ലൈഫ്
സര്‍ട്ടിഫിക്കറ്റ്
399.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബാങ്കുകള്‍
വഴി പെന്ഷന്
വാങ്ങുന്നവര്‍ വര്‍ഷം
തോറും നല്‍കേണ്ട ലൈഫ്
സര്‍ട്ടിഫിക്കറ്റ്
ട്രഷറിയില്‍ തന്നെ
നല്‍കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഇത്
പെന്‍ഷന്‍കാര്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കുന്നതിനാല്‍
പ്രസ്തുത നിർദ്ദേശത്തിൽ
മാറ്റം
വരുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സാമൂഹ്യ
സുരക്ഷാ പെന്‍ഷനുമായി
ബന്ധപ്പെട്ട ധനകാര്യ വകുപ്പ്
സര്‍ക്കുലര്‍
400.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളോട് സാമൂഹ്യ
സുരക്ഷാ പെന്ഷന്
ഡാറ്റാ എന്‍ട്രി
മാറ്റിവെച്ചുകൊണ്ടുള്ള
നിര്‍ദ്ദേശത്തോടെ
ധനകാര്യ വകുപ്പ്
സര്‍ക്കുലര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
ആയതിന്
ആധാരമായ
കാരണമെന്താണെന്ന്
വിശദമാക്കാമോ;
(സി)
ഇതുകാരണം
അര്‍ഹതയുണ്ടായിട്ടും
പെന്ഷന് അപേക്ഷകള്‍
സമര്‍പ്പിച്ച്
ആനുകൂല്യം ലഭിക്കാന്‍
സാധിക്കാതെ
സാധാരണക്കാര്‍
പ്രയാസപ്പെടുന്നതായ
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഈ
വിഷയം എന്നത്തേക്ക്
പരിഹരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
തൊഴിലാളി
ക്ഷേമ നിധി പെന്‍ഷനുകള്‍
ലഭിക്കാനുള്ള കാലതാമസം
401.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കര്‍ഷക
തൊഴിലാളി,മോട്ടോര്‍
തൊഴിലാളി തുടങ്ങിയ
ക്ഷേമ പെന്‍ഷനുകളില്‍
അംഗമായിട്ടുള്ള
തൊഴിലാളികള്‍ക്ക് അവര്‍
നിശ്ചിത കാലാവധി
പൂര്‍ത്തിയാക്കിയതിനു
ശേഷം അതാത് വർഷ
ആനുകൂല്യം ലഭിക്കാന്‍
വളരെയധികം കാലതാമസം
നേരിടുന്നെന്നുള്ള
കാര്യം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
സാമ്പത്തികമായി വളരെ
കഷ്ടത അനുഭവിക്കുന്ന
അവര്‍ക്ക് ആനുകൂല്യം
എത്രയും പെട്ടന്ന്
ലഭിക്കാനുള്ള നടപടികള്‍
സ്വീകരിക്കുമോ?
ആസ്തി വികസന ഫണ്ട് വകമാറ്റി
ചെലവഴിക്കുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
402.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിക്ക്
കീഴില്‍ വരുന്ന
പ്രവൃത്തികള്‍ക്ക്
എം.എല്‍.എ മാരുടെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
അനുവദിച്ച തുക വക
മാറ്റി ചെലവഴിച്ച്
തീര്‍ത്തത് ശ്രദ്ധയിന്
പെട്ടിട്ടുണ്ടോ;
(ബി)
ഇതു
കാരണം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ച
കരാറുകാര്‍ക്ക് തുക
മാറി നല്‍കാത്തത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
ആസ്തി വികസന ഫണ്ട് വക
മാറ്റി ചെലവഴിക്കുന്നത്
അനുവദനീയമാണോ;
അല്ലെങ്കില്‍
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ ?
മങ്കട നിയോജക മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട് പദ്ധതികൾ
403.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18
സാമ്പത്തിക വര്‍ഷത്തെ
മങ്കട നിയോജക
മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ടി
(എല്‍.എ.സി-എ.ആര്)ന്റെ
ഭാഗമായി നല്കിയ
ശിപാര്‍ശകളില്‍ മേല്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു;
(ബി)
നല്കിയ
പ്രപ്പോസലുകളില്‍ എത്ര
എണ്ണത്തില്‍ ഡി.പി.ആര്
ബന്ധപ്പെട്ട
വകുപ്പുകള്‍/ഏജന്‍സികള്‍
തയ്യാറാക്കി
നല്‍കിയിട്ടുണ്ട്;
(സി)
ഡി.പി.ആര്
ലഭിച്ച
പ്രപ്പോസലുകള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
മുഴുവന്‍
പദ്ധതികളുടെയും
ഭരണാനുമതി 2018
മാര്‍ച്ചിനുള്ളില്‍
നല്കുവാന്
സാധിക്കുമോ?
ലൈഫ്
മിഷന് പദ്ധതിയില്‍ ആസ്തി വികസന
നിധിയില്‍ നിന്നുള്ള വിനിയോഗം
404.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയിന്‍
കീഴില്‍ ഭൂരഹിത-ഭവന
രഹിത കുടുംബങ്ങള്‍ക്ക്
ഭവന സമുച്ചയങ്ങള്‍
നിര്‍മ്മിച്ചു
നല്കുന്ന പദ്ധതിയില്‍
സര്‍ക്കാരിന്റേയും
തദ്ദേശ
സ്ഥാപനങ്ങളുടെയും
വിഹിതത്തിനൊപ്പം
എം.എല്‍.എ. യുടെ ആസ്തി
വികസന നിധിയില്‍
നിന്നും തുക
വിനിയോഗിക്കുന്നതിന്
സാധിക്കുമോ;
(ബി)
ഇല്ലെങ്കില്‍
നിലവിലുള്ള
ചട്ടങ്ങളില്‍ ഇളവ്
നല്കി ഉത്തരവ് ഭേദഗതി
ചെയ്യുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ആര്.ഐ.ഡി.എഫ്.
പദ്ധതി
405.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്.ഐ.ഡി.എഫ്.
പദ്ധതിയില്‍
എം.എല്‍.എ.മാരുടെ
നിയോജക മണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
നിന്നും 20% തുക
ചെലവഴിച്ച്
നടപ്പാക്കാവുന്ന
പ്രവൃത്തികളുടെ പട്ടിക
ലഭ്യമാക്കാമോ;
(ബി)
ഇതിനായുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
എയ്ഡഡ്
സ്കൂളുകളിലെ 'ചലഞ്ച് ഫണ്ട്'
പദ്ധതി
406.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂളുകള്‍ക്ക്
എം.എൽ.എ -എസ്.ഡി.എഫ് ,
എം.എൽ.എ -എ.ഡി.എസ്
എന്നിവ
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാ ണ്എന്ന്
വിശദമാക്കുമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
പ്രസ്തുത ഫണ്ടുകള്‍
ഉപയോഗിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
എയ്ഡഡ് സ്കൂളുകൾ
സര്‍ക്കാര്‍ ഫണ്ടും
സകൂള്‍ ഫണ്ടും
ഉപയോഗിച്ച് ചലഞ്ച്ഫണ്ട്
എന്ന പേരിൽ ഒരു പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ആയതിന്റെ
മാനദണ്ഡങ്ങള്‍,
നടപ്പിലാക്കുന്നതിന്
സ്വീകരിക്കേണ്ട
നടപടിക്രമങ്ങള്‍,
ഭരണാനുമതി , ഫണ്ട്
ഉപയോഗിക്കേണ്ട രീതി
എന്നിവ ഉള്‍പ്പെടെ
പ്രസ്തുത പദ്ധതി
സംബന്ധിച്ച എല്ലാ
വിശദാംശങ്ങളും
ലഭ്യമാക്കുമോ;
(ഇ)
പ്രസ്തുത
പദ്ധതിക്കായി പ്രത്യേക
ബാങ്ക് അക്കൗണ്ട്
തുറക്കേണ്ടതുണ്ടോ;എങ്കില്‍
ആരുടെ പേരിലാണ്
തുറക്കേണ്ടതെന്നും
ആയതിന് അനുമതി
നല്‍കേണ്ടത് ആരാണെന്നും
വിശദമാക്കുമോ?
മരാമത്തു
പണികളുടെ എസ്റ്റിമേറ്റിൽ
കോൺട്രാക്ടര്‍ക്കുള്ള ലാഭം
407.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പ്,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ മുതലായവ
മരാമത്ത് പണികള്‍
ടെണ്ടര്‍ ചെയ്ത്
കൊടുക്കുമ്പോള്‍
എസ്റ്റിമേറ്റിൽ
കോൺട്രാക്ടര്‍ക്കുള്ള
ലാഭം
ഉള്‍പ്പെടുത്താറുണ്ടോ;
(ബി)
എം.എൽ.എ.മാരുടെ
പ്രാദേശിക വികസന ഫണ്ടിൽ
നിന്നും മരാമത്തു
പണികള്‍ ടെണ്ടര്‍
ചെയ്തു കൊടുക്കുമ്പോള്‍
എസ്റ്റിമേറ്റിൽ
കോൺട്രാക്ടര്‍ക്കുള്ള
ലാഭം
ഉള്പ്പെടുത്തേണ്ടായെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
എന്തുകൊണ്ടാണ്
ഇത്തരത്തിൽ
നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആസ്തിവികസന
ഫണ്ട് ടെണ്ടര്‍ എക്സസ്
അനുവദിക്കുന്നതിലെ മാനദണ്ഡം
408.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എം.എല്‍.എ
മാരുടെ മണ്ഡലം
ആസ്തിവികസന ഫണ്ട്
വിനിയോഗിച്ചുള്ള
പ്രവര്‍ത്തികളില്‍
ടെണ്ടര്‍ എക്സസ്
അനുവദിക്കുന്നതിലെ
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
വിശദമാക്കാമോ?
മണലൂര്‍
എം. എല്‍. എ.യുടെ 2017 - 18
വര്‍ഷത്തെ ആസ്തി വികസന ഫണ്ട്
409.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
എം. എല്‍. എ. യുടെ 2017
- 18 വര്‍ഷത്തെ ആസ്തി
വികസന ഫണ്ടിലേക്ക്
ശിപാര്‍ശ ചെയ്തിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
പദ്ധതികള്‍ ബന്ധപ്പെട്ട
ഓഫീസില്‍ ലഭിച്ച തീയതി,
അതിന്മേല് സ്വീകരിച്ച
നടപടി എന്നിവ
വിശദമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍
എത്രയെണ്ണത്തിനു ഇതുവരെ
ഭരണാനുമതി
നല്കുകയുണ്ടായി;
(ഡി)
ആസ്തി
വികസന ഫണ്ടിലേക്ക്
ശിപാര്‍ശ ചെയ്യുന്ന
പ്രവൃത്തികള്‍ക്ക് എത്ര
ദിവസത്തിനകം ഭരണാനുമതി
നല്‍കണമെന്നാണ്
നിഷ്കര്‍ഷിച്ചിട്ടുള്ളത്;വ്യക്തമാക്കുമോ;
(ഇ)
അക്രഡിറ്റഡ്
ഏജന്‍സികള്‍ മുഖേന
നടപ്പിലാക്കേണ്ട
പദ്ധതികളുടെ
എസ്റ്റിമേറ്റ്, പ്രെെസ്
സോഫ്റ്റ് വെയറില്‍
സമര്‍പ്പിക്കണമെന്ന്
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(എഫ്)
അക്രഡിറ്റഡ്
ഏജന്‍സികള്‍ക്ക്
പ്രെെസ് സോഫ്റ്റ്
വെയര്‍
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ജി)
ആസ്തി
വികസന ഫണ്ടിലേക്ക്
ശിപാര്‍ശ ചെയ്തിട്ടുള്ള
പ്രവൃത്തികള്‍ക്ക്
മുന്‍ഗണനാ ക്രമത്തില്‍
ഭരണാനുമതി നല്കാന്
വേണ്ട നിര്‍ദ്ദേശം
നല്‍കുമോ?
സാമ്പത്തിക
അച്ചടക്കം പാലിക്കുന്നതിന്
നടപടി
410.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാറിന്റെ കാലത്തെ
ധൂര്‍ത്തും
അനാവശ്യചെലവുകളും
സാമ്പത്തിക പ്രതിസന്ധി
ഒരു പരിധി വരെ
രൂക്ഷമാക്കുവാന്‍
കാരണമായിട്ടുണ്ടോ;എങ്കില്‍
വിശമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
വരുമാനവും ചെലവും
തമ്മിലുള്ള അന്തരം
വര്‍ദ്ധിച്ചു വരുന്നത്
കുറയ്ക്കുവാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്; അവ
ഫലപ്രദമായിട്ടുണ്ടോ;
(സി)
ധവള
പത്രത്തില്‍
പ്രതീക്ഷിച്ച റവന്യൂ
വരുമാനത്തിലെ
വര്‍ദ്ധനവ് എത്ര
ശതമാനമായിരുന്നു;
പ്രസ്തുത വര്‍ദ്ധനവ്
നേടിയെടുക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ്
വിശദമാക്കാമോ;
(ഡി)
ചെലവ്
കുറയ്ക്കുന്നതിനും
സാമ്പത്തിക അച്ചടക്കം
പാലിക്കുന്നതിനും
എന്തൊക്കെ ശക്തമായ
നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സാമ്പത്തിക
പ്രതിസന്ധി
411.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധിയെ
അതിജീവിക്കാന്‍
എന്തെല്ലാം
മാര്‍ഗ്ഗങ്ങളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
സാമ്പത്തിക
പ്രതിസന്ധി
മറികടക്കാന്‍ ഒരു
പ്രത്യേക
സപ്പോര്‍ട്ടിംഗ്
പാക്കേജ്
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാരിന്റെ
സാമ്പത്തിക സ്ഥിതി
412.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
വി.എസ്.ശിവകുമാര്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
സാമ്പത്തിക സ്ഥിതി
ആശങ്കാജനകമെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വാസ്തവമെന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരുകളുടെ
ധനധൂര്‍ത്ത്
രാഷ്ട്രീയം, മോശമായ
ധനകാര്യ മാനേജ്മെന്റ്
എന്നിവ മൂലം
സമ്പൂര്‍ണ്ണമായ ധനകാര്യ
തകര്‍ച്ചയിലേക്ക്
നീങ്ങികൊണ്ടിരിക്കുകയാണ്
എന്ന ധവളപത്രത്തിലെ
പ്രസ്താവന
വസ്തുതാപരമാണോ;
(സി)
2021
ആകുമ്പോഴേയ്ക്ക്
നിത്യനിദാനച്ചെലവുകള്‍ക്ക്
പോലും പണമില്ലാതെ
ശമ്പളം, പെന്ഷന്,
വായ്പാ തിരിച്ചടവ്,
സാമൂഹിക സുരക്ഷാ
പെന്‍ഷനുകള്‍ എന്നിവ
മുടങ്ങുമെന്ന ഈ
സര്‍ക്കാരിന്റെ
ധവളപത്രത്തിലെ
പ്രസ്താവനയുടെ
അടിസ്ഥാനത്തില്‍
മെച്ചപ്പെട്ട ധനകാര്യ
മാനേജ്മെന്റ്
നടപ്പാക്കുന്നതിനും
റവന്യൂ ചെലവ്
കുറയ്ക്കുന്നതിനും
റവന്യൂ കമ്മി
നിയന്ത്രണവിധേയമാക്കുന്നതിനും
ധനധൂര്‍ത്ത്
ഇല്ലാതാക്കുന്നതിനും ഈ
സര്‍ക്കാര്‍
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ഇതിലൂടെ
ഈ രംഗത്ത് കഴിഞ്ഞ 20
മാസം കൊണ്ട്
കൈവരിക്കുവാന്‍ സാധിച്ച
മാറ്റങ്ങള്‍
വിശദീകരിക്കുമോ?
കെ.എസ്.ആര്.ടി.സിയ്ക്ക്
പ്രത്യേക പാക്കേജുകള്‍
413.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രതിസന്ധിയിലായ
കെ.എസ്.ആര്.ടി.സിയെ
മെച്ചപ്പെടുത്തുന്നതിനായി
ധനവകുപ്പ് എന്തെങ്കിലും
പ്രത്യേക പാക്കേജുകള്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
ഏതൊക്കെ
തരത്തിലുളള സഹായങ്ങളാണ്
കെ.എസ്.ആര്.ടി.സിയ്ക്ക്
സര്‍ക്കാര്‍ ഇപ്പോള്‍
നല്കിക്കൊണ്ടിരിക്കുന്നത്;
(സി)
കഴിഞ്ഞ
സര്‍ക്കാറിന്റെ കാലത്ത്
കെ.എസ്.ആര്.ടി.സിയെ
മെച്ചപ്പെടുത്തുന്നതിനായി
നല്കിയ
സാമ്പത്തികസഹായത്തിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
പദ്ധതിച്ചെലവ്
414.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
01.04.2017 മുതല്‍
31.12.2017 വരെ വിവിധ
വകുപ്പുകളുടെ
പദ്ധതിച്ചെലവ് എത്ര
ശതമാനമാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ത്രിതല
പഞ്ചായത്തുകളുടെ
പദ്ധതിച്ചെലവ്എത്ര
ശതമാനമായിരുന്നു;
(സി)
ട്രഷറി
നിയന്ത്രണം മൂലം
പദ്ധതിച്ചെലവ്
സ്തംഭനാവസ്ഥയിലാണെന്ന
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വിവിധ
വകുപ്പുകളുടെ പദ്ധതി
പ്രവര്‍ത്തനത്തിന് പണം
ചെലവഴിക്കാതെ റ്റി പി.
അക്കൗണ്ടിലേയ്ക്ക് തുക
മാറ്റി ചെലവ്
കാണിക്കുന്ന രീതിക്ക്
നിയന്ത്രണം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
കൂട്ടിലങ്ങാടി
ഗ്രാമപഞ്ചായത്തിൽ തടയണ
നിര്‍മ്മാണത്തിനുളള ഫണ്ട്
415.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കൂട്ടിലങ്ങാടി
ഗ്രാമപഞ്ചായത്തിൽ
കടലുണ്ടി പുഴയിൽ
ആനപ്പാറ പൊറ്റമ്മൽ
കടവിനു സമീപം ഒരു തടയണ
(വി.സി.ബി.)
നിര്‍മ്മിക്കുന്നതിന്
ധനവകുപ്പ് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
വി.സി.ബി.
നിര്‍മ്മിക്കുന്നതിനായി
ജലസേചനവകുപ്പിൽ നിന്ന്
ശfപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം നടത്തിയ
രണ്ട് ബജറ്റ്
പ്രസംഗത്തിലും പ്രസ്തുത
തടയണക്ക് തുക
അനുവദിച്ച് നൽകുന്നതിന്
പ്രഖ്യാപനം
നടത്തിയിട്ടുണ്ടോ;
(ഡി)
എങ്കിൽ
പ്രസ്തുത തുക
അനുവദിക്കുന്നതിന്
ഉണ്ടായ കാലതാമസം
വിശദമാക്കാമോ?
ദുരന്ത നിവാരണ ഫണ്ട്
416.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിനു
ശേഷം ദേശീയ ദുരന്ത
നിവാരണ ഫണ്ടില്‍
നിന്നും എത്ര തുക
ലഭ്യമായിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തുക ഏത് ഹെഡ് ഓഫ്
അക്കൗണ്ടിലാണ്
വകയിരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
എസ്.ഡി.ആര്.എഫ്.- ല്‍
നിന്ന് ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ എത്ര
തുകചെലവഴിച്ചെന്നും ഇനി
എത്ര തുക
മിച്ചമുണ്ടെന്നും
വിശദീകരിക്കുമോ?
വർക്കല മണ്ഡലത്തിലെ
കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തികള്‍
417.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍,
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍ ഏതെല്ലാം
എന്ന് വ്യക്തമാക്കാമോ;
(ബി)
ആയവയില്‍
എത്ര പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍
സാങ്കേതികാനുമതി
നല്കിയവ ഏതെല്ലാം
എന്ന് വ്യക്തമാക്കാമോ?
വാമനപുരം നിയോജക മണ്ഡലത്തില്‍
അനുവദിച്ച കിഫ്ബി പദ്ധതികള്‍
418.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,2017-18
എന്നീ സാമ്പത്തിക
വര്‍ഷങ്ങളിലായി ഇതുവരെ
ഭരണാനുമതി ലഭിച്ച
കിഫ്ബി പദ്ധതികളുടെ
വിശദവിവരങ്ങള്‍ നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
നല്‍കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ വാമനപുരം
നിയോജക മണ്ഡലത്തില്‍
അനുവദിച്ച കിഫ്ബി
പദ്ധതികളുടെ പുരോഗതി
സംബന്ധിച്ച വിവരങ്ങള്‍
വിശദമാക്കാമോ?
കിഫ്ബി
419.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയ്ക്ക്
വായ്പയെടുക്കുന്നതിനും
ബോണ്ട്
പുറപ്പെടുവിക്കുന്നതിനും
ഗവൺമെന്റ് ഗ്യാരന്റി
നൽകിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
കേന്ദ്ര
സര്‍ക്കാരിന്റെയും
റിസര്‍വ് ബാങ്കിന്റെയും
എസ്.ഇ.ബി .എെ(സെബി)
യുടെയും അനുവാദം
വാങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
കിഫ്ബിയുടെ
അക്കൗണ്ടിൽ 2017
ഡിസംബര്‍ 31 വരെ
നീക്കിയിരുപ്പ് എത്ര
കോടി രൂപയാണെന്ന്
അറിയിക്കാമോ;
(ഡി)
2016
മേയ് മാസത്തിന് ശേഷം
നാളിതുവരെ എത്ര കോടി
രൂപ
ചെലവഴിച്ചിട്ടുണ്ട്;
ഇതിൽ എത്ര രൂപയാണ്
മൂലധന നിക്ഷേപമായി
ചെലവഴിച്ചിട്ടുണ്ട്?
കിഫ്ബി
420.
ശ്രീ.കെ.മുരളീധരന്
,,
സണ്ണി ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
പുതിയ പദ്ധതികളൊന്നും
2018-19 ല്‍
നിര്‍ദ്ദേശിക്കേണ്ട
എന്ന് കാണിച്ച് ധനകാര്യ
മന്ത്രി എം.എല്‍.എ
മാര്‍ക്ക് കത്തയക്കേണ്ട
സാഹചര്യം ഉണ്ടായത്
എന്തു കൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കിഫ്ബി
അംഗീകാരം നല്കിയ
പദ്ധതികളില്‍ ഇതിനകം
പൂര്‍ത്തിയാക്കുവാന്‍
കഴിഞ്ഞ പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ; പത്ത്
ശതമാനമെങ്കിലും പണി
പൂര്‍ത്തിയായ
പദ്ധതികള്‍
എത്രയെണ്ണമുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
കിഫ്ബി
പദ്ധതിയ്ക്കായി
ഏതെങ്കിലും ധനകാര്യ
സ്ഥാപനത്തില്‍ നിന്നും
ഇതിനകം വായ്പ
ലഭ്യമാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
വായ്പയുടെ പലിശ നിരക്ക്
എത്ര ശതമാനമാണെന്ന്
വെളിപ്പെടുത്താമോ?
കിഫ്ബി
421.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ കിഫ്ബി യില്‍
ഉള്‍പ്പെടുത്തിയ
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
കിഫ്ബി ബോര്‍ഡ്
പ്രവര്‍ത്തനാനുമതി
നല്‍കിയെന്ന്
അറിയിക്കുമോ;
(ബി)
ഓരോ
പ്രവൃത്തിക്കും എത്ര
കോടി രൂപയാണ്
അനുവദിച്ചിട്ടുള്ളതെന്നും
ഏതെല്ലാം
പ്രവൃത്തികളുടെ
ഡി.പി.ആര്.
തയാറാക്കിയെന്നും
വിശദമാക്കാമോ;
(സി)
2016-17,
2017-18 വര്‍ഷങ്ങളിലെ
ബജറ്റ് പ്രസംഗത്തില്‍
കിഫ്ബി യില്‍
ഉള്‍പ്പെടുത്തുവാന്‍
ധനമന്ത്രി പ്രഖ്യാപിച്ച
കണ്ണൂര്‍ ജില്ലയിലെ
മറ്റ് പ്രവൃത്തികള്‍
ഏതെല്ലാമെന്നും അതിന്റെ
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണെന്നും
വെളിപ്പെടുത്തുമോ?
കിഫ്ബി
വഴി പൂര്‍ത്തിയാക്കിയിട്ടുള്ള
പദ്ധതികള്‍
422.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നാളിതുവരെ എത്ര
കോടി രൂപയുടെ
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;അവയില്‍
എത്രയെണ്ണത്തിനാണ്
സാങ്കേതികാനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ എത്ര
പദ്ധതികള്‍ക്കാണ്
നാളിതുവരെ ടെണ്ടര്‍
നടപടി
പൂര്‍ത്തിയാക്കിയിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
എത്ര
പദ്ധതികളാണ് കിഫ്ബി വഴി
നാളിതുവരെ
പൂര്‍ത്തിയാക്കിയിട്ടുള്ളത്;
വിശദവിവരങ്ങള്‍ പട്ടിക
തിരിച്ച് നല്‍കാമോ?
കിഫ്ബി
വഴി അംഗീകാരം നല്കിയ
പ്രോജക്ടുകള്‍
423.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി 31.12.2017 വരെ
എത്ര കോടി രൂപയുടെ
പ്രോജക്ടുകള്‍ക്കാണ്
അംഗീകാരം
നല്‍കിയിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
ഏതൊക്കെ
വകുപ്പുകള്‍ക്ക് എത്ര
കോടി രൂപവീതമുള്ള
പ്രോജക്ടുകള്‍ക്ക്
അംഗീകാരം നല്കി;
വിശദാംശം നല്‍കുമോ?
കിഫ്ബി
വഴി ചെലവഴിച്ച തുകയും
നിക്ഷേപങ്ങളും
424.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017
ല്‍ കിഫ്ബി വഴി
ചെലവഴിച്ചത് ആകെ എത്ര
തുകയാണെന്ന്
അറിയിക്കാമോ ;
(ബി)
കിഫ്ബിയില്‍
ഈ കാലയളവില്‍
നിക്ഷേപങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഏറ്റവും
ഒടുവിലത്തെ കണക്കുകള്‍
പ്രകാരം കിഫ്ബിയില്‍
അവശേഷിക്കുന്ന
തുകയെത്രയെന്നു
വെളിപ്പെടുത്താമോ ?
കിഫ്ബി
വഴി നടപ്പാക്കുന്ന
പ്രവൃത്തികള്‍
425.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴിയുളള പ്രവൃത്തികള്‍
നടപ്പാക്കിയത്
എന്നുമുതലാണ്;
നടപ്പാക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാം ; ആയതിന്റെ
വരുമാനസ്രോതസ്സുകളും
വിനിയോഗവും
എപ്രകാരമാണെന്നും
വ്യക്തമാക്കുമോ;
(ബി)
2016-17
വര്‍ഷം കിഫ്ബി വഴി
നടപ്പാക്കിയ
പ്രവൃത്തികള്‍
എന്തെല്ലാം; , 2017-18
വര്‍ഷം നാളിതുവരെ
പ്രഖ്യാപിച്ച
പ്രവൃത്തികള്‍
എന്തെല്ലാം; ഇതിനായി
പ്രതീക്ഷിക്കുന്ന ചെലവ്
എത്ര; തുക
കണ്ടെത്താനുദ്ദേശിക്കുന്ന
സ്രോതസ്സുകള്‍
ഏതെല്ലാം; എന്നിവ
വ്യക്തമാക്കാമോ?
(സി)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍ കിഫ്ബി
വഴിയുള്ള ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
നാളിതുവരെ അനുമതി
നല്കി ; അവ ഏതെല്ലാം
എന്ന് വ്യക്തമാക്കാമോ?
കിഫ്ബി
വഴി നടപ്പിലാക്കുന്ന
പ്രവൃത്തികള്‍ക്ക് ഫണ്ട്
ലഭ്യമാക്കുന്നതിന് നടപടി
426.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18-സാമ്പത്തികവര്‍ഷത്തില്‍
കിഫ്ബി വഴി
നടപ്പിലാക്കുന്നതിന്
തത്വത്തില്‍ അനുമതി
നല്കിയ
പ്രവൃത്തികള്‍ക്ക്
ഫണ്ട്
ലഭ്യമാക്കുന്നതിന്
തടസങ്ങളുണ്ടോ; ആയതിന്റെ
തുടര്‍
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കിഫ്ബി
മുഖേന കോഴിക്കോട്
ജില്ലയില്‍ അനുമതി നല്കിയ
പദ്ധതികള്‍
427.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന കോഴിക്കോട്
ജില്ലയില്‍ എത്ര
പദ്ധതികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളതെന്നും
അവ ഏതെല്ലാമാണെന്നും
ഓരോന്നിനും അനുവദിച്ച
തുക എത്ര വീതമാണെന്നും
വിശദമാക്കാമോ;
(ബി)
ഇവയില്‍
എത്ര പ്രവൃത്തികള്‍
ടെണ്ടര്‍
ചെയ്തിട്ടുണ്ടെന്നും അവ
എതെല്ലാമാണെന്നും
വ്യക്തമാക്കാമോ?
കിഫ്ബി
മുഖേന അനുവദിച്ചിട്ടുള്ള
പ്രവൃത്തികള്‍
428.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന പൊതുമരാമത്ത്
വകുപ്പിന്
അനുവദിച്ചിട്ടുള്ള
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്താകെ
കിഫ്ബി വഴി എത്ര കോടി
രൂപയുടെ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിക്കഴിഞ്ഞു; ഓരോ
വകുപ്പിലും ഭരണാനുമതി
നല്കിയ തുകയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കിഫ്ബി
മുഖാന്തിരം വൈപ്പിനിലെ
പദ്ധതികൾ
429.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വൈപ്പിന്‍
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പദ്ധതികളാണ്
കിഫ്ബി മുഖാന്തിരം
നടപ്പാക്കുന്നതിനായി
നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
നിലവില്‍ അനുവാദം
നല്കി കഴിഞ്ഞുവെന്ന്
വിശദമാക്കാമോ; പ്രസ്തുത
പ്രവൃത്തികളുടെ
നിര്‍വ്വഹണ
ഏജന്‍സികള്‍, എസ്.പി.വി
എന്നിവ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ?
കിഫ്ബി
വര്‍ക്കുകള്‍
430.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
- 17, 2017 - 18
ബജറ്റില്‍ കോതമംഗലം
മണ്ഡലത്തില്‍ നിന്നും
ഉള്‍ക്കൊള്ളിച്ചിട്ടുള്ള
കിഫ്ബി വര്‍ക്കുകള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കാമോ;
(ബി)
ഇതില്‍
ഏതെല്ലാം വര്‍ക്കുകള്‍
ഡി. പി. ആര്.
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ട്;
(സി)
ഡി.
പി. ആര്. ല്‍ ഒാരോ
വര്‍ക്കിനും വേണ്ടി
ഉള്‍ക്കൊള്ളിച്ചിരിക്കുന്ന
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
നിലവില്‍
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചതും
ഏറ്റെടുത്തതുമായ
വര്‍ക്കുകള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ഇ)
ഏറ്റെടുത്ത
വര്‍ക്കുകള്‍ എന്ന്
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(എഫ്)
കാലതാമസം
കൂടാതെ എല്ലാ
വര്‍ക്കുകളും
ഏറ്റെടുക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
കൊല്ലം
മണ്ഡലത്തില്‍ കിഫ്ബി മുഖേന
നടപ്പിലാക്കുന്ന പദ്ധതികള്‍
431.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊല്ലം
മണ്ഡലത്തില്‍ കിഫ്ബി
മുഖേന
നടപ്പിലാക്കുന്നതിനുവേണ്ടി
വിവിധ വകുപ്പുകള്‍ വഴി
ഭരണാനുമതി നല്കിയ
പദ്ധതികള്‍
ഏതൊക്കെയാണ്എന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത പദ്ധതികളുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കുമോ;വിശദാംശം
ലഭ്യമാക്കുമോ?
രണ്ടാം
മാന്ദ്യവിരുദ്ധ പാക്കേജ്
432.
ശ്രീ.ഹൈബി
ഈഡന്
,,
വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രണ്ടാം
മാന്ദ്യവിരുദ്ധ
പാക്കേജിന്റെ ഭാഗമായി
പ്രഖ്യാപിച്ചിട്ടുള്ള
പ്രത്യേക നിക്ഷേപ
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏതൊക്കെ പദ്ധതികള്‍ക്ക്
കിഫ്ബി വഴി ധനസഹായം
അനുവദിച്ചിട്ടുണ്ട്;
(ബി)
ഇതില്‍
ഏതെങ്കിലും പദ്ധതിയുടെ
നിര്‍വ്വഹണത്തിനായി
വകുപ്പുകള്‍ സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിള്‍
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
പദ്ധതികള്‍ക്കാണെന്ന്
വ്യക്തമാക്കാമോ;
(സി)
സ്പെഷ്യല്‍
പര്‍പ്പസ്
വെഹിക്കിളുകള്‍ക്ക്
പദ്ധതി നടത്തിപ്പിന്
പുറമെ നിന്ന് വിദഗ്ദ്ധ
ഉപദേഷ്ടാക്കളെ
നിയമിക്കാവുന്നതാണോ;
എങ്കില്‍ ഇപ്രകാരം
ആരെയൊക്കെയാണ്
നിയമിച്ചിട്ടുള്ളത്;
ഇ-ടെന്‍ഡറിംഗ് വഴിയാണോ
ഇവരുടെ നിയമനം
നടത്തിയിട്ടുള്ളത്;
(ഡി)
ഇതുവരെ
എത്ര പദ്ധതികള്‍ക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭിച്ചുവെന്നും അതില്‍
എത്ര പദ്ധതികള്‍ ഇതിനകം
പൂര്‍ത്തീകരിച്ചുവെന്നും
വെളിപ്പെടുത്തുമോ?
കിഫ്ബി
പ്രവര്‍ത്തികള്‍
433.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലുടെ
പൂര്‍ത്തിയാക്കാന്‍
അംഗീകാരം ലഭിച്ച എത്ര
പ്രവൃത്തികള്‍ ഉണ്ട്;
അവയുടെ ആകെ തുക
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
തത്വത്തില്‍
ഭരണാനുമതി നല്കിയ എത്ര
പ്രവൃത്തികള്‍ക്ക്
ഇനിയും കിഫ്ബി അംഗീകാരം
ലഭിക്കാനുണ്ട്;
നടപടികള്‍ ഏതു
ഘട്ടത്തിലാണ് എന്ന്
വിശദമാക്കാമോ?
കിഫ്ബി
അക്കൗണ്ടിലേക്ക് ലഭിച്ച തുക
434.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
സാമ്പത്തിക വര്‍ഷത്തെ
ബഡ്ജറ്റില്‍ വന്‍കിട
വികസന പദ്ധതികളുടെ
നടത്തിപ്പിനായി
5470-00-800-92
(പ്ലാന്‍)
ശീര്‍ഷകത്തില്‍
ഉള്‍പ്പെടുത്തിയിരുന്ന
തുക കിഫ്ബി
അക്കൗണ്ടിലേക്ക്
മാറ്റിയിട്ടുണ്ടോ.
ഉണ്ടെങ്കില്‍ എത്ര
തുകയാണ് ഇപ്രകാരം
മാറ്റിയതെന്ന്
അറിയിക്കുമോ;
(ബി)
മോട്ടോര്‍
വാഹന നികുതി,
പെട്രോളിയം
ഉല്പന്നങ്ങളുടെ സെസ്
എന്നീ ഇനത്തില്‍ കിഫ്ബി
അക്കൗണ്ടിലേക്ക് ഇതിനകം
എത്ര തുക ലഭിച്ചു; ഓരോ
ഇനത്തിലും ലഭിച്ച തുക
വ്യക്തമാക്കുമോ;
(സി)
കിഫ്ബി
ഫണ്ടിലേക്ക് ധനസമാഹരണം
നടത്തുന്നതിനുവേണ്ടി
ജനറല്‍ ഒബ്ളിഗേഷന്‍
ബോണ്ട്, റവന്യൂ
ഒബ്ളിഗേഷന്‍ ബോണ്ട്
എന്നിവ
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഇതിലൂടെ എത്ര തുക
സമാഹരിക്കുവാന്‍
കഴിഞ്ഞു;
(ഡി)
വാണിജ്യ
/ സഹകരണ ബാങ്കുകളില്‍
നിന്നും ടേം ലോണ്‍വഴി
തുക സമാഹരിക്കുവാന്‍
ഉദ്ദേശിച്ചിരുന്നോ;
എങ്കില്‍ ഇപ്രകാരം എത്ര
തുക സമാഹരിച്ചു?
കോങ്ങാട്
മണ്ഡലത്തില്‍ കിഫ്ബി
മുഖേനയുള്ള പദ്ധതികള്‍
435.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന എത്ര കോടി
രൂപയുടെ
പദ്ധതികള്‍ക്കുള്ള
ഭരണാനുമതിയാണ്
ലഭ്യമാക്കിയിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
കോങ്ങാട് മണ്ഡലത്തില്‍
കിഫ്ബി മുഖേന എത്ര
പദ്ധതികള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളത്;
വിശദവിവരം നല്‍കുമോ;
(സി)
പ്രസ്തുത
മണ്ഡലത്തില്‍ നിന്നും
കിഫ്ബിയിലേക്ക്
ഭരണാനുമതിയ്ക്കായി എത്ര
പദ്ധതികളാണ്
സമര്‍പ്പിച്ചിട്ടുള്ളത്;ആയതിന്
എന്നത്തേയ്ക്ക്
ഭരണാനുമതി നല്കാന്
കഴിയും;വിശദാംശം
നല്‍കുമോ?
കിഫ്ബിയിൽ
ഉൾപ്പെടുത്തിയ പദ്ധതികള്‍
436.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഇതിനോടകം എത്ര കോടി
രൂപയുടെ പദ്ധതികള്‍ക്ക്
അനുമതി
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
പദ്ധതികളുടെയും
വിശദാംശങ്ങളും
ഓരോന്നിനും അനുവദിച്ച
തുകയും എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതില്‍
എത്ര പ്രവൃത്തികളുടെ ഡി
പി ആർ ഇതിനോടകം
തയ്യാറാക്കിയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതികളുടെ ടെന്‍ഡര്‍
നടപടികള്‍ എന്നത്തേക്ക്
ആരംഭിക്കാന്‍
കഴിയുമെന്ന്
വെളിപ്പെടുത്തുമോ?
കോഴിക്കോട്
ജില്ലയിലെ കിഫ്ബി പദ്ധതികള്‍
437.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കുന്നതിനായി
2016-17, 2017-18
സാമ്പത്തിക
വര്‍ഷങ്ങളില്‍
പ്രഖ്യാപിച്ച
കോഴിക്കോട് ജില്ലയിലെ
പദ്ധതികള്‍
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതികളില്‍ നാളിതുവരെ
കിഫ്ബി ഉന്നതതല സമിതി
ഭരണാനുമതി നല്കിയ
പദ്ധതികള്‍ ഏതെല്ലാം;
(സി)
പൊതുമരാമത്ത്
വകുപ്പുമായി
ബന്ധപ്പെട്ട് ഇതുവരെ
ഭരണാനുമതി
നല്‍കിയിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന പദ്ധതികൾ
438.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
കരുനാഗപ്പള്ളി
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ചെറിയഴീക്കല്‍
ഗവ. ഹയര്‍സെക്കണ്ടറി
സ്കൂൾ , കുഴിത്തറ ഗവ.
ഹയര്‍ സെക്കന്ററി സ്കൂൾ
,കരുനാഗപ്പള്ളി
യു.പി.ജി.എസ്
എന്നിവക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി,
തീരദേശ വികസന ഏജന്‍സി
തയ്യാറാക്കിയ
ഡി.പി.ആര്.
അനുസരിച്ചുള്ള
പദ്ധതികള്‍ കിഫ്ബി
പരിഗണിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ:
(സി)
പുതിയകാവ്
-ചക്കുവള്ളി റോഡില്‍
ചിറ്റുമൂലയില്‍ റെയിൽവേ
മേല്‍പ്പാലം
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി സംബന്ധിച്ച
ഡി.പി.ആര് കിഫ്ബിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആസ്തി വികസന ഫണ്ട്
439.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
സാമ്പത്തിക വർഷത്തെ
ബജറ്റില്‍ മണ്ഡലം ആസ്തി
വികസന ഫണ്ടായി ഓരോ
മണ്ഡലത്തിലും എത്ര കോടി
രൂപ വീതം
അനുവദിക്കുമെന്നാണ്
പ്രഖ്യാപിച്ചിരുന്നത്;
(ബി)
ഈ
ഫണ്ടില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പ്രവൃത്തികള്‍ക്ക്
കഴിഞ്ഞ സാമ്പത്തിക
വര്‍ഷത്തില്‍ എത്ര
തുകയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
(സി)
ഇതില്‍
വാട്ടര്‍ അതോറിറ്റി,
വിദ്യാഭ്യാസം,
പൊതുമരാമത്ത്, ആരോഗ്യം
എന്നീ മേഖലകളില്‍
ഭരണാനുമതി
നല്‍കിയതിന്റെ
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
കാസറഗോഡ്
നിയോജകമണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട് പ്രവൃത്തികൾ
440.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2012-2013,
2013-2014, 2014-2015,
2015-2016, 2016-2017
സാമ്പത്തിക
വര്‍ഷങ്ങളില്‍
കാസര്‍കോട് അസംബ്ലി
നിയോജക മണ്ഡലത്തില്‍
ആസ്തി വികസന
ഫണ്ടുപയോഗിച്ചു
നടത്താന്‍ എത്ര
പ്രൊപ്പോസലുകള്‍
ഉണ്ടായിരുന്നു എന്ന്
വര്‍ഷം തിരിച്ചും
പ്രവൃത്തികളുടെ
പേരുകളും അനുവദിച്ച
തുകയും സഹിതം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലുകള്ക്കെല്ലാം
ഭരണാനുമതി
നല്‍കിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
ഭരണാനുമതി ലഭിക്കാത്ത
പ്രൊപ്പോസലുകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രൊപ്പോസലുകള്ക്കു
ഭരണാനുമതി ലഭിക്കാതെ
പോയത്
എന്തുകൊണ്ടാണെന്നും ഇനി
ഭരണാനുമതി നല്‍കുമോ
എന്നും വ്യക്തമാക്കാമോ?
ആസ്തിവികസന
ഫണ്ടിന്റെ വിനിയോഗം
സംബന്ധിച്ച്
441.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2015-16
വര്‍ഷത്തില്‍
ബാലുശ്ശേരി
മണ്ഡലത്തില്‍ നിന്നും
ആസ്തിവികസന ഫണ്ട്
വിനിയോഗിച്ച്
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ;
(ബി)
ഭരണാനുമതി
ലഭിച്ചിട്ടും ചില
പ്രവൃത്തികള്‍
ആരംഭിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഇത്തരം
പ്രവൃത്തികള്‍ സമയ
ബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി
ധനവകുപ്പ് നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നു വിശദമാക്കാമോ?
ആസ്തിവികസന
പദ്ധതിയുടെ കീഴിലുള്ള
പ്രവൃത്തികള്‍ക്ക് ഭരണാനുമതി
442.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2012-2013
മുതല്‍ 2015-2016
വരെയുള്ള സാമ്പത്തിക
വര്‍ഷങ്ങളില്‍
നിയോജകമണ്ഡല ആസ്തി
വികസന പദ്ധതിയിന്‍
കീഴില്‍
സമര്‍പ്പിച്ചിട്ടുള്ളതും
ഈ സര്‍ക്കാരിന്റെ
കാലത്ത് ഭരണവകുപ്പിന്റെ
ശുപാര്‍ശയോടെ
സമര്‍പ്പിച്ചിട്ടുള്ളതുമായ
ഡി.പി.ആർ കള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
ജി.എസ്.റ്റിയും
കോമ്പന്‍സേഷന്‍ തുകയും
443.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.റ്റി
നിലവില്‍ വന്നശേഷം
സംസ്ഥാനത്ത് വരുമാന
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
എങ്കിൽ എത്രയെന്നു
വ്യക്തമാക്കാമോ ;
(ബി)
കോമ്പൻസേഷൻ
സ്കീമില്‍ ഉള്‍പ്പെട്ട
വ്യാപാരികള്‍ തെറ്റായി
ഉപഭോക്താക്കളില്‍
നിന്നും നികുതി
ഈടാക്കിവരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ ;
(സി)
ജി.എസ്.റ്റി
നിലവില്‍ വന്നശേഷം
കേന്ദ്ര സര്‍ക്കാരില്‍
നിന്നും ലഭിച്ച
കോമ്പന്‍സേഷന്‍
തുകയെത്രയെന്ന്
വ്യക്തമാക്കാമോ;
(ഡി)
ജി.എസ്.റ്റി
ഇനത്തില്‍
ഉപഭോക്താക്കളില്‍
നിന്നും ഈടാക്കുന്ന
മുഴുവന്‍ തുകയും
സര്‍ക്കാരിലേയ്ക്ക്
എത്തുന്നു എന്ന്
ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ ?
നികുതിയേതര
വരുമാന സ്രോതസ്സുകള്‍
444.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സാമ്പത്തിക മേഖലയിലെ
നികുതിയേതര വരുമാനം
ലഭ്യമാകുന്ന
സ്രോതസ്സുകള്‍ ഏതെല്ലാം
എന്നും നടപ്പു
സാമ്പത്തികവര്‍ഷം
ഇവയില്‍ ഓരോ മേഖലയിലും
നിന്ന് 2017 ഡിസംബര്‍
വരെ ഓരോ മാസവും
പിരിച്ചെടുക്കാന്‍
ഉദ്ദേശിച്ചിരുന്ന തുക
എത്ര എന്നും
പിരിഞ്ഞുകിട്ടിയ തുക
എത്ര എന്നും മേഖലകള്‍
തിരിച്ച് വിശദാംശം
ലഭ്യമാക്കുമോ;
(ബി)
വരുമാനത്തില്‍
കുറവു വന്ന മേഖലകളില്‍
ആയതിനുള്ള കാരണം
പരിശോധിച്ചുവോ;
എങ്കില്‍ എന്ത് എന്നും
കുറവു വന്നതിന് ജി എസ്
ടി നടപ്പാക്കല്‍ ഒരു
കാരണമായി മാറിയോ എന്നും
ആയത് ഏതെല്ലാം മേഖലകളിൽ
എന്നും വ്യക്തമാക്കുമോ?
ലോട്ടറിയിനത്തിലും
മദ്യവില്‍പ്പന വരുമാനത്തിലും
ലഭ്യമായ തുക
445.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
2017-18 സാമ്പത്തിക
വര്‍ഷത്തില്‍
ലോട്ടറിയിനത്തിലും
മദ്യവില്‍പ്പന
വരുമാനത്തിലും ആകെ എത്ര
രൂപ ലഭ്യമായിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
ഇത് മുന്‍ സാമ്പത്തിക
വര്‍ഷത്തേക്കാള്‍ എത്ര
അധികമാണെന്ന വിശദാംശം
വെളിപ്പെടുത്താമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട് പദ്ധതി
446.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട്
പദ്ധതിയിൽ
ഉള്‍പ്പെടുത്തിയിട്ടുള്ള
സ്വകാര്യ
ആശുപത്രികള്‍ക്ക്
ചികിത്സ നടത്തിയ
ഇനത്തിൽ എത്ര തുക
നൽകാനുണ്ടെന്ന്
ആശുപത്രികളുടെ പേരും
തുകയും സഹിതം
വ്യക്തമാക്കാമോ;
(ബി)
ഫണ്ട്
ലഭ്യമാകുന്നത് വൈകുന്നു
എന്ന കാരണത്താൽ
പ്രസ്തുത പദ്ധതിയിൽ
അംഗങ്ങളായിട്ടുള്ള പല
സ്വകാര്യ ആശുപത്രികളും
പദ്ധതിയിൽ നിന്നും
പിൻവാങ്ങുന്നതു മൂലം
രോഗികള്‍ അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(സി)
പദ്ധതിയുമായി
സഹകരിക്കുന്ന പ്രധാന
സ്വകാര്യ ആശുപത്രികളെ
തുടര്‍ന്നും പദ്ധതിയിൽ
നിലനിര്‍ത്തി ചികിത്സ
ലഭ്യമാക്കുന്നതിനും ചില
പ്രത്യേക ചികിത്സ
നടത്തുന്ന സ്വകാര്യ
ആശുപത്രികളടക്കം കൂടുതൽ
ആശുപത്രികളെ പദ്ധതിയുടെ
ഭാഗമാക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
നിക്ഷേപം
447.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കിഫ്ബിയിലേയ്ക്കുള്ള
നിക്ഷേപം
എങ്ങനെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
ഫണ്ട് ശേഖരണത്തിന്
കെ.എസ്.എഫ്.ഇ.
ലിമിറ്റഡ് എന്ന
സ്ഥാപനവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
പദ്ധതികള്‍
രൂപീകരിച്ചിട്ടുണ്ടോ;
(സി)
നാളിതുവരെയായി
എത്ര നിക്ഷേപം ഇതുവഴി
വന്നിട്ടുണ്ട്;
(ഡി)
കിഫ്ബിയിലേയ്ക്ക്
ധനസമാഹരണത്തിനുവേണ്ടി
കുറച്ചുകൂടി പ്രായോഗിക
മാര്‍ഗ്ഗങ്ങള്‍
അവലംബിക്കുവാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാന
പദ്ധതി അടങ്കല്‍ തുക
448.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ് അനുസരിച്ച്
സംസ്ഥാന പദ്ധതി
അടങ്കല്‍ തുക കേന്ദ്ര
വിഹിതമുള്‍പ്പെടെ
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
എസ്.സി./എസ്.റ്റി
വിഭാഗത്തിനായി
നീക്കിവച്ചിട്ടുള്ളത്
എത്രയാണ് ;
(സി)
ഇതില്‍
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്കുള്ള
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍
എസ്.സി/എസ്.റ്റി
മേഖലയ്ക്ക് വേണ്ടി എത്ര
തുക ചെലവഴിച്ചുവെന്നും
ഇത് ആകെ അനുവദിച്ച
തുകയുടെ എത്ര
ശതമാനമാണെന്നും
വിശദമാക്കാമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
പ്രവൃത്തികള്‍
449.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016-17
വര്‍ഷത്തെ ബഡ്ജറ്റില്‍
തലശ്ശേരി നിയോജക
മണ്ഡലത്തിലെ ഏതെല്ലാം
പ്രവൃത്തികളാണ്
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ; ഓരോ
പ്രവൃത്തിയുടെയും
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
തരംതിരിച്ച്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
അസംബ്ളിമണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
450.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നാളിതുവരെ
ഒറ്റപ്പാലം
അസംബ്ളിമണ്ഡലത്തില്‍
വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര തുക
അനുവദിച്ചുവെന്ന്
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയ്ക്കും
ബഡ്ജറ്റില്‍ നിന്നും
അനുവദിച്ച തുകയൂം
ആസ്തിവികസന പദ്ധതി
പ്രകാരം അനുവദിച്ച
തുകയും പ്രത്യേകം
പ്രത്യേകം
വ്യക്തമാക്കാമോ?
മൂലധനച്ചെലവ്
451.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പുസാമ്പത്തിക
വര്‍ഷത്തെ മൂലധനച്ചെലവ്
മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് എത്ര
ശതമാനം
കൂടുതലായിരിക്കണം
എന്നായിരുന്നു
ബജറ്റില്‍
പ്രതീക്ഷിച്ചിരുന്നത്;
(ബി)
കഴിഞ്ഞ
രണ്ട് സാമ്പത്തിക
വര്‍ഷങ്ങളില്‍ ഓരോ
വര്‍ഷവും
സംസ്ഥാനത്തിന്റെ ആകെ
ചെലവിന്റെ എത്ര ശതമാനം
തുക മൂലധനച്ചെലവുണ്ടായി
എന്ന് വിശദമാക്കുമോ?
സംസ്ഥാനത്തിന്റെ
പ്രതിമാസ വരവും ചെലവും
452.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ഇപ്പോഴത്തെ പ്രതിമാസ
ചെലവും, വരവും എത്ര
വീതമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
2017-18
വര്‍ഷം വാര്‍ഷിക
പദ്ധതിക്കുവേണ്ടി
വാങ്ങിയ വായ്പകള്‍
ആവര്‍ത്തന ചെലവുകള്‍
നേരിടാന്‍ വേണ്ടി
വകമാറ്റേണ്ടി
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
13-ാം
പഞ്ചവത്സര പദ്ധതിയിലെ
മുന്‍ഗണനാ വിഷയങ്ങള്‍
453.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
13-ാം
പഞ്ചവത്സര പദ്ധതി
കാലത്ത് എത്ര കോടി
രൂപയുടെ വികസന
പ്രവൃത്തികളാണ്
ലക്ഷ്യമിടുന്നത്;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏതൊക്കെ
മേഖലകള്‍ക്ക് മുന്‍ഗണന
നല്‍കാനാണ്
ഉദ്ദേശിക്കുന്നത്;
അതിന്റെ വിശദാംശം
വ്യക്തമാക്കാമോ?
വാഹന
ധൂര്ത്ത്തടയാന് നടപടി
454.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളും തദ്ദേശ
സ്ഥാപനങ്ങളും 10
ലക്ഷത്തിലധികം വിലയുള്ള
വാഹനങ്ങള്‍
അനിയന്ത്രിതമായി
വാങ്ങുന്നത് തടയാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
വാഹനങ്ങള്‍
അനാവശ്യമായി ഉപയോഗിച്ച്
ധൂര്‍ത്ത് നടത്തുന്നത്
സംസ്ഥാനത്തിന്റെ
സാമ്പത്തികപ്രശ്നത്തിന്
ആക്കം കൂട്ടുമെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ നിയന്ത്രണം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ;
(സി)
ചെലവുചുരുക്കല്‍
നിര്‍ദേശങ്ങള്‍
അവഗണിക്കുന്നവര്‍ക്കെതിരെ
ഉചിതമായ
ശിക്ഷാനടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(ഡി)
തദ്ദേശ
സ്ഥാപനങ്ങളുടെ
വാഹനങ്ങള്‍ തദ്ദേശ
സ്ഥാപനങ്ങളുടെ
പരിധിയിലും ജില്ലാ
ആസ്ഥാനത്തേക്കും മാത്രം
ഓടിക്കുന്നതിനുള്ള
നിര്‍ദ്ദേശം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സര്‍ക്കാര്‍
വായ്പ
455.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കടപത്രങ്ങള്‍ വഴിയും
മറ്റും എത്ര തുക
വായ്പയെടുത്തുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഇതേ വരെ
വായ്പ എടുത്ത തുക
കടബാധ്യതകള്‍
തീര്‍ക്കുന്നതിനു
വേണ്ടി
ചെലവഴിക്കുകയുണ്ടായോ;
എങ്കില്‍ എത്ര തുക
മറ്റാവശ്യങ്ങള്‍ക്കായി
ചെലവഴിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍
പുറപ്പെടുവിച്ച
ധവളപത്രത്തില്‍ കടം
എടുത്ത തുക നിത്യനിദാന
ചെലവുകള്‍ക്ക്
ഉപയോഗിക്കുന്നതിനെ
വിമര്ശിച്ചിട്ടുണ്ടായിരുന്നുവോ;
(ഡി)
എങ്കില്‍
ധവളപത്രത്തിലൂടെ
മുന്‍സര്‍ക്കാരിനെതിരെ
നടത്തിയ വിമര്‍ശനങ്ങള്‍
പിന്‍വലിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
കടപ്പത്രങ്ങള്‍
456.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ 1-5-2017
മുതല്‍ 31-12-2017 വരെ
എത്ര തുക
കടപ്പത്രങ്ങള്‍ വഴി
സമാഹരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
വര്‍ഷത്തില്‍
വായ്പയെടുത്ത
തുകഎത്രയാണെന്നറിയിക്കാമോ;
(സി)
2017
ല്‍ സര്‍ക്കാരിന്റെ
നികുതി വരുമാനം മുന്‍
വര്‍ഷത്തെ അപേക്ഷിച്ച്
എങ്ങനെയാണ്
വ്യത്യാസപ്പെട്ടിരിക്കുന്നതെന്നറിയിക്കാമോ?
സംസ്ഥാനത്തിന്റെ
ധനസ്ഥിതി
457.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പൊതുകടം എത്രയാണ്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്തിന്റെ
ധനസ്ഥിതി മോശമാക്കിയ
സാഹചര്യങ്ങള്‍
എന്തൊക്കെയാണെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഈ
വര്‍ഷത്തെ ധനകമ്മി
എത്രയെന്നും എത്ര തുക
കടമെടുക്കേണ്ടി
വന്നുവെന്നും
ആയത്ഏതൊക്കെ
സ്രോതസ്സില്‍
നിന്നാണെന്നും
വെളിപ്പെടുത്തുമോ;
(ഡി)
സംസ്ഥാനത്തിന്റെ
ധനസ്ഥിതി സംബന്ധിച്ച്
ധവളപത്രം
പുറപ്പെടുവിക്കുന്നതിന്
തയ്യാറാകുമോ?
സംസ്ഥാനത്തിന്റെ
ധനകമ്മി/റവന്യൂ കമ്മി
458.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ധനകമ്മി/റവന്യൂ കമ്മി
സംബന്ധിച്ച് 2011
മുതല്‍ 2016 വരെയുള്ള
വര്‍ഷങ്ങളിലെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍
അധികാരമൊഴിയുമ്പോള്‍
സര്‍ക്കാറിന്റെ
പൊതുകടം
എത്രയായിരുന്നുവെന്ന്
വെളിപ്പെടുത്താമോ; 2017
മാര്‍ച്ച് 31- ലെ
കണക്ക്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
മെച്ചപ്പെടുത്തുന്നതിനായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
2011
മുതല്‍ 2016 വരെയുള്ള
വര്‍ഷങ്ങളിലെ നികുതി
വരുമാനത്തിന്റെ കണക്ക്
വാര്‍ഷികാടിസ്ഥാനത്തില്‍
ഓരോ നികുതിയും ഇനം
തിരിച്ച് നല്‍കാമോ?
സംസ്ഥാനത്തിന്റെ
കടബാധ്യത
459.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കടബാധ്യത 2017 ഡിസംബര്‍
31 വരെ എത്രയെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഈ
സര്‍ക്കാര്‍
കടപ്പത്രങ്ങള്‍
മുഖേനയും മറ്റ്
മാര്ഗ്ഗങ്ങഉിലൂടെയും
എത്ര തുക
വായ്പയെടുത്തുവെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
രണ്ട് മാസമായി
ട്രഷറികള്‍
നിയന്ത്രിച്ചും കര്‍ശന
സാമ്പത്തിക അച്ചടക്കം
പാലിച്ചും ചെലവുകള്‍
നിയന്ത്രിക്കുന്ന
സാഹചര്യം ഉണ്ടായത്
എന്തു കൊണ്ടാണെന്ന്
വിശദമാക്കാമോ;
(ഡി)
ട്രഷറി
നിയന്ത്രണം മൂലം
സംസ്ഥാനത്ത് വികസന
പദ്ധതികള്‍ മുടങ്ങുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
കൊണ്ടോട്ടി
സബ്ട്രഷറി വിഭജനം
460.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി
ട്രഷറി/സബ്ട്രഷറി
എന്നിവ ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
അതിന് വേണ്ടി
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
മലപ്പുറം
ജില്ലയിലെ കൊണ്ടോട്ടി
സബ്ട്രഷറി ജോലി ഭാരം
മൂലം
ബുദ്ധിമുട്ടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കൊണ്ടോട്ടി
സബ്ട്രഷറി വിഭജിച്ച്
ഒരു പുതിയ സബ്ട്രഷറി
പുളിക്കല്‍
കേന്ദ്രീകരിച്ച്
ആരംഭിക്കുന്നതിനെക്കുറിച്ച്
ആലോചന ഉണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
കൊണ്ടോട്ടി
സബ്ട്രഷറിയില്‍
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍, അധിക തസ്തിക
സൃഷ്ടിച്ച് പുതുക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;ഉണ്ടെങ്കില്‍
വിശദമാക്കാമോ?
വിദ്യാഭ്യാസ
വായ്പ
കുടിശ്ശികയായവര്ക്കുള്ള
സര്‍ക്കാര്‍ സഹായം
461.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
മാര്‍ച്ച് വരെ
വിദ്യാഭ്യാസ വായ്പ
കുടിശ്ശികയായവര്ക്കുള്ള
സര്‍ക്കാര്‍
സഹായത്തിനായി എത്ര
പേര്
അപേക്ഷിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
എസ്.ബി.റ്റി
യില്‍ നിന്ന്
വിദ്യാഭ്യാസ
വായ്പയെടുത്ത
വിദ്യാര്‍ത്ഥികള്‍ക്ക്,
പ്രസ്തുത ബാങ്കിന്റെ
ലയനശേഷം, സര്‍ക്കാര്‍
സഹായം ലഭ്യമാകുന്നുണ്ടോ
എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ബാങ്ക്
ലയനശേഷം സര്‍ക്കാര്‍
സഹായം
ലഭ്യമാകുന്നില്ലെങ്കില്‍,
അടിയന്തരമായി പരിഹാര
നടപടികള്‍
സ്വീകരിക്കുമോ?
ബാങ്കുകള്‍ അധിക തുക
ഈടാക്കുന്നത്തിനെതിരെ നടപടി
462.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
ബാങ്കുകള്‍
ഗുണഭോക്താക്കളില്‍
നിന്നും ഓൺലൈൻ
സേവനത്തിന്റെയും മിനിമം
ബാലൻസ്
ഇല്ലാത്തതിന്റെയും
പേരിൽ തുക ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്എന്ന്
വ്യക്തമാക്കുമോ;
(സി)
ബാങ്കുകളിലെ
ജീവനക്കാരുടെ
അപര്യാപ്തത മൂലം
സാധാരണക്കാരന് യഥാസമയം
സേവനം ലഭ്യമാക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനായി
എന്തു നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്
എന്ന് വ്യക്തമാക്കുമോ?
എസ്.ബി.റ്റി/എസ്.ബി.ഐ.
ലയനം
463.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എസ്.ബി.റ്റി/എസ്.ബി.ഐ.
ലയനം സംസ്ഥാനത്തിന്റെ
വികസന താത്പര്യത്തെ
എപ്രകാരം
ബാധിച്ചുവെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രാദേശിക
വികസന
താല്പര്യങ്ങള്ക്ക്
മുന്‍ഗണന നല്‍കിയിരുന്ന
എസ്.ബി.ടി. ദേശീയ
താല്പര്യങ്ങള്ക്ക്
മുന്‍ഗണന കൊടുക്കുന്ന
എസ്.ബി.ഐ.യായി മാറിയത്
മൂലം സംസ്ഥാനത്തിന്
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍
നേരിടുവാനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(സി)
മിനിമം
ബാലന്‍സ് ഇല്ലായെന്ന
പേരില്‍ സാമൂഹ്യക്ഷേമ
പെന്ഷന്
ലഭിക്കുന്നവരുടെ
അക്കൗണ്ടില്‍
നിന്നുപോലും പിഴ
ഈടാക്കുകയും
പാവപ്പെട്ടവരുടെ
താല്പര്യങ്ങള്ക്ക്
എതിരായി
പ്രവര്‍ത്തിക്കുന്ന
എസ്.ബി.ഐ.യുടെ
നടപടികള്‍ക്കെതിരെ
സര്‍ക്കാര്‍
ഇടപെടലുകള്‍
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കാമോ ?
കേന്ദ്ര
സര്‍ക്കാരില്‍ സമര്‍പ്പിച്ച
പദ്ധതികള്‍
464.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം നാളിതുവരെ
പ്രത്യേക സാമ്പത്തിക
സഹായം അനുവദിച്ചു
കിട്ടുന്നതിനായി
കേന്ദ്ര സര്‍ക്കാരില്‍
സമര്‍പ്പിച്ച
പദ്ധതികളുടെ വകുപ്പു
തിരിച്ചുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഏതെല്ലാം
പ്രൊപ്പോസലുകള്‍
കേന്ദ്ര സര്‍ക്കാര്‍
പരിഗണിക്കുകയും സഹായം
അനുവദിക്കുകയും
ചെയ്യുകയുണ്ടായി;
വകുപ്പ് തിരിച്ച്
ലഭ്യമായ തുകയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
465.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പല
വകുപ്പുകളില്‍ നിന്നും
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ വിനിയോഗ
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിന്
കാലതാമസം നേരിടുന്നത്
കണക്കിലെടുത്ത്
പ്രസ്തുത പദ്ധതികളുടെ
കേന്ദ്രവിഹിതം യഥാസമയം
ലഭ്യമാക്കാനും അവ
സമയബന്ധിതമായി
വിനിയോഗിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ ?
ശമ്പളയിനത്തില്‍
ചെലവഴിക്കേണ്ടിവരുന്ന തുക
466.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജീവനക്കാര്‍ക്കും
അധ്യാപകര്‍ക്കുമായി
2017-18 വര്‍ഷത്തില്‍
ശമ്പളയിനത്തില്‍ എത്ര
തുക
ചെലവഴിക്കേണ്ടിവരുന്നുവെന്ന്
വെളിപ്പെടുത്താമോ?
(ബി)
ഇത്
2016-17
സാമ്പത്തികവര്‍ഷത്തേക്കാള്‍
എത്ര
വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
സാമ്പത്തിക
പ്രതിസന്ധി
467.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.ഉബൈദുള്ള
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
നേരിടുന്ന അതിരൂക്ഷമായ
സാമ്പത്തിക പ്രതിസന്ധി
എപ്രകാരം നേരിടുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച് ധവള പത്രം
പുറപ്പെടുവിക്കാന്‍
ആലോചിക്കുന്നുണ്ടോ;
(സി)
സാമ്പത്തിക
പ്രതിസന്ധി മൂലം വികസന
പ്രവര്‍ത്തനങ്ങള്‍
സ്തംഭിക്കുവാന്‍
ഇടയായിട്ടുണ്ടോ;
(ഡി)
ത്രിതല
പഞ്ചായത്തുകളുടെ പദ്ധതി
ചെലവ് സര്‍ക്കാര്‍
നിശ്ചയിച്ച പ്രകാരം
2017 അവസാനത്തില്‍ എത്ര
ശതമാനം
പൂര്‍ത്തിയാക്കേണ്ടതായിരുന്നു
എന്നും എത്ര ശതമാനമാണ്
പൂര്‍ത്തിയായതെന്നും
വ്യക്തമാക്കുമോ?
സാമ്പത്തിക
പ്രതിസന്ധി കാരണം ട്രഷറി
നിയന്ത്രണം
468.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമ്പത്തിക
പ്രതിസന്ധി കാരണം
അടുത്തിടെ ട്രഷറി
നിയന്ത്രണം
ഏര്‍പ്പെടുത്തിയിരുന്നോ;
ഏതൊക്കെ
ഇടപാടുകള്‍ക്കാണ്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
2017-18-ല്‍
ഇതുവരെ ട്രഷറി വഴിയുള്ള
വായ്പ വാങ്ങല്‍
ഉള്‍പ്പെടെ എത്ര കോടി
രൂപ സംസ്ഥാനം
വായ്പയെടുത്തു; അതില്‍
കടപ്പത്രം വഴി
സമാഹരിച്ചത് എത്ര കോടി
രൂപയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
വിവിധ
വകുപ്പുകള്‍
ചെലവഴിക്കാതെ ട്രഷറി
അക്കൗണ്ടില്‍
സൂക്ഷിച്ചിരുന്ന
തുകയില്‍ എത്ര തുക
സാമ്പത്തിക
പ്രതിസന്ധിയെ
തുടര്‍ന്ന്
തിരിച്ചെടുക്കുകയുണ്ടായിയെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കരാറുകാര്‍ക്ക്
കൊടുത്തു
തീര്‍ക്കുവാനുള്ളത്
എത്ര കോടി രൂപയാണെന്ന്
വ്യക്തമാക്കാമോ; ആയതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എന്നത്തേയ്ക്ക്
പ്രസ്തുത
നിയന്ത്രണങ്ങളില്‍ ഇളവ്
വരുത്തുമെന്ന്
അറിയിക്കുമോ?
കരാറുകാര്‍ക്ക്
സര്‍ക്കാര്‍ കൊടുത്തു
തീര്‍ക്കാനുള്ള കുടിശ്ശിക
469.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇറിഗേഷന്‍,
പി.ഡബ്ല്യു.ഡി.
തുടങ്ങിയ വകുപ്പുകളിലെ
കരാറുകാര്‍ക്ക്
സര്‍ക്കാര്‍ കൊടുത്തു
തീര്‍ക്കാനുള്ള
കുടിശ്ശിക ഏറ്റവും
ഒടുവിലത്തെ
കണക്കനുസരിച്ച്
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
കുടിശ്ശികകള്‍ കൊടുത്തു
തീര്‍ക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
ധനസ്ഥിതി
470.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ധനസ്ഥിതി വളരെ
മോശമാണെന്ന
വാര്‍ത്തകളുടെ
നിജസ്ഥിതി
വെളിപ്പെടുത്താമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
പദ്ധതി ചെലവുകള്‍
വെട്ടിച്ചുരുക്കിയിട്ടുണ്ടോ;
(സി)
2017
ഡിസംബര്‍ 31 വരെ പദ്ധതി
വിഹിതത്തിന്റെ എത്ര
ശതമാനമാണ് ഓരോ
വകുപ്പുകളും
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ധനസ്ഥിതി
മോശമാകുന്നതിന് എന്താണ്
കാരണമെന്ന്
വ്യക്തമാക്കാമോ;സര്‍ക്കാരിന്റെ
ധനകാര്യ
മാനേജ്മെന്റിനുണ്ടായ
വീഴ്ചകള്‍
അന്വേഷിക്കുന്നതിനും
പരിഹാരം തേടുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ;
(ഇ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം എത്ര
തുക കടമെടുത്തുവെന്ന്
വ്യക്തമാക്കാമോ;
(എഫ്)
കേരളീയരുടെ
ആളോഹരി കടം നിലവില്‍
എത്രയാണെന്ന്
വെളിപ്പെടുത്താമോ?
കിഫ്ബി
മുഖേന പ്രഖ്യാപിച്ച
പദ്ധതികള്‍
471.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ കിഫ്ബി
മുഖേന പ്രഖ്യാപിച്ച
പദ്ധതികളില്‍ എത്ര
പദ്ധതികള്‍ക്ക്
ഭരണാനുമതിയും ഫണ്ടും
അനുവദിച്ചിട്ടുണ്ട്;
(ബി)
ഭരണാനുമതി
ലഭിച്ച പദ്ധതികളില്‍
എത്ര പദ്ധതികള്‍ക്ക്
ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
2016-17,
2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
ബജറ്റില്‍ പ്രഖ്യാപിച്ച
മങ്കട നിയോജക
മണ്ഡലത്തിലെ എത്ര
പ്രവൃത്തികള്ക്ക്കിഫ്ബി
മുഖേന ധനസഹായം
ലഭ്യമാക്കിയിട്ടുണ്ട്;
ഇല്ലെങ്കില്‍ ഈ
കാലയളവില്‍ കിഫ്ബി
മുഖേന
നടപ്പിലാക്കുവാന്‍
പ്രഖ്യാപിച്ച
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
സംസ്ഥാന
പദ്ധതി അടങ്കല്‍
472.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളിലെ സംസ്ഥാന
പദ്ധതി അടങ്കല്‍ എത്ര
കോടി രൂപ
വീതമായിരുന്നുവെന്നും
ഇതില്‍ തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കുള്ളത്
എത്ര കോടി
ആയിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ബി)
2016-17
ലെ പദ്ധതിച്ചെലവ്
എ.ജി.യുടെ
കണക്കനുസരിച്ച് എത്ര
കോടി ആയിരുന്നുവെന്നും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
യഥാര്‍ത്ഥ
പദ്ധതിച്ചെലവ്
എത്രയായിരുന്നുവെന്നും
അറിയിക്കുമോ?
സര്‍ക്കാര്‍
വകുപ്പുകള്‍ക്കായി വാഹനം
വാങ്ങൽ
473.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
സര്‍ക്കാരിലേയ്ക്ക്
വാഹനം വാങ്ങുന്നതിനായി
എത്ര കോടി രൂപ
അനുവദിച്ചിട്ടുണ്ട്;
വര്‍ഷം തിരിച്ച്
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഏതൊക്കെ
വകുപ്പുകള്‍ക്കാണ്
വാഹനം വാങ്ങാൻ പണം
അനുവദിച്ചിട്ടുള്ളതെന്നും
ഏതൊക്കെ വാഹനങ്ങള്‍
വാങ്ങുന്നതിനാണ് പണം
അനുവദിച്ചതെന്നും
വിശദമാക്കുമോ;
(സി)
ക്യാബിനറ്റ്
റാങ്കിലുള്ള
മന്ത്രിമാര്‍ക്കും
പ്രതിപക്ഷ നേതാവിനും
മറ്റും പുതിയ വാഹനം
വാങ്ങാൻ
തുകയനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്നാണ്
തുകയനുവദിച്ചതെന്നും
എത്ര കോടി
രൂപയാണ്അനുവദിച്ചതെന്നും
ആര്‍ക്കൊക്കെയാണ്
അനുവദിച്ചതെന്നും
പ്രത്യേകം ഇനം തിരിച്ച്
വിശദാംശങ്ങള്‍
നല്‍കുമോ?
കഴിഞ്ഞ
ബജറ്റില്‍ ഉള്‍പ്പെടുത്തിയ
വര്‍ക്കുകള്‍
474.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
ബജറ്റില്‍
ഉള്‍പ്പെടുത്തിയ എത്ര
വര്‍ക്കുകള്‍
പൂര്‍ണമായി
പൂര്‍ത്തീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ ;
(ബി)
നേമം
നിയോജക മണ്ഡലത്തില്‍
കഴിഞ്ഞ ബജറ്റില്‍
ഏതൊക്കെ പ്രവൃത്തികളാണ്
ഉള്‍പ്പെടുത്തിയിരുന്നത്
; അതില്‍ എത്ര
പ്രവൃത്തികള്‍
ആരംഭിച്ചു ; എത്ര
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചു ;
വിശദ വിവരങ്ങള്‍
ലഭ്യമാക്കുമോ ;
(സി)
നേമം
നിയോജക മണ്ഡലത്തില്‍
നിന്നും കിഫ് ബി യില്‍
ഏതൊക്കെ പ്രവൃത്തികള്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്
; പ്രസ്തുത
പ്രവൃത്തികളുടെ
ഇപ്പോഴത്തെ സ്ഥിതി
വിശദമാക്കാമോ ?
ബജറ്റിൽ
പ്രഖ്യാപിച്ച റോഡുകളും
പാലങ്ങളും
475.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-2017-ലെ
പുതുക്കിയ ബജറ്റ്
പ്രസംഗത്തിൽ 1475 കോടി
രൂപയുടെ 68 പാലങ്ങളും
2800 കോടി രൂപയുടെ 137
റോഡുകളും 2017-2018ലെ
ബജറ്റ് പ്രസംഗത്തിൽ
5628 കോടി രൂപയുടെ 182
റോഡുകളും 2557 കോടി
രൂപയുടെ 69
ബ്രിഡ്ജുകളും
ഫ്ലൈഓവറുകളും
നിര്‍മ്മിക്കുമെന്ന്
പ്രഖ്യാപിച്ചിരുന്നതില്‍
പൂര്‍ത്തീകരിച്ച
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രവൃത്തി
ആരംഭിക്കുകയോ
പൂര്‍ത്തികരിക്കുകയോ
ചെയ്തിട്ടില്ലെങ്കിൽ
ഭരണാനുമതി ലഭിച്ച
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടില്ലെങ്കിൽ
കാലതാമസത്തിന്
കാരണമെന്താണെന്നും ഇനി
എപ്പോള്‍ ഭരണാനുമതി
ലഭ്യമാകുമെന്നും
വ്യക്തമാക്കാമോ;
(ഡി)
2016-2017ലെയും
2017-2018ലെയും ബജറ്റ്
പ്രസംഗത്തിൽ
പ്രഖ്യാപിച്ചത് കൂടാതെ
ബഹുമാനപ്പെട്ട
മന്ത്രിയുടെ പ്രസ്തുത
വര്‍ഷങ്ങളിലെ ബജറ്റ്
മറുപടി പ്രസംഗത്തിൽ
പ്രഖ്യാപിച്ച റോഡുകളും
പാലങ്ങളും ഏതാണെന്നും
അവയിൽ ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
വകയിരുത്തപ്പെട്ട തുക
476.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്കായി
2016-17, 2017-18
സാമ്പത്തിക വര്‍ഷങ്ങളിൽ
ബജറ്റിൽ
വകയിരുത്തപ്പെട്ട
തുകയും യഥാര്‍ത്ഥത്തിൽ
ചെലവഴിച്ച തുകയും
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
മേൽപ്പറഞ്ഞ
ഓരോ സാമ്പത്തിക
വര്‍ഷവും
പഞ്ചായത്തുകള്‍,
ബ്ലോക്കുകള്‍, ജില്ലാ
പഞ്ചായത്തുകള്‍,
മുൻസിപ്പാലിറ്റികള്‍,
കോര്‍പ്പറേഷനുകള്‍
എന്നിവ വഴി ചെലവഴിക്കാൻ
ബജറ്റിൽ
വകയിരുത്തപ്പെട്ട തുക
എത്ര വീതമായിരുന്നു;
(സി)
പദ്ധതി
നിര്‍വ്വഹണം
നടന്നിട്ടുള്ളതിന്റെ
അടിസ്ഥാനത്തിൽ മാത്രം
ഇവ ഓരോന്നും വഴി
ചെലവഴിച്ച തുക എത്ര
വീതം എന്ന്
വ്യക്തമാക്കുമോ?
2017-18ലെ
പുതുക്കിയ ബജറ്റ്
പ്രസംഗത്തില്‍ പ്രഖ്യപിച്ച
പദ്ധതികള്‍
477.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18ലെ
പുതുക്കിയ ബജറ്റ്
പ്രസംഗത്തില്‍ പുതുതായി
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
നാളിതുവരെ ഭരണാനുമതി
നല്കിയിട്ടില്ലാത്ത
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കിയ പദ്ധതികള്‍
എത്രയെന്ന്
വിശദമാക്കാമോ;
(ഡി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിക്കുകയും
നിര്‍വ്വഹണം
ആരംഭിക്കാതിരിക്കുകയും
ചെയ്ത പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ?
വൈപ്പിന്‍
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജില്‍ തസ്തിക
സൃഷ്ടിക്കുന്നതിന് നടപടി
478.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പുതുതായി
ആരംഭിച്ച വൈപ്പിന്‍
ആര്‍ട്സ് ആന്റ് സയന്‍സ്
കോളേജിലേക്ക്
പ്രിന്‍സിപ്പല്‍,
അദ്ധ്യാപകര്‍,
അനദ്ധ്യാപകര്‍ എന്നീ
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
സര്‍ക്കാര്‍
വാഹനങ്ങള്‍
479.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ധനകാര്യ വകുപ്പില്‍
നിന്നും ഫണ്ട്
അനുവദിച്ചു വാങ്ങിയ
എത്ര വാഹനങ്ങള്‍ ഉണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
വകുപ്പ്
തിരിച്ച്, ജില്ലാ
അടിസ്ഥാനത്തില്‍
വാഹനങ്ങളുടെ എണ്ണം
വിശദമാക്കുമോ;
(സി)
2011
മുതല്‍ നാളിതുവരെ,
സംസ്ഥാനത്ത്
സര്‍ക്കാര്‍
പൊതുമേഖലാസ്ഥാപനങ്ങള്‍,
ബോര്‍ഡുകള്‍,
കോര്‍പ്പറേഷനുകള്‍,
വിവിധ
യൂണിവേഴ്സിറ്റികള്‍
എന്നിങ്ങനെ വിവിധ
സ്ഥാപനങ്ങളില്‍ വാഹനം
വാടകയ്ക്ക് എടുത്ത്
ഓടിക്കുന്ന വകയില്‍ ഓരോ
വര്‍ഷവും
ധനകാര്യവകുപ്പ് എത്ര
കോടി രൂപ
ചെലവഴിക്കുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ഡി)
വാടകയ്ക്ക്
വാഹനങ്ങള്‍
എടുത്തിട്ടുള്ള
സ്ഥാപനങ്ങളുടെ വിശദമായ
വിവരം
വെളിപ്പെടുത്തുമോ?
ജി.എസ്.ടി യില്‍ നിന്ന്
കേരളത്തിന് പ്രതീക്ഷിച്ചത്ര
വരുമാനം ഉണ്ടാകാതിരുന്നതിന്റെ
കാരണം
480.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
സമ്പ്രദായം
നടപ്പിലായതിനുശേഷം
സംസ്ഥാനത്തിന് നികുതി
വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(ബി)
ജി.എസ്.ടി
സമ്പ്രദായം
നടപ്പിലാക്കിയ
കേന്ദ്രസര്‍ക്കാര്‍
ഇതിനാവശ്യമായ
മുന്നൊരുക്കങ്ങള്‍
നടത്തിയില്ല എന്നത്
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തെ
ബാധിച്ചിട്ടുണ്ടോ;
(സി)
ജി.എസ്.ടി
യില്‍ നിന്ന്
കേരളത്തിന്
പ്രതീക്ഷിച്ചത്ര
വരുമാനം
ഉണ്ടാകാതിരുന്നത്
എന്തുകൊണ്ടാണെന്നു
വ്യക്തമാക്കാമോ ?
ജി. എസ്. ടി. നടപ്പാക്കിയതിലെ
അപാകത പരിഹരിക്കാന്‍ നടപടി
481.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മൂവായിരം
കോടി രൂപയുടെ
അധികവരുമാനം ജി. എസ്.ടി
വഴി സംസ്ഥാനം
പ്രതീക്ഷിച്ചെങ്കിലും
വരുമാനത്തില്‍ ഗണ്യമായ
കുറവുണ്ടായ സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇ-വേ
ബില്‍ സമ്പ്രദായം
നടപ്പാക്കാതെ
ചെക്ക്പോസ്റ്റുകള്‍
നിര്‍ത്തലാക്കിയത്
നിര്‍ബാധമുള്ള
കള്ളക്കടത്തിനും നികുതി
വെട്ടിപ്പിനും
കാരണമാക്കിയതായി
കരുതുന്നുണ്ടോ;
(സി)
എം.
ആര്. പി.ക്കു പുറമെ
ജി. എസ്. ടി
നിരക്കുകൂടി
ജനങ്ങളില്‍നിന്ന്
ഈടാക്കി കുത്തക
കമ്പനികള്‍ ലാഭം
കൊയ്തപ്പോഴും
സര്‍ക്കാര്‍ ഖജനാവ്
കാലിയാകുന്നതിന്റെ
കാരണമെന്ത്;
(ഡി)
ജി.
എസ്. ടി.
നടപ്പാക്കിയതിലെ
വൈകല്യമാണ് ഉദ്ദേശിച്ച
ഫലം
ലഭിക്കാതിരുന്നതെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
എങ്കില്‍ പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും;
വിശദമാക്കുമോ?
രജിസ്ട്രേഷന് എടുക്കാതെ
ജി.എസ്.ടി. പിരിക്കുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
482.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രജിസ്ട്രേഷന്
എടുക്കാതെ ജി.എസ്.ടി.
പിരിക്കുന്ന ഹോട്ടലുകളെ
കണ്ടെത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
നികുതf വെട്ടിപ്പ്
നടത്തുന്ന
സ്ഥാപനങ്ങള്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
ഉപഭോക്താക്കളില്‍
നിന്ന് നികുതി
പിരിക്കുകയും
സര്‍ക്കാരില്‍ തുക
അടയ്ക്കാതിരിക്കുകയും
ചെയ്യുന്നവര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
ഇ-വേ
ബില്‍ സംവിധാനം
483.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-വേ ബില്‍ സംവിധാനം
നടപ്പാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
എന്ന് മുതലാണ് ഈ
സംവിധാനം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ജി
.എസ്. റ്റി . നടപ്പിലാക്കിയത്
484.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി
.എസ്. റ്റി
നടപ്പിലാക്കിയതിന് ശേഷം
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍ എന്ത്
മാറ്റമാണ് ഉണ്ടായതെന്ന്
വിശദമാക്കുമോ;
(ബി)
ജി
.എസ്. റ്റി .നികുതി
സമ്പ്രദായം വഴി
റിട്ടേണ്‍
സമര്‍പ്പിക്കുന്നതിന്
വ്യാപാരികളെ
സഹായിക്കുന്നതിനായി
എന്തെങ്കിലും
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
ജി
എസ് ടി
485.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി
എസ് ടി യിലൂടെ
സംസ്ഥാനത്ത് ഇതുവരെ
ലഭിച്ച വരുമാനം
കണക്കാക്കിയിട്ടുണ്ടോ,
വര്‍ധനവ്
ഉണ്ടായിട്ടുണ്ടോ,
വ്യക്തമാക്കാമോ;
(ബി)
വരുമാന
നഷ്ടം
ഉണ്ടായിട്ടുണ്ടെങ്കില്‍
അത് നികത്താന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് ;
വിശദാംശം നല്‍കുമോ?
ജി.
എസ്. ടി.
486.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.
എസ്. ടി.
നടപ്പിലാക്കിയതിനെ
തുടര്‍ന്ന് 2017 ജൂലെെ
ഒന്നു മുതല്‍ ഡിസംബര്‍
31 വരെയുള്ള കാലയളവില്‍
സംസ്ഥാനത്തിന് ഉണ്ടായ
റവന്യൂ വരുമാന നഷ്ടം
എത്രയാണെന്നാണ്
കണക്കാക്കിയിരിക്കുന്നത്;
(ബി)
ജി.
എസ്. ടി.
നടപ്പിലാക്കിയതിനെ
തുടര്‍ന്നുണ്ടായ നഷ്ട
പരിഹാരമായി
ഇക്കാലയളവില്‍ കേന്ദ്ര
ഗവണ്മെന്റില് നിന്നും
സംസ്ഥാനത്തിന് എത്ര തുക
ലഭിക്കുകയുണ്ടായെന്ന്
വ്യക്തമാക്കുമോ;
(സി)
ജി.
എസ്. ടി.
നടപ്പിലാക്കിയതിനെ
തുടര്‍ന്നുണ്ടായ നഷ്ട
പരിഹാരം കേന്ദ്ര
ഗവണ്മെന്റില് നിന്നും
സംസ്ഥാനത്തിന്
ലഭിക്കുന്നതില്‍
കാലതാമസം
നേരിടുന്നുണ്ടോയെന്നു
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
പ്രശ്നങ്ങള്‍ ജി. എസ്.
ടി. കൗണ്‍സിലില്‍
ചര്‍ച്ച ചെയ്ത് പരിഹാരം
കാണുന്നതിനുള്ള
നടപടികള്‍
ഫലപ്രദമാകുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി
487.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി
നടപ്പാക്കിയത് എന്നു
മുതലാണെന്നും ആയതു
പ്രകാരം 2017 ഡിസംബര്‍
വരെ സംസ്ഥാനത്തിനും
ഉപഭോക്താക്കള്‍ക്കും
ജി.എസ്.ടി
നടപ്പാക്കിയത് കൊണ്ട്
ഉണ്ടായ നേട്ടങ്ങളും
കോട്ടങ്ങളും
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോയെന്നുമുളള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ഓരോ മാസവും
സര്‍ക്കാരിനു
ലഭ്യമാകേണ്ട ജി.എസ്.ടി
വരുമാനം എത്രയെന്നും
എത്ര ലഭ്യമായെന്നും
വിശദാംശം
വ്യക്തമാക്കുമോ;
(സി)
2016-17
വര്‍ഷത്തെ നികുതി
വരുമാനത്തെ അപേക്ഷിച്ച്
ഈ വര്‍ഷം എത്ര കുറവ്
വന്നിട്ടുണ്ട്;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഇത്തരത്തില്‍
ഉണ്ടായ നികുതി
വരുമാനക്കുറവ്
പരിഹരിക്കാന്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്നു
വ്യക്തമാക്കുമോ?
ജി.എസ്.ടി
488.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പാക്കുമ്പോള്‍
കേന്ദ്ര സര്‍ക്കാര്‍
സംസ്ഥാനത്തിന്
എന്തെല്ലാം സഹായങ്ങള്‍
വാഗ്ദാനം ചെയ്തിരുന്നു
എന്നും ആയതു
സംബന്ധിച്ച്
എന്തെങ്കിലും സഹായം
ലഭ്യമായോ എന്നും
എങ്കില്‍ എന്തെന്നും
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി
നടപ്പാക്കുക വഴി
സംസ്ഥാനത്തിനുണ്ടായ
സാമ്പത്തിക നഷ്ടം എത്ര
എന്നും ആയതിന്
എന്തെല്ലാം
കേന്ദ്രസഹായം
ആവശ്യപ്പെട്ടു എന്നും
കേന്ദ്രം നാളിതു വരെ
എന്തു സഹായം ലഭ്യമാക്കി
എന്നും വ്യക്തമാക്കുമോ?
ജി.എസ്.ടി
489.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്. ടി
കേന്ദ്രസര്‍ക്കാര്‍
നടപ്പാക്കിയതു കാരണം
സംസ്ഥാനത്തിന് ഉണ്ടായ
നേട്ടങ്ങള്‍/കോട്ടങ്ങള്‍
എന്ത് എന്നു
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി
lനടപ്പാക്കിയതുവഴി
ഉപഭോക്താക്കള്‍
നേരിടുന്ന
ഗുണങ്ങള്‍/ദോഷങ്ങള്‍
എന്താണ് എന്ന്
വെളിപ്പെടുത്താമോ ;
(സി)
ജി .എസ് .ടി
നടപ്പാക്കിയതുമൂലം
ചരക്കുകള്‍/സേവനങ്ങള്‍
എന്നിവയില്‍
ഉപഭോക്താക്കള്‍ക്ക്
വന്നിട്ടുളള
കുറവ്/കൂടുതല്‍
(ഇനംതിരിച്ച്) എന്ത്
എന്ന് വ്യക്തമാക്കുമോ;
(ഡി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ജി.എസ്. ടി ഏത്
തരത്തില്‍
ബാധകമാകുന്നു; മരാമത്ത്
പ്രവൃത്തികള്‍,
രജിസ്ട്രേഷന്, ഇതര
സേവനങ്ങള്‍,
ഇന്‍വോയ്സ്,
ഉത്ഭവസ്ഥാനത്ത് നികുതി
കിഴിക്കല്
(ടി.ഡി.എസ്), റിവേഴ്സ്
ചാര്‍ജ് എന്നിങ്ങനെ
വിശദാംശം
വെളിപ്പെടുത്താമോ ?
ജി.എസ്.ടി
- സംസ്ഥാനം നേരിടുന്ന
ആഘാതങ്ങളും പ്രത്യാഘാതങ്ങളും
490.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പിലാക്കിയത് കാരണം
സംസ്ഥാനത്ത്
ഉണ്ടായിട്ടുള്ള
ആഘാതവും, പ്രത്യാഘാതവും
വിലയിരുത്തിയിട്ടുണ്ടോ;
ഇത്
നടപ്പിലാക്കുമ്പോള്‍
സംസ്ഥാനത്തിന്
ഉണ്ടാകുന്ന വരുമാന
നഷ്ടത്തിന്
കേന്ദ്രത്തില്‍ നിന്ന്
എന്തെല്ലാം
പരിഹാരമായിരുന്നു
വാഗ്ദാനം ചെയ്തത്
എന്നത് വിശദമാക്കാമോ;
(ബി)
ജി.എസ്.ടി
നടപ്പിലാക്കിയത് കാരണം
സംസ്ഥാനത്തിനു
നേരിടേണ്ടി വന്ന
സാമ്പത്തിക
പ്രതിസന്ധിയും
വരുമാനത്തിലുണ്ടായ
ഇടിവും സൂക്ഷ്മമായി
വിശദമാക്കാമോ;
(സി)
സംസ്ഥാനം
നേരിടുന്ന ഈ
പ്രശ്നങ്ങളോട് കേന്ദ്ര
ഗവണ്മെന്റ് സ്വീകരിച്ച
നിലപാട് വിശദമാക്കാമോ;
കേന്ദ്രത്തില്‍ നിന്ന്
നാളിതുവരെ എന്തെല്ലാം
സഹായം സംസ്ഥാനത്തിന്
ലഭിച്ചു എന്നത്
വിശദമാക്കാമോ?
ജി.എസ്.ടി
യുടെ അനന്തര ഫലങ്ങൾ
491.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പിലാക്കിയതിന്റെ
ഫലമായി സംസ്ഥാനത്തിന്
എത്ര തുക ലഭിച്ചു ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
പ്രതീക്ഷിച്ചിരുന്ന
വരുമാനം ലഭിച്ചില്ലെന്ന
കാര്യം പരിശോധിക്കുമോ;
(സി)
സംസ്ഥാനത്തിന്
ലാഭം
ലഭിക്കുന്നതോടൊപ്പം
ജനങ്ങള്‍ക്ക് അമിതഭാരം
ഒഴിവാക്കുവാൻ നടപടി
സ്വീകരിക്കുമോ;
(ഡി)
സംസ്ഥാനത്ത്
ടെക്സ്റ്റയിൽസ്,
മാര്‍ജിൻ ഫ്രീ
മാര്‍ക്കറ്റുകള്‍,
ഹോട്ടലുകള്‍,
ജുവെലറികള്, പെയിന്റ്
ഷോപ്പുകള്‍, ഇരുമ്പു
കടകള്‍, ഇതര
സ്ഥാപനങ്ങള്‍
എന്നിവിടങ്ങളിൽ അമിതമായ
ചാര്‍ജ്ജ് ഈടാക്കുന്ന
കാര്യം പരിശോധിച്ച്
നടപടി സ്വീകരിക്കുമോ?
ജി.എസ്.ടി
വരുമാന വ്യത്യാസം
492.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി
നടപ്പാക്കിയതിനു ശേഷം
മുന്‍വര്‍ഷത്തെക്കാള്‍
എത്ര വരുമാന വ്യത്യാസം
ഉണ്ടായെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
വരുമാനത്തില്‍
വന്നിട്ടുളള കുറവ്
നികത്തുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു വരുന്നു
എന്ന് വ്യക്തമാക്കാമോ?
ജി.എസ്.ടി
വരുമാനം
493.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പിലാക്കിയതോടുകൂടി
സംസ്ഥാന ഖജനാവിലേക്ക്
നികുതിയിനത്തില്‍ എത്ര
തുക വരവുണ്ടായിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രതീക്ഷിച്ചിരുന്ന
വരുമാന വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ?
ജി.എസ്.ടി
പ്രതികൂലമായി ബാധിച്ച മേഖലകൾ
494.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജി.എസ്.ടി
നടപ്പിലാക്കിയത്
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനയെ
പ്രതികൂലമായി
ബാധിച്ചിട്ടുണ്ടോ;ഉണ്ടെങ്കില്‍
ഏതൊക്കെ മേഖലകളില്‍
എന്ന് വ്യക്തമാക്കുമോ?
ജി.എസ്.ടി
ഏര്‍പ്പെടുത്തിയതിനു ശേഷം
നികുതിയിനത്തില്‍ ഉണ്ടായ
വര്‍ദ്ധനവ്
495.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി
നടപ്പിലാക്കുന്നതിന്
മുന്‍പ് വാണിജ്യ നികുതി
ഇനത്തില്‍ എത്ര തുകയാണ്
സര്‍ക്കാരിന് ലഭിച്ചു
കൊണ്ടിരുന്നത്;
ജി.എസ്.ടി
ഏര്‍പ്പെടുത്തിയതിനു
ശേഷം നികുതിയിനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
(ബി)
നികുതി
ഇനത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടില്ലെങ്കില്ഇത്
കോംപന്‍സേറ്റ്
ചെയ്യുന്നതിന്
കേന്ദ്രത്തില്‍ നിന്ന്
ഏതു വിധത്തിലുള്ള
സഹായമാണ്
ലഭിച്ചിട്ടുള്ളത് ?
ജി.എസ്.ടി.
496.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതിന് ശേഷം
നികുതി വരുമാനം
വര്‍ദ്ധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്
സംബന്ധിച്ച കണക്കുകള്‍
വ്യക്തമാക്കാമോ;
(ബി)
ജി.എസ്.ടി
നടപ്പിലാക്കിയതിനുശേഷം
ചെക്ക്പോസ്റ്റുകളുടെ
പ്രവര്‍ത്തനരീതി
വിശദീകരിക്കാമോ;
(സി)
ജി.എസ്.ടി.
നടപ്പിലാക്കിയതിനുശേഷം
വാണിജ്യനികുതി
വകുപ്പില്‍ ജോലി ഭാരം
കുറഞ്ഞിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വകുപ്പിലെ
ഉദ്യോഗസ്ഥരെ
പുനര്‍വിന്യസിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ജി.എസ്.ടി.
മൂലം നികുതി വരുമാനത്തില്‍
ഉണ്ടായ കുറവ്
497.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതു മൂലം
സംസഥാനത്തിന്റെ നികുതി
വരുമാനത്തില്‍ കുറവ്
വന്നിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
സംസ്ഥാനത്തിന്
കോമ്പന്‍സേഷന്‍
ഇനത്തില്‍
ലഭിക്കേണ്ടുന്ന നികുതി
വരുമാനത്തില്‍ കുറവ്
വന്നിട്ടുണ്ടോ; ആയത്
ലഭിക്കുന്നതിന്
കാലതാമസം
നേരിടുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(സി)
വരും
വര്‍ഷങ്ങളില്‍ ഇത്തരം
പ്രതിസന്ധി
ഉണ്ടാകാതിരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി.
നിയമം
498.
ശ്രീ.സി.
ദിവാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നിയമപ്രകാരം നികുതി
ഭാരം കുറഞ്ഞിട്ടും
വ്യാപാരികള്‍ വിലയില്‍
കുറവ് വരുത്താതെ
ഉല്പന്നങ്ങള്
വിറ്റഴിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിയമത്തിലെ
കൊള്ളലാഭം തടയല്‍
വ്യവസ്ഥ പ്രകാരം
സംസ്ഥാനത്ത്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(സി)
ജി.എസ്.ടി.
നിലവില്‍ വന്നതിന്
ശേഷവും അതിന്
മുമ്പുമുണ്ടായിരുന്ന
വാങ്ങല്‍ വിലയും വില്പന
വിലയും താരതമ്യം ചെയ്ത്
പഠനം
നടത്തിയിട്ടുണ്ടോ;
(ഡി)
ജി.എസ്.ടി.
നികുതി ഇളവിന്റെ
ആനുകൂല്യം
ഉപഭോക്താക്കള്‍ക്ക്
ലഭ്യമാകുന്നുണ്ടോയെന്ന്
പരിശോധിച്ചിട്ടുണ്ടോ?
ജി.എസ്.ടി.
ആന്റി പ്രോഫിറ്റിംഗ്
അതോറിറ്റി രൂപീകരിക്കാന്‍
നടപടി
499.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.യുടെ
മറവില്‍ കൊള്ളലാഭം
തടയുന്നതിന്റെ ഭാഗമായി
ആന്റി പ്രോഫിറ്റിംഗ്
അതോറിറ്റി
രൂപീകരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ജി.എസ്.ടി.യുടെ
മറവില്‍ കച്ചവടക്കാര്‍
ഉപഭോക്താക്കളെ ചൂഷണം
ചെയ്യുന്നത് തടയാന്‍
സര്‍ക്കാര്‍ തലത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
ജി.എസ്.ടി.
മുഖേനയുള്ള നികുതി വെട്ടിപ്പ്
500.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പാക്കിയതിനെത്തുടര്‍ന്ന്
വ്യാപക നികുതി
വെട്ടിപ്പ്
നടക്കുന്നതായി
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി.
യുടെ ഭാഗമായുള്ള
ഓണ്‍ലൈന്‍
സംവിധാനങ്ങള്‍
കാര്യക്ഷമമാകാതിരിക്കുന്നത്
മൂലം കടുത്ത
നികുതിവെട്ടിപ്പ്
നടക്കുന്നുവെന്നത്
യാഥാര്‍ത്ഥ്യമാണോ;
(സി)
അന്യസംസ്ഥാനങ്ങളില്‍
നിന്നും ചരക്കുമായി
വരുന്ന ലോറികള്‍
പരിശോധിക്കുന്നതിനായി
എന്തൊക്കെ
സംവിധാനങ്ങളാണ്
നിലവിലുള്ളതെന്നും ആയത്
പര്യാപ്തമാണോയെന്നും
വ്യക്തമാക്കുമോ?
ജി.എസ്.ടി.
നടപ്പാക്കിയപ്പോൾ
വരുമാനത്തില്‍ ഉണ്ടായ
വ്യത്യാസം
501.
ശ്രീ.അനൂപ്
ജേക്കബ്
,,
എം. വിന്‍സെന്റ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയ ആദ്യത്തെ
6 മാസം നികുതി
വരുമാനത്തില്‍
ഉണ്ടായിട്ടുള്ള
വ്യത്യാസം
വ്യക്തമാക്കുമോ;
(ബി)
വരുമാനത്തില്‍
കുറവുണ്ടായിട്ടുണ്ടെങ്കില്‍
ആയതിനുള്ള കാരണങ്ങള്‍
എന്തൊക്കെയാണ്;
(സി)
വേണ്ടത്ര
പഠനങ്ങള്‍ നടത്താതെ
ധൃതിപിടിച്ച്
ജി.എസ്.ടി.
നടപ്പിലാക്കിയത്
സംസ്ഥാനത്തിന്റെ സമ്പദ്
വ്യവസ്ഥയെ ദോഷകരമായി
ബാധിച്ചവെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
എങ്കില്‍
സമ്പദ്ഘടനയെ ശരിയായ
പാതയിലെത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
കെെക്കൊള്ളുന്നതെന്ന്
വിശദമാക്കാമോ?
ജി.എസ്.റ്റി
സമ്പ്രദായം
502.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാറ്റ്
സമ്പ്രദായം
നിലനിന്നിരുന്ന കാലത്തെ
നികുതി വരുമാനവുമായി
താരതമ്യം ചെയ്യുമ്പോള്‍
ജി.എസ്.റ്റി
സമ്പ്രദായത്തിലെ നികുതി
വരുമാനത്തില്‍
ചോര്‍ച്ചയുണ്ടാകുന്നതായി
വിലയിരുത്തുന്നുണ്ടോ;വ്യക്തമാക്കാമോ;
(ബി)
വിവിധയിനം
ചരക്കുകള്‍ക്കും
സേവനങ്ങള്‍ക്കും
ജി.എസ്.റ്റി യില്‍
നികുതി നിരക്കില്‍
വര്‍ദ്ധനയുണ്ടായിട്ടും
, നികുതിവരുമാനത്തില്‍
കുറവുണ്ടാകുന്നത്
തടയുവാന്‍ കാര്യക്ഷമമായ
ഒരു സംവിധാനം
രൂപപ്പെടുത്തുവാന്‍
കൈക്കൊണ്ട നടപടി
വിശദീകരിക്കുമോ?
ജി.എസ്.റ്റി.
503.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാറ്റ്
സമ്പ്രദായം
നിലവിലുണ്ടായിരുന്ന
2016-17 വരെയുള്ള
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്ത് വാറ്റ്
രജിസ്ട്രേഷന്
ഉണ്ടായിരുന്ന
വ്യാപാരികള്‍
എത്രയായിരുന്നു;
(ബി)
ജി.എസ്.റ്റി.
സമ്പ്രദായം നിലവില്‍
വന്ന ശേഷം ജി.എസ്.റ്റി.
രജിസ്ട്രേഷന്
എടുത്തിട്ടുള്ള
വ്യാപാരികള്‍
എത്രയാണെന്ന്
വ്യക്തമാക്കുമോ?
ജി.എസി.റ്റി.
നടപ്പിലാക്കിയതു മൂലമുണ്ടായ
സാമ്പത്തിക പ്രതിസന്ധി
504.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസി.റ്റി.
നടപ്പിലാക്കിയതു
മൂലമുണ്ടായ സാമ്പത്തിക
പ്രതിസന്ധിയും
മാന്ദ്യവും ജനങ്ങളുടെ
ജീവിതത്തെ ഏതെല്ലാം
രീതിയില്‍
ബാധിച്ചിട്ടുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ;എങ്കില്‍
വിശദമാക്കാമോ;
(ബി)
എതെല്ലാം
മേഖലയിലുള്ള
ജനങ്ങളെയാണ് ഇത്
കൂടുതല്‍
ബാധിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
എങ്കില്‍
ഈ പ്രതിസന്ധി
മറികടക്കുന്നതിന്
സര്‍ക്കാര്‍ എതെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ജനങ്ങള്‍ക്ക്
പൊതുവില്‍
ആശ്വാസമാകുന്ന നികുതി
ഇളവുകളോ,
ഒഴിവാക്കലുകളോ
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
ജി.എസ്.റ്റി.യില്‍
ഇ-വേ ബില്‍
505.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.റ്റി.യില്‍ ഇ-വേ
ബില്‍ എന്നുമുതല്‍
നടപ്പാക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ചരക്ക്
നീക്കം ഓണ്‍ലൈനില്‍
നിരീക്ഷിക്കാനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
വിശദാംശംനല്കുമോ;
(സി)
നികുതി
പരിശോധനയ്ക്കായി ചെക്ക്
പോസ്റ്റുകള്‍ ഏതു
രീതിയിലാണ്
പരിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നത്;
ചെക്ക് പോസ്റ്റുകളുടെ
ആവശ്യകത ഇപ്പോള്‍ ഉണ്ടോ
എന്ന് വ്യക്തമാക്കാമോ?
ആന്റി-പ്രോഫിറ്ററിംഗ്
അതോറിറ്റി രൂപീകരണം
506.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതിന് ശേഷം
നികുതി പിരിവില്‍
വര്‍ദ്ധനവ് ഉള്ളതായി
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ജി.എസ്.ടി.യുടെ
പേരില്‍
ഉപഭോക്താക്കളില്‍
നിന്നും വ്യാപാരികള്‍
അമിതമായി നികുതി
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഉണ്ടെങ്കില്‍
ഇത്തരം
പ്രവര്‍ത്തനങ്ങള്‍
തടയുന്നതിന് ആക്ടിലെ
171-ാം വകുപ്പും
ചട്ടങ്ങളിലെ 122-ാം
വകുപ്പും പ്രകാരം
ആന്റി-പ്രോഫിറ്ററിംഗ്
അതോറിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
അതോറിറ്റി
രൂപീകരിക്കുന്നതിന്
നിലവിലുള്ള വ്യവസ്ഥകള്‍
എന്തെല്ലാമാണ്; ആക്ട്
നിലവില്‍ വന്ന
സാഹചര്യത്തില്‍
അതോറിറ്റി
രൂപീകരിക്കുന്നതിനു
വേണ്ട പരമാവധി സമയം
എത്രയാണെന്ന്
വിശദമാക്കാമോ;
(ഇ)
അതോറിറ്റി
രൂപീകരിക്കുന്നതിനായി
കേന്ദ്രനിര്‍ദ്ദേശം
ആവശ്യമുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ലഭ്യമായിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ ?
റവന്യൂ
/ ധനക്കമ്മി
കുറയ്ക്കുന്നതിനായി
നിര്‍ദ്ദേശം
507.
ശ്രീ.വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റവന്യൂ
/ ധനക്കമ്മി
കുറയ്ക്കുന്നതിനായി
14-ാം ധനകാര്യകമ്മീഷന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്തിന്
നല്‍കിയിരുന്നോ;
എങ്കില്‍ പ്രസ്തുത
നിര്‍ദ്ദേശങ്ങളില്‍
ഏതെല്ലാം ഇതിനകം
നടപ്പിലാക്കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
റവന്യൂ
കമ്മി 2019-ഓടെ
പൂജ്യത്തിലെത്തിക്കുന്നതിനായി
ധനകാര്യ കമ്മീഷന്
സംസ്ഥാനത്തിന് പ്രത്യേക
ധനസഹായം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(സി)
ജി.എസ്.ടി
നടപ്പിലാക്കിയത് മൂലം
സംസ്ഥാനത്തിന്റെ നികുതി
വരുമാനം
കുറഞ്ഞിട്ടുണ്ടോ;
എങ്കില്‍ എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ജി.എസ്.ടി
കൗണ്‍സില്‍ അംഗീകരിച്ച
പാക്കേജ് പ്രകാരം
ആദ്യത്തെ അഞ്ച്
വര്‍ഷത്തെ നികുതി നഷ്ടം
കേന്ദ്രം
നികത്തുകയില്ലേയെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ
അടിസ്ഥാനത്തില്‍ ഇതുവരെ
കേന്ദ്രത്തില്‍ നിന്നും
ലഭിച്ച നഷ്ടപരിഹാര തുക
എത്രയാണെന്ന്
വെളിപ്പെടുത്താമോ?
ചരക്കു
സേവന നികുതി
508.
ശ്രീ.റ്റി.വി.രാജേഷ്
,,
എം. സ്വരാജ്
,,
കാരാട്ട് റസാഖ്
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്കു
സേവന നികുതി സംസ്ഥാന
ചട്ടപ്രകാരം
കൊള്ളലാഭമെടുപ്പു
തടയുന്നതിനായി
കെെക്കൊണ്ടിട്ടുള്ള
നടപടികള്‍
അറിയിക്കാമോ;
(ബി)
ചട്ടപ്രകാരം
ആന്റി പ്രോഫിറ്റിംഗ്
അതോറിറ്റിക്കും
സ്ക്രീനിംഗ്
കമ്മിറ്റിക്കും ഉള്ള
അധികാരങ്ങള്‍
എന്തൊക്കെയാണ്; നടപടി
ക്രമങ്ങള്‍
വിശദമാക്കാമോ;
(സി)
നിയമപരമായി
ഉല്പന്നങ്ങളുടെ
നിര്‍മ്മാണ വില
വെളിപ്പെടുത്തേണ്ടതില്ലാത്തതിനാലും
ലാഭ പരിധി
നിജപ്പെടുത്തിയിട്ടില്ലാത്തതിനാലും
അമിത ലാഭം
കണ്ടെത്താനുള്ള
മാനദണ്ഡം എന്താണ്;
(ഡി)
സമിതികളുടെ
പ്രവര്‍ത്തനം
ഫലപ്രദമായിട്ടുണ്ടോയെ
ന്ന്പരിശോധിച്ചിട്ടുണ്ടോ;
നികുതി പിരിക്കാന്‍
അവകാശമില്ലാത്ത
രജിസ്റ്റര്‍ ചെയ്യാത്ത
വ്യാപാരികളും
കോമ്പൗണ്ടിങ്
സമ്പ്രദായം
സ്വീകരിച്ചവരും
വിലയില്‍ വര്‍ദ്ധനവു
വരുത്തി അമിത ലാഭം
ഇൗടാക്കുന്നതു തടയാന്‍
സാധ്യമാണോ;വിശദമാക്കാമോ?
ചരക്ക്
സേവന നികുതി
509.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പിലാക്കിയശേഷം
ഉപഭോക്തൃ സംസ്ഥാനമായ
കേരളത്തിന്റെ നികുതി
വരുമാനത്തില്‍ ഉണ്ടായ
മാറ്റങ്ങള്‍
സംബന്ധിച്ച്
സര്‍ക്കാര്‍
വിശദമാക്കുമോ;
(ബി)
ജി.എസ്.ടി
വന്നതിന്ശേഷം സംസ്ഥാനം
പ്രതീക്ഷിച്ച വരുമാനം
ഉണ്ടായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ജീവന്
രക്ഷാ ഔഷധങ്ങളുടെ നികുതി
510.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജീവന്
രക്ഷാ ഔഷധങ്ങളുടെ
ചരക്കു സേവന നികുതി
കുറവ് ചെയ്യുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ജീവന്
രക്ഷാ ഔഷധങ്ങളുടെ
എസ്.ജി.എസ്.ടി
ഒഴിവാക്കുന്നതിന്
കഴിയുമോ; ഇക്കാര്യം
പരിശോധിച്ചിട്ടുണ്ടോ?
വാറ്റ്
ആമ്നസ്റ്റി സ്കീം
511.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാറ്റ്
കുടിശ്ശികയായി
വ്യാപാരികളില്‍ നിന്നും
എന്തു തുക
ലഭിക്കാനുണ്ട് എന്ന്
വിശദമാക്കാമോ;
(ബി)
ചരക്ക്
സേവന നികുതി
(ജി.എസ്.ടി)
നടപ്പിലാക്കുന്നതിന്റെ
മുന്നോടിയായി വാറ്റ്
കുടിശ്ശിക പിഴയും
പലിശയും ഒഴിവാക്കി
പിരിച്ചെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്താമോ;
(സി)
വാറ്റ്
ആമ്നസ്റ്റി സ്കീം വഴി
എന്തു തുക
പിരിച്ചെടുക്കുവാന്‍
കഴിഞ്ഞു എന്ന്
വ്യക്തമാക്കാമോ?
വാണിജ്യ
നികുതി വകുപ്പില്‍ നിന്ന് സ്ഥലം
മാറ്റിയ ഉദ്യോഗസ്ഥര്‍
512.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതോടെ
തസ്തിക
കുറയ്ക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്തെ
ഏതെങ്കിലും ജില്ലയില്‍
വാണിജ്യ നികുതി
വകുപ്പില്‍ നിന്ന്
ഉദ്യോഗസ്ഥരെ സ്ഥലം
മാറ്റിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
സ്ഥലം മാറ്റപ്പെട്ട
ഉദ്യോഗസ്ഥരുടെ പേരും
തസ്തികയും ജില്ലാ
തിരിച്ച് നല്‍കാമോ;
(സി)
ജില്ലാ
അടിസ്ഥാനത്തില്‍
നിയമിച്ചവരെ തസ്തിക
റദ്ദ് ചെയ്ത്
ജില്ലയ്ക്ക്
പുറത്തേയ്ക്ക്
നിയമിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
എങ്കില്‍
ഇതുമൂലം അത്തരം
ജില്ലകള്‍ക്കു
തസ്തികയും
ജീവനക്കാരുമാണ്
നഷ്ടമാകുന്നതെന്ന
കാര്യം സര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ഇ)
താഴെതട്ടില്‍
അന്വേഷണമോ പഠനമോ
നടത്താതെയാണ്
ഉദ്യോഗസ്ഥരെ
കൂട്ടത്തോടെ ഇതര
ജില്ലകളിലേയ്ക്ക്
മാറ്റിയതെന്ന ആരോപണം
ശരിയാണോ;
(എഫ്)
മുകളില്‍പ്പറഞ്ഞ
സ്ഥലം മാറ്റവുമായി
ബന്ധപ്പെട്ട പരാതികള്‍
ലഭിച്ചിട്ടുണ്ടോ;
(ജി)
എങ്കില്‍
ആരൊക്കെയാണ് പരാതികള്‍
നല്‍കിയതെന്നും
അതിന്മേല് സ്വീകരിച്ച
നടപടികള്‍ എന്താണെന്നും
വ്യക്തമാക്കാമോ?
സമാന്തര
സ്വര്‍ണ്ണ വ്യാപാരം
നിയന്ത്രിക്കുന്നതിനുള്ള
നടപടികള്‍
513.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സമാന്തര സ്വര്‍ണ്ണ
വ്യാപാരം നടക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത്
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
വാണിജ്യ
നികുതി വകുപ്പിന്റെ
രജിസ്ട്രേഷനുള്ള എത്ര
സ്വര്‍ണ്ണ കടകള്‍
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
അധികമായി
ജി.എസ്.ടി പിരിച്ചത്
514.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാപാരികളും
ഹോട്ടലുകളും
ഉപഭോക്താക്കളുടെ പക്കൽ
നിന്നും അധികമായി
ജി.എസ്.ടി
പിരിച്ചെടുത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവ പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ച് വരുന്നു
എന്ന് അറിയിക്കുമോ?
കേരളത്തില്‍
ജി.എസ്.ടി
നടപ്പിലാക്കിയതിന്റെ ഫലങ്ങള്‍
515.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പിലാക്കിയതു വഴി
സംസ്ഥാനത്തിന്
നികുതിയിനത്തില്‍ മുന്‍
വര്‍ഷങ്ങളില്‍ ലഭിച്ച
നികുതിയുടെ തോതില്‍
എന്തെങ്കിലും വ്യത്യാസം
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ജി.എസ്.ടി
നടപ്പിലാക്കിയപ്പോള്‍
എന്തൊക്കെ സാധനങ്ങളുടെ
വിലയില്‍ കുറവുണ്ടായി,
എത്ര രൂപയുടെ കുറവു
വീതം ഉണ്ടായിട്ടുണ്ട്
എന്ന് ഇനം തിരിച്ചു
വിശദമാക്കാമോ;
(സി)
ജി.എസ്.ടി
യുമായി ബന്ധപ്പെടുത്തി
സാധനങ്ങളുടെ മേല്‍
അമിതമായി വിലയീടാക്കി
ജനങ്ങളെ
കൊള്ളയടിക്കാന്‍ ഒരു
വിഭാഗം വ്യാപാരികള്‍
ശ്രമം നടത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം ശ്രമങ്ങളെ
തടയന്നതിന് എന്തൊക്കെ
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വിശദമാക്കാമോ;
(ഡി)
ഇത്തരം
സംഭവങ്ങളുടെ പേരില്‍
ഇതേവരെ
എത്രപേര്‍ക്കെതിരെ
കേസെടുത്തിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ഇ)
സംസ്ഥാന
സര്‍ക്കാരിന്റെ
വരുമാനത്തില്‍ വന്ന
കുറവ് പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
ആണ് ഇതേവരെ
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
ഹോട്ടലുകളിലെ
ജി.എസ്.ടി ചുമത്തല്‍
516.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മിക്ക
ഹോട്ടലുകളിലും
ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക്
യാതൊരു മാനദണ്ഡവും
പാലിയ്ക്കാതെ,
ജി.എസ്.ടി.
ചുമത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനെതിരെ എന്തെല്ലാം
നടപടി
സ്വീകരിയ്ക്കുമെന്ന്
വിശദമാക്കാമോ?
നോട്ടുനിരോധനം
517.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നോട്ടുനിരോധനം
നടപ്പിലാക്കിയതു മൂലം
2017 വര്‍ഷത്തില്‍
സാമ്പത്തിക മാന്ദ്യം
അനുഭവപ്പെട്ടതിലൂടെ
സംസ്ഥാനത്തെ റവന്യൂ
വരുമാനത്തില്‍ എത്ര
ശതമാനം കുറവു
വന്നിട്ടുണ്ടാകും
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(ബി)
ജി,എസ്.ടി
നടപ്പിലാക്കിയതു വഴി
ലഭ്യമാകും എന്നു
പ്രതീക്ഷിച്ച റവന്യൂ
വരുമാനത്തില്‍ എത്ര
ശതമാനം കുറവുവന്നു
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
(സി)
റവന്യൂവരുമാനത്തില്‍
ഉണ്ടായ കുറവ്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
ട്രെയിനുകളില്‍
വിൽക്കുന്ന ഭക്ഷണ
പദാര്‍ത്ഥളുടെ ജി. എസ്. ടി.
വിഹിതം
518.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരളത്തില്‍
കൂടി ഓടുന്ന
ട്രെയിനുകളില്‍ വില്പന
നടത്തുന്ന ഭക്ഷണ
പദാര്ത്ഥളുടെയും
മറ്റും ജി. എസ്. ടി.
വിഹിതം സംസ്ഥാനത്തിന്
ലഭിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ആക്രിസാധനങ്ങള്‍ക്ക്
ജി .എസ്. ടി
519.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആക്രിസാധനങ്ങള്‍ക്ക്
15% ജി .എസ്
.ടി.ഏര്‍പ്പടുത്തിയതിനാല്‍
പാഴ് വസ്തുകളുടെ ശേഖരണം
തടസ്സപ്പെടുന്നതായുള്ള
പരാതി സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് വിശദമാക്കുമോ?
സാമ്പത്തികമാന്ദ്യം
മൂലമുള്ള ട്രഷറി നിയന്ത്രണം
520.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പു
സാമ്പത്തികവര്‍ഷം
സാമ്പത്തികമാന്ദ്യം
മൂലം എത്ര തവണ ട്രഷറി
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ട്;
അവ ഏതെല്ലാം
തീയതികളിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പൊതുമരാമത്ത്
വകുപ്പിൽ നിന്നുള്ള
ബില്ലുകള്‍ യഥാസമയം
മാറി നൽകാനാകാത്ത
സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോ;
(സി)
ബില്ലുകള്‍
യഥാസമയം
മാറിനൽകുന്നതിലേക്കായി
പൊതുമരാമത്ത് വകുപ്പിൽ
നിന്നും ധനകാര്യ
വകുപ്പിന് കത്തുകള്‍
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ ഇത്തരമൊരു
സ്ഥിതിവിശേഷമുണ്ടാകാന്‍
കാരണം എന്തെന്നാണ്
ധനകാര്യ വകുപ്പ്
വിലയിരുത്തിയിട്ടുള്ളത്;
ട്രഷറികളില്‍
എ.റ്റി.എം. സൗകര്യം
521.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെങ്കിലും
ട്രഷറികളില്‍
എ.റ്റി.എം. സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എല്ലാ ജില്ലാ
ട്രഷറികളിലും
എ.റ്റി.എം. സൗകര്യം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണിക്കുമോ;
(ബി)
പെന്‍ഷന്‍കാരുടെയും
വയോജനങ്ങളുടെയും
സൗകര്യാര്‍ത്ഥം ട്രഷറി
കെട്ടിടങ്ങളുടെ
ഗ്രൗണ്ട് ഫ്ലോറില്‍
പ്രത്യേക കൗണ്ടറുകള്‍
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ?
കായംകുളം
സബ്ട്രഷറിക്ക് പുതിയ കെട്ടിടം
നിർമ്മിക്കാൻ നടപടി
522.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കായംകുളം
സബ്ട്രഷറി കെട്ടിടം
കാലപ്പഴക്കത്താല്‍
ജീര്‍ണ്ണാവസ്ഥയില്‍
ആണെന്നും പ്രസ്തുത
കെട്ടിടത്തിൽ നിലവില്‍
മതിയായ സ്ഥല
സൗകര്യങ്ങള്‍ ഇല്ല
എന്നുമുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
സബ്ട്രഷറിക്കായി ആധുനിക
സൗകര്യങ്ങളോടുകൂടിയ
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?
പയ്യന്നൂര്‍
സബ്ബ് ട്രഷറി കെട്ടിട
നിര്‍മ്മാണം
523.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
സബ്ബ് ട്രഷറി കെട്ടിട
നിര്‍മ്മാണം
ഡി.പി.ആര്.
തയ്യാറാക്കാൻ INKEL
(ഇൻകെൽ) നെ
ചുമതലപ്പെടുത്തിയോ;
എങ്കില്‍ അതിന്റെ
തുടര്‍
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഡി.പി.ആര്.
പരിശോധിച്ച് എപ്പോള്‍
ഭരണാനുമതി നൽകാൻ
കഴിയുമെന്ന്
വിശദമാക്കാമോ;
(സി)
സബ്ബ്
ട്രഷറി കെട്ടിട
നിര്‍മ്മാണത്തിന് ഏത്
വിഭാഗത്തിൽ നിന്നാണ്
ഫണ്ട്
നീക്കിവെച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
പഴയങ്ങാടി
സബ്-ട്രഷറി കെട്ടിട നിര്‍മ്മാണം
524.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
27.01.2011
ല്‍ ഭരണാനുമതി
ലഭിച്ചതും ഇന്‍കെല്‍
ഉപേക്ഷിച്ചതുമായ
പഴയങ്ങാടി സബ്-ട്രഷറി
കെട്ടിടനിര്‍മ്മാണം,
16.07.2017ലെ പുതിയ
ഉത്തരവ് പ്രകാരം
ഇന്‍കെല്‍ മുഖേന
വീണ്ടും നടത്തുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
കെട്ടിടനിര്‍മ്മാണം
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയും; വിശദാംശം
നല്‍കുമോ?
പെന്ഷന്
സബ്ട്രഷറി ഓഫീസിന് കെട്ടിടം
525.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തലശ്ശേരിയില്‍
പെന്ഷന് സബ്ട്രഷറി
ഓഫീസിന് കെട്ടിടം
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട
പ്രവൃത്തിയുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമ?
പള്ളുരുത്തി
സബ്ട്രഷറി ഓഫീസിലെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ നടപടി
526.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ പള്ളുരുത്തി
സബ്ട്രഷറി ഓഫീസിലെ
സ്ഥലസൗകര്യങ്ങള്‍
കുറവായതിനാല്‍
നേരിടുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
പള്ളുരുത്തി
വില്ലേജാഫീസിനു
സമീപത്തുള്ള സ്ഥലം
സബ്ട്രഷറി
സ്ഥാപിക്കുന്നതിനായി
ലഭിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
ചാത്തന്നൂര്‍
സബ്ട്രഷറിക്ക് പുതിയ കെട്ടിടം
നിർമ്മിക്കുവാൻ നടപടി
527.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂരില്‍
സബ്ട്രഷറിക്ക് കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സിവില്‍ സ്റ്റേഷന്
കോമ്പൗണ്ടില്‍
സൗജന്യമായി ഭൂമി
ലഭ്യമാക്കിയിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(ബി)
പ്രസ്തുത
ഭൂമിയില്‍
സബ്ട്രഷറിയ്ക്കായി
കെട്ടിടം
നിര്‍മ്മിക്കുവാനുള്ള
നടപടികളുടെ
നാളിതുവരെയുള്ള പുരോഗതി
വ്യക്തമാക്കാമോ:
(സി)
ട്രഷറി
അടിസ്ഥാന
സൗകര്യവികസനപദ്ധതിയില്
ഉള്‍പ്പെടുത്തി
ഇന്‍കെല്‍ മുഖേന
ട്രഷറികള്‍ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
പ്രോജക്ടിന്റെ
രണ്ടാംഘട്ടത്തിലെ
പ്രോജക്ട്
റിപ്പോര്‍ട്ടും
ശുപാര്‍ശയും ട്രഷറി
ഡയറക്ടറേറ്റില്‍
നിന്നും
ലഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ?
സര്‍വ്വകലാശാലകളുടെ
സാമ്പത്തിക നിയന്ത്രണം
528.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സര്‍വ്വകലാശാല സ്വന്തം
നിലയ്ക്ക് കൈകാര്യം
ചെയ്തിരുന്ന പദ്ധതിയേതര
വിഹിതത്തിലെ ഇടപാടുകള്‍
ട്രഷറി വഴി
നടത്തണമെന്ന്
നിര്‍ദ്ദേശം
നൽകിയിട്ടുണ്ടോ;
(ബി)
സര്‍വ്വകലാശാലകളുടെ
സാമ്പത്തിക നിയന്ത്രണം
സര്‍ക്കാര്‍
ഏറ്റെടുക്കുന്നതിനുണ്ടായ
കാരണമെന്താണ്;
വിശദമാക്കുമോ;
(സി)
സര്‍വ്വകലാശാല
നിയമത്തിനും
ചട്ടത്തിനും വിരുദ്ധമായ
ഈ നീക്കം
സര്‍വ്വകലാശാലകളുടെ
സ്വയംഭരണാവകാശം
ഹനിക്കുന്ന ഒന്നാകയാൽ
ഇത് പുന:പരിശോധിക്കുവാൻ
നടപടി സ്വീകരിക്കുമോ?
ഭാഗ്യക്കുറി
സമ്മാനത്തുക നൽകുന്നതിന്
കാലതാമസം
529.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒരു
ലക്ഷത്തിനു മുകളിലുള്ള
ഭാഗ്യക്കുറി
സമ്മാനത്തുകകള്‍
മാസങ്ങള്‍
പിന്നിട്ടിട്ടും
നൽകാത്ത സാഹചര്യം
നിലവിലുണ്ടോ;
(ബി)
ഓണം
ബമ്പര്‍ ഒന്നാം
സമ്മാനമായ പത്ത് കോടി
രൂപ ഈ വിധം മാസങ്ങള്‍
പിന്നിട്ടിട്ടും
നൽകിയില്ലെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
ലോട്ടറിയിൽ
നിന്നുള്ള വരുമാനം
സര്‍ക്കാര്‍ വകമാറ്റി
ചെലവഴിക്കുന്നതാണ്
സമ്മാനത്തുകകള്‍
നൽകുന്നതിന്
താമസമുണ്ടാക്കുന്നതെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
ഭാഗ്യക്കുറിയിൽ
നിന്ന് ആഴ്ചയിൽ എത്ര
കോടി രൂപ സര്‍ക്കാരിന്
വരുമാനമുണ്ടന്ന്
വ്യക്തമാക്കുമോ;
വിശദാംശം നൽകുമോ?
സംസ്ഥാന
ലോട്ടറി വകുപ്പിന്റെ
വിറ്റുവരവ്
530.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ലോട്ടറി വകുപ്പിന്റെ
2017ലെ വിറ്റു വരവ്
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
2017ല്‍
ലോട്ടറി ടിക്കറ്റ്
വില്പനയിലൂടെ എത്ര രൂപ
ലാഭവിഹിതമായി
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
കാരുണ്യ
ചികിത്സാ ധനസഹായം ആയി
2017ല്‍ എത്ര രൂപ
രോഗികള്‍ക്ക്
അനുവദിച്ചു
നല്കിയിട്ടുണ്ട്എന്ന്
വ്യക്തമാക്കുമോ;
(ഡി)
കാരുണ്യ
ചികിത്സാ ധനസഹായ പദ്ധതി
വിപുലീകരിച്ച്
ജീവിതശെെലി
രോഗങ്ങള്‍ക്കുകൂടി
ചികിത്സ
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ
;ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശം നൽകുമോ ?
കേരള
ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന്
531.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
ഫിനാന്‍ഷ്യല്‍
കോര്പ്പറേഷന്
ഏതെല്ലാം
മേഖലകള്‍ക്കാണ് വായ്പ
അനുവദിക്കുന്നത് എന്ന്
വിശദീകരിക്കാമോ;
(ബി)
വായ്പക്ക്
സ്വീകരിച്ചുവരുന്ന പലിശ
നിരക്കിനെക്കുറിച്ച്
വ്യക്തമാക്കാമോ?
കെ.എസ്.എഫ്.ഇ
പ്രവാസി ചിട്ടി
532.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസികള്‍ക്ക്,കെ.എസ്.എഫ്.ഇ
ഇപ്പോള്‍ നടത്തുന്ന
എല്ലാ ചിട്ടികളിലും
അംഗമാകുന്നതിന്
എന്തെങ്കിലും
നിയമതടസ്സമുണ്ടോ;
ഉണ്ടെങ്കില്‍
എന്തെല്ലാമാണ്;
(ബി)
പ്രവാസി
ചിട്ടിയെടുക്കുന്നവര്ക്ക്
പെന്ഷന് നല്‍കുമെന്ന്
കെ.എസ്.എഫ്.ഇ പറയുന്നത്
സര്‍ക്കാരിന്റെ
അനുവാദത്തോടുകൂടിയാണോ;
വ്യക്തമാക്കുമോ;
(സി)
പ്രവാസികളെ
കെ.എസ്.എഫ്.ഇ നടത്തുന്ന
ചിട്ടികളിലെ ജി.എസ്.ടി-
യില്‍ നിന്ന്
ഒഴിവാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കാരണം
അറിയിക്കാമോ?
പ്രവാസി
ചിട്ടിയിലൂടെ ധനസമാഹരണം
533.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലേക്ക്
ധനസമാഹരണത്തിന് വിഭാവനം
ചെയ്ത പ്രവാസി ചിട്ടി
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
എന്നത്തേക്ക്
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രവാസി
ചിട്ടി
ആരംഭിച്ചിട്ടുണ്ടെങ്കില്‍
അതിലൂടെ എത്ര തുക
സമാഹരിക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
534.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
ഏതെല്ലാം ഇന്‍ഷുറന്‍സ്
കമ്പനികള്‍ വഴിയാണ്
നടപ്പിലാക്കുന്നതെന്ന്
വ്യക്തമാക്കുമോ ;
(ബി)
കേരളത്തിന് പുറത്തുള്ള
ഏതെല്ലാം
ആശുപത്രികളെയാണ്
പ്രസ്തുത ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം
ഏതെല്ലാം
രോഗങ്ങളെയാണ്ഇന്ഷുറന്സ്
പരിരക്ഷ നല്കുന്ന
പട്ടികയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്
; ഇൻഷുറൻസ് പരിരക്ഷ
ലഭിക്കാത്ത രോഗങ്ങള്‍
ഉണ്ടെങ്കില്‍ അവ
ഏതെന്ന് വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി പ്രകാരം ഒ. പി.
ചികിത്സയ്ക്കുള്ള
ഇന്‍ഷുറന്‍സ് പരിധി
എത്രയാണെന്ന്
വെളിപ്പെടുത്താമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
535.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായി
നടപ്പിലാക്കാനുദ്ദേശിക്കുന്ന
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി എന്ന് മുതല്‍
നടപ്പിലാക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
പദ്ധതി
നടത്തിപ്പിനായി
ഏതെല്ലാം ഇന്‍ഷ്വറന്‍സ്
കമ്പനികളാണ്
സര്‍ക്കാരിനെ
സമീപിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതി
നടത്തിപ്പിനായി
ഏതെങ്കിലും
ഇന്‍ഷ്വറന്‍സ് കമ്പനിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
536.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ഏര്‍പ്പടുത്തുന്ന
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
ഏതൊക്കെ ചികിത്സ
ആനുകൂല്യങ്ങളാണ്
ലഭിക്കുന്നതെന്നും
ഏതൊക്കെ ആശുപത്രികളിലെ
ചികിത്സയാണ്
ഉള്‍പ്പെടുത്തുന്നതെന്നും
അറിയിക്കാമോ;
(സി)
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
ഏതൊക്കെ
ആശ്രിതര്‍ക്കാണ്
പദ്ധതിപ്രകാരം
അനുകൂല്യം
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഇന്‍ഷുറന്‍സ്
വകുപ്പിലെ
കംപ്യൂട്ടര്‍വല്‍ക്കരണം
537.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ഇന്‍ഷുറന്‍സ് വകുപ്പിലെ
കംപ്യൂട്ടര്‍വല്‍ക്കരണ
നടപടികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാത്തതിനാൽ
ഉണ്ടാകുന്ന
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ; എങ്കിൽ
ആയത് പരിഹരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇടപാടുകാര്‍ക്ക്
കൊടുത്തു
തീര്‍ക്കാനുള്ള ലൈഫ്
ഇന്‍ഷുറന്‍സ്
പോളിസികള്‍ക്കും
തീര്‍പ്പു
കല്പ്പിക്കാനുള്ള
അപേക്ഷകൾക്കും
പരിഹാരമുണ്ടാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
ഇന്‍ഷ്വറന്‍സ്
വകുപ്പിന്റെ
ഉത്തരവാദിത്വങ്ങളും ചുമതലകളും
538.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും,
അധ്യാപകരുടെയും
സ്റ്റേറ്റ് ലൈഫ്
ഇന്‍ഷ്വറന്‍സ്,
ഗ്രൂപ്പ്ഇന്ഷ്വറന്സ്
എന്നിവ കൈകാര്യം
ചെയ്യുന്ന സംസ്ഥാന
ഇന്‍ഷ്വറന്‍സ്
വകുപ്പിന്റെ
ഉത്തരവാദിത്വങ്ങളും
ചുമതലകളും
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്റ്റേറ്റ്
ലൈഫ്ഇന്ഷ്വറന്സ്,
ഗ്രൂപ്പ്ഇന്ഷ്വറന്സ്
എന്നീ ഇനങ്ങളില്‍
ഈടാക്കുന്ന തുക ഏത്
അക്കൗണ്ടിലാണ്
നിക്ഷേപിക്കുന്നതെന്നും
പ്രസ്തുത അക്കൗണ്ട്
ആരാണ് കൈകാര്യം
ചെയ്യുന്നതെന്നും
വെളിപ്പെടുത്തുമോ;
(സി)
ജീവനക്കാരുടെ
സ്റ്റേറ്റ് ലൈഫ്
ഇന്‍ഷ്വറന്‍സ്,
ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്
എന്നിവയില്‍ ഈടാക്കുന്ന
തുക ഉള്‍പ്പെടെയുള്ള
ഓരോ വര്‍ഷത്തെയും
അക്കൗണ്ട് വിവരങ്ങള്‍
കൃത്യമായി രജിസ്റ്ററും
റെക്കോഡുമാക്കി
സംസ്ഥാന ഇന്‍ഷുറന്‍സ്
വകുപ്പില്‍ ലഭ്യമാണോ;
(ഡി)
ഇല്ലെങ്കില്‍
ഇവ ലഭ്യമല്ലാത്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(ഇ)
സംസ്ഥനത്തെ
ഡിഡിഒ മാരും
എസ്എല്‍,എെ,ജി,എെ,എസ്
അക്കൗണ്ട്
ഹോള്‍ഡര്‍മാരും അവരുടെ
വിശദാംശം 31.12.2017ന്
മുന്‍പ് നല്‍കണമെന്ന്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(എഫ്)
അവ
കൃത്യമായും
സൂക്ഷിക്കേണ്ടത്
ഡിഡിഒമാരുടെയും
അക്കൗണ്ട്
ഹോള്‍ഡര്‍മാരുടെയും
ചുമതലയാണോയെന്ന്
വ്യക്തമാക്കുമോ?
കയര്‍
മേഖല അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍ പരിഹരിക്കാൻ
പദ്ധതി
539.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
പിരി മേഖലയും, ചെറുകിട
കയര്‍ ഫാക്ടറി മേഖലയും
അഭിമുഖീകരിക്കുന്ന
പ്രശ്നങ്ങള്‍
എന്തെല്ലാം;
കണ്ടെത്തലുകള്‍
വ്യക്തമാക്കുമോ; ഇതിന്
പരിഹാരം കാണുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതിയെന്തെല്ലാമാണ്
എന്ന് വ്യക്തമാക്കുമോ;
(ബി)
ചകിരിയുടെ
ക്ഷാമം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
നേരത്തേ
ഉണ്ടായിരുന്ന ചകിരി
ഉല്പാദനം
പുനസ്ഥാപിക്കുവാന്‍
പ്രായോഗികമായി
സ്വീകരിക്കാന്‍ പോകുന്ന
നടപടികള്‍
വിശദമാക്കാമോ;
(ഡി)
തെങ്ങ്
കൃഷി പ്ലാന്റേഷന്
ഇല്ലാതെ ചകിരി ഉല്പാദനം
സാദ്ധ്യമല്ലെന്ന്
തിരിച്ചറിഞ്ഞിട്ടുണ്ടോ;ഇത്
സാദ്ധ്യമാക്കുന്നതിന്
കൃഷി വകുപ്പുമായി
ചേര്‍ന്ന് പദ്ധതികള്‍
ആവിഷ്കരിക്കുമോ?
കയര്‍
തൊഴിലാളി ക്ഷേമനിധി പെന്ഷന്
540.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
തൊഴിലാളി ക്ഷേമനിധി
പെന്ഷന് വിതരണത്തില്‍
കാലതാമസം
നേരിടുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കാരണം വ്യക്തമാക്കാമോ;
അത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്നുണ്ടോ
എന്ന് വിശദമാക്കാമോ?
ചകിരി
ഇറക്കുമതി
541.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തേക്ക്
ചകിരി ഇറക്കുമതി
ചെയ്യുന്നതിനായി ആഗോള
ടെണ്ടര്‍
വിളിക്കുന്നതിന്
നീക്കമുണ്ടോ;
വിശദമാക്കുമോ;
(ബി)
നാളികേര
ഉത്പാദനത്തിന്റെ
ഭാഗമായുള്ള ചകിരി,
കയര്‍ വ്യവസായത്തിന്
ഉപയോഗപ്പെടുത്താത്തത്
എന്തു കൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്ത്
ചകിരി നിര്‍മ്മാണ
യൂണിറ്റുകളുടെ കുറവ്
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചെറുകിട
കയര്‍ ഉല്പാദക സംഘങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്ന പദ്ധതി
542.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെറുകിട
കയര്‍ ഉല്പാദക സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
നടപ്പിലാക്കിവരുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ചകിരി
ക്ഷാമം
പരിഹരിക്കുന്നതിനായി
നടത്തിവരുന്ന
പദ്ധതികള്‍
വിശദീകരിക്കുമോ;
(സി)
സംസ്ഥാനത്തെ
ചകിരിയുടെ ലഭ്യത
ഉറപ്പാക്കുന്നതിനുവേണ്ടി
വീടുകളില്‍ നിന്ന്
തൊണ്ട്
സംഭരിക്കുന്നതിന്
കുടുംബശ്രീയുടെ സേവനം
പ്രയോജനപ്പെടുത്തുന്നതിന്
പദ്ധതി രൂപീകരിക്കുമോ;
വിശദീകരിക്കുമോ?
മലബാര്‍
മേഖലയില്‍ കയര്‍ വ്യവസായം
543.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നാളികേര ഉല്പാദനത്തില്
മുന്നില്‍ നില്ക്കുന്ന
മലബാര്‍ മേഖലയില്‍
കയര്‍ വ്യവസായം
പ്രോത്സാഹിപ്പിക്കുന്ന
ഏതെങ്കിലും പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
മലബാര്‍
മേഖലയില്‍ തൊണ്ട്
സംഭരിക്കുന്നതിന്
കയര്‍ഫെഡ് എന്തെങ്കിലും
സംവിധാനം
ഒരുക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
മലബാര്‍
മേഖലയില്‍ തൊണ്ട്
സംഭരിക്കുന്നതിനും
കയര്‍ വ്യവസായം
പ്രോത്സാഹിപ്പിക്കുന്നതിനുമായി
ഭാവിയില്‍ പ്രത്യേക
പദ്ധതികള്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കയര്‍
വ്യവസായ യൂണിറ്റുകള്‍
ആധുനികവത്കരിക്കുന്നതുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കി വരുന്ന
നടപടികളെക്കുറിച്ച്
വ്യക്തമാക്കുമോ?
പരമ്പരാഗത
കയര്‍ തൊഴിലാളികളുടെ വരുമാന
സ്ഥിരത
544.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
കയര്‍ തൊഴിലാളികളുടെ
വരുമാന സ്ഥിരത ഉറപ്പു
വരുത്തുന്നതിന് ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
മേഖലയിൽ എന്തൊക്കെ
നേട്ടങ്ങള്‍
കൈവരിക്കാനായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം ഈ മേഖലയില്‍ എത്ര
തുക ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ?
കയര്‍
കേരള
545.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
കേരള നടത്തിപ്പിനായി
ഇത്തവണ കേന്ദ്ര
സര്‍ക്കാര്‍ ഫണ്ട്
ലഭിച്ചിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഏത്
വര്‍ഷം മുതലാണു കയര്‍
കേരള നടത്തി
വരുന്നതെന്നും ഓരോ
വര്‍ഷവും ലഭിച്ച
കേന്ദ്രഫണ്ട്
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
ഏഴാമത്
കയര്‍കേരളയുടെ ചെലവ്
എത്രയാണെന്നും ഫണ്ട്
ഏത് സര്‍ക്കാരാണ്
(കേരളം അല്ലെങ്കില്‍
കേന്ദ്രം)
അനുവദിച്ചതെന്നും
വ്യക്തമാക്കാമോ;
(ഡി)
ഏഴാമത്
കയര്‍
കേരളയോടനുബന്ധിച്ചു
നടത്തിയത്ഏതെല്ലാം
പരിപാടികളാണന്നും ഓരോ
പരിപാടിക്കും
വേണ്ടിവന്ന ചെലവ്
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഇ)
ദേശീയ-അന്തര്‍ദേശീയ
സെമിനാറുകള്‍
കയര്കേരളയോടനുബന്ധിച്ച്
നടത്തിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(എഫ്)
എങ്കില്‍
ഇൗ സെമിനാറുകളില്‍
പങ്കെടുത്ത
പ്രതിനിധികള്‍
ആരൊക്കെയായിരുന്നുവെന്നും
അതിനുവേണ്ടിവന്ന ചെലവ്
എന്തായിരുന്നുവെന്നും
വ്യക്തമാക്കാമോ;
(ജി)
ഏഴാമത്
കയര്‍ കേരളയില്‍ ഉണ്ടായ
പ്രധാന തീരുമാനങ്ങളും
പ്രഖ്യാപിച്ച പുതിയ
പദ്ധതികളും
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കയര്‍
സഹകരണ സംഘങ്ങള്‍ വഴിയുള്ള കയര്‍
സംഭരണം
546.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
സഹകരണ സംഘങ്ങളിൽ
നിന്നും കയര്‍ വാങ്ങിയ
വകയില്‍ പ്രസ്തുത
സംഘങ്ങൾക്ക് കയര്‍ഫെഡ്
നല്കാനുണ്ടായിരുന്നത്
എത്ര
തുകയായിരുന്നുവെന്നും
പ്രസ്തുത തുക എന്നാണ്
വിതരണം ചെയ്തതെന്നും
വ്യക്തമാക്കാമോ;
(ബി)
കയര്‍
സഹകരണ സംഘങ്ങള്‍ വഴി
കയര്‍ സംഭരിച്ച് കയര്‍
തൊഴിലാളികള്‍ക്കും
സംഘങ്ങൾക്കും വരുമാനം
ലഭ്യമാക്കുന്നതിന്ആവശ്യമായ
നടപടി സ്വീകരിക്കുവാന്‍
കയര്‍ഫെഡിന്
നിര്‍ദ്ദേശം നല്‍കുമോ?
കയര്‍
മേഖലയുടെ ആധുനികവൽക്കരണം
547.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.
ദാസന്
,,
വി. ജോയി
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആധുനിക സാങ്കേതിക
വിദ്യകള്‍ ഉപയോഗിച്ചും
മെച്ചപ്പെട്ട സേവന വേതന
വ്യവസ്ഥകള്‍
ഉറപ്പാക്കിക്കൊണ്ടും
കയര്‍ മേഖലയെ ആധുനിക
വ്യവസായമാക്കി
മാറ്റുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കാനുദ്ദേശിക്കുന്നത്;
(ബി)
രണ്ടാം
കയര്‍ പുനസംഘടന പദ്ധതി
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഈ
മേഖലയില്‍
യന്ത്രവല്‍ക്കരണം
നടപ്പിലാക്കുമ്പോള്‍
പരമ്പരാഗത മേഖലയെ അത്
പ്രതികൂലമായി
ബാധിക്കാതിരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
കയര്‍
പിരി
സംഘങ്ങള്‍ക്കാവശ്യമായ
ചകിരി സംസ്ഥാനത്ത്
തന്നെ
ഉത്പാദിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കയര്‍
മേഖലയില്‍ നൂതനപദ്ധതികള്‍
548.
ശ്രീ.എ.എം.
ആരിഫ്
,,
കെ. ആന്‍സലന്‍
,,
എം. നൗഷാദ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കയര്‍ മേഖലയുടെ
പുനരുദ്ധാരണത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
നൂതന പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി കൂടുതല്‍
ചകിരിമില്ലുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ചകിരിമില്ലുകള്‍
പുതുതായി
ആരംഭിക്കുന്നതിന്
എന്തെല്ലാം അടിസ്ഥാന
സൗകര്യങ്ങളാണ്
ഒരുക്കേണ്ടതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇത്തരം
മില്ലുകള്‍ ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നതിനായി
തൊണ്ടിന്റെ ലഭ്യത
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(ഇ)
പദ്ധതി
പ്രവര്‍ത്തനങ്ങളില്‍
കുടുംബശ്രീയെ
ഉള്പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
തൊണ്ട്
സംഭരണത്തിന് നടപടി
549.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായത്തിന് ആവശ്യമായ
പച്ചത്തൊണ്ട് അന്യ
സംസ്ഥാനത്തേക്ക് കൊണ്ട്
പോയി ചകിരിയാക്കി
കേരളത്തില്‍ തന്നെ
ഉയര്‍ന്ന വിലയ്ക്
വില്പന നടത്തുന്ന ലോബി
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കയര്‍
വ്യവസായത്തെയും
തൊഴിലാളികളെയും
സംരക്ഷിക്കുന്നതിനായി
സഹകരണ സ്ഥാപനങ്ങള്‍ക്ക്
ആവശ്യമായ തൊണ്ട്
സംഭരിച്ച്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
പരമ്പരാഗത
കയര്‍ വ്യവസായത്തെ
സംരക്ഷിക്കുന്നതിന് നടപടി
550.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പരമ്പരാഗത കയര്‍
വ്യവസായത്തെ
സംരക്ഷിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
കയര്‍
തൊഴിലാളികള്‍ ഇൗ മേഖല
ഉപേക്ഷിച്ചു
പോകുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കയറിന്
ലഭിക്കുന്ന റിബേറ്റ്
തുക നേരിട്ട്
തൊഴിലാളികള്‍ക്ക്
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ ?