|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >10th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 10th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2505.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യുണിവേഴ്സല്‍
റിക്കാര്‍ഡ്സ് ഫോറം, ലിംക
ബുക്ക് ഓഫ് വേള്‍ഡ്
റിക്കാര്‍ഡ്, ഗിന്നസ്
വേള്‍ഡ് റിക്കാര്‍ഡ് എന്നിവ
നേടുന്ന വിദ്യാര്‍ത്ഥികളെ
പ്രോത്സാഹിപ്പിക്കാനും
കൂടുതല്‍ കുട്ടികളെ ഇത്തരം
ഉദ്യമങ്ങളിലേക്ക്
ആകർഷിക്കുന്നതിനുമായി ധനസഹായ
പദ്ധതികള്‍ ആവിഷ്കരിക്കാൻ
നടപടി സ്വീകരിക്കാമോ?
മസാല
ബോണ്ടുകളുടെ വ്യവഹാരം
2506.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലണ്ടൻ
സ്റ്റോക്ക് എക്സ്ചേഞ്ചിൽ
ലിസ്റ്റ് ചെയ്ത മസാല
ബോണ്ടുകളുടെ വ്യവഹാരത്തിൽ
നിന്നും സർക്കാരിന് എത്ര രൂപ
ലഭിച്ചു എന്ന്
വ്യക്തമാക്കാമോ?
2507.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-24
സാമ്പത്തിക വര്‍ഷത്തെ
ധനസമാഹരണ പദ്ധതികളുടെ
ലക്ഷ്യവും അതിൽ നിന്ന്
കൈവരിച്ച നേട്ടവും
വിശദമാക്കാമോ;
(
ബി )
2023-24
ബജറ്റ് പ്രകാരം പ്രസ്തുത
പദ്ധതികളുടെ അടങ്കല്‍ തുക
എത്രയായിരുന്നു എന്നും
പ്രതീക്ഷിച്ച കേന്ദ്ര
പ്രത്യേക ധനസഹായം
എത്രയായിരുന്നു എന്നും
അറിയിക്കുമോ; ഇതിൽ എത്ര തുക
ലഭിച്ചു എന്ന്
വ്യക്തമാക്കുമോ;
(
സി )
2023-24
ബജറ്റ് പ്രകാരം വിദേശ സഹായ
പദ്ധതികള്‍ക്കുള്ള ധനസഹായവും
അധിക കേന്ദ്രസഹായവും
എത്രയായിരുന്നു; എത്ര
കൈവരിച്ചു എന്ന്
വ്യക്തമാക്കുമോ;
(
ഡി )
2023-24
ബജറ്റ് പ്രകാരം
എസ്.എല്‍.ആര്‍.
ആധാരമാക്കിയുള്ള
പൊതുകടമെടുപ്പ് തുക
എത്രയായിരുന്നു എന്നും ഇതുവഴി
ലഭിച്ചത് എത്ര കോടി
രൂപയായിരുന്നു എന്നും
അറിയിക്കുമോ;
(
ഇ )
2023-24
സാമ്പത്തിക വർഷത്തിൽ ധനകാര്യ
കമ്മീഷന്റെ പ്രത്യേക
ഗ്രാന്റുകള്‍ വഴി
ലക്ഷ്യമിട്ടത് എത്രയായിരുന്നു
എന്നും ലഭിച്ചത് എത്ര കോടി
രൂപയെന്നും വ്യക്തമാക്കാമോ?
2508.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2016-2021
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ വിപണി വായ്പയായി
ഓരോ സാമ്പത്തിക വർഷവും
സർക്കാർ സമാഹരിച്ച തുക
എത്രയാണ്; പ്രസ്തുത
വായ്പകളുടെ പലിശ നിരക്ക്
എത്രയാണ്; വിശദമാക്കുമോ;
(
ബി )
പ്രസ്തുത
വായ്പകൾ ഏതൊക്കെ ഇനങ്ങളിലാണ്
ചെലവഴിച്ചതെന്നുള്ള
വിശദാംശങ്ങൾ ഇനം തിരിച്ച്
വ്യക്തമാക്കുമോ?
2509.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
ധനകാര്യ വകുപ്പ് ബുക്ക് ഓഫ്
ഫിനാൻഷ്യൽ പവേഴ്സ് എന്ന
ഔദ്യോഗിക ഡോക്യുമെന്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
എങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
(
ബി )
എന്തെല്ലാം
വിവരങ്ങളാണ് ഇതിൽ
ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ ?
2510.
ശ്രീ.
ഇ കെ വിജയൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീമതി
സി. കെ. ആശ
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
റവന്യൂ
വരുമാനം സമാഹരിക്കുന്നതിൽ
മികച്ച പ്രകടനം
കാഴ്ചവച്ചിട്ടും
സംസ്ഥാനത്തിന് കേന്ദ്രത്തിൽ
നിന്നുള്ള ധനസഹായവും നികുതി
വിഹിതവും
കുറയ്ക്കുകയാണുണ്ടായത് എന്നത്
ആധികാരികമായി വിശകലനം
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ജനങ്ങള്‍ക്ക്
സൗജന്യങ്ങൾ പാടില്ലെന്ന
കേന്ദ്ര നിലപാട് സംസ്ഥാനം
തള്ളിക്കളഞ്ഞിട്ടുണ്ടോ;
വികസന, ക്ഷേമ
പ്രവർത്തനങ്ങൾക്ക് ഒരു കുറവും
വരുത്താതെ സംസ്ഥാനത്തെ വികസന
ലക്ഷ്യങ്ങളിലേക്ക് നയിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
നവ
ഉദാര സാമ്പത്തിക നയം
തീവ്രമായി നടപ്പാക്കുന്ന
രാജ്യത്ത്, കൃത്യമായ ബദൽ
വഴികൾ തേടിക്കൊണ്ട് ഈ സർക്കാർ
പ്രവർത്തിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ധനകമ്മീഷൻ
നിശ്ചയിച്ച സമയക്രമം
അനുസരിച്ചുള്ള ധനദൃഢീകരണ
പ്രവർത്തനങ്ങള്‍ സംസ്ഥാനം
വിജയകരമായി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
2511.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്
കഴിഞ്ഞ മൂന്ന് ധനകാര്യ
കമ്മീഷനുകളുടെ (13,14,15
എന്നിവ) ശിപാർശകൾ പ്രകാരം
ലഭിച്ച ഗ്രാന്റിന്റെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
പതിനഞ്ചാം
ധനകാര്യ കമ്മീഷൻ അനുവദിച്ച
ഗ്രാന്റിൽ സംസ്ഥാനത്തിന്
കേന്ദ്ര സർക്കാർ നൽകാനുള്ള
കുടിശിക എത്രയാണെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാന
സര്‍ക്കാരിന്റെ കുടിശ്ശിക
2512.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വിവിധ
ആരോഗ്യ സുരക്ഷാ പദ്ധതികള്‍,
ഉച്ചഭക്ഷണ പദ്ധതി,
സര്‍ക്കാര്‍ കരാറുകാര്‍ക്ക്
നല്‍കാനുള്ള തുക,
ജീവനക്കാരുടെ ക്ഷാമബത്തയും
മറ്റ് ആനുകൂല്യങ്ങളും, ലൈഫ്
പദ്ധതി എന്നിവയില്‍
31.12.2023 തീയതി വരെ എത്ര
രൂപയുടെ കുടിശ്ശികയുണ്ടെന്ന്
ഇനം തിരിച്ച് കണക്ക്
ലഭ്യമാക്കുമോ;
(
ബി )
ഈ
സാമ്പത്തിക വര്‍ഷം
അവസാനിക്കുമ്പോള്‍ ഇവയില്‍
ഓരോന്നിനും എത്ര തുകയുടെ
കുടിശ്ശിക വീതം കൊടുത്ത്
തീര്‍ക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
കുടിശ്ശിക തുക ഏത് രീതിയിലാണ്
കണ്ടെത്താന്‍
ഉദ്ദേശിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
സി )
വിവിധ
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍
ഇനത്തില്‍ 31.12.2023 തീയതി
വരെ എത്ര രൂപയുടെ
കുടിശ്ശികയുണ്ട്; ആയതിന്റെ
കണക്കുകള്‍ ലഭ്യമാക്കുമോ;
കുടിശ്ശികയില്ലാതെ പെന്‍ഷന്‍
വിതരണം ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
2513.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സർഫാസി
ആക്റ്റ്, സിബില്‍ സ്കോര്‍
സംവിധാനം തുടങ്ങിയവ മൂലം
സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇവ പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇവ
മൂലം സാധാരണക്കാർ
അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ
പരിഹരിക്കാൻ കേന്ദ്ര
സര്‍ക്കാരില്‍ സമ്മര്‍ദം
ചെലുത്താന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
സിബില്‍
സ്കോര്‍ സംവിധാനത്തിലുടെ
സാധാരണക്കാരെ
ബുദ്ധിമുട്ടിക്കുന്ന നടപടി
റിസര്‍വ് ബാങ്കിന്റെ
ശ്രദ്ധയിൽപ്പെടുത്താന്‍
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
2514.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ പദ്ധതികള്‍,
ഗ്രാന്റുകള്‍, നികുതി വിഹിതം
എന്നീ ഇനത്തിലുള്ള
കേന്ദ്രസഹായം
കുടിശ്ശികയായുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഇവ
ലഭ്യമാക്കുവാന്‍ സംസ്ഥാന
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ വിശദീകരിക്കാമോ?
ലണ്ടൻ
സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ
ലിസ്റ്റ് ചെയ്ത മസാല ബോണ്ടുകൾ
2515.
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പ്രൈമറി
സെല്ലിങ് വഴി മസാല ബോണ്ടുകൾ
നൽകിയത് ഏത്
സ്ഥാപനത്തിനാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രൈമറി
സെല്ലിങ് വഴി ബോണ്ട് വാങ്ങിയ
സ്ഥാപനമാണോ ലണ്ടൻ സ്റ്റോക്ക്
എക്സ്ചെയ്ഞ്ചിൽ ആയത് ലിസ്റ്റ്
ചെയ്തത് എന്ന്
വ്യക്തമാക്കാമോ;
(
സി )
ലണ്ടൻ
സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ
ലിസ്റ്റ് ചെയ്ത മസാല
ബോണ്ടുകളുടെ വ്യവഹാരത്തിൽ
നിന്നും സർക്കാരിന് പണം
ലഭിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
2516.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
ഫിനാൻഷ്യൽ കോഡ് ഭേദഗതി
ചെയ്യുന്നതിനായി നാളിതുവരെ
എത്ര സർക്കാർ ഉത്തരവുകൾ
ബന്ധപ്പെട്ട വകുപ്പിൽ
ലഭിച്ചിട്ടുണ്ട്; അവയുടെ
പകർപ്പുകൾ ലഭ്യമാക്കാമോ;
(
ബി )
ഇത്തരത്തിൽ
ലഭ്യമാക്കിയ ഉത്തരവുകളുടെ
അടിസ്ഥാനത്തിൽ ഏതെല്ലാം
ഭേദഗതികൾ കേരള ഫിനാൻഷ്യൽ
കോഡിൽ
വരുത്തിയിട്ടുണ്ട്;
ഏതെല്ലാം
ഭേദഗതികൾ വരുത്തുന്നതിനായി
അവശേഷിക്കുന്നുണ്ട്;
ഉത്തരവുകൾ
പുറപ്പെടുവിച്ചിട്ടും കേരള
ഫിനാൻഷ്യൽ
കോഡിൽ ബന്ധപ്പെട്ട
ഭേദഗതി വരുത്താത്തതിനുള്ള
കാരണം വ്യക്തമാക്കാമോ?
2517.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2016-21-ലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം ഓരോ വര്‍ഷത്തെ
ബജറ്റിലും നികുതി, ഫീസ്,
ഫെയര്‍ വാല്യൂ എന്നിവ
വര്‍ദ്ധിപ്പിച്ചത് വഴി
തദ്ദേശസ്ഥാപനങ്ങള്‍
ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍
മുഖേന ഓരോ വര്‍ഷവും എത്ര
തുകയാണ് അധിക വിഭവസമാഹരണമായി
ലക്ഷ്യം വച്ചിരുന്നത്;
ആയതിന്റെ കണക്ക്
ലഭ്യമാക്കുമോ;
(
ബി )
ഇപ്രകാരം
ലക്ഷ്യം വച്ച തുകയില്‍ ഓരോ
വര്‍ഷവും എത്ര തുക വീതം
സമാഹരിച്ചിട്ടുണ്ടെന്ന്
വര്‍ഷം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
സര്‍ക്കാര്‍ അധികാരത്തില്‍
വരുമ്പോള്‍ ഉണ്ടായിരുന്ന
നികുതി കുടിശ്ശിക
എത്രയാണെന്നും അതിനുശേഷം ഓരോ
വര്‍ഷവും അവസാനിക്കുമ്പോള്‍
ഉണ്ടായിരുന്ന നികുതി
കുടിശ്ശിക എത്രയാണെന്നും
നിലവിലെ കുടിശ്ശിക
എത്രയാണെന്നുമുള്ള കണക്കുകള്‍
ലഭ്യമാക്കുമോ?
2518.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പബ്ലിക്
എക്സ്പെൻഡിച്ചർ റിവ്യു
കമ്മിറ്റി സർക്കാരിന്റെ
വരുമാനം
വർദ്ധിപ്പിക്കുന്നതിന്
ആവശ്യമായ നിർദ്ദേശങ്ങൾ
ഉൾക്കൊള്ളിച്ചുകൊണ്ടുള്ള
റിപ്പോർട്ട്
സമർപ്പിച്ചിരുന്നോ; എങ്കിൽ
അതിലെ നിർദ്ദേശങ്ങളെ
അടിസ്ഥാനപ്പെടുത്തി
നടപ്പിലാക്കിയതും
നടപ്പിലാക്കി വരുന്നതുമായ
കാര്യങ്ങൾ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കമ്മിറ്റിയുടെ സംയോജിത ചരക്ക്
സേവന നികുതി
പിരിച്ചെടുക്കുന്നതുമായി
ബന്ധപ്പെട്ട നിർദ്ദേശങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്ത്
നിലവിൽ പബ്ലിക്
എക്സ്പെൻഡിച്ചർ റിവ്യു
കമ്മിറ്റിയുടെ പ്രവർത്തനം
നടക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
2023-24
ബജറ്റിലെ പദ്ധതികളുടെ പുരോഗതി
2519.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2023-24
ലെ ബജറ്റ് പ്രസംഗത്തിൽ
പ്രഖ്യാപിച്ചിരുന്ന ന്യൂ
എനര്‍ജി പാര്‍ക്കുകള്‍,
ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്, ഇ.വി
കണ്‍സോര്‍ഷ്യം എന്നീ
പദ്ധതികളുടെ പുരോഗതിയും
ചെലവഴിച്ച തുകയുടെ
വിശദാംശങ്ങളും ലഭ്യമാക്കാമോ?
2520.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
റവന്യു ചെലവ്, മൂലധന ചെലവ്,
വായ്പ തിരിച്ചടവിന്റെ ചെലവ്
എന്നീ മൂന്ന് ഘടകങ്ങളിലും
2016-21 സർക്കാരിന്റെ
കാലഘട്ടം മുതൽ നാളിതുവരെ ഓരോ
സാമ്പത്തിക വർഷവും
ഉണ്ടായിട്ടുള്ള ചെലവ് ഇനം
തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കാലയളവിൽ സംസ്ഥാനത്തിന്റെ
റവന്യു ചെലവിൽ വികസന ചെലവ്,
വികസനേതര ചെലവ് എന്നിവ എത്ര
വീതമാണെന്നും ആകെ റവന്യു
ചെലവിന്റെ എത്ര
ശതമാനമാണെന്നും സാമ്പത്തിക
വർഷാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ;
(
സി )
ഈ
കാലയളവിൽ സംസ്ഥാനത്തിന്റെ
മൂലധന ചെലവ് ഏതൊക്കെ
ഇനത്തിലാണ് ഉണ്ടായിട്ടുള്ളത്
എന്ന് സാമ്പത്തിക
വർഷാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ?
2521.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീമതി
കെ. കെ. രമ
ശ്രീമതി
ഉമ തോമസ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഐ.ജി.എസ്.ടി
ഇനത്തില്‍ ഇരുപത്തയ്യായിരം
കോടി രൂപ സംസ്ഥാനം
നഷ്ടപ്പെടുത്തിയെന്ന്
നിരീക്ഷിക്കുന്നതായി
പറയപ്പെടുന്ന
എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ
കമ്മിറ്റിയുടെ അഞ്ചാമത്തേയും
ആറാമത്തെയും റിപ്പോര്‍ട്ട്
സർക്കാരിന് ലഭിച്ചിട്ടുണ്ടോ;
(
ബി )
എങ്കിൽ
പ്രസ്തുത റിപ്പോർട്ടുകൾ
സർക്കാർ അംഗീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
പ്രസ്തുത റിപ്പോർട്ടുകൾ സഭയിൽ
സമർപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(
സി )
റിപ്പോര്‍ട്ട്
അംഗീകരിക്കാത്തതിനെ തുടർന്ന്
കമ്മിറ്റി ചെയര്‍മാന്‍ രാജി
സമർപ്പിച്ചു എന്ന ആക്ഷേപം
വസ്തുതാപരമാണോ; വിശദമാക്കാമോ?
സംസ്ഥാനത്തിന്റെ
റവന്യു ചെലവ് വിവരങ്ങള്‍
2522.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
റവന്യു ചെലവ്, മൂലധന ചെലവ്,
വായ്പ തിരിച്ചടവിന്റെ ചെലവ്
എന്നീ മൂന്ന് ഘടകങ്ങളിലും ഈ
സർക്കാരിന്റെ കാലയളവിൽ
നാളിതുവരെ ഓരോ സാമ്പത്തിക
വർഷവും ഉണ്ടായിട്ടുള്ള ചെലവ്
ഇനം തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കാലയളവിൽ സംസ്ഥാനത്തിന്റെ
റവന്യു ചെലവിൽ വികസന ചെലവ്,
വികസനേതര ചെലവ് എന്നിവ എത്ര
വീതമാണെന്നും ആകെ റവന്യു
ചെലവിന്റെ എത്ര
ശതമാനമാണെന്നും സാമ്പത്തിക
വർഷാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ;
(
സി )
മേൽപ്പറഞ്ഞ
കാലയളവിൽ സംസ്ഥാനത്തിന്റെ
മൂലധന ചെലവ് ഏതൊക്കെ
ഇനത്തിലാണ്
ഉണ്ടായിട്ടുള്ളതെന്ന്
സാമ്പത്തിക വർഷാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ?
2523.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
ബജറ്റില്‍ നടപ്പിലാക്കിയ
ഇന്ധന സെസ്സും
തുടര്‍ന്നുണ്ടായ ഇന്ധന
വിലവര്‍ധനവ് കാരണവും
സംസ്ഥാനത്ത് ഇന്ധന വില്‍പ്പന
പ്രതേകിച്ച് ഡീസല്‍
ഇന്ധനത്തിന്റെ വില്‍പ്പന
ഗണ്യമായി കുറഞ്ഞിട്ടുണ്ടോ;
ഇത് സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
വാണിജ്യ
വാഹനങ്ങളും സ്വകാര്യ
വാഹനങ്ങളും അയല്‍
സംസ്ഥാനങ്ങളില്‍ നിന്ന് വന്‍
തോതില്‍ ഇന്ധനം
നിറയ്ക്കുന്നത് കാരണം
സംസ്ഥാനത്തിന് ലഭിക്കേണ്ട
നികുതി വരുമാനത്തില്‍ കുറവ്
സംഭവിച്ചിട്ടുണ്ടോ; ഇത്
മറികടക്കാന്‍ എന്തെല്ലാം
നടപടി സ്വീകരിച്ചെന്ന്
അറിയിക്കുമോ;
(
സി )
ജനങ്ങള്‍
വ്യപകമായി ഇലക്ട്രിക്
വാഹനങ്ങള്‍ വാങ്ങുന്നത് കാരണം
ഇന്ധന വില്‍പ്പനയില്‍ നിന്നും
സംസ്ഥാനത്തിന് ലഭിക്കുന്ന
നികുതി വരുമാനം
കുറഞ്ഞിട്ടുണ്ടോ; ഇലക്ട്രിക്
വാഹനങ്ങള്‍ ആളുകള്‍ കൂടുതലായി
ഉപയോഗിക്കുമ്പോള്‍ ഇന്ധന
വില്പനയിൽ നിന്നും ലഭിക്കുന്ന
വരുമാനത്തിന് പകരം വരുമാനം
കണ്ടെത്താന്‍ എന്തെല്ലാം
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
റീ
ബിൽഡ് കേരള
2524.
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീ
ബിൽഡ് കേരളയ്ക്കായി 2022-2023
വാർഷിക പദ്ധതിയിൽ
ഉൾപ്പെടുത്തിയിരുന്ന പദ്ധതി
വിഹിതം എത്രയാണ്; 2023-2024
വാർഷിക പദ്ധതിയിൽ
ഉൾപ്പെടുത്തിയിരിക്കുന്ന
പദ്ധതി വിഹിതം എത്രയാണ്;
2022-2023 നെ അപേക്ഷിച്ച്
2023-2024 ലെ പദ്ധതി
വിഹിതത്തിൽ ഉണ്ടായ കുറവ് എത്ര
ശതമാനമാണെന്ന്
വ്യക്‌തമാക്കുമോ?
2525.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മെഡിസെപ്
പദ്ധതിയുമായി ബന്ധപ്പെട്ട്
നിലവിലുള്ള അപാകതകൾ
പരിഹരിക്കുവാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ;
(
ബി )
ചില
ആശുപത്രികൾ ഉപഭോക്താവിന്
ബില്ല് നൽകാതെ ക്ലയിം
നൽകുന്നത് സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
2526.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേന്ദ്ര
പദ്ധതികളായ കോർ ഓഫ് ദ കോർ,
കോർ എന്നീ സ്കീമുകൾ പ്രകാരം
2016-2021 ലെ സർക്കാരിന്റെ
കാലം മുതൽ സംസ്ഥാനത്ത്
നടപ്പാക്കുന്ന പദ്ധതികൾ
ഏതൊക്കെയാണെന്ന് ഇനം തിരിച്ച്
വ്യക്തമാക്കുമോ;
(
ബി )
ഓരോ
പദ്ധതിയുടെയും കേന്ദ്ര
വിഹിതവും സംസ്ഥാന വിഹിതവും
എത്രയാണെന്നും നാളിതുവരെ ഓരോ
പദ്ധതിക്കും ലഭിച്ചിട്ടുള്ള
കേന്ദ്ര വിഹിതവും സംസ്ഥാന
വിഹിതവും എത്രയാണെന്നും
വ്യക്തമാക്കുമോ?
2527.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേന്ദ്ര
ഗവൺമെന്റ് ഗ്യാരണ്ടിയിൽ
നാളിതുവരെയായി എടുത്ത
വായ്പകളുമായി ബന്ധപ്പെട്ട്
2022-23 വർഷത്തിൽ
മുതലിനത്തിലും പലിശയിനത്തിലും
തിരിച്ചടച്ച ആകെത്തുക ഇനം
തിരിച്ച് ലഭ്യമാക്കുമോ;
(
ബി )
കിഫ്ബി
മുഖേന നാളിതുവരെ എടുത്ത
വായ്പകളുമായി ബന്ധപ്പെട്ട്
2022-23 വർഷത്തിൽ
മുതലിനത്തിലും പലിശയിനത്തിലും
തിരിച്ചടച്ച ആകെത്തുക ഇനം
തിരിച്ച് ലഭ്യമാക്കുമോ;
(
സി )
കേരള
സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനി
മുഖേന നാളിതുവരെ എടുത്ത
വായ്പകളുമായി ബന്ധപ്പെട്ട്
2022-23 വർഷത്തിൽ
മുതലിനത്തിലും പലിശയിനത്തിലും
തിരിച്ചടച്ച ആകെത്തുക ഇനം
തിരിച്ചു ലഭ്യമാക്കുമോ;
(
ഡി )
സഹകരണ
ബാങ്കുകളുടെ കൺസോർഷ്യം മുഖേന
എടുത്ത വായ്പകളുമായി
ബന്ധപ്പെട്ട് 2022-23
വർഷത്തിൽ തിരിച്ചടവ്
നടത്തിയിട്ടുണ്ടോ; എങ്കിൽ
മുതലിനത്തിലും പലിശയിനത്തിലും
തിരിച്ചടച്ച ആകെത്തുക ഇനം
തിരിച്ചു ലഭ്യമാക്കുമോ?
2528.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ലോക
ബാങ്കിൽ നിന്ന് വിവിധ
വകുപ്പുകൾക്കായി സംസ്ഥന
സർക്കാർ നിലവിൽ
എടുത്തിട്ടുള്ള വായ്പകളുടെ
വിശദാംശങ്ങൾ നൽകാമോ;
(
ബി )
നിലവിലുള്ള
ലോകബാങ്ക് വായ്പകളുടെ പലിശ
നിരക്ക്, തിരിച്ചടവ് കാലാവധി,
സംസ്ഥാന സർക്കാരിന്റെ മൊത്തം
തിരിച്ചടവ് ബാധ്യത എന്നിവയുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
സി )
ലോകബാങ്ക്
അല്ലാതെ മറ്റു അന്താരാഷ്ട്ര
സ്ഥാപനങ്ങളിൽ നിന്ന് സംസ്ഥാന
സർക്കാർ നിലവിൽ
എടുത്തിട്ടുള്ള വായ്പകളുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ഡി )
ഈ
വായ്പകളുടെ പലിശ നിരക്ക്,
തിരിച്ചടവ് കാലാവധി, സംസ്ഥാന
സർക്കാരിന്റെ മൊത്തം
തിരിച്ചടവ് ബാധ്യത എന്നിവയുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2529.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-21
കാലയളവിലുള്ള സർക്കാരിന്റെ
കാലം മുതൽ നാളിതുവരെ കേന്ദ്ര
സർക്കാരിൽ നിന്നുള്ള വായ്പ
ഇനത്തിൽ സംസ്ഥാന സർക്കാരിന്
ഓരോ സാമ്പത്തിക വർഷവും എത്ര
തുക ലഭിച്ചുവെന്ന് ഇനം
തിരിച്ച് വ്യക്തമാക്കുമോ?
2530.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-21
കാലയളവിലെ സർക്കാരിന്റെ കാലം
മുതൽ നാളിതുവരെ സംസ്ഥാന
സർക്കാർ വിപണി വായ്പയായി ഓരോ
സാമ്പത്തിക വർഷവും സമാഹരിച്ച
തുക എത്രയാണെന്നും പ്രസ്തുത
വായ്പകളുടെ പലിശ നിരക്ക്
എത്രയാണെന്നുമുള്ള
വിശദാംശങ്ങൾ ഇനം തിരിച്ച്
വ്യക്തമാക്കുമോ?
2531.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
കടബാധ്യതയിൽ ഉൾപ്പെടുന്ന
ഘടകങ്ങൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
മേൽപ്പറഞ്ഞ
ഓരോ ഘടകത്തിലും 2016 -21
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഓരോ സാമ്പത്തിക
വർഷവും സംസ്ഥാനത്തിന്റെ
ബാധ്യത എത്ര വീതം ആയിരുന്നു
എന്ന് ഇനം തിരിച്ചു
വ്യക്തമാക്കുമോ?
2532.
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
-2021 കാലയളവിലുള്ള
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ സംസ്ഥാന സർക്കാരിന്
കേന്ദ്ര സർക്കാരിൽ നിന്നും
വായ്പ ഇനത്തിൽ ഓരോ സാമ്പത്തിക
വർഷവും എത്ര തുക ലഭിച്ചു;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
തുക ഏതൊക്കെ ഇനത്തിലാണ്
ചെലവഴിച്ചതെന്നും സാമ്പത്തിക
വർഷാടിസ്ഥാനത്തിൽ
വിശദമാക്കുമോ?
2533.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
കടബാധ്യതയിൽ ഉൾപ്പെടുന്ന
ഘടകങ്ങൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
മേൽപ്പറഞ്ഞ
ഓരോ ഘടകത്തിലും നിലവിൽ
സംസ്ഥാനത്തിന്റെ ബാധ്യത
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
സി )
കേന്ദ്രസർക്കാരിൽ
നിന്നുള്ള വായ്പയുടേയും
മുൻകൂർ തുകയുടേയും കുടിശിക
2021-22- ൽ എത്ര കോടി
രൂപയായിരുന്നു; ഇത്
സംസ്ഥാനത്തിന്റെ പൊതു
കടത്തിന്റെ എത്ര ശതമാനം
ആയിരുന്നു; വ്യക്തമാക്കാമോ;
(
ഡി )
കേന്ദ്രസർക്കാരിൽ
നിന്നുള്ള വായ്പയുടേയും
മുൻകൂർ തുകയുടേയും കുടിശിക
2022-23 ൽ എത്ര കോടി
രൂപയായിരുന്നു; ഇത്
സംസ്ഥാനത്തിന്റെ പൊതു
കടത്തിന്റെ എത്ര ശതമാനം
ആയിരുന്നുവെന്ന്
വ്യക്തമാക്കുമോ?
2534.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സർക്കാർ
ജീവനക്കാർക്ക് അനുവദിക്കുന്ന
ഭവന നിർമ്മാണ വായ്പയുമായി
ബന്ധപ്പെട്ട് സർക്കാർ
പുറപ്പെടുവിച്ച സ.ഉ.(പി)നം.
53/2019/ഫിന്‍. തീയതി,
03.05.2019 ഉത്തരവിനെ
തുടർന്ന് കേരള ഫിനാൻഷ്യൽ
ചട്ടങ്ങളിൽ ആവശ്യമായ
നിയമാനുസൃത ഭേദഗതി
വരുത്തിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത ഭേദഗതിക്ക് ഏത്
തീയതി മുതലാണ് പ്രാബല്യം
നൽകിയിട്ടുള്ളത്; ഭേദഗതി
ചെയ്തിട്ടുണ്ടെങ്കിൽ അത്
ബന്ധപ്പെട്ട സബ്ജക്ട്
കമ്മിറ്റിയുടെ പരിഗണനയ്ക്കായി
സമർപ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വായ്പ
അനുവദിക്കുന്ന സമയത്ത്
നിശ്ചയിച്ചിട്ടള്ളതും കേരള
ഫിനാൻഷ്യൽ ചട്ടങ്ങൾ 244 ഡി(2)
ൽ പറയുന്ന കരാർ ലംഘനങ്ങൾ
ഉണ്ടാകുമ്പോൾ ചുമത്തുന്നതുമായ
2.5 ശതമാനം നിരക്കിലുള്ള
പിഴപ്പലിശ 18 ശതമാനമായി
സ.ഉ.(പി)നം 53/2019/ഫിന്‍.
തീയതി, 03.05.2019 എന്ന
സർക്കാർ ഉത്തരവിലൂടെ
ഉയർത്തിയത്, സ.ഉ.(പി)നം.
505/2009/ഫിന്‍. തീയതി,
12.11.2009 എന്ന സർക്കാർ
ഉത്തരവ് പ്രകാരം 2009 മുതൽ
അനുവദിച്ചിട്ടുള്ള എല്ലാ
ഭവനവായ്പകൾക്കും
ബാധകമാക്കിയിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(
സി )
പ്രസ്‌തുത
വർദ്ധനവ്, സർക്കാർ
ഉത്തരവിന്റെ/ബന്ധപ്പെട്ട ചട്ട
ഭേദഗതി ഉത്തരവിന്റെ
തീയതിയ്ക്ക് ശേഷം
അനുവദിക്കുന്ന ഭവന
വായ്പകൾക്ക് മാത്രമേ
നിയമപ്രകാരം ബാധകമാക്കാൻ
കഴിയൂ എന്ന കാര്യം സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
ഇതിന്മേലുളള സർക്കാരിന്റെ
തീരുമാനം വിശദമാക്കാമോ;
(
ഡി )
ഒരു
സർക്കാർ ജീവനക്കാരന് ഭവന
വായ്പ അനുവദിക്കുന്ന സമയത്ത്
കേരള ഫിനാൻഷ്യൽ ചട്ടങ്ങൾ 244
ഡി(2)ൽ പറയുന്ന കരാർ ലംഘനങ്ങൾ
ഉണ്ടാകുന്ന സാഹചര്യത്തിൽ
നിശ്ചയിച്ചിട്ടുള്ള പിഴപ്പലിശ
പിന്നീട് ഒരു സർക്കാർ
ഉത്തരവിലൂടെ ഭീമമായി
ഉയർത്തുന്നത് വായ്പ
അനുവദിക്കുന്ന സമയത്ത്
നിശ്ചയിച്ചിട്ടുള്ള
വ്യവസ്ഥകളുടെ ലംഘനമാണെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വായ്പ അനുവദിക്കുന്ന സമയത്ത്
നിശ്ചയിച്ചിട്ടുള്ള
വ്യവസ്ഥകളിൽ
പറഞ്ഞിട്ടില്ലാത്ത
നിരക്കിലുള്ള പിഴപ്പലിശ
ജീവനക്കാരനിൽ നിന്നും
നിയമപ്രകാരം ഈടാക്കാൻ
കഴിയുമോ; വിശദമാക്കാമോ;
(
ഇ )
ബാങ്കുകളും
ധനകാര്യ സ്ഥാപനങ്ങളും
അനുവദിക്കുന്ന ഭവന വായ്പകളിൽ
കരാർ ലംഘനങ്ങൾ ഉണ്ടാകുമ്പോൾ
ആയത് നേരിയ പലിശ കൂടുതലുള്ള
വ്യക്തിഗത വായ്പയായി തരം
മാറ്റുന്ന നടപടികൾ മാത്രമാണ്
സ്വീകരിക്കുന്നതെന്നിരിക്കെ,
സർക്കാർ ജീവനക്കാരന്
അനുവദിക്കുന്ന ഭവന വായ്പകളിൽ
കരാർ ലംഘനത്തിന്റെ
പിഴപ്പലിശയായി സാധാരണ
പലിശയുടെ രണ്ട് ഇരട്ടിയിൽ
കൂടുതൽ തുക ഈടാക്കുന്നത് ഏത്
ചട്ടങ്ങളുടെ/നിയമത്തിന്റെ
അടിസ്ഥാനത്തിലാണ് എന്ന്
അറിയിക്കാമോ;
(
എഫ് )
പിഴപ്പലിശ
ചുമത്തുന്നത് സംബന്ധിച്ച്
റിസർവ് ബാങ്ക്
പുറപ്പെടുവിച്ചിട്ടുള്ള
മാർഗ്ഗനിർദേശങ്ങളിൽ (റഫറൻസ്
നമ്പർ ഡിബിഒഡി. ഡിഐആർ. ബിസി.
10/13.03.00/2003-04 ഓഗസ്റ്റ്
14, 2023) വായ്പകളിൽ കരാർ
ചട്ടലംഘനം ഉണ്ടാകുന്ന
കേസുകളിൽ ചുമത്തുന്ന
പിഴപ്പലിശ തികച്ചും
ന്യായമായിരിക്കണമെന്നും ആയത്
ഒരു വരുമാനമാർഗമായി
ഉപയോഗിക്കരുതെന്നുമുള്ള
നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
2535.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
ദേശസാല്‍കൃത ബാങ്കുകളില്‍
ഭൂരിഭാഗവും വിദ്യാഭ്യാസ
വായ്പകള്‍ നല്‍കുന്നതില്‍
വലിയ വിമുഖത കാണിക്കുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉന്നതവിദ്യാഭ്യാസം
ആഗ്രഹിച്ച് പഠനം ആരംഭിച്ച
കുട്ടികളില്‍ പലരും ആവശ്യമായ
രേഖകള്‍ സമര്‍പ്പിച്ചിട്ടും
വായ്പ ലഭിക്കാതെ വിദ്യാഭ്യാസം
പാതി വഴിയില്‍
ഉപേക്ഷിക്കേണ്ടതായ
സ്ഥിതിവിശേഷം
വിദ്യാര്‍ത്ഥികള്‍ക്കും
രക്ഷിതാക്കള്‍ക്കും മാനസിക
പ്രയാസങ്ങളടക്കമുളള വലിയ
ബുദ്ധിമുട്ടുണ്ടാക്കുമെന്നിരിക്കെ
ഈ പ്രശ്നത്തിന് പരിഹാരം
കാണുന്നതിനുളള നടപടി
സ്വീകരിക്കുമോ?
2536.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്രസർക്കാർ
പലിശ സബ്സിഡി കുറച്ചതു കാരണം
ഏതെല്ലാം വായ്പകളാണ്
പ്രതിസന്ധിയിലായതെന്ന്
വ്യക്തമാക്കാമോ;
(
ബി )
4%
പലിശ സബ്സിഡി കിട്ടിയിരുന്ന
കാർഷിക വായ്പകൾക്ക് പലിശ
സബ്സിഡി ഇനത്തിൽ എത്ര കോടി
രൂപ കേന്ദ്രസർക്കാർ
നൽകാനുണ്ടെന്ന് അറിയിക്കാമോ?
മസാല
ബോണ്ടുകൾ
2537.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
രാജ്യത്ത്
കുറഞ്ഞ പലിശയ്ക്ക് വായ്‌പ
ലഭിക്കുമെന്നിരിക്കെ ഉയർന്ന
പലിശയ്ക്ക് മസാല ബോണ്ടുകൾ
വാങ്ങിയതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
പ്രൈവറ്റ്
പ്ലേസ്‍മെന്റ് വഴിയാണോ
സർക്കാർ മസാല ബോണ്ട്
വിറ്റതെന്ന് വ്യക്തമാക്കാമോ;
(
സി )
ലണ്ടൻ
സ്റ്റോക്ക് എക്സ്ചെയ്ഞ്ചിൽ
ലിസ്റ്റ് ചെയ്ത മസാല
ബോണ്ടുകളുടെ വ്യവഹാരത്തിൽ
നിന്നും സർക്കാരിന് പണം
ലഭിക്കുന്നുണ്ടോ;
വിശദമാക്കാമോ?
2538.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ കിഫ്ബി മുഖേന
അനുവദിച്ച 3.88 കോടി രൂപയുടെ
(ജി.ഇ.ഡി 006-16-2)
ജി.എച്ച്.എസ്.എസ്
പെരിങ്ങോട്ടുകുറിശ്ശി
സ്കൂളിന്റെ കെട്ടിട
നിര്‍മ്മാണ പ്രവൃത്തി
(ജി.ഇ.ഡി 006-16-2) നിലവില്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്ന് വ്യക്തമാക്കാമോ?
2539.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരവിപുരം
മണ്ഡലത്തില്‍ കിഫ്ബി മുഖേന
എത്ര പദ്ധതികള്‍ക്ക് അനുമതി
ലഭിച്ചുവെന്നും അവ
ഏതൊക്കെയെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തീകരിച്ചതും
പൂര്‍ത്തീകരിക്കാത്തതുമായവ
ഏതൊക്കെയെന്ന് വിശദമാക്കാമോ;
(
സി )
പദ്ധതികള്‍
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടി വിശദമാക്കാമോ?
കിഫ്ബിയുടെ
ധന ഇടപാടുകളുടെ വിശദാംശങ്ങൾ
2540.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിഫ്ബിയിലെ
വിവിധ അക്കൗണ്ടുകളിലായി
31.12.2023 തീയതിയിൽ എന്ത്
തുക നീക്കിയിരിപ്പുണ്ട്;
കണക്ക് ലഭ്യമാക്കുമോ;
(
ബി )
കിഫ്ബി
ആരംഭിച്ചതിന് ശേഷം 31.12.2023
വരെ എന്ത് തുക
സമാഹരിച്ചിട്ടുണ്ടെന്ന
കണക്ക്, ഇനവും വര്‍ഷവും
തിരിച്ച് ലഭ്യമാക്കുമോ;
(
സി )
വിവിധ
ഏജന്‍സികകളില്‍ നിന്നും
കിഫ്ബി എടുത്ത വായ്പകള്‍ക്ക്
തിരിച്ചടവ് ആരംഭിയ്ക്കുന്ന
തീയതി, തിരിച്ചടവ് കാലാവധി
ഉള്‍പ്പടെയുള്ള വിവരം
ലഭ്യമാക്കുമോ;
(
ഡി )
കിഫ്ബിയുടെ
ഏതെങ്കിലും വായ്പകള്‍ക്കോ
ബോണ്ടുകള്‍ക്കോ വിദേശ കറന്‍സി
നിരക്കില്‍
തിരിച്ചടയ്ക്കേണ്ടതുണ്ടോ;
ഉണ്ടെങ്കില്‍ അത്തരം
വായ്പകളുടെയും ബോണ്ടുകളുടെയും
വിശദാംശം ലഭ്യമാക്കുമോ?
2541.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയിൽ കിഫ്ബി ധനസഹായത്തോടെ
നിര്‍മ്മിക്കുന്ന മണത്തല
ഗവൺമെന്റ് ഹയര്‍സെക്കന്ററി
സ്കൂളിന്റെ നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
നിര്‍മ്മാണ
പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പ്രോജക്ടുമായി ബന്ധപ്പെട്ട
ഫയലിന്റെ വിശദാംശം
ലഭ്യമാക്കാമോ?
കിഫ്ബി
മസാല ബോണ്ട്
2542.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
മസാല ബോണ്ടിലൂടെ സമാഹരിച്ച
തുക, മുതലും പലിശയും ഉൾപ്പെടെ
തിരിച്ചടയ്ക്കേണ്ട തുക,
നാളിതുവരെ തിരിച്ചടച്ച തുക
എന്നിവ സംബന്ധിച്ചുള്ള
വിശദാംശം നൽകാമോ;
(
ബി )
ഏത്
കമ്പനി മുഖേനയാണ് കിഫ്‌ബി
മസാല ബോണ്ടിലൂടെ പണം
സമാഹരിച്ചതെന്നും പ്രസ്തുത
കമ്പനിയെ കണ്ടെത്തിയ രീതി
എപ്രകാരമായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(
സി )
2018
നവംബർ 16ന് സി.ഡി.പി.ക്യു.
കമ്പനിയുടെ പ്രതിനിധികൾ
അന്നത്തെ ധനകാര്യ
മന്ത്രിയുമായി ചർച്ച
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
വിഷയത്തിന്മേലാണ് ചർച്ച
നടന്നതെന്നും പ്രസ്തുത
ചർച്ചയിൽ ആരൊക്കെ
പങ്കെടുത്തുവെന്നും എന്തൊക്കെ
തീരുമാനങ്ങളാണ് എടുത്തതെന്നും
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
യോഗത്തിന്റെ മിനിട്സ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
2543.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സ്കൂളുകളുടെ
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തല്‍ പദ്ധതി
പ്രകാരം കിഫ്ബി പദ്ധതിയിൽ
ഉള്‍പ്പെടുത്തി മൂന്ന് കോടി
രൂപയുടെ ഭരണാനുമതി ലഭിച്ച
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
കുറ്റിപ്പുറം ഗവൺമെന്റ് ഹയര്‍
സെക്കണ്ടറി സ്കൂള്‍, ഒരു കോടി
രൂപയുടെ ഭരണാനുമതി ലഭിച്ച
പൊന്മള ഗവ: യു പി സ്കൂള്‍
എന്നീ സ്കൂളുകളുടെ നവീകരണ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് കിഫ്ബിയുടെ
അനുമതി ലഭിച്ചിട്ടുണ്ടോ;
പ്രവൃത്തി ആരംഭിക്കുന്നതിന്
ഇനി എന്തെല്ലാം നടപടികള്‍
ശേഷിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ?
2544.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭ്യമായിട്ടുള്ള
കോട്ടക്കല്‍ മണ്ഡലത്തിലെ
കോട്ടക്കല്‍ നഗരസഭ
മാര്‍ക്കറ്റ്
ആധുനികവല്‍ക്കരണം എന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവര്‍ത്തിക്ക്
സാങ്കേതികാനുമതി
ലഭ്യമായിട്ടുണ്ടോ; പ്രവൃത്തി
എന്നത്തേക്ക് ആരംഭിക്കാന്‍
കഴിയുമെന്ന് അറിയിക്കുമോ?
2545.
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2016
-2021 കാലയളവിലെ സർക്കാരിന്റെ
കാലം മുതൽ നാളിതുവരെ കിഫ്‌ബി
മുഖേന എത്ര കോടി രൂപയുടെ
പദ്ധതിക്ക് അംഗീകാരം
നൽകിയിട്ടുണ്ട്; നാളിതുവരെ
എത്ര കോടി രൂപയുടെ പദ്ധതി
പൂർത്തീകരിച്ചിട്ടുണ്ട്;
(
ബി )
2016
-2021 കാലയളവിലെ സർക്കാരിന്റെ
കാലം മുതൽ നാളിതുവരെ കിഫ്‌ബി
എത്ര പദ്ധതികൾ
അംഗീകരിച്ചിട്ടുണ്ട്; എത്ര
പദ്ധതികൾ ടെൻഡർ
ചെയ്തിട്ടുണ്ട്; എത്ര
പദ്ധതികൾ പ്രവൃത്തി അവാർഡ്
ചെയ്തിട്ടുണ്ട്; എത്ര
പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്
എത്ര പ്രവൃത്തി
പൂർത്തീകരിച്ചിട്ടുണ്ട്;
വിശദാംശം വ്യക്തമാക്കുമോ?
ദേശീയപാത
ഭൂമി ഏറ്റെടുക്കലിന് കേന്ദ്ര,
സംസ്ഥാന സർക്കാർ വിഹിതം
2546.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ദേശീയപാത വികസനത്തിനായി ഭൂമി
ഏറ്റെടുക്കലിന് സംസ്ഥാന
സർക്കാർ വിഹിതം
നൽകേണ്ടതുണ്ടോ; എങ്കിൽ എത്ര
ശതമാനമാണ് നൽകേണ്ടത്;
വിശദാംശം നല്‍കാമോ;
(
ബി )
2016
-21 -ലെ സർക്കാരിന്റെ
കാലഘട്ടം മുതൽ സംസ്ഥാനത്ത്
നിലവിൽ നടപ്പാക്കി
കൊണ്ടിരിക്കുന്ന ദേശീയപാത
വികസന പദ്ധതികളിൽ ഓരോന്നിലും
ഭൂമി ഏറ്റെടുക്കലിനായി
നാളിതുവരെ ലഭിച്ചിട്ടുള്ള
കേന്ദ്ര വിഹിതവും സംസ്ഥാന
വിഹിതവും എത്രവീതം ആണെന്ന്
വ്യക്തമാക്കുമോ;
(
സി )
ഏതെങ്കിലും
ദേശീയപാത വികസന പദ്ധതികളിൽ
സർക്കാർ വിഹിതം നൽകുവാൻ
സാധിക്കില്ല എന്ന്
കേന്ദ്രസർക്കാരിനെ
അറിയിച്ചിട്ടുണ്ടോ; എങ്കിൽ
ഏതൊക്കെ; ഇപ്രകാരം
കേന്ദ്രത്തെ അറിയിക്കാനുള്ള
കാരണം വ്യക്തമാക്കുമോ; ഈ
പദ്ധതികളിൽ കേന്ദ്ര വിഹിതം
വർദ്ധിപ്പിച്ച്
നൽകിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
2547.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിഫ്ബി
ഫണ്ട് മുഖേന
നടപ്പിലാക്കുന്നതും കിറ്റ്കോ
നിര്‍വ്വഹണ
ഏജന്‍സിയായിട്ടുള്ളതുമായ
വടക്കാഞ്ചേരി മണ്ഡലത്തിലെ
വടക്കാഞ്ചേരി ഗവ. ബോയ്സ്
ഹയര്‍ സെക്കഡറി സ്കൂള്‍
കെട്ടിട നിര്‍മ്മാണ
പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
നടപടികൾ
പൂര്‍ത്തീകരിച്ച് പ്രസ്തുത
പ്രവൃത്തി ആരംഭിക്കുന്നതിന്
എന്തെല്ലാം കാര്യങ്ങളാണ്
ചെയ്തിട്ടുള്ളതെന്ന്
വിശദമാക്കാമോ?
2548.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ബാലുശ്ശേരി
നിയോജകമണ്ഡലത്തില്‍ കിഫ്ബി
മുഖേന എത്ര പദ്ധതികള്‍ക്കാണ്
ഫണ്ട് അനുവദിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
കിഫ്ബി
മുഖേന ബാലുശ്ശേരി
മണ്ഡലത്തില്‍ ഫണ്ട് അനുവദിച്ച
വിവിധ വികസന പ്രവൃത്തികളുടെ
നിലവിലെ പുരോഗതി വകുപ്പുകള്‍
തിരിച്ച് അറിയിക്കാമോ;
(
സി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം കോഴിക്കോട്
ജില്ലയില്‍ പുതിയ കിഫ്ബി
പദ്ധതികള്‍ക്ക് അനുമതി
നല്‍കിയിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
ഡി )
കിഫ്ബി
ഫണ്ട് അനുവദിച്ച
പ്രവ്യത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
സാമ്പത്തിക അനുമതി നല്‍കിയ
പ്രവൃത്തികള്‍ എത്ര
സമയത്തിനുള്ളിലാണ്
പൂര്‍ത്തീകരിച്ച് ബില്‍
സമര്‍പ്പിക്കേണ്ടതെന്ന്
വിശദമാക്കാമോ?
2549.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
മുഖേന നാളിതുവരെ എത്ര കോടി
രൂപയുടെ പദ്ധതികള്‍ക്കാണ്
അംഗീകാരം
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
കിഫിബിയില്‍
ഫണ്ട് കണ്ടെത്തുന്നതിനായി
എന്തൊക്കെ നടപടികളാണ്
നടപ്പിലാക്കി വരുന്നത്;
വ്യക്തമാക്കാമോ?
2550.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ 2016-ന് ശേഷം
കിഫ്ബി മുഖേന അനുവദിച്ച
പ്രവൃത്തികള്‍ ഏതെല്ലാമെന്നും
ഇതില്‍ ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികളില്‍ അവയുടെ
നിര്‍മ്മാണം
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികളും
പൂര്‍ത്തീകരിക്കാനുള്ള
നടപടികളും വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് അനുവദിച്ച
തുകകളുടെ വിശദാംശവും ഇവയ്ക്ക്
അനുമതി നല്‍കിയ തീയതികളും ഈ
പ്രവൃത്തികളുടെ നിര്‍മ്മാണം
ആരംഭിക്കുന്നതിന്
എന്തെങ്കിലും തടസ്സങ്ങള്‍
ഉണ്ടെങ്കില്‍ അവയുടെ
വിശദാംശവും ഇനം തിരിച്ച്
വിശദമാക്കാമോ?
2551.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അനുമതി
നല്‍കിയ ഓരോ പ്രവൃത്തിക്കും
അനുവദിച്ച തുകയും പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതിയും വിശദമാക്കുമോ?
2552.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ
ഉൾപ്പെടുത്തി ഭരണാനുമതി
ലഭിച്ചതും പൂർത്തീകരിച്ചതും
നിർവ്വഹണം
പുരോഗമിക്കുന്നതുമായ വിവിധ
പ്രവൃത്തികൾ എതെല്ലാമാണെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും വിശദമാക്കുമോ?
2553.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ കിഫ്‌ബി പദ്ധതി
പ്രകാരമുള്ള ഏതൊക്കെ
പ്രവൃത്തികൾക്കാണ് നാളിതുവരെ
ധനകാര്യ അംഗീകാരം
നൽകിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ കിഫ്‌ബി പദ്ധതി
പ്രകാരമുള്ള ഏതെങ്കിലും
പ്രവൃത്തിക്ക് ധനകാര്യ
അംഗീകാരം നിരസിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകാമോ;
(
സി )
പ്രസ്തുത
പദ്ധതികൾക്ക് ധനകാര്യ
അംഗീകാരം നൽകാൻ കാലതാമസം
നേരിടാനുള്ള കാരണം
വ്യക്തമാക്കാമോ?
2554.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
ഫണ്ട് ഉപയോഗിച്ച് കോതമംഗലം
നഗരസഭയുടെ കീഴിൽ ആധുനിക
ക്രിമറ്റോറിയം
നിർമ്മിക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികൾ
വ്യക്തമാക്കാമോ;
(
ബി )
നടപടികള്‍
വേഗത്തിൽ പൂർത്തീകരിച്ച്
പദ്ധതിയുടെ നിർമ്മാണം
ആരംഭിക്കുമോ; വ്യക്തമാക്കുമോ?
2555.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
പണം മുടക്കുന്ന എത്ര വികസന
പദ്ധതികൾക്കാണ് 2016 മുതൽ
2023 ഡിസംബർ വരെ അംഗീകാരം
നൽകിയിട്ടുള്ളത്; ഇതിനായി
എത്ര കോടി രൂപയാണ് കിഫ്ബി
അനുവദിച്ചത്; വിശദമാക്കാമോ;
(
ബി )
ഇവയിൽ
2023 ഡിസംബർ വരെ പൂർത്തിയായ
പദ്ധതികൾ എത്ര; ഇവയ്ക്ക്
മാത്രമായി ചെലവഴിച്ച തുക
എത്ര;
(
സി )
2021-നു
ശേഷം എത്ര പദ്ധതികൾക്ക്
കിഫ്ബി വഴി അംഗീകാരവും പണവും
നൽകിയിട്ടുണ്ട്;
വിശദമാക്കാമോ?
2556.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ കിഫ്ബി ഫണ്ട്
ഉപയോഗിച്ചുള്ള പ്രവൃത്തികള്‍
ഏതെല്ലാമെന്നും ഓരോ
പ്രവൃത്തിക്കും അനുവദിച്ച തുക
എത്രയെന്നും വിശദമാക്കാമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെയും നിലവിലെ
സ്ഥിതിയും നിർവ്വഹണ
ഏജന്‍സിയുടെ പേരും
വിശദമാക്കാമോ?
2557.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിഫ്ബി
ധനസഹായത്തോടെ
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
അടിവാരം-കേളന്‍മൂല റോഡിന്
കിഫ്ബി ധനാനുമതി
നല്‍കുന്നതിന് കാലതാമസം
വരുന്നതിന്റെ കാരണം
വിശദമാക്കുമോ;
(
ബി )
ഈ
പദ്ധതിക്ക് ധനാനുമതി
നല്‍കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ?
2558.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വര്‍ക്കല
മണ്ഡലത്തില്‍ കിഫ്ബി ഫണ്ട്
വിനിയോഗിച്ച് പ്രവൃത്തി
നിര്‍വ്വഹിക്കുന്നതിന്
ഭരണാനുമതി ലഭിച്ച ഏതെല്ലാം
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
കിഫ്ബി
ഫണ്ട് അനുവദിച്ച
പ്രവൃത്തികളില്‍
ആരംഭിക്കുവാനുള്ളവ
ഏതെല്ലാമെന്നും അവയുടെ
നിലവിലുള്ള നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(
സി )
ആരംഭിക്കുവാനുള്ള
പ്രവൃത്തികള്‍ അടിയന്തരമായി
ആരംഭിക്കുന്നതിന് കിഫ്ബി
ബന്ധപ്പെട്ട നിര്‍വ്വഹണ
ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം
നല്‍കുന്നതിനുളള നടപടി
സ്വീകരിക്കുമോ?
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
പയ്യന്നൂര്‍ മണ്ഡലത്തിലെ റോഡുകൾ
2559.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
പയ്യന്നൂര്‍ മണ്ഡലത്തിലെ
പാലക്കാട്-എട്ടിക്കുളം
എച്ച്.എസ്. റോഡ്,
വെള്ളൂര്‍-പടിയോട്ടുചാല്‍
റോഡ് എന്നിവയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ എസ്റ്റിമേറ്റ്
ധനാനുമതിക്കായി
സമര്‍പ്പിക്കാന്‍
കെ.ആർ.എഫ്.ബി. യ്ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതികള്‍ക്ക് കിഫ്ബിയില്‍
നിന്ന് ധനാനുമതി നല്‍കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
2560.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2017-18
മുതല്‍ 2022-23 വരെയുള്ള
സാമ്പത്തിക വര്‍ഷങ്ങളിൽ
അരൂര്‍ മണ്ഡലത്തിലെ
എം.എല്‍.എ. ആസ്തി വികസന ഫണ്ട്
പ്രകാരമുള്ള ടെന്‍ഡര്‍
സേവിംഗ്സ് തുക എത്രയാണെന്ന്
സാമ്പത്തിക വര്‍ഷം തിരിച്ച്
വിശദമാക്കാമോ?
2561.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
എം.
എല്‍. എ. മാരുടെ ആസ്തി വികസന
പദ്ധതി വിനിയോഗിച്ച്
നടത്തുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും മറ്റു
പ്രവൃത്തികളും ധനകാര്യ ജില്ലാ
പരിശോധന വിഭാഗങ്ങള്‍ എല്ലാ
മാസവും പരിശോധന നടത്തി
പ്രതിമാസ റിപ്പോര്‍ട്ട്
ധനകാര്യ (നോഡല്‍-ബി)
വകുപ്പില്‍
സമര്‍പ്പിക്കുന്നുണ്ടോ; ഇത്
കൃത്യമായി
പാലിക്കുന്നുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
ജില്ലാ
പരിശോധന വിഭാഗത്തിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുന്നതിനായി
സെക്ഷന്‍ ഓഫീസര്‍ക്ക് പകരം
അണ്ടര്‍ സെക്രട്ടറി റാങ്കില്‍
കുറയാത്ത ഉദ്യോഗസ്ഥനെ ജില്ലാ
ധനകാര്യ പരിശോധന
ഉദ്യോഗസ്ഥനായി നിയമിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ?
2562.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ എയ്ഡഡ്
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനായുള്ള
ചലഞ്ച് ഫണ്ട് സൗകര്യം ഏതൊക്കെ
സ്കൂളുകള്‍ക്ക്
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
2563.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഏറനാട്
മണ്ഡലത്തിൽ 2021-22, 2022-23,
2023-24 എന്നീ വർഷങ്ങളിൽ എം.
എൽ. എ. പ്രത്യേക വികസന ഫണ്ട്
വിനിയോഗിച്ച്
നടപ്പിലാക്കുന്നതിന് ശിപാർശ
ചെയ്ത പ്രവൃത്തികൾ
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളിൽ ഏതിനെല്ലാം
ഭരണാനുമതി നൽകിയിട്ടുണ്ടെന്ന്
തുക സഹിതം വിശദമാക്കാമോ;
(
സി )
അവയില്‍
എഗ്രിമെന്‍റ് വെച്ചത്, പണി
പൂര്‍ത്തിയാക്കിയത്,
സാങ്കേതിക തടസ്സങ്ങള്‍ മൂലം
പൂര്‍ത്തിയാക്കാന്‍
കഴിയാത്തത് എന്നിവ
ഏതെല്ലാമാണെന്ന് അറിയിക്കുമോ?
2564.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ആസ്തി
വികസന ഫണ്ടിൽ നിന്നും റോഡ്
ടൈൽ ഇടുന്നതിന് ഓരോന്നിനും
പ്രത്യേകം പ്രത്യേകം അനുമതി
വാങ്ങേണ്ടതായിട്ട് വരുന്നത്
പ്രവൃത്തി ചെയ്യുന്നതിൽ
കാലതാമസം
ഉണ്ടാകുന്നതിനിടയാകുന്നു
എന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എല്ലാ
പ്രവൃത്തികളുടെയും എണ്ണം
ഒരുമിച്ച് തിട്ടപ്പെടുത്തി
അനുമതി നൽകാനുള്ള നടപടി
സ്വീകരിക്കുമോ?
ആലത്തൂര്‍
മണ്ഡലത്തിലെ വികസന പദ്ധതികൾ
2565.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ എം.എല്‍.എ.യുടെ
പ്രാദേശിക വികസന പദ്ധതി,
ആസ്തി വികസന പദ്ധതി
എന്നിവയില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ചതും,
പൂര്‍ത്തിയാവാത്തതുമായ
പ്രവൃത്തികള്‍ നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ആസ്തി വികസന
പദ്ധതികളില്‍ ഇതുവരെയുള്ള
ടെണ്ടര്‍ സേവിംഗ്സ്
സംബന്ധിച്ചുള്ള വിശദാംശം
ലഭ്യമാക്കുമോ?
2566.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കോഴിക്കോട്
നോര്‍ത്ത് നിയോജകമണ്ഡലത്തിലെ
ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്
നടക്കുന്ന പ്രവൃത്തികളിൽ
പ്രത്യേക അനുമതിക്കായി
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
അവയില്‍ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
2567.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കുണ്ടറ
നിയോജകമണ്ഡലത്തിൽ 2016-17
മുതൽ 2020-21 വരെയുള്ള
സാമ്പത്തിക വര്‍ഷങ്ങളില്‍
ഭരണാനുമതി ലഭിച്ചിട്ടുളളതും
പൂര്‍ത്തീകരിച്ചിട്ടുളളതുമായ
പ്രവ്യത്തികള്‍
ഏതൊക്കെയെന്നും
അനുവദിച്ചിരുന്ന തുക,ടെണ്ടര്‍
സേവിംഗ്സ് തുക എത്രയെന്നും
വിശദമാക്കാമോ?
2568.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തില്‍ നിന്നും ആസ്തി
വികസനഫണ്ട്, പ്രത്യേക
വികസനഫണ്ട് എന്നിവയിലെ
പ്രവൃത്തികള്‍ക്ക് പ്രത്യേക
അനുമതിക്കായി 2023-ല്‍ എത്ര
പ്രൊപ്പോസലുകള്‍ (കത്തുകള്‍)
ലഭിച്ചിട്ടുണ്ട്;
(
ബി )
ഇതില്‍
എത്ര പ്രൊപ്പോസലുകള്‍ക്ക്
പ്രത്യേക അനുമതി
നല്‍കിയിട്ടുണ്ട്; അവ
ഏതൊക്കെയാണ്; വിശദമാക്കാമോ;
(
സി )
എത്ര
പ്രൊപ്പോസലുകള്‍
നിരസിച്ചിട്ടുണ്ട്; അവ
നിരസിക്കപ്പെട്ടതിന്റെ
കാരണങ്ങള്‍ വെളിപ്പെടുത്തുമോ?
2569.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2021-2022,
2022-2023 സാമ്പത്തിക
വര്‍ഷങ്ങളില്‍ കോങ്ങാട്
നിയോജക മണ്ഡലത്തിലെ
എം.എല്‍.എ. ആസ്തി വികസന
ഫണ്ട്, പ്രത്യേക വികസന നിധി
എന്നിവയില്‍ ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്ന പദ്ധതികളുടെ
വിശദ വിവരങ്ങള്‍
ലഭ്യമാക്കാമോ; പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി
അറിയിക്കാമോ;
(
ബി )
2018-2019
മുതല്‍ 2020-2021 വരെയുള്ള
സാമ്പത്തിക വര്‍ഷങ്ങളില്‍
കോങ്ങാട് മണ്ഡലത്തിലെ ആസ്തി
വികസന പദ്ധതി പ്രകാരമുള്ള
ടെന്‍ഡര്‍ സേവിംഗ്സ്
എത്രയാണെന്ന് വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ?
2570.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കായംകുളം
നിയോജകമണ്ഡലത്തില്‍ 2005
മുതല്‍ 2015 വരെ
എം.എല്‍.എ.യുടെ പ്രത്യേക
വികസന നിധി, ആസ്തിവികസന ഫണ്ട്
എന്നിവ വിനിയോഗിച്ച്
നടപ്പിലാക്കിയ പദ്ധതികള്‍
ഏതൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
ഈ
കാലയളവില്‍ നിര്‍മ്മാണം
ആരംഭിച്ചിട്ടും നിര്‍മ്മാണം
പൂര്‍ത്തീകരിക്കാത്ത
പദ്ധതികള്‍ ഉണ്ടെങ്കില്‍ അവ
ഏതൊക്കെയെന്നും കാരണവും
വിശദമാക്കാമോ?
2571.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എം.എല്‍.എ-എസ്.ഡി.എഫ്
ഫണ്ട് വിനിയോഗിക്കുമ്പോള്‍
ധനകാര്യ (നോഡല്‍ സെന്റര്‍-ബി)
വകുപ്പിന്റെ 10.01.2023-ലെ
സ.ഉ.(സാധാ)നം. 191/2023/ധന
ഉത്തരവ് അനുസരിച്ച്
പ്രവൃത്തികള്‍ ചെയ്യുന്നതിന്
2023-24 വര്‍ഷത്തേയ്ക്ക്
മേല്‍ ഉത്തരവ് നീട്ടി
നല്‍കിയിട്ടുണ്ടോ എന്ന്
വിശദമാക്കാമോ?
2572.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എം.എൽ.എ
ആസ്തി വികസന ഫണ്ട്, സ്പെഷ്യൽ
വികസന നിധി എന്നിവയിൽ
ഉൾപ്പെടുന്ന പ്രവൃത്തികൾക്ക്
ധനകാര്യ വകുപ്പിന്റെ
പ്രത്യേകാനുമതി ആവശ്യമുള്ള
സാഹചര്യങ്ങളിൽ എം.എൽ.എ
സമർപ്പിക്കുന്ന അപേക്ഷകൾക്ക്
പ്രത്യേക അനുമതി ലഭിക്കുവാന്‍
കാലതാമസമെടുക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സമയബന്ധിതമായി
പ്രത്യേകാനുമതികൾ നൽകുവാന്‍
നടപടി സ്വീകരിക്കുമോ ?
2573.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിൽ എം.എൽ.എ. ഫണ്ട്
ഉപയോഗിച്ച് നടത്തിവരുന്ന
കോതമംഗലം-പെരുമ്പന്‍കുത്ത്
റോഡിലെ പുന്നേക്കാട് കവല
വികസനവുമായി ബന്ധപ്പെട്ട്
ധനകാര്യ വകുപ്പിന്റെ പ്രത്യേക
അനുമതിക്കായി
സമർപ്പിച്ചിട്ടുള്ള ഫയൽ (നം.
2625007/എന്‍.സി-ബി3/199/2023-ധന)
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഫയലിന്റെ വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഫയൽ അടിയന്തരമായി
തീർപ്പുകൽപ്പിച്ച് പദ്ധതി
നടപ്പിലാക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
2574.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ക്ഷീര
വികസന സഹകരണ സംഘങ്ങള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിന് വേണ്ടി
എം.എല്‍.എ.യുടെ പ്രത്യേക
വികസന ഫണ്ടില്‍ നിന്നും തുക
അനുവദിക്കാമെന്ന്
മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സഹകരണ സംഘങ്ങളുടെ ആസ്തി
ഗ്രാമപഞ്ചായത്തുകളുടെയോ
സര്‍ക്കാരിന്റെയോ അധീനതയില്‍
അല്ലെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഈ
സാഹചര്യത്തില്‍ ഇത്തരം സഹകരണ
സംഘങ്ങള്‍ക്ക് ഫണ്ട്
അനുവദിക്കുന്നതിന്
മാര്‍ഗ്ഗരേഖയില്‍ മാറ്റം
വരുത്തി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
2575.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
മാവേലിക്കര
കെ.എസ്.ആര്‍.ടി.സി.
ഡിപ്പോയ്ക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ. എ.ഡി.എസി-ല്‍ തുക
അനുവദിച്ചിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണത്തിന്റെ
അനുമതിയുമായി ബന്ധപ്പെട്ട്
ധനകാര്യ വകുപ്പ് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
2576.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-17
മുതൽ 2023 ജൂലൈ മാസം വരെയുള്ള
കാലയളവിൽ സംസ്ഥാന സർക്കാരിന്
കേന്ദ്ര സർക്കാരിൽ നിന്നും
എത്ര കോടി രൂപ ഗ്രാന്റ്
ഇനത്തിൽ ലഭിച്ചു എന്ന് വർഷം
തിരിച്ച് വ്യക്തമാക്കാമോ;
ഗ്രാന്റ് തുകയുടെ വകുപ്പ്
തിരിച്ചുള്ള വിശദാംശങ്ങൾ
നൽകാമോ?
ക്ഷേമ
പെന്‍ഷനുള്ള കേന്ദ്ര വിഹിതം
2577.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ക്ഷേമ
പെന്‍ഷനുള്ള കേന്ദ്രവിഹിതം
ലഭിക്കാതെ വരുമ്പോള്‍ ക്ഷേമ
പെന്‍ഷന്‍ നല്‍കുന്നതിന്
സംസ്ഥാനം എന്ത് നടപടിയാണ്
സ്വീകരിച്ച്
വന്നിട്ടുള്ളതെന്ന്
അറിയിക്കുമോ;
(
ബി )
ക്ഷേമ
പെന്‍ഷന്‍ നല്‍കുന്നതിനുള്ള
കേന്ദ്ര വിഹിതം
ലഭിക്കാത്തതിനാല്‍ 2021-22,
2022-23, 2023-24(2023 ഡിസംബർ
വരെ) സാമ്പത്തിക വർഷങ്ങളിൽ
എത്ര രൂപ സംസ്ഥാന ഖജനാവില്‍
നിന്നും പ്രസ്തുത
ആവശ്യത്തിനായി
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
2578.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
കെ. ആൻസലൻ
ശ്രീ.
കെ.വി.സുമേഷ്
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നടപ്പാക്കുന്ന കേന്ദ്ര
പദ്ധതികളിലെ കേന്ദ്ര
വിഹിതത്തിൽ കുടിശ്ശിക
വരുത്തിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
കേന്ദ്ര
വിഹിതം
ലഭ്യമാക്കാതിരുന്നിട്ടുപോലും
പല പദ്ധതികള്‍ക്കും സംസ്ഥാന
വിഹിതവും അധിക വിഹിതവും
സംസ്ഥാന സര്‍ക്കാര്‍
അനുവദിച്ച് വരുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
സംസ്ഥാന
വിഹിതം നാല്പത് ശതമാനമോ
അതിലധികമോ ഉള്ള പദ്ധതികള്‍
കേന്ദ്രം നിര്‍ദേശിക്കുന്ന
പേരുകളില്‍ നടത്തുവാനുള്ള
സമ്മര്‍ദ്ദം എന്ന നിലയില്‍
ഇത്തരം പദ്ധതികള്‍ക്ക്
അര്‍ഹമായ ഗ്രാന്റുകളും
വിഹിതവും നല്‍കുന്നതിൽ
കേന്ദ്ര സര്‍ക്കാര്‍
മന:പൂര്‍വ്വമായ വീഴ്ച
വരുത്തുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
2579.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേന്ദ്രസർക്കാരിൽ
നിന്നും സംസ്ഥാനത്തിന്
ലഭിക്കേണ്ട തിരശ്ചീന
വികേന്ദ്രീകരണത്തിലൂടെയുള്ള
നികുതി വിഹിതം പതിനൊന്നാം
ധനകാര്യ കമ്മീഷന്റെ കാലയളവിൽ
എത്ര ശതമാനം ആയിരുന്നു; 12,
13, 14, 15 ധനകാര്യ
കമ്മീഷനുകളുടെ കാലയളവിൽ ഇത്
യഥാക്രമം എത്ര
ശതമാനമായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഈ
ഇനത്തിൽ മേൽപ്പറഞ്ഞ ഓരോ
ധനകാര്യ കമ്മീഷന്റെ
കാലയളവിലും സംസ്ഥാനത്തിന്
ലഭിച്ച ആകെത്തുക എത്രയാണെന്ന്
വ്യക്തമാക്കുമോ?
2580.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം സംസ്ഥാനത്തിന്റെ
കടമെടുപ്പ് പരിധി
ഉയർത്തുന്നതിനും കേന്ദ്രത്തിൽ
നിന്ന് ലഭിക്കാനുള്ള ഗ്രാന്റ്
ഉൾപ്പെടെയുള്ളവ
ആവശ്യപ്പെട്ടുകൊണ്ടും
നാളിതുവരെ കേന്ദ്രസർക്കാരിന്
സമർപ്പിച്ചിട്ടുള്ള
കത്തുകളുടെയും
നിവേദനങ്ങളുടെയും അവയ്ക്ക്
കേന്ദ്രസർക്കാർ നൽകിയിട്ടുള്ള
മറുപടികളുടെയും പകർപ്പ്
ലഭ്യമാക്കുമോ?
2581.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സർക്കാർ വിവിധയിനങ്ങളിലായി
സംസ്ഥാനത്തിന് നൽകേണ്ട
സാമ്പത്തിക വിഹിതം കുടിശ്ശിക
ആയത് സംബന്ധിച്ച് കേന്ദ്ര
ധനമന്ത്രി നടത്തിയ പ്രസ്താവന
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിന്റെ യാഥാർത്ഥ്യം
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്തിന്
ലഭിക്കേണ്ട കേന്ദ്രവിഹിതം
തരാതെയും സംസ്ഥാനത്തെ
സാമ്പത്തികമായി
അസ്ഥിരപ്പെടുത്തുന്നതിനും
കേന്ദ്ര സർക്കാർ നടപടി
സ്വീകരിക്കുന്നു എന്നുള്ള
ആക്ഷേപം
വിലയിരുത്തിയിട്ടുണ്ടോ;
എങ്കിൽ ഇത്തരത്തിൽ കേന്ദ്ര
സർക്കാർ സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
സി )
പ്രസ്‌തുത
നടപടികള്‍ക്കെതിരെ സംസ്ഥാന
സർക്കാർ എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചത്;
ധനവിഹിതത്തിലെ കുറവ് മൂലം
പദ്ധതിനിർവ്വഹണം
തടസപ്പെടാതിരിക്കുവാൻ
സംസ്ഥാനം സ്വീകരിച്ച നടപടികൾ
എന്തൊക്കെ;
(
ഡി )
സംസ്ഥാന
നികുതി വരുമാനത്തിൽ വർദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
2582.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പതിനഞ്ചാം
ധനകാര്യ കമ്മീഷൻ
സംസ്ഥാനത്തിന് ശിപാർശ ചെയ്ത
റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്
ആകെ എത്രയായിരുന്നു; ഇതിൽ ഓരോ
വർഷവും സംസ്ഥാനം കൈപ്പറ്റിയ
തുക എത്രയാണ്; ഇനി എത്ര തുക
ലഭിക്കാനുണ്ട്; സാമ്പത്തിക
വർഷം അടിസ്ഥാനത്തിൽ വിശദാംശം
ലഭ്യമാക്കുമോ?
2583.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തദ്ദേശ
പൊതു സര്‍വീസിന്റെ ഭാഗമായി
പുതുതായി തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
(
ബി )
തദ്ദേശ
വകുപ്പിലെ നിലവിലെ തസ്തികകള്‍
അപ്ഗ്രേഡ് ചെയ്തതിന്റെ
ഭാഗമായും പുതിയതായി തസ്തിക
സൃഷ്ടിച്ചതിന്റെ ഭാഗമായും
അധിക സാമ്പത്തിക ബാധ്യത
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ?
2584.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ നബാര്‍ഡ് മുഖേന
ഏതൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും വിശദമാക്കാമോ;
(
ബി )
നബാര്‍ഡ്
മുഖേന പുതുതായി
നടപ്പിലാക്കാനുള്ള ഏതൊക്കെ
പദ്ധതികളുടെ വിശദമായ
പ്രോജക്ട് റിപ്പോര്‍ട്ട്
ലഭ്യമാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
2585.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ജില്ലാ
ധനകാര്യ പരിശോധനാ വിഭാഗത്തിലെ
ജീവനക്കാരുടെ തസ്തിക, എണ്ണം
എന്നിവ ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
ജില്ലാ
ധനകാര്യ പരിശോധനാ വിഭാഗത്തിന്
ആവശ്യത്തിന്
ജീവനക്കാരില്ലാത്തതിനാൽ
കാര്യക്ഷമമായി
പ്രവർത്തിക്കുവാൻ
കഴിയുന്നില്ലെന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അക്കാര്യം
പരിശോധിക്കാമോ;
(
സി )
ചില
ജില്ലാ ധനകാര്യ പരിശോധനാ
വിഭാഗങ്ങളിൽ സെക്ഷൻ ഓഫീസറും
ഒരു അസിസ്റ്റന്റും
മാത്രമേയുള്ളു എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അക്കാര്യം
പരിശോധിക്കാമോ;
(
ഡി )
ഒരു
സെക്ഷൻ ഓഫീസർ, മൂന്ന്
അസിസ്റ്റന്റ് , ഒരു
കംപ്യൂട്ടർ അസിസ്റ്റന്റ് എന്ന
രീതിയിൽ ക്രമീകരിച്ച് ജില്ലാ
ധനകാര്യ പരിശോധനാ വിഭാഗങ്ങളെ
ശക്തിപ്പെടുത്താൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
ഇ )
ജില്ലാ
ധനകാര്യ പരിശോധനാ
വിഭാഗത്തിന്റെ മേഖല,
താലൂക്ക്, ജില്ലാതല
ഓഫിസുകളിലെ പരിശോധന
കുറ്റമറ്റതാക്കാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
പെൻഷൻകാരുടെ
ആനൂകൂല്യങ്ങള്‍
2586.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
സര്‍വ്വീസില്‍ നിന്നും
വിരമിച്ച ജീവനക്കാര്‍ക്ക്
നല്‍കുവാനുള്ള പെന്‍ഷന്‍
റിവിഷന്‍ അരിയര്‍, പുതുക്കിയ
ഡി.ആർ, എന്നിവ എപ്പോള്‍
നല്‍കുവാനാകും
എന്നറിയിക്കാമോ; വിരമിച്ച
ജീവനക്കാര്‍ക്ക്
നല്‍കുവാനുള്ള ഇത്തരം
ആനൂകൂല്യം
നല്‍കാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
മേൽപ്പറഞ്ഞ ആനുകൂല്യങ്ങള്‍
ലഭിക്കാതെ മരണപ്പെട്ട് പോയ
എത്ര പെന്‍ഷന്‍കാരുണ്ടെന്ന്
ജില്ല തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ; ഇത്തരം
ആനുകൂല്യങ്ങള്‍ അടിയന്തരമായി
അവരുടെ ആശ്രിതര്‍ക്ക്
നല്‍കുവാന്‍ നടപടികള്‍
സ്വീകരിക്കുമോ;
(
സി )
പെന്‍ഷന്‍കാര്‍ക്ക്
നല്‍കിയിട്ടുള്ള മെഡിസെപ്പ്
പദ്ധതിയിലെ അപാകതകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പരിഹരിക്കുന്നതിന് നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ; ഇത്
സംബന്ധിച്ച് പെന്‍ഷനേഴ്സ്
സംഘടനകള്‍ നല്‍കിയ
നിവേദനങ്ങളിൽ സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണ്
വ്യക്തമാക്കാമോ?
2587.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
എന്‍.പി.എസ്
ജീവനക്കാർക്കുള്ള സർക്കാർ
വിഹിതം മറ്റ്
സംസ്ഥാനങ്ങളുടേതുപോലെ പതിനാലു
ശതമാനമാക്കാൻ ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(
ബി )
എന്‍.പി.എസ്.
ജീവനക്കാർക്ക് ഡി.സി.ആര്‍.ജി.
പുന:സ്ഥാപിക്കാൻ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(
സി )
എന്‍.പി.എസ്.
ജീവനക്കാരുടെ കേന്ദ്ര
അക്കൗണ്ടിൽ നിന്നും നാളിതുവരെ
സർക്കാര്‍ എത്ര രൂപ കടം
എടുത്തിട്ടുണ്ട്; വർഷം
തിരിച്ച് വ്യക്തമാക്കാമോ?
2588.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തദ്ദേശസ്വയംഭരണ
പൊതുസർവ്വീസിൽ ഉള്‍പ്പെട്ടതും
2019 മുതല്‍ സര്‍ക്കാര്‍
ജീവനക്കാരായി വിജ്ഞാപനം
ചെയ്തിട്ടുള്ളതുമായ
മുനിസിപ്പല്‍ കോമണ്‍
സര്‍വീസില്‍
ഉള്‍പ്പെട്ടിരിക്കുന്ന
ജീവനക്കാര്‍ക്ക് പെന്‍
നമ്പര്‍ അനുവദിക്കുന്നതിനുള്ള
തടസ്സം വിശദമാക്കാമോ;
(
ബി )
ധനകാര്യ
വകുപ്പിന്റെ സര്‍ക്കുലര്‍
പ്രകാരം സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് പെന്‍
നമ്പറാണ് നല്‍കേണ്ടത്
എന്നിരിക്കെ സര്‍ക്കാര്‍
ജീവനക്കാരാക്കി മാറ്റിയ
നഗരസഭാ ജീവനക്കാര്‍ക്ക് പെന്‍
നമ്പര്‍ അനുവദിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(
സി )
പഞ്ചായത്ത്
ഫണ്ടില്‍ നിന്നും ശമ്പളം
നല്‍കുന്ന പഞ്ചായത്ത്
ജീവനക്കാര്‍ക്ക് പെന്‍
നമ്പര്‍ അനുവദിക്കുന്നുണ്ടോ;
വിശദമാക്കാമോ?
2589.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2023
ഡിസംബര്‍ വരെ മെഡിസെപ്പ്
പ്രീമിയം ഇനത്തില്‍ എത്ര രൂപ
ഇന്‍ഷുറന്‍സ് കമ്പനിയ്ക്
ലഭിച്ചു എന്ന്
വ്യക്തമാക്കാമോ;
(
ബി )
2023
ഡിസംബര്‍ വരെ എത്ര രൂപയുടെ
ക്ലെയിമുകള്‍ക്കാണ് അംഗീകാരം
നല്‍കിയത്;
(
സി )
മെഡിസെപ്പ്
പദ്ധതി പ്രകാരം എത്ര രൂപയുടെ
ക്ലെയിമുകള്‍
പെന്റിംഗിലുണ്ട്;
വിശദമാക്കാമോ?
2590.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജില്ലാ
ധനകാര്യ പരിശോധന ഓഫീസർമാരുടെ
നിയമനവുമായി ബന്ധപ്പെട്ട്
സർക്കാർ
പുറപ്പെടുവിച്ചിട്ടുള്ള
22.02.2017-ലെ സ.ഉ.(കൈ) നം.
563/ 2017/ധന നമ്പർ
ഉത്തരവിന്റെയും ജില്ലാ ലോൺ
റീകൺസീലിയേഷൻ
ഓഫീസർമാരുടെ നിയമനവുമായി
ബന്ധപ്പെട്ട 17.01.1992-ലെ
546660/ഭരണം എ2
/1991/ധന നമ്പർ ഓഫീസ്
ഉത്തരവിന്റെയും പകർപ്പുകൾ
ലഭ്യമാക്കാമോ;
(
ബി )
22.02.2017-ലെ
സ.ഉ.(കൈ) നം. 563/ 2017/ധന
നമ്പർ
ഉത്തരവിൽ സ്ത്രീ
ശാക്തീകരണം, ലിംഗനീതി എന്നീ
സുസ്ഥിര വികസന ലക്ഷ്യങ്ങളെ
അട്ടിമറിക്കുന്ന
വ്യവസ്ഥകൾ/വാക്കുകൾ
ഉൾക്കൊള്ളിച്ചിരിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അപ്രകാരം ലിംഗവിവേചനം
പ്രകടിപ്പിക്കുന്ന
വ്യവസ്ഥകൾ/വാക്കുകൾ പ്രസ്തുത
ഉത്തരവിൽ നിന്നും നീക്കം
ചെയ്ത് ജില്ലാ ധനകാര്യ
പരിശോധന ഉദ്യോഗസ്ഥരുടെ
നിയമനത്തിനായി
ലിംഗഭേദമില്ലാതെ ധനകാര്യ
വകുപ്പിലെ സെക്ഷൻ
ഓഫീസർമാരുടെ പൊതു
സീനിയോരിറ്റി ലിസ്റ്റ്
തയ്യാറാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
ഉത്തരവ്
പുറപ്പെടുവിക്കുന്നതിന് മുൻപ്
ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര
വകുപ്പിന്റെ അഭിപ്രായം
തേടിയിട്ടുണ്ടോ; ഇല്ലെങ്കിൽ
എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ?
2591.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2022-23,
2023-24 സാമ്പത്തിക വർഷത്തെ
ബഡ്ജറ്റിൽ ചിറ്റൂർ
നിയോജകമണ്ഡലത്തിൽ ഇരുപത്
ശതമാനം തുക അനുവദിച്ച ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
നൽകിയിട്ടുള്ളതെന്നും ഏതൊക്കെ
പ്രവൃത്തികൾക്കാണ് ഭരണാനുമതി
നൽകാത്തതെന്നും വിശദമാക്കാമോ;
(
ബി )
ഭരണാനുമതി
നൽകാത്ത പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്, അനുമതിക്കായി
വകുപ്പിൽ സമർപ്പിച്ചിരുന്നോ;
വിശദമാക്കാമോ?
2592.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-2024
സാമ്പത്തിക വര്‍ഷത്തില്‍
നെയ്യാറ്റിന്‍കര ജനറല്‍
ആശുപത്രിയിലെ പുതിയ മന്ദിര
നിര്‍മ്മാണത്തിന് ബഡ്ജറ്റില്‍
അനുവദിച്ച 6 കോടി രൂപയുടെ
പ്രവൃത്തിക്ക് ആരോഗ്യ വകുപ്പ്
പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ്
വിഭാഗം വഴി നല്‍കിയ ഡി.പി.ആർ
അനുസരിച്ച് ധനകാര്യവിഭാഗം
ഭരണാനുമതി നല്‍കിയിട്ടുണ്ടോ
എന്ന് വിശദമാക്കുമോ?
കണ്ണൂർ
വനിതാ കോളേജിൽ കിഫ്‌ബിയുടെ
നിർമ്മാണ പ്രവർത്തനങ്ങൾ
2593.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂർ
ഗവണ്മെന്റ് വനിതാ കോളേജിൽ
കിഫ്‌ബി പദ്ധതി പ്രകാരം
നടപ്പിലാക്കി വരുന്ന നിർമ്മാണ
പ്രവർത്തനങ്ങളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
2594.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2022-23ലെ
ബജറ്റില്‍ ഉള്‍പ്പെടുത്തിയ
പദ്ധതിയായ നൂറനാട് പടനിലം
ക്ഷേത്രം, ചുനക്കര
തിരുവൈരുര്‍ മഹാദേവക്ഷേത്രം
എന്നീ പ്രദേശങ്ങളില്‍
കെ.എസ്.ഇ.ബി. യുടെ യു.ജി.
കേബിള്‍ സ്ഥാപിക്കുന്നതിന്റെ
അനുമതി വേഗത്തില്‍
ലഭ്യമാക്കുമോ?
2595.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ബജറ്റില്‍
പ്രഖ്യാപിച്ചതും 20% ബജറ്റ്
ടോക്കണ്‍ പ്രൊവിഷന്‍
ലഭിച്ചതുമായ കോങ്ങാട്
മണ്ഡലത്തിലെ പ്രവൃത്തികള്‍
ഏതൊക്കെയെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
നല്‍കുന്നതുമായി ബന്ധപ്പെട്ട്
സ്വീകരിച്ചുവരുന്ന നടപടികളുടെ
നിലവിലെ സ്ഥിതി ഇനം തിരിച്ച്
വിശദമാക്കാമോ?
2596.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം ബഡ്ജറ്റുകളില്‍
പ്രഖ്യാപിച്ച നെന്മാറ
മണ്ഡലത്തിലെ പദ്ധതികൾ
ഏതെല്ലാമെന്ന് വിശദമാക്കുമോ;
(
ബി )
ഈ
പദ്ധതികൾ സമയബന്ധിതമായി
നടപ്പാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
2597.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2023-2024
വർഷത്തെ ബജറ്റിൽ
പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട്
റോഡിന് 10 കോടി രൂപ
അനുവദിച്ചിരുന്നോ എന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
റോഡ് മറ്റേതെങ്കിലും ഫണ്ട്
ഉപയോഗിച്ച് പണി
പൂർത്തിയാക്കിയതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
ബജറ്റിൽ
അനുവദിച്ച തുക
മേപ്പയ്യൂർ-ചെറുവണ്ണൂർ-ആവള
റോഡിന്
അനുവദിക്കണമെന്നാവശ്യപ്പെട്ട്
കത്ത് ലഭിച്ചിരുന്നോ;
വിശദമാക്കാമോ;
(
ഡി )
ധനകാര്യ
വകുപ്പിലെ
ബി1/105/23സി.പി.ഡബ്ല്യൂ.ഡി.-പി.എസ്.2/285/23
നമ്പർ ഫയലിൽ എടുത്ത തീരുമാനം
വിശദമാക്കാമോ?
2598.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2020-21
മുതല്‍ 2023-24 വരെയുള്ള
സാമ്പത്തിക വര്‍ഷങ്ങളിലെ
ബജറ്റില്‍ പ്രഖ്യാപിച്ചതും
20% ബജറ്റ് പ്രൊവിഷന്‍
ലഭിച്ചതുമായ കുന്നത്തുനാട്
മണ്ഡലത്തിലെ പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
ഇവയില്‍
ഭരണാനുമതി നല്‍കിയ
പ്രവൃത്തികള്‍ ഏതൊക്കെയെന്നും
അവയുടെ നിലവിലെ സ്ഥിതിയും
വിശദമാക്കാമോ;
(
സി )
ഭരണാനുമതി
ലഭിക്കാത്ത പ്രവൃത്തികള്‍
ഏതൊക്കെയെന്നും ഭരണാനുമതി
നല്‍കാന്‍ വൈകുന്നതിന്റെ
കാരണവും വിശദമാക്കാമോ?
2024-25
വര്‍ഷത്തേക്കുള്ള കേന്ദ്ര ഇടക്കാല
ബഡ്ജറ്റ്
2599.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാരിന്റെ 2024-25
വര്‍ഷത്തേക്കുള്ള ഇടക്കാല
ബഡ്ജറ്റ് സംസ്ഥാനത്തിന്റെ
ആവശ്യങ്ങളും താല്പര്യങ്ങളും
നിരസിക്കുന്നതും പൊതുവേ
നിരാശാജനകവുമാണെന്ന
സാമ്പത്തിക വിദഗ്ദ്ധന്മാരുടെ
അഭിപ്രായം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ബജറ്റ്
അവതരണത്തിന് മുന്നോടിയായി
സംസ്ഥാന സര്‍ക്കാര്‍
എന്തെല്ലാം ആവശ്യങ്ങളാണ്
കേന്ദ്രസര്‍ക്കാരിന്റെ
മുന്നില്‍
അവതരിപ്പിച്ചിരുന്നതെന്നും
ആയതില്‍ എന്തെല്ലാം
അനുവദിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(
സി )
സംസ്ഥാനം
ദീര്‍ഘനാളായി ആവശ്യപ്പെടുന്ന
എയിംസ് പോലുള്ള പുതിയ
സ്ഥാപനങ്ങളോ, റെയിവേ വികസന
പദ്ധതികളോ ബജറ്റില്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്തിന്
അവകാശപ്പെട്ടതും,
ന്യായമായതുമായ ആവശ്യങ്ങള്‍
നിരസിക്കുന്ന
കേന്ദ്രസര്‍ക്കാരിന്റെ
സംസ്ഥാന വിരുദ്ധ നിലപാട്
തിരുത്തിക്കുന്നതിനും
ആവശ്യങ്ങള്‍
നേടിയെടുക്കുന്നതിനും ശക്തമായ
സമ്മര്‍ദ്ദം ചെലുത്തുമോ;
വിശദമാക്കാമോ?
2600.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
റീ
ബിൽഡ് കേരളയ്ക്കായി 2022-23
വാർഷിക പദ്ധതിയിൽ
ഉൾപ്പെടുത്തിയിരുന്ന പദ്ധതി
വിഹിതം എത്രയാണ്; ഇതിൽ
കേന്ദ്ര സഹായം എത്രയാണ്;
സംസ്ഥാനവിഹിതം എത്രയാണ്; ഇതിൽ
ചെലവഴിച്ച തുക എത്ര;
വകയിരുത്തിയ തുകയുടെ എത്ര
ശതമാനമാണ് ചെലവഴിച്ചത്;
വിശദാംശങ്ങൾ വ്യക്തമാക്കുമോ?
പദ്ധതി-പദ്ധതിയേതര
ചെലവുകള്‍ക്കായി ലക്ഷ്യമിട്ട തുക
2601.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സർക്കാര്‍ അധികാരത്തില്‍
വന്നതുമുതൽ നാളിതുവരെയുള്ള
ബഡ്ജറ്റില്‍
പദ്ധതി-പദ്ധതിയേതര
ചെലവുകള്‍ക്കായി ലക്ഷ്യമിട്ട
തുകയും ചെലവഴിച്ച തുകയും
സംബന്ധിച്ച കണക്കുകള്‍
വകുപ്പ് അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(
ബി )
ഓരോ
വകുപ്പിലും മേല്‍പ്പറഞ്ഞ
കാലയളവില്‍ പദ്ധതി-പദ്ധതിയേതര
ചെലവുകള്‍ക്കായി
കേന്ദ്രാവിഷ്കൃത
പദ്ധതികളിലൂടെ കേന്ദ്രത്തില്‍
നിന്നും ലഭിച്ച തുക
എത്രയെന്നും പ്രസ്തുത തുക
പൂര്‍ണ്ണമായും
വിനിയോഗിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ കാരണം
എന്താണെന്നും
വ്യക്തമാക്കാമോ;
(
സി )
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി അനുവദിച്ച
തുക ലാപ്സാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
2021
മുതല്‍ നാളിതുവരെയായി
നികുതി-നികുതിയേതര വരുമാന
ഇനത്തില്‍ എത്ര തുക
ലഭിച്ചുവെന്ന് അറിയിക്കുമോ?
2602.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
റോജി എം. ജോൺ
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സാമൂഹിക
സുരക്ഷാ പെൻഷൻ കമ്പനിയുടെ
2018-2021 കാലയളവിലെ
പ്രവർത്തനങ്ങളെ
സംബന്ധിച്ചുള്ള സി.എ.ജി.
റിപ്പോർട്ടില്‍ 2018 മുതൽ ഓരോ
വർഷവും കമ്പനി ആവശ്യത്തിലധികം
കടമെടുത്തിരുന്നു എന്ന
കണ്ടെത്തൽ സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
പെൻഷൻ
വിതരണത്തിന് ആവശ്യമായ
തുകയെക്കാൾ 4049 കോടി രൂപ
അധികമായി 2019-20 കാലയളവിൽ
കമ്പനി വായ്പയെടുത്തത്തിന്റെ
കാരണം വിശദമാക്കാമോ;
(
സി )
സാമൂഹിക
സുരക്ഷാ പെൻഷൻ കമ്പനിയുടെ
2018 മുതൽ 2021 വരെയുള്ള
പ്രവർത്തനങ്ങളെ
സംബന്ധിച്ചുള്ള സി.എ.ജി.
റിപ്പോർട്ടിലെ 2018-19
വർഷത്തിൽ ബെവ്‌കോയിൽനിന്ന്
1000 കോടി കമ്പനിക്ക്
ലഭിച്ചിട്ടുണ്ടെങ്കിലും
വിവരങ്ങളോ വിശദീകരണങ്ങളോ
ഇല്ലാത്തതിനാൽ ഇടപാടുകൾ
പരിശോധിക്കാനായിട്ടില്ല എന്ന
കണ്ടെത്തൽ
പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
ഇത്തരം
ഗുരുതരമായ കണ്ടെത്തലുകളിൽ
സർക്കാർ അന്വേഷണം
നടത്തുന്നുണ്ടോ;
വിശദമാക്കാമോ?
2603.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
ഷാഫി പറമ്പിൽ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യ
സുരക്ഷാ പെൻഷൻ കമ്പനി പെൻഷൻ
വിതരണത്തിനായി എടുക്കുന്ന
വായ്പയുടെ ബാദ്ധ്യത
സർക്കാരിനായിരിക്കുമെന്ന്
വ്യവസ്ഥ ചെയ്യുന്നുണ്ടോ;
വിശദമാക്കുമോ;
(
ബി )
എന്നാൽ
2018-19 മുതൽ 2020-21
വരെയുള്ള കാലയളവിൽ പലിശ
ഇനത്തിൽ 1596 കോടി രൂപ പെൻഷൻ
കമ്പനി തന്നെ
അടച്ചിട്ടുണ്ടെന്നത്
വസ്തുതയാണോ; വിശദമാക്കുമോ;
(
സി )
പെൻഷൻ
വിതരണത്തിനായി സാമൂഹ്യ
സുരക്ഷാ പെൻഷൻ കമ്പനി
എടുക്കുന്ന വായ്പയുടെ
ബാദ്ധ്യതയിൽ നിന്നും സർക്കാർ
പിന്മാറാനുള്ള
തീരുമാനത്തിന്റെ ഭാഗമാണ് ഈ
നടപടി എന്നത് വസ്തുതയാണോ;
വിശദമാക്കാമോ?
സാമൂഹ്യ
സുരക്ഷാ പെൻഷൻ
2604.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2016-2021
സർക്കാരിന്റെ കാലഘട്ടത്തിൽ 78
മാസത്തെ സാമൂഹ്യ സുരക്ഷാ
പെൻഷൻ നൽകിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
ഇത് സംബന്ധിച്ച രേഖകളുടെ
പകർപ്പ് ലഭ്യമാക്കാമോ?
2605.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2011
-2016 കാലത്തെ സർക്കാരിന്റെ
കാലത്ത് എത്ര പേർക്കാണ് ക്ഷേമ
പെൻഷനുകൾ നല്‍കി
വന്നിരുന്നത്; ഓരോ തരം
പെൻഷനും എന്ത് തുക
വീതമായിരുന്നു; ഇക്കാലത്ത്
ഏതൊക്കെ ക്ഷേമ പെൻഷനുകൾ ആണ്
കുടിശ്ശികയായത്; എത്ര മാസം
കുടിശ്ശികയാണ് ഉണ്ടായത്;
വിശദമാക്കാമോ;
(
ബി )
2016-ൽ
അധികാരത്തിൽ വന്ന സർക്കാർ,
മുൻ സർക്കാരിന്റെ കാലത്ത്
ഉണ്ടായ ക്ഷേമപെൻഷൻ കുടിശ്ശിക
കൊടുത്ത് തീർക്കുന്നതിന്
എന്ത് തുകയാണ് അനുവദിച്ചത്;
എത്ര മാസത്തെ കുടിശ്ശിക
തീർക്കുന്നതിനാണ് ഈ പണം
അനുവദിച്ചത്; വ്യക്തമാക്കാമോ;
(
സി )
2016
മുതൽ ക്ഷേമ പെൻഷൻ ഓരോന്നിലും
ഗുണഭോക്താക്കളുടെ
എണ്ണത്തിലും നൽകുന്ന തുകയിലും
വന്ന വർദ്ധനവ് ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(
ഡി )
ഏതെല്ലാം
ക്ഷേമ പെൻഷനുകളിൽ ആണ് കേന്ദ്ര
സർക്കാർ വിഹിതമുള്ളത്; എന്തു
തുക വീതമാണ് കേന്ദ്ര സർക്കാർ
നൽകുന്നത്; വിശദവിവരം
ലഭ്യമാക്കാമോ?
2606.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹിക സുരക്ഷാ പെൻഷൻ
ലഭിക്കുന്ന ഒരാൾക്ക് ഒരു
പെൻഷനായി നിജപ്പെടുത്തി
സർക്കാർ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
ക്ഷേമനിധിയിലേക്ക്
അംശദായം അടയ്ക്കുന്ന
വ്യക്തികൾക്ക് ക്ഷേമനിധി
പെൻഷൻ നിഷേധിക്കുന്നത്
നിയമപരമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
നിയമസഭ
പാസ്സാക്കിയ നിയമത്തിന്റെ
അടിസ്ഥാനത്തിൽ നടപ്പാക്കിയ
ക്ഷേമനിധി പെൻഷൻ
എക്സിക്യൂട്ടീവ് ഉത്തരവിലൂടെ
നിജപ്പെടുത്തുന്നതു
നിയമപരമാണോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2607.
ശ്രീ.
എ. പി. അനിൽ കുമാർ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സാമൂഹ്യ
സുരക്ഷാ പെൻഷൻ കമ്പനിയുടെ
2018 മുതൽ 2021 വരെയുള്ള
പ്രവർത്തനങ്ങളെ സംബന്ധിച്ച്
സി.എ.ജി. റിപ്പോർട്ടിലെ
കണ്ടെത്തലുകൾ
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റിപ്പോർട്ടിലെ കണ്ടെത്തലുകൾ
എന്തൊക്കെയാണ് എന്ന്
വിശദമാക്കാമോ;
(
സി )
പണമിടപാടുകൾ
സംബന്ധിച്ച് പാസ്ബുക്ക്
അല്ലാതെ മറ്റൊരു രജിസ്റ്ററും
കമ്പനി സൂക്ഷിക്കുന്നില്ല
എന്നതടക്കമുള്ള പ്രസ്തുത
റിപ്പോർട്ടിലെ ഗുരുതരമായ
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തിൽ സാമൂഹ്യ
സുരക്ഷാ പെൻഷൻ കമ്പനിയുടെ
പ്രവർത്തനം സുതാര്യമാക്കാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചത് എന്ന്
വിശദമാക്കാമോ?
2608.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ക്ഷേമ
പെന്‍ഷന്‍ നല്‍കുന്നതിന്
വേണ്ടി സംസ്ഥാന സര്‍ക്കാര്‍
രൂപീകരിച്ച പെന്‍ഷന്‍
കമ്പനിയുടെ ഘടന
എങ്ങനെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
ക്ഷേമ പെന്‍ഷന്‍ വിതരണം
പൂര്‍ണ്ണമായും പ്രസ്തുത
കമ്പനിയാണോ നിറവേറ്റുന്നത്;
കമ്പനിയുടെ സാമ്പത്തിക
സമാഹരണം എങ്ങനെയാണ്; വിശദാംശം
ലഭ്യമാക്കാമോ?
2609.
ശ്രീ
എം നൗഷാദ്
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം
സംസ്ഥാനത്തിന്റെ തനത് നികുതി
വരുമാനത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ; തനത് നികുതി
വരുമാനത്തിലെ വാര്‍ഷിക
വളര്‍ച്ചാനിരക്കില്‍
മുന്നേറ്റം ഉണ്ടാക്കുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷവും
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍ വര്‍ദ്ധനവ്
ഉണ്ടാക്കുന്നതിനടിസ്ഥാനമായി
നടത്തിയ പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
2610.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നികുതി
വകുപ്പ്
പുന:സംഘടിപ്പിച്ചതിലൂടെ
എന്തെല്ലാം നേട്ടം
ഉണ്ടാക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
നികുതി
പിരിവിലും നികുതി വെട്ടിപ്പ്
തടയുന്നതിലും വകുപ്പിന്റെ
പ്രൊഫഷണലിസം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
2611.
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-21
കാലയളവിലെ സർക്കാരിന്റെ കാലം
മുതൽ നാളിതുവരെ ഓരോ
സാമ്പത്തിക വർഷവും
സംസ്ഥാനത്തിന്
കേന്ദ്രസർക്കാരിൽ നിന്ന്
ലഭിച്ച നികുതി വിഹിതം എത്ര
കോടി രൂപയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഗ്രാൻഡുകൾ,
മറ്റ് ധനസഹായം എന്നീ ഇനങ്ങളിൽ
എത്ര കോടി രൂപ വീതമാണ്
ലഭിച്ചത് ; സാമ്പത്തിക
വർഷാടിസ്ഥാനത്തിൽ
വിശദമാക്കുമോ?
2612.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ജി.എസ്.ടി. നടപ്പിലാക്കിയ
ശേഷം
കെട്ടിടനിർമ്മാണം,വാണിജ്യം,ചരക്കുസേവനം
തുടങ്ങിയ പ്രധാനപ്പെട്ട
സെക്ടറുകളിലെ വിലക്കയറ്റ
തോതും ആനുപാതികമായുള്ള നികുതി
വരുമാനവും തമ്മിലുള്ള അന്തരം
സംബന്ധിച്ച് ഏതെങ്കിലും
തലത്തിൽ പരിശോധന
നടത്തിയിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
നികുതിയേതര
വരുമാനം
2613.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
തനത് നികുതിയേതര
വരുമാനത്തിന്റെ സ്രോതസ്സുകൾ
ഏതൊക്കെയാണ്;
(
ബി )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഓരോ സ്രോതസ്സിൽ
നിന്നും ഓരോ സാമ്പത്തിക
വർഷവും ലഭിച്ച നികുതിയേതര
വരുമാനം എത്രയെന്നും ആയത് ആകെ
നികുതി വരുമാനത്തിന്റെ എത്ര
ശതമാനമാണെന്നും സാമ്പത്തിക
വർഷം അടിസ്ഥാനത്തിൽ
വിശദമാക്കുമോ?
2614.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
വിഭവ സമാഹരണത്തിന്റെ ഭാഗമായി
നികുതി ചോര്‍ച്ച തടയുവാനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
മാഹിയില്‍
നിന്ന് റോഡ് മാര്‍ഗ്ഗവും
കർണാടക റിഫെെനറിയില്‍
നിന്നും കടല്‍മാര്‍ഗ്ഗവും
പെട്രോളും, ഡീസലും
കടത്തുന്നതിലൂടെ
നഷ്ടപ്പെടുന്ന നികുതി
തട്ടിപ്പ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് തടയുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടി
വ്യക്തമാക്കാമോ?
2615.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2016
-21 സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഓരോ സാമ്പത്തിക
വർഷവും സംസ്ഥാനത്തിന്റെ
ധനക്കമ്മി
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
ധനക്കമ്മി
നേരിടാൻ ഏതൊക്കെ വായ്പ
ഇനങ്ങളെയാണ് സംസ്ഥാന സർക്കാർ
ആശ്രയിച്ചത്; ഓരോ ഇനത്തിലും
സമാഹരിച്ച തുക എത്ര വീതമാണ്;
വിശദാംശങ്ങൾ സാമ്പത്തിക
വർഷത്തിന്റെ അടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ പൊഴിയൂര്‍
ആശുപത്രിയ്ക്ക് അനുവദിച്ച തുക
2616.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-2024
സാമ്പത്തിക വര്‍ഷത്തിലെ
പൊതുബഡ്ജറ്റില്‍
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍
പൊഴിയൂര്‍ ആശുപത്രിയ്ക്ക് ഒരു
കോടി രൂപ അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
പ്രവൃത്തിയുടെ ഡി.പി.ആര്‍-ന്
ഭരണാനുമതി നല്‍കുമോ;
വിശദമാക്കാമോ;
(
ബി )
ഭരണാനുമതി
നല്‍കിയെങ്കില്‍ പ്രസ്തുത
സർക്കാർ ഉത്തരവ് നമ്പർ
വിശദമാക്കാമോ?
2617.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
തിരൂരങ്ങാടി
മണ്ഡലത്തിലെ പരപ്പനങ്ങാടി
എൽ.ബി.എസ് ഐ.ഐ.എസ്.ടി. എന്ന
സ്ഥാപനത്തിന് സ്ഥലം
ലഭ്യമാക്കി കെട്ടിടം
നിർമ്മിക്കുന്നതിനുള്ള
പ്രൊപ്പോസലിൽ സ്ഥലം
ഏറ്റെടുക്കുന്നതിന് ആവശ്യമായ
തുക അനുവദിക്കാത്ത സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
സ്വകാര്യ
വ്യക്തികളിൽ നിന്നും സ്ഥലം
ഏറ്റെടുക്കുന്നതിനുള്ള
നടപടികൾ പൂർത്തീകരിച്ചത്
എന്നാണെന്ന് വിശദമാക്കാമോ;
(
സി )
ഇല്ലെങ്കില്‍
സ്ഥലം ഉടമകൾക്കുള്ള തുക
ലഭ്യമാക്കി ഈ സ്ഥലം എന്നേക്ക്
ഏറ്റെടുക്കാൻ കഴിയുമെന്ന്
വിശദമാക്കാമോ?
ബില്‍
ഡിസ്കൗണ്ടിംഗ് സിസ്റ്റം
2618.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കരാറുകാര്‍ക്ക്
ബില്‍ ഡിസ്കൗണ്ടിംഗ് സിസ്റ്റം
പ്രകാരം തുക നല്‍കുന്നതിന്
നിശ്ചയിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
(
ബി )
ഇത്
പ്രകാരം എത്ര മാസത്തെ കാലാവധി
നിശ്ചയിച്ചാണ് ബാങ്കുകള്‍
മുഖേന പണം കൈപ്പറ്റുന്നതിന്
അനുമതി നല്‍കിയിട്ടുള്ളത്;
(
സി )
സര്‍ക്കാര്‍
നിശ്ചയിച്ച കാലയളവിലും കൂടിയ
കാലാവധിയില്‍ അഡ്വാന്‍സായി
തുക കൈപ്പറ്റുന്നതിന്
താല്‍പര്യപ്പെടുന്ന
കരാറുകാര്‍ക്ക് ആയതിന് അനുമതി
നല്‍കാന്‍ വ്യവസ്ഥയുണ്ടോ;
വിശദമാക്കാമോ?
2619.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
28.12.2015
ലെ സ.ഉ.(കൈ)
നം.326/2015/പൊ.ഭ.വ.
ഉത്തരവിലെ സൂപ്പര്‍ ന്യൂമററി
സമാശ്വാസ തൊഴില്‍ദാന പദ്ധതി
പ്രകാരം ധനകാര്യ വകുപ്പില്‍
നിയമിതരായ പതിനെട്ട്
അസിസ്റ്റന്റുമാരുടെ തസ്തിക
ക്രമീകരണം നടത്തിവരുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
30.12.2023-ലെ
ഉ.പ.സി. 150/2023/ഉ.ഭ.പ.വ.
നമ്പർ അനൗദ്യോഗിക കുറിപ്പ്
പ്രകാരം 24.05.1999-ലെ ജി.ഒ.
(പി) നമ്പര്‍ 12/99/പി.
ആന്‍ഡ് എ.ആര്‍.ഡി. സമാശ്വാസ
തൊഴിൽദാന പദ്ധതിയിൽ ധനകാര്യ
വകുപ്പിൽ നിയമിതരായ
അസ്സിസ്റ്റന്റുമാർക്ക്
11.01.2024-ൽ ധനകാര്യ
വകുപ്പിൽ നിന്ന് ലഭ്യമായ
വിവരാവകാശ മറുപടി പ്രകാരം
ഒന്‍പതോളം തസ്തികകൾ ഒഴിവ്
ഉള്ളതായി
കണക്കാക്കപ്പെടുന്നതിൽ
നിന്നും അസിസ്റ്റന്റ്
തസ്തികകളിൽ നിയമിതരായവരുടെ
നിയമന ക്രമീകരണം
നടത്തുന്നതിന്മേല്‍
നാളിതുവരെയുള്ള പുരോഗതി
വിശദമാക്കാമോ;
(
സി )
28.12.2015-ലെ
സ.ഉ. (കൈ)
നം.326/2015/പൊ.ഭ.വ.
ഉത്തരവിലെ സൂപ്പർന്യൂമറി
സമാശ്വാസ തൊഴിൽദാന പദ്ധതി
പ്രകാരം ധനകാര്യ വകുപ്പിൽ
നിയമിതരായ പതിനെട്ട്
അസ്സിസ്റ്റന്റുമാർക്ക് ജി.ഒ.
(പി) നമ്പര്‍ 12/99/പി.
ആന്‍ഡ് എ.ആര്‍.ഡി. ഉത്തരവിലെ
വ്യവസ്ഥകൾ പ്രകാരം ധനകാര്യ
വകുപ്പിൽ തസ്തിക ക്രമീകരണം
നടത്തുന്നതിൽ കാലതാമസം
വന്നതിന്റെ കാരണം
വിശദമാക്കാമോ?
2620.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സാമ്പത്തിക വർഷം
ഗ്രാമവികസനത്തിനായി വാർഷിക
പദ്ധതിയിൽ
ഉൾപ്പെടുത്തിയിരുന്ന പദ്ധതി
വിഹിതം എത്രയാണെന്നും അതിൽ
എത്ര രൂപ ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ; ആകെയുള്ള
വിഹിതത്തിന്റെ എത്ര ശതമാനമാണ്
ചെലവഴിച്ചതെന്ന്
വിശദമാക്കാമോ;
(
ബി )
ഗ്രാമവികസനത്തിനായി
വകയിരുത്തിയതിൽ പകുതിയോളം തുക
ചെലവഴിക്കാതിരിക്കാനുള്ള
കാരണം വ്യക്തമാക്കുമോ?
2621.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
വിവരാവകാശ
നിയമം Disclosure Under
Section 4(1)(b) പ്രകാരം ഒരു
സ്ഥാപനത്തിന്റെ പരിധിയില്‍
വരുന്നത് എന്ന് ആ സ്ഥാപനം
തന്നെ പ്രസ്താവിച്ചിട്ടുള്ള
ഉപസ്ഥാപനങ്ങള്‍ വിവരാവകാശ
നിയമത്തിന്റെ പരിധിയില്‍
വരുമോ എന്ന്
വ്യക്തമാക്കാമോ?
2622.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ആലപ്പുഴ
നിയോജകമണ്ഡലത്തില്‍
വാടകകെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ
വാടക ബാദ്ധ്യത ഒഴിവാക്കാന്‍
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ നിന്നും
ഇത്തരത്തില്‍ എത്ര
അപേക്ഷകളാണ്
ലഭ്യമാക്കിയിട്ടുളളതെന്ന്
വിശദമാക്കാമോ?
നികുതി
വർദ്ധനവിലൂടെ ലഭിച്ച അധിക തുക
2623.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സർക്കാർ ജീവനക്കാരുടെയും
പെൻഷൻകാരുടെയും
ശമ്പള-പെന്‍ഷന്‍ പരിഷ്ക്കരണ
കുടിശ്ശിക ഇനത്തിൽ നൽകാനുള്ള
തുക എത്രയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പുതിയ
നികുതി നിർദ്ദേശങ്ങൾ
ഉൾപ്പെടുത്തിയിട്ടും
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(
സി )
കെട്ടിട
നിര്‍മ്മാണ പെര്‍മിറ്റ് ഫീ
വര്‍ദ്ധന, ഭൂമിയുടെ ന്യായവില
വര്‍ദ്ധന എന്നീ ഇനങ്ങളിൽ
മുന്‍ വർഷം ലഭിച്ചതിനെക്കാള്‍
അധികമായി ലഭിച്ച തുക
എത്രയാണെന്ന് അറിയിക്കുമോ?
2624.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.എഫ്.ഇ.
വായ്പ, ചിട്ടി എന്നിവയില്‍
കുടിശ്ശിക വന്ന് റിക്കവറി
നടപടികള്‍ നേരിടുന്നവര്‍ക്ക്
ജപ്തി നടപടികൾ നിർത്തിവച്ച്
ആശ്വാസ നടപടികൾ
പ്രഖ്യാപിക്കുമോ;
വിശദമാക്കാമോ;
(
ബി )
വായ്പ
കുടിശ്ശിക പലിശ ഇളവ് നല്‍കി
തവണകളായി
തിരിച്ചടക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ?
2625.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പെട്രോളിനും
ഡീസലിനും സാമൂഹ്യ സുരക്ഷാ
സെസ് ഏര്‍പ്പെടുത്തിയതിന്
ശേഷം ഇവയുടെ വിറ്റു വരവില്‍
കുറവ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇവ
ഏര്‍പ്പെടുത്തുന്നതിന് തൊട്ട്
മുന്‍പുള്ള വര്‍ഷം
സംസ്ഥാനത്തിന് ഈ ഇനത്തിൽ
കിട്ടേണ്ടുന്ന വിഹിതങ്ങളില്‍
എത്ര തുക സമാഹരിച്ചു; ഇവ
ഏര്‍പ്പെടുത്തിയതിന് ശേഷം
എത്ര തുക സമാഹരിച്ചു; കണക്ക്
ലഭ്യമാക്കുമോ;
(
ബി )
പെട്രോളിനും
ഡീസലിനും സാമൂഹ്യ സുരക്ഷാ
സെസ് ഏര്‍പ്പെടുത്തിയതിന്
ശേഷം അയല്‍സംസ്ഥാനങ്ങളിലെ
പെട്രോള്‍ പമ്പുകളില്‍
നിന്നും വാഹനങ്ങളില്‍ ഇന്ധനം
നിറയ്ക്കുന്ന പ്രവണത
കൂടിവരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സെസ്
ഏര്‍പ്പെടുത്തുന്നതിന്
മുന്‍പ് ലഭിച്ചിരുന്ന നികുതി
വിഹിതത്തില്‍ വലിയ ചോര്‍ച്ച
ഉണ്ടാകുന്നുണ്ടെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
പെട്രോളിനും
ഡീസലിനും ഏര്‍പ്പെടുത്തിയ
സെസ് പിന്‍വലിക്കുന്ന കാര്യം
പരിഗണിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
സേതുബന്ധന്‍
പദ്ധതിയിൽപ്പെട്ട
അമ്പിട്ടാന്‍പൊട്ടി ശാന്തിഗ്രാമം
പാലം
2626.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സേതുബന്ധന്‍
പദ്ധതിയില്‍ ഉള്‍പ്പെടുത്തി,
സെന്‍ട്രല്‍ റോഡ് ആന്റ്
ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍
കേന്ദ്ര ഉപരിതല ഗതാഗത
മന്ത്രാലയത്തിന്റെ ഭരണനാനുമതി
ലഭ്യമാക്കിയ, നിലമ്പൂര്‍
മണ്ഡലത്തിലെ
അമ്പിട്ടാന്‍പൊട്ടി
ശാന്തിഗ്രാമില്‍ ചാലിയാറിന്
കുറുകെ
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
പാലത്തിന് സര്‍ക്കാരിന്റെ
ധനാനുമതി ആവശ്യമുണ്ടോ;
പ്രസ്‌തുത
പദ്ധതിയുള്‍പ്പെടുന്ന ഫയലില്‍
ധനകാര്യ വകുപ്പ്
തീരുമാനമെടുക്കാന്‍
താമസിക്കുന്നതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
പ്രസ്‌തുത
ഫയല്‍ ചീഫ് ടെക്നിക്കല്‍
എക്സാമിനറുടെ
പരിശോധനകള്‍ക്ക്
വിധേയമാക്കേണ്ടതുണ്ടോ;
2019-ലെ പ്രളയത്തില്‍
തകര്‍ന്ന പാലത്തിന് പകരമുള്ള
പാലമായതിനാല്‍ നടപടികള്‍
പൂര്‍ത്തീകരിച്ച്
ധനവകുപ്പിന്റെ അനുമതി
എന്നത്തേയ്ക്ക്
നല്‍കാനാകുമെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്‌തുത
ഫയല്‍ ധനവകുപ്പിലെ ഏത്
സെക്ഷനിലാണ് നിലവിലുളളതെന്നും
ഫയല്‍ നമ്പരടക്കമുളള
വിവരങ്ങളും ലഭ്യമാക്കാമോ?
2627.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
2022-23
ബജറ്റിൽ
ഉൾക്കൊള്ളിച്ചിട്ടുള്ള
മാങ്കാവ് മേത്തോട്ട് താഴം
റോഡിന് സ്ഥലം
ഏറ്റെടുപ്പിനുള്ള തുക
അനുവദിക്കുന്നത് സംബന്ധിച്ച
വിവരങ്ങള്‍ അറിയിക്കാമോ?
ഇരവിപുരം
മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
2628.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരവിപുരം
മണ്ഡലത്തില്‍ കിഫ്ബി
ഫണ്ടുപയോഗിച്ച് കിലയെ
നിര്‍വ്വഹണ ഏജന്‍സിയാക്കി
എത്ര സ്കൂള്‍ കെട്ടിടങ്ങളുടെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
നടന്നുവരുന്നുവെന്ന്
സ്കൂളുകളുടെ പേര് സഹിതം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികള്‍
2629.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി മൂന്ന് കോടി
രൂപയുടെ ധനകാര്യ അനുമതി
ലഭിച്ച, കണ്ണൂര്‍ ജില്ലയിലെ
കല്ല്യാശ്ശേരി മണ്ഡലത്തിലെ
കൊട്ടില, കല്ല്യാശ്ശേരി,
കുഞ്ഞിമംഗലം, ചെറുകുന്ന്
ബോയ്സ് എന്നീ സര്‍ക്കാര്‍
ഹയര്‍ സെക്കന്ററി സ്കൂളുകളിലെ
കെട്ടിട നിര്‍മ്മാണം
എന്നത്തേക്ക് ആരംഭിക്കാന്‍
കഴിയും; വിശദാംശം
ലഭ്യമാക്കാമോ?
പയ്യന്നൂര്‍
സെന്‍ട്രല്‍ ബസാര്‍ ജംഗ്ഷന്‍
നവീകരണം
2630.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
പയ്യന്നൂര്‍ സെന്‍ട്രല്‍
ബസാര്‍ ജംഗ്ഷന്‍ നവീകരണം
പദ്ധതിയുടെ നിലവിലെ അവസ്ഥ
എന്താണെന്ന് അറിയിക്കാമോ;
(
ബി )
പദ്ധതിക്കായി
എത്ര സെന്റ് ഭൂമിയാണ്
ഏറ്റെടുക്കേണ്ടത്; ഇതിനായുള്ള
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ?
നെന്മാറ
മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ
2631.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
നെന്മാറ
മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ
സർക്കാർ
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
ഇതിൽ
ഓരോ പദ്ധതിയുടെയും വിശദാംശം
നൽകാമോ;
(
സി )
ഇതിൽ
ഏതെല്ലാം പദ്ധതികളുടെ ടെണ്ടർ
നടപടികളാണ്
പൂർത്തീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കഴനി-പഴമ്പാലക്കോട്
റോഡ് പ്രവൃത്തിയുടെ പുരോഗതി
2632.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
ഫണ്ട് മുഖേന അനുവദിച്ച 32.89
കോടി രൂപയുടെ
കഴനി-പഴമ്പാലക്കോട് റോഡ്
(പി. ഡബ്ല്യൂ. ഡി 004-124)
പ്രവൃത്തിയുടെ പുരോഗതി
നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രവൃത്തി
എപ്പോൾ പൂർത്തീകരിക്കുവാൻ
കഴിയുമെന്ന് അറിയിക്കാമോ?
കിഫ്ബി
ധനസഹായത്തോടെ
വടകര-വില്യാപ്പള്ളി-ചേലക്കാട്
റോഡ് നിർമ്മാണം
2633.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
നിർമ്മിക്കാൻ തീരുമാനിച്ച
വടകര വില്യാപ്പള്ളി ചേലക്കാട്
റോഡിനായി സമർപ്പിച്ച
പുതുക്കിയ ഡി. പി. ആർ.
പ്രകാരം എത്ര തുകയാണ്
അനുവദിക്കാൻ ഉദ്ദേശിക്കുന്നത്
എന്ന് അറിയിക്കാമോ?
കുട്ടോത്ത്-അട്ടക്കുണ്ട്
കടവ് റോഡ്
2634.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്‌ബി
പദ്ധതിയിൽ ഉൾപ്പെടുത്തിയ
കുട്ടോത്ത്-അട്ടക്കുണ്ട്
കടവ് റോഡ് പ്രവൃത്തിയുടെ
പുതുക്കിയ ഡി.പി.ആർ
സമർപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഡി.പി.ആർ
ആസ്പദമാക്കി സ്വീകരിക്കുന്ന
തുടർ നടപടികൾ
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി കിഫ്‌ബി
എഫ്.ഡി.ആർ ടെക്നോളജി
ഉപയോഗിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ?
കൊണ്ടോട്ടി
മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികൾ
2635.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കൊണ്ടോട്ടി
മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ
ഉൾപ്പെടുത്തി ഏതെല്ലാം
പ്രവൃത്തികൾക്കായി എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇവ
ഓരോന്നിന്റെയും നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(
സി )
ടെണ്ടർ
നടപടികൾ പൂർത്തിയാകാത്തവയുടെ
ടെണ്ടർ നടപടികൾ വേഗത്തിൽ
പൂർത്തിയാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കിഫ്ബി
പദ്ധതി- വളാഞ്ചേരി നഗരസഭ കെട്ടിട
നിര്‍മ്മാണം
2636.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭ്യമായിട്ടുള്ള
കോട്ടക്കല്‍ മണ്ഡലത്തിലെ
വളാഞ്ചേരി നഗരസഭ കെട്ടിട
നിര്‍മ്മാണ പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക് കിഫ്ബിയുടെ
അനുമതി ലഭ്യമായിട്ടുണ്ടോ;
അനുമതി ലഭിക്കുന്നതിന് ഇനി
എന്തെല്ലാം നടപടികള്‍
ശേഷിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ?
കൂത്തുപറമ്പ്
മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ
2637.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
മണ്ഡലത്തിലെ കിഫ്ബി പദ്ധതികൾ
ഏതൊക്കെയാണെന്നും പ്രസ്തുത
പ്രവൃത്തികൾ എപ്പോൾ
ആരംഭിച്ചുവെന്നും അവയുടെ
പുരോഗതിയും വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ പൂർത്തീകരണം
സംബന്ധിച്ച് നിലവിലുള്ള
തടസ്സങ്ങൾ എന്തൊക്കെയാണെന്നും
ആയവ പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്നും
വിശദമാക്കുമോ?
ജി.
എച്ച്. എസ് തോലന്നൂര്‍ സ്കൂള്‍
കെട്ടിട നിർമ്മാണം
2638.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
മുഖേന 3.90 കോടി രൂപ
അനുവദിച്ച പാലക്കാട് തോലന്നൂർ
ജി. എച്ച്. എസ് കെട്ടിട
നിർമ്മാണപ്രവൃത്തി നിലവിൽ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി എപ്പോൾ ആരംഭിച്ച്
പൂര്‍ത്തീകരിക്കുവാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ?
കണ്ണമ്പ്ര
വ്യവസായ പാര്‍ക്കിന്റെ പ്രവൃത്തി
പുരോഗതി
2639.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്‌ബി
പദ്ധതിയിൽ ഉൾപ്പെടുത്തിയ
കണ്ണമ്പ്ര കിൻഫ്ര വ്യവസായ
പാര്‍ക്കിന്റെ പ്രവൃത്തി
പുരോഗതി നിലവില്‍ ഏത്
ഘട്ടത്തിലാണ് എന്ന്
വിശദമാക്കാമോ;
(
ബി )
പദ്ധതി
എന്ന് പൂർത്തീകരിക്കുവാൻ
കഴിയുമെന്ന് വ്യക്തമാക്കാമോ?
2640.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഈ
സാമ്പത്തിക വർഷത്തിൽ നികുതി
വരുമാനയിനത്തിൽ 2024 ജനുവരി
31 വരെ ലഭിച്ചിട്ടുള്ള ആകെ
തുക എത്രയെന്ന് അറിയിക്കാമോ;
(
ബി )
2023-24
സാമ്പത്തിക വര്‍ഷം വിവിധ
നികുതിയിനങ്ങളിൽ സർക്കാരിന്
ലഭിക്കാനുള്ള കുടിശ്ശിക
എത്രയാണെന്ന് ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
ഇതിൽ
അബ്കാരി കുടിശ്ശിക, അണ്ടർ
വാല്യുവേഷൻ എന്നീ ഇനങ്ങൾ
കാര്യക്ഷമമായി
പിരിച്ചെടുക്കുന്നതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ഡി )
2024
മാർച്ച് 31ന് മുൻപ് എത്ര
കുടിശ്ശിക തുക
പിരിച്ചെടുക്കാൻ
കഴിയുമെന്നാണ് കരുതുന്നത്;
ഇതിനായി എന്തെങ്കിലും കർമ്മ
പദ്ധതികൾ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
2641.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
തനത് നികുതി വരുമാനത്തിന്റെ
സ്രോതസ്സുകൾ ഏതൊക്കെയാണ്;
(
ബി )
ഓരോ
സ്രോതസ്സിൽ നിന്നും മുന്‍
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ ഓരോ സാമ്പത്തിക
വർഷവും ലഭിച്ച നികുതി വരുമാനം
എത്ര രൂപ വീതമാണ്; ഇത് ആകെ
നികുതി വരുമാനത്തിന്റെ എത്ര
ശതമാനമാണ്; വിശദാംശങ്ങൾ
സാമ്പത്തിക വർഷം തിരിച്ച്
വ്യക്തമാക്കുമോ?
2642.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
തനത് നികുതി വരുമാനത്തിന്റെ
സ്രോതസ്സുകൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം ഓരോ സ്രോതസ്സിൽ
നിന്നും നാളിതുവരെ ഓരോ
സാമ്പത്തിക വർഷവും ലഭിച്ച
നികുതി വരുമാനം എത്ര രൂപ
വീതമാണ്; ഇത് ആകെ നികുതി
വരുമാനത്തിന്റെ എത്ര
ശതമാനമാണ്; വിശദാംശങ്ങൾ
സാമ്പത്തിക വർഷാടിസ്ഥാനത്തിൽ
വ്യക്തമാക്കുമോ?
2643.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
അബ്കാരി
കുടിശിക തീര്‍പ്പാക്കാനായി
2023-24-ല്‍ പ്രഖ്യാപിച്ച
ആംനെസ്റ്റി പദ്ധതിയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
അബ്കാരി
കുടിശികയിനത്തില്‍ ഈ
സാമ്പത്തിക വര്‍ഷം എത്ര രൂപ
പിരിഞ്ഞുകിട്ടി;വ്യക്തമാക്കാമോ?
2644.
ശ്രീ.
കുറുക്കോളി മൊയ്തീൻ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യാജ ജി.എസ്.ടി.
രജിസ്ട്രേഷൻ ഉപയോഗിച്ച്
നികുതി വെട്ടിപ്പ്
നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
തട്ടിപ്പുകളിലൂടെയുണ്ടാകുന്ന
വരുമാന ചോർച്ച
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
നികുതി
വെട്ടിപ്പു തടയാൻ
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്നു
വ്യക്തമാക്കുമോ?
2645.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പുന:സംഘടനയിലൂടെ വകുപ്പിന്റെ
പ്രവര്‍ത്തനം കൂടുതല്‍
ശക്തിപ്പെടുത്താനും
ജി.എസ്.ടി. വരുമാനം
വര്‍ദ്ധിപ്പിക്കുവാനും
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ജി.എസ്.ടി.
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും
ബില്ല് ചോദിച്ചു
വാങ്ങുന്നതിനും പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
2646.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ജി.എസ്.ടി. ക്ക് കീഴിൽ
സർക്കുലാർ ട്രേഡിങ്ങുമായി
ബന്ധപ്പെട്ട് ഏതെങ്കിലും
സ്ഥാപനങ്ങൾക്കെതിരെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
സ്ഥാപനങ്ങളുടെ പേര്,
ഐ.റ്റി.സി ഇനത്തിൽ വെട്ടിപ്പ്
നടത്തിയ തുക, ചുമത്തിയ
പിഴത്തുക, ഈടാക്കിയ പിഴത്തുക
, നടപടി സ്വീകരിച്ച തീയതി
എന്നിവ നൽകാമോ;
(
ബി )
ഇത്തരം
സ്ഥാപനങ്ങൾ ടേണ്‍ ഓവര്‍
പെരുപ്പിച്ച് കാട്ടി
ബാങ്കുകളിൽ നിന്നും വൻ തുക
വായ്പ വാങ്ങുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
സ്ഥാപനങ്ങൾ വൻതോതിൽ
നിക്ഷേപങ്ങൾ സ്വീകരിച്ച്
കള്ളപ്പണം
വെളിപ്പിക്കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ; ഇത്തരം
സ്ഥാപനങ്ങളുടെ വിവരങ്ങൾ
ഇ.ഡി.ക്ക് കൈമാറാൻ
ഉദ്ദേശിക്കുന്നുണ്ടോ?
2647.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നികുതി
വെട്ടിപ്പ് കണ്ടെത്തുന്നതിന്
എന്തെല്ലാം സംവിധാനങ്ങളാണ്
സംസ്ഥാന ജി.എസ്.ടി. വകുപ്പ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
ജി.എസ്.ടി.
നടപ്പിലാക്കിയതിനു ശേഷം
സംസ്ഥാനത്ത് എത്ര രൂപയുടെ
നികുതി വെട്ടിപ്പ്
കണ്ടെത്തിയിട്ടുണ്ടെന്നും
അതുവഴി എത്ര തുക സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
ബേക്കൽ
ബീച്ച് ഫെസ്റ്റ്
2648.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ബേക്കൽ ബീച്ച് ഫെസ്റ്റ്
രണ്ടാം എഡിഷനിൽ ജി.എസ്.ടി
ചുമത്തിയിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വിശദമാക്കാമോ;
(
ബി )
കാസർഗോഡ്
ജില്ലയിൽ ബേക്കൽ ബീച്ച്
ഫെസ്റ്റിവൽ ഒന്നാം എഡിഷന്
2022 ഡിസംബർ 24 മുതൽ 2023
ജനുവരി 2 വരെ എത്ര രൂപയാണ്
ജി.എസ്.ടി ആയി സംഘാടക സമിതി
അടക്കേണ്ടത്; വിശദാംശങ്ങൾ
അറിയിക്കാമോ;
(
സി )
ടി
തുക അടിച്ചിട്ടുണ്ടോ;
ഇല്ലങ്കിൽ പ്രസ്തുത വിഷയത്തിൽ
സംഘാടക സമിതിയിക്ക് എതിരെ
വകുപ്പ്
നടപടിയെടുത്തിട്ടുണ്ടോ;
എങ്കിൽ വിശദമാക്കുമോ?
സീക്രട്ട്
സർവീസ് ഫണ്ട്
2649.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ചരക്കു
സേവന നികുതി വകുപ്പിൽ ധനകാര്യ
വകുപ്പിന്റെ സർക്കുലർ
51/2009/ ഫിന്‍ പ്രകാരം
സീക്രട്ട് സർവീസ് ഫണ്ട്
ചെലവഴിക്കുവാൻ
ചുമതലപ്പെടുത്തിയിട്ടുള്ള
ഉദ്യോഗസ്ഥർ ആരൊക്കെയാണ്; ഇവർ
2022-23, 2023-24 സാമ്പത്തിക
വർഷങ്ങളില്‍ എത്ര രൂപ
ട്രഷറിയിൽ നിന്ന്
പിൻവലിച്ചിട്ടുണ്ട്; അതിൽ
എത്ര രൂപയുടെ യൂട്ടിലൈസേഷൻ
സർട്ടിഫിക്കറ്റ്
നൽകിയിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
ഇവർ
ക്യാഷ് ബുക്കും വൗച്ചറുകളും
സൂക്ഷിക്കുന്നതായി
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പരിശോധനയുടെ
വിവരങ്ങൾ വ്യക്തമാക്കാമോ;
(
സി )
ട്രഷറിയിൽ
നിന്ന് പിൻവലിക്കുന്ന പണം
ഇവരുടെ പേഴ്സണൽ ബാങ്ക്
അക്കൗണ്ടിൽ ആണ്
സൂക്ഷിക്കുന്നത് എന്ന വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത് ചട്ടങ്ങൾക്ക് അനുസൃതമാണോ;
വിശദമാക്കാമോ;
(
ഡി )
ഇവർ
വരുത്തുന്ന ഓരോ ചെലവും
മേലധികാരികൾ
പരിശോധിക്കാറുണ്ടോ; സീക്രട്ട്
ഫണ്ടിന്റെ
ഉദ്ദേശലക്ഷ്യങ്ങൾക്ക് അല്ലാതെ
പണം ചെലവാക്കിയാൽ ആയതിന്റെ
ഉത്തരവാദി ആരാണ്;
വ്യക്തമാക്കാമോ;
(
ഇ )
നികുതി
വെട്ടിപ്പിനെ സംബന്ധിച്ച്
നേരിട്ടു ബന്ധമില്ലാത്ത
സംസ്ഥാന അന്യസംസ്ഥാന കേന്ദ്ര
ഉദ്യോഗസ്ഥരുടെയും അവരുടെ
ബന്ധുക്കളുടെയും
സുഹൃത്തുക്കളുടെയും
കേരളത്തിലെ ഹോട്ടൽ
ബില്ലുകള്‍ക്കും മറ്റ്
പാരിതോഷിക ബില്ലുകള്‍ക്കും
സീക്രട്ട് ഫണ്ട്
വിനിയോഗിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
എഫ് )
സീക്രട്ട്
ഫണ്ട് ചെലവുകൾ പരിശോധിക്കുവാൻ
ധനകാര്യ ഇൻസ്പെക്ഷൻ
വിഭാഗത്തിന് അധികാരമുണ്ടോ;
വിശദമാക്കാമോ?
2650.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ജി.എസ്.ടി.
കോംപ്ലക്സ്
നിർമ്മിക്കുന്നതിന്
കാസര്‍ഗോഡ് ജില്ലയിൽ സ്ഥലം
റിസർവ്വ് ചെയ്തിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ; എങ്കിൽ
എത്ര അളവ് സ്ഥലം എവിടെയാണ്
റിസർവ്വ് ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കെട്ടിടം നിർമ്മിക്കുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ എത്ര രൂപയുടെ
എസ്റ്റിമേറ്റാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ഇല്ലെങ്കിൽ
എസ്റ്റിമേറ്റ് എപ്പോള്‍
തയ്യാറാക്കുമെന്നും എത്ര
രുപയുടെ എസ്റ്റിമേറ്റാണ്
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(
ഡി )
ഈ
പ്രവൃത്തിക്ക് തുക
മാറ്റിവെച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നല്‍കാമോ?
2651.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തിലെ ശ്രീകണ്ഠാപുരം
സബ്ട്രഷറിക്ക് വേണ്ടിയുള്ള
കെട്ടിടത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം എന്നത്തേക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന് അറിയിക്കാമോ;
(
ബി )
കെട്ടിട
നിര്‍മ്മാണത്തിന് പുതിയ
നിര്‍വ്വഹണ ഏജന്‍സിയെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
2652.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ ഉൾപ്പെട്ട
പൂയപ്പള്ളി സബ്ബ് ട്രഷറിക്ക്
ഗ്രാമ പഞ്ചായത്ത് വാങ്ങി
നൽകിയ സ്ഥലത്ത് കെട്ടിടം
നിർമ്മിക്കുന്നതിന് ഫണ്ട്
അനുവദിക്കണമെന്ന്
ആവശ്യപ്പെട്ട് ജനപ്രതിനിധി
നൽകിയ നിവേദനം (
നം.2533321/എസ്റ്റാ-സി3/2023/ധന
) ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
നിവേദനത്തിന്മേൽ
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ?
2653.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒരു
വർഷം ലോട്ടറി സമ്മാനമായി
പതിനായിരം രൂപയിൽ കൂടുതൽ
ലഭിക്കുന്നവരിൽ നിന്ന്
മുപ്പത് ശതമാനം ടി.ഡി.എസ്.
പിരിക്കണമെന്ന കേന്ദ്ര
നിയമത്തിലെ സെക്ഷന്‍ 194(ബി)
സംസ്ഥാനത്ത് നടപ്പിലാക്കാൻ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
01-04-2023
മുതൽ 31-10-2023 വരെ പ്രസ്തുത
നികുതി പിരിച്ചിട്ടില്ല
എന്നതിന്റെ പേരിൽ സംസ്ഥാനത്തെ
ജില്ലാ ലോട്ടറി ഓഫീസർമാർ,
താലൂക്ക് ലോട്ടറി ഓഫീസർമാർ
എന്നിവർക്ക് ഇൻകം ടാക്സ്
വകുപ്പിന്റെ നോട്ടീസ്
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത നോട്ടീസ് പ്രകാരം
ഓരോ ഓഫീസർക്കും എത്ര രൂപയുടെ
നികുതി കുടിശികയുടെ
നോട്ടീസാണ് ലഭിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(
സി )
ഇത്തരത്തിൽ
നികുതി ഈടാക്കുന്നത് സംസ്ഥാന
ലോട്ടറിയുടെ വില്പനയെയും
ചെറുകിട ലോട്ടറി
കച്ചവടക്കാരെയും ദോഷകരമായി
ബാധിക്കുമെന്നതിനാൽ പ്രസ്തുത
നിയമ ഭേദഗതി
ഒഴിവാക്കിക്കിട്ടുന്നതിനു
സർക്കാർ എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വിശദമാക്കാമോ?
2654.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാരുണ്യ
ലോട്ടറിയിലൂടെ 2022-23
സാമ്പത്തിക വർഷത്തിൽ എത്ര രൂപ
ലാഭം കിട്ടിയിട്ടുണ്ടെന്നും ഈ
തുക ഏതൊക്കെ ആവശ്യങ്ങൾക്കാണ്
വിനിയോഗിച്ചതെന്നും
അറിയിക്കാമോ?
2655.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
ജില്ലയിൽ എത്ര ഭാഗ്യക്കുറി
സബ് ഓഫീസുകൾ
പ്രവർത്തിക്കുന്നുണ്ടെന്നും
അവ എവിടെയെല്ലാമാണെന്നും
അറിയിക്കാമോ;
(
ബി )
ചാത്തന്നൂർ
ആസ്ഥാനമായി ഒരു ഭാഗ്യക്കുറി
സബ് ഓഫീസ് ആരംഭിക്കണമെന്ന്
ആവശ്യപ്പെട്ട് ജനപ്രതിനിധി
നൽകിയ നിവേദനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിനുള്ള നടപടികൾ
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
2656.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.എഫ്.ഇ.
ഏതെല്ലാം സ്ഥാപനങ്ങൾക്ക് എത്ര
രൂപ വീതം ഇന്റർ കോർപ്പറേറ്റ്
ലോൺ നൽകിയിട്ടുണ്ട്; പ്രസ്തുത
ലോൺ നൽകിയത് എത്ര ശതമാനം പലിശ
നിരക്കിലാണെന്നും എന്തൊക്കെ
ജാമ്യമായി സ്വീകരിച്ച്
കൊണ്ടാണെന്നും വിശദമാക്കാമോ;
(
ബി )
കേരള
സർക്കാർ
സ.ഉ.(പി).നം.131/2022/ഫിൻ.
പ്രകാരം നടത്തുന്ന പൊതുമേഖല
സ്ഥാപനങ്ങളുടെ ഗ്രേഡിങിൽ
നിന്ന് കെ.എസ്.എഫ്.ഇ.യെ
ഒഴിവാക്കി ഉത്തരവ്
ഇറങ്ങിയിട്ടുണ്ടോ; എങ്കിൽ
ഇപ്രകാരം കെ.എസ്.എഫ്.ഇ.യെ
ഒഴിവാക്കിയ ഉത്തരവിന്റെ
പകർപ്പ് ലഭ്യമാക്കാമോ;
(
സി )
കെ.എസ്.എഫ്.ഇ.
നാളിതുവരെ ഏതെല്ലാം
ബാങ്കുകളിൽ നിന്ന് എത്ര രൂപ
വീതം എത്ര ശതമാനം
പലിശനിരക്കിൽ ഏതെല്ലാം
തീയതികളിൽ കടമെടുത്തുവെന്നും
അവ എന്ത് ആവശ്യങ്ങൾക്ക്
വേണ്ടിയായിരുന്നുവെന്നും
വിശദമാക്കാമോ;
(
ഡി )
കേരള
സർക്കാർ സ.ഉ.(പി).നം.3/2017
പ്രകാരം കെ.എസ്.എഫ്.ഇ.യിൽ
ജീവനക്കാരുടെ സ്ഥലം
മാറ്റത്തിനുള്ള മാർഗനിർദേശരേഖ
പ്രസിദ്ധീകരിക്കുകയും ആയതു
പാലിക്കണമെന്ന് ബഹു.ഹൈക്കോടതി
ഉത്തരവായിട്ടും 2017 മുതൽ
ജീവനക്കാരുടെ സംഘടനകളുമായി
ചർച്ചകൾ മാത്രം നടത്തി
ട്രാൻസ്ഫർ നോംസ്
നടപ്പിലാക്കാതെ നീട്ടികൊണ്ട്
പോകുന്നത് എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(
ഇ )
കെ.എസ്.എഫ്.ഇ.യുടെ
ശാഖകളിൽ നിലവിൽ സാമ്പത്തിക
തിരിമറിയുമായും ചിട്ടി വായ്പ
തട്ടിപ്പുമായും ബന്ധപ്പെട്ട
അന്വേഷണങ്ങൾ എത്രയെണ്ണം
പൂർത്തിയായിയെന്നും
എത്രയെണ്ണം
പുരോഗമിക്കുന്നുവെന്നും
വ്യക്തമാക്കാമോ; പ്രസ്തുത
വിഷയത്തിൽ ഉൾപ്പെട്ട
ശാഖകൾ,ബന്ധപ്പെട്ട
ജീവനക്കാർ,തിട്ടപ്പെടുത്തിയ
തുക എന്നിവയുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
എഫ് )
കെ.എസ്.എഫ്.ഇ.
ചിട്ടി/ലോൺ തവണകൾ
കുടിശികയായാൽ റവന്യൂ റിക്കവറി
വിഭാഗത്തിലേക്ക് മാറ്റാൻ
സമയക്രമം
നിശ്ചയിച്ചിട്ടുണ്ടോ;
സമയബന്ധിതമായി റവന്യൂ
റിക്കവറിയിലേക്ക് മാറ്റിയ
കുടിശിക അക്കൗണ്ടുകൾ
പിരിച്ചെടുക്കുന്നതിൽ
പരാജയപെട്ടാൽ തുക ബന്ധപ്പെട്ട
ജീവനക്കാരന്റെ റിട്ടയർമെന്റ്
ആനുകൂല്യത്തിൽ നിന്ന്
ഈടാക്കുമോ അതോ
കുടിശികക്കാരന്റെ സ്ഥാവര ജംഗമ
വസ്തുക്കൾ ലേലം ചെയ്ത്
ഈടാക്കുമോ എന്ന്
വ്യക്തമാക്കാമോ; കെ.എസ്.എഫ്.ഇ
അവസാനമായി വസ്തു ലേലം ചെയ്തു
വിറ്റ് കുടിശിക തുക
ഈടാക്കിയത് ഏത് വർഷമാണെന്ന്
അറിയിക്കുമോ; കെ.എസ്.എഫ്.ഇ
റവന്യൂ റിക്കവറി വിഭാഗം
നാളിതു വരെ പിരിച്ചെടുക്കുവാൻ
ബാക്കിയുള്ള ആകെ തുക
എത്രയാണെന്ന് വിശദമാക്കാമോ;
(
ജി )
01.09.2022
മുതൽ നാളിതുവരെ കെ.എസ്.എഫ്.ഇ.
യിൽ നിലനിൽക്കുന്ന ഒറ്റ തവണ
തീർപ്പാക്കൽ പദ്ധതികൾ
ഏതൊക്കെയാണെന്ന് അറിയിക്കുമോ;
കുടിശികയായ അക്കൗണ്ടുകളിൽ
01.09.2022ന് ശേഷം പരമാവധി
എത്ര ശതമാനം വരെ ഇളവ്
അനുവദിച്ചിട്ടുണ്ട്;
കുടിശികയായ അക്കൗണ്ടുകളിൽ
01.09.2022ന് ശേഷം ഇളവ് നൽകിയ
അക്കൗണ്ടുകളുടെ എണ്ണം ആകെ തുക
എന്നിവ വിശദമാക്കാമോ?
2657.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പ് മുഖേന
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്
നല്‍കിവരുന്ന സേവനങ്ങള്‍
എന്തൊക്കെയെന്ന് അറിയിക്കാമോ;
(
ബി )
ജീവനക്കാരുടെ
ശമ്പളം, മറ്റ് അലവന്‍സുകള്‍
എന്നിവ ഡിജിറ്റല്‍
സംവിധാനത്തില്‍
തയ്യാറാക്കുന്ന
ഇക്കാലഘട്ടത്തില്‍
ഇന്‍ഷുറന്‍സ് സേവനങ്ങളും
പൂര്‍ണമായും ഡിജിറ്റല്‍
ആക്കുന്നതിന് നടപടി
സ്വീകരിക്കാമോ;
(
സി )
വിരമിച്ച
ഉദ്യോഗസ്ഥരുടെ ഇന്‍ഷുറന്‍സ്
പാസ് ബുക്കുകള്‍ അവര്‍
ജോലിചെയ്തിരുന്ന ഓഫീസുകളിലെ
അധികാരികളെക്കൊണ്ട്
പതിപ്പിച്ച് ഇന്‍ഷുറന്‍സ്
വകുപ്പിൽ ഹാജരാക്കുന്ന
സംവിധാനം നിര്‍ത്തലാക്കി
സ്പാര്‍ക്കുമായി
ബന്ധപ്പെടുത്തി പൂര്‍ണമായും
ഡിജിറ്റലായി പ്രസ്തുത
നടപടികള്‍ പൂര്‍ത്തിയാക്കാന്‍
നടപടി സ്വീകരിക്കാമോ?
2658.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ജി.പി.എ.ഐ.എസ്. ഇന്‍ഷുറന്‍സ്
പദ്ധതി പ്രകാരം 2023-24-ല്‍
പ്രീമിയം ഇനത്തില്‍ എത്ര രൂപ
ലഭിച്ചുവെന്ന് അറിയിക്കാമോ;
(
ബി )
2023
ഡിസംബര്‍ വരെ എത്ര രൂപയുടെ
ക്ലെയിമുകള്‍ക്കാണ് അംഗീകാരം
നല്‍കിയതെന്നും എത്ര രൂപയുടെ
ക്ലെയിമുകള്‍
പെന്റിംഗിലുണ്ടെന്നും
വിശദമാക്കാമോ?
2659.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കാസർഗോട്
ജില്ലയിലെ ഏതൊക്കെ
ആശുപത്രികളിലാണ് നിലവിൽ
മെഡിസെപ്പ് പദ്ധതിപ്രകാരം
ചികിത്സ ലഭ്യമാക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(
ബി )
കാസർഗോട്
ജില്ലയിലെ കൂടുതൽ ആളുകളും
വിദഗ്ദ്ധ ചികിത്സയ്ക്കായി
ആശ്രയിക്കുന്ന കർണ്ണാടകയിലെ
മംഗലാപുരത്തെ ആശുപത്രികളെ
കൂടുതൽ ആശുപത്രികളെ
മെഡിസെപ്പ് പദ്ധതിയിൽ
ഉൾപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
2660.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സര്‍ക്കാര്‍
ജീവനക്കാരുടെ ഇന്‍ഷുറന്‍സ്
പദ്ധതിയായ മെഡിസെപ്പിന്റെ
ഭാഗമായി സംസ്ഥാനത്ത് ഇതുവരെ
എത്ര കോടി രൂപ
ഗുണഭോക്താക്കള്‍ക്ക്
നല്‍കിയിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(
ബി )
മെഡിസെപ്പില്‍
പുതുതായി സ്വകാര്യ
ആശുപത്രികള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കാമോ;
(
സി )
മാരക
രോഗങ്ങളുടെ ചികിത്സയ്ക്ക്
വേണ്ടി രൂപീകരിച്ചിട്ടുള്ള
കോര്‍പ്പസ് ഫണ്ടില്‍ നിന്നും
ഇതുവരെ എത്ര അധിക തുക
അനുവദിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
2661.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
നടപ്പിലാക്കിയ മെഡിസെപ്പ്
പദ്ധതിയില്‍ ആശ്രിതരെ
ഉള്‍പ്പെടുത്താന്‍ സമയം
അനുവദിച്ചിരുന്നത് ഏത്
തീയതിവരെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
തീയതിക്ക് ശേഷം ആശ്രിതരെ
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന് എത്ര
അപേക്ഷകള്‍ ഓണ്‍ലൈനായി
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
അപേക്ഷകള്‍ പരിശോധിച്ച്
ആശ്രിതരെ പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ഇത്തരത്തില്‍
അപേക്ഷ സമര്‍പ്പിച്ചവരുടെ
പ്രൊഫൈലില്‍ അശ്രിതരെ
ഉള്‍പ്പെടുത്തിയതായി
കാണുകയും, മെഡിസെപ്പ്
കാര്‍ഡില്‍ ആശ്രിതരുടെ പേര്
വിവരം ഉള്‍പ്പെടാതിരിക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിനുള്ള കാരണം
വിശദമാക്കുമോ?
|
|
|
|
|
|
|
|