എറവ്
റ്റി.എഫ്.എം. എല്‍.പി.സ്കുള്
1241.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശൂര്‍
ജില്ലയിലെ അരിമ്പൂര്‍
പഞ്ചായത്തിലെ എറവ്
റ്റി.എഫ്.എം.എല്‍.പി.സ്കുള്
സര്‍ക്കാര്‍
ഏറ്റെടുക്കണമെന്ന്
ആവശ്യപ്പെട്ട് സ്റ്റാഫ്
മാനേജ്മെന്റ്
നല്‍കിയിട്ടുള്ള
നിവേദനത്തിന്മേല്
18.12.2017ലെ
4717/17/M(Edn)
നമ്പരായി പൊതു
വിദ്യാഭ്യാസ
ഡയറക്ടര്‍ക്ക്
നല്‍കിയിട്ടുള്ള
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ച നടപടി
സംബന്ധിച്ച
വിശദാംശങ്ങള്‍
നല്‍കാമോ?
പ്രീ-പ്രൈമറികള്‍ക്ക്
സര്‍ക്കാര്‍ അംഗീകാരം
1242.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളില്‍
2012 ആഗസ്റ്റ്
മാസത്തിനുശേഷം
ആരംഭിച്ചിട്ടുള്ള
പ്രീ-പ്രൈമറികള്‍ക്ക്
സര്‍ക്കാര്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയതിന്
അംഗികാരം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(ബി)
2012
ആഗസ്റ്റിനുശേഷമുള്ള,
അംഗീകാരം ലഭിക്കാത്ത
പ്രീ-പ്രൈമറി
വിദ്യാലയങ്ങളിലെ
അദ്ധ്യാപകര്‍ക്കും
ആയമാര്‍ക്കും വളരെ
തുച്ഛമായ വേതനമാണ്
അദ്ധ്യാപകരക്ഷകര്ത്ത്യ
സമിതി കൾ നല്‍കുന്നത്
എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത്തരം
പ്രീ-പ്രൈമറികള്‍ക്ക്
അംഗീകാരം
നല്കി,ജീവനക്കാർക്ക്
മാന്യമായ ശമ്പളം
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
എല്‍.പി.,
യു.പി. സ്കൂളുകളിലെ
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം
1243.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്‍.പി., യു.പി.
സ്കൂളുകളില്‍
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതത്തിന്
മാനദണ്ഡങ്ങള്‍
നിലവിലുണ്ടോ; എങ്കിൽ
ആയത് വിശദീകരിക്കുമോ;
(ബി)
വിദ്യാര്‍ത്ഥികളുടെ
എണ്ണം തീരെ കുറവായതും
അതിന് ആനുപാതികമല്ലാത്ത
തരത്തില്‍
അദ്ധ്യാപകരുടെ എണ്ണം
കൂടുതലായതുമായ
സ്കൂളുകള്‍
നിലവിലുണ്ടോ;
(സി)
അദ്ധ്യാപക-വിദ്യാര്‍ത്ഥി
അനുപാതം പാലിക്കാതെ
പ്രവര്‍ത്തിക്കുന്ന
സര്‍ക്കാര്‍ എല്‍.പി,
യു.പി സ്കൂളുകളുടെ
പട്ടിക,
വിദ്യാര്‍ത്ഥികളുടെയും
അദ്ധ്യാപകരുടെയും എണ്ണം
സഹിതം ലഭ്യമാക്കുമോ;
(ഡി)
അടുത്തടുത്ത
പ്രദേശങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ഇത്തരത്തിലുള്ള
സ്കൂളുകളെ
സംയോജിപ്പിച്ച് ഒറ്റ
വിദ്യാലയമാക്കി മാറ്റി
ചെലവ് ചുരുക്കുന്നതിനും
മെച്ചപ്പെട്ട അധ്യയനം
നല്‍കുന്നതിനും നടപടി
സ്വീകരിക്കുമോ?
എയ്ഡഡ്
സ്കൂളുകുളിലെ പ്രീ-പ്രൈമറി
അധ്യാപികമാരുടെ ശമ്പളം
1244.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകുളിലെ
പ്രീ-പ്രൈമറി
അധ്യാപികമാര്‍ക്ക്
നിലവില്‍ ശമ്പളം നല്കി
വരുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എത്ര എയ്ഡഡ് സ്കൂൾ
പ്രീ-പ്രൈമറി
അധ്യാപികമാര്‍ക്ക്
ശമ്പളം നല്കി
വരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ മാനദണ്ഡം
എന്താണെന്ന്
അറിയിക്കുമോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത
അധ്യാപികമാര്‍ക്ക്
ശമ്പളം നല്‍കുന്നതിനുളള
നടപടികൾ സ്വീകരിക്കുമോ?
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
1245.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
തുടങ്ങുന്നതിന്
വിദ്യാഭ്യാസ
വകുപ്പിന്റെ അനുമതി
ലഭിക്കേണ്ടതുണ്ടോ;
(ബി)
എങ്കില്‍
പയ്യന്നൂര്‍
മണ്ഡലത്തിലെ
പെരിങ്ങോത്ത്
തുടങ്ങുമെന്ന്
പ്രഖ്യാപിച്ച മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
തുടങ്ങുന്നതിന്
ആവശ്യമായ അനുമതി
നല്കുന്ന നടപടികള്‍
ഏത് വരെ ആയെന്ന്
വിശദമാക്കാമോ?
സംസ്ഥാന
സ്കൂള്‍ കലോത്സവത്തിലെ വ്യാജ
അപ്പീലുകള്‍
1246.
ശ്രീ.പി.ടി.
തോമസ്
,,
സണ്ണി ജോസഫ്
,,
വി.ഡി.സതീശന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യുണെസ്കോയുടെ
ലോക പൈതൃക
പട്ടികയിലേയ്ക്ക്
സംസ്ഥാന സ്കൂള്‍
കലോത്സവത്തെ
എത്തിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
വര്‍ഷത്തെ സംസ്ഥാന
സ്കൂള്‍ കലോത്സവത്തിന്
ബാലാവകാശ കമ്മീഷന്റെ
വ്യാജ അപ്പീല്‍
ഉപയോഗിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
ഇതു
സംബന്ധിച്ച വിജിലന്‍സ്
അന്വേഷണത്തില്‍
വ്യാജമായി അപ്പീല്‍
ഉണ്ടാക്കുന്ന ലോബി
പ്രവര്‍ത്തിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ഈ
വര്‍ഷം ബാലാവകാശ
കമ്മീഷന്റേതായും
ലോകായുക്തയുടേതായും
എത്ര അപ്പീലുകള്‍
വീതമാണ് ലഭിച്ചത്;
അപ്പീലുകള്‍
കുറയ്ക്കുന്നതിനായി
ഹൈക്കോടതിയെ
സമീപിക്കുവാന്‍
ആലോചിക്കുന്നുണ്ടോ;
(ഇ)
കഴിഞ്ഞ
വര്‍ഷവും വ്യാജ
അപ്പീലുകള്‍
ഉണ്ടായിരുന്നു എന്ന
പരാതിയിന്മേല്
അന്വേഷണം
നടത്തിയിരുന്നുവോ;
വ്യാജ അപ്പീൽലോബികളെ
നിയമത്തിന്റെ മുന്നില്‍
കൊണ്ടുവന്ന്
മാതൃകാപരമായി
ശിക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ബിരുദവും
ബിരുദാനന്തര ബിരുദവും ഉള്ള
അപ്പര്‍ പ്രൈമറി അദ്ധ്യാപകർ
1247.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഹൈസ്കൂളുകളിലെ അപ്പര്‍
പ്രൈമറി വിഭാഗം
അദ്ധ്യാപകരില്‍ ബിരുദം,
ബിരുദാനന്തര ബിരുദം
എന്നിവയുള്ളവരുടെ ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ബിരുദ,
ബിരുദാനന്തര ബിരുദ
തലങ്ങളില്‍ പഠിച്ച
പ്രധാന വിഷയം
പഠിപ്പിക്കുന്നതിന്
പകരം ഇതര വിഷയങ്ങള്‍
പഠിപ്പിക്കുന്നതിന്
ഇവര്‍
നിര്‍ബന്ധിതരാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിശ്ചിത
വിഷയങ്ങളില്‍ ബിരുദം,
ബിരുദാനന്തര ബിരുദം
എന്നിവയുള്ള പ്രൈമറി
വിഭാഗം
അദ്ധ്യാപകര്‍ക്ക് ആദ്യ
പരിഗണന നല്‍കിക്കൊണ്ട്
മികച്ച അദ്ധ്യയനം
സാധ്യമാക്കുന്നതിന്
നടപടി സ്വീകരിക്കാമോ?
കൊടശ്ശേരി
ജി.എം.എല്‍.പി. സ്കൂള്‍
കെട്ടിട നിര്‍മ്മാണം
1248.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
പാണ്ടിക്കാട് കൊടശ്ശേരി
ജി.എം.എല്‍.പി. സ്കൂള്‍
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
4278/2017/VIP/M(Edn)
നമ്പര്‍ നിവേദനം
എന്നാണ്
പൊതുവിദ്യാഭ്യാസ
വകുപ്പു സെക്രട്ടറിക്ക്
നല്‍കിയത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
നിവേദനം സെക്രട്ടറിയുടെ
ഓഫിസില്‍ സ്വീകരിച്ച
തീയതിയും അത് തപാല്‍
സെക്ഷന്‍ നല്കിയ
തീയതിയും
വ്യക്തമാക്കാമോ;
(സി)
നിവേദനത്തിന്മേല്
നാളിതുവരെ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
ഇതുമായി ബന്ധപ്പെട്ട
ഫയലിന്റെ വിശദാംശം
നല്‍കുമോ;
(ഡി)
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
കെട്ടിട നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ?
കോഴിക്കോട്
ജില്ലയിലെ പ്രീപ്രൈമറി
ടീച്ചര്‍മാരുടെ തസ്തികകള്‍
1249.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ പ്രീപ്രൈമറി
ടീച്ചര്‍മാരുടെ എത്ര
തസ്തികകള്‍ എന്ന്
മുതല്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഓരോ
തസ്തികയും ഒഴിഞ്ഞു
കിടക്കുന്ന വിവരം എ.ഇ.ഒ
ഓഫീസില്‍ നിന്നും
ഡി.ഇ.ഒ, ഡി.ഡി.ഇ
ഓഫീസുകളിലേയ്ക്ക്
ഏതെല്ലാം തീയതികളിലാണ്
അറിയിച്ചത്;
(സി)
ഒഴിഞ്ഞു
കിടക്കുന്ന
തസ്തികകളില്‍ എന്ന്
മുതല്‍ ഏതു
മാനദണ്ഡപ്രകാരമാണ്
അദ്ധ്യാപകരെ
നിയമിച്ചതെന്ന്
വിശദമാക്കുമോ?
ഭരണിക്കാവ്
ഗവണ്മെന്റ് യു.പി.എസ്-ലെ
പദ്ധതിയുടെ പുരോഗതി
1250.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
എല്‍.പി, യു.പി
സ്കൂളുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതുമായി
ബന്ധപ്പെട്ട
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അടിസ്ഥാന സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനുവേണ്ടി
കായംകുളം മണ്ഡലത്തില്‍
നിന്നും
നിര്‍ദ്ദേശിക്കപ്പെട്ട
ഭരണിക്കാവ് ഗവണ്മെന്റ്
യു.പി.എസ്-ലെ
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ?
പ്രീപ്രൈമറി
അധ്യാപകരുടെയും ആയമാരുടെയും
സേവന വേതന വ്യവസ്ഥകള്‍
1251.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രീപ്രൈമറി
അധ്യാപകരുടെയും
ആയമാരുടെയും സേവന വേതന
വ്യവസ്ഥകളന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവരുടെ
സേവന വേതന വ്യവസ്ഥകള്‍
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
പ്രീപ്രൈമറി
അധ്യാപകര്‍ക്കും
ആയമാര്‍ക്കും പ്രത്യേക
ശമ്പള സ്കെയില്‍
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ലാഭകരമല്ലാത്ത
സ്കൂളുകള്‍
1252.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
സര്‍ക്കാര്‍ സ്കൂളുകള്‍
ലാഭകരമല്ലാത്ത
ഗണത്തില്‍പെടുത്തി
പ്രവര്‍ത്തനം
അവസാനിപ്പിച്ചിട്ടുണ്ടെന്ന്
ജില്ല,എല്‍.പി, യു.പി,
എച്ച്.എസ് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പ്രവര്‍ത്തനം
നിലച്ച സ്കൂളുകളില്‍
വിദ്യാഭ്യാസ
വകുപ്പിന്റെ ഓഫീസുകള്‍
പ്രവര്‍ത്തിപ്പിക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
(സി)
വകുപ്പിന്
സ്വന്തമായി
കെട്ടിടങ്ങള്‍ ഉള്ള
സ്ഥലങ്ങളില്‍
ഒഴിഞ്ഞുകിടക്കുന്ന
കെട്ടിടങ്ങളും മറ്റും
സഹകരണ വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
നടത്തുന്നതിനായി ലീസിന്
നല്കുവാന് നടപടി
സ്വീകരിക്കുമോ?
പെന്ഷന് ആനുകൂല്യങ്ങള്‍
നല്കാന് നടപടി
1253.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
റവന്യൂ ജില്ല
വിദ്യാഭ്യാസ ഓഫീസിലെ
എ.ഒ ആയിരുന്ന ശ്രീ.
ജയകുമാറിന്
30.09.2016-ലെ കേരളാ
അഡ്മിനിസ്ട്രേററീവ്
ട്രൈബ്യൂണലിന്റെ ഒ.എ.
92/2016 നമ്പർ ഉത്തരവ്
അനുസരിച്ച് 2
മാസത്തിനുള്ളില്‍
പെന്ഷന്
ആനുകൂല്യങ്ങള്‍
നല്കാന് വിധി
ഉണ്ടായിട്ടും ആയത്
നടപ്പാക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവ്
നടപ്പാക്കാത്തതിനാല്‍
ശ്രീ. ജയകുമാര്‍ ബഹു.
ഹെെക്കോടതിയില്‍ ഒ.എ.
963/17 പ്രകാരം
പെറ്റീഷന് നല്കി 8
മാസം കഴിഞ്ഞിട്ടും
സര്‍ക്കാരിന്റെ ഭാഗത്ത്
നിന്ന് മറുപടി ഫയല്‍
ചെയ്യാതിരുന്നിട്ടുണ്ടോ;
എങ്കിൽ കാരണം
വ്യക്തമാക്കുമോ;
(സി)
ശ്രീ.
ജയകുമാറിന് പെന്ഷന്
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
ശ്രീമതി
നുസൈബ. യ്ക്ക് സ്ഥിരനിയമനം
നൽകാൻ നടപടി
1254.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശ്രീമതി
നുസൈബ.ഡി, പാലക്കല്‍
ഹൗസ്, പൈങ്കണ്ണൂര്‍
വളാഞ്ചേരി, മലപ്പുറം
എന്നയാളുടെ അപേക്ഷ
പൊതുവിദ്യാഭ്യാസ
വകുപ്പിന്
ലഭിച്ചിട്ടുണ്ടോ;
(ബി)
പൂര്‍ണ്ണ
അന്ധയായ ഇവര്‍ ഇപ്പോള്‍
ജോലി നോക്കുന്ന
കുന്നംകുളം ഗവണ്മെന്റ്
അന്ധവിദ്യാലയം ഹെഡ്
മാസ്റ്റര്‍ ടിയാള്‍ക്ക്
സ്ഥിരനിയമനം
നല്‍കണമെന്ന് കാണിച്ച്
നൽകിയ കത്ത്
പരിശോധിച്ചിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
പൊതുവിദ്യാഭ്യാസ
വകുപ്പിലുള്ള
R2/1134365/2017
നമ്പര്‍ ഫയലില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
മാനുഷിക
പരിഗണന നല്കി
ഇക്കാര്യത്തില്‍ അനുകൂല
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സംസ്ഥാന
സ്കൂള്‍ കലോത്സവം
1255.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്കൂള്‍ കലോത്സവവും
വേദികളും സ്കൂള്‍തലം
മുതൽ സംസ്ഥാന തലം വരെ
ശുദ്ധീകരിക്കാനും
സംശുദ്ധമാക്കാനുമായി ഇൗ
സര്‍ക്കാര്‍ എന്തു
നടപടികള്‍ നാളിതുവരെ
സ്വീകരിച്ചു ;
അതിനായുള്ള
തുടര്‍നടപടികളും
വ്യക്തമാക്കുമോ;
(ബി)
കലോത്സവങ്ങളിലെ
അപ്പീല്‍ അവകാശം
ദുരുപയോഗപ്പെടുത്തുന്ന
പ്രവണത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കലോത്സവങ്ങളില്‍
ഏതെല്ലാം മേഖലകളിലാണ്
അപ്പീല്‍
പ്രവാഹമുണ്ടാകുന്നതെന്നും
അഴിമതി
നടക്കുന്നതെന്നും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
2017
- 18 ലെ
കലോത്സവത്തില്‍
ബാലാവകാശ കമ്മീഷന്റെ
പേരില്‍ എത്ര
അപ്പീലുകള്‍ ലഭിച്ചു;
ഇതില്‍ വ്യാജ
അപ്പീലുകള്‍ എത്ര;
ഇതില്‍ കമ്മീഷന്
ഉദ്യോഗസ്ഥര്‍ക്കു
പങ്കുണ്ടോ;
കുറ്റക്കാര്‍ എന്ന്
കണ്ടെത്തിയവര്‍
ആരെല്ലാം; എന്നിവ
വ്യക്തമാക്കുമോ;
(ഇ)
ഇവ
തടയുവാനായി ഇൗ
സര്‍ക്കാര്‍
സ്വീകരിക്കുവാന്‍
പോകുന്ന
തുടര്‍നടപടികള്‍
എന്തെല്ലാം എന്നു
വ്യക്തമാക്കുമോ?
താനൂര്‍
ദേവ്ധാര്‍ ജി.എൽ.പി.
സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാൻ
നടപടി
1256.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
ദേവ്ധാര്‍
ജി.എച്ച്.എസ്.എസ് ലെ
യു.പി വിഭാഗം
വേര്‍പെടുത്തി
ചുറ്റുമുള്ള മൂന്ന്
ജി.എൽ.പി. സ്കൂളുകള്‍
അപ്ഗ്രേഡ് ചെയ്യുന്ന
വിഷയം പരിഗണനയിലുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് സ്കൂള്‍ പി
ടി എ. യും വികസന
സമിതിയും സമര്‍പ്പിച്ച
അപേക്ഷയില്‍
എന്തെങ്കിലും നടപടിയോ
തീരുമാനമോ
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ദേവ്ധാര്‍
സ്കൂളിന്റെയും സമീപത്തെ
ഫീഡിംഗ് സ്കൂളുകളായ
ജി.എൽ.പി
സ്കുളുകളുടെയും നിലവാരം
ഉയര്‍ത്താൻ
സഹായകമാവുന്ന
മേൽനടപടിക്ക് അനുവാദം
നൽകുവാൻ അടിയന്തരനടപടി
സ്വീകരിക്കുമോ?
ഈസ്റ്റ്
ചാലക്കുടി ഗവണ്മെന്റ്
ഗേള്‍സ് ഹൈസ്ക്കൂള്
കോമ്പൗണ്ടില്‍
പെണ്‍കുട്ടികള്‍ക്കായി
ഹോസ്റ്റല്‍
1257.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈസ്റ്റ്
ചാലക്കുടി ഗവണ്മെന്റ്
ഗേള്‍സ് ഹൈസ്ക്കൂള്
കോമ്പൗണ്ടില്‍
പെണ്‍കുട്ടികള്‍ക്കായി
ഹോസ്റ്റല്‍
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
പ്രസ്തുത നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഹോസ്റ്റല്‍
നിര്‍മ്മാണം
എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വെളിപ്പെടുത്താമോ?
സ്കൂളുകള്‍
മികവിന്റെ കേന്ദ്രമാക്കല്‍
പദ്ധതി
1258.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ബജറ്റില്‍ പ്രഖ്യാപിച്ച
സ്കൂളുകള്‍ മികവിന്റെ
കേന്ദ്രമാക്കല്‍
പദ്ധതിയില്‍ എലത്തൂര്‍
നിയോജകമണ്ഡലത്തില്‍
ഉള്‍പ്പെടുത്തിയ
സ്കൂളുകളില്‍ ഇതുമായി
ബന്ധപ്പെട്ടു നടന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദവിവരങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഈ
പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ നിന്നും മറ്റ്
ഓഫീസുകളില്‍ നിന്നും ഫയല്‍
നഷ്ടപ്പെട്ട സംഭവം
1259.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ നിന്നും
ബന്ധപ്പെട്ട മറ്റ്
ഓഫീസുകളില്‍ നിന്നും
ഫയല്‍ നഷ്ടപ്പെട്ടത്
സംബന്ധിച്ച്
എന്തെങ്കിലും പരാതികളോ
ഫയലുകളോ നിലവിലുണ്ടോ;
ഏതൊക്കെ ഓഫീസുകളില്‍
നിന്നാണ് ഫയലുകള്‍
നഷ്ടപ്പെട്ടത്; ഏതു
വിഷയവുമായി ബന്ധപ്പെട്ട
ഫയലുകളാണ്
നഷ്ടപ്പെട്ടത്; ഇത്
സംബന്ധിച്ച് വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(ബി)
നഷ്ടപ്പെട്ട
ഫയലുകള്‍
കണ്ടെത്തുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
സ്കൂള്‍ കലോത്സവവുമായി
ബന്ധപ്പെട്ട എത്ര
ഫയലുകള്‍
നഷ്ടപ്പെട്ടിട്ടുണ്ട്;
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(സി)
കലോത്സവവുമായി
ബന്ധപ്പെട്ട ഫയലുകള്‍
നഷ്ടപ്പെട്ടതിന്റെ
അടിസ്ഥാനത്തില്‍
വിദ്യാഭ്യാസ
ഡയറക്ടറേറ്റിലെ കലോത്സവ
വിഭാഗവും ഓഡിറ്റ്
വിഭാഗവും സ്വീകരിച്ച
നടപടികളുടെ വിശദമായ
വിവരവും അത് സംബന്ധിച്ച
ഫയലിന്റെ വിശദമായ
വിവരവും ലഭ്യമാക്കുമോ;
(ഡി)
മുന്കലോത്സവങ്ങളുടെ
കണക്കുകള്‍
ഹാജരാക്കുവാന്‍ പറഞ്ഞ
ഫയലുകളുടെ മുഴുവന്‍
കോപ്പികളും ഇത്
സംബന്ധിച്ച നോട്ട്
ഫയലുകളുടെ കോപ്പികളും
ലഭ്യമാക്കുമോ;
(ഇ)
കലോത്സവങ്ങളുടെ
മുന്‍കാല
കണക്കെടുത്തതില്‍
നിന്ന് എത്ര രൂപ
വിദ്യാഭ്യാസവകുപ്പിന്
നഷ്ടപ്പെട്ടതായി
കണ്ടെത്തിയിട്ടുണ്ട്;
സാമ്പത്തിക തിരിമറി
നടത്തിയ ഉദ്യോഗസ്ഥരുടെ
പേരില്‍ അച്ചടക്ക നടപടി
എടുത്തിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ബധിര
വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം
1260.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
സര്‍ക്കാര്‍ ബധിര
വിദ്യാലയങ്ങളില്‍
നിന്നും ഹയര്‍
സെക്കണ്ടറി/വി.എച്ച്.എസ്.ഇ.
പഠനം വിജയകരമായി
പൂര്‍ത്തിയാക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
ഉപരിപഠനത്തിനായി
സര്‍ക്കാര്‍
കോളേജുകളില്‍ പ്രത്യേക
ക്വോട്ട
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഇപ്രകാരം
പ്ലസ് ടു പഠനം
പൂര്‍ത്തിയാക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ഉപരിപഠന സാധ്യതകള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
ഡിഗ്രി
പഠനത്തിനായുള്ള
അഡ്മിഷന് സമയത്ത്
സാധാരണ
വിഭാഗക്കാര്‍ക്ക്
താരതമ്യേന മാര്‍ക്ക്
കൂടുതലായതിനാല്‍
അവര്‍ക്ക് മുന്‍ഗണന
കിട്ടുകയും ബധിര വിഭാഗം
വിദ്യാര്‍ത്ഥികള്‍
പിന്തള്ളപ്പെടുകയും
ചെയ്യുന്നത്
ഒഴിവാക്കാന്‍ വേണ്ട
നടപടി സ്വീകരിക്കുമോ?
എച്ച്
എസ് എസ് ടീച്ചര്‍ റാങ്ക്
ലിസ്റ്റിൽ നിന്നും നിയമനം
1261.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്
എസ് എസ് ടീച്ചര്‍
റാങ്ക് ലിസ്റ്റിന്റെ
കാലാവധിക്കുള്ളില്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട മുഴുവൻ
ഒഴിവുകളിലും നിയമനം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിഷയം
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
റാങ്ക് ലിസ്റ്റിന്റെ
കാലാവധിക്കുള്ളില്‍
റിപ്പോര്‍ട്ട് ചെയ്ത
ഒഴിവുകളിൽ നിയമനം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ ?
ഹയര്‍
സെക്കണ്ടറി ടീച്ചര്‍
തസ്തികക്ക് വേണ്ട അധിക യോഗ്യത
1262.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദി
ഇംഗ്ലീഷ് ആൻഡ് ഫോറിൻ
ലാംഗ്വേജ്
യൂണിവേഴ്സിറ്റി (EFLU)
നടത്തുന്ന പി.ജി
ഡിപ്ലോമ ഇൻ
കമ്മ്യൂണിക്കേറ്റീവ്
ഇംഗ്ലീഷ് എന്ന കോഴ്സ്
ഏതെങ്കിലും
ഹയര്‍സെക്കണ്ടറി
ടീച്ചര്‍ തസ്തികക്ക്
വേണ്ട അധിക യോഗ്യതയായി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
എച്ച്.എസ്.എസ്.റ്റി.
(കമ്മ്യൂണിക്കേറ്റിവ്
ഇംഗ്ലീഷ്)
തസ്തികയിലേക്ക്
അപേക്ഷിക്കുന്നതിന്
നിലവില്‍
നിഷ്കര്‍ഷിച്ചിട്ടുള്ള
യോഗ്യതകള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
തസ്തികയിലേക്ക്
അപേക്ഷിക്കുന്നതിന്
അംഗീകൃത
സര്‍വ്വകലാശാലകളില്‍
നിന്നും പി.ജി ഡിപ്ലോമ
ഇൻ കമ്മ്യൂണിക്കേറ്റീവ്
ഇംഗ്ലീഷ് കോഴ്സ്
പൂര്‍ത്തിയാക്കിയവര്‍ക്ക്
മുന്‍ഗണന നല്‍കണമെന്ന്
കാണിച്ച് നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
അതിന്മേല് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കുമോ?
ഹയര്‍
സെക്കണ്ടറി ബാച്ചുകള്‍
1263.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പല
ജില്ലകളിലും
പ്രത്യേകിച്ച് മലബാര്‍
മേഖലയില്‍
എസ്.എസ്.എല്‍.സി.
പാസാകുന്ന
വിദ്യാര്‍ത്ഥികളുടെ
എണ്ണത്തിന്
ആനുപാതികമായി ഹയര്‍
സെക്കണ്ടറി ബാച്ചുകള്‍
ഇല്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ഹയര്‍
സെക്കണ്ടറി പൊളിറ്റിക്കല്‍
സയന്‍സ് ജൂനിയര്‍ ടീച്ചർ
1264.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹയര്‍
സെക്കണ്ടറി
പൊളിറ്റിക്കല്‍
സയന്‍സ് ജൂനിയര്‍
ടീച്ചര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിൽ
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ട്;
(ബി)
ജില്ല
തിരിച്ചുള്ള കണക്കുകള്‍
ലഭ്യമാക്കാമോ?
ശ്രീമതി
തജ്നു റഹ്മാന്റെ അപേക്ഷ
1265.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ശ്രീമതി
തജ്നു റഹ്മാന് (HSST,
ബോട്ടണി, SMV, HSS,
Calicut) എന്നവരുടെ
അപേക്ഷ (കമ്പ്യൂട്ടര്‍
നമ്പര്‍ 2024724-T.
സെക്ഷന്‍, ജനറല്‍
എഡ്യൂക്കേഷന്‍
ഡിപ്പാര്‍ട്ട്മെന്റ്,
സെക്രട്ടറിയേറ്റ്)
നടപടി
പൂര്‍ത്തീകരിക്കുവാന്‍
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
ആയതിന്മേൽ അടിയന്തരമായി
നടപടി സ്വീകരിക്കുമോ?
കോതമംഗലം
സെന്റ് അഗസ്റ്റ്യന്‍സ്
ഗേള്‍സ് ഹയര്‍സെക്കന്ററി
സ്കൂള്‍
1266.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
സെന്റ് അഗസ്റ്റ്യന്‍സ്
ഗേള്‍സ്
ഹയര്‍സെക്കന്ററി
സ്കൂളിലെ 2015-16,
16-17, 17-18
വര്‍ഷങ്ങളിലെ അധ്യാപക
നിയമനങ്ങള്‍ക്ക്
ഇതുവരേയും അംഗീകാരം
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിയമനാംഗീകാരത്തിനുള്ള
തടസ്സങ്ങള്‍ എന്തെന്ന്
വിശദീകരിക്കാമോ;
മികവിന്റെ
കേന്ദ്രങ്ങളാക്കി മാറ്റുന്ന
വിദ്യാലയങ്ങള്‍
1267.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലപ്പുഴ
ജില്ലയില്‍ മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്ന
വിദ്യാലയങ്ങള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്താമോ;
മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്
സ്വീകരിച്ച നടപടികളുടെ
വിശദാംശവും ഓരോ
സ്ക്കൂളിന്റെ
എസ്റ്റിമേറ്റ് തുകയും
സര്‍ക്കാര്‍ അനുവദിച്ച
തുകയും വ്യക്തമാക്കുമോ;
(ബി)
കഴിഞ്ഞ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച 1000
വിദ്യാര്‍ത്ഥികള്‍ക്ക്
മുകളിലുളള
വിദ്യാലയങ്ങള്ക്കായുളള
3 കോടിയുടെ പദ്ധതിയില്‍
മാവേലിക്കര
മണ്ഡലത്തില്‍
ഉള്‍പ്പെട്ട ചുനക്കര
വി.എച്ച്.എച്ച്.എസ്.,
വളളികുന്നം
കെ.കെ.എം.എച്ച്.എസ്.എസ്.
എന്നീ സ്ക്കൂളുകള്‍ക്ക്
അനുമതി നല്‍കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശം
വ്യക്തമാക്കുമോ?
അവനവന്‍ചേരി
ഗവ.ഹൈസ്കൂളില്‍ ഹയര്‍
സെക്കണ്ടറി കോഴ്സ്
1268.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറ്റിങ്ങള്‍
മണ്ഡലത്തിലെ
അവനവന്‍ചേരി
ഗവ.ഹൈസ്കൂളില്‍ ഹയര്‍
സെക്കണ്ടറി കോഴ്സ്
അനുവദിക്കണമെന്ന അപേക്ഷ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആയതിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കുമോ;
(ബി)
ആറ്റിങ്ങള്‍
ഗവ. ഗേള്‍സ് ഹയര്‍
സെക്കന്ററി സ്കൂളില്‍
ബയോളജി സയന്‍സ് പ്ലസ്
ടു അനുവദിക്കാന്‍
നടപടി സ്വീകരിക്കുമോ?
മാരായമുട്ടം
ഹയര്‍ സെക്കണ്ടറി സ്കൂളിനെ
ഇന്റര്‍നാഷണല്‍ സ്കൂളായി
ഉയര്‍ത്തുന്നതിനുള്ള
നടപടികള്‍
1269.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
മാരായമുട്ടം ഹയര്‍
സെക്കണ്ടറി സ്കൂളിനെ
ഇന്റര്‍നാഷണല്‍
സ്കൂളായി
ഉയര്‍ത്തുന്നതിനുള്ള
നടപടികളുടെ നിലവിലെ
അവസ്ഥയെന്തെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഇക്കൊല്ലം ഏതെങ്കിലും
സ്കൂളുകളെ അന്താരാഷ്ട്ര
പദവിയിലേക്ക്
ഉയര്‍ത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ ആയതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളെ
മോഡല്‍ സ്കൂളുകളായി
ഉയര്‍ത്തുന്നതിനു
സ്വീകരിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ; പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
പാറശ്ശാല മണ്ഡലത്തിലെ
സ്കൂളുകള്‍
ഏതൊക്കെയാണെന്നുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ശാസ്ത്രപോഷിണി
ലാബ്
1270.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ 2016,
2017 വര്‍ഷങ്ങളില്‍
ശാസ്ത്രപോഷിണി ലാബ്
അനുവദിക്കുന്നതിന്
വേണ്ടി കായംകുളം
ഗേള്‍സ്
എച്ച്.എസ്.എസ്.,
പത്തിയൂര്‍ പഞ്ചായത്ത്
എച്ച്. എസ്
എന്നിവയ്ക്ക് 5 ലക്ഷം
രൂപ വീതം
അനുവദിച്ചിട്ടും
നാളിതുവരെ ഇതിന്റെ
ഭരണാനുമതി ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഭരണാനുമതി ഉടന്‍
ലഭ്യമാക്കുന്നതിനും
ശാസ്ത്രപോഷിണി ലാബ്
2018-19 അദ്ധ്യയന
വര്‍ഷത്തിന്റെ
ആരംഭത്തില്‍
സജ്ജമാക്കുന്നതിനും
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
2014-15
വര്‍ഷത്തിൽ ആരംഭിച്ച ഹയർ
സെക്കന്ററി ബാച്ചുകളുടെ
അംഗീകാരം
1271.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
വര്‍ഷം ആരംഭിച്ച
ഹയര്‍സെക്കണ്ടറി
ബാച്ചുകളില്‍ ഇനിയും
അംഗീകാരം ലഭിക്കാത്ത
സ്ക്കൂളുകളുടെ പ്ലസ്
വണ്‍ ബാച്ചുകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതിന്റെ
കാരണം വിശദമാക്കുമോ;
(സി)
ഇവയ്ക്ക്
അംഗീകാരം
ലഭിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
നടുവില്‍
ഗവണ്മെന്റ് പോളിടെക്കനിക്ക്
1272.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടുവില്‍
ഗവണ്മെന്റ്
പോളിടെക്നിക്ക് വരുന്ന
അദ്ധ്യയന
വര്‍ഷമെങ്കിലും
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
എ
ഐ സി ടി ഇ മാനദണ്ഡ
പ്രകാരം
പോളിടെക്നിക്കിന്
ആവശ്യമായ സ്ഥലം
ടെക്നിക്കല്‍
ഹൈസ്കൂളിന് നീക്കിവച്ച
സ്ഥലത്തില്‍ നിന്നും
ഉടമാവകാശം കൈമാറാന്‍
മുൻ യു ഡി എഫ്
ഗവണ്മെന്റ് കൈകൊണ്ട
തീരുമാനം നടപ്പിലായോ;
(സി)
ഇല്ലെങ്കില്‍
കാരണം എന്താണെന്ന്
വിശദമാക്കാമോ ?
സ്ക്കൂള്
കലോത്സവ മാന്വല്‍ പരിഷ്ക്കരണം
1273.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
,,
വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്ക്കൂള് കലോത്സവ
മാന്വല്‍
പരിഷ്ക്കരിച്ചിട്ടുണ്ടോ;പ്രസ്തുത
മാന്വല്‍ പ്രകാരം
കലോത്സവ
വിധികര്‍ത്താക്കളെ
നിയമിക്കുന്നതില്‍
കര്‍ശന നിബന്ധനകള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
വിധി
നിര്‍ണ്ണയത്തെപ്പറ്റി
വ്യാപക പരാതികള്‍
ഉയര്‍ന്നതിന്‍െറ
അടിസ്ഥാനത്തില്‍
വിജിലന്‍സ് നിരീക്ഷണം
ഏര്‍പ്പെടുത്തിയിരുന്നോ;
ഏതെങ്കിലും തരത്തിലുള്ള
ക്രമക്കേട്
കണ്ടെത്തിയിരുന്നോ;
(സി)
സംസ്ഥാന
ബാലാവകാശ കമ്മീഷന്റെ
പേരില്‍ വ്യാജ
അപ്പീലുകള്‍
നിര്‍മ്മിച്ചവരെ
കണ്ടെത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഡി)
സ്ക്കൂള്
കലോത്സവ മാന്വല്‍ സമഗ്ര
പരിഷ്ക്കരണത്തിന്
ശേഷവും അപ്പീലുകള്‍
കുറയ്ക്കുവാന്‍
കഴിയാത്ത
സാഹചര്യത്തില്‍
മാന്വല്‍ വീണ്ടും
പരിഷ്ക്കരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
സംസ്ഥാന
സ്ക്കുള്കലോത്സവത്തില്
വിദ്യാര്‍ത്ഥികള്‍
അപ്പീലില്‍ കൂടി
പങ്കെടുക്കുന്നത്
കലോത്സവത്തിന്റെ
സമയക്രമം
തെറ്റിക്കുന്നതിനാല്‍
ഇതിന് ശാശ്വത പരിഹാരം
കണ്ടെത്തുന്നതിനും
അര്‍ഹതപ്പെട്ട
കുട്ടികളുടെ അവകാശം
സംരക്ഷിക്കുന്നതിനും
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സ്കൂളുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന പദ്ധതി
1274.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്കൂളുകളെ മികവിന്റെ
കേന്ദ്രങ്ങളാക്കുന്ന
പദ്ധതിയനുസരിച്ച്,
ദേവികുളം മണ്ഡലത്തില്‍
അനുവദിച്ച സ്കൂളുകളുടെ
നടപടിക്രമങ്ങള്‍
സംബന്ധിച്ച്
വ്യക്തമാക്കുമോ;
(ബി)
ആയത്
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ?
പാഠപുസ്തകങ്ങളുടെ
പരിഷ്കരണം
1275.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
അദ്ധ്യയന വര്‍ഷം മുതല്‍
1-മുതല്‍ 12-ാം ക്ലാസ്
വരെയുളള
പാഠപുസ്തകങ്ങള്‍
പരിഷ്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പാഠപുസ്തകങ്ങള്‍
പരിഷ്കരിക്കുമ്പോള്‍
സിലബസ്
ലഘൂകരിക്കുന്നതായ
വിമര്‍ശനങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കുമോ?
പ്രീ
പ്രൈമറി സ്കൂളുകളിലെ
ഉച്ചക്കഞ്ഞി വിതരണം
1276.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടാമ്പി
മണ്ഡലത്തില്‍ 2012ന്
മുന്‍പ്
ആരംഭിച്ചിട്ടുള്ള പ്രീ
പ്രൈമറി സ്കൂളുകളില്‍
അടക്കം ഉച്ചക്കഞ്ഞി
വിതരണം നടക്കുന്നില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
സ്വകാര്യ
സ്കൂളുകളിലെ യൂണിഫോം
1277.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2017-18 അദ്ധ്യയന
വര്‍ഷം മുതൽ സ്വകാര്യ
സ്കൂളുകളിൽ ഒന്നിലധികം
യൂണിഫോമുകള്‍ പാടില്ല
എന്ന് നിര്‍ദ്ദേശം
നൽകിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിര്‍ദ്ദേശം
നൽകിയിട്ടുണ്ടെങ്കിൽ,
അത് പാലിക്കുന്നുണ്ടോ
എന്ന് ഉറപ്പുവരുത്താൻ
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിര്‍ദ്ദേശം
പാലിക്കാത്ത
സ്കൂളുകള്‍ക്കെതിരെ
നടപടി സ്വീകരിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ
എന്ന് വ്യക്തമാക്കുമോ;
പീസ്
ഇന്റര്‍നാഷണല്‍ സ്കൂള്‍
1278.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ചക്കരപ്പറമ്പിലെ പീസ്
ഇന്റര്‍നാഷണല്‍ സ്കൂള്‍
അടച്ചുപൂട്ടാന്‍
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
കോപ്പി ലഭ്യമാക്കാമോ;
(സി)
മതവൈരം
വളര്‍ത്തുന്ന
പുസ്തകങ്ങള്‍
പഠിപ്പിക്കുന്നു
എന്നതാണോ ചക്കരപ്പറമ്പ്
പീസ് ഇന്റര്‍നാഷണൽ
സ്കൂള്‍ അടച്ചു
പൂട്ടാനുള്ള കാരണം
എന്ന് അറിയിക്കുമോ;
(ഡി)
എങ്കില്‍
പ്രസ്തുത പുസ്തകം
ഏതാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
പുസ്തകത്തിലെ
മതവൈരം വളര്‍ത്തുമെന്ന്
പറയുന്ന അധ്യായത്തിന്റെ
കോപ്പി ലഭ്യമാക്കാമോ?
ഹൈടെക്
വിദ്യാലയങ്ങളുടെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
1279.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
ഹൈടെക്
നിലവാരത്തിലേക്കുയര്‍ത്തുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുള്ള
വിദ്യാലയങ്ങളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനുവേണ്ടി
ഏതെങ്കിലും പ്രത്യേക
ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
വിദ്യാലയങ്ങളുടെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയ അംഗീകൃത
ഏജന്‍സികള്‍ തന്നെയാണോ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
ഹൈടെക്
നിലവാരത്തിലേക്കുയർത്തുന്നതിന്
നിശ്ചയിച്ചിട്ടുള്ള
അപ്പര്പ്രൈമറി
വിദ്യാലയങ്ങളുടെ
നിര്‍മ്മാണ പ്രവൃത്തി
നടത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദീകരിക്കുമോ?
സ്കൂളുകള്‍
മികവിന്റെ കേന്ദ്രമാക്കാന്‍
നടപടി
1280.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
നെയ്യാറ്റിന്‍കര ഗവ.
ഹയര്‍സെക്കന്‍ഡറി
സ്കൂള്‍, ഗവ. ഹൈസ്കൂള്‍
പെരുമ്പഴുതൂര്‍, ഗവ.
ഹൈസ്കൂള്‍ കുളത്തൂര്‍
എന്നിവയെ അന്താരാഷ്ട്ര
നിലവാരം ഉള്ളതും
മികവിന്റെ
കേന്ദ്രവുമാക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളുകളിലെ വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
ആവശ്യമായ ടെണ്ടര്‍
നടപടി സ്വീകരിച്ചോ
എന്ന് വ്യക്തമാക്കുമോ;
(സി)
നെയ്യാറ്റിന്‍കര
ഗവ.ഹയര്‍ സെക്കന്‍ഡറി
സ്കൂള്‍, ഗവ. ഹൈസ്കൂള്‍
പെരുമ്പഴുതൂര്‍, ഗവ.
ഹൈസ്കൂള്‍ കുളത്തൂര്‍
എന്നിവയുടെ പുതിയ
ഡി.പി.ആര് അനുസരിച്ച്
പ്രവൃത്തികള്‍ ഏതു
വര്‍ഷത്തില്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും; എത്ര കോടിയാണ്
സര്‍ക്കാര്‍ ഫണ്ടില്‍
നിന്നും
ചെലവാക്കുന്നത്;
(ഡി)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
ഹൈടെക് ക്ലാസ്റൂം,
മികവിന്റെ കേന്ദ്രം
തുടങ്ങിയ
പദ്ധതികള്‍ക്ക് എത്ര
തുകയാണ് ചെലവാക്കുന്നത്
എന്ന് വിശദമാക്കാമോ?
സ്കൂളുകളുടെ
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുവാന്‍ നടപടി
1281.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നിലമ്പൂര്‍
മാനവേദന് ജി
.വി.എച്ച് .എസ്.എസ്, ,
എടക്കര
ജി.ച്ച്.എസ്.എസ്
,മൂത്തേടം ജി.എച്ച്
.എസ്.എസ് പൂക്കോട്ടും
പാടം ജി.എച്ച്.എസ്.എസ്
എന്നീ സ്കൂളുകളുടെ
ഭൗതിക സാഹചര്യം
മെച്ചപ്പെടുത്തുവാന്‍
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
സ്കൂളുകളിലെ
കളിസ്ഥലങ്ങളും
അടിസ്ഥാനസൗകര്യങ്ങളും
മെച്ചപ്പെടുത്താന്‍ നടപടി
T 1282.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്കൂളുകളിലെ
കളിസ്ഥലങ്ങളും
അടിസ്ഥാനസൗകര്യങ്ങളും
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഏതെങ്കിലും പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
സ്കൂളുകള്‍ക്ക്
ഐ. റ്റി. ഉപകരണങ്ങള്‍
1283.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകള്‍ക്ക്
ഐ. റ്റി. ഉപകരണങ്ങള്‍
വാങ്ങുന്നതിനായുള്ള
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പരിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇപ്രകാരം
വാങ്ങുന്ന
ഉപകരണങ്ങള്‍ക്ക്
വാറണ്ടി
ഉറപ്പാക്കുന്നതിനും
പരാതികള്‍
സമയബന്ധിതമായി
പരിഹരിക്കുന്നതിനും
നിബന്ധന
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
(സി)
ക്ലാസ്റൂം
ഹൈടെക്ക് ആക്കി
മാറ്റുന്നതിന്
വാങ്ങാവുന്ന
ഉപകരണങ്ങള്‍
എന്തൊക്കെയാണ്;
സ്കൂളുകളില്‍ സ്വതന്ത്ര
സോഫ്റ്റുവെയര്‍ മാത്രമേ
ഉപയോഗിക്കാവു എന്ന
നിബന്ധന
കൊണ്ടുവന്നിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പൊതുവിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നതിനുള്ള
നടപടി
1284.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രമാക്കുന്നതിന്റെ
ഭാഗമായി
വിദ്യാലയങ്ങളുടെ
മാസ്റ്റര്‍പ്ലാന്‍
തയ്യാറാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;ഇതിനായി
നിര്‍ദ്ദിഷ്ട
ഏജന്‍സികളെ
നിര്‍ദ്ദേശിച്ചിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(ബി)
മാസ്റ്റര്‍
പ്ലാന്‍ തയ്യാറാക്കിയ
സ്ഥാപനങ്ങള്‍ക്കോ
സര്‍ക്കാര്‍ അംഗീകൃത
ഏജന്‍സികള്‍ക്കോ ആയതിന്
ചെലവായ തുക
നല്‍കുന്നതിന്
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിരുന്നോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
പൊതുവിദ്യാലയങ്ങളെ
മികവിന്റെ
കേന്ദ്രമാക്കി
മാറ്റുന്ന
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
പൊതുവിദ്യാലയങ്ങളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്താനായി
ആവിഷ്കരിച്ചിട്ടുള്ള പദ്ധതി
1285.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആന്റണി ജോണ്‍
,,
പി.കെ. ശശി
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാലയങ്ങളെ
ശാക്തീകരിച്ച്
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്താനായി
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
അധ്യാപന
നിലവാരം ഉയര്‍ത്താനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
പാഠ്യവിഷയങ്ങളില്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങളെ
ഉല്‍കൃഷ്ടമായി
മാറ്റുന്നതോടൊപ്പം
സാമൂഹ്യ ഉദ്
ഗ്രഥനത്തിനും
സാമ്പത്തികമായും
സാമൂഹ്യമായും
പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കും
ഭിന്നശേഷിക്കാര്‍ക്കും
അവസരസമത്വം
ഉറപ്പാക്കാനും
പദ്ധതിയുണ്ടോ;വിശദാംശം
നല്‍കുമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
1286.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
വിദ്യാലയങ്ങള്‍
മികവിന്റെ
കേന്ദ്രങ്ങളാക്കുന്നത്
സംബന്ധിച്ച
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
അനുമതിക്കായി
തെരഞ്ഞെടുത്ത
വിദ്യാലയങ്ങള്‍
ഏതൊക്കെയാണെന്നും
അവയുടെ നിര്‍വ്വഹണ
ചുമതല ഏത്
ഏജന്‍സിക്കാണെന്നും
വ്യക്തമാക്കാമോ ?
സ്പെഷ്യൽ
സ്കൂളുകള്‍
1287.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെ എത്ര ലക്ഷം
ഭിന്നശേഷി കുട്ടികള്‍
വിവിധ സ്കൂളുകളിൽ
വിദ്യാഭ്യാസം
നടത്തുന്നു എന്നതിന്
കണക്കുകള്‍ ഉണ്ടോ;
ഉണ്ടെങ്കിൽ ജില്ല
തിരിച്ച്, കുട്ടികളുടെ
എണ്ണവും ടീച്ചര്‍മാരുടെ
എണ്ണവും വിശദമാക്കുമോ;
(ബി)
ഈ
കുട്ടികള്‍ക്കായി
സര്‍ക്കാര്‍ വക
പ്രത്യേകം സ്കൂളുകള്‍
സംസ്ഥാനത്ത് ഉണ്ടോ;
ഉണ്ടെങ്കിൽ എവിടെയൊക്കെ
എന്ന് ജില്ല തിരിച്ച്
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
മറ്റുള്ള
മേഖലകളിൽ എത്ര
സ്കൂളുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇത് സര്‍ക്കാരിന്റെ
മേൽനോട്ടത്തിലാണോ
നടത്തുന്നത്;
വിശദമാക്കാമോ ;
(ഡി)
ഭിന്നശേഷി കുട്ടികളെ
പഠിപ്പിക്കുന്നതിനായി
സര്‍ക്കാര്‍
സഹായത്തോടെ, പ്രത്യേക
ബോര്‍ഡ് രൂപീകരിച്ച്
പ്രത്യേക അധ്യാപകരെയും,
മറ്റ് ആളുകളെയും
നിയമിച്ച്
ആധുനികരീതിയിലും
കുറ്റമറ്റതരത്തിലും ടി
സ്കൂളുകള്‍ ആവശ്യമുള്ള
സംസ്ഥാനത്തെ വിവിധ
സ്ഥലങ്ങളിൽ നടത്തുവാൻ
നടപടി സ്വീകരിയ്ക്കുമോ;
(ഇ)
ഭിന്നശേഷിക്കാരായ
കുട്ടികള്‍
പഠിയ്ക്കുന്ന
സംസ്ഥാനത്തെ പല
പ്രൈവറ്റ് സ്കൂളുകളിലും
പണിയെടുക്കുന്ന
ടീച്ചര്‍മാര്‍ക്കും
മറ്റും മാസശമ്പളം
2300/- (രണ്ടായിരത്തി
മുന്നൂറ്) രൂപയിൽ
താഴെയാണ് എന്നത്
ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(എഫ്)
മറ്റ്
അധ്യാപകരിൽ നിന്നും
വ്യത്യസ്തമായി
ഭിന്നശേഷി കുട്ടികളെ
പഠിപ്പിയ്ക്കുകയും,
പരിചരിയ്ക്കുകയും
ചെയ്യുന്ന
അധ്യാപകര്‍ക്ക്
അര്‍ഹമായ ശമ്പളം
കൊടുക്കുവാൻ പുതിയ
പദ്ധതി നടപ്പിലാക്കുമോ;
വിശദമാക്കാമോ?
സ്പെഷ്യല്‍
സ്ക്കൂളുകള്‍ക്ക് എയ്ഡഡ് പദവി
1288.
ശ്രീ.വി.ഡി.സതീശന്
,,
പി.ടി. തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്തെ 33
സ്പെഷ്യല്‍ സ്ക്കൂളുകളെ
എയ്ഡഡ് ആക്കി ഉത്തരവ്
പുറപ്പെടുവിച്ചിരുന്നോേ;
(ബി)
പ്രസ്തുത
ഉത്തരവ് നടപ്പിലാക്കാതെ
വിഷയം ഈ സര്‍ക്കാര്‍
ക്യാബിനറ്റ് സബ്
കമ്മിറ്റിയുടെ
പരിശോധനക്ക്
അയച്ചിരുന്നോ;എങ്കില്‍
എന്തായിരുന്നു പ്രസ്തുത
കമ്മിറ്റിയുടെ
തീരുമാനം;
(സി)
സെറിബ്രല്‍
പാള്‍സി പോലുളള
അസുഖംമൂലം
ബുദ്ധിമുട്ടുന്ന
കുട്ടികളെ
പരിശീലിപ്പിക്കുന്ന
ഇത്തരം സ്പെഷ്യല്‍
സ്ക്കൂളുകള്‍ക്ക്
എയ്ഡഡ് പദവി നല്കുന്ന
കാര്യം അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ?
പൊതു
വിദ്യാഭ്യാസ യജ്ഞം
1289.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ
യജ്ഞത്തിന്റെ ഭാഗമായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം
പ്രവര്‍ത്തനങ്ങള്‍
നടത്തിവരുന്നുണ്ട്;
വിശദമാക്കുമോ;
(ബി)
പൊതുവിദ്യാഭ്യാസ
യജ്ഞത്തിന്റെ ഭാഗമായി
മങ്കട
നിയോജകമണ്ഡലത്തിലെ
സ്കൂളുകളില്‍
ഏന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നത്;
(സി)
പ്രസ്തുത
ക്യാമ്പയിനുമായി
ബന്ധപ്പെട്ട്
മണ്ഡലത്തിലെ
സ്കൂളുകള്‍ക്ക് ഫണ്ട്
അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ?
പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
1290.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
കല്‍പ്പറ്റ നിയോജക
മണ്ഡലത്തില്‍
നടപ്പാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇൗ
പദ്ധതികളുടെ നിര്‍വ്വഹണ
പുരോഗതി
വിലയിരുത്തുന്നതിനായി
ഓരോ ജില്ലയിലും
ഉദ്യോഗസ്ഥരെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
കല്‍പ്പറ്റ നിയോജക
മണ്ഡലത്തിലെ ഓരോ
പദ്ധതിയുടെയും
നിര്‍വ്വഹണ-നിരീക്ഷണ
ഉദ്യോഗസ്ഥര്‍
ആരെല്ലാമാണെന്ന്
അറിയിക്കാമോ?
മങ്കട
മണ്ഡലത്തിലെ സ്കൂളുകളെ
മികവിന്റെ
കേന്ദ്രങ്ങളാക്കാന്‍ നടപടി
1291.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
മങ്കട മണ്ഡലത്തിലെ
മക്കരപ്പറമ്പ് ഹയര്‍
സെക്കണ്ടറി സ്കൂളിനെ
അന്താരാഷ്ട്ര
നിലവാരത്തില്‍
എത്തിക്കുന്നതിനുള്ള
എന്തെല്ലാം നടപടി
സ്വീകരിച്ച്
വരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
കിഫ്ബിയില്‍ നിന്നും
എത്ര രൂപ
വകയിരുത്തിയിട്ടുണ്ട്;
ഇത് സംബന്ധിച്ച്
കിറ്റ്കോ തയ്യാറാക്കിയ
പ്രൊപ്പോസല്‍
അംഗീകരിച്ചിട്ടുണ്ടോ;
(സി)
മികവിന്റെ
കേന്ദ്രമായി
തിരഞ്ഞെടുത്ത കടുങപുരം
ഗവണ്മെന്റ് ഹൈസ്കൂളിന്
3 കോടി രൂപ
വകയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത തുക സ്കൂളിന്
കൈമാറിയിട്ടുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച
പ്രൊപ്പോസല്‍
തയ്യാറാക്കുന്നതിന്
ഏതെങ്കിലും ഏജന്‍സികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ?
സംസ്ഥാന
സ്കൂള്‍ കലോത്സവം
1292.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സ്കൂള്‍ കലോല്‍സവ
വേദിയില്‍ കഴിഞ്ഞ
കാലങ്ങളില്‍
നിലനിന്നിരുന്ന
ദുരനുഭവങ്ങളും
പിഴവുകളും
സമ്മാനലബ്ധിയ്ക്കുവേണ്ടി
നടന്നുവന്ന നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങളും
എന്താണ് എന്നു
വ്യക്തമാക്കുമോ;
(ബി)
ഇവയില്‍
നിന്നു കലോത്സവ വേദിയെ
ശുദ്ധീകരിക്കാനും
ഇത്തരം പ്രവണതകള്‍
ഇല്ലാതാക്കാനുമായി
എന്തു നടപടികള്‍
സ്വീകരിച്ചു എന്നു
വ്യക്തമാക്കുമോ;
(സി)
2017-18
അധ്യയന വര്‍ഷത്തിലെ
കലോത്സവത്തില്‍
പങ്കെടുക്കാനായും
സമ്മാനം ലഭിക്കാനുമായി
വഴിവിട്ട്
പ്രവർത്തിച്ചവരായി
കണ്ടെത്തിയ
വിദ്യാര്‍ത്ഥികള്‍,
രക്ഷകര്‍ത്താക്കള്‍,
ഉദ്യോഗസ്ഥരായി
നിയമിക്കപ്പെട്ടവര്‍,
മറ്റുള്ളവര്‍
എന്നിവരുടെ
പ്രവര്‍ത്തനം
എന്തായിരുന്നു എന്നും
വ്യക്തമാക്കുമോ;
(ഡി)
വഴിവിട്ട്
പ്രവർത്തിച്ചവരായി
കണ്ടെത്തിയവര്‍
ആരെല്ലാമെന്നും
അന്വേഷണം ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നും
ഇനിയും
കണ്ടെത്തേണ്ടവര്‍ ഉണ്ടോ
എന്നുമുള്ള വിശദാംശം
ലഭ്യമാക്കുമോ?
സ്വകാര്യ
സ്കൂള്‍, കോളേജ്
അദ്ധ്യാപകരുടെ യോഗ്യത
1293.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിൽ എത്ര സ്വകാര്യ
സ്കൂളുകളും
കോളേജുകളുമാണുള്ളത്;
(ബി)
പ്രസ്തുത
സ്കൂളുകളിലും
കോളേജുകളിലും
പഠിപ്പിക്കുന്ന
അദ്ധ്യാപകരുടെ യോഗ്യതകൾ
പരിശോധിക്കുവാൻ
സർക്കാരിന്
ബാധ്യതയുണ്ടോ;
(സി)
അദ്ധ്യാപകര്‍ക്ക്
യോഗ്യത ഇല്ലെങ്കിൽ ഇതു
സംബന്ധിച്ച്
പൊതുജനത്തിന് സർക്കാരിൽ
പരാതിപ്പെടാനുളള
സംവിധാനമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
രാഷ്ട്രീയ
മാധ്യമിക് ശിക്ഷാ അഭിയാന്
1294.
ശ്രീ.എം.
സ്വരാജ്
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.വി.
ജോയി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രാഷ്ട്രീയ മാധ്യമിക്
ശിക്ഷാ അഭിയാന്റെ
കീഴിലുള്ള സ്കൂളുകളെ
കേന്ദ്ര സര്‍ക്കാര്‍
അവഗണിക്കുകയും
അവയ്ക്കുള്ള ഫണ്ട്
വെട്ടിക്കുറയ്ക്കുകയും
ചെയ്തതിനാല്‍ അത്തരം
സ്കൂളുകള്‍
പ്രതിസന്ധിയിലായിരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്കൂളുകളെ
സംരക്ഷിക്കുന്നതിനും
അവയെ ഹൈടെക്
ആക്കുന്നതിനുമായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇത്തരം
സ്കൂളുകളുടെ
നവീകരണത്തിനായി
നബാര്‍ഡില്‍ നിന്നും
നൂറ് കോടി രൂപ
ലഭ്യമാക്കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഏതെല്ലാം ജില്ലകളിലെ
സ്കൂളുകളുടെ
പരിപാലനത്തിനാണ്
പ്രസ്തുത തുക
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സ്കൂളുകളെ
മികവിന്റെ കേന്ദ്രമായി
ഉയര്‍ത്തുന്ന പദ്ധതി
1295.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി മികവിന്റെ
കേന്ദ്രമായി
ഉയര്‍ത്തുന്നതിന്
2017-18ലെ ബജറ്റില്‍
തീരുമാനിച്ചിട്ടുള്ള
എത്ര സ്കൂളുകള്‍ക്കാണ്
പദ്ധതി പ്രകാരമുള്ള
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്നും
ഇനി എത്ര
സ്കൂളുകള്‍ക്ക്
ഭരണാനുമതി നല്കാന്
ബാക്കിയുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം
ഭരണാനുമതി നല്കിയ
സ്കൂളുകളില്‍
ഏതിലെങ്കിലും
മാസ്റ്റര്‍ പ്ലാന്‍
പ്രകാരമുള്ള
പ്രവൃത്തികള്‍
ആരംഭിച്ചിട്ടുണ്ടോ; ഇനി
എത്ര സ്കൂളുകളില്‍
പ്രവൃത്തി
ആരംഭിക്കാനുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
മികവിന്റെ
കേന്ദ്രം പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ദീര്‍ഘനാളുകള്‍
കഴിഞ്ഞിട്ടും നിരവധി
സ്കൂളുകളില്‍
മാസ്റ്റര്‍ പ്ലാന്‍
പ്രകാരമുള്ള
പ്രവൃത്തികള്‍
ആരംഭിക്കുന്നതില്‍
വരുത്തിയിട്ടുള്ള
കാലതാമസത്തിന്
കാരണമെന്താണ്;
പ്രവൃത്തികള്‍
അടിയന്തരമായി
ആരംഭിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
സ്കൂളുകള്‍ക്ക്
കിഫ്ബിയില്‍
വകയിരുത്തിയതു കൂടാതെ 5
കോടിയില്‍ അധികരിച്ച
തുക എം.എല്‍.എ.
ഫണ്ടില്‍ നിന്നും
വകയിരുത്തിയ എത്ര
സ്കൂളുകളുണ്ട്; അവ
ഏതെല്ലാം നിയോജക
മണ്ഡലങ്ങളില്‍
ഉള്‍പ്പെട്ടവയാണെന്ന്
വിശദമാക്കുമോ?
ഹരിപ്പാട്
മണ്ഡലത്തിൽ ഹൈടെക്
വിദ്യാലയങ്ങൾ
1296.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
ഹരിപ്പാട് മണ്ഡലത്തിലെ
ഏതൊക്കെ
വിദ്യാലയങ്ങളെയാണ്
ഹൈടെക്
വിദ്യാലയങ്ങളാക്കി
മാറ്റുവാന്‍
തെരഞ്ഞെടുത്തിട്ടുള്ളത്എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനാവശ്യമായ
പദ്ധതി രേഖകള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പദ്ധതി
നിര്‍വ്വഹണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
മങ്കടയിലെ
സ്കൂളുകളുടെ വികസനം
1297.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
യജ്ഞത്തിന്റെ ഭാഗമായി
2017-18 ബജറ്റ്
പ്രസംഗത്തില്‍ ഭൗതിക
സാഹചര്യം
വര്‍ദ്ധിപ്പിക്കുന്നതിന്
മങ്കട മണ്ഡലത്തില്‍
നിന്നും
തിരഞ്ഞെടുക്കപ്പെട്ട
സ്കൂളിന്റെ പ്രപ്പോസല്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
മങ്കട
മണ്ഡലത്തില്‍
എല്‍.പി/യു.പി സ്കൂളിന്
ഒരു കോടി രൂപ
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് നടത്തിയ
പ്രപ്പോസല്‍
പരിഗണിക്കുമോ; പ്രസ്തുത
തുക അംഗീകരിക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(സി)
ക്യാമ്പയിന്റെ
ഭാഗമായി മണ്ഡലത്തിലെ
ഏഴോളം സ്കൂളുകളില്‍
ജൈവവൈവിധ്യ ഉദ്യാന
നിര്‍മ്മാണത്തിനു
നല്കിയ പ്രപ്പോസല്‍
അംഗീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വ്യക്തമാക്കാമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
1298.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തില്‍
ഉള്‍പ്പെടുത്തി
മികവിന്റെ കേന്ദ്രം,
അടിസ്ഥാന സൗകര്യ
വികസനം, ജൈവ
വൈവിധ്യപാര്‍ക്ക്
തുടങ്ങിയവയ്ക്കായി
ഒന്നാംഘട്ടത്തില്‍
ഏതെല്ലാം സ്കൂളുകളെയാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
നിയോജകമണ്ഡലം തിരിച്ച്
വിശദാംശം നല്‍കുമോ;
(ബി)
ഒന്നാം
ഘട്ടത്തില്‍
തെരഞ്ഞെടുക്കപ്പെട്ട
സ്കൂളുകളുടെ
പ്രവൃത്തികള്‍ക്ക്
കിഫ്ബി മുഖേന ഫണ്ട്
ലഭ്യമാക്കുകയും
പ്രവൃത്തികള്‍
ആരംഭിക്കുകയും
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളാണ് ഒന്നാം
ഘട്ടത്തില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്നും
പ്രസ്തുത സ്കൂളുകളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എപ്പോള്‍
ആരംഭിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
1299.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞം
പദ്ധതിയുടെ ഭാഗമായി
തെരഞ്ഞെടുക്കപ്പെട്ട
തലശ്ശേരി നിയോജക
മണ്ഡലത്തിലെ ചിറക്കര
വൊക്കേഷണല്‍ ഹയര്‍
സെക്കന്‍ഡറി സ്കൂളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
സാങ്കേതികാനുമതി
ലഭ്യമായോ;
(ബി)
ഇല്ലെങ്കില്‍
അതിന്റെ കാരണങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ; ഈ
പ്രവൃത്തി എന്ന്
പൂര്‍ത്തീകരിക്കാനാവും
എന്ന് വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ലഹരി ഉപയോഗം
1300.
ശ്രീ.അനൂപ്
ജേക്കബ്
,,
എം. വിന്‍സെന്റ്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
ലഹരി ഉപയോഗം വളരെ
വര്‍ദ്ധിച്ചുവെന്ന
റിപ്പോര്‍ട്ട് ഗൗരവമായി
വിദ്യാഭ്യാസ വകുപ്പ്
പരിഗണിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
സര്‍ക്കാര്‍
എയ്ഡഡ് ഹയര്‍സെക്കന്ററി
സ്ക്കൂളുകളില്‍
പ്രവര്‍ത്തിച്ചുവരുന്ന
ലഹരി വിരുദ്ധ
ക്ലബ്ബുകളുടെ
പ്രവര്‍ത്തനം
ഊര്‍ജ്ജിതപ്പെടുത്തി
വിദ്യാര്‍ത്ഥികളെ ഈ
വിപത്തില്‍ നിന്നും
രക്ഷിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ 50
യാര്‍ഡ് ദൂരത്തുള്ള
സ്റ്റാര്‍
ഹോട്ടലുകളില്‍ ബാര്‍
ലൈസന്‍സ്
അനുവദിക്കുന്നതിനുള്ള
പുതിയ അബ്കാരി നയം
വിദ്യാര്‍ത്ഥികള്‍ക്കിടയിലെ
ലഹരി ഉപയോഗം
കുറയ്ക്കുന്നതിന്
സഹായകമാകും എന്ന്
വിദ്യാഭ്യാസ വകുപ്പ്
കരുതുന്നുണ്ടോ?
പൊതു
വിദ്യാഭ്യാസ വകുപ്പില്‍ പുതിയ
തസ്തിക സൃഷ്ടിക്കല്‍
നടപടികള്‍
1301.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2014 - 15, 2015 - 16
വര്‍ഷങ്ങളില്‍
അനുവദിക്കപ്പെട്ട
സര്‍ക്കാര്‍/എയ്ഡഡ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഉത്തരവിന്റെ പകര്‍പ്പ്
അടക്കം വിശദാംശം
ലഭ്യമാക്കാമോ;
(ബി)
2015-16
വര്‍ഷം ഹയര്‍
സെക്കണ്ടറി ആരംഭിച്ച
സ്കൂളുകള്‍ക്ക്
ആവശ്യമായ തസ്തിക
സൃഷ്ടിക്കല്‍ 2014-15
ലെ തസ്തിക
സൃഷ്ടിക്കലിനു ശേഷം
പരിഗണിക്കുമെന്ന്
പറഞ്ഞിരുന്നോ എന്നു
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
പ്രസ്തുത കാലയളവിലെ
തസ്തിക സൃഷ്ടിക്കല്‍
നടപടികള്‍ ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്താക്കാമോ;
(ഡി)
2015-16
വര്‍ഷം അനുവദിച്ചതും
ക്ലാസ്സുകള്‍
തുടങ്ങിയതുമായ എയ്ഡഡ്
ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ ആവശ്യമായ
തസ്തിക
സൃഷ്ടിക്കുന്നതിന്
കോടതി ഉത്തരവുകള്‍,
വ്യക്തിഗത പരാതികള്‍,
സംഘടനകളുടെ
നിവേദനങ്ങള്‍ മുതലായവ
ലഭിച്ചിരുന്നോ;
എങ്കില്‍ ആയതില്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
വ്യക്തമാക്കുമോ?
ഫുൾ
ടൈം മീനിയൽ (എഫ് ടി എം)
തസ്തിക
1302.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതു
വിദ്യാഭ്യാസ വകുപ്പില്‍
പി.എസ്.സി ക്ക്
വിട്ടിട്ടില്ലാത്ത
തസ്തികയായ എഫ് ടി എം
തസ്തികകളിൽ നിലവില്‍
എത്രയെണ്ണം ഓഫീസുകളിലും
സ്ക്കുളുകളിലുമായി
ഒഴിഞ്ഞു
കിടക്കുന്നുവെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
നിലവിലുള്ള
പി ടി സി എം (പാർട്ട്
ടൈം കണ്ടിൻജന്റ്
മീനിയൽ) തസ്തികകളില്‍
നിന്നും പ്രമോഷന് വഴി
എത്ര എഫ് ടി എം തസ്തിക
നികത്തിയിട്ടുണ്ട് ;
(സി)
ബാക്കിയുള്ള
തസ്തികകളില്‍
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
നടത്തുന്നതിന്
കഴിയുമോയെന്ന്
പരിശോധിക്കുമോ?
പുതിയ
സ്കൂളുകളിലെ അധ്യാപകര്‍ക്ക്
അംഗീകാരം നല്കല്
1303.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
ആരംഭിച്ച സ്കൂളുകളില്‍
14.12.2016-ലെ
കെ.ഇ.ആര് ഭേദഗതിക്കു
മുമ്പായി നിയമനം ലഭിച്ച
അധ്യാപകരുടെ കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
അധ്യാപകര്‍ക്ക്
അംഗീകാരം നല്‍കുന്നതിന്
സത്വര നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
അംഗീകാരം
നല്‍കാത്ത പക്ഷം 1979
നു ശേഷം അനുവദിച്ച
സ്കൂളുകള്‍ മുഴുവനും
സര്‍ക്കാര്‍
ഏറ്റെടുക്കുമോയെന്ന്
വ്യക്തമാക്കാമോ?
നിയമന
അംഗീകാരം
1304.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1979-ന്
മുമ്പുള്ള എയിഡഡ്
സ്കൂളുകളില്‍ 2016
ജൂണ്‍ 1 മുതല്‍
നിയമിതരായ
അദ്ധ്യാപകര്‍ക്ക് നിയമന
അംഗീകാരം
ലഭ്യമാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
2016
ഡിസംബര്‍ 3-ലെ
സ.ഉ.(പി)നം.199/2016/പൊ.വി.വ.
പ്രകാരമുള്ള കെ.ഇ.ആര്.
ഭേദഗതി അനുസരിച്ച് 1:1
എന്ന അനുപാതത്തില്‍
രണ്ട് അദ്ധ്യാപക
തസ്തൃികകള് ഒരു
സ്കൂളില്‍ വിദ്യാഭ്യാസ
ഓഫീസര്‍
അനുവദിച്ചിട്ടുണ്ടെങ്കില്‍
ഒന്നാമത്തേത്
സര്‍ക്കാരിനും
രണ്ടാമത്തേത്
മാനേജര്‍ക്കും എന്നത്
2016 ജൂണില്‍ അധിക
തസ്തികയില്‍ നിയമിതരായ
അദ്ധ്യാപകര്‍ക്ക് നിയമന
അംഗീകാരം നല്‍കുന്നതിന്
തടസ്സമാകുമോ; പ്രസ്തുത
ഭേദഗതിക്ക് മുന്‍കാല
പ്രാബല്യമുണ്ടോ;
ഉണ്ടെങ്കില്‍
എന്നുമുതലാണെന്ന്
വ്യക്തമാക്കാമോ;
(സി)
2016
ജൂണ്‍ 1 മുതല്‍ അധിക
തസ്തികയില്‍
നിയമിതരായവരില്‍
കെ-ടെറ്റ്
യോഗ്യതയുള്ളവര്‍ക്ക്
നിയമന അംഗീകാരം
നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ?
നോണ്‍
വൊക്കേഷണല്‍ ടീച്ചര്‍ -
ഫിസിക്സ് (ജൂനിയര്‍
)വിഭാഗത്തിലെ ഒഴിവുകളും
നിയമനങ്ങളും
1305.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 456/2010
പ്രകാരം എന്‍.വി ടി.
ഫിസിക്സ് (ജൂനിയര്‍)
വിഭാഗത്തില്‍
വി.എച്ച്.എസ്സ്.ഇ -
യില്‍ ഇത് വരെ എത്ര
നിയമനങ്ങള്‍
നടന്നിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ലിസ്റ്റിന്റെ കാലാവധി
നീട്ടാന്‍ സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
(സി)
നിലവില്‍
വി.എച്ച്.എസ്സ്.ഇ -
യില്‍ എന്‍.വി ടി.
ഫിസിക്സ് (ജൂനിയര്‍)
വിഭാഗത്തില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്; ഈ
ഒഴിവുകള്‍
നികത്തുന്നതിന്
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കാമോ;
(ഡി)
പ്രമോഷന്
വേണ്ടി
മാറ്റിവെക്കപ്പെട്ട
ഒഴിവുകളിലേക്ക്
പ്രമോഷന്
യോഗ്യതയുള്ളവര്‍
ഇല്ലെങ്കില്‍,
നിലവിലുള്ള ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കാമോ?
എച്ച്.
എസ്സ്.എ.(ഹിന്ദി) തസ്തികയിലെ
ഒഴിവുകള്‍
1306.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ എച്ച്.
എസ്സ്.എ.(ഹിന്ദി)
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ടി
തസ്തികയിലെ ഒഴിവുകള്‍
കെ. പി. എസ്സ്. സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യാത്ത പക്ഷം ആയവ
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
എച്ച്.എസ്.എ.
ഫിസിക്കല്‍ എഡ്യുക്കേഷന്‍
തസ്തികയിലെ ഒഴിവുകള്‍
1307.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എച്ച്.എസ്.എ.
ഫിസിക്കല്‍
എഡ്യുക്കേഷന്‍ തസ്തിക
ആകെ എത്ര യാണ് ഉള്ളത്;
ഇതില്‍
എത്രയെണ്ണംഒഴിഞ്ഞുകിടക്കുന്നു;
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
എച്ച്.എസ്.എ.
ഫിസിക്കല്‍
എഡ്യൂക്കേഷന്‍ തസ്തിക
നിര്‍ണ്ണയത്തിന് പത്താം
ക്ലാസ്
വിദ്യാര്‍ത്ഥികളുടെ
എണ്ണം
പരിഗണിക്കാറുണ്ടോ; ഇത്
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ?
എയ്ഡഡ്
സ്കൂള്‍ അദ്ധ്യാപകരെ പുനര്‍
വിന്യസിപ്പിക്കുന്നതിന് നടപടി
1308.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂളൂകളില്‍
നിന്നും സര്‍ക്കാര്‍
സ്കൂളുകളിലേക്ക് എത്ര
അദ്ധ്യാപകരെ പുനര്‍
വിന്യസിപ്പിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
പുനര്വിന്യസിപ്പിക്കപ്പെട്ട
അദ്ധ്യാപകരെ,പ്രസ്തുത
വിഷയത്തില്‍ പി.എസ്.സി.
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതോടെ
തിരികെ വിളിക്കാന്‍
സര്‍ക്കാര്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
എയ്ഡഡ്
സ്കൂള്‍ അധ്യാപകരുടെ
നിയമനാംഗീകാരം
1309.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂള്‍ അധ്യാപകർക്ക്
നിയമനാംഗീകാരം
നല്‍കുന്നതിനുള്ള
തടസ്സങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിയമനാംഗീകാരം
ലഭിക്കാത്ത എത്ര എയ്ഡഡ്
സ്കൂള്‍
അധ്യാപകരുണ്ടെന്ന്
ജില്ലയും സ്കൂളുകളും
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
എയ്ഡഡ്
സ്കൂള്‍ അധ്യാപകരുടെ
നിയമനവുമായി
ബന്ധപ്പെട്ട് ഏത്
ഉത്തരവാണ് സമീപകാലത്ത്
ബഹു. ഹൈക്കോടതി സ്റേറ
ചെയ്തതെ്;
(ഡി)
നിയമനാംഗീകാരം
ലഭിക്കാത്ത എയ്ഡഡ്
സ്കൂള്‍ അധ്യാപകരുടെ
കാര്യത്തില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വിശദമാക്കാമോ?
എയ്ഡഡ്
സ്കൂളുകളിലെ
അധ്യാപക/അധ്യാപേകേതര നിയമനം
1310.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
സ്കൂളുകളിലെ
അധ്യാപക/അധ്യാപേകേതര
നിയമനം പി.എസ്.സി ക്ക്
വിടാന്‍ ആലോചനയുണ്ടോ;
(ബി)
നിലവില്‍
എത്ര എയ്ഡഡ് സ്കൂള്‍
അധ്യാപകര്‍ ഡിവിഷന്
ഫാള്‍ ആയി സര്‍ക്കാര്‍
സ്കൂളുകളില്‍
പ്രൊട്ടക്ഷന്‍ ആയി ജോലി
ചെയ്തു വരുന്നു എന്ന്
വിശദമാക്കുമോ;
(സി)
കോഴിക്കോട്
ജില്ലയില്‍ എത്ര
സ്കൂളുകള്‍ കുട്ടികള്‍
ഇല്ലാത്തതിനാല്‍ ഈ
വര്‍ഷം അടച്ച്
പൂട്ടിയിട്ടുണ്ട്;
സര്‍ക്കാര്‍, എയ്ഡഡ്
എന്നിവ തരംതിരിച്ച്
നൽകാമോ?
സർക്കാർ
സ്കൂളുകളിലെ ശുചീകരണ
തൊഴിലാളികളുടെ നിയമനം
1311.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ക്കുളുകളില്‍ ശുചീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
ജീവനക്കാരെ
നിയമിക്കുന്നത്
എപ്രകാരമാണെന്നും
ഇവര്‍ക്ക്
നിശ്ചയിച്ചിട്ടുള്ള
വേതനം എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
കുട്ടികളുടെ
എണ്ണത്തിന്
ആനുപാതികമായാണോ
പ്രസ്തുത ജോലിക്കാരെ
നിയമിക്കുന്നത് ;
എയ്ഡഡ് സ്ക്കുളുകളില്‍
ഇവരുടെ നിയമനം
എപ്രകാരമാണ്;
(സി)
പല
സ്ക്കുളുകളിലും വന്‍തുക
ചെലവഴിച്ച്
നിര്‍മ്മിക്കുന്ന
അടിസ്ഥാന സൗകര്യങ്ങള്‍
ആവശ്യത്തിന് ശുചീകരണ
ജോലിക്കാര്‍
ഇല്ലാത്തതിനാല്‍
പാഴാകുന്ന സ്ഥിതിവിശേഷം
ഒഴിവാക്കാന്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
കോമേഴ്സ്
അദ്ധ്യാപകരുടെ ഒഴിവുകള്‍
പി.എസ്.സി.ക്ക് റിപ്പോര്‍ട്ട്
ചെയ്യുവാന്‍ വേണ്ട നടപടി
1312.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ട്രിബ്യൂണല്‍ കോടതി
30.06.2017 ല്‍
നിലവിലുണ്ടായിരുന്ന
കോമേഴ്സ് അദ്ധ്യാപകരുടെ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യണമെന്നും ഈ
പ്രക്രിയ രണ്ട്
മാസത്തിനുള്ളില്‍
പൂര്‍ത്തിയാക്കണമെന്നും
ഉത്തരവ്
പുറപ്പെടുവിച്ചിരുന്നോ;
(ബി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
പി.എസ്.സി. റാങ്ക്
ലിസ്റ്റിലുള്ളവരെ
(കാറ്റഗറി
നമ്പര്‍.459/2010,
എച്ച്.എസ്.എസ്.റ്റി/
എച്ച്.എസ്.എസ്.റ്റി
കോമേഴ്സ്ജൂനിയര്)
ഹിയറിംഗിനു
വിളിക്കുമെന്ന്
അറിയിച്ചിരുന്നോ;
(സി)
എങ്കില്‍
ഇവരുടെ ഹിയറിംഗ്
നടത്തിയിരുന്നോ;
ഇല്ലെങ്കില്‍
കാരണമെന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
30.06.2017ല്‍
നിലവിലുണ്ടായിരുന്ന
കോമേഴ്സ് അദ്ധ്യാപകരുടെ
ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുവാന്‍ വേണ്ട
നടപടികള്‍
സ്വീകരിക്കുമോ?
അദ്ധ്യാപക
ഒഴിവുകള്‍ നികത്തുന്നതിന്
നടപടി
1313.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
ജില്ലയില്‍
സര്‍ക്കാര്‍, എയിഡഡ്
മേഖലകളിൽ ഹൈസ്കൂള്‍,
ഹയര്‍ സെക്കണ്ടറി
വിഭാഗങ്ങളിൽ എത്ര
അദ്ധ്യാപക തസ്തികകള്‍
ഒഴിഞ്ഞ് കിടക്കുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
മഞ്ചേശ്വരം
നിയോജക മണ്ഡലത്തില്‍
സര്‍ക്കാര്‍, എയിഡഡ്
മേഖലകളിൽ ഹൈസ്കൂള്‍,
ഹയര്‍ സെക്കണ്ടറി
വിഭാഗങ്ങളിൽ ഏതൊക്കെ
സ്കൂളുകളില്‍ ഏതെല്ലാം
വിഷയത്തില്‍ എത്ര
അദ്ധ്യാപക തസ്തികകള്‍
ഒഴിഞ്ഞ് കിടക്കുന്നു
എന്നതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ എപ്പോള്‍
നികത്താനാകുമെന്ന്
വ്യക്തമാക്കുമോ?
വ്യത്യസ്ഥ
മേധാവികളുടെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
സ്കൂളുകള്‍
1314.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യത്യസ്ഥ
കോമ്പൗണ്ടുകളില്‍
പ്രവര്‍ത്തിക്കുന്ന
പ്രൈമറി സ്കൂളുകളും
ഹൈസ്കൂളുകളും വിഭജിച്ച്
പ്രത്യേക
ഹെഡ്മാസ്റ്റര്‍മാരുടെ
കീഴിലാക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
(ബി)
ഒരേ
കോമ്പൗണ്ടില്‍
പ്രവര്‍ത്തിക്കുന്നതും
വ്യത്യസ്ഥ മേധാവികളുടെ
കീഴില്‍
പ്രവര്‍ത്തിക്കുന്നതുമായ
സ്കൂളുകള്‍
സംയോജിപ്പിച്ച് ഒരേ
മേധാവിയുടെ കീഴില്‍
കൊണ്ടുവരുന്നത്
പരിഗണിക്കുമോ;
(സി)
ഇതു
സംബന്ധിച്ച്
സര്‍ക്കാര്‍ പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അദ്ധ്യാപക
നിയമനത്തിന്
അപേക്ഷിക്കുന്നതിനുള്ള
പ്രായപരിധി
1315.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
തലത്തിലുള്ള അദ്ധ്യാപക
തസ്തികകള്‍ക്കുവേണ്ടി
അപേക്ഷിക്കുന്നതിനുള്ള
കുറഞ്ഞ പ്രായപരിധിയും
ഉയര്‍ന്ന പ്രായപരിധിയും
എത്രയാണെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രായപരിധി കാറ്റഗറി
വ്യത്യാസം കൂടാതെ
യഥാക്രമം 23ഉം 45ഉം
ആക്കുന്നതിന്
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ വിശദ വിവരം
വെളിപ്പെടുത്താമോ?
അദ്ധ്യാപക-അനദ്ധ്യാപക
തസ്തികകളിലെ നിയമനത്തില്‍
പാലിക്കേണ്ട സംവരണം
1316.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
വിദ്യാഭ്യാസ മേഖലയിലെ
അദ്ധ്യാപക-അനദ്ധ്യാപക
തസ്തികകളിലെ
നിയമനത്തില്‍
പാലിക്കേണ്ട
സംവരണത്തെക്കുറിച്ചുള്ള
നിലപാട് എന്താണെന്ന്
വിശദമാക്കാമോ;
(ബി)
നിലവില്‍
പ്രസ്തുത മേഖലയില്‍
സംവരണം
പാലിക്കുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
സംവരണം
പാലിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
കോഴിക്കോട്
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പിലെ തസ്തികകള്‍
1317.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പില്‍ ഏതെല്ലാം
കാറ്റഗറിയിലായി എത്ര
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഒഴിവു
വരുന്ന തസ്തികകളെ
സംബന്ധിച്ച വിവരങ്ങള്‍
എല്ലാ മാസവും വകുപ്പു
മേലദ്ധ്യക്ഷന്മാരെ
അറിയിക്കണമെന്ന
പൊതുഭരണവകുപ്പിന്റെ
ഉത്തരവുപ്രകാരം
കോഴിക്കോട് ഡി.ഡി.ഇ
ഓഫീസില്‍ നിന്നും
ഡി.പി.ഐക്ക് 2017
ആഗസ്റ്റ് മാസത്തിനുശേഷം
ലഭിച്ച പ്രഫോര്‍മയുടെ
പക്രപ്പ്
ലഭ്യമാക്കുമോ;
(സി)
നിലവില്‍
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകളിൽ പി.എസ്.സി
ക്ക് റിപ്പോര്‍ട്ട്
ചെയ്തവ ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
അധ്യാപകരുടെ
എണ്ണം
1318.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
വിദ്യാലയങ്ങളിലും
എയ്ഡഡ്
വിദ്യാലയങ്ങളിലുമായി
എത്ര അധ്യാപകര്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരില്‍
സ്ത്രീകളുടേയും
പുരുഷന്മാരുടേയും
കണക്കുകള്‍
വെളിപ്പെടുത്താമോ?
വിദ്യാഭ്യാസ
വകുപ്പിന് കീഴിൽ പാലക്കാട്
ജില്ലയിലെ ഒഴിവുകള്‍
1319.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ വിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
സര്‍ക്കാര്‍
സ്കൂളുകളിലും,
വിദ്യാഭ്യാസ
ഓഫീസുകളിലും വിവിധ
തസ്തികകളില്‍ ഉള്ള
ഒഴിവുകളുടെ വിശദവിവരം
നല്‍കുമോ;
(ബി)
ഈ
ഒഴിവുകളിലേക്ക് നിയമനം
നടത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദീകരിക്കാമോ?
പത്തനംതിട്ട
ജില്ലയില്‍ എല്‍.പി.എസ്.എ
(മലയാളം) നിയമനം
1320.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയില്‍
എല്‍.പി.എസ്.എ (മലയാളം)
തസ്തികയിലേക്കു്
2011ല്‍ നിലവില്‍ വന്ന
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്നും
എത്ര പേരെ
നിയമിച്ചുവെന്നും എത്ര
പേര് ജോലിയില്‍
പ്രവേശിച്ചുവെന്നും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
നിലവിലിരിക്കെ
ഫിക്സേഷനിലൂടെയും
ബൈട്രാന്സ്ഫറിലൂടെയും
നികത്തേണ്ട എത്ര
ഒഴിവുകള്‍ റാങ്ക്
ലിസ്റ്റ് കാലാവധി
അവസാനിക്കുമ്പോള്‍
നിലവിലുണ്ടായിരുന്നുവെന്ന്
വിശദമാക്കുമോ; ഈ
വേക്കന്‍സികളിലേക്ക്
എത്ര ബൈട്രാന്‍സ്ഫര്‍
അപേക്ഷകള്‍
നിലവിലുണ്ടായിരുന്നുവെന്നും
എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്നും
വിശദമാക്കുമോ;
(സി)
ബൈട്രാന്‍സ്ഫര്‍
വഴി നിയമിക്കേണ്ട
തസ്തികയില്‍ നിയമനം
നല്‍കുന്നതിന് മതിയായ
അപേക്ഷകരില്ലെങ്കില്‍
പ്രസ്തുത ഒഴിവിലേക്ക്
നിലവിലുള്ള പി.എസ്.സി
റാങ്ക് ലിസ്റ്റില്‍
നിന്ന് നിയമനം
നല്‍കണമെന്ന്
സര്‍ക്കാര്‍ ഉത്തരവ്
നിലവിലിരിക്കുകയും
മറ്റ് ജില്ലകളില്‍
അത്തരത്തിലുള്ള
ഒഴിവിലേക്ക് നിയമന
ശിപാര്‍ശ ചെയ്യുകയും
ചെയ്ത സാഹചര്യത്തില്‍
പത്തനംതിട്ട ജില്ലയിലും
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്ന്
നിയമനം നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഈ
വിഷയത്തില്‍
അര്‍ഹതപ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമന ശിപാര്‍ശ
നല്‍കുന്നതിന് കാലതാമസം
വരുത്തിയ
ജീവനക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദമാക്കുമോ?
സര്‍ക്കാര്‍,
എയ്ഡഡ് ഹയര്‍സെക്കന്ററി
സ്കൂളുകളിലെ അധ്യാപക
തസ്തികകള്‍
1321.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സര്‍ക്കാര്‍,
എയ്ഡഡ് ഹയര്‍സെക്കന്ററി
സ്കൂളുകളില്‍ എത്ര
അധ്യാപക തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
പ്രൊട്ടക്ടഡ്
അധ്യാപകര്‍
1322.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
01.01.2018
നു വിദ്യാഭ്യാസ
വകുപ്പില്‍
പുനർവിന്യസിക്കപ്പെടാത്ത
പ്രൊട്ടക്ടഡ്
അധ്യാപകരുടെ എണ്ണം
ജില്ല തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ജില്ലാ
തലത്തില്‍ പ്രൊട്ടക്ടഡ്
അധ്യാപകരില്ലെങ്കില്‍
വിദ്യാഭ്യാസ
ഉപഡയറക്ടറുടെ എൻ ഓ സി
യുടെ അടിസ്ഥാനത്തിൽ
മറ്റു നിയമനങ്ങള്‍
അംഗീകരിക്കുമോ;
(സി)
1979
നു ശേഷം അനുവദിച്ച
സ്കൂളുകളില്‍ ഒരു
പ്രൊട്ടക്ടഡ് അധ്യാപകനെ
നിയമിച്ചാല്‍ മറ്റു
അദ്ധ്യാപക നിയമനങ്ങള്‍
അംഗീകരിക്കുമോ;
ഇക്കാര്യത്തില്‍
എന്തെങ്കിലും
തീരുമാനങ്ങള്‍
കൈക്കൊണ്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
ഇംഗ്ലീഷ് ഭാഷയ്ക്ക്
പ്രാധാന്യം
1323.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി ഇംഗ്ലീഷ്
ഭാഷയ്ക്ക് പ്രാധാന്യം
നല്കുന്ന ഈ
അവസരത്തില്‍ പല
സര്‍ക്കാര്‍
ഹൈസ്കൂളുകളിലും
ഇംഗ്ലീഷിന് ഒരു
അധ്യാപകന് പോലും ഇല്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇംഗ്ലീഷ്
അധ്യാപക തസ്തിക
ഇല്ലാത്ത സര്‍ക്കാര്‍
സ്കൂളുകളില്‍ ഹൈസ്കൂള്‍
തലത്തില്‍ ഇംഗ്ലീഷിന്
ഒരു തസ്തികയെങ്കിലും
അനുവദിക്കാന്‍
വിദ്യാഭ്യാസ വകുപ്പ്
ഇതിനോടകം എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
മറ്റ്
വിഷയങ്ങളില്‍ ഡിഗ്രിയും
ബി.എഡും. ഉള്ളവര്‍
ഹൈസ്കൂള്‍ തലത്തില്‍
ഇംഗ്ലീഷ്
പഠിപ്പിക്കണമെന്നുള്ള
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ?
ഹയര്‍സെക്കണ്ടറി
സ്കൂളുകളിലെ അധ്യാപക തസ്തിക
1324.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2014-15
ല്‍
ഹയര്‍സെക്കണ്ടറിയായി
ഉയര്‍ത്തിയ തൃശ്ശൂര്‍
ജില്ലയിലെ
സ്കൂളുകളില്‍.
തുടര്‍ന്നുള്ള അധ്യയന
വര്‍ഷങ്ങളില്‍ 40ഉം
50ഉം കുട്ടികള്‍ വീതം
പ്രവേശനം നേടിയിട്ടും
അധ്യാപക തസ്തിക
അനുവദിച്ചില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
അധ്യാപക തസ്തിക
അനുവദിക്കാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
സ്ഥിരം
അധ്യാപക തസ്തിക
അനുവദിക്കുന്നതിന്
ആവശ്യമായ കുട്ടികളുടെ
എണ്ണം 2014-15 അധ്യയന
വര്‍ഷത്തിലോ അതിന്
ശേഷമോ
ഇല്ലാതിരുന്നിട്ടും 19
സ്കൂളുകളില്‍ 142
അധ്യാപക തസ്തിക
അനുവദിച്ചതിന്റെ (സ.ഉ
(കൈ) നം.
106/2017/പൊ.വി.വ തീയതി
21.08.2017) കാരണം
വ്യക്തമാക്കുമോ?
ശൂന്യവേതനവ്യവസ്ഥയില്
ജോലി ചെയ്യുന്നവരുടെ
എക്സ്റ്റന്‍ഷന്‍
1325.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശൂന്യവേതന
വ്യവസ്ഥയിലുളള
അദ്ധ്യാപകര്‍
എക്സ്റ്റന്‍ഷന്‍ അപേക്ഷ
നല്കിയിട്ട്ഡി.പി.ഐ
ഓഫീസില്‍ അനാവശ്യമായ
കാലതാമസം നേരിടുന്നതു
സംബന്ധിച്ചുള്ള
പരാതികള്‍
പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ഡി.പി.ഐ
ഓഫീസില്‍
ശൂന്യവേതനവ്യവസ്ഥയില്
ജോലി ചെയ്യുന്നവരുടെ
എക്സ്റ്റന്‍ഷന്‍
സംബന്ധിച്ച് എത്ര
അപേക്ഷകള്‍
പെന്റിങ്ങില്‍
ഉണ്ടെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ; കൂടാതെ
ശൂന്യ വേതനാവധിയ്ക്ക്
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(സി)
ഡി.പി.ഐ
ഓഫീസിലെ എസ്.സി 3
സീറ്റില്‍ ആളെ പോസ്റ്റ്
ചെയ്തിട്ടുണ്ടോ; ടി
സീറ്റ് എത്ര കാലമായി
ഒഴിഞ്ഞുകിടക്കുന്നു;
പ്രസ്തുത സീറ്റില്‍
എത്ര ഫയലുകള്‍
പെന്റിങ്ങ് ഉണ്ടെന്നും
ഇവിടെ ആളെ പോസ്റ്റ്
ചെയ്യാത്തതിന്റെ
കാരണമെന്തെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
സീറ്റില്‍ ആളെ
നിയമിക്കാത്ത
കാലയളവില്‍ പകരം
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഈ സീറ്റിന്റെ
ചുമതലയുള്ള സൂപ്രണ്ട്
ഒക്ടോബര്‍ മുതല്‍
ഡിസംബര്‍ 31 വരെ എത്ര
ഫയലുകളില്‍ തീര്‍പ്പു
കല്പ്പിക്കാന് നടപടി
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ;
(ഇ)
എസ്.സി
3 സീറ്റിന്റെ
ചുമതലയുള്ള സൂപ്രണ്ട്
പെന്റിങ്ങ് ഫയലുകളെ
സംബന്ധിച്ചും സീറ്റില്‍
ആളില്ല എന്ന വിവരവും
മേലുദ്യോഗസ്ഥരെ
രേഖാമൂലം
അറിയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
സ്കൂള്‍
കായികമേളകളും
കായികാധ്യാപകരുടെ തസ്തികകളും
1326.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂള്‍
കായികമേളകള്‍ കൂടുതല്‍
ജനകീയമായി
നടത്തുന്നതിനും
ഉപജില്ലാതല സ്പോര്‍ട്സ്
മത്സരങ്ങളില്‍
പങ്കെടുക്കുന്ന
കുട്ടികള്‍ക്ക് ഭക്ഷണം
ലഭ്യമാക്കുന്നതിനും
പദ്ധതികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
സ്കൂളുകളില്‍
കായികാധ്യാപകരുടെ
തസ്തികകള്‍
നഷ്ടപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കായികാധ്യാപകരുടെ
തസ്തികകള്‍
സംരക്ഷിക്കുന്നതിലേക്കായി
ഹൈസ്കൂള്‍ വിഭാഗം
തസ്തിക നിര്‍ണ്ണയത്തിന്
പത്താം ക്ലാസിലെ പിരീഡ്
കൂടി
ഉള്‍പ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ശ്രദ്ധ പദ്ധതി
1327.
ശ്രീ.ആന്റണി
ജോണ്‍
,,
പി.വി. അന്‍വര്‍
,,
പുരുഷന് കടലുണ്ടി
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഠനത്തില്‍ പിന്നാക്കം
നില്ക്കുന്ന
റ്വിദ്യാര്ത്ഥികളെ
മികവുറ്റവരാക്കുന്നതിനായി
ശ്രദ്ധ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
പഠനത്തിലെ
പിന്നാക്കാവസ്ഥ
പരിഹരിക്കുന്നതിനുള്ള
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്;
(സി)
ഇതു
സംബന്ധിച്ച്
കുട്ടികളുടെ പട്ടിക
തയ്യാറാക്കുന്ന നടപടി
എത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഡി)
സര്‍ക്കാര്‍,
എയ്ഡഡ് സ്ക്കുളുകളിലെ
ഒമ്പതാം ക്ലാസ്സ്
വിദ്യാര്‍ത്ഥികളുടെ പഠന
നിലവാരം
ഉയര്‍ത്തുന്നതിനായി
നവപ്രഭ പരിഹാര ബോധന
പദ്ധതി
ആരംഭിച്ചിട്ടുണ്ടോ
വിശദാംശം നല്‍കുമോ?
വിദ്യാര്‍ത്ഥികള്‍ക്ക്
ദുരന്തനിവാരണ പരിശീലനം
1328.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
ദുരന്തനിവാരണ പരിശീലനം
നല്കുന്നതിനാവശ്യമായ
എന്തെങ്കിലും
പദ്ധതികള്‍
ആവീഷ്ക്കരിച്ചു
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കിൽ
ദുരന്തനിവാരണ
അതോറിറ്റി മുഖേന
അപ്രകാരം പരിശീലനം
നല്കുന്നതിനു വേണ്ട
നടപടികള്‍
സ്വീകരിക്കുമോ?
കിഫ്ബി
മുഖേനയുള്ള പ്രവൃത്തികള്‍ക്ക്
സ്കൂളിന് ഭരണാനുമതി
1329.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മികവിന്റെ
കേന്ദ്രങ്ങളിൽ
ഉള്‍പ്പെടുത്തി കിഫ്ബി
മുഖേന 5 കോടി രൂപയുടെ
പ്രവൃത്തിചെയ്യുന്നതിന്എത്ര
സ്കൂളുകള്‍ക്ക്
ഭരണാനുമതി
നൽകിയിട്ടുണ്ട്; വിശദ
വിവരം നൽകുമോ;
(ബി)
കോങ്ങാട്
മണ്ഡലത്തിൽ എത്ര
സ്കൂളുകള്‍ക്ക്
ഭരണാനുമതി
നൽകിയിട്ടുണ്ട്; വിശദ
വിവരം നൽകുമോ;
(സി)
ഏത്
ഏജൻസിയെയാണ് ഇതിന്റെ
വര്‍ക്കിനായി
ചുമതലപ്പെടുത്തിയിട്ടുള്ളത്;
ഇതിന്റെ വിശദാംശങ്ങള്‍
നൽകുമോ;
(ഡി)
ഈ
വര്‍ക്കുകള്‍ എന്ന്
തുടങ്ങാനാണ്
ഉദ്ദേശിക്കുന്നത്;
വിശദവിവരം നൽകുമോ?
സർക്കാർ
സ്കൂളുകള്‍ അന്താരാഷ്ട്ര
നിലവാരത്തിലാക്കുന്ന പദ്ധതി
1330.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
നിയോജക മണ്ഡലത്തിലെ ഒരു
സർക്കാർ സ്കൂളിന് വീതം
ഓരോ വർഷവും അഞ്ചു കോടി
രൂപ വരെ നല്കി
അന്താരാഷ്ട്ര
നിലവാരത്തിലാക്കുന്ന
പദ്ധതിയിൽ നിലവിൽ എത്ര
സ്കൂളുകൾ
തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അവയുടെ
പ്രവർത്തന പുരോഗതി
വിശദമാക്കുമോ ?
സർക്കാർ
സ്കൂളുകളിലെ സ്മാർട്ട് ക്ലാസ്
സംവിധാനം
1331.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
സർക്കാർ സ്കൂളുകളിൽ
സ്മാർട്ട് ക്ലാസ്
നടപ്പിലാക്കിയിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിവരങ്ങൾ നല്‍കാമോ;
(ബി)
സ്കൂളുകളിൽ
കുട്ടികളുടെ ഹാജർ നില
രേഖപ്പെടുത്തുന്നതിനും
കുട്ടികളെ
സംബന്ധിച്ചുളള ദൈനംദിന
വിരങ്ങൾ രക്ഷിതാക്കളെ
മൊബൈൽ ഫോൺ വഴി
അറിയിക്കുന്നതിനുമുളള
സോഫ്ട് വെയർ സംവിധാനം
ഏർപ്പെടുത്തിയിട്ടുണ്ടോ;
ഇല്ലെങ്കിൽ അത്തരം
സംവിധാനം ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
താനൂര്‍
നിയോജകമണ്ഡലത്തിലെ ഹൈടെക്ക്
സ്കൂളുകൾ
1332.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
നിയോജകമണ്ഡലത്തിലെ
ദേവ്ധാര്‍ ഹൈടെക്ക്
സ്ക്കൂളിന്റെ
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ക്കൂളിന്റെ
നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കുമോ;
(സി)
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
താനൂര്‍
നിയോജകമണ്ഡലത്തിലെ എത്ര
ക്ലാസ്സ് മുറികളാണ്
ഡിജിറ്റലൈസ് ചെയ്ത്
ഹൈടെക്ക് ആക്കിയത്;
(ഡി)
ഏതൊക്കെ
സ്കൂളുകളിലെ എത്ര
ക്ലാസ്സ് മുറികൾ വീതം
ഇപ്രകാരം സ്മാര്‍ട്ട്
ആക്കി എന്നത്
സംബന്ധിച്ച പട്ടിക
ലഭ്യമാക്കുമോ?
ദേവികുളം
ഭാഷാ ന്യൂനപക്ഷ മേഖലയില്‍
നടപ്പിലാക്കിയ പദ്ധതികള്‍
1333.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലത്ത്, ദേവികുളം
നിയോജകമണ്ഡലത്തിലെ
ഭാഷാ ന്യൂനപക്ഷ
മേഖലയില്‍ വിദ്യാഭ്യാസ
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍ ഏതെല്ലാം
ആണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതിനെ
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ?
പിന്നോക്ക-മുന്നോക്ക
വിഭാഗങ്ങളിലെ കുട്ടികള്‍ക്ക്
സ്കോളര്‍ഷിപ്പ്
1334.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നോക്ക,
മുന്നോക്ക വിഭാഗങ്ങളിലെ
കുട്ടികള്‍ക്ക് സംസ്ഥാന
സര്‍ക്കാര്‍ എന്തെല്ലാം
വിദ്യാഭ്യാസ
ആനുകൂല്യങ്ങളും
സ്കോളര്‍ഷിപ്പുകളുമാണ്
നിലവിൽ നൽകിവരുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
നോൺ
-റിലീജിയസ് എന്ന
വിഭാഗത്തില്‍പ്പെടുന്ന
വിദ്യാര്‍ത്ഥികള്‍ക്കും
പ്രസ്തുത ആനുകൂല്യങ്ങൾ
ലഭിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സ്പെഷ്യല്‍
ഫീസുപയോഗിച്ച് വാങ്ങുന്ന
പുസ്തകങ്ങള്‍
1335.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്പെഷ്യല്‍
ഫീസിനത്തില്‍
പിരിച്ചെടുക്കുന്ന തുക
ഉപയോഗിച്ച് സ്കൂള്‍
ലൈബ്രറികളില്‍
പുസ്തകങ്ങള്‍
വാങ്ങുന്നതിന്
എന്തൊക്കെ
മാര്ഗ്ഗനിര്ദ്ദേശങ്ങളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
അപ്രകാരം
പിരിച്ചെടുക്കുന്ന
സ്പെഷ്യല്‍ ഫീസ്
ചെലവഴിക്കുന്നതില്‍ പി.
ടി. എ. യുടെ അംഗീകാരം
വേണമെന്ന്
നിബന്ധനയുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കാന്‍
നടപടി സ്വീകരിക്കുമോ?
സ്കൂളുകള്‍
ഹൈടെക്കാക്കുന്നതിനുള്ള
നടപടികള്‍
1336.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ
ഭാഗമായി സ്കൂളുകള്‍
ഹൈടെക്ക്
ആക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ
എവിടെയെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയിൽ പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ ഏതെല്ലാം
സ്കൂളുകളിലാണ്
ആരംഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാനാവുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ എസ്. പി. സി.
യൂണിറ്റുകള്‍
1337.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ പുതുതായി
എസ്. പി. സി.
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര
സ്കൂളുകളില്‍ ഈ
യൂണിറ്റുകള്‍
അനുവദിക്കാന്‍
തീരുമാനിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
എസ്.
പി. സി. യൂണിറ്റുകള്‍
ആരംഭിക്കുന്നതിന്
വേണ്ടിയുള്ള ഫണ്ടില്‍
കുറവ് വന്നിട്ടുള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഫണ്ട്
ലഭ്യമാക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
ഓരോ സ്കൂളിനും എത്ര
തുകയാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ഏറനാട്
നിയോജക മണ്ഡലത്തിലെ
ഏതെല്ലാം സ്കൂളുകളില്‍
നിന്നും അപേക്ഷ
ലഭിച്ചിട്ടുണ്ട്;
അവയില്‍ ഇതെല്ലാം
സ്കൂളുകളിലാണ് പുതുതായി
എസ്. പി. സി. യൂണിറ്റ്
ആരംഭിക്കുന്നതെന്ന്
വിശദമാക്കുമോ?
സ്കൂളുകളില്‍
നൈപുണ്യവികസന പദ്ധതി
1338.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രനിര്‍ദ്ദേശമനുസരിച്ച്
സ്കൂള്‍
വിദ്യാഭ്യാസത്തോടൊപ്പം
തൊഴിലധിഷ്ഠിത
കോഴ്സുകള്‍
പഠിപ്പിക്കുന്നതിനുള്ള
നൈപുണ്യവികസന പദ്ധതി
സംസ്ഥാനത്ത്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ആയതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
സംസ്ഥാനത്ത്
എത്ര സ്കൂളുകളില്‍ ഈ
പദ്ധതി നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ട്;
ഏതൊക്കെ ജില്ലകളിലാണ്
പദ്ധതി നടപ്പാക്കുന്നത്
എന്നറിയിക്കാമോ;
(സി)
ഈ
പദ്ധതി എയ്ഡഡ്/
അണ്‍എയ്ഡഡ്
സ്കൂളുകളില്‍
നടപ്പാക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
സ്കൂളുകൾക്ക്
അന്താരാഷ്ട്ര നിലവാരം
1339.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
സ്കൂളുകൾ അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയർത്തുന്നതുമായി
ബന്ധപ്പെട്ട
പ്രവൃത്തികൾ ഏത് ഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികൾ ഏത്
ഏജൻസിയാണ്
ഏറ്റെടുത്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സ്കൂള്‍
വികസന ഗ്രൂപ്പിൽ
ചര്‍ച്ച ചെയ്ത
പദ്ധതികള്‍ അംഗീകരിച്ച്
നടപ്പിലാക്കാൻ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതികള്‍ എന്ന്
പൂർത്തിയാക്കാൻ
കഴിയുമെന്ന്
വ്യക്തമാക്കുമോ?
അംഗപരിമിതരായ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്‍കിവരുന്ന സ്കോളര്‍ഷിപ്പ്
1340.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേര്‍ത്തല
ഡി.ഇ.ഒ യുടെ പരിധിയില്‍
വരുന്ന ചില
വിദ്യാലയങ്ങളില്‍
അംഗപരിമിതരായ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കി വരുന്ന
സ്കോളര്‍ഷിപ്പ് കഴിഞ്ഞ
വര്‍ഷം നല്‍കിയിട്ടില്ല
എന്ന പ്രശ്നം
ആര്.എം.എസ്.എ
ഡയറക്ടറുടെയും മറ്റ്
വകുപ്പ്
അധികാരികളുടെയും
ശ്രദ്ധയില്‍പ്പെടുത്തിയിട്ടും
ഇതുവരേയും
പരിഗണിച്ചിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ധനസഹായം
ലഭിക്കാനര്ഹരായവര്ക്ക്
എന്തു കാരണത്താലാണ്
ആയത്
ലഭ്യമാക്കാതിരിക്കുന്നത്
എന്നതുസംബന്ധിച്ച്
സമഗ്രമായ അന്വേഷണം
നടത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
സര്‍വ്വശിക്ഷാ
അഭിയാന്റെ ഭാഗമായുള്ള ഓട്ടിസം
സെന്ററുകള്‍
1341.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍
സര്‍വ്വശിക്ഷാ
അഭിയാന്റെ ഭാഗമായി
എവിടെയൊക്കെയാണ്
ഓട്ടിസം സെന്ററുകള്‍
ആരംഭിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
സെന്ററുകളില്‍ ഓട്ടിസം
ബാധിച്ച കുട്ടികള്‍ക്ക്
എന്തൊക്കെ
സൗകര്യങ്ങളാണ്
ലഭ്യമാക്കുകയെന്ന്
വിശദമാക്കാമോ?
പൊതുവിദ്യാഭ്യാസ
മേഖലയിലെ സ്കൂളുകള്‍
സ്മാര്‍ട്ടാക്കുന്നതിനുള്ള
നടപടി
1342.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിദ്യാഭ്യാസ
മേഖലയിലെ സ്കൂളുകള്‍
സ്മാര്‍ട്ടാക്കുന്നതിനായി
ബജറ്റില്‍ പ്രഖ്യപിച്ച
പദ്ധതി പ്രകാരമുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
എത്ര കോടിരൂപയാണ്
പദ്ധതിക്കായി
ചെലവഴിക്കുന്നത്;
ഇതിനുള്ള ഫണ്ട് എവിടെ
നിന്നാണ്
ലഭ്യമാക്കിയിട്ടുള്ളത്;
(സി)
ഈ
പദ്ധതിമുഖേന പൊതു
വിദ്യാലയങ്ങളില്‍
എന്തൊക്കെ
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തുന്നത്;
2018-19 അക്കാദമിക്
വര്‍ഷം എത്ര
സ്കൂളുകളില്‍ പദ്ധതി
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
200
വര്‍ഷത്തിനു മുകളില്‍
പഴക്കമുളള
സ്ക്കൂളുകള്ക്കായുളള
പ്രത്യേക പദ്ധതി
1343.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
200 വര്‍ഷത്തിനു
മുകളില്‍ പഴക്കമുളള
സ്ക്കൂളുകള്ക്കായുളള
പ്രത്യേക പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മാവേലിക്കര മണ്ഡലത്തിലെ
ഗവണ്മെന്റ് ബോയ്സ്
വി.എച്ച്.എസ്.എസ്,
മാവേലിക്കര എല്‍.പി.എസ്
എന്നീ വിദ്യാലയങ്ങളെ
അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുന്നതിന്
ആവശ്യമായ അനുമതി
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഡി.പി.ആര്
ലഭ്യമായിട്ടുണ്ടോ;
അടിയന്തരമായി അനുമതി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
200
വര്‍ഷം പഴക്കമുളള എത്ര
സ്ക്കൂളുകള്‍
സംസ്ഥാനത്തുണ്ട്; അവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
സ്കൂള്‍ കലോത്സവം
1344.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
- 18 അദ്ധ്യയന
വര്‍ഷത്തിലെ സംസ്ഥാന
സ്കൂള്‍
കലോത്സവത്തില്‍
സംസ്ഥാനത്താകമാനമുള്ള
എത്ര കുട്ടികള്‍
പങ്കെടുത്തു എന്നും
ഇതിന്റെ നടത്തിപ്പുമായി
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍
എത്രയായിരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
കലോത്സവ
നടത്തിപ്പുമായി
ബന്ധപ്പെട്ട് പിരിഞ്ഞു
കിട്ടിയ തുക, ലഭ്യമായ
സര്‍ക്കാര്‍ സഹായം,
ചെലവായ തുക എന്നിവ
ഓരോന്നിന്റെയും ഇനം
തിരിച്ച് എത്രയെന്ന
വിവരം ലഭ്യമാക്കുമോ?
സ്കൂള്‍
കലോത്സവം കുറ്റമറ്റതാക്കാൻ
നടപടി
1345.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പൊതു വിദ്യാഭ്യാസ
വകുപ്പ് നടത്തുന്ന
സ്കൂള്‍ കലോത്സവം
കുറ്റമറ്റതാക്കാനും
സംശുദ്ധമാക്കാനും
വ്യവസ്ഥാ ലംഘനമില്ലാതെ
വിധി നിര്‍ണ്ണയം ഉറപ്പു
വരുത്താനും കീഴ്
ഘടകങ്ങള്‍ മുതല്‍
സംസ്ഥാന തലം വരെ
സ്വീകരിക്കാന്‍
പോകുന്ന തുടര്‍
പ്രവൃത്തികള്‍
എന്തെല്ലാം;വിശദമാക്കുമോ;
(ബി)
മാറി
മാറി വരുന്ന
സര്‍ക്കാരുകള്‍ പല തവണ
കലോത്സവ മാന്വല്‍
പരിഷ്ക്കരണവും
ചട്ടമുണ്ടാക്കലും
നടത്തിയിട്ടും മത്സര
വേദികള്‍ പുതിയ
മാര്‍ഗ്ഗങ്ങള്‍
കണ്ടെത്തി കുട്ടികളെയും
രക്ഷകര്‍ത്താക്കളെയും
അധര്‍മ്മത്തിലേക്കും
തെറ്റുകളിലേക്കും
ലക്ഷങ്ങള്‍
ചെലവാക്കുന്ന
പ്രവണതകളിലേക്കും
എത്തിച്ചു വരുന്നു
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(സി)
എങ്കില്‍
ഇത്തരം നിയമ വിരുദ്ധ
പ്രവണതകള്‍ തടഞ്ഞ്
കലോത്സവ മാന്വലും
ചട്ടങ്ങളും
കാലോചിതമായി
പരിഷ്ക്കരിക്കാനും
കലോത്സവ വേദിയെ കലഹ ,
അഴിമതി വേദികളാക്കുന്ന
പ്രവണതകള്‍ക്ക്
വിരാമമിടാനും,
കുറ്റക്കാരെ കണ്ടെത്തി
മാതൃകാപരമായ ശിക്ഷ
ഉറപ്പു വരുത്താനും
എന്തു നടപടികള്‍
സ്വീകരിക്കും എന്നും
വ്യക്തമാക്കുമോ?
'ഒരു
മണ്ഡലത്തില്‍ ഒരു കോളേജ്'
പദ്ധതി
1346.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം, ഒരു മണ്ഡലത്തില്‍
ഒരു കോളേജ് എന്ന പദ്ധതി
പ്രകാരം ഏതൊക്കെ
സ്ഥലങ്ങളില്‍
കോളേജുകള്‍
അനുവദിച്ചുവെന്ന്
അറിയിക്കുമോ ;
(ബി)
പ്രസ്തുത
കോളേജുകളില്‍
അധ്യാപക/അനധ്യാപക
തസ്കികകള്‍
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
മങ്കട
ഗവ. ആര്‍ട്സ് & സയന്‍സ്
കോളേജ് കെട്ടിട നിര്‍മ്മാണം
1347.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
ഗവ. ആര്‍ട്സ് &
സയന്‍സ് കോളേജ്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്റെ
(ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച്) പുരോഗതി
വ്യക്തമാക്കാമോ;
(ബി)
ടി
കെട്ടിടം
പൂര്‍ത്തിയാക്കുന്നതിന്
കാലതാമസം
നേരിട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
"കിറ്റ്കോ"ബില്ലുകള്‍
മാറി തുക കൈമാറുന്നതിന്
കാലതാമസം നേരിട്ടത്
വിദ്യാഭ്യാസ (കോളേജ്
വിദ്യാഭ്യാസം)
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
കെട്ടിട
നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
ഉന്നത
വിദ്യാഭ്യാസ കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
1348.
ശ്രീ.കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉന്നത
വിദ്യാഭ്യാസ
കൗണ്‍സിലിന്റെ
ഇടപെടല്‍കൊണ്ട് ഉന്നത
വിദ്യാഭ്യാസ രംഗത്ത്
കൈവരിക്കുവാന്‍
കഴിഞ്ഞിട്ടുള്ള
നേട്ടങ്ങള്‍ എന്തെന്ന്
വിശദമാക്കുമോ;
(ബി)
ഡോ.
രാജന് ഗുരുക്കള്‍
കമ്മീഷന്
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ഉന്നത
വിദ്യാഭ്യാസ
കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങളില്‍
എന്തെല്ലാം മാറ്റങ്ങള്‍
കൊണ്ടു വരുവാനാണ്
തീരുമാനിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
ഉന്നത
വിദ്യാഭ്യാസ രംഗത്ത്
ലോകമെമ്പാടും
സംഭവിക്കുന്ന
മാറ്റങ്ങള്‍ക്ക്
അനുസൃതമായി നമ്മുടെ
ഉന്നത വിദ്യാഭ്യാസ
രംഗത്തെ മാറ്റുന്നതിന്
ഉതകുന്ന വിധത്തില്‍
പ്രസ്തുത കൗണ്‍സിലിന്റെ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതപ്പെടുത്തുമോ?
ദേവസ്വം
ബോര്‍ഡിന് കീഴില്‍ ആര്‍ട്സ്
& സയന്‍സ് കോളേജ്
ആരംഭിക്കുന്നതിനുള്ള നടപടി
1349.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തില്‍
തൃക്കാഞ്ഞിരപുരത്ത്
ദേവസ്വം ബോര്‍ഡിന്
കീഴില്‍ ആര്‍ട്സ് &
സയന്‍സ് കോളേജ്
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഇതുസംബന്ധിച്ച് ദേവസ്വം
ബോര്‍ഡിന്റെയും
യൂണിവേഴ്സിറ്റിയുടെയും
തീരുമാനത്തിന്മേല്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(ബി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്
കീഴില്‍ കഴക്കൂട്ടം
കേന്ദ്രമായി കോളേജ്
ആരംഭിക്കുന്നത്
സംബന്ധിച്ച സര്‍ക്കാര്‍
തീരുമാനം
നടപ്പിലായിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(സി)
പ്രസ്തുത
കോളേജ്
മറ്റെവിടെയെങ്കിലും
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോയെന്ന്
വ്യക്തമാക്കാമോ?
നെന്മാറ
നിയോജകമണ്ഡലത്തില്‍ കോളേജ്
1350.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
സര്‍ക്കാര്‍, എയ്ഡഡ്
മേഖലയില്‍ ആര്‍ട്സ്
&
സയന്‍സ്/എഞ്ചിനീയറിംഗ്
കോളേജ് ഇല്ലെന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തമിഴ്നാട്
അതിര്‍ത്തിയോട്
ചേര്‍ന്നുകിടക്കുന്ന
നെന്മാറ മണ്ഡലത്തില്‍
തൊഴിലാളികളും ഇടത്തരം
കര്‍ഷകരും പിന്നാക്ക
വിഭാഗക്കാരുമാണ്
അധിവസിക്കുന്നത് എന്ന
പരിഗണനയില്‍
മണ്ഡലത്തില്‍ ഒരു
ആര്‍ട്സ് &സയന്‍സ്/
എഞ്ചിനീയറിംഗ് കോളേജ്
അനുവദിക്കുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
സെന്റര്‍
ഫോര്‍ കണ്ടിന്യൂയിംഗ്
എഡ്യൂക്കേഷന്റെ
പ്രവര്‍ത്തനങ്ങള്‍
1351.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സെന്റര്‍
ഫോര്‍ കണ്ടിന്യൂയിംഗ്
എഡ്യൂക്കേഷന്‍ കീഴില്‍
എത്ര സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
അവ ഏതെല്ലാം; ഒരു
വര്‍ഷം ദൈര്‍ഘ്യമുള്ള
ഹ്രസ്വകാല കോഴ്സുകള്‍
ഏതൊക്കെയാണ്;
കോഴ്സുകള്‍ നടത്തിയ
വകയില്‍ കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
സി.സി.ഇ.കെ.യ്ക്ക് എത്ര
വരുമാനം ലഭിച്ചു;
(ബി)
സി.സി.ഇ.കെ.യുടെ
കീഴില്‍ ഹ്രസ്വകാല
തൊഴിലധിഷ്ഠിത
കോഴ്സുകള്‍ എത്ര
കോളേജുകളിലും
സ്കൂളുകളിലും
പ്രവര്‍ത്തിക്കുന്നുണ്ട്;
എന്‍ജിനീയറിംഗ്
കോളേജുകള്‍,
പോളിടെക്നിക്കുകള്,
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജുകള്‍ തുടങ്ങി
തരംതിരിച്ചു
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
കോഴ്സുകളുടെ മേല്‍നോട്ട
ചുമതല വഹിക്കുന്ന
സി.സി.ഇ.കെ.യിലെ
ഉദ്യോഗസ്ഥന്റെ
വിദ്യാഭ്യാസ യോഗ്യത
എന്താണ്?
മലപ്പുറം
ഗവണ്മെന്റ് വനിതാ ആര്‍ട്സ്
ആന്റ് സയന്‍സ് കോളേജിന്
സ്വന്തമായി കെട്ടിടം
1352.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറത്തെ
ഗവണ്മെന്റ് വനിതാ
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജിന്റെ കെട്ടിട
നിര്‍മ്മാണ നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;വിശദാംശം
നല്‍കുമോ;
(ബി)
മലപ്പുറം
നിയോജകമണ്ഡലം എം.എല്‍.എ
യുടെ മണ്ഡലം ആസ്തി
വികസന ഫണ്ടില്‍ നിന്നും
അനുവദിച്ച 3 കോടി
രൂപയുടെ പ്രൊപ്പോസലില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍ സംബന്ധിച്ച്
വിശദീകരിക്കാമോ;
(സി)
മലപ്പുറം
ഗവണ്മെന്റ് വനിതാ
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജിനു സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിനുളള
നടപടികള്‍
ത്വരിതപ്പെടുത്തുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
കോളേജിനായി എത്ര
രൂപയുടെ ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്നും
എത്ര തുക
വിനിയോഗിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ?
കുളത്തൂര്‍
ഗവ. കോളേജിന് സ്ഥലം
അനുവദിയ്ക്കുന്നതിന് നടപടി
1353.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
കുളത്തൂര്‍ ഗവ.കോളേജിന്
സ്ഥലം
വിട്ടുനല്‍കുന്നതുമായി
ബന്ധപ്പെട്ട്
4.11.2016ന് എം.എല്‍.എ.
വിദ്യാഭ്യാസ
മന്ത്രിയ്ക്ക് നല്കിയ
EDN/0023/2016 നമ്പര്‍
കത്തിന്മേല് എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
കുളത്തൂര്‍
ഗവ.കോളേജിന് കിഫ്ബി വഴി
10കോടി രൂപയുടെ
ഭരണാനുമതി
നല്‍കിയിട്ടുള്ളത്,
പൊതുവിദ്യാഭ്യാസവകുപ്പ്
സ്ഥലം കൈമാറാത്തതു
കാരണം, വിനിയോഗിക്കാൻ
കഴിയുന്നില്ലയെന്ന
കാര്യം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(സി)
കുളത്തൂര്‍
ഗവ.കോളേജിന് സ്ഥലം
അനുവദിക്കുന്നതിനുവേണ്ടി
പൊതുവിദ്യാഭ്യാസ
വകുപ്പിന്റെയും കോളേജ്
വിദ്യാഭ്യാസ
വകുപ്പിന്റെയും സംയുക്ത
യോഗം വിളിക്കുന്നതിന്
2017 ഡിസംബറില്‍
എം.എല്‍.എ. നല്കിയ
കത്തിന്മേല് എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ഡി)
പൊതുവിദ്യാഭ്യാസ
വകുപ്പ് കോളേജിന്റെ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കാന്‍
കിറ്റ്കോയ്ക്ക്
5.7.2017ന് നല്കിയ
നം.307/M1/2016
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
ഉന്നതവിദ്യാഭ്യാസ
രംഗത്ത് ഇ-ഗവേണന്‍സ് പദ്ധതി
1354.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളുടെയും
കോളേജുകള്‍, സാങ്കേതിക
വിദ്യാഭ്യാസ
ഡയറക്ടറേറ്റ്
എന്നിവയുടെയും
പ്രവര്‍ത്തനം
ഏകോപിപ്പിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
(ബി)
ഇതിനായി
ഇ-ഗവേണന്‍സ് പദ്ധതി
നടപ്പാക്കുമോ;
എങ്കില്‍ പദ്ധതി
നടത്തിപ്പിന്റെ
മേല്‍നോട്ടത്തിന് ഏത്
സ്ഥാപനത്തെയാണ്
ചുമതലപ്പടുത്തിയിട്ടുളളത്;
(സി)
ഉന്നതവിദ്യാഭ്യാസ
രംഗത്തെ വിദ്യാര്‍ത്ഥി
പ്രവേശനം, പരീക്ഷ
നടത്തിപ്പ്,
ഫലപ്രഖ്യാപനം തുടങ്ങിയവ
ഏകീകൃത
സ്വഭാവത്തിലേക്ക്
കൊണ്ടു വരുന്ന കാര്യം
പദ്ധതി മുഖേന
ലക്ഷ്യമിടുന്നുണ്ടോ;
(ഡി)
മറ്റെന്തെല്ലാം
പരിഷ്കരണങ്ങളാണ്
പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ആര്‍ട്സ്
&സയന്‍സ് കോളേജുകളിലെ
ഭാഷാ അദ്ധ്യാപകരുടെ നിയമനം
1355.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2011-12 അക്കാദമിക
വര്‍ഷം മുതല്‍
സര്‍ക്കാര്‍ മേഖലയില്‍
പുതുതായി ആരംഭിച്ച
ആര്‍ട്സ് & സയന്‍സ്
കോളേജുകള്‍
ഏതൊക്കെയാണ്;
(ബി)
ഈ
കോളേജുകളില്‍ മലയാളം,
ഹിന്ദി വിഭാഗങ്ങളില്‍
എത്ര സ്ഥിരം അദ്ധ്യാപക
തസ്തികകള്‍
അനുവദിച്ചിട്ടുണ്ട്;
(സി)
പ്രസ്തുത
വിഭാഗങ്ങളില്‍ സ്ഥിരം
തസ്തികകള്‍
അനുവദിച്ചിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കാമോ;
(ഡി)
മലയാളം,
ഹിന്ദി സ്ഥിരം
അദ്ധ്യാപക തസ്തികകള്‍
അനുവദിക്കാതിരിക്കുന്നത്
നിമിത്തം ഭാഷാ
അദ്ധ്യാപകരുടെ നിലവാരം
കാത്തുസൂക്ഷിക്കാനാവുന്നില്ല
എന്നുള്ള കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
പ്രതിവാരം
കുറഞ്ഞത് 9
മണിക്കൂറെങ്കിലും ഭാഷാ
അദ്ധ്യയനം ഉളള
കോളേജുകളില്‍ ഹിന്ദി,
മലയാളം വിഭാഗങ്ങളില്‍
സ്ഥിരം തസ്തികകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പുനർവിന്യസിക്കപ്പെട്ട
ജൂനിയര്‍ ലക്ചറര്മാർ
1356.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജുകളില്‍
നിന്നും പ്രീ-ഡിഗ്രി
വേര്‍പെടുത്തി
സ്കൂളുകളിൽ പ്ലസ് ടൂ
കോഴ്സുകളാക്കി
മാറ്റിയത് ഏതു
വര്‍ഷത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ഇപ്രകാരം
വേര്‍പെടുത്തിയ
കോളേജുകളിലെ
(സര്‍ക്കാര്‍/എയ്ഡഡ് )
ജൂനിയര്‍ ലക്ചറര്‍മാരായ
അധ്യാപകരെ
സ്കൂളുകളിലേക്ക്
പുനര്വിന്യസിച്ചിട്ടുണ്ടോ;
(സി)
ഇതില്‍
ചില അധ്യാപകര്‍
പ്രൊമോഷന് ലഭിച്ചും
നേരിട്ട് നിയമനം
ലഭിച്ചും കോളേജുകളില്‍
ലക്ചറര്‍ തസ്തികയില്‍
തിരികെ ജോലിയില്‍
പ്രവേശിച്ചിട്ടുണ്ടോ;
(ഡി)
ഇപ്രകാരം
തിരികെ ജോലിയില്‍
പ്രവേശിച്ച അധ്യാപകരുടെ
ഗ്രേഡ്,
ഇന്‍ക്രിമെന്റ്,
സീനിയോറിറ്റി എന്നിവ
നിർണ്ണയിക്കുവാൻ അവരുടെ
മുന്‍കാല സേവനം
പരിഗണിക്കുവാന്‍
സാധിക്കുമോ?
ശ്രീ.
പുഷ്പശരന്റെ പ്രമോഷന്
1357.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ഫൈന്‍ ആര്‍ട്സ്
കോളേജിലെ പ്രൊഫസര്‍
ഗ്രേഡ് II ആയ ശ്രീ.
പുഷ്പശരന്റെ പ്രമോഷന്
വൈകിപ്പിച്ചതിനാല്‍,
അദ്ദേഹത്തിന്റെ
ജൂനിയറായ
അധ്യാപകര്‍ക്ക്
പ്രമോഷന് ലഭിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേരളാ
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന്റെ ഒ.എ
(എറണാകുളം-343/2016
തീയതി 23-3-2016) വിധി
നടപ്പാക്കിയത്
14-11-2017 ലെ
ജി.ഒ.(ആര്.റ്റി.)2055/2017
മുഖേനയാണ് എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; പ്രസ്തുത വിധി
നടപ്പാക്കുന്നതില്‍
വന്ന കാലതാമസം ടിയാന്
പ്രമോഷന്
നിഷേധിക്കപ്പെടാന്‍
കാരണമായി എന്നത്
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സീനിയോറിറ്റി
ലംഘനത്തിന്മേല് ,
സീനിയറിന്റെ പരാതി
ശരിയാണെന്ന് തെളിയുന്ന
പക്ഷം, മുന്‍കാല
പ്രാബല്യം ലഭിക്കേണ്ട
സാഹചര്യത്തില്‍ ശ്രീ.
പുഷ്പശരന് അപ്രകാരം
നീതി ലഭ്യമാകാത്തതിന്റെ
കാരണങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
ശ്രീ.
പുഷ്പശരന്റെ പരാതിയുടെ
അടിസ്ഥാനത്തില്‍
പ്രമോഷന് മുന്‍കാല
പ്രാബല്യം നല്‍കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ എന്ന്
അറിയിക്കുമോ;
(ഇ)
ഉന്നത
വിദ്യാഭ്യാസ വകുപ്പിലെ
ജെ1/54/17 എന്ന
ഫയലിന്മേല് സ്വീകരിച്ച
നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ?
ഇംഗ്ലീഷ്
ലക്ചറര്‍മാരുടെ ഒഴിവുകള്‍
1358.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജ്
വിദ്യാഭ്യാസ വകുപ്പില്‍
ഇംഗ്ലീഷ്
ലക്ചറര്‍മാരുടെ എത്ര
ഒഴിവുകള്‍ നിലവിലുണ്ട്;
(ബി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
എത്രപേര്‍ ഗസ്റ്റ്
ലക്ചറര്‍മാരായി ജോലി
ചെയ്യുന്നുണ്ട്;
(സി)
പ്രസ്തുത
തസ്തികയിലേക്ക്
പി.എസ്.സി. നടത്തിയ
എഴുത്ത് പരീക്ഷയുടെ
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
എന്നറിയാമോ;
(ഡി)
പ്രസ്തുത
തസ്തികയിലെ ഒഴിവുകള്‍
അടിയന്തരമായി
പി.എസ്.സിക്ക്
റിപ്പോര്‍ട്ട് ചെയ്ത്
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
വൈപ്പിന്‍
ഗവ. ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജിലെ നിയമനങ്ങള്‍
1359.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
ആരംഭിച്ച വൈപ്പിന്‍
ഗവണ്മെന്റ് ആര്‍ട്സ്
ആന്റ് സയന്‍സ്
കോളേജില്‍ ആവശ്യമായ
അദ്ധ്യാപകര്‍,
അനദ്ധ്യാപകര്‍,
പ്രിന്‍സിപ്പല്‍
എന്നിവരെ
നിയമിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിയമനങ്ങള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ഹയര്‍സെക്കണ്ടറി
തലത്തിലേയ്ക്ക്
പുനര്‍വിന്യസിക്കപ്പെട്ട
അധ്യാപകര്‍
1360.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോളേജൂകളില്
നിന്നും പ്രീഡിഗ്രി
വേര്‍പ്പെടുത്തിയപ്പോള്‍
യു.ജി.സി. യോഗ്യതകള്‍
ഉണ്ടായിട്ടും
ഹയര്‍സെക്കണ്ടറി
തലത്തിലേയ്ക്ക്
പുനര്‍വിന്യസിക്കപ്പെട്ട
അധ്യാപകര്‍ കോടതി
ഉത്തരവിലൂടെയും മറ്റും
മാതൃ സ്ഥാപനങ്ങളില്‍
പുനര്‍നിയമനം നേടിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
പുനര്‍നിയമനം ലഭിച്ച
അധ്യാപകരുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത
അധ്യാപകരുടെ
ഹയര്‍സെക്കണ്ടറി
സേവനകാലവും ജൂനിയർ
ലക്ചറര്‍ സേവനകാലവും
ഗ്രേഡ്,
ഇന്‍ക്രിമെന്റ്,
സീനിയോറിറ്റി
എന്നിവയ്ക്ക്
പരിഗണിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ; ഉത്തരവുകളുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ?
ചില
കോളേജുകള്‍ക്ക് നല്കിയ
സ്വയം ഭരണാവകാശ പദവി
1361.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതാനും കോളേജുകള്‍ക്ക്
സ്വയം ഭരണാവകാശ പദവി
നല്കിയ തീരുമാനം
പുന:പരിശോധിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്ത് എത്ര
കോളേജുകള്‍ക്കാണ്
സ്വയംഭരണാവകാശ പദവി
ഇപ്പോള്‍ ഉള്ളത്;
ഇതില്‍ എത്ര
സര്‍ക്കാര്‍ കേളേജുകളും
എയ്ഡഡ് കാേളേജുകളും
ഉള്‍പ്പെടുമെന്ന്
വ്യക്തമാക്കുമോ; ഇവയുടെ
പേര് വിവരം
വ്യക്തമാക്കുമോ;
(സി)
ഇൗ
കോളേജുകളുടെ
പ്രവര്‍ത്തനത്തെക്കുറിച്ച്
പഠിക്കാന്‍ ഉന്നത
വിദ്യാഭ്യാസ
കൗണ്‍സിലിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
അവരുടെ പഠന
റിപ്പോര്‍ട്ട്
എന്നത്തേക്ക്
ലഭ്യമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
ജസ്റ്റിസ്
ദിനേശന് കമ്മീഷന്
റിപ്പോര്‍ട്ട്
1362.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
പി.കെ.ബഷീര്‍
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
വിദ്യാഭ്യാസ മേഖലയിലെ
പ്രശ്നങ്ങള്‍ പഠിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
നിയമിച്ച ജസ്റ്റിസ്
ദിനേശന് കമ്മീഷന്,
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ബി)
കമ്മീഷന്റെ
പ്രധാന കണ്ടെത്തലുകള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ഡി)
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍ക്ക്
അനുസൃതമായ നിയമ
നിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
തൃപ്പൂണിത്തുറ
സര്‍ക്കാര്‍ ആര്‍ട്സ്
കോളേജില്‍ സയന്‍സ് വിഭാഗം
ആരംഭിക്കാന്‍ നടപടി
1363.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സയന്‍സ് വിഷയങ്ങൾ
പഠിക്കാൻ
തൃപ്പൂണിത്തുറയില്‍
സർക്കാർ മേഖലയിൽ ഒരു
കോളേജ് ഇല്ല എന്ന
കാര്യം ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(ബി)
തൃപ്പൂണിത്തുറയില്‍
നിലവിലുള്ള സര്‍ക്കാര്‍
ആര്‍ട്സ് കോളേജില്‍
സയന്‍സ് വിഭാഗങ്ങള്‍
കൂടി ആരംഭിക്കണമെന്ന്
ആവശ്യപ്പെട്ട്
ആരെങ്കിലും നിവേദനം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സര്‍ക്കാര്‍ ആര്‍ട്സ്
കോളേജില്‍ സയന്‍സ്
വിഭാഗം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;എങ്കിൽ
വിശദാംശം അറിയിക്കുമോ?
സാങ്കേതിക
സര്‍വ്വകലാശാലാ വി.സി. യുടെ
രാജി
1364.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാങ്കേതിക
സര്‍വ്വകലാശാലാ വി.സി.
ആയിരുന്ന ഡോ. കുഞ്ചറിയ
പി.ഐസക്ക് രാജി
വെക്കുവാനുണ്ടായ
സാഹചര്യം എന്താണെന്ന്
വിശദീകരിക്കുമോ;
(ബി)
സാങ്കേതിക
സര്‍വ്വകലാശായുടെ
കീഴിലുള്ള
എഞ്ചിനീയറിംഗ്
കോളേജുകളുടെ നിലവാരം
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
എഞ്ചിനീയറിംഗ് പഠനം
നിർത്തുന്നവരിൽ നിന്നും
നഷ്ടപരിഹാരം
1365.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പല
കാരണങ്ങളാലും
എഞ്ചിനീയറിംഗ് പഠനം
ഇടയ്ക്ക്
ഉപേക്ഷിക്കേണ്ടിവരുന്ന
വിദ്യാര്‍ത്ഥികളോട്
മാനേജ്മെന്റുകള്‍
നഷ്ടപരിഹാരം ഈടാക്കുന്ന
നടപടി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ലിക്വിഡേറ്റഡ്
ഡാമേജസ് വ്യവസ്ഥ
എന്നറിയപ്പെടുന്ന ഈ
നടപടി
നിർത്തലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സ്വാശ്രയ
കോളേജുകളിലെ വിദ്യാര്‍ത്ഥി
വിരുദ്ധ നടപടികള്‍
1366.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാശ്രയ
കോളേജുകളിലെ
വിദ്യാഭ്യാസ
നിലവാരത്തെകുറിച്ച്
പഠിക്കുവാന്‍ നിയോഗിച്ച
ജസ്റ്റിസ് കെ. കെ.
ദിനേശന് കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
(ബി)
റിപ്പോര്‍ട്ടിലെ
പ്രധാന ശുപാര്‍ശകള്‍
എന്തൊക്കെയാണെന്നും
അതില്‍ ഏതൊക്കെ
ശുപാര്‍ശകള്‍
നടപ്പിലാക്കിയെന്നും
വ്യക്തമാക്കുമോ;
(സി)
പാമ്പാടി
നെഹ്റു കോളേജിലെയും
മറ്റക്കര ടോംസ്
കോളേജിലെയും
വിദ്യാര്‍ത്ഥി വിരുദ്ധ
നടപടികള്‍
അന്വേഷിക്കുന്നതിന്
നിയുക്തരായ എന്‍ക്വയറി
കമ്മിറ്റിയുടെ
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിൽ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
എഞ്ചിനീയറിംഗ്
കോളേജുകളില്‍
വിദ്യാര്‍ത്ഥി വിരുദ്ധ
നടപടികള്‍ അവലോകനം
ചെയ്യുന്നതിന്
സാങ്കേതിക
സര്‍വ്വകലാശാല
ഓംബുഡ്സ്മാനെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിദ്യാര്‍ത്ഥി വിരുദ്ധ
പ്രവര്‍ത്തനങ്ങളില്‍
ഇതുമൂലം ഉണ്ടായ
വ്യത്യാസം
വ്യക്തമാക്കുമോ;
(ഇ)
തിരുവന്തപുരം
ലോ അക്കാഡമി ലോ
കോളേജുമായി ബന്ധപ്പെട്ട
പ്രശ്നങ്ങള്‍
അന്വേഷിക്കുന്നതിന്
നിയോഗിച്ച
സിന്‍ഡിക്കേറ്റ് സബ്
കമ്മിറ്റിയുടെ
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
അറിയിക്കുമോ?
ഐ.എച്ച്.
ആര്.ഡി.യില്‍ പെന്ഷന്
പദ്ധതി
1367.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1987
ല്‍ സ്ഥാപിതമായ
ഐ.എച്ച്. ആര്.ഡി.യില്‍
പെന്ഷന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
2009,
2014 എന്നീ
വര്‍ഷങ്ങളില്‍
സര്‍ക്കാര്‍
നടപ്പാക്കിയ പേറിവിഷന്‍
പ്രകാരം ലഭിക്കേണ്ട
ആനുകൂല്യങ്ങള്‍
ഐ.എച്ച്. ആര്.ഡി.
സര്‍വ്വീസില്‍ നിന്നും
പിരിഞ്ഞുപോയ
ജീവനക്കാര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ ?
വിളപ്പില്‍ശാലയില്‍
ഗവണ്മെന്റ് പോളിടെക്നിക്
ആരംഭിയ്ക്കുന്നതിന് നടപടി
1368.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ
വിളപ്പില്‍ശാലയില്‍
അനുവദിയ്ക്കപ്പെട്ട
ഗവണ്മെന്റ്
പോളിടെക്നിക്
ആരംഭിയ്ക്കുന്നതിന്
തടസ്സങ്ങളുണ്ടോ;
എങ്കില്‍ എന്താണെന്ന്
വിശദമാക്കാമോ;
(ബി)
ഇവിടെ
സ്പെഷ്യല്‍ ഓഫീസറെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടി സ്വീകരിയ്ക്കാമോ?
കേരള
സര്‍വ്വകലാശാല
1369.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാലയില്‍
സെക്രട്ടറിയേറ്റ്
ജീവനക്കാരുടേതിനു
സമാനമായ
സേവനവേതനവ്യവസ്ഥകളും
തസ്തികകളും
സൃഷ്ടിച്ചിട്ടുണ്ടോ;ഇതു
സംബന്ധിച്ചുളള
സര്‍ക്കാര്‍
ഉത്തരവുകള്‍
വ്യക്തമാക്കാമോ;
(ബി)
കേരള
സര്‍വ്വകലാശാലയില്‍
പ്രൊമോഷനും
പ്രൊബേഷനുമായി
ഡിപ്പാര്‍ട്ട്മെന്റല്‍
ടെസ്റ്റുകള്‍
നിഷ്കര്‍ഷിച്ചിട്ടുണ്ടോ;വിശദാംശം
വെളിപ്പെടുത്താമോ?
കേരള
സര്‍വ്വകലാശാലയുടെ
പരീക്ഷാമൂല്യനിര്ണ്ണയവും
ഫലപ്രഖ്യാപനവും
1370.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല
നടത്തുന്ന വിവിധ
കോഴ്സുകളുടെ
പരീക്ഷാമൂല്യനിര്ണ്ണയവും
ഫലപ്രഖ്യാപനവും
വൈകുന്നത് കാരണം
വിദ്യാര്‍ത്ഥികള്‍
നേരിടുന്ന ബുദ്ധിമുട്ട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
മറ്റു
സര്‍വ്വകലാശാലകള്‍
സമയബന്ധിതമായി
മൂല്യനിര്‍ണ്ണയവും
ഫലപ്രഖ്യാപനവും
നടത്തുമ്പോള്‍ കേരള
സര്‍വ്വകലാശാലയിൽ ഇതിന്
വളരെയധികം
കാലതാമസമുണ്ടാകുന്നതിന്റെ
കാരണം പരിശോധിക്കുമോ;
ഇത് പരിഹരിക്കുവാൻ
നടപടി സ്വീകരിക്കുമോ?
അംഗീകൃത
സര്‍വ്വകലാശാലകള്‍
1371.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
അംഗീകൃത
സര്‍വ്വകലാശാലകള്‍ ,
അംഗീകൃതമല്ലാത്ത
സര്‍വ്വകലാശാലകള്‍ ഇവ
ഏതെല്ലാം ; ഇവയുടെ
പ്രവര്‍ത്തന മികവ്
പരിശോധിച്ചിട്ടുണ്ടോ ;
എങ്കില്‍ എന്താണെന്ന്
വിശദമാക്കുമോ;
(ബി)
സര്‍വ്വകലാശാലകളുടെ
നിലവിലുള്ള
പ്രവര്‍ത്തനം ഈ
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്ന്
വിശദമാക്കുമോ,
ഇല്ലെങ്കില്‍ വിദഗ്ദ്ധ
സമിതിയെക്കൊണ്ട്
വിശദമായ ഒരു അന്വേഷണം
നടത്തി യൂണിവേഴ്സിറ്റി
പ്രവര്‍ത്തനങ്ങളില്‍
താഴ്ന്ന നിലവാരം
പുലര്‍ത്തുന്നവയെ
ഉന്നതിയിലേയ്ക്ക്
എത്തിക്കാന്‍ എന്തു
നടപടികള്‍ സ്വീകരിക്കും
എന്നും വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തെ
യൂണിവേഴ്സിറ്റികളിലെ
വിദ്യാര്‍ത്ഥി
അഡ്മിഷന്, പരീക്ഷ
നടത്തിപ്പ്,
അദ്ധ്യാപകലഭ്യത,
അദ്ധ്യയനസൗകര്യ ലഭ്യത,
അടിസ്ഥാന സൗകര്യ ലഭ്യത,
അഫിലിയേഷനുള്ള സ്വകാര്യ
കോളേജുകളുടെ നിയന്ത്രണം
കുറ്റമറ്റതാക്കല്‍
എന്നിവ
ഉറപ്പുവരുത്തുന്നതിനായി
മറ്റു സംസ്ഥാന
യൂണിവേഴ്സിറ്റികളിലെ
പ്രവര്‍ത്തനങ്ങള്‍കൂടി
പരിശോധിക്കുമോ;ആയതിന്എന്തു
നടപടികള്‍ സ്വീകരിക്കും
എന്ന് വ്യക്തമാക്കാമോ;
(ഡി)
ആയതിനായി
ഒരു ഏകീകൃത
യൂണിവേഴ്സിറ്റി
നിയമമുണ്ടാക്കേണ്ട
ആവശ്യകത
പരിശോധിക്കുന്നതിന്
എന്തു നടപടികള്‍
സ്വീകരിക്കും എന്നും
വ്യക്തമാക്കാമോ?
കേരള
യുണിവേഴ്സിറ്റിയുടെ 2017-18
വര്‍ഷത്തെ പരീക്ഷ
1372.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
യുണിവേഴ്സിറ്റിയുടെ
2017-18 വര്‍ഷത്തെ
ഒന്നാം സെമസ്റ്റര്‍ ബി.
എ പരീക്ഷ നടത്തിയത്
എന്നാണ്;
(ബി)
പ്രസ്തുത
പരീക്ഷയുടെ റിസള്‍ട്ട്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ
; ഉണ്ടെങ്കില്‍
ഏതെല്ലാം കോഴ്സുകളുടെ
ഒന്നാം സെമസ്റ്റര്‍
പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു;
പ്രസ്തുത ബാച്ചിലെ
ഏതെല്ലാം വിഷയത്തിന്റെ
പരീക്ഷാഫലമാണ് ഇനിയും
പ്രസിദ്ധീകരിക്കാനുള്ളത്;
(സി)
ഒന്നാം
സെമസ്റ്റര്‍ പരീക്ഷാഫലം
രണ്ടാം സെമസ്റ്റര്‍
പരീക്ഷ
ആരംഭിക്കുന്നതിനു
മുന്‍പായി
പ്രസിദ്ധീകരിക്കണമെന്ന്
നിബന്ധനയുണ്ടോ;
ഇല്ലെങ്കില്‍
ഇത്തരത്തില്‍ നിബന്ധന
കൊണ്ടു വരുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
പരീക്ഷാഫലം യഥാസമയം
പ്രസിദ്ധീകരിക്കാത്തതില്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഇംപ്രൂവ്മെന്റ് പരീക്ഷ
എഴുതാന്‍ കാലതാമസം
വരുന്നത്
മൂലമുണ്ടാകുന്ന
ബുദ്ധിമുട്ട്
കണക്കിലെടുത്ത് മൂന്നാം
സെമസ്റ്റര്‍ പരീക്ഷാഫലം
അടുത്ത സെമസ്റ്റര്‍
പരീക്ഷയ്ക്ക്
മുമ്പായിത്തന്നെ
പ്രസിദ്ധീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഇ)
ഇക്കാര്യത്തില്‍
ഉത്തരക്കടലാസുകള്‍
യഥാസമയം
മൂല്യനിര്‍ണ്ണയം നടത്തി
തിരികെ നല്കുന്നതില്
അദ്ധ്യാപകരുടെ
ഭാഗത്തുനിന്നും
വീഴ്ചയുണ്ടായിട്ടുണ്ടോ;
ഇക്കാര്യം
പരിശോധിക്കുമോ;
(എഫ്)
വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍
വീഴ്ച
വരുത്തിയവർക്കെതിരെ
നടപടി സ്വീകരിക്കുമോ?
സ്റ്റാസീന്റെ
കെെമാറ്റം
1373.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
ഇടപ്പള്ളിയിലെ സ്റ്റാസ്
എം.ജി.യൂണിവേഴ്സിറ്റി
റീജിയണല്‍ സെന്റര്‍
സി.പി.എ.എസ്
സൊസെെറ്റിക്ക്
കെെമാറാനുണ്ടായ
സാഹചര്യം
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
കെെമാറിയപ്പോള്‍ ഗവേഷണ
കേന്ദ്രവും
ഉള്‍പ്പെടുത്തിയത് മൂലം
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ജീവനക്കാരുടെ
സേവന വേതന വ്യവസ്ഥകള്‍
സംബന്ധിച്ച്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദമാക്കുമോ?
എയ്ഡഡ്
കോളേജ് നിയമനത്തില്‍ സംവരണം
1374.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എയ്ഡഡ്
കോളേജ് നിയമനത്തില്‍
ഇടപെടുന്നതിന്
സര്‍ക്കാരിന്
അവകാശമുണ്ടോ;
(ബി)
എയ്ഡഡ്
സ്ഥാപനങ്ങളിലെ
നിയമനത്തില്‍ സംവരണം
നടപ്പിലാക്കുന്നതിന്
സർക്കാർ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
; ഇത് സംബന്ധിച്ച നയം
അറിയിയ്ക്കുമോ?
സര്‍വ്വകലാശാലകളിലെ
വി.സി., പി.വി.സി. പദവികളിലെ
ഒഴിവുകള്‍
1375.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
എതെല്ലാം
സര്‍വ്വകലാശാലകളിലാണ്
വി.സി., പി.വി.സി.
പദവികള്‍ ഒഴിഞ്ഞു
കിടക്കുന്നതെന്ന്
വ്യക്തമാക്കുമോ; ഓരോ
സര്‍വ്വകലാശാലകളിലും
എന്നു മുതലാണ് പ്രസ്തുത
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നതെന്ന്
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ
മേഖലയെ ബാധിക്കുന്ന ഈ
പ്രശ്നം പരിഹരിക്കുവാൻ
ഉണ്ടാകുന്ന കാലതാമസം
എന്താണെന്ന്
വ്യക്തമാക്കുമോ;
ഒഴിഞ്ഞു കിടക്കുന്ന
വി.സി., പി.വി.സി.
തസ്തികകളിൽ നിയമനം
നടത്തുവാൻ അടിയന്തരമായി
നടപടി സ്വീകരിക്കുമോ?
സര്‍വ്വകലാശാലകളിലെ
നിയമനം
1376.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ
നിയമനം പി.എസ്.സി.
മുഖേന നടത്തുന്നതിന്
തീരുമാനിച്ചിട്ടും പല
തസ്തികകളിലും ഇനിയും
പി.എസ്.സി. മുഖേന
നിയമനം നടത്തുന്നതിന്
നടപടികള്‍
ആരംഭിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സര്‍വ്വകലാശാലകളിലെ
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലെ നിയമനം
പി.എസ്.സി. വഴി
നടത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ഏതെല്ലാം
സര്‍വ്വകലാശാലകളാണ്
ലാസ്റ്റ് ഗ്രേഡ്
തസ്തികയിലേയ്ക്ക്
പി.എസ്.സി. വഴി നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുള്ളത്;
ഏതെല്ലാം
സര്‍വ്വകലാശാലകളാണ്
ഇനിയും നടപടി
സ്വീകരിക്കാത്തത്;
(സി)
സര്‍വ്വകലാശാലകളില്‍
പി.എസ്.സി. മുഖാന്തിരം
നിയമനം നടത്തുന്നതിന്
തീരുമാനിച്ചിട്ടുള്ളതും
എന്നാല്‍ ഇനിയും പി.
എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലാത്തതുമായ
എല്ലാ തസ്തികകളിലും
നിയമന നടപടികള്‍
പി.എസ്.സി. വഴി
നടത്തുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
സര്‍വ്വകലാശാലകളിലെ
അനധ്യാപക നിയമനം
1377.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ
അനധ്യാപക നിയമനം
സംബന്ധിച്ച് കരട്
ചട്ടങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത കരട്
ചട്ടങ്ങള്‍ പി. എസ്.
സി. ക്ക്
ലഭ്യമാക്കിയിട്ടുണ്ടോ
എന്നറിയിക്കുമോ;
ആയതിനു പി. എസ്. സി.
യുടെ അംഗീകാരം
ലഭിച്ചുവോ എന്ന്
വ്യക്തമാക്കുമോ?
പ്രവേശന
പരീക്ഷകള്‍ക്ക് റേഷന്‍
കാര്‍ഡില്‍ പേര് വേണമെന്ന
നിബന്ധനയില്‍ ഇളവ്
1378.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദീർഘ
കാലമായി ഭക്ഷ്യ
വകുപ്പിന് പുതിയ റേഷന്‍
കാര്‍ഡുകള്‍ നല്കുവാനോ
പുതിയ പേരുകള്‍ റേഷന്‍
കാര്‍ഡില്‍
ഉള്‍പ്പെടുത്തുവാനോ
സാധിക്കാത്ത
സാഹചര്യത്തില്‍
സര്‍ക്കാര്‍ നടത്തുന്ന
പ്രവേശന പരീക്ഷകള്‍ക്ക്
റേഷന്‍ കാര്‍ഡില്‍ പേര്
വേണമെന്ന നിബന്ധനയില്‍
ഇളവു നൽകുവാൻ
സാധിക്കുമോ;
(ബി)
ഇല്ലെങ്കില്‍
അതിനു പകരം
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്തുവാന്‍
കഴിയുമോ?
സേവ്
എ ഇയര്‍ പരീക്ഷ
1379.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സാക്ഷരതാ
പ്രവര്‍ത്തനത്തിന്റെ
ഭാഗമായുള്ള പ്ലസ് ടു
പരീക്ഷകളില്‍
പരാജയപ്പെടുകയോ
അല്ലെങ്കില്‍
ഒഴിവാക്കാന്‍ പറ്റാത്ത
സാഹചര്യം കൊണ്ട് പരീക്ഷ
എഴുതാന്‍ സാധിക്കാത്തതോ
ആയ
വിദ്യാര്‍ത്ഥികള്‍ക്ക്
സേവ് എ ഇയര്‍ പരീക്ഷ
ഏര്‍പ്പെടുത്താനുള്ള
നടപടി സ്വീകരിക്കുമോ?
കുളക്കടയിലെ
സ്കിൽ പാർക്ക് നിർമ്മാണം
1380.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ കുളക്കടയില്‍
നിര്‍മ്മാണം
പുരോഗമിച്ചുവന്ന സ്കിൽ
പാർക്കിന്റെ
(അസാപ്)നിർമ്മാണം
മന്ദഗതിയിൽ ആകാനുള്ള
കാരണം വ്യക്തമാക്കാമോ;
(ബി)
നിര്‍മ്മാണം
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്നറിയിക്കുമോ;
(സി)
സ്കില്‍
പാര്‍ക്ക് മുഖാന്തിരം
നടത്താനുദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?