മത്സ്യബന്ധന
യാനങ്ങള്‍
1477.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തീരദേശ ജില്ലകളില്‍
ഓരോന്നിലും യഥാക്രമം
എത്ര യന്ത്രവല്‍കൃതവും
അല്ലാത്തതുമായ
മത്സ്യബന്ധന യാനങ്ങള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മണ്ണെണ്ണ
എഞ്ചിന് ഉപയോഗിച്ച്
പ്രവര്‍ത്തിക്കുന്ന
എത്ര വീതം യാനങ്ങള്‍
ഉണ്ടെന്ന്
വെളിപ്പെടുത്താമോ?
മത്സ്യബന്ധന
ബോട്ടുകള്‍ക്കും
ഉപകരണങ്ങള്‍ക്കും
ഇന്‍ഷ്വറന്‍സ്
1478.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
ബോട്ടുകള്‍ക്കും
ഉപകരണങ്ങള്ക്കുംഇന്ഷ്വറന്സ്
ഏര്‍പ്പെടുത്തുന്ന
പദ്ധതിക്ക് സര്‍ക്കാര്‍
രൂപം നല്കുന്നുണ്ടോ;
(ബി)
മത്സ്യ
ബന്ധനത്തിന്
ഉപയോഗിക്കുന്ന
യന്ത്രവല്‍കൃത
ബോട്ടുകള്‍ ,പരമ്പരാഗത
ബോട്ടുകള്‍,
വള്ളങ്ങള്‍, എന്നിവ
യഥാക്രമം എത്ര
വീതമുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവിലുള്ള
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ ഇപ്പോള്‍
എത്ര അംഗങ്ങളുണ്ട് ;
പുതിയ പദ്ധതിയുടെ
ആനുകൂല്യങ്ങള്‍
എല്ലാവര്ക്കും
ലഭ്യമാക്കുന്നതിന്,
വ്യവസ്ഥകള്‍ ലളിതവും
സുതാര്യവുമാക്കുന്ന
കാര്യം പരിഗണിക്കുമോ
;വിശദാംശം നല്‍കുമോ?
നെയ്യാര്‍ഡാം
കേന്ദ്രീകരിച്ച് മത്സ്യ
ഉത്പാദനം
1479.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ
നെയ്യാര്‍ഡാം
കേന്ദ്രീകരിച്ച്
ഫിഷറീസ് വകുപ്പിന്റെ
ഉടമസ്ഥതയിലുള്ള
ചതുപ്പുനിറഞ്ഞ 17
ഏക്കറോളം സ്ഥലത്ത് 60
ലക്ഷത്തോളം
മത്സ്യക്കുഞ്ഞുങ്ങളെ
ഉല്പാദിപ്പിച്ച് വിപണനം
ചെയ്യുന്നതിനായുള്ള
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
രണ്ട്
കോടിയോളം
മത്സ്യക്കുഞ്ഞുങ്ങളെ
ഉല്പാദിപ്പിക്കുവാന്
കഴിയുന്ന വിധത്തിൽ ഈ
സൗകര്യങ്ങള്‍
വിപുലപ്പെടുത്തി,
ഓര്‍ണമെന്റല്‍
മത്സ്യവും സാധാരണ
മത്സ്യവും
ഉല്പാദിപ്പിച്ച് ദേശീയ
തലത്തില്‍ മുന്നില്‍
വരാന്‍ കഴിയുന്ന ഒരു
കേന്ദ്രമായി ഇതിനെ
ഉയര്‍ത്തുന്നതിനായുള്ള
നടപടികള്‍
സ്വീകരിക്കാമോ;വിശദമാക്കുമോ?
തലശ്ശേരി
ന്യൂമാഹി ഹാര്‍ബര്‍ പരിസരത്ത്
മത്സ്യ മാര്‍ക്കറ്റ്
1480.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
ന്യൂമാഹി ഹാര്‍ബര്‍
പരിസരത്ത് മത്സ്യ
മാര്‍ക്കറ്റ്
പണിയുന്നതിന് എന്തൊക്കെ
നടപടിക്രമങ്ങള്‍ ആണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
പാലമേല്‍
ആദിക്കാട്ട്കുളങ്ങര ഫിഷ്
മാര്‍ക്കറ്റ് നിര്‍മ്മാണം
1481.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ പാലമേല്‍
ആദിക്കാട്ട്കുളങ്ങര
ഫിഷ് മാര്‍ക്കറ്റ്
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ; പ്രസ്തുത
പദ്ധതി
പൂർത്തീകരിക്കുന്നതിനായി
ഇനിയും സ്വീകരിക്കാൻ
ബാക്കിയുള്ള
പ്രവൃത്തികള്‍ എതൊക്കെ;
ആയത് അടിയന്തിരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ഹാര്‍ബര്‍
എഞ്ചിനീയറിംഗ്
വകുപ്പിനു കീഴില്‍ ഈ
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മത്സ്യഫെഡ്
വഴിയുളള മണ്ണെണ്ണ വിതരണം
1482.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍ പൊതുമേഖല
എണ്ണക്കമ്പനികളുമായി
ചേര്‍ന്ന് മത്സ്യഫെഡ്
വഴി സബ്സിഡി നിരക്കില്‍
മണ്ണെണ്ണ വിതരണം
ചെയ്യുന്നത് സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ:
(ബി)
പ്രസ്തുത
പദ്ധതി കൂടുതല്‍
വ്യാപകമാക്കുന്നതിനായി
കേന്ദ്ര സര്‍ക്കാരിന്റെ
സഹായം
ലഭ്യമാക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ സഹായധനം
ലഭ്യമാക്കുന്നതിനുള്ള
ശ്രമം നടത്തുമോ?
മത്സ്യബന്ധന
മേഖലയിൽ ഇടനിലക്കാരുടെ ചൂഷണം
തടയാൻ നടപടി
1483.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യങ്ങള്‍
നല്ല വിലയ്ക്ക്
വില്ക്കുവാന്
കഴിയാതെ,മത്സ്യത്തൊഴിലാളികള്‍
ഇടനിലക്കാരുടെ
ചൂഷണത്തിന്
വിധേയമാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
മത്സ്യത്തൊഴിലാളികള്‍
പിടിച്ചുകൊണ്ടുവരുന്ന
മത്സ്യങ്ങള്‍ നിശ്ചിത
വിലയ്ക്ക് വിവിധ
സൊസൈറ്റികള്‍,
സംഘടനകള്‍ എന്നിവ മുഖേന
നേരിട്ട് വാങ്ങി
പൊതുജനങ്ങള്‍ക്ക്
നല്കുന്ന തരത്തില്‍
വിവിധ മേഖലകളില്‍
സൗകര്യം ഒരുക്കാന്‍
തയ്യാറാകുമോ;
(സി)
പൂര്‍ണ്ണമായും
ഇടനിലക്കാരെ ഒഴിവാക്കി
മത്സ്യങ്ങള്‍
വില്ക്കാന് നടപടി
സ്വീകരിക്കുമോ?
സുരക്ഷിതവും
ഭക്ഷ്യയോഗ്യവുമായ മത്സ്യം
ലഭ്യമാക്കുന്നതിന് നടപടി
1484.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജനങ്ങള്‍ക്ക്
ഗുണിലവാരമുള്ള
മത്സ്യവും
മത്ത്യത്തൊഴിലാളികള്ക്ക്
മാന്യമായ വരുമാനവും
ഉറപ്പുവരുത്തുന്നതിന്
നിയമനിര്‍മ്മാണം
നടത്തുമോ എന്ന്
വ്യക്തമാക്കുമോ;
(ബി)
മത്സ്യബന്ധനം,
സംഭരണം, വിതരണം, വില്പന
എന്നിവയിലുള്ള ഏതൊക്കെ
തരത്തിലുള്ള
ഇടപെടലിലൂടെയാണ്
ജനങ്ങള്‍ക്ക്
സുരക്ഷിതവും
ഭക്ഷ്യയോഗ്യവുമായ
മത്സ്യം
ലഭ്യമാക്കുന്നത്;
വിശദീകരിക്കുമോ;
(സി)
മത്സ്യവില
നിശ്ചയിക്കുന്നതിനുള്ള
അധികാരം സര്‍ക്കാരിന്
നല്കുന്ന വ്യവസ്ഥ
ബില്ലില്‍
ഉള്‍ക്കൊള്ളിക്കുമോ;
(ഡി)
ഇടത്തട്ടുകാരുടെ
ചൂഷണത്തില്‍ നിന്ന്
മത്സ്യത്തൊഴിലാളികളെ
രക്ഷിക്കുന്നതിന്
ഏതൊക്കെ തരത്തിലുള്ള
ഇടപെടല്‍ നടത്തുമെന്ന്
വ്യക്തമാക്കുമോ?
മത്സ്യഫെഡിന്റെ
വില്പനകേന്ദ്രങ്ങള്
1485.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
ഇടനിലക്കാരുടെ
ചൂഷണമില്ലാതെ
മത്സ്യത്തിന് പരമാവധി
വില ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പഞ്ചായത്തു
കേന്ദ്രങ്ങളില്‍
മത്സ്യഫെഡിന്റെ
വില്പനകേന്ദ്രങ്ങള്
ആരംഭിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
മത്സ്യമാര്‍ക്കറ്റുകള്‍
ആധുനീകരിക്കാന്‍ നടപടി
1486.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആറ്റിങ്ങല്‍
മണ്ഡലത്തിലെ
കിളിമാനൂര്‍, വക്കം,
നിലയ്ക്കാമുക്ക്
മത്സ്യമാര്‍ക്കറ്റുകള്‍
ആധുനീകരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ഓഖി
ദുരന്ത ബാധിതര്‍ക്ക് സമാശ്വാസ
പദ്ധതി
1487.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍ നിന്നും
രക്ഷപ്പെട്ട് ചികിത്സ
തേടിയ ശേഷം തൊഴിലിന്
പോകുവാന്‍ കഴിയാതെ
വിഭ്രാന്തിയില്‍
കഴിയുന്ന
മത്സ്യത്തൊഴിലാളികളുടെ
കുടുംബാംഗങ്ങളുടെ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അവര്‍ക്ക്
ഏത് തരത്തിലുള്ള
സമാശ്വാസ പദ്ധതികളാണ്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഓഖി
ദുരന്തം
1488.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തം മൂലം
കേരളത്തില്‍ എത്ര
മത്സ്യത്താെഴിലാളികള്
മരണമടഞ്ഞു എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തത
ദുരന്തം മൂലം
കാണാതായവരും, പരിക്ക്
പറ്റിയവരും എത്രപേര്‍
വീതം ഉണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഓഖി
ദുരന്തത്തില്‍
പരിക്കേറ്റവരെയും
മരിച്ചവരുടെയും
കാണാതായവരുടെയും
കുടുംബങ്ങളെയും
സംരക്ഷിക്കാന്‍ ഒരു
സമഗ്ര പാക്കേജ്
ഉണ്ടാക്കാന്‍ അടിയന്തര
നടപടി
സ്വീകരിയ്ക്കുമോ;
(ഡി)
കടലില്‍
മത്സ്യബന്ധനത്തിന്
നിത്യവും പോകുന്ന
മത്സ്യതൊഴിലാളികളെ
സംരക്ഷിക്കാന്‍
സര്‍ക്കാര്‍ തലത്തില്‍
പ്രത്യേകമായ ഒരു
മോണിറ്ററിംഗ്
സംവിധാനവും ഇവര്‍ക്ക്
മുന്നറിയിപ്പുകള്‍
നല്‍കുന്നതിലേയ്ക്കുള്ള
പ്രത്യേക സോഫ്റ്റ്
വെയര്‍ സംവിധാനങ്ങളും
ഉണ്ടാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഇ)
യാനങ്ങള്‍
പൂര്‍ണ്ണമായും
ഭാഗികമായും നഷ്ടപ്പെട്ട
മത്സ്യത്തൊഴിലാളികള്‍ക്ക്
യുദ്ധകാല
അടിസ്ഥാനത്തില്‍ ഇവ
നല്കുവാന് നടപടി
സ്വീകരിക്കുമോ?
ഓഖി
ദുരന്തം
1489.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തബാധിതര്‍ക്കായി
ഇതിനോടകം നടപ്പിലാക്കിയ
തീരുമാനങ്ങള്‍
എന്തെല്ലാമെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഓഖി
ദുരന്തത്തെ തുടർന്ന്
ഇനിയും
തിരിച്ചുവരാത്തവരും
കാണാതായവരുമായ
എത്രപേര്‍ ഉണ്ടെന്ന്
വെളിപ്പെടുത്തുമോ;
ഇവര്‍ക്ക് എന്തെല്ലാം
സഹായം ഇതിനോടകം
നല്കിയെന്നറിയിക്കുമോ;
(സി)
കടലോരത്ത്
താമസിക്കുന്നവരും
കടലാക്രമണ ഭീഷണി
നേരിടുന്നവരുമായ
വീടില്ലാത്ത
കുടുംബങ്ങള്‍ക്ക് വീടു
നല്‍കുന്നതിന് പാക്കേജ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ?
ഓഖി
ദുരന്തം
1490.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തെ തുടര്‍ന്ന്
കടലില്‍ അകപ്പെട്ട എത്ര
മത്സ്യത്തൊഴിലാളികളെ
ഇതിനകം രക്ഷിച്ചു ;
(ബി)
നേവിയും
എയര്‍ഫോഴ്സും മറൈന്‍
എന്‍ഫോഴ്സ്മെന്റും എത്ര
പേരെ വീതം
രക്ഷിച്ചുവെന്ന്
വെളിപ്പെടുത്തുമോ ;
(സി)
തീരദേശ
പോലീസ് എത്ര
മത്സ്യത്തൊഴിലാളികളെ
രക്ഷപ്പെടുത്തി?
ഓഖി
ചുഴലിക്കാറ്റിനെക്കുറിച്ചുള്ള
മുന്നറിയിപ്പ്
1491.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യത്തൊഴിലാളികള്‍ക്ക്
സുരക്ഷാ
നിര്‍ദ്ദേശങ്ങള്‍
നല്‍കുന്നതിനുള്ള
ധാരണാപത്രത്തില്‍
ഫിഷറീസ് വകുപ്പും
ഇന്‍കോയിസും
ഒപ്പുവച്ചിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
ധാരണാപത്രം
ഒപ്പുവച്ചത്;
(ബി)
ഓഖി
ചുഴലിക്കാറ്റിനെക്കുറിച്ച്
ഇന്‍കോയിസ് ഫിഷറീസ്
വകുപ്പിന്
മുന്നറിയിപ്പ്
നല്‍കിയിരുന്നോ;
(സി)
ഇതുപ്രകാരം
മത്സ്യത്തൊഴിലാളികള്‍ക്ക്
മലയാളത്തില്‍
മുന്നറിയിപ്പ്
നല്‍കിയിരുന്നോ;
ഇല്ലെങ്കില്‍ അതിനുള്ള
കാരണം വ്യക്തമാക്കുമോ?
പുതിയ
ഫിഷറീസ് നയം
1492.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലുള്ള
ഫിഷറീസ് നയം
കാലഹരണപ്പെട്ടതായുള്ള
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതിയ നയം
രൂപീകരിക്കുന്നതിനായുള്ള
കമ്മിറ്റി
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോർട്ടിൽ മുൻപ്
നിർദ്ദേശിച്ചിരുന്ന
പതിനഞ്ച്
വിഷയങ്ങള്‍ക്ക്
ഉപരിയായി മത്സ്യബന്ധന
മേഖലയുമായി ബന്ധപ്പെട്ട
മറ്റേതെങ്കിലും വിഷയം
ഉള്‍പ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
ജി.എസ്.റ്റി.
നടപ്പിലാക്കൽ , ഓഖി
ചുഴലിക്കാറ്റ് എന്നിവ
മത്സ്യബന്ധന മേഖലയില്‍
ഉണ്ടാക്കിയ
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി
ഫിഷറീസ് നയത്തില്‍
സമഗ്രമായ മാറ്റം
വരുത്തുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ?
കടലില്‍
വീണ് മരിച്ച ആളുടെ
കുടുംബത്തിന് നഷ്ടപരിഹാരം
1493.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഏലത്തൂര്‍
നിയോജകമണ്ഡലത്തിലെ
കോഴിക്കോട്
കോര്‍പ്പറേഷനില്‍പ്പെട്ട
പുതിയാപ്പ
പുതിയോട്ടുംകണ്ടി
പുതിയങ്ങാടി സി.കെ
.ഷൈമയുടെ ഭര്‍ത്താവ്
അനില്‍കുമാര്‍ പി.കെ
2017 മാര്‍ച്ച് 31 ന്
പുതിയാപ്പ ഹാര്‍ബറില്‍
മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കെ
കടലില്‍ വീണ്
മരിച്ചതിനെ തുടര്‍ന്ന്
അദ്ദേഹത്തിന്റെ
കുടുംബത്തിന്
എന്തെങ്കിലും
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ:
(ബി)
ഇല്ലെങ്കിൽ
പ്രസ്തുത കുടുംബത്തിന്
ക്ഷേമ നിധിയും
ഇന്‍ഷുറന്‍സും
നഷ്ടപരിഹാരത്തുകയും
നല്‍കാനുള്ള നടപടി
സ്വീകരിക്കുമോ ?
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പ്രവൃത്തികള്‍
1494.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഫിഷറീസ്
വകുപ്പ് കല്ല്യാശ്ശേരി
മണ്ഡലത്തിലെ ഏതൊക്കെ
പ്രവൃത്തികളുടെ
പ്രൊപ്പോസലുള്ളാണ്
തീരദേശ വികസന
കോര്പ്പറേഷന് മുഖേന
കിഫ്ബിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ളത്;
(ബി)
ഇവയ്ക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മത്സ്യതൊഴിലാളികളുടെ
ക്ഷേമം
1495.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പാവപ്പെട്ട
മത്സ്യതൊഴിലാളികള്‍ക്ക്
മത്സ്യബന്ധനത്തിനായി
ഏറ്റവും പരിഷ്കരിച്ച
തരത്തിലുള്ള
യന്ത്രോപകരണങ്ങള്‍
സര്‍ക്കാര്‍ സബ്സിഡി
വഴി ലോണ്‍ ആയി നല്കി
ഇവരെ സംരക്ഷിയ്ക്കാന്‍
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ;
(ബി)
2018-19
ലെ ബജറ്റില്‍
മത്സ്യതൊഴിലാളികളുടെ
ക്ഷേമത്തിനായി എത്ര
കോടി രൂപാ
വകയിരുത്തുമെന്ന്
വിശദമാക്കുമോ;
(സി)
തീരദേശമേഖലകളിലെ
തകര്‍ന്ന കടല്‍
ഭിത്തികളും മറ്റും
ആധുനിക നിലവാരത്തില്‍
കുറ്റമറ്റതരത്തില്‍
പുനർനിര്മ്മിയ്ക്കുവാനും
ആശ്യമായ പുലിമുട്ടും
മറ്റും
നിര്‍മ്മിയ്ക്കുവാനും
നടപടി സ്വീകരിയ്ക്കമോ;
(ഡി)
മത്സ്യബന്ധനത്തിന്
പോകുന്ന
മത്സ്യതൊഴിലാളികളുടെ
ജീവനും സ്വത്തിനും
സംരക്ഷണം നല്കുവാന്
എന്തൊക്കെ നടപടികള്‍
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കുമോ?
മത്സ്യബന്ധനത്തിനായി
പോകുന്നവരുടെ സുരക്ഷ
1496.
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
മത്സ്യബന്ധനത്തിനായി
പോകുന്നവരുടെ സുരക്ഷ
വര്‍ദ്ധിപ്പിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
അപകട
സാധ്യത സംബന്ധിച്ച
വിവരങ്ങള്‍
അറിയിക്കുന്നതിനുള്ള
സംവിധാനം വിശദമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
മുന്നറിയിപ്പ് നല്‍കാനുള്ള
സംവിധാനം
1497.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ഷംതോറും
മത്സ്യബന്ധനത്തിനിടെ
കടലില്‍ ജീവന്
പൊലിയുന്നവരുടെ ശരാശരി
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മത്സ്യബന്ധനത്തിനിടെ
അപകടത്തില്‍പ്പെടുന്നവരെ
രക്ഷിക്കാനായി
പ്രഖ്യാപിച്ച വാട്ടര്‍
ആംബുലന്‍സ്, തീരദേശ
വിമാനം എന്നീ
പദ്ധതികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(സി)
കടലിലെ
താപവ്യതിയാനങ്ങളെക്കുറിച്ച്
മത്സ്യത്തൊഴിലാളികള്‍ക്ക്
മുന്നറിയിപ്പ്
നല്‍കാനുള്ള സംവിധാനം
ഇപ്പോള്‍ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ആയത്
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(ഡി)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
കടലില്‍ സുരക്ഷ
ഒരുക്കുന്നതിന്
കൈക്കൊണ്ട നടപടികളും
ഭാവിയില്‍
കൈക്കൊള്ളാനുദ്ദേശിക്കുന്ന
നടപടികളും എന്താണെന്ന്
വ്യക്തമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
സമ്പൂര്‍ണ്ണ പാര്‍പ്പിടം
പദ്ധതി
1498.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
രഹിതരായ
മത്സ്യത്തൊഴിലാളികള്‍ക്ക്
സമ്പൂര്‍ണ്ണ
പാര്‍പ്പിടം
ലക്ഷ്യമാക്കി ഫിഷറീസ്
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ലെെഫ്
പദ്ധതിയില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ച്
നല്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഓഖി
ദുരന്തത്തില്‍ വീട്
നഷ്ടപ്പെട്ടവര്‍ക്ക്
ഭവന നിര്‍മ്മാണത്തിന്
പ്രത്യേക പദ്ധതിയും
പരിഗണനയും
നല്‍കുമോയെന്ന്
വ്യക്തമാക്കാമോ?
ഭൂതത്താന്‍കെട്ട്
മള്‍ട്ടി സ്പീഷ്യസ് ഇക്കോ
ഹാച്ചറി
1499.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലത്തെ
കീരംപാറ പഞ്ചായത്തില്‍
കൂരികുളം എന്ന സ്ഥലത്ത്
ഭൂതത്താന്‍കെട്ട്
മള്‍ട്ടി സ്പീഷ്യസ്
ഇക്കോ ഹാച്ചറി
പൂര്‍ണ്ണമായും
പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ;
(ബി)
ആവശ്യമായ
ഫണ്ട് ഉണ്ടായിട്ടും
ഹാച്ചറി പൂര്‍ണ്ണ
പ്രവര്ത്തനക്ഷമതയിലെത്തുവാന്
കഴിയാത്ത സാഹചര്യം
വിശദീകരിക്കുമോ;
(സി)
ഹാച്ചറികളുടെ
രണ്ടാംഘട്ട
പ്രവര്‍ത്തനം ഏത്
സ്റ്റേജിലാണെന്നും
എന്നത്തേക്ക്
പൂര്‍ത്തിയാക്കുവാന്‍
കഴിയുമെന്നും
വിശദമാക്കാമോ;
(ഡി)
ഹാച്ചറിയില്‍
നിന്നും പൂര്‍ണ്ണ
തോതില്‍ മത്സ്യോത്പദനം
എന്ന് ആരംഭിക്കുവാന്‍
കഴിയുമെന്ന്
അറിയിക്കുമോ?
പൊഴിയൂര്‍
യു പി എസിൽ ഫര്‍ണിച്ചര്‍
1500.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊഴിയൂര്‍ യു പി എസ്
-ല്‍ തീരദേശ വികസന
കോര്പ്പറേഷന്
നിര്‍മ്മിച്ച
കെട്ടിടത്തില്‍
കുട്ടികള്‍ക്ക്
ആവശ്യമായ സ്കൂള്‍
ഫര്‍ണിച്ചര്‍ നല്കാന്
എം എൽ എ നല്കിയ
നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് വിശദമാക്കുക;
(ബി)
പൊഴിയൂര്‍
യു പി എസ് -ല്‍ തീരദേശ
കോര്പ്പറേഷന് എത്ര
രൂപയുടെ സ്കൂള്‍
ഫര്‍ണിച്ചര്‍ ആണ്
വാങ്ങി നല്കാന്
ഉദ്ദേശിക്കുന്നത്;
(സി)
2018
മാര്‍ച്ചിനു മുന്‍പ്
സ്കൂള്‍ ഫര്‍ണിച്ചര്‍
നല്കാന് കഴിയുമോ
എന്ന് വ്യക്തമാക്കുമോ?
വിഴിഞ്ഞം
തുറമുഖം
1501.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളരെ
ആഴത്തിലുള്ള ഡ്രഡ്ജിംഗ്
മൂലം വിഴിഞ്ഞം
തുറമുഖത്തിന്റെ
നോര്‍ത്ത്
പ്രദേശങ്ങളില്‍
അടിത്തട്ട് മണ്ണ് മാറിയ
പാറക്കൂട്ടങ്ങള്‍, പാര്
മുതലായവ
പ്രത്യക്ഷമാകുകയും
അതില്‍ തട്ടി
മത്സ്യത്തൊഴിലാളികളുടെ
വല
മുറിഞ്ഞുപോകുന്നതിനാല്
അവര്‍ പട്ടിണിയിലും
ആശങ്കയിലുമാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവരെ
സഹായിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വിഴിഞ്ഞം
തുറമുഖവുമായി
ബന്ധപ്പെട്ട് അനുവദിച്ച
പാക്കേജ് പ്രകാരമുള്ള
ആനുകൂല്യങ്ങള്‍
വിഴിഞ്ഞം നോര്‍ത്ത്
പ്രദേശത്തെ കരമടി
തൊഴിലാളികള്‍ക്കു കൂടി
അനുവദിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
ഫിഷറീസ്
ഫണ്ടുപയോഗിച്ചുള്ള റോഡ്
നിര്‍മ്മാണം
1502.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം ഉള്‍നാടന്‍
മത്സ്യത്തൊഴിലാളികള്‍
താമസിക്കുന്ന
കേന്ദ്രങ്ങളിലേക്ക്,ഫിഷറീസ്
ഫണ്ടുപയോഗിച്ച് റോഡ്
നിര്‍മ്മാണത്തിനായി
കോഴിക്കോട് ജില്ലയില്‍
അനുവദിച്ച
പ്രവൃത്തികളുടെ
വിശദാംശം ലഭ്യമാക്കുമോ?
ഏലത്തൂരിലെ
തീരദേശ റോഡുകള്‍ക്ക്
അനുവദിച്ച തുക
1503.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍
കോഴിക്കോട് ജില്ലയിലെ
ഏലത്തൂര്‍
നിയോജകമണ്ഡലത്തില്‍
എത്ര തീരദേശ
റോഡുകള്‍ക്ക് തുക
അനുവദിച്ചിട്ടുണ്ട്എന്ന്
വ്യക്തമാക്കുമോ;
(ബി)
അപ്രകാരം
തുക അനുവദിക്കപ്പെട്ട
റോഡുകള്‍
ഏതെല്ലാമെന്നും
അവയ്ക്ക് അനുവദിച്ച
തുകയെത്രയെന്നും അവയുടെ
പ്രവര്‍ത്തന
പുരോഗതിയെന്തെന്നും
വ്യക്തമാക്കാമോ?
ഓഖി
ചുഴലിക്കാറ്റ്
1504.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റില്‍പെട്ട്
കേരളത്തില്‍ നിന്നും
എത്ര
മത്സ്യതൊഴിലാളികളാണ്
മരണമടഞ്ഞതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇനി
എത്ര
മത്സ്യതൊഴിലാളികളെപ്പറ്റിയുള്ള
വിവരങ്ങള്‍
ലഭ്യമാകാനുണ്ട്;
(സി)
ഇവര്‍ക്ക്
കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകള്‍
എന്തെല്ലാം സഹായങ്ങളാണ്
പ്രഖ്യാപിച്ചിട്ടുള്ളത്;
ഇവ വിതരണം ചെയ്തോ;
(ഡി)
ഓഖി
ദുരന്തത്തിനുശേഷം
കടലില്‍ പോകുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
കാലാവസ്ഥാ
മുന്നറിയിപ്പ്
നല്‍കാനുള്ള എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
വിവിധ
ഏജന്‍സികള്‍ നല്കുന്ന
കാലാവസ്ഥാ വിവരങ്ങള്‍
ഏകോപിപ്പിച്ച്
കൃത്യതയോടെ
മത്സ്യത്തൊഴിലാളികളെ
അറിയിക്കുന്നതിനുള്ള
സമ്പ്രദായം
സമയബന്ധിതമായി
നടപ്പിലാക്കാന്‍
ശ്രമിക്കുമോ?
ഓഖി
ചുഴലിക്കാറ്റ്
1505.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര
മത്സ്യത്തൊഴിലാളികളുടെ
ജീവന് ഓഖി
ചുഴലിക്കാറ്റ് മൂലം
നഷ്ടപ്പെട്ടിട്ടുണ്ട്;
എത്ര പേര്‍ക്ക്
അംഗവൈകല്യം
വന്നിട്ടുണ്ട്;
ഇവര്‍ക്ക് സര്‍ക്കാര്‍
എന്തെങ്കിലും ധനസഹായം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
എന്തെങ്കിലും ജാഗ്രത
നിര്‍ദ്ദേശങ്ങള്‍
കേന്ദ്ര
കാലാവസ്ഥ-പരിസ്ഥിതി-ആഭ്യന്തര
മന്ത്രാലയങ്ങള്‍
സംസ്ഥാനത്തിന്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ദുരന്തനിവാരണ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതില്‍
റവന്യൂ വകുപ്പിന്റെ
ഭാഗത്തു നിന്നും
ഫിഷറീസ് വകുപ്പിന്റെ
ഭാഗത്തു നിന്നും
വേണ്ടത്ര ജാഗ്രത
ഉണ്ടായില്ലെന്ന ആരോപണം
പരിശോധിക്കുമോ;
(ഡി)
ഓഖി
ചുഴലിക്കാറ്റ്
സംബന്ധിച്ച് ഫിഷറീസ്
വകുപ്പ് എന്തെങ്കിലും
ജാഗ്രത
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്നായിരുന്നു അത്
നല്‍കിയത്;
വ്യക്തമാക്കുമോ?
ഓഖി
ചുഴലിക്കാറ്റ് മത്സ്യബന്ധന
മേഖലയില്‍ ഉണ്ടാക്കിയ നഷ്ടം
1506.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റ്
ദുരന്തത്തില്‍
മത്സ്യബന്ധന മേഖലയില്‍
ഉണ്ടായ നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഓഖി
ദുരന്തബാധിത
കുടുംബങ്ങളുടെ
പുനരധിവാസത്തിന്
ഫിഷറീസ് വകുപ്പ്
തയ്യാറാക്കിയ
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
മത്സ്യബന്ധനോപകരണങ്ങള്‍
നഷ്ടപ്പെട്ടവര്‍ക്ക്
അര്‍ഹമായ
സാമ്പത്തികസഹായം
നല്കാന് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദീകരിക്കുമോ?
ഓഖി
ദുരന്തം
1507.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റില്‍പ്പെട്ട്
തിരുവനന്തപുരം
ജില്ലയില്‍ എത്ര പേര്
മരണപ്പെട്ടു;
നിയോജകമണ്ഡലാടിസ്ഥാനത്തിലുളള
കണക്ക് വിശദമാക്കാമോ;
(ബി)
എത്ര
മത്സ്യത്തൊഴിലാളികളെ
കാണാതായിട്ടുണ്ട്;
പരിക്കേറ്റവരുടെ വിവരം
ശേഖരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മൃതദേഹങ്ങള്‍
തിരിച്ചറിയുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
ദുരന്തത്തില്‍പ്പെട്ടവര്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
പ്രഖ്യാപിച്ചിട്ടുളളത്?
ആശ്രിതര്‍ക്ക്
നല്കുന്ന നഷ്ടപരിഹാരം
1508.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റില്‍പ്പെട്ട്
മരിച്ചവരുടെ
ആശ്രിതര്‍ക്ക് എത്ര
രൂപയാണ് മൽസ്യബന്ധന
തുറമുഖ വകുപ്പ്
നഷ്ടപരിഹാരമായി
നല്‍കുന്നത്;
(ബി)
നഷ്ടപരിഹാര
തുക എത്ര പേര്‍ക്ക്
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ന്യൂമാഹി
മത്സ്യ ബന്ധന കേന്ദ്രത്തിലെ
ലാന്റിംഗ് ജെട്ടിയുടെ
നിർമ്മാണം
1509.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരി
നിയോജക മണ്ഡലത്തില്‍
ന്യൂമാഹി മത്സ്യ ബന്ധന
കേന്ദ്രത്തിലെ
സുനാമിയില്‍ തകര്‍ന്ന
ലാന്റിംഗ് ജെട്ടിയുടെ
നിർമ്മാണം നബാര്‍ഡ്
പദ്ധതിയിൽ
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നതിനുവേണ്ടി
എസ്റ്റിമേറ്റടക്കമുള്ള
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ
പൂര്‍ത്തീകരണത്തിനുള്ള
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വികരിക്കുമോ?
കായംകുളം
ഫിഷിംഗ് ഹാര്‍ബറിന്റെ വികസനം
1510.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
ഫിഷിംഗ് ഹാര്‍ബറില്‍
അടിക്കടിയുണ്ടാകുന്ന
അപകടങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഹാര്‍ബറിലെ
ബ്രേക്ക് വാട്ടര്‍
സംവിധാനം തകര്‍ന്ന്
പാറകള്‍ കടലില്‍ ചിതറി
കിടക്കുന്നത്
പരിഹരിക്കുന്നതിന്
പദ്ധതി തയ്യാറാക്കുമോ;
വിശദാംശം നല്‍കുമോ;
(സി)
വാര്‍ഫിന്റെ
നീളം വര്‍ദ്ധിപ്പിച്ച്
സിഗ്നല്‍ ലൈറ്റുകള്‍
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഹാര്‍ബറിന്റെ
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ഇപ്പോള്‍
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പുതിയങ്ങാടി
മത്സ്യബന്ധന തുറമുഖം
1511.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
പുതിയങ്ങാടി
മത്സ്യബന്ധന തുറമുഖ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പരിസ്ഥിതി
പഠനവും സി .ഡബ്ലിയു.
പി. ആർ. എസ് ന്റെ
മാതൃകാപഠനവും
പൂര്‍ത്തിയായോ;
വിശദാംശം നല്‍കുമോ?
മത്സ്യബന്ധന
തുറമുഖങ്ങളുടെ വികസനത്തിനായി
ആവിഷ്ക്കരിച്ച പദ്ധതികള്‍
1512.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.വി.
കെ. സി. മമ്മത് കോയ
,,
കെ.ജെ. മാക്സി
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ
മത്സ്യബന്ധന
തുറമുഖങ്ങളുടെ
വികസനത്തിനായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
ഏതൊക്കെയാണ്;
(ബി)
പ്രസ്തുത
പദ്ധതി നടത്തിപ്പിലെ
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(സി)
ഏതെല്ലാം
മത്സ്യബന്ധന
തുറമുഖങ്ങളുടെ
പുനരുദ്ധാരണമാണ്
നിലവില്‍
നടന്നുകൊണ്ടിരിക്കുന്നത്;
(ഡി)
സംസ്ഥാനത്ത്
പുതിയ മത്സ്യബന്ധന
തുറമുഖങ്ങളുടെ
സാധ്യതകള്‍
ആരാഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ചെറുവത്തൂര്‍
ഫിഷിങ്ങ് ഹാര്‍ബറിന്റെ
പ്രവര്‍ത്തനം
1513.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പ്രധാന
മത്സ്യബന്ധന തുറമുഖമായ
ചെറുവത്തൂര്‍ ഫിഷിങ്ങ്
ഹാര്‍ബറിന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
തുറമുഖത്തിലൂടെ
കൂടുതല്‍ മത്സ്യബന്ധന
ബോട്ടുകള്‍ക്കും
വള്ളങ്ങള്‍ക്കും
സൗകര്യപ്രദമാകുന്ന
തരത്തില്‍ തുറമുഖ
ഡ്രഡ്ജ്ജിങ്
ഉള്‍പ്പെടെയുള്ള
പദ്ധതികള്‍
നടപ്പിലാക്കുമോ;
എങ്കില്‍
വ്യക്തമാക്കാമോ?
പൂന്തുറ-വലിയതുറ
ഫിഷിംഗ് ഹാര്‍ബറുകള്‍
1514.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റിൽ
പ്രഖ്യാപിച്ചിരുന്ന
തിരുവനന്തപുരം
ജില്ലയിലെ
പൂന്തുറ-വലിയതുറ
ഫിഷിംഗ് ഹാര്‍ബറുകള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദീകരിക്കാമോ;
(ബി)
മത്സ്യബന്ധനം
സുഗമമാക്കുന്നതിന്
പാരിസ്ഥിതിക പഠനം,
മാതൃകാപഠനം എന്നിവ
പൂര്‍ത്തീകരിച്ച് ഈ
മത്സ്യബന്ധന
തുറമുഖങ്ങള്‍
യാഥാര്‍ത്ഥ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കശുവണ്ടി
മേഖലയുടെ പുനരുദ്ധാരണം
1515.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.എന്‍.
വിജയന് പിള്ള
,,
എം. മുകേഷ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
മേഖലയുടെ
പുനരുദ്ധാരണത്തിനായി
എന്തെല്ലാം നവീന
പദ്ധതികളാണ്
ആവിഷ്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
അസംസ്കൃത
കശുവണ്ടിക്ക് നിലവില്‍
എത്ര ശതമാനം ഇറക്കുമതി
നികുതിയാണ്
കേന്ദ്രസര്‍ക്കാര്‍
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
കശുവണ്ടി
മേഖലയെ ദോഷകരമായി
ബാധിക്കുന്ന പ്രസ്തുത
നികുതി ഒഴിവാക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
(ഡി)
വിയറ്റ്നാമുമായുള്ള
സ്വതന്ത്ര
കച്ചവടക്കരാര്‍
നടപ്പിലായാല്‍,
വിയറ്റ്നാം കശുവണ്ടി
കുറഞ്ഞ വിലയ്ക്ക്
വിപണിയിലെത്തുകയും
ആഭ്യന്തര വിപണി
തകരുകയും
ചെയ്യുമെന്നതിനാല്‍
പ്രസ്തുത കരാര്‍
റദ്ദാക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?