STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*61.
ശ്രീ. കെ.വി.സുമേഷ്
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കുന്നതിനായി കിഫ്‌ബി സഹായത്തോടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ച ശബരിമല ഇടത്താവള സമുച്ചയം പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
ശബരിമല മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുള്ള റോപ്‍വേ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ; പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( സി )
എരുമേലി മാസ്റ്റര്‍ പ്ലാനിന് തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
*62.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ വി ജോയി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല വികസനത്തിനായി ഉന്നതാധികാര സമിതി ശിപാര്‍ശ ചെയ്ത പദ്ധതികള്‍ ഏതൊക്കയാണെന്ന് വിശദമാക്കുമോ;
( ബി )
ശബരിമല വികസന പദ്ധതികള്‍ക്കുള്ള തുക എപ്രകാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ പദ്ധതിക്കും എന്ത് തുക വീതം ചെലവാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; ഇത് സംബന്ധിച്ച പദ്ധതിരേഖ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ; പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് തുടങ്ങുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
*63.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജല അതോറിറ്റി വെള്ളക്കരം മുന്നൂറ് ശതമാനത്തിലേറെ വര്‍ദ്ധിപ്പിച്ചത് സാധാരണ ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കി എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
വെള്ളക്കരം താങ്ങാനാകാതെ പല ഉപഭോക്താക്കളും വാട്ടര്‍ കണക്ഷന്‍ ഉപേക്ഷിക്കുന്നതായ സാഹചര്യമുണ്ടോ; വ്യക്തമാക്കാമോ;
( സി )
വൻകിടക്കാരിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ലഭിക്കേണ്ട കുടിശ്ശിക പിരിച്ചെടുക്കാതെ വെള്ളക്കരം വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് അധിക ബാധ്യത വരുത്തുന്നത് നീതീകരിക്കാനാവാത്ത പ്രവൃത്തിയാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
*64.
ശ്രീ ഡി കെ മുരളി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ എം നൗഷാദ്
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ മത്സ്യം ലഭിക്കുന്നതിന് കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് മുഖേന തിരുവനന്തപുരം ജില്ലയിലെ തീരക്കടലില്‍ കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് കേന്ദ്ര സർക്കാരിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നടപ്പിലാക്കിയിട്ടുള്ള കൃത്രിമപ്പാര് നിക്ഷേപിക്കുന്ന പദ്ധതിയുടെ നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
*65.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമലയില്‍ ഈ മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഒരുക്കിക്കൊടുക്കുന്നതിലും അടിസ്ഥാനസൗകര്യം ഒരുക്കുന്നതിലും സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ക്യൂ നില്‍ക്കുന്ന ഭക്തര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിരുന്നോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
വരും വര്‍ഷങ്ങളില്‍ ശബരിമലയിലെ ക്യൂ സംവിധാനം മെച്ചപ്പെടുത്തുവാനും ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*66.
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജല അതോറിറ്റിയില്‍ ഓട്ടോമാറ്റിക്ക് മീറ്റര്‍ റീഡിംഗ് സംവിധാനം നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ജല അതോറിറ്റി വിതരണം ചെയ്യുന്ന ജലത്തിന്റെ ചോര്‍ച്ച കണ്ടെത്തി തടയുന്നതിന് ഉല്പാദന, വിതരണ കേന്ദ്രങ്ങളില്‍ ബള്‍ക്ക് വാട്ടര്‍ മീറ്റര്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പൈപ്പ് പൊട്ടുന്നത് മൂലമുണ്ടാകുന്ന ജലനഷ്ടം തടയുന്നതിനും മണ്ണിനടിയിലെ ജലത്തിന്റെ ചോര്‍ച്ച കണ്ടെത്തുന്നതിനുമുള്ള ബ്ലൂ ബ്രിഗേഡ് സംവിധാനം എല്ലാ ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
*67.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുമായി ആയിരത്തോളം കോടി രൂപ വെള്ളക്കരയിനത്തില്‍ കേരള ജല അതോറിറ്റി പിരിച്ചെടുക്കാനുണ്ട് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും വൻകിടക്കാരിൽ നിന്നും ലഭിക്കാനുള്ള കുടിശ്ശിക പിരിച്ചെടുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുമുള്ള കുടിശിക പിരിച്ചെടുക്കാതെ വെള്ളക്കരം കൂട്ടി ജനങ്ങള്‍ക്ക് മേൽ അധിക ബാധ്യത വരുത്തിയതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
കെ.എസ്.ഇ.ബി.ക്ക് നല്‍കാനുള്ള പണം ജല അതോറിറ്റിയുടെ വരുമാനത്തില്‍ നിന്നും എ​സ്​​ക്രോ സംവിധാനം വഴി കെ.എസ്.ഇ.ബി.ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ?
*68.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങളിലും പദ്ധതിപ്രവർത്തനങ്ങളിലും ക്രമക്കേടുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ക്രമക്കേടുകൾ തടയുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇത് സംബന്ധിച്ച വിജിലൻസ് റിപ്പോർട്ട് വകുപ്പിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ കണ്ടെത്തലുകൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*69.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എം. എം. മണി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിന്മേൽ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ജനവാസ മേഖലകള്‍ ബഫര്‍ സോണ്‍ പരിധിയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കൃഷിക്കും അനുമതി നല്‍കണമെന്ന ആവശ്യം നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ക്വാറികള്‍ക്കും ഖനികള്‍ക്കും നിലവിലുള്ള നിയന്ത്രണത്തില്‍ ഏന്തെങ്കിലും ഭേദഗതികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
*70.
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. പി.പി. സുമോദ്
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് സ്കൂളുകളില്‍ തന്നെ പരിശോധനാ ലാബുകള്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത ലാബുകളില്‍ കുടിവെള്ളവുമായി ബന്ധപ്പെട്ട് ഏതൊക്കെ തരത്തിലുള്ള പരിശോധനകളാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പരിശോധനകളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
സ്കൂളുകളില്‍ പരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനം എടുക്കാന്‍ ഇടയാക്കിയ സാഹചര്യം എന്തെന്ന് വിശദമാക്കാമോ?
*71.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിയമവിധേയമായി പ്രവർത്തിച്ചുവരുന്ന അനാഥാലയങ്ങൾക്ക് ജലം വിതരണം ചെയ്യുന്നതിൽ എന്തെല്ലാം ഇളവുകളാണ് നൽകി വരുന്നത്; വിശദമാക്കാമോ;
( ബി )
തികച്ചും സൗജന്യമായി സേവനം നൽകുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് ഭീമമായ തുക വെള്ളത്തിനുവേണ്ടി ചെലവഴിക്കാൻ കഴിയില്ല എന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
എങ്കിൽ ഇപ്രകാരം നിയമവിധേയമായി പ്രവർത്തിക്കുന്ന അനാഥാലയങ്ങൾക്ക് സൗജന്യമായി അല്ലെങ്കിൽ ഗാർഹിക താരിഫിനേക്കാള്‍ കുറഞ്ഞ നിരക്കിൽ ജലം വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് സൗജന്യ പ്രവര്‍ത്തനം നടത്തുന്ന സാംസ്കാരിക സ്ഥാപനങ്ങളിലെയും ലൈബ്രറി കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലകളിലെയും കുടിവെള്ള കണക്ഷന്‍ ഗാര്‍ഹിക താരിഫില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
ഇക്കാര്യത്തിൽ ആവശ്യമായ ഒരു നയം രൂപീകരിക്കുവാനും അതിനനുസൃതമായി നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്താനും ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
*72.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി ഒ എസ് അംബിക
ശ്രീ. എം.വിജിന്‍
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യവില്പനയിൽ ഏർപ്പെടുന്ന വനിതകൾക്ക് യാത്രാസൗകര്യം ഒരുക്കുന്ന സമുദ്ര പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി കൂടുതൽ വിപുലമാക്കി മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
ഇത്തരത്തിൽ മത്സ്യത്തൊഴിലാളി വനിതകൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തുന്നതിനുള്ള പദ്ധതി മത്സ്യഫെഡ് ആവിഷ്കരിക്കുമോയെന്ന് വ്യക്തമാക്കുമോ?
*73.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണം അതിരൂക്ഷമായി തുടരുകയും ഏഴ് വര്‍ഷത്തിനിടെ വന്യജീവി ആക്രമണങ്ങളില്‍ എണ്ണൂറില്‍ അധികം മനുഷ്യര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടും ഇതിനെതിരെ സത്വര നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണം വിശദമാക്കുമോ;
( ബി )
ജനവാസമേഖലകളും വനവും തമ്മിൽ വേര്‍തിരിക്കുന്നതിന് ഭിത്തി, വേലി എന്നിവ നിര്‍മ്മിക്കുന്നതിനായി നടപടി സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
വനത്തിനുള്ളില്‍ തീറ്റയും കുടിവെള്ളവും ലഭ്യമല്ലാതെ വരുന്ന സാഹചര്യത്തിലാണ് വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് എന്നത് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
‌വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ തീറ്റയും കുടിവെള്ളവും ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?
*74.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. കെ. ബഷീർ
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് കൂടല്ലൂരിലെ യുവ കർഷകനെ കടുവ കൊന്ന സംഭവത്തെ തുടർന്ന് ഈ മേഖലയിലെ കർഷകർക്കുണ്ടായിരിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിശദാംശം നല്‍കുമോ;
( ബി )
വയനാട് ദേശീയ കടുവാ സംരക്ഷണ മേഖലയിൽ കടുവകൾ ഉൾപ്പെടെയുളള വന്യജീവികളുടെ എണ്ണം കാടിന് താങ്ങാവുന്നതിൽ അധികമാണെന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
കടുവകളുടെ നിരന്തര അക്രമണത്തിൽ നിന്നും കർഷകരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്ന സ്ഥിരം സംവിധാനങ്ങൾ സംബന്ധിച്ച് വിശദമാക്കുമോ ;
( ഡി )
നാടിറങ്ങാൻ സാധ്യതയുളള കടുവകളെ നിരീക്ഷിച്ച് ആക്രമണങ്ങൾ തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
*75.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എ. പി. അനിൽ കുമാർ
ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയില്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങളോ അവലോകന യോഗങ്ങളോ നടത്തിയിരുന്നോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കങ്ങൾ ഇക്കഴിഞ്ഞ മണ്ഡലകാലത്തെ ദോഷകരമായി ബാധിച്ചുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ ഇപ്രകാരമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുവാനും വരും വര്‍ഷങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് ദർശനം സുഗമമാകുംവിധം അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുവാനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
*76.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകവിള തോട്ടങ്ങള്‍ ബഹുവിള തോട്ടങ്ങളായി പരിവര്‍ത്തനം ചെയ്ത് കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ചില വിദേശയിന സസ്യങ്ങള്‍ നമ്മുടെ പരിസ്ഥിതിക്ക് പ്രതികൂല ഫലങ്ങളുണ്ടാക്കുന്നതായി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിദേശയിന തോട്ടങ്ങളെ തദ്ദേശയിന തോട്ടങ്ങളായി പരിവർത്തനം ചെയ്യുന്നതിന് സ്വീകരിച്ച നടപടികളും അവയുടെ പുരോഗതിയും അറിയിക്കാമോ;
( സി )
വന്യജീവികളുടെ ഭക്ഷ്യ ലഭ്യത വര്‍ദ്ധിപ്പിക്കാനായി കാട്ടിനുള്ളിലും അതിര്‍ത്തി പ്രദേശങ്ങളിലും ഫലവൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയിക്കാമോ?
*77.
ശ്രീ. പി. ബാലചന്ദ്രൻ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിൽ എല്ലാ ജില്ലകളിലും യുവജനങ്ങൾ പങ്കാളികളായിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വിദ്യാസമ്പന്നരും പ്രതിഭാശാലികളുമായ യുവജനങ്ങളുടെ സർവ്വതോൻമുഖമായ പുരോഗതിക്ക് സഹായകമാകുന്ന പദ്ധതികളും നിർദേശങ്ങളും അഭിപ്രായങ്ങളും നവകേരള സദസ്സിൽ ഉയർന്നുവന്നിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
രാഷ്ട്ര നിർമ്മാണത്തിൽ സജീവ പങ്കാളികളാകേണ്ട വിദ്യാസമ്പന്നരായ യുവജനങ്ങൾ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നത് നിയന്ത്രിക്കുന്നതിന് പര്യാപ്തമായ ആശയങ്ങൾ നവകേരള സദസ്സിനോടനുബന്ധിച്ച് നടന്ന ചർച്ചകളിൽ ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ചർച്ചകളുടെ ക്രോഡീകരണവും പ്രവൃത്തിപഥത്തിലേക്കുള്ള പരിവർത്തനവും ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികൾ യുവജനക്ഷേമ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ?
*78.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുഴകളുടെ തീരസംരക്ഷണത്തിനായി ഏതെല്ലാം പദ്ധതികളുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ഭരണാനുമതി നല്കിയിട്ടും നാളിതുവരെ ആരംഭിച്ചിട്ടില്ലാത്തതും പൂർത്തിയാക്കാത്തതുമായ അത്തരം പ്രവൃത്തികൾ സംബന്ധിച്ച് അവലോകനം നടത്തുമോ; വിശദമാക്കാമോ;
( സി )
ലഭ്യമായ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പുഴകളുടെ തീരം ഫലപ്രദമായി സംരക്ഷിക്കുന്നതിനും സുസ്ഥിരമായ നൂതന പരിഹാര മാർഗ്ഗങ്ങള്‍ക്കുമായി പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുമായി ആലോചന നടത്താന്‍ നടപടി സ്വീകരിക്കുമോ?
*79.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( ബി )
മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ?
*80.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ എം മുകേഷ്
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാംസ്ക്കാരിക വകുപ്പ് മുഖേന നടപ്പിലാക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പ്രസ്തുത പദ്ധതിയ്ക്കായി ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതി മുഖേന എത്ര കലാകാരന്‍മാര്‍ക്ക് സഹായം ലഭിക്കുമെന്ന് വ്യക്തമാക്കാമോ?
*81.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിന്നാക്ക വിഭാഗ സംവരണ പട്ടിക പുതുക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ അതിന്റെ ഭാഗമായി ജാതി സർവ്വെ നടത്തുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സർവ്വെ നടത്തുന്നതിന് മുൻപ് പിന്നാക്ക സമുദായ സംഘടനകളുമായി ചർച്ച നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
*82.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. എം. എം. മണി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണം മൂലം കൃഷിനാശം നേരിടേണ്ടിവരുന്ന കര്‍ഷകര്‍ക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം നല്‍കുവാന്‍ വനം വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും കര്‍ഷകരേയും കാർഷിക വിളകളേയും സംരക്ഷിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
ജനവാസ മേഖലയിൽ വന്യമൃഗ ശല്യം നേരിടുന്നതിന് എന്തെങ്കിലും കര്‍മ്മപദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
*83.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതലപ്പൊഴി ഹാര്‍ബറിന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത സംബന്ധിച്ച് സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍ (സി.ഡബ്ല്യൂ.പി.ആര്‍.എസ്.) പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ഈ പഠനത്തിന്റെ പ്രധാന കണ്ടെത്തലുകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സി.ഡബ്ല്യൂ.പി.ആര്‍.എസ്. ഇക്കാര്യത്തിൽ എന്തൊക്കെ നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചന നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇത് സംബന്ധിച്ച് യൂണിയന്‍ നേതാക്കള്‍, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍, സഭാ പ്രതിനിധികള്‍ എന്നിവരുമായി കൂടിയാലോചന നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*84.
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മോൻസ് ജോസഫ്
ശ്രീ. മാണി. സി. കാപ്പൻ
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പ് നടപ്പിലാക്കി വരുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയായ നവകിരണം പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
ഈ പദ്ധതി പ്രകാരം ഭൂമി വിട്ടുനൽകിയവർക്ക് തുക കൊടുത്തു തീർക്കാൻ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണങ്ങൾ അറിയിക്കുമോ; സമയബന്ധിതമായി തുക നൽകാൻ നടപടി സ്വീകരിക്കുമോ?
*85.
ശ്രീ. എം.വിജിന്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. മുരളി പെരുനെല്ലി
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആഴക്കടല്‍ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ട് അനുവദിച്ച പദ്ധതിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ഇവര്‍ക്ക് ലഭിക്കുന്ന മത്സ്യം മത്സ്യഫെഡ് വഴി വില്‍പ്പന നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഏതെല്ലാം തലത്തിലുള്ള മത്സ്യബന്ധനത്തിനാണ് പരിശീലനം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
*86.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ജല ജീവൻ പദ്ധതി പ്രകാരമുളള കുടിവെളള വിതരണം നടപ്പാക്കുന്നതിൽ സംസ്ഥാനം മുപ്പതാം സ്ഥാനത്താണോയെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിൽ പ്രതിസന്ധി ഉണ്ടായിട്ടുണ്ടോ;
( സി )
സ്ഥലം ഏറ്റെടുക്കാത്തതിനെ തുടർന്ന് എത്ര പദ്ധതികളാണ് മുടങ്ങി കിടക്കുന്നതെന്ന് അറിയിക്കുമോ;
( ഡി )
പദ്ധതികൾക്കാവശ്യമായ സ്ഥലം സമയബന്ധിതമായി ഏറ്റെടുക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*87.
ശ്രീ ഒ . ആർ. കേളു
ഡോ. കെ. ടി. ജലീൽ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഇക്കോടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനും വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഇക്കോ ടൂറിസം ഡയറക്ടറേറ്റ് രൂപീകരിക്കുവാന്‍ വനം വകുപ്പ് തീരുമാനമെടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇക്കോ ടൂറിസം പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രവ‍ർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രധാനപ്പെട്ട ഇക്കോ ടൂറിസം പദ്ധതികളുടെ വികസനത്തിനായി വനം വകുപ്പ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*88.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂഗർഭജലത്തിന്റെ അളവിൽ ഗണ്യമായ കുറവ് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രളയത്തിൽ മേൽ മണ്ണ് ഒലിച്ചു പോയതിനാൽ വെളളം സംഭരിക്കുന്നതിൽ മണ്ണിന്റെ ശേഷി കുറഞ്ഞിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
വേനലിൽ താപനില നാൽപ്പത് ഡിഗ്രി സെൽഷ്യസ്‌ കടക്കാൻ സാധ്യതയുളളതിനാൽ ജല ഉപയോഗം നിയന്ത്രിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ഡി )
ഭൂഗർഭജല സംരക്ഷണം ഉറപ്പാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*89.
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിതി ആയോഗിന്റെ നേതൃത്വത്തില്‍ സമുദ്ര മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സംസ്ഥാനത്ത് സെമിനാര്‍ സംഘടിപ്പിച്ചിരുന്നോ; എങ്കിൽ വിശദമാക്കാമോ;
( ബി )
സെമിനാറിന്റെ വിലയിരുത്തലുകള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കാമോ;
( സി )
ഏതെല്ലാം സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തിട്ടുണ്ടെന്നും മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി എന്തെല്ലാം നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ?
*90.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ. സുജിത് വിജയൻപിള്ള
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്ക് വാസയോഗ്യമായ ഭവനങ്ങൾ ഉറപ്പാക്കുന്നതിന് ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള എന്തെല്ലാം പദ്ധതികളാണ്; വ്യക്തമാക്കുമോ;
( ബി )
പുനർഗേഹം പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
പദ്ധതിയുടെ ഭാഗമായി ഇനിയും പൂർത്തീകരിക്കാനുള്ള പ്രവൃത്തികൾ ഏതെല്ലാമാണെന്നും അവ എന്നത്തേക്ക് പൂർത്തിയാക്കി ഗുണഭോക്താകൾക്ക് കൈമാറുവാൻ കഴിയുമെന്നും വിശദമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.