മിനിമം
കൂലി ലഭിക്കാത്ത
തൊഴിലാളികളുടെ കണക്ക്
2784.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മിനിമം കൂലി നിയമം
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കിൽ ഒരോ തൊഴിൽ
മേഖലയിലെയും മിനിമം
കൂലി എത്രയാണ്;
(ബി)
സംസ്ഥാനത്ത്
മിനിമം കൂലി ലഭിക്കാത്ത
തൊഴിലാളികളുടെ കണക്ക്
ലഭ്യമാക്കുമോ?
ലേബര്‍
ഇന്റലിജന്‍സ് സെല്ലിന്‍െറ
രൂപീകരണം
2785.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ. ദാസന്
,,
വി. ജോയി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴില്‍
നിയമലംഘനങ്ങള്‍
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
തൊഴില്‍
നിയമലംഘനങ്ങള്‍ക്കെതിരെയുള്ള
നടപടികള്‍
കര്‍ശനമാക്കുന്നതിനും
ഇത് സംബന്ധിച്ച
പരാതികളില്‍ അന്വേഷണം
ഊര്‍ജ്ജിതമാക്കുന്നതിനും
തൊഴില്‍ വകുപ്പിന്
കീഴില്‍ ലേബര്‍
ഇന്റലിജന്‍സ് സെല്‍
രൂപീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ;
(സി)
എങ്കില്‍
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയായിരിക്കുമെന്നും
ഘടന
എപ്രകാരമായിരിക്കുമെന്നും
വിശദമാക്കാമോ;
(ഡി)
അസംഘടിത
തൊഴില്‍
മേഖലയിലുണ്ടാകുന്ന
അവകാശ
ലംഘനങ്ങള്‍ക്കെതിരെ
എന്തെല്ലാം
ഇടപെടലുകളാണ് പ്രസ്തുത
സെല്‍ മുഖേന
നടത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തൊഴില്‍
വകുപ്പ്
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍
2786.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം തൊഴില്‍
വകുപ്പ് തലശ്ശേരി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ള
പ്രവൃത്തികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പുതിയ
എന്തെങ്കിലും
പ്രവൃത്തികള്‍ തലശ്ശേരി
നിയോജക മണ്ഡലത്തില്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ?
തൊഴില്‍
നിയമങ്ങള്‍
പരിഷ്ക്കരിക്കുന്നതിന് നടപടി
2787.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ നിയമങ്ങള്‍
പരിഷ്ക്കരിക്കുന്നതിനായി
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കിയത്;
വിശദമാക്കാമോ;
(ബി)
ലേബര്‍
കമ്മീഷണറേറ്റില്‍
രൂപീകരിച്ച തൊഴില്‍
നിയമ പരിഷ്ക്കരണ
സമിതിയുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
എങ്കില്‍
പ്രസ്തുത സമിതി
സമര്‍പ്പിച്ച
റിപ്പോര്‍ട്ടിന്റെ
വിശദാംശം ലഭ്യമാക്കുമോ?
തൊഴില്‍
നയം
2788.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന സര്‍ക്കാരിന്റെ
തൊഴില്‍ നയം
തയ്യാറായിട്ടുണ്ടോ ;
വ്യക്തമാക്കുമോ;
(ബി)
ഉല്പാദന
ക്ഷമതയിലൂന്നിയ
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും
തൊഴില്‍ വൈദഗ്ദ്ധ്യം
വികസിപ്പിക്കുന്നതിനും
എന്തൊക്കെ
പരിപാടികളാണ് ആസൂത്രണം
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ചുമട്ടുതൊഴിലാളി
മേഖലയിലെ തര്‍ക്കങ്ങള്‍
ഒഴിവാക്കുന്നതിനായി
ചുമട്ടു തൊഴിലാളി
ക്ഷേമ പദ്ധതി കൂടുതല്‍
പ്രദേശങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
നീക്കമുണ്ടോ;
(ഡി)
കടകളിലും
വാണിജ്യ സ്ഥാപനങ്ങളിലും
ജോലിചെയ്യുന്ന അസംഘടിത
തൊഴിലാളികളുടെ
തൊഴില്‍ സാഹചര്യങ്ങളും
വേതനവും
മെച്ചപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
തോട്ടം
തൊഴിലാളികളുടെ ശമ്പളകരാര്‍
പുതുക്കുന്നതിന് അടിയന്തര
നടപടി
2789.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടംതൊഴിലാളികളുടെ
ശമ്പളകരാര്‍ കാലവധി
2017 ഡിസംബര്‍31 ന്
അവസാനിച്ചിരിക്കുന്ന
സാഹചര്യത്തില്‍
ശമ്പളകരാര്‍
പുതുക്കുന്നതിനുള്ള
അടിയന്തരനടപടികള്‍
കൈക്കൊള്ളുമോ ;
(ബി)
കാലനുസൃതമായ
ശമ്പളവര്‍ധനവ്
ഉറപ്പുവരുത്തുവാന്‍
ശക്തമായ നിലപാടു
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
അസംഘടിത
മേഖലയിലെ തൊഴിലാളികളുടെ
സാമൂഹ്യ സുരക്ഷ
2790.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
വി. കെ. സി. മമ്മത് കോയ
,,
മുരളി പെരുനെല്ലി
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അസംഘടിത
മേഖലയിലെ
തൊഴിലാളികളുടെ
സാമൂഹ്യസുരക്ഷക്കായി
ആവിഷ്കരിച്ചിട്ടുള്ള
വിവിധ പദ്ധതികളുടെ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇൗ
മേഖലയിലെ
തൊഴിലാളികളുടേയും
ദാരിദ്ര്യരേഖയ്ക്ക്
താഴെയുള്ള
കുടുംബങ്ങളുടെയും
സൗജന്യ ചികിത്സയ്ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
രാഷ്ട്രീയ സ്വാസ്ഥ്യ
ബീമാ യോജനയിലൂടെയും,
ദാരിദ്ര്യ രേഖയ്ക്ക്
മുകളിലുള്ളവര്‍ക്കു
സമഗ്ര ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
(ചിസ്) യിലൂടെയും
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
സംസ്ഥാന
സര്‍ക്കാര്‍ പദ്ധതി ആയ
ചിസ് പ്ലസ് പ്രകാരം
ലഭിക്കുന്ന സഹായങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ?
കെട്ടിട
നിര്‍മ്മാണ തൊഴിലാളി ക്ഷേമ
ബോര്‍ഡിൽ നിന്ന് ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
2791.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെട്ടിട
നിര്‍മ്മാണ തൊഴിലാളി
ക്ഷേമ നിധി ബോര്‍ഡിൽ
നിന്ന് നിര്‍മ്മാണ
തൊഴിലാളികള്‍ക്ക്
ലഭിക്കുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്നും
അവയുടെ നിരക്കും
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്ന ശേഷം
പെൻഷനും മറ്റ്
ആനുകൂല്യങ്ങള്‍ക്കുമായി
എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
ആശുപത്രികളിൽ അഞ്ച്
ദിവസം ഇൻ-പേഷ്യന്റ് ആയി
ചികിത്സ തേടുന്ന
തൊഴിലാളികള്‍ക്ക്
മാത്രമേ ചികിത്സ
ആനുകൂല്യം
ലഭിക്കുന്നുള്ളൂ എന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇത്
പരിഹരിക്കാൻ നടപടി
സ്വീകരിക്കുമോ;
(ഡി)
2017
ഏപ്രിൽ മുതൽ 2017
ഡിസംബര്‍ വരെ ചികിത്സ
ആനുകൂല്യമായി എത്ര രൂപ
വിതരണം
ചെയ്തിട്ടുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കുമോ?
തോട്ടം
തൊഴിലാളികളുടെ വേതനം
2792.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികളുടെ വേതനം
വര്‍ദ്ധിപ്പിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത് സംബന്ധിച്ച്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
ഇവരുടെ വേതനം
വര്‍ദ്ധിപ്പിക്കാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
തൊഴിലാളി
ക്ഷേമനിധി ബോര്‍ഡുകളുടെ ലയനം
2793.
ശ്രീ.കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
ഹൈബി ഈഡന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചെലവ്
ചുരുക്കലിന്റെ ഭാഗമായി
തൊഴില്‍ വകുപ്പിന്
കീഴിൽ വരുന്നതും
വരുമാനം കുറഞ്ഞതുമായ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡുകളെ
ലയിപ്പിക്കുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
ഏതെല്ലാം
ബോര്‍ഡുകളെയാണ്
ഇപ്രകാരം
ലയിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
ഇതിനെക്കുറിച്ച്
പഠിച്ച ശ്രീനിവാസന്
കമ്മീഷന്, വി.ജെ.തോമസ്
കമ്മീഷന് എന്നിവരുടെ
റിപ്പോര്‍ട്ടുകളിലെ
പ്രധാന ശിപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ ;
(ഡി)
പ്രസ്തുത
ശിപാര്‍ശകളുടെ
അടിസ്ഥാനത്തിലാണോ
ക്ഷേമനിധി ബോര്‍ഡുകളെ
ലയിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
പ്രൈവറ്റ്
ഫൈനാന്‍സ് സ്ഥാപനങ്ങളിലെ
ജീവനക്കാര്‍ക്ക് മിനിമം വേതനം
2794.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പ്രൈവറ്റ് ഫൈനാന്‍സ്
സ്ഥാപനങ്ങളില്‍
ജോലിചെയ്യുന്ന
ജീവനക്കാര്‍ക്ക് മിനിമം
വേതനം
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഓരോ വിഭാഗത്തിലും ഉള്ള
ജീവനക്കാരുടെ കുറഞ്ഞ
ശമ്പളം എത്രയായിട്ടാണ്
നിജപ്പെടുത്തിയിട്ടുള്ളത്?
ദേവികുളത്ത്
തോട്ടം താെഴിലാളികള്‍ക്ക്
ഭവനം
2795.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ദേവികുളം
നിയോജകമണ്ഡലത്തിലെ
തോട്ടം
താെഴിലാളികള്‍ക്ക്
തൊഴില്‍വകുപ്പ് ഭവനം
നിര്‍മ്മിച്ചു
നല്‍കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തെല്ലാം ആണെന്ന്
വ്യക്തമാക്കുമോ;
വിശദാംശം
ലഭ്യമാക്കുമോ?
മോട്ടോര്‍
തൊഴിലാളി ക്ഷേമനിധി ബോർഡിലെ
അംഗത്വം
2796.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മോട്ടോര്‍ തൊഴിലാളി
ക്ഷേമനിധി ബോർഡിലെ
അംഗങ്ങൾക്ക്
നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ആനുകൂല്യങ്ങള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
സ്വകാര്യ
ബസുകളില്‍
ജോലിചെയ്യുന്ന
തൊഴിലാളികള്‍ക്ക് പകരം
ബസുടമകളുടെ
ബന്ധുക്കളുടെ പേരിലാണ്
പ്രസ്തുത
ക്ഷേമനിധിയില്‍ അംഗത്വം
രജിസ്റ്റര്‍
ചെയ്യുന്നതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള അന്വേഷണം
നടത്തിയിട്ടുണ്ടോ;
ഇതിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികൾ
വ്യക്തമാക്കാമോ:
(ഇ)
സ്വകാര്യബസുകളില്‍
ജോലിചെയ്യുന്ന
തൊഴിലാളികള്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡും
മോട്ടോര്‍ തൊഴിലാളി
ക്ഷേമനിധിയിൽ അംഗത്വവും
ഉറപ്പാക്കുന്നതിനായി
നടപടി സ്വീകരിക്കുമോ?
കണ്‍സ്യൂമര്‍
ഫെഡ് തൊഴിലാളികളെ അബ്കാരി
തൊഴിലാളി ക്ഷേമനിധിയിൽ
ഉള്‍പ്പെടുത്തൽ
2797.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്‍സ്യൂമര്‍
ഫെഡിലെ ദിവസവേതന
/കരാര്‍ തൊഴിലാളികളെ
അബ്കാരി തൊഴിലാളി
ക്ഷേമനിധിയിൽ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
ബോർഡിൽ ഇവർക്ക് അംഗത്വം
ലഭിക്കുന്നതിനായുള്ള
അപേക്ഷ ചട്ടപ്രകാരം
ഇവരുടെ മേലധികാരിയുടെ
അനുമതിപത്രം മുഖേനയാണോ
ലഭിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ജീവനക്കാരെ ബോർഡിൽ
ഉൾപ്പെടുത്തിയതിനുശേഷം
അവരുടെ
ഗ്രാറ്റുവിറ്റിയും
അംശദായവും കണ്‍സ്യൂമര്‍
ഫെഡില്‍ നിന്നും
അടച്ചിട്ടുണ്ടോ?
ചാത്തന്നൂര്‍
കണ്‍സ്ട്രക്ഷന്‍ അക്കാദമി
2798.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
നിയോജക മണ്ഡലത്തിലെ
നിര്‍ദ്ദിഷ്ട
കണ്‍സ്ട്രക്ഷന്‍
അക്കാദമി സംബന്ധിച്ച്
11.10.2017 ല്‍ നടന്ന
യോഗത്തില്‍ കൈക്കൊണ്ട
തീരുമാനങ്ങള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
തീരുമാനങ്ങള്‍
നടപ്പിലാക്കുന്നത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ആര്‍ട്ടിസാന്‍സ്
ക്ഷേമനിധി
2799.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആര്‍ട്ടിസാന്‍സ്
ക്ഷേമനിധിയില്‍
അംഗങ്ങളായ പീലിംഗ്
തൊഴിലാളികളായിരുന്നവര്‍
അടച്ച വിഹിതത്തിന്
അനുസൃതമായി
ലഭിക്കേണ്ടിയിരുന്ന
ആനുകൂല്യങ്ങള്‍ ഒന്നും
തന്നെ ലഭിക്കുന്നില്ല
എന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇപ്രകാരം
എത്ര പീലിംഗ്
തൊഴിലാളികളാണ്
അംഗങ്ങളായി
ചേര്‍ന്നിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പെന്‍ഷനും
അടച്ച തുകയും ക്ഷേമനിധി
വിഹിതവും ചേര്‍ത്തുള്ള
വിരമിക്കല്‍
ആനുകൂല്യങ്ങൾ ആര്‍ക്കും
ലഭിച്ചിട്ടില്ലെന്നുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ആയത്
ലഭ്യമാക്കുന്നതിന്
എന്തു നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
'ആവാസ്'
പദ്ധതി
2800.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതരസംസ്ഥാന
തൊഴിലാളികള്‍ക്ക്
ഇന്‍ഷ്വറന്‍സ് പരിരക്ഷ
നല്‍കുന്നതിനായി
ആവിഷ്കരിച്ച ആവാസ്
പദ്ധതി ഫലപ്രദമായി
നടന്നുവരുന്നുണ്ടോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഇതുവരെ
എത്ര പേര്‍ക്ക്
ഇന്‍ഷ്വറന്‍സ്
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതിയുടെ
പ്രവര്‍ത്തനത്തെക്കുറിച്ച്
വ്യക്തമാക്കാമോ?
'ആവാസ്'
പദ്ധതി
2801.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കു
വേണ്ടി ആവിഷ്കരിച്ച
ആവാസ് പദ്ധതിയുടെ
നിലവിലെ പുരോഗതി
വിശദമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍
2802.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ജോലി
ചെയ്യുന്ന ഇതര സംസ്ഥാന
തൊഴിലാളികളുടെ എണ്ണം
സംബന്ധിച്ച കണക്ക്
ലഭ്യമാക്കുമോ?
(ബി)
ഏതു
സംസ്ഥാനത്ത് നിന്നാണ്
ഏറ്റവും കൂടുതല്‍ പേര്
തൊഴിലിനായി
എത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
(സി)
ഇതില്‍
കുറ്റവാളികളായി
കണ്ടെത്തിയിട്ടുള്ള
എത്ര പേരുണ്ട്; ഇവരുടെ
ക്രിമിനല്‍ പശ്ചാത്തലം
സംബന്ധിച്ച്
പൊതുജനങ്ങള്‍ക്ക്
മുന്നറിയിപ്പു
നല്കാന് എന്ത്
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ക്ഷേമത്തിനായി
കര്‍മ്മപദ്ധതികൾ
2803.
ശ്രീ.ജെയിംസ്
മാത്യു
,,
ഡി.കെ. മുരളി
,,
കെ.ഡി. പ്രസേനന്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത് ഇതര
സംസ്ഥാന തൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
തദ്ദേശീയരായ
തൊഴിലാളികള്‍ക്ക്
തൊഴില്‍ നിയമങ്ങളിലൂടെ
ലഭിക്കുന്ന എല്ലാ
പരിരക്ഷയും ഇതര സംസ്ഥാന
തൊഴിലാളികള്‍ക്കും
ലഭ്യമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഇതര
സംസ്ഥാന തൊഴിലാളികള്‍
വ്യാപകമായി
ആക്രമിക്കപ്പെടുന്നുവെന്നും
അതിനാല്‍ അവര്‍
കൂട്ടത്തോടെ സംസ്ഥാനം
വിടുന്നു എന്നുമുള്ള
വ്യാജപ്രചരണങ്ങള്‍
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
രാഷ്ട്രീയ
ലക്ഷ്യത്തോടെയുള്ള
അടിസ്ഥാനരഹിതമായ ഇത്തരം
പ്രചാരണങ്ങള്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആവാസ്
ഇന്‍ഷ്വറന്‍സ് പദ്ധതി
2804.
ശ്രീ.സി.കൃഷ്ണന്
,,
എന്‍. വിജയന് പിള്ള
,,
കെ.ജെ. മാക്സി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കായി
നടപ്പിലാക്കിയ
ആവാസ്ഇന്ഷ്വറന്സ്
പദ്ധതിയുടെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണെന്നും
പദ്ധതിയില്‍ നിലവില്‍
അംഗമായവര്‍ക്ക്
തിരിച്ചറിയ്ല
കാര്‍ഡുകള്‍ വിതരണം
ചെയ്തിട്ടുണ്ടോ എന്നും
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ജോലി ചെയ്യുന്ന
മുഴുവന്‍ ഇതര സംസ്ഥാന
തൊഴിലാളികളെയും
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിയ്ക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തൊഴില്‍
നിയമ ഭേദഗതി
2805.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
സ്ഥിരം തൊഴില്‍
ഇല്ലാതാക്കുവാന്‍
കേന്ദ്രസര്‍ക്കാര്‍
നീക്കം നടത്തുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
1946ലെ
വ്യവസായ തൊഴില്‍
ചട്ടങ്ങളിലും 1970ലെ
കരാര്‍ തൊഴിലാളി
നിയമങ്ങളിലും ഭേദഗതി
കൊണ്ടുവരാനുള്ള
കേന്ദ്രനീക്കം
സംസ്ഥാനത്തിന്റെ
തൊഴില്‍ മേഖലയെ
എപ്രകാരം
ബാധിക്കുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തിലുള്ള
സംസ്ഥാന സര്‍ക്കാരിന്റെ
നിലപാട് എന്താണ്; ഈ
നിലപാട് കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ഇ.എസ്.ഐ.
സബ് റീജിയണൽ ഓഫീസ്
2806.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്,
കൊല്ലം ഇ.എസ്.ഐ. സബ്
റീജിയണൽ ഓഫീസുകള്‍
നിര്‍ത്തലാക്കുന്ന
സാഹചര്യമുണ്ടോ;
(ബി)
എങ്കിൽ
ഇപ്പോള്‍ ഈ രണ്ട്
സെന്ററുകളുടെയും കീഴിൽ
യഥാക്രമം എത്ര
തൊഴിലാളികള്‍ വീതം
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(സി)
ഈ
രണ്ട് സെന്ററുകളുടെയും
കീഴിൽ ഏതൊക്കെ
ജില്ലകളിൽ നിന്നുള്ള
തൊഴിലാളികളാണ്
ഉള്‍പ്പെടുന്നത്;
(ഡി)
നിലവിൽ
സബ്ബ് സെന്ററുകളുടെ
പ്രധാന ചുമതലകള്‍
എന്തൊക്കെയാണ്;
(ഇ)
സെന്ററുകള്‍
പൂട്ടുന്ന
സാഹചര്യമുണ്ടായാൽ
സ്വീകരിക്കാനുദ്ദേശിക്കുന്ന
ബദൽ സംവിധാനം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
വിശദാംശങ്ങള്‍ നൽകുമോ?
ഇ.എസ്.ഐ.
ഡിസ്പെന്‍സറികള്‍
2807.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഇ.എസ്.ഐ.
ഡിസ്പെന്‍സറികള്‍
ഉണ്ടെന്ന് മണ്ഡലം
തിരിച്ചു
വ്യക്തമാക്കാമോ;
(ബി)
ഇ.എസ്.ഐ.
പദ്ധതിയില്‍ എത്ര
തൊഴിലാളികള്‍
അംഗങ്ങളായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഇ.എസ്.ഐ.
പദ്ധതിയില്‍
ഗുണഭോക്താവാകുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്താണെന്നും
ലഭ്യമാകുന്ന സേവനങ്ങള്‍
ഏതൊക്കെയാണെന്നും
വ്യക്തമാക്കാമോ?
പുതുതായി
അനുവദിച്ച ഇ.എസ്.ഐ
ഡിസ്പെന്‍സറികള്‍
2808.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പുതുതായി പ്രഖ്യാപിച്ച
ഇ.എസ്.ഐ
ഡിസ്പെന്‍സറികളില്‍
എവിടെയെല്ലാം
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
പ്രഖ്യാപിച്ച
ഡിസ്പെന്‍സറികള്‍
ആരംഭിക്കുന്നതിന്
എന്തെല്ലാം
സൗകര്യങ്ങളാണ്
ഒരുക്കേണ്ടതെന്നും
ഡിസ്പെന്സറിയില്
നിന്നും ഏതെല്ലാം
വിഭാഗങ്ങള്‍ക്ക്
എന്തെല്ലാം സേവനങ്ങളാണ്
ലഭിക്കുക എന്നും
വിശദമാക്കുമോ?
തൊഴില്‍
രഹിത വേതനം
2809.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പേരാണ് തൊഴില്‍
രഹിതരായി രജിസ്റ്റര്‍
ചെയ്തിട്ടുള്ളത്;
ഇവരുടെ വേതനം
എന്തടിസ്ഥാനത്തിലാണ്
നിശ്ചയിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
തൊഴില്‍
രഹിത വേതനം വിതരണം
ചെയ്യുന്നതില്‍
കാലതാമസം
ഉണ്ടാകാറുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
നാളത്തെ കുടിശ്ശികയാണ്
വിതരണം ചെയ്യാനുള്ളത്;
വിശദാംശം നല്‍കാമോ;
(സി)
സംസ്ഥാനത്ത്
ദിവസവേതനക്കാരുടെ
ശമ്പളം ഇരട്ടിയായി
വര്‍ദ്ധിപ്പിച്ച
സാഹചര്യത്തില്‍ തൊഴില്‍
രഹിതരുടെ വേതനം
വര്‍ദ്ധിപ്പിക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
രൂപയുടെ വര്‍ദ്ധന
നല്‍കും; വിശദമാക്കുമോ
;
ചെറുകിട
തോട്ടം മേഖലകളിലെ
ജീവനക്കാർക്ക് മിനിമം വേതനം
2810.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ചെറുകിട തോട്ടം
മേഖലകളിലെ ജീവനക്കാരെ
മിനിമം വേതന
നിയമത്തിന്റെ
പട്ടികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
അതിനായുളള നടപടി
സ്വീകരിക്കുമോ;
ഗാര്‍ഹിക
തൊഴില്‍ മേഖല
2811.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഗാര്‍ഹിക തൊഴില്‍
മേഖലയില്‍ ജോലി
ചെയ്യുന്ന
തൊഴിലാളികള്‍ക്ക്
നല്‍കേണ്ട ഏറ്റവും
കുറഞ്ഞ കൂലി പുതുക്കി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
വിശദാംശം നല്‍കുമോ?
കേരള
അക്കാഡമി ഫോര്‍ സ്കില്‍സ്
എക്സലന്‍സ് (കെ.എ.എസ്.ഇ)
2812.
ശ്രീ.അടൂര്‍
പ്രകാശ്
,,
അന്‍വര്‍ സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
അക്കാഡമി ഫോര്‍
സ്കില്‍സ് എക്സലന്‍സ്
(കെ.എ.എസ്.ഇ)
നടപ്പിലാക്കുന്ന
നൈപുണ്യ വികസന
പദ്ധതികള്‍
വിശദീകരിക്കുമോ;
(ബി)
സെന്റര്‍
ഓഫ്എക്സലന്സും
അക്രഡിറ്റഡ്
സ്ഥാപനങ്ങള്‍ വഴി
കെ.എ.എസ്.ഇ
നടപ്പിലാക്കുന്ന
നൈപുണ്യ പരിശീലന
പദ്ധതികളെ നൈപുണ്യ
യോഗ്യതാ
ചട്ടക്കുട്ടില്‍
ഉള്‍ക്കൊള്ളിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
അതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്?
മാടായി
എെ.ടി.എെ.
2813.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ മാടായി
എെ.ടി.എെ.യില്‍
ഇപ്പോള്‍ ഏതൊക്കെ
കോഴ്സുകളാണ്
നടന്നുവരുന്നത്; എത്ര
വിദ്യാര്‍ത്ഥികള്‍
പഠിക്കുന്നുണ്ട്;
വിശദാംശം നല്കുമാേ;
(ബി)
പ്രസ്തുത
ഐ.ടി.ഐ. യിലെ അടിസ്ഥാന
സൗകര്യങ്ങൾ
കണക്കിലെടുത്ത് പുതിയ
കോഴ്സുകള്‍
തുടങ്ങുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ സര്‍ക്കാര്‍
എെ.ടി.എെ.കള്‍
2814.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തില്‍ എത്ര
സര്‍ക്കാര്‍
എെ.ടി.എെ.കള്‍
നിലവിലുണ്ടെന്നറിയിക്കാമോ;
(ബി)
മണ്ഡലത്തിലെ
വിവിധ പഞ്ചായത്തുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക്
പ്രയോജനകരമായ മണലൂര്‍
ഗവണ്മെന്റ്
എെ.ടി.എെ.യില്‍ രണ്ട്
ട്രേഡുകള്‍
മാത്രമാണുള്ളതെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
എെ.ടി.എെ.യില്‍
കൂടുതല്‍ ട്രേഡുകള്‍
അനുവദിക്കാനും ഇൗ
സ്ഥാപനത്തെ അന്തരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനും
നടപടി സ്വീകരിക്കുമോ ?
ചാലക്കുടി
ഗവണ്മെന്റ് ഐ.ടി.ഐ.
2815.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
ഗവണ്മെന്റ് ഐ.ടി.ഐ.യെ
അന്താരാഷ്ട്ര
നിലവാരമുള്ള ഐ.ടി.ഐ.
ആയി
ഉയര്‍ത്തുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതിന്റെ
ഭാഗമായി എന്തെല്ലാം
നവീകരണ, വികസന
പ്രവർത്തനങ്ങളാണ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ നിര്‍മ്മാണ
ചുമതല ഏത്
ഏജന്‍സിക്കാണെന്നും
എന്നത്തേക്ക്
നിര്‍മ്മാണം
ആരംഭിക്കുവാന്‍
കഴിയുമെന്നും
അറിയിക്കാമോ?
കാസര്‍ഗോഡ്
ജില്ലയില്‍ ഐ.ടി.ഐ.
2816.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ പിലാക്കോട്
കേന്ദ്രീകരിച്ച്
ഐ.ടി.ഐ.
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതൊക്കെ കോഴ്സുകളാണ് ഈ
ഐ.ടി.ഐ.യില്‍
അനുവദിച്ചിട്ടുള്ളതെന്നും
ഇതിന്റെ പ്രവര്‍ത്തനം
എന്നാരംഭിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
ഗവണ്മെന്റ്
ഐ.ടി.ഐ കള്‍
2817.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വ്യാവസായിക പരിശീലന
വകുപ്പിനു കീഴില്‍
പ്രവര്‍ത്തിക്കുന്ന
ഗവണ്മെന്റ്
ഐ.ടി.ഐ-കളുടെ എണ്ണം
ജില്ല തിരിച്ച്
നല്‍കാമോ;
(ബി)
ഐ.ടി.ഐ
നിലവിലില്ലാത്ത
ബ്ലോക്കുകളില്‍ പുതിയ
ഐ.ടി.ഐ കള്‍
ആരംഭിക്കുന്ന
കാര്യത്തില്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തെ
ഓരോ ജില്ലയിലെയും
ഗവണ്മെന്റ് ഐ.ടി.ഐ
കളില്‍ 2017
ആഗസ്റ്റില്‍ എൻ സി വി
ടി അംഗീകാരമുള്ള
ട്രേഡുകളിലേക്ക്
പ്രവേശനത്തിനായി ലഭിച്ച
അപേക്ഷകളുടെ എണ്ണവും
പ്രവേശനം നല്കിയ
സീറ്റുകളുടെ എണ്ണവും
അറിയിക്കാമോ?
പള്ളിപ്പാട്
എെ.റ്റി.എെ.യ്ക്ക് പുതിയ
കെട്ടിടം
2818.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തിലെ
പള്ളിപ്പാട്
സര്‍ക്കാര്‍
എെ.റ്റി.എെ.യ്ക്ക്
പുതിയ ട്രേഡുകളും
കോഴ്സുകളും
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
എെ.റ്റി.എെ.യ്ക്ക്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
ഫണ്ട് അനുവദിക്കുമോ?
ചാത്തന്നൂര്‍
ഐ.ടി.ഐ. യിലെ ട്രേഡുകള്‍ക്ക്
എന്‍.സി.വി.റ്റി. അംഗീകാരം
2819.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചാത്തന്നൂര്‍
ഗവണ്മെന്റ് ഐ.ടി.ഐ.
യിലെ ട്രേഡുകള്‍ക്ക്
എന്‍.സി.വി.റ്റി. യുടെ
അംഗീകാരം
ലഭിക്കുന്നതിനായി
പെയിന്റര്‍ ജനറല്‍,
ഡ്രസ് മേക്കിംഗ്,
ഡ്രാഫ്റ്റ്സ് മാന്‍
സിവില്‍ എന്നീ
ട്രേഡുകള്‍ക്ക് ഓരോ
യൂണിറ്റ് കൂടി
അനുവദിക്കുന്നതിനുള്ള
നടപടികളിലെ പുരോഗതി
വിശദമാക്കാമോ;
(ബി)
ചാത്തന്നൂര്‍
ഐ.ടി.ഐ. യ്ക്കായി
കൊല്ലം മീനാട്
വില്ലേജില്‍ റീസര്‍വ്വേ
158/2, ബ്ലോക്ക്
നമ്പര്‍ 30 ല്‍പ്പെട്ട
ഒരേക്കര്‍ സ്ഥലം
ലഭിക്കുന്നതിനായി
കളക്ടര്‍ക്ക് ലാന്‍ഡ്
ട്രാന്‍സ്ഫര്‍ അപേക്ഷ
നല്കിയ ശേഷം പ്രസ്തുത
വിഷയത്തിലുണ്ടായിട്ടുള്ള
പുരോഗതി
വ്യക്തമാക്കാമോ?
കുറഞ്ഞ
വരുമാനക്കാര്‍ക്കുളള ഭവന
പദ്ധതി
2820.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുറഞ്ഞ
വരുമാനക്കാര്‍ക്കുള്ള
ഭവന പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എല്ലാ
നഗരങ്ങളിലേക്കും
പ്രസ്തുത പദ്ധതി
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
(സി)
പദ്ധതിക്കായി
ഫണ്ട് അനുവദിക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേലുള്ള
കേന്ദ്രസര്‍ക്കാരിന്റെ
പ്രതികരണം
ലഭ്യമായിട്ടുണ്ടോ;
(ഡി)
അസംഘടിത
മേഖലയിലെ വരുമാനം
കുറഞ്ഞ
തൊഴിലാളികള്‍ക്കും
മറുനാടന്‍
തൊഴിലാളികള്‍ക്കും
തോട്ടം
തൊഴിലാളികള്‍ക്കും
നടപ്പിലാക്കുന്ന
ഭവനപദ്ധതികളും അവയുടെ
നിലവിലെ അവസ്ഥയും
വ്യക്തമാക്കുമോ;
(ഇ)
ഇക്കാര്യത്തില്‍
ഭവനം ഫൗണ്ടേഷന്
വഹിക്കുന്ന പങ്ക്
വിശദമാക്കുമോ?
കെമിക്കല്‍
എമര്‍ജന്‍സി റെസ്പോണ്‍സ്
സെന്റര്‍
2821.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കെമിക്കല്‍ ഫാക്ടറികളിൽ
ഉണ്ടാകുന്ന അപകടം
കുറയ്ക്കുന്നതിലേക്കായി
എല്ലാ ഫാക്ടറികളിലും
കെമിക്കല്‍ എമര്‍ജന്‍സി
റെസ്പോണ്‍സ് സെന്റര്‍
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം ഫാക്ടറികളാണ്
പ്രസ്തുത നിര്‍ദ്ദേശം
ഇനിയും
നടപ്പിലാക്കാനുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
പ്രസ്തുത
ഫാക്ടറികളില്‍
കെമിക്കല്‍ എമര്‍ജന്‍സി
റെസ്പോണ്‍സ് സെന്റര്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
വിശദമാക്കാമോ?
തൊഴിലപകട
നഷ്ടപരിഹാര കോടതി
2822.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തൊഴിലപകട
നഷ്ടപരിഹാര കോടതിയില്‍
കേസുകള്‍
തീര്‍പ്പാക്കുന്ന
കാര്യത്തില്‍ കാലവിളംബം
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
പ്രസ്തുത
കോടതി ആഴ്ചയില്‍ എത്ര
ദിവസമാണ്
പ്രവര്‍ത്തിക്കുന്നത്;
ആയത്
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(സി)
അപകടമരണത്തിനും
അപകടത്തില്‍
പൂര്‍ണമായും
ഡിസെബിലിറ്റി
ഉണ്ടാകുന്നവര്‍ക്കും
നഷ്ടപരിഹാരം
നല്‍കുന്നതിന്
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
മദ്യ
ഉപഭോഗം
2823.
ശ്രീ.മഞ്ഞളാംകുഴി
അലി
ഡോ.എം.
കെ. മുനീര്‍
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യം
വാങ്ങാനുള്ള പ്രായപരിധി
ഉയര്‍ത്തി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
മദ്യത്തിന്റെ
ഉപഭോഗത്തില്‍ എത്ര
ശതമാനം കുറവ്
വരുത്താന്‍ ഇതിലൂടെ
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
കള്ളിന്
വീര്യം കൂട്ടാന്‍ മായം
കലര്‍ത്തുന്നവര്‍ക്ക്
നല്കുന്ന ശിക്ഷയില്‍
ഇളവ് വരുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഇത്തരം
ഇളവുകള്‍
കുറ്റകൃത്യങ്ങള്‍
പെരുകുന്നതിന്
ഇടയാക്കുമെന്ന കാര്യം
ഗൗരവമായി പരിഗണിച്ച്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
എക്സൈസ്
കേസുകള്‍
2824.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എക്സൈസ് കേസുകള്‍
വര്‍ദ്ധിച്ചുവരുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ കഴിഞ്ഞ ഒരു
വര്‍ഷത്തിനിടെ എത്ര
ശതമാനം വർദ്ധനവ്
ഉണ്ടായിട്ടുണ്ട്;
(ബി)
വ്യാജമദ്യ
നിര്‍മ്മാണം, വ്യാജ
കള്ളിന്റെ നിര്‍മ്മാണം
എന്നിവയുള്‍പ്പെടെയുള്ള
കേസുകള്‍
വര്‍ദ്ധിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര കേസുകള്‍
കഴിഞ്ഞ 6 മാസത്തിനുകം
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
കള്ളില്‍
മായം
ചേര്‍ക്കുന്നതിനുള്ള
ശിക്ഷയില്‍ ഇളവു
വരുത്തുന്നതിന്
സര്‍ക്കാര്‍
തീരുമാനിച്ചതാണ് ഇത്തരം
കേസുകള്‍
വര്ദ്ധിക്കാനിടയായതെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
ഇതിന് കാരണം;
വ്യക്തമാക്കുമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ മദ്യനയം
നിലവില്‍ വന്ന ശേഷം
എക്സൈസ് കേസുകള്‍
വ്രദ്ധിക്കാനിടയായത്
മദ്യനയത്തിലുണ്ടായ
പോരായ്മ കൊണ്ടാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്താണ്
കാരണമെന്ന്
വ്യക്തമാക്കുമോ?
സ്പിരിറ്റ്
കടത്ത് പിടികൂടുന്നതിന്
ഊര്‍ജ്ജിത സംവിധാനം
2825.
ശ്രീ.സണ്ണി
ജോസഫ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കള്ളവാറ്റ്,
സ്പിരിറ്റ്,
സെക്കന്‍ഡ്സ് തുടങ്ങിയവ
നിയന്ത്രിക്കുന്നതിനുള്ള
സംവിധാനം
ശക്തിപ്പെടുത്തിയിട്ടുണ്ടോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളില്‍ നിന്ന്
കൊണ്ടുവരുന്ന
സ്പിരിറ്റ്
പിടികൂടുന്നതിന്
ഊര്‍ജ്ജിത
സംവിധാനമില്ലാത്തതിനാലാണ്
സ്പിരിറ്റ് കടത്ത്
വ്യാപകമായതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വ്യാജമദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
വ്യാപനത്തിനെതിരെ രൂപം
നല്കിയ മൂണ്‍ഷൈന്‍
പദ്ധതി നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
അതുപ്രകാരം 2017 ജൂണ്‍
മാസത്തിന് ശേഷം എടുത്ത
കേസുകളുടെ വിശദാംശം
നല്‍കുമോ?
കുട്ടികളിലെ
മദ്യപാന ശീലം
2826.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍
വളരെ കുറഞ്ഞ
പ്രായത്തില്‍ തന്നെ
മദ്യപാനം
ആരംഭിക്കുന്നത്
കേരളത്തിലാണെന്നുളള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഗ്രാമങ്ങളെ
അപേക്ഷിച്ച് നഗര
മേഖലയിലെ കുട്ടികളില്‍
മദ്യപാന ശീലം
വര്‍ദ്ധിക്കുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
(സി)
പത്ത്
വയസ്സിനു മുമ്പ്
മദ്യപാനമാരംഭിക്കുന്ന
കുട്ടികളുടെ എണ്ണം
സംബന്ധിച്ച കണക്കുകള്‍
ലഭ്യമാണോ; എങ്കില്‍
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ഡി)
കുട്ടികള്‍ക്ക്
മദ്യം ലഭിക്കുന്നതിനും
ഉപയോഗിക്കുന്നതിനുമുളള
സാഹചര്യം ഒഴിവാക്കാന്‍
എന്തൊക്കെ നടപടികള്‍
കെെക്കൊള്ളുമെന്ന്
വിശദമാക്കാമോ?
ബിവറേജസ്
കോര്പ്പറേഷന്
ജീവനക്കാര്‍ക്ക് നൽകുന്ന
ബോണസ്
2827.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ബിവറേജസ്
കോര്പ്പറേഷന്
ജീവനക്കാര്‍ക്ക്
എക്സ്ഗ്രേഷ്യായിനത്തിലും
പെര്‍ഫോമന്‍സ്
അലവന്സിനത്തിലും എത്ര
ശതമാനം ബോണസാണ്
അനുവദിച്ചത്; ഇതിലൂടെ
ഒരു തൊഴിലാളിക്ക് എത്ര
തുകയാണ് ശരാശരി
ബോണസിനത്തില്‍
ലഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
വന്‍തുക
ബോണസായി നല്കുന്നതില്
എതിര്‍പ്പ്
പ്രകടിപ്പിച്ചുകൊണ്ട്
ധനകാര്യ മന്ത്രി കത്ത്
നല്‍കിയിരുന്നോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കത്തില്‍ ചൂണ്ടി
കാണിച്ചിരുന്ന
വസ്തുതകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി,
സിവില്‍ സപ്ലൈസ്
തുടങ്ങിയ മേഖലയിലെ
തൊഴിലാളികള്‍ക്ക്
തുച്ഛമായ ബോണസ്
അനുവദിക്കുമ്പോള്‍
ബിവറേജസ്
ജീവനക്കാര്‍ക്ക്
ഏറ്റവും കൂടുതല്‍ ബോണസ്
നല്‍കുന്നത്
നീതികരിക്കത്തക്കതാണോ;
അല്ലെങ്കില്‍
ഇക്കാര്യത്തില്‍
എന്തെങ്കിലും
നിയന്ത്രണം
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
ടാസ്ക്
ഫോഴ്സ് ബോര്‍ഡര്‍ പട്രോളിംഗ്
2828.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
കടത്തും മറ്റ് അനധികൃത
കടത്തും തടയുന്നതിന്
വേണ്ടി ടാസ്ക്
ഫോഴ്സ്,ബോര്‍ഡര്‍
പട്രോളിംഗ്
പ്രവര്‍ത്തനം
ആരംഭിച്ചത് എന്ന്
മുതലാണെന്ന്
അറിയിക്കുമോ;
(ബി)
പ്രവര്‍ത്തനം
ആരംഭിച്ചതിന് ശേഷം
പട്രോളിംഗ് യൂണിറ്റുകൾ
എത്ര
സ്പിരിറ്റുവാഹനങ്ങള്
പിടിച്ചിട്ടുണ്ടെന്ന്
ജില്ല തിരിച്ചുള്ള
വിവരം ലഭ്യമാക്കാമോ;
(സി)
അനധികൃതമായി
പിടിച്ചെടുക്കുന്ന ലഹരി
വസ്തുക്കള്‍ അടക്കമുള്ള
വാഹനങ്ങള്‍ ലേലം ചെയ്ത്
സര്‍ക്കാരിലേക്ക്
മുതല്‍ക്കൂട്ടുമ്പോള്‍
അത് പിടിച്ചെടുത്ത
ഉദ്യോഗസ്ഥർക്ക്
ആര്‍ക്കൊക്കെ 17-09-12
ലെ Go(p)163/ Taxes
എന്ന ഉത്തരവ് പ്രകാരം
നാളിതുവരെ പാരിതോഷികം
നല്‍കിയിട്ടുണ്ട് എന്ന്
ഡിവിഷന് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(ഡി)
അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളവരിൽ
നിന്ന് പാരിതോഷികം
നല്കിയിട്ടില്ലാത്തവരുടെ
പേര് വിവരം ഡിവിഷന്
തിരിച്ച് ലഭ്യമാക്കാമോ;
(ഇ)
അര്‍ഹരായവര്‍ക്ക്
പാരിതോഷികം
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
അമരവിള
എക്സൈസ് ഓഫീസ്
2829.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
അമരവിള എക്സൈസ് ഓഫീസ്
ജീര്‍ണ്ണാവസ്ഥയിലാണ്
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെയ്യാറ്റിന്‍കരയില്‍
വിവിധ സ്ഥലങ്ങളില്‍
സ്ഥിതി ചെയ്യുന്ന
എക്സൈസ് സര്‍ക്കിള്‍
ഇന്‍സ്പെക്ടര്‍ ഓഫീസ്,
റെയിഞ്ച് ഓഫീസ് എന്നിവ
അമരവിളയിലേയ്ക്ക്
മാറ്റി അവിടെ എക്സൈസ്
കോംപ്ലക്സ്
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
അമരവിള
എക്സൈസ് ഓഫീസ് സ്ഥിതി
ചെയ്യുന്ന
സഥലത്ത്എക്സൈസ്
കോംപ്ലക്സ്
പണിയുന്നതിനുളള ഫണ്ട്
അനുവദിക്കാൻ നടപടി
സ്വീകരിക്കുമോ;
(ഡി)
അമരവിളയില്‍
എക്സൈസ് ഓഫീസ്
നിര്‍മ്മിക്കുന്നത്
2017-18ലെ ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയതിന്റെ
അടിസ്ഥാനത്തില്‍ എന്ത്
നടപടി സ്വീകരിച്ചു
എന്ന് വിശദമാക്കാമോ?
മഞ്ചേശ്വരത്ത്
പുതിയ എക്സൈസ് സര്‍ക്കിള്‍
ഓഫീസ്
2830.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഞ്ചേശ്വരം
താലൂക്കില്‍ പുതിയ
എക്സൈസ് സര്‍ക്കിള്‍
ഓഫീസ് ആരംഭിക്കുന്ന
നടപടി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
കാലതാമസം
കൂടാതെ പ്രസ്തുത ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ചങ്ങനാശ്ശേരിയിലെ
എക്സൈസ് ഓഫീസുകള്‍ക്ക് പുതിയ
കെട്ടിടങ്ങള്‍
2831.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചങ്ങനാശ്ശേരിയിൽ
എക്സൈസ് ഓഫീസുകള്‍
പ്രവൃത്തിക്കുന്ന
കെട്ടിടങ്ങള്‍
കാലപ്പഴക്കംമൂലം
ജീര്‍ണ്ണിച്ച്
അപകടാവസ്ഥയിലായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
കെട്ടിടങ്ങള്‍ നീക്കം
ചെയ്ത് ഓഫീസുകള്‍ക്ക്
ആവശ്യമായ പുതിയ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഡീ
അഡിക്ഷന് സെന്റര്‍
2832.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മദ്യത്തിനും
മയക്കു മരുന്നിനും
അടിമകളായവരെ
സഹായിക്കാനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(ബി)
ബാലുശ്ശേരി
കിനാലൂരില്‍
ആരംഭിക്കാനുദ്ദേശിക്കുന്ന
ഡീ അഡിക്ഷന്
സെന്ററിന്റെ
പ്രത്യേകതകള്‍
എന്തൊക്കെയാണെന്നറിയിക്കാമോ;
(സി)
പ്രസ്തുത
സെന്റര്‍
ആരംഭിക്കാനുള്ള
നടപടിക്രമങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ?
മദ്യ-ലഹരി
വിരുദ്ധ കാമ്പയിൻ
2833.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യ-ലഹരി വിരുദ്ധ
കാമ്പയിന്റെ ഭാഗമായി
സര്‍ക്കാര്‍ എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
നടത്തുന്നത് എന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങള്‍ക്കായി
ഓരോ വര്‍ഷവും എത്ര
തുകയാണ് സര്‍ക്കാര്‍
വകയിരുത്തുന്നത് എന്ന്
വിശദമാക്കാമോ?
ലഹരിമുക്ത
കേരളം
2834.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ എക്സൈസ്
വകുപ്പ് രജിസ്റ്റര്‍
ചെയ്ത കേസ്സുകളുടെ
എണ്ണം എത്ര;
(ബി)
പ്രസ്തുത
കാലയളവില്‍ എക്സൈസ്
വകുപ്പ് സംസ്ഥാനത്ത്
എത്ര റെയ്ഡുകള്‍
നടത്തി; ആയതിന്റെ
അടിസ്ഥാനത്തില്‍
എത്രപേര്‍ അറസ്റ്റിലായി
എന്ന് വ്യക്തമാക്കുമോ;
റെയ്ഡില്‍
കണ്ടെത്തിയവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാരിന്റെ അബ്കാരി
നയം, കഴിഞ്ഞ
സര്‍ക്കാര്‍ കാലയളവിലെ
നടപടികളെക്കാള്‍
കൂടുതല്‍
മെച്ചപ്പെട്ടതാണെന്ന്
കരുതുന്നുവോ; എങ്കില്‍
വിശദമാക്കുമോ;
(ഡി)
ലഹരിമുക്ത
കേരളം
കെട്ടിപ്പടുക്കാനുള്ള
എക്സൈസ് വകുപ്പിന്റെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
സ്റ്റുഡന്റ്
എക്സെെസ് കേഡറ്റ് രൂപീകരണം
2835.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂളുകളിലെ
ലഹരി ഉപയോഗ
നിര്‍മ്മാര്‍ജ്ജനത്തിനായി
ഇൗ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ബി)
കുട്ടികളിലെ
ലഹരി ഉപയോഗം
തടയുന്നതിനും
ബോധവത്ക്കരണ
പ്രവര്‍ത്തനങ്ങൾക്കുമായി
സ്റ്റുഡന്റ് പോലീസ്
കേഡറ്റിന്റെ മാതൃകയിൽ
സ്റ്റുഡന്റ് എക്സെെസ്
കേഡറ്റ് രൂപീകരിക്കുവാൻ
ആലോചിക്കുന്നുണ്ടോ;
(സി)
സ്റ്റുഡന്റ്
എക്സെെസ് കേഡറ്റ്
രൂപീകരിക്കുന്നതിനായി
ഏതെങ്കിലും സ്കൂളുകള്‍
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടോ?
വനിതാ
സിവില്‍ എക്സൈസ് ആഫീസര്‍
തസ്തിക
2836.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വനിതാ
സിവില്‍ എക്സൈസ്
ആഫീസര്‍മാരുടെ എത്ര
തസ്തികകള്‍
നിലവിലുണ്ട്; ഇതില്‍
എത്ര എണ്ണം
ഒഴിഞ്ഞുകിടക്കുന്നുണ്ട്;
സിവില്‍ എക്സൈസ്
ആഫീസര്‍ തസ്തികകയുടെ
എത്ര ശതമാനമാണ്
വനിതകള്‍ക്കായി സംവരണം
ചെയ്തിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കിടയിലും
യുവാക്കള്‍ക്കിടയിലും
കഞ്ചാവ് തുടങ്ങിയ ലഹരി
വസ്തുക്കളുടെ ഉപയോഗം
കൂടിവരുന്നു എന്ന
വാര്‍ത്തകളുടെ
അടിസ്ഥാനത്തില്‍
കൂടുതല്‍ വനിതാ സിവില്‍
എക്സൈസ് ആഫീസര്‍
തസ്തികകള്‍ സൃഷ്ടിച്ച്
സ്കൂളുകള്‍,
കോളേജുകള്‍, വീടുകള്‍
എന്നിവ കേന്ദ്രീകരിച്ച്
വ്യാപകമായ
ബോധവല്‍ക്കരണം
സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ?
എക്സെെസ്
വകുപ്പില്‍ സ്ഥലം മാറ്റത്തിനു
പൊതു മാനദണ്ഡം
2837.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് തൊഴിലും എക്സൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
എക്സെെസ്
വകുപ്പില്‍ സ്ഥലംമാറ്റ
മാനദണ്ഡം പാലിക്കാതെ
ജീവനക്കാരെ സ്ഥലം
മാറ്റുന്നത്
സംബന്ധിച്ച് പരാതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ?
പാലക്കാട്
ബ്രുവറീസ്
2838.
ശ്രീ.കോവൂര്‍
കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
യുണൈറ്റഡ് ബ്രുവറീസ്
പ്രവര്‍ത്തന സമയത്തിന്
ആനുപാതികമായി എക്സൈസ്
ജീവനക്കാരെ
നിയോഗിച്ചിട്ടുണ്ടോ;
(ബി)
ഡിസ്റ്റിലറി,
ബ്രുവറീസ് തുടങ്ങിയ
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ ശമ്പളം
ഉള്‍പ്പെടെയുള്ള എല്ലാ
ആനുകൂല്യങ്ങളും
നല്‍കുന്നത് ആരാണെന്ന്
വ്യക്തമാക്കുമോ;
(സി)
സ്പെഷ്യല്‍
ഡ്യൂട്ടി ചെയ്യുന്നവര്‍
ഉള്‍പ്പെടെയുള്ള
ജീവനക്കാരുടെ ഓവര്‍ടൈം
ആനുകൂല്യം അടക്കമുള്ള
തുക കമ്പനി
സര്‍ക്കാരിലേയ്ക്ക്
അടയ്ക്കാറുണ്ടോ;
(ഡി)
Go(Rt)No.474/2015
Dated 30/06/2015
പ്രകാരം സ്പെഷ്യല്‍
ഡ്യൂട്ടി ചെയ്യുന്ന
ജീവനക്കാരുടെ ഓവര്‍ടൈം
അലവന്‍സായി എത്ര രൂപ
പ്രസ്തുത കമ്പനി
സര്‍ക്കാരിലേക്ക്
അടച്ചിട്ടുണ്ട്;
(ഇ)
ഓവര്‍ടൈം
അലവന്‍സായി സ്പെഷ്യല്‍
ഡ്യൂട്ടിക്കാര്‍ക്ക്
നാളിതുവരെ എത്ര തുക
നല്‍കിയിട്ടുണ്ട്;
(എഫ്)
മേലുദ്യോഗസ്ഥരുടെ
നിരുത്തരവാദപരമായ
നടപടികള്‍ കാരണം
ഓവര്‍ടൈം അലവന്‍സ്
ലഭിക്കാതിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
ആയത് ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ?
സ്പെഷ്യല്‍
സ്ക്വാഡുകള്‍
2839.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
കമ്മീഷണറുടെ കീഴിൽ
ഉണ്ടായിരുന്ന മൂന്ന്
സ്പെഷ്യല്‍
സ്ക്വാഡുകള്‍
പിരിച്ചുവിട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
എപ്പോഴാണ്
പിരിച്ചുവിട്ടതെന്നും
അതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(സി)
പിരിച്ചുവിടപ്പെട്ട
സ്ക്വാഡുകളിലെ
ഉദ്യോഗസ്ഥരെ എവിടെയാണ്
പുനര്വിന്യസിച്ചതെന്നും
പുതിയ സ്ക്വാഡുകളില്‍
നിയമിക്കപ്പെട്ടവരുടെ
കാര്യത്തില്‍
സ്വീകരിച്ച
മാനദണ്ഡങ്ങള്‍
എന്തൊക്കെയായിരുന്നുവെന്നും
വ്യക്തമാക്കാമോ?
ലഹരി
ഉപയോഗം മൂലമുള്ള വാഹന
അപകടങ്ങള്‍
2840.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടാകുന്ന
വാഹന അപകടങ്ങളില്‍ ഏറിയ
പങ്കും ഡ്രൈവര്‍മാര്‍
മദ്യപിച്ചും ലഹരി
മരുന്ന്
ഉപയോഗിച്ചശേഷവും
വാഹനങ്ങള്‍
ഓടിക്കുന്നത്
മൂലമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ലഹരി
ഉപയോഗിച്ച ശേഷം വാഹനം
ഓടിക്കുന്നവരെ
കണ്ടെത്തുന്നതിനും
നടപടി
സ്വീകരിക്കുന്നതിനും
നിലവില്‍ എന്തെങ്കിലും
സംവിധാനം ഉണ്ടോ;
(സി)
ഇല്ലെങ്കില്‍
വിദേശങ്ങളില്‍
ഉള്ളതുപോലെ ലഹരി
മരുന്ന്
ഉപയോഗിക്കുന്നവരെ
കണ്ടെത്തുന്നതിന്
ഡ്രാഗര്‍ ഡ്രഗ്
ടെസ്റ്റ് 5000 എന്ന
സംവിധാനം ഇവിടെയും
കൊണ്ടുവരുവാന്‍ നടപടി
സ്വീകരിക്കുമോ?
ലഹരി
വിമുക്ത കേരളം
2841.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലഹരി
വിമുക്ത കേരളം
സൃഷ്ടിക്കുന്നതിനായി
സ്വീകരിച്ച
നടപടികളെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ലഹരി മാഫിയകളുമായി
ബന്ധപ്പെട്ട് നാളിതുവരെ
എടുത്തിട്ടുള്ള
കേസുകളുടെ ജില്ല
തിരിച്ചുള്ള
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പാൻമസാല
നിരോധനം
2842.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാൻമസാല
സൃഷ്ടിക്കുന്ന ആരോഗ്യ
പ്രശ്നങ്ങള്‍
എന്തെല്ലാമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
പുകയിലയും
നിക്കോട്ടിനും അടങ്ങിയ
പാൻമസാലകള്‍ കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത്
നിരോധിച്ചിരുന്നോ;
(സി)
ഡൽഹി
ആസ്ഥാനമായ ശിവം ബീറ്റിൽ
നട്സ് എന്ന കമ്പനി
പുറത്തിറക്കുന്ന
പാൻരാജ് എന്ന പേരിലുള്ള
പാൻ മസാല സംസ്ഥാനത്ത്
വിൽക്കുവാൻ അനുമതി
നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്തിന്റെ
അടിസ്ഥാനത്തിലാണ്
അനുമതി നൽകിയതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
നടപടി സമൂഹത്തിന്
പ്രത്യേകിച്ച് യുവ
തലമുറയ്ക്ക് ദോഷകരമായ
ഒന്നാകയാൽ പ്രസ്തുത
അനുമതി റദ്ദാക്കുമോ?
സ്കൂള്‍
പരിസരങ്ങളില്‍ ലഹരി
ഉല്പന്നങ്ങളുടെ വിതരണം
തടയുന്നതിന് നടപടി
T 2843.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂളുകളുടെ
പരിസരങ്ങളില്‍ ലഹരി,
പുകയില ഉല്പന്നങ്ങള്
എന്നിവ
വിദ്യാര്‍ത്ഥികള്‍ക്ക്
ലഭ്യമാകുന്നത്
വര്‍ദ്ധിച്ച് വരുന്ന
സാഹചര്യത്തില്‍ ആയത്
തടയുന്നതിന് സ്വീകരിച്ച
നടപടികളെന്തെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ലഹരി ഉല്പന്നങ്ങള്
ഉപയോഗിക്കുന്ന
വിദ്യാര്‍ത്ഥികള്‍
എത്രയുണ്ടെന്നും
അതിന്റെ തോത് കുറച്ചു
കൊണ്ടു വരുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുന്നതെന്നും
വ്യക്തമാക്കാമോ?
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍ ലഹരി
വസ്തുക്കളുടെ ഉപയോഗം തടയാന്‍
നടപടി
T 2844.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
ലഹരി വസ്തുക്കളുടെ
ഉപയോഗം വര്‍ദ്ധിച്ച്
വരുന്നതായുള്ള
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സ്കൂള്‍
വിദ്യാര്‍ത്ഥികളിലെ
ലഹരി ഉപയോഗം തടയുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സ്കൂളുകളുടെ
ടോയ്ലെറ്റുകൾ,
ഹോസ്റ്റലുകള്‍ എന്നിവ
കേന്ദ്രീകരിച്ചുള്ള
ലഹരി വസ്തുക്കളുടെ
ഉപയോഗം തടയുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കഞ്ചാവ്,
മയക്കുമരുന്ന് വില്പന
2845.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
കഞ്ചാവ്, മയക്കുമരുന്ന്
വില്പന വളരെയധികം
കൂടിയിരിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതര
സംസ്ഥാനത്തുനിന്നുമാണ്
ഇവ കേരളത്തില്‍
എത്തുന്നതെന്നത്
മനസ്സിലാക്കി,
അതിര്‍ത്തി ചെക്ക്
പോസ്റ്റുകളില്‍
വിദഗ്ദ്ധരായ
ഉദ്യോഗസ്ഥരെ നിയമിച്ച്,
മയക്കുമരുന്ന് കടത്ത്
ആരംഭത്തില്‍ തന്നെ
അവസാനിപ്പിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
സംസ്ഥാനത്ത്
മയക്കുമരുന്ന് പിടിച്ച
എത്ര സംഭവങ്ങള്‍ കേസ്
ആക്കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ലഹരിവസ്തുക്കളുടെ
വിപണനം
2846.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലഹരിവസ്തുക്കളുടെ
വിപണനത്തിനും
വ്യാപനത്തിനും
മാഫിയാകള്‍ ആസൂത്രിതമായ
ശ്രമം നടത്തുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ;
(ബി)
അതീവ
മാരകമായതും
അന്താരാഷ്ടതലത്തില്‍
കുപ്രസിദ്ധവുമായ
ലഹരിവസ്തുക്കള്‍
തുടര്‍ച്ചയായി
സംസ്ഥാനത്തിന്റെ വിവിധ
ഭാഗങ്ങളില്‍ നിന്നും
എക്സൈസ്
പിടിച്ചെടുക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതിന്റെ വിതരണക്കാരുടെ
ദേശീയ-അന്തര്‍ദേശീയ
ബന്ധങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(സി)
മയക്കുമരുന്ന്
വിപണനവുമായി
ബന്ധപ്പെട്ട്
ഏതെങ്കിലും
തീവ്രവാദസംഘങ്ങള്‍
പ്രവര്‍ത്തിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കുമോ?