വാഹന
അപകടങ്ങളില്‍ സ്വകാര്യ
ആശുപത്രിയിലെ ചികിത്സാ ചെലവ്
257.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങളില്‍
ഗുരുതര പരിക്ക്
പറ്റുന്നവര്‍ക്ക്
സമീപത്തെ സ്വകാര്യ
ആശുപത്രിയില്‍ ചികിത്സ
തേടിയാല്‍ ചെലവ്
സര്‍ക്കാര്‍
വഹിക്കുന്നതിന്
തീരുമാനമായിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
ഏതൊക്കെ
സ്വകാര്യ ആശുപത്രികളിലെ
ചികിത്സയ്ക്കാണ് സഹായം
നല്‍കുന്നതെന്ന്
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ വിവരം
ലഭ്യമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവുകളുടെയും
സര്‍ക്കാര്‍
തീരുമാനങ്ങളുടെയും
പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
ആരോഗ്യ
കേന്ദ്രങ്ങളിലെ ഒഴിഞ്ഞു
കിടക്കുന്ന തസ്തികകള്‍
258.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജക മണ്ഡലത്തിലെ
ആരോഗ്യ കേന്ദ്രങ്ങളില്‍
നിലവിലുള്ള
ജീവനക്കാരുടെ എണ്ണവും
ഒഴിഞ്ഞു കിടക്കുന്ന
തസ്തികകള്‍ എത്രയെന്നും
കാറ്റഗറി തിരിച്ച്
വിശദമാക്കാമോ;
(ബി)
ഒഴിഞ്ഞുകിടക്കുന്ന
തസ്തികകള്‍
നികത്തുന്നതിന്
അടിയന്തരനടപടികള്‍
സ്വീകരിക്കുമോ?
ചെറുവാടി
സി.എച്ച്.സി.
259.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമൂഹികാരോഗ്യ
കേന്ദ്രമായി പദവി
ഉയര്‍ത്തിയ ചെറുവാടി
സി.എച്ച്.സി.യില്‍
പാറ്റേണ്‍
അനുസരിച്ച്തസ്തികകള്
സൃഷ്ടിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
തസ്തികകള്‍
സൃഷ്ടിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ഒറ്റപ്പാലം
ഗവണ്മെന്റ് ആയുര്‍വേദ
ഡിസ്പെന്‍സറി
260.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ഗവണ്മെന്റ് ആയുര്‍വേദ
ഡിസ്പെന്‍സറിയെ 30
കിടക്കകളോട് കൂടിയ
കിടത്തിചികിത്സാസൗകര്യമുള്ള
ആശുപത്രിയാക്കി
ഉയര്‍ത്തുന്നതിനുള്ള
പ്രപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രപ്പോസലില്‍
നാളിതുവരെ എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ?
മുല്ലശ്ശേരി
സി.എച്ച്.സി.
261.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
സി.എച്ച്.സി.യില്‍
ഏതെല്ലാം തസ്തികകളാണ്
നിലവിലുള്ളത്;
(ബി)
ഇവയില്‍
ഏതെല്ലാം തസ്തികകളില്‍
ഒഴിവ് നിലവിലുണ്ട്;
(സി)
പ്രസ്തുത
ഒഴിവുകള്‍ നികത്തുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ?
പള്ളിക്കല്‍
സി.എച്ച്.സി.യിലെ
കെട്ടിടനിര്‍മ്മാണത്തിനായി
ഫണ്ട് അനുവദിക്കുവാന്‍ നടപടി
262.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ദിനംപ്രതി
400-ല്‍ അധികം രോഗികള്‍
ചികിത്സക്ക് എത്തുന്ന
വര്‍ക്കല മണ്ഡലത്തിലെ
പള്ളിക്കല്‍
സി.എച്ച്.സി.യില്‍
കിടത്തി ചികിത്സ
സൗകര്യം അനുവദിച്ചിട്ട്
നിരവധി വര്‍ഷങ്ങള്‍
കഴിഞ്ഞുവെങ്കിലും
കെട്ടിടത്തിന്റെ അഭാവം
മൂലം കിടത്തി ചികിത്സ
ആരംഭിക്കുവാന്‍
കഴിയാത്ത
സാഹചര്യത്തില്‍ പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
പൊതുമരാമത്ത് വകുപ്പ്
(കെട്ടിട വിഭാഗം)
തയ്യാറാക്കി ആരോഗ്യ
വകുപ്പില്‍
അയച്ചിട്ടുള്ള രൂപരേഖ
പ്രകാരം ആവശ്യമുള്ള
ഫണ്ട് അനുവദിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കിയ
പി.എച്ച്.സി.കള്‍
263.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എച്ച്.സി.കളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുമ്പോള്‍
എന്തെല്ലാം
മാറ്റങ്ങളാണ്
കൊണ്ടുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതൊക്കെ
പുതിയ തസ്തികകളാണ്
ഇതിന്റെ ഭാഗമായി
സൃഷ്ടിക്കുന്നത് ;
(സി)
കോഴിക്കോട്
ജില്ലയില്‍ ഏതൊക്കെ പി.
എച്ച്. സി. കളെയാണ്
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കിയതെന്നും
ഇതിന്റെ ഭാഗമായി എത്ര
പേരെ ജില്ലയില്‍
പുതിയതായി
നിയമിച്ചുവെന്നും
അറിയിക്കുമോ;
(ഡി)
ബാക്കിയുള്ള
പി. എച്ച്. സി. കളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കുന്നതിന്
പദ്ധതിയുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
രീതിയിലാണ് ഇത്
നടപ്പില്‍ വരുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഫാര്‍മസിസ്റ്റുകളുടെ
തസ്തിക
264.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന്റെ ഭാഗമായി
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റിയ സ്ഥാപനങ്ങളില്‍
ഫാര്‍മസിസ്റ്റുകളുടെ
തസ്തിക സൃഷ്ടിക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
എത്ര ഫാര്‍മസിസ്റ്റ്
തസ്തികകളാണ്
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മഹാരാജാസ് താലൂക്ക്
ആശുപത്രിയുടെ സമഗ്രവികസനം
265.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-2018
ബഡ്ജറ്റ് പ്രസംഗത്തിൽ
ഉള്‍ക്കൊള്ളിച്ചിരുന്ന
പശ്ചിമകൊച്ചിയിലെ
മഹാരാജാസ് താലൂക്ക്
ആശുപത്രിയുടെ
സമഗ്രവികസനത്തിനായി
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വിശദമാക്കാമോ;
(ബി)
സമഗ്രവികസനത്തിനായുള്ള
മാസ്റ്റര്‍ പ്ലാൻ
തയ്യാറാക്കിയിട്ടുണ്ടോ;
ഇക്കാര്യത്തിൽ
നേരിടുന്ന
കാലതാമസത്തിന് കാരണം
വിശദമാക്കാമോ;
(സി)
ഇതിന്
എന്നത്തേക്ക് ഭരണാനുമതി
ലഭ്യമാക്കാൻ
സാധിക്കുമെന്ന്
വിശദമാക്കാമോ?
റാന്നി
താലൂക്ക് ആശുപത്രിയിലെ
തസ്തികകള്‍
266.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റാന്നി
താലൂക്കാശുപത്രിയില്‍
ഓരോ വിഭാഗത്തിലും എത്ര
തസ്തികകള്‍ ഇപ്പോള്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കുമോ ;
(ബി)
ഓരോ
വിഭാഗത്തിലും ഇപ്പോള്‍
എത്ര പേര് വീതം
ജോലിചെയ്യുന്നുണ്ട്
എന്ന് വ്യക്തമാക്കാമോ;
(സി)
മലയോര
മേഖലയിലെ ഏക ചികിത്സാ
കേന്ദ്രമായ റാന്നി
താലൂക്കാശുപത്രിയില്‍
ഒഴിവുള്ള തസ്തികകളില്‍
നിയമനം നടത്താന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഉഴവൂര്‍
കെ. ആര്. നാരായണന്
ആശുപത്രിയില്‍ തസ്തിക
സൃഷ്ടിക്കല്‍
267.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉഴവൂര്‍
കെ. ആര്. നാരായണന്
ആശുപത്രിയിലെ പോസ്റ്റ്
ക്രിയേഷന് സംബന്ധിച്ച്
ഇപ്പോള്‍
സര്‍ക്കാരിന്റെ
പക്കലുള്ള എച്ച് ആന്റ്
എഫ് ഡബ്ല്യു എം
1/12/2016 ആന്റ് ഇ
-169347 എന്നീ
ഫയലുകളില്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇൗ
തസ്തികകള്‍
സൃഷ്ടിക്കുന്നതു
സംബന്ധിച്ച് ആരോഗ്യ
വകുപ്പ് ഡയറക്ടര്‍
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
ആര്‍ദ്രം
പദ്ധതിയനുസരിച്ച്
സൂപ്പര്‍
സ്പെഷ്യാലിറ്റി
ആശുപത്രികള്‍ക്ക്
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
ഏതൊക്കെ
ആശുപത്രികള്‍ക്കാണ്
തസ്തികകള്‍
സൃഷ്ടിച്ചത്; എത്ര
പോസ്റ്റുകള്‍
സൃഷ്ടിച്ചു;
വ്യക്തമാക്കാമോ?
കോതമംഗലം
താലൂക്ക് ആശുപത്രി
268.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
താലൂക്ക് ആശുപത്രിയില്‍
ജൂനിയര്‍
കണ്‍സള്‍ട്ടന്റ്
ഗൈനക്കോളജി, ജൂനിയര്‍
കണ്‍സള്‍ട്ടന്റ്
സര്ജന്,
കണ്‍സള്‍ട്ടന്റ്
പീഡിയാട്രീഷ്യന്‍,
ഇ.എൻ.ടി. എന്നീ
തസ്തികകള്‍ ഒഴിഞ്ഞു
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഒഴിഞ്ഞു
കിടക്കുന്ന തസ്തികകളിൽ
അഡ്ഹോക് വ്യവസ്ഥയില്‍
ഡോക്ടര്‍മാരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
ആശുപത്രിയെ 'ആര്‍ദ്രം'
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്ന
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
പാറശ്ശാല
ആശുപത്രിയില്‍ ട്രോമകെയര്‍
269.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാറശ്ശാല
ഗവ. താലൂക്ക്
ഹെഡ്ക്വോര്‍ട്ടേഴ്സ്
ആശുപത്രിയില്‍
ട്രോമകെയര്‍ വിഭാഗം
ആരംഭിക്കുന്നതിനായി
സമര്‍പ്പിച്ച
പ്രൊപ്പോസിലിന്റെ
നിലവിലുള്ള സ്ഥിതി
എന്താണ് എന്ന്
വിശദമാക്കാമോ;
(ബി)
പാറശ്ശാല
ഗവ.താലൂക്ക്
ആശുപത്രിയില്‍
ട്രോമകെയര്‍ വിഭാഗം
ആരംഭിക്കുന്നതിനുള്ള
സത്വര നടപടികള്‍
സ്വീകരിക്കാമോ?
കോഴിക്കോട്
ബീച്ച് ജനറല്‍ ആശുപത്രി
270.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ബീച്ച് ജനറല്‍
ആശുപത്രിയിലെ
ഒ.പി.യില്‍ ഒരു ദിവസം
ശരാശരി എത്ര രോഗികള്‍
വരുന്നുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഒ.പി.യിലും,
ഫാര്‍മസിയിലും,
ലാബുകളിലും
തിരക്കുകാരണം രോഗികള്‍
വിഷമിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഒ.പി.
യിലേക്കും,
ഫാര്‍മസിയിലേക്കും,
ലാബുകളിലേക്കും തിരക്ക്
നിയന്ത്രിച്ച്
രോഗികള്‍ക്ക്
സൗകര്യപ്രദമായ
രീതിയില്‍ സേവനം
നല്കുന്നതിനാവശ്യമായ
എന്തെല്ലാം
സജ്ജീകരണങ്ങളാണ്
ആശുപത്രി അധികൃതര്‍
സ്വീകരിച്ചതെന്ന്
വിശദമാക്കുമോ?
കൊണ്ടോട്ടി
ആയുര്‍വേദ താലൂക്ക് ആശുപത്രി
271.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊണ്ടോട്ടിയില്‍
ആയുര്‍വേദ താലൂക്ക്
ആശുപത്രി തുടങ്ങുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഇതു
സംബന്ധിച്ച്
എന്തെങ്കിലും
ഉത്തരവുകളോ,
സര്‍ക്കുലറുകളോ
പുറപ്പെടുവിച്ചിടിടുണ്ടോ;
എങ്കില്‍ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
ആശുപത്രി
തുടങ്ങുന്നതിന് സ്ഥല
പരിശോധന
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പരിശോധനാ
സമിതിയില്‍
ഉള്‍പ്പെട്ടവര്‍
ആരെല്ലാമായിരുന്നു;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ആശുപത്രി
തുടങ്ങുന്നതിന്
നിലവില്‍ തടസ്സങ്ങള്‍
ഉണ്ടോ; വിശദാംശങ്ങള്‍
അറിയിക്കാമോ?
പയ്യന്നൂര്‍
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് സെന്റര്‍
272.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
താലൂക്ക് ആശുപത്രിയില്‍
അനുവദിച്ച ഡയാലിസിസ്
സെന്റര്‍ പ്രവര്‍ത്തനം
ആരംഭിക്കാന്‍ ആവശ്യമായ
നടപടികള്‍ ഏത് ഘട്ടം
വരെ ആയെന്ന്
വ്യക്തമാക്കാമോ;
(ബി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
ഡയാലിസിസ് സെന്ററിന്റെ
പ്രവര്‍ത്തനം എപ്പോള്‍
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
സര്‍ക്കാര്‍
ആശുപത്രികളുടെ നവീകരണം
273.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികള്‍
നവീകരിക്കുന്നതിനും
ചികിത്സാ സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദീകരിക്കാമോ;
(ബി)
ഒറ്റപ്പാലം
താലൂക്ക് ആശുപത്രിയില്‍
ജീവനക്കാരുടെ ഒഴിവുകള്‍
നിലവിലുണ്ടോ; എങ്കില്‍
കാറ്റഗറി തിരിച്ച്
വിശദാംശം ലഭ്യമാക്കാമോ;
(സി)
നിലവിലുള്ള
ഒഴിവുകള്‍ അടിയന്തരമായി
നികത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയില്‍
ട്രോമാ കെയര്‍ യൂണിറ്റ്
274.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
താലൂക്ക് ആശുപത്രിയില്‍
ട്രോമാ കെയര്‍
യൂണിറ്റ്
പ്രവര്‍ത്തിപ്പിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ട്രോമാ
കെയര്‍ യൂണിറ്റ്
പ്രവര്‍ത്തിപ്പിക്കുന്നതിനായി
ഏതെല്ലാം തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(സി)
ട്രോമാ കെയര്‍
യൂണിറ്റ്പ്രവര്ത്തിപ്പിക്കുന്നതിനായി
ഉപകരണങ്ങള്‍
ലഭ്യമാക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
ഡോക്ടര്‍മാരുടെ
കുറവ്
275.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
താലൂക്ക് ജില്ലാ
ആശുപത്രികളിലെ
ഡോക്ടര്‍മാരുടെ കുറവ്
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
മാവേലിക്കര ജില്ലാ
ആശുപത്രിയില്‍
ഡോക്ടര്‍മാരുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
മാവേലിക്കര
ജില്ലാ ആശുപത്രിയില്‍
ഒരു കാത്ത് ലാബ്
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
മെഡിക്കല്‍
കോളേജില്‍ ബാര്‍ബര്‍മാരുടെ
ഒഴിവ്
276.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മെഡിക്കല്‍ കോളേജില്‍
ബാര്‍ബര്‍മാരുടെ എത്ര
തസ്തികകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവ
ഒഴിഞ്ഞുകിടക്കുകയാണോ;
(സി)
എങ്കില്‍,
ഈ തസ്തികകളിലേക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് മുഖേന
നിയമനം നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(ഡി)
ഈ
തസ്തികകളിലേക്ക്
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച്മുഖേന
നിയമനം നടത്താന്‍
നിര്‍ദ്ദേശം നല്‍കുമോ?
കാസര്‍ഗോഡ്
മെഡിക്കല്‍ കോളേജ്
നിര്‍മ്മാണം
277.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണം ഇപ്പോള്‍
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണം അനന്തമായി
നീളാന്‍ കാരണമെന്താണ്;
(സി)
മെഡിക്കല്‍
കോളേജിന്റെ
നിര്‍മ്മാണത്തിന്
ആവശ്യമായ തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
തുകയില്‍ നാളിതുവരെ
സര്‍ക്കാര്‍
അനുവദിച്ചത്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
നിര്‍മ്മാണത്തിനായി
നബാര്‍ഡില്‍ നിന്ന്
വായ്പ അനുവദിച്ചു
കിട്ടിയിട്ടുണ്ടോ;
എങ്കില്‍ വായ്പ തുക
എത്രയെന്നും പ്രസ്തുത
തുക ഉപയോഗിച്ചു
നിര്‍മ്മാണം ആരംഭിച്ചോ
എന്നും വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ അതിനുള്ള
തടസ്സമെന്താണെന്നും
പ്രസ്തുത തടസ്സം
നീക്കാന്‍ നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
അറിയിക്കുമോ;
(എഫ്)
നബാര്‍ഡില്‍
നിന്ന് വായ്പ
അനുവദിച്ചു കിട്ടിയത്
എപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(ജി)
കാസര്‍ഗോഡ്
മെഡിക്കല്‍ കോളേജിന്റെ
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
എപ്പോള്‍ പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മെഡിക്കല്‍
കോളേജുകളിലെ ചികിത്സാസംവിധാനം
278.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര മെഡിക്കല്‍
കോളേജുകള്‍
നിലവിലുണ്ട് അവ
ഏതൊക്കെ;
(ബി)
മെഡിക്കല്‍
കോളേജുകളിലെ വളരെ
പ്രധാനപ്പെട്ട
ചികിത്സാസംവിധാനങ്ങളിൽ
ഒന്നായ വെന്റിലേറ്റര്‍
മിക്ക സ്ഥലങ്ങളിലും
കേടായിട്ടുള്ള
അവസ്ഥയിലാണെന്നുണള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇതുമൂലം
അപകടങ്ങളിൽ പെട്ട്
മെഡിക്കല്‍കോളേജ്
ആശുപത്രികളില്‍
എത്തുന്ന രോഗികളെ
വെന്റിലേറ്റര്‍ കേടായി,
അല്ലെങ്കില്‍ ഇപ്പോള്‍
ഒഴിവില്ലായെന്ന
കാരണത്താല്‍
തൊട്ടടുത്തുള്ള
സ്വകാര്യ
ആശുപത്രികളിലേയ്ക്ക്
പറഞ്ഞയച്ച് പാവപ്പെട്ട
രോഗികളുടെ കയ്യില്‍
നിന്നും സ്വകാര്യ
ആശുപത്രികൾ
വെന്റിലേറ്റര്‍
ചികിത്സയ്ക്കായി
ലക്ഷങ്ങള്‍
തട്ടിയെടുക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:
(ഡി)
കേരളത്തിലെ
വിവിധ മെഡിക്കല്‍
കോളേജുകളിലെ
പലവിധത്തിലുള്ള
രോഗികളെ ചികിത്സയ്ക്ക്
വിധേയമാക്കുന്ന മിക്ക
മിഷ്യനുകളും
പ്രവര്‍ത്തനരഹിതമോ
അല്ലെങ്കില്‍
മിഷ്യനുകള്‍ ഇല്ലാത്ത
അവസ്ഥയോ ആയതിനാൽ ഇവ
കണ്ട്പിടിച്ച് പരിഹാരം
കാണുന്നതിനായി
സ്ഥിരംസംവിധാനം
ഏർപ്പെടുത്താൻ നടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ;
വിശദമാക്കാമോ?
മങ്കട നിയോജകമണ്ഡലത്തിലെ
ആശുപത്രികൾ
279.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
മങ്കട
നിയോജകമണ്ഡലത്തിലെ
പാങ്ങ് പി.എച്. സി. യെ
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തിയതിന്റെ
ഭാഗമായി ഏതെല്ലാം
തരത്തിലുള്ള
മാറ്റങ്ങള്‍
(പരിഷ്കാരങ്ങള്‍)
നടപ്പിലാക്കിയിട്ടുണ്ട്;
(ബി)
മങ്കട
സി. എച്. സി. യെ
സ്റ്റാൻഡേർഡൈസേഷൻ
(ഏകീകരണം)
നടത്തുന്നതിന്റെ
ഭാഗമായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
മങ്കട
ഗ്രാമപഞ്ചായത്തില്‍
പുതുതായി ഹോമിയോ
ആശുപത്രി
അനുവദിച്ചിട്ടുണ്ടോ;
നിലവില്‍ ഇത്
സംബന്ധിച്ച്
സ്വീകരിച്ചു വരുന്ന
നടപടികളെ സംബന്ധിച്ച്
വിശദീകരിക്കാമോ?
നായരമ്പലം പ്രാഥമികാരോഗ്യ
കേന്ദ്രം
280.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയിലുള്‍പ്പെടുത്തിക്കൊണ്ട്
വൈപ്പിന്‍ നിയോജക
മണ്ഡലത്തിലെ നായരമ്പലം
പ്രാഥമികാരോഗ്യ
കേന്ദ്രത്തില്‍
ആരംഭിച്ച
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം ഇനിയും
എന്തൊക്കെ കാര്യങ്ങളാണ്
പ്രസ്തുത
കേന്ദ്രത്തില്‍
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വിശദമാക്കാമോ;
281.
ചോദ്യം
ഒഴിവാക്കി .
ഒഴൂര്‍
പി.എച്ച്.സി ക്ക് പുതിയ
കെട്ടിടം
282.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
താനൂര്‍
നിയോജക മണ്ഡലത്തിലെ
കുടുംബാരോഗ്യ
കേന്ദ്രമായി ഉയര്‍ത്തിയ
ഒഴൂര്‍ പി.എച്ച്.സി
ക്ക് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ബഡ്ജറ്റില്‍ ടോക്കണ്‍
പ്രൊവിഷനായി
വകയിരുത്തിയിരുന്ന
പദ്ധതിക്കായി
ഡി.പി.ആര്
സമര്‍പ്പിച്ച് ഒട്ടേറെ
മാസങ്ങള്‍ കഴിഞ്ഞിട്ടും
ഭരണാനുമതി
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ബി)
മേല്‍
സൂചിപ്പിച്ച ഒഴൂര്‍
പി.എച്ച്.സി ക്ക് പുതിയ
കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി നല്‍കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തുന്ന
പി.എച്ച്.സി കള്‍ക്ക്
പുതുതായി എന്തൊക്കെ
സൗകര്യങ്ങളാണ്
ഒരുക്കാന്‍
ഉദ്ദേശിക്കുന്നത്?
കുടുംബ
ആരോഗ്യ കേന്ദ്രങ്ങളാക്കി
മാറ്റുന്ന നടപടി
283.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
ഉമ്മന്നൂര്‍, വാപ്പാല
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെ കുടുംബ
ആരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുന്ന നടപടി ഏതു
ഘട്ടത്തിലാണ്;
(ബി)
കുടുംബ
ആരോഗ്യ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന്റെ
ഭാഗമായി പ്രസ്തുത
ആരോഗ്യ കേന്ദ്രങ്ങളില്‍
ഉണ്ടാകുന്ന മാറ്റങ്ങള്‍
വിശദമാക്കുമോ?
യുനാനി
ചികിത്സ
284.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവിൽ യൂനാനി
ചികിത്സയുടെ
പ്രോത്സാഹനത്തിനായി
യൂനാനി
ഡിസ്പൻസറികള്/ആശുപത്രികള്‍
എവിടെ എല്ലാമാണ്
പ്രവര്‍ത്തിക്കുന്നത്;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളിൽ
സേവനമനുഷ്ഠിക്കുന്ന
യൂനാനി ഡോക്ടര്‍മാര്‍
എത്രയെന്നു
വിശദമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം പുതിയ
യൂനാനി
ഡിസ്പൻസറികള്/ആശുപത്രികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ ആയത്
എവിടെയെല്ലാമാണ്;
വ്യക്തമാക്കുമോ;
(ഡി)
പുതുതായി എത്ര യൂനാനി
ഡിസ്പൻസറികള്/
ആശുപത്രികള്‍
സ്ഥാപിക്കുന്നതിനാണ്
നടപടി
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ഇ)
ഏറനാട്
മണ്ഡലത്തിൽ
എവിടെയെല്ലാമാണ് യൂനാനി
ഡിസ്പൻസറികള്/
ആശുപത്രികള്‍
സ്ഥാപിക്കുന്നതിന്
തീരുമാനമെടുത്തിട്ടുള്ളത്;
വ്യക്തമാക്കുമോ?
മുനമ്പം
പി. എച്ച്.സി
285.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുനമ്പം
പി.എച്ച്.സി.യെ ഫാമിലി
ഹെല്‍ത്ത് ക്ലിനിക്കായി
ഉയര്‍ത്തുന്നതിന്
നിര്‍ദ്ദേശം
നല്കിയിടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച
തുടര്‍നടപടികള്‍
വിശദമാക്കാമോ?
നഗരൂര്‍
പ്രൈമറി ഹെല്‍ത്ത്
സെന്ററിന്റെ മന്ദിര
നിര്‍മ്മാണം
286.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
നഗരൂര്‍
പ്രൈമറി ഹെല്‍ത്ത്
സെന്ററിന്റെ പുതിയ
മന്ദിര
നിര്‍മ്മാണത്തിനായി
സമര്‍പ്പിച്ച
പ്രൊപ്പോസല്‍
വര്‍ക്കിംഗ് ഗ്രൂപ്പ്
പരിഗണിക്കാതിരുന്നതിന്റെ
സാഹചര്യം വിശദമാക്കുമോ?
വണ്ടാഴി
പ്രാഥമികാരോഗ്യ കേന്ദ്രം
287.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
വണ്ടാഴി
പ്രാഥമികാരോഗ്യ
കേന്ദ്രം കുടുംബാരോഗ്യ
കേന്ദ്രമാക്കാന്‍
ഉദ്ദേശിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അതിനായി നീക്കിവെച്ച
ഫണ്ട്
എത്രയാണെന്നറിയിക്കാമോ;
(സി)
പ്രാഥമികാരോഗ്യ
കേന്ദ്രത്തെ
കുടുംബാരോഗ്യ
കേന്ദ്രമാക്കുമ്പോള്‍
വേണ്ടി വരുന്ന
സ്റ്റാഫിന്റെ
ഫിക്സേഷന്
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ആമച്ചല്‍
പി.എച്ച്.സി.
288.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ ആമച്ചല്‍
പി.എച്ച്.സി. യെ
കുടുംബാരോഗ്യ
കേന്ദ്രമായി
ഉയര്‍ത്തുന്നതിന്റെ
നടപടി ക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
നബാര്‍ഡിന്റെ
സഹായത്തോടെ ഇവിടെ
നിര്‍മ്മിയ്ക്കുന്ന
കെട്ടിടത്തിന്റെ
പ്രവര്‍ത്തനം
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
ഇലക്ട്രിഫിക്കേഷന്
ഉള്‍പ്പെടെയുള്ള
പ്രവൃത്തികള്‍ എന്ന്
പൂര്ത്തീകരിയ്ക്കാനാകും
എന്ന് വ്യക്തമാക്കാമോ?
അങ്കമാലി
അയ്യംമ്പുഴ പ്രാഥമികാരോഗ്യ
കേന്ദ്രത്തെ
കുടുംബാരോഗ്യകേന്ദ്രമായി
ഉയര്‍ത്താന്‍ നടപടി
289.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏതെല്ലാം
പ്രാഥമികാരോഗ്യ
കേന്ദ്രങ്ങളെയാണ്
കുടുംബാരോഗ്യ
കേന്ദ്രങ്ങളായി
ഉയര്‍ത്തിയിട്ടുള്ളതെന്ന്
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
വ്യക്തമാക്കാമോ;
(ബി)
എറണാകുളം
ജില്ലയിലെ അങ്കമാലി
നിയോജക മണ്ഡലത്തിലെ
മലയോര പഞ്ചായത്തായ
അയ്യംമ്പുഴയില്‍
പ്രവര്‍ത്തിക്കുന്ന
പ്രാഥമികാരോഗ്യകേന്ദ്രത്തെ
എന്നത്തേക്ക്
കുടുംബാരോഗ്യകേന്ദ്രമായി
ഉയര്‍ത്താന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച്
സമര്‍പ്പിച്ച
നിവേദനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
ജീവന്‍രേഖ
പദ്ധതി
290.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവന്‍രേഖ
പദ്ധതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
എല്ലാ
സര്‍ക്കാരാശുപത്രികളിലും
ഈ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
(സി)
ആരോഗ്യ
ചികിത്സാ വിവരങ്ങള്‍
ഡിജിറ്റലായി
ശേഖരിക്കുകയും
പൊതുജനാരോഗ്യ
കേന്ദ്രങ്ങളെ
കംപ്യൂട്ടര്‍ ശൃംഖല വഴി
ബന്ധിപ്പിക്കുകയും
ചെയ്യുന്ന പദ്ധതി
ആരംഭിച്ച വര്‍ഷം തന്നെ
സംസ്ഥാനത്ത്
പകര്‍ച്ചവ്യാധി മൂലം
ഏറ്റവും കൂടുതല്‍
ആളുകള്‍ മരിച്ചുവെന്ന
ആരോഗ്യവകുപ്പിന്റെ
റിപ്പോര്‍ട്ട് ഈ
പദ്ധതിയുടെ
പരാജയത്തെയാണോ
സൂചിപ്പിക്കുന്നത്
എന്നറിയിക്കാമോ?
കരുവേലിപ്പടി
ആശുപത്രിയുടെ സമഗ്രവികസനം
291.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017-18
വർഷത്തെ ബഡ്ജറ്റിൽ
പ്രഖ്യാപിച്ച
കരുവേലിപ്പടി
ആശുപത്രിയുടെ
സമഗ്രവികസനത്തിനുള്ള
ഡീറ്റയിൽഡ് പ്രോജക്ട്
റിപ്പോര്‍ട്ട്
(ഡി.പി.ആര്.) ഇനിയും
തയ്യാറാക്കിയിട്ടില്ലെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
പ്രസ്തുത പ്രോജക്ട്
റിപ്പോര്‍ട്ട് എത്രയും
വേഗം തയ്യാറാക്കി
സമര്‍പ്പിക്കാൻ നടപടി
സ്വീകരിക്കുമോ?
കോളറ,
മലമ്പനി തുടങ്ങിയ പകര്‍ച്ച
വ്യാധികളുടെ തിരിച്ചു വരവ്
292.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തു
നിന്നും
അപ്രത്യക്ഷമായെന്ന്
കരുതിയിരുന്ന കോളറ,
മലമ്പനി തുടങ്ങിയ മാരക
പകര്‍ച്ച വ്യാധികള്‍
വീണ്ടും കണ്ടെത്തിയതായി
വിവരം
ലഭിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കോളറ
സംസ്ഥാനത്ത് എവിടെയാണ്
അടുത്ത കാലത്തായി
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
അന്യ
സംസ്ഥാന
തൊഴിലാളികളില്‍ ഇത്തരം
രോഗങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
ഇത്തരം
രോഗങ്ങള്‍ക്കെതിരെ
അവരെ ബോധവത്ക്കരണം
നടത്തുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ക്ഷയരോഗ
നിര്‍മ്മാര്‍ജ്ജന ദൗത്യം
293.
ശ്രീ.സി.കൃഷ്ണന്
,,
കാരാട്ട് റസാഖ്
,,
യു. ആര്. പ്രദീപ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്ഷയരോഗ
വിമുക്തമാക്കുന്നതിന്
കര്‍മ്മപദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
ക്ഷയരോഗ
നിര്‍മ്മാര്‍ജ്ജന
ദൗത്യം ആരുടെയെല്ലാം
പങ്കാളിത്തത്തോടെ
നടപ്പിലാക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
മുഴുവന്‍
ഭവനങ്ങളിലും സന്നദ്ധ
പ്രവര്‍ത്തകര്‍
സന്ദര്‍ശനം നടത്തി,
ക്ഷയരോഗ
നിര്‍മ്മാര്‍ജ്ജന
അവബോധം
സൃഷ്ടിക്കുന്നതിനും
ക്ഷയരോഗത്തിന്
അനുകൂലമായ
സാഹചര്യങ്ങള്‍
ഉണ്ടെങ്കില്‍ സംശയ
നിവാരണത്തിനായി സൗജന്യ
പരിശോധന
ലഭ്യമാക്കുന്നതിനും
നിര്‍ദ്ദേശം
നല്കിയിട്ടുണ്ടോയെന്നറിയിക്കുമോ;
(ഡി)
രോഗബാധ
സ്ഥിരീകരിക്കപ്പെടുന്നവര്‍ക്ക്
സൗജന്യ ചികിത്സയും
അനുബന്ധ പരിശോധനയും
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
പകര്‍ച്ചപ്പനി
നിയ്രന്തിക്കാന്‍ നടപടി
294.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പകര്‍ച്ചപ്പനി മൂലം ഇൗ
വര്‍ഷം സംസ്ഥാനത്ത്
മരണപ്പെട്ടവരുടെ
എണ്ണമെത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പകര്‍ച്ചപ്പനി
നിയ്രന്തിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
295.
ചോദ്യം
ഒഴിവാക്കി .
ആശുപത്രികളിലെ
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിക്കുന്നതിന് നടപടി
296.
ഡോ.എന്‍.
ജയരാജ്
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ,
താലൂക്ക്
ആശുപത്രികളിലും
പ്രൈമറി, ഫാമിലി
ഹെല്‍ത്ത് സെന്ററിലും
നിലവിലുള്ള സ്റ്റാഫ്
പാറ്റേണ്‍ എന്ന്
നിലവില്‍ വന്നതാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ജനസംഖ്യാ
വര്‍ദ്ധനവിന്
ആനുപാതികമായി പ്രസ്തുത
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിക്കുന്നതിന്
സമഗ്ര പാക്കേജ്
നടപ്പാക്കുമോ എന്ന്
വ്യക്തമാക്കാമോ;
(സി)
കാത്ത്
ലാബ്, ഇ.സി.ജി, എക്സ്
റേ, ആധുനിക ലാബ്,
ആംബുലന്‍സ് എന്നീ
സൗകര്യങ്ങള്‍
അനുവദിച്ചിട്ടുള്ള
ആശുപത്രികളില്‍
ഇതിനാവശ്യമായ സ്ഥിരം
സ്റ്റാഫിന്റെ ലഭ്യത
ഉറപ്പുവരുത്താന്‍ ഈ
പാക്കേജില്‍ നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ?
ഒക്കുപ്പേഷണല്‍
തെറാപ്പിസ്റ്റുകളുടെ
പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍
നടപടി
297.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒക്കുപ്പേഷണല്‍
തെറാപ്പി ബിരുദ കോഴ്സ്
പാസ്സായി സര്‍ക്കാര്‍
മെഡിക്കല്‍ കോളേജിലും
വിവിധ ആശുപത്രികളിലും
ജോലി നോക്കിവരുന്ന
ഒക്കുപ്പേഷണല്‍
തെറാപ്പിസ്റ്റുകള്‍ക്ക്
രജിസ്റ്റര്‍ ചെയ്ത്
പ്രാക്ടീസ് ചെയ്യുവാന്‍
നിലവില്‍ കേരളത്തില്‍
രജിസ്ട്രേഷന്
നടത്താന്‍ കഴിയാത്തതും,
വ്യാജപ്രാക്ടിസ്
തടയുന്നതിന് മറ്റ്
സംസ്ഥാനങ്ങളിലുള്ളതു
പോലെ കൗണ്‍സില്‍
രൂപീകരിക്കുന്നതും
സംബന്ധിച്ച് നടപടി
സ്വീകരിക്കുവാന്‍
തയ്യാറാകുമോ;
(ബി)
ഒക്കുപ്പേഷണല്‍
തെറാപ്പിസ്റ്റുകളുടെ
ശമ്പളം നിര്‍ണ്ണയിച്ചത്
യോഗ്യതയ്ക്ക്
അനുസരണമല്ല എന്ന പരാതി
പരിഹരിക്കുന്നതിനും
അനോമലി
പരിഹരിക്കുന്നതിനും
568709/എച്ച്2/2016/
ആ.കു.വ എന്ന ഫയലില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ; ഈ
ഫയലില്‍ തീരുമാനം
കൈക്കൊള്ളുവാനുണ്ടായ
കാലതാമസം
വ്യക്തമാക്കാമോ; ഈ
ഫയല്‍ എത്രയും വേഗം
തീര്‍പ്പ്
കല്‍പ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഒക്കുപ്പേഷണല്‍
തെറാപ്പിസ്റ്റുകളുടെ
എത്ര ഒഴിവുകള്‍
ആരോഗ്യവകുപ്പ്
ഡയറക്ടറുടെ ഓഫീസില്‍
നിന്നും
പി.എസ്സ്.സിക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുണ്ട്;
ശൂന്യവേതന വ്യവസ്ഥയില്‍
വിദേശത്ത് ജോലിക്ക് പോയ
തൃശൂര്‍ ജില്ലയില്‍
നിന്നുള്ള വ്യക്തിയുടെ
ഒഴിവ് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ; ഇത്
എന്നത്തേയ്ക്ക്
റിപ്പോര്‍ട്ട് ചെയ്യും
എന്നറിയിക്കാമോ; ഈ
ഫയല്‍ ഇപ്പോള്‍ ആരുടെ
പക്കലാണെന്ന്
അറിയിക്കാമോ;
(ഡി)
ആര്‍ദ്രം
കേരളം പദ്ധതിയില്‍,
ഭിന്നശേഷിക്കാരെയും
ഓട്ടിസം,
സെറിബ്രല്പാല്സി,
പക്ഷാഘാതം മുതലായവാ
ബാധിച്ചവരെയും
പരിചരിക്കുന്ന
ഒക്കുപ്പേഷണല്‍
തെറാപ്പിസ്റ്റുകളെ
താലൂക്കാശുപത്രി തലം
മുതല്‍
ഉള്‍പ്പെടുത്തുന്ന
കാര്യം പരിശോധിക്കുമോ?
ആരോഗ്യവകുപ്പിലെ
ഒഴിവുകള്‍
298.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യവകുപ്പില്‍
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍പെക്ടര്‍ ഗ്രേഡ്II,
ജൂനിയര്‍ ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍
ഗ്രേഡ്I, ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍,
ഹെല്‍ത്ത് സൂപ്പര്‍
വൈസര്‍, ജൂനിയര്‍
പബ്ലിക് ഹെല്‍ത്ത്
നഴ്സ് ഗ്രേഡ് II,
ജൂനിയര്‍ പബ്ലിക്
ഹെല്‍ത്ത് നഴ്സ്ഗ്രേഡ്
I, ലേഡി ഹെല്‍ത്ത്
ഇന്‍സ്പെക്ടര്‍, ലേഡി
ഹെല്‍ത്ത്
സൂപ്പര്‍വൈസര്‍
എന്നിവരുടെ എത്ര
ഒഴിവുകള്‍ ഉണ്ട്; ജില്ല
തിരിച്ച് ലഭ്യമാക്കാമോ;
(ബി)
ഈ
ഒഴിവുകള്‍
നികത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ ?
ആരോഗ്യമേഖലയില്‍
നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍
299.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ആരോഗ്യമേഖലയില്‍
നടപ്പിലാക്കിയ
പരിഷ്കാരങ്ങള്‍
സംബന്ധിച്ച വിശദാംശം
നല്‍കുമോ;
(ബി)
ആരോഗ്യമേഖലയില്‍
എത്ര പുതിയ തസ്തികകളാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ?
ഒപ്ടോമെട്രിസ്റ്റ്
തസ്തിക
300.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജില്ല-താലൂക്ക്
ആശുപത്രികളിലും സാമൂഹിക
ആരോഗ്യ കേന്ദ്രങ്ങളിലും
കാഴ്ച പരിശോധകരെ
(ഒപ്ടോമെട്രിസ്റ്റ്)
നിയമിക്കുന്നതിന്റെ
ഭാഗമായി എത്ര പുതിയ
തസ്തികകളാണ്
സൃഷ്ടിക്കുവാന്‍
തീരുമാനിച്ചിട്ടുള്ളത്;
(ബി)
2017-18ലെ
ബഡ്ജറ്റില്‍ ഈ
തസ്തികക്കായി തുക
നീക്കി വച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
(സി)
ആരോഗ്യവകുപ്പില്‍
കഴിഞ്ഞ 19 വര്‍ഷമായി ഈ
വിഭാഗത്തില്‍ പുതുതായി
തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ;
(ഡി)
പ്രസ്തുത
ജീവനക്കാരുടെ കുറവ്
ജില്ല-താലൂക്ക്
ആശുപത്രികളിലെ
നേത്രചികിത്സ
വിഭാഗത്തിന്റെ
പ്രവര്‍ത്തനത്തെ
സാരമായി
ബാധിക്കുമെന്നതിനാല്‍
അടിയന്തരമായി തസ്തിക
സൃഷ്ടിച്ച് നിയമനം
നടത്തുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
പുതിയ
തസ്തികകള്‍
301.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
ആരോഗ്യവകുപ്പിലും
സാമൂഹ്യനീതി വകുപ്പിലും
എത്ര തസ്തികകള്‍
പുതുതായി
സൃഷ്ടിച്ചിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ബി)
ആശുപത്രികള്‍
മികച്ച
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനും
രോഗികള്‍ക്ക് നല്ല
ചികിത്സ
ലഭ്യമാക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്എന്നറിയിക്കാമോ?
ഹൃദ്യം
പദ്ധതി
302.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹൃദ്യം
പദ്ധതി നടപ്പിലാക്കി
തുടങ്ങിയോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തു
പദ്ധതിയുടെ
ഉദ്ദേശ്യങ്ങളും
ലക്ഷ്യങ്ങളും
വിശദീകരിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി വരുന്ന
അധികചെലവ് എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതി ഏതെല്ലാം
ജില്ലകളില്‍ ഏതൊക്കെ
ആശുപത്രികളിലാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
പദ്ധതിയില്‍ ഇനി
ഏതെല്ലാം ആശുപത്രികളെ
ഉള്‍പ്പെടുത്തുമെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യ
വകുപ്പില്‍ പുതിയ തസ്തികകള്‍
303.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത്
ആരോഗ്യ വകുപ്പില്‍
മാത്രം എത്ര പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
വ്യക്തമാക്കുമോ;
(ബി)
പൊതുവെയും
പുതിയ തസ്തിക
സ്യഷ്ടിച്ചതിലൂടെയും
എത്ര നിയമനങ്ങളാണ്
ഇതുവരെ നടത്തിയതെന്ന്
വെളിപ്പെടുത്തുമോ;
ചികിത്സാ
ധനസഹായം
304.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
SMAP (Society for
Medical Assistance to
Poor) വഴി എത്ര കോടി
രൂപയുടെ ധനസഹായം
അനുവദിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
SMAP
വഴിയുള്ള
ധനസഹായത്തിനായി
പുതുതായി ഏതൊക്കെ
ആശുപത്രികളെയും ഏതൊക്കെ
രോഗചികിത്സകളെയും
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ വികസന
പ്രവര്‍ത്തങ്ങള്‍
305.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം തലശ്ശേരി നിയോജക
മണ്ഡലത്തില്‍
ആരോഗ്യവകുപ്പ്
എന്തെല്ലാം വികസന
പ്രവര്‍ത്തങ്ങള്‍
നടത്തിയെന്ന്
വ്യക്തമാക്കാമോ;
(ബി)
ആയതിൽ
പൂര്‍ത്തീകരിച്ച
പ്രവ്യത്തികള്‍
ഏതെല്ലാമെന്ന് തരം
തിരിച്ച്
വ്യക്തമാക്കാമോ;
പൂര്‍ത്തീകരിക്കാത്ത
പ്രവൃത്തികളുടെ നിലവിലെ
അവസ്ഥ സംബന്ധിച്ചും
വ്യക്തമാക്കുമോ?
അവയവമാറ്റ
ശസ്ത്രക്രിയകള്‍
306.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അവയവമാറ്റ
ശസ്ത്രക്രിയകള്‍
നേരത്തെ ഉണ്ടായിരുന്ന
തോതില്‍ നടക്കുന്നില്ല
എന്നത് വസ്തുതയാണോ;
(ബി)
അവയവദാനത്തിന്
സന്നദ്ധരായി
വരുന്നവരുടെ
എണ്ണത്തില്‍ കാര്യമായ
കുറവ്
സംഭവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണമെന്താണ്;
(സി)
അവയവമാറ്റ
ശസ്ത്രക്രിയ നടത്തുന്ന
എല്ലാ ആശുപത്രികളെയും
സംയോജിപ്പിച്ചുകൊണ്ട്
നാഷണല്‍
ഇന്‍ഫോര്‍മാറ്റിക്
സെന്റര്‍ മുഖാന്തിരം
നടപ്പാക്കാന്‍
തീരുമാനിച്ചിരുന്ന
കംപ്യൂട്ടര്‍ ശൃംഖല
പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ;
(ഡി)
അവയവമാറ്റ
ശസ്ത്രക്രിയകള്‍ക്ക്
സ്വകാര്യ ആശുപത്രികള്‍
വന്‍ തുക ഈടാക്കുന്നതും
സാധാരണക്കാരായ രോഗികളെ
ചൂഷണം ചെയ്യുന്നതും
ഒഴിവാക്കുന്നതിനായി
സര്‍ക്കാര്‍ മേഖലയില്‍
അവയവ സംഭരണത്തിനും
ശസ്ത്രക്രിയകള്‍ക്കുമായി
മാത്രം ഒരു സ്ഥാപനം
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ?
അപകടങ്ങളിൽപ്പെട്ടവര്‍ക്കുള്ള
ചികിത്സ
307.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടങ്ങളിൽപ്പെട്ട്
ചികിത്സ തേടി
ആശുപത്രികളിൽ
എത്തുന്നവര്‍ക്ക്
അടിയന്തര ചികിത്സ
ലഭ്യമാക്കുന്നതിന്
ആശുപത്രി അധികൃതര്‍
പലപ്പോഴും വിമുഖതത
കാണിക്കുന്നതായും ഇത്
മൂലം
അപകടത്തിൽപ്പെട്ടവര്‍
മരണമടയുന്നതായുമുള്ള
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അപകടത്തിൽപ്പെട്ട്
ചികിത്സതേടി
എത്തുന്നവരോടൊപ്പം
ബന്ധുക്കളോ പരിചരിക്കാൻ
മറ്റാരെങ്കിലുമോ
ഇല്ലാത്തതു കാരണം
യഥാസമയം ചികിത്സ
ലഭിക്കാത്ത
സ്ഥിതിവിശേഷം
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(സി)
വാഹന
അപകടങ്ങളിൽപ്പെട്ട്
എത്തുന്നവര്‍ക്ക്
ആദ്യത്തെ 48 മണിക്കൂര്‍
സൗജന്യ ചികിത്സ നൽകാൻ
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ പദ്ധതി
നടപ്പിലാക്കുന്നത്
സംബന്ധിച്ച നിലവിലെ
സ്ഥിതി എന്താണെന്ന്
വെളിപ്പെടുത്താമോ?
രക്തദാന
സുരക്ഷ
308.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആശുപത്രികളിൽ രക്തം
സ്വീകരിക്കുന്നത് മൂലം
എച്ച്.ഐ.വി.
ഉള്‍പ്പെടെയുള്ള
മാരകരോഗങ്ങള്‍
പിടികൂടിയ സാഹചര്യം
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; എങ്കിൽ
ഈ സ്ഥിതിവിശേഷം മൂലം
രോഗികളിലും മറ്റും
ഉണ്ടായിട്ടുള്ള ആശങ്ക
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
രക്തദാനം
സുരക്ഷിതമാക്കുന്നതിനും
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാനും
എന്തെല്ലാം മുൻകരുതൽ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
പഴയങ്ങാടി
താലൂക്ക് ആശുപത്രിയില്‍
ഡയാലിസിസ് കേന്ദ്രം
ആരംഭിക്കാന്‍ നടപടി
309.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ആരോഗ്യവകുപ്പിന്റെ
കീഴില്‍ ആർദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പഴയങ്ങാടി താലൂക്ക്
ആശുപത്രിയില്‍
ഡയാലിസിസ് കേന്ദ്രം
ആരംഭിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ പ്രവര്‍ത്തനം
എപ്പോള്‍ ആരംഭിക്കുാന്
കഴിയുമെന്നു
വിശദമാക്കാമോ?
നെയ്യാറ്റിൻകര
ജനറല്‍ ആശുപത്രിയില്‍ കാരുണ്യ
ഡയാലിസിസ് യൂണിറ്റ്
310.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിൻകര
ജനറല്‍ ആശുപത്രിയില്‍
അനുവദിച്ച കാരുണ്യ
ഡയാലിസിസ് യൂണിറ്റിന്റെ
എസ്റ്റിമേറ്റ് കേരള
മെഡിക്കല്‍ സര്‍വ്വീസ്
കോര്പ്പറേഷന്
പൂര്‍ത്തീകരിച്ചോ;
(ബി)
2018
ജനുവരി മാസത്തില്‍
ഡയാലിസിസ് യൂണിറ്റിന്റെ
എസ്റ്റിമേറ്റ്
പൂര്‍ത്തീകരിച്ച്
കാരുണ്യ ബെനവലന്റ്
ഫണ്ടിനു നല്കാന്
കഴിയുമോ;
(സി)
കാരുണ്യ
ബെനവലന്റ് ഫണ്ടിന്റെ
അംഗീകാരം ലഭിച്ചാല്‍
എത്ര മാസം കൊണ്ട് പണി
പൂര്‍ത്തീകരിക്കാന്‍
കഴിയും; വിശദമാക്കാമോ?
സംസ്ഥാന
ക്യാന്‍സര്‍ ഗ്രിഡ്
311.
ശ്രീ.ജെയിംസ്
മാത്യു
,,
ഡി.കെ. മുരളി
,,
വി. കെ. സി. മമ്മത് കോയ
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്യാന്‍സര്‍ രോഗികളുടെ
എണ്ണം വര്‍ദ്ധിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
മുഴുവന്‍ ക്യാന്‍സര്‍
ചികിത്സാ
കേന്ദ്രങ്ങളിലെയും
വിവരങ്ങള്‍
ഏകോപിപ്പിച്ചുകൊണ്ട്
സംസ്ഥാന ക്യാന്‍സര്‍
ഗ്രിഡ്
രൂപീകരിയ്ക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(സി)
ക്യാന്‍സര്‍
ചികിത്സാ രംഗത്ത്
പ്രതിരോധ, ഗവേഷണ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതമാക്കുന്നതിനും
ഇതിനായുള്ള ഫണ്ടുകള്‍
ഫലപ്രദമായി
വിനിയോഗിക്കുന്നതിനും
കേന്ദ്രഫണ്ട് യഥാസമയം
നേടിയെടുക്കുന്നതിനും
പ്രസ്തുത വിവരശേഖരണം
എത്രമാത്രം
പ്രയോജനപ്പെടുമെന്ന്
വ്യക്തമാക്കാമോ?
തൃശ്ശൂര്‍
മെഡിക്കല്‍ കോളേജിലെ
റേഡിയേഷന് ചികിത്സ
312.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍
മെഡിക്കല്‍ കോളേജില്‍
കാന്‍സര്‍
രോഗികള്‍ക്ക്
സൗജന്യമായി റേഡിയേഷന്
ചികിത്സ നല്കുന്ന
ഉപകരണം പലപ്പോഴായി
പ്രവര്‍ത്തന
രഹിതമാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണം എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മെഡിക്കല്‍ കോളേജില്‍
റേഡിയേഷന് ചികിത്സ
മുടക്കം കൂടാതെ
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
കാന്‍സര്‍
രോഗ നിര്‍ണ്ണയത്തിനും
ചികിത്സക്കുമുള്ള
വിദഗ്ദ്ധ
ഡോക്ടര്‍മാരുടെ സേവനം
അവിടെ ലഭ്യമാണോ;
ഇല്ലെങ്കില്‍ അതിനു
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
ക്യാന്‍സര്‍
രോഗബാധിതര്‍ക്ക് മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റ്
313.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
ക്യാന്‍സര്‍
രോഗബാധിതര്‍ക്ക്
പെന്ഷന്
ലഭിക്കുന്നതിനായി
അപേക്ഷയോടൊപ്പം
സമര്‍പ്പിക്കേണ്ട
മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റ്
നല്‍കുന്നതിന്,
മാനന്തവാടിക്കടുത്ത്
നല്ലൂര്‍നാട്
പ്രവര്‍ത്തിക്കുന്ന
ജില്ലാ ക്യാന്‍സര്‍
സെന്ററിലെ മെഡിക്കല്‍
ഓഫീസര്‍മാര്‍ക്ക്
അധികാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനുള്ള
നടപടി സ്വീകരിക്കുമോ?
ക്യാന്‍സര്‍
രോഗികളുടെ ചികിത്സാ
സഹായപദ്ധതി
314.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ക്യാന്‍സര്‍ രോഗികളുടെ
ചികിത്സാ സഹായത്തിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
ക്യാന്‍സര്‍
രോഗികളുടെ
പരിചരണത്തിനായി
താലൂക്ക് ആശുപത്രികള്‍
തോറും പാലിയേറ്റീവ്
കെയര്‍ യൂണിറ്റുകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വെളിപ്പെടുത്തുമോ?
സര്‍ക്കാര്‍ ആശുപത്രികളില്‍
ട്രോമാകെയര്‍ സംവിധാനം
315.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ട്രോമാകെയര്‍
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ള
സംസ്ഥാനത്തെ
ആശുപത്രികളും
മെഡിക്കല്‍ കോളേജുകളും
ഏതൊക്കെയാണ്;
(ബി)
ഇതില്‍
കേന്ദ്ര ഫണ്ടുപയോഗിച്ച്
നടപ്പിലാക്കിയത്
ഏതൊക്കെ;
(സി)
ട്രോമാകെയര്‍
സംവിധാനം നടപ്പിലാക്കിയ
ആശുപത്രികളില്‍ ഇതിന്റെ
പ്രവര്‍ത്തനം
ഫലപ്രദമാണോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
സ്റ്റേറ്റ്
ഫണ്ട് ഉപയോഗിച്ച്
സര്‍ക്കാര്‍
ആശുപത്രികളില്‍
ട്രോമാകെയര്‍ സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
എന്തെല്ലാം?
നെയ്യാറ്റിൻകര
ജനറല്‍ ആശുപത്രിയില്‍
പത്തോളജി ലാബ്
316.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിൻകര
ജനറല്‍ ആശുപത്രിയില്‍
പത്തോളജി ലാബ്
ആരംഭിക്കുന്നതിനുള്ള
കെട്ടിട
നിര്‍മ്മാണത്തിന് 2015
ല്‍ എത്ര തുക
അനുവദിച്ചിട്ടുണ്ട്;
(ബി)
പത്തോളജി
ലാബിന് അനുവദിച്ച തുക
പി.ഡബ്ല്യു.ഡി.
ബില്‍ഡിംഗ് വിഭാഗത്തിന്
കെെമാറിയിട്ടുണ്ടോ;
എങ്കില്‍ എത്ര തുക
കെെമാറി; ഏതു
വര്‍ഷത്തില്‍ ആണ് എന്ന്
വ്യക്തമാക്കാമോ;
(സി)
പത്തോളജി
ലാബ് കെട്ടിടത്തിന്,
നിലവില്‍ അനുവദിച്ച
തുകയ്ക്കുള്ള
എസ്റ്റിമേറ്റ് 2018
-ന്റെ പ്രെെസില്
പി.ഡബ്ല്യു.ഡി.
എസ്റ്റിമേറ്റ്
നല്കിയാല്, കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി നല്‍കുന്നതിന്
തടസ്സം ഉണ്ടോ എന്ന്
വ്യക്തമാക്കാമോ?
ആശുപത്രികളിലെ
തസ്തിക സൃഷ്ടിക്കൽ
317.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
നേരത്തെ
താലൂക്കാശുപത്രിയായി
ഉയര്‍ത്തിയിട്ടുള്ള
ഏതെല്ലാം
ആശുപത്രികളിലാണ് പുതിയ
തസ്തിക സൃഷ്ടിക്കാന്‍
തീരുമാനിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
ആശുപത്രികളിലെ പോസ്റ്റ്
ക്രിയേഷന് ഫിനാന്‍സ്
വകുപ്പിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കിൽ
എന്താണ് കാലതാമസം
എന്നറിയിക്കാമോ;
(ഡി)
ബാലുശ്ശേരി
താലൂക്കാശുപത്രിയില്‍
ആവശ്യത്തിന്
ഡോക്ടര്‍മാരില്ലാഞ്ഞിട്ടും
തസ്തിക
അനുവദിക്കുന്നതില്‍
എന്താണ്
തടസ്സമെന്നറിയിക്കാമോ?
കൊയിലാണ്ടി
താലൂക്ക് ആശുപത്രിയിൽ
ആര്‍ദ്രം പദ്ധതി
318.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കോഴിക്കോട് ജില്ലയില്‍
നടന്നു വരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
കൊയിലാണ്ടി
താലൂക്ക് ആശുപത്രി
ആര്‍ദ്രം
പദ്ധതിയിലുള്പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ പദ്ധതിയുടെ
ഭാഗമായി എന്തെല്ലാം
കാര്യങ്ങള്‍ ഈ
ആശുപത്രിയില്‍
നടപ്പിലാക്കി എന്നത്
വിശദമാക്കാമോ;
(സി)
പുതുതായി
നിര്‍മ്മിച്ച
കെട്ടിടത്തില്‍ പുതിയ
സജ്ജീകരണങ്ങള്‍
ഉണ്ടാക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
പദ്ധതിയുടെ നടപടി
പുരോഗതി വിശദമാക്കാമോ;
(ഡി)
എത്ര
രൂപയുടെ പദ്ധതിയാണ്
ഡി.എം.ഒ ഈ
ആവശ്യത്തിനായി
ഡി.എച്ച്.എസ് മുന്‍പാകെ
സമര്‍പ്പിച്ചത് എന്നത്
റഫറന്‍സ് സഹിതം
വിശദമാക്കാമോ;
(ഇ)
ഡി.എച്ച്.എസ്
ഈ പ്രോജക്ടില്‍
സർക്കാരിന് നല്കിയ
റഫറന്‍സ് വിശദമാക്കാമോ;
സര്‍ക്കാരിലേയ്ക്ക്
അയച്ച കത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(എഫ്)
പദ്ധതിയ്ക്ക്
അംഗീകാരം നല്കാന് ഇനി
എന്ത് നടപടികളാണ്
സര്‍ക്കാര്‍ തലത്തില്‍
പൂര്‍ത്തിയാവാനുള്ളത്
എന്നത് വിശദമാക്കാമോ;
പദ്ധതിയ്ക്ക് എപ്പോള്‍
അംഗീകാരം
ലഭ്യമാക്കുമെന്ന്
വിശദമാക്കാമോ?
ആര്‍ദ്രം
പദ്ധതി
319.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
പ്രഖ്യാപിച്ച ആര്‍ദ്രം
പദ്ധതിയുടെ ഫലമായി
ആരോഗ്യ മേഖലയില്‍
പുതിയതായി
ആരംഭിച്ചിട്ടുള്ളതും
ഭരണാനുമതി
ലഭ്യമാക്കിയിട്ടുള്ളതുമായ
എത്ര പദ്ധതികളാണുള്ളത്;
വിശദവിവരം നല്‍കുമോ;
(ബി)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കോങ്ങാട് മണ്ഡലത്തില്‍
ആരംഭിച്ചിട്ടുള്ളതും
ഭരണാനുമതി
ലഭ്യമാക്കിയിട്ടുള്ളതുമായ
പദ്ധതികളുടെ വിവരങ്ങള്‍
നല്‍കുമോ;
(സി)
ആര്‍ദ്രം
പദ്ധതിയുടെ ഭാഗമായി
കോങ്ങാട് മണ്ഡലത്തില്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍ എന്തെല്ലാം;
വിശദവിവരം നല്‍കുമോ ?
ആര്‍ദ്രം
പദ്ധതി
320.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
സംസ്ഥാനത്ത് ആകെ എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്;
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
2017 ല്‍ മാത്രം
സൃഷ്ടിച്ച തസ്തികകള്‍
ഏതൊക്കെയെന്നും എത്ര
വീതമാണെന്നും
വ്യക്തമാക്കുമോ?
ആര്‍ദ്രം
മിഷന് പദ്ധതി
321.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന് പദ്ധതി വഴി
ആരോഗ്യമേഖലയില്‍
കൈവരിക്കുവാന്‍
ലക്ഷ്യമിട്ട
കാര്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
എല്ലാ
ജനറല്‍
ആശുപത്രികളിലെയും
ജില്ലാ
ആശുപത്രികളിലെയും ഔട്ട്
പേഷ്യന്റ് വിഭാഗങ്ങള്‍
രോഗീ
സൗഹൃദമാക്കിയിട്ടുണ്ടോ;
(സി)
പ്രൈമറി
ഹെല്‍ത്ത് സെന്ററുകളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കി
ഉയര്‍ത്തുന്ന പദ്ധതി
പ്രകാരം എന്തൊക്കെ അധിക
സൗകര്യങ്ങളാണ് പ്രസ്തുത
സ്ഥാപനങ്ങളില്‍
ഒരുക്കിയത്;
(ഡി)
താലൂക്ക്
ആശുപത്രികളില്‍
സ്പെഷ്യാലിറ്റി
സൗകര്യങ്ങളും ജില്ലാ
ആശുപത്രികളില്‍
സൂപ്പര്‍
സ്പെഷ്യാലിറ്റി
സൗകര്യങ്ങളും
ഒരുക്കുന്ന പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്
അനുസൃതമായി
ഡോക്ടര്‍മാരുടെയും
നേഴ്സുമാരുടെയും
പാരാമെഡിക്കല്‍
സ്റ്റാഫിന്റെയും തസ്തിക
സൃഷ്ടിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ആര്‍ദ്രം
മിഷന്റെ കീഴിൽ കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
322.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആര്‍ദ്രം
മിഷന്റെ കീഴിൽ ഇതുവരെ
എത്ര കുടുംബാരോഗ്യ
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ട്;
ഇതിന്റെ ജില്ല തിരിച്ച
കണക്ക് അറിയിക്കാമോ;
(ബി)
ഇത്തരത്തിൽ
ആരംഭിച്ച കുടുംബാരോഗ്യ
കേന്ദ്രങ്ങളിൽ
വൈകുന്നേരം ആറ് മണിവരെ
ഒ.പി.
പ്രവര്‍ത്തിക്കുന്നവ
എത്രയെന്നും അവ
ഏതെല്ലാമെന്നും
അറിയിക്കാമോ;
(സി)
കുടുംബാരോഗ്യ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനത്തിന്
വേണ്ടി പുതിയ എത്ര
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ട്; അവ
ഏതെല്ലാമാണ്; പ്രസ്തുത
തസ്തികകളിൽ എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
ആര്‍ദ്രം
മിഷന്റെ പ്രവര്‍ത്തന പുരോഗതി
323.
ശ്രീ.എസ്.ശർമ്മ
,,
കെ.സുരേഷ് കുറുപ്പ്
,,
എ. എന്‍. ഷംസീര്‍
,,
ബി.ഡി. ദേവസ്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
"ആര്‍ദ്രം"
മിഷന്റെ പ്രവര്‍ത്തന
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി,
കുടുംബ ഡോക്ടര്‍
സംവിധാനത്തിലേയ്ക്ക്
മാറുന്നത് ലക്ഷ്യമാക്കി
പ്രാഥമിക ആരോഗ്യ
കേന്ദ്രങ്ങളെ
കുടുംബാരോഗ്യ
കേന്ദ്രങ്ങളാക്കുന്നതിനുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതിനായി
ഡോക്ടര്‍മാരെയും
നേഴ്സുമാരെയും മറ്റ്
അനുബന്ധ ജീവനക്കാരെയും
നിയമിക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി
ക്യാന്റീനുകളില്‍
ഭക്ഷ്യസുരക്ഷാ
വകുപ്പിന്റെപരിശോധന
324.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെഎസ്ആര്‍ടിസിയുടെ
ബസ് സ്റ്റേഷനുകളുടെ /
ഡിപ്പോകളുടെ
അനുബന്ധമായി
പ്രവര്‍ത്തിക്കുന്ന
ക്യാന്റീനുകളെ
സംസ്ഥാനത്തെ
ഭക്ഷ്യസുരക്ഷാ അന്വേഷണ
വകുപ്പിന്റെ പരിധിയില്‍
നിന്ന്
ഒഴിവാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരം ഇടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
ഹോട്ടലുകള്‍, ജ്യൂസ്
പാര്‍ലറുകള്‍,
ബേക്കറികള്‍
എന്നിവയില്‍ അന്വേഷണ
സംഘങ്ങള്‍ മിന്നല്‍
പരിശോധന നടത്തുമോ;
(സി)
തലസ്ഥാനത്തെ
സിറ്റിഡിപ്പോകളില്
പ്രവര്‍ത്തിയ്ക്കുന്ന
ക്യാന്റീനില്‍ പ്രസ്തുത
സുരക്ഷാ അന്വേഷണവിഭാഗം
എത്ര തവണ അന്വേഷണം
നടത്തി; എത്ര
കുറ്റകൃത്യങ്ങള്‍
ഇതിനോടകം കണ്ടെത്തി;
എത്ര തവണ ഭക്ഷ്യസുരക്ഷാ
വകുപ്പ് നോട്ടീസ്
നല്കി; എന്താെക്കെ
കുറ്റകൃത്യങ്ങളാണ്
ഇവര്‍ക്കെതിരെ
കണ്ടെത്തിയിട്ടുള്ളത്;
പിഴയായി എത്ര തുക വീതം
എത്രതവണ
ഇൗടാക്കിയെന്നും
വ്യക്തമാക്കാമോ ;
(ഡി)
ഇത്തരം
കാന്റീനുകൾ
ഉൾപ്പെടെയുള്ളവയിൽ
പീരിയോഡിക്കൽ
ഇന്‍സ്പെക്ഷനുള്ള
നിർദേശം നൽകുമോ?
മായം
കലര്‍ന്ന വെളിച്ചെണ്ണ
325.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മായം കലര്‍ന്ന
വെളിച്ചെണ്ണയുടെ വിതരണം
നടക്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
വെളിച്ചെണ്ണയില്‍
കാന്‍സറിന് കാരണമാകുന്ന
പദാര്‍ത്ഥം കലര്‍ത്തി
വിപണിയില്‍
വില്‍ക്കുന്ന കാര്യം
പരിശോധിച്ച് നടപടി
സ്വകരിക്കുമോ;
(സി)
നിലവില്‍
ഇത് പരിശോധിക്കുവാന്‍
എന്തെങ്കിലും സംവിധാനം
ഉണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
നാളിതുവരെയായി
വെളിച്ചെണ്ണയില്‍ മായം
കലര്‍ത്തിയ എത്ര
കേസുകള്‍ വകുപ്പ്
കണ്ടുപിടിച്ചിട്ടുണ്ട്;
(ഇ)
ഭക്ഷ്യ
വസ്തുക്കളില്‍ മായം
കലര്‍ത്തിയ എത്ര
കേസുകള്‍ നിലവില്‍
ഭക്ഷ്യ വകുപ്പ്
കണ്ടുപിടിച്ചിട്ടുണ്ട്;
പേര് വ്യക്തമാക്കുമോ;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
ലൈസന്‍സില്ലാതെയുള്ള
പലഹാര നിര്‍മ്മാണം
326.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമങ്ങളില്‍
പലതരത്തിലുമുള്ള
ബേക്കറി സാധനങ്ങള്‍
ലൈസന്‍സ് ഇല്ലാത്ത
കമ്പനികള്‍ ഉണ്ടാക്കി
വില്‍ക്കുന്ന കാര്യം
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
ഇത്തരം കമ്പനികള്‍
ഉണ്ടാക്കുന്ന മുറുക്ക്,
ചിപ്സ്, കേക്കുകള്‍,
മിഠായികള്‍ എന്നിവ
ഗുണനിലവാരം ഇല്ലാത്തതും
കേടാകാതിരിക്കുവാന്‍
വേണ്ടി വിഷാംശം അടങ്ങിയ
രാസപദാര്‍ത്ഥങ്ങള്‍
ഉപയോഗിക്കുന്നതുമാണെന്ന
കാര്യം പരിശോധിച്ച്
നടപടി സ്വീകരിക്കുമോ;
(ബി)
ഇത്തരത്തില്‍
വിഷാംശം അടങ്ങിയ
രാസപദാര്‍ത്ഥങ്ങള്‍
ഉപയോഗിച്ച ബേക്കറി
പലഹാരങ്ങള്‍ നമ്മുടെ
സ്കൂള്‍ കുട്ടികള്‍
ധാരാളം
ഉപയോഗിക്കുന്നുണ്ടെന്ന
കാര്യം പരിശോധിക്കുമോ;
ദിവസേന സ്കൂള്‍
കുട്ടികള്‍
ഉപയോഗിക്കുന്ന
മിക്സ്ചര്‍, ചിപ്സ്,
കേക്കുകള്‍, ഫ്രൂട്ടി,
സോഫ്റ്റ് ഡ്രിങ്കുകള്‍
എന്നിവയെല്ലാം
കുട്ടികളുടെ ആരോഗ്യത്തെ
പ്രതികൂലമായി
ബാധിക്കുന്നുണ്ടെന്ന
കാര്യം പരിശോധിച്ച്
നടപടി എടുക്കുമോ;
(സി)
കുട്ടികളെ
സ്കൂള്‍ പഠനകാലത്ത്
തന്നെ രോഗികളാക്കി
മാറ്റുന്ന ഇത്തരം
വാണിജ്യ
സ്ഥാപനങ്ങള്‍ക്ക്
ലൈസന്‍സ്
നിര്ബന്ധമാക്കുവാന്
നടപടി എടുക്കുമോ;
വ്യക്തമാക്കുമോ;
(ഡി)
മറ്റ്
സംസ്ഥാനങ്ങളില്‍ നിന്ന്
കൊണ്ടുവരുന്ന ഇത്തരം
ഭക്ഷണപദാര്‍ത്ഥങ്ങള്‍
വൃത്തിഹീനമായ
അന്തരീക്ഷത്തില്‍
ഉണ്ടാക്കുന്നതാണെന്ന
കാര്യം പരിശോധിച്ച് അവ
നിരോധിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
ബേക്കറി
ഭക്ഷണങ്ങള്‍,
പച്ചക്കറികള്‍,
പ്ലാസ്റ്റിക്
കവറിനകത്തുള്ള
ഭക്ഷണങ്ങള്‍
എന്നിവയെല്ലാം
പരിശോധിച്ച് ഗുണമേന്മ
ഉറപ്പ് വരുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
(എഫ്)
ഇത്തരത്തില്‍
ലൈസന്‍സ്
ഇല്ലാത്തതിനാല്‍
നിരോധിക്കപ്പെട്ട
സ്ഥാപനങ്ങള്‍ എത്ര;
വിശദമായ വിവരം
ലഭ്യമാക്കുമോ?
കെ.എം.എസ്.സി.എൽ.
മെഡിക്കൽ ഉപകരണങ്ങള്‍
327.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എം.എസ്.സി.എൽ.
മെഡിക്കൽ ഉപകരണങ്ങള്‍
വാങ്ങുന്നത് ആരിൽ
നിന്നാണെന്ന്
വിശദമാക്കാമോ;
(ബി)
തുടര്‍ച്ചയായി
മുൻവര്‍ഷങ്ങളിൽ
ടെണ്ടറിൽ
പങ്കെടുത്തവര്‍ക്ക്
മാത്രമാണോ സപ്ലൈ
ഓര്‍ഡര്‍ നൽകുന്നത്;
വ്യക്തമാക്കാമോ;
(സി)
ഇതു
മൂലം വിലകുറച്ചു നൽകാൻ
കഴിയുന്ന
കമ്പനികള്‍ക്കും ആധുനിക
ഉപകരണങ്ങള്‍ സപ്ലൈ
ചെയ്യുന്നവര്‍ക്കും
ടെണ്ടറിൽ പങ്കെടുക്കാൻ
സാധിക്കാതെ വരുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
സി.ഇ./എഫ്.ഡി.എ.
സര്ട്ടിഫിക്കേഷൻ ഉള്ള
ലേറ്റസ്റ്റ്
പ്രോഡക്ടുകള്‍
ലഭ്യമാക്കാൻ കഴിയുന്ന
കമ്പനികളെ നിലവിലുള്ള
മാനദണ്ഡങ്ങള്‍ കാരണം
ടെണ്ടറിൽ നിന്നും
മാറ്റി
നിര്ത്തപ്പെടുന്നതായ
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഇ)
ടെണ്ടര്‍
വഴി വാങ്ങുന്ന
മെഡിക്കൽ
ഉപകരണങ്ങള്‍ക്ക് മൂന്ന്
മുതൽ അഞ്ച് വര്‍ഷം വരെ
വാറണ്ടി
ലഭ്യമായിരിക്കണമെന്ന
വ്യവസ്ഥ ഉണ്ടാകുമോ;
(എഫ്)
എല്ലാവര്ക്കും
ടെണ്ടറിൽ പങ്കെടുക്കാൻ
സാധിക്കുന്ന വിധത്തിൽ
മാനദണ്ഡങ്ങള്‍ മാറ്റാൻ
തയ്യാറാകുമോ?
എക്സ്-റേ
ഫിലിം
328.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കൽ
കോളേജ്
ആസ്പത്രികളിലെയും
സര്‍ക്കാര്‍
ആശുപത്രികളിലെയും
കമ്പ്യൂട്ടറൈസ്ഡ്
റേഡിയോഗ്രാഫി
മെഷീനുകളിൽ
ഉപയോഗിക്കുന്ന എക്സ്-റേ
ഫിലിം വിതരണം
ചെയ്യുന്നതിന് ഏത്
ഏജൻസിയുമായിട്ടാണ്
കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഏതെങ്കിലും
സ്വകാര്യ ഏജൻസികളിൽ
നിന്നും എക്സ്-റേ ഫിലിം
വാങ്ങുന്നുണ്ടോ;
(സി)
എങ്കിൽ
ഉയര്‍ന്ന നിരക്കിൽ
ഫിലിം വാങ്ങാൻ
കൂട്ടുനിന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
കൊല്ലം,
പാരിപ്പള്ളിയിലുള്ള
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജ്
329.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം,
പാരിപ്പള്ളിയിലുള്ള
സര്‍ക്കാര്‍ മെഡിക്കല്‍
കോളേജില്‍ അടുത്ത
വര്‍ഷത്തേക്കുള്ള
എം.ബി.ബി.എസ് പ്രവേശനം
മെഡിക്കല്‍ കൗണ്‍സില്‍
ഓഫ് ഇന്ത്യ
തടഞ്ഞതായുള്ള പ്രചാരണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്റെ വസ്തുതകള്‍
വ്യക്തമാക്കാമോ;
(ബി)
കൊല്ലം
പാരിപ്പള്ളി മെഡിക്കല്‍
കോളേജ് സര്‍ക്കാര്‍
മേഖലയില്‍ തന്നെ
നിലനിര്‍ത്തുന്നതിന്
ഇതിനകം
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
മെഡിക്കല്‍ കോളേജില്‍
ഇ.എസ്.ഐ
തൊഴിലാളികള്‍ക്ക്
പ്രത്യേക
ആനുകൂല്യങ്ങളും
സൗകര്യങ്ങളും
ഉറപ്പുവരുത്താന്‍
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
ഇനി എന്തെല്ലാം
നടപടികള്‍
കൈക്കൊള്ളുമെന്നും
അറിയിക്കാമോ?
തൃശ്ശൂര്‍
മെഡിക്കല്‍ കോളേജിലെ
താല്‍ക്കാലിക / കരാര്‍ നിയമനം
330.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തൃശ്ശൂര്‍ മെഡിക്കല്‍
കോളേജില്‍
എച്ച്.ഡി.എസ്,
മെഡിക്കല്‍ കോളേജ്
എന്നിവിടങ്ങളില്‍
താല്‍ക്കാലിക / കരാര്‍
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
(ബി)
ഇതില്‍
നേരിട്ട് ഇന്റര്‍വ്യൂ
നടത്തി
നിയമിച്ചിട്ടുള്ളവരുടെ
പേരും വിവരവും
ലഭ്യമാക്കുമോ;
(സി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി
നിയമിച്ചിട്ടുള്ളവരുടെ
പേരും വിവരവും
ലഭ്യമാക്കുമോ;
(ഡി)
മുഴുവന്‍
നിയമനങ്ങളുടെയും
ഭാഗമായി
ഇന്റര്‍വ്യൂവില്‍
പങ്കെടുത്തവരുടെ
മാര്‍ക്ക് വിവരം
ലഭ്യമാക്കുമോ?
കോഴിക്കോട്
മെഡിക്കൽ കോളേജിലെ
ഫിസിയോതെറാപ്പി വിഭാഗം
331.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
മെഡിക്കൽ കോളേജ്
ആശുപത്രിയിലെ
ഫിസിയോതെറാപ്പി
വിഭാഗത്തിൽ എത്ര
തെറാപ്പിസ്റ്റുകള്‍
നിലവിൽ ജോലി
ചെയ്യുന്നുണ്ടെന്നു
വിശദമാക്കുമോ;
(ബി)
കോഴിക്കോട്
മെഡിക്കൽ കോളേജ്
ആശുപത്രിയില്‍ ശരാശരി
എത്ര രോഗികളാണ് ദിവസേന
ഫിസിയോ തെറാപ്പിക്കായി
വരുന്നതെന്ന്
വിശദമാക്കുമോ;
(സി)
ഫിസിയോ
തെറാപ്പിസ്റ്റുകളുടെ
അപര്യാപ്തത കാരണം
രോഗികള്‍ക്ക് ആവശ്യമായ
ചികിത്സ
ലഭ്യമാകുന്നില്ലെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
ഇതു
പരിഹരിക്കുന്നതിനായി
കൂടുതൽ
തെറാപ്പിസ്റ്റുകളെ
നിയമിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
ഹോമിയോ
ആശുപത്രികള്‍
332.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മണലൂര്‍
മണ്ഡലത്തിലെ
വാടാനപ്പള്ളി, ചൂണ്ടല്‍
പഞ്ചായത്തുകളില്‍
പുതുതായി അനുവദിച്ച
ഹോമിയോ ആശുപത്രികള്‍
പ്രവര്‍ത്തനക്ഷമമാക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
സര്‍ക്കാര്‍
ഹോമിയോപ്പതി മെഡിക്കല്‍
കോളേജ്
333.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര സര്‍ക്കാര്‍
ഹോമിയോപ്പതി മെഡിക്കല്‍
കോളേജുകള്‍ നിലവില്‍
ഉണ്ട്; അവ
എവിടെയെല്ലാം; ഇവയില്‍
സെന്റര്‍ ഫോര്‍
എക്സലന്‍സ് നേടിയവ എത്ര
എണ്ണം; അവ ഏതെല്ലാം;
(ബി)
തിരുവനന്തപുരം
സര്‍ക്കാര്‍ ഹോമിയോ
മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍
രാത്രികാല
ക്യാഷുവാലിറ്റിയോ മറ്റ്
ചികിത്സ ലഭ്യമാകുന്ന
സൗകര്യങ്ങളോ നിലവില്‍
ഉണ്ടോ; ഇല്ലെങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
തിരുവനന്തപുരം
സര്‍ക്കാര്‍ ഹോമിയോ
മെഡിക്കല്‍ കോളേജിൽ
ഡോക്ടര്‍മാരുള്‍പ്പെടെയുള്ള
മെഡിക്കല്‍
ജീവനക്കാര്‍ക്ക് മറ്റ്
ഹോമിയോപ്പതി
ക്ലിനിക്കുകളുടെ
നിരക്കിലാണോ ശമ്പളവും
മറ്റ് ആനൂകൂല്യങ്ങളും
നല്കി വരുന്നതെന്ന്
വിശദമാക്കാമോ;
ഇല്ലെങ്കില്‍ എന്തൊക്കെ
വ്യത്യാസങ്ങളാണ്
ശമ്പള/ആനുകൂല്യ
ഇനങ്ങളില്‍ ഇവര്‍
തമ്മിലുള്ളതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
തിരുവനന്തപുരം
സര്‍ക്കാര്‍ ഹോമിയോ
മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ നൈറ്റ്
ഡ്യൂട്ടി ഡോക്ടറുടെ
പേര് നോട്ടീസ്
ബോര്‍ഡില്‍
പ്രദര്ശിപ്പിക്കാതിരിക്കുന്ന
അവസ്ഥ ഉണ്ടായിട്ടുണ്ടോ;
പേര്
പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും
തല്‍സമയം ഡോക്ടര്‍
സ്ഥലത്തില്ലാതാകുന്ന
അവസ്ഥ ഉണ്ടായിട്ടുണ്ടോ;
എങ്കിൽ അത്തരം പ്രവണത
അവസാനിപ്പിച്ചു
രാത്രികാലചികിത്സ
നല്കുന്നുണ്ടെങ്കില്
അവ പൊതുജനങ്ങള്‍ക്ക്
ഉപയോഗപ്രദമാക്കുമോ?
എളവള്ളി
ആയൂര്‍വേദ ആശുപത്രിയില്‍
കിടത്തി ചികിത്സ
334.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തൃശൂര്‍
ജില്ലയിലെ എളവള്ളി
ഗവണ്മെന്റ് ആയൂര്‍വേദ
ആശുപത്രിയില്‍ കിടത്തി
ചികിത്സയ്ക്കുള്ള നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
ഭിന്നശേഷി
സൗഹൃദസംസ്ഥാനം
335.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.സി.ജോസഫ്
,,
ഹൈബി ഈഡന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭിന്നശേഷി സൗഹൃദ
സംസ്ഥാനമാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭിന്നശേഷിക്കാരുടെ
ക്ഷേമത്തിനായി
നടപ്പിലാക്കിയ
പദ്ധതികള്‍
വിശദമാക്കുമോ;
(സി)
വികലാംഗ
ക്ഷേമ കോര്‍പ്പറേഷന്റെ
കീഴില്‍ നടപ്പിലാക്കിയ
പുതിയ പദ്ധതികള്‍
എന്തൊക്കെയാണ്;
(ഡി)
കുട്ടികളിലെ
വളര്ച്ചാവെെകല്യവും
അനുബന്ധ പ്രശ്നങ്ങളും
നേരത്തെ കണ്ടെത്തി
ആവശ്യമായ ഇടപെടല്‍
നടത്തുന്നതിനായി
ആരംഭിക്കുവാന്‍
തീരുമാനിച്ച പ്രാരംഭ
ഇടപെടല്‍ കേന്ദ്രങ്ങള്‍
(DEIC )14 ജില്ലകളിലും
ആരംഭിച്ചിട്ടുണ്ടോ;
പ്രസ്തുത
കേന്ദ്രങ്ങളില്‍
ആവശ്യമായ ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
കുതിരവട്ടം
മാനസികാരോഗ്യ കേന്ദ്രം
336.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
കുതിരവട്ടം
മാനസികാരോഗ്യകേന്ദ്രത്തില്‍
പ്രവേശിപ്പിക്കാവുന്ന
രോഗികളുടെ എണ്ണം
എത്രയാണ്; നിലവില്‍
എത്ര രോഗികളെ
പ്രവേശിപ്പിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
ആശുപത്രിയില്‍
ജീവനക്കാരുടെ എത്ര
തസ്തികകള്‍
അനുവദിച്ചിട്ടുണ്ടെന്നും
അവ ഏതൊക്കെയാണെന്നും
വിശദമാക്കാമോ;
(സി)
ഈ
ആശുപത്രിയില്‍
ജീവനക്കാരുടെ അഭാവം
നിലവിലുണ്ടോ ; എങ്കില്‍
ഏതൊക്കെ തസ്തികകളാണ്
ഒഴിഞ്ഞ്
കിടക്കുന്നതെന്ന്
വെളിപ്പെടുത്താമോ;എല്ലാ
തസ്തികകളിലും
ജീവനക്കാരെ
നിയമിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ആശുപത്രിയില്‍
രോഗം മാറിയവരെ
പുനരധിവസിപ്പിക്കുന്നതിന്
ഏര്‍പ്പെടുത്തിയിരുന്ന
തൊഴിലധിഷ്ഠിത
റിഹാബിലിറ്റേഷന്‍
സെന്ററിന്റെ
പ്രവര്‍ത്തനം നിലച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് വീണ്ടും
പ്രവര്‍ത്തനക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സര്‍ക്കാര്‍
കെട്ടിടങ്ങളുടെ നിര്‍മ്മാണം
337.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സര്‍ക്കാരിന്റെ
പുതിയ കെട്ടിടങ്ങള്‍
ശാരീരികമായി വെല്ലുവിളി
നേരിടുന്ന ആളുകൾക്കു
കൂടി ഉപകാരപ്പെടുന്ന
രീതിയില്‍
നിര്‍മ്മിക്കുവാനുള്ള
നിര്‍ദ്ദേശം
ബന്ധപ്പെട്ട
വകുപ്പുകള്‍ക്ക്
നല്‍കുമോ ?
ഭിന്നശേഷിക്കാര്‍ക്ക്
ചികിത്സക്കുള്ള ആനുകൂല്യം
338.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മെഡിക്കല്‍
കോളേജുകളിലും ജില്ലാ
താലൂക്ക്
ആശുപത്രികളിലും
വിവിധതരം
ചികിത്സകള്‍ക്ക്
ഭിന്നശേഷിക്കാര്‍ക്ക്
ആനുകൂല്യം ലഭിക്കുമോ;
ഇതിന്റെ മാനദണ്ഡം
വിശദമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തിന് വികലാംഗ
മെഡിക്കല്‍
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനായി
ആര്‍ക്കാണ് അപേക്ഷ
നല്‍കേണ്ടതെന്നും
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനുള്ള
മാര്‍ഗത്തെ
സംബന്ധിച്ചുമുള്ള
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇക്കാര്യത്തില്‍
ജില്ലാ മെഡിക്കല്‍
ബോര്‍ഡുകളുടെ
കര്‍ത്തവ്യം
എന്തൊക്കെയാണ്; ഇതിനായി
എല്ലാ മാസവും ജില്ലാ
മെഡിക്കല്‍ ബോര്‍ഡ്
കൂടാറുണ്ടോ
എന്നറിയിക്കാമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ഡി)
എത്ര
ശതമാനം
അംഗവൈകല്യമുള്ളവര്‍ക്കാണ്
വികലാംഗ ആനുകൂല്യം
കിട്ടുന്നതെന്ന്
വിശദമാക്കുമോ?
ജിയോ
ടാഗിങ്ങ് പദ്ധതി
339.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അംഗന്‍വാടികളുടെ
സ്ഥാന
നിര്‍ണ്ണയത്തിനായുള്ള
'ജിയോ
ടാഗിങ്ങ്'പദ്ധതിയിലൂടെ
നടപ്പിലാക്കാനുദ്ദേശിക്കുന്ന
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
സ്വകാര്യവിവരങ്ങള്‍
ചോരുമെന്ന ജീവനക്കാരുടെ
ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
അംഗന്‍വാടി
ജീവനക്കാരുടെ വേതനം
340.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ഉത്തരവുണ്ടായിട്ടും
അംഗന്‍വാടികളിലെ
ജീവനക്കാര്‍ക്ക്
വര്‍ദ്ധിപ്പിച്ച
നിരക്കിലുള്ള വേതനം
ലഭ്യമാകുന്നില്ല എന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
കാരണം വിശദമാക്കുമോ;
(ബി)
വിഷയം
പരിഹരിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടി
വ്യക്തമാക്കുമോ?
എെസിഡിഎസ് ജീവനക്കാര്‍ക്ക്
അധിക ഒാണറേറിയം
അനുവദിക്കുന്നതിന് നടപടി
341.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അട്ടപ്പാടിയിലെ
എെസിഡിഎസ്
ജീവനക്കാര്‍ക്ക്
അടിസ്ഥാന ശമ്പളത്തിന്റെ
ഇരുപത് ശതമാനം അധിക
ഒാണറേറിയമായി
അനുവദിക്കുന്നത്
സംബന്ധിച്ച സാമൂഹിക
നീതി ഡയറക്ടറേറ്റിലെ
SJD-A1/141/2016-SJD
നമ്പര്‍ ഫയലിന്മേല്
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടുകൊണ്ട്
സാമൂഹ്യ നീതി
വകുപ്പില്‍ നിന്നും
നല്കിയ 299/A2/SJD/17
നമ്പര്‍ കത്തിന്
ഡയറക്ടര്‍ മറുപടി
നല്‍കിയിട്ടുണ്ടോ;എങ്കില്‍
പ്രസ്തുത മറുപടിയുടെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
അട്ടപ്പാടി
മേഖലയിലെ എെസിഡിഎസ്
ജീവനക്കാര്‍ക്ക്
അടിസ്ഥാന ശമ്പളത്തിന്റെ
ഇരുപത് ശതമാനം അധിക
ഒാണറേറിയമായി
അനുവദിയ്ക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കുമോ?
ബാലനീതി
നിയമം
342.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാരിന്റെ
പുതിയ നിയമം (ജെ. ജെ.
ആക്ട്) സംസ്ഥാനത്തെ
അനാഥാലയങ്ങളുടെ
നടത്തിപ്പിന്
പ്രതിസന്ധി
സൃഷ്ടിക്കുമെന്ന്
കരുതുന്നുണ്ടോ;
(ബി)
ഓര്‍ഫനേജ്
കണ്ട്രോള്
ബോര്‍ഡിന്റെ കീഴില്‍
പ്രവര്‍ത്തിക്കുന്ന
എത്ര അനാഥാലയങ്ങളാണ്
സംസ്ഥാനത്തുള്ളത്എന്നറിയിക്കാമോ;
(സി)
ഇതില്‍
എത്ര സ്ഥാപനങ്ങള്‍
പുതിയ
കേന്ദ്രനിയമത്തിന്റെ
പശ്ചാത്തലത്തില്‍
രജിസ്ട്രേഷന്
പുതുക്കുന്നതിന് അപേക്ഷ
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ; എത്ര
സ്ഥാപനങ്ങള്‍ ഇതിനകം
നിര്‍ത്തലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
എത്ര
സ്ഥാപനങ്ങള്‍
നിര്‍ത്തലാക്കുകയാണെന്ന്
കാണിച്ച് ഓര്‍ഫനേജ്
കണ്ട്രോള് ബോര്‍ഡിന്
കത്ത്
നല്‍കിയിട്ടുണ്ട്;
(ഇ)
ഈ പ്രതിസന്ധി
പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വിശദമാക്കുമോ?
പൊതു
ഇടങ്ങള്‍ സ്ത്രീ
സൗഹൃദമാക്കുന്നതിന് നടപടി
343.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
സര്‍ക്കാര്‍
സ്ഥാപനങ്ങളും പൊതു
ഇടങ്ങളും സ്ത്രീ
സൗഹൃദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചു
വരുന്നതെന്ന്
വ്യക്തമാക്കുമോ; ഇതിന്
നേതൃത്വം നല്കുന്ന
സര്‍ക്കാര്‍
സംവിധാനങ്ങള്‍
ഏതൊക്കെയാണ് ; അവയുടെ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
സ്ത്രീകളുടെയും
കുട്ടികളുടെയും ക്ഷേമവും
സുരക്ഷയും
344.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
ഒ. ആര്. കേളു
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സ്ത്രീകളുടെയും
കുട്ടികളുടെയും
ക്ഷേമവും സുരക്ഷയും
ശക്തിപ്പെടുത്തുന്നതിനായി
പുതുതായി രൂപീകരിച്ച
വനിതാ ബാലവികസന വകുപ്പ്
പൂര്‍ണ്ണ തോതില്‍
പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ;
(ബി)
സ്ത്രീ
സുരക്ഷാ നടപടികള്‍
വ്യാപിപ്പിക്കുന്നതിന്റെ
ഭാഗമായി ആവിഷ്ക്കരിച്ച
നിര്‍ഭയ പദ്ധതിയുടെ
നിലവിലെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
വിവിധ
ആവശ്യങ്ങള്‍ക്കായി
വിദൂര നഗരങ്ങളിലും
മറ്റു സ്ഥലങ്ങളിലും
തങ്ങേണ്ടി വരുന്ന
വനിതകള്‍ക്ക് സുരക്ഷിത
താമസ സൗകര്യം
ഒരുക്കുന്നതിനായി
പ്രഖ്യാപിച്ച ഷീ
ലോഡ്ജുകള്‍
സ്ഥാപിതമായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ ?
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കായുള്ള
പദ്ധതികള്‍
345.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍ഡോസള്‍ഫാന്‍
ദുരിതബാധിതര്‍ക്കായി
കാസര്‍ഗോഡ് ജില്ലയില്‍
നടപ്പിലാക്കി വരുന്ന
പദ്ധതികള്‍ക്ക്
കേന്ദ്രസഹായമായി എത്ര
കോടി രൂപ
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ദുരിതബാധിതര്‍ക്ക്
തുടര്‍ ചികിത്സയും
പുനരധിവാസവും
ഒരുക്കാന്‍
കേന്ദ്രസഹായം
ലഭ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ ;
വിശദമാക്കാമോ?
തെരുവു
ബാല്യ വിമുക്ത കേരളം
346.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവു
ബാല്യ വിമുക്ത
കേരളത്തിനായി സംസ്ഥാന
വനിതാ ശിശു വികസന
വകുപ്പ് നടപ്പാക്കുന്ന
പദ്ധതികളുടെ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ബാലവേല
, ബാലഭിക്ഷാടനം എന്നിവ
പൂര്‍ണ്ണമായി
തടയുന്നതിനുള്ള സമഗ്ര
പദ്ധതിയുമായി
ബന്ധപ്പെട്ട്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമാണ് എന്ന്
വിശദമാക്കുമോ?
വിധവകളുടെ
സംരക്ഷണവും പുനരധിവാസവും
347.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിധവകളുടെ എണ്ണം
കൂടിവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിധവകളെ സംബന്ധിച്ച്
എന്തെങ്കിലും കണക്ക്
സര്‍ക്കാരിന്റെ പക്കല്‍
ഉണ്ടോ;
(ബി)
വിധവകളുടെ
എണ്ണം
കൂടുന്നതിനെപ്പറ്റിയും
വിധവകളായ
സ്ത്രീകള്‍ക്ക്
സംരക്ഷണവും ജീവനാംശവും
നൽകി അവരുടെ കുടുംബം
സംരക്ഷിക്കേണ്ടതിനെപ്പറ്റിയും
പഠനം നടത്തുവാൻ ഒരു
കമ്മീഷനെ വയ്കാന്‍
നടപടി സ്വീകരിയ്ക്കുമോ;
വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
വിധവകളുടെ
കുടുംബങ്ങളെ BPL
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിയ്ക്കുമോ?
ബാലസാന്ത്വനം
പദ്ധതി
348.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലസാന്ത്വനം
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ബാലസാന്ത്വനം
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
ബാലസാന്ത്വനം
പദ്ധതിയിലേക്ക്
ആവശ്യമായ ഫണ്ട്
സ്വരൂപിക്കാന്‍
നിലവിലുള്ള
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവിലുള്ള
മാര്‍ഗ്ഗങ്ങള്‍
വിപുലീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?