 |
 |
 |
 |
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
 |
|
|
   |
|
|
|
You are here: Business >15th
KLA >10th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 10th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
2744.
ശ്രീ
ഒ . ആർ. കേളു
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
സംസ്ഥാനത്തെ വൈദ്യുതി ഉല്പാദന
മേഖലയില്‍ കൈവരിക്കുവാന്‍
കഴിഞ്ഞിട്ടുള്ള പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം നല്‍കുമോ;
(
ബി )
ഇടമണ്‍-കൊച്ചി
പവര്‍ ഹൈവേയുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
ഇതിലൂടെ കൈവരിച്ച നേട്ടങ്ങള്‍
വിശദമാക്കുമോ;
(
സി )
വൈദ്യുതി
ഉല്പാദന പ്രസരണ വിതരണ
മേഖലകളിലെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി ഈ
സര്‍ക്കാരിന്റെ കാലയളവില്‍
ചെലവഴിച്ച തുകയെത്ര;
വ്യക്തമാക്കാമോ?
2745.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയിലെ കെ.എസ്.ഇ.ബി.
ചേര്‍പ്പ് സെക്ഷനു കീഴില്‍,
2022 ജൂണ്‍ മാസം വരെ
സൗജന്യമായി കാര്‍ഷിക
ആവശ്യത്തിന് വൈദ്യുതി
ലഭിച്ചിരുന്ന, കണ്‍സ്യൂമര്‍
നമ്പര്‍ 1156397013722
ആയിട്ടുള്ള ശ്രീ. വിജയന്‍
വി.എം., വാക്കേപ്പറമ്പ് മഠം,
വല്ലച്ചിറ-യ്ക്ക് ജൂലൈ 2022
മുതല്‍ ഇളവ് പൂര്‍ണ്ണമായും
റദ്ദു ചെയ്ത് വൈദ്യുതി
ചാര്‍ജ്ജ്, സര്‍ചാര്‍ജ്ജ്,
കുടിശ്ശിക എന്നിവ അടയ്ക്കാന്‍
ആവശ്യപ്പെട്ടിരിക്കുന്നതു
മൂലം ഉണ്ടായിട്ടുള്ള
ബുദ്ധിമുട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇരുപത്തിയഞ്ച്
സെന്റ് പുരയിടത്തില്‍ കൃഷി
ചെയ്തു വരുന്ന പ്രസ്തുത
കര്‍ഷകനോട് സര്‍ചാര്‍ജ്ജ്,
കുടിശ്ശിക എന്നിവ അടയ്ക്കാന്‍
ആവശ്യപ്പെടുന്നതും വൈദ്യുതി
വിച്ഛേദിക്കുന്നതും
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
ഇപ്രകാരം
കര്‍ഷകരില്‍ നിന്നും
സര്‍ചാര്‍ജ്ജും കുടിശ്ശികയും
ആവശ്യപ്പെടുന്നത്
ഒഴിവാക്കുന്നതിന് ഇതിനായുള്ള
സോഫ്റ്റ്‍വെയറില്‍ മാറ്റങ്ങൾ
വരുത്താൻ നടപടി
സ്വീകരിക്കുമോ?
2746.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട
വരന്തരപ്പിള്ളിയില്‍
കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്‍
നിര്‍മ്മിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
നടപടികള്‍ ഏത് ഘട്ടത്തിലാണ്
എന്ന് അറിയിക്കാമോ;
(
ബി )
ഇതിനായി
നിര്‍ദ്ദേശിച്ച സ്ഥലത്ത് സബ്
സ്റ്റേഷന്‍ നിര്‍മ്മാണം ഉടന്‍
ആരംഭിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
2747.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ കടലുണ്ടി സെക്ഷനു
കീഴിലുളളതും ചെലേമ്പ്ര
പഞ്ചായത്തില്‍പ്പെട്ടതുമായ
പനയപ്പുറം, വെസ്റ്റ്
ചാലിപ്പറമ്പ്, വലിയപറമ്പ്
എന്നീ പ്രദേശങ്ങളിലെ
വോള്‍ട്ടേജ് പ്രശ്‌നങ്ങള്‍
പരിഹരിക്കാൻ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
ചെലേമ്പ്ര,കുറ്റിപ്പാല,പാറയില്‍,വെസ്റ്റ്
ചാലിപ്പറമ്പ് എന്നീ
ഭാഗങ്ങളില്‍ എ.ബി.സി.
(ഏരിയല്‍ ബണ്ടില്‍ കേബിള്‍സ്
) വലിക്കുന്നതിനുളള നടപടി
സ്വീകരിക്കുമോ;
(
സി )
വളളിക്കുന്ന്
മണ്ഡലത്തിലെ കടലുണ്ടി,
രാമനാട്ടുകര, ചേളാരി,
വളളിക്കുന്ന് എന്നീ
സെക്ഷനുകള്‍ക്ക് കീഴില്‍
ചേലേമ്പ്രയിലും
വളളിക്കുന്നിലും ചേളാരി,
വളളിക്കുന്ന് സെക്ഷനുകള്‍ക്ക്
കീഴില്‍ തേഞ്ഞിപ്പലം
പഞ്ചായത്തിലും തലപ്പാറ,
തിരൂരങ്ങാടി, പരപ്പനങ്ങാടി
സെക്ഷനുകള്‍ക്ക് കീഴില്‍
മൂന്നിയൂര്‍ പഞ്ചായത്തിലും
കുന്നംപുറം, ചേളാരി
സെക്ഷനുകള്‍ക്ക് കീഴില്‍
പെരുവളളൂര്‍ പഞ്ചായത്തിലും
കുന്നംപുറം, കൊണ്ടോട്ടി,
പുളിക്കല്‍, ചേളാരി എന്നീ
സെക്ഷനുകള്‍ക്ക് കീഴില്‍
പളളിക്കല്‍ പഞ്ചായത്തിലും
2021 ജനുവരി മുതല്‍ 2024
നാളിതു വരെ കേന്ദ്ര-സംസ്ഥാന
സര്‍ക്കാര്‍ ഫണ്ടുകള്‍
വിനിയോഗിച്ച് നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
തരംതിരിച്ച് ലഭ്യമാക്കാമോ?
2748.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടക്കാഞ്ചേരിയില്‍
എങ്കക്കാട് 110 കെ.വി. സബ്
സ്റ്റേഷന് സമീപം ചാര്‍ജ്ജിംഗ്
സ്റ്റേഷന്‍ സ്ഥാപിച്ച് വളരെ
നാളുകളായിട്ടും
പ്രവര്‍ത്തനക്ഷമമല്ലാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ആയത്
പ്രവര്‍ത്തന
ക്ഷമമാകാത്തതിന്റെ കാരണം
വിശദീകരിക്കാമോ;
(
സി )
ആയത്
പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കാമോ;
(
ഡി )
ചാര്‍ജ്ജിംഗ്
സ്റ്റേഷന്‍ സ്ഥാപിച്ച്
പ്രവര്‍ത്തന ക്ഷമമാക്കാന്‍
വളരെ
കാലതാമസമെടുക്കുന്നതിനാല്‍
സ്റ്റേഷനും അതിലെ മെഷിനറികളും
അനുബന്ധ സംവിധാനങ്ങളും
സ്ഥലവും
സംരക്ഷിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കാമോ;
(
ഇ )
ചാര്‍ജ്ജിങ്
സ്റ്റേഷനുകളോടനുബന്ധിച്ച്
കഫെറ്റീരിയ പോലുള്ള
പദ്ധതികള്‍ ആലോചനയിലുണ്ടോ?
2749.
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2024
ഏപ്രിൽ, മെയ് മാസങ്ങളിൽ
ഉണ്ടാകുന്ന അധിക വൈദ്യുതി
ഉപയോഗം നേരിടുന്നതിനായി
പുറമെ നിന്ന് വൈദ്യുതി
വാങ്ങുന്നതിന് കെ.എസ്.ഇ.ബി.
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
ആയത്
ഏതു നിരക്കിലാണ്
വാങ്ങുന്നതെന്ന്
വിശദമാക്കാമോ;
(
സി )
യൂണിറ്റിന്
4.29 രൂപയ്ക്ക് 465
മെഗാവാട്ട് വൈദ്യുതി
വാങ്ങുന്നതിനുളള കരാർ
പുന:സ്ഥാപിച്ചെങ്കിലും
പ്രസ്തുത കരാർ പ്രകാരം
വൈദ്യുതി വാങ്ങുന്നതിന് നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(
ഡി )
ഈ
വർഷം ലോഡ് ഷെഡിംഗ്
ഒഴിവാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ?
2750.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ എത്ര ഇലക്ട്രിക്
വെഹിക്കിള്‍ ചാര്‍ജ്ജിംഗ്
സ്റ്റേഷനുകളാണ് ഉള്ളത്;
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിനായി സ്വകാര്യ
സംരംഭകര്‍ക്ക് ചാര്‍ജ്ജിംഗ്
മെഷീന് സബ്സിഡി
നല്‍കുന്നതിനുള്ള പദ്ധതി
ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍
എത്ര സംരംഭകര്‍ നിലവില്‍
പദ്ധതിയുടെ
ഭാഗമായിട്ടുണ്ടെന്ന്
വിശദമാക്കാമോ?
2751.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീമതി
ഉമ തോമസ്
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുറഞ്ഞവിലയ്ക്ക്
വൈദ്യുതി ലഭിച്ചിരുന്ന
ദീർഘകാല കരാറുകൾ
റദ്ദാക്കിയതും സർക്കാർ
വകുപ്പുകളിൽ നിന്നും
പൊതുമേഖലാ സ്ഥാപനങ്ങളിൽ
നിന്നും കുടിശിക
പിരിച്ചെടുക്കാൻ
പരാജയപ്പെട്ടതും
കെ.എസ്.ഇ.ബി.യെ കടുത്ത
സാമ്പത്തിക
പ്രതിസന്ധിയിലാക്കി എന്ന
ആരോപണം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
കടുത്ത
സാമ്പത്തിക പ്രതിസന്ധി മൂലം
കെ.എസ്.ഇ.ബിയുടെ പുതിയ
പ്രവൃത്തികൾ എല്ലാംതന്നെ
നിർത്തിവയ്ക്കാനും നിലവിലെ
പദ്ധതികൾ പുനഃക്രമീകരിക്കാനും
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2752.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
ബോർഡിന്റെ നിലവിലെ പദ്ധതി
വിഹിതത്തിന്റെ വരവും
ചിലവുകളും വിശദീകരിക്കുമോ ;
(
ബി )
വൈദ്യുതി
ബോർഡിന്റെ ഏതൊക്കെ
പദ്ധതികൾക്കാണ് കേന്ദ്ര
സഹായങ്ങൾ ലഭിക്കുന്നത്
വിശദീകരിക്കുമോ?
2753.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൊടുപുഴയില്‍
220 കെ.വി. സബ് സ്റ്റേഷന്‍
നിര്‍മ്മിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
2754.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
ലിമിറ്റഡിൽ നിലവിൽ നിയമന
നിരോധനം ഉണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
ബി )
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍ സ്റ്റാഫ്
റീസ്ട്രക്ചറിങ് എന്ന്
പൂർത്തിയാക്കുമെന്നും
ആയതിന്റെ പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതി എന്താണെന്നും
വിശദമാക്കാമോ;
(
സി )
കെ.എസ്.ഇ.ബി.
ലിമിറ്റഡിൽ സ്റ്റാഫ്
റീസ്ട്രക്ചറിങ് എന്ന് നിലവിൽ
വരുമെന്ന് വ്യക്തമാക്കാമോ; ഈ
വിഷയത്തിൽ 10.11.2023-ൽ
സർക്കാർ കെ.എസ്.ഇ.ബി.
ലിമിറ്റഡുമായി നടത്തിയ
യോഗത്തിന്റെ തീരുമാനങ്ങൾ
എന്തൊക്കെയാണ്; വിശദമാക്കാമോ;
(
ഡി )
കെ.എസ്.ഇ.ബി.
ലിമിറ്റഡില്‍ സബ് എഞ്ചിനീയർ
(ഇലക്ട്രിക്കൽ), അസിസ്റ്റന്റ്
എഞ്ചിനീയർ (ഇലക്ട്രിക്കൽ)
തസ്തികകളിൽ പി.എസ്.സി. മുഖേന
നേരിട്ടും തസ്തിക മാറ്റം
വഴിയും നിയമിക്കേണ്ട എത്ര
ഒഴിവുകൾ വീതം നിലവിലുണ്ടെന്ന്
വിശദമാക്കാമോ;
(
ഇ )
പ്രസ്തുത
തസ്തികകളിലെ ഒഴിവുകളില്‍
എത്രയെണ്ണം നിലവിൽ
പി.എസ്.സി.യ്ക്ക്
റിപ്പോർട്ട് ചെയ്തിട്ടുണ്ട്;
റിപ്പോര്‍ട്ട് ചെയ്യാന്‍
ബാക്കിയുള്ള ഒഴിവുകൾ
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്യാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
എഫ് )
മേൽ
സൂചിപ്പിച്ച തസ്തികകളിലെ
ഒഴിവുകൾ പി.എസ്.സി.യിലേക്ക്
അവസാനമായി എന്നാണ്
റിപ്പോർട്ട്
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
2755.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വൈദ്യുതി ചാര്‍ജ്ജ്
മുന്‍കൂറായി അടയ്ക്കുന്ന
ഉപഭോക്താക്കള്‍ക്ക് നിലവില്‍
സബ്സിഡി നല്‍കുന്നുണ്ടോ;
ഇല്ലെങ്കിൽ ഉപഭോക്താക്കളെ
ആകര്‍ഷിക്കുവാന്‍ വൈദ്യുതി
ചാര്‍ജ്ജിന്റെ വിവിധ
അഡ്വാന്‍സ് സ്ലാബുകളില്‍
സബ്സിഡി നല്‍കുവാനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
2756.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈദ്യുതി
വിതരണ മേഖലയിലെ നഷ്ടം
കുറയ്ക്കുന്നതിനുളള കേന്ദ്ര
സഹായം ലഭിക്കുന്നതിന്
എന്തെങ്കിലും ഉപാധികളുണ്ടോ;
എങ്കിൽ വിശദമാക്കുമോ;
(
ബി )
കെ.
എസ്. ഇ. ബി. ക്ക് കുടിശിക
ഇനത്തിൽ ലഭിക്കാനുളള തുക
പിരിച്ചെടുക്കുന്നത്
സംബന്ധിച്ച്
മാർഗ്ഗനിർദ്ദേശങ്ങൾ
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ വിവരം കേന്ദ്ര
സർക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
വൈദ്യുതി
പ്രസരണ മേഖലയിലെ നഷ്ടം
കുറയ്ക്കുന്നതിന് എന്തെല്ലാം
നടപടികൾ സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
2757.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
മണ്ഡലത്തിൽ 2023,2024
വര്‍ഷങ്ങളില്‍ എത്ര
ട്രാൻസ്ഫോർമറുകൾ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
എങ്കില്‍
ഏതൊക്കെ സ്ഥലങ്ങളിലാണ്
ട്രാൻസ്ഫോർമറുകൾ അനുവദിച്ചത്;
ഓരോ ട്രാൻസ്ഫോർമറും
സ്ഥാപിക്കുന്നതിന് എത്ര തുക
ചെലവായി; വ്യക്തമാക്കാമോ;
(
സി )
അനുവദിച്ച
ട്രാൻസ്ഫോർമറുകൾ അതാത്
സ്ഥലങ്ങളിൽ സ്ഥാപിച്ച്
കഴിഞ്ഞോയെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ ഇനി എത്ര
ട്രാൻസ്ഫോർമറുകൾ
സ്ഥാപിക്കാനുണ്ടെന്ന് സ്ഥലം
തിരിച്ച് വ്യക്തമാക്കാമോ;
ട്രാൻസ്ഫോർമറുകൾ
സ്ഥാപിക്കാനുണ്ടാകുന്ന
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(
ഡി )
കാസര്‍ഗോഡ്
മണ്ഡലത്തിൽ ആകെ എത്ര
ട്രാൻസ്ഫോർമറുകൾ ഉണ്ടെന്ന്
സ്ഥലം തിരിച്ച്
വ്യക്തമാക്കാമോ; ഇവയിൽ
എത്രയെണ്ണം കാലപ്പഴക്കം മൂലം
മാറ്റി
സ്ഥാപിക്കേണ്ടതുണ്ടെന്നും
പുതിയ ട്രാൻസ്ഫോർമറുകൾ എപ്പോൾ
സ്ഥാപിക്കുമെന്നും സ്ഥലം
തിരിച്ച് വ്യക്തമാക്കുമോ?
2758.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
ഗവൺമെന്റ് പോളിടെക്നിക്
കോളേജിൽ ട്രാൻസ്ഫോർമർ
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ;
(
ബി )
മഞ്ചേരി
കിടങ്ങഴി നിറഞ്ഞ പറമ്പ്
റഹ്മത്ത് സ്കൂൾ പരിസരത്ത്
പുതിയ ട്രാൻസ്ഫോർമർ
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
2759.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
നഗര കേന്ദ്രീകൃതമായി കൂടുതല്‍
ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
2760.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇടുക്കി
ജില്ലയിലെ അടിമാലി
കെ.എസ്.ഇ.ബി. സെക്ഷന് കീഴില്‍
കൺസ്യൂമർ നമ്പര്‍
11561700010625 ഉടമയുടെ
വീടിനോട് ചേര്‍ന്നു്
അപകടകരമായ രീതിയിലുള്ള
വൈദ്യുതി ലൈന്‍ മാറ്റി
സ്ഥാപിക്കുന്നതിന് നല്കിയ
പരാതിയിന്മേൽ നാളിതു വരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പരാതി നല്‍കി ഒരു
വര്‍ഷത്തിലധികമായിട്ടും
പരാതിക്ക് പരിഹാരം
കാണാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
എത്ര
കാലയളവിനുള്ളില്‍ പരാതി
പരിഹരിക്കാന്‍ കഴിയുമെന്ന്
അറിയിക്കുമോ?
2761.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നുമ്മല്‍
ഗ്രാമപഞ്ചായത്തിലെ മൊകേരി
കലാനഗര്‍, പുറമേരി
ഗ്രാമപഞ്ചായത്തിലെ
പെരുമുണ്ടച്ചേരി,
ആയഞ്ചേരിയിലെ കീരിയങ്ങാടി
എന്നീ സ്ഥലങ്ങളില്‍ വൈദ്യുതി
തടസ്സം ഉണ്ടാകുന്നത്
പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
2762.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ
കുറ്റിക്കാട്ടൂരില്‍
കെ.എസ്.ഇ.ബി. യുടെ ഒരു സബ്
സെന്റര്‍ ആരംഭിക്കുന്നതിന്
ഉത്തരവായത് എന്നാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്‌തുത
സബ് സെന്റര്‍
ആരംഭിക്കുന്നതില്‍ നിലവിലുള്ള
തടസ്സം എന്താണെന്ന്
വിശദമാക്കാമോ?
2763.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തിൽ നിലവിൽ എത്ര
ഇലക്ട്രിക് ചാർജ്ജിംഗ്
സ്റ്റേഷനുകൾ
സ്ഥാപിച്ചിട്ടുണ്ട്; ആയത്
ഏതെല്ലാം പ്രദേശങ്ങളിലാണെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ പുതുതായി
ഇലക്ട്രിക് ചാർജ്ജിംഗ്
സ്റ്റേഷനുകൾ സ്ഥാപിക്കാൻ
പദ്ധതിയുണ്ടോ; എങ്കില്‍
വിശദവിവരം ലഭ്യമാക്കാമോ?
2764.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പിറവം
മണ്ഡലത്തിൽ സ്വന്തമായി
കെട്ടിടമുള്ളതും വാടക
കെട്ടിടത്തിൽ
പ്രവർത്തിക്കുന്നതുമായ
കെ.എസ്.ഇ.ബി. ഓഫീസുകൾ
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
വാടക
കെട്ടിടത്തിൽ
പ്രവർത്തിക്കുന്ന
കെ.എസ്.ഇ.ബി. ഓഫീസുകൾ സ്വന്തം
കെട്ടിടത്തിലേക്ക്
മാറ്റുന്നതിനായി എന്തെല്ലാം
പദ്ധതികളാണ് നടപ്പാക്കാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
2765.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
റോഡ് നിർമ്മാണം കഴിഞ്ഞിട്ടും
വൈദ്യുതി പോസ്റ്റുകൾ
റോഡുകളില്‍ നിൽക്കുന്നത്
വളരെയധികം അപകടം
ഉണ്ടാക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
അരൂർ
മണ്ഡലത്തിൽ ഏതൊക്കെ
റോഡുകളിലാണ് യാത്രക്കാർക്ക്
ബുദ്ധിമുട്ട് ഉണ്ടാകുന്ന
രീതിയിൽ വൈദ്യുതി പോസ്റ്റുകൾ
റോഡുകളിൽ നിൽക്കുന്നത്; വിവരം
ലഭ്യമാക്കുമോ;
(
സി )
ഇത്തരത്തിലുള്ള
പോസ്റ്റുകൾ
മാറ്റുന്നതിനുവേണ്ടി
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
2766.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റശേഷം
ആസൂത്രണത്തിലെ ഗുരുതരമായ
പാളിച്ചകള്‍മൂലം
വൈദ്യുതിബോര്‍ഡ്
വന്‍സാമ്പത്തിക
പ്രതിസന്ധിയിലായി എന്ന്
പറയപ്പെടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(
ബി )
പ്രസ്തുത
പ്രതിസന്ധി തരണം
ചെയ്യുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(
സി )
കേന്ദ്ര
നിലയങ്ങളില്‍
നിന്നും,സ്വകാര്യ വൈദ്യുതി
നിലയങ്ങളില്‍ നിന്നും എത്ര
യൂണിറ്റ് വൈദ്യുതിയാണ്
സംസ്ഥാനത്ത്
ലഭ്യമാക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(
ഡി )
കേന്ദ്രനിലയങ്ങളില്‍
നിന്നും,സ്വകാര്യ
നിലയങ്ങളില്‍ നിന്നും
വൈദ്യുതി ലഭ്യമാക്കിയ
ഇനത്തില്‍ ഇതിനകം എത്ര
രൂപയാണ് ബോര്‍ഡ് നൽകിയതെന്ന്
വെളിപ്പെടുത്താമോ;
(
ഇ )
പ്രസ്തുത
ഇനത്തില്‍ ഇനി എത്ര രൂപ
കുടിശ്ശികയായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
2767.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതൊക്കെ മണ്ഡലങ്ങളില്‍
അംഗന്‍ജ്യോതി പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട്
എന്നതിന്റെ വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
ഗുരുവായൂര്‍
മണ്ഡലത്തിലെ അംഗന്‍വാടികളില്‍
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
2768.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിലെ മെെലാട്ടിയിൽ ഡീസൽ
പ്ലാന്റ് സ്ഥാപിച്ച സ്ഥലത്ത്
കെ.എസ്.ഇ.ബി. ചെയ്യുവാൻ
ഉദ്ദേശിച്ചിട്ടുള്ള പദ്ധതിയെ
കുറിച്ച് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
2769.
ഡോ.
കെ. ടി. ജലീൽ
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഹരിത
ഊര്‍ജ്ജ വരുമാന പദ്ധതിയുടെ
ഭാഗമായി സംസ്ഥാനത്ത് ഇതിനകം
എത്ര വീടുകളില്‍ സൗരോര്‍ജ്ജ
പ്ലാന്റുകള്‍
സ്ഥാപിച്ചിട്ടുണ്ട് ;
വിശദാംശം നല്‍കുമോ ;
(
ബി )
ഹരിത
ഊര്‍ജ്ജ ഉല്‍പാദനത്തിന്റെ
ആനുകൂല്യങ്ങള്‍
സാധാരണക്കാര്‍ക്ക്
ലഭ്യമാക്കുന്നതില്‍ ഹരിത
ഊര്‍ജ്ജ വരുമാന പദ്ധതി
എത്രത്തോളം
സഹായകരമായിട്ടുണ്ട്;
വിശദമാക്കാമോ ?
2770.
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ചവറ
മണ്ഡലത്തിലെ തേവലക്കരയില്‍
പുതിയ സബ്സ്റ്റേഷന്റെ
നിര്‍മ്മാണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
2771.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
ലൈനുകള്‍ കേബിളാക്കുന്ന
പദ്ധതി കൊണ്ടുള്ള ഗുണവശങ്ങള്‍
വിശദമാക്കുമോ;
(
ബി )
തിരുവമ്പാടി
മണ്ഡലത്തില്‍ പ്രസ്തുത
പദ്ധതിയുടെ ആദ്യഘട്ടത്തില്‍
ലക്ഷ്യമിട്ട പ്രവൃത്തികളുടെ
വിശദാംശം നല്കാമോ?
2772.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാറിന്റെ കാലം മുതല്‍
നാളിതുവരെ വാമനപുരം
മണ്ഡലത്തില്‍ വൈദ്യുതി
വകുപ്പ് മുഖേന
നടപ്പിലാക്കിയിട്ടുള്ള പ്രധാന
പദ്ധതികളെന്തെല്ലാമാണെന്നും
അതിന് ചെലവാക്കിയ തുക
എത്രയാണെന്നും വിശദമാക്കാമോ?
2773.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാരപ്പാറ-
കുരിയാർകുറ്റി ജലവെെദ്യുത
പദ്ധതി തുടങ്ങുന്നതിന്
സർക്കാർ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്ന് തുടങ്ങാന്‍
കഴിയുമെന്ന് വിശദമാക്കുമോ?
2774.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
യുടെ പുരപ്പുറ സോളാര്‍
പദ്ധതികള്‍ ഏതൊക്കെയാണെന്നും
ഈ പദ്ധതിയില്‍ എത്ര
ഉപഭോക്താക്കള്‍
ഉണ്ടെന്നുമുള്ള വിവരം ജില്ല
തിരിച്ചറിയിക്കാമോ;
(
ബി )
പ്രസ്‌തുത
പദ്ധതികളിലൂടെ സംസ്ഥാനത്ത്
എത്ര കിലോവാട്ട് അധിക
വെെദ്യുതി
ഉല്പാദിപ്പിക്കുന്നുണ്ടെന്ന
വിവരം ജില്ല തിരിച്ച്
ലഭ്യമാക്കാമോ?
2775.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മണ്ണാർക്കാട്
മണ്ഡലത്തിൽ കെ.എസ് .ഇ.ബി.യുടെ
പ്രവൃത്തികളിൽ ഉൾപ്പെടുത്തി
2023-24 സാമ്പത്തിക വർഷം
പൂർത്തീകരിച്ചതും
പൂർത്തീകരിക്കാനുള്ളതുമായ
വിവിധ പദ്ധതികൾ സംബന്ധിച്ച
വിശദാംശം നൽകുമോ?
2776.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കരിന്തളം-വയനാട്
400 കെ.വി ലൈൻ കടന്നു പോകുന്ന
പ്രദേശങ്ങളിലെ സ്ഥലം
വിട്ടുനല്കുന്ന ആളുകൾക്ക്
നഷ്ടപരിഹാരം നല്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(
ബി )
ഇരിക്കൂർ
മണ്ഡലത്തില്‍ ഇതിനായി എത്ര
സ്ഥലം ഏറ്റെടുക്കേണ്ടി വരും;
ഇത് മൂലം എത്ര പേരുടെ വീടും
സ്ഥലവും നഷ്ടമാകുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
നഷ്ടപരിഹാരത്തിനായി
പ്രത്യേക പാക്കേജ്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
2777.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം
ടൗണിലെ വെെദ്യുതി വിതരണം
കൂടുതൽ
കാര്യക്ഷമമാക്കുന്നതിനായി
സ്വീകരിച്ചു വരുന്ന നടപടികൾ
വിശദമാക്കുമോ;
(
ബി )
ആയതുമായി
ബന്ധപ്പെട്ട പ്രവൃത്തികൾ
എന്നത്തേക്ക്
പൂർത്തീകരിക്കാന്‍
കഴിയുമെന്ന് വിശദമാക്കുമോ?
2778.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബാലുശ്ശേരി
മണ്ഡലത്തിലെ നടുവണ്ണൂര്‍
കെ.എസ്.ഇ.ബി. സെക്ഷനു കീഴില്‍
വോള്‍ട്ടേജ് ക്ഷാമമുള്ള എത്ര
പ്രദേശങ്ങളുണ്ടെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
പ്രദേശങ്ങളില്‍ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുന്നതിനായി
പുതിയ ട്രാന്‍സ്ഫോര്‍മര്‍
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2779.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ബി.പി.എല്‍.
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
വൈദ്യുതി കണക്ഷന്‍
ലഭ്യമാക്കുന്നതിന് എന്തെല്ലാം
ഇളവുകളാണ് സര്‍ക്കാര്‍ നല്‍കി
വരുന്നതെന്ന് വിശദമാക്കാമോ;
(
ബി )
വൈദ്യുതി
ബില്ലില്‍ ബി.പി.എല്‍.
വിഭാഗക്കാര്‍ക്ക് നിലവിലുള്ള
സൗജന്യങ്ങള്‍ എന്തൊക്കെയാണ്;
ഇത്തരം കുടുംബങ്ങള്‍ക്ക്
സൗജന്യമായി ഉപയോഗിക്കാന്‍
അനുമതിയുള്ളത് എത്ര യൂണിറ്റ്
വൈദ്യുതിവരെയാണെന്ന്
വ്യക്തമാക്കാമോ?
2780.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സൗരോര്‍ജ്ജ
വൈദ്യുതി ഉല്പാദനത്തിനായി
കെ.എസ്.ഇ.ബി എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ചെറുകിട
വ്യവസായ സ്ഥാപനങ്ങളില്‍
സൗരോര്‍ജ്ജ പാനല്‍
സ്ഥാപിക്കുന്നതിനുള്ള
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
എന്തെല്ലാമെന്നു
വ്യക്തമാക്കുമോ?
2781.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വീടുകളില്‍
വെെദ്യുത നിലയങ്ങള്‍
സ്ഥാപിക്കാന്‍ വായ്പ
നല്‍കുന്ന സൗരജ്യോതി
പദ്ധതിയില്‍ ഏതെല്ലാം സഹകരണ
സംഘങ്ങള്‍ വഴിയാണ് വായ്പ
നല്‍കുന്നത്; വിശദമാക്കാമോ?
2782.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തിലെ സര്‍ക്കാര്‍
ഓഫീസുകളിലും സ്കൂളുകളിലും
സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
ഏതൊക്കെ മണ്ഡലങ്ങളില്‍
കെ.എസ്.ഇ.ബി.എല്‍. സോളാര്‍
പാനല്‍ സ്ഥാപിക്കുന്ന
പ്രവൃത്തി
നടപ്പിലാക്കുന്നുണ്ടെന്ന്
അറിയിക്കാമോ?
2783.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വീടുകളിൽ
സോളാർ പ്ലാന്റ്
സ്ഥാപിക്കുന്നതിന് സർക്കാർ
ധനസഹായം നൽകുന്നുണ്ടോ;
ഉണ്ടെങ്കിൽ സബ്‌സിഡി
സംബന്ധിച്ച വിവരങ്ങൾ നൽകുമോ?
2784.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി.
വഴി രജിസ്റ്റർ ചെയ്യുന്ന സൗര
പദ്ധതിയിൽ സബ്സിഡി കുറവും
എന്നാൽ എം.എന്‍.ആര്‍.ഇ. വഴി
രജിസ്റ്റർ ചെയ്യുന്ന
ഉപഭോക്താക്കള്‍ക്ക് സബ്സിഡി
കൂടുതലുമാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇത്തരത്തിൽ
സംസ്ഥാനത്ത് വീടുകളിൽ സോളാർ
സ്ഥാപിക്കുന്നതിന് രണ്ട്
തരം സബ്സിഡി നിരക്കുള്ളത്
ഏകീകരിക്കാൻ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
2785.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ആകെ സോളാര്‍ വെെദ്യൂതി
ഉല്പാദനം എത്രയെന്ന്
കണക്കാക്കപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കാമോ;
(
ബി )
സോളാര്‍
വൈദ്യുതി ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
വിശദമാക്കാമോ?
2786.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തിലെ ഏതെല്ലാം
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും
എത്ര വീടുകളിലുമായാണ്
സൗരോര്‍ജ്ജ പ്ലാന്റുകള്‍
സ്ഥാപിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പുതുതായി
സൗരോര്‍ജ്ജ പ്ലാന്റിനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
സ്വീകരിച്ച തുടര്‍ നടപടികളും
വ്യക്തമാക്കാമോ?
2787.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കയ്പമംഗലം
മണ്ഡലത്തിൽ എത്ര വീടുകളെ
സോളാർ പദ്ധതിയിൽ
ഉൾപ്പെടുത്തിയിട്ടുണ്ട്
എന്നും ഇനി എത്ര വീടുകളെ
ഉൾപ്പെടുത്താനുണ്ട് എന്നും
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഇലക്ട്രിസിറ്റി
ഓഫീസുകള്‍ മുഖേന സോളാർ
പദ്ധതിക്കുള്ള വിപുലമായ
പ്രചാരണ പരിപാടികളും
വീടുകൾതോറും സമ്പർക്ക
പരിപാടികളും സംഘടിപ്പിക്കാൻ
സാധിക്കുമോ; വ്യക്തമാക്കുമോ;
(
സി )
സോളാർ
പദ്ധതിക്കായി ബാങ്ക് ലോൺ
ഏർപ്പെടുത്തി പ്രസ്തുത
മണ്ഡലത്തിലെ എല്ലാ വീടുകളിലും
പദ്ധതി നടപ്പാക്കാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
2788.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വിവിധ ജില്ലകളിലായി എത്ര
സോളാര്‍ വെെദ്യുത നിലയങ്ങള്‍
ഉണ്ടെന്നും ഇതില്‍ നിന്നും
എത്ര മെഗാവാട്ട്
വെെദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നതെന്നും
ജില്ല തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
നിലയങ്ങളില്‍ നിന്നും
ഉല്പാദിപ്പിക്കുന്ന
വൈദ്യുതിക്ക് യൂണിറ്റിന് എത്ര
രൂപ നിരക്കിലാണ് വില
നിശ്ചയിച്ചിരിക്കുന്നതെന്ന്
സ്ഥാപനം തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ?
2789.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
എ. കെ. എം. അഷ്റഫ്
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനം
നേരിടുന്ന ഊർജ്ജ പ്രതിസന്ധി
പരിഹരിക്കുന്നതിനായി തോറിയം
അധിഷ്ഠിത ആണവ
വൈദ്യുതോല്പാദനത്തിനുളള
സാധ്യതകൾ
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
സംസ്ഥാനത്ത്
കരിമണലിൽ നിന്നും
വൈദ്യുതോല്പാദനത്തിന്
ആവശ്യമായ തോറിയം ലഭ്യമാക്കാൻ
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(
സി )
എങ്കിൽ
ആണവ നിലയങ്ങൾ എന്നത്തേക്ക്
സ്ഥാപിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ?
2790.
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
തോറിയം അധിഷ്ഠിത ആണവ നിലയം
സ്ഥാപിക്കുന്നതിനുളള സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
ഗുണനിലവാരമുളള
തോറിയം സംസ്ഥാനത്ത്
ലഭ്യമാണെന്ന കാര്യം കേന്ദ്ര
സർക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
(
സി )
ഇക്കാര്യത്തിൽ
ഇതിനകം സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയിലൂടെ എത്ര മെഗാവാട്ട്
വൈദ്യുതി ഉൽപാദിപ്പിക്കാൻ
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
2791.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പാരമ്പര്യേതര ഊര്‍ജ
സ്രോതസ്സുകളായി
പരിഗണിക്കപ്പെടുന്നത്
ഏതെല്ലാം ഊര്‍ജ
സ്രോതസ്സുകളെയാണ് എന്ന്
അറിയിക്കുമോ;
(
ബി )
ഇവയുടെ
ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നത്;
വിശദമാക്കാമോ;
(
സി )
സംസ്ഥാനത്ത്
നടപ്പിലാക്കി വരുന്ന പുരപ്പുറ
സൗരോര്‍ജ പദ്ധതിയുടെ
വിശദാംശങ്ങള്‍ നല്‍കുമോ;
പ്രസ്തുത പദ്ധതിയുടെ സബ്സിഡി
നിരക്ക്
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്തുമോ?
2792.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ തെരുവുവിളക്ക്
സ്ഥാപിക്കുന്ന പ്രവൃത്തിയുടെ
എസ്റ്റിമേറ്റ് തയ്യാറാക്കി
ഭരണാനുമതി ലഭിക്കുന്നതിനുള്ള
തുടർ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിനും
തുടർനടപടികൾ
സ്വീകരിക്കുന്നതിനും കാലതാമസം
നേരിട്ടത് എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
എസ്റ്റിമേറ്റ് തയ്യാറാക്കി
ഭരണാനുമതി നേടുന്നതിനായി ഇനി
എന്തെല്ലാം നടപടികൾ
പൂർത്തിയാക്കാനുണ്ട് എന്ന്
അറിയിക്കാമോ?
2793.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വെെപ്പിന്‍
മണ്ഡലത്തിലെ ഞാറക്കല്‍,
വെെപ്പിന്‍, ചെറായി, വരാപ്പുഴ
ഇലക്ട്രിക് സെക്ഷനുകളിലെ
ഗുണഭോക്താക്കളുടെ എണ്ണം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ നേരിടുന്ന
ബുദ്ധിമുട്ടുകള്‍
കണക്കിലെടുത്ത് നിലവിലുള്ള
ഓഫീസുകളുടെ പുനഃക്രമീകരണം വഴി
കാര്യക്ഷമത ഉറപ്പാക്കാനുള്ള
പദ്ധതിയുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
നടപ്പിലാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
2794.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തിലെ ബ്രഹ്മപുരം
സബ്സ്റ്റേഷനില്‍ നടന്നു
വരുന്ന നവീകരണ
പ്രവര്‍ത്തനങ്ങളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് അറിയിക്കുമോ;
(
സി )
കേന്ദ്രാവിഷ്കൃത
നവീകരണ വിതരണ മേഖല
പദ്ധതിയില്‍ കുന്നത്തുനാട്
മണ്ഡലത്തില്‍ അംഗീകാരം ലഭിച്ച
പ്രവൃത്തികള്‍ എതെല്ലാമെന്നും
അതിന് അനുവദിച്ച തുക,
പ്രവര്‍ത്തന പുരോഗതി
എന്നിവയുടെ വിശദാംശങ്ങളും
വ്യക്തമാക്കാമോ?
2795.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ കണമല
പ്രദേശത്തുണ്ടാകുന്ന വൈദ്യുതി
തടസ്സത്തിന് ശാശ്വത പരിഹാരം
കാണുന്നതിനായി പ്രസ്തുത
പ്രദേശത്ത് ഒരു
സബ്‍സ്റ്റേഷന്‍
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2796.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇരിക്കൂര്‍
മണ്ഡലത്തിലെ തിമിരി
വില്ലേജില്‍ 110 കെ.വി.
സബ്സ്റ്റേഷൻ
സ്ഥാപിക്കുന്നതിന് സ്വീകരിച്ച
നടപടികള്‍ സംബന്ധിച്ച
വിശദാംശം നല്കാമോ?
2797.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിലെ കുറ്റിക്കോൽ 110
കെ.വി. സബ്സ്റ്റേഷന്‍
നിർമ്മാണ പുരോഗതി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
നിലവിൽ
ഏതൊക്കെ നിർമ്മാണ
പ്രവൃത്തികൾ
ആരംഭിച്ചിട്ടുണ്ട്; ഇനി
ഏതൊക്കെ പ്രവൃത്തികൾ
ആരംഭിക്കാനുണ്ട്;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
നിർമ്മാണ പ്രവൃത്തികൾ എന്ന്
യാഥാർഥ്യമാക്കാനാണ്
കെ.എസ്.ഇ.ബി.
ലക്ഷ്യമിട്ടിരിക്കുന്നതെന്ന്
വിശദമാക്കാമോ?
2798.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ കോതക്കുറിശ്ശി
110 കെ.വി സബ്സ്റ്റേഷന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
2799.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മരവട്ടം
കാടാമ്പുഴ സബ് സ്റ്റേഷൻ
നിർമ്മാണത്തിന്റെ പ്രവർത്തന
പുരോഗതി വിശദമാക്കുമോ;
(
ബി )
സബ്
സ്റ്റേഷനിലേക്കുള്ള 110 കെ.വി
ഡബിൾ സർക്യൂട്ട് ലൈനിന്റെ
നിർമ്മാണം ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
സി )
സബ്
സ്റ്റേഷന്‍ നിർമ്മാണത്തിനുള്ള
സ്ഥാലം ഏറ്റെടുക്കൽ നടപടികൾ
പൂർത്തിയായിട്ടുണ്ടോ;
വിശദമാക്കുമോ?
2800.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാഴൂര്‍
110 കെ.വി. സബ്സ്റ്റേഷന്റെ
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി എന്നത്തേക്ക് കമ്മീഷൻ
ചെയ്യാനാണ്
ലക്ഷ്യമിടുന്നതെന്ന്
അറിയിക്കാമോ?
2801.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുന്നംകുളം
മണ്ഡലത്തില്‍ പുതിയ 33 കെ.വി.
സബ് സ്റ്റേഷനുകള്‍
ആരംഭിക്കാന്‍ കെ.എസ്.ഇ.ബി.
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
വേലൂര്‍
ഗ്രാമപഞ്ചായത്തില്‍ പുതിയ 33
കെ.വി. സബ് സ്റ്റേഷന്‍
സ്ഥാപിക്കാന്‍ നടപടി
സ്വീകരിക്കുമോ?
2802.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വെെപ്പിന്‍
മണ്ഡലത്തില്‍
ചേറായി-ഞാറക്കല്‍ 110 കെ.വി.
ഡി.സി. ലെെന്‍ (14.1
കിലോമീറ്റര്‍) നിര്‍മ്മാണ
പ്രവൃത്തിയുടെയും ഞാറക്കല്‍
66 കെ.വി. സബ് സ്റ്റേഷന്‍ 110
കെ.വി. ലെവല്‍ ആയി ശേഷി
വര്‍ദ്ധിപ്പിക്കുന്ന
പ്രവൃത്തിയുടെയും നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
2803.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ പിണ്ണാക്കനാട് 33
കെ.വി. സബ്സ്റ്റേഷനുവേണ്ടി
സ്ഥലം ഏറ്റെടുക്കുന്ന നടപടി
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
സ്ഥലം
ഏറ്റെടുക്കുന്ന നടപടി
വേഗത്തിലാക്കി പ്രസ്തുത
സബ്‌സ്റ്റേഷന്റെ നിർമ്മാണം
ആരംഭിക്കുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
2804.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ വിവിധ
കെ.എസ്.ഇ.ബി. ഓഫീസുകളിലെ
സ്റ്റാഫ് പാറ്റേണ്‍
സംബന്ധിച്ച കണക്ക് ഓഫീസ്
അടിസ്ഥാനത്തില്‍
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിലെ ഏതെല്ലാം
കെ.എസ്.ഇ.ബി. ഓഫീസുകളില്‍
ജീവനക്കാരുടെ ഒഴിവ്
നിലവിലുണ്ട്;
(
സി )
നിലവിലുളള
ഒഴിവ് നികത്താന്‍ നടപടി
എടുത്തിട്ടുണ്ടോ; വിശദാംശം
നല്കാമോ?
2805.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കക്കയം
ഹൈഡല്‍ ടൂറിസം കേന്ദ്രം
വികസിപ്പിക്കുന്നതിനായി
എന്തെങ്കിലും പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ടൂറിസം കേന്ദ്രത്തില്‍
വിനോദസഞ്ചാരികള്‍ക്ക്
നിലവില്‍ എന്തെല്ലാം വിനോദ
ഉപാധികളാണുള്ളത്;
വിശദമാക്കാമോ; പ്രസ്തുത
കേന്ദ്രത്തില്‍ എത്ര
ജീവനക്കാരുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ വികസനത്തിനും
കൂടുതല്‍ വിനോദസഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനുമായി വനം
വകുപ്പിന്റെ സഹകരണത്തോടെ
പുതിയ പദ്ധതി തയ്യാറാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
2806.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇടമലയാറിൽ
മുന്‍പ് പ്രഖ്യാപിച്ച ഹെെഡൽ
ടൂറിസം പദ്ധതിയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(
ബി )
ഏറെ
ടൂറിസം വികസന സാധ്യതകളുള്ള ഈ
പ്രദേശത്തിന്റെ സാധ്യതകൾ
പരമാവധി
പ്രയോജനപ്പെടുത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
ടൂറിസവുമായി
ബന്ധപ്പെട്ട് ഇടമലയാർ
സർവ്വീസ് സഹകരണ ബാങ്ക്
നൽകിയിട്ടുള്ള പ്രൊപ്പോസൽ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്‍മേൽ
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ;
(
ഡി )
ഇടുക്കി
മോഡലിൽ ഉത്സവ
സീസണുകളിലെങ്കിലും നിയന്ത്രണ
വിധേയമായി പൊതുജനങ്ങള്‍ക്ക്
ഡാമിലും പരിസര പ്രദേശങ്ങളിലും
പ്രവേശനം നൽകുവാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
2807.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ഇ.ബി
എസ്.പി.വി ആയി
നിശ്ചയിച്ചിട്ടുള്ള
മല്ലപ്പള്ളി താലൂക്ക്
ആശുപത്രി നിർമ്മാണം
തുടങ്ങുന്നതിന് എന്തെങ്കിലും
തടസ്സങ്ങൾ ഉണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തടസ്സങ്ങൾ ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
സി )
ഇതിന്റെ
നിർമ്മാണ പ്രവർത്തനങ്ങൾ എന്ന്
തുടങ്ങുവാൻ സാധിക്കുമെന്ന്
വിശദമാക്കാമോ?
2808.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം കോങ്ങാട്
മണ്ഡലത്തില്‍ വെെദ്യുതി
വകുപ്പ് നടപ്പിലാക്കിയ പ്രധാന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കാമോ?
2809.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഉഡുപ്പി-കാസർഗോഡ്
400 കെ.വി. ലൈൻ നിർമ്മാണ
പദ്ധതി സമയബന്ധിതമായി
പൂർത്തിയാക്കാനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
2810.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈദ്യുതി
ബോർഡ് ജീവനക്കാരുടെ
ശമ്പളം,പെൻഷൻ എന്നിവ ഉറപ്പ്
വരുത്തുവാൻ സ്വീകരിച്ച
നടപടികൾ വിശദീകരിക്കുമോ?
2811.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
സൗത്ത് മണ്ഡലത്തില്‍
അനുവദിച്ച ഇലക്ട്രിക് വാഹന
ചാര്‍ജ്ജിംഗ്
സ്റ്റേഷനുകളുടെയും
പോയിന്റുകളുടെയും എണ്ണം
വ്യക്തമാക്കാമോ;
(
ബി )
പുതിയ
ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ്
പോയിന്റുകള്‍, സ്റ്റേഷനുകള്‍
എന്നിവ അനുവദിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
അറിയിക്കാമോ?
2812.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആറ്റിങ്ങല്‍
മണ്ഡലത്തിലെ തലവിളമുക്കില്‍
കല്ലമ്പലം-പോങ്ങനാട് റോഡിന്റെ
വശത്തായി സ്ഥാപിച്ചിരിക്കുന്ന
ട്രാന്‍സ്ഫോര്‍മര്‍ മാറ്റി
സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
അപേക്ഷ ലഭിച്ചിട്ടുണ്ടോ;
ആയതിന്മേൽ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
2813.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
നഗരത്തിൽ യു.ജി.കേബിൾ
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശങ്ങൾ നൽകാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭരണാനുമതി,
സാങ്കേതികാനുമതി എന്നിവ
സംബന്ധിച്ച കാര്യങ്ങൾ
വിശദമാക്കാമോ?
2814.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വെെദ്യുതി
പ്രസരണ നഷ്ടം തടയുന്നതിനും
അപകടങ്ങളുടെ കാഠിന്യം
കുറയ്ക്കുന്നതിനും നിലവിലെ
വെെദ്യുത കമ്പികള്‍ മാറ്റി
ഏരിയല്‍ ബഞ്ച് കേബിള്‍
(എ.ബി.സി.) സ്ഥാപിക്കുന്ന
പ്രവൃത്തികള്‍ മണലൂര്‍
മണ്ഡലത്തില്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്നത്തേക്ക്
പ്രസ്തുത പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാനാകും;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശങ്ങള്‍
നല്‍കാമോ?
2815.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പാറശ്ശാല
മണ്ഡലത്തില്‍ വൈദ്യുതി
വകുപ്പിന് കീഴില്‍ ഇലക്ട്രിക്
വാഹന ചാര്‍ജ്ജിംഗ്
സ്റ്റേഷനുകള്‍
എവിടെയൊക്കെയാണ്
സ്ഥാപിച്ചിട്ടുള്ളതെന്ന്
പോസ്റ്റ് നമ്പര്‍ ഉള്‍പ്പെടെ
പഞ്ചായത്ത് തിരിച്ച്
വിശദമാക്കാമോ;
(
ബി )
മണ്ഡലത്തില്‍
കൂടുതല്‍ ഇലക്ട്രിക് വാഹന
ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍
സ്ഥാപിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ;
(
സി )
മണ്ഡലത്തില്‍
ഇ.വി ഫാസ്റ്റ് ചാര്‍ജിംഗ്
സ്റ്റേഷന്‍ സ്ഥാപിക്കുന്ന
കാര്യം പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കുമോ; വിശദാംശം
നല്‍കുമോ?
2816.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നൂറനാട്
പടനിലം ക്ഷേത്രം, ചുനക്കര
തിരുവൈരൂര്‍ മഹാദേവക്ഷേത്രം
എന്നിവിടങ്ങളിൽ കെ.എസ്.ഇ.ബി.
യുടെ യു.ജി. കേബിള്‍
സ്ഥാപിക്കുന്ന പദ്ധതിയുടെ
ഭരണാനുമതിക്കായി സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ;
പ്രസ്തുത പദ്ധതിയുടെ
ഭരണാനുമതി ലഭ്യമാക്കുവാൻ
അടിയന്തര നടപടി
സ്വീകരിക്കുമോ?
2817.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുരപ്പുറ സൗരോര്‍ജ്ജ
പദ്ധതിയുടെ ഭാഗമായി നാളിതുവരെ
എത്ര സൗരോര്‍ജ്ജ പ്ലാന്റുകള്‍
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
മട്ടന്നൂര്‍
മണ്ഡലത്തില്‍ പുരപ്പുറ
സൗരോര്‍ജ്ജ പദ്ധതിയുടെ
ഭാഗമായി എത്ര വീടുകളില്‍
സൗരോര്‍ജ്ജ പ്ലാന്റുകള്‍
സ്ഥാപിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതി കൂടുതല്‍
വിപുലീകരിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
2818.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തില്‍ അനെര്‍ട്ട്
മുഖേന ഏതൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്നും
അവയ്ക്കായി ചെലവഴിക്കുന്ന തുക
സംബന്ധിച്ചുമുള്ള വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ സൗരോര്‍ജ്ജം
ഉപയോഗിച്ച് സര്‍ക്കാര്‍
ഓഫീസുകള്‍, സര്‍ക്കാര്‍
സ്കൂളുകള്‍ എന്നിവ
വൈദ്യുതവല്‍ക്കരിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കാമോ?
2819.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു വൈദ്യുതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
2023-ൽ പുരപ്പുറ സോളാർ
പദ്ധതി മുഖേന എത്ര വീടുകളിലും
സ്ഥാപനങ്ങളിലും
വൈദ്യുതോല്പാദനം
ആരംഭിച്ചുവെന്ന് ജില്ല
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവിൽ അനെർട്ട് മുഖേന ഇതര
മാർഗ്ഗങ്ങളിൽ ഏതൊക്കെ
ഊർജ്ജോല്പാദന സംരംഭങ്ങൾ
ആരംഭിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
2820.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
വൈദ്യുതി വകുപ്പ് മന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തിൽ അനെർട്ട് മുഖേന
ഏതൊക്കെ പദ്ധതികളാണ്
നടപ്പിലാക്കുന്നതെന്നും
അതിനായി മാറ്റി വച്ചിട്ടുള്ള
തുക എത്രയാണെന്നും വിശദവിവരം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തിൽ സൗരോർജ്ജം
ഉപയോഗിക്കുന്ന എത്ര
ഗവണ്‍മെന്റ് ഓഫീസുകൾ ഉണ്ട്;
അവ ഏതെല്ലാമെന്നുള്ള
വിശദവിവരം ലഭ്യമാക്കാമോ?
|
|
|
|
|
|
|
|