STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
*211.
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സാംസ്കാരിക കേരളത്തിന് മുതല്‍ക്കൂട്ടാവുന്ന തരത്തില്‍ സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും അഭിപ്രായ ആവിഷ്‍ക്കാര സ്വാതന്ത്ര്യം നിലനിർത്തുന്നതിനും വേണ്ടി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കേരളത്തിന്റെ സാംസ്കാരിക പെരുമ നിലനിര്‍ത്തി വരുംതലമുറയ്ക്ക് പകര്‍ന്ന് നല്‍കുന്നതിന് ലക്ഷ്യമിട്ട് ജില്ലകളില്‍ നടപ്പാക്കിവരുന്ന സാംസ്കാരിക സമുച്ചയങ്ങളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഏതൊക്കെ ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കാമോ?
*212.
ശ്രീമതി ഒ എസ് അംബിക
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെ യാനങ്ങള്‍ക്കും മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും സമ്പൂര്‍ണ്ണ ഇൻഷുറൻസ് പരിരക്ഷ നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് പ്രതിവര്‍ഷം സര്‍ക്കാരിന് എത്ര രൂപയുടെ ചെലവാണ് ഉണ്ടാകുന്നത്; ‌വിശദമാക്കുമോ;
( സി )
കഴിഞ്ഞ 5 വര്‍ഷം മത്സ്യബന്ധന ഉപകരണങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ പ്രകാരം നല്‍കിയിട്ടുള്ള ആനുകൂല്യത്തിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
2023-24 വര്‍ഷം അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ഇൻഷുറൻസ് ആനുകൂല്യം ജില്ല തിരിച്ച് എണ്ണം, തുക എന്നിവയുടെ കണക്ക് ലഭ്യമാണോ; എങ്കില്‍ അറിയിക്കാമോ?
*213.
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ. ഐ. ബി. സതീഷ്
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി ജനാധിപത്യ മൂല്യങ്ങളോട് കൂറ് പുലര്‍ത്തുന്ന യുവതലമുറയെ വാര്‍ത്തെടുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
ഭരണഘടനയും പാര്‍ലമെന്ററി ജനാധിപത്യവും വെല്ലുവിളിക്കപ്പെടുന്ന കാലത്ത് സാമൂഹിക, രാഷ്ട്രീയ, അക്കാദമിക വിദഗ്ദ്ധരെയും സാധാരണ ജനവിഭാഗത്തെയും കൂട്ടിച്ചേര്‍ക്കുന്ന കണ്ണിയായി മാറുവാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
പൗരബോധവും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും ആരോഗ്യകരമായ ജനാധിപത്യ സംവിധാനം രൂപപ്പെടുത്തുന്നതിനും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ഡി )
ജനപ്രതിനിധികള്‍ക്കായി പ്രത്യേക പാര്‍ലമെന്ററി പഠന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാറുണ്ടോ; വ്യക്തമാക്കാമോ?
*214.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പ് മിഷനും ഉന്നതിയും സംയുക്തമായി ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് സിറ്റി പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഇതിനകം ഏതെല്ലാം വിഭാഗത്തില്‍പ്പെട്ടവരുടെ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
( സി )
ഏതെല്ലാം മേഖലകളിലുള്ള സംരംഭകര്‍ക്കാണ് സംരംഭകത്വ തൊഴില്‍ പരിശീലനം നല്‍കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്ക് എന്തെല്ലാം സാമ്പത്തിക, സാങ്കേതിക സഹായങ്ങളാണ് സര്‍ക്കാര്‍ വാഗ്‍ദാനം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
*215.
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യസംസ്കരണ മേഖലയിലെ തൊഴിൽ സാഹചര്യങ്ങള്‍ ആധുനികവത്കരിക്കേണ്ടതിന്റെ ആവശ്യകത പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിന് സീഫുഡ് ഇന്നവേഷൻ ക്ലസ്റ്റർ പോലെയുള്ള പദ്ധതികൾ നടപ്പിലാക്കുവാനുദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( സി )
മത്സ്യബന്ധന-മത്സ്യസംസ്കരണ മേഖലയെ മികച്ച വരുമാനദായക മേഖലയാക്കി മാറ്റുന്നതിന് ഏകജാലക സംവിധാനത്തിലൂടെ സംഘടിതമായ വിവര വിനിമയവും സംരംഭകത്വ പ്രോത്സാഹനവും നൽകുന്നതിനുദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ;
( ഡി )
വികസിത വിദേശ രാജ്യങ്ങളിലെ നൂതന സാങ്കേതികവിദ്യയും വൈജ്ഞാനിക ശേഷിയും സംസ്ഥാനത്തെ മത്സ്യസംസ്കരണ മേഖലയിലേക്ക് ഉപയോഗപ്പെടുത്തുന്നതിനുദ്ദേശിക്കുന്നുണ്ടോ; വിശദീകരിക്കുമോ?
*216.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുടിവെള്ള ഗുണനിലവാര പരിശോധനാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്;
( ബി )
സംസ്ഥാനത്ത് ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ കുടിവെള്ള ഗുണനിലവാര പരിശോധനയ്ക്കായി നടന്നു വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( സി )
വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പ്രസ്തുത പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ എത്ര ഗുണനിലവാര ലാബുകള്‍ സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്; അതില്‍ എത്ര എണ്ണം ഇതിനകം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; അതുവഴി എത്ര സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ലാബുകളിലെ പരിശോധനാ ഫലങ്ങള്‍ കൃത്യതയുള്ളതാണെന്ന് ഉറപ്പു വരുത്തുന്നതിന് നിലവില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് അറിയിക്കുമോ?
*217.
ശ്രീമതി ദെലീമ
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ എം മുകേഷ്
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മലയാള സിനിമാ വ്യവസായത്തെ ശാക്തീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
സിനിമാ വ്യവസായ മേഖലയിലെ അനഭിലഷണീയമായ പ്രവണതകൾ തിരുത്തുന്നതിനും ഉയർന്ന സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും നടത്തിവരുന്ന ഇടപെടലുകൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മേഖലയിലേയ്ക്ക് കടന്നുവരുന്ന നവാഗതർക്കും വനിതകൾക്കും പാർശ്വവൽകൃത വിഭാഗങ്ങളിൽ നിന്നുള്ളവർക്കും അർഹമായ അംഗീകാരവും പ്രോത്സാഹനവും നൽകുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് അറിയിക്കാമോ?
*218.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എച്ച്. സലാം
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചെമ്മീന്‍ കയറ്റുമതി വ്യവസായം നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ സംഭരണ ശാലകളില്‍ തദ്ദേശീയമായി ലഭിക്കുന്ന ചെമ്മീന്റെ അളവ് കുറഞ്ഞത് കാരണം ഇതര സംസ്ഥാനങ്ങളില്‍ നിന്നുമാണ് ചെമ്മീന്‍ എത്തുന്നത് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ; വിശദമാക്കുമോ;
( സി )
തദ്ദേശ ചെമ്മീന്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
തരിശ് കിടക്കുന്ന പൊക്കാളി, കൈപ്പാട്, കോള്‍ നിലങ്ങളില്‍ ചെമ്മീന്‍ കൃഷി നടത്തുന്നതിന് കര്‍ഷകര്‍ക്ക് അനുമതി നല്‍കി ഈ പ്രതിസന്ധി പരിഹരിച്ച് സംസ്ഥാനത്തെ ഉല്പാദനവും കയറ്റുമതി വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
*219.
ശ്രീമതി ഉമ തോമസ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി നടപ്പിലാക്കിയ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളുടെ വിതരണം തടസ്സപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കോളർഷിപ്പ് നൽകുന്നതില്‍ കുടിശ്ശിക ഉണ്ടായിട്ടുണ്ടോ; ഇത് സംബന്ധിച്ച വിശദാംശം ലഭ്യമാണോ; എങ്കിൽ അറിയിക്കാമോ;
( സി )
സ്കോളർഷിപ്പ് വിതരണം പുന:രാരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
*220.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം അതിരൂക്ഷമാകാതിരിക്കുവാൻ എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
കുടിവെള്ള സ്രോതസ്സുകളിലെ ജലവിതാനവും ജലലഭ്യതയും പരിഗണിച്ച് ജല ഉപഭോഗത്തിലും ജല വിതരണത്തിലും ശക്തമായ ആസൂത്രണവും നിയന്ത്രണവും ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലുണ്ടോ; വ്യക്തമാക്കുമോ;
( സി )
ജലസ്രോതസ്സുകളിലെ ജലവിതാനം താഴുന്നത് കാരണം ജനങ്ങൾക്കിടയിൽ ജലജന്യ രോഗങ്ങൾ പടർന്നു പിടിക്കാനുള്ള സാഹചര്യമുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
വേനൽക്കാലത്ത് സ്വകാര്യ ഏജൻസികള്‍ ടാങ്കറുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും സ്വീകരിച്ച നടപടികൾ അറിയിക്കുമോ?
*221.
ശ്രീ. കെ.പി.മോഹനന്‍
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;
( ബി )
സാമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനോപകാരപ്രദമാക്കാന്‍ നടപ്പാക്കി വരുന്ന പുതിയ പദ്ധതികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
*222.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സജീവ് ജോസഫ്
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വന്യജീവി ആക്രമണത്തിൽ മരണമടയുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ;
( ബി )
വന്യജീവി ആക്രമണത്തിൽ മരണമടയുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ തത്തുല്യമായ വർദ്ധനവ് വരുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ?
*223.
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. എം. എം. മണി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാഭാവിക വനങ്ങളുടെ പുന:സ്ഥാപനം ലക്ഷ്യമിട്ട് രാജ്യത്ത് ആദ്യമായി നയരേഖ രൂപീകരിച്ചതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
സംസ്ഥാനത്ത് ഹരിതാവരണം വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ അന്തരീക്ഷ താപം കുറയ്ക്കുന്നതിനും ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
കടല്‍ത്തീരത്ത് ജെെവകവചം സൃഷ്ടിക്കുന്നതിനും അതിലൂടെ പ്രകൃതിക്ഷോഭങ്ങളില്‍ നിന്ന് തീരപ്രദേശങ്ങളെ സംരക്ഷിക്കുന്നതിനും പദ്ധതിയുണ്ടോ; വിശദാംശം നല്‍കുമോ?
*224.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. ഉബൈദുള്ള
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചെറുതും വലുതുമായ പൈപ്പ് പൊട്ടൽ മൂലം ജല അതോറിറ്റിക്ക് ഉണ്ടാകുന്ന നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പൈപ്പ് പൊട്ടലിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*225.
ശ്രീ ഒ . ആർ. കേളു
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ ഡി കെ മുരളി
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആവിഷ്കരിച്ച ജ്വാല പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് എത്ര അഭിഭാഷകര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ട്രേസ് പദ്ധതിയുടെ ഭാഗമായി പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള എത്ര പട്ടികജാതി, പട്ടികവര്‍ഗ്ഗ യുവതി-യുവാക്കള്‍ക്ക് ട്രേസ് വഴി തൊഴില്‍ പരിശീലനം നല്‍കിയിട്ടുണ്ട് എന്ന് വിശദമാക്കാമോ?
*226.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീമതി കെ. കെ. രമ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും ജീവനക്കാരുടെ ജീവൻ സംരക്ഷിക്കാനും നിലവിലുള്ള സംവിധാനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംവിധാനങ്ങൾ കാര്യക്ഷമമാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വനഭൂമിയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും ജീവനക്കാരുടെ ജീവൻ സംരക്ഷിക്കാനും സി.ആർ.പി.എഫ്. പോലുള്ള കേന്ദ്ര സേനയെ ചുമതലപ്പെടുത്തണം എന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടന സർക്കാരിന് കത്ത് നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
*227.
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷാ പരിശോധനകൾ നടത്തിയിട്ടുണ്ടോ; കാലാവസ്ഥാ വ്യതിയാനങ്ങൾ അനുസരിച്ച് സുരക്ഷാ ഭീഷണി ഉളളതായി കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
സംസ്ഥാനത്തെ എല്ലാ ഡാമുകളുടെയും ബലം, ജല സംഭരണം, സാങ്കേതിക സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് പരിശോധനകൾ നടത്തുമോ; ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമോ; വ്യക്തമാക്കാമോ;
( സി )
കാലവർഷം ആരംഭിക്കുന്നതിനുമുൻപേ ഡാമുകളിലെ ജലനിരപ്പ് കുറയ്ക്കുന്നതിനും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും നടപടി സ്വീകരിക്കുമോ; ഇതിനായി എമർജൻസി ആക്ഷൻ പ്ലാൻ തയ്യാറാക്കുമോ?
*228.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ വി ജോയി
ശ്രീ എം രാജഗോപാലൻ
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യബന്ധനത്തിന് കടലില്‍ പോകുന്ന യാനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും വിവര ശേഖരണത്തിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
ഹാര്‍ബറുകളില്‍ മത്സ്യബന്ധന യാനങ്ങളുടെ കടലിലേക്കുള്ള പോക്കും വരവും രേഖപ്പെടുത്തുന്നതിന് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
ഇതര സംസ്ഥാന തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുമ്പോള്‍ അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉണ്ടോ എന്ന കാര്യം ഉറപ്പുവരുത്താറുണ്ടോ;
( ഡി )
യന്ത്രവല്‍കൃത ബോട്ടുകളില്‍ ജോലി ചെയ്യുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എന്തെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*229.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്ന നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നതിന്റെ ഭാഗമായി വനം കൈയേറ്റം തടയുന്നതിനും വനാതിര്‍ത്തി സംരക്ഷിക്കുന്നതിനുമായി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും വനാന്തരങ്ങളില്‍ താമസിക്കുന്ന വനാശ്രിത സമൂഹത്തിന്റെ ഉന്നമനത്തിനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതികള്‍ കൂടുതല്‍ വിജയകരമായി നടത്തുവാന്‍ സാധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
വനത്തിനുള്ളിലും വനാതിര്‍ത്തികളിലും താമസിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുവാന്‍ തീരുമാനമെടുത്തിട്ടുണ്ടൊ; എങ്കിൽ വിശദാംശം നല്‍കുമോ?
*230.
ശ്രീ. റോജി എം. ജോൺ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി കെ. കെ. രമ
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തെ തുടർന്നുള്ള മരണാനന്തര നഷ്ടപരിഹാരം, ചികിത്സാസഹായം, കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം എന്നിവയ്ക്കായി ലഭിച്ച അപേക്ഷകളിൽ 2021 മുതൽ നാളിതുവരെ 6700 ഓളം അപേക്ഷകർക്ക് നഷ്ടപരിഹാരം നൽകാനുണ്ട് എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കുമോ;
( ബി )
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണോ സംസ്ഥാനത്ത് വന്യ ജീവി ആക്രമണത്തെ തുടർന്നുള്ള മരണാനന്തര നഷ്ടപരിഹാരം, ചികിത്സാസഹായം, കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം എന്നിവ പൂർണ്ണമായും നൽകാൻ സാധിക്കാത്തത് എന്ന് വ്യക്തമാക്കാമോ;
( സി )
2021 മുതൽ നാളിതുവരെയുള്ള അപേക്ഷകൾ യുദ്ധകാലാടിസ്ഥാനത്തിൽ തീര്‍പ്പാക്കാന്‍ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
*231.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിലെ വിദ്യാസമ്പന്നരായ യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്റ്റാർട്ടപ്പ് മിഷനും ഉന്നതിയും ചേർന്ന് സ്റ്റാർട്ടപ്പ് സിറ്റി പദ്ധതി ആരംഭിച്ചിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
പ്രസ്തുത വിഭാഗങ്ങളിൽപ്പെട്ടവരുടെ ഉപജീവന നിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഈ പദ്ധതി സഹായിക്കുമോ; വിശദീകരിക്കുമോ;
( സി )
ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, കൃഷി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ ഇൻക്യുബേഷൻ സൗകര്യവും പിന്തുണയും നൽകുന്നതിന് ഈ പദ്ധതി ലക്ഷ്യമിട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം ആരംഭിക്കുന്ന സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ മികച്ച ബ്രാൻഡിംഗിലൂടെ വിപണനം ഉറപ്പാക്കുന്നതിന് സൗകര്യവും പിന്തുണയും നൽകുമോ; വിശദീകരിക്കുമോ;
( ഇ )
സ്റ്റാർട്ടപ്പ് സിറ്റി പദ്ധതിയിലൂടെ പുതിയ സംരംഭകരുടെ ബിസിനസിന്റെ കാര്യക്ഷമതയും വ്യാപ്തിയും സാധ്യതകളും മെച്ചപ്പെടുത്തുന്നതിനുള്ള എന്തെല്ലാം സഹായങ്ങളാണ് ഉറപ്പാക്കുന്നത്; വിശദീകരിക്കുമോ?
*232.
ശ്രീമതി കെ. കെ. രമ
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു വനം-വന്യജീവി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടിയില്‍ മയക്കുവെടി വച്ച് പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
പിടികൂടുന്ന സന്ദർഭത്തിൽ ആനയ്ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
ആനയെ പിടികൂടുന്ന നടപടിയില്‍ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*233.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെളള സ്രോതസ്സുകള്‍ മലിനമാക്കപ്പെടുന്നത് തടയാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ;
( ബി )
വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച ജലസാമ്പിളുകളില്‍ കോളിഫോം ബാക്ടീരിയയുടെ കൂടിയ അളവിലുളള സാന്നിദ്ധ്യം കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സമീപ പട്ടണങ്ങളില്‍ നിന്നുളള മലിനജലം നദികളിലും ജലാശയങ്ങളിലും ഒഴുകിച്ചേരുന്നത് മൂലമുണ്ടാകുന്ന മലിനീകരണം തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
പട്ടണപ്രദേശങ്ങളിലെ അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനും അതിലെ ജലം സംസ്ക്കരിച്ച് മാലിന്യത്തോത് കുറയ്ക്കുന്നതിനുമുളള സമഗ്രമായ പദ്ധതി ജലവിഭവ വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോയെന്ന് വ്യക്തമാക്കുമോ?
*234.
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുവൈപ്പിനിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഓഷ്യനേറിയം പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ഓഷ്യനേറിയം പദ്ധതിയുടെ നടത്തിപ്പ് ചുമതല ഏത് സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതി സംബന്ധിച്ച് നാളിതുവരെ നടത്തിയ അടിസ്ഥാന പ്രവര്‍ത്തനങ്ങൾ എന്തൊക്കെയാണ്; പദ്ധതിയുടെ നടത്തിപ്പിന് വിഘാതമായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
പദ്ധതിയുടെ നടത്തിപ്പിന് പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയെ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ഇ )
പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
*235.
ശ്രീ ജി സ്റ്റീഫന്‍
ശ്രീ എം നൗഷാദ്
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അലങ്കാര മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
അലങ്കാര മത്സ്യങ്ങളുടെ വിപണനത്തിന് സഹായകമായ എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;
( സി )
അലങ്കാര മത്സ്യങ്ങളുടെ ആഭ്യന്തര വിപണി പ്രയോജനപ്പെടുത്തുവാന്‍ മുന്‍കാലങ്ങളില്‍ നടത്തിയത് പോലെ അക്വാ ഷോകള്‍ സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
*236.
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പട്ടിക ഗോത്രവർഗങ്ങളിലെ ഭിന്നശേഷിക്കാർക്കു സഹായോപകരണങ്ങൾ വിതരണം ചെയ്യുന്നതിന് വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രസ്തുത പദ്ധതിയിലുൾപ്പെടുത്തി വിതരണം ചെയ്തിട്ടുള്ള സഹായങ്ങൾ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ട്രൈബൽ പാരാമെഡിക്‌സ് ട്രെയിനി സ്കീം നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
*237.
ശ്രീ. അൻവർ സാദത്ത്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമവും ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നടപ്പിലാക്കികൊണ്ടിരുന്ന വിദ്യാവാഹിനി പദ്ധതി പട്ടികവർഗ്ഗ വികസന വകുപ്പ് ഏറ്റെടുക്കാനുണ്ടായ കാരണം വിശദമാക്കാമോ?
*238.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എം.മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ എന്ന പേരില്‍ ജലസേചന വകുപ്പ് നടപ്പിലാക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ; പ്രസ്തുത പദ്ധതി എവിടെയൊക്കെ പൂര്‍ത്തിയാക്കിയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി കാര്‍ഷിക വിളകളുടെ ഇനം തിരിച്ച് മേഖലകളോ ക്ലസ്റ്ററുകളോ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
സമ്പൂര്‍ണ്ണ യന്ത്രവൽക്കൃത മൈക്രോ ഇറിഗേഷന്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് എന്തൊക്കെ കര്‍മ്മപദ്ധതികളാണ് മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി ചെയ്തുവരുന്നത്;
( ഇ )
പ്രൊഫഷണല്‍ യോഗ്യത നേടിയിട്ടുള്ള യുവസംരംഭകരുടെ സേവനം പ്രസ്തുത പദ്ധതിയ്ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
*239.
ശ്രീ. കെ. ആൻസലൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി. വി. അൻവർ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ജലവിഭവ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം ജലവിഭവ വികസനത്തിനും മാനേജ്മെന്റിനും പരിപാലനത്തിനും സഹായകരമാകുന്ന എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കുന്നതിനും ഇവയുടെ പാര്‍ശ്വഭിത്തി സംരക്ഷിക്കുന്നതിനും കുളങ്ങള്‍, കിണറുകള്‍, തടയണകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും ഉതകുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ;
( ബി )
സൂക്ഷ്മ ജലസേചനം ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ; ഇത്തരം പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ?
*240.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി യു പ്രതിഭ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വിഭാഗങ്ങളിൽപ്പെടുന്ന നിർധന കലാകാരന്മാരെ സംരക്ഷിക്കുന്നതിനും തനത് കലാരൂപങ്ങളെ പരിപോഷിപ്പിക്കുന്നതിനും കല ജീവനോപാധിയാക്കി മാറ്റുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
അന്യം നിന്നുപോകുന്ന കലാരൂപങ്ങളെ സംരക്ഷിച്ച് അവയെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സാംസ്ക്കാരിക വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.