വിനിയോഗിക്കുവാന്‍
കഴിയാത്ത ആസ്തി വികസന ഫണ്ട്
ഉപയോഗിച്ച് പുതിയ പദ്ധതി
628.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍
2016-2017 സാമ്പത്തിക
വര്‍ഷത്തില്‍ ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
തെരുവ് വിളക്കുകള്‍ എൽ
ഇ ഡി ആക്കി മാറ്റാൻ
ഭരണാനുമതി ലഭിച്ച 5
കോടി രൂപയുടെ പദ്ധതിയിൽ
വിനിയോഗിക്കുവാൻ
സാധിക്കാത്ത 3.5 കോടി
രൂപക്ക് പുതിയ പദ്ധതി
ശുപാര്‍ശ ചെയ്യുന്നതിന്
നിലവില്‍ തടസ്സമുണ്ടോ;
(ബി)
തടസ്സമില്ലെങ്കില്‍
ഇതിനായി സ്വീകരിക്കേണ്ട
നടപടികള്‍
വിശദീകരിക്കുമോ?
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്
വൈദ്യുതി നിരക്കില്‍ ഇളവ്
നല്കാന് നടപടി
629.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍-എയിഡഡ്
സ്ക്കൂളുകള്‍ അടക്കമുളള
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്
വാണിജ്യനിരക്കില്‍
വൈദ്യുതി നിരക്ക്
ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക്
ഉണ്ടാകുന്ന വൈഷമ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ
വൈദ്യുതി താരിഫില്‍
മാറ്റം വരുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ;
എങ്കില്‍ താരിഫ് മാറ്റി
ഇളവുകള്‍ നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
കായംകുളം
മണ്ഡലത്തിൽ വൈദ്യുതി ബോര്‍ഡ്
നടപ്പിലാക്കിയ പദ്ധതികള്‍
630.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം,
കായംകുളം മണ്ഡലത്തിൽ
വൈദ്യുതി ബോര്‍ഡ്
ഏറ്റെടുത്ത്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതൊക്കെയാണെന്നും
ഇതിലേക്കായി എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
കായംകുളം
താപവൈദ്യുതി നിലയത്തില്‍
നിന്നുള്ള വൈദ്യുതി
631.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
താപവൈദ്യുതി
നിലയത്തില്‍ നിന്നും
ലഭിക്കുന്ന
നിരക്കിനേക്കാള്‍
കുറഞ്ഞ നിരക്കില്‍
സംസ്ഥാനത്തിന്
പുറത്തുനിന്നും
വൈദ്യുതി ലഭിക്കുന്ന
സാഹചര്യം നിലവിലുണ്ടോ;
വിശദമാക്കുമോ;
(ബി)
കായംകുളം
താപവൈദ്യുതനിലയത്തില്‍
നിന്നും കെ. എസ്. ഇ.
ബി. വൈദ്യുതി
വാങ്ങുന്നുണ്ടോ;
വൈദ്യുതി
വാങ്ങിയില്ലെങ്കിലും
കെ. എസ്. ഇ.ബി.
പ്രതിവര്‍ഷം ഫിക്സഡ്
ചാര്‍ജ്ജ് എന്‍. റ്റി.
പി. സി. ക്ക്
നല്കുവാന്
ബാധ്യസ്ഥരാണോ;നിലവില്‍
എന്ത് തുകയാണ് ഫിക്സഡ്
ചാര്‍ജ് ഇനത്തില്‍
നല്‍കുന്നത്;കരാര്‍
അനുസരിച്ച് ഏത് വര്‍ഷം
വരെ ഈ തുക നല്‍കണമെന്ന്
വ്യക്തമാക്കുമോ;
(സി)
കായംകുളം
നിലയം എല്‍. എന്‍. ജി.
യിലേക്ക് മാറ്റുന്നതിന്
ആലോചനയുണ്ടോ;
ഇക്കാര്യത്തില്‍ ഇതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ഡി)
പ്രകൃതിവാതകം
കായംകുളം
താപവൈദ്യുതിനിലയത്തില്
എത്തിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
മാവേലിക്കര
അസിസ്റ്റന്റ്എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍മാരുടെ തസ്തിക
വെട്ടിക്കുറച്ച നടപടി
632.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
എക്സിക്യൂട്ടീവ്
എന്‍ജിനീയറുടെ
(ഡിസ്ട്രിബ്യൂഷന്‍)
കീഴില്‍ 2017നവംബര്‍
വരെ മൂന്ന്
അസിസ്റ്റന്റ്എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍മാരുടെ
തസ്തിക
ഉണ്ടായിരുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എന്നാല്‍
നിലവില്‍ ഇത് സീറോ
പോസ്റ്റ് എന്ന
നിലയിലേക്ക് മാറ്റിയത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുന്നതിന്
വകുപ്പ് സ്വീകരിച്ച
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;നിലവിലുള്ള
അസിസ്റ്റന്റ്എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍മാരുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
മുന്‍പ് ഉണ്ടായിരുന്ന
പ്രകാരം മൂന്ന് തസ്തിക
ആക്കി മാറ്റുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി
- ലെ ഒഴിവുകള്‍
633.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
യില്‍ വിവിധ
തസ്തികകളിലെ ഒഴിവുകള്‍
യഥാസമയം
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിൽ
മന:പൂര്‍വ്വമായ കാലതാസം
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ബോധപൂര്‍വ്വമായ
കാലതാമസം
വരുത്തുന്നവര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ; കഴിഞ്ഞ
6 മാസത്തിനിടയിൽ
ഇത്തരത്തിലുള്ള എത്ര
കേസ്സുകളിൽ നടപടി
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കാമോ ;
(ബി)
കെ.എസ്.ഇ.ബി
യില്‍ കാഷ്യര്‍ /സീനിയർ
അസിസ്റ്റന്റ്
തസ്തികയില്‍ ഏറ്റവും
ഒടുവിൽ സ്ഥാനക്കയറ്റ
ഉത്തരവ്
പുറപ്പെടുവിച്ചത്
എന്നാണെന്ന്
വ്യക്തമാക്കാമോ ; ഈ
തസ്തികയില്‍ എത്ര
ഒഴിവൂകളാണ്
സ്ഥാനക്കയറ്റം നല്കി
നികത്താന്‍
ബാക്കിയുള്ളതെന്ന്
വെളിപ്പെടുത്താമോ;
എന്തുകൊണ്ടാണ്
നാളിതുവരെ ഇതിന് നടപടി
സ്വീകരിക്കാത്തതെന്ന്
വ്യക്തമാക്കാമോ ;
(സി)
ഒഴിവുകള്‍
യഥാസമയം പി.എസ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യാതിരിക്കുന്ന
നടപടിയിലും യഥാസമയം
സ്ഥാനക്കയറ്റം
നൽകാതിരിക്കുന്ന
നടപടിയിലും സര്‍ക്കാര്‍
ഏതെങ്കിലും തരത്തിലുള്ള
പരിശോധനങ്ങള്‍
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്
തയ്യാറാകുമോ എന്ന്
വ്യക്തമാക്കാമോ ?
കെ.എസ്.ഇ.ബി
ലിമിറ്റഡിന്റെ
പ്രവര്‍ത്തനമികവ്
634.
ശ്രീ.പി.ടി.
തോമസ്
,,
കെ.സി.ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി
ലിമിറ്റഡിന്റെ
പ്രവര്‍ത്തനമികവ്
വര്‍ദ്ധിപ്പിക്കുന്നതിന്
കോഴിക്കോട് എെ.എെ.എം.
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിലെ
ഏതെല്ലാം
നിര്‍ദ്ദേശങ്ങള്‍
ഇതിനകം നടപ്പിലാക്കി;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടില്‍ ചില
തസ്തികകള്‍
നിര്‍ത്തലാക്കണമെന്നും
ചില തസ്തികകളുടെ എണ്ണം
കുറയ്ക്കണമെന്നും
നിര്‍ദ്ദേശിച്ചിരുന്നോ
;എങ്കിൽ ഇതിന്മേല്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
എെ.എെ.എം.നോട്
സപ്ലിമെന്ററി
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തിന്റെ
അടിസ്ഥാനത്തിലാണ്
അപ്രകാരം ഒരു
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടത്;
(ഡി)
ബോര്‍ഡിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിച്ചും,
റവന്യൂചെലവ് കുറച്ചും ഈ
പൊതുമേഖലാ സ്ഥാപനത്തെ
മാത്യകാസ്ഥാപനമായി
ഉയര്‍ത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
ആലോചിക്കുന്നത്?
കെ.എസ്.ഇ.ബി.
മസ്ദൂര്‍ തസ്തിക
635.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
മസ്ദൂര്‍ തസ്തികയില്‍
പാലക്കാട് ജില്ലയില്‍
എത്ര ഒഴിവുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
തസ്തികകള്‍
നികത്തുന്നതിന്
കെ.എസ്.ഇ.ബി നടപടി
സ്വീകരിച്ചിട്ടുണ്ടോ?
വൈദ്യൂതി
അപകടങ്ങള്‍
സംഭവിച്ചവര്‍ക്കുളള ധനസഹായം
636.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യൂതി അപകടങ്ങളില്‍
മരണമടയുകയോ അപകടം
സംഭവിക്കുകയോ
ചെയ്യുന്നവര്‍ക്ക്
നല്കി വരുന്ന
ധനസഹായത്തിന്റെ വിവരം
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
അപകടത്തില്‍പ്പെടുന്നവര്‍ക്കും
മരണമടയുന്നവരുടെ
ആശ്രിതര്‍ക്കും
ലഭിക്കേണ്ട സഹായങ്ങള്‍
യഥാസമയം
ലഭിക്കുന്നില്ലായെന്ന
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിലെ
നടപടിക്രമങ്ങള്‍
ത്വരിതപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(സി)
പലപ്പോഴും
ഈ ധനസഹായം
അപര്യാപ്തമാണെന്ന
തരത്തിലുള്ള
ആക്ഷേപങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
സഹായങ്ങള്‍
വര്‍ദ്ധിപ്പിച്ചു
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
എരമല്ലൂര്‍ കേന്ദ്രമാക്കി
വൈദ്യുതി സെക്ഷന്‍ ഓഫീസ്
തുടങ്ങുവാന്‍ നടപടി
637.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ബോര്‍ഡ്
അംഗീകരിച്ചിട്ടുള്ള
മാനദണ്ഡ പ്രകാരം എത്ര
ഉപഭോക്താക്കള്‍ വരെയാണ്
ഒരു സെക്ഷന്‍ ഓഫീസ്
പരിധിയില്‍ ആകാവുന്നത്;
(ബി)
അരൂര്‍,
കുന്നിയങ്ങാട് സെക്ഷന്‍
ഓഫീസുകളുടെ കീഴിലായി
എത്ര ഉപഭോക്താക്കളാണ്
നിലവിലുള്ളത്;
(സി)
ഉപഭോക്താക്കളുടെ
എണ്ണവും വിപുലമായ
ഏരിയയും കണക്കിലെടുത്ത്
ഈ രണ്ട് സെക്ഷനുകളെ
വിഭജിച്ച്, എരമല്ലൂര്‍
കേന്ദ്രമാക്കി
മൂന്നാമതൊരു ഒരു
സെക്ഷന്‍ ഓഫീസ് കൂടി
തുടങ്ങുവാന്‍ നടപടി
സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസുകള്‍
638.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
നോര്‍ത്ത് മണ്ഡലത്തില്‍
കെ.എസ്.ഇ.ബി.യുടെ
കീഴിലുളള ഏതെങ്കിലും
സെക്ഷന്‍ ഓഫീസുകള്‍
വിഭജിക്കുന്നതിന്
കെ.എസ്.ഇ.ബി.
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം സെക്ഷന്‍
ഓഫീസുകളാണ്
വിഭജിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
ഓഖി
ചുഴലിക്കാറ്റ്-കെ.എസ്.ഇ.ബിയ്ക്കുണ്ടായ
നഷ്ടം
639.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഓഖി
ചുഴലിക്കാറ്റിനെ
തുടര്‍ന്ന്
കെ.എസ്.ഇ.ബിയ്ക്കുണ്ടായ
നഷ്ടം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
പുതിയ
കെ.എസ്.ഇ.ബി സെക്ഷന്‍
ആഫീസുകള്‍
640.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതിയ കെ.എസ്.ഇ.ബി
സെക്ഷന്‍ ആഫീസുകള്‍
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെടുന്ന
കുഴിമതിക്കാട്
ആസ്ഥാനമാക്കി പുതിയ
സെക്ഷന്‍ ആഫീസ്
ആരംഭിക്കാമെന്ന
ശുപാര്‍ശ ഉചിതമാര്‍ഗേണ
ലഭിച്ചിട്ടുണ്ടോ;
(സി)
കൊട്ടാരക്കര
നിയോജക മണ്ഡലത്തിലെ
നെടുമണ്‍കാവ്
ആസ്ഥാനമാക്കി സബ്
എന്‍ജിനീയര്‍ കം
കളക്ഷന്‍ ആഫീസ്
ആരംഭിക്കാന്‍ നടപടി
എടുക്കണമെന്ന
നിര്‍ദ്ദേശത്തില്‍
കെ.എസ്.ഇ.ബി സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ആലംകോട്
ഇലക്ട്രിസിറ്റി
സബ്-സ്റ്റേഷന്
641.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലംകോട് കേന്ദ്രമാക്കി
ഇലക്ട്രിസിറ്റി
സബ്-സ്റ്റേഷന്
ആരംഭിക്കണമെന്ന
പ്രൊപ്പോസല്‍ ഏതു
ഘട്ടത്തിലാണ്;
വിശദമാക്കുമോ?
ചാലക്കുടി,
കൊരട്ടി കെ. എസ്. ഇ. ബി.
സെക്ഷന്‍ ഓഫീസുകളുടെ വിഭജനം
642.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
കെ. എസ്. ഇ. ബി.
സെക്ഷന്‍ ഓഫീസ്
വിഭജിച്ച് പോട്ടയിലും
കൊരട്ടി സെക്ഷന്‍
ഓഫീസ് വിഭജിച്ച്
കാടുകുറ്റിയിലും പുതിയ
സെക്ഷന്‍ ഓഫീസുകള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കുന്ദമംഗലം
കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ്
കെട്ടിട നിർമ്മാണം
643.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുന്ദമംഗലം
കെ.എസ്.ഇ.ബി സെക്ഷന്‍
ഓഫീസിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കാന്‍
തറക്കല്ലിട്ട സ്ഥലത്ത്
ടി പ്രവ്യത്തി
നടത്തുന്നതിന്
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവ്യത്തിയുടെ
ഭരണാനുമതി ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
കൊയിലാണ്ടി
നഗരത്തില്‍ കെ.എസ് .ഇ.ബി സബ്
സ്റ്റേഷന്
644.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊയിലാണ്ടി
നഗരത്തില്‍ മിനി
സിവില്‍ സ്റ്റേഷന്റെ
അടുത്ത് കെ.എസ് .ഇ.ബി
പുതിയ സബ് സ്റ്റേഷന്
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച പദ്ധതിയുടെ
കാര്യത്തിൽ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട് ;
വിശദമാക്കാമോ?
മാവേലിക്കര
മണ്ഡലത്തില്‍ പുതിയ കെ.ഏസ്.
ഇ. ബി.സെക്ഷന്‍ ഓഫീസ്
645.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ,
മാവേലിക്കര നഗരസഭ,
തഴക്കര പഞ്ചായത്തുകള്‍
ചേര്‍ന്ന് പുതിയ
കെ.ഏസ്. ഇ. ബി.സെക്ഷന്‍
ഓഫീസ് വേണം എന്ന ആവശ്യം
ശ്രദ്ധയിപ്പെട്ടിണ്ടോ;
(ബി)
ഇതിനാവശ്യമായ
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
മുല്ലശ്ശേരി
സബ്സ്റ്റേഷന് അപ്ഗ്രേഡ്
ചെയ്യാന്‍ നടപടി
646.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശ്ശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
സബ്സ്റ്റേഷന്
അപ്ഗ്രേഡ് ചെയ്യാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മുവാറ്റുപ്പുഴ
വൈദ്യുതി ഭവന്
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ
647.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുവാറ്റുപ്പുഴ
വൈദ്യുതി ഭവന്
കെട്ടിടത്തിന്റെ
ശോചനീയാവസ്ഥ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്ന്
അറിയിക്കാമോ?
കാട്ടാക്കടയില്‍
മിനി വൈദ്യുതി ഭവന്
648.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കടയില്‍
മിനി വൈദ്യുതി ഭവന്
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
എവിടെവരെയായിയെന്ന്
വിശദമാക്കാമോ; ആയതിനുളള
തുടര്‍
നടപടികളെന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
ചെറായി
110 കെ.വി. സബ് സ്റ്റേഷന്റെ
നിര്‍മ്മാണം
649.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറായി
110 കെ.വി. സബ്
സ്റ്റേഷന്റെ
നിര്‍മ്മാണം
പുനരാരംഭിക്കുന്നത്
സംബന്ധിച്ച് ബഹു.
മന്ത്രി വിളിച്ചു
ചേര്‍ത്ത യോഗത്തിലെ
തീരുമാനങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
യോഗ തീരുമാന പ്രകാരം
സ്വീകരിച്ച
തുടര്‍നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
110
കെ.വി സബ് സ്റ്റേഷന്
650.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചവറ
നിയോജകമണ്ഡലത്തിലെ
തേവലക്കരയില്‍
അനുവദിച്ചിട്ടുള്ള 110
കെ.വി സബ് സ്റ്റേഷന്റെ
നിര്‍മ്മാണത്തിനായി
സ്ഥലം ഏറ്റെടുക്കുന്നത്
സംബന്ധിച്ച് നടപടികളുടെ
പുരോഗതി അറിയിക്കാമോ?
മറയൂര്‍
33കെ .വി സബ് സ്റ്റേഷന്
651.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
മറയൂര്‍ 33 കെ .വി സബ്
സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എതുവരെയായിയെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയതിന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
തടസ്സങ്ങള്‍
എന്തെങ്കിലും
നിലനില്‍ക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
എന്ത് തടസ്സമാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ആയതിന്റെ പ്രവര്‍ത്തനം
എന്ന്
തുടങ്ങാനാകുമെന്ന്
വ്യക്തമാക്കുമോ?
പുതിയ
വൈദ്യുതി നയം
652.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാറിന്റെ പുതിയ
വൈദ്യുതി നയത്തിലൂടെ ഈ
മേഖലയില്‍ എന്തൊക്കെ
കാര്യങ്ങളാണ്
നടപ്പിലാക്കാന്‍
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
വൈദ്യുതി നയത്തില്‍
ഗാര്‍ഹിക
ഉപഭോക്താക്കള്‍ക്ക്
ഗുണകരമായ നടപടികള്‍
ഉണ്ടാവുമോ എന്ന്
വ്യക്തമാക്കാമോ?
തെരുവ്
വിളക്കുകള്‍ എല്‍.ഇ.ഡി
ആക്കുന്ന നടപടി
653.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തെരുവ് വിളക്കുകള്‍
എല്‍.ഇ.ഡി ആക്കി
മാറ്റുന്നതിനുള്ള
നടപടികള്‍ നിലവില്‍ ഏത്
ഘട്ടത്തിലാണ്; ഇത്
പൂര്‍ത്തീകരിക്കുവാന്‍
എത്ര സമയം ആവശ്യമായി
വരും; പ്രസ്തുത പദ്ധതി
നിർബന്ധിതമായി
നടപ്പിലാക്കുന്നതിന്
ആലോചിക്കുന്നുണ്ടോ?
(ബി)
പ്രസ്തുത
പദ്ധതിയ്ക്ക് ആവശ്യമായ
തുക കെ.എസ്.ഇ.ബി /
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ / സംസ്ഥാന
സര്‍ക്കാര്‍ എന്നിവര്‍
സംയുക്തമായിട്ടാണോ
കണ്ടെത്തുന്നത് എന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
ചാര്‍ജ്ജ് വര്‍ദ്ധനവ്
654.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതി ചാര്‍ജ്ജ്
നാല് വര്‍ഷത്തേക്ക്
ഒന്നിച്ചു കൂട്ടുന്ന
കാര്യം റഗുലേറ്ററി
കമ്മീഷന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഈ നടപടിയിലൂടെ
വെെദ്യുതി ബോര്‍ഡ്
ലക്ഷ്യം വെക്കുന്ന
നേട്ടങ്ങളെന്തൊക്കെയാണ്;
യൂണിറ്റിന് എത്ര
പെെസയാണ്
വര്‍ദ്ധിപ്പിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്ത്
ഇതിനുമുമ്പ് എന്നാണ്
വെെദ്യുതി ചാര്‍ജ്ജ്
വര്‍ധിപ്പിച്ചത്; അന്ന്
യൂണിറ്റിന് എത്ര
പെെസയുടെ വര്‍ദ്ധനവാണ്
വരുത്തിയതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വെെദ്യുതി
നിരക്ക് വര്‍ദ്ധനവ്
എന്ന് പ്രാബല്യത്തില്‍
വരുമെന്നും ഇതുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(ഇ)
വ്യവസായങ്ങള്‍
ഉള്‍പ്പെടെയുള്ള
ഉല്‍പ്പാദനമേഖലയെയും
ഗാര്‍ഹിക
ഉപഭോക്താക്കളെയും
നിരക്ക് വര്‍ധനയില്‍
നിന്നൊഴിവാക്കുമോ;
ഇല്ലെങ്കില്‍ ഇവരുടെ
കാര്യത്തില്‍
എന്താെക്കെ ഇളവുകള്‍
ബോര്‍ഡിനു
നല്‍കാനാകുമെന്ന്
വ്യക്തമാക്കുമോ?
വൈദ്യുതി ഉപയോഗം, ജലവൈദ്യുത
പദ്ധതികള്‍
655.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മറ്റു
സംസ്ഥാനങ്ങളിൽ നിന്ന്
ഒരു ദിവസം 60 മില്യൺ
യൂണിറ്റ് കറന്റ് 4 രൂപ
11 പൈസ നിരക്കിൽ കേരളം
വാങ്ങിക്കുന്നുണ്ടോ;
എങ്കില്‍ ഒരു
വർഷത്തേക്ക് 9000 കോടി
രൂപയാകും.എന്ന കാര്യം
ശ്രദ്ധയിന്പ്പെട്ടിട്ടുണ്ടോ;
(ബി)
2017-ൽ വൈദ്യുതി
വാങ്ങാൻ മൊത്തം
ചെലവഴിച്ച തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പണി
തുടങ്ങിയതിനു ശേഷം 26
ജലവൈദ്യുത പദ്ധതികൾ
മുടങ്ങിക്കിടക്കുന്നുണ്ടോ;
ഈ 26 പദ്ധതികളുടെ
വിശദാംശങ്ങൾ
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി
യുടെ വൈദ്യുതി വിതരണം
656.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ലൈന്‍ പൊട്ടി വീണ്
അപകടങ്ങള്‍ ഉണ്ടാകുന്ന
സാഹചര്യം
ഒഴിവാക്കുന്നതിന്
കെ.എസ്.ഇ.ബി ഏതെല്ലാം
പുതിയ പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ട്;
വിതരണ ലൈനുകളുടെ
നിലവാരം
വര്‍ദ്ധിപ്പിക്കുന്നതിന്
ആലോചനയുണ്ടോ;
എങ്കില്‍
ഇതുമൂലമുണ്ടാകുന്ന
അധികച്ചെലവ്
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
മുടക്കമില്ലാതെ 24
മണിക്കൂറും വൈദ്യുതി
വിതരണം ചെയ്യുന്ന
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ പദ്ധതി എന്ന്
മുതല്‍ ആരംഭിയ്ക്കാന്‍
കഴിയുമെന്നാണ്
കരുതുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
മൊബൈല്‍
ട്രാന്‍സ്ഫോര്‍മര്‍
എല്ലാ സര്‍ക്കിളിലും
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
മുടക്കമില്ലാതെ
വൈദ്യുതി വിതരണം
സാധ്യമാക്കുന്ന
തരത്തില്‍ മറ്റേതെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
നടപടികള്‍
657.
ശ്രീ.കെ.
ദാസന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
വി. അബ്ദുറഹിമാന്
,,
എ. എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
(ബി)
ഉപഭോക്താക്കള്‍ക്ക്
ലഭിക്കുന്ന സേവനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനും
കെ.എസ്.ഇ.ബി.യെ
ലോകോത്തര
സ്ഥാപനങ്ങളിലൊന്നായി
മാറ്റുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഇതിന്റെ
ഭാഗമായി ജില്ലാ
ആസ്ഥാനങ്ങളില്‍
വൈദ്യുതി സേവന
കേന്ദ്രങ്ങള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
വൈദ്യുതി
പ്രതിസന്ധി
658.
ശ്രീ.എസ്.ശർമ്മ
,,
രാജു എബ്രഹാം
,,
പി.വി. അന്‍വര്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി പ്രതിസന്ധി
പരിഹരിക്കുന്നതിന്റെ
ഭാഗമായി
മുടങ്ങിക്കിടന്ന വിവിധ
വൈദ്യുത പദ്ധതികള്‍
പുനരാരംഭിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കൂടങ്കുളം
ആണവ നിലയത്തില്‍
നിന്നും
കേരളത്തിലേയ്ക്ക്
വൈദ്യുതി
എത്തിക്കുന്നതിന്
നിര്‍മ്മിക്കുന്ന
തിരുനെല്‍വേലി-ഇടമണ്‍-ഈസ്റ്റ്
കൊച്ചി, മാടക്കത്തറ 400
കെ.വി. ലൈനിന്റെ
നിര്‍മ്മാണം
പുനരാരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;വിശദമാക്കുമോ;
(സി)
എങ്കില്‍
ഇതിന്റെ നിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ഉല്പാദനവും നിരക്കും
659.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
പ്രതിദിനം ഉപയോഗത്തിന്
ആവശ്യമുള്ള വൈദ്യുതി
എത്രയാണെന്നും ഉല്പാദനം
എത്രയാണെന്നും
വ്യക്തമാക്കാമോ;
ഏതൊക്കെ
മാര്‍ഗ്ഗത്തിലാണ്
ഉല്‍പ്പാദിപ്പിക്കുന്നത്
എന്ന് അറിയിക്കാമോ ;
(ബി)
കേരളത്തില്‍
ആവശ്യമായ അധികവൈദ്യുതി
ഏതൊക്കെ
മാര്‍ഗ്ഗത്തിലാണ്
ലഭ്യമാക്കുന്നത്;
(സി)
കേരളത്തിന്
പുറത്തുനിന്ന്
വാങ്ങുന്ന വൈദ്യുതിയുടെ
നിരക്ക് കേരളത്തില്‍
ഉല്‍പ്പാദിപ്പിക്കുന്ന
വൈദ്യുതിയേക്കാള്‍
ലാഭകരമാണോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ഡി)
കേരളത്തിലെ
താപവൈദ്യുതി നിലയങ്ങൾ
ഏതൊക്കെയാണ്;ഇവ
ഇപ്പോള്‍
പ്രവര്‍ത്തിക്കാത്തത്
എന്തുകൊണ്ടാണ്;
വിശദാംശങ്ങള്‍
നല്‍കാമോ?
സോളാര്‍
വൈദ്യുതി
660.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കെട്ടിടങ്ങള്‍ക്ക്
മുകളില്‍ സോളാര്‍
പാനല്‍ സ്ഥാപിച്ച്
വൈദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന
പദ്ധതികള്‍
നിലവിലുണ്ടോ;
(ബി)
ഇത്തരം
പദ്ധതികള്‍ വൈദ്യുതി
ക്ഷാമത്തിന്
പരിഹാരമാകുമോ; എങ്കില്‍
ഇവയെ
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(സി)
സ്വകാര്യ
കെട്ടിടങ്ങളില്‍
സോളാര്‍ വൈദ്യുതി
ഉല്‍പ്പാദിപ്പിച്ച്
കെ.എസ്.ഇ.ബി.യ്ക്ക്
നല്‍കുന്നതിന്
എന്തെല്ലാം
വ്യവസ്ഥകളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ?
സൗരോര്‍ജ്ജത്തില്‍
നിന്നുണ്ടാകുന്ന വൈദ്യതി
ഉപഭോഗം
661.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരോര്‍ജ്ജത്തില്‍
നിന്നുണ്ടാകുന്ന
വൈദ്യുതി ഉപയോഗത്തിനു
ശേഷം മിച്ചമുള്ളത്
വ്യക്തികളില്‍ നിന്ന്
കെ.എസ്.ഇ.ബി
ഏറ്റെടുക്കുന്നുണ്ടോ;
(ബി)
വൈദ്യതി
ഉപഭോഗം മാതൃകാപരമായി
കുറയ്ക്കുന്ന
സ്ഥാപനങ്ങള്‍ക്കും
വ്യക്തികള്‍ക്കും
പ്രോത്സാഹനം നല്കാന്
എന്തെങ്കിലും
പദ്ധതികള്‍
നിലവിലുണ്ടോയെന്ന്
അറിയിക്കുമോ ?
കക്കയം
ചെറുകിട ജലസേചന പദ്ധതി
662.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കക്കയം
ചെറുകിട ജലസേചന പദ്ധതി
പൂര്‍ത്തിയാവുന്നതോടെ
എത്ര മെഗാവാട്ട്
വൈദ്യുതിയാണ് അധികമായി
ഉല്പാദിപ്പിക്കപ്പെടുകയെന്ന്
വെളിപ്പെടുത്താമോ; ഈ
പദ്ധതിയുടെ അടങ്കല്‍
തുക എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
പദ്ധതി
സമയ ബന്ധിതമായി
പൂര്‍ത്തീകരിക്കാനുള്ള
നടപടി സ്വീകരിക്കാമോ;
(സി)
പ്രസ്തുത
പദ്ധതി എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വൈദ്യൂത
പ്രോജക്ടുകള്‍ സമയ ബന്ധിതമായി
പൂർത്തിയാക്കാൻ ആക്ഷൻ പ്ലാൻ
663.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്കുളം
ഓഗ്മെന്റേഷൻ
പ്രൊജക്റ്റ് , കക്കാട്
പ്രൊജക്റ്റ് എന്നിവ
പോലെ ടണലുകൾ രണ്ടു
വശത്തുനിന്നു തുരന്നു
വന്നതിനുശേഷം
കൂട്ടിമുട്ടാതെ പോയ
എത്ര പ്രൊജെക്ടുകൾ
സംസ്ഥാനത്ത് ഉണ്ട്;
(ബി)
ഏകദേശം
2500 കോടി രൂപ സർക്കാർ
ഖജനാവിൽ നിന്നും
ചിലവാക്കിയ 60
മെഗാവാട്ടിന്റെ
പള്ളിവാസൽ എക്സ്റ്റൻഷൻ
സ്കീം 11 വർഷമായിട്ടും
പണി പൂർത്തിയാക്കാത്ത
കാര്യം
ശ്രദ്ധയില്‍പ്പെട്ടിണ്ടോ;പണി
പൂർത്തിയാക്കുന്നതിന്
ഒരു നടപടിയും
എന്തുകൊണ്ട്
സ്വീകരിക്കുന്നില്ല്;എന്ന്
വ്യക്തമാക്കാമോ;
(സി)
തുരുമ്പു
പിടിച്ചു നശിച്ചു
കൊണ്ടിരിക്കുന്ന
പള്ളിവാസലിലെ
മെഷിനറിയുടെയും
പെൻസ്റ്റോക്ക്
പൈപ്പുകളുടെയും
പുനരുദ്ധാരണം എന്ന്
തുടങ്ങും;
(ഡി)
ഖജനാവിന്
ഏറ്റവും കുറഞ്ഞത് 5000
കോടി രൂപയുടെ നഷ്ടം
ഉണ്ടാക്കിയ ഈ
പ്രൊജെക്ടുകൾ
ഇനിയെങ്കിലും സമയ
ബന്ധിതമായി
പൂർത്തിയാക്കാനുള്ള
ആക്ഷൻ പ്ലാൻ എന്താണ് ;
താമസത്തിനു കാരണക്കാരായ
ഉദ്യോഗസ്ഥർക്കെതിരെ
മാതൃകാപരമായ എന്ത്
നടപടി സ്വീകരിക്കും;
(ഇ)
പ്രസ്തുത
26 പ്രൊജെക്ടുകൾ
പൂർത്തിയാക്കാൻ
ശേഷിയില്ലാത്ത കെ
.എസ്.ഇ .ബി .എൽ സിവിൽ
ടീമിന് 120
മെഗാവാട്ടിന്റെ
അതിരപ്പള്ളി പദ്ധതി
ഏല്പിച്ചു കൊടുത്താൽ
അവർ അത് സമയ
ബന്ധിതമായി,
ഗുണനിലവാരത്തോടെ
പൂർത്തിയാക്കും എന്ന്
ഉറപ്പുണ്ടോ;വ്യക്തമാക്കാമോ
?
ജലവൈദ്യുത
പദ്ധതികള്‍
664.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലവൈദ്യുത പദ്ധതികളില്‍
നിന്നും പ്രതിദിനം എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉത്പാദിപ്പിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പുതിയതായി
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
ആതിരപ്പിള്ളി
ജലവൈദ്യുത പദ്ധതി
നടപ്പാക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍ നിലപാട്
എന്താണ്; വിശദവിവരം
നല്‍കുമോ?
ജലവൈദ്യുത
പദ്ധതികള്‍
665.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതൊക്കെ സര്‍ക്കാര്‍,
സ്വകാര്യ ജലവൈദ്യുത
പദ്ധതികള്‍ കമ്മീഷന്
ചെയ്തു;
(ബി)
ഇത്തരം
പദ്ധതികളില്‍ നിന്ന്
എത്ര യൂണിറ്റ് വൈദ്യുതി
കൂടുതലായി
ഉല്‍പ്പാദിപ്പിച്ചു;
(സി)
ഇത്തരത്തില്‍
ചെറുകിട ജലവൈദ്യുത
പദ്ധതികള്‍ക്ക്
പ്രോത്സാഹനം
നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കാമോ ?
തിരുവമ്പാടിയിലെ
ചെറുകിട ജലവൈദ്യുത പദ്ധതികള്‍
666.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവമ്പാടി
മണ്ഡലത്തില്‍ സ്ഥിതി
ചെയ്യുന്ന
പ്രദേശങ്ങളില്‍
വൈദ്യുതി ബോര്‍ഡ്
വിഭാവനം ചെയ്യുന്ന
ചെറുകിട ജലവൈദ്യുത
പദ്ധതികളുടെ നിലവിലെ
സ്ഥിതിവിവരം
വിശദമാക്കുമോ:
(ബി)
നിശ്ചിത
കാലയളവില്‍ കമ്മീഷന്
ചെയ്യേണ്ട പദ്ധതികള്‍
വൈകുന്നതിന്റെ കാരണം
വിശദമാക്കുമോ;
(സി)
ഇത്തരം
പദ്ധതികളുടെ
അവലോകനത്തിനായി
പ്രത്യേക യോഗം
ചേരുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
ഉപഭോക്താക്കള്‍ക്ക്
എല്‍.ഇ.ഡി. ബള്‍ബ് നല്കുന്ന
പദ്ധതി
667.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഉപഭോക്താക്കള്‍ക്ക്
എല്‍.ഇ.ഡി. ബള്‍ബ്
നല്കുന്ന പദ്ധതി
വൈദ്യുതി വകുപ്പ്
നടപ്പിലാക്കി
വരുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
വൈദ്യുതി
വകുപ്പിന്റെ ഓഫീസില്‍
നേരിട്ട്
ഹാജരാകുന്നവര്‍ക്ക്
മാത്രമാണോ എല്‍.ഇ.ഡി.
ബള്‍ബ്
ലഭിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
വൈദ്യുതി
വകുപ്പ് ഓഫീസില്‍
നേരിട്ട് വരാതെ,
ഓണ്‍ലൈന്‍ വഴിയോ മറ്റ്
രീതിയിലോ
ബില്ലടക്കുന്നവര്ക്ക്
എല്‍.ഇ.ഡി. ബള്‍ബ്
വീടുകളില്‍
എത്തിക്കാന്‍
സംവിധാനമുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
മീറ്റര്‍
റീഡര്‍മാര്‍ വഴി
വീടുകളില്‍ ബള്‍ബ്
വിതരണം നടത്താന്‍
പദ്ധതിയുണ്ടോ; എങ്കിൽ
വിശദീകരിക്കാമോ?
ഊര്‍ജ്ജ
സംരക്ഷണം
668.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
നടപ്പിലായതിനുശേഷം
സംസ്ഥാനത്ത് ഊര്‍ജ്ജ
ഉപഭോഗത്തില്‍
എത്രത്തോളം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഊര്‍ജ്ജ
സംരക്ഷണത്തിന്റെ
ഭാഗമായി എന്തൊക്കെ
പുതിയ പദ്ധതികളാണ്
ഇതിനോടകം
നടപ്പിലാക്കിയിരിക്കുന്നത്
എന്ന് അറിയിക്കുമോ?
വൈദ്യുത
പ്രതിസന്ധി
669.
ശ്രീ.പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
വൈദ്യുത പ്രതിസന്ധി
നേരിടുന്നുണ്ടോ;
(ബി)
സംസ്ഥാനത്തിന്
ആവശ്യമായ വൈദ്യുതി
എപ്രകാരം
ഉല്പാദിപ്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സൗരോര്‍ജ്ജ
പ്ലാന്റുകള്‍ വഴി
വൈദ്യുതി
ഉല്പാദിപ്പിക്കുന്നതിനായി
വ്യക്തികള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ഊര്‍ജ്ജ
സംരക്ഷണത്തിന് നടപടി
670.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്‍െറ
ഊര്‍ജ്ജാവശ്യം മുഴുവന്‍
പരിഹരിക്കുന്ന
രീതിയില്‍ വൈദ്യുതി
ഉല്പാദനം
നടക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
വൈദ്യുത പദ്ധതികള്‍
ആരംഭിക്കുവാന്‍
കഴിഞ്ഞുവെന്നും
മുടങ്ങിക്കിടക്കുന്ന
എത്ര പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടുണ്ടെന്നും
എത്ര പദ്ധതികള്‍
കമ്മീഷന് ചെയ്യാന്‍
കഴിഞ്ഞുവെന്നും
വ്യക്തമാക്കുമോ;
(സി)
ഊര്‍ജ്ജ
സംരക്ഷണവും സൗരോര്‍ജ്ജ
ഉല്പാദനവും
പ്രോത്സാഹിപ്പിക്കാന്‍
സര്‍ക്കാര്‍
സ്വീകരിച്ചിരിക്കുന്ന
നടപടി എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ഊര്‍ജ്ജമിത്ര
അക്ഷയ
ഊര്ജ്ജസേവനകേന്ദ്രങ്ങള്
671.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എല്ലാ
നിയോജക മണ്ഡലങ്ങളിലും
ഓരോ ഊര്‍ജ്ജമിത്ര അക്ഷയ
ഊര്ജ്ജസേവന
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
പ്രസ്തുത
സേവന കേന്ദ്രങ്ങളിലൂടെ
ജനങ്ങള്‍ക്ക് എന്തൊക്കെ
സേവനങ്ങളാണ്
നല്കുവാന്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
വയനാട്
ജില്ലയിലെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം പദ്ധതി
672.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പ്രവര്‍ത്തനങ്ങള്‍
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പ്രവര്‍ത്തനങ്ങള്‍ക്കായി
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ വയനാട്
ജില്ലയില്‍ ഇതിനകം എത്ര
തുക
ചിലവഴിച്ചിട്ടുണ്ട്;
(സി)
അപ്രകാരം
ചിലവഴിച്ച തുകയില്‍
കേന്ദ്രസര്‍ക്കാര്‍
വിഹിതം, സംസ്ഥാന
സര്‍ക്കാര്‍ വിഹിതം,
എം.എൽ.എ./എം.പി. ഫണ്ട്
തുടങ്ങിയ വിവിധ
ഇനങ്ങളില്‍ ലഭിച്ച
തുകയുടെ കണക്ക്
ലഭ്യമാക്കുമോ?
വൈദ്യുതി
ശൃംഖല ശക്തിപ്പെടുത്തല്‍
673.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം വൈദ്യുതി ശൃംഖല
ശക്തിപ്പെടുത്തുന്നതിനായി
വൈദ്യുതി ബോര്‍ഡ്
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
എത്ര
വീതം കിലോമീറ്റര്‍
കെ.വി.ലൈനും
എല്‍.ടി.ലൈനും
കൂടുതലായി
സ്ഥാപിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
എത്ര
നിയോജകമണ്ഡലങ്ങളില്‍
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
കൈവരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്;
(ഡി)
വൈദ്യുതി
ദുരുപയോഗം തടയുന്നതിനും
വൈദ്യുതി ഉപഭോഗം
കുറയ്ക്കുന്നതിനുമായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
വിശദമാക്കാമോ?
വൈദ്യുതി
മേഖലയെ മെച്ചപ്പെടുത്തൽ
674.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.വി.വിജയദാസ്
,,
സി. കെ. ശശീന്ദ്രന്
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന് ശേഷം
സംസ്ഥാനത്ത് വൈദ്യുതി
ഉപഭോഗത്തില്‍ എത്ര
ശതമാനം വര്‍ധനവ്
ഉണ്ടായിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വൈദ്യുതി
മേഖലയെ ലോക
നിലവാരത്തിലേയ്ക്ക്
ഉയര്‍ത്തുകയെന്ന
ലക്ഷ്യം കൈവരിക്കാനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
വൈദ്യുതോല്പാദനം
വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം
പ്രസരണ ശൃംഖല
ശക്തിപ്പെടുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആലത്തൂരിൽ
സമ്പൂര്‍ണ്ണ വൈദ്യുതീകരണം
675.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
എത്ര വീടുകള്‍
വൈദ്യുതീകരിച്ചെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ എത്ര തുക
ചെലവാക്കിയെന്നും
കെ.സ്.ഇ.ബി. എത്ര തുക
ചെലവാക്കിയെന്നും
വ്യക്തമാക്കുമോ?
സമ്പൂർണ്ണ
വൈദ്യുതീകരണം
676.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-18-ലെ
ബഡ്ജറ്റില്‍
പ്രഖ്യാപിച്ച പ്രകാരം
മാര്‍ച്ച് 31-ന് മുമ്പ്
എല്ലാ വീടുകളും
വൈദ്യുതീ കരിക്കും
എന്നത്
യാഥാർഥ്യമാക്കിയോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
എത്ര കോടി രൂപ
ചെലവഴിച്ചു എന്ന്
അറിയിക്കുമോ;
(സി)
എല്ലാ
വീടുകളിലും, പൊതു
സ്ഥലങ്ങളിലും ഫിലമെന്റ്
സി.എഫ്.എല്‍.
ബള്‍ബുകള്‍ക്ക് പകരം
എല്‍.ഇ.ഡി. ബള്‍ബുകള്‍
നല്കുന്ന പദ്ധതി
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നു
വെളിപ്പെടുത്താമോ;
(ഡി)
പൊതു
നിരത്തുകളിലെ
ബള്‍ബുകള്‍
എല്‍.ഇ.ഡി.യി ലേയ്ക്ക്
മാറ്റുന്ന നടപടിയുടെ
വിശദാംശം
വ്യക്തമാക്കുമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
677.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
പൂര്‍ത്തിയാക്കുന്നതിന്
എത്ര രൂപ
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
678.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
സംസ്ഥാനമായി
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ
പരിപാടിക്കായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ;
(സി)
ഓരോ
നിയോജക മണ്ഡലത്തിലും
പ്രസ്തുത പദ്ധതിക്കായി
നിയമസഭാ സമാജികരും
വകുപ്പും എത്ര തുകയാണ്
ചെലവഴിച്ചിട്ടുള്ളത്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
ഏറനാട്
നിയോജക മണ്ഡലത്തില്‍
ഇനിയും വൈദ്യുതി
എത്താത്ത പ്രദേശങ്ങള്‍
ഏതെല്ലാമാണ്; പ്രസ്തുത
പ്രദേശങ്ങളില്‍
വൈദ്യുതീകരണത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
വെെദ്യുതി
നിരക്ക് വര്‍ദ്ധന
679.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അടുത്ത്
നാല് വര്‍ഷത്തെ
വെെദ്യുതി നിരക്ക്
വര്‍ദ്ധന ഒന്നിച്ച്
പ്രഖ്യാപിക്കുവാന്‍
വെെദ്യുതി റെഗുലേറ്ററി
കമ്മീഷന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇന്ധന
സര്‍ചാര്‍ജ്ജായി
യൂണിറ്റിന് എത്ര
പെെസവീതം
വര്‍ദ്ധിപ്പിക്കണമെന്നാണ്
വൈദ്യുതി ബോര്‍ഡ്
ആവശ്യപ്പെട്ടിട്ടുള്ളത്;
ഇതിന്മേല് വെെദ്യുതി
റെഗുലേറ്ററി കമ്മീഷന്
തീരുമാനം
എടുത്തിട്ടുണ്ടോ;
(സി)
കഴിഞ്ഞ
ഏപ്രില്‍ മുതല്‍ ജൂണ്‍
വരെയുള്ള
കാലഘട്ടത്തില്‍
ബോര്‍ഡ് പുറത്തുനിന്ന്
ഉയര്‍ന്ന നിരക്കില്‍
വെെദ്യുതി
വാങ്ങിയിട്ടുണ്ടോ; ആ
ഇനത്തില്‍ ഉണ്ടായ
അധികച്ചെലവ് എത്രയാണ്;
ഇത്
ഇൗടാക്കുന്നതിനായിട്ടാണോ
ഇന്ധനചാര്ജ്ജ്
വര്‍ദ്ധിപ്പിക്കണമെന്ന്
ആവശ്യപ്പെട്ടിട്ടുള്ളത്;
വ്യക്തമാക്കാമോ?
10
ചെയിന്‍ മേഖലയില്‍
ഉള്ളവര്‍ക്ക് പട്ടയം
680.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലയിലെ 6
പഞ്ചായത്തുകളുടെ
പരിധിയില്‍ വരുന്ന 10
ചെയിന്‍ മേഖലയില്‍
ഉള്ളവര്‍ക്ക് പട്ടയം
നല്‍കരുതെന്ന്
വെെദ്യുതി ബോര്‍ഡ്
ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ശിപാര്‍ശ
സര്‍ക്കാര്‍
അംഗീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
ശിപാര്‍ശ വെെദ്യുതി
ബോര്‍ഡ്
നല്കുവാനുണ്ടായ
സാഹചര്യം എന്തെന്ന്
വിശദമാക്കുമോ?
ഹൈഡല്‍
ടൂറിസം പദ്ധതി
ജീവനക്കാര്‍ക്ക് ശമ്പള
വര്‍ദ്ധനവ്
681.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈഡല്‍
ടൂറിസം പദ്ധതിയിലെ
ജീവനക്കാര്‍ക്ക് ശമ്പള
വര്‍ദ്ധനവ് സംബന്ധിച്ച്
യൂണിയനുമായി ചര്‍ച്ച
ചെയ്ത് എടുത്ത
തീരുമാനങ്ങള്‍
നടപ്പിലാക്കിയോയെന്ന്
വ്യക്തമാക്കുമോ;
(ബി)
നടപ്പിലാക്കിയെങ്കില്‍
എന്ത് നടപടിയാണ്
സ്വീകരിച്ചത് എന്ന്
വ്യക്തമാക്കുമോ;
(സി)
തീരുമാനങ്ങള്‍
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
ഉടന്‍
നടപ്പിലാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഹൈഡല്‍
ടൂറിസം ജീവനക്കാര്‍ക്ക്
സ്ഥാനക്കയറ്റം
682.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹൈഡല്‍
ടൂറിസം ജീവനക്കാർക്ക്,
സംഘടനകളുമായി ചര്‍ച്ച
നടത്തിയതിന്റെ
അടിസ്ഥാനത്തില്‍
,യോഗ്യതക്കനുസരിച്ച്
സ്ഥാനക്കയറ്റം
കൊടുക്കുന്നതിനുള്ള
തീരുമാനം
നടപ്പിലാക്കിയോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയത്
നടപ്പിലാക്കിയെങ്കില്‍
ആര്‍ക്കൊക്കെയാണ്
സ്ഥാനക്കയറ്റം
നല്‍കിയതെന്നും ,എന്ത്
യോഗ്യതയുടെ
അടിസ്ഥാനത്തിലാണ്
നല്‍കിയത് എന്നും
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ആയത് എന്ന്
നടപ്പിലാക്കുമെന്ന്
വ്യക്തമാക്കാമോ?
ഇടമലയാര്‍
ഹെെഡല്‍ ടൂറിസം പദ്ധതി
683.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടമലയാര്‍
ഹെെഡല്‍ ടൂറിസം
പദ്ധതിയുടെ
പ്രാരംഭപ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പദ്ധതിയുടെ
നിലവിലെ അവസ്ഥ
വിശദീകരിക്കാമോ;
(സി)
കാലതാമസം
ഒഴിവാക്കി ഹെെഡല്‍
ടൂറിസം പദ്ധതി
ഇടമലയാറില്‍
നടപ്പിലാക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ?
പെരിങ്ങൽകുത്തിലെ
ഉപയോഗശൂന്യമായ
ക്വാര്‍ട്ടേഴ്സുകള്‍
684.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തിലെ
പെരിങ്ങൽകുത്തിലെ
കെ.എസ്.ഇ.ബി. യുടെ
ഉടമസ്ഥതയിലുള്ള
ഉപയോഗശൂന്യമായ
ക്വാര്‍ട്ടേഴ്സുകള്‍
ഹൈഡല്‍ ടൂറിസത്തിന്റെ
ഭാഗമായി നവീകരിച്ച്
ടൂറിസ്റ്റുകള്‍ക്ക്
താമസസൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത് ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഹൈഡൽ
ടൂറിസത്തിന്റെ ഭാഗമായി
നേരത്തെ
നടപ്പിലാക്കിയിരുന്ന
ബോട്ടിംഗ്
പുനരാരംഭിക്കുന്നതിന്
ആവശ്യമായ അടിയന്തര
നടപടി സ്വീകരിക്കുമോ?
കെ.എസ്.ഇ.ബി
നടപ്പിലാക്കിയ പദ്ധതികള്‍
685.
ശ്രീ.കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവരസാങ്കേതിക
സാധ്യതകള്‍
പ്രയോജനപ്പെടുത്തി
വൈദ്യുതിമേഖലയില്‍
കെ.എസ്.ഇ.ബി
കഴിഞ്ഞവര്‍ഷം
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വൈദ്യൂതി
ഉല്‍പ്പാദനമേഖലയില്‍
കെ.എസ്.ഇ.ബി
ആവിഷ്ക്കരിച്ചിട്ടുള്ള
ജലവൈദ്യുത പദ്ധതികള്‍
ഏതൊക്കെയാണ്; അതിന്റെ
നിലവിലുള്ള അവസ്ഥ
വിശദീകരിക്കുമോ ;
(സി)
അതിരപ്പിള്ളി
ജലവൈദ്യുത പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ ;
(ഡി)
സംസ്ഥാനത്തെ
പല മേഖലകളിലും,
പ്രത്യേകിച്ചു് പല
ആദിവാസി മേഖലകളിലും
വൈദ്യുതി
എത്തിയിട്ടില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
;
(ഇ)
ഇടുക്കി,
പാലക്കാട്, വയനാട്
എന്നീ ജില്ലകളിലെ
ഒറ്റപ്പെട്ട
രണ്ടായിരത്തോളം വീടുകളെ
സൗരോര്‍ജ്ജം ഉപയോഗിച്ച്
വൈദ്യുതീകരിക്കും എന്ന
പ്രഖ്യാപനം
പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത്
നടപ്പിലാക്കുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ;
കേന്ദ്ര
ഊര്‍ജ്ജ മന്ത്രാലയത്തിന്റെ
ആഭിമുഖ്യത്തില്‍ നടന്ന
സംസ്ഥാന വൈദ്യൂത
മന്ത്രിമാരുടെ യോഗം
686.
ശ്രീ.ബി.ഡി.
ദേവസ്സി
,,
ഡി.കെ. മുരളി
,,
യു. ആര്. പ്രദീപ്
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
ഊര്‍ജ്ജ
മന്ത്രാലയത്തിന്റെ
ആഭിമുഖ്യത്തില്‍
ന്യൂഡല്‍ഹിയില്‍ വച്ച്
നടന്ന സംസ്ഥാന വൈദ്യുതി
മന്ത്രിമാരുടെ
യോഗത്തില്‍ സംസ്ഥാനം
സ്വീകരിച്ച നിലപാടുകളും
ഉന്നയിച്ച ആവശ്യങ്ങളും
എന്തൊക്കെയായിരുന്നു;
(ബി)
വൈദ്യുതി
മേഖലയെ വിഭജിക്കണമെന്ന
നിര്‍ദ്ദിഷ്ട കേന്ദ്ര
നിയമഭേദഗതി വഴി
വാണിജ്യവത്ക്കരണത്തിനു
ആക്കംകൂട്ടി കേരളം
പോലെയുള്ള
സംസ്ഥാനങ്ങളിൽ
നിലനില്‍ക്കുന്ന
പൊതുമേഖലാ വൈദ്യുതി
കമ്പനികളെ
പ്രതിസന്ധിയിലാക്കാനുള്ള
നീക്കത്തില്‍ നിന്നും
പിന്തിരിയാന് കേന്ദ്ര
സര്‍ക്കാരിനോടു
ആവശ്യപ്പെട്ടിട്ടുണ്ടോ;
(സി)
വിവിധ
തലങ്ങളില്‍
മദ്ധ്യവര്‍ത്തി
കമ്പനികള്‍
രൂപീകരിക്കണമെന്ന
നിര്‍ദ്ദേശം
പൊതുമേഖലയുടെ മുതല്‍
മുടക്കില്‍ സ്വകാര്യ
മേഖലയ്ക്ക് ലാഭം
കൊയ്യാന്‍ വേണ്ടിയുള്ള
സംവിധാനമയി
മാറാനിടയുള്ള കാര്യം
കേന്ദ്ര സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ
; എങ്കിൽ
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാരിന്റെ
മറുപടി
എന്തായിരുന്നുവെന്ന്
അറിയിക്കാമോ?
വെെദ്യുതി
ഉപയോഗിച്ച് ഓടുന്ന
വാഹനങ്ങള്‍
687.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വെെദ്യുതി ഉപയോഗിച്ച്
ഓടുന്ന
നാലുചക്രവാഹനങ്ങളും ഇരു
ചക്രവാഹനങ്ങളും ഉണ്ടോ;
വ്യക്തമാക്കുമോ;
(ബി)
രാജ്യത്താകമാനം
വെെദ്യുതി ഉപയോഗിച്ച്
വാഹനങ്ങള്‍ ഓടിക്കുന്ന
കാര്യം വൈദ്യുതി
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
സംസ്ഥാന വെെദ്യുതി
വകുപ്പും
ഇലക്ട്രിസിറ്റി
ബോര്‍ഡും എന്തെങ്കിലും
പഠനം
നടത്തിയിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച്
കേന്ദ്രസര്‍ക്കാരിന്റെ
എന്തെങ്കിലും
നിര്‍ദ്ദേശം
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
വെെദ്യുതി
ഉപയോഗിച്ച് വാഹനങ്ങള്‍
ഓടിക്കുമ്പോള്‍
ഉപഭോക്താവിന് ലാഭം
ഉണ്ടാകുമോ;
(ഇ)
കൂടുതല്‍കാലം
വൈദ്യുതി ശേഖരിച്ചു
വെക്കാൻ കഴിയുന്ന
ബാറ്ററി യൂണിറ്റുകള്‍
കണ്ടെത്തി സൗരോർജം
ഇതിനായി
ഉപയോഗപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
വൈദ്യുതി
തൂണുകള്‍ മാറ്റുന്നതിന്
സമയബന്ധിതമായ നടപടി
688.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പൊതുമരാമത്ത്
വകുപ്പ് വീതി കൂട്ടി
ടാര്‍ ചെയ്തു ഗതാഗത
യോഗ്യമാക്കുന്ന
റോഡുകളില്‍ ഉളള
വൈദ്യുതി തൂണുകള്‍
മാറ്റുന്നതിന് ആവശ്യമായ
തുക അടച്ചിട്ടും ഇതു
മാറ്റി നല്കാന്
സമയബന്ധിതമായ നടപടികള്‍
സ്വീകരിക്കാന്‍
കഴിയാത്തതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
പട്ടാമ്പിയിലെ
പുതിയ വൈദ്യുത സബ് സ്റ്റേഷന്
689.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടാമ്പിയില്‍
ആരംഭിക്കുന്ന വൈദ്യുത
സബ് സ്റ്റേഷന്‍െറ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;സബ്
സ്റ്റേഷന് എന്ന്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ?