ഐ.ടി.ഐകളില്‍
തസ്തികകള്‍ അനുവദിക്കുന്നതിന്
നടപടി
2544.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി
വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള
ഐ.ടി.ഐ.യും വ്യവസായ
പരിശീലന വകുപ്പിന്റെ
ഐ.ടി.ഐ.കളും ഒരേ പോലെ
ആണ്
പ്രവര്‍ത്തിക്കുന്നതെങ്കിലും
സ്റ്റാഫ് പാറ്റേണ്‍
വ്യത്യസ്തമായതിനാല്‍,
വ്യവസായ വകുപ്പിന്
കീഴിലുള്ള ഐ.ടി.ഐ.കളിലെ
എല്ലാ തസ്തികകളും
പട്ടികജാതി വകുപ്പിന്
കീഴിലുള്ള ഐ.ടി.ഐ.
കളിലും
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
പട്ടിക
ജാതി- പട്ടിക വര്‍ഗ്ഗ
വകുപ്പിന്റെ കീഴിലുള്ള
ഓച്ചിറയിലെ എെ.ടി.എെ
2545.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓച്ചിറയിലെ,
പട്ടിക ജാതി പട്ടിക
വര്‍ഗ്ഗ വകുപ്പിന്റെ
കീഴിലുള്ള എെ. ടി.
എെ.യില്‍ ഏതെല്ലാം
കോഴ്സുകള്‍
നിലവിലുണ്ടെന്ന്
വിശദീകരിക്കുമോ;
(ബി)
ഇവിടെ
ആരംഭിക്കുന്നതിന്
നിര്‍ദ്ദേശിച്ചിട്ടുള്ള
ഇലക്ട്രീഷ്യന്,
പ്ലംബര്‍ എന്നീ
ട്രേഡുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
ഇതിനാവശ്യമായ
തസ്തികകള്‍
ഏതെല്ലാമെന്ന്
വ്യകതമാക്കുമോ;
പ്രസ്തുത തസ്തികകള്‍
അനുവദിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വിശദീകരിക്കുമോ;
(സി)
ഇതിനെ
മോഡല്‍ റസിഡന്‍ഷ്യല്‍
എെ.ടി.എെ. ആയി
ഉയര്‍ത്തി ഹോസ്റ്റല്‍
ഉള്‍പ്പെടെയുള്ള
സംവിധാനങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;വിശദമാക്കുമോ?
എസ്.സി./എസ്.ടി.
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ലംപ്സം ഗ്രാന്റ്
2546.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.സി./എസ്.ടി.
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ലംപ്സം ഗ്രാന്റ്
വിതരണത്തില്‍
കുടിശ്ശികയുണ്ടോ;
ഉണ്ടെങ്കില്‍, ആയത്
എന്ന് മുതല്‍ വിതരണം
ചെയ്യുവാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
സര്‍ക്കാര്‍ ലംപ്സം
ഗ്രാന്റ് തുക
വര്‍ദ്ധിപ്പിച്ച്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വര്‍ദ്ധിപ്പിച്ച തുക
വിതരണം ചെയ്യുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കു നല്കി
വരുന്ന വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
2547.
ശ്രീ.ഇ.പി.ജയരാജന്
,,
ആന്റണി ജോണ്‍
,,
ബി.സത്യന്
,,
കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
നല്കി വരുന്ന
വിദ്യാഭ്യാസ
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
ജീവിതച്ചെലവുകള്‍ക്കനുസരിച്ച്
ഇപ്രകാരമുള്ള തുക
പുതുക്കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ പുതുതായി
പ്രഖ്യാപിച്ച
സ്കോളര്‍ഷിപ്പ്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(സി)
മാതൃകാ
റസിഡന്‍ഷ്യല്‍
സ്ക്കുളുകളിലെയും
ഹോസ്റ്റലുകളിലെയും
താമസം,ഭക്ഷണം,
പഠനസൗകര്യങ്ങള്‍
തുടങ്ങിയവ മികച്ച
നിലവാരത്തിലുള്ളതാണെന്ന്
ഉറപ്പു വരുത്താന്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(ഡി)
ഇത്തരം
സ്ക്കുളുകളിലും
ഹോസ്റ്റലുകളിലും
കുട്ടികളുടെ പഠനശേഷി
വിലയിരുത്തി, പരിഹാര
ബോധന പ്രവര്‍ത്തനങ്ങള്‍
നടത്തുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ?
കൊല്ലങ്കോട്
ബ്ലോക്കിലെ പ്രീമെട്രിക്
ഹോസ്റ്റല്‍
2548.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലങ്കോട്
ബ്ലോക്കിലെ പട്ടികജാതി
വികസന വകുപ്പിന്
കീഴിലുള്ള പ്രീമെട്രിക്
ഹോസ്റ്റലില്‍
താമസിക്കുന്ന
കുട്ടികള്‍ക്ക് മതിയായ
ഭൗതിക സാഹചര്യം ഇല്ല
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രശ്നപരിഹാരത്തിനായി
നിര്‍മ്മിക്കുന്ന പുതിയ
കെട്ടിടത്തിന്റെ പണി
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
കെട്ടിടം പണി എന്നാണ്
ആരംഭിച്ചത് എന്നും
ഇതിന് വകയിരുത്തിയ തുക
എത്രയെന്നും
വിശദമാക്കാമോ?
അംബേദ്കര്‍ ഗ്രാമം പദ്ധതി
2549.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ സമഗ്ര
വികസനത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
അംബേദ്കര്‍ ഗ്രാമം
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിന്‍കീഴില്‍ ഓരോ
ജില്ലയിലും എന്തെല്ലാം
പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്നും
പദ്ധതിയുടെ നിര്‍വ്വഹണ
ഏജന്‍സികള്‍
ഏതെല്ലാമാണെന്നും
വെളിപ്പെടുത്തുമോ?
സ്വയം
പര്യാപ്ത ഗ്രാമം
2550.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യു.ഡി.എഫ്
സർക്കാരിന്റെ കാലത്ത്
അനുവദിച്ച സ്വയം
പര്യാപ്തഗ്രാമം പദ്ധതി
പ്രകാരമുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
പാതിവഴിയില്‍ നിലച്ചു
പോയ വിവരം ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
ഇപ്രകാരം
സ്വയം പര്യാപ്തഗ്രാമം
പദ്ധതി പ്രകാരം പകുതി
നിര്‍മ്മാണ
പ്രവര്‍ത്തനം
കഴിഞ്ഞിട്ടുള്ളവയ്ക്ക്
ബാക്കി തുക കൂടി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ ;
(സി)
എൽ.ഡി.എഫ്
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ഈ പദ്ധതി പ്രകാരം
എത്ര ഗ്രാമങ്ങള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
സ്വയം
പര്യാപ്ത ഗ്രാമം പദ്ധതി
2551.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വയം
പര്യാപ്ത ഗ്രാമം പദ്ധതി
പ്രകാരം ഭരണാനുമതി
ലഭിച്ച കൊട്ടാരക്കര
നിയോജക
മണ്ഡലത്തില്‍പ്പെട്ട
എഴുകോണ്‍ പഞ്ചായത്തിലെ
പ്ലാക്കാട് കോളനി,
കുളക്കട ഗ്രാമ
പഞ്ചായത്തിലെ മാറ്റടി
അംബേദ്കര്‍ കോളനി
എന്നിവയുടെ നവീകരണ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചത്
എന്നാണ്;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
നിര്‍വ്വഹണം നടത്തിയത്
ആരാണ്;
(സി)
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചതിന്റെ
ബില്‍ തുകകള്‍ മാറി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ; ബില്‍ തുക
ഇനിയും മാറി
നല്കാനുണ്ടെങ്കില്
നിയമ പ്രകാരം ആയതിനു
വേണ്ട നടപടികള്‍
സ്വീകരിക്കുമോ?
പട്ടകജാതി
പട്ടികവര്‍ഗ്ഗ വികസന പദ്ധതി
നടത്തിപ്പിലെ അപര്യാപ്തതകൾ
2552.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ജനസംഖ്യാനുപാതത്തെക്കാള്
ഉയര്‍ന്ന പദ്ധതി വിഹിതം
അവര്‍ക്കായി
ചെലവിടുന്നുവെങ്കിലും
പ്രസ്തുത വിഭാഗത്തിന്റെ
സാമൂഹികവും
സാമ്പത്തികവുമായ സ്ഥിതി
പരിതാപകരമാണെന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
പട്ടികവര്‍ഗ്ഗക്കാരുടെ
ഭവനനിര്‍മ്മാണത്തിനായി
വിവിധ പദ്ധതികളിലൂടെ
ധാരാളം തുക
വിനിയോഗിച്ചെങ്കിലും
വാസയോഗ്യമായ ഭവനങ്ങള്‍
ഇല്ലാത്തവരുടെ എണ്ണം
വര്‍ദ്ധിക്കുന്നത്
പദ്ധതി
നിര്‍വ്വഹണത്തിലെ
അഴിമതിയും
കെടുകാര്യസ്ഥതയും
മൂലമാണെന്നുള്ള
യാഥാർഥ്യം
ശ്രദ്ധയിന്പ്പെട്ടിട്ടുണ്ടോ;
(ഡി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് കഴിഞ്ഞ
15 വര്‍ഷം
നടപ്പിലാക്കിയ
പദ്ധതികളും അതിലൂടെ
പ്രസ്തുത
വിഭാഗങ്ങള്‍ക്കുണ്ടായ
നേട്ടങ്ങളും
പരിശോധിക്കുന്നതിന് ഒരു
പ്രത്യേക സംവിധാനം
ഒരുക്കുമോ
എന്നറിയിക്കാമോ?
അംബേദ്കര്‍
സ്വയം പര്യാപ്ത ഗ്രാമം
2553.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ലി നിയോജക
മണ്ഡലത്തില്‍ എത്ര
പട്ടികജാതി/പട്ടിക
വര്‍ഗ്ഗ കുടുംബങ്ങള്‍
നിലവിലുണ്ട് എന്ന
കണക്ക്
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഓരോ
ഗ്രാമ
പഞ്ചായത്തുകളിലെയും
മുനിസിപ്പാലിലിറ്റിയിലേയും
കണക്ക് പ്രത്യേകം
പ്രത്യേകം
വ്യക്തമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തില്‍
എത്ര പട്ടികജാതി/പട്ടിക
വര്‍ഗ്ഗ കോളനികള്‍
നിലവിലുണ്ട്; ഏതെല്ലാം;
വിശദമാക്കാമോ;
(സി)
എത്ര
പട്ടിക ജാതി
കുടുംബങ്ങള്‍ ഉള്ള
കോളനികളെയാണ്
അംബേദ്കര്‍ സ്വയം
പര്യാപ്ത ഗ്രാമം
പദ്ധതിയിലേക്ക്
തെരഞ്ഞെടുക്കുന്നത്;
അപ്രകാരം
തെരഞ്ഞെടുക്കപ്പെട്ട
ഒറ്റപ്പാലം അസംബ്ലി
മണ്ഡലത്തിലെ കോളനികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
ക്ഷേമവും പിന്നോക്ക വിഭാഗ
ക്ഷേമവും
2554.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
സമുദായത്തിലെ
വ്യക്തികള്‍ക്ക്/
ഗ്രൂപ്പുകള്‍ക്ക് സ്വയം
തൊഴില്‍ സംരംഭങ്ങള്‍
ആരംഭിക്കുന്നതിനും
ചെറുകിട വ്യവസായ
സംരംഭങ്ങള്‍
ആരംഭിക്കുന്നതിനും
സര്‍ക്കാരില്‍ നിന്ന്
ലഭിക്കുന്ന സഹായങ്ങള്‍
എന്തെല്ലാമെന്നും
ഇതിന്റെ മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ;
(ബി)
സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
കോര്പ്പറേഷന് മുഖേന
വ്യക്തികള്‍ക്കും
ഗ്രൂപ്പുകള്‍ക്കും
ലഭിക്കുന്ന സ്വയം
തൊഴില്‍
സംരംഭങ്ങള്‍ക്കുളള
സഹായവും ചെറുകിട
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന്
ലഭിക്കുന്ന സഹായങ്ങളും
എന്തെല്ലാം എന്നും
വിശദമാക്കാമോ;ഇതിന്റെ
മാനദണ്ഡങ്ങളെന്തെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ വന്നതിന്
ശേഷം എസ്.സി
വിഭാഗത്തിലേയും ഒ.ബി.സി
വിഭാഗത്തിലേയും എത്ര
പേര്‍ക്ക് ഇപ്രകാരം
സഹായം അനുവദിച്ചുവെന്ന്
വിശദമാക്കാമോ?
ഭവനരഹിതരായ
പട്ടികജാതി പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
2555.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ഭവനരഹിതതായ
എത്ര പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഇവരില്‍
എത്ര പേര്‍ക്ക് ഇൗ
സര്‍ക്കാര്‍ വീട് വച്ച്
നല്‍കിയെന്ന്
വ്യക്തമാക്കുമോ?
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തിലെ
സ്വയംപര്യാപ്ത, അംബേദ്ക്കര്‍
ഗ്രാമങ്ങള്‍
2556.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
നിയോജകമണ്ഡലത്തില്‍
കഴിഞ്ഞ സർക്കാരിന്റെയും
ഈ സർക്കാരിന്റെയും
കാലത്ത് അനുവദിച്ച
സ്വയംപര്യാപ്ത
ഗ്രാമങ്ങളുടെയും
അംബേദ്ക്കര്‍
ഗ്രാമങ്ങളുടെയും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതുഘട്ടംവരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
കോളനികളെയാണ് പ്രസ്തുത
പദ്ധതിക്കായി
തെരഞ്ഞെടുത്തിട്ടുള്ളത്;
(സി)
ഓരോ
കോളനിക്കും ഏത്ര രൂപ
വീതമാണ് ചെലവിടുന്നത് ;
(ഡി)
നിര്‍മ്മാണത്തിനുണ്ടായ
കാലതാമസം മൂലം
ലക്ഷ്യമിട്ടിരുന്ന
എല്ലാ പ്രവൃത്തികളും
നടപ്പിലാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
കാലതാമസം ഒഴിവാക്കി
എത്രയും വേഗം പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ചേലക്കര
മണ്ഡലത്തിലെ ചികിത്സാ ധനസഹായ
വിതരണം
2557.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ചേലക്കര
നിയോജകമണ്ഡലത്തില്‍
പട്ടികജാതിവികസന
വകുപ്പു മുഖേന
എത്രപേര്‍ക്ക് ചികിത്സാ
ധനസഹായം അനുവദിച്ച്
നല്‍കിയിട്ടുണ്ട്; ആകെ
എത്ര തുക
നല്‍കിയിട്ടുണ്ട് ;
(ബി)
ഇതു
സംബന്ധിച്ച്
പഴയന്നൂര്‍,
വടക്കാഞ്ചേരി ബ്ലോക്ക്
പട്ടികജാതി വികസന
ആഫീസുകളുടെ
വിശദാംശങ്ങള്‍
പ്രത്യേകമായി
വ്യക്തമാക്കുമോ?
ചികിത്സാ
ധനസഹായം
2558.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പട്ടികജാതി വികസന
വകുപ്പു മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര പേര്‍ക്ക്
എത്ര തുക വീതം ചികിത്സാ
ധനസഹായമായി
അനുവദിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുളള
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
കിഫ്ബി
മുഖേനയുള്ള പദ്ധതികള്‍
2559.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് കിഫ്ബി
മുഖാന്തിരം
നടപ്പിലാക്കുന്നതിന്
സമര്‍പ്പിച്ച
പദ്ധതികള്‍
ഏതൊക്കെയാണ്; ഇതില്‍
ഏതൊക്കെ പദ്ധതികള്‍
അംഗീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ.;
(ബി)
ഇതില്‍
ഓരോ പദ്ധതിക്കും എന്ത്
തുകയാണ് കിഫ്ബിയില്‍
നിന്നും
അനുവദിച്ചതെന്നും
അതില്‍ എന്ത് തുക
ഇതിനകം
ചെലവഴിച്ചുവെന്നും
വ്യക്തമാക്കാമോ?
ഭൂരഹിതരായ
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍
2560.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുന്ന
അവസരത്തില്‍
പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിൽപ്പെട്ട,
എത്ര ഭൂരഹിതരായ
കുടുംബങ്ങള്‍
സംസ്ഥാനത്ത്
ഉണ്ടായിരുന്നു; ആയത്
ഇപ്പോള്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരമേല്‍ക്കുന്ന
അവസരത്തില്‍ ഭൂമി
ഉണ്ടായിട്ടും ഭവന
രഹിതരായിരുന്ന ഇത്തരം
എത്ര കുടുംബങ്ങള്‍
ഉണ്ടായിരുന്നു; ആയത്
ഇപ്പോള്‍ എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
2011-16-ലെ
സര്‍ക്കാര്‍, ഈ
വിഭാഗങ്ങളിലെ ഭൂമി
ഇല്ലാത്തവര്‍ക്ക് ഭൂമി
വാങ്ങുന്നതിനും
ഭൂമിയുള്ളവര്‍ക്ക് വീട്
വച്ച്
നല്കുന്നതിനുമായി ആകെ
എത്ര തുക ചെലവഴിച്ചു
എന്ന് വ്യക്തമാക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ നാളിതുവരെ
എത്ര തുക ചെലവഴിച്ചു;
വ്യക്തമാക്കുമോ;
(ഇ)
ഈ
സർക്കാരിന്റെ
കാലയളവിനുള്ളില്‍ തന്നെ
ഭവനരഹിതരായ മുഴുവന്‍
കുടുംബങ്ങള്‍ക്കും വീട്
വച്ച് നല്കാന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ?
കോളനികളിലെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി
2561.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
നിയോജക മണ്ഡലത്തിലെ
കോളനികളില്‍
അധിവസിക്കുന്ന
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗക്കാരുടെ അടിസ്ഥാന
സൗകര്യങ്ങള്‍
വര്ദ്ധിപ്പിക്കുന്നതിന്െറ
ഭാഗമായി എത്ര
കോളനികള്‍ക്ക്,എത്ര
രൂപയാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോളനികളില്‍
എന്തൊക്കെ
പ്രവൃത്തികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിന്
ചെലവായ തുക
പ്രവൃത്തികള്‍ തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഇനി
ഏതെല്ലാം
പ്രവൃത്തികളാണ്
ബാക്കിയുള്ളതന്നും
അതിനുവേണ്ടിവരുന്ന
ചെലവ് എത്രയാണെന്നും
വ്യക്തമാക്കാമോ;
(ഇ)
അനുവദിച്ച
ഫണ്ട് തീര്ന്നതിനലാണോ
പ്രവൃത്തി
മടുങ്ങികിടക്കുന്നതെന്ന്
വ്യക്തമാക്കാമോ?
(എഫ്)
എങ്കില്‍
ബാക്കിയുള്ള
പ്രവൃത്തികള്‍ക്ക്
ആവശ്യമായ ഫണ്ട്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ജി)
പ്രവൃത്തി
ഏറ്റെടുത്ത കരാറുകാരന്
തുക പൂര്‍ണ്ണമായും
നല്‍കിയോ എന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ അതിനുളള
കാരണം എന്താണെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതിക്കാര്‍ക്കായുള്ള
ക്ഷേമ പ്രവര്‍ത്തനങ്ങള്‍
2562.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തമായി
ഭൂമിയില്ലാത്ത എത്ര
പട്ടികജാതി
കുടുംബങ്ങള്‍
സംസ്ഥാനത്തുണ്ടെന്ന്
വ്യക്തമാക്കുമോ; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
സ്വന്തമായി
വീടില്ലാത്ത എത്ര
പട്ടികജാതി
കുടുംബങ്ങളുണ്ടെന്ന്
വ്യക്തമാക്കുമോ;ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(സി)
സ്വന്തമായി
ഭൂമിയും വീടുമില്ലാത്ത
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ഭൂമി നൽകുന്നതിനും വീടു
നിര്‍മ്മിച്ച്
നൽകുന്നതിനും
നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം എത്ര
പട്ടികജാതി
കുടുംബങ്ങള്‍ക്ക് ഭൂമി
നൽകിയെന്നും എത്ര
പട്ടികജാതി
കുടുംബങ്ങള്‍ക്ക് വീടു
നിര്‍മ്മാണത്തിന്
ധനസഹായം നൽകിയെന്നും
വെളിപ്പെടുത്താമോ;
(ഇ)
ഇത്തരം
പദ്ധതികള്‍ക്കായി
2016-17 സാമ്പത്തിക
വര്‍ഷത്തില്‍ എത്ര തുക
ചെലവഴിച്ചുവെന്നും
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ നാളിതുവരെ
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
കൊടക്കാട് മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂളില്‍
പ്ലസ് ടു കോഴ്സ്
T 2563.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ കൊടക്കാട്
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളില്‍ പ്ലസ് ടു
കോഴ്സ് ഇല്ലാത്തതിനാല്‍
ഇവിടത്തെ
വിദ്യാര്‍ത്ഥികള്‍ ഏറെ
ബുദ്ധിമുട്ടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ഒട്ടുമിക്ക എം.ആർ.എസ്.
ലും പ്ലസ് ടു കോഴ്സ്
ഉണ്ടായിരിക്കെ
എസ്.എസ്.എൽ.സി. ആദ്യ
ബാച്ച് പുറത്തിറങ്ങി
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും പ്രസ്തുത
സ്കൂളില്‍ പ്ലസ് ടു
കോഴ്സ് അനുവദിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ?
അരൂര്‍
മണ്ഡലത്തിലെ അംബേദക്ര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
നിര്‍വ്വഹണം
2564.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദക്ര്‍
സ്വാശ്രയ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി അരൂര്‍
മണ്ഡലത്തില്‍
പട്ടണക്കാട്,
തൈക്കാട്ടുശ്ശേരി എന്നി
ബ്ലോക്കുകളിലായി
ഏതെല്ലാം കോളനികള്‍ ആണ്
ഏറ്റെടുത്തിട്ടുള്ളത്;
(ബി)
ഏത്
ഏജന്‍സി മുഖേനയാണ്
പദ്ധതികളുടെ
നിര്‍വ്വഹണം
നടത്തുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
സ്വയം
പര്യാപ്ത പട്ടികജാതി
ഗ്രാമ
പദ്ധതിയില്‍പ്പെടുത്തി
അരൂര്‍ മണ്ഡലത്തിലെ
ചേന്നംപള്ളിപ്പുറം
പഞ്ചായത്തില്‍ 2016-17
വര്‍ഷത്തില്‍
ഏറ്റെടുത്ത ഇനിത്തറ
കോളനിയിലെ നിര്‍വ്വഹണ
ഏജന്‍സിയായ എഫ് ഐ ടി
ഏറ്റെടുത്ത പ്രവൃത്തി
കൃത്യസമയത്ത് ചെയ്യാതെ
വൈകിയത് നിമിത്തം
കോളനിയിലേക്കുള്ള റോഡ്
സഞ്ചാര യോഗ്യമല്ലാതായി
തീര്‍ന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ആയത്
എത്രയും വേഗം
പൂര്‍ത്തികരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ഭരതര്‍,
പരവൻ സമുദായം
2565.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭരതര്‍, പരവൻ
സമുദായത്തെ പട്ടികജാതി
വിഭാഗത്തിൽ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഈ വിഭാഗത്തിനെ
പട്ടികജാതി
വിഭാഗത്തിനുള്ള
വിദ്യാഭ്യാസ/ജോലി സംവരണ
പദ്ധതികളിൽ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സമുദായത്തിന്റെ
സംസ്ക്കാരം,
പാരമ്പര്യം, പരമ്പരാഗത
തൊഴിൽ മേഖല എന്നിവ
സംബന്ധിച്ച വിഷയങ്ങൾ
കിര്‍ത്താഡ്സ്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ പട്ടികജാതി
കോളനികള്‍
2566.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
എത്ര പട്ടികജാതി
കോളനികളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഗ്രാമപഞ്ചായത്ത്
തിരിച്ചുള്ള കണക്കും
ഓരോ കോളനിയിലെ
കുടുംബങ്ങളുടെ എണ്ണവും
വ്യക്തമാക്കുമോ?
കൊല്ലം
നിയോജകമണ്ഡലത്തിലെ
പട്ടികജാതി കോളനികള്‍
2567.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
നിയോജകമണ്ഡലത്തിലെ
പട്ടികജാതി കോളനികള്‍
ഏതൊക്കെയാണെന്നും ഓരോ
കോളനിയിലെയും
കുടുംബങ്ങളുടെ എണ്ണം
എത്രയാണെന്നും
വ്യക്തമാക്കാമോ;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കോര്‍പ്പസ് ഫണ്ട്
പ്രകാരം 2016-17
സാമ്പത്തിക
വര്‍ഷത്തില്‍ കൊല്ലം
മണ്ഡലത്തിലേക്ക് എത്ര
തുക അനുവദിച്ചുവെന്നും
അതില്‍ എത്ര തുക
ചെലവഴിച്ചുവെന്നും
അറിയിക്കുമോ;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് മുഖേന 2017-18
ല്‍ കൊല്ലം
നിയോജകമണ്ഡലത്തില്‍
കോര്‍പ്പസ് ഫണ്ട്
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
പാറശ്ശാല
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കോളനികള്‍
2568.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തില്‍
അംബേദ്കര്‍ സ്വാശ്രയ
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
ഫീസിബിലിറ്റി ഉള്ള എത്ര
പട്ടികജാതി/പട്ടികവര്‍ഗ്ഗ
കോളനികള്‍ ഉണ്ട് എന്ന്
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
കോളനിയില്‍ എത്ര
കുടുംബങ്ങള്‍
താമസിക്കുന്നുണ്ട്;
ഇവിടെ റോഡ്,
കുടിവെള്ളം,
ശുചിമുറികള്‍ തുടങ്ങിയ
അടിസ്ഥാന സൗകര്യങ്ങള്‍
ലഭ്യമാണോ എന്നുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കോളനികളിലെ അടിസ്ഥാന
സൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനായുള്ള
എന്തൊക്കെ പദ്ധതികളാണ്
നിലവിലുള്ളതെന്നും
പുതിയതായി ഏതെല്ലാം
പദ്ധതികള്‍
ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ട്
എന്നും അറിയിക്കാമോ?
ആലത്തൂര്‍
നിയോജക മണ്ഡലത്തിലെ
അംബേദ്കര്‍ ഗ്രാമം പദ്ധതി
2569.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
ആലത്തൂര്‍ നിയോജക
മണ്ഡലത്തില്‍ നിന്നും
ഏതെല്ലാം പട്ടികജാതി
കോളനികളെയാണ്
തെരഞ്ഞെടുത്തിരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍ ഏത്
നിര്‍വ്വഹണ ഏജന്‍സി
മുഖേനയാണ്
നിർവ്വഹിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഭവനരഹിതരായ
എസ്.സി./എസ്.ടി. കുടുംബങ്ങള്‍
2570.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-16,
2016-17, 2017-18
വര്‍ഷങ്ങളില്‍
സംസ്ഥാനത്ത് എത്ര
എസ്.സി./എസ്.ടി.
കുടുംബങ്ങള്‍ക്ക്
ഭവനനിര്‍മ്മാണത്തിനുളള
സഹായം അനുവദിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഒരു
വീടിന് എസ്.സി./എസ്.ടി.
വിഭാഗത്തിന് എത്ര
രൂപയാണ്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സ്വന്തമായി
വാസയോഗ്യമായ
ഭവനമില്ലാത്ത
എസ്.സി./എസ്.ടി.
കുടുംബങ്ങളുടെ കണക്ക്
തയ്യാറാക്കിയിട്ടുണ്ടോ;ഉണ്ടെങ്കില്‍
എത്ര കുടുംബങ്ങളെന്ന്
വ്യക്തമാക്കുമോ?
കോര്‍പ്പസ്
ഫണ്ട്
2571.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷം കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ച്
ആലപ്പുഴ ജില്ലയില്‍
ഏതെല്ലാം തരത്തിലുളള
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി നല്കി എന്ന്
വ്യക്തമാക്കാമോ;
(ബി)
കോര്‍പ്പസ്
ഫണ്ടിലുള്‍പ്പെടുത്തി
ഭരണാനുമതിക്കായി
മാവേലിക്കര മണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
റിപ്പോര്‍ട്ടാണ്
2016-17, 2017-18
സാമ്പത്തിക
വര്‍ഷങ്ങളില്‍
നല്കിയതും ഭരണാനുമതി
ലഭ്യമായിട്ടുളളതെന്നും
വിശദമാക്കുമോ?
അംബേദ്കര്‍
ഗ്രാമ വികസന പദ്ധതി
2572.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017
സാമ്പത്തിക
വര്‍ഷത്തില്‍
സര്‍ക്കാര്‍ ഉത്തരവ്
(നമ്പര്‍. 16/2017
പജ.പവ.വിവ. തീയതീ
16.3.17) പ്രകാരം
അംബേദ്കര്‍ ഗ്രാമ വികസന
പദ്ധതിയില്‍
തെരഞ്ഞെടുത്ത
കോളനികളുടെ
എണ്ണമെത്രയാണ്;
(ബി)
ഈ
കോളനികളില്‍ 31.12.2017
വരെ ഫീസിബിള്‍ ആയ
കോളനികളുടെയും നോണ്‍
ഫീസിബിള്‍ ആയ
കോളനികളുടെയും എണ്ണം
എത്ര വീതമാണെന്ന്
വ്യക്തമാക്കുമോ;
(സി)
നോണ്‍
ഫീസിബിള്‍ ആയ
കോളനികള്‍ക്ക് പകരമായി
കുറ്റ്യാടി
നിയോജകമണ്ഡലത്തിലെ
മണിയൂര്‍ ഗ്രാമ
പഞ്ചായത്തിലെ
പാലയാട്നട, മംഗര,
ഐ.എച്ച്.ഡി.പി എന്നീ
കോളനികളും തിരുവള്ളൂര്‍
ഗ്രാമപഞ്ചായത്തിലെ
തിരുത്തി കോളനിയും
2017-18 വര്‍ഷത്തെ
അംബേദ്ക്കര്‍
ഗ്രാമവികസന പദ്ധതിയില്‍
ഉള്പ്പെടുത്തുന്നതിന്അനുമതി
നല്‍കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട
പ്രൊപ്പോസല്‍
(നം.1100/2017)
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
പട്ടികജാതി
വികസന വകുപ്പിന്റെ
ഭവനനിര്‍മ്മാണ
ആനുകൂല്യത്തിനുള്ള വ്യവസ്ഥകൾ
2573.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവാഹിതരല്ലാത്തവരും
50 വയസ്സിനു മുകളില്‍
പ്രായമുള്ളവരും
അശരണരുമായ പട്ടികജാതി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
ഭവന നിര്‍മ്മാണ
ആനുകൂല്യം നല്കാന്
പാടില്ലെന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
(ബി)
ഏതെല്ലാം
ഗണത്തില്‍പ്പെട്ട
പട്ടികജാതി
വിഭാഗക്കാര്‍ക്കാണ്
ഭവനനിര്‍മ്മാണ
ആനുകൂല്യങ്ങള്‍
നല്‍കുന്നതെന്നും,
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(സി)
തൃശൂര്‍
ജില്ലയില്‍ അന്തിക്കാട്
ബ്ലോക്ക് പട്ടികജാതി
വികസന ഓഫീസില്‍ നിന്നും
ഭവനനിര്‍മ്മാണ
ധനസഹായത്തിന്
തെരഞ്ഞെടുത്ത
അരിമ്പൂര്‍
ഗ്രാമപഞ്ചായത്തിലെ
പന്ത്രണ്ടാം വാര്‍ഡിലെ
തോട്ടത്തുംപടി
നാരായണന് മകള്‍ ഓമനയെ
ലിസ്റ്റില്‍ നിന്നും
ഒഴിവാക്കിയെന്തുകൊണ്ടാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
അവിവാഹിതരായ
50 വയസ്സിനു മുകളില്‍
പ്രായമായവരും
അശരണരുമായവരെ ഭവന
നിര്‍മ്മാണ
ധനസഹായത്തിന്
അര്‍ഹരാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അംബേദ്കര്‍
ഗ്രാമം പദ്ധതി
2574.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍
ഗ്രാമം പദ്ധതിയില്‍
പട്ടികജാതി കോളനികളുടെ
വികസനത്തിന് ഫണ്ട്
അനുവദിക്കുന്ന
സ്കീമില്‍ പുതിയ
കോളനികളെ
ഉള്‍പ്പെടുത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
അന്‍പതില്‍
കൂടുതല്‍ പട്ടികജാതി
കുടുംബങ്ങള്‍
താമസിക്കുന്ന മുഴുവന്‍
അംഗീകൃത പട്ടികജാതി
കോളനികളിലും പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള
പദ്ധതികള്‍
2575.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
പട്ടികജാതി
വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
പുതുതായി ആവിഷ്ക്കരിച്ച
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടികജാതി
സങ്കേതങ്ങളില്‍
അടിസ്ഥാന
സൗകര്യമൊരുക്കുന്നതിന്
ആവീഷ്ക്കരിച്ചിട്ടുള്ള
പദ്ധതികളെന്തൊക്കെയാണ്;
ഇതിനകം എത്ര
സങ്കേതങ്ങളില്‍ ഈ
പദ്ധതി
പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതികളുടെ
ഗുണനിലവാരം
വിലയിരുത്തുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പദ്ധതികള്‍
നടപ്പിലാക്കുന്നതിലെ
അഴിമതിയും
കെടുകാര്യസ്ഥതയും മൂലം
പദ്ധതികളുടെ
ഗുണഫലങ്ങള്‍
പൂര്‍ണ്ണതോതില്‍
ഗുണഭോക്താക്കള്‍ക്ക്
ലഭിക്കുന്നതിന് തടസ്സം
നേരിടുന്ന
സാഹചര്യത്തില്‍,
വകുപ്പിന് പുറത്തുള്ള
ഒരു ഏജന്‍സിയെക്കൊണ്ട്
പദ്ധതികള്‍ അവലോകനം
ചെയ്യിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
സങ്കേതങ്ങള്‍
ആധുനികവല്‍ക്കരിക്കുന്ന
പദ്ധതി
2576.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
സങ്കേതങ്ങള്‍
ആധുനികവല്‍ക്കരിക്കുന്ന
പദ്ധതിയുടെ ഭാഗമായി
ഇപ്പോള്‍ എത്ര
കോളനികളില്‍ അടിസ്ഥാന
സൗകര്യ
വികസനമേര്പ്പെടുത്തിയിട്ടുണ്ട്;ഇതിനായി
എത്ര കോടി രൂപയാണ്
ചെലവഴിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
റാന്നി
നിയോജകമണ്ഡലത്തില്‍
ഇതിനകം ഏതാെക്ക
കോളനികളില്‍ ഇൗ പദ്ധതി
നടപ്പിലാക്കിക്കഴിഞ്ഞുവെന്നറിയിക്കാമോ;
ഓരോ കോളനികളിലും
എന്തൊക്കെ അടിസ്ഥാന
സൗകര്യ വികസനങ്ങളാണ്
നടപ്പാക്കാന്‍
കഴിഞ്ഞതെന്ന് ഇനം
തിരിച്ച്
വിശദമാക്കാമോ;
(സി)
ഇൗ
വര്‍ഷം പദ്ധതി
നടപ്പാക്കുന്നതിനായി
ഏതൊക്കെ കോളനികളെയാണ്
തെരെഞ്ഞെടുത്തിട്ടുള്ളത്;
(ഡി)
ഏതൊക്കെ
ഏജന്‍സികള്‍ മുഖേനയാണ്
പദ്ധതി
നടപ്പാക്കുന്നതെന്നും
എന്ന് മുതല്‍ ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുമെന്നും
വ്യക്തമാക്കുമോ?
അംബേദ്കര്‍
സ്വയംപര്യാപ്ത ഗ്രാമം
2577.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ അംബേദ്കര്‍
സ്വയംപര്യാപ്തഗ്രാമം
പദ്ധതിയില്‍ ഏതൊക്കെ
പ്രദേശങ്ങളെ
തെരഞ്ഞെടുത്തുവെന്നും
ഓരോ പ്രദേശത്തെയും
പദ്ധതിയുടെ നിലവിലെ
സ്ഥിതി എന്തെന്നും
വിശദമാക്കുമോ;
(ബി)
തിരുവമ്പാടി
മണ്ഡലത്തില്‍
തെരഞ്ഞെടുത്ത
തടപ്പറമ്പ്,
കയ്യിട്ടാപൊയില്‍ എന്നീ
കോളനികളുടെ
പദ്ധതികള്‍ക്ക് അന്തിമ
അംഗീകാരം എന്ന്
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്ക് അന്തിമ
അനുമതി നല്‍കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
2578.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക്
നേരെയുള്ള
അതിക്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇവര്‍ക്കെതിരെയുള്ള
പോലീസ് അതിക്രമങ്ങള്‍
പട്ടികജാതി
പട്ടികവര്‍ഗ്ഗ
കമ്മീഷന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടിയെന്തെന്ന്
വ്യക്തമാക്കുമോ;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
ഭീതിരഹിതമായി
ജീവിക്കുന്നതിനുള്ള
സാഹചര്യമൊരുക്കാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കോട്ടയ്ക്കൽ
നിയോജകമണ്ഡലത്തിലെ കോളനികളുടെ
നവീകരണം
2579.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ
നവീകരണത്തിനായി
കോട്ടയ്ക്കൽ
നിയോജകമണ്ഡലത്തിൽ
ഉൾപ്പെട്ട ഏതെല്ലാം
കോളനികൾ
തെരഞ്ഞെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
മലപ്പുറം
ജില്ല പട്ടികജാതി
വകുപ്പ് ഓഫീസിൽ നിന്നും
നവീകരണത്തിനായി
തെരഞ്ഞെടുത്ത കോളനികള്‍
ഏതെല്ലാമെന്നും ഇനി
ഏതെല്ലാം കോളനികള്‍
പുതിയതായി
ഉള്‍പ്പെടുത്തണമെന്ന്
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(സി)
കോളനികളുടെ
നവീകരണത്തിനായി
നാളിതുവരെ നടത്തിയ
പ്രവൃത്തികള്‍
സംബന്ധിച്ച വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(ഡി)
നിലവിൽ
പുനരുദ്ധാരണം
ആവശ്യപ്പെട്ട
പട്ടികജാതി കോളനികള്‍
ഏതെല്ലാമെന്ന്
വെളിപ്പെടുത്താമോ;
(ഇ)
കോട്ടയ്ക്കൽ
മണ്ഡലത്തിലെ പട്ടികജാതി
കോളനികളുടെ പുനരുദ്ധാരണ
പ്രവര്‍ത്തനത്തിന്
2017-18 ബജറ്റില്‍
നിന്നും നാളിതുവരെയായി
എത്ര തുക
ചെലവാക്കിയിട്ടുണ്ട്;
വിശദ വിവരം
ലഭ്യമാക്കുമോ?
അംബേദ്കർ
ഗ്രാമവികസന പരിപാടി
2580.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-2017ല്‍
അംബേദ്കർ ഗ്രാമവികസന
പരിപാടിയില്‍
ഉള്‍പ്പെടുത്തി
അംഗീകാരം
ലഭിച്ചിട്ടുള്ള ആലുവ
നിയോജക മണ്ഡലത്തിലെ
മലയന്‍കാട് വെസ്റ്റ്
കോളനിയിലും കളമശേരി
നിയോജക മണ്ഡലത്തിലെ
കുന്നുകര പട്ടികജാതി
കോളനിയിലും പ്രസ്തുത
പദ്ധതി
നടപ്പിലാക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(ബി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
പദ്ധതിയുമായി
ബന്ധപ്പെട്ട നിര്‍മ്മാണ
പ്രവൃത്തികൾ എന്ന്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
പ്രവൃത്തികളാണ്
പ്രസ്തുത കോളനികളില്‍
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
അംബേദ്ക്കര്‍
ഗ്രാമപദ്ധതി
2581.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
അംബേദ്ക്കര്‍
ഗ്രാമപദ്ധതി പ്രകാരം
അതിയന്നൂര്‍
പഞ്ചായത്തിലെ
ഭാസ്കര്‍നഗര്‍,
പൂഴിക്കുന്ന് എന്നീ
സ്ഥലങ്ങളില്‍ അനുവദിച്ച
പദ്ധതിക്ക്നിര്മ്മിതി
കേന്ദ്രം നല്കിയ 1
കോടി രൂപയുടെ
ഡി.പി.ആര്.ന്
തിരുവനന്തപുരം ജില്ലാ
പട്ടികജാതി ഓഫീസ്
ഡെവല്പ്മെന്റ് വിഭാഗം
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദവിവരം നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതി
പൂര്‍ത്തീകരിക്കുന്നതിന്റെ
കാലാവധി എത്ര
മാസമാണെന്നും ഭരണാനുമതി
നല്കുന്നതില്
കാലതാമസം ഉണ്ടായതിന്റെ
കാരണം എന്താണെന്നും
വ്യക്തമാക്കാമോ;
(സി)
2018-19
ല്‍ അംബേദ്ക്കര്‍ ഗ്രാമ
പദ്ധതി നടപ്പില്‍
വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എത്രകോടിയുടെ പദ്ധതി
ആണ് ഒരോ
നിയോജകമണ്ഡലത്തിലും
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
പട്ടികജാതി
കോളനികള്‍
നവീകരിക്കുന്നതിനായി
മുന്‍പ്
അനുവദിച്ചിരുന്ന
കോര്‍പ്പസ് ഫണ്ട്
2018-19 വര്‍ഷത്തില്‍
അനുവദിക്കുമോ;
(ഇ)
എങ്കില്‍
എത്ര ലക്ഷം രൂപ വീതം
ഓരോ മണ്ഡലത്തിലും
അനുവദിക്കുമെന്ന്
വിശദീകരിക്കാമോ?
പട്ടികവര്‍ഗ്ഗ
വകുപ്പ് നടപ്പിലാക്കുന്ന
പുതിയ പദ്ധതികള്‍
2582.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
പട്ടികവര്‍ഗ്ഗ വകുപ്പ്
നടപ്പിലാക്കുന്ന പുതിയ
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയത്
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ജപ്തി
നടപടികള്‍ നേരിടുന്ന
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗക്കാർ
2583.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിവിധ
ആവശ്യങ്ങള്‍ക്കായി
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വികസന കോര്‍പ്പറേഷനില്‍
നിന്നും വായ്പയെടുത്ത്,
ആയത് തിരിച്ചടയ്ക്കാന്‍
സാധിയ്ക്കാതെ ജപ്തി
നടപടികള്‍ നേരിടുന്ന
എത്ര കേസ്സുകള്‍
നിലവിലുണ്ട്;
(ബി)
ഇതില്‍
പട്ടികജാതിക്കാരുടേത്
എത്രയെണ്ണമെന്നും
പട്ടികവര്‍ഗ്ഗക്കാരുടേത്
എത്രയെണ്ണമെന്നും
അറിയിക്കുമോ;
(സി)
ജപ്തി
നടപടികള്‍ നേരിടുന്നവരെ
സഹായിക്കാന്‍
എന്തെങ്കിലും പദ്ധതി
ആസൂത്രണം ചെയ്ത്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍
അതിന്റെ വിശദാംശം
വ്യക്തമാക്കുമോ?
പട്ടികജാതിക്കാര്‍ക്കായുള്ള
കടാശ്വാസ പദ്ധതി
2584.
ശ്രീ.അടൂര്‍
പ്രകാശ്
,,
കെ.മുരളീധരന്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിക്കാര്‍ക്കായി
ഈ സര്‍ക്കാറിന്റെ
കാലത്തു നടപ്പിലാക്കിയ
കടാശ്വാസ പദ്ധതിയുടെ
വിശദാംശം നല്‍കുമോ;
ഇതിലൂടെ എത്ര കോടി
രുപയുടെ ആനുകൂല്യമാണ് ഈ
വിഭാഗത്തിന്
ലഭ്യമായതെന്നറിയിക്കാമോ;
(ബി)
മുന്‍
സർക്കാരിന്റെ കാലത്തു
നടപ്പിലാക്കിയ,
പട്ടികജാതിക്കാരുടെ
വായ്പ കുടിശ്ശിക
എഴുതിത്തള്ളുന്ന പദ്ധതി
പ്രകാരം ഏതൊക്ക
തരത്തിലുള്ള വായ്പകളാണ്
എഴുതി തള്ളിയത്;
(സി)
പ്രസ്തുത
വായ്പ കുടിശ്ശിക
/കടാശ്വാസ പദ്ധതി
പട്ടികജാതിക്കാരുടെ
സാമൂഹ്യാവസ്ഥയില്‍ ഏത്
തരത്തിലുള്ള മാറ്റമാണ്
കൊണ്ടുവന്നതെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
എസ്.സി.
കോര്‍പ്പസ് ഫണ്ട്
2585.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷങ്ങളില്‍
വാമനപുരം
നിയോജകമണ്ഡലത്തില്‍
എസ്.സി. കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കുന്നതിനായി
അനുവദിച്ച
പ്രവൃത്തികള്‍ ഏതൊക്കെ;
വിശദവിവരം നല്‍കാമോ?
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
സംബന്ധിച്ച വിശദവിവരം
നല്‍കാമോ?
ഫയര്‍
ഫയിറ്റിങ്ങില് മെഡലുകള്‍
കരസ്ഥമാക്കിയ അപര്‍ണ്ണ
ലാലുവിന്റെ അപേക്ഷ
2586.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഫയര്‍
ഫയിറ്റിങ്ങില് നിരവധി
മെഡലുകള്‍
കരസ്ഥമാക്കിയിട്ടുള്ള,
എറണാകുളം ജില്ലയിലെ
പനങ്ങാട് കരയില്‍,
ചേപ്പനം, കണ്ണാറത്ത്
വീട്ടില്‍ ശ്രീമതി
അപര്‍ണ്ണ ലാലുവിന്
സംസ്ഥാന സ്പോര്‍ട്സ്
കൗണ്‍സിലിന്റെ കീഴില്‍
പരിശീലനം
ലഭിക്കുന്നതിനും
പരിശീലനത്തിന് സഹായം
ലഭിക്കുന്നതിനുമായി
പട്ടികജാതി പട്ടികവർഗ്ഗ
ക്ഷേമ വകുപ്പിൽ
സമര്‍പ്പിച്ച
അപേക്ഷയിന്മേൽ
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ പദ്ധതികള്‍
2587.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിൽ പട്ടികജാതി,
പട്ടികവര്‍ഗ്ഗ,
പിന്നോക്ക
സമുദായങ്ങള്‍ക്കായി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങളും
പദ്ധതികളും
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പ്രസ്തുത
വിഭാഗങ്ങള്‍ക്കായി
ആലത്തൂര്‍ മണ്ഡലത്തില്‍
എന്തൊക്കെ പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
കോര്‍പ്പസ്
ഫണ്ട്
2588.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തിന്റെ
ക്ഷേമത്തിനായുള്ള
കോര്‍പ്പസ് ഫണ്ട്
എറണാകുളം ജില്ലയ്ക്ക്
2016-2017, 2017-2018
സാമ്പത്തിക
വര്‍ഷത്തില്‍
അനുവദിച്ചത്
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
എത്രയാണെന്നുള്ളതും
എന്തെല്ലാം
പ്രവൃത്തികള്ക്കായാണെന്നും
വിശദമാക്കാമോ;
(ബി)
തൃപ്പൂണിത്തുറ
നിയോജകമണ്ഡലത്തിലെ
ഇടക്കൊച്ചി വില്ലേജിലെ
അത്തിത്തറ കോളനിയിലെ
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനും
പരുത്തിത്തറ കോളനിയിലെ
അപ്രോച്ച്
റോഡില്ലാത്തതിനാല്‍
ഗതാഗതത്തിന്
തടസമായിരിക്കുന്ന
കള്‍വര്‍ട്ടിന്റെ
പൂര്‍ത്തീകരണത്തിനും
തുക
അനുവദിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ?
കോര്‍പ്പസ്
ഫണ്ട് പ്രകാരം ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
2589.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍
കൊട്ടാരക്കര നിയോജക
മണ്ഡലത്തിലെ
കൊട്ടാരക്കര,
വെട്ടിക്കവല
ബ്ലോക്കുകളില്പ്പെടുന്നതും
കൊട്ടാരക്കര നിയോജക
മണ്ഡലത്തിന്റെ ഭാഗമായി
വരുന്നതുമായ
തദ്ദേശസ്ഥാപനങ്ങളില്‍
കോര്‍പ്പസ് ഫണ്ട്
പ്രകാരം ഭരണാനുമതി
നല്കിയ പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും
അവയുടെ അടങ്കല്‍ തുക
എത്രയാണെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ബ്ലോക്കുകളില്‍ 2017-18
സാമ്പത്തിക വര്‍ഷം
കോര്‍പ്പസ് ഫണ്ട്
പ്രകാരം ഏതെല്ലാം
പ്രവര്‍ത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
നല്‍കുമോ?
പട്ടികജാതി
വികസന ഓഫീസറുടെ തസ്തികകള്‍
2590.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഗരസഭകളില്‍
പട്ടികജാതി വികസന
ഓഫീസറുടെ തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
(ബി)
ഏറ്റവും
കൂടുതല്‍ പട്ടികജാതി
ജനസംഖ്യയുള്ള
നഗരസഭകളില്‍ ഒന്നായ
കൊണ്ടോട്ടി നഗരസഭയില്‍
പട്ടികജാതി വികസന
ഓഫീസര്‍ ഗ്രേഡ് 2
തസ്തിക സൃഷ്ടിക്കാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിക്കുന്ന പരിഹാര
മാര്‍ഗ്ഗങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
ഇരുപതിനായിരത്തോളം
പട്ടികജാതി
ജനസംഖ്യയുള്ള
കൊണ്ടോട്ടി ബ്ലോക്കില്‍
ഭരണ സൗകര്യത്തിന്
വേണ്ടി പുതിയ
തസ്തികകള്‍
സൃഷ്ടിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കോര്‍പ്പസ്
ഫണ്ട് പ്രകാരമുള്ള
പ്രവൃത്തികൾ
2591.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ല്‍ ആറന്മുള
മണ്ഡലത്തില്‍പ്പെടുന്ന
തദ്ദേശസ്ഥാപനങ്ങളില്‍
കോര്‍പ്പസ് ഫണ്ട്
പ്രകാരം ഭരണാനുമതി
നല്കിയ പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(സി)
ആറന്മുള
നിയോജകമണ്ഡലത്തില്‍പ്പെടുന്ന
തദ്ദേശസ്ഥാപനങ്ങളില്‍
2017-18 ൽ കോര്‍പ്പസ്
ഫണ്ട് പ്രകാരം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്കിയിട്ടുണ്ടെങ്കില്
ആയതിന്റെ വിശദാംശങ്ങള്‍
നല്‍കുമോ?
പട്ടികജാതി
പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനായി
നീക്കി വച്ച തുക
2592.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പട്ടികജാതി
പട്ടികവര്‍ഗ്ഗ
ക്ഷേമത്തിനായി
ചെലവഴിച്ച തുക ഏതൊക്കെ
മേഖലകളിലാണ് എന്ന്
വിശദമാക്കുമോ;
(ബി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
ക്ഷേമത്തിനായി നിലവില്‍
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദ വിവരം
ലഭ്യമാക്കുമോ?
പട്ടികജാതി
നഴ്സിംഗ്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അപ്രന്റിസ്ഷിപ്പ് പ്രോഗ്രാം
2593.
ശ്രീ.പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
നഴ്സിങ്
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അപ്രന്റിസ്ഷിപ്പ്
പ്രോഗ്രാം നടത്താന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
പ്രോഗ്രാം വിജയകരമായി
പൂര്‍ത്തിയാക്കുന്നവര്‍ക്ക്
സര്‍ക്കാര്‍
ആശുപത്രികളില്‍ നിയമനം
നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ ഉന്നമനം
2594.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കേരളത്തിലെ
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
ഉന്നമനത്തിനും
പുരോഗതിക്കുമായി
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കേരളത്തില്‍
പട്ടിക വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെടുന്ന
എത്ര ശതമാനം പേര്
ഇപ്പോഴും
നിരക്ഷരരായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ആയവരുടെ ഉന്നമനത്തിനായി
എന്തെല്ലാം
കാര്യങ്ങളാണ്
സര്‍ക്കാര്‍
ചെയ്തിട്ടുളളത്;
വ്യക്തമാക്കാമോ?
പട്ടികജാതി,
പട്ടികവര്‍ഗ്ഗ വികസന
ക്ഷേമപ്രവര്‍ത്തനങ്ങള്‍
2595.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
സാമ്പത്തിക
വര്‍ഷത്തില്‍
പട്ടികജാതി,
പട്ടികവര്‍ഗ്ഗ വികസന
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി
എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
2017
മാര്‍ച്ച് 31വരെ ഇതില്‍
എത്ര തുക
വിനിയോഗിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
വകയിരുത്തിയ തുക
പൂര്‍ണമായും
വിനിയോഗിച്ചിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വിശദമാക്കുമോ?
ഗോത്രജീവിക
പദ്ധതി
2596.
ശ്രീ.കെ.വി.വിജയദാസ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കാരാട്ട്
റസാഖ്
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗക്കാരുടെ
സുസ്ഥിര വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിനും
പുതിയ തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനുമായി
ഗോത്രജീവിക പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഭാഗക്കാരുടെ തൊഴില്‍
തത്പരത
വര്‍ദ്ധിപ്പിക്കുന്നതിനും
അവര്‍ക്ക് അനുയോജ്യമായ
സ്വയം തൊഴില്‍
പരിശീലനങ്ങള്‍
നല്‍കുന്നതിനും
എന്തെല്ലാം നടപടികളാണ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വേട്ടുവ
സമുദായക്കാര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
2597.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ ചെറുപുഴ
പഞ്ചായത്തില്‍ വരുന്ന
വേട്ടുവ സമുദായത്തെ
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍ പുതുതായി
ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും
പ്രസ്തുത
വിഭാഗക്കാര്‍ക്ക്
പട്ടികവര്‍ഗ്ഗത്തിന്
ലഭിക്കുന്ന പല
ആനുകൂല്യങ്ങളും
ലഭിക്കാതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
അവര്‍ക്ക് അര്‍ഹമായ
ആനുകൂല്യങ്ങള്‍
ലഭ്യമാക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
സ്വന്തമായി
ഭൂമിയും വീടുമില്ലാത്ത
പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍
2598.
ശ്രീ.ഇ.പി.ജയരാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വന്തമായി
ഭൂമിയില്ലാത്ത എത്ര
പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(ബി)
സംസ്ഥാനത്ത്
സ്വന്തമായി വീടില്ലാത്ത
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങളുണ്ടെന്ന്
ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കുമോ;
(സി)
സ്വന്തമായി
ഭൂമിയും വീടുമില്ലാത്ത
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക്
ഭൂമി ലഭ്യമാക്കുവാനും
വീടു നിര്‍മ്മിച്ചു
നല്കുവാനും
നടപ്പിലാക്കി വരുന്ന
പദ്ധതിയുടെ വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
ഈ
ഗവണ്മെന്റ്
അധികാരത്തില്‍ വന്നശേഷം
എത്ര പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് ഭൂമി
ലഭ്യമാക്കിയെന്നും എത്ര
പട്ടിക വര്‍ഗ്ഗ
കുടുംബങ്ങള്‍ക്ക് വീട്
നിര്‍മ്മാണത്തിന്
ധനസഹായം
ലഭ്യമാക്കിയെന്നും
വ്യക്തമാക്കുമോ;
(ഇ)
ഇത്തരം
പദ്ധതികള്‍ക്കായി
2016-17ല്‍ എത്ര തുക
ചെലവഴിച്ചെന്നും
2017-18ല്‍ നാളിതുവരെ
എത്ര തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
ആദിവാസി
സമൂഹത്തിന്റെ ഉന്നമനം
2599.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസി സമൂഹത്തിന്റെ
വിദ്യാഭ്യാസത്തിനായി
2017-18ലെ ബഡ്ജറ്റില്‍
എത്ര കോടി രൂപ
വകയിരുത്തിയിരുന്നു
എന്ന് അറിയിക്കുമോ;
(ബി)
അതില്‍
എത്ര കോടി രൂപ ഇതു വരെ
ചെലവഴിച്ചു എന്ന്
വെളിപ്പെടുത്തുമോ;
(സി)
ആദിവാസി
മേഖലയിലെ
പെണ്‍കുട്ടികള്‍ക്കായി
2017-18ലെ ബഡ്ജറ്റില്‍
എന്തെങ്കിലും പ്രത്യേക
പദ്ധതി
പ്രഖ്യാപിച്ചിരുന്നോ;
(ഡി)
ഇതുവരെ
എത്ര
പെണ്‍കുട്ടികള്‍ക്ക് ഈ
പദ്ധതിയുടെ ആനുകൂല്യം
നല്കുവാന് കഴിഞ്ഞു
എന്ന് വ്യക്തമാക്കുമോ?
ആദിവാസി
വിഭാഗങ്ങള്‍ക്കിടയിലെ
നിരക്ഷരത നിര്‍മ്മാര്‍ജ്ജനം
2600.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസി
വിഭാഗങ്ങള്‍ക്കിടയിലെ
നിരക്ഷരത
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന്
ആവിഷ്ക്കരിച്ച സമഗ്ര
പദ്ധതിയുടെ വിശദാംശം
നല്‍കുമോ;
(ബി)
എത്ര
ഊരുകളിലാണ് ഈ പദ്ധതി
ആരംഭിക്കുന്നത്;
(സി)
പദ്ധതി
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി പ്രേരക്മാരെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
ആദിവാസി
വിഭാഗത്തില്‍പ്പെട്ട
അഭ്യസ്തവിദ്യര്‍ക്ക്
ഇക്കാര്യത്തില്‍
മുന്‍ഗണന നല്‍കുമോ;
(ഡി)
സാക്ഷരതാ
പരീക്ഷയില്‍
വിജയിക്കുന്നവര്‍ക്ക്
സാക്ഷരതാ മിഷന്റെ
തുല്യതാ കോഴ്സുകളില്‍
ഉപരിപഠനത്തിന് അവസരം
നല്‍കുമോ;വ്യക്തമാക്കാമോ
?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്
ടോപ്പ്
2601.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
യൂണിവേഴ്സിറ്റികളിലും
പ്രൊഫഷണല്‍
കോഴ്സുകള്‍ക്കും
പഠിക്കുന്ന
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ലാപ് ടോപ്പ്
നല്‍കുന്നതിന് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
നെന്മാറ
പ്രീ മെട്രിക് ഹോസ്റ്റലിന്
കെട്ടിടം നിര്‍മ്മിക്കാന്‍
നടപടി
2602.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തിലെ
അയിലൂര്‍ ഗ്രാമ
പഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കുള്ള
പ്രീ മെട്രിക്
ഹോസ്റ്റലിന്
സ്വന്തമായി സ്ഥലവും
കെട്ടിടവും ഇല്ലായെന്ന
വിഷയം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഹോസ്റ്റലിന്
ആവശ്യമായ സ്ഥലം
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍ ഏത് ഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ;
(സി)
സ്ഥലം
ഏറ്റെടുത്ത്
ഹോസ്റ്റല്‍ കെട്ടിടം
നിര്‍മ്മിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ ?
കോതമംഗലത്ത്
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
പോസ്റ്റ് മെട്രിക് ഹോസ്റ്റൽ
2603.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
കേന്ദ്രീകരിച്ച്
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്ക്
ഒരു പോസ്റ്റ് മെട്രിക്
ഹോസ്റ്റൽ
ആരംഭിക്കുന്നതിനായി
നല്‍കിയിട്ടുള്ള നിവേദനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എറണാകുളം
ജില്ലയിലെ
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളിലെ
ഭൂരിപക്ഷവും
അധിവസിക്കുന്ന കോതമംഗലം
മണ്ഡലത്തിലെ ആദിവാസി
വിദ്യാര്‍ത്ഥികള്‍ക്ക്
ഏറെ പ്രയോജനപ്രദമായ
പ്രസ്തുത ഹോസ്റ്റലിന്റെ
പ്രവര്‍ത്തനം ഏത്രയും
വേഗം ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഹോസ്റ്റൽ
ആരംഭിക്കുന്നത്
സംബന്ധിച്ച നിലവിലെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കുമോ?
പട്ടിക
വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവർക്കായി
ആശുപത്രി
2604.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടിക
വര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
സൗകര്യാര്‍ത്ഥം
കിടത്തിചികിത്സാസൗകര്യമുള്ള
ഒരു ആശുപത്രി
ആതിരപ്പിള്ളി
പഞ്ചായത്തില്‍
സ്ഥാപിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ അടിയന്തര
നടപടി സ്വീകരിക്കുമോ?
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാർക്ക് ഭൂമി
2605.
ശ്രീ.പുരുഷന്
കടലുണ്ടി
,,
രാജു എബ്രഹാം
,,
കെ.കുഞ്ഞിരാമന്
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
ഭൂമി നല്‍കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം,
പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
വനാവകാശ നിയമപ്രകാരം
ഭൂമി വിതരണം
ചെയ്തതിന്റെ ഫലമായി,
ഭൂരഹിതരുടെ എണ്ണത്തില്‍
ഗണ്യമായ കുറവുണ്ടായതായി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;എങ്കില്‍
വിശദമാക്കുമോ;
(സി)
നിലവില്‍
ഏത് ജില്ലയിലാണ്
ഭൂരഹിതരായ
പട്ടികവര്‍ഗ്ഗക്കാര്‍
ഏറ്റവും
കൂടുതലുളളതെന്ന്
അറിയിക്കാമോ;
(ഡി)
അര്‍ഹരായ
മുഴുവന്‍ പട്ടികവര്‍ഗ്ഗ
ഭൂരഹിതര്‍ക്കും ഭൂമി
നല്കുവാന് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
അതിരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ
ആദിവാസികള്‍ക്ക് ഭൂമി
2606.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
ഗ്രാമപഞ്ചായത്തിലെ
വാച്ചുമരം, ഷോളയാര്‍,
വാഴച്ചാല്‍ തുടങ്ങിയ
ആദിവാസി കോളനിയിലെ
ജനങ്ങള്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിനും,
കൃഷിക്കും ആവശ്യമായ
ഭൂമി ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കിൽ
ഇതിനാവശ്യമായ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ?
പട്ടികവര്‍ഗ്ഗ
വികസനം
2607.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17-ലെ
സംസ്ഥാന ബഡ്ജറ്റില്‍
പട്ടികവര്‍ഗ്ഗ
വികസനത്തിനായി എത്ര തുക
വകയിരുത്തിയിരുന്നു;
അതിൽ എത്ര തുക
ചെലവഴിച്ചു
എന്നറിയിക്കാമോ ;
(ബി)
പട്ടികവര്‍ഗ്ഗ
വികസനത്തിനായി 2017-18
ല്‍ വകയിരുത്തിയിരുന്ന
തുക എത്രയാണ്; അതില്‍
എത്ര തുക 2017 ഡിസംബര്‍
31 വരെ ചെലവഴിച്ചു
എന്നറിയിക്കാമോ;
(സി)
പദ്ധതി
വിഹിതം കാലേകൂട്ടി
ചെലവഴിക്കുന്നതിനും
അനുവദിച്ച തുക ലാപ്സ്
ആകുന്നില്ലായെന്നു
ഉറപ്പുവരുത്തുന്നതിനും
വകുപ്പിലുണ്ടാക്കിയിട്ടുള്ള
സംവിധാനം എന്താണ്;
വ്യക്തമാക്കാമോ;
(ഡി)
സര്‍ക്കാരിന്റെ
കടുത്ത സാമ്പത്തിക
പ്രതിസന്ധി
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്റെ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
നടപ്പിലാക്കുന്നതിന്
എന്തെങ്കിലും വിഘാതം
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
ആദിവാസിമേഖലയിൽ
ഭൂമി ഏറ്റെടുക്കുവാനും
ഭവനനിര്‍മ്മാണത്തിനുമായി
വകയിരുത്തിയ തുക
2608.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
ആദിവാസിമേഖലയില്‍ ഭൂമി
ഏറ്റെടുക്കുവാനും
ഭവനനിര്‍മ്മാണത്തിനുമായി
2017-18 -ലെ
ബഡ്ജറ്റില്‍ എത്ര രൂപ
വകയിരുത്തിയിരുന്നു;
അതില്‍ എത്ര കോടി രൂപ
ഇതിനകം ചെലവഴിച്ചു;
വ്യക്തമാക്കാമോ ?
എസ്.സി,
എസ്.റ്റി വകുപ്പില്‍
നിന്നുള്ള ധനസഹായം
2609.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എസ്.സി,
എസ്.റ്റി, വകുപ്പില്‍
നിന്നുള്ള ധനസഹായത്തിന്
അക്ഷയകേന്ദ്രം വഴിയും
ബ്ലോക്ക് പഞ്ചായത്ത്
ഓഫീസ് വഴിയും ഒരേ സമയം
അപേക്ഷ
സമര്‍പ്പിക്കുന്നതു
മൂലമുണ്ടാകുന്ന
പ്രയാസങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
വകുപ്പ്
മന്ത്രിയ്ക്കു മുമ്പാകെ
എം.എല്‍.എ മാര്‍ മുഖേന
അപേക്ഷ
സമര്‍പ്പിക്കുന്നതിനുള്ള
അനുവാദം കൂടി
ലഭ്യമാക്കുമോയെന്ന്
വ്യക്തമാക്കുമോ?
ആറളം
ആദിവാസി മേഖലയുടെ വികസനം
2610.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആറളം
ആദിവാസി മേഖലയുടെ സമഗ്ര
വികസനത്തിന് നബാര്‍ഡ്
സഹായത്തോടെ
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പദ്ധതിയുടെ
പ്രവര്‍ത്തനം
ഏതെങ്കിലും ഏജൻസിയെ
ഏൽപ്പിച്ചിട്ടുണ്ടോ;
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ?
ആദിവാസി
മേഖലയിലെ സാക്ഷരതാ മിഷന്
പദ്ധതി
2611.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി മേഖലയിലെ
നിരക്ഷരത
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിന് സാക്ഷരതാ
മിഷന് പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
2008-ലെ
ആദിവാസി സര്‍വ്വേ
പ്രകാരം ആദിവാസി
മേഖലയിലെ നിരക്ഷരത എത്ര
ശതമാനമായിരുന്നു;
നിലവില്‍ ഇത് എത്രയാണ്
എന്നറിയിക്കാമോ ;
(സി)
ആദിവാസികള്‍ക്കിടയിലുള്ള
മദ്യാസക്തിക്കെതിരെ
ബോധവല്‍ക്കരണം
നല്‍കുന്നതിന് ഇത്തരം
ക്ലാസുകള്‍
ഉപയോഗിക്കുമോ?
പ്രാക്തന
ഗോത്ര വര്‍ഗ്ഗക്കാരില്‍
കിടപ്പാടമില്ലാത്തവര്‍
2612.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പ്രാക്തന
ഗോത്ര
വര്‍ഗ്ഗക്കാരിലും
ആദിവാസികളിലും
സ്വന്തമായി
കിടപ്പാടമില്ലാത്ത എത്ര
കുടുംബങ്ങള്‍ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികവര്‍ഗ്ഗ ക്ഷേമ
വകുപ്പ് വഴി അത്തരം
എത്ര കുടുംബങ്ങള്‍ക്ക്
കിടപ്പാടങ്ങള്‍
നല്കിയിട്ടുണ്ട്എന്നറിയിക്കാമോ?
ആറന്മുള
മണ്ഡലത്തിലെ അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
2613.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
പ്രകാരം
നവീകരിക്കുന്നതിന്
ആറന്മുള
നിയോജകമണ്ഡലത്തില്‍
നിന്നും
നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന
കോളനികള്‍ ഏതെല്ലാമാണ്;
(ബി)
പ്രസ്തുത
കോളനികളുടെ
നവീകരണത്തിനുള്ള
വിശദമായ എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
നവീകരണ
പ്രവൃത്തികള്‍
അടിയന്തരമായി
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഹാംലെറ്റ്
പദ്ധതി
2614.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികവര്‍ഗ്ഗ
വികസനവകുപ്പ് മുഖേന
നടപ്പിലാക്കുന്ന
ഹാംലെറ്റ് പദ്ധതിയില്‍
ഇടുക്കി
നിയോജകമണ്ഡലത്തില്‍
നിന്നും
തെരഞ്ഞെടുത്തിട്ടുള്ള
ഇടുക്കി
കഞ്ഞിക്കുഴിയിലെ
ഉമ്മന്‍ചാണ്ടി കോളനി,
കഞ്ഛിയാര്
പഞ്ചായത്തിലെ കോവില്‍മല
കോളനി എന്നിവിടങ്ങളിലെ
പദ്ധതി
ഏതുഘട്ടംവരെയായി;
വ്യക്തമാക്കുമോ;
ഊരുമിത്രം
പദ്ധതി
2615.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
ആരോഗ്യപരിരക്ഷ
ഉറപ്പുവരുത്തുന്ന
ഊരുമിത്രം പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്നും
ഇതിനായി
വോളന്റിയര്‍മാരെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്നും
വെളിപ്പെടുത്തുമോ?
വെറ്റിലപ്പാറയില്‍
പട്ടിക വർഗ്ഗ വിഭാഗത്തിലെ
പെണ്‍കുട്ടികള്‍ക്കായി
ഹോസ്റ്റല്‍
2616.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറയില്‍
പട്ടിക വർഗ്ഗ
വിഭാഗത്തിലെ
പെണ്‍കുട്ടികള്‍ക്കായി
ഹോസ്റ്റല്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
വെറ്റിലപ്പാറ
എക്സ് സര്‍വ്വീസ്
മെന്‍സ് കോളനി സൊസൈറ്റി
വിട്ടുനല്‍കാമെന്ന്
അറിയിച്ചിട്ടുള്ള
സ്ഥലത്ത് പ്രസ്തുത
ഹോസ്റ്റല്‍
നിര്‍മ്മിക്കുന്നതിനാവശ്യമായ
സത്വര നടപടികള്‍
സ്വീകരിക്കുമോ?
ആന്ത്രപോളജിക്കല്
സര്‍വ്വെ ഓഫ് ഇന്‍ഡ്യയുടെ
ഫീല്‍ഡ് സ്റ്റേഷന്
2617.
ശ്രീ.വി.ഡി.സതീശന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആന്ത്രപോളജിക്കല്
സര്‍വ്വെ ഓഫ്
ഇന്‍ഡ്യയുടെ ഫീല്‍ഡ്
സ്റ്റേഷന് സംസ്ഥാനത്ത്
ആരംഭിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ എവിടെയാണ് അത്
ആരംഭിക്കുന്നത്;
(ബി)
പട്ടികവര്‍ഗ്ഗ
വികസന വകുപ്പിന്റെ
പിന്തുണയോടെ
ആദിവാസികള്‍ക്കിടയിലെ
ജനിതക രോഗങ്ങള്‍
സംബന്ധിച്ച പഠനം
ആന്ത്രപോളജിക്കല്
സര്‍വ്വെ ഓഫ് ഇന്‍ഡ്യ
നടത്തുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനം
മുന്നോട്ട് വച്ച മറ്റ്
ഏതെങ്കിലും നിർദ്ദേശം
ഏറ്റെടുക്കുവാന്‍
പ്രസ്തുത സ്ഥാപനം
തയ്യാറായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വനബന്ധു
കല്ല്യാണ്യോജന പദ്ധതി
2618.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനബന്ധു
കല്ല്യാണ്യോജന
പദ്ധതിയുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഈ
പദ്ധതിയിലൂടെ
നടപ്പിലാക്കുന്ന
കാര്യങ്ങള്‍ പട്ടിക
വര്‍ഗ്ഗ വിഭാഗങ്ങളുടെ
സാമൂഹിക സാമ്പത്തിക
ഉന്നമനത്തിന്
എന്തുമാത്രം
സഹായകരമായിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
പട്ടിക
വര്‍ഗ്ഗ
സംസ്ക്കാരത്തിന്റെ
സംരക്ഷണത്തിനും
പ്രോത്സാഹനത്തിനുമായി
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണ്എന്ന്
വെളിപ്പെടുത്താമോ?
ചീങ്ങേരി
ട്രൈബല്‍ ഫാം
2619.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വയനാട് ജില്ലയിലെ
ചീങ്ങേരി ട്രൈബല്‍
ഫാമിലെ തൊഴിലാളികളെ
സ്ഥിരപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
ചീങ്ങേരി
ട്രൈബല്‍ ഫാമിലെ
സ്ഥിരപ്പെടുത്തിയ
തൊഴിലാളികള്‍ക്ക്
ശമ്പളവും മറ്റ്
ആനുകൂല്യങ്ങളും
തടസ്സമില്ലാതെ
ലഭിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍
ആനുകൂല്യങ്ങള്‍
ലഭ്യമാക്കാനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
വാമനപുരം
നിയോജകമണ്ഡലത്തിലെ എസ്.ടി.
കോര്‍പ്പസ് ഫണ്ടുപയോഗിച്ചുള്ള
പ്രവൃത്തികള്‍
2620.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷങ്ങളില്‍
വാമനപുരം
നിയോജകമണ്ഡലത്തില്‍
എസ്.ടി. കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കുന്നതിനായി
അനുവദിച്ച
പ്രവൃത്തികള്‍ ഏതൊക്കെ;
വിശദവിവരം നല്‍കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
സംബന്ധിച്ച വിശദവിവരം
നല്‍കാമോ;
ഒ.
ഇ. സി. ഗ്രാന്റ് വിതരണം
2621.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഒ. ഇ. സി. യില്‍
ഉള്‍പ്പെടുന്ന ജാതി
വിഭാഗങ്ങളുടെ ലിസ്റ്റ്
ലഭ്യമാക്കുമോ;
(ബി)
സ്കൂളുകളില്‍
പഠിക്കുന്ന ഒ. ഇ. സി.
വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്ക് ഈ
അദ്ധ്യയനവര്‍ഷം
ഗ്രാന്റ്
നല്‍കിയിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
സ്കൂള്‍
വര്‍ഷം
അവസാനിയ്ക്കാറായിട്ടും
ഒ. ഇ. സി. ഗ്രാന്റ്
വിതരണം ചെയ്യാത്തതിന്
പ്രത്യേക
കാരണങ്ങളുണ്ടോ;
വിശദീകരിക്കുമോ;
(ഡി)
ഒ.
ഇ. സി. വിഭാഗത്തില്‍
പ്പെടുന്ന മുഴുവന്‍
വിദ്യാര്‍ത്ഥികള്‍ക്കും
ലംപ്സം ഗ്രാന്റ് വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ഡോ.
പി. എന്‍. ശങ്കരന് കമ്മീഷന്
റിപ്പോര്‍ട്ട്
2622.
ശ്രീ.അന്‍വര്‍
സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിശ്വകര്‍മ്മജരുടെ
സാമൂഹിക സര്‍വ്വെ
നടത്തിയ ഡോ. പി. എന്‍.
ശങ്കരന് കമ്മീഷന്
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
ലഭിച്ചത്;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
എന്തൊക്കെയാണ്; ഈ
ശിപാര്‍ശകള്‍
നടപ്പിലാക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
നടപടി
ഒന്നും
സ്വീകരിച്ചില്ലായെങ്കില്‍
അടിയന്തരമായി
ശിപാര്‍ശകള്‍
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പിന്നാക്ക
വിഭാഗങ്ങളുടെ ഉന്നമനത്തിനായി
പദ്ധതികള്‍
2623.
ശ്രീ.ബി.സത്യന്
,,
എ.എം. ആരിഫ്
,,
മുരളി പെരുനെല്ലി
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പിന്നാക്ക വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്കായി
സംസ്ഥാന പിന്നാക്ക
വിഭാഗ വികസന
കോര്പ്പറേഷന്
നടപ്പിലാക്കുന്ന വിവിധ
ക്ഷേമ,വായ്പാ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
കെ.എസ്.ബി.സി.ഡി.സി.
യുടെ നിലവിലുള്ള വായ്പാ
പദ്ധതികള്‍ കാലോചിതമായി
പരിഷ്ക്കരിച്ച്
ഗുണഭോക്താക്കള്‍ക്ക്
കൂടുതല്‍ ആകർഷകവും
പ്രയോജനപ്രദവുമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
കോര്‍പ്പറേഷന്റെ
വിവിധ
പ്രവര്‍ത്തനങ്ങള്‍
അര്‍ഹരായ കൂടുതല്‍
ആളുകളിലേക്ക്
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പിന്നാക്കവിഭാഗ
വികസന കോര്പ്പറേഷൻ
പദ്ധതികള്‍
2624.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പിന്നാക്കവിഭാഗ
വികസന കോര്പ്പറേഷൻ
എന്തെല്ലാം സഹായങ്ങളും
പദ്ധതികളുമാണ്
നൽകുന്നതെന്ന്
വിശദമാക്കുമോ;
(ബി)
പ്രസ്തുത
കോര്പ്പറേഷൻ
വിദ്യാഭ്യാസ ലോൺ
ഗഡുക്കള്‍
നൽകുന്നതിന്റെ മാനദണ്ഡം
വിശദമാക്കുമോ?
വിശ്വകര്‍മ്മജര്‍ക്ക്
നല്‍കിവരുന്ന പെന്ഷന്
2625.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശ്വകര്‍മ്മജര്‍ക്ക്
പെന്ഷന്
നല്കുന്നുണ്ടോ;
എങ്കില്‍ എത്ര രൂപയാണ്
നല്‍കിവരുന്നത്;
വിശദമാക്കുമോ;
(ബി)
മറ്റ്
ക്ഷേമ പെന്‍ഷനുകള്‍ക്ക്
തുല്യമായ തുക
വിശ്വകര്‍മ്മജര്‍ക്ക്
പെന്ഷന്
ന്ലകുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ജി.ഒ.(പി.)
നം.76/2003/എസ്.സി
-എസ്.ടി ഡി.ഡി., തീയതി
: 27-11-2003 ലെ
ഉത്തരവ് പ്രകാരം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
കുമാരനാശാന് സ്മാരക സമിതി
പ്രവര്‍ത്തനങ്ങള്‍
T 2626.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പല്ലനയിലെ
കുമാരനാശാന് സ്മാരക
സമിതിയുടെ മുന്‍കാല
പ്രവര്‍ത്തനങ്ങള്‍
അവലോകനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കുമാരനാശാന്
കവിതകളെക്കുറിച്ചും
അദ്ദേഹത്തിന്‍െറ
നവോത്ഥാന
പ്രവര്‍ത്തനങ്ങളെക്കുറിച്ചും
വിലയിരുത്തുന്നതരത്തില്‍
എന്തെങ്കിലും
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(സി)
ആശാന്
സ്മാരകത്തിന്റെ വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
എന്തെല്ലാം പദ്ധതികളാണ്
സര്‍ക്കാര്‍ രൂപം
നല്‍കിയിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
എല്ലാ
ജില്ലയിലും ഒരു സാംസ്കാരിക
സമുച്ചയം
2627.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എല്ലാ ജില്ലയിലും ഒരു
സാംസ്കാരിക സമുച്ചയം
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ നിലവിലെ
സ്ഥിതിയെന്തെന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇവ
സ്ഥാപിക്കുന്ന
സ്ഥലങ്ങള്‍, ജില്ല
എന്നിവ വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സമുച്ചയത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുമെന്ന്
വിശദമാക്കുമോ?
അക്കാമ്മ
ചെറിയാൻ സാംസ്കാരിക നിലയം
2628.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിൽ
അനുവദിച്ച അക്കാമ്മ
ചെറിയാൻ സാംസ്കാരിക
നിലയം അടിമാലിയിൽ
ആരംഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തായെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയത്
ആരംഭിക്കാൻ തടസ്സങ്ങള്‍
എന്തെങ്കിലും
നിലനിൽക്കുന്നുണ്ടോയെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഉണ്ടെങ്കിൽ
അവ പരിഹരിച്ച്
സാംസ്കാരികനിലയം
എന്നത്തേക്ക്
ആരംഭിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കുമോ?
വാമനപുരം
നിയോജകണ്ഡലത്തിലെ സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക് ധനസഹായം
2629.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷങ്ങളില്‍
വാമനപുരം
നിയോജകണ്ഡലത്തിലെ
ഏതെല്ലാം സാംസ്കാരിക
സ്ഥാപനങ്ങള്‍ക്ക്
അനാവര്ത്തന ധനസഹായം
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍ ഏതെല്ലാം
സ്ഥാപനങ്ങള്‍ക്ക്
ആവര്‍ത്തന ധനസഹായം
അനുവദിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ധനസഹായങ്ങള്‍
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കുടവട്ടൂര്‍
ഭരത് മുരളി നാടക പരിശീലന
കേന്ദ്രം
2630.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍പ്പെടുന്ന
വെളിയം പഞ്ചായത്തിലെ
കുടവട്ടൂര്‍ ഭരത് മുരളി
നാടക പരിശീലന
കേന്ദ്രത്തിനായി
2016-17 ലെ ബഡ്ജറ്റില്‍
എത്ര തുക
വകയിരുത്തിയിരുന്നു;
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പ്
ആരിലാണ്
നിക്ഷിപ്തമാക്കിയിരുന്നത്;
പദ്ധതിയുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ?
ഊരൂട്ടമ്പലത്ത്
ആര്‍ട്ട് മ്യൂസിയം
2631.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ടള
ലഹളയുടെ
ഓര്‍മ്മയ്ക്കായി
ഊരൂട്ടമ്പലത്ത്
ആര്‍ട്ട് മ്യൂസിയം
നിര്‍മ്മിക്കുന്നത്
സംബന്ധിച്ച
എന്തെങ്കിലും
നിര്‍ദ്ദേശം
സ്രക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
അവശകലാകാരന്മാര്ക്ക്
പെന്ഷന്
2632.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അവശകലാകാരന്മാര്ക്ക്
പെന്ഷന്
ലഭിക്കുന്നതിനുള്ള
വാര്‍ഷിക വരുമാന പരിധി
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വരുമാന പരിധി
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
മഹാത്മാഗാന്ധിയുടെ
രക്തസാക്ഷിത്വത്തിന്റെ 70ാം
വാര്‍ഷികം
2633.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
കെ. രാജന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മഹാത്മാഗാന്ധിയുടെ
രക്തസാക്ഷിത്വത്തിന്റെ
70ാം വാര്‍ഷികം
ആചരിയ്ക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പാറശ്ശാല
മണ്ഡലത്തിലെ
വിദ്യാര്ത്ഥികള്ക്ക്പാര്ലമെന്ററി
പഠന പദ്ധതി
2634.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥികള്‍ക്ക്
പാര്‍ലമെന്ററി അവബോധം
സൃഷ്ടിക്കുന്നതിനായി
ആവിഷ്കരിച്ച്
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തൊക്കയാണെന്ന്
അറിയിക്കാമോ;
(ബി)
പാറശ്ശാല
മണ്ഡലത്തിലെ
സ്കൂളുകളില്‍ ഒന്‍പത്,
പതിനൊന്ന് എന്നീ
ക്ലാസുകളില്‍
പഠിക്കുന്ന
കുട്ടികള്‍ക്കായി
പാര്‍ലമെന്ററി അവബോധം
വളര്‍ത്തുന്നതിനായി
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് പാര്‍ലമെന്ററി
അഫയേഴ്സിന്റെ
സഹകരണത്തോടെ ഒരു സമഗ്ര
പദ്ധതി നടപ്പിലാക്കാമോ?
ചിറ്റൂര്‍
ചിത്രാഞ്ജലി തീയേറ്ററിന്റെ
നവീകരണം
2635.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിറ്റൂര്‍
ചിത്രാഞ്ജലി
തീയേറ്ററിന്റെ
നവീകരണത്തിനായി
നാളിതുവരെ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചുവെന്ന്
വെളിപ്പെടുത്തുമോ; ഇതു
സംബന്ധിച്ച രേഖകള്‍
ലഭ്യമാക്കാമോ;
(ബി)
നിലവിലുള്ള
തീയേറ്ററില്‍ എന്തൊക്കെ
മാറ്റം വരുത്താനാണ്
ഉദ്ദേശിക്കുന്നത്;
ഇതിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍ എന്ന്
പൂര്‍ത്തീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കുമോ?
ശ്രീകൃഷ്ണപുരത്ത്
സിനിമാ തിയേറ്റര്‍
2636.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഡി.സി.
യുടെ ആഭിമുഖ്യത്തില്‍
ശ്രീകൃഷ്ണപുരത്ത്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്ന സിനിമാ
തിയേറ്ററിന്റെ
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(ബി)
പ്രസ്തുത
സംരംഭത്തിന്റെ
പ്രവര്‍ത്തനം ഈ
സാമ്പത്തികവര്‍ഷം തന്നെ
ആരംഭിക്കുവാന്‍
കഴിയുമോ; വിശദവിവരം
ലഭ്യമാക്കാമോ?
ചലച്ചിത്ര
തീയേറ്റര്‍ സമുച്ചയങ്ങള്‍
2637.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി ആധുനിക
ചലച്ചിത്ര തീയേറ്റര്‍
സമുച്ചയങ്ങള്‍
വാണിജ്യാടിസ്ഥാനത്തില്‍
നിര്‍മ്മിക്കുന്ന
പദ്ധതിയുടെ നിലവിലുള്ള
അവസ്ഥ വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി അനുസരിച്ച്
എവിടെയൊക്കെ
തീയേറ്ററുകള്‍
നിര്‍മ്മിച്ച്
പ്രവര്‍ത്തനം ആരംഭിച്ചു
എന്ന് അറിയിക്കുമോ;
(സി)
കിഫ്ബിയില്‍
നിന്നും പ്രസ്തുത
പദ്ധതിക്ക് എന്ത് തുക
ലഭ്യമാക്കി എന്ന്
വെളിപ്പെടുത്തുമോ?
അന്താരാഷ്ട്ര
ചലച്ചിത്രമേളയ്ക്കായി സ്ഥിരം
വേദി
2638.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
നടക്കുന്ന കേരളത്തിന്റെ
അന്താരാഷ്ട്ര
ചലച്ചിത്രമേളയ്ക്കായി
സ്ഥിരം വേദി
ഏര്‍പ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
എന്നത്തേക്ക് ഇതിന്റെ
പ്രവര്‍ത്തനം
ആരംഭിക്കാന്‍ കഴിയും;
എത്ര രൂപയാണ് ചെലവ്
പ്രതീക്ഷിക്കുന്നത്;വിശദമാക്കുമോ;
(ബി)
ചലച്ചിത്രമേള
തിരുവനന്തപുരം
നഗരഹൃദയത്തില്‍ നിന്നും
മാറ്റികൊണ്ടു
പോകുന്നത്, മേളയുടെ
ജനകീയതയും
സ്വീകാര്യതയും
കുറയ്ക്കുകയും ഒപ്പം
സിനിമാ ആസ്വാദകര്‍ക്ക്
കൂടുതല്‍ കഷ്ടപ്പാട്
സഹിക്കേണ്ടി വരികയും
ചെയ്യുമെന്ന ആശങ്ക
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ
ഇത് പരിഹരിക്കാന്‍
എന്ത് നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
(സി)
നല്ല
സിനിമകള്‍ കൂടുതല്‍
ജനങ്ങളിലേക്ക്
എത്തിക്കുന്നതിന്റെ
ഭാഗമായി, കൂടുതല്‍
സ്ഥലങ്ങളില്‍
ചലച്ചിത്രമേളകള്‍
സംഘടിപ്പിക്കുന്നതിന്
എന്തെങ്കിലും
പദ്ധതിയുണ്ടോ; വിശദാംശം
ലഭ്യമാക്കാമോ?
ആദിച്ചനല്ലൂരില്
കെ.എസ്.എഫ്.ഡി.സി.യുടെ
തിയേറ്റര്‍
2639.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാത്തന്നൂരിലെ
ആദിച്ചനല്ലൂര്‍
ഗ്രാമപഞ്ചായത്ത്
സന്നദ്ധത
അറിയിച്ചിട്ടുള്ള
തിയേറ്റര്‍ നിര്‍മ്മാണ
പദ്ധതിക്ക്
കെ.എസ്.എഫ്.ഡി.സി.
കൈക്കൊണ്ടിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ബി)
കിഫ്ബിയില്‍
നിന്നുള്ള തുക കൊണ്ട്,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
ലഭ്യമാക്കുന്ന
സ്ഥലങ്ങളില്‍, ഏതൊക്കെ
വ്യവസ്ഥകള്‍ക്ക്
വിധേയമായിട്ടാണ്
കെ.എസ്.എഫ്.ഡി.സി.
തിയേറ്റര്‍
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നത്;
വ്യക്തമാക്കാമോ?