|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >1st Session>Unstarred Questions and
Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH
KLA - 1st SESSION
UNSTARRED
QUESTIONS AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the Questions)
|
Questions and Answers
|
263.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കോവിഡ്
മഹാമാരിക്കാലത്ത് കാര്‍ഷിക
വായ്പയില്‍ മൊറട്ടോറിയവും
മറ്റിളവുകളും അനുവദിച്ച
മാതൃകയില്‍ ചെറുകിട
സംരംഭകരുടെയും വിദ്യാഭ്യാസ
വായ്പ എടുത്തവരുടെയും തൊഴില്‍
നഷ്ടം വന്ന യുവാക്കളുടെയും
വായ്പകളിലും മൊറട്ടോറിയം
പോലുള്ള ആശ്വാസ നടപടികള്‍
സ്വീകരിക്കുന്നത്
സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
264.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
2020-21
സാമ്പത്തിക വര്‍ഷം വിവിധ
വകുപ്പുകളുടെ പദ്ധതി വിഹിതം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
( ബി )
2021
മാര്‍ച്ച് 31 വരെ ഓരോ വകുപ്പും
പദ്ധതി വിഹിതത്തില്‍ നിന്നും
എത്ര തുക ചെലവഴിച്ചുവെന്നും അത്
പദ്ധതി വിഹിതത്തിന്റെ എത്ര
ശതമാനമാണെന്നും വ്യക്തമാക്കുമോ;
( സി )
കഴിഞ്ഞ
സാമ്പത്തികവര്‍ഷം പദ്ധതി
വിഹിതത്തില്‍ എന്തെങ്കിലും
വെട്ടിക്കുറവ്
വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
എത്ര ശതമാനം, അതിന്റെ കാരണം
ഏന്നിവ വെളിപ്പെടുത്താമോ?
265.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ .
സണ്ണി ജോസഫ്
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്‍പത്തിയൊന്‍പത്
വര്‍ഷം കൊണ്ട് വിവിധ
സര്‍ക്കാരുകള്‍ ഉണ്ടാക്കിയ
സംസ്ഥാനത്തിന്റെ പൊതു കടം
കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട്
ഇരട്ടിയായി എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തിന്റെ
പൊതു കടം ക്രമാതീതമായി
വര്‍ദ്ധിക്കുന്നത് തടയാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
( സി )
കേന്ദ്രത്തില്‍
നിന്നും പുറത്തു നിന്നും
കൂടുതല്‍ വായ്പകള്‍
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
ഉണ്ടെങ്കില്‍ ഇത്
സംസ്ഥാനത്തിന്റെ പൊതുകടം ഇനിയും
വർദ്ധിക്കാ൯ കാരണമാകില്ലേ;
വ്യക്തമാക്കുമോ?
ലോട്ടറി,
മദ്യം എന്നിവയില്‍നിന്നുള്ള
വരുമാനം
266.
ശ്രീ പി
സി വിഷ്ണുനാഥ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21
സാമ്പത്തികവര്‍ഷം സംസ്ഥാന
ലോട്ടറിയില്‍ നിന്നും എന്ത്
വരുമാനം ലഭിച്ചു; 2019-20 ല്‍
ഇത് എത്രയായിരുന്നു;
( ബി )
2020-21
വര്‍ഷം ബിവറേജസ് കോര്‍പ്പറേഷന്‍
വഴി മദ്യം വിറ്റ വകയില്‍ നികുതി
വരുമാനമായി ലഭിച്ച തുക
എത്രയാണ്;
( സി )
2019-20
ല്‍ പ്രസ്തുത നികുതി വരുമാനം
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ?
267.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20
സാമ്പത്തിക വർഷാവസാനത്തിൽ
സംസ്ഥാന ക്യാപിറ്റൽ അക്കൗണ്ട്
മിച്ചം ആയിരുന്നോ; മിച്ചം
ആയിരുന്നു എങ്കിൽ എത്ര മിച്ചം
ഉണ്ടായിരുന്നുവെന്നും
കുറവായിരുന്നു എങ്കിൽ എത്ര
കുറവായിരുന്നുവെന്നും
അറിയിക്കുമോ;
( ബി )
പ്രസ്തുത
സാമ്പത്തിക വർഷാവസാനം
ക്യാപിറ്റൽ അക്കൗണ്ട് മിച്ചം
ആയിരുന്നെങ്കിൽ അത് വരുമാനകമ്മി
(റവന്യൂ ഡെഫിസിറ്റ് )
കുറയ്ക്കുന്നതിനായി
ഉപയോഗിച്ചിട്ടുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ?
268.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
രണ്ടാം
ലോക കേരള സഭയുടെ നടത്തിപ്പിനായി
2019-20 സാമ്പത്തിക വര്‍ഷം എത്ര
കോടി രൂപയാണ് അനുവദിച്ചത്;
അതില്‍ എത്ര കോടി രൂപയാണ്
ചെലവഴിച്ചതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത
ചെലവുകള്‍ ആഡിറ്റിന്
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത ആഡിറ്റില്‍
കണ്ടെത്തിയ അപാകതകള്‍
എന്തൊക്കെയാണെന്നറിയിക്കുമോ?
ലോക്ക്
ഡൗണ്‍ കാലഘട്ടങ്ങളിലെ നികുതി
വരുമാനം
269.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
.പി. കെ. ബഷീർ
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോക്ക്
ഡൗണ്‍ കാലഘട്ടങ്ങളിലെ
സംസ്ഥാനത്തിന്റെ നികുതി വരുമാന
നഷ്ടം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
അറിയിക്കുമോ;
( ബി )
ഈ
കാലഘട്ടത്തില്‍
കേന്ദ്രത്തില്‍നിന്നും
ലഭിക്കേണ്ട നഷ്ടപരിഹാരത്തുക
എത്രയാണെന്ന് കേന്ദ്രം
കണക്കാക്കി അറിയിച്ചിട്ടുണ്ടോ;
( സി )
നഷ്ടപരിഹാരത്തുക
ലഭിക്കുന്നതില്‍ കുടിശ്ശിക
ഉണ്ടോ എന്ന് വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സേവനങ്ങള്‍ക്കുള്ള ഫീസ്
270.
ഡോ.
എം.കെ . മുനീർ
ശ്രീ .
മഞ്ഞളാംകുഴി അലി
ശ്രീ .
ടി. വി. ഇബ്രാഹിം
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കോവിഡ്
ബാധയുടെ പശ്ചാത്തലത്തില്‍
വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ്
ചുരുക്കുന്നതിനുമുള്ള
മാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കുന്നതിനുമായി
സര്‍ക്കാര്‍ നിയോഗിച്ച
സമിതിയുടെ റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ വിവിധ
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്
ഈടാക്കിവരുന്ന ഫീസ്
വര്‍ദ്ധിപ്പിക്കുവാന്‍
ആലോചനയുണ്ടോ; വിശദാംശം
നല്‍കുമോ?
സൗജന്യ
കോവിഡ് വാക്സിന്‍
271.
ശ്രീ.
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു
കോവിഡ് വാക്സിൻ സൗജന്യമായി
നല്‍കുമെന്ന മുന്‍ബജറ്റ്
പ്രഖ്യാപനം നടപ്പിലാക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ;
( ബി )
കോവിഡ്
വാക്സിൻ വാങ്ങുന്നതിന്
ബജറ്റില്‍ എത്ര രൂപയാണ്
വകയിരുത്തിയിട്ടുളളത്; ഇതില്‍
നാളിതു വരെ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
( സി )
സംസ്ഥാനത്ത്
മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ
വാക്സിൻ നല്‍കുന്നതിനുളള
കാലയളവ് സര്‍ക്കാര്‍
നിശ്ചയിച്ചിട്ടുണ്ടോ; എങ്കിൽ
വ്യക്തമാക്കാമോ?
272.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി
നിയോജകമണ്ഡലത്തില്‍ 2016-17,
2017-18, 2018-19, 2019-20,
2020-21 വര്‍ഷങ്ങളിലെ
ബഡ്ജറ്റില്‍ ഏതൊക്കെ
പ്രവൃത്തികള്‍ക്കാണ് തുക വക
കൊള്ളിച്ചിരുന്നത്; എത്ര തുക;
( ബി )
ഇവയില്‍
ഏതൊക്കെ പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി നല്‍കിയിട്ടുള്ളത്;
( സി )
ബഡ്ജറ്റില്‍
പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള
പദ്ധതികളുടെ പ്രവർത്തന പുരോഗതി
അറിയിക്കുമോ?
273.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19
ന്റെ പശ്ചാത്തലത്തില്‍
കെ.എസ്.ഫി.ഇ., പിന്നാക്ക വിഭാഗ
വികസന കോര്‍പ്പറേഷന്‍,
പട്ടികജാതി വികസന
കോര്‍പ്പറേഷന്‍, മുന്നോക്ക
വിഭാഗ വികസന കോര്‍പ്പറേഷന്‍,
കെ.എഫ്.സി. തുടങ്ങിയ ധനകാര്യ
സ്ഥാപനങ്ങളിലൂടെ ജനങ്ങള്‍ക്ക്
കുറഞ്ഞ പലിശയ്ക്ക് കൂടുതല്‍
ലോണ്‍ നല്‍കുന്നതിന് ഒരു
പ്രത്യേക പദ്ധതി നടപ്പാക്കുമോ;
( ബി )
ഇത്തരം
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും
എല്ലാ വിഭാഗം ജനങ്ങള്‍ക്കും
പേഴ്സണല്‍ ലോണ്‍
അനുവദിക്കുന്നതിനുള്ള നടപടികള്‍
ഉണ്ടാകുമോ; വിശദാംശം
ലഭ്യമാക്കുമോ;
( സി )
ഇത്തരം
സ്ഥാപനങ്ങളിലൂടെ നല്‍കുന്ന
ലോണ്‍ അപേക്ഷകൾക്ക് നിശ്ചിത
സമയത്തിനകം ലോണ്‍ അനുവദിച്ചു
നൽകുന്നതിനുള്ള നടപടി
ഉണ്ടാകുമോ; വ്യക്തമാക്കാമോ?
274.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്
മഹാമാരി ദുരിതം വിതച്ച
പശ്ചാത്തലത്തിൽ സാധാരണക്കാരെ
രക്ഷിക്കുന്നതിന് ബാങ്ക്
ലോണുകള്‍ക്ക് ആറു മാസത്തേയ്ക്ക്
മൊറട്ടോറിയം
പ്രഖ്യാപിക്കുന്നതിന്
കേന്ദ്രസര്‍ക്കാരിനോടും
റിസര്‍വ്വ് ബാങ്കിനോടും
ആവശ്യപ്പെടുമോ; വിശദാംശം
ലഭ്യമാക്കുമോ;
( ബി )
കോവിഡിന്റെ
പശ്ചാത്തലത്തിലും കേന്ദ്രം
കേരളത്തോട് കാണിക്കുന്ന അവഗണന
നേരിടുവാനും ജനങ്ങളെ ഈ
കഷ്ടതയില്‍ നിന്നും
രക്ഷിക്കുന്നതിനും പുതിയ ഒരു
പാക്കേജ് നടപ്പാക്കുന്നതിന്
നടപടികള്‍ ഉണ്ടാകുമോ?
275.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ
സര്‍ക്കാര്‍ അധികാരത്തില്‍
വരുമ്പോള്‍ സംസ്ഥാനത്തിന്റെ
പൊതുകടം, ആളോഹരി കടം എന്നിവ
എത്രയായിരുന്നുയെന്ന്
വ്യക്തമാക്കാമോ;
( ബി )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നപ്പോള്‍ സംസ്ഥാനത്തിന്റെ
പൊതുകടം എത്രയാണെന്നും ആളോഹരി
കടം എത്രയാണെന്നും
വിശദമാക്കാമോ;
( സി )
ഇത്തരത്തില്‍
പൊതുകടം വര്‍ദ്ധിക്കാനുണ്ടായ
കാരണങ്ങള്‍ വിശദമാക്കാമോ;
( ഡി )
പൊതുകടത്തിലുണ്ടായ
വര്‍ദ്ധനയ്ക്ക് ആനുപാതികമായി
സംസ്ഥാനത്തിന്റെ ആസ്തിയിലുണ്ടായ
വര്‍ദ്ധന എത്രയെന്നും അത്
ഏതൊക്കെയാണെന്നും തരംതിരിച്ച്
വിശദമാക്കുമോ?
276.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ
പശ്ചാത്തലത്തില്‍
സംസ്ഥാനത്തിന്റെ കടമെടുപ്പ്
പരിധി വര്‍ദ്ധിപ്പിച്ച്
നല്‍കണമെന്ന് മുന്‍ സര്‍ക്കാര്‍
കേന്ദ്രത്തോട്
ആവശ്യപ്പെട്ടതിന്റെ
അടിസ്ഥാനത്തില്‍ കടമെടുപ്പ്
പരിധിയില്‍ കേന്ദ്രം വര്‍ദ്ധന
വരുത്തിയിരുന്നോ; വിശദമാക്കുമോ;
( ബി )
എതൊക്കെ
നിബന്ധനകളുടെ അടിസ്ഥാനത്തിലാണ്
സംസ്ഥാനത്തിന്റെ കടമെടുപ്പ്
പരിധി കേന്ദ്രം
വര്‍ദ്ധിപ്പിച്ചത്; പ്രസ്തുത
നിബന്ധനകള്‍ പൂര്‍ണ്ണമായും
പാലിക്കുന്നതിന് സര്‍ക്കാരിന്
സാധിച്ചിട്ടുണ്ടോ;
( സി )
2021-22-ല്‍
സംസ്ഥാന സര്‍ക്കാരിന്റെ
കടമെടുപ്പ് പരിധി എത്ര കോടി
രൂപയായി
നിജപ്പെടുത്തിയിട്ടുണ്ട്;
അറിയിക്കാമോ?
277.
ശ്രീ. എ
. പി . അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
അക്കൗണ്ടന്റ്
ജനറലിന്റെ കണക്ക് പ്രകാരം
2016-17, 2017-18, 2018-19,
2019-2020, 2020-2021 എന്നീ
സാമ്പത്തിക വര്‍ഷങ്ങളിലെ
സംസ്ഥാന സര്‍ക്കാരിന്റെ
പൊതുകടം, പൊതുകടത്തിലുണ്ടായ
വര്‍ദ്ധനവ്, വര്‍ദ്ധനയുടെ
ശതമാനം എന്നിവ എത്രയാണെന്ന്
വ്യക്തമാക്കാമോ ;
( ബി )
അക്കൗണ്ടന്റ്
ജനറലിന്റെ കണക്ക് പ്രകാരം
പ്രസ്തുത അഞ്ച് സാമ്പത്തിക
വര്‍ഷത്തെ സംസ്ഥാന
സര്‍ക്കാരിന്റെ ആകെ കടം, ആകെ
കടത്തിലുണ്ടായ വര്‍ദ്ധന,
വര്‍ദ്ധനവിന്റെ ശതമാനം എന്നിവ
വ്യക്തമാക്കുമോ?
278.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
2016
മാര്‍ച്ച് 31ലെ കണക്ക് പ്രകാരം
സംസ്ഥാനത്തിന്റെ പൊതുകടം, ആകെ
കടം, ആളോഹരികടം എന്നിവ
എത്രയായിരുന്നു; വിശദാംശം
നൽകാമോ;
( ബി )
2021
മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം
സംസ്ഥാനത്തിന്റെ പൊതുകടം, ആകെ
കടം, ആളോഹരികടം എന്നിവ
എത്രയാണെന്ന് അറിയിക്കാമോ?
279.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കിഫ്ബി
വിവിധ നിയോജക മണ്ഡലങ്ങളില്‍
നടപ്പിലാക്കുന്ന പദ്ധതികള്‍
വികസനവഴികള്‍ എന്ന പേരില്‍
ദൃശ്യമാധ്യമങ്ങള്‍ വഴി
സംപ്രക്ഷണം ചെയ്തിരുന്നോ;
( ബി )
മുന്‍
സര്‍ക്കാരിന്റെ കാലത്ത് എത്ര
എപ്പിസോഡുകളാണ് ഇപ്രകാരം
സംപ്രേക്ഷണം ചെയ്തത്;
( സി )
പ്രസ്തുത
എപ്പിസോഡുകള്‍
നിര്‍മ്മിക്കുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരുന്നത്;
അതിനായി അവര്‍ക്ക് എത്ര തുക
നല്‍കി;
( ഡി )
എപ്പിസോഡുകള്‍
സംപ്രേക്ഷണം ചെയ്ത വകയില്‍
വിവിധ ചാനലുകള്‍ക്ക് ഇതിനകം
എത്ര തുക നല്‍കി; ഇനി എത്ര തുക
നല്‍കുവാനുണ്ട്; ഓരോ ചാനലിനും
നല്‍കിയതും നല്‍കുാനുള്ളതുമായ
തുകയുടെ വിശദാംശം നല്‍കുമോ?
280.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി 3 കോടി രൂപയുടെ
ധനകാര്യ അനുമതി ലഭിച്ച കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തിലെ ചെറുകുന്ന് ബോയ്സ്
ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി
സ്കൂള്‍, മാട്ടൂല്‍ ഗവണ്‍മെന്റ്
ഹയര്‍ സെക്കണ്ടറി സ്കൂള്‍,
കല്ല്യാശ്ശേരി ഗവണ്‍മെന്റ്
ഹയര്‍ സെക്കണ്ടറി സ്കൂള്‍,
കുഞ്ഞിമംഗലം ഗവണ്‍മെന്റ് ഹയര്‍
സെക്കണ്ടറി സ്കൂള്‍, കൊട്ടില
ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി
സ്കൂള്‍ എന്നീ വിദ്യാലയങ്ങളുടെ
ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി
പ്രവൃത്തി ആരംഭിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
( ബി )
കല്ല്യാശ്ശേരി
മണ്ഡലത്തിൽ 3 കോടി രൂപയുടെ
ധനകാര്യ അനുമതി ലഭിച്ച
ചെറുകുന്ന് ഗേള്‍സ് ഹയര്‍
സെക്കണ്ടറി സ്കൂളിന്റെ
നിര്‍മ്മാണ പുരോഗതി
അറിയിക്കാമോ?
281.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
തിരൂര്‍
മണ്ഡലത്തില്‍ കിഫ്ബി മുഖേന
നടപ്പിലാക്കിയ പദ്ധതികളുടെ വിശദ
വിവരം ലഭ്യമാക്കുമോ;
( ബി )
കിഫ്ബി
അംഗീകാരം ലഭിച്ചിട്ടും
പ്രവൃത്തി പൂര്‍ത്തിയാകാത്ത
പദ്ധതികളുടെ വിശദ വിവരം
അറിയിക്കുമോ;
( സി )
കിഫ്ബി
പദ്ധതിയിലൂടെ ഇതുവരെ തിരൂര്‍
മണ്ഡലത്തില്‍ എത്ര തുക,
ഏതൊക്കെ പ്രവൃത്തിക്കായി
അനുവദിച്ചുവെന്ന് അറിയിക്കുമോ?
282.
ശ്രീ കെ
യു ജനീഷ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
അച്ചന്‍കോവില്‍-പ്ലാപ്പള്ളി
റോഡിന്റെ നിർമ്മാണം എപ്പോള്‍
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ;
( ബി )
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പുതുവല്‍-മങ്ങാട് റോഡിന്റെ
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്നറിയിക്കാമോ?
283.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ ഏതെല്ലാം
പദ്ധതികള്‍ക്കാണ് കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കാമോ ;
( ബി )
ഓരോ
പദ്ധതിക്കും അനുവദിച്ച തുക
എത്രയെന്നും, ഇതില്‍ നാളിതുവരെ
ചെലവഴിച്ച തുക എത്രയെന്നും, ഈ
പദ്ധതികളുടെ നിര്‍വ്വഹണം ഏത്
ഘട്ടത്തിലാണെന്നും പദ്ധതി
തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത
പദ്ധതികള്‍ പൂര്‍ണ്ണമായും
നടപ്പിലാക്കുന്നതിന് ഇനിയും
സാമ്പത്തിക അനുമതി
പുറപ്പെടുവിക്കേണ്ട
ആവശ്യമുണ്ടോ; എങ്കില്‍ വിശദാംശം
നല്‍കുമോ;
( ഡി )
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികളില്‍ ഏതിനെങ്കിലും
പാരിസ്ഥിതികാനുമതിയോ
സാങ്കേതികാനുമതിയോ
ലഭ്യമാകേണ്ടതുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
പദ്ധതികള്‍ക്ക ഏതൊക്കെ
അനുമതിയാണ് വേണ്ടതെന്ന്
വ്യക്തമാക്കാമോ?
284.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി
വഴി നടപ്പിലാക്കുന്ന തീരദേശ
ഹൈവേ പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
മന്ദഗതിയിലാണെന്ന്
കരുതുന്നുണ്ടോ; എങ്കില്‍ അതിന്
കാരണങ്ങള്‍ എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ;
( ബി )
തീരദേശ
ഹൈവേ ആകെ എത്ര
കിലോമീറ്ററാണെന്നും അതില്‍
മുന്‍ സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര കിലോമീറ്റര്‍
റോഡിന്റെ പണി
പൂര്‍ത്തിയാക്കിയെന്നും
അറിയിക്കാമോ;
( സി )
തീരദേശ
ഹൈവേയില്‍ കടലാക്രമണത്തെ
ചെറുക്കുന്ന തരത്തിലുള്ള
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ആണോ
ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
( ഡി )
ഈ
വര്‍ഷം ചുഴലിക്കാറ്റ്
മൂലമുണ്ടായ കനത്ത മഴയും
കടലാക്രമണവും കിഫ്ബി വഴി
നടപ്പിലാക്കുന്ന തീരദേശ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ
ബാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
285.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി
നിയോജകമണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍ ഏതെല്ലാമാണെന്ന്
അറിയിക്കുമോ;
( ബി )
പ്രസ്തുത
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കാമോ;
( സി )
ഇവയില്‍
ഏതൊക്കെ പദ്ധതികള്‍ക്ക്
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കിയിട്ടുണ്ടെന്ന വിവരം
അറിയിക്കുമോ;
( ഡി )
പ്രസ്തുത
പദ്ധതികളുടെ പ്രവർത്തന പുരോഗതി
സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ?
കിഫ്ബി
പദ്ധതി
286.
ശ്രീ എൻ
എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കിഫ്ബി
പദ്ധതി നിലവില്‍ വന്നത്
എപ്പോഴാണെന്നും കിഫ്ബി
ഫണ്ടിലേക്ക് പണം
സമാഹരിക്കുന്നത്
എങ്ങനെയാണെന്നും
വ്യക്തമാക്കാമോ;
( ബി )
കിഫ്ബി
നിലവില്‍ വന്നതിനുശേഷം എത്ര
ഫണ്ട് സമാഹരിച്ചുവെന്നും
ഏതെല്ലാം ആവശ്യങ്ങള്‍ക്കുവേണ്ടി
എത്ര രൂപവീതം ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
( സി )
കിഫ്ബി
ഫണ്ടിലേക്ക് പണം
സമാഹരിച്ചതിന്റെ പേരില്‍
സര്‍ക്കാറിന് ബാദ്ധ്യതയുണ്ടോ
എന്ന് വ്യക്തമാക്കാമോ;
( ഡി )
എങ്കില്‍
ആരോടെല്ലാം എത്രവീതം രൂപയുടെ
ബാദ്ധ്യതയാണ് ഉള്ളതെന്നും
വ്യക്തമാക്കാമോ;
( ഇ )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ചെയ്ത
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ഏറ്റെടുത്ത കരാറുകാര്‍
സമര്‍പ്പിച്ച ബില്ലിന്മേല്‍
കുടിശ്ശിക ഉണ്ടോയെന്ന്
ജില്ലതിരിച്ച് വ്യക്തമാക്കാമോ;
( എഫ് )
ഏതെല്ലാം
പ്രവൃത്തികളുമായി ബന്ധപ്പെട്ട
കുടിശ്ശികയാണുള്ളതെന്നും തുക
എത്രവീതമാണെന്നും ജില്ലതിരിച്ച്
വ്യക്തമാക്കാമോ?
287.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി സംസ്ഥാനത്ത്
ഇതുവരെ എത്ര കോടി രൂപയുടെ എത്ര
പദ്ധതികള്‍ക്കാണ് അനുമതി
നല്കിയിട്ടുളളത്; എത്ര കോടി
രൂപയുടെ പ്രവൃത്തികള്‍ ടെണ്ടര്‍
ചെയ്തു; എത്ര കോടി രൂപയുടെ
പ്രവൃത്തികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
വിശദമാക്കാമോ;
( ബി )
കിഫ്ബി
വഴി പൂര്‍ത്തീകരിച്ച ഏറ്റവും
പ്രധാനപ്പെട്ട പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന് അറിയിക്കുമോ?
288.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി
മുഖേന നാളിതുവരെ സംസ്ഥാനത്ത്
ഭരണാനുമതി നല്‍കിയ
പ്രവൃത്തികളുടെ ആകെ തുക എത്ര;
ഇതില്‍ എത്ര കോടി രൂപയുടെ
പദ്ധതികളുടെ പ്രവൃത്തികളാണ്
ആരംഭിച്ചിട്ടുള്ളത്;
( ബി )
എത്ര
കോടി രൂപയുടെ പദ്ധതികളാണ്
നാളിതുവരെ
പൂര്‍ത്തിയാക്കിയിട്ടുള്ളത്;
( സി )
നാളിതുവരെ
വിവിധ പദ്ധതികള്‍ക്കായി
ചെലവഴിച്ച തുക എത്രയെന്ന്
അറിയിക്കുമോ;
( ഡി )
ഭരണാനുമതി
നല്‍കിയ പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന് ഇനി
ആവശ്യമായ തുക എത്രയെന്ന്
വിശദമാക്കാമോ;
( ഇ )
ഇപ്പോള്‍
കിഫ്ബി ഫണ്ടില്‍ എത്ര രൂപയാണ്
നീക്കിയിരിപ്പുള്ളതെന്ന്
വ്യക്തമാക്കുമോ?
289.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
രണ്ട് ബഡ്ജറ്റുകളിലായി 67 കോടി
രൂപ അനുവദിച്ചിട്ടുള്ള
തങ്കളം-കാക്കനാട് റോഡ് നിർമ്മാണ
നടപടികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
( ബി )
പദ്ധതിയുമായി
ബന്ധപ്പെട്ട് എത്ര തുകയുടെ
ഡി.പി.ആര്‍. ആണ്
സമർപ്പിച്ചിരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
( സി )
പ്രസ്തുത
ഡി.പി.ആര്‍. ന് സര്‍ക്കാര്‍
അംഗീകാരം നല്കിയിട്ടുണ്ടോ;
( ഡി )
റോഡ്
നിര്‍മ്മാണം ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് എന്തെങ്കിലും
സാങ്കേതിക തടസ്സങ്ങള്‍
നിലവിലുണ്ടോ;
( ഇ )
സാങ്കേതിക
തടസ്സങ്ങള്‍ ഒഴിവാക്കി റോഡ്
നിര്‍മ്മാണം വേഗത്തില്‍
ആരംഭിക്കുന്നതിനു വേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
290.
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കോട്ടക്കല്‍
മണ്ഡലത്തിലെ കുറ്റിപ്പുറം
കാങ്കക്കടവ് റെഗുലേറ്ററിന്റെ
കിഫ്ബി പരിശോധന
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
( ബി )
കിഫ്ബിയുടെ
ധനകാര്യ അനുമതി സംബന്ധിച്ച്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
( സി )
കിഫ്ബി
അനുമതി ലഭ്യമാക്കി പദ്ധതി
പൂര്‍ത്തിയാക്കുവാന്‍ നടപടി
സ്വീകരിക്കുമോ; അറിയിക്കാമോ?
കിഫ്ബി
പദ്ധതികള്‍
291.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
2016
മേയ് മുതൽ 2021 ഏപ്രില്‍ 30 വരെ
എത്ര പദ്ധതികള്‍ക്കാണ് കിഫ്ബി
ഭരണാനുമതി നല്‍കിയത്; ഭരണാനുമതി
നല്‍കിയ പദ്ധതികളുടെ ആകെ
എസ്റ്റിമേറ്റ് തുക എത്രയാണ്;
( ബി )
ഭരണാനുമതി
നല്‍കിയ പദ്ധതികളില്‍ എത്ര കോടി
രൂപയുടെ പദ്ധതികള്‍ 2021
ഏപ്രില്‍ 30-ന് മുമ്പ്
ടെന്‍ണ്ടര്‍ ചെയ്തു;
( സി )
ഭരണാനുമതി
നല്‍കിയ പദ്ധതികളില്‍ എത്ര കോടി
രൂപയുടെ പദ്ധതികള്‍ പ്രസ്തുത
തീയതിയ്ക്ക് മുമ്പ്
പൂര്‍ത്തിയാക്കി;
( ഡി )
പൂര്‍ത്തിയാക്കിയ
പദ്ധതികള്‍ക്കെല്ലാമായി 2021
ഏപ്രില്‍ 30 വരെ കിഫ്ബി എന്ത്
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
മസാല ബോണ്ട്
292.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാന
സര്‍ക്കാരിന്റെ ഗ്യാരന്റിയില്‍
കിഫ്ബി 31.3.2021 വരെ
ബോണ്ടുവഴിയും മറ്റു വിധത്തിലും
എത്ര കോടി രൂപ സമാഹരിച്ചെന്ന്
അറിയിക്കാമോ;
( ബി )
കിഫ്ബി
മസാല ബോണ്ടുവഴി തുക സമാഹരിച്ചത്
ഭരണഘടനാവിരുദ്ധമാണെന്ന്
സി&എ.ജി
കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍
അത്തരം ഒരു നിഗമനത്തില്‍
സി&എ.ജി എത്തിച്ചേര്‍ന്നത്
ഏത് സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കാമോ;
( സി )
കിഫ്ബി
ബോണ്ടുവഴി ധനം സമാഹരിക്കുന്നത്
ഭരണഘടനാവിരുദ്ധമാണെന്ന്
സി&എ.ജി കണ്ടെത്തിയ
സാഹചര്യത്തില്‍ വിവിധ
ബോണ്ടുകള്‍ ഇറക്കി ധനം
സമാഹരിക്കുന്നതില്‍ നിന്നും
കിഫ്ബി
പിന്‍മാറിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
( ഡി )
എങ്കില്‍
ഇതിനകം പ്രഖ്യാപിച്ച 60000 കോടി
രൂപയുടെ വികസന പദ്ധതികള്‍ക്ക്
എപ്രകാരം പണം കണ്ടെത്തുവാനാണ്
കിഫ്ബി ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
കേരള
നിര്‍മ്മിതി പ്രദര്‍ശനം
293.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി
വഴി സംസ്ഥാനത്ത്
നടപ്പിലാക്കുന്ന വന്‍കിട
അടിസ്ഥാന സൗകര്യ വികസന
പദ്ധതികളെക്കുറിച്ച് ജനങ്ങളില്‍
അവബോധം സൃഷ്ടിക്കുന്നതിന് മുന്‍
സര്‍ക്കാരിന്റെ കാലയളവില്‍
എല്ലാ ജില്ലകളിലും കേരള
നിര്‍മ്മിതി എന്ന പേരില്‍
പ്രദര്‍ശനം
സംഘടിപ്പിച്ചിരുന്നോ;
( ബി )
പ്രസ്തുത
പ്രദര്‍ശനം
സംഘടിപ്പിക്കുന്നതിനും
മറ്റുമായി ആകെ എത്ര തുക
ചെലവഴിച്ചുവെന്ന് അറിയിക്കുമോ;
( സി )
ഏത്
ഏജന്‍സി വഴിയാണ് പ്രസ്തുത
പ്രദര്‍ശനം സംഘടിപ്പിച്ചതെന്നും
അതിനായി അവര്‍ക്ക് എത്ര തുക
നല്‍കിയെന്നും അറിയിക്കുമോ?
294.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ നടപ്പിലാക്കി
വരുന്ന കിഫ്ബി പദ്ധതികള്‍
ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇതില്‍
ഓരോ പദ്ധതിയ്ക്കും
അനുവദിച്ചിട്ടുള്ള തുകയും ഓരോ
പദ്ധതിയുടെ നിലവിലെ സ്ഥിതിയും
അറിയിക്കാമോ;
( സി )
പ്രസ്തുത
മണ്ഡലത്തില്‍ ഏതെല്ലാം കിഫ്ബി
പദ്ധതികള്‍
പൂര്‍ത്തീകരിച്ചെന്ന്
വ്യക്തമാക്കാമോ;
( ഡി )
പൂര്‍ത്തീകരിക്കാത്ത
പ്രവര്‍ത്തികള്‍
പൂര്‍ത്തീകരിക്കുന്നതിനുള്ള
തടസ്സം എന്താണെന്ന്
വ്യക്തമാക്കാമോ;
( ഇ )
മുഴുവന്‍
കിഫ്ബി പ്രവര്‍ത്തികളും
വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
295.
ശ്രീ സി
കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി
വഴി പാറശാല നിയോജകമണ്ഡലത്തില്‍
എത്ര കോടി രൂപയുടെ എത്ര
പദ്ധതികള്‍ക്ക് നാളിതുവരെ
അനുമതി നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
( ബി )
അവയില്‍
പൂര്‍ത്തീകരിക്കപ്പെട്ടവ
എത്രയാണെന്നും അവയ്ക്കായി എത്ര
കോടി രൂപ ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ;
( സി )
എത്ര
പദ്ധതികള്‍
പൂര്‍ത്തീകരിക്കാനുണ്ടെന്നും
അവയുടെ പൂര്‍ത്തീകരണത്തിനായി
മാറ്റി വയ്ക്കപ്പെട്ട
തുകയെത്രയെന്നും
വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത
പദ്ധതികള്‍ ഓരോന്നും നിലവില്‍
ഏത് ഘട്ടത്തിലാണെന്നും അവ
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുളള നടപടികളും
വിശദമാക്കാമോ?
296.
ശ്രീ കെ
ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ കാരോട്,
അതിയന്നൂര്‍-കോട്ടുകാല്‍ എന്നീ
കുടിവെള്ള പദ്ധതികളിൽ
ഓരോന്നിനും ഭൂമി
ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി
എത്രകോടി രൂപ വീതമാണ് നല്‍കിയത്
എന്ന് വ്യക്തമാക്കുമോ?
297.
ശ്രീ .
എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി
മുഖേന ധനസഹായം ലഭ്യമാകുന്ന
പദ്ധതികളുടെ ഗുണനിലവാരം
ഉറപ്പുവരുത്തുന്നതിനായി ചീഫ്
പ്രാേജക്ട് എക്സാമിനറുടെ
നേതൃത്വത്തില്‍ ഇന്‍സ്പെക്ഷന്‍
അതോറിറ്റി
രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍
പ്രസ്തുത അതോറിറ്റിയില്‍ ഏതു
വകുപ്പില്‍ നിന്നുള്ള
ഉദ്യോഗസ്ഥരെയാണ്
നിയമിച്ചിട്ടുള്ളത് എന്നതിന്റെ
വിശദവിവരം നല്‍കുമോ;
( ബി )
ധനകാര്യവകുപ്പിനു
കീഴിലുള്ള കിഫ്ബിയില്‍ ധനകാര്യ
വകുപ്പിന്റെ സാങ്കേതിക
പരിശോധനാ സംവിധാനമായ
സി.റ്റി.ഇ.യെ ഒഴിവാക്കി
ഇന്‍സ്പെക്ഷന്‍ അതോറിറ്റി
രൂപീകരിച്ചത് എന്തിന്റെ
അടിസ്ഥാനത്തിലാണെന്നത്
വിശദമാക്കുമോ?
298.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി
വഴി സമാഹരിച്ച വായ്പകളുടെ
തിരിച്ചടവ് ഏതുവര്‍ഷം മുതല്‍
ആരംഭിക്കും എന്ന്
വ്യക്തമാക്കാമോ; ഇതിന്റെ
വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
നിലവിലെ
സര്‍ക്കാരിന്റെ
സാമ്പത്തികാവസ്ഥയില്‍ കിഫ്ബി
വായ്പകളുടെ സമയബന്ധിതമായ
തിരിച്ചടവ് സാധ്യമാകുമോ;
വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
കിഫ്ബി
വഴി അംഗീകാരം നല്‍കിയിരിക്കുന്ന
60,000 കോടി രൂപയുടെ പദ്ധതികള്‍
നടപ്പാക്കാനുള്ള വിഭവ സമാഹരണം
നടത്താന്‍ എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
( ഡി )
പ്രസ്തുത
60000 കോടി രൂപയുടെ പദ്ധതികള്‍
നടപ്പാക്കാന്‍ ഇപ്പോള്‍
ലഭ്യമാക്കിയിട്ടുള്ള തുക
പര്യാപ്തമാണോ; ഇതിന്റെ
വിശദാംശങ്ങള്‍ നല്‍കാമോ?
299.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
എം.എല്‍.എ
ആസ്തിവികസന പദ്ധതി പ്രകാരം
മണലൂര്‍ നിയോജകമണ്ഡലത്തില്‍
കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍
അനുവദിച്ച പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കുമോ;
( ബി )
ഇവയില്‍
ഏതെല്ലാം പദ്ധതികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
( സി )
പൂര്‍ത്തീകരിക്കാത്ത
പദ്ധതികള്‍ ഏതൊക്കെയാണെന്നും
അവയുടെ നിലവിലെ അവസ്ഥ
എന്താണെന്നും കാലതാമസത്തിനുള്ള
കാരണങ്ങള്‍ എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
( ഡി )
അടിയന്തരമായി
അവ പൂര്‍ത്തികരിക്കുന്നതിന്
വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
300.
ശ്രീ സി
കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-20,
2020-21 സാമ്പത്തിക വര്‍ഷത്തെ
നിയോജകമണ്ഡലം ആസ്തി വികസന
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും
ഭരണാനുമതി ലഭിച്ചതുമായ പാറശാല
മണ്ഡലത്തിലെ ഏതെങ്കിലും
പ്രവൃത്തികള്‍ ഇനിയും
പൂര്‍ത്തീകരിക്കാനുണ്ടോ;
ഉണ്ടെങ്കില്‍ അവ ഏതെല്ലാമെന്ന്
വിശദമാക്കാമോ;
( ബി )
പ്രസ്തുത
പ്രവൃത്തികള്‍ക്ക് നല്‍കിയ
ഭരണാനുമതിയുടെ പകര്‍പ്പ്
ലഭ്യമാക്കുമോ; ഇവ
പൂര്‍ത്തീകരിക്കാതിരിക്കാന്‍
ഉണ്ടായ കാരണം വ്യക്തമാക്കാമോ?
301.
ശ്രീ .
മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
2016-17ലെ
പട്ടാമ്പി മണ്ഡലം ആസ്തി വികസന
ഫണ്ടിൽ നിന്നും പട്ടാമ്പി
താലൂക്ക് ആശുപത്രിയിലേക്ക്
ഭരണാനുമതി ലഭിച്ചിരുന്ന
ഡിജിറ്റൽ എക്സ്റേ യൂണിറ്റ്
ഇനിയും ലഭ്യമാവാത്തതിനുള്ള
കാരണം വ്യക്തമാക്കാമോ;
( ബി )
ഉപകരണം
സപ്ലെ ചെയ്യണമെങ്കിൽ മുൻകൂറായി
പണമടയ്ക്കണമെന്ന് കേരള
മെഡിക്കല്‍ സര്‍വ്വീസസ്
കോര്‍പ്പറേഷന്‍ ലിമിറ്റഡ്
മുന്നോട്ട് വച്ച വ്യവസ്ഥയും തുക
അടയ്ക്കണമെങ്കിൽ മെമ്മോറാണ്ടം
ഓഫ് അണ്ടര്‍സ്റ്റാന്റിംഗ്
ആവശ്യമാണെന്ന ജില്ലാ
പഞ്ചായത്തിന്റെ വ്യവസ്ഥയും മൂലം
പദ്ധതി അനന്തമായി നീളുന്നത്
സർക്കാരിന്റെ
ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ;
( സി )
ഇതു
പരിഹരിക്കുന്നതിനു ആവശ്യമായ
നിർദ്ദേശങ്ങൾ നൽകി പദ്ധതി
നടപ്പിലാക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
302.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുവള്ളി
നിയോജക മണ്ഡലത്തില്‍ 2016-17,
2017-18, 2018-19, 2019-20,
2020-21 സാമ്പത്തിക
വര്‍ഷങ്ങളിലെ ആസ്തി വികസന
ഫണ്ടില്‍ ഭരണാനുമതി ലഭിച്ച
പദ്ധതികള്‍ ഏതെല്ലാം; എത്ര തുക
വീതമാണ് അനുവദിച്ചിട്ടുളളത്;
( ബി )
പ്രസ്തുത
പ്രവൃത്തിയുടെ പുരോഗതി വിവരം
ലഭ്യമാക്കുമോ?
303.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തി
വികസന പദ്ധതി പ്രകാരം
2017-18-ല്‍ അനുവദിച്ച പദ്ധതി
നടപ്പില്‍ വരുത്താന്‍ കഴിയാത്ത
സാഹചര്യത്തില്‍ ആയത്
റദ്ദുചെയ്ത് പുതിയ പദ്ധതി
നടപ്പാക്കുന്നതിനുള്ള മാനദണ്ഡം
വ്യക്തമാക്കാമോ?
304.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
തിരൂര്‍
മണ്ഡലത്തില്‍ ആസ്തി വികസന
പദ്ധതിയില്‍ ഭരണാനുമതി ലഭിച്ച്
പ്രവര്‍ത്തി പൂര്‍ത്തിയാവാനുള്ള
പദ്ധതികളുടെ വിശദ വിവരം
ലഭ്യമാക്കുമോ;
( ബി )
തിരൂര്‍
മണ്ഡലത്തില്‍ എം.എല്‍.എ
പ്രാദേശിക വികസന പദ്ധതിയില്‍
ഭരണാനുമതി ലഭിച്ച് പ്രവര്‍ത്തി
പൂര്‍ത്തിയാവാത്ത പദ്ധതികളുടെ
വിശദ വിവരം ലഭ്യമാക്കുമോ?
305.
ശ്രീ .
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട
നിയോജക മണ്ഡലത്തില്‍ എം.എല്‍.എ
യുടെ ആസ്തിവികസന പദ്ധതി പ്രകാരം
വിവിധ പദ്ധതികളിലായി ആകെ എത്ര
രൂപ ടെണ്ടര്‍ സേവിംഗ്സായി
അവശേഷിക്കുന്നുണ്ടെന്ന്
അറിയിക്കാമോ; അതിന്റെ വര്‍ഷം
തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത
മണ്ഡലത്തില്‍ ആസ്തിവികസന പദ്ധതി
പ്രകാരമുള്ള ടെണ്ടര്‍ സേവിംഗ്സ്
ഇനത്തില്‍ നിന്ന് ഇനി എത്ര
രൂപയുടെ പദ്ധതിയ്ക്ക്
നിര്‍ദ്ദേശം നല്‍കാന്‍
കഴിയുമെന്ന് വെളിപ്പെടുത്താമോ;
അതിന്റെ കണക്കുകളും വിശദാംശവും
ലഭ്യമാക്കുമോ?
306.
ശ്രീ.
ലിന്റോ ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17
വര്‍ഷത്തില്‍ ശിപാര്‍ശ ചെയ്ത്
ഭരണാനുമതി ലഭിച്ച നിയോജകമണ്ഡല
ആസ്തി വികസന
ഫണ്ടിലുള്‍പ്പെടുത്തിയ
പദ്ധതിക്ക് പകരം പ്രവൃത്തി
നിര്‍ദ്ദേശിക്കുന്നതിന്
നിലവില്‍ തടസ്സങ്ങളുണ്ടോ എന്നു
വ്യക്തമാക്കുമോ?
307.
ശ്രീ .
എൻ . ഷംസുദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആസ്തിവികസന
ഫണ്ടുമായി ബന്ധപ്പെട്ട് നിയമസഭാ
മണ്ഡലങ്ങളില്‍ നടപ്പിലാക്കി
വരുന്ന വിവിധ പദ്ധതികളുടെ പണി
പൂര്‍ത്തീകരിച്ചിട്ടും
കരാറുകാരുടെ ബില്‍തുക
മാസങ്ങളായി കുടിശ്ശികയാണ് എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ വിശദാംശം
നല്‍കുമോ;
( ബി )
കളക്ടര്‍മാര്‍ക്ക്
സമര്‍പ്പിച്ചിട്ടുള്ള പുതിയ പല
പദ്ധതികളും കുടിശ്ശിക തുക
ലഭിക്കാത്തത് മൂലം കരാറുകാര്‍
ഏറ്റെടുക്കുവാന്‍
തയ്യാറാകാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ;
( സി )
പ്രസ്തുത
കുടിശ്ശിക തുക അടിയന്തരമായി
നല്‍കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
308.
ശ്രീ. എ.
രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമാജികരുടെ
ആസ്തി വികസന ഫണ്ടില്‍ നിന്നും
അനുവദിക്കപ്പെടുന്ന
പദ്ധതികള്‍ക്ക് അവയുടെ
നടത്തിപ്പിനായി അഡ്വാന്‍സ്
അനുവദിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
( ബി )
അഡ്വാന്‍സ്
അനുവദിക്കുന്നുണ്ടെങ്കില്‍ അത്
ഏത് സാഹചര്യത്തിലാണെന്നും
ഇതുമായി ബന്ധപ്പെട്ട
നിബന്ധനകള്‍ എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ?
309.
ശ്രീ ഡി
കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വാമനപുരം നിയോജകമണ്ഡലത്തില്‍
എം.എല്‍.എ യുടെ നിയോജകമണ്ഡല
ആസ്തി വികസന പദ്ധതി പ്രകാരം
ഭരണാനുമതി നല്‍കിയ പദ്ധതികളില്‍
ഏതൊക്കെ പൂര്‍ത്തിയായി എന്നും
ഇനിയും പൂര്‍ത്തിയാകാനുള്ളവയുടെ
നിലവിലെ സ്ഥിതിയും
വർഷാടിസ്ഥാനത്തിൽ വിശദമാക്കാമോ?
310.
ശ്രീ ഡി
കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
വാമനപുരം മണ്ഡലത്തില്‍
എം.എല്‍.എ.യുടെ പ്രത്യേക വികസന
നിധി പ്രകാരം ഓരോ വര്‍ഷവും
ഭരണാനുമതി ലഭിച്ച പദ്ധതികള്‍
ഏതൊക്കെയാണ്; അവയില്‍ ഏതെല്ലാം
പദ്ധതികള്‍
പൂര്‍ത്തിയായിട്ടുണ്ട് ; ഇനി
പൂര്‍ത്തീകരിക്കാനുള്ള
പദ്ധതികളുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വിശദമാക്കാമോ?
പ്രാദേശിക
വികസന ഫണ്ട്
311.
ശ്രീ കെ
ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.യുടെ
പ്രാദേശിക വികസന ഫണ്ട്
ഉപയോഗിച്ച് (എസ്.ഡി.എഫ്.)
നടത്തുന്ന പ്രവൃത്തികളില്‍
ടെണ്ടര്‍ സേവിംഗ്സ്
ഉപയോഗിക്കുന്നതിന് നിലവില്‍
തടസ്സമുണ്ടോ; എങ്കില്‍ ഏത്
ഉത്തരവ് പ്രകാരമാണ് ഫണ്ട്
ഉപയോഗിക്കാന്‍ അനുവാദം
നല്കിയത്; പ്രസ്തുത സര്‍ക്കാര്‍
ഉത്തരവിന്റെ നമ്പരും തീയതിയും
വ്യക്തമാക്കുമോ?
312.
ശ്രീ കെ
ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര
നിയോജക മണ്ഡലത്തില്‍, 2020-21ലെ
പൊതു ബഡ്ജറ്റില്‍ പ്രഖ്യാപിച്ച
ഏതെല്ലാം പ്രവൃത്തികള്‍ക്കാണ്
ധനകാര്യ വകുപ്പില്‍ നിന്നും
ഭരണാനുമതി നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
( ബി )
ഓരോ
പ്രവൃത്തിയ്ക്കും എത്ര തുക
വീതമാണ് അനുവദിച്ചതെന്ന്
വിശദമാക്കുമോ?
കൊടുവള്ളി
-പ്രാദേശിക വികസന ഫണ്ട് (SDF)
313.
ഡോ.
എം.കെ . മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17,
2017-18, 2018-19, 2019-20,
2020-21 വര്‍ഷത്തില്‍ കൊടുവള്ളി
നിയോജക മണ്ഡലത്തില്‍ SDF-ല്‍
ഭരണാനുമതി ലഭിച്ച പദ്ധതികള്‍
ഏതെല്ലാം; എത്ര തുക വീതമാണ്
അനുവദിക്കപ്പെട്ടിട്ടുള്ളത്;
( ബി )
പ്രസ്തൂത
പ്രവൃത്തികളുടെ പുരോഗതി വിവരം
ലഭ്യമാക്കുമോ?
314.
ശ്രീ .
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് മങ്കട
നിയോജകമണ്ഡലത്തില്‍ എം.എല്‍.എ
യുടെ ആസ്തിവികസന ഫണ്ട്
ഉപയോഗിച്ച് നടപ്പിലാക്കുന്നതിന്
നിര്‍ദ്ദേശിച്ച പ്രവൃത്തികള്‍,
ഭരണാനുമതി ലഭിച്ചത്, ഇനി
ഭരണാനുമതി നല്‍കാനുള്ളത് എന്നിവ
വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
മണ്ഡലത്തില്‍
എസ്.ഡി.എഫ് പ്രകാരം
നിര്‍ദ്ദേശിച്ചതും ഭരണാനുമതി
ലഭിച്ചതും ഇനി ഭരണാനുമതി
നല്‍കാനുള്ളതുമായ
പ്രവൃത്തികളുടെ വിശദാംശം വര്‍ഷം
തിരിച്ച് ലഭ്യമാക്കുമോ?
315.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം
കേന്ദ്രമാക്കി ആരംഭിച്ചിട്ടുളള
എക്സൈസ് വകുപ്പിലെ
ക്രൈംബ്രാഞ്ച് വിഭാഗത്തിലേക്ക്
എത്ര ഡ്രൈവര്‍ തസ്തിക
സൃഷ്ടിക്കുന്നതിനാണ്
ധനകാര്യവകുപ്പ് അനുമതി
നല്‍കിയിട്ടു ള്ളതെന്നു
വ്യക്തമാക്കാമോ;
( ബി )
എറണാകുളം
ജില്ലയില്‍ എക്സൈസ്
ക്രൈംബ്രാഞ്ച് ആസ്ഥാനത്ത്
നിലവില്‍ സൃഷ്ടിച്ചിട്ടുളള
തസ്തികകളില്‍ ഡ്രൈവര്‍ തസ്തിക
ഇല്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എക്സൈസ്
ക്രൈംബ്രാഞ്ചിന്റെ ആസ്ഥാനമെന്ന
നിലയ്ക്ക് എറണാകുളം ജില്ലയില്‍
പ്രസ്തുത ആസ്ഥാനത്തേക്ക് പുതിയ
ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദമാക്കാമോ?
316.
ശ്രീ.
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
സാലറി
ചലഞ്ചിൽ ജീവനക്കാരുടെ
ശമ്പളത്തിൽ നിന്നും
പിടിച്ചെടുത്ത തുക ഗഡുക്കളായി
തിരികെ നല്‍കുന്നതിനുളള
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
കഴിഞ്ഞ
ബജറ്റില്‍ പ്രഖ്യാപിച്ച
പ്രസ്തുത തിരിച്ചടവ് നടപടി
നടപ്പിലാക്കുവാന്‍
സാധിച്ചിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍
ആയതിന് ഉണ്ടായ കാലതാമസത്തിന്റെ
കാരണം വ്യക്തമാക്കാമോ;
( ഡി )
സാലറി
ചലഞ്ചില്‍ തിരികെ നല്‍കേണ്ട തുക
അനുവദിക്കുന്നതിനുളള നടപടികള്‍
സ്വീകരിക്കുമോ; അറിയിക്കുമോ?
317.
ശ്രീ .
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാരുടെ
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി
പുന:പരിശോധിക്കുവാന്‍ നിയമിച്ച
സമിതി അതിന്റെ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണെന്ന്
വ്യക്തമാക്കുമോ ;
( ബി )
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശുപാര്‍ശകള്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
( സി )
പദ്ധതി
പുന:പരിശോധിക്കുമെന്ന് മുന്‍
സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്
പാലിക്കുവാന്‍ നിലവിലത്തെ
സാഹചര്യത്തില്‍ സാധിക്കാതെ
വന്നിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
( ഡി )
പങ്കാളിത്ത
പെന്‍ഷന്‍ പുന പശോധന
കമ്മിറ്റിയുടെ
പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ
എന്ത് തുക ചിലവായെന്നറിയിക്കാമോ
?
318.
ശ്രീ .
കെ .ഡി .പ്രസേനൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17,
2017-18, 2018-19, 2019-20,
2020-21 വര്‍ഷ കാലയളവുകളില്‍
ആലത്തൂര്‍ മണ്ഡലത്തിലെ ഏതെല്ലാം
പദ്ധതികള്‍ക്കാണ് സംസ്ഥാന
ബജറ്റില്‍ 20 ശതമാനം തുക
വകയിരുത്തി അനുമതി
നല്‍കിയിട്ടുള്ളത് എന്ന്
അറിയിക്കാമോ;
( ബി )
അവയില്‍
ഏതെല്ലാം പ്രവൃത്തികളുടെ
എസ്റ്റിമേറ്റിനാണ്
ധനകാര്യവകുപ്പ് അനുമതി
നല്‍കിയിട്ടുള്ളത് എന്ന്
വിശദമാക്കാമോ;
( സി )
ഇതിനകം
ഭരണാനുമതി ലഭിക്കാത്ത
ഇത്തരത്തിലുള്ള
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
നല്‍കുവാനായി ധനകാര്യ
വകുപ്പിന്റെ അനുമതി
അടിയന്തരമായി ലഭ്യമാക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ?
സംസ്ഥാന
ബജറ്റുകളിൽ പട്ടാമ്പി മണ്ഡലത്തിൽ
അനുവദിച്ചിട്ടുള്ള പദ്ധതികള്‍
319.
ശ്രീ .
മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
മു൯
സർക്കാര്‍ 2016-2017 മുതൽ
2021-22 വരെയുള്ള കാലയളവിലെ
സംസ്ഥാന ബജറ്റുകളില്‍ പട്ടാമ്പി
മണ്ഡലത്തിൽ തുക
അനുവദിച്ചിട്ടുള്ളതും ടോക്കൺ
ലഭിച്ചിട്ടുള്ളതുമായ മുഴുവൻ
പദ്ധതികളുടെയും നിലവിലെ
സ്റ്റാറ്റസ് അടക്കമുള്ള വിശദ
വിവരങ്ങൾ ലഭ്യമാക്കാമോ?
പെര്‍ഫോര്‍മന്‍സ്
ബഡ്ജറ്റ്
320.
ശ്രീ.
യു.എ.ലത്തീഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍
ധനകാര്യ വകുപ്പ് ഏതെല്ലാം
വകുപ്പുകളിലെ വാര്‍ഷിക
പ്രവര്‍ത്തനം സംബന്ധിച്ച
പെര്‍ഫോര്‍മന്‍സ് ബഡ്ജറ്റ് ആണ്
തയ്യാറാക്കി വരുന്നത് എന്ന്
വ്യക്തമാക്കുമോ;
( ബി )
പട്ടിക ജാതി പട്ടിക വര്‍ഗ്ഗ
വികസന വകുപ്പിന്റെ വാര്‍ഷിക
പ്രവര്‍ത്തനം സംബന്ധിച്ച
പെർഫോര്‍മന്‍സ് ബഡ്ജറ്റ്
തയ്യാറാക്കുന്നതിന് ധനകാര്യ
വകുപ്പ് നടപടി സ്വീകരിക്കുമോ
എന്നറിയിക്കുമോ;
( സി )
2016-17
മുതല്‍ 2020-21 വരെ പട്ടിക ജാതി
വികസനവകുപ്പിനും പട്ടിക വര്‍ഗ്ഗ
വികസന വകുപ്പിനും ബഡ്ജറ്റില്‍
അനുവദിച്ച തുകയും വിനിയോഗിച്ച
തുകയും വിനിയോഗ ശതമാനവും
എത്രയെന്നത് സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ?
321.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര
മിനി സിവില്‍ സ്റ്റേഷനടുത്ത്
ബുക്ക് ഡിപ്പോ
പ്രവര്‍ത്തിച്ചിരുന്ന റവന്യൂ
വകുപ്പിന്റെ ഭൂമിയില്‍ വടകര
സബ്ട്രഷറിക്കായി
പണികഴിപ്പിക്കുവാന്‍
ആരംഭിച്ചിരുന്ന കെട്ടിടത്തിന്റെ
നിര്‍മ്മാണം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത
പ്രവൃത്തിയുടെ ഭരണാനുമതി
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ; ആയതിന്റെ
നിര്‍മ്മാണചുമതല ആര്‍ക്കാണെന്ന്
വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത
പ്രവർത്തിക്കായി ബഡ്ജറ്റില്‍
വകയിരുത്തിയ തുകയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത
പ്രവര്‍ത്തിയുടെ നടത്തിപ്പിന്
പ്രതിബന്ധങ്ങള്‍ എന്തെങ്കിലും
നിലവിലുണ്ടോ എന്ന്
വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത
പ്രവൃത്തി ഉടനടി
പൂര്‍ത്തിയാക്കിയാല്‍
സർക്കാരിന് വാടക ഇനത്തില്‍
വലിയൊരു തുക ലാഭിക്കാന്‍
കഴിയുമെന്ന് കരുതുന്നുണ്ടോ
എന്ന് വെളിപ്പെടുത്തുമോ;
( എഫ് )
പ്രസ്തുത
പ്രവൃത്തി എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
322.
ശ്രീ.
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
2019-20
സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
പ്രഖ്യാപിച്ച ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതിയായ
മെഡിസെപ് - ന്റെ നിലവിലെ അവസ്ഥ
വ്യക്തമാക്കാമോ;
( ബി )
പദ്ധതി
പ്രഖ്യാപനം കഴിഞ്ഞ് രണ്ട്
വര്‍ഷമായിട്ടും പദ്ധതി
നടപ്പിലാക്കാന്‍ സാധിക്കാതെ
പോയതിന്റെ കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
( സി )
നിലവില്‍
മെഡിസെപ് പദ്ധതിക്ക്
വന്നിട്ടുളള കാലതാമസം
പരിഹരിച്ച് പദ്ധതി അടിയന്തരമായി
പ്രാവര്‍ത്തികമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന് അറിയിക്കാമോ?
323.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
2011
മുതല്‍ 2016 വരെ വിവിധ ക്ഷേമ
പെന്‍ഷനുകള്‍ക്കായി ചെലവഴിച്ച
തുക, എത്ര പേര്‍ക്ക് നല്‍കി
എന്നിവയുടെ വിവരം വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത
കാലയളവില്‍ ക്ഷേമ പെന്‍ഷന്‍
വിതരണത്തിൽ കുടിശ്ശിക
വരുത്തിയിട്ടുണ്ടോ; വിശദവിവരം
ലഭ്യമാക്കാമോ;
( സി )
2014
മുതല്‍ വൃദ്ധസദനങ്ങള്‍, യാചക
മന്ദിരങ്ങള്‍, വിവിധതരം
ശാരീരിക/മാനസിക വെല്ലുവിളി
നേരിടുന്നവര്‍ക്കായുള്ള
സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ
അന്തേവാസികള്‍ക്കുള്ള ഗ്രാന്റ്
തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
324.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
ഏതെല്ലാം ക്ഷേമപെൻഷനുകളാണ്
നിലവില്‍ നല്‍കിവരുന്നതെന്ന്
അറിയിക്കാമോ;
( ബി )
കഴിഞ്ഞ
10 വര്‍ഷക്കാലയളവില്‍ പെൻഷൻ തുക
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
തീയതികളില്‍ എത്ര രൂപ വീതം
വര്‍ദ്ധിപ്പിച്ചു;
വിശദമാക്കുമോ;
( സി )
2016-2021
സര്‍ക്കാരിന്റെ കാലത്ത്
ഇത്തരത്തില്‍ എത്ര പേര്‍ക്ക്
ആനുകൂല്യം നല്‍കി; ഇതിനായി
എന്തു തുക ചിലവഴിച്ചു;
അറിയിക്കാമോ;
( ഡി )
2011-2016
സര്‍ക്കാരിന്റെ കാലത്ത് എത്ര
പേര്‍ക്ക് ക്ഷേമ പെൻഷൻ
ആനുകൂല്യം നല്‍കി; ഇതിനായി എത്ര
രൂപ ചിലവഴിച്ചു; അറിയിക്കാമോ?
സാമൂഹ്യസുരക്ഷാ
പെന്‍ഷന്‍
325.
ശ്രീ വി
ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016
ലെ സര്‍ക്കാര്‍ കാലയളവില്‍
സാമൂഹിക സുരക്ഷാ
പെന്‍ഷനുകള്‍ക്ക് എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
( ബി )
2011-16
ലെ സര്‍ക്കാര്‍ കാലയളവില്‍
സാമൂഹിക സുരക്ഷാ പെന്‍ഷന്‍
ഉപഭോക്താക്കള്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
( സി )
2016-2021
ലെ സര്‍ക്കാര്‍ കാലയളവില്‍
സാമൂഹിക സുരക്ഷാ
പെന്‍ഷനുകള്‍ക്ക് എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
( ഡി )
2016-2021
ലെ സര്‍ക്കാര്‍ കാലയളവില്‍
സാമൂഹിക സുരക്ഷ പെന്‍ഷന്‍
ഉപഭോക്താക്കള്‍ എത്രയെന്ന്
വ്യക്തമാക്കാമോ?
326.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ
സുരക്ഷാ പെൻഷൻ
ലഭിക്കുന്നവര്‍ക്ക് മാസ്റ്ററിങ്
നടത്താത്തതിന്റെ പേരില്‍ പെൻഷൻ
നിര്‍ത്തലാക്കിയിട്ടുണ്ടോ;
മാസ്റ്ററിങ് ചെയ്താല്‍ പെൻഷൻ
കുടിശിക ഉള്‍പ്പെടെ
ഗുണഭോക്താവിന് ലഭ്യമാക്കാൻ
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
327.
ശ്രീ എ
കെ എം അഷ്റഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിന്റെ 31-3-2020
തീയതിയിലെ 17/2020/ധന. നമ്പര്‍
സര്‍ക്കൂലര്‍ പ്രകാരം
ഭര്‍ത്താവ് ഉപേക്ഷിച്ചതും
പുനര്‍വിവാഹിതരല്ലാത്തതുമായ 50
വയസ്സിന് താഴെയുള്ള
സ്ത്രീകള്‍ക്ക് വിധവാ പെന്‍ഷന്
അര്‍ഹതയില്ലാത്തത്
സര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഭര്‍ത്താവ് ഉപേക്ഷിച്ച് 7വര്‍ഷം
കഴിഞ്ഞ 50 വയസ്സിന് താഴെയുള്ള
സ്ത്രീകള്‍ക്ക് മറ്റ്
പൊതുമാനദണ്ഡങ്ങള്‍ പ്രകാരം
അര്‍ഹതയുള്ള പക്ഷം വിധവാ
പെന്‍ഷന്‍ അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ ?
328.
ശ്രീ പി
സി വിഷ്ണുനാഥ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011
ലെ സര്‍ക്കാര്‍ അധികാരത്തില്‍
വരുമ്പോള്‍ സാമൂഹ്യസുരക്ഷാ
പെന്‍ഷന്‍ വാങ്ങുന്ന
ഉപഭോക്താക്കള്‍
എത്രയായിരുന്നു; അന്ന്
നല്‍കിയിരുന്ന പ്രതിമാസ
പെന്‍ഷന്‍ തുക എത്രയായിരുന്നു ;
( ബി )
2011-16
ലെ സര്‍ക്കാര്‍ അധികാരം
ഒഴിയുമ്പോള്‍ സാമൂഹ്യ സുരക്ഷാ
പെന്‍ഷന്‍ വാങ്ങുന്ന
ഉപഭോക്താക്കള്‍
എത്രയായിരുന്നു; അന്ന്
നല്‍കിയിരുന്ന പ്രതിമാസ
പെന്‍ഷന്‍ തുക എത്രയായിരുന്നു;
( സി )
മുന്‍
സര്‍ക്കാര്‍ അധികാരം
ഒഴിയുമ്പോള്‍ സാമൂഹ്യ സുരക്ഷാ
പെന്‍ഷന്‍ വാങ്ങുന്ന
ഉപഭോക്താക്കളുടെ എണ്ണം
എത്രയായിരുന്നു?
329.
ശ്രീ .
ഷാഫി പറമ്പിൽ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ. എ
. പി . അനിൽ കുമാർ
ശ്രീ . ഐ
.സി .ബാലകൃഷ്ണൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോളിനും
ഡീസലിനും അടിക്കടിയുണ്ടാകുന്ന
വില വര്‍ദ്ധനവ് സംസ്ഥാനത്തെ
സാധാരണക്കാരുടെ ജീവിതം കൂടുതല്‍
ദുസ്സഹമാക്കിയതായി
വിലയിരുത്തുന്നുണ്ടോ;
( ബി )
2011-16
കാലയളവില്‍ പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ വില
വര്‍ദ്ധനവിന്റെ ആഘാതം
കുറയ്ക്കുന്നതിനായി എത്ര തവണ
നികുതി നിരക്കുകളില്‍ കുറവു
വരുത്തി; വിശദമാക്കുമോ ;
( സി )
2016-21
കാലയളവില്‍ പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ നികുതി
കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം
നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍
എത്ര തവണ ; വിശദാംശം നല്‍കുമോ ;
( ഡി )
പെട്രോളിയം
ഉല്‍പ്പന്നങ്ങളുടെ വില
ദിനംപ്രതി വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍ യു.ഡി.എഫ്.
സര്‍ക്കാരിന്റെ കാലത്തെ മാതൃക
സ്വീകരിച്ച് സംസ്ഥാന
സര്‍ക്കാരിന് ലഭിക്കുന്ന
നികുതിയില്‍ കുറവ് വരുത്തുവാന്‍
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
330.
ശ്രീ .
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21
സാമ്പത്തിക വര്‍ഷത്തെ ബജറ്റ്
എസ്റ്റിമേറ്റ് പ്രകാരം
സംസ്ഥാനത്തിന്റെ തനത് നികുതി
വരുമാനവും നികുതിയേതര വരുമാനവും
എത്രയായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
( ബി )
2021
മാര്‍ച്ച് 31 വരെ ഓരോ ഇനത്തിലും
ലഭിച്ച വരുമാനം എത്രയെന്ന്
വ്യക്തമാക്കുമോ;
( സി )
ബജറ്റ്
എസ്റ്റിമേറ്റ് പ്രകാരം കേന്ദ്ര
നികുതി വിഹിതമായും കേന്ദ്ര
ധനസഹായമായും കഴിഞ്ഞ സാമ്പത്തിക
വര്‍ഷം പ്രതീക്ഷിച്ച തുക
എത്രയാണെന്നും അതില്‍ ലഭിച്ച
തുക എത്രയെന്നും
വ്യക്തമാക്കുമോ?
331.
ശ്രീ ഐ
ബി സതീഷ്
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ ഒ .
ആർ. കേളു
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത്
കോവിഡ് മഹാമാരി ദുരിതം
വിതയ്ക്കുമ്പോഴും ഇന്ധനവില
അടിക്കടി വര്‍ദ്ധിപ്പിക്കുന്നത്
ജനങ്ങളുടെ മേല്‍ ഏല്പിക്കുന്ന
ആഘാതം വിലയിരുത്തിയിട്ടുണ്ടോ;
( ബി )
പെട്രോളിന്റെയും
ഡീസലിന്റെയും മേല്‍
കേന്ദ്രസര്‍ക്കാര്‍ ചുമത്തുന്ന
നികുതിയിനങ്ങള്‍ ഏതൊക്കെയെന്നും
എത്ര വീതമെന്നും അറിയിക്കാമോ;
( സി )
നികുതി നിരക്ക് കുറയ്ക്കുകയോ
വിലനിയന്ത്രണം
ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന്
കേന്ദ്രസര്‍ക്കാരിനോട്
ആവശ്യപ്പെടുമോ; വ്യക്തമാക്കാമോ?
332.
ശ്രീ .
പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ
നിലവിലെ സാമ്പത്തിക സ്ഥിതി
വെളിപ്പെടുത്തുമോ ;
( ബി )
സംസ്ഥാനത്തിന്റെ
കടം, പൊതു വരുമാനം എന്നിവയുടെ
വിശദാംശങ്ങള്‍ നല്‍കുമോ; അവ
തമ്മിലുള്ള അന്തരം
വര്‍ദ്ധിച്ചുവരുന്നതായി
സർക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
( സി )
സര്‍ക്കാരിന്റെ
അടിയന്തര സാമ്പത്തിക
ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി
പണം കണ്ടെത്താന്‍
സ്വീകരിച്ചിട്ടുള്ള
മാര്‍ഗ്ഗങ്ങള്‍
വെളിപ്പെടുത്തുമോ;
( ഡി )
കരാറുകാര്‍ക്കുള്ള
കുടിശ്ശിക ഉള്‍പ്പെടെ
സർക്കാരിന് അടിയന്തരമായി
കൊടുത്തുതീര്‍ക്കേണ്ട
ബാധ്യതകള്‍ ഏതെല്ലാമാണെന്നത്
സംബന്ധിച്ച വിശദാംശം നല്‍കുമോ?
333.
ശ്രീ.
പി. ടി. തോമസ്
ശ്രീ .
സണ്ണി ജോസഫ്
ശ്രീ പി
സി വിഷ്ണുനാഥ്
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോളിന്റെയും
ഡീസലിന്റെയും വില അനുദിനം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ അവയെ
ജി.എസ്.ടി-യില്‍
ഉള്‍പ്പെടുത്തുന്നതിനായി
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രത്തില്‍ സമ്മര്‍ദ്ദം
ചെലുത്തുമോ എന്ന്
വ്യക്തമാക്കുമോ;
( ബി )
പെട്രോളും
മദ്യവും ജി. എസ്. ടി-യില്‍
ഉള്‍പ്പെടുത്തിയാല്‍
സംസ്ഥാനത്തെ സാമ്പത്തിക നില
തകരുമെന്നത് വസ്തുതയാണോ;
എങ്കില്‍ ഇതിന്റെ കാരണങ്ങള്‍
വെളിപ്പെടുത്താമോ;
( സി )
സംസ്ഥാനത്തെ
നികുതി പിരിവ്
മെച്ചപ്പെടുത്തുന്നതിന് പകരം
ഇന്ധന നികുതിയും മദ്യവും പ്രധാന
വരുമാന സ്ത്രോതസായി സംസ്ഥാനം
കാണുന്നത് സംസ്ഥാനത്തിന്റെ
സാമ്പത്തിക അടിത്തറ സുദൃഢമല്ല
എന്നതിന്റെ തെളിവല്ലേ; ഇത്
മെച്ചപ്പെടുത്താന്‍ എന്തൊക്കെ
നടപടികളാണ് കൈക്കൊള്ളാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ; വിശദാംശങ്ങള്‍
നല്‍കാമോ?
334.
ശ്രീ.
റോജി എം. ജോൺ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
കോവിഡിന്റെ രണ്ടാം
തരംഗത്തെത്തുടര്‍ന്ന്
നടപ്പിലാക്കിയ സമ്പൂര്‍ണ്ണ
ലോക്ക്ഡൗണ്‍, ട്രിപ്പിള്‍
ലോക്ക്ഡൗണ്‍ എന്നിവ
സംസ്ഥാനത്തിന്റെ സാമ്പത്തിക
സ്ഥിതിയെ ഏതൊക്കെ തരത്തിലാണ്
ബാധിച്ചതെന്ന് വിശദമാക്കുമോ;
( ബി )
വ്യവസായം,
ടൂറിസം, ഹോട്ടല്‍, കെട്ടിട
നിര്‍മ്മാണം, തീര്‍ത്ഥാടനങ്ങള്‍
തുടങ്ങിയ സേവന മേഖലകൾ
നിശ്ചലമായത് സംസ്ഥാന വരുമാനത്തെ
ഏത് തരത്തിലാണ്
ബാധിച്ചിരിക്കുന്നത്; ഇത്
സംബന്ധിച്ച വിശദാംശങ്ങള്‍
നല്‍കാമോ;
( സി )
ലോക്ക്ഡൗണ്‍
കാരണമുള്ള തൊഴിലില്ലായ്മ
സംസ്ഥാനത്ത് കടുത്ത പ്രതിസന്ധി
സൃഷ്ടിച്ചിട്ടില്ലേ; ഇതില്‍
നിന്നും കരകയറാന്‍ എന്തൊക്കെ
കര്‍മ്മ പദ്ധതികളാണ് സംസ്ഥാന
സര്‍ക്കാര്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നറിയി
ക്കാമോ?
335.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ്-19
മഹാമാരിയുടെ പശ്ചാത്തലത്തിൽ
സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി
അവലോകനം ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ
അഞ്ച് വർഷത്തിനുള്ളിൽ എത്ര കോടി
രൂപയുടെ കട ബാധ്യതയാണ്
സംസ്ഥാനത്തിന്
ഉണ്ടായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
( സി )
കോവിഡ്
-19 മഹാമാരി സംസ്ഥാനത്തിന്റെ
സാമ്പത്തിക വളർച്ചയേയും വികസന
പ്രവർത്തനങ്ങളേയും എത്ര മാത്രം
പ്രതികൂലമായി ബാധിച്ചുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
( ഡി )
സംസ്ഥാനത്തെ
സാമ്പത്തിക നില
മെച്ചപ്പെടുത്തുന്നതിനായി
ഉത്തേജന പാക്കേജുകൾ
ഉൾപ്പെടെയുള്ള പദ്ധതികൾ
ആവിഷ്ക്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
336.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തിന്റെ
സാമ്പത്തിക നില അനുദിനം
ഗുരുതരമായ സ്ഥിതിയിലേക്ക്
നീങ്ങുകയാണെന്നും അത് ദൈനംദിന
ചിലവുകളെപ്പോലും ബാധിക്കുന്ന
ഒരു സാഹചര്യം ആയി
മാറിയെന്നുമുള്ളത് വസ്തുതയാണോ;
( ബി )
ജീവനക്കാരുടെ
ശമ്പള പരിഷ്ക്കരണവും പെന്‍ഷന്‍
പരിഷ്ക്കരണവും നടപ്പിലാക്കിയത്
സാമ്പത്തികനിലയെ എപ്രകാരമാണ്
ബാധിച്ചത്; ഇതിനായി പ്രതിവര്‍ഷം
എത്ര കോടി രൂപ അധികമായി
കണ്ടെത്തേണ്ടതുണ്ടെന്ന്
വ്യക്തമാക്കുമോ;
( സി )
കോവിഡ്
മൂലമുണ്ടായ പ്രതിസന്ധി നികുതി
പിരിവിനെ ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
( ഡി )
അനാവശ്യ
ചിലവുകള്‍ ഒഴിവാക്കിയും
ചിലവുകളില്‍ മിതത്വം പാലിച്ചും
സാമ്പത്തിക അച്ചടക്കം
ഉറപ്പുവരുത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
337.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
സംസ്ഥാനത്തിന്റെ
പൊതുകടം ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നത്
ആശങ്കാജനകമായ സ്ഥിതിവിശേഷം
സംജാതമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
( ബി )
മുന്‍
സര്‍ക്കാര്‍ സ്ഥാനം
ഒഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ
പൊതുകടം എത്രയായിരുന്നു; ആകെ
കടം എത്രയായിരുന്നു;
അറിയിക്കാമോ;
( സി )
കടംവാങ്ങിയ
സംഖ്യയുടെ പലിശയും മുതലും സഹിതം
2021-26 കാലഘട്ടത്തില്‍ എന്തു
തുക തിരിച്ചടക്കേണ്ടിവരും എന്ന്
വ്യക്തമാക്കുമോ?
338.
ശ്രീ.
അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ധനകാര്യ വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
( എ )
നമ്മുടെ
സംസ്ഥാനത്തെ ധനകാര്യ സ്ഥിതി
സംബന്ധിച്ച വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം നമ്മുടെ
സംസ്ഥാനത്ത് ജി.എസ്.ടിയിലൂടെ
എത്ര രൂപ വരുമാനം ലഭിച്ചു;
ജി.എസ്.ടി/ഐ.ജി.എസ്.ടി.
എന്നിങ്ങനെയുള്ള കണക്ക്
ലഭ്യമാക്കാമോ;
( സി )
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം കേന്ദ്ര
വരുമാനത്തിലും നഷ്ടം
സംഭവിച്ചതിനാല്‍ സംസ്ഥാന
ജി.എസ്.ടിയില്‍ വന്ന ഇടിവ്
എപ്രകാരം
പരിഹരിച്ചുവെന്നറിയിക്കാമോ?
339.
ശ്രീ .
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത്
വകുപ്പ്, ജലവിഭവ വകുപ്പ്
എന്നിവിടങ്ങളില്‍
കരാറുകാര്‍ക്കായി നടപ്പിലാക്കിയ
ബില്‍ ഡിസ്കൗണ്ടിംഗ് സിസ്റ്റം
തദ്ദേശഭരണ
സ്ഥാപനങ്ങളിലുള്‍പ്പെടെ എല്ലാ
വകുപ്പുകളിലെയും കരാറുകാര്‍ക്ക്
മുന്‍ സര്‍ക്കാരിന്റെ കാലത്ത്
ബാധകമാക്കിയിരുന്നോ;
( ബി )
മുന്‍
സര്‍ക്കാര്‍ അഭിമുഖീകരിച്ച
കടുത്ത സാമ്പത്തിക
പ്രതിസന്ധിയുടെ
അടിസ്ഥാനത്തിലാണോ ഇത്തരമൊരു
തീരുമാനം എടുത്തത് എന്ന്
വ്യക്തമാക്കാമോ;
( സി )
നിലവില്‍
എത്ര കോടി രൂപയുടെ കുടിശ്ശിക
പൊതുമരാമത്ത് വകുപ്പ്, ജലവിഭവ
വകുപ്പ്, തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ
കരാറുകാര്‍ക്ക് നല്‍കുവാനുണ്ട്;
പ്രസ്തുത കുടിശ്ശിക
എന്നത്തേക്ക് കൊടുത്ത്
തീര്‍ക്കുവാനാണ്
ഉദ്ദേശിക്കുന്നത്; അറിയിക്കാമോ?
340.
ശ്രീ.
ടി.സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി
മുഖേന വയനാട് ജില്ലയിൽ
നടപ്പിലാക്കി വരുന്ന വികസന
പദ്ധതികൾ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
( ബി )
വയനാട്
പാക്കേജിൽ ഉൾപ്പെടുത്തി കിഫ്ബി
മുഖേന വയനാട് ജില്ലയിൽ
എന്തെങ്കിലും വികസന പദ്ധതികൾ
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങൾ നൽകാമോ?
341.
ശ്രീ .
മുഹമ്മദ് മുഹസിൻ പി . : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പട്ടാമ്പി
മണ്ഡലത്തിൽ അനുവദിച്ചിട്ടുള്ള
കിഫ്ബി പദ്ധതികളുടെ നിലവിലെ
സ്റ്റാറ്റസ് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
പദ്ധതികൾ നടപ്പിലാക്കുന്നതിനു
സാങ്കേതിക തടസ്സങ്ങൾ
എന്തെങ്കിലും ഉണ്ടെങ്കിൽ ആയത്
വ്യക്തമാക്കാമോ?
342.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍
നിയോജക മണ്ഡലത്തില്‍
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി
വിദ്യാലയങ്ങളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന് എത്ര
വിദ്യാലയങ്ങള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ടെന്നും അവയുടെ
നിര്‍മ്മാണം ഏതേത് ഘട്ടങ്ങളില്‍
എത്തിയിട്ടുണ്ടെന്നും
വെളിപ്പെടുത്താമോ;
( ബി )
അവശേഷിക്കുന്ന
വിദ്യാലയങ്ങളുടെ കെട്ടിട
നവീകരണത്തിനു ഫണ്ട്
അനുവദിക്കുവാന്‍ നടപടി
സ്വീകരിക്കുമോ; അറിയിക്കാമോ?
343.
ശ്രീ .
കെ .ഡി .പ്രസേനൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍
മണ്ഡലത്തില്‍ കിഫ്ബി മുഖേന
അനുവദിച്ച പറക്കുന്നം
പാലത്തിന്റെ പ്രവര്‍ത്തന
പുരോഗതി സംബന്ധിച്ച വിശദാംശം
നല്‍കാമോ;
( ബി )
പ്രസ്തുത
പാലം നിർമ്മാണവുമായി
ബന്ധപ്പെട്ട് നിലവില്‍
എന്തെല്ലാം നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
( സി )
പ്രസ്തുത
പാലം നിർമ്മാണം എന്നത്തേയ്ക്ക്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
344.
ശ്രീ .
മഞ്ഞളാംകുഴി അലി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത് കിഫ്ബി
മുഖാന്തിരം മങ്കട
നിയോജകമണ്ഡലത്തില്‍
നടപ്പാക്കുന്നതിനായി ഭരണാനുമതി
നല്‍കിയ പ്രവൃത്തികളുടെ പേരും
തുകയും മറ്റ് വിശദാംശവും
ലഭ്യമാക്കുമോ; നിര്‍വ്വഹണ
ഏജന്‍സികള്‍ എതൊക്കെയാണെന്ന്
അറിയിക്കുമോ;
( ബി )
പ്രസ്തുത
പ്രവൃത്തികളില്‍ ഏതൊക്കെയാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
പുരോഗമിക്കുന്ന പ്രവൃത്തികള്‍
ഏതൊക്കെയാണ്; വിശദാംശം
ലഭ്യമാക്കുമോ;
( സി )
ഏതെങ്കിലും
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന് തടസ്സം
നേരിടുന്നുണ്ടോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
345.
ശ്രീ ഐ
ബി സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി
വഴി അനുമതി ലഭ്യമായതും ടെണ്ടര്‍
നടപടികള്‍ പൂര്‍ത്തിയായതുമായ
കാട്ടാക്കട നിയോജകമണ്ഡലത്തിലെ
കിള്ളി - ഇ.എം.എസ്. അക്കാദമി
റോഡിന്റെ നിര്‍മ്മാണോദ്ഘാടനം
നടന്ന് ഒരു വര്‍ഷം
പിന്നിട്ടിട്ടും ഇതുവരെ
പ്രവൃത്തി
തുടങ്ങാനായിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
( ബി )
നടപടിക്രമങ്ങള്‍
പൂര്‍ത്തിയായതിനുശേഷവും
പ്രസ്തുത പ്രവൃത്തി
തുടങ്ങുന്നതിനുളള
തടസ്സമെന്തെന്ന് വിശദമാക്കാമോ?
346.
ശ്രീ.
റ്റി.പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
പേരാമ്പ്ര
മണ്ഡലത്തില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ധനകാര്യ അനുമതി
നല്‍കിയ എത്ര
പദ്ധതികളുണ്ടെന്നും അവ
ഏതൊക്കെയാണെന്നും വിശദാംശം
ലഭ്യമാക്കുമോ;
( ബി )
പേരാമ്പ്ര
മണ്ഡലത്തില്‍ ധനകാര്യ
അനുമതിക്കായി
സമര്‍പ്പിക്കപ്പെട്ട മറ്റ്
ഏതൊക്കെ പ്രവര്‍ത്തികളുണ്ട്
എന്ന് വിശദമാക്കുമോ?
347.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കിഫ്ബി
പദ്ധതിയില്‍ അനുവദിച്ചിട്ടുള്ള
കുന്നത്തുനാട് മണ്ഡലത്തിലെ
നെല്ലാട്-മനയ്ക്കകടവ് റോഡ്
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത
റോഡ് നിര്‍മ്മാണം
കോണ്‍ട്രാക്ടര്‍ എഗ്രിമെന്റെ്
വച്ച് ആരംഭിച്ചശേഷം കിഫ്ബി
മാനദണ്ഡങ്ങള്‍ പുതുക്കി
നിശ്ചയിച്ചതുമൂലം റോഡ്
നിര്‍മ്മാണം
തടസ്സപ്പെട്ടിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
( സി )
സാങ്കേതിക
തടസ്സങ്ങള്‍ ഒഴിവാക്കി റോഡ്
നിര്‍മ്മാണം വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
348.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ഇരിക്കൂര്‍
നിയോജക മണ്ഡലത്തില്‍ എത്ര
റോഡുകള്‍ക്ക് ഇതുവരെ അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ; പ്രസ്തുത
റോഡുകളുടെ പേരുവിവരം
അറിയിക്കാമോ;
( ബി )
കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കുന്ന ശ്രീകണ്ഠാപുരം
- ചെമ്പന്‍തൊട്ടി - നടുവില്‍
റോഡ് പദ്ധതിയുടെ നിലവിലെ
സ്‌ഥിതി വിശദമാക്കാമോ;
( സി )
ഇപ്പോള്‍
നിര്‍മ്മാണം
നടന്നുകൊണ്ടിരിക്കുന്ന
കണിയാര്‍വയല്‍- കാഞ്ഞിലേരി -
തിരൂര്‍ - ഉളിക്കല്‍ റോഡിന്റെ
പ്രവര്‍ത്തി ഏത്
ഘട്ടത്തിലാണെന്നും എന്നേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും അറിയിക്കാമോ?
349.
ശ്രീ .
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കായി പ്രളയ
സെസ്സ് പിരിക്കുന്നതിന് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
തീരുമാനം എടുത്തിരുന്നോ; ആയത്
എന്നുവരെ പിരിക്കുവാനാണ്
തീരുമാനിച്ചിരുന്നതെന്ന്
അറിയിക്കുമോ;
( ബി )
പ്രസ്തുത
സെസ്സ് മുഖേന പ്രതിവര്‍ഷം എത്ര
കോടി രൂപ പിരിച്ചെടുക്കുവാനാണ്
ഉദ്ദേശിച്ചിരുന്നതെന്ന്
അറിയിക്കുമോ;
( സി )
31.3.2021
വരെ പ്രസ്തുത സെസ്സിലൂടെ എത്ര
കോടി രൂപ പിരിച്ചെടുത്തു എന്ന്
വ്യക്തമാക്കുമോ;
( ഡി )
പ്രളയ
സെസ്സിന്റെ കാലാവധി
നീട്ടുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
എത്ര കാലം കൂടി പ്രസ്തുത സെസ്സ്
പിരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ?
350.
ശ്രീ സി
എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.
ടി. ഇനത്തിൽ
കേന്ദ്രസര്‍ക്കാരില്‍ നിന്നും
സംസ്ഥാന സര്‍ക്കാരിന് എത്ര
കുടിശ്ശിക തുക
ലഭിക്കുവാനുണ്ടെന്ന്
വ്യക്തമാക്കുമോ;
( ബി )
ജി.എസ്.
ടി. കോമ്പന്‍സേഷന്‍ ഇനത്തിൽ
എത്ര തുക സംസ്ഥാനത്തിന്
ലഭിക്കാനുണ്ടെന്ന്
വെളിപ്പെടുത്താമോ;
( സി )
ഈ
രണ്ട് ഇനത്തിലുമുളള കുടിശ്ശിക
എന്ന് നല്‍കുമെന്നാണ്
കേന്ദ്രസര്‍ക്കാര്‍
അറിയിച്ചിട്ടുളളത് എന്നത്
സംബന്ധിച്ച വിശദാംശങ്ങള്‍
അറിയിക്കാമോ?
351.
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്
അര്‍ഹതപ്പെട്ട ജി.എസ്.ടി.
വിഹിതം കേന്ദ്രം സമയബന്ധിതമായി
അനുവദിക്കാത്തത് വികസന
പ്രവര്‍ത്തനങ്ങളെ ദോഷകരമായി
ബാധിച്ചിട്ടുണ്ടോ;
( ബി )
നിലവില്‍
എത്ര കോടി രൂപയുടെ ജി.എസ്.ടി.
കുടിശ്ശികയാണ് കേന്ദ്രം
നല്‍കുവാനുള്ളത്; അത് എത്ര
മാസത്തെ കുടിശ്ശികയാണെന്ന്
വ്യക്തമാക്കുമോ;
( സി )
2020-21ല്‍
ജി.എസ്.ടി. വിഹിതമായി കേന്ദ്രം
എത്ര കോടി രൂപയാണ്
സംസ്ഥാനത്തിന് അനുവദിച്ചത്;
( ഡി )
അര്‍ഹതപ്പെട്ട
നികുതി വിഹിതം സമയബന്ധിതമായി
ലഭിക്കുന്നതിന് ഈ സര്‍ക്കാര്‍
എന്തെങ്കിലും ഇടപെടലുകള്‍
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
352.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
ശ്രീകണ്ഠപുരം സബ്ട്രഷറിക്കു
വേണ്ടി സ്വന്തമായി
നിര്‍മ്മിക്കുന്ന
കെട്ടിടത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുവാന്‍ സാധിക്കുമെന്നും
എപ്പോള്‍ പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നും
വെളിപ്പെടുത്താമോ;
( ബി )
ആലക്കോട്
സബ്ട്രഷറിക്ക് പുതിയ കെട്ടിടം
നിര്‍മ്മിക്കാന്‍ എന്തെങ്കിലും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍
ഏത് ഘട്ടത്തിലെത്തിയെന്ന്
അറിയിക്കാമോ?
353.
പ്രൊഫ .
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ വളാഞ്ചേരി,
കോട്ടക്കല്‍ ട്രഷറികളുടെ
നിര്‍മ്മാണവുമായി ബന്ധപ്പെട്ട്
ധനകാര്യ വകുപ്പ് സ്വീകരിച്ച
നടപടികള്‍ അറിയിക്കുമോ;
( ബി )
ട്രഷറി
നിര്‍മ്മാണത്തിനുവേണ്ടി സ്ഥലം
ലഭ്യമായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
( സി )
ഇത്
സംബന്ധിച്ച് ട്രഷറി ഡയറക്ടര്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ?
354.
ശ്രീ എം
രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ തൃക്കരിപ്പൂരില്‍
നേരത്തെ ഉണ്ടായിരുന്ന വണ്‍മാന്‍
ട്രഷറി നിര്‍ത്തലാക്കി സബ്ബ്
ട്രഷറി അനുവദിക്കുന്നതിന്
തീരുമാനമുണ്ടാക്കിയിരുന്നുവെങ്കിലും
നാളിതുവരെയായി സബ്ബ് ട്രഷറി
അനുവദിക്കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
( ബി )
സബ്ബ്
ട്രഷറിക്ക് ആവശ്യമായ കെട്ടിടം
സൗജന്യമായി ഏര്‍പ്പെടുത്താന്‍
ഗ്രമപഞ്ചായത്ത് തയ്യാറായതിനാല്‍
സബ്ബ് ട്രഷറി അനുവദിച്ച്
ഉത്തരവാകുമോ; വ്യക്തമാക്കുമോ?
355.
ശ്രീ കെ
യു ജനീഷ് കുമാർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി
നിയോജകമണ്ഡലത്തിലെ ചിറ്റാറില്‍
അനുവദിച്ച ട്രഷറിയുടെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കാന്‍ കഴിയുമെന്ന്
അറിയിക്കാമോ?
356.
ശ്രീ പി
സി വിഷ്ണുനാഥ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലുള്ള
ഇ-ട്രഷറി സംവിധാനം സര്‍വ്വര്‍
പ്രശ്നം മൂലം പലപ്പോഴും
തടസ്സപ്പെടുന്നത് പതിവായതിനാല്‍
ഇതിന്റെ സാങ്കേതിക പ്രശ്നങ്ങള്‍
പരിഹരിച്ച് ഇതിനെ ഒരു മികവുറ്റ
ഓണ്‍ലൈന്‍ പോര്‍ട്ടലാക്കി
മാറ്റുവാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ ;
( ബി )
കേരളത്തിലെ
മുഴുവന്‍ സര്‍ക്കാര്‍
സേവനങ്ങള്‍ക്കും ഫീസ്
എടുക്കുവാന്‍ സാധ്യമാകുന്ന
തരത്തില്‍ ഒരൊറ്റ ഓണ്‍ലൈന്‍
പോര്‍ട്ടല്‍ എന്ന നിലയില്‍
ഇ-ട്രഷറി സംവിധാനത്തെ മാറ്റാന്‍
കഴിയുമോയെന്ന്
വെളിപ്പെടുത്തുമോ?
357.
ശ്രീ ജി
എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ
സബ്ട്രഷറിക്കായുള്ള കെട്ടിട
നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ
പുരോഗതി അറിയിക്കാമോ;
( ബി )
കെട്ടിടനിർമ്മാണം
പൂർത്തീകരിക്കുന്നതിന്
അവശേഷിക്കുന്ന പ്രവൃത്തികൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
( സി )
ഇപ്പോഴത്തെ
നിലയിൽ ചാത്തന്നൂർ സബ്ട്രഷറി
കെട്ടിടനിർമ്മാണം എന്ന്
പൂർത്തീകരിക്കുവാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ?
358.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ ചെറുപുഴ സബ്
ട്രഷറിക്ക് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്ന
പ്രവൃത്തിയ്ക്ക് ഭരണാനുമതി
നല്‍കുന്ന നടപടികളുടെ നിലവിലെ
സ്ഥിതി എന്തെന്ന് വിശദമാക്കാമോ?
359.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര
നിയോജക മണ്ഡലത്തിലെ ഏക
ട്രഷറിയായ വടകര സബ് ട്രഷറി, പഴയ
കെട്ടിടത്തില്‍ നിന്നും പുതിയ
കെട്ടിടത്തിന്റെ രണ്ടാം
നിലയിലേക്ക് മാറ്റി
സ്ഥാപിക്കപ്പെട്ടതിനാൽ ട്രഷറി
ഇടപാടുകള്‍ക്കായി എത്തുന്ന
വയോധികര്‍ക്കും
ഭിന്നശേഷിക്കാര്‍ക്കും
സ്ത്രീകള്‍ക്കും കടുത്ത
ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
വടകര
സബ് ട്രഷറി ഏതെങ്കിലും
കെട്ടിടത്തിന്റെ താഴത്തെ
നിലയിലേക്ക് മാറ്റുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
360.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിന്റെ
പശ്ചാത്തലത്തില്‍ സംസ്ഥാന
ലോട്ടറി നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുവാന്‍ എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു വരുന്നു;
വ്യക്തമാക്കുമോ;
( ബി )
ഇതുമൂലം
നികുതിയിനത്തില്‍
സര്‍ക്കാരിനുണ്ടായ നഷ്ടം ശരാശരി
എത്ര കോടിയെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
( സി )
ഇതുമൂലം
ജീവിതം ദുരിതത്തിലായവര്‍ക്ക്
എന്തൊക്കെ സഹായസഹകരണങ്ങള്‍
സര്‍ക്കാര്‍ നല്‍കി വരുന്നു;
( ഡി )
കേരളലോട്ടറിയുടെ
സമ്മാനങ്ങളുടെ വിഹിതം കഴിഞ്ഞ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം എത്ര ശതമാനത്തില്‍
നിന്നും എത്ര ശതമാനമായി
ഉയര്‍ത്തി; ആയത് ഇനിയും
വര്‍ദ്ധിപ്പിച്ച് ലോട്ടറി
മേഖലയെ പ്രോത്സാഹിപ്പിക്കുവാന്‍
ഈ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
വ്യക്തമാക്കുമോ;
( ഇ )
സംസ്ഥാന
ലോട്ടറിയുടെ നിര്‍മ്മാണം,
വിതരണം തുടങ്ങി സമസ്തമേഖലയും
ആധുനികവത്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍
വിശദാംശം വ്യക്തമാക്കുമോ;
( എഫ് )
ഇതര
സംസ്ഥാന ലോട്ടറികളെ
നിയന്ത്രിക്കുന്നതിനുള്ള
അധികാരം സംസ്ഥാന
സര്‍ക്കാരുകള്‍ക്ക്
നല്‍കികൊണ്ട്
കേന്ദ്രഭാഗ്യക്കുറി നിയമം
ഭേദഗതി ചെയ്യണമെന്ന കഴിഞ്ഞ
സര്‍ക്കാരിന്റെ നിരന്തര
സമ്മര്‍ദ്ദത്തിന്മേല്‍
കേന്ദ്രസര്‍ക്കാര്‍ നാളിതുവരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചുവോ; വിശദാംശം
വ്യക്തമാക്കുമോ?
361.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇതര
സംസ്ഥാന ലോട്ടറികളുടെ
കേരളത്തിലെ നടത്തിപ്പ്
നിയമപരമാണോ എന്ന്
നിരീക്ഷിക്കുന്നതിന് 2018 ല്‍
സംസ്ഥാന സര്‍ക്കാര്‍
കൊണ്ടുവന്ന ചട്ടഭേദഗതി
ഹൈക്കോടതി സിംഗിള്‍ ബഞ്ച്
റദ്ദാക്കിയിരുന്നോ;
( ബി )
അതിനെതിരെ
സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍
ഡിവിഷന്‍ ബഞ്ചിന്റെ വിധി
സര്‍ക്കാരിന്
അനുകൂലമായിരുന്നോ; ഭേദഗതി
പൂര്‍ണ്ണമായും ഡിവിഷന്‍ ബഞ്ച്
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഏത് വകുപ്പാണ്
കോടതി അസാധുവാക്കിയതെന്ന്
അറിയിക്കുമോ?
362.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
കുടുംബശ്രീയുമായി
ചേര്‍ന്ന് കെ.എസ്.എഫ്.ഇ.
നടപ്പാക്കുന്ന ലാപ്പ്ടോപ്പ്
വിതരണ പദ്ധതിയുടെ ഭാഗമായി എത്ര
അപേക്ഷകള്‍ ലഭിച്ചു;
( ബി )
പ്രസ്തുത
അപേക്ഷകളില്‍ എത്രപേര്‍ക്ക്
ലാപ്പ്ടോപ്പുകൾ
നല്‍കിയിട്ടുണ്ടെന്നും
ബാക്കിയുള്ള അപേക്ഷകളില്‍ എന്ത്
നടപടിയാണ് സ്വീകരിച്ചതെന്നും
വിശദീകരിക്കുമോ;
( സി )
ഈ
പദ്ധതി പ്രകാരം മണലൂര്‍
മണ്ഡലത്തില്‍ നിന്നും എത്ര
അപേക്ഷകള്‍ ലഭിച്ചെന്നും എത്ര
പേര്‍ക്ക് ലാപ്പ്ടോപ്പുകൾ
നല്‍കിയെന്നും വ്യക്തമാക്കാമോ?
363.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
( എ )
2019
ഏപ്രിലില്‍ നടപ്പില്‍
വരുത്തുമെന്ന് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
പ്രഖ്യാപിച്ച സംസ്ഥാന
സര്‍ക്കാര്‍ ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതിയുടെ
നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
ഈ
പദ്ധതി നടപ്പിലാക്കുന്നതിന്
വേണ്ടി വീണ്ടും ടെന്‍ഡര്‍
ക്ഷണിച്ചിട്ടുണ്ടോ; എങ്കില്‍
ഏതൊക്കെ കമ്പനികളാണ്
ടെന്‍ഡറില്‍ പങ്കെടുത്തതെന്നും
ഏത് കമ്പനിയെയാണ്
തെരഞ്ഞെടുത്തതെന്നും
വ്യക്തമാക്കുമോ;
( സി )
നടപടിക്രമങ്ങള്‍
സമയബന്ധിതമായി പൂര്‍ത്തിയാക്കി
ഈ പദ്ധതി അടിയന്തരമായി
നടപ്പിലാക്കുമോയെന്ന്
വ്യക്തമാക്കുമോ?
364.
ശ്രീ .
എൻ . ഷംസുദീൻ
ശ്രീ .
ടി. വി. ഇബ്രാഹിം
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്
വിവിധ ആവശ്യങ്ങള്‍ക്കായുളള
മുദ്രപ്പത്രങ്ങള്‍ക്ക് രൂക്ഷമായ
ക്ഷാമം അനുഭവപ്പെടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചെറിയ
തുകയ്ക്കുളള മുദ്രപ്പത്രങ്ങൾ
ലഭ്യമല്ലാത്തതിനാല്‍ വലിയ
തുകയുടെ മുദ്രപ്പത്രങ്ങള്‍ പകരം
ഉപയോഗിക്കേണ്ടി വരുന്നതായ
പരാതികള്‍ പരിശോധിച്ചിട്ടുണ്ടോ;
( സി )
മുദ്രപ്പത്രക്ഷാമം
പരിഹരിക്കുന്നതിന് അടിയന്തിര
നടപടി സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|