ഇൗറ്റ
വെട്ടുന്നതിന് പാസ്സ്
879.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടിനുള്ളില്‍
നിന്ന് പരമ്പരാഗത ഇൗറ്റ
തൊഴിലാളികള്‍ക്ക്
ഇൗറ്റ വെട്ടുന്നതിന്
ഇപ്പോള്‍
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
നല്‍കാമോ;
(ബി)
ഇൗറ്റവെട്ടുന്നതിനായി
വനം വകുപ്പ് അനുവദിച്ചു
പോന്ന പാസ്സിന് എത്ര
രൂപയാണ് ഫീസ് ഇൗടാക്കി
വന്നിരുന്നത്; ഇൗ
പാസ്സ് ഇപ്പോള്‍
നല്കുന്നുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്ത്;
(സി)
ചില
റേഞ്ചുകളില്‍ നിന്ന്
പാസ്സ് അനുവദിക്കാത്തതു
കാരണം ഇൗറ്റയുടെ ലഭ്യത
കുറഞ്ഞതിനാല്‍
പാരമ്പര്യ
ഇൗറ്റതൊഴിലാളികളുടെ
ജീവിതം
ദുരിതത്തിലാകുന്നത്
ഒഴിവാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വനം
വകുപ്പിന്റെ മുത്തപ്പന്
പുഴയിലെ ജണ്ട നിർമാണം
880.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ മുത്തപ്പന്
പുഴയിലും പരിസര
പ്രദേശങ്ങളിലും വനം
വകുപ്പ്
കൈവശകൃഷിക്കാരുടെ
വസ്തുക്കളിലും റവന്യൂ
അധീന പ്രദേശങ്ങളിലും
ജണ്ട നിര്‍മ്മാണം
നടത്തുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍, വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രശ്നം
പരിഹരിക്കുന്നതിന്
റവന്യൂ, വനം
വകുപ്പുകളുടെ സംയുക്ത
പരിശോധന നടത്തുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
വനഭൂമി
കയ്യേറ്റം
881.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനഭൂമി കയ്യേറ്റം
അവസാനിപ്പിക്കുന്നതിനു
വേണ്ടി സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
വനഭൂമി
കയ്യേറ്റവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്ത് എത്ര
കേസ്സുകള്‍ നിലവിലുണ്ട്
എന്ന് വ്യക്തമാക്കാമോ?
ഗ്രീന്‍
ഇന്‍ഡ്യ മിഷന്
882.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പ്
മുഖാന്തിരം
നടപ്പിലാക്കുന്ന
ഗ്രീന്‍ ഇന്‍ഡ്യ മിഷന്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
നാളിതുവരെ എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
പാട്ടത്തുക
883.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യക്തികള്‍ക്കും
പൊതു ആവശ്യങ്ങള്‍ക്കും
പാട്ടത്തിനു
നല്‍കിയിരിക്കുന്ന
വനഭൂമിക്ക് ഈടാക്കുന്ന
പാട്ടത്തുക കുറവാണെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പാട്ടത്തുകയുടെ നിരക്ക്
കാലാനുസൃതമായി
പുതുക്കുന്നതിന്
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
വനസംരക്ഷണം
884.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനവിസ്തൃതി എത്രയാണ്;
ഇത് ദേശീയ
ശരാശരിയേക്കാൾ
കൂടുതലാണോ;
(ബി)
വനസംരക്ഷണത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(സി)
സംസ്ഥാനത്ത്
സ്ഥാപിക്കുവാൻ
തീരുമാനിച്ച
വനമ്യൂസിയത്തിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്;
വിശദമാക്കുമോ?
വനഭൂമിയുടെ
പാട്ട വാടക
885.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
വനമേഖലയില്‍ വിവിധ
ആവശ്യങ്ങള്‍ക്ക്
പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്കും
സ്വകാര്യ
വ്യക്തികള്‍ക്കും
പാട്ടത്തിനു നല്കിയ
ഭൂമിയുടെ പാട്ട വാടക
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
വിശദാംശം
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍
കണക്കനുസരിച്ചുള്ള വനഭൂമി
886.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-11
ലെയും 2011-16 ലെയും
സര്‍ക്കാരുകള്‍
അധികാരമൊഴിയുമ്പോള്‍
സര്‍ക്കാര്‍
കണക്കനുസരിച്ചുള്ള
വനഭൂമി
എത്രയായിരുന്നുവെന്നും
നിലവില്‍ എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സര്‍ക്കാര്‍
കാലയളവുകളില്‍
കണ്ടെത്തിയ വനഭൂമിയില്‍
കൈയ്യേറ്റം
എത്രയായിരുന്നു എന്നും
ഇതില്‍ നിന്നും ഓരോ
സര്‍ക്കാരുകളും എത്ര
കൈയ്യേറ്റ വനഭൂമി
ഏറ്റെടുത്തു
സര്‍ക്കാരില്‍
നിക്ഷിപ്തമാക്കി എന്നും
വ്യക്തമാക്കുമോ;
(സി)
വനഭൂമി
കൈയ്യേറ്റവും
ഒഴിപ്പിക്കലും
സംബന്ധമായ എത്ര
കേസ്സുകള്‍ നിലവില്‍
വിവിധ കോടതി
മുമ്പാകെയുണ്ടെന്നും
ഇതില്‍ ഉള്‍പ്പെട്ട
വനഭൂമി എത്ര എന്നും
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞ
സര്‍ക്കാറിന്റെ കോടതി
വ്യവഹാരങ്ങളില്‍ വന്ന
പാളിച്ചകള്‍ കാരണം
പ്രസ്തുത കാലയളവില്‍
എത്ര വനഭൂമി
സര്‍ക്കാരിന് നഷ്ടമായി;
ഇവ തിരിച്ചുപിടിക്കാന്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിക്കുന്നുണ്ടോ
എന്നും വ്യക്തമാക്കുമോ?
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ അതിര്‍ത്തി
887.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയവുമായി
ബന്ധപ്പെട്ട് മന്ത്രിതല
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
ഏങ്കില്‍ അതില്‍
ഏതെല്ലാം മന്ത്രിമാര്‍
അംഗങ്ങളാണ്
എന്നറിയിക്കാമോ ;
(ബി)
ഉദ്യാനപ്രദേശം
സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന്
പ്രസ്തുത സമിതി
എന്തെങ്കിലും
റിപ്പോര്‍ട്ട്
മുഖ്യമന്ത്രിക്ക്
നല്‍കിയിട്ടുണ്ടോ;
ഏങ്കില്‍ ആ
റിപ്പോര്‍ട്ടിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ദേശിയ
വന്യജീവി ബോര്‍ഡിന്റെ
ശിപാര്‍ശയില്ലാതെ
സംസ്ഥാന സര്‍ക്കാരിന്
ഉദ്യാനത്തിന്റെ
അതിര്‍ത്തി
പുനര്നിര്ണ്ണയിക്കുവാന്
സാധിക്കുമോയെന്ന്
വിശദമാക്കാമോ?
വനഭൂമി
കയ്യേറ്റം
888.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൈയ്യേറിയ
വനഭൂമി തിരിച്ചു
പിടിക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടം
വരെയായെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിൽ
എത്ര ഏക്കര്‍ വനഭൂമി
വീണ്ടെടുത്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
കൈയ്യേറപ്പെട്ട
വനഭൂമി സംബന്ധിച്ച
കണക്കുകള്‍
സര്‍ക്കാറിന്റെ
പക്കലുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശം
വെളിപ്പെടുത്താമോ;
(ഡി)
വനഭൂമി
കൈയ്യേറ്റം
ചെറുക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
വനസംരക്ഷണം
889.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
വനഭൂമിയുടെ വിസ്
തൃതിയില്‍ ഗണ്യമായ
കുറവ് വന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
കഴിഞ്ഞ 5 വര്‍ഷത്തെ
കണക്കുകള്‍ പ്രകാരം
വനവിസ് തൃതിയില്‍
ഉണ്ടായ കുറവെത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
സർക്കാർ
പദ്ധതികൾ വനഭൂമിയിൽ
നടപ്പാക്കിയത് മൂലം
വനവിസ്തൃതി
കുറയുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ
എത്രകുറഞ്ഞുവെന്ന്
അറിയിക്കുമോ;
(സി)
കണക്കുകള്‍
പ്രകാരം അനധികൃതമായി
കെെയേറിയ ഭൂമി
എത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇപ്രകാരം
വനഭൂമി നഷ്ടമാകുന്നത്
വഴി ജെെവസമ്പത്ത്
കുറയുകയും
വന്യമൃഗശല്യം,
വരള്‍ച്ച, ജലക്ഷാമം
എന്നിവ
വര്‍ദ്ധിക്കുകയും
ചെയ്യുമെന്നതിനാല്‍ ഇത്
കര്‍ശനമായി തടയുവാന്‍
നടപടി സ്വീകരിക്കുമോ?
വനം
വകുപ്പിന്റെ റോഡുകള്‍
890.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ റോഡുകള്‍
അഭിവൃദ്ധിപ്പെടുത്തുന്ന
പദ്ധതികള്‍ ഏതെങ്കിലും
നിലവിലുണ്ടോ;
(ബി)
എങ്കില്‍,
മലപ്പുറം ജില്ലയില്‍
ഏതൊക്കെ റോഡുകളാണ്
പരിഗണനയിലുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഏറനാട്
മണ്ഡലത്തിലെ ഏതെല്ലാം
ഫോറസ്റ്റ് റോഡുകള്‍
ഗതാഗത യോഗ്യമാക്കണമെന്ന
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഈ
റോഡുകള്‍ വകുപ്പിന്റെ
ഏതെങ്കിലും പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഗതാഗതയോഗ്യമാക്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മച്ചാട്
ഫോറസ്റ്റ് റേഞ്ചിനു കീഴിലുള്ള
റോഡുകള്‍ കോണ്‍ക്രീറ്റ്
ചെയ്യുന്നത് സംബന്ധിച്ച്
891.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
1980ന്
മുമ്പ് മുതല്‍
ഗതാഗതത്തിന് ഉപയോഗിച്ച്
വരുന്നതും വനം
വകുപ്പിന്റെ
അധീനതയിലുള്ളതുമായ
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തിലെ
മച്ചാട് ഫോറസ്റ്റ്
റേഞ്ചിനു കീഴിലെ
റോഡുകള്‍ ആസ്തി വികസന
ഫണ്ടോ പ്രത്യേക വികസന
ഫണ്ടോ ഉപയോഗിച്ച്
കോണ്‍ക്രീറ്റ്
ചെയ്യുന്നതിനായി
എസ്റ്റിമേറ്റ്
തയ്യാറാക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
എസ്റ്റിമേറ്റ്
തയ്യാറാക്കുന്ന
നടപടികളുടെ നിലവിലെ
സ്ഥിതി
വെളിപ്പെടുത്തുമോ?
നിലമ്പൂര്‍
-മേപ്പാടി ഹിൽ ഹൈവേ
892.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍-മേപ്പാടി
ഹില്‍ ഹൈവേയുമായി
ബന്ധപ്പെട്ട്
നിലമ്പൂര്‍
നോര്‍ത്ത്-സൗത്ത്
ഡി.എഫ്.ഒ. നല്കിയ
ശുപാര്‍ശക്കത്തിന്റെ
കോപ്പി ലഭ്യമാക്കാമോ;
(ബി)
ആയതിന്റെ
സര്‍വ്വേക്കു നോര്‍ത്ത്
ഡി.എഫ്.ഒ. മുഖേന
പൊതുമരാമത്ത്
എക്സിക്യുട്ടീവ്
എഞ്ചിനീയര്‍ നല്കിയ
അപേക്ഷ പരിഗണിച്ച്
സ്വീകരിച്ച നടപടി
വിശദമാക്കാമോ;
(സി)
ഇതുസംബന്ധിച്ച
ഫയലില്‍ സ്വീകരിച്ച
നടപടിയെക്കുറിച്ച്
അറിയുന്നതിനായി
നിലമ്പൂർ എം.എല്‍.എ.
നല്കിയ കത്തിനുള്ള
മറുപടി വൈകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
വന
മേഖലയുടെ സംരക്ഷണം
893.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനമേഖലയില്‍
നിരീക്ഷണം
ശക്തമാക്കാനും മരം
കളളക്കടത്ത്/ചന്ദന
കളളക്കടത്ത് എന്നിവ
തടയാനുമായി ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികളും
പ്രവര്‍ത്തനങ്ങളും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ ഇതിനായി
എത്ര പുതിയ വനം
സ്റ്റേഷനുകള്‍
ആരംഭിച്ചു; ഇവയില്‍
എത്രയെണ്ണെം
നിറുത്തലാക്കിയെന്നും
എത്ര സ്റ്റേഷനുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കിയെന്നും
വിശദമാക്കുമോ;
(സി)
വനം
സ്റ്റേഷനുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കാനായി
എന്ത് നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്നും അതു
മൂലം വനസംരക്ഷണം
ഉറപ്പുവരുത്താനായി
എന്തു തുടര്‍നടപടി
സ്വീകരിക്കാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കുമോ?
വന
നിയമത്തിലെ ഭേദഗതി
894.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുളയെ
മരമായി
പരിഗണിക്കേണ്ടതില്ലെന്ന
വന നിയമത്തിലെ ഭേദഗതി
ആദിവാസികളുടെയും
കര്‍ഷകരുടെയും
താല്പര്യങ്ങള്ക്ക്
എതിരാണെന്നത്
വസ്തുതയാണോ;
(ബി)
ഗ്രാമസഭകള്‍ക്ക്
വനാവകാശ നിയമം
നല്കുന്ന അധികാരങ്ങള്‍
ഇല്ലാതാക്കാനും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
മുള ലഭിക്കാത്ത
സാഹചര്യം സൃഷ്ടിക്കാനും
ഈ ഭേദഗതി ഇടയാക്കുമെന്ന
ആദിവാസികളുടെ ആശങ്കയുടെ
അടിസ്ഥാനത്തില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
വനം
സ്റ്റേഷനുകള്‍
895.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര വനം സ്റ്റേഷനുകള്‍
ഉണ്ടെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തെ
വനമേഖല മുഴുവന്‍
നിരീക്ഷിക്കാന്‍ ഈ
സ്റ്റേഷനുകള്‍
പര്യാപ്തമാണോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര വനം
സ്റ്റേഷനുകള്‍ തുടങ്ങി
എന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്ത്
ആദ്യമായി വനം
സ്റ്റേഷനുകള്‍
ആരംഭിച്ചത് ഏത്
വര്‍ഷത്തിലാണെന്നും
അതുമുതല്‍ ഇതുവരെ എത്ര
സ്റ്റേഷനുകള്‍
പൂട്ടിയെന്നും അത്
ഏതൊക്കെ
വര്ഷങ്ങളിലായിരുവെന്നും
വ്യക്തമാക്കാമോ;
(ഇ)
വനം
സ്റ്റേഷനുകള്‍
പൂട്ടാനുള്ള കാരണങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കാമോ?
കുറിഞ്ഞിമല
വന്യജീവി സങ്കേതം
896.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ വട്ടവട
വില്ലേജിലെ ബ്ലോക്ക്
നമ്പര്‍ 62,
കൊട്ടക്കമ്പൂർ
വില്ലേജിലെ ബ്ലോക്ക്
നമ്പര്‍ 58 എന്നിവ
ഉള്‍പ്പെട്ട
പ്രദേശങ്ങളില്‍
കുറിഞ്ഞിമല വന്യജീവി
സങ്കേതത്തിനായി, ഉദ്ദേശ
വിജ്ഞാപനത്തില്‍ എത്ര
ഹെക്ടര്‍ ഭൂമിയാണ്
(2006 ഒക്ടോബര്‍ 6-ാം
തീയതിലെ വിജ്ഞാപന
പ്രകാരം)
നീക്കിവച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
കുറിഞ്ഞി
ഉദ്യാനത്തിന്റെ
അതിര്‍ത്തി
പുനര്നിര്ണ്ണയിക്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
അതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍
1200 ഹെക്ടര്‍ ഭൂമി
കൈവശരേഖയുള്ളവര്‍ക്ക്
വിട്ടുകൊടുക്കേണ്ടി
വരും എന്നും കുറിഞ്ഞി
ഉദ്യാനത്തിന്റെ
വിസ്തൃതി കുറയുമെന്നും
റവന്യൂ അഡീഷണല്‍ ചീഫ്
സെക്രട്ടറി
അഭിപ്രായപ്പെട്ടിട്ടുണ്ടോ;
(ഡി)
കുറിഞ്ഞി
ഉദ്യാനത്തിലെ 300
ഏക്കര്‍ സ്ഥലത്തെ
കുറിഞ്ഞി ചെടികള്‍
കത്തിനശിപ്പിച്ച
നിലയില്‍
കണ്ടെത്തിയിട്ടുണ്ടോ;
(ഇ)
പ്രമുഖരുടെ കയ്യേറ്റ
ഭൂമി ഉള്‍പ്പെട്ട
കൊട്ടക്കമ്പൂര്‍
വില്ലേജിലെ 58-ാം
ബ്ലോക്കിലുള്ള
കുറിഞ്ഞിച്ചെടികളാണോ
ഇപ്രകാരം കത്തി
നശിച്ചത്; ഇത്
സംബന്ധിച്ച് വനം
വകുപ്പ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ
ഇല്ലെങ്കില്‍
എന്തുകൊണ്ട്?
വനത്തിനുള്ളിലെ
തരിശുഭൂമികളില്‍
ഫലവൃക്ഷങ്ങള്‍
നട്ടുപിടിപ്പിക്കല്‍
897.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
പി.ടി.എ. റഹീം
,,
എം. സ്വരാജ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനത്തിനുള്ളിലെ
തരിശുഭൂമിയില്‍
അക്കേഷ്യ,യൂക്കാലി,കാറ്റാടി,തേക്ക്
തുടങ്ങിയ മരങ്ങള്‍
നട്ടുപിടിപ്പിക്കുന്നത്
വനം വകുപ്പ്
നിര്‍ത്തലാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
ഇവയ്ക്ക് പകരം ഏതെല്ലാം
വൃക്ഷങ്ങള്‍ വച്ചു
പിടിപ്പിക്കാനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
കാട്ടാന
ഉള്‍പ്പെടെയുള്ള
വന്യമൃഗങ്ങള്‍ ഭക്ഷണവും
വെള്ളവും ലഭിക്കാതെ
നാട്ടിലിറങ്ങുന്നതു
പരിഹരിക്കുന്നതിനായി
വനത്തിനുള്ളിലെ
തരിശുഭൂമികളില്‍
ഫലവൃക്ഷങ്ങള്‍
നട്ടുപിടിപ്പിക്കുന്നതിനും
വനത്തിലെ സ്വാഭാവിക
നീരുറവകളും ജലാശയങ്ങളും
സംരക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
വനത്തിലെ
നദികളില്‍നിന്ന് മണല്‍
898.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനങ്ങള്‍ക്കുള്ളിലെ
നദികളില്‍ നിന്നും
മണല്‍
ശേഖരിക്കുന്നതിനുള്ള
തീരുമാനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഏതൊക്കെ
സ്ഥലങ്ങളിലാണ് ഇത്
നടപ്പിലാക്കിയത്;
ഇതിലൂടെ എത്ര മണല്‍
ശേഖരിക്കുവാന്‍
കഴിഞ്ഞു; അതിന്റെ
വിപണനത്തിലൂടെ എന്ത്
തുക ലഭിച്ചു;
(സി)
പരിസ്ഥിതിക്ക്
കോട്ടം തട്ടാതെ മണല്‍
ശേഖരിക്കുന്നതിനുള്ള
ശാസ്ത്രീയപഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഏത് ഏജന്‍സിയാണ്
പ്രസ്തുത പഠനം
നടത്തിയത്; പഠനത്തിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്?
സാമൂഹ്യ
വനവല്‍ക്കരണ പദ്ധതി
899.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ
വനവല്‍ക്കരണ പദ്ധതിയുടെ
ഭാഗമായി
നട്ടുപിടിപ്പിച്ച
അക്കേഷ്യ, യൂക്കാലി,
തുടങ്ങിയ മരങ്ങള്‍
പൊതുസ്ഥലം, വനഭൂമി,
എന്നിടങ്ങളില്‍ നിന്നും
മുറിച്ചു മാറ്റി പകരം
നാട്ടുവൃക്ഷങ്ങള്‍
വച്ച്
പിടിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എവിടെയൊക്കെയാണെന്നും
ഏതെല്ലാം ഇനം മരങ്ങളാണ്
വെച്ചുപിടിപ്പിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ?
സ്വകാര്യ
ഭൂമിയില്‍ നിന്ന്
യൂക്കാലിപ്റ്റസും,
ഗ്രാന്പീസും വെട്ടി
മാറ്റുന്നതിന് ധനസഹായം
900.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ഭൂമിയിലെ
യൂക്കാലിപ്റ്റസും,
ഗ്രാന്പീസും
വെട്ടുന്നത്
നിരോധിച്ചതുമൂലം
മൂന്നാറിലെ കര്‍ഷകര്‍
അഭിമുഖീകരിക്കുന്ന
കടുത്ത പ്രതിസന്ധി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വകാര്യ
ഭൂമിയില്‍ നിന്ന്
യൂക്കാലിപ്റ്റസും,
ഗ്രാന്പീസും വെട്ടി
മാറ്റുന്നതിന് മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ധനസഹായം
അനുവദിക്കുവാന്‍
തീരുമാനിച്ചിരുന്നോ;
എങ്കില്‍ പ്രസ്തുത
പദ്ധതി
പുനരാരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
വനവല്‍ക്കരണ
അവബോധം
901.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹ്യ
വനവല്‍ക്കരണ പദ്ധതിക്ക്
വേണ്ടി ഈ സര്‍ക്കാര്‍
നടപ്പാക്കിയ
കാര്യങ്ങള്‍
വിശദീകരിക്കാമോ;
(ബി)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍
വനവല്‍ക്കരണ അവബോധം
വളര്‍ത്തുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടികള്‍ അറിയിക്കാമോ;
(സി)
വനവല്‍ക്കരണ
പരിപാടി പരിഗണിച്ച് വനം
വകുപ്പ് സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്/വിദ്യാലയങ്ങള്‍ക്ക്
അവാര്‍ഡുകള്‍
നല്കുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വനം
വകുപ്പ് നേരിട്ട് ഓണ്‍ലെെന്‍
തടി ലേലം നടത്താനുള്ള
നടപടികള്‍
902.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പ് ഡിപ്പോകളിലെ
മരം ലേലം ഓണ്‍ ലെെന്‍
വഴി ആക്കിയതിന്റെ
ഗുണദോഷങ്ങള്‍
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
എന്നു
മുതലാണ് ഓണ്‍ലെെന്‍
ലേലനടപടികള്‍
ആരംഭിച്ചിട്ടുള്ളത്;
ഓണ്‍ലെെന്‍ ലേലം
ആരംഭിക്കുന്നതിന് രണ്ടു
വര്‍ഷം മുമ്പും
ഓണ്‍ലെെന്‍ വ്യാപാരം
ഏര്‍പ്പെടുത്തിയതിനു
ശേഷവും വരുമാനത്തില്‍
വന്ന മാറ്റം
വിശദമാക്കുമോ;
(സി)
ഓണ്‍ലെെന്‍
ലേലം നടത്തുന്നത് വനം
വകുപ്പ് നേരിട്ടാണോ;
അതോ ഏതെങ്കിലും
സ്വകാര്യ ഏജന്‍സി
മുഖേനയാണോ; ഏത്
ഏജന്‍സി മുഖേനയാണ്
നടത്തുന്നത്; ഇത്
സര്‍ക്കാര്‍
ഏജന്‍സിയാണോ;
ഇവര്‍ക്ക് എത്ര ശതമാനം
തുകയാണ് കമ്മീഷന്
ഇനത്തിൽ നല്‍കേണ്ടി
വരുന്നത്; ഓണ്‍ലെെന്‍
ആക്കിയതിനു ശേഷം എത്ര
തുക ഏജന്‍സിക്ക്
കെെമാറിയിട്ടുണ്ട്;
(ഡി)
വനംവകുപ്പ്
നേരിട്ട് ഇ-ലേലം
നടത്തിയിരുന്നാല്‍
വകുപ്പിന്
ലഭിക്കുമായിരുന്ന തുക
സ്വകാര്യ
ഏജന്‍സികള്‍ക്ക്
ലഭിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഉണ്ടെങ്കില്‍
ഏജന്‍സികളെ ഒഴിവാക്കി
വനം വകുപ്പ് നേരിട്ട്
ലേലം നടത്താനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍
903.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിലെ ബീറ്റ്
ഫോറസ്റ്റ്
ഓഫീസര്‍മാര്‍ക്ക്
പോലീസ് ട്രെയിനിംഗ്
നല്കുന്നുണ്ടോ;
(ബി)
ഏത്
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
പ്രസ്തുത ട്രെയിനിംഗ്
നല്കി വരുന്നത്;
(സി)
ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍
തസ്തികയ്ക്ക്
അപേക്ഷിക്കുന്നതിനുള്ള
യോഗ്യതയില്‍ മാറ്റം
വരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
അടിസ്ഥാനത്തിലാണ് ഈ
മാറ്റം
വരുത്തിയിട്ടുള്ളത്;
(ഡി)
ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍
തസ്തികയെ
സേനാവിഭാഗത്തില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ?
ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍ റാങ്ക്
പട്ടിക
904.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍
റാങ്ക് പട്ടികയില്‍
നിന്നും നാളിതുവരെ
എത്രപേര്‍ക്ക് നിയമനം
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ ഒഴിവുകള്‍
ഉണ്ടായിരുന്നിട്ടുകൂടി
വളരെ കുറച്ച് മാത്രം
നിയമനങ്ങളേ
നടത്തിയിട്ടുള്ളു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍
റാങ്ക് പട്ടികയുടെ
കാലാവധി മൂന്ന്
വര്‍ഷമായി നീട്ടി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
വന്യമൃഗ
ഇടനാഴി
905.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങള്‍ക്ക്
ഒരു വനമേഖലയില്‍
നിന്നും മറ്റൊരു
മേഖലയിലേക്ക്
തടസ്സമില്ലാത്ത
രീതിയില്‍
സഞ്ചരിക്കുന്നതിനായി
വന്യമൃഗ ഇടനാഴി
ആവശ്യമാണെന്ന
നിര്‍ദ്ദേശം ഉയര്‍ന്നു
വന്നിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഏങ്കില്‍
ഏതെല്ലാം മേഖലകളെ
പരസ്പരം
ബന്ധിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കുരങ്ങന്മാരിലെ
അജ്ഞാത രോഗബാധ
906.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എലത്തൂര്‍
നിയോജകമണ്ഡലം
തലക്കുളത്തൂര്‍
ഗ്രാമപഞ്ചായത്തില്‍
എടക്കരയിലെ
വള്ളിക്കാട്ട് കാവിലെ
കുരങ്ങന്മാര്ക്ക്അജ്ഞാത
രോഗബാധയുണ്ടായതിനെത്തുടര്ന്ന്
ചത്തൊടുങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇതുമായി
ബന്ധപ്പെട്ട്സ്വീകരിച്ച
നടപടികള്‍ എന്തെന്ന്
വിശദമാക്കുമോ?
മനുഷ്യ
വന്യജീവി സംഘര്‍ഷം
907.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മനുഷ്യ
വന്യജീവി സംഘര്‍ഷം
ലഘൂകരിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുന്നതിനായി
ഇൗ സര്‍ക്കാരിന്റെ
കാലത്ത് കേന്ദ്ര സഹായം
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കൂടുതല്‍
കേന്ദ്ര സഹായത്തിനായി
ശ്രമിക്കുമോ;
(സി)
വന്യ
ജീവി ആക്രമണങ്ങളില്‍
നഷ്ട പരിഹാര തുക
വര്‍ദ്ധിപ്പിക്കാന്‍
തീരുമാനമായിട്ടുണ്ടോ;
(ഡി)
നഷ്ട പരിഹാര തുക
വര്‍ദ്ധിപ്പിക്കുന്നതിന്
തടസ്സമുണ്ടോ;
വ്യക്തമാക്കുമോ?
വന്യജീവി
ആക്രമണത്തില്‍ ജീവന്
നഷ്ടപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക് ധനസഹായം
908.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവി
ആക്രമണത്തില്‍ ജീവന്
നഷ്ടപ്പെടുന്നവരുടെ
ആശ്രിതര്‍ക്ക്
നല്കുന്ന ധനസഹായം
എന്തൊക്കെയാണ്; ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ധനസഹായം
വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
2017
ല്‍ ഇൗ ഇനത്തില്‍
ചെലവഴിച്ച തുകയുടെ
വിശദാംശം
ലഭ്യമാക്കാമോ?
വന്യജീവികളുടെ
ആക്രമണം മൂലമുണ്ടായിട്ടുള്ള
നാശനഷ്ടങ്ങള്‍
909.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വന്യജീവികളുടെ
ആക്രമണത്തില്‍ എത്ര
ജീവനുകള്‍ സംസ്ഥാനത്ത്
നഷ്ടപ്പെട്ടിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഇവര്‍ക്ക്
സര്‍ക്കാര്‍
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കാട്ടുപന്നി
ഉള്‍പ്പെടെയുളള
വന്യജീവികളുടെ/മൃഗങ്ങളുടെ
എണ്ണം
വര്‍ദ്ധിച്ചിരിക്കുന്ന
സാഹചര്യം
കണക്കിലെടുത്ത്,
കര്‍ഷകരുടെ
കൃഷിഭൂമിയില്‍ കടന്ന്
കൃഷി നശിപ്പിയ്ക്കുന്ന
കാട്ടുപന്നിയേയും
മറ്റും കൊല്ലുവാന്‍
അനുവാദം നല്കുന്ന
പുതിയ ഉത്തരവ്
പുറപ്പെടുവിക്കുന്ന
കാര്യം പരിഗണിയ്ക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
കാട്ടാനശല്യം
രൂക്ഷമായ മേഖലകളില്‍
സൗരോര്‍ജ്ജവേലി
നിര്മ്മിയ്ക്കുന്നതിനും
ഭിത്തികെട്ടി
മനുഷ്യര്‍ക്ക് സംരക്ഷണം
ഒരുക്കുവാനും നടപടി
സ്വീകരിയ്ക്കുമോ എന്ന്
വ്യക്തമാക്കാമോ?
വന്യമൃഗങ്ങളുടെ
ഉപദ്രവം
910.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനങ്ങളില്‍
നിന്നും കാട്ടുമൃഗങ്ങൾ,
ജനവാസകേന്ദ്രങ്ങളിലിറങ്ങി
കൃഷിക്കും വളര്‍ത്തു
മൃഗങ്ങള്‍ക്കും
മനുഷ്യജീവന് തന്നെയും
ഭീഷണി
ഉയര്‍ത്തുന്നതുമായി
ബന്ധപ്പെട്ട് എത്ര
കേസുകളാണ് കഴിഞ്ഞ
വര്‍ഷത്തിനുള്ളില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
മനുഷ്യജീവഹാനി
സംഭവിച്ചവ എത്രയെന്നും
വളര്‍ത്തുമൃഗങ്ങള്‍
കൊല്ലപ്പെട്ടവ
എത്രയെന്നും ഗുരുതര
പരിക്കേറ്റ്
ചികിത്സയിലായ മനുഷ്യര്‍
എത്രയെന്നും മൃഗങ്ങള്‍
എത്രയെന്നും സംബന്ധിച്ച
വ്യക്തമായ കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
ഇത്തരം
കേസുകളില്‍
നഷ്ടപരിഹാരമോ മറ്റ്
പരിഹാര നടപടികളോ
സ്വീകരിച്ചവ
എത്രയെന്നും സ്വീകരിച്ച
നടപടികൾ
എന്തൊക്കെയെന്നും
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാനും
വന്യമൃഗങ്ങളെ തിരിച്ച്
വനത്തില്‍ എത്തിക്കാനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
കാട്ടുമൃഗങ്ങളുടെ
ആക്രമണം തടയാന്‍ റാപ്പിഡ്
ഫോഴ്സ്
911.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
അതിരപ്പിള്ളി,
കോടശ്ശേരി
പഞ്ചായത്തുകളിലെ വിവിധ
പ്രദേശങ്ങളില്‍
കാട്ടുമൃഗങ്ങളുടെ
നിരന്തരമായ ആക്രമണം
മൂലം
തദ്ദേശവാസികള്ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകളും,
നാശനഷ്ടങ്ങളും
ഒഴിവാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
മേഖലയില്‍
കാട്ടാനക്കൂട്ടം
അടക്കമുള്ള
വന്യമൃഗങ്ങളുടെ
നിരന്തരമായ
ആക്രമണങ്ങള്‍
തടയുന്നതിനായി റാപ്പിഡ്
ഫോഴ്സിന്റെ സേവനം
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നബാര്‍ഡ്
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
ഒരു മൃഗാശുപത്രി
ആരംഭിക്കുന്നതിനുവേണ്ടി
കെട്ടിടം പണിയുന്നതിന് നടപടി
912.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തലശ്ശേരി
നിയോജകമണ്ഡലത്തിലെ
പന്ന്യന്നൂര്‍
ഗ്രാമപഞ്ചായത്തില്‍
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി ലാബ്
സൗകര്യം ഉള്‍പ്പെടെ
എല്ലാ
സൗകര്യങ്ങളുമടങ്ങിയ ഒരു
മൃഗാശുപത്രി
ആരംഭിക്കുന്നതിനുവേണ്ടി
കെട്ടിടം പണിയുന്നതിന്
എസ്റ്റിമേറ്റോടുകൂടി
സമര്‍പ്പിച്ചിരുന്ന
അപേക്ഷ പ്രകാരം ആയത്
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍ ആയത്
നബാര്‍ഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വ്യകതമാക്കുമോ?
ദേവികുളം
മണ്ഡലത്തില്‍ മൃഗ
സംരക്ഷണവുമായി ബന്ധപ്പെട്ട
പദ്ധതികള്‍
913.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
മൃഗ സംരക്ഷണവുമായി
ബന്ധപ്പെട്ട് ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
ആയതിന്റെ വിശദ വിവരം
നല്‍കുമോ;
(ബി)
പുതിയ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോയെന്നും
എങ്കില്‍ ആയതിന്റെ
നടപടിക്രമങ്ങള്‍
സംബന്ധിച്ച വിവരങ്ങളും
വ്യക്തമാക്കുമോ?
തെരുവുനായ
വംശവര്‍ദ്ധന നിയന്ത്രണ പദ്ധതി
914.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആരംഭിച്ച തെരുവുനായ
വംശവര്‍ദ്ധന നിയന്ത്രണ
പദ്ധതി നിലവില്‍ എത്ര
മൃഗാശുപത്രികളിലാണ്
ആരംഭിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ഇതിലൂടെ
എത്ര
തെരുവുനായ്ക്കള്‍ക്ക്
ശസ്ത്രക്രിയ നടത്തി;
പ്രസ്തുത പദ്ധതി
വിജയകരമാണോയെന്ന്
വ്യക്തമാക്കുമോ?
മൃഗസംരക്ഷണ
വകുപ്പിനു കീഴില്‍ ഈവനിംഗ്
ക്ലിനിക്
915.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരൂര്‍
താലൂക്കില്‍ മൃഗസംരക്ഷണ
വകുപ്പിന്റെ കീഴില്‍
ഈവനിംഗ് ക്ലിനിക്
ഇല്ലാത്തതിനാല്‍
ക്ഷീരകര്‍ഷകര്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രശ്നം
പരിഹരിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
താലൂക്കിലെ
ക്ഷീര കര്‍ഷകര്‍ക്ക്
ഏറെ ആശ്വാസം പകരുന്ന
ഈവനിംഗ് ക്ലിനിക്
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
മൃഗസംരക്ഷണ
വകുപ്പിന്റെ പദ്ധതികള്‍
916.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പിന്റെ ചുമതലയില്‍
നടത്തുന്ന വിവിധ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
(ബി)
2017-18
സാമ്പത്തിക
വര്‍ഷത്തില്‍
കരുനാഗപ്പള്ളി നിയോജക
മണ്ഡലത്തില്‍
നടപ്പിലാക്കിയ വിവിധ
പദ്ധതികളുടെ ഗുണഭോക്തൃ
ലിസ്റ്റ് ലഭ്യമാക്കുമോ;
(സി)
ഓച്ചിറ
ബ്ലോക്ക് പരിധിയില്‍
തീറ്റപ്പുല്‍ കൃഷിക്ക്
സബ്സിഡി ലഭിച്ച
ഗുണഭോക്താക്കളുടെ
പട്ടിക ലഭ്യമാക്കുമോ;
വിശദീകരിക്കുമോ?
നാടൻ
കന്നുകാലികളുടെ വംശനാശം
917.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നാടൻ കന്നുകാലികളുടെ
എണ്ണം 2003നും 2012നും
ഇടയിൽ അഞ്ചിലൊന്നായി
കുറഞ്ഞെന്ന ദേശീയ ഹരിത
ട്രിബ്യൂണലിന്റെ
കണ്ടെത്തൽ
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
ഈ
നില തുടര്‍ന്നാൽ ഇവയുടെ
വംശനാശം
സംഭവിച്ചേക്കുമെന്ന
ട്രിബ്യൂണലിന്റെ ആശങ്ക
പരിശോധിക്കുമോ;
(സി)
ഇവയുടെ
എണ്ണത്തിൽ ഗണ്യമായ
കുറവ് സംഭവിക്കാൻ
എന്താണ് കാരണമെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കിൽ
നാടൻ കന്നുകാലികളുടെ
സംരക്ഷണത്തിനും അവയുടെ
വംശനാശം തടയുന്നതിനും
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
വിശദമാക്കാമോ?
നാടന്‍
പശുജനുസ്സുകളുടെ വികസനവും
പരിപാലനവും
918.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
എ. കെ. ശശീന്ദ്രന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നാടൻ പശു ജനുസ്സുകളുടെ
വികസനത്തിനും പ്രജനന
വര്‍ദ്ധനവിനും
എന്തൊക്കെ നടപടികള്‍
ഇതു വരെ
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ഇതിന്
തടസ്സം നിൽക്കുന്ന
പ്രജനന നയത്തിലെ
നിബന്ധനകൾ ഒഴിവാക്കാൻ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
നാടന്‍
പശുക്കളുടെ വികസനവും
പരിപാലനവുമായി
ബന്ധപ്പെട്ട് കേന്ദ്ര
സഹായം ലഭിക്കാന്‍
എന്തൊക്കെ നടപടികൾ
കൈക്കൊള്ളുവാൻ
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
കന്നുകാലികൾക്ക്
നിയമാനുസൃതമായ സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിനായി നടപടി
919.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കന്നുകാലികളെ
കൊണ്ടു പോകുന്ന
ലോറികളിൽ എന്തെല്ലാം
സജ്ജീകരണങ്ങള്‍
ഒരുക്കണമെന്നാണ് നിയമം
അനുശാസിക്കുന്നത്;
(ബി)
വായു
സഞ്ചാരമില്ലാത്ത
കണ്ടെയ്നര്‍ ലോറികളിൽ
കാലികളെ കുത്തിനിറച്ച്
അവ ഉറങ്ങാതിരിക്കാൻ
കണ്ണുകളിൽ മുളക് തേച്ച്
ക്രൂര പീഡനം
നടത്തുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(സി)
ലോറികളുടെ
പിറക് വശം ചാക്കുകള്‍
കൊണ്ട് മറച്ച് ഉള്ളിൽ
ചരക്കാണന്ന്
തോന്നിക്കും വിധം കയറു
കൊണ്ട് കെട്ടിവരിഞ്ഞാണ്
ഇവയെ കൊണ്ടു
വരുന്നതെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കിൽ
ഇത്തരം പ്രവൃത്തികള്‍
തടയുന്നതിനും
കന്നുകാലികൾക്ക്
നിയമാനുസൃതമായ
സൗകര്യങ്ങള്‍
ലഭ്യമാക്കുന്നതിനുമായി
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന
നടപടികള്‍ സംബന്ധിച്ച്
വ്യക്തമാക്കുമോ;
കുഞ്ഞുകൈകളില്‍
കോഴിക്കുഞ്ഞ് പദ്ധതി
920.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുഞ്ഞുകൈകളില്‍
കോഴിക്കുഞ്ഞ് പദ്ധതി
നടപ്പിലാക്കുന്നതിന്
പെരിന്തല്‍മണ്ണ നിയോജക
മണ്ഡലത്തില്‍ നിന്നും
എതെല്ലാം സ്കൂളുകളുടെ
അപേക്ഷ
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
നടപ്പിലാക്കുന്നതിന്
ഉണ്ടാകുന്ന
കാലതാമസത്തിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
അധ്യയന വര്‍ഷം തന്നെ
പ്രസ്തുത പദ്ധതി
നടപ്പിലാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
പാല്
ഉല്പാദനത്തില്
സ്വയംപര്യാപ്തത
921.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
പാല് ഉല്പാദനത്തില്
സ്വയംപര്യാപ്തത
ലക്ഷ്യമിട്ട്
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
വെളിപ്പെടുത്താമോ?
ക്ഷീരോത്പാദന
വര്‍ദ്ധനയ്ക്കായി ഗിര്‍
പശുക്കളെ കൊണ്ടുവരുന്ന പദ്ധതി
922.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോത്പാദനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദീകരിക്കാമോ;
(ബി)
ഗുജറാത്തില്‍
നിന്ന് ഗിര്‍ പശുക്കളെ
എത്തിക്കുന്നതിന്
തീരുമാനിച്ചിരുന്നോ;
(സി)
എങ്കില്‍
പ്രസ്തുത
തീരുമാനപ്രകാരം ഗിര്‍
പശുക്കളെ ഗുജറാത്തില്‍
നിന്ന്
എത്തിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
എത്ര പശുക്കളെയാണ്
എത്തിച്ചതെന്നും ഇതിനു
ചെലവായ തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഇ)
ഇല്ലെങ്കില്‍
ഗിര്‍ പശുക്കളെ
എത്തിക്കാന്‍
കഴിയാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
പാലുല്പാദനവും
ഗുണനിലവാര പരിശോധനയും
923.
ശ്രീ.കെ.സി.ജോസഫ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലുല്പാദനത്തില്
സംസ്ഥാനത്തെ സ്വയം
പര്യാപ്തമാക്കുന്നതിന്
ക്ഷീര വകുപ്പ്
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
ഇക്കാര്യത്തില്‍
സംസ്ഥാനം എപ്പോള്‍
സ്വയംപര്യാപ്തത
കൈവരിക്കുമെന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
സംസ്ഥാനത്തെ
ക്ഷീര സംഘങ്ങളുടെ
പ്രവര്‍ത്തനം
വിപുലീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
(സി)
പാലിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിനും
ഉറപ്പാക്കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കയാണ്;
(ഡി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നും കൊണ്ടുവരുന്ന
പാലിന്റെ ഗുണനിലവാരം
ഉറപ്പ് വരുത്തുന്നതിന്
ചെക്ക് പോസ്റ്റുകളില്‍
സ്ഥിരം സംവിധാനം
നടപ്പിലാക്കുമോ?
മായം
കലര്‍ന്ന പാല്
പരിശോധിക്കുന്നതിന് സംവിധാനം
924.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉപയോഗിക്കുന്ന മായം
കലര്‍ന്ന പാലും
പാലുത്പന്നങ്ങളും
പരിശോധിക്കുന്ന
സംവിധാനത്തെക്കുറിച്ച്
വ്യക്തമായ വിവരം
ലഭ്യമാക്കുമോ;
(ബി)
2015
ജനുവരി മുതല്‍
സംസ്ഥാനത്ത്
ലഭ്യമാകുന്ന
പാലുല്പാദനത്തെക്കുറിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
(സി)
മായം
കലര്‍ന്ന പാല്
കണ്ടെത്തുന്ന
മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള
വിവരം ലഭ്യമാക്കുമോ;
മായം കണ്ടെത്തിയ പാല്
നശിപ്പിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പാലില്‍
മായം കലര്‍ത്തി വില്പന
നടത്തുന്നവര്‍ക്കെതിരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
കമ്പോളത്തില്‍
ആധിപത്യം നേടുന്നതിന്
മില്‍മയെ സജ്ജമാക്കുന്നതിന്
പദ്ധതി
925.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഹൈബി ഈഡന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മയുടെ
പുന;സംഘടനയെക്കുറിച്ച്
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കുവാന്‍
നിയുക്തയായ ശ്രീമതി.ലിഡ
ജേക്കബ്
ചെയര്‍പേഴ്സണായുള്ള
സമിതിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രധാന
ശിപാര്‍ശകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മില്‍മ
മേഖലയിലെ യൂണിയനുകളെ
പിരിച്ചുവിട്ട് ക്ഷീര
സംഘങ്ങളും ഫെഡറേഷനും
മാത്രമുള്ള
സംവിധാനത്തിന് രൂപം
നല്കുവാന്
ആലോചിക്കുന്നുണ്ടോ;
(സി)
ക്ഷീര
വിപണന മേഖലയില്‍
വന്‍കിട ബ്രാന്‍ഡുകളോട്
മത്സരിച്ച്
കമ്പോളത്തില്‍ ആധിപത്യം
നേടുന്നതിന് മില്‍മയെ
സജ്ജമാക്കുന്നതിന്
എന്ത്പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ക്ഷീര
കര്‍ഷകരെ
സംരക്ഷിക്കുന്നതിനുള്ള
പദ്ധതികള്‍
926.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷകരെ
സംരക്ഷിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കി
വരുന്നതെന്ന്
അറിയിക്കുമോ;
(ബി)
ക്ഷീര
മേഖലയില്‍
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പുതിയ
പദ്ധതികളെക്കുറിച്ച്
വിശദമാക്കുമോ?
ക്ഷീര
സഹകരണ സംഘങ്ങളിലെ
ക്രമക്കേടുകള്‍
927.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക ക്ഷീര സഹകരണ
സംഘങ്ങളില്‍ വ്യാപകമായ
ക്രമക്കേടുകള്‍
നടന്നുവെന്ന ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ക്ഷീര
സഹകരണ സംഘങ്ങളില്‍
ചട്ടപ്രകാരമുള്ള
ഓഡിറ്റു് സമയബന്ധിതമായി
നടക്കാറുണ്ടോ;
(സി)
പ്രാഥമിക
ക്ഷീര സഹകരണ സംഘങ്ങളിലെ
ക്രമക്കേടുകള്‍
കണ്ടെത്തുന്നതിന്
നിലവില്‍ എന്ത്
സംവിധാനമാണുള്ളതെന്ന്
വിശദീകരിക്കുമോ?
ക്ഷീര
സംഘങ്ങളിലെ സാമ്പത്തിക
ക്രമക്കേടുകള്‍
928.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രാഥമിക ക്ഷീര
സംഘങ്ങളിലെ സാമ്പത്തിക
ക്രമക്കേടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
സംഘങ്ങളിലെ
ക്രമക്കേടുകള്‍
തടയുന്നതിനും ആയത്
അവസാനിപ്പിക്കുന്നതിനുമായി
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കുമോ?
തിരുവനന്തപുരം
മൃഗശാലയുടെ നവീകരണം
929.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
മൃഗശാലയുടെ
നവീകരണത്തിനായി
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കുമോ;
(ബി)
മൃഗശാലയിലെ
മൃഗങ്ങള്‍
മരണപ്പെടുന്നതായ
സംഭവങ്ങള്‍ അടുത്തിടെ
തുടര്‍ച്ചയായി
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
മൃഗശാലയില്‍
വികസനപ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുമ്പോള്‍
കോണ്‍ക്രീറ്റ്
കൂടാരങ്ങള്‍ പണിയാതെ
പ്രകൃതിക്ക്
അനുയോജ്യമായ
വിധത്തിലുള്ള
വാസസ്ഥലങ്ങൾ
പണിയുന്നതിന് നടപടി
സ്വീകരിക്കുമോ?