതികൾ ജനകീയ പങ്കാളിത്തത്തോടെ പരിഹരിക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരുന്നതിന് സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇല്ലെങ്കിൽ പ്രസ്തുത പരാതികൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഇത് കൃത്യമായി വിലയിരുത്തുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ബന്ധപ്പെട്ട നിയമങ്ങൾ കാലോചിതമായി പരിഷ്കരിച്ച് ഈ വിഷയത്തിൽ പരിഹാരമുണ്ടാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
3565.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍-എന്‍.ഐ.ടി-കൊടുവള്ളി റോഡിന്റെ സര്‍വേ നടപടികള്‍ക്ക് റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയത് ഏത് ഓഫീസിനെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പ്രവൃത്തിയുടെ സര്‍വേ നടപടികള്‍ വൈകുന്നതായ പരാതി പരിഹരിക്കാന്‍ പ്രത്യേകമായി സര്‍വേയറെ നിയോഗിച്ചുകൊണ്ട് തീരുമാനമെടുത്തിട്ടുണ്ടോ; സര്‍വേയറെ ലഭ്യമാക്കിയിട്ടും സംയുക്ത പരിശോധന നീണ്ടുപോവുന്നതിനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( സി )
സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
3566.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ ഡിജിറ്റല്‍ സര്‍വ്വേയുടെ പുരോഗതി വിശദമാക്കാമോ?
3567.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയായ വില്ലേജുകളില്‍ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ നടത്തുന്നതിന് സ്കെച്ച് തയ്യാറാക്കാനുള്ള അധികാരം സര്‍വ്വേ ഡിപ്പാര്‍ട്ട്മെന്റിലെ സര്‍വ്വേയര്‍മാരെ ഏല്‍പ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ലൈസന്‍സുള്ള സര്‍വ്വേയര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ അനുമതി നിഷേധിക്കുന്നതിന് ഇടയാക്കിയ കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
ഡിജിറ്റല്‍ സര്‍വ്വേ സംവിധാനത്തില്‍ ലളിതമായി തയ്യാറാക്കാന്‍ സാധിക്കുന്ന സ്കെച്ചുകള്‍ ഡിപ്പാര്‍ട്ടുമെന്റിലെ സര്‍വ്വെയര്‍മാര്‍ മാത്രം തയ്യാറാക്കിയാല്‍ മതിയെന്ന തീരുമാനം അധികമായി സര്‍വ്വെയര്‍മാരുടെ തസ്തിക സൃഷ്ടിക്കുന്നതിനും സര്‍ക്കാരിന് ഭാരിച്ച സാമ്പത്തിക ബാധ്യത വരുത്തുന്നതിനും ഇടയാക്കുമെന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
സാധാരണക്കാരുടെ ഭൂമി ക്രയ വിക്രയങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സ്കെച്ച് തയ്യാറാക്കാന്‍ സമയബന്ധിതമായി സര്‍വ്വെയര്‍മാരുടെ സേവനം ലഭ്യമാകാത്ത സാഹചര്യം അഴിമതിക്കും കാലതാമസത്തിനും ഇടയാക്കുമെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?
3568.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ ഡിജിറ്റല്‍ സര്‍വ്വേ നടക്കുന്ന വില്ലേജുകളുടെയും പൂര്‍ത്തിയായ വില്ലേജുകളുടെയും പട്ടിക താലൂക്കടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
അഴിക്കോട് മണ്ഡലത്തില്‍ ഡിജിറ്റൽ സര്‍വ്വേ നടക്കുന്നതും പൂര്‍ത്തിയായതുമായ വില്ലേജുകളുണ്ടോ; വിശദമാക്കാമോ?
3569.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെ സംസ്ഥാനത്തെ ഭൂമിയുടെ സർവ്വേ നടപടികള്‍ പൂർത്തീകരിച്ച് ഡിജിറ്റൽ സർവ്വേ റെക്കോഡുകള്‍ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുടെ പുരോഗതി വിശദീകരിക്കുമോ;
( ബി )
ഡിജിറ്റൽ സർവ്വേ പൂർത്തീകരിക്കുമ്പോള്‍ റവന്യൂ, രജിസ്ട്രേഷൻ, സർവ്വേ വകുപ്പുകൾ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ ഏകോപിപ്പിച്ച് ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരുന്നതോടെ ഭൂമിസംബന്ധമായ വിവരങ്ങൾക്ക് കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന് കഴിയുമോ; വിശദീകരിക്കുമോ;
( സി )
ഡിജിറ്റൽ സർവ്വേ പൂർത്തീകരിക്കുന്നതോടെ ഭൂമി സംബന്ധമായ എല്ലാ അപേക്ഷകളും ഓൺലൈനായി സമർപ്പിക്കുന്നതിനും ഓൺലൈനായി പരിഹരിക്കപ്പെടുന്നതിനുമുളള സംവിധാനം ഉറപ്പാക്കുമോ; വിശദീകരിക്കുമോ;
( ഡി )
സർവ്വേ സംബന്ധമായ രേഖകളുടെ അവ്യക്തത മൂലം മന്ദഗതിയിലായിട്ടുളള വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് ഡിജിറ്റൽ സർവ്വേയുടെ പൂര്‍ത്തീകരണം സഹായകമാകുമോ; വിശദീകരിക്കുമോ?
3570.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കുറ്റ്യാടി–തൂണേരി-വേറ്റുമ്മല്‍-കായപ്പനച്ചി ടെയില്‍ എന്‍ഡ് പദ്ധതി പുനരുദ്ധരിക്കാന്‍ തൂണേരി, എടച്ചേരി ഗ്രാമ പഞ്ചായത്തുകളിൽ ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുത്ത ഭൂമിയില്‍ ഇറിഗേഷന്‍-റവന്യു വകുപ്പിന്റെ സംയുക്ത സര്‍വേ നടപടി ആരംഭിച്ചിട്ടുണ്ടോ;
( ബി )
സര്‍വേ നടപടി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
3571.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടന്നുവരുന്ന ഡിജിറ്റല്‍ റീസർവ്വേയുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ആലപ്പുഴ ജില്ലയില്‍ എത്ര വില്ലേജുകളില്‍ എത്ര ഹെക്ടര്‍ സ്ഥലം റീസർവ്വേ ചെയ്ത് പൂര്‍ത്തീകരിച്ചിട്ടുണ്ട്;
( സി )
ആലപ്പുഴ ജില്ലയില്‍ അടുത്ത ഘട്ടത്തില്‍ ഏതൊക്കെ വില്ലേജുകളിലാണ് റീസർവ്വേ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ?
3572.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ തീരപ്രദേശത്ത് താമസിക്കുന്ന ഒട്ടേറെ കുടുംബങ്ങളുടെ ഭൂമി മിക്കതും പണ്ടുമുതലേ ദേവസ്വം ഭൂമിയായി ലഭിച്ചിട്ടുള്ളതും കൈമാറി വന്നിട്ടുള്ളതുമായതിനാല്‍ ഇവർക്ക് ബാങ്ക് ലോണിന് അപേക്ഷിക്കുന്നതിനും മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും തടസ്സം നേരിടുന്ന സാഹചര്യത്തിൽ മണ്ഡലത്തിലെ ജനസാന്ദ്രത മുൻനിർത്തി ഒരു പ്രത്യേക കേസായിപരിഗണിച്ച് എത്രയും വേഗം ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള സർവ്വേ നടത്തുന്നതിനും ഭൂമി സംബന്ധമായ എല്ലാ വസ്തുതകളും ഡിജിറ്റലൈസ് ചെയ്യുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാമോ;
( ബി )
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ എടത്തിരുത്തി വില്ലേജ് കേന്ദ്രീകരിച്ചുകൊണ്ടുള്ള റീസർവ്വേ നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കാമോ;
( സി )
കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ ഇനിയും പട്ടയം ലഭിക്കാത്ത കുടുംബങ്ങൾക്ക് പട്ടയം ലഭിക്കുന്നതിനുള്ള നടപടി എത്രയും വേഗം സ്വീകരിക്കാമോ?
3573.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലയിൽ ഡിജിറ്റൽ റീസർവ്വേ പ്രവർത്തനങ്ങൾ ഏത് ഘട്ടത്തിലാണെന്നും നാളിതുവരെ എത്ര വില്ലേജുകളിൽ റീസർവ്വേ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( ബി )
ജില്ലയിൽ റീസർവ്വേ നടപടികൾ എന്നത്തേക്ക് പൂർത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കുമോ;
( സി )
മണലൂർ മണ്ഡലത്തിലെ റീസർവ്വേ നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3574.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീസര്‍വേ നടപടികള്‍ ഏത് ഘട്ടത്തിലാണ്; നാളിതുവരെ എത്ര വില്ലേജുകളില്‍ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തീകരിച്ചിട്ടുണ്ട്;
( ബി )
ശേഷിക്കുന്ന വില്ലേജുകളുടെ ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കുന്നതിന് ആസൂത്രണം ചെയ്ത നടപടികള്‍ വിശദമാക്കാമോ;
( സി )
ഡിജിറ്റല്‍ റീസര്‍വേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
3575.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഭൂമി പരിവർത്തനം ചെയ്യുന്നതിന് എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
അതിൽ എത്ര അപേക്ഷകൾ പരിഗണിച്ചിട്ടുണ്ടെന്നും ഇപ്രകാരം എത്ര ഭൂമി പരിവർത്തനം ചെയ്തിട്ടുണ്ടെന്നും ജില്ല തിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ?
3576.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗൃഹശ്രീ ഭവന പദ്ധതി വഴി 2022-23-ല്‍ എത്ര വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ; ഈ പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ എത്ര വീട് നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകൾക്ക് സമീപം നടപ്പിലാക്കുന്ന ആശ്വാസ് വാടക വീട് പദ്ധതി പ്രകാരം 2022-23-ല്‍ നടപ്പിലാക്കിയ പദ്ധതിയെ സംബന്ധിച്ച വിശദവിവരം നല്‍കാമോ?
3577.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലിയിൽ ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഉപയുക്തമാക്കുംവിധം പദ്ധതികൾ ആവിഷ്ക്കരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
3578.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സ‍ർക്കാ‍ർ അധികാരത്തിൽ വന്നതിന് ശേഷം കോങ്ങാട് മണ്ഡലത്തിലെ മണ്ണിടിച്ചിൽ മുതലായ അപകട ഭീഷണിയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന എത്ര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ശിപാർശ ചെയ്തിട്ടുണ്ടെന്നു പഞ്ചായത്ത് തിരിച്ചുള്ള കണക്ക് സഹിതം വിശദമാക്കാമോ; പ്രസ്തുത കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
3579.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23 സാമ്പത്തിക വർഷങ്ങളിൽ പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി ഉടുമ്പൻചോല മണ്ഡലത്തിൽ അനുവദിച്ച പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
അവയിൽ നാളിതുവരെ നിർമ്മാണം ആരംഭിക്കാത്ത പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.