ഇ-പോസ്
മെഷീനുകൾ
349.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളില്‍ ഇ-പോസ്
മെഷീനുകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതു
കമ്പനിക്കാണ് ഇതിന്റെ
കരാര്‍ നല്‍കിയത്;
(ബി)
പ്രസ്തുത
കമ്പനിയുടെ പ്രവൃത്തി
പരിചയം വ്യക്തമാക്കുമോ;
(സി)
കമ്പനിക്ക്
കരാര്‍ നല്‍കിയതിന്റെ
മാനദണ്ഡങ്ങൾ
വിശദമാക്കുമോ?
ഓഖി
ദുരന്തത്തെത്തുടര്‍ന്ന്
റേഷന്‍കാര്‍ഡ് ഉപയോഗശൂന്യമായത്
350.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തെത്തുടര്‍ന്ന്
വീടുകളില്‍ വെള്ളം
കയറിയതിനാല്‍ ചെല്ലാനം
പഞ്ചായത്തിലെ പല
വീടുകളുടെയും
റേഷന്‍കാര്‍ഡ്
ഉപയോഗശൂന്യമായ കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇത്തരം
കുടുംബങ്ങള്‍ക്ക് പകരം
പുതിയ റേഷന്‍കാര്‍ഡ്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
റേഷന്‍കാര്‍ഡിന്റെ
അഭാവത്തില്‍
ദുരിതബാധിതര്‍ക്ക്
പ്രഖ്യാപിച്ച
സൗജന്യറേഷന്
ലഭിക്കാത്ത അവസ്ഥ
ഉണ്ടായിട്ടുണ്ടോ;
വിശദമാക്കുമോ?
നാലു
ചക്ര വാഹനമുണ്ടായിരുന്ന
ഉപഭോക്താക്കള്‍ക്ക് ബി.പി.എല്‍
ആനുകൂല്യം നിഷേധിക്കുന്ന നടപടി
351.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാലു
ചക്ര വാഹനമുണ്ടായിരുന്ന
ഉപഭോക്താക്കള്‍ അവരുടെ
വാഹനം കൈമാറ്റം
ചെയ്തിട്ടുള്ള
സാഹചര്യത്തിലും
ആര്.ടി.ഒ. രേഖകളില്‍
പേരു നില
നില്ക്കുന്നതിനാല്
വാഹനം വാങ്ങിയ ആള്
രജിസ്റ്റര്‍ ചെയ്ത
ആര്. ടി. ഒ ഓഫീസില്‍
നിന്നും രേഖകള്‍ വാങ്ങി
ഹാജരാക്കിയാല്‍ മാത്രമേ
റേഷന്‍ സബ്സിഡിയ്ക്കു
അര്ഹാരാവൂ എന്നുള്ളത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ബി)
വാഹനത്തിന്റെ
നിലവിലുള്ള
ഉടമയെക്കുറിച്ചുള്ള
വിവരങ്ങള്‍ വളരെ
എളുപ്പത്തില്‍
ലഭ്യമാകാമെന്നിരിക്കെ
അത്തരം വിവരങ്ങളുടെ
അടിസ്ഥാനത്തില്‍ റേഷന്‍
അനര്‍ഹരെ
ഒഴിവാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
റേഷൻ
കാർഡ് മുൻഗണന ലിസ്റ്റ്
352.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണനാ
ലിസ്റ്റില്‍ അനര്‍ഹമായി
ളള്പ്പെട്ട റേഷന്‍
കാര്‍ഡ് ഉടമകളെ
ഒഴിവാക്കുന്നതിനും
ഹിയറിംഗ് നടത്തി
അര്‍ഹരാണെന്ന് ബോധ്യം
വന്നിട്ടുള്ള കാര്‍ഡ്
ഉടമകളെ മുന്‍ഗണനാ
ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
പ്രസ്തുത
ലിസ്റ്റില്‍ നിന്നും
എത്ര സര്‍ക്കാര്‍
ജീവനക്കാരെ
അര്‍ഹരല്ലെന്ന് കണ്ട്
ഒഴിവാക്കിയിട്ടുണ്ട്;
(സി)
പ്രസ്തുത
ലിസ്റ്റ്
കുറ്റമറ്റതാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണ്;
വിശദീകരിക്കാമോ?
റേഷൻ
കാര്‍ഡ്
353.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിൽ
പുതിയതായി എത്ര റേഷൻ
കാര്‍ഡുകളാണ്
അനുവദിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
അപേക്ഷ
നൽകിയിട്ടും ഇനിയും
റേഷൻ കാര്‍ഡ്
ലഭിക്കാനുളളവര്‍
എത്രയെന്ന് വിവരം
ലഭ്യമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡ്
354.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡിനുള്ള
അപേക്ഷകള്‍
സ്വീകരിക്കാത്തതും
വിതരണം ചെയ്യാത്തതും
മൂലം ഉപഭോക്താക്കള്‍
നേരിടുന്ന പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതിയ
റേഷന്‍ കാര്‍ഡിനുള്ള
അപേക്ഷ എപ്പോള്‍ മുതല്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
എ.പി.എൽ / ബി.പി.എൽ
റേഷന്‍കാര്‍ഡിൽ
കടന്നുകൂടിയിട്ടുള്ള
അപാകതകളും തെറ്റുകളും
എപ്പോൾ പരിഹരിച്ച്
നല്കാന് കഴിയും;
നിലവില്‍ എന്തൊക്കെ
നടപടികളാണ് ഇതിനായി
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(ഡി)
തിരൂര്‍
താലൂക്കിൽ
പൊതുവിതരണത്തിന്
പൊതുവായ ഒരു ഗോഡൗണ്‍
കണ്ടെത്തിയിട്ടുണ്ടോ?
പുതിയ
റേഷന്‍ കാര്‍ഡിന്റെ വിതരണം
355.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡിന്റെ
വിതരണം എന്ന് മുതല്‍
ആരംഭിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരള
സര്‍ക്കാര്‍ നടത്തുന്ന
എഞ്ചിനീയറിംഗ് പ്രവേശന
പരീക്ഷയില്‍
പങ്കെടുക്കുന്നതിനു
റേഷന്‍ കാര്‍ഡില്‍ പേര്
ഉണ്ടായിരിക്കണമെന്ന്
നിബന്ധനയുണ്ടോ;
എങ്കില്‍ റേഷന്‍
കാര്‍ഡില്‍ പേര്
ഉള്‍പെട്ടിട്ടില്ലാത്ത
വിദ്യാര്‍ത്ഥികളെ
സഹായിക്കുന്നതിനായി
എന്തെങ്കിലും ബദല്‍
മാര്‍ഗ്ഗങ്ങള്‍
പരിഗണനയിലുണ്ടോ;
എങ്കില്‍ അവ
എന്തെല്ലാം?
പുതിയ
റേഷന്‍ കാര്‍ഡുകളുടെ വിതരണം
356.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുക്കിയ റേഷന്‍
കാര്‍ഡുകളുടെ വിതരണം
പൂര്‍ത്തിയായിട്ടുണ്ടോ;
(ബി)
പുതുക്കിയ
കാര്‍ഡില്‍ പേര്
ചേര്‍ക്കുന്നതിനും
കാര്‍ഡുകള്‍ വിഭജിച്ചു
നല്‍കുന്നതിനും
ഇപ്പോള്‍
സാധിക്കുന്നില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അവ
എന്നത്തേയ്ക്ക്
ആരംഭിക്കുവാന്‍
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
റേഷന്‍
വിതരണം
357.
ശ്രീ.അടൂര്‍
പ്രകാശ്
,,
ഐ.സി.ബാലകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടക്കാര് ഒരു മാസം
കുറഞ്ഞത് 75 ക്വിന്റല്‍
റേഷന്‍ വിതരണം
ചെയ്താല്‍ മാത്രമെ
16,000 രൂപ പ്രതിമാസം
വേതനം നല്‍കൂയെന്ന്
തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഭൂരിപക്ഷം
റേഷന്‍ കടകളിലും 75
ക്വിന്റല്‍ റേഷന്‍
സാധനങ്ങള്‍ പ്രതിമാസം
വിതരണം ചെയ്യുന്നില്ല
എന്നതിനാല്‍ ഇതില്‍
എന്തെങ്കിലും ഇളവ്
അനുവദിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
റേഷന്‍
വിതരണത്തില്‍ പരക്കെ
കാണപ്പെടുന്ന
ക്രമക്കേടുകള്‍ക്കും
തട്ടിപ്പിനും അറുതി
വരുത്തുവാന്‍ ഇ-പോസ്
സംവിധാനം ഫലവത്തായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
കാര്‍ഡ്
ഉടമയ്ക്കോ, കാര്‍ഡില്‍
പേരുള്ള
വ്യക്തികള്‍ക്കോ
മാത്രമേ ഇ-പോസ്
സംവിധാനത്തില്‍ റേഷന്‍
വാങ്ങുവാന്‍ കഴിയൂ
എന്നതിനാല്‍
പ്രായമായവരും
രോഗികളായവരും മാത്രം
താമസിക്കുന്ന
വീടുകളില്‍ റേഷന്‍
ലഭിക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
റേഷന്‍
കടകളിൽ ആധാര്‍ കാര്‍ഡിന്റെ
പകര്‍പ്പുകള്‍ ലഭ്യമാക്കൽ
358.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡിലുള്ള
അംഗങ്ങള്‍ എല്ലാവരും
അവരവരുടെ ആധാര്‍
കാര്‍ഡിന്റെ
പകര്‍പ്പുകള്‍ റേഷന്‍
കടകളില്‍
സമര്‍പ്പിച്ചാല്‍
മാത്രമേ റേഷന്‍ വിതരണം
നടത്തുകയുള്ളു എന്ന
സിവില്‍ സപ്ലൈസ്
വകുപ്പിന്റെ ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ആധാര്‍
എടുക്കാത്തവര്‍ക്ക്
പ്രസ്തുത നടപടി മൂലം
റേഷന്‍
ലഭിക്കുന്നതിലുണ്ടായിട്ടുള്ള
തടസ്സം
ഒഴിവാക്കുന്നതിനായി
നടപടി സ്വീകരിക്കുമോ?
റേഷന്‍
കടകള്‍ അനുവദിക്കുന്നതിന്
സംവരണം
359.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകള്‍
അനുവദിക്കുന്നതിന്
സംവരണം പാലിക്കാറുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
മൊത്തം
റേഷന്‍ കടകളില്‍,
പട്ടിക വിഭാഗത്തിനും
വനിതകള്‍ക്കും
അംഗപരിമിതര്‍ക്കുമായി
എത്ര ശതമാനം വീതം
സംവരണം ചെയ്തിട്ടുണ്ട്
എന്നറിയിക്കുമോ;
(സി)
റേഷന്‍
കടകള്‍
അനുവദിക്കുന്നതില്‍
അഴിമതി നടക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തു നടപടി
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
റേഷന്‍
കാര്‍ഡ് വിതരണം
360.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍ കാര്‍ഡ്
വിതരണം
പൂര്‍ത്തീകരിച്ചോ; ആയത്
ഇനി ഏതെങ്കിലും
ജില്ലകളില്‍
പൂര്‍ത്തീകരിക്കാനുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സംസ്ഥാനത്ത്
റേഷന്‍ കാര്‍ഡ്
ഇല്ലാത്ത നിരവധി
ആളുകളുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇവര്‍ക്ക് എന്ന് മുതല്‍
അപേക്ഷ കൊടുക്കുവാന്‍
കഴിയുമെന്നും പേര്
വിട്ടുപോയവര്‍ക്ക്
എന്ന് മുതല്‍ അപേക്ഷ
സമര്‍പ്പിക്കാന്‍
കഴിയുമെന്നും
വിശദമാക്കുമോ;
(സി)
റേഷന്‍
കാര്‍ഡ് ഇല്ലാത്തത്
കാരണം പൊതുജനങ്ങള്‍ക്ക്
നിരവധി ആനുകൂല്യങ്ങള്‍
നിഷേധിക്കപ്പെടുന്ന
സ്ഥിതിയുള്ളതിനാല്‍
ആയത് പരിഹരിക്കാന്‍
സര്‍ക്കാര്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
റേഷന്‍
കാര്‍ഡ് ലഭിക്കാൻ കാലതാമസം
361.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെട്ടിടങ്ങള്‍ക്ക്
നമ്പര്‍ ലഭിക്കാന്‍
വൈകുന്നതുകാരണം റേഷന്‍
കാര്‍ഡ് ലഭിക്കാന്‍
കാലതാമസം നേരിട്ട്
നിരവധിപേര്‍
ബുദ്ധിമുട്ട്
അനുഭവിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വൈദ്യുതി
കണക്ഷന് (സമ്പൂര്‍ണ്ണ
വൈദ്യുതീകരണം)
താല്‍ക്കാലിക നമ്പര്‍
നൽകി കണക്ഷന്
നല്കാന് സ്വീകരിച്ച
നടപടി ,റേഷന്‍കാര്‍ഡ്
നല്‍കുന്നതിനും
ബാധകമാക്കുന്ന കാര്യം
പരിഗണിക്കുമോ; ഇതു
സംബന്ധിച്ച്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
റേഷന്‍
സംവിധാനം കുറ്റമറ്റതാക്കല്‍
362.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സംവിധാനം
കുറ്റമറ്റതാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്നറിയിക്കാമോ;
(ബി)
ഇ-പോസ്
സംവിധാനം ഏതെല്ലാം
ജില്ലകളിലാണ് ഇപ്പോള്‍
നടപ്പിലാക്കിയിട്ടുള്ളത്;
(സി)
സംസ്ഥാനത്തെ
എല്ലാ റേഷന്‍
ഷോപ്പുകളിലും ഇ- പോസ്
സംവിധാനം ഒരുക്കുന്ന
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാര്‍ഡുകള്‍
363.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡുകള്‍ക്കായി
ഫോട്ടോ എടുക്കുന്ന
സന്ദര്‍ഭത്തില്‍
സ്ഥലത്തില്ലാത്തതുള്പ്പെടെയുള്ള
കാരണങ്ങളാല്‍ ഫോട്ടോ
എടുക്കാന്‍ സാധിക്കാതെ
വന്നതിനാല്‍ പുതിയ
റേഷന്‍ കാര്‍ഡ്
ലഭിക്കാത്തവര്‍ക്ക്
ആയത് ലഭ്യമാക്കാന്‍
എന്ത് നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
(ബി)
റേഷന്‍കാര്‍ഡുകളില്‍
കടന്നുകൂടിയ തെറ്റുകള്‍
തിരുത്താന്‍ നിലവില്‍
അവസരമുണ്ടോ;
ഇല്ലെങ്കില്‍ നടപടി
സ്വീകരിക്കുമോ;
(സി)
പുതിയ
റേഷന്‍ കാര്‍ഡിനായുള്ള
അപേക്ഷ
സ്വീകരിക്കുന്നത്
പുനരാരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാലതാമസം
വരുന്നതിനുള്ള കാരണം
വിശദമാക്കാമോ?
റേഷന്‍
കാര്‍ഡുകള്‍ പുതുക്കലും പരാതി
പരിഹരിക്കലും
364.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2015- ന് ശേഷം
പുതിയതായി
റേഷന്‍കാര്‍ഡ്
നല്‍കുന്നതിനോ,
കാര്‍ഡില്‍ പേര്
നീക്കം ചെയ്യുന്നതിനോ,
കൂട്ടിചേര്‍ക്കുന്നതിനോ
കഴിയാത്തതുമുലം
ജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ?
(ബി)
റേഷന്‍
കാര്‍ഡ്
പുതുക്കുന്നതിലും
പരാതികള്‍
പരിഹരിക്കുന്നതിലും
ദീര്‍ഘനാളായി തുടരുന്ന
അനിശ്ചിതത്വം
അവസാനിപ്പിക്കുന്നതിന്
പൊതു അദാലത്തു
സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
(സി)
പുതിയ
കാര്‍ഡ്
എടുക്കുന്നതിനും
നിലവിലുള്ളതിലെ
അപാകതകള്‍ പരിഹരിച്ചു
നൽകുന്നതിനും അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോ?
മണ്ണെണ്ണ
വിഹിതം വര്‍ദ്ധിപ്പിക്കാന്‍
നടപടി
365.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രത്തില്‍
നിന്നും സംസ്ഥാനത്തിന്
ലഭിയ്ക്കുന്ന മണ്ണെണ്ണ
വിഹിതം ഇപ്പോള്‍
എത്രയാണെന്ന്
അറിയിക്കുമോ; ഇത്
പര്യാപ്തമാണോ എന്ന്
വ്യക്തമാക്കുമോ;
(ബി)
പര്യാപ്തമല്ലെങ്കില്‍,
സംസ്ഥാനത്തിനുള്ള
മണ്ണെണ്ണ വിഹിതം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മുന്‍ഗണനാ
റേഷന്‍ കാര്‍ഡ്
366.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍
ജീവനക്കാര്‍
അനധികൃതമായി മുന്‍ഗണനാ
റേഷന്‍ കാര്‍ഡ് കൈവശം
വച്ചതായി
കണ്ടെത്തിയിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തില്‍ ഇവരെ
മുന്‍ഗണനാ വിഭാഗത്തില്‍
നിന്ന്
മാറ്റുന്നതിനുള്ള നടപടി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
367.
ചോദ്യം
ഒഴിവാക്കി .
ബയോമെട്രിക്
സംവിധാനം
368.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ബയോമെട്രിക്
സംവിധാനത്തിലൂടെ റേഷന്‍
വിതരണം
നടത്താനുദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ബയോമെട്രിക്
സംവിധാനം
നടപ്പാക്കുന്നതിന്
ഇ-പോസ് മെഷീന്
സ്ഥാപിക്കുന്നത്
മാര്‍ച്ച് 31ന് മുമ്പ്
പൂര്‍ത്തിയാക്കി
ഏപ്രില്‍ 1 മുതല്‍ ഈ
സംവിധാനത്തിലൂടെ റേഷന്‍
വിതരണം നടത്താന്‍
സാധിക്കുമോ എന്ന്
വ്യക്തമാക്കാമോ?
താല്‍ക്കാലിക
ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന
റേഷന്‍ കടകള്‍
369.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
താല്‍ക്കാലിക
ലൈസന്‍സില്‍
പ്രവര്‍ത്തിക്കുന്ന
റേഷന്‍ കടകളുടെ
പ്രവര്‍ത്തനമവസാനിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എത്ര
റേഷന്‍ കടകള്‍
താല്കാലിക ലൈസന്‍സില്‍
പ്രവര്‍ത്തിക്കുന്നുണ്ട്;വിശദാംശങ്ങള്‍
നല്‍കുമോ; ഇവയുടെ
താല്‍ക്കാലിക ലൈസന്‍സ്
പുതുക്കിനല്‍കേണ്ടതില്ലെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
തീരുമാനം ഏറ്റവും അധികം
ബാധിക്കുക സ്ത്രീകളെയും
ദുര്ബ്ബലവിഭാഗത്തില്പ്പെട്ട
കാര്‍ഡ്
ഉടമകളെയുമാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
നിലവിലുള്ള
കടകള്‍ പൂട്ടുന്നതോടെ
റേഷന്‍ വാങ്ങുന്നതിനായി
ഇവര്‍ ദൂരെയുള്ള കടകള്‍
തേടി പോകേണ്ട സാഹചര്യം
ഉണ്ടാകുമോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കോട്ടക്കലിലെ
രാങ്ങാട്ടൂരില്‍ റേഷന്‍ ഷോപ്പ്
370.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
മണ്ഡലത്തിലെ
രാങ്ങാട്ടൂര്‍ എന്ന
സ്ഥലത്ത് റേഷന്‍ ഷോപ്പ്
അനുവദിക്കുവാന്‍
സിവില്‍ സപ്ലൈസ്
വകുപ്പ് പഠനം
നടത്തിയിട്ടുണ്ടോ; ഇത്
സംബന്ധിച്ച് വകുപ്പ്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരില്‍
നിലവിലുള്ള ഫയലില്‍
എന്തൊക്കെ നടപടികളാണ്
ഇനി
പൂര്ത്തിയാക്കേണ്ടതെന്നറിയിക്കുമോ;
(സി)
റേഷന്‍
കാര്‍ഡ് വിതരണം
പൂര്‍ത്തിയാക്കുന്ന
മുറയ്ക്ക്
രാങ്ങാട്ടൂര്‍ റേഷന്‍
ഷോപ്പ് അനുവദിക്കാമെന്ന
വകുപ്പിന്റെ തീരുമാനം
നടപ്പിലായിട്ടുണ്ടോയെന്നറിയിക്കുമോ
;
(ഡി)
രാങ്ങാട്ടൂര്‍
റേഷന്‍ ഷോപ്പ്
അനുവദിച്ചുകൊണ്ടുള്ള
ഉത്തരവ്
പുറപ്പെടുവിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ എന്ന്
വ്യക്തമാക്കുമോ?
റേഷന്‍കടകള്‍
അനുവദിക്കുന്നതില്‍ സംവരണതത്വം
371.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റേഷന്‍കടകള്‍
അനുവദിക്കുന്നതില്‍
സംവരണതത്വം
പാലിക്കുന്നില്ല എന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതുമായി ബന്ധപ്പെട്ട്
എന്തെങ്കിലും പരിശോധന
നടത്തിയിട്ടുണ്ടോ;
(സി)
പരിശോധന
നടത്തിയിട്ടുണ്ടെങ്കില്‍
പരിശോധനാ
റിപ്പോര്‍ട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ?
റേഷന്‍കാര്‍ഡ്-
മുന്‍ഗണനാ ലിസ്റ്റ്
372.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍കാര്‍ഡുകളിലെ
മുന്‍ഗണനാ ലിസ്റ്റില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
നാലു
ചക്രവാഹനം ഉണ്ട്
എന്നതിന്റെ പേരില്‍
വികലാംഗര്‍ മുന്‍ഗണനാ
ലിസ്റ്റില്‍ നിന്നും
ഒഴിവാക്കപ്പെടുമോ;
(സി)
ഉപജീവനമാര്‍ഗ്ഗത്തിന്
നാലുചക്രവാഹനം
ഉപയോഗിക്കുന്നവരെ
മുന്‍ഗണനാ ലിസ്റ്റില്‍
നിന്നും ഒഴിവാക്കുമോ;
(ഡി)
വികലാംഗര്‍ക്കും
ഉപജീവനമാര്‍ഗ്ഗത്തിന്
വാഹനം
ഉപയോഗിക്കുന്നവര്‍ക്കും
ഇളവ് ലഭ്യമാക്കുന്ന
കാര്യം പരിഗണിക്കുമോ?
റേഷൻകാര്‍ഡുകളിലെ
അപാകതകള്‍
373.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷൻകാര്‍ഡുകളിലെ
ബി.പി.എൽ./എ.പി.എൽ.
അപാകത പരിഹരിക്കാൻ
നാളിതുവരെയും കഴിയാതെ
വന്നതെന്തുകൊണ്ടെന്നും
വ്യാപകമായ രീതിയിൽ
പരാതി
വന്നുകൊണ്ടിരിക്കുന്നത്
സമയബന്ധിതമായി
പരിഹരിക്കാൻ എപ്പോള്‍
നടപടി ഉണ്ടാകുമെന്നും
വ്യക്തമാക്കാമോ;
(ബി)
അനര്‍ഹര്‍
ബി.പി.എൽ വിഭാഗത്തില്‍
ഉള്‍പ്പെട്ടത്
തടയുന്നതിനും
അര്‍ഹതപ്പെട്ടവരെ
ബി.പി.എൽ വിഭാഗത്തില്‍
ഉള്‍പ്പെടുത്തുന്നതിനും
എന്തു
തടസ്സമാണുള്ളതെന്ന്
വ്യക്തമാക്കാമോ?
റേഷന്‍കാര്‍ഡുകള്‍
374.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കണക്കനുസരിച്ച്
സംസ്ഥാനത്ത് മൊത്തം
എത്ര റേഷന്‍
കാര്‍ഡുകളുണ്ട്;
എ.പി.എല്‍, ബി.പി.എല്‍
എന്നിങ്ങനെ തരംതിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഇതില്‍
തെറ്റായ വിവരം നല്കി
ബി.പി.എല്‍ കാര്‍ഡ്
സമ്പാദിച്ചവര്‍ എത്ര;
ഇപ്രകാരം കാര്‍ഡ്
സമ്പാദിച്ചവരില്‍
സര്‍ക്കാര്‍
ജീവനക്കാര്‍,
പെന്‍ഷന്‍കാര്‍,
നാലുചക്രവാഹന ഉടമകള്‍,
1000 ച.അടി
വിസ്തീര്‍ണ്ണമുള്ള
വീടുകളുള്ളവര്‍
എന്നിങ്ങനെ തരംതിരിച്ച്
വ്യക്തമാക്കാമോ;
(സി)
തെറ്റായ
വിവരം നല്കി
ബി.പി.എല്‍ കാര്‍ഡ്
കൈവശം വച്ച എത്ര
റേഷന്‍കാര്‍ഡുകള്‍
സര്‍ക്കാരിന്റെ കര്‍ശന
നിലപാട് മൂലം തിരികെ
നല്കി ആയത് എ.പി.എല്‍
ആക്കി; ഈ ഇനത്തിൽ
സര്‍ക്കാര്‍
ജീവനക്കാര്‍
ഉള്‍പ്പെടെയുള്ളവരുടെ
എണ്ണം തരംതിരിച്ച്
വ്യക്തമാക്കുമോ;
(ഡി)
ഇപ്പോഴും
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍
അംഗീകരിക്കാതെ
മുന്‍ഗണനാ
പട്ടികയിലുള്ള റേഷന്‍
കാര്‍ഡുകള്‍ കൈവശം
വച്ചിട്ടുള്ള
എത്രപേരുണ്ട് എന്നും
എങ്കില്‍ ഇവരെ
മുന്‍ഗണനാ പട്ടികയില്‍
നിന്നും ഒഴിവാക്കാനും
റേഷന്‍കാര്‍ഡ് വിതരണവും
ഉപയോഗവും
കുറ്റമറ്റതാക്കാനും
എന്ത് നടപടികള്‍
അടിയന്തരമായി
സ്വീകരിക്കും എന്ന്
വ്യക്തമാക്കുമോ?
കേന്ദ്ര സര്‍ക്കാരില്‍ നിന്നും
ലഭിയ്ക്കുന്ന ഭക്ഷ്യധാന്യ
റേഷന്‍ വിഹിതം
375.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
നിലവില്‍ കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
ലഭിയ്ക്കുന്ന
ഭക്ഷ്യധാന്യ റേഷന്‍
വിഹിതം എത്രയാണെന്ന്
വ്യക്തമാക്കുമോ;
പ്രസ്തുത കേന്ദ്ര
വിഹിതം വഴി എത്ര
കിലോഗ്രാം ഭക്ഷ്യധാന്യം
ഓരോ കാര്‍ഡ്
ഉടമയ്ക്കും
ലഭിയ്ക്കുമെന്ന്
അറിയിക്കുമോ;
(ബി)
പൊതു
വിഭാഗത്തിലെ കാര്‍ഡ്
ഉടമകള്‍ക്ക് ഇപ്പോള്‍
ലഭിക്കുന്ന അരിവിഹിതം
കുറവാണ് എന്നത്
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
വിഭാഗത്തിന് കൂടുതല്‍
ഭക്ഷ്യ ധാന്യം
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിയ്ക്കുമോ;
(സി)
പൊതു
കമ്പോളത്തില്‍ നിന്നോ
കേന്ദ്രത്തില്‍ നിന്നോ
അരി സംഭരിച്ച് പൊതു
വിഭാഗത്തിലെ കാര്‍ഡ്
ഉടമകള്‍ക്ക് കുറഞ്ഞ
നിരക്കില്‍ വിതരണം
ചെയ്യാന്‍ നടപടികള്‍
സ്വീകരിയ്ക്കുമോ?
ശബരിമല
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്
ലീഗല്‍ മെട്രോളജി പരിശോധന
376.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനവുമായി
ബന്ധപ്പെട്ട്
സന്നിധാനം, പമ്പ,
ഔട്ടര്‍ പമ്പ,
നിലയ്ക്കല്‍ ,എന്നീ
സ്ഥലങ്ങള്‍
കേന്ദ്രീകരിച്ച് ലീഗല്‍
മെട്രോളജി വകുപ്പ്
നടത്തിയ മിന്നല്‍
പരിശോധനയിൽ കള്ളത്തരം
കാണിച്ച എത്ര
സ്ഥാപനങ്ങള്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്,
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഇനത്തില്‍ എത്ര ലക്ഷം
രൂപ പിഴ
ഈടാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ഇങ്ങനെ
കള്ളത്തരം കാണിക്കുന്ന
സ്ഥാപനങ്ങളെ വീണ്ടും
ഇവിടെ കച്ചവടം
ചെയ്യാന്‍
അനുവദിയ്ക്കാത്ത
തരത്തില്‍ ഉത്തരവ്
നല്കാന് നടപടി
എടുക്കുമോ ,
വിശദമാക്കുമോ?
സംസ്ഥാനത്തെ
റേഷന്‍കടകളില്‍ ഇ-പോസ്
യന്ത്രങ്ങള്‍
377.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി. വി. ഇബ്രാഹിം
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യസുരക്ഷാ
നിയമം
നടപ്പാക്കുന്നതിന്റെ
ഭാഗമായി സംസ്ഥാനത്തെ
റേഷന്‍ കടകളില്‍ ഇ-പോസ്
യന്ത്രങ്ങള്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
എന്നു മുതല്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
യന്ത്രങ്ങള്‍
സ്ഥാപിക്കുന്നതോടനുബന്ധിച്ച്
റേഷന്‍കട
നടത്തുന്നവര്‍ക്ക്
പ്രതിഫല പാക്കേജ്
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
ഇ-പോസ്
യന്ത്രങ്ങള്‍
ലഭിക്കുന്നതിന് എത്ര
ക്വിന്റല്‍ ഭക്ഷ്യ
ധാന്യം
വില്‍ക്കണമെന്നാണ്
നിശ്ചയിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
ഇക്കാര്യത്തില്‍
റേഷന്‍കടക്കാരുടെ
ആശങ്കകള്‍
ദൂരീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റേഷന്‍കടകളില്‍
നവീകരണം
378.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പൊതുവിതരണം
ശക്തിപ്പെടുത്താന്‍
റേഷന്‍കടകളില്‍
എന്തെല്ലാം നവീകരണ
പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
റേഷന്‍സാധനങ്ങളുടെ
വിലവിവരപട്ടിക
379.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റേഷന്‍ കടകള്‍ വഴി
വിതരണം ചെയ്യുന്ന
സാധനങ്ങളുടെ വില
വിവരങ്ങള്‍
ഉപഭോക്താവിന്റെ
അറിവിലേക്കായി റേഷന്‍
ഔട്ട് ലെറ്റില്‍
പ്രദര്‍ശിപ്പിക്കാറുണ്ടോ;
(ബി)
ഇപ്രകാരം
പ്രദര്‍ശിപ്പിക്കാത്ത
റേഷന്‍ കടകള്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
നിത്യോപയോഗ
സാധനങ്ങളുടെ വില
380.
ശ്രീ.വി.ഡി.സതീശന്
,,
അനില്‍ അക്കര
,,
അനൂപ് ജേക്കബ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരിയുടെയും
നിത്യോപയോഗ
സാധനങ്ങളുടെയും വില
പൊതു വിപണിയില്‍
ക്രമാതീതമായി
വര്‍ദ്ധിച്ചത്
സാധാരണക്കാരുടെ ജീവിതം
ദുസ്സഹമാക്കിയെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കമ്പോള
ഇടപെടലുകളിലൂടെയും
കരിഞ്ചന്തക്കും
പൂഴ്ത്തി വയ്പിനും
എതിരായി ശക്തമായ
നടപടികള്‍ സ്വീകരിച്ചും
നിയന്ത്രിച്ചിരുന്ന വില
വര്‍ദ്ധനയുടെ തോത്
നിയന്ത്രിക്കുന്നതിന് ഈ
സര്‍ക്കാറിന്
സാധിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇടനിലക്കാരെ
ഒഴിവാക്കി വിവിധ
സംസ്ഥാനങ്ങളില്‍
നിന്നും അരി നേരിട്ട്
സംഭരിക്കുവാന്‍
സ്വീകരിച്ച നടപടി
പരാജയപ്പെടുവാനുണ്ടായ
കാരണമെന്തെന്ന്
വിശദമാക്കാമോ;
(ഡി)
സബ്സിഡിയിനമായ
ജയ അരി, കുറുവ അരി
എന്നിവയുടെ വില സപ്ലൈകോ
വര്‍ദ്ധിപ്പിച്ചത് പൊതു
കമ്പോളത്തില്‍ അരി വില
ക്രമാതീതമായി
വര്‍ദ്ധിക്കുവാന്‍
ഇടയാക്കിയെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
അരിയുടെയും
പച്ചക്കറിയുടെയും
നിത്യോപയോഗ
സാധനങ്ങളുടെയും വില
വര്‍ദ്ധനവ് പിടിച്ച്
നിര്‍ത്തി
സാധാരണക്കാര്‍ക്ക്
ആശ്വാസമെത്തിക്കുവാന്‍
ക്രിയാത്മകമായ
നടപടികള്‍
ഉണ്ടാകുമോയെന്ന്
വെളിപ്പെടുത്താമോ?
വിലക്കയറ്റം
തടയാന്‍ നടപടി
381.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വിലക്കയറ്റം തടഞ്ഞു
നിര്‍ത്തുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്; ഇതിനായി
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;
വിശദവിവരം നല്‍കാമോ;
(ബി)
ഓണക്കാല
വില്പന
കേന്ദ്രങ്ങള്‍ക്കായി
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;
ഇതില്‍ എത്ര കോടി
രൂപയുടെ സബ്സിഡിയാണ്
നല്‍കിയിട്ടുള്ളത്;
വിശദവിവരം നല്‍കാമോ?
ഹോട്ടലുകളിലെ
ഭക്ഷണത്തിന് അമിത വില
ഇൗടാക്കല്‍
382.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.മുരളീധരന്
,,
എ.പി. അനില്‍ കുമാര്‍
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങളുടെ
വിലയിലുണ്ടായ
വര്‍ദ്ധനവിന്റെയും
ജി.എസ്.ടി. യുടെയും
പേരില്‍ സംസ്ഥാനത്ത്
ഹോട്ടലുകള്‍ ഭക്ഷണ
സാധനങ്ങള്‍ക്ക് അമിത
വില ഇൗടാക്കുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
അമിത
വില ഇൗടാക്കിയതിന്റെ
പേരില്‍ 1977 ലെ കേരള
ഫുഡ് സ്റ്റഫ്സ്
(ഡിസ്പ്ലേ ഓഫ് പ്രെെസസ്
ബെെ കാറ്ററിംഗ്
എസ്റ്റാബ്ലിഷ്മെന്റ്)
ഉത്തരവ് പ്രകാരം അമിത
വില ഇൗടാക്കിയതിന്
ഏതെങ്കിലും
സ്ഥാപനത്തിന്റെ പേരില്‍
2017 ഡിസംബറില്‍ നടപടി
സ്വീകരിച്ചിരുന്നോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
അമിതവില
ഇൗടാക്കുന്നത്
തടയുന്നതിനായി കേരള
ഹോട്ടലുകള്‍ ഭക്ഷണ വില
ക്രമീകരണ ബില്‍ സഭയില്‍
അവതരിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നെല്ലിക്കുഴി പഞ്ചായത്തിൽ പുതിയ
മാവേലി സ്റ്റോര്‍
383.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
നെല്ലിക്കുഴി
പഞ്ചായത്തിലെ
ചെറുവട്ടത്തില്‍ പുതിയ
മാവേലി സ്റ്റോര്‍
തുടങ്ങുന്നതിനുളള
പ്രൊപ്പോസല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(സി)
50000-ല്‍
അധികം ജനസംഖ്യയുള്ള
നെല്ലിക്കുഴി
പഞ്ചായത്തില്‍
ചെറുവട്ടൂരില്‍ പുതിയ
മാവേലി സ്റ്റോര്‍
തുടങ്ങുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ?
പുതിയ
മാവേലി സൂപ്പര്‍
മാര്‍ക്കറ്റുകള്‍
384.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍, മാവേലി
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
പുതിയതായി
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍,
എവിടെയൊക്കെയാണ്
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
നിര്‍മ്മിക്കുന്നതെന്ന്
പറയാമോ;
(സി)
സൂപ്പര്‍
മാര്‍ക്കറ്റുകള്‍ എന്നു
മുതല്‍ പ്രവര്‍ത്തനം
ആരംഭിക്കുമെന്ന്
അറിയിക്കാമോ?
പുതിയ
മാവേലി സ്റ്റോര്‍
385.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തിലെ
മാറിക എന്ന സ്ഥലത്ത്
അനുവദിച്ച പുതിയ മാവേലി
സ്റ്റോര്‍ നാളിതുവരെ
പ്രവര്‍ത്തനം
ആരംഭിച്ചിട്ടില്ലെന്നുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അതിന്റെ കാരണം
എന്താണെന്നും മാവേലി
സ്റ്റോര്‍ എപ്പോള്‍
പ്രവര്‍ത്തനം
ആരംഭിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
മലപ്പുറം
ജില്ലയില്‍ പുതുതായി മാവേലി
സ്റ്റോറുകള്‍
386.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ ഒതുക്കുങ്ങൽ
ഗ്രാമപഞ്ചായത്തില്‍
പുതിയ ഒരു മാവേലി
സ്റ്റോര്‍
തുടങ്ങുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പുതുതായി
മാവേലി സ്റ്റോറുകള്‍
അനുവദിക്കുന്നതിന്
സ്വീകരിച്ചു പോരുന്ന
നിലവിലെ വ്യവസ്ഥകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
കുഴുപ്പിള്ളി
സര്‍വീസ് സഹകരണ ബാങ്കില്‍
മാവേലി സ്റ്റോര്‍
387.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുഴുപ്പിള്ളി
സര്‍വീസ് സഹകരണ
ബാങ്കില്‍ മാവേലി
സ്റ്റോര്‍
അനുവദിച്ചുകിട്ടുന്നതിനായി
നിവേദനം ലഭിച്ചിരുന്നോ;
(ബി)
മാവേലി
സ്റ്റോറിന് ആവശ്യമായ
സ്ഥലം സൗജന്യമായി
ലഭ്യമാക്കാമെന്ന്
ബാങ്ക്
അറിയിച്ചിരുന്നുവോ;
(സി)
ഇക്കാര്യത്തില്‍
സ്വീകരിച്ച തുടര്‍നടപടി
വിശദമാക്കാമോ?
നെല്ല്
സംഭരിച്ച വകയില്‍ നല്‍കാനുള്ള
കുടിശ്ശിക തുക
388.
ശ്രീ.അനൂപ്
ജേക്കബ്
,,
വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെകോ
കര്‍ഷകരില്‍ നിന്നും
നെല്ല്
സംഭരിച്ചയിനത്തില്‍
നല്‍കാനുള്ള കുടിശ്ശിക
തുക നല്‍കാത്തത് മൂലം
നെല്ല് സംഭരണം
പരാജയപ്പെട്ടിരുന്നോ;വ്യക്തമാക്കാമോ;
(ബി)
നെല്ല്
സംഭരിച്ച വകയില്‍
കര്‍ഷകര്‍ക്ക്
ലഭിക്കാനുള്ള കുടിശ്ശിക
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
കിലോ
ഗ്രാമിന് എത്ര
രൂപയ്ക്കാണ് നെല്ല്
സംഭരണം നടത്തിയത്;
സംഭരണ വില കൂട്ടണമെന്ന
കര്‍ഷകരുടെ ആവശ്യം
പരിഗണിച്ചിട്ടുണ്ടോ;
(ഡി)
സംഭരിച്ച
നെല്ല് കുത്തി
അരിയാക്കുവാന്‍
നല്കുന്ന മില്ലുടമകള്‍
നല്ല അരി മാറ്റി
നിലവാരം കുറഞ്ഞ അരി
നല്കുന്ന പ്രവണത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര
മില്ലുകാര്‍ക്കെതിരെ
ഇക്കാര്യത്തില്‍ നടപടി
സ്വീകരിച്ചു?
389.
ചോദ്യം
ഒഴിവാക്കി .
സിവില്‍
സപ്ലൈസ് വകുപ്പ് വഴി വിതരണം
ചെയ്യുന്ന ഭക്ഷ്യോത്പന്നങ്ങള്‍
390.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് വകുപ്പ് വഴി
എന്തൊക്കെ
ഭക്ഷ്യോത്പന്നങ്ങളാണ്
സബ്സിഡി നിരക്കില്‍
നിലവില്‍ വിതരണം
ചെയ്യുന്നത് എന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ഭക്ഷ്യോത്പന്നത്തിന്റെയും
മാര്‍ക്കറ്റ് വിലയും
സിവില്‍ സപ്ലൈസ്
വകുപ്പിന്റെ വിലയും
വിതരണം ചെയ്യുന്ന അളവും
വ്യക്തമാക്കാമോ;
(സി)
സബ്സിഡി
നിരക്കില്‍ വിതരണം
ചെയ്യുന്ന
ഭക്ഷ്യോത്പന്നങ്ങളുടെ
ഗുണ നിലവാരം
ഉറപ്പാക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നും വ്യക്തമാക്കാമോ?
പൊതുവിതരണ
സംവിധാനം ശക്തിപ്പെടുത്തല്‍
391.
ശ്രീ.എ.എം.
ആരിഫ്
,,
കെ.ഡി. പ്രസേനന്‍
,,
എം. രാജഗോപാലന്‍
,,
സി. കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പൊതുവിതരണ
സംവിധാനം
ശക്തിപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളത്;
(ബി)
പൊതുവിതരണ
രംഗത്തെ ക്രമക്കേടുകള്‍
ഇല്ലാതാക്കുന്നതിന്റെ
ഭാഗമായി സ്പെഷ്യല്‍
സ്ക്വാഡ് രൂപീകരിച്ച്
പരിശോധന
കര്ശനമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഭക്ഷ്യ
ഭദ്രതാ നിയമ പ്രകാരമുളള
റേഷന്‍ വിതരണം
കാര്യക്ഷമമായി
നടപ്പിലാക്കാനും വീഴ്ച
വരുത്തുന്നവര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കാനും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
നല്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
വിതരണ ശൃംഖലയുടെ
കമ്പ്യൂട്ടര്‍വത്ക്കരണം
392.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വിതരണ ശൃംഖലയുടെ
സമ്പൂര്‍ണ്ണ
കമ്പ്യൂട്ടര്‍വത്ക്കരണം
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്റെ
നിലവിലെ അവസ്ഥ
വിശദീകരിക്കുമോ;
(ബി)
സമ്പൂര്‍ണ്ണ
കമ്പ്യൂട്ടര്‍വത്ക്കരണം
2018 മാര്‍ച്ചിന്
മുമ്പ്
പൂര്‍ത്തീകരിച്ചില്ലെങ്കില്‍
അതിനുശേഷമുള്ള
സംസ്ഥാനത്തിന്റെ റേഷന്‍
വിഹിതം തടയപ്പെടാനുള്ള
സാധ്യതയുണ്ടോ; എങ്കില്‍
അടിയന്തരമായി ഇത്
പൂര്‍ത്തീകരിക്കാനുള്ള
നടപടികള്‍ കൈക്കൊള്ളുമോ
എന്ന് വ്യക്തമാക്കാമോ?
മുന്‍ഗണനാ
പട്ടികയില്‍ നിന്ന്
ഒഴിവാക്കപ്പെട്ടവർ
393.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യഭദ്രതാ
നിയമം
നടപ്പിലാക്കിയപ്പോള്‍
അര്‍ഹരായ പലരും റേഷന്‍
മുന്‍ഗണനാ ലിസ്റ്റില്‍
നിന്നും ഒഴിവായ വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മുന്‍ഗണനാ
ലിസ്റ്റില്‍ നിന്നും
ഒഴിവാക്കപ്പെട്ടവരെ
ഉള്‍പ്പെടുത്തുന്നതിന്
ലഭിച്ച അപേക്ഷകളുടെ
വിവരം ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
അപേക്ഷകള്‍
തീര്‍പ്പ് കല്‍പ്പിച്ച്
എത്ര ഗുണഭോക്താക്കളെ
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെടുത്തിയെന്നു
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
നാഫെഡ്
394.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
നാഷണല്‍
അഗ്രികള്‍ച്ചറല്‍
കോ-ഓപ്പറേറ്റീവ്
മാര്‍ക്കറ്റിങ്ങ്
ഫെഡറേഷന്റെ (നാഫെഡ്)
ഭക്ഷ്യധാന്യങ്ങള്‍
വാങ്ങാറുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
ഇതുവരെ എത്ര
ഭക്ഷ്യധാന്യങ്ങള്‍
വാങ്ങിയിട്ടുണ്ടെന്നും
ഏതെല്ലാമാണവയെന്നും
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
വാങ്ങാതിരിക്കാനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
വിലക്കയറ്റം
നിയന്ത്രിക്കാന്‍
രാജ്യത്ത് ഇപ്പോഴുള്ള
മികച്ച സംവിധാനത്തെ
കേരളം
ഉപയോഗപ്പെടുത്തുന്നില്ല
എന്ന ആക്ഷേപം ശരിയാണോ;
ഭക്ഷ്യധാന്യങ്ങള്‍
ആവശ്യമുണ്ടോയെന്ന്
നാഫെഡ് കത്തെഴുതി
ചോദിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
പ്രസ്തുത കത്തിന്റെയും
അതിനയച്ച മറുപടിയുടെയും
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
അന്യ
സംസ്ഥാനങ്ങൾ
ഗോതമ്പിനും പയറു
വര്‍ഗ്ഗങ്ങള്‍ക്കും
നാഫെഡിനെ
ആശ്രയിക്കുമ്പോള്‍
ഉപഭോക്തൃ സംസ്ഥാനമായ
കേരളം ഇതുവരെ ഈ കരുതല്‍
ശേഖരത്തില്‍ നിന്ന്
ഭക്ഷ്യ ധാന്യം
ആവശ്യപ്പെട്ടിട്ടില്ലായെന്ന
ആക്ഷേപത്തിൽ
വസ്തുതയുണ്ടോ;
ഉണ്ടെങ്കിൽ അത്
എന്ത്കൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഇ)
സ്വകാര്യ
മേഖലയോടുള്ള
ആഭിമുഖ്യമാണ്
നാഫെഡിനോടുള്ള
വൈമുഖ്യത്തിനു കാരണം
എന്ന് പറയുന്നതിൽ
വസ്തുതയുണ്ടോ?
പെട്രോള്‍
പമ്പുകള്‍/ഗ്യാസ് ഏജന്‍സികള്‍
എന്നിവയില്‍ പരിശോധന
395.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെട്രോള്‍
പമ്പുകള്‍/ഗ്യാസ്
ഏജന്‍സികള്‍
എന്നിവയില്‍ ഈ സർക്കാർ
അധികാരത്തില്‍ വന്ന
ശേഷം ഏതെങ്കിലും
ഗവണ്മെന്റ് പരിശോധനാ
വിഭാഗം ഉദ്യോഗസ്ഥര്‍
പരിശോധന
നടത്തിയിരുന്നോ;
എങ്കില്‍ എത്ര തവണ വീതം
ഏതെല്ലാം വകുപ്പുകളുടെ
എന്ന് വ്യക്തമാക്കാമോ;
(ബി)
മായം കലര്‍ത്തല്‍,
അളവിലെ കൃത്രിമം,
ഉപഭോക്താവിന്
ലഭ്യമാക്കേണ്ട
സൗകര്യങ്ങള്‍
എന്നവയില്‍ കണ്ടെത്തിയ
കുറ്റകൃത്യങ്ങള്‍
എത്രയെന്നും ഇവയില്‍
എത്ര എണ്ണത്തിന് കുറ്റം
ചുമത്തി നടപടി
ആക്കിഎന്നും കുറ്റം
ചുമത്തപ്പെട്ട എത്ര
ഏജന്‍സികളുടെ ലൈസന്‍സ്
റദ്ദാക്കുകയോ
താല്‍ക്കാലികമായി
അടച്ച് പൂട്ടുകയോ
ചെയ്തിട്ടുണ്ട്എന്നും
വ്യക്തമാക്കാമോ;
(സി)
തിരുവനന്തപുരത്ത്
സെക്രട്ടേറിയറ്റിന്
സമീപം പമ്പില്‍ നിന്ന്
പെട്രോളിന് പകരം
പച്ചവെള്ളം നല്കിയ
സംഭവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതില്‍
എന്തെല്ലാം നടപടികള്‍
ഏതൊക്കെ വകുപ്പുകള്‍
സ്വീകരിച്ചു;
വിശദമാക്കുമോ?
വർക്കലയിൽ
ലീഗല്‍ മെട്രോളജി ഇന്സ്പെകറുടെ
ഓഫീസ്
396.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
വിനോദസഞ്ചാര
കേന്ദ്രമെന്ന പരിഗണനയിൽ
വര്‍ക്കല താലൂക്കില്‍
ലീഗല്‍ മെട്രോളജി
ഇന്സ്പെകറുടെ ഒരു
ഓഫീസ്
അനുവദിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ?
കൊണ്ടോട്ടി
താലൂക്കില്‍ ലീഗല്‍ മെട്രോളജി
ഓഫീസ്
397.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തിലെ
എല്ലാ താലൂക്കുകളിലും
ലീഗല്‍ മെട്രോളജി
ഓഫീസുകള്‍ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ ഇവ
ഇല്ലാത്ത താലൂക്കുകള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ലീഗല്‍
മെട്രോളജി ഓഫീസ്
നിലവിലില്ലാത്ത
താലൂക്കുകളില്‍ ഇവ
തുടങ്ങുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന് വേണ്ടി
സ്വീകരിച്ച
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(സി)
കൊണ്ടോട്ടി
താലൂക്കില്‍ ലീഗല്‍
മെട്രോളജി ഓഫീസ്
ആരംഭിക്കാനുള്ള
എന്തെങ്കിലും
നടപടിക്രമങ്ങള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കായംകുളത്ത്
ലീഗല്‍ മെട്രോളജി സബ് സെന്റര്‍
398.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
മിനി സിവില്‍
സ്റ്റേഷന്
കേന്ദ്രീകരിച്ച്
പ്രവര്‍ത്തിക്കുന്ന
ജോയിന്റ്
ആര്.ടി.ഒ.യുടെ ഓഫീസിന്
അനുബന്ധമായി ടി
മണ്ഡലത്തിലെ
ഓട്ടോറിക്ഷാ
തൊഴിലാളികള്‍ക്ക്
മീറ്റര്‍
പതിപ്പിക്കുന്നതിനായി
മാസത്തില്‍ രണ്ട്
തവണയെങ്കിലും ലീഗല്‍
മെട്രോളജി സബ്
സെന്റര്‍ അനുവദിച്ച്
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ?