|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >1st Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH
KLA - 1st SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions)
|
Questions and Answers
|
365.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിളിമാനൂര്‍
കേന്ദ്രീകരിച്ച് പുതിയ കോടതി
ആരംഭിക്കുവാൻ വകുപ്പ് തലത്തില്‍
ആലോചിച്ചിട്ടുണ്ടോ; എങ്കില്‍
ഇതു സംബന്ധിച്ച് എന്തെല്ലാം
നടപടിക്രമങ്ങളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
വിശദമാക്കുമോ?
366.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍
സംസ്ഥാനത്ത് കേസുകളില്‍
കുറ്റപത്രം
സമര്‍പ്പിക്കുമ്പോള്‍
സര്‍ക്കാര്‍ അഭിഭാഷകന്റെ ഉപദേശം
സ്വീകരിച്ചു വരുന്നുണ്ടോ;
വ്യക്തമാക്കാമോ;
( ബി )
പല
കേസുകളിലും കുറ്റപത്രത്തിലെ
പഴുതുകള്‍ ഉപയോഗിച്ച്
കുറ്റവാളികള്‍ രക്ഷപെടുന്ന
സാഹചര്യമുള്ളതിനാല്‍
കുറ്റപത്രങ്ങള്‍
തയ്യാറാക്കുമ്പോള്‍ സര്‍ക്കാര്‍
അഭിഭാഷകന്റെ ഉപദേശം കൂടി
സ്വീകരിക്കുന്ന കാര്യം
പരിഗണിക്കുമോ;
( സി )
കുറ്റപത്രം
തയ്യാറാക്കുമ്പോള്‍ കൃത്യമായ
നിയമോപദേശം നല്‍കുന്നതിനായി ഓരോ
ഡി.വൈ.എസ്.പി. മാരുടെയും
കീഴില്‍ സര്‍ക്കാര്‍
അഭിഭാഷകന്റെ സേവനം
ലഭ്യമാക്കുന്നതിനുവേണ്ട നടപടി
സ്വീകരിക്കുന്ന കാര്യം
പരിഗണിക്കുമോ; വിശദമാക്കാമോ?
367.
ശ്രീ ജി
എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂരിൽ പ്രവർത്തിക്കുന്ന,
കൊല്ലം സഹകരണ സ്പിന്നിംഗ്
മില്ലിന്റെ നവീകരണ
പ്രവർത്തനങ്ങളുടെ നിലവിലെ അവസ്ഥ
വിശദമാക്കാമോ;
( ബി )
നവീകരണ
ജോലികൾ പൂർത്തിയാക്കി
സ്പിന്നിംഗ് മിൽ പൂർണ്ണമായ
നിലയിൽ
പ്രവർത്തനക്ഷമമാക്കുന്നതിന്
എന്തെല്ലാം പ്രവർത്തനങ്ങൾ ഇനി
അവശേഷിക്കുന്നുണ്ടെന്നും അവ
എപ്പോൾ പൂർത്തീകരിക്കുവാൻ
കഴിയുമെന്നും വ്യക്തമാക്കാമോ?
368.
ശ്രീ .
എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ
വകുപ്പിന് കീഴിലുള്ള ഓരോ
പൊതുമേഖലാ സ്ഥാപനത്തിന്റെയും
ഓഡിറ്റ് എന്നുവരെ
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത
പൊതുമേഖലാ സ്ഥാപനങ്ങളുടെ
2015-16 മുതല്‍ ഓഡിറ്റ്
പൂര്‍ത്തിയാക്കിയ വര്‍ഷം
വരെയുള്ള കണക്കുകള്‍ പ്രകാരം
ഓരോ വര്‍ഷത്തേയും വരുമാനം
(Total Revenue) എത്രയെന്നും
ചെലവ് (Total Expenditure)
എത്രയെന്നും
പ്രവര്‍ത്തനലാഭവും/പ്രവര്‍ത്തനനഷ്ടവും
എത്രയെന്നും (Profit/Loss
before exceptional and extra
ordinary items and tax or
Operating Profit/Loss)
വ്യക്തമാക്കുമോ;
( സി )
വ്യവസായ
വകുപ്പിന് കീഴിലുള്ള ഓരോ
പൊതുമേഖലാ സ്ഥാപനത്തിന്റേയും
2015-16 മുതല്‍ ഓഡിറ്റ്
പൂര്‍ത്തിയാക്കിയ വര്‍ഷം
വരെയുള്ള കണക്കുകള്‍ പ്രകാരം
ഓരോ വര്‍ഷത്തേയും
ലാഭത്തിന്റേയും/നഷ്ടത്തിന്റേയും
(Profit/Loss) വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത
പൊതുമേഖലാ സ്ഥാപനങ്ങളുടെ
2015-16 മുതല്‍ 2020-2021
വരെയുള്ള ഓരോ വര്‍ഷത്തെയും
വിറ്റുവരവ് എത്രയാണെന്ന്
വ്യക്തമാക്കുമോ?
369.
ശ്രീ ഡി
കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാംബൂ
കോര്‍പ്പറേഷന് കീഴില്‍ വരുന്ന
ഈറ്റ-പനമ്പ്
നെയ്ത്തുതൊഴിലാളികള്‍ക്ക്
നിലവില്‍ ലഭിക്കുന്ന മിനിമം
വേതനം എത്രയെന്ന് വിശദമാക്കാമോ;
( ബി )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് വേതനം
പുനര്‍നിര്‍ണ്ണയിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത
തൊഴിലാളികള്‍ക്ക് നല്‍കി വരുന്ന
ക്ഷാമബത്ത എത്രയാണ്; പ്രസ്തുത
തൊഴിലാളികള്‍ക്ക് ക്ഷാമബത്ത
കുടിശ്ശികയുണ്ടോ; ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍ നല്‍കാമോ;
( ഡി )
പ്രസ്തുത
തൊഴിലാളികള്‍ക്ക്
ചികിത്സാസഹായം, മരണാനന്തര
സഹായം, പ്രോവിഡന്റ് ഫണ്ട്
തുടങ്ങിയ ഇനങ്ങളില്‍
കുടിശ്ശികയുണ്ടോ;
വിശദവിവരങ്ങള്‍ നല്‍കാമോ?
370.
ശ്രീ സി
ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ
വകുപ്പിന്റെ അധീനതയിലുള്ള ഓരോ
പൊതുമേഖലാ സ്ഥാപനവും ഓരോ
വര്‍ഷവും ലാഭനഷ്ട കണക്കുകള്‍
റിയാബിന്
സമര്‍പ്പിക്കാറുണ്ടോയെന്ന്
വിശദമാക്കാമോ;
( ബി )
ഉണ്ടെങ്കില്‍
2016-17 മുതല്‍ 2020-21
വരെയുള്ള കാലയളവില്‍ ഓരോ
പൊതുമേഖലാ സ്ഥാപനവും ഓരോ
വര്‍ഷവും റിയാബിനു സമര്‍പ്പിച്ച
കണക്കുകള്‍ പ്രകാരമുള്ള
പ്രവര്‍ത്തന ലാഭവും/നഷ്ടവും
എത്രയെന്ന് വ്യക്തമാക്കുമോ;
( സി )
2016-17
മുതല്‍ 2020-21 വരെയുള്ള
കാലയളവില്‍ ഓരോ പൊതുമേഖലാ
സ്ഥാപനവും ഓരോ വര്‍ഷവും
റിയാബിനു സമര്‍പ്പിച്ച
കണക്കുകള്‍ പ്രകാരമുള്ള
വിറ്റുവരവ് എത്രയാണെന്ന്
വ്യക്തമാക്കുമോ;
( ഡി )
വ്യവസായ
വകുപ്പിന്റെ അധീനതയിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന അവലോകനം റിയാബ്
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
2016-17 മുതല്‍ 2020-21
വരെയുള്ള കാലയളവിലെ
മിനിട്ട്സിന്റെ/റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ;
( ഇ )
വ്യവസായ
വകുപ്പിന്റെ അധീനതയിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങളുടെ
പ്രവര്‍ത്തന അവലോകനം വ്യവസായ
വകുപ്പ് നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ 2016-17 മുതല്‍
2020-21 വരെയുള്ള കാലയളവിലെ
മിനിട്ട്സിന്റെ/റിപ്പോര്‍ട്ടുകളുടെ
പകര്‍പ്പ് ലഭ്യമാക്കുമോ?
371.
ശ്രീ എൻ
എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍കോട്
ഭെല്‍-ഇ.എം.എല്‍ കമ്പനിയുടെ 51
ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍
കേന്ദ്രസര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ ; എങ്കില്‍
ഏറ്റെടുക്കല്‍ നടപടി എപ്പോള്‍
പൂര്‍ത്തിയാക്കുമെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
അനുമതിയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
( ബി )
കമ്പനിയില്‍
ഉല്‍പ്പാദനം മുടങ്ങുകയും
ജീവനക്കാര്‍ രണ്ടരവര്‍ഷമായി
ശമ്പളം ലഭിക്കാതെ
പ്രയാസപ്പെടുകയും ചെയ്യുന്നു
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ജീവനക്കാരുടെ
നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍
പുനഃസ്ഥാപിച്ചു കൊടുക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
( സി )
നിലവിലുള്ള
ജീവനക്കാരെ എങ്ങനെ
സംരക്ഷിക്കാനാണ് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ;
( ഡി )
ഏറ്റെടുക്കല്‍
നടപടി പൂര്‍ത്തിയാകുന്നതോടെ
ഭെല്‍-ഇഎംഎല്‍ കമ്പനി
ഇല്ലാതാകുന്ന സാഹചര്യത്തില്‍
പുതിയ ഏത് സംരംഭം
തുടങ്ങാനാണുദ്ദശിക്കുന്നതെന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച് യോഗം
വിളിക്കാനുദ്ദേശിക്കുന്നുണ്ടോ
എന്നും എങ്കില്‍ പ്രസ്തുത
യോഗത്തിലേക്കു ആരെയൊക്കെയാണ്
ക്ഷണിക്കാനുദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
372.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍
ശ്രീ ഡി
കെ മുരളി
ശ്രീ. എ.
പ്രഭാകരൻ
ശ്രീ.
പി. ടി. എ. റഹീം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നതടക്കമുള്ള
പൊതുമേഖലാ സ്ഥാപനങ്ങളെ
വിറ്റഴിക്കുവാന്‍
കേന്ദ്രസര്‍ക്കാര്‍
ശ്രമിക്കുന്ന സാഹചര്യത്തില്‍,
പൊതുമേഖലാ സ്ഥാപനങ്ങളുടെ
പുനരുജ്ജീവനത്തിനായി
എന്തെങ്കിലും പ്രത്യേക
പദ്ധതികള്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പൊതുമേഖലാ
സ്ഥാപനങ്ങളുടെ പൊതുവായ
പ്രവര്‍ത്തനങ്ങളെ
നിരീക്ഷിക്കുന്നതിനും
പ്രവര്‍ത്തനങ്ങള്‍
സുതാര്യമാക്കുന്നതിനും
എന്തെല്ലാം സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്;
( സി )
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങളെ ലാഭകരമാക്കുവാന്‍
പ്രത്യേക കര്‍മ്മ പദ്ധതി
തയ്യാറാക്കുമോയെന്ന്
വ്യക്തമാക്കുമോ?
373.
ശ്രീ വി
ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ
വകുപ്പിന് കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങള്‍ മുഖേന
സാനിറൈറസര്‍, ഹാന്റ് വാഷ്,
മാസ്ക് എന്നിവ നിര്‍മ്മിച്ച്
കുറഞ്ഞ വിലയ്ക്ക് ജനങ്ങളില്‍
എത്തിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; ഇത്തരം പദ്ധതി
നിലവിലുണ്ടെങ്കില്‍ ആയത്
വിപുലീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
374.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
വ്യവസായ വകുപ്പിന് കീഴിലുള്ള
പൊതുമേഖലാ സ്ഥാപനങ്ങള്‍
ഏതെല്ലാമെന്നും ഇവയില്‍
നിലവില്‍
ലാഭത്തില്‍/നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്നവ
ഏതെല്ലാമെന്നും തരം തിരിച്ച്
വ്യക്തമാക്കുമോ;
( ബി )
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ
സ്ഥാപനങ്ങളെ
ഉയര്‍ത്തികൊണ്ടുവന്ന് സ്വയം
പര്യാപ്തത കെെവരിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സമയബന്ധിതമായി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
( സി )
ഓരോ പൊതുമേഖലാസ്ഥാപനവും
അവരവരുടേതായ രീതിയിലാണ്
നിയമനങ്ങള്‍ നടത്തുന്നതെന്ന
വസ്തുത പരിശോധിക്കുവാനും
അതില്‍ എന്തെങ്കിലും മാറ്റം
വരുത്തുവാനും
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
375.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിന്‍
റിഫൈനറിയെ ബി. പി. സി. എല്‍.
ഏറ്റെടുത്തപ്പോള്‍ സംസ്ഥാന ഓഹരി
നിലനിര്‍ത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം;
( ബി )
നിലവില്‍
ബി. പി. സി. എല്‍.നെ കേന്ദ്ര
സര്‍ക്കാര്‍
സ്വകാര്യവത്കരിക്കാന്‍
തുനിയുമ്പോള്‍ പ്രസ്തുത
ഓഹരികള്‍ക്ക് എന്തെങ്കിലും
തരത്തിലുള്ള മാറ്റം
സംഭവിക്കുമോ; വ്യക്തമാക്കുമോ;
( സി )
ബി.
പി. സി. എല്‍.
സ്വകാര്യവത്കരിക്കാനുള്ള
കേന്ദ്ര സര്‍ക്കാര്‍ നീക്കം
കൊച്ചിയില്‍
സ്ഥാപിക്കാനുദ്ദേശിക്കുന്ന
പെട്രോ കെമിക്കല്‍ പാര്‍ക്ക്
പദ്ധതിയെ ഏതെല്ലാം തരത്തില്‍
ബാധിക്കുമെന്ന് വ്യക്തമാക്കുമോ?
376.
ശ്രീ സി
എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ്
ജില്ലയിലെ ഏക
കേന്ദ്രപൊതുമേഖലാസ്ഥാപനമായ
ഭെല്‍-ഇ.എം.എല്‍ കമ്പനി സംസ്ഥാന
സര്‍ക്കാറിന് കൈമാറുന്നതിന്
കേന്ദ്രസര്‍ക്കാര്‍ അനുമതി
നല്‍കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ,
സംസ്ഥാനസര്‍ക്കാർ എത്രനാളായി
ആവശ്യപ്പെട്ടിട്ടാണ്
കേന്ദ്രസര്‍ക്കാർ പ്രസ്തുത
നടപടി സ്വീകരിച്ചത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ഏറ്റെടുക്കുന്ന
ഈ സ്ഥാപനം ഏത് നിലയില്‍ കൊണ്ടു
പോകാനാണ് സംസ്ഥാനസര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
മാസങ്ങളായി
ശമ്പളമില്ലാതെ കഷ്ടത
അനുഭവിക്കുന്ന ഈ സ്ഥാപനത്തിലെ
തൊഴിലാളികള്‍ക്ക് അടിയന്തര
സഹായം നല്‍കുന്ന വിഷയം
പരിഗണിക്കുമോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
377.
ശ്രീ എ
കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ
വകുപ്പിന് കീഴില്‍ എത്ര
പൊതുമേഖലാ സ്ഥാപനങ്ങളാണ്
നിലവിലുള്ളത്;
( ബി )
2020-21
ബജറ്റില്‍ പ്രസ്തുത പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക് എത്ര തുകയാണ്
ബജറ്റ് വിഹിതമായി നല്‍കിയത്;
ഓരോ സ്ഥാപനത്തിനുമുള്ള ബജറ്റ്
വിഹിതം എത്രയെന്ന്
വ്യക്തമാക്കുമോ;
( സി )
പ്രസ്തുത
പൊതുമേഖലാ സ്ഥാപനങ്ങളില്‍
നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്;
സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
378.
ശ്രീ. എ
. പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ
വകുപ്പിന് കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനും അവയെ
ലാഭകരമാക്കുന്നതിനും
എന്തെങ്കിലും പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ ;
( ബി )
വ്യവസായ
വകുപ്പിന് കീഴിലുള്ള
സ്ഥാപനങ്ങളില്‍ സാങ്കേതിക
വിദ്യയുടെ കാലാനുസൃതമായ
നവീകരണം, ഉല്‍പ്പന്ന
വൈവിദ്ധ്യവല്‍ക്കരണം എന്നിവ
കാലാകാലങ്ങളില്‍ ആവിഷ്ക്കരിച്ച്
നടപ്പിലാക്കാത്തതിനാലാണ്
നഷ്ടത്തിലേക്ക് പോകുന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
( സി )
പൊതുമേഖലാ
സ്ഥാപനങ്ങളുടെ അക്കൗണ്ടിംഗ്
നടപടികള്‍ കൂടുതല്‍
സുതാര്യമാക്കുന്നതിനും അസംസ്കൃത
വസ്തുക്കളുടെ കൃത്യത ഉറപ്പു
വരുത്തുന്നതിനും എന്റര്‍പ്രൈസ്
റിസോഴ്സ് പ്ലാനിംഗ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
വിശദമാക്കുമോ?
379.
ശ്രീ .
പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ
വകുപ്പിനു കീഴിലുള്ള പൊതുമേഖലാ
സ്പിന്നിംഗ് മില്ലുകളിലെ
ജീവനക്കാര്‍ക്ക് ഒന്നാം ഘട്ട
ലോക്ഡൗണ്‍ കാലത്ത് (2020
മാര്‍ച്ച്, ഏപ്രില്‍)
തടഞ്ഞുവച്ചിരിക്കുന്ന ശമ്പളവും
ആനുകൂല്യങ്ങളും നാളിതുവരെ
വിതരണം ചെയ്തിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ വിതരണം ചെയ്യുവാന്‍
നടപടി സ്വീകരിക്കുമോ;
( ബി )
മലപ്പുറം
സഹകരണ സ്പിന്നിംഗ് മിൽ
ആധുനികവത്കരണം ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
( സി )
ആധുനികവത്കരണത്തിന്
ആവശ്യമായ ഫണ്ട് നല്‍കുവാന്‍
നടപടി സ്വീകരിക്കുമോ?
380.
ശ്രീ കെ
ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ പൊതുമേഖല സ്ഥാപനമായ
കെല്‍പാം-ന്റെ നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക് 2015-16
മുതല്‍ 2020-21 വരെ എത്ര തുക
അനുവദിച്ചു എന്ന്
വ്യക്തമാക്കാമോ?
381.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
വ്യവസായികള്‍ക്ക് ലോക
മാര്‍ക്കറ്റില്‍ ഇടം
കണ്ടെത്തുന്നതിന് കിന്‍ഫ്രയും,
ഇന്ത്യ ട്രേഡ് പ്രമോഷന്‍
ഓര്‍ഗനൈസേഷനും ചേര്‍ന്ന് ഒരു
ജോയിന്റ് വെഞ്ചര്‍ കമ്പനി
രൂപീകരിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത്
വന്‍കിട പ്രദര്‍ശനങ്ങള്‍
സംഘടിപ്പിക്കുന്നതിനായി
കാക്കനാട് ലോകോത്തര
നിലവാരമുള്ള എക്സിബിഷന്‍ കം
കണ്‍വെന്‍ഷന്‍ സെന്റര്‍
നിര്‍മ്മിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
അതിനായുള്ള നടപടിക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന് അറിയിക്കുമോ?
382.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
വ്യവസായവകുപ്പിന് കീഴില്‍ എത്ര
പൊതുമേഖല സ്ഥാപനങ്ങള്‍
നിലവിലുണ്ട്;വ്യവസായ വകുപ്പിന്
കീഴിലുളള ഏതൊക്കെ പൊതുമേഖലാ
സ്ഥാപനങ്ങളാണ് ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നത്;വിശദമാക്കാമോ;
( ബി )
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാസ്ഥാപനങ്ങളെ
ലാഭത്തിലാക്കുന്നതിനും
കാര്യക്ഷമമാക്കുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ?
383.
ശ്രീ കെ
ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിൻകര
അമരവിളയില്‍ ഖാദിബോര്‍ഡിന്റെ
കീഴില്‍ പ്രവര്‍ത്തിക്കുന്ന
ടൈല്‍ ഫാക്ടറിയില്‍ പുതിയ
പദ്ധതികള്‍ക്കായി വ്യവസായ
വകുപ്പില്‍ നിന്നും ധനസഹായം
നല്‍കാൻ കഴിയുമോ എന്ന്
വ്യക്തമാക്കാമോ;
( ബി )
2016
മുതല്‍ 2021 മാര്‍ച്ച് വരെ
അമരവിള ടൈല്‍ ഫാക്ടറിയ്ക്ക്
വ്യവസായ വകുപ്പ് എന്തെങ്കിലും
ധനസഹായം നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ ?
384.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
തൊഴില്‍ ലഭ്യത കൂട്ടുന്നതിനും
ഉത്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ
സംരംഭങ്ങള്‍ തുടങ്ങുന്നതിന്
നടപടി ഉണ്ടാകുമോ;
( ബി )
ഐ.ടി
മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍
സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
( സി )
കേന്ദ്ര
ഗവണ്‍മെന്റ് വില്‍ക്കുന്ന
പൊതുമേഖലാ സ്ഥാപനങ്ങളെ സംസ്ഥാനം
ഒറ്റയ്ക്കോ മറ്റ്
സംസ്ഥാനങ്ങളുമായി
പങ്കാളിത്തത്തിലോ
ഏറ്റെടുക്കുന്നതിന് നടപടികള്‍
ഉണ്ടാകുമോയെന്ന് വ്യക്തമാക്കുമോ
?
385.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍
സംസ്ഥാനത്ത് വന്‍കിട വ്യവസായ
മേഖലയില്‍ ഏതെങ്കിലും പുതിയ
വ്യവസായങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍
ഏതെല്ലാം വ്യവസായങ്ങളെന്നും,
അതിലൂടെ എത്ര കോടി രൂപയുടെ
നിക്ഷേപം സംസ്ഥാനത്ത് ഉണ്ടായി
എന്നും വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത്
പുതുതായി ഏതെങ്കിലും വന്‍കിട
വ്യവസായ സംരംഭം
ആരംഭിക്കുന്നതിന് ഈ സര്‍ക്കാര്‍
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ?
386.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020
ഫെബ്രുവരിയില്‍ കൊച്ചിയില്‍
നടന്ന ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ്
മീറ്റ്- അസന്‍ഡ് 2020- ല്‍ എത്ര
ധാരണാപത്രങ്ങളാണ്
ഒപ്പുവച്ചതെന്ന് വിശദമാക്കുമോ ;
( ബി )
പ്രസ്തുത
ധാരണാപത്രങ്ങളുടെ
അടിസ്ഥാനത്തില്‍ ഇതിനകം
പ്രാവര്‍ത്തികമാക്കിയ
പ്രോജക്ടുകള്‍ എത്രയെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കുമോ;
( സി )
ഇതിലൂടെ
എത്ര കോടി രൂപയുടെ നിക്ഷേപമാണ്
സംസ്ഥാനത്ത് ലഭ്യമായതെന്ന്
അറിയിക്കുമോ;
( ഡി )
സംസ്ഥാനത്ത്
കൂടുതല്‍ നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിനായി അസന്‍ഡ്
2020 പോലുള്ള ഇന്‍വസ്റ്റേഴ്സ്
മീറ്റ് സംഘടിപ്പിക്കുന്നതിന്
നിലവിലെ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
( ഇ )
പ്രസ്തുത
ഇന്‍വസ്റ്റേഴ്സ് മീറ്റില്‍
നിക്ഷേപകരായി എത്തുന്ന
സംരംഭകര്‍ അതിന് പ്രാപ്തരാണോ
എന്ന് പരിശോധിച്ചതിനു ശേഷം
ധാരണാ പത്രങ്ങളിൽ
ഒപ്പുവയ്ക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
387.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍
നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ 5
വര്‍ഷം വ്യവസായ വകുപ്പു
നടപ്പിലാക്കിയ പദ്ധതികളുടെ വിശദ
വിവരം ലഭ്യമാക്കുമോ;
( ബി )
വ്യവസായ
വകുപ്പിന് കീഴില്‍ തിരൂർ
മണ്ഡലത്തിൽ നടപ്പിലാക്കുന്ന
പുതിയ പദ്ധതികളുടെ വിശദ വിവരം
അറിയിക്കുമോ;
( സി )
തിരൂര്‍
നിയോജക മണ്ഡലത്തില്‍ വ്യവസായ
മേഖലയിലെ നിരവധി സാധ്യതകള്‍
പരിഗണിച്ച് പുതിയ പദ്ധതികള്‍
നടപ്പിലാക്കാന്‍ സര്‍ക്കാര്‍
നടപടി സ്വീകരിക്കുമോ?
388.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021
കാലയളവില്‍ സംസ്ഥാനത്തു
പുതുതായി എത്ര വ്യവസായങ്ങള്‍
ആരംഭിക്കാന്‍ കഴിഞ്ഞ
സര്‍ക്കാരിന് സാധിച്ചുവെന്ന്
വ്യക്തമാക്കാമോ;
( ബി )
വിശദാംശങ്ങള്‍
നല്‍കാമോ?
389.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്
മൂലം തൊഴില്‍രഹിതരായി
മടങ്ങിവരുന്ന പ്രവാസികളുടെ
പുനരധിവാസവും തൊഴിലും
ഉദ്ദേശിച്ച് പുതിയ വ്യവസായ
സംരംഭങ്ങള്‍ തുടങ്ങുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
( ബി )
അടിസ്ഥാനസൗകര്യങ്ങള്‍
ലഭ്യമായതും താരതമ്യേന വ്യവസായ
സംരംഭങ്ങള്‍ കുറവുള്ളതുമായ
നിയോജകമണ്ഡലങ്ങളെ ഇതിനായി
പരിഗണിക്കുമോ?
390.
ശ്രീ പി
സി വിഷ്ണുനാഥ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തേക്ക്
കൂടുതല്‍ നിക്ഷേപങ്ങള്‍
ആകര്‍ഷിക്കുവാന്‍ വ്യവസായ
വകുപ്പ് നിക്ഷേപ സൗഹൃദ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ ;
( ബി )
പ്രസ്തുത
നടപടികളുടെ ഭാഗമായി ഈസ് ഓഫ്
ഡൂയിംഗ് ബിസിനസ്സിലെ ദേശീയ
റാങ്കിംഗില്‍ സംസ്ഥാനത്തിന്റെ
നിലവിലെ റാങ്ക് ഏറ്റവും
മുകളിലത്തെ അഞ്ചിലൊന്നായി
മെച്ചപ്പെടുത്തുന്നതിന്
ആലോചിച്ചിട്ടുണ്ടോ; എങ്കില്‍
ഇതിനായി സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ;
( സി )
കേരളത്തിലെ
വ്യവസായ അന്തരീക്ഷം കൂടുതല്‍
സൗഹാര്‍ദ്ദപരമാക്കുവാന്‍
കൂടുതല്‍ പരിഷ്കാരങ്ങള്‍ ഈ
മേഖലയില്‍ ആവശ്യമാണെന്ന്
വിലയിരുത്തുന്നുണ്ടോ; എങ്കില്‍
അതിനായി പുതിയ നിയമം കൊണ്ട്
വരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
391.
ശ്രീ.
പി. ജെ. ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ
മുട്ടം വില്ലേജിലെ
തുടങ്ങനാട്ടില്‍ കിന്‍ഫ്ര
ഏറ്റെടുത്തിട്ടുള്ള ഭൂമിയില്‍
എന്തൊക്കെ വികസന
പ്രവര്‍ത്തനങ്ങളാണ് തുടങ്ങാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
( ബി )
ഇതിനോടകം
എത്ര ഏക്കര്‍ ഭൂമി
ഏറ്റെടുത്തിട്ടുണ്ട്;
സമയബന്ധിതമായി പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍ നടപടി
കൈക്കൊള്ളുമോ; വിശദമാക്കാമോ ?
392.
ശ്രീ കെ
യു ജനീഷ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി
നിയോജകമണ്ഡലത്തിലെ ഏനാദിമംഗലം
പഞ്ചായത്തില്‍ പ്രവര്‍ത്തിച്ച്
കൊണ്ടിരിക്കുന്ന കിന്‍ഫ്ര
വ്യവസായ പാര്‍ക്കില്‍ പുതിയ
സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
393.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍
നിയോജകമണ്ഡലത്തിലെ
എരമം-കുറ്റൂര്‍
ഗ്രാമപഞ്ചായത്തിലെ
പുല്ലുപാറയില്‍ സൈബര്‍
പാര്‍ക്കിനായി നീക്കിവെച്ച ഭൂമി
കിന്‍ഫ്ര ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഏതുവരെ ആയെന്ന്
വിശദമാക്കാമോ?
394.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമവും വ്യവസായവും കയറും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കിഫ്ബി
മുഖേന കിന്‍ഫ്ര നടപ്പിലാക്കുന്ന
പെട്രോകെമിക്കല്‍ പാർക്ക്
പദ്ധതിയുടെ നിലവിലെ സ്ഥിതി
വിശദമാക്കുമോ;
( ബി )
പ്രസ്തുത
പദ്ധതിയ്ക്ക് പാരിസ്ഥിതിക
അനുമതി ലഭിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
( സി )
ഈ
പദ്ധതി
പ്രാവര്‍ത്തികമാകുന്നതോടുകൂടി
എത്ര കോടി രൂപയുടെ സ്വകാര്യ
നിക്ഷേപവും എത്ര തൊഴിലവസരങ്ങളും
ഉണ്ടാകുമെന്നാണ്
കണക്കാക്കുന്നത്;
വ്യക്തമാക്കാമോ?
395.
ശ്രീ ഐ
ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ
ചെറുകിട വ്യവസായങ്ങളെ
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
സഹായ പദ്ധതികളെ സംബന്ധിച്ചുള്ള
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇത്തരം
വ്യവസായ യൂണിറ്റുകളുടെ
രജിസ്ട്രേഷന്‍, വായ്പ,
ഗ്രാന്റ്, മൂലധനം
എന്നിവയ്ക്കായുള്ള
നടപടിക്രമങ്ങളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
( സി )
ചെറുകിട
വ്യവസായ യൂണിറ്റുകള്‍ക്കുള്ള
സഹായ പദ്ധതി, പരിശീലന പരിപാടി,
വൈദഗ്ധ്യ വികസന പരിപാടികള്‍
എന്നിവയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
396.
ശ്രീ സി
കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആവശ്യത്തിന്
മുളയും ഈറയും കിട്ടാത്തതുമൂലം
പനമ്പ്, നെയ്ത്ത് തൊഴിലാളികള്‍
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുവാന്‍ സംസ്ഥാന ബാംബു
കോര്‍പ്പറേഷന്‍ എന്തൊക്കെ
ഇടപെടലുകളാണ് നടത്തിയതെന്ന്
വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത്
വ്യാപകമായ രീതിയില്‍ മുള വച്ചു
പിടിപ്പിക്കുന്നതിന്
കോര്‍പ്പറേഷന്‍ പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ;
( സി )
പനമ്പ്,
നെയ്ത്ത് തൊഴിലാളികള്‍ക്ക് എത്ര
ദിവസം തൊഴില്‍ നല്‍കുന്നതിനാണ്
നിലവില്‍ കോര്‍പ്പറേഷന്
സാധിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
( ഡി )
കോവിഡാനന്തര
കാലത്ത് പനമ്പ്, നെയ്ത്ത്
തൊഴിലാളികള്‍ക്കായി ഏതെങ്കിലും
തരത്തിലുളള ആശ്വാസ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കാമോ?
397.
ശ്രീ ഒ .
ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്
പശ്ചാത്തലത്തില്‍
പ്രതിസന്ധിയിലായ ചെറുകിട
വ്യവസായക്കാരെ
സംരക്ഷിക്കുന്നതിന് വേണ്ടി
പുതിയ പദ്ധതികള്‍
ആലോചനയിലുണ്ടോ;
( ബി )
വയനാട്
ജില്ലയിലെ തൊഴിലവസരങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി
ചെറുകിട വ്യവസായ പദ്ധതികള്‍
ആരംഭിക്കുന്ന കാര്യം
അനുഭാവപൂര്‍വ്വം പരിഗണിക്കാമോ?
398.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍
ആലംകോട് കേന്ദ്രമായി
പ്രവര്‍ത്തിച്ചിരുന്ന വീക്ഷണം
കൈത്തറി നെയ്ത്ത്
സഹകരണസംഘത്തില്‍
നടപ്പിലാക്കുന്ന പുനരുദ്ധാരണ
പാക്കേജ് ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
399.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ സി
എച്ച് കുഞ്ഞമ്പു
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
നൂതന വ്യവസായ സംരംഭങ്ങള്‍
തുടങ്ങാന്‍ തയ്യാറായി എത്തുന്ന
യുവ സംരംഭകര്‍ക്ക് എന്തെല്ലാം
പ്രാേത്സാഹനങ്ങളാണ്
നല്‍കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത്
സൂക്ഷ്‍മ - ചെറുകിട - ഇടത്തരം
വ്യവസായങ്ങളെ
പ്രാേത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി പുതിയ സംരംഭങ്ങള്‍
തുടങ്ങുന്നതിന് എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
( സി )
പുതിയ
സംരംഭകര്‍ക്ക് സഹായകരമാകുന്ന
രീതിയില്‍ വ്യവസായ വകുപ്പിന്റെ
സേവനങ്ങള്‍ നിലവില്‍
ഏകജാലകമാക്കിയിട്ടുണ്ടോ ;
എങ്കില്‍ വിശദാംശം നല്‍കുമോ?
400.
ശ്രീ സി
ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യയിലെ
ഒരു അപൂര്‍വ്വ കലയായ
തഴപ്പായനിർമ്മാണത്തിന്റെ
കേന്ദ്രമായ തഴവയിലെ തഴപ്പായക്ക്
ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍
രജിസ്ട്രേഷന്‍ അടക്കമുള്ളവ
നല്‍കി അതിന്റെ അപൂര്‍വ്വത
അംഗീകരിച്ചിട്ടുള്ള
സാഹചര്യത്തില്‍ ഈ തൊഴില്‍
സംരക്ഷിക്കാന്‍ വ്യവസായ വകുപ്പ്
നടത്തുന്ന പരിപാടിയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
തഴപ്പായ-കാട്ടുവള്ളി
ക്ഷേമനിധി ബോര്‍ഡ് നിലവില്‍
ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
അതില്‍ കേരളത്തില്‍ എത്രപേര്‍
ക്ഷേമനിധി അംഗത്വം
എടുത്തിട്ടുണ്ടെന്നും അവര്‍ക്ക്
എന്തെല്ലാം ആനുകൂല്യങ്ങള്‍
നല്‍കുന്നുണ്ടെന്നുമുള്ള
വിവരങ്ങള്‍ ലഭ്യമാക്കാമോ?
401.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കള്ള്
ചെത്ത്, മല്‍സ്യം, കയര്‍,
കക്കവ്യവസായം പോലുള്ള പരമ്പരാഗത
മേഖലകളില്‍ കോവിഡ്
കാലഘട്ടത്തിലെ പ്രതിസന്ധി
പരിഹരിക്കുന്നതിന് സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികളെക്കുറിച്ച്
വിശദമാക്കാമോ;
( ബി )
പ്രസ്തുത
പരമ്പരാഗത വ്യവസായങ്ങളെ
പ്രതിസന്ധിയില്‍ നിന്ന്
കരകയറ്റാനും പുതിയ
സാഹചര്യങ്ങളിലെ വെല്ലുവിളി
അതിജീവിക്കാനും ഈ മേഖലയിലെ
തൊഴിലാളികളെ പ്രാപ്തരാക്കാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
402.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെങ്ങിന്‍
തടി ഉപയോഗിച്ചുള്ള
ഫര്‍ണിച്ചര്‍ വ്യവസായം
ആരംഭിക്കുമെന്ന പ്രകടനപത്രികാ
വാഗ്ദാനം നടപ്പിലാക്കാന്‍
സാധിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ?
403.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി
- ബാംഗ്ലൂര്‍ വ്യവസായ
ഇടനാഴിയിലെ പാലക്കാട് ജില്ലയിലെ
തരൂര്‍ മണ്ഡലത്തില്‍
ഉള്‍പ്പെടുന്ന കണ്ണമ്പ്ര
വ്യവസായ പാര്‍ക്ക് ഭൂമി
ഏറ്റെടുക്കല്‍ നടപടിയുടെ
പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത
വ്യവസായ പാര്‍ക്കില്‍ ഏതൊക്കെ
വിഭാഗത്തില്‍പ്പെടുന്ന വ്യവസായ
സംരംഭങ്ങളാണ് ആരംഭിക്കുവാന്‍
പോകുന്നതെന്ന് അറിയിക്കുമോ;
( സി )
പദ്ധതി
യാഥാര്‍ത്ഥ്യമാകുന്നതോടെ
പ്രത്യക്ഷമായും പരോക്ഷമായും
എത്ര പേര്‍ക്ക് തൊഴില്‍
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
അറിയിക്കാമോ?
404.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമവും വ്യവസായവും കയറും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
2017
ല്‍ ആരംഭിച്ച കൊച്ചി -
ബാംഗ്ലൂര്‍ വ്യാവസായിക
ഇടനാഴിയുടെ നിര്‍മ്മാണ പുരോഗതി
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ; നാളിതുവരെ
എത്രകോടി രൂപ ഈ പദ്ധതിക്കായി
സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചു
എന്നത് ഇനം തിരിച്ച്
വ്യക്തമാക്കുമോ?
405.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ
സമ്പൂര്‍ണ്ണ വ്യാവസായിക
വികസനത്തിനായി കൊച്ചി-ബംഗളൂരു
വ്യാവസായിക ഇടനാഴി
വികസിപ്പിക്കുന്ന നടപടി ഏത്
ഘട്ടത്തിലാണ്;
( ബി )
ഇതിനായി
എത്ര ഏക്കര്‍ സ്ഥലം
ഏറ്റെടുക്കേണ്ടതുണ്ട്;
( സി )
പ്രസ്തുത
ഇടനാഴി
പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍
എത്ര കോടി രൂപയൂടെ നിക്ഷേപവും
എത്ര തൊഴിലവസരവും
സൃഷ്ടിക്കുവാന്‍
സാധിക്കുമെന്നാണ്
കണക്കാക്കുന്നത്?
406.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമവും വ്യവസായവും കയറും
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
ആമ്പല്ലൂര്‍
ഇലക്ട്രോണിക് പാര്‍ക്ക്
പൂര്‍ത്തിയാക്കാന്‍ മുന്‍
സര്‍ക്കാരിന് സാധിച്ചിരുന്നോ;
( ബി )
വിശദാംശങ്ങള്‍
നല്‍കാമോ?
407.
ശ്രീ എം
രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ
സര്‍ക്കാരിന്റെ കാലയളവില്‍
അനുവദിച്ചുകൊണ്ട് ബജറ്റ്
പ്രഖ്യാപനം നടത്തുകയും
പ്രാരംഭമായി 20 കോടി രൂപയുടെ
20% എന്ന നിലയില്‍ 4 കോടി രൂപ
വകയിരുത്തുകയും ചെയ്ത
ചീമേനിയിലെ വ്യവസായ പാര്‍ക്ക്
പ്രാവര്‍ത്തികമാക്കാൻ
കഴിയാതിരുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
( ബി )
ഈ
വ്യവസായ പാര്‍ക്ക് എന്ന്
ആരംഭിക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
408.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ
വ്യക്തികള്‍ ആരംഭിക്കുന്ന
പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍
പാര്‍ക്കിന് ഭൂപരിഷ്കരണ
ചട്ടങ്ങളില്‍ ഇളവ്
വരുത്തിയിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
( ബി )
ഇത്തരം
സംരംഭങ്ങള്‍ക്ക് എന്തെല്ലാം
ഇളവുകളും ആനുകൂല്യങ്ങളുമാണ്
സര്‍ക്കാര്‍ നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
409.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍
മൂന്ന് മുക്ക് സ്റ്റീല്‍
പ്ലാന്റ് കോംപ്ലക്സിലെ പരിശീലന
കേന്ദ്രത്തില്‍ നിലവില്‍
ഏതെല്ലാം പരിശീലന കോഴ്സുകളാണ്
നടത്തി വരുന്നത്;
( ബി )
പുതുതായി
എന്തെല്ലാം പദ്ധതികളാണ്
സ്റ്റീല്‍ പ്ലാന്റ്
കോംപ്ലക്സില്‍ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
410.
ശ്രീ.
കെ. പി. എ. മജീദ്
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ .
എൻ . ഷംസുദീൻ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണ
വസ്തുക്കളുടെ വിലക്കയറ്റം
നിര്‍മ്മാണ മേഖലയെ പ്രതികൂലമായി
ബാധിച്ച കാര്യം സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
( ബി )
നിര്‍മ്മാണ
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ് സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
411.
ശ്രീ എം
രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍
ലീസ്/പാട്ട വ്യവസ്ഥയില്‍ എത്ര
ഏക്കര്‍ ഭൂമി ഉപയോഗിച്ചു
വരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
( ബി )
അനുവദിച്ച
ഭൂമി കൂടാതെ എത്ര ഏക്കര്‍ ഭൂമി
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍
അനധികൃതമായി കൈവശം
വച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
( സി )
ഈ
ഭൂമി പൊതു ആവശ്യങ്ങള്‍ക്കായി
റവന്യൂ വകുപ്പിന് തിരികെ
നല്‍കാന്‍ നടപടികള്‍ ഉണ്ടാകുമോ?
412.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ
ശ്രീ ഡി
കെ മുരളി
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ
വ്യവസായ സൗഹൃദമാക്കി
മാറ്റുന്നതിനായി മുന്‍
സര്‍ക്കാര്‍ ആവിഷ്ക്കരിച്ച നൂതന
പദ്ധതികള്‍ തുടരുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
( ബി )
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങളെ
ആധുനികവല്‍ക്കരണത്തിലൂടെ
കൂടുതല്‍ മികവിലേക്ക്
ഉയര്‍ത്തുന്നതിനായി എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ് ഈ
സര്‍ക്കാര്‍
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
( സി )
വ്യവസായ
മേഖലയില്‍ നവീകരണത്തിനോടൊപ്പം
വെെവിധ്യവല്‍ക്കരണം കൂടി
നടപ്പാക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
അറിയിയ്ക്കാമോ?
413.
ശ്രീ ഐ
ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട
താലൂക്ക് കേന്ദ്രമാക്കി
താലൂക്ക് വ്യവസായ ഓഫീസ്
ആരംഭിക്കുന്നത് സംബന്ധിച്ച
നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
ഇല്ലെങ്കില്‍ ഇതിനായുള്ള നടപടി
സ്വീകരിക്കാമോ?
414.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ
വകുപ്പിന് കീഴില്‍ എത്ര
സ്ഥാപനങ്ങളാണ്
പ്രവര്‍ത്തിക്കുന്നതെന്നും
പ്രസ്തുത സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
( ബി )
വ്യവസായ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളില്‍ നിലവില്‍ സേവനം
അനുഷ്ഠിക്കുന്ന ആകെ
ജീവനക്കാരുടെ എണ്ണം തസ്തിക
തിരിച്ച് ലഭ്യമാക്കാമോ;
( സി )
വ്യവസായ
വകുപ്പിന് കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളില്‍ നിലവില്‍ സേവനം
അനുഷ്ഠിക്കുന്ന പട്ടിക ജാതി,
പട്ടിക വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ട
ജീവനക്കാരുടെ എണ്ണം തസ്തിക
തിരിച്ച് ലഭ്യമാക്കാമോ?
415.
ശ്രീ സി
ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യവസായ
വകുപ്പിന് കീഴിലുള്ള ഓരോ
പൊതുമേഖലാ സ്ഥാപനത്തിന്റെയും
ഓഡിറ്റ് എന്നുവരെ
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
( ബി )
വ്യവസായ
വകുപ്പിന് കീഴിലുള്ള ഓരോ
പൊതുമേഖലാ സ്ഥാപനത്തിന്റെയും
2015-16 മുതല്‍ ഓഡിറ്റ്
പൂര്‍ത്തിയാക്കിയ വര്‍ഷം
വരെയുള്ള കണക്കുകള്‍ പ്രകാരം,
ഓരോ വര്‍ഷത്തെയും,
വരുമാനം(ടോട്ടൽ റവന്യൂ
)എത്രയെന്നും, ചെലവ് (ടോട്ടൽ
എക്സ്പെൻഡിച്ചർ) എത്രയെന്നും,
പ്രവര്‍ത്തന ലാഭവും/പ്രവര്‍ത്തന
നഷ്ടവും എത്രയെന്നും
(പ്രോഫിറ്റ് /ലോസ് ബിഫോർ
എക്സ്സെപ്ഷണൽ ആൻഡ് എക്സ്ട്രാ
ഓർഡിനറി ഐറ്റംസ് ആൻഡ് ടാക്സ് ഓർ
ഓപ്പറേറ്റിംഗ് പ്രോഫിറ്റ്
/ലോസ്) വ്യക്തമാക്കാമോ;
( സി )
വ്യവസായ
വകുപ്പിന് കീഴിലുള്ള ഓരോ
പൊതുമേഖലാ സ്ഥാപനത്തിന്റെയും
2015-16 മുതല്‍ ഓഡിറ്റ്
പൂര്‍ത്തിയാക്കിയ വര്‍ഷം
വരെയുള്ള കണക്കുകള്‍ പ്രകാരം
ഓരോ വര്‍ഷത്തെയും
ലാഭത്തിന്റെയും നഷ്ടത്തിന്റെയും
(പ്രോഫിറ്റ് /ലോസ് )
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
വ്യവസായ
വകുപ്പിന് കീഴിലുള്ള ഓരോ
പൊതുമേഖലാ സ്ഥാപനത്തിന്റെയും
2015-16 മുതല്‍ 2020-21
വരെയുള്ള ഓരോ വര്‍ഷത്തെയും
വിറ്റുവരവ് എത്രയാണെന്ന്
വ്യക്തമാക്കുമോ?
416.
ശ്രീ .
പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
നിര്‍മ്മാണ
വസ്തുക്കള്‍ക്കുണ്ടാകുന്ന
ക്രമാതീതമായ വിലക്കയറ്റം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കോവിഡ്
മഹാമാരിയുടേയും
അതിനോടനുബന്ധിച്ചുള്ള
ലോക്ക്ഡൗണും കാരണം
സ്തംഭിച്ചുപോയിട്ടുള്ള
നിര്‍മ്മാണ മേഖലക്ക്
ആശ്വാസമാകുന്ന തീരുമാനങ്ങള്‍
സര്‍ക്കാര്‍ സ്വീകരിക്കുമോ;
( സി )
60
ശതമാനത്തിലധികം വില
വര്‍ദ്ധിപ്പിച്ചിട്ടുള്ള അവശ്യ
വസ്തുക്കളായ കമ്പി, സിമന്റ്,
പി.വി.സി-ഇരുമ്പ് പൈപ്പുകള്‍
എന്നിവയുടെ വില കുറക്കുവാന്‍
നടപടി സ്വീകരിക്കുമോ?
417.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര
സര്‍ക്കാര്‍ ആവിഷ്കരിച്ച ഈസ്
ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ്
പ്രകാരം 2015-16ല്‍
കേരളത്തിന്റെ റാങ്ക് പതിനെട്ട്
ആയിരുന്നത് 2018-19ല്‍
ഇരുപത്തിയെട്ടിലേക്ക്
താഴ്ന്നിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
( ബി )
ഈസ്
ഓഫ് ഡൂയിംഗ് ബിസിനസിലെ ഉയര്‍ന്ന
റാങ്കിംഗ് ലഭിക്കുന്നതിലൂടെ
സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന
നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
( സി )
സംസ്ഥാനത്തിന്റെ
കടമെടുക്കല്‍ പരിധി
ഉയര്‍ത്തുന്നതിനും വന്‍തോതില്‍
നിക്ഷേപം ആകര്‍ഷിക്കുന്നതിനും
ജി.ഡി.പി. വളര്‍ച്ച
ഉയര്‍ത്തുന്നതിനും ഉയര്‍ന്ന
റാങ്ക് സഹായകമാകുമോ;
( ഡി )
കേരളത്തിന്റെ
റാങ്കിംഗ് ഉയര്‍ത്തുന്നതിനായി
എന്തൊക്കെ നടപടികളാണ് ഇതിനോടകം
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
418.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
കരിമണല്‍ ഉള്‍പ്പെടെയുളള
ധാതുമണല്‍ സമ്പത്തിന്റെ അളവ്
തിട്ടപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികള്‍
എന്തെല്ലാമാണെന്ന് അറിയിക്കുമോ
; ആയതിന്റെ മൂല്യം
കണക്കാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
( ബി )
ധാതുമണല്‍
ഖനനം ചെയ്യുന്നതിന് ഏതെങ്കിലും
സ്വകാര്യ ഏജന്‍സികള്‍ക്ക്
അനുമതി നല്‍കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
( സി )
ധാതുമണല്‍
അനധികൃതമായി കടത്തുന്ന
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം കേസുകളില്‍
കര്‍ശനനടപടി സ്വീകരിക്കാറുണ്ടോ
എന്ന് അറിയിക്കുമോ;
( ഡി )
ധാതുമണല്‍
സമ്പത്ത് സംരക്ഷിക്കുന്നതിനും,
പരമാവധി വിനിയോഗിക്കുന്നതിനും
ആവശ്യമായ നടപടി സ്വീകരിക്കുമോ?
419.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
അസംസ്കൃത
വസ്തുക്കളുടെ ലഭ്യതക്കുറവും
ഉല്പന്നങ്ങളുടെ
വില്പനയിലുണ്ടായിട്ടുള്ള ഇടിവും
കൈത്തറി മേഖലയെ
പ്രതിസന്ധിയിലാക്കിയിരിക്കുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഹാന്‍വീവിനും
മറ്റു കൈത്തറി
സൊസൈറ്റികള്‍ക്കും റിബേറ്റ്
ഇനത്തില്‍ സര്‍ക്കാരില്‍
നിന്നും ലഭിക്കേണ്ട തുക
ലഭിക്കാത്ത സാഹചര്യം ഉണ്ടോ;
എങ്കില്‍ നാളിതുവരെ വിവിധ
കൈത്തറി സ്ഥാപനങ്ങള്‍ക്കായി
സര്‍ക്കാര്‍ നല്‍കാനുള്ള
കുടിശ്ശിക തുക എത്ര രൂപയാണെന്ന്
അറിയിക്കുമോ;
( സി )
ഇതുമൂലം
നഷ്ടത്തിലായ സൊസൈറ്റികള്‍
തൊഴിലാളികളുടെ പി.എഫിലേക്കുള്ള
വിഹിതം അടയ്ക്കാത്തതുകാരണം
തൊഴിലാളികള്‍ക്ക് പി.എഫ്.
പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യം
പരിശോധിക്കുക ഉണ്ടായോ;
( ഡി )
എങ്കില്‍
കൈത്തറി മേഖലയിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി എന്തൊക്കെ
നടപടികള്‍ കൈക്കൊള്ളുമെന്ന്
വ്യക്തമാക്കുമോ?
420.
ശ്രീ.
എം. എം. മണി
ശ്രീ.
മുരളി പെരുനെല്ലി
ശ്രീ.
കെ. പ്രേംകുമാര്‍
ശ്രീ ഐ
ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാര്യക്ഷമമായ
ഇടപെടലിന്റെ ഫലമായി പുനരുജ്ജീവന
പാതയിലായിരുന്ന കൈത്തറി, ഖാദി
വ്യവസായ മേഖലകളിൽ കൊവിഡ്
വ്യാപനത്തെ തുടര്‍ന്നുണ്ടായ
പ്രതിസന്ധി നേരിടുന്നതു
പരിഹരിക്കാന്‍ പ്രത്യേകം ശ്രദ്ധ
പതിപ്പിക്കുമോ;
( ബി )
കൈത്തറി
മേഖലക്ക് കൈത്താങ്ങായിരുന്ന
സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതി
താല്കാലികമായെങ്കിലും
മന്ദീഭവിക്കാനിടയായ
സാഹചര്യത്തില്‍
മറ്റുല്പന്നങ്ങളുടെ വിപണനം
കൂടുതല്‍ ആകര്‍ഷകമാക്കി തൊഴില്‍
ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍
സാധിക്കുമോ എന്ന കാര്യം
പരിശോധിക്കുമോ;
( സി )
കേന്ദ്ര
സര്‍ക്കാര്‍ ഖാദി
കൈത്തറികള്‍ക്ക് റിബേറ്റ്
നല്‍കുന്നുണ്ടോ?
421.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം
ടെക്സ്റ്റയില്‍സ് തുറന്ന്
പ്രവര്‍ത്തിപ്പിക്കുന്നതിന്
സ്വീകരിച്ചിരിക്കുന്ന നടപടികള്‍
വ്യക്തമാക്കാമോ; നിലവിലെ
മില്ലിന്റെ നവീകരണത്തിനായി
പ്രഖ്യാപിച്ച 7 കോടി രൂപയുടെ
നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലെന്ന് അറിയിക്കാമോ;
( ബി )
സ്ത്രീ
തൊഴിലാളികളുടെ രാത്രികാല
ഷിഫ്റ്റ് സംബന്ധിച്ചുള്ള
പ്രശ്നത്തില്‍ നിയമ
നിര്‍മ്മാണത്തിന് അനുമതി
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ;
( സി )
കോട്ടയം
ടെക്സ്റ്റയില്‍സിലെ
തൊഴിലാളികളുടെ റിട്ടയര്‍മെന്റ്
ആനുകൂല്യം മുഴുവനായി
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്നത്തേക്ക്
കൊടുത്തു തീര്‍ക്കാന്‍ കഴിയും
എന്നറിയിക്കാമോ?
422.
ശ്രീ പി
സി വിഷ്ണുനാഥ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ സി
ആര്‍ മഹേഷ്
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എസ്.എം.ഇ
യില്‍ ചെറുകിട മേഖലാ
യുണിറ്റുകള്‍ ആരംഭിക്കുന്നതിന്
അഭിമുഖീകരിക്കുന്ന
പ്രധാനപ്രശ്നം ഫണ്ടിന്റെ
അപര്യാപ്തതയാകയാൽ
പ്രസ്തുതപ്രശ്‌നം
പരിഹരിക്കുന്നതിന് എന്തൊക്കെ
സഹായങ്ങളാണ് സര്‍ക്കാര്‍
നല്‍കുന്നത്;
( ബി )
പ്രസ്തുത
മേഖലയില്‍ മാര്‍ജിന്‍ മണി
ഗ്രാന്റ് ടു നാനോ യൂണിറ്റ്
ആരംഭിക്കുമെന്ന മുന്‍
സര്‍ക്കാരിന്റെ പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ ;
( സി )
കോവിഡ്
മൂലമുള്ള ലോക്ഡൗണ്‍
എം.എസ്.എം.ഇ.കളെ ഗുരുതരമായി
ബാധിച്ച സാഹചര്യത്തില്‍ അവര്‍
നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
( ഡി )
എം.എസ്.എം.ഇ.കള്‍ക്ക്
കോവിഡ് പശ്ചാത്തലത്തില്‍
കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍
എന്തൊക്കെയാണെന്നും ഇത്
സമയബന്ധിതമായി അവര്‍ക്ക്
ലഭ്യമാക്കുന്നതിന് ആവശ്യമായ
ഇടപെടലുകള്‍ നടത്തുമോയെന്നും
വ്യക്തമാക്കാമോ ?
423.
ശ്രീ സി
ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍ഫെഡ്
കരുനാഗപ്പള്ളി മേഖലയിലെ
പ്രാഥമിക കയര്‍ സംഘങ്ങളില്‍
നിന്ന് കഴിഞ്ഞ അഞ്ചുവര്‍ഷ
കാലയളവില്‍ എത്ര കയര്‍
സംഭരിച്ചുവെന്ന്
വ്യക്തമാക്കാമോ;
( ബി )
ടി
സംഘങ്ങള്‍ക്ക് കുടിശ്ശികകള്‍
തീര്‍ക്കാന്‍ ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
( സി )
കയര്‍
സംഭരിച്ച ഇനത്തില്‍
സംഘങ്ങള്‍ക്ക് ലഭിക്കേണ്ട
ഗ്രാന്‍ഡുകള്‍ കുടിശ്ശിക
ഉണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
കയര്‍
സംഘം സെക്രട്ടറിമാരുടെ നിലവിലെ
വേതനം വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
424.
ശ്രീ സി
ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്
പ്രതിസന്ധി മൂലം കേരളത്തില്‍
നിരവധി കയര്‍ തൊഴിലാളികള്‍ക്ക്
കഴിഞ്ഞ 15 മാസമായി തൊഴില്‍
നഷ്ടമായിരിക്കുന്നതിനാല്‍
അവരുടെ കുടുംബങ്ങള്‍
നിത്യപട്ടിണിയിലും ആത്മഹത്യയുടെ
വക്കിലുമാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവരെ സഹായിക്കുന്നതിന് ഏതെല്ലാം
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
( ബി )
കയര്‍
തൊഴിലാളികളുടെ ദിവസ വേതനം
വര്‍ദ്ധിപ്പിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
425.
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ. ജെ. മാക്‌സി
ഡോ
സുജിത് വിജയൻപിള്ള
ശ്രീ എം
രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരമ്പരാഗത
കയര്‍ തൊഴിലാളികളുടെ
ഉന്നമനത്തിനായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
നൂതന പദ്ധതികള്‍ എന്തെല്ലാമാണ്;
( ബി )
കയര്‍
വ്യവസായ മേഖലയില്‍
ആധുനികവത്കരണവും
യന്ത്രവത്ക്കരണവും
നടപ്പിലാക്കുമ്പോള്‍ പരമ്പരാഗത
തൊഴിലാളികളെ പ്രതികൂലമായി
ബാധിക്കാതിരിക്കാന്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
( സി )
പരമ്പരാഗത
കയര്‍ ഉല്പന്നങ്ങളുടെ ആഭ്യന്തര
- വിദേശ വിപണനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന് അറിയിക്കാമോ?
426.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി
ദെലീമ
ശ്രീ വി
ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയര്‍
വ്യവസായ മേഖലയുടെ
പുനരുദ്ധാരണത്തിനായി കഴിഞ്ഞ
സര്‍ക്കാര്‍ സംഘടിപ്പിച്ച
'കയര്‍ കേരള' പോലുള്ള പ്രദര്‍ശന
വില്പന മേളകള്‍ സംഘടിപ്പിക്കാൻ
ഈ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പരമ്പാരഗത
കയര്‍ ഉല്പന്നങ്ങളുടെ
സംരക്ഷണത്തിനും വൈവിദ്ധ്യമായ
പുതിയ ഉല്പന്നങ്ങള്‍
നിര്‍മ്മിച്ച്
വിറ്റഴിക്കുന്നതിനും എന്തെല്ലാം
നൂതന പദ്ധതികളാണ്
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നത്;
( സി )
കയര്‍
വ്യവസായ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന സഹകരണ
സംഘങ്ങളുടെ പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന് ഈ
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
427.
ശ്രീ എം
നൗഷാദ്
ശ്രീ എം
എസ് അരുൺ കുമാര്‍
ശ്രീ സി
എച്ച് കുഞ്ഞമ്പു
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
കശുവണ്ടി വ്യവസായമേഖലയുടെ
പുനരുദ്ധാരണത്തിനായി മുന്‍
സര്‍ക്കാര്‍ ഫലപ്രദമായി
നടപ്പാക്കിയ പദ്ധതികളുടെ
തുടര്‍നിര്‍വ്വഹണത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയിട്ടുള്ളത്;
( ബി )
കശുവണ്ടി
വ്യവസായത്തിനാവശ്യമായ
തോട്ടണ്ടിയുടെ ആഭ്യന്തര
ഉല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നൂതന പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
( സി )
സംസ്ഥാനത്ത്
കശുവണ്ടി ഉല്പാദനം കൂട്ടാനായി
അത്യുല്പാദനശേഷിയുള്ള
കശുമാവിന്‍ തൈകള്‍
നട്ടുപിടിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
428.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്
ജില്ലയിലെ അഴിയൂരില്‍ ദേശീയ
പാതയ്ക്ക് അരികില്‍ കശുവണ്ടി
കോര്‍പ്പറേഷന്റെ കൈവശമുള്ള
ഏക്കര്‍ കണക്കിന് ഭൂമിയും
കെട്ടിടങ്ങളും വര്‍ഷങ്ങളായി
ഉപയോഗശൂന്യമായി കിടക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഇത്
എത്ര ഏക്കര്‍ ഉണ്ടെന്നും
സ്ഥലത്തിനും കെട്ടിടങ്ങള്‍ക്കും
എത്ര കോടി രൂപ മതിപ്പു
വിലയുണ്ടെന്നും അറിയിക്കുമോ;
( സി )
ഈ
സ്ഥലവും കെട്ടിടങ്ങളും
ഉപയോഗപ്പെടുത്തി എന്തെങ്കിലും
പുതിയ വ്യവസായ പദ്ധതി
ആരംഭിക്കുന്നതിനു നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
429.
ശ്രീ സി
ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമവും
വ്യവസായവും കയറും വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെുയും
മഹാവ്യാധിയുടെയും ഈ കാലത്ത്
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തിലെ കശുവണ്ടി
ഫാക്ടറികള്‍ അടഞ്ഞുകിടക്കുന്ന
സാഹചര്യത്തില്‍ തൊഴിലാളികള്‍
നേരിടുന്ന ബുദ്ധിമുട്ട്
കണക്കിലെടുത്ത് പ്രസ്തുത
ഫാക്ടറികള്‍ തുറക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
( ബി )
ഈ
തൊഴിലാളികള്‍ക്ക് ധനസഹായം
പ്രഖ്യാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|