പാലക്കാട്
ജില്ലയില്‍'സില്‍ട്ട്' നീക്കം
ചെയ്ത് കനാലുകള്‍
വൃത്തിയാക്കല്‍
2706.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ഒന്‍പത്
ഡാമുകള്‍ക്കായി
300കി.മി ലേറെ
കനാലുകള്‍ തൊഴിലുറപ്പു
പദ്ധതിപ്രകാരം
'സില്‍ട്ട്' നീക്കം
ചെയ്ത്
വൃത്തിയാക്കിയിരുന്നതും
ഇപ്പോൾ ആയത്
തൊഴിലുറപ്പു
പദ്ധതിയിലൂടെ
വൃത്തിയാക്കുവാന്‍
കഴിയാത്ത സാഹചര്യം
ഉള്ളതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ജലസേചന
വകുപ്പ് മുഖേന
കനാലുകള്‍
വൃത്തിയാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
അണക്കെട്ടുകളുടെ
സുരക്ഷ
2707.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണക്കെട്ടുകളുടെ
സുരക്ഷ
ഉറപ്പാക്കുന്നതിന്റെ
ഭാഗമായി നെന്മാറ
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം ഡാമുകളിലാണ്
വിവിധ തരത്തിലുളള
നിര്‍മ്മാണപ്രവൃത്തികള്‍
നടത്തുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
ഓരോ
ഡാമിലും നടത്തുന്ന
നിർമ്മാണപ്രവൃത്തികൾ
എന്തെല്ലാമെന്നും
ആയതിന്
അനുവദിച്ചിട്ടുളള തുക
എത്രയെന്നും
വിശദമാക്കാമോ;
(സി)
ഈ
പ്രവൃത്തികൾ
എന്നത്തേക്ക്
പൂർത്തിയാക്കാൻ
കഴിയുമെന്ന്
വിശദമാക്കാമോ?
തൃശൂര്‍
ജില്ലയിലെ റിംഗ് ബണ്ട്
നിര്‍മ്മാണം
2708.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ ഏനാമാക്കല്‍,
ഇടിയഞ്ചിറ, മുനയം എന്നീ
റഗുലേറ്ററുകളില്‍ റിംഗ്
ബണ്ട്
നിര്‍മ്മാണത്തിനായി
2015-16, 2016-17,
2017-18 വര്‍ഷങ്ങളില്‍
ഓരോ പ്രവൃത്തിക്കും
ചെലവഴിച്ച തുക
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
ഫണ്ട്
ലഭിക്കാന്‍ വൈകുന്നതു
കൊണ്ട് റഗുലേറ്ററുകളുടെ
അറ്റകുറ്റപണികള്‍
യഥാസമയം നടത്താന്‍
കഴിയാതെ വരുന്നതുമൂലം
ഉപ്പുവെള്ളം കയറി കൃഷി
നശിക്കുന്ന സാഹചര്യം
ഇല്ലാതാക്കാനും
ആവര്‍ത്തന ചെലവ്
ഒഴിവാക്കാനുമായി സ്ഥിരം
സംവിധാനം എന്ന നിലയില്‍
റബ്ബര്‍ ബണ്ടുകള്‍
നിര്‍മ്മിക്കാന്‍ നടപടി
സ്വീകരിക്കുമോ; ഇതുമായി
ബന്ധപ്പെട്ട
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ?
കടല്‍
ഭിത്തികളും പുലിമുട്ടുകളും
2709.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
കടല്‍ തീരങ്ങളെ
കടലാക്രമണത്തില്‍
നിന്ന്
രക്ഷിക്കുന്നതിനായി
കടല്‍ ഭിത്തികളും
പുലിമുട്ടുകളും
നിര്‍മ്മിക്കുന്നതിന്
ഏതെങ്കിലും തരത്തില്‍
തടസ്സങ്ങളുണ്ടോ?
കടലാക്രമണ
ഭീഷണി
2710.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലാക്രമണ
ഭീഷണി നേരിടുന്ന
കല്ല്യാശ്ശേരി
മണ്ഡലത്തിലെ
മാട്ടൂല്‍,മാടായി
പഞ്ചായത്തുകളിലെ
പലഭാഗങ്ങളിലും പുതിയ
സംരക്ഷണ ഭിത്തികള്‍
നിര്‍മ്മിക്കുന്നതിനും,
പൊളിഞ്ഞവ
പുതുക്കിപ്പണിയുന്നതിനും
, പുലിമുട്ടുകള്‍
നിര്‍മ്മിക്കുന്നതിനും
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കാമോ;
(ബി)
കടലാക്രമണഭീഷണി
നേരിടുന്ന തീരങ്ങളില്‍
സി.ഡബ്ള്യു .പി ആർ.എസ്
മുഖേന പഠനം നടത്തി
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ?
ഹരിപ്പാട്
മണ്ഡലത്തിലെ
പുലിമുട്ട്/കടല്‍ഭിത്തി
പ്രോജക്ടുകള്‍
2711.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ
തൃക്കുന്നപ്പുഴ,
ആറാട്ടുപുഴ
തീരദേശമേഖലകളില്‍
കിഫ്ബി മുഖേന
നിര്‍മ്മിക്കുവാന്‍
ഉദ്ദേശിച്ചിട്ടുളള
പുലിമുട്ട്/കടല്‍ഭിത്തി
പ്രോജക്ടുകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഈ
പ്രോജക്ടുകളുടെ നിലവിലെ
അവസ്ഥ എന്താണ്
എന്നറിയിക്കാമോ ?
ഭാരതപ്പുഴയില്‍
സംരക്ഷണഭിത്തി
2712.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജക മണ്ഡലത്തിലെ
കുറ്റിപ്പുറം
പഞ്ചായത്ത്
പ്രസിഡന്റായിരുന്ന
ശ്രീമതി വസീമ വേളേരി
ഭാരതപ്പുഴയുടെ
ചങ്ങണംകടവ് ഭാഗത്ത്
സംരക്ഷണഭിത്തി
കെട്ടുന്നത്
സംബന്ധിച്ച് നല്കിയ
നിവേദനം ജലവിഭവ വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ജല സ്രോതസ്സുകള്‍
2713.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നദികൾ,കായലുകള്‍,കുളങ്ങള്‍
ഉള്‍പ്പെടെ എത്ര
ജലസ്രോതസുകളാണുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്തെ
ജല സ്രോതസ്സുകളില്‍
എത്ര ശതമാനമാണ് ഉപയോഗ
ശൂന്യമെന്നും ആയത് എത്ര
വീതമെന്നും തരം
തിരിച്ച്
വ്യക്തമാക്കുമോ;
(സി)
അത്തരം
ജല സ്രോതസ്സുകളെ
നവീകരിക്കാനും
സംരക്ഷിക്കാനുമായി
സംസ്ഥാന ഫണ്ടില്‍
നിന്നും ഫ്ലഡ്
കണ്ട്രോള് ഇനത്തിലും
ഫ്ലഡ് ഡാമേജ്
ഇനത്തിലുമായി ഇൗ
സര്‍ക്കാര്‍ നാളിതുവരെ
എത്ര തുക
ചെലവഴിച്ചു;വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
പ്രധാന നദികളിലെ
മണല്‍വാരല്‍, നദീതട
കെെയേറ്റം എന്നിവ
തടയാനും ഫാക്ടറി
മാലിന്യങ്ങള്‍
ഉള്‍പ്പെടെയുള്ള
മലിനീകരണം
നിയന്ത്രിക്കാനും
നദികളെ സംരക്ഷിക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്നു്
വ്യക്തമാക്കുമോ?
ഡാം
റിഹാബിലിറ്റേഷൻ ആൻറ്
ഇംപ്രൂവ്മെന്റ് പദ്ധതി
2714.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഡാം
റിഹാബിലിറ്റേഷൻ
ആൻറ്ഇംപ്രൂവ്മെന്റ്
(ഡിആർഐപി ) എന്ന
കേന്ദ്ര പദ്ധതിയിലൂടെ
സംസ്ഥാനത്ത് നടത്തി
വരുന്ന പ്രവർത്തനങ്ങൾ
വിശദീകരിക്കുമോ;
(ബി)
പദ്ധതിയുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തിന് ഇതു വരെ
അനുവദിച്ചതും
ലഭിച്ചതുമായ തുക
എത്രയാണ്; എത്ര രൂപ
വിനിയോഗിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
പമ്പ
ഇറിഗേഷൻ പ്രൊജക്റ്റ്
2715.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പമ്പ
ഇറിഗേഷൻ പ്രോജക്ടിന്റെ
ഭാഗമായി 2017-18
സാമ്പത്തിക വര്‍ഷം
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം;
(ബി)
വിവിധ
ആവശ്യങ്ങള്‍ക്കായി
പ്രസ്തുത കാലയളവില്‍
പമ്പ ഇറിഗേഷൻ
പ്രോജക്ടിന്
വകയിരുത്തിയിരിക്കുന്ന
തുക, ചെലവഴിച്ച തുക,
നടത്തിയ പ്രവൃത്തികൾ
എന്നിവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിലെ
സ്ഥലംമാറ്റ മാനദണ്ഡങ്ങള്‍
2716.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച
സ്ഥലംമാറ്റ
മാനദണ്ഡങ്ങള്‍
നടപ്പാക്കണമെന്ന് കേരള
വാട്ടര്‍
അതോറിറ്റിക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
കേരള
വാട്ടര്‍
അതോറിറ്റിയില്‍
സ്ഥലംമാറ്റ
മാനദണ്ഡങ്ങള്‍
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയിലെ
അസിസ്റ്റന്റ് എഞ്ചിനീയര്‍
നിയമനം
2717.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയില്‍ കിഫ്ബി,
അമൃത് പദ്ധതി
എന്നിവയുടെ
നടത്തിപ്പിന്റെ ഭാഗമായി
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരെയും
മറ്റ് ജീവനക്കാരെയും
കരാര്‍ അടിസ്ഥാനത്തില്‍
നിയമിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രവര്‍ത്തനം
അവസാനിച്ചു കഴിഞ്ഞ
ജിക്ക, ജന്റം,
യുഡിസ്മാറ്റ് എന്നീ
പ്രോജക്റ്റുകളിലുണ്ടായിരുന്ന
എഞ്ചിനീയര്‍മാരെയും
ഹെഡ് ഓഫീസിലുള്ള
എഞ്ചിനീയര്‍മാരെയും
പുനര്‍വിന്യസിച്ച്
മേല്‍പ്പറഞ്ഞ
പ്രോജക്റ്റുകള്‍ക്ക്
ആവശ്യമായ
എഞ്ചിനീയര്‍മാരെ
കണ്ടെത്താന്‍ നടപടി
സ്വീകരിക്കുമോ;
(സി)
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയില്‍ നിലവിലുളള
പി.എസ്.സി. ലിസ്റ്റില്‍
നിന്ന് എത്ര പേര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
(ഡി)
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയില്‍ കരാര്‍
അടിസ്ഥാനത്തില്‍ നിയമനം
നടത്തുന്നത്
സര്‍ക്കാരിന്റെ തൊഴില്‍
നയത്തിന് അനുസൃതമായാണോ;
(ഇ)
അസിസ്റ്റന്റ്
എഞ്ചിനീയര്‍
തസ്തികയില്‍ കരാര്‍
അടിസ്ഥാനത്തില്‍ നിയമനം
നടത്താനുള്ള തീരുമാനം
പുനഃപരിശോധിക്കുമോ?
മങ്കര
ഗ്രാമപഞ്ചായത്തിലെ കുടിവെള്ള
പദ്ധതി
2718.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കര
ഗ്രാമപഞ്ചായത്തിൽ
ജലനിധി പദ്ധതി പ്രകാരം
കുടിവെള്ള പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നൽകുമോ;
(ബി)
ഭാഗികമായിട്ടെങ്കിലും,
ജലനിധി മുഖേന, പ്രസ്തുത
പഞ്ചായത്തിൽ കുടിവെള്ള
പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
കുടിവെള്ള പദ്ധതിയുമായി
ബന്ധപ്പെട്ട് പ്രസ്തത
പഞ്ചായത്ത്
നൽകിയിട്ടുള്ള
നിവേദനത്തിന്മേൽ
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിവരങ്ങള്‍
നൽകുമോ;
(ഡി)
പ്രസ്തുത
നിവേദനത്തിലെ
ആവശ്യങ്ങള്‍, ജലനിധി
പദ്ധതിയിലൂടെ,
പരിഹരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
എങ്കിൽ വിശദാംശം
നൽകുമോ?
റാന്നി
മേജര്‍ ജലവിതരണ പദ്ധതി
2719.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റാന്നി,
പഴവങ്ങാടി,
വടശ്ശേരിക്കര എന്നീ
മൂന്ന്
പഞ്ചായത്തുകള്‍ക്ക്
കുടിവെള്ളമെത്തിക്കാന്‍
കഴിയുന്ന റാന്നി മേജര്‍
ജലവിതരണ പദ്ധതിയുടെ
നിര്‍മ്മാണം എന്നാണ്
ആരംഭിച്ചതെന്ന്
അറിയിക്കുമോ;
(ബി)
ഇനിയും
എന്തൊക്കെ
പ്രവൃത്തികള്‍ കൂടി
പൂര്‍ത്തിയാക്കിയാല്‍
പ്രസ്തുത പദ്ധതി
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്നും നാളിതുവരെ
ഈ പദ്ധതിയ്ക്കായി എത്ര
തുകയാണ്
ചെലവഴിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത പദ്ധതി
നിര്‍മ്മാണം
പൂര്‍ത്തിയാക്കി
കമ്മീഷന്
ചെയ്യുന്നതിന്
വൈകുന്നതിന്റെ
കാരണമെന്തെന്ന്
വിശദമാക്കുമോ;
(ഡി)
കടുത്ത
വേനല്‍മൂലം ഉയര്‍ന്ന
പ്രദേശങ്ങളിലെ ജനങ്ങള്‍
കുടിവെള്ളത്തിനായി
നെട്ടോട്ടമോടുന്ന
സാഹചര്യത്തില്‍ പദ്ധതി
അടിയന്തരമായി കമ്മീഷന്
ചെയ്യുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കൊല്ലം
മണ്ഡലത്തിലെ ഇറിഗേഷന്‍
പ്രവൃത്തികള്‍
2720.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊല്ലം
മണ്ഡലത്തില്‍ 2017-18
വര്‍ഷം മേജര്‍/മൈനര്‍
ഇറിഗേഷന്‍ വകുപ്പ്
മുഖേന ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
പദ്ധതികള്‍ക്ക്
അനുവദിച്ച തുക, നിലവിലെ
പ്രവര്‍ത്തന പുരോഗതി
എന്നിവയും
വിശദമാക്കാമോ?
ജലവിഭവ
വകുപ്പിന്റെ
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി
2721.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കാസര്‍ഗോഡ്
വികസന പാക്കേജുകളില്‍
ഉള്‍പ്പെടുത്തി കഴിഞ്ഞ
സാമ്പത്തിക
വര്‍ഷത്തില്‍ ജലവിഭവ
വകുപ്പിന്റെ എത്ര
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഇൗ
പ്രവൃത്തികള്‍ക്കെല്ലാം
സാങ്കേതികാനുമതി നല്കി
ടെണ്ടര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ഇനി
ഏതെങ്കിലും
പ്രവൃത്തികള്‍ക്ക്
സാങ്കേതികാനുമതി നല്കി
ടെണ്ടര്‍ നടപടികള്‍
സ്വീകരിക്കാനുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ഭരണാനുമതി
നല്കി ഒരു
വര്‍ഷമാകാറായിട്ടും
സാങ്കേതികാനുമതി
വെെകുന്നതിന്റെ
കാരണമെന്തെന്ന്
വിശദമാക്കുമോ?
കോന്നി
മെഡിക്കല്‍ കോളേജിലേക്കുള്ള
പെെപ്പ് ലെെന്‍ നിര്‍മ്മാണം
2722.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
മെഡിക്കല്‍
കോളേജിലേയ്ക്കുള്ള
പൈപ്പ് ലെെനിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
മെഡിക്കല്‍
കോളേജിലേയ്ക്കുള്ള
പെെപ്പ് ലെെന്‍
സ്ഥാപിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
എങ്കില്‍
എന്തെല്ലാമെന്ന് ഇനം
തിരിച്ച്
വിശദീകരിക്കുമോ;
(സി)
ആയവ
പരിഹരിച്ച് പെെപ്പ്
ലെെന്‍
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
നാളിതുവരെ
കെെൊക്കൊണ്ട
നടപടിക്രമങ്ങള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(ഡി)
മെഡിക്കല്‍
കോളേജിലേയ്ക്കുള്ള
പെെപ്പ് ലെെന്‍
സ്ഥാപിക്കല്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
കുടിവെള്ള
പദ്ധതി
2723.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ
മുന്നിയൂര്‍,
ചേലേമ്പ്ര,
പെരുവള്ളൂര്‍ എന്നീ
പഞ്ചായത്തുകളില്‍
കാലഹരണപ്പെട്ട ജലവിതരണ
മെയിന്‍ ലൈന്‍ എസി
പൈപ്പുകള്‍ മാറ്റി
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
കാലപ്പഴക്കത്താല്‍
നാശോന്മുഖമായ എസി
പൈപ്പ് ലൈനുകള്‍ മൂലം
ജലം നഷ്ടമാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
പദ്ധതിയില്‍
കാക്കഞ്ചീരി മുതല്‍
ഇത്തിളാംകുന്ന് വരെയും
മറ്റു് പൈപ്പ് ലൈനുകളും
മാറ്റുന്നത്
സംബന്ധിച്ച് നിലവില്‍
പ്രൊപ്പോസലുകള്‍
എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് എടുത്ത
നടപടി വിശദമാക്കാമോ;
(ഡി)
പെരുവള്ളൂര്‍
ഗ്രാമപഞ്ചായത്തിലേക്ക്
കുടിവെള്ളം
എത്തിക്കുന്നതിനായി
ഏതെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;എങ്കില്‍
വെളിപ്പെടുത്തുമോ?
ചേരാമംഗലം
ജലസേചന പദ്ധതി
2724.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
ചേരാമംഗലം ജലസേചന
പദ്ധതി
കാര്യക്ഷമമാക്കുന്നതിന്
നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
മലമ്പുഴ
ജലസേചന പദ്ധതിയുടെ
ആയക്കെട്ട് ചേരാമംഗലം
ആയക്കെട്ടില്‍
ഉള്‍പ്പെടുത്തി
ലെഫ്റ്റ് ബാങ്ക്
കനാലില്‍ നിന്നും ടേണ്‍
ഷെഡ്യൂള്‍
അടിസ്ഥാനത്തില്‍ ജലം
ലഭ്യമാക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ?
നെയ്യാര്‍
ജലസേചന പദ്ധതി
2725.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാര്‍
ജലസേചന പദ്ധതി ഒരു
സംസ്ഥാനാന്തര
പദ്ധതിയായി കേന്ദ്ര
ജലകമ്മീഷന്റെ
വെബ്സൈറ്റില്‍
രേഖപ്പെടുത്തിയിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പിശക്
തിരുത്തുന്നതിന്
കേന്ദ്ര ജല വിഭവ
സെക്രട്ടറിക്ക് കത്ത്
അയച്ചിട്ടുണ്ടോ
;വെളിപ്പെടുത്തുമോ?
ഇറിഗേഷന്‍
വകുപ്പിന്റെ പദ്ധതിയ്ക്ക്
റവന്യൂ വകുപ്പിന്റെ അംഗീകാരം
2726.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കുറ്റിപ്പുറം
പഞ്ചായത്തിലെ
പേരശ്ശന്നൂര്‍,
പിഷാരിക്കല്‍ ഭഗവതി
ക്ഷേത്രത്തിന്റെ
ഭാരതപ്പുഴയോട്
ചേര്‍ന്നുള്ള ഭാഗത്തെ
ഭിത്തികെട്ടുവാന്‍
വേണ്ടി ഇറിഗേഷന്‍
വകുപ്പ് തയ്യാറാക്കിയ
പദ്ധതിയ്ക്ക് റവന്യൂ
വകുപ്പ് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസല്‍
സര്‍ക്കാര്‍
തലത്തിലുള്ള കമ്മിറ്റി
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
തലത്തിലുള്ള
കമ്മിറ്റിയുടെ അംഗീകാരം
ലഭിക്കുവാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
മേല്‍മുറി
വലിയതോടിന്റെ നവീകരണം
2727.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ മേല്‍മുറി
വലിയതോടിന്റെ
നവീകരണത്തിനായി ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മലപ്പുറം
നഗരസഭയിലേയും പരിസര
പ്രദേശങ്ങളിലേയും മുഖ്യ
ജലസേചന സ്രോതസ്സായ
വലിയതോടിന്റെ
നവീകരണത്തിന് ആവശ്യമായ
ഫണ്ട്
അനുവദിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
എലവഞ്ചേരി
ഗ്രാമപഞ്ചായത്തിലെ ചെറുകിട
ജലസേചന പദ്ധതി
2728.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എലവഞ്ചേരി
ഗ്രാമപഞ്ചായത്തിലെ
മിണുക്കശ്ശേരി
ഞാറയ്ക്കല്മട പാടശേഖര
സമിതി പ്രദേശത്ത്
ചെറുകിട ജലസേചന
പദ്ധതിയുടെ ആവശ്യകത
സംബന്ധിച്ച് പഠനം
നടത്തിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട് മൈനര്‍
ഇറിഗേഷന്‍
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
ചെറുകിട ജലസേചന
പദ്ധതിയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിക്കാനുള്ളത്;
ഈ പദ്ധതി എന്ന്
തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
നീര്‍ത്തട-നദീതട
സംരക്ഷണം
2729.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍,
നീര്‍ത്തട-നദീതട
സംരക്ഷണത്തിനും ജലഭ്യത
ഉറപ്പു
വരുത്തുന്നതിനുമായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അവ
നടപ്പാക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
ഒറ്റപ്പാലം
കരിമ്പുഴയാറിലെ
മുണ്ടോര്ശ്ശിക്കടവില് തടയണ
നിര്‍മ്മാണം
2730.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
കരിമ്പുഴ
ഗ്രാമപഞ്ചായത്തില്‍പ്പെട്ട
കരിമ്പുഴയാറിലെ
മുണ്ടോര്ശ്ശിക്കടവില്
തടയണ
നിര്‍മ്മിക്കുന്നതിന്
ഇന്‍വെസ്റ്റിഗേഷന്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
നടത്തിയതെന്നും ഏത്
ഏജന്‍സിയാണ്
ഇന്‍വെസ്റ്റിഗേഷന്‍
നടത്തിയതെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തടയണ
നിര്‍മ്മിക്കുന്നതിന്
ബഡ്ജറ്റില്‍ തുക
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
തടയണയുടെ ഡി .പി .ആർ
തയ്യാറാക്കി സർക്കാരിൽ
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
കരിമ്പുഴയാറിലെ
മുണ്ടോര്ശ്ശിക്കടവില്
തടയണ
നിര്‍മ്മിക്കുന്നതിന്
എന്ന് ഭരണാനുമതി
നല്കുവാന്
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വരള്‍ച്ചയെ
പ്രതിരോധിക്കാന്‍ ആവശ്യമായ
മുന്നൊരുക്കങ്ങള്‍
2731.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷത്തിന്റെ
കുറവ് കാരണം ഈ വര്‍ഷം
വരള്‍ച്ച
രൂക്ഷമാകുമെന്ന്
കാലാവസ്ഥ പഠനങ്ങള്‍
പറയുന്ന സാഹചര്യത്തില്‍
വരള്‍ച്ചയെ
പ്രതിരോധിക്കാന്‍
ആവശ്യമായ മുന്നൊരുക്ക
പ്രവര്‍ത്തനങ്ങള്‍
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നത് ;
വ്യക്തമാക്കാമോ?
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
പ്രവൃത്തികള്‍
2732.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
ഏതെല്ലാം
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
സര്‍ക്കാരിലേയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ട്;
മൈനര്‍ ഇറിഗേഷനും
മേജര്‍ ഇറിഗേഷനും തരം
തിരിച്ച് ലഭ്യമാക്കുമോ;
(ബി)
ഇറിഗേഷന്‍
വകുപ്പ് ചീഫ്
എഞ്ചിനീയര്‍ തലത്തില്‍
തീരുമാനിച്ച പദ്ധതികള്‍
ഏതെല്ലാം;
വ്യക്തമാക്കുമോ;
(സി)
നിലവില്‍
സര്‍ക്കാര്‍
ആവശ്യപ്പെട്ട
പ്രൊപ്പോസലുകള്‍
ഏതെല്ലാമാണെന്നും അവ
സര്‍ക്കാരില്‍
എത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
യൂഡിസ്മാറ്റ്
പദ്ധതി
2733.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യൂഡിസ്മാറ്റ്
പദ്ധതിയുടെ ഭാഗമായി
തലശ്ശേരി നഗരസഭയില്‍
നടപ്പിലാക്കുന്ന
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത പദ്ധതി എന്ന്
പൂര്‍ത്തീകരിക്കാന്‍
സാധിക്കും എന്ന്
വ്യക്തമാക്കുമോ?
ആവോലിച്ചാല്‍
ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
2734.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
ആവോലിച്ചാല്‍ ലിഫ്റ്റ്
ഇറിഗേഷന്‍ പദ്ധതി
കാലങ്ങളായിട്ടും
പൂര്‍ത്തീകരിക്കുവാന്‍
കഴിഞ്ഞിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പദ്ധതി
സംബന്ധിച്ച നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ഡി)
മണ്ഡലത്തിലെ
കുടിവെള്ളക്ഷാമത്തിന്
ഏറെ പരിഹാരമാവുന്ന
പ്രസ്തുത പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പൂരക്കടവില്‍
റഗുലേറ്റര്‍ കം ബ്രിഡ്ജ്
നിര്‍മ്മാണം
2735.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
നബാര്‍ഡിന്റെ
ആര്.ഐ.ഡി.എഫ്. 23ല്‍
ഉള്‍പ്പെടുത്തി 3.81
കോടി രൂപയുടെ ഭരണാനുമതി
ലഭിച്ച
കടന്നപ്പള്ളി-പാണപ്പുഴ
ഗ്രാമപഞ്ചായത്തിലെ
പൂരക്കടവില്‍
റഗുലേറ്റര്‍ കം
ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
എന്തൊക്കെ തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
പ്രസ്തുത പ്രവൃത്തി
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കുമോ?
നെയ്യാര്‍ഡാം
നീന്തല്‍കുളം
2736.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-2018
കാലയളവില്‍
നെയ്യാര്‍ഡാം
നീന്തല്‍കുളത്തില്‍
പരിശീലനം
നടത്തുന്നതിനിടയില്‍
എത്രപേര്‍ക്കാണ്
അപകടമരണമുണ്ടായതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
മരണപ്പെട്ടവരില്‍
എത്രപേരുടെ
കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നെയ്യാര്‍ഡാം
നീന്തല്‍കുളത്തില്‍
പരിശീലനത്തിനായി
എത്തുന്നവരുടെ
സുരക്ഷയ്ക്കായി
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
നീന്തല്‍കുളത്തില്‍
പരിശീലകനെ
നിയമിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
തൃപ്പൂണിത്തുറ
അന്ധകാര തോടിന്റെ നവീകരണം
2737.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ 2016-17
സാമ്പത്തിക വർഷത്തെ
പുതിയ ബജറ്റില്‍
പ്രഖ്യാപിച്ച
തൃപ്പൂണിത്തുറയിലെ
അന്ധകാര തോടിന്റെ
നവീകരണ പദ്ധതിയുടെ
നിലവിലെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ എന്ന്
ആരംഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
തോടിന്റെ
നവീകരണ പ്രവര്‍ത്തനങ്ങൾ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നെയ്യാര്‍
ഇറിഗേഷന്‍ പ്രോജക്ടിന്
കീഴില്‍ തടയണകൾ
2738.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാര്‍
ഇറിഗേഷന്‍ പ്രോജക്ടിന്
കീഴില്‍
,നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
ഈരാറ്റിന്‍പുറം,
അരുവിപ്പുറം,
നെയ്യാറ്റിന്‍കര
ശ്രീകൃഷ്ണസ്വാമി
ക്ഷേത്രത്തിനു സമീപം
എന്നീ സ്ഥലങ്ങളില്‍
നെയ്യാറിൽ തടയണ
നിര്‍മ്മിക്കുന്നതിന്
സര്‍ക്കാരില്‍ നല്കിയ
എസ്റ്റിമേറ്റ്
അനുസരിച്ച് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഈരാറ്റിന്‍പുറം
,അരുവിപുറം,ശ്രീകൃഷ്ണസ്വാമി
ക്ഷേത്രകടവ് എന്നീ
സ്ഥലങ്ങളില്‍ തടയണ
നിര്‍മ്മിക്കുന്നതിന്
എത്ര കോടി രൂപയാണ്
ഓരോന്നിനും
എസ്റ്റിമേറ്റ്
അനുസരിച്ച്
വകയിരുത്തിയത്;
(സി)
ഈരാറ്റിന്‍പുറം
ടൂറിസ്റ്റ്
കേന്ദ്രത്തിനുള്ള ഡി.
പി. ആർ. ഇറിഗേഷന്‍
വിഭാഗം
തയ്യാറാക്കിയിട്ടുണ്ടോ;
അതില്‍ മേല്‍പ്പറഞ്ഞ
തടയണ, പദ്ധതി
പ്രദേശത്ത് ആണോ
പണിയുന്നത് എന്ന്
വിശദമാക്കാമോ;
(ഡി)
ഈരാറ്റിന്‍പുറം
ടൂറിസ്റ്റ്
പദ്ധതിയ്ക്കായി
ഇറിഗേഷന്‍ വകുപ്പിന്
ഡി.ടി.പി.സി എത്ര കോടി
രൂപ അഡ്വാന്‍സ്
നല്‍കിയിട്ടുണ്ട്;
അതില്‍ തടയണയുടെ തുക
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
ശുദ്ധജലപദ്ധതികള്‍
2739.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
ഐ.ബി. സതീഷ്
,,
എം. മുകേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ
സംസ്ഥാനത്ത്എത്ര
ശുദ്ധജലപദ്ധതികള്‍
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര പദ്ധതികളാണ്
നബാര്‍ഡിന്റെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുള്ളത്
എന്ന വിശദാംശം
ലഭ്യമാക്കാമോ?
എസ്റ്റിമേറ്റുകള്‍ക്ക്
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള സാമ്പത്തിക
പരിധി
2740.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജലവിഭവവകുപ്പിന്റെ
കീഴില്‍ വരുന്ന വിവിധ
ഓഫീസുകളില്‍
എക്സിക്യൂട്ടിവ്
എഞ്ചിനീയര്‍ മുതല്‍
ചീഫ് എഞ്ചിനീയര്‍
വരെയുള്ളവര്‍
എസ്റ്റിമേറ്റുകള്‍ക്ക്
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള
സാമ്പത്തിക പരിധി
നിലവില്‍
എപ്രകാരമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇത്
നിശ്ചയിക്കപ്പെട്ടതെന്നാണെന്ന്
വിശദമാക്കാമോ;
(സി)
പൊതുമരാമത്ത്
വകുപ്പ് പോലുള്ള മറ്റ്
വകുപ്പുകളില്‍
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള
സാമ്പത്തിക പരിധി
വര്‍ദ്ധിപ്പിച്ചു
നല്‍കിയിട്ടുള്ള വിഷയം
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ജലവിഭവവകുപ്പിലും
സാങ്കേതികാനുമതി
നല്‍കുന്നതിനുള്ള
സാമ്പത്തിക പരിധി
വര്‍ദ്ധിപ്പിച്ചു
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഭൂജല
വകുപ്പ് ഡയറക്ടറേറ്റിലെ
ഇന്റേണല്‍ വിജിലന്‍സ്
ഓഫീസറുടെ പ്രവർത്തനം
2741.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂജല
വകുപ്പ് ഡയറക്ടറേറ്റിലെ
ഇന്റേണല്‍ വിജിലന്‍സ്
ഓഫീസര്‍, മേലധികാരി
മുഖാന്തിരം അല്ലാതെ,
നേരിട്ട് സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കുന്നതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വകുപ്പ്
തലവന്‍
ചുമതലപ്പെടുത്താതെ
എന്‍ക്വയറി
റിപ്പോര്‍ട്ട്
തയ്യാറാക്കുന്നതിന്
വിജിലന്‍സ്
ഓഫീസര്‍മാര്‍ക്ക്
അധികാരം
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
ഭൂജല
വകുപ്പിന്റെ ഫയലുകള്‍
വിരമിച്ച ഉദ്യോഗസ്ഥര്‍
കൈകാര്യം ചെയ്യുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
ഈ പ്രവണത
ഇല്ലാതാക്കുന്നതിന്
എന്തെല്ലാം നടപടി
സ്വീകരിച്ചെന്ന്
വ്യക്തമാക്കുമോ?
ഭൂഗര്‍ഭ
ജല അതോറിറ്റിയുടെ രൂപീകരണം
2742.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂഗര്‍ഭ ജല അതോറിറ്റി
രൂപീകരിക്കുന്നതിന്
ഉദ്ദേശമുണ്ടോ; എങ്കില്‍
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഈ
അതോറിറ്റി
എന്നത്തേയ്ക്ക്
നിലവില്‍ വരുമെന്ന്
വിശദമാക്കുമോ;
(സി)
കേരളത്തിലെ
വിവിധ നദികള്‍
മാലിന്യമുക്തമാക്കുന്നതിന്
ജലവിഭവ വകുപ്പ് മുന്‍കൈ
എടുത്ത് പുതിയ പദ്ധതി
നടപ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇക്കാര്യത്തില്‍
അതാതു മേഖലകളിലെ
എം.എല്‍.എ. മാരെ കൂടി
ഉള്‍പ്പെടുത്തി പദ്ധതി
നടപ്പാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
വരള്‍ച്ചയെ
പ്രതിരോധിക്കാന്‍ നടപടികൾ
2743.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അഭൂതപൂര്‍വ്വമായ
വരള്‍ച്ചയെ
പ്രതിരോധിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ജലലഭ്യത
കുറയുന്ന
സാഹചര്യത്തില്‍
ഭൂഗര്‍ഭജലം കൂടി
ഊറ്റിയെടുക്കുന്ന
കുഴല്‍ കിണറുകളുടെ
വ്യാപനം തടയുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നത്;
(സി)
സംസ്ഥാനത്ത്
ഉപയോഗ
ശുന്യമായിക്കിടക്കുന്ന
പൊതുകിണറുകളും
അറ്റകുറ്റപ്പണികള്നടത്തിയാല്
ഉപയോഗിക്കാന്‍ കഴിയുന്ന
കുഴല്‍ കിണറുകളും പൊതു
ജലാശയങ്ങളും
ഉപയോഗയോഗ്യമാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(ഡി)
ഉയര്‍ന്ന
പ്രദേശങ്ങളില്‍
ടാങ്കര്‍ ലോറികളില്‍
വെള്ളമെത്തിക്കുന്നതിനോ
വാട്ടര്‍ കിയോസ്കുകള്‍
സ്ഥാപിക്കുന്നതിനോ
എന്തെങ്കിലും നടപടി
സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ജലസ്രോതസ്സുകളുടെ
സംരക്ഷണം
2744.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
വര്‍ഷങ്ങളിലുണ്ടായ
കടുത്ത വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍,
ജലസംഭരണത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്ത്
കുടിവെള്ളത്തിനും മറ്റ്
ആവശ്യങ്ങള്‍ക്കും
ഉപയോഗിച്ചിരുന്ന
കിണറുകള്‍, കുളങ്ങള്‍
തുടങ്ങിയ
ജലസ്രോതസ്സുകളില്‍
ഗണ്യമായ എണ്ണം
ഉപയോഗശൂന്യമായതിനാല്,
ഇവ പുനരുദ്ധരിച്ച്
ഉപയോഗയോഗ്യമായ
കുടിവെള്ള
സ്രോതസ്സുകളാക്കി
മാറ്റാന്‍ സംസ്ഥാന
വ്യാപകമായി പദ്ധതി
നടപ്പിലാക്കുമോ;
(സി)
ഇതിനായി
തിരുവനന്തപുരം
ജില്ലയില്‍ ആരംഭിച്ച
ജലശ്രീ പദ്ധതിയില്‍
നടപ്പാക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമെന്നും
ആയതിന്റെ പുരോഗതി
എന്തെന്നും
അറിയിക്കുമോ;
(ഡി)
നിയമനിര്‍മ്മാണത്തോടൊപ്പം
ജനകീയ ഇടപെടല്‍ കൂടി
സാധ്യമാക്കി ജനങ്ങളെ
ബോധവല്‍ക്കരിച്ചു
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ഇ)
നിയമനിര്‍മ്മാണം
നടത്തുമ്പോള്‍,
ജലസ്രോതസ്സുകള്‍
മലിനമാക്കുന്നവര്‍ക്കെതിരെ
കര്‍ശന നിയമനടപടികള്‍
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
വാട്ടര്‍ അതോറിറ്റിയുടെ
ഔദ്യോഗിക രേഖകളിലെ
കോര്പ്പറേഷന് നമ്പര്‍
2745.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ വാട്ടര്‍
അതോറിറ്റിയുടെ
ഔദ്യോഗികരേഖകളിലും
എസ്റ്റിമേറ്റുകളിലും
കൊച്ചിന്
കോര്‍പ്പറേഷന്റെ പഴയ
ഡിവിഷന് നമ്പര്‍ ആണ്
ഉപയോഗിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍,
വാട്ടര്‍ അതോറിറ്റിയുടെ
ഔദ്യോഗിക രേഖകളില്‍
കൊച്ചിന്
കോര്‍പ്പറേഷന്റെ പുതിയ
നമ്പര്‍ ഉള്‍പ്പെടുത്തി
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കുമോ?
'നീരുറവ'
പദ്ധതി
2746.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
'നീരുറവ' പദ്ധതിയുടെ
ഉദ്ദേശ്യങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
പദ്ധതിയില്‍ എന്തെല്ലാം
പ്രവൃത്തികളാണ് ഇതിനകം
ഏറ്റെടുത്തിട്ടുള്ളത്;
(സി)
'നീരുറവ'
പദ്ധതി ഹരിതകേരളം
മിഷനുമായി
സംയോജിപ്പിച്ച്
ഫലപ്രദമായി
നടപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ?
കേരള
വാട്ടര്‍ സപ്ലൈ ആന്റ്
സ്വീവറേജ് ആക്ട്
2747.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ സപ്ലൈ ആന്റ്
സ്വീവറേജ് ആക്ട് ഭേദഗതി
ചെയ്യുന്നത്
പരിഗണനയിലുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇതിനായി
ഉദ്യോഗസ്ഥതലത്തില്‍
കമ്മിറ്റികള്‍
രൂപീകരിച്ചിട്ടുണ്ടോ;
(സി)
2008ല്‍
ജലനയം
രൂപീകരിച്ചപ്പോള്‍
ചെയ്തതുപോലെ വിപുലമായ
ചര്‍ച്ചകള്‍ക്കും
സംവാദങ്ങള്‍ക്കും ശേഷം
മാത്രം ആക്ട് ഭേദഗതി
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയിൽ
ഓഫീസര്‍മാരുടെ സംഘടനക്ക്
അംഗീകാരം
2748.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍ അതോറിറ്റിയിൽ
ഓഫീസര്‍മാരുടെ
ഏതെങ്കിലും
സംഘടനകള്‍ക്ക് അംഗീകാരം
നൽകിയിട്ടുണ്ടോ;
(ബി)
സ്ഥാപനത്തിലെ
ഓഫീസര്‍മാരിൽ അറുപത്
ശതമാനത്തിലധികം പേരെ
പ്രതിനിധീകരിക്കുന്ന,
അസോസിയേഷൻ ഓഫ് കേരള
വാട്ടര്‍ അതോറിറ്റി
ഓഫീസേഴ്സ് (അക്വ) 2014
ൽ അംഗീകാരത്തിനായി
നൽകിയ അപേക്ഷയിൽ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എല്ലാ ചട്ടങ്ങളും
മാനദണ്ഡങ്ങളും
പാലിച്ചുകൊണ്ട് നൽകിയ
അപേക്ഷ പ്രകാരം
അംഗീകാരം നൽകാൻ
അടിയന്തരമായി
നിര്‍ദ്ദേശം നൽകുമോ?
ആര്.ഒ.
പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന് പദ്ധതി
2749.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
വി. അബ്ദുറഹിമാന്
,,
സി.കെ. ഹരീന്ദ്രന്‍
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കുടിവെള്ള ക്ഷാമം
നേരിടുന്ന സ്ഥലങ്ങളിലും
തീരദേശങ്ങള്‍,
മലയോരങ്ങള്‍
എന്നിവിടങ്ങളിലും
ശുദ്ധജല വിതരണത്തിനായി
ആര്.ഒ. പ്ലാന്റുകള്‍
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
ഇത്തരം
സംരംഭങ്ങളുമായി
മുന്നോട്ടുവരുന്ന
സന്നദ്ധസംഘടനകള്‍ക്കും
സ്ഥാപനങ്ങള്‍ക്കും
സാങ്കേതികവും
സാമ്പത്തികവുമായ
എന്തെങ്കിലും സഹായം
ലഭ്യമാക്കാറുണ്ടോ;
ഇല്ലെങ്കില്‍
അതിനെക്കുറിച്ച്
ആലോചിക്കുമോ;
(സി)
നിലവിലുള്ള
ആര്.ഒ.പ്ലാന്റുകളില്‍
നിന്നു വിതരണം
ചെയ്യുന്ന കുടിവെള്ളം
ഗുണമേന്മയുള്ളതും
നിശ്ചിത നിലവാരം
പുലർത്തുന്നതുമാണെന്ന്
ഉറപ്പുവരുത്തുന്നതിനുള്ള
സംവിധാനങ്ങള്‍
ശക്തിപ്പെടുത്തുമോ?
തീരദേശ
കുടിവെള്ള പദ്ധതി
T 2750.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊയിലാണ്ടി
മണ്ഡലത്തിലെ തീരദേശ
മേഖലയില്‍ ഫലപ്രദമായി
പ്രവര്‍ത്തിച്ചുവരുന്ന
എത്ര കുടിവെള്ള
പദ്ധതികളാണ്
നിലവിലുള്ളതെന്ന്
അറിയിക്കാമോ;
(ബി)
കൊയിലാണ്ടിയിലെ
പയ്യോളി നഗരത്തിന്റെ
തീരപ്രദേശത്ത് രൂക്ഷമായ
കുടിവെള്ള
പ്രശ്നമുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇവിടങ്ങളില്‍
ജനങ്ങള്‍ക്കുപകാരപ്രദമാകുന്ന
തീരദേശ കുടിവെള്ള
പദ്ധതി ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ശുദ്ധജല
വിതരണം
2751.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശുദ്ധജല
വിതരണം
മെച്ചപ്പെടുത്തുന്നതിന്
എന്തെല്ലാം കര്‍മ്മ
പരിപാടികളാണ്
ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
ഇതിനായി
പഴയ പൈപ്പുകള്‍ മാറ്റി,
പുതിയവ
സ്ഥാപിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിനുള്ള
ധനസമാഹരണം എങ്ങനെയാണ്
നടത്തുന്നതെന്ന്
വിശദീകരിക്കുമോ?
പ്രമാടം
ശുദ്ധജല വിതരണ പദ്ധതി
2752.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പത്തനംതിട്ട
ജില്ലയിലെ പ്രമാടം
പഞ്ചായത്തില്‍ പ്രമാടം
ശുദ്ധജല വിതരണ പദ്ധതി
ആവിഷ്ക്കരിച്ചു
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്;
(ബി)
ശുദ്ധജല
വിതരണപദ്ധതി
നടപ്പിലാക്കുന്നതിന്
എ.എസ്., റ്റി.എസ്.
എന്നിവ നല്‍കിയിരുന്നോ;
(സി)
ഈ
വര്‍ക്ക് ടെണ്ടര്‍
നല്‍കിയോ; എങ്കില്‍
എന്നാണ്;
(ഡി)
ഈ
പ്രവൃത്തിയുടെ പണി
നടക്കാത്തത്
എന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ;
(ഇ)
എ.എസ്.,
റ്റി.എസ്. എന്നിവ
നല്‍കിയതിന് ശേഷം
നാളിതുവരെ എന്തെല്ലാം
തുടര്‍നടപടികള്‍
കൈക്കൊണ്ടിട്ടുണ്ടെന്ന്
വിശദീകരിക്കുമോ;
(എഫ്)
ഈ
പദ്ധതി എന്നത്തേയ്ക്ക്
പൂര്‍ത്തീകരിക്കാനാവുമെന്ന്
വെളിപ്പെടുത്താമോ;
(ജി)
ഇതിലേയ്ക്ക്
മുന്‍സര്‍ക്കാരിന്റെ
കാലത്ത് കൈക്കൊണ്ട
നടപടിക്രമങ്ങള്‍
വിശദീകരിക്കുമോ;
ഇപ്പോള്‍ എന്തുകൊണ്ടാണ്
അവ
നടപ്പിലാക്കാത്തതെന്ന്
വിശദീകരിക്കുമോ?
ചെറുകിട
കുടിവെള്ള പദ്ധതികള്‍ക്ക്
നിയന്ത്രണം
2753.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വാട്ടര്‍
അതോറിറ്റി വഴി, ചെറുകിട
ഗ്രാമീണ ശുദ്ധജല
പദ്ധതികള്‍ പുതുതായി
ആരംഭിക്കുന്നതിന്
നിയന്ത്രണവും
നിബന്ധനകളും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ജലലഭ്യത
ഉറപ്പുവരുത്തുന്നതിനായുള്ള
നടപടികൾ
2754.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നദികളെയും കുളങ്ങളെയും
തോടുകളെയും സംരക്ഷിച്ച്
ജലലഭ്യത
ഉറപ്പുവരുത്തുന്നതിനായി
നടപ്പാക്കിവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
നബാര്‍ഡ് ഫണ്ട്,
ഫിനാന്‍സ് കമ്മീഷന്
ഫണ്ട് ,ആർ എം എഫ് ,
ഫ്ലഡ് ഫണ്ട്
തുടങ്ങിയവയില്‍
നിന്നായി ഈ സര്‍ക്കാര്‍
കാലയളവില്‍ നടന്ന
പ്രവൃത്തികളും
ചെലവഴിച്ച തുകയും
വിശദമാക്കാമോ; ഇതിന്റെ
ഭാഗമായി ഉണ്ടായ
നേട്ടങ്ങള്‍
എന്തെല്ലാം?
തിരുവല്ല
-ചങ്ങനാശ്ശേരി കുടിവെള്ള
വിതരണ പദ്ധതി
2755.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവല്ല
-ചങ്ങനാശ്ശേരി
നഗരങ്ങള്‍ക്കുവേണ്ടി
2017-18 വര്‍ഷം
പ്രഖ്യാപിച്ച പുതിയ
കുടിവെള്ള വിതരണ
പദ്ധതിയുടെ നിര്‍മ്മാണം
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പിലാകുമ്പോള്‍
ചങ്ങനാശ്ശേരി
നിയോജമകണ്ഡലത്തിന്
അധികമായി എത്ര ജലം
ലഭിക്കുമെന്ന്
അറിയിക്കുമോ;
(സി)
അങ്ങനെ
അധികമായി ജലം
ലഭിക്കുന്നതുമൂലം
ചങ്ങനാശ്ശേരി
മുനീസിപ്പാലിറ്റിയിലേയും
പായിപ്പാട്,
തൃക്കൊടിത്താനം ,
വാഴപ്പള്ളി,
മാടപ്പള്ളി, കുറിച്ചി
എന്നീ
പഞ്ചായത്തുകളിലെയും
കുടിവെള്ള പ്രശ്നം
പരിഹരിക്കാന്‍
സഹായകരമാകുമോയെന്ന്
വ്യക്തമാക്കുമോ;
വാട്ടര്‍
അതോറിറ്റിയിലെ എഞ്ചിനീയര്‍
തസ്തികകള്‍
2756.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കേരള
വാട്ടര്‍ അതോറിറ്റിയുടെ
വിവിധ ഓഫീസുകളില്‍ എത്ര
എഞ്ചിനീയര്‍മാരുടെ
തസ്തികകളാണ് ഒഴിഞ്ഞ്
കിടക്കുന്നത്;
(ബി)
തസ്തിക
തിരിച്ചുള്ള കണക്ക്
വിശദമാക്കാമോ;
(സി)
ഈ
തസ്തികകള്‍
നികത്തുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കുടിവെള്ള
വിതരണ സംവിധാനം സ്മാര്‍ട്ട്
ആക്കാന്‍ പദ്ധതി
2757.
ശ്രീ.വി.ഡി.സതീശന്
,,
കെ.മുരളീധരന്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം,
കൊച്ചി, കോഴിക്കോട്
എന്നീ നഗരങ്ങളിലെ
കുടിവെള്ള വിതരണ
സംവിധാനം സ്മാര്‍ട്ട്
ആക്കുന്നതിനുള്ള പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക്
കേന്ദ്രാനുമതി
ലഭിച്ചിട്ടുണ്ടോ;
(സി)
ഇതിനായുള്ള
ധനസഹായം ഏത്
ഏജന്‍സിയില്‍ നിന്നാണ്
ലഭിക്കുന്നത് എന്ന്
വെളിപ്പെടുത്തുമോ;
(ഡി)
നിലവിലുള്ള
മീറ്ററുകള്‍ ഈ പദ്ധതി
പ്രകാരം മാറ്റി
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
സ്മാര്‍ട്ട്
മീറ്ററുകള്‍
സ്ഥാപിക്കുമ്പോള്‍,
നിലവിലുള്ള മീറ്റര്‍
റീഡര്‍ തസ്തിക
നിര്ത്തലാക്കേണ്ടിവരുമോ
എന്ന്
വെളിപ്പെടുത്തുമോ?
ഡാമുകളുടെ
വൃഷ്ടി പ്രദേശങ്ങളില്‍
കൃത്രിമ മഴ
2758.
ശ്രീ.സി.മമ്മൂട്ടി
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
രൂക്ഷമായ വരള്‍ച്ച
നേരിടേണ്ടിവരുമെന്ന
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
ഡാമുകളുടെ വൃഷ്ടി
പ്രദേശങ്ങളില്‍ കൃത്രിമ
മഴ പെയ്യിക്കാനുള്ള
പരീക്ഷണങ്ങള്‍
നടത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം ഡാമുകളുടെ
വൃഷ്ടി പ്രദേശത്താണ്
പരീക്ഷണം നടത്താന്‍
ഉദ്ദേശിക്കുന്നത്;
(സി)
ഇത്,
ഏത് ഏജന്‍സി വഴി
നടത്താനാണ്
തീരുമാനിച്ചിരിക്കുന്നത്;
വിശദാംശം
വ്യക്തമാക്കുമോ?
കണ്ണോത്ത്
കുടിവെള്ള പദ്ധതി
2759.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ഷങ്ങള്‍ക്കുമുമ്പ്
ആരംഭിച്ച, മണലൂര്‍
മണ്ഡലത്തിലെ
വെങ്കിടങ്ങ്
പഞ്ചായത്തിലെ കണ്ണോത്ത്
കുടിവെള്ള പദ്ധതി
നാളിതുവരെയായിട്ടും
കമ്മീഷന് ചെയ്യാന്‍
സാധിച്ചിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയ്ക്കായി ഇതുവരെ
എത്ര തുക ചെലവഴിച്ചു;
പദ്ധതിയ്ക്ക് ആകെ
വേണ്ടിവരുന്ന ചെലവ്
എത്രയാണ്;
(സി)
മുന്‍വര്‍ഷം
പ്രസ്തുത
പദ്ധതിയ്ക്കായി
വരള്‍ച്ചാദുരിതാശ്വാസ
ഫണ്ടില്‍ നിന്നും തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കിൽ എത്ര തുക; ഈ തുക
ഉപയോഗിച്ച് എന്തെല്ലാം
പ്രവൃത്തികൾ ചെയ്തു
എന്നറിയിക്കാമോ;
(ഡി)
വരുന്ന
വേനൽക്കാലത്തിന് മുമ്പ്
പ്രസ്തുത കുടിവെള്ള
പദ്ധതി കമ്മീഷന്
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
പാറ്റൂര്‍
കുടിവെള്ള പദ്ധതി
2760.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തിലെ ഏറ്റവും
പ്രധാന കുടിവെള്ള
പദ്ധതിയായ പാറ്റൂര്‍
കുടിവെള്ള പദ്ധതിയുടെ
ഭാഗമായ നൂറനാട്
പാറ-ഇടപ്പോണ്‍
റോഡിന്റെ ഭാഗത്ത്
തകര്‍ന്ന പെെപ്പ്
ലെെന്‍ മാറ്റി പുതിയത്
സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്
എം. എല്‍. എ. നല്കിയ
എസ്റ്റിമേറ്റ്
അടക്കമുള്ള
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
പ്രസ്തുത
പെെപ്പ് ലെെന്‍ മാറ്റി
പുതിയത്
സ്ഥാപിക്കുന്നതിനാവശ്യമായ
തുക അനുവദിക്കുമോ;
വിശദമാക്കുമോ?
കുടിവെള്ള
പദ്ധതികള്‍
2761.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നടപ്പിലാക്കിയ
ചെറുതും വലുതുമായ
കുടിവെള്ള പദ്ധതികള്‍
ഏതെല്ലാമാണെന്ന് മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
നടപ്പിലാക്കാന്‍
ശേഷിക്കുന്ന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇൗ
സര്‍ക്കാറോ മുന്‍
സര്‍ക്കാരുകളോ
തുടങ്ങിവച്ച ഏതെങ്കിലും
പദ്ധതികള്‍ റദ്ദ്
ചെയ്തിട്ടുണ്ടോ എന്ന്
വിശദമാക്കാമോ;
(ഡി)
എങ്കില്‍
അതിനുള്ള
കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(ഇ)
കഴിഞ്ഞ
അഞ്ചു
വര്‍ഷത്തിനിടയില്‍
സംസ്ഥാനത്ത്എത്ര കുഴല്‍
കിണറുകള്‍
നിര്‍മ്മിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(എഫ്)
ഇതില്‍
സര്‍ക്കാര്‍
ഫണ്ടുപയോഗിച്ചു
നിര്‍മ്മിച്ചതും
സ്വകാര്യ വ്യക്തികളും
സ്ഥാപനങ്ങളും
നിര്‍മ്മിച്ചതും
എത്രയാണെന്ന്
വ്യക്തമാക്കാമോ?
ഇരട്ടകുളം
നവീകരിക്കാൻ നടപടി
2762.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാരമ്പര്യ
ജലസ്രോതസ്സുകളായ
കുളങ്ങള്‍ നവീകരിച്ച്
സംരക്ഷിക്കുന്നതിന്
ജലവിഭവ വകുപ്പില്‍
കീഴില്‍ നടപ്പാക്കി
വരുന്ന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ.
(ബി)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
കുന്നത്തുകാല്‍
ഗ്രാമപഞ്ചായത്തിൻ
കീഴില്‍ വരുന്ന
മൂന്നേക്കറോളം
വിസ്തൃതിയുള്ള
ഇരട്ടകുളം നവീകരിച്ച്
സംരക്ഷിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന പദ്ധതികള്‍
2763.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തില്‍ ജലവിഭവ
വകുപ്പിന്റെ കീഴില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികൾ ഓരോന്നും
ഏതൊക്കെ
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ?
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
കുളങ്ങളുടെ നവീകരണം
2764.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
പഞ്ചായത്തില്‍ ഒരു കുളം
പദ്ധതി പ്രകാരം
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ ഏതെല്ലാം
കുളങ്ങളാണ്
നവീകരിച്ചിട്ടുള്ളതെന്നും,
ഓരോന്നിനും എത്ര തുക
വീതമാണ്
ചെലവഴിച്ചതെന്നുമുള്ള
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഹരിത
കേരളം
പദ്ധതിയിലുള്‍പ്പെടുത്തി
നവീകരിക്കപ്പെട്ട
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ കുളങ്ങളുടെ
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഹരിതകേരളം
പദ്ധതി പ്രകാരം എത്ര
കുളങ്ങള്‍
നവീകരിക്കുന്നതിനാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
നാളിതു വരെ
സ്വീകരിച്ചുവെന്ന
വിശദാംശം ലഭ്യമാക്കാമോ?
കാട്ടാക്കട
പഞ്ചായത്ത് ആമച്ചല്‍ കുളം
റീചാര്‍ജ്ജ് ചെയ്യുന്നതിന്
നടപടി
2765.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
പഞ്ചായത്ത് ആമച്ചല്‍
കുളം റീചാര്‍ജ്ജ്
ചെയ്യുന്നത്
സംബന്ധിച്ച്
എന്തെങ്കിലും
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ;
ഉണ്ടെങ്കില്‍
ഇതിനായുള്ള തുടര്‍നടപടി
അടിയന്തരമായി
സ്വീകരിക്കുമോ?
ഇടക്കൊച്ചി
പ്രദേശത്തെ ശുദ്ധജലക്ഷാമം
2766.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തില്‍പ്പെടുന്ന
ഇടക്കൊച്ചി പ്രദേശത്തെ
ശുദ്ധജലക്ഷാമം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിലേക്കാവശ്യമായ
പ്രവര്‍ത്തനങ്ങള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വെളിപ്പെടുത്താമോ?
സംസ്ഥാനത്ത്
ഈ വര്‍ഷം ലഭിച്ച മഴ
2767.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ വര്‍ഷം ഇതേ വരെ എത്ര
മഴയാണ്
ലഭിച്ചിട്ടുള്ളത്;
മുൻവര്‍ഷം ഇതേ തീയതിവരെ
ലഭിച്ച മഴയുമായി
താരതമ്യം ചെയ്താൽ
കൂടുതൽ മഴ
ലഭിച്ചിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
മിക്ക നദികളിലും
നദീജലത്തിന്റെ അളവിൽ
കുറവ് സംഭവിക്കുന്നതായി
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
ശാസ്ത്രീയമായി ഇത്
വിലയിരുത്തിയിട്ടുണ്ടോ;
ഇതു സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തുക
ഉണ്ടായിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
നദികളിലെ
ജലത്തിന്റെ അളവ്
അപകടകരമാം വിധം
കുറയുന്നതുമൂലം ഈ
നദികളെ ആശ്രയിച്ചു
പ്രവര്‍ത്തിക്കുന്ന
ജലവിതരണ പദ്ധതികള്‍
പലപ്പോഴും
പൂര്‍ണ്ണതോതിൽ
പ്രവര്‍ത്തിപ്പിക്കാൻ
കഴിയാത്തത്
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
ഇതിന് ശാശ്വതപരിഹാരം
കാണുന്നതിന് എന്ത്
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ ?
കുളത്തുപ്പുഴ-ഇട്ടിവ
അലൈഡ് കുടിവെള്ള പദ്ധതി
2768.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കുളത്തുപ്പുഴ-ഇട്ടിവ
അലൈഡ് കുടിവെള്ള പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കൃഷിക്കായുള്ള
ജലവിതരണം
2769.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജല ലഭ്യത കുറഞ്ഞതും
ഉയര്‍ന്ന പ്രദേശങ്ങളും,
സമതല പ്രദേശങ്ങളും
ഉള്‍പ്പെടുന്നതുമായ
പാടശേഖരങ്ങളിലേയ്ക്കുള്ള
ജലവിതരണ സംവിധാനം
കുറ്റമറ്റതല്ലെന്നത്
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
(ബി)
ജലം
ആവശ്യമുള്ള
പ്രദേശങ്ങളിലെ
കനാലുകളില്‍
ശാസ്ത്രീയമായി സ്പൌട്ട്
സ്ഥാപിച്ച് കൃഷി
സംരക്ഷിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കുന്നത്തുകാല്‍
ഗ്രാമപഞ്ചായത്തിലെ കുടിവെള്ള
പദ്ധതി
2770.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജക മണ്ഡലത്തിലെ
കുന്നത്തുകാല്‍ ഗ്രാമ
പഞ്ചായത്തില്‍
സ്തംഭനാവസ്ഥയിലായ
കുടിവെള്ള പദ്ധതി
പുനരാരംഭിക്കുന്നതിനായി
ഈ സര്‍ക്കാരിന്റെ
കാലത്ത്
സ്വികരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
പദ്ധതിയുടെ
പൂര്‍ത്തികരണത്തിനായി
സംസ്ഥാന പദ്ധതിയുടെ
ഓപ്റ്റിമൈസേഷന്‍
ഹെഡില്‍ ഉള്‍പ്പെടുത്തി
ഫണ്ട്
അനുവദിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
പ്രൊപ്പോസല്‍
പരിഗണിച്ച് ഫണ്ട്
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
2771.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളാ
വാട്ടര്‍ അതോറിറ്റി
മുഖേന വിതരണം നടത്തുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
എന്തെല്ലാം
മാര്‍ഗ്ഗങ്ങള്‍/സംവിധാനങ്ങള്‍
നിലവിലുണ്ടെന്ന്
അറിയിക്കുമോ;
(ബി)
വിതരണം
ചെയ്യുന്ന
കുടിവെള്ളത്തിന്റെ
ഗുണനിലവാരം കൃത്യതയോടെ
ഉറപ്പുവരുത്തുന്നതിന്
ശാസ്ത്രീയവും
ആധുനികവുമായ
സംവിധാനങ്ങള്‍
നടപ്പിലാക്കുമോ;
എങ്കില്‍ അവയുടെ
വിശദാംശം അറിയിക്കുമോ?
കുടിവെള്ളമെത്തിക്കുന്നതിനുള്ള
പ്രവര്‍ത്തനങ്ങള്‍
2772.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂക്ഷമാകുന്ന
വരള്ച്ചയോടനുബന്ധിച്ച്
എല്ലാ പ്രദേശങ്ങളിലും
കുടിവെള്ളമെത്തിക്കുന്നതിന്
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രകൃതിദത്തമായ
ശുദ്ധജല
സ്രോതസ്സുകളിലേക്ക്
ഉപ്പു വെള്ളം കയറുന്നത്
നിയന്ത്രിക്കുന്നതിനായി
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
വിശദീകരിക്കുമോ;
(സി)
ശുദ്ധജല
സ്രോതസ്സുകളും
കിണറുകളും സംരക്ഷിച്ച്
ഭൂഗര്‍ഭജല ചൂഷണം
കുറയ്ക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വിശദീകരിക്കുമോ?
'ജലനിധി'
പദ്ധതി
2773.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഏതൊക്കെ
പഞ്ചായത്തുകളില്‍
'ജലനിധി' പദ്ധതി
അനുവദിച്ചിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ പുതുതായി
പഞ്ചായത്തുകളെ
ഉള്‍പ്പെടുത്തുന്നത്
പരിഗണനയിലുണ്ടോ;
(സി)
മഞ്ചേശ്വരം
മണ്ഡലത്തിലെ
വൊര്‍ക്കാടി, എന്മകജെ,
മഞ്ചേശ്വരം എന്നീ
പഞ്ചായത്തുകളെ പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ജലനിധി
പദ്ധതി
2774.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലനിധി
പദ്ധതി പ്രകാരം എത്ര
പദ്ധതികളാണ്
പൂര്‍ത്തിയാക്കിയിട്ടുള്ളത്;
ഇതുമൂലം എത്ര
പേര്‍ക്കാണ് കുടിവെള്ളം
ലഭിക്കുന്നത്;
(ബി)
കേരള
വാട്ടര്‍ അതോറിറ്റിയുടെ
ഏതെല്ലാം പദ്ധതികളുടെ
വിതരണ ശൃംഖലകളാണ്
ജലനിധിക്ക്
കൈമാറുന്നത്; ഈ
പദ്ധതികളുടെ പുരോഗതി
വിശദമാക്കാമോ;
(സി)
ജലനിധി
പദ്ധതികളുടെയും കേരള
വാട്ടര്‍ അതോറിറ്റിയുടെ
കുടിവെള്ള
പദ്ധതികളുടെയും
സോഷ്യല്‍ ഓഡിറ്റ്
നടത്താന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ജലനിധി
ഒന്നാം ഘട്ടത്തില്‍
പൂര്‍ത്തിയാക്കിയ
ചവറ-പന്മന കുടിവെള്ള
പദ്ധതിയുടെ
ഗുണഭോക്തൃസമിതി എന്ന്
വരെയുള്ള വാട്ടര്‍
ചാര്‍ജ് വാട്ടര്‍
അതോറിറ്റിയ്ക്ക്
അടച്ചിട്ടുണ്ടെന്നും
എത്ര
കുടിശ്ശികയുണ്ടെന്നും
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റിയുടെ വരുമാന
വര്‍ദ്ധനവിനുള്ള നടപടി
2775.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയ്ക്ക്
വെള്ളക്കരം
ഉള്‍പ്പെടെയുള്ള
പ്രതിമാസ വരുമാനം
എത്രയെന്നും മൊത്തം
ചെലവ് പ്രതിമാസം
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
കുപ്പിവെള്ള വിതരണ മേഖല
നിലവില്‍ സ്വകാര്യ
കമ്പനികളുടെ
നിയന്ത്രണത്തിലാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വരുമാന
വര്‍ദ്ധനവിന്
സഹായകരമായതും
ജനങ്ങള്‍ക്ക്
ഉപകാരപ്രദവുമായ
കുപ്പിവെള്ള വിതരണ
രംഗത്ത് വാട്ടര്‍
അതോറിറ്റി നൂതന
സംരംഭങ്ങള്‍
ഏറ്റെടുക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഇത് സംബന്ധിച്ച നയം
വ്യക്തമാക്കാമോ?
കോങ്ങാട്
മണ്ഡലത്തിലെ കുടിവെള്ള വിതരണ
പദ്ധതികള്‍
2776.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോങ്ങാട്
മണ്ഡലത്തില്‍
കിഫ്ബിയിലൂടെ
നടപ്പിലാക്കുന്നതിനായി
തെരഞ്ഞെടുത്തിട്ടുള്ള
കുടിവെള്ള വിതരണ
പദ്ധതികള്‍
ഏതെല്ലാമാണ്; വിശദാംശം
നല്‍കുമോ;
(ബി)
സമയബന്ധിതമായി
അനുമതി
ലഭിയ്ക്കുന്നതിനായി
പ്രസ്തുത പദ്ധതികള്‍
കിഫ്ബിക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;
വിശദമാക്കുമോ?
ജലഅതോറിറ്റി
2777.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനു
ശേഷം ജലഅതോറിറ്റി
വെള്ളക്കരം ഇനത്തില്‍
എത്ര രൂപ
പിരിച്ചെടുത്തിട്ടുണ്ട്
എന്ന് വിശദമാക്കുമോ;
(ബി)
ജലഅതോറിറ്റി
സംസ്ഥാന വൈദ്യുതി
ബോര്‍ഡിന് എത്ര രൂപ
കുടിശ്ശിക
അടയ്ക്കാനുണ്ട് എന്ന്
വ്യക്തമാക്കുമോ;
(സി)
വൈദ്യുതി
ബോർഡിന്
അടയ്ക്കാനുണ്ടായിരുന്ന
കുടിശ്ശിക തുകക്ക്
ഇതിന് മുമ്പ് ഇളവ്
ലഭിക്കുകയോ
ആനുകൂല്യങ്ങൾ
ലഭിക്കുകയോ
ചെയ്തിട്ടുണ്ടെങ്കിൽ
വിശദാംശം നൽകുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയതിനു
ശേഷം ജലഅതോറിറ്റിയുടെ
എത്ര ഓഫീസുകളില്‍
വിജിലന്‍സ് പരിശോധന
നടത്തിയിട്ടുണ്ട്; ഈ
പരിശോധനയുടെ പ്രധാന
കണ്ടെത്തലുകള്‍
എന്തെല്ലാമാണെന്നും
അതിന്മേല് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയുടെ ഒരു
മാസത്തെ ചെലവ്
2778.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
വാട്ടര്‍
അതോറിറ്റിയുടെ ഒരു
മാസത്തെ ചെലവ് ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കേരള
വാട്ടര്‍
അതോറിറ്റിയുടെ ആകെ
റവന്യൂ വരുമാനം
എത്രയാണ്; എത്ര തുകയാണ്
റവന്യൂ ഇനത്തില്‍
ഇപ്പോള്‍ പിരിഞ്ഞു
കിട്ടാനുള്ളത്;
(സി)
2016-17
വര്‍ഷത്തെ വാട്ടര്‍
അതോറിറ്റിയുടെ റവന്യൂ
ചിലവ്, റവന്യൂ വരുമാനം
,സര്‍ക്കാര്‍ നല്കിയ
ഗ്രാന്റ് എന്നിവ
എത്രയൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കേരള
വാട്ടര്‍
അതോറിറ്റിയിലെ
സാമ്പത്തിക വിഭാഗത്തിലെ
അക്കൗണ്ട്സ് മെമ്പര്‍
തസ്തിക വര്‍ഷങ്ങളായി
ഒഴിഞ്ഞുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;ഈ ഒഴിവ്
നികത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ?
ഓവര്‍
ഹെഡ് ടാങ്കിന്റെ നിര്‍മ്മാണം
2779.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയം
അയ്മനം പഞ്ചായത്തില്‍
കുടമാളൂരില്‍ ഓവര്‍
ഹെഡ് ടാങ്കിന്റെ
നിര്‍മ്മാണം വാട്ടര്‍
അതോറിറ്റി
നിര്‍ത്തിവച്ചിരിക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിര്‍മാണം
പുനരാരംഭിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പാലായി
കുടിവെള്ള പദ്ധതി
2780.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പാലായി
കേന്ദ്രീകരിച്ച്
റെഗുലേറ്റര്‍ കം
ബ്രിഡ്ജ്
പ്രദേശത്തുള്ളവര്‍ക്കു
വേണ്ടി കുടിവെള്ള
പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
പ്രസ്തുത പദ്ധതി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വാട്ടര്‍
അതോറിറ്റി
2781.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
വാട്ടര്‍ അതോറിറ്റിയുടെ
ശരാശരി പ്രതിമാസ
വരുമാനം, ചെലവ്, നഷ്ടം
എന്നിവ എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വാട്ടര്‍
അതോറിറ്റി ഏതെല്ലാം
സംസ്ഥാന, അന്തര്‍
സംസ്ഥാന, വിദേശ
സ്ഥാപനങ്ങളില്‍ നിന്നും
എത്ര കോടി രൂപ വീതം
വായ്പ എടുത്തിട്ടുണ്ട്;
ആയതില്‍ ഓരോ
സ്ഥാപനത്തിനും എത്ര
കോടി രൂപ അടച്ചു
തീര്‍ക്കാനുണ്ട്;
വ്യക്തമാക്കുമോ;
(സി)
നിലവില്‍
വൈദ്യുതി ബോര്‍ഡിനും
കരാറുകാര്‍ക്കും
നല്കുവാനുള്ള തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
വാട്ടര്‍
അതോറിറ്റിക്ക്
കുടിശ്ശികയിനത്തില്‍
നാളിതുവരെ
പിരിഞ്ഞുകിട്ടാനുള്ള
തുക എത്രയാണ്;
(ഇ)
കുടിശ്ശിക
തുക
പിരിച്ചെടുക്കുന്നതില്‍
ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച
വന്നിട്ടുണ്ടോ;
എങ്കില്‍ എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(എഫ്)
കഴിഞ്ഞ
10 വര്‍ഷത്തിനുള്ളില്‍
നാളിതുവരെ വെള്ളക്കരം
ഒടുക്കാത്തതും വാട്ടര്‍
കണക്ഷന് മറച്ചുവച്ച്
വെള്ളം
ഉപയോഗിക്കുന്നവരുമായ
വാട്ടര്‍ അതോറിറ്റിയിലെ
എത്ര ഉദ്യോഗസ്ഥര്‍ക്ക്
എതിരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
ഇത്തരം ഉദ്യോഗസ്ഥരില്‍
നിന്നും പിഴയിനത്തില്‍
നാളിതുവരെ എത്ര തുക
പിരിച്ചെടുത്തിട്ടുണ്ട്;
വിശദമാക്കുമോ?
എച്ച്ആര്‍
ജീവനക്കാര്‍
2782.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
വകുപ്പിന്റെ കീഴില്‍
എത്ര എച്ച്ആർ
ജീവനക്കാര്‍ ജോലി
നോക്കുന്നുണ്ടെന്നും
ഇവര്‍ എന്തെല്ലാം
ജോലികളാണ്
ചെയ്യുന്നതെന്നുമുള്ള
വിശദാംശം ലഭ്യമാക്കാമോ;
(ബി)
നിലവില്‍
പ്രസ്തുത
ജീവനക്കാര്‍ക്ക് എത്ര
രൂപയാണ് ശമ്പളമായി
നല്‍കുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
താല്‍ക്കാലികമായി
ജോലി നോക്കുന്ന
ജീവനക്കാര്‍ക്ക് അവരുടെ
ജോലിയുടെ
അടിസ്ഥാനത്തില്‍ തരം
തിരിച്ച് എത്ര രൂപയാണ്
വേതനമായി
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
സംസ്ഥാനത്തെ
താല്‍ക്കാലിക
ജീവനക്കാര്‍ക്ക്
നല്കുന്ന വേതനം
ജലവിഭവവകുപ്പിലെ
എച്ച്ആർ
ജീവനക്കാര്‍ക്കും
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കേരള
വാട്ടര്‍ അതോറിറ്റിയില്‍
ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് -II
തസ്തിക
2783.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
വാട്ടര്‍
അതോറിറ്റിയില്‍
ഡ്രാഫ്റ്റ്സ്മാന്‍
ഗ്രേഡ് -II തസ്തികയുടെ
നിലവിലുള്ള റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്രപേരെ
നിയമിച്ചിട്ടുണ്ട്
എന്നും നിലവില്‍ ഈ
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഉണ്ട് എന്നും
വ്യക്തമാക്കുമോ;