വനം
വകുപ്പിന്റെ കൈവശമുളള ഭൂമി
2640.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോന്നി
ഫയര്‍ സ്റ്റേഷന്
നിര്‍മ്മാണത്തിനായി വനം
വകുപ്പിന്റെ കൈവശമുളള
ഭൂമി
വിട്ടുകൊടുക്കുന്നതിനുളള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ;
(ബി)
ഭൂമി
എന്നത്തേയ്ക്ക്
കൈമാറാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ;
(സി)
ഇതിലേയ്ക്കു
നാളിതുവരെ എന്തെല്ലാം
നടപടികള്‍
പൂര്‍ത്തീകരിച്ചുവെന്ന്
വിശദീകരിക്കുമോ;
(ഡി)
ഇനി
എന്തെല്ലാം
തുടര്‍നടപടികള്‍
കൈക്കൊളളുവാനുണ്ടെന്ന്
ഇനം തിരിച്ചു
വെളിപ്പെടുത്തുമോ?
വനഭൂമി
കയ്യേറ്റം ഒഴിപ്പിക്കല്‍
2641.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
1977 ജനുവരി 1നു
ശേഷമുള്ള, എത്രത്തോളം
ഹെക്ടര്‍ വനഭൂമി
കൈയ്യേറ്റം
ഒഴിപ്പിക്കാനുണ്ടെന്നാണ്
കരുതപ്പെട്ടിട്ടുള്ളത്;
(ബി)
ഈ
കയ്യേറ്റം
ഒഴിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികളിന്മേല്
ബഹു:ഹൈക്കോടതി
എന്തെങ്കിലും ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവിന്മേല് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വനഭൂമി കയ്യേറ്റം
പൂര്‍ണ്ണമായും
ഒഴിപ്പിക്കുന്നതിനും
പുതിയ കയ്യേറ്റങ്ങള്‍
തടയുന്നതിനും വനം
വകുപ്പ് എന്തെല്ലാം
നടപടി
സ്വീകരിച്ചിട്ടുണ്ട്
എന്നറിയിക്കാമോ?
സംസ്ഥാന
പരിഹാര വനവത്കരണ നിധി
2642.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനേതര
ആവശ്യങ്ങള്‍ക്കായി
വനഭൂമി വിട്ടു
നല്‍കുന്നതിന് പകരം
ലഭിക്കുന്ന പരിഹാര
വനവത്ക്കരണത്തിനായുള്ള
ഫണ്ട്
വിനിയോഗിക്കുന്നതിന്
കാംപ (CAMPA)
നിയമപ്രകാരം സംസ്ഥാനതല
അതോറിറ്റിയും സംസ്ഥാന
പരിഹാര വനവത്കരണ
നിധിയും
സ്ഥാപിതമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സംസ്ഥാന പരിഹാര
വനവത്കരണ നിധിയിലേക്ക്
എത്ര തുക
ലഭിച്ചിട്ടുണ്ട്;
ഇതില്‍ എത്ര തുക
വിനിയോഗിച്ചിട്ടുണ്ട്;
എത്ര തുക ബാക്കിയുണ്ട്;
വ്യക്തമാക്കുമോ;
(ബി)
കാംപ
(CAMPA) നിയമപ്രകാരം
സംസ്ഥാനതല അതോറിറ്റിയും
സംസ്ഥാന പരിഹാര
വനവത്കരണ നിധിയും
രൂപീകരിച്ചിട്ടില്ലെങ്കില്‍
ആയത് അടിയന്തരമായി
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
കക്കാട്
സ്റ്റേഡിയം നിര്‍മ്മാണത്തിന്
സ്ഥലം
2643.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പൂഴാതി
പഞ്ചായത്തിലെ കക്കാട്
റീസര്‍വ്വെ
205-ല്‍പ്പെട്ട കക്കാട്
സ്റ്റേഡിയം
നിര്‍മ്മാണത്തിന്
ശിപാര്‍ശ
ചെയ്തിരിക്കുന്ന
നിലവിലെ ഗ്രൗണ്ട്
ഡിമാര്‍ക്കേഷന്‍
നടപടികള്‍
പൂര്‍ത്തിയായപ്പോള്‍
റിസര്‍വ്വ്
വനത്തിനകത്ത്
ഉള്‍പ്പെടുന്നതായി
കണ്ടെത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
ഇല്ലെങ്കില്‍
പ്രസ്തുത സ്ഥലത്ത്
എം.എല്‍.എ യുടെ ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
കക്കാട് സ്റ്റേഡിയം
നിര്‍മ്മിക്കുന്നതിന്
വനം വകുപ്പില്‍
എന്തെങ്കിലും തടസ്സം
നിലനില്‍ക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഈ
വിഷയത്തില്‍
04/01/2016-ന്
എ3-23/2016 നമ്പരായി
പൂഴാതി ഗ്രാമപഞ്ചായത്ത്
സെക്രട്ടറിക്ക്
തളിപറമ്പ് റെയിഞ്ച്
ഫോറസ്റ്റ് ഓഫീസര്‍
അയച്ച കത്ത് ഇപ്പോഴും
നിലനില്‍ക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ?
മാങ്കുളം
ഫോറസ്റ്റ് ഡിവിഷന്
ഏറ്റെടുത്ത ഭൂമിയുടെ
വിസ്തീര്‍ണ്ണം
2644.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാങ്കുളം
ഡിവിഷനിലെ മിച്ചഭൂമിയെ
വനമായി
പ്രഖ്യാപിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാര്‍
16.05.2007ല്‍
പുറപ്പെടുവിച്ച
നോട്ടിഫിക്കേഷനില്‍,
22.05.2007-ല്‍ കൂടിയ
വനം- റവന്യൂ വകുപ്പ്
മന്ത്രിമാരുടെയും ഉന്നത
ഉദ്യോഗസ്ഥരുടെയും
യോഗതീരുമാനപ്രകാരം
വരുത്തിയ മാറ്റങ്ങളുടെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ബി)
കെ.ഡി.എച്ച്.
നിയമപ്രകാരം ഏറ്റെടുത്ത
ഭൂമിയില്‍ ഫോറസ്റ്റ്
സെറ്റില്‍മെന്റ് നടപടി
പൂര്‍ത്തിയാകാത്തതും
അതിര്‍ത്തി നിര്‍ണയം
പൂര്‍ത്തിയാകാത്തതുമായ
മാങ്കുളത്തെ സ്ഥലത്ത്
വനം വകുപ്പ് ജണ്ട
കെട്ടിയും മറ്റ്
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
നടത്തിയും
സര്‍ക്കാരിന്റെ പണം
ദുര്‍വിനിയോഗം
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ
കുറ്റക്കാര്‍ക്കെതിരെ
നിയമനടപടി
സ്വീകരിക്കുമോ;
(സി)
കേരള
വന നിയമത്തിലെ 19ാം
വകുപ്പ് പ്രകാരം
കെ.ഡി.എച്ച്. ഭൂമിയില്‍
നിന്നും മാങ്കുളം
ഫോറസ്റ്റ് ഡിവിഷന്
ഏറ്റെടുത്ത ഭൂമിയുടെ
വിസ്തീര്‍ണ്ണം എത്ര;
ആയത് സംബന്ധിച്ച
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
പട്ടാമ്പി
രാമഗിരി കോട്ട
2645.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തില്‍
ഓങ്ങല്ലൂര്‍, കൊപ്പം
പഞ്ചായത്തുകളിലായി
കിടക്കുന്ന
രാമഗിരികോട്ടയുടെ സമീപ
പ്രദേശങ്ങളിൽ വനം
വകുപ്പിന്റെ അധീനതയില്‍
ഉള്‍പ്പെട്ട സ്ഥലങ്ങള്‍
കഴിഞ്ഞ അഞ്ചു
വര്‍ഷത്തിനിടയില്‍
സ്വകാര്യ
വ്യക്തികള്‍ക്കോ
സ്ഥാപനങ്ങള്‍ക്കോ
നല്‍കിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
ആര്‍ക്കാണ് നൽകിയത്
എന്നും എപ്പോഴാണ്
നൽകിയത് എന്നും എന്ത്
അടിസ്ഥാനത്തിലാണ്
നൽകിയത് എന്നുമുള്ള
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ?
വനഭൂമിയുടെ
വിസ്തൃതി
2646.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വനഭൂമിയുടെ വിസ്തൃതി
,സംസ്ഥാന
ഭൂവിസ്തൃതിയുടെ എത്ര
ശതമാനമാണെന്ന്
അറിയിക്കുമോ;
(ബി)
സംസ്ഥാനത്ത്
വനവല്‍ക്കരണത്തിനായി
നടപ്പു സാമ്പത്തിക
വര്‍ഷം നാളിതുവരെ എത്ര
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ?
വനമേഖലയിലെ
പ്ലാന്റേഷനുകള്‍
2647.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനമേഖലയില്‍ എത്ര
വിസ്തൃതിയില്‍
പ്ലാന്റേഷനുകളുണ്ടെന്നും,
ഇതില്‍ തേക്ക്,
അക്കേഷ്യ, മാഞ്ചിയം
തുടങ്ങിയ
പ്ലാന്റേഷനുകളുടെ
വിസ്തൃതി എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
വനമേഖലയില്‍
കൃഷി ചെയ്തിരുന്ന
തേക്ക് മരങ്ങള്‍
പിന്നീട് ആ
പ്രദേശങ്ങള്‍
വന്യമൃഗസങ്കേതമായി
പ്രഖ്യാപിക്കപ്പെട്ടതു
മൂലം മുറിച്ച്
മാറ്റാന്‍ കഴിയാത്ത
സാഹചര്യമുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
ഇതില്‍ എത്ര
വിസ്തൃതിയില്‍
തേക്കിന് തോട്ടങ്ങള്‍
ഉണ്ടെന്നും, ഈ
തോട്ടങ്ങളിലെ മരങ്ങള്‍
മുറിച്ച് വില്ക്കാന്
കഴിഞ്ഞാല്‍
സര്‍ക്കാരിന് എത്ര
വരുമാനം ലഭിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(ഡി)
നിയമത്തില്‍
ഭേദഗതി വരുത്തി ഓരോ
വര്‍ഷവും
ഇത്തരത്തിലുള്ള തേക്ക്
മരങ്ങള്‍ മുറിച്ച്
വില്‍ക്കുന്നതിനും
അവിടെ ഫലവൃക്ഷങ്ങള്‍
നട്ട് സ്വാഭാവിക
വനമാക്കി
മാറ്റുന്നതിനും നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
വനം
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
2648.
ശ്രീ.വി.ടി.ബല്‍റാം
,,
വി.പി.സജീന്ദ്രന്
,,
അടൂര്‍ പ്രകാശ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വനം കയ്യേറ്റം
വ്യാപകമാകുന്നതായും
അതിനെതിരെ നടപടി
എടുക്കുവാന്‍ രാഷ്ട്രീയ
സമ്മര്‍ദ്ദങ്ങളുടെ
പേരില്‍
ഉദ്യോഗസ്ഥര്‍ക്ക്
കഴിയുന്നില്ലായെന്നുമുളള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
ഏറ്റവും കൂടുതല്‍ വനം
കയ്യേറ്റം
നടന്നിട്ടുള്ളത് ഏത്
മേഖലയിലാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(സി)
1977ജനുവരി
1ന് ശേഷമുള്ള വനഭൂമി
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കണമെന്ന്
2015സെപ്റ്റംബര്‍ 4-ാം
തീയതി കേരള ഹൈക്കോടതി
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ഡി)
ഉണ്ടെങ്കില്‍,
പ്രസ്തുത വിധിയുടെ
അടിസ്ഥാനത്തില്‍
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്; എത്ര
ഏക്കര്‍ വനപ്രദേശം
ഒഴിപ്പിച്ചു; വിശദാംശം
നല്‍കുമോ?
ആദിവാസികള്‍ക്കെതിരെയുള്ള
കേസുകൾ
2649.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസികള്‍ക്ക്
ഭവനനിര്‍മ്മാണത്തിനായി
വനപ്രദേശത്തെ മരങ്ങൾ
മുറിച്ച്
ഉപയോഗിക്കാമെന്ന
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(ബി)
ആദിവാസികള്‍ക്ക്
കെട്ടുറപ്പുള്ള
ഭവനങ്ങള്‍
നിര്‍മ്മിക്കുന്നതിനായി
വനപ്രദേശങ്ങളില്‍നിന്നു
തന്നെ
കെട്ടിടസാമഗ്രികള്‍
കണ്ടെത്താം എന്ന
സര്‍ക്കാര്‍ ഉത്തരവ്
നിലനില്‍ക്കെ വനം
വകുപ്പ് ഉദ്യോഗസ്ഥര്‍
പ്രസ്തുത ആവശ്യത്തിനായി
മരം മുറിക്കുന്ന
ആദിവാസികള്‍ക്ക് എതിരെ
കേസ് എടുക്കുന്നതും പിഴ
ഈടാക്കുന്നതുമായ
സംഭവങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിനെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
അരുവിക്കര
നിയോജകമണ്ഡലത്തിലെ
ഫോറസ്റ്റ്
റെയ്ഞ്ചുകളില്‍
ഇത്തരത്തിലുള്ള
കേസുകള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
ഭവനനിര്‍മ്മാണത്തിനായി
മാത്രം നിയമ പ്രകാരം
മരം
മുറിച്ചവർക്കെതിരെയുള്ള
കേസുകളോ വസൂലാക്കിയ
പിഴയോ
പുന:പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടയ
ഭൂമിയിലെ റിസർവ് ചെയ്യാത്ത
മരങ്ങള്‍
2650.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടയ
ഭൂമിയിലെ റിസര്‍വ്
ചെയ്യാത്ത മരങ്ങള്‍
മുറിക്കുന്നതിന് പുതിയ
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
;
(ബി)
വനഭൂമി
പട്ടയം ലഭിച്ചിട്ടുള്ള
കര്‍ഷകര്‍ അവര്‍ നട്ടു
വളര്‍ത്തിയ തേക്ക്,
ആഞ്ഞിലി മുതലായ
മരങ്ങള്‍ വെട്ടി
വില്‍ക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങളുണ്ടോ;
(സി)
എങ്കില്‍
തടസ്സം നീക്കി മരങ്ങള്‍
മുറിക്കുന്നതിന് അനുമതി
നല്കുവാന് നടപടി
സ്വീകരിക്കുമോ;
(ഡി)
ഇതുസംബന്ധിച്ച്
നിലവിലെ വ്യവസ്ഥകള്‍
വ്യക്തമാക്കാമോ?
ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍ തസ്തിക
2651.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബീറ്റ്
ഫോറസ്റ്റ് ഓഫീസര്‍
തസ്തികയെ യൂണിഫോം
തസ്തികയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശവും
ഉത്തരവുകളുടെ
പകര്‍പ്പുകളും
നല്‍കുമോ;
(ബി)
ഇപ്പോള്‍
അവര്‍ക്ക് നല്‍കിവരുന്ന
ട്രെയിനിംഗുകളും അവയുടെ
കാലയളവുകളും
വിശദമാക്കാമോ;
(സി)
പ്രസ്തുത
തസ്തിക
സേനാവിഭാഗത്തില്പ്പെടുമോ;
ഇല്ലെങ്കില്‍ അവര്‍ക്ക്
പോലീസ് ട്രെയിനിംഗിന്റെ
ആവശ്യമുണ്ടോ;
(ഡി)
സംസ്ഥാനത്ത്
നിലവില്‍ ബീറ്റ്
ഫോറസ്റ്റ്
ഓഫീസര്‍മാരുടെ എത്ര
ഒഴിവുകളുണ്ട്;
ജില്ലതിരിച്ച്
വ്യക്തമാക്കുമോ;
ഒഴിവുകള്‍ യഥാസമയം
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
മാതൃകാ
ഫോറസ്റ്റ് സ്റ്റേഷനുകള്‍
2652.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
എത്ര മാതൃകാ ഫോറസ്റ്റ്
സ്റ്റേഷനുകള്‍
ഉണ്ടെന്നും ഏതൊക്കെ
സ്റ്റേഷനുകളില്‍ 8
മണിക്കൂര്‍ ഡ്യൂട്ടി
സമ്പ്രദായം ഉണ്ടെന്നും
വ്യക്തമാക്കുമോ?
കാടുകളിലെ
ജലസ്രോതസ്സുകള്‍
2653.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്തെ
കാടുകളിലെ
ജലസ്രോതസ്സുകള്‍
പുനരുജ്ജീവിപ്പിക്കാന്‍
കഴിഞ്ഞ വര്‍ഷം എത്ര
പുതിയ പദ്ധതികള്‍
തുടങ്ങിയിട്ടുണ്ട്;
വിശദമാക്കുമോ?
വനസംരക്ഷണം
2654.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.അബ്ദു റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനസംരക്ഷണത്തിനായി
കേന്ദ്രസഹായം
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര തുകയാണ്
ആവശ്യപ്പെട്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുക ഏതെല്ലാം
ആവശ്യങ്ങള്‍ക്കാണെന്നു
വ്യക്തമാക്കുമോ?
വനപരിപാലനവും
സംരക്ഷണവും
2655.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനംവകുപ്പില്‍
സ്പെഷ്യല്‍ റൂള്‍
ഭേദഗതി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്; വിശദാംശം
നല്‍കുമോ;
(ബി)
വനപരിപാലനവും
സംരക്ഷണവും
കാര്യക്ഷമമായി
നിര്‍വ്വഹിക്കുന്നതിന്
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
വിശദമാക്കാമോ?
വനപരിപാലനത്തിനായി
പദ്ധതികള്‍
2656.
ശ്രീ.ഹൈബി
ഈഡന്
,,
ഷാഫി പറമ്പില്‍
,,
അനില്‍ അക്കര
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനപരിപാലനത്തിനായി
വന സംരക്ഷണ
സമിതികള്‍/ഇക്കോ
ഡെവലപ്മെന്റ്
കമ്മിറ്റികള്‍ മുഖേന
നടപ്പിലാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
ഗ്രീന്‍
ഇന്ത്യ മിഷന്
പദ്ധതിയില്‍ എന്തൊക്കെ
പദ്ധതികളാണ്
നടപ്പിലാക്കുന്നത്;
(സി)
വന
പ്രദേശങ്ങളിലെ
നീര്‍ത്തട
സംരക്ഷണത്തിനായി
ആവിഷ്കരിച്ച പദ്ധതികള്‍
ഫലപ്രദമാണോ; എങ്കില്‍
അതിലൂടെ കൈവരിച്ച
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
കണ്ടല്‍ക്കാടുകളുടെ
സംരക്ഷണം
2657.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കണ്ടല്‍ക്കാടുകള്‍
വ്യാപകമായി
നശിപ്പിക്കപ്പെടുന്നതായുള്ള
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
കണ്ടല്‍ക്കാടുകളുടെ
വിസ്തൃതിയില്‍
ആശങ്കാജനകമായ കുറവ്
ഉണ്ടാകുന്നത് ഗൗരവമായി
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
കണ്ടല്‍ക്കാടുകള്‍
സംരക്ഷിക്കുന്നതിനും
വികസന
ആവശ്യങ്ങള്‍ക്കായി
നശിപ്പിക്കപ്പെടുന്ന
കണ്ടല്‍ക്കാടുകള്‍ക്ക്
പകരം കണ്ടല്‍ക്കാടുകള്‍
വച്ചു
പിടിപ്പിക്കുന്നതിനും
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ?
പരിസ്ഥിതി ദിനത്തിന്റെ
ഭാഗമായി വൃക്ഷതൈകള്‍
വച്ച്പിടിപ്പിക്കല്
2658.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017
ലെ ലോക പരിസ്ഥിതി
ദിനത്തിന്റെ ഭാഗമായി
വൃക്ഷതൈകള്‍
വെച്ച്പിടിപ്പിക്കാന്‍
എത്ര രൂപ ചെലവഴിച്ചു;
അന്നേദിവസം വിവിധ
മാധ്യമങ്ങളില്‍ നല്കിയ
പരസ്യത്തിനായി എത്ര രൂപ
ചെലവഴിച്ചു;
വിശദീകരിക്കുമോ?
മരങ്ങള്‍
മുറിക്കുന്നതിന് തടസ്സം
2659.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തില്‍
പട്ടയ ഭൂമിയില്‍
വെച്ചുപിടിപ്പിച്ച 28
ഇനം മരങ്ങള്‍
മുറിക്കുന്നതിനു
എന്തെങ്കിലും തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
എങ്കിൽ
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ആയത്
സംബന്ധിച്ച ഉത്തരവിന്റെ
വിശദാംശങ്ങൾ നല്‍കുമോ?
മൂന്നാറിലെ
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ
അതിര്‍ത്തി പുനർനിർണയം
2660.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാറിലെ
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ നിലവിലെ
അതിര്‍ത്തി
എത്രയാണെന്നും പുനര്‍
നിര്‍ണയിക്കുമ്പോള്‍
വരുന്ന അതിര്‍ത്തി
എത്രയാണെന്നും
സ്ഥലത്തിന്റെ ചുറ്റളവ്
ഉള്‍പ്പെടെ
വ്യക്തമാക്കുമോ;
(ബി)
നീലക്കുറിഞ്ഞി
ഉദ്യാനത്തിനെ വന്യജീവി
സങ്കേതമായി
പ്രഖ്യാപിച്ചിട്ട് എത്ര
വര്‍ഷമായെന്ന്
വ്യക്തമാക്കാമോ;;
(സി)
അതിര്‍ത്തി
നിര്‍ണ്ണയത്തിന്
കേന്ദ്ര വൈല്‍ഡ് ലൈഫ്
ബോര്‍ഡിന്റെ അനുമതി
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ചെറുകിട
ആവശ്യങ്ങള്‍ക്കായി തേക്കിന്
തടി
2661.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട
ആവശ്യങ്ങള്‍ക്കായി
തേക്കിന് തടി
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
അപ്രകാരം സാധാരണക്കാരന്
നേരിട്ട് തേക്കിന് തടി
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(ബി)
കുറഞ്ഞ
തോതില്‍ ചന്ദനത്തടി
ആവശ്യമുള്ളവര്‍ക്ക്
ലേലത്തില്‍
പങ്കെടുക്കാതെ അത്
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
തടി
ഡിപ്പോകള്‍ മുഖേന
ഇത്തരത്തില്‍
ചന്ദനത്തടി
വില്‍ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
വനസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
2662.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ ഏതെല്ലാം
പദ്ധതികള്‍ക്കാണ്
കേന്ദ്ര സഹായത്തിനായി
അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളത്
എന്നറിയിക്കുമോ;
(ബി)
വന്യജീവി
സംരക്ഷണമേഖലയില്‍
കേന്ദ്രസഹായത്തിന്റെ
വിഹിതം
എത്രയാണെന്നറിയിക്കുമോ;
(സി)
പ്രസ്തുത
കേന്ദ്രസഹായം കൃത്യമായി
ലഭിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഫണ്ടില്ലാത്തതു
കൊണ്ട് വനസംരക്ഷണ
പ്രവര്‍ത്തനങ്ങള്‍
അവതാളത്തിലാകുന്ന
സാഹചര്യമുണ്ടോ;
വ്യക്തമാക്കുമോ?
ഇക്കോ
ടൂറിസം കേന്ദ്രങ്ങളില്‍
വനംവികസന ഏജന്‍സിയുടെ
സേഫ്റ്റി ആഡിറ്റ്
2663.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
എം. വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇക്കോ
ടൂറിസം കേന്ദ്രങ്ങളില്‍
സംസ്ഥാന വനംവികസന
ഏജന്‍സിയുടെ
ആഭിമുഖ്യത്തില്‍
സേഫ്റ്റി ആഡിറ്റ്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ആഡിറ്റിലെ പ്രധാന
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്
എന്നറിയിക്കാമോ?
വനം
വകുപ്പില്‍ സൃഷ്ടിച്ച പുതിയ
തസ്തികകള്‍
2664.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വനം വകുപ്പില്‍
സൃഷ്ടിച്ച പുതിയ
തസ്തികകളുടെ
വിശദാംശങ്ങൾ നല്‍കാമോ:
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വകുപ്പില്‍ പുതിയതായി
എത്ര സ്റ്റേഷനുകള്‍
തുടങ്ങി;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ബീറ്റ്
ഫോറസ്റ്റ് ഒാഫീസര്‍
തസ്തികയിൽ
എത്രപേര്‍ക്ക്
പി.എസ്.സി മുഖേന നിയമനം
നല്‍കിയെന്ന്
വ്യക്തമാക്കുമോ?
മറ്റു
വകുപ്പുകളിൽ ജോലി ചെയ്യുന്ന
വനം വകുപ്പ് ഉദ്യോഗസ്ഥര്‍
2665.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിൽ നിന്നും മറ്റു
വകുപ്പുകളിൽ
ഡെപ്യൂട്ടേഷനിലും
വര്‍ക്ക്
അറേഞ്ച്മെന്റിലും
ഐ.എഫ്.എസ്.
ഉദ്യോഗസ്ഥര്‍ ജോലി
ചെയ്തു വരുന്നുണ്ടോ;
(ബി)
പ്രസ്തുത
ഉദ്യോഗസ്ഥരുടെ പേരും
അവര്‍ ഇപ്പോള്‍ ജോലി
ചെയ്തുവരുന്ന
വകുപ്പിന്റെ പേരും
വിശദമാക്കുമോ;
(സി)
ഐ.എഫ്.എസ്.
ഉദ്യോഗസ്ഥരുടെ കുറവ്
മൂലം വനം വകുപ്പിന്റെ
പ്രവര്‍ത്തനങ്ങളിൽ
ബുദ്ധിമുട്ട്
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കിൽ
പ്രസ്തുത ഉദ്യോഗസ്ഥരെ
തിരികെ വനം വകുപ്പിൽ
തന്നെ നിയമിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കുമോ?
വനസംരക്ഷണ
വിഭാഗം ജീവനക്കാരുടെ ജോലി
സമയം
2666.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വന്യജീവി വകുപ്പിലെ
വനസംരക്ഷണ വിഭാഗം
ജീവനക്കാരുടെ ജോലി സമയം
എത്രയെന്ന്
നിജപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ജീവനക്കാര്‍ക്ക് എട്ട്
മണിക്കൂര്‍ ഡ്യൂട്ടി
സമ്പ്രദായം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
അതിനുവേണ്ടി സ്വീകരിച്ച
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(സി)
നിലവിൽ
ഇരുപത്തിനാല്
മണിക്കൂര്‍
തുടര്‍ച്ചയായി ജോലി
ചെയ്യേണ്ടി വരുന്ന
പ്രസ്തുത
ജീവനക്കാര്‍ക്ക് ഇതര
യൂണിഫോം വിഭാഗം
ജീവനക്കാര്‍ക്ക്
നല്കുന്ന പോലെ
ഡ്യൂട്ടി ഓഫ്
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ?
ഫോറസ്റ്റ്
വാച്ചര്‍മാര്‍
2667.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആദിവാസികളെ
ഫോറസ്റ്റ്
വാച്ചര്‍മാരായി
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രപേര്‍ക്ക് നിയമനം
നല്കി എന്ന്
വ്യക്തമാക്കുമോ;
രൂക്ഷമായ
വരള്‍ച്ച വനമേഖലയിലുണ്ടാക്കിയ
പ്രത്യാഘാതം
2668.
ശ്രീ.പി.ടി.
തോമസ്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
വര്‍ഷത്തെ രൂക്ഷമായ
വരള്‍ച്ച
വനമേഖലയിലുണ്ടാക്കിയ
പ്രത്യാഘാതങ്ങളെക്കുറിച്ച്
പഠനം നടത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
പ്രസ്തുത പഠനത്തിന്റെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(സി)
വരള്‍ച്ച,
വനമേഖലയ്ക്ക്
ഉണ്ടാക്കിയ കോട്ടം
പരിഹരിക്കുവാൻ
സാധ്യമാണോ;
(ഡി)
കാട്ടുതീ
മൂലം കഴിഞ്ഞ വര്‍ഷം
എന്ത് നഷ്ടം
സംഭവിച്ചുവെന്നും എത്ര
ഏക്കര്‍ വനം കത്തി
നശിച്ചുവെന്നും
വെളിപ്പെടുത്തുമോ?
വന്യജീവികള്‍
നാട്ടിലിറങ്ങി
അപകടത്തില്‍പ്പെടുന്ന
സംഭവങ്ങള്‍
2669.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യജീവികള്‍
നാട്ടിലിറങ്ങി
അപകടത്തില്‍പ്പെടുന്ന
സംഭവങ്ങള്‍
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇത്തരം സംഭവങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
ജനജാഗ്രത
സമിതികള്‍
2670.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വന്യമൃഗങ്ങളുടെ
ആക്രമണത്തെ
പ്രതിരോധിക്കാന്‍
നിലവിലെ സർക്കാർ
കാലയളവിൽ പഞ്ചായത്ത്
തലത്തില്‍ എത്ര
ജനജാഗ്രതാ സമിതികള്‍
രൂപീകരിക്കാന്‍
കഴിഞ്ഞുവെന്ന്
വിശദമാക്കുമോ?
റാപ്പിഡ്
റെസ്പോണ്‍സ് ടീമിന്റെ
പ്രവര്‍ത്തനം
2671.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ കാട്ടാനകള്‍
വ്യാപകമായി കൃഷി
നശിപ്പിക്കുന്നത്
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സമീപകാലത്തായി
എത്ര കര്‍ഷകരുടെ
എത്രത്തോളം കൃഷി
ഇപ്രകാരം
നശിപ്പിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(സി)
ജില്ലയില്‍
റാപ്പിഡ് റെസ്പോണ്‍സ്
ടീം
അനുവദിച്ചിട്ടുണ്ടോ;
എങ്കിൽ ടീമിന് വേണ്ട
ജീവനക്കാർ, വാഹനങ്ങൾ
എന്നിവ
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
ജില്ലയില്‍
വന്യമൃഗശല്യം കൂടി
വരുന്ന സാഹചര്യത്തില്‍
റാപ്പിഡ് റെസ്പോണ്‍സ്
ടീമിന്റെ പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
ജീവനക്കാരെയും വാഹനവും
അനുവദിക്കുന്ന വിഷയം
അടിയന്തരമായി
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
സൗരോര്‍ജ്ജ
വേലി
2672.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മനുഷ്യ-
മൃഗ സംഘര്‍ഷം മൂലമുള്ള
അപകടങ്ങൾ
ലഘൂകരിക്കുന്നതിനായി
കഴിഞ്ഞ വര്‍ഷം എത്ര
കിലോമീറ്റര്‍
ദൈര്‍ഘ്യമുള്ള
സൗരോര്‍ജ്ജ വേലി
സ്ഥാപിക്കാന്‍
സാധിച്ചു; വിശദവിവരം
നല്‍കുമോ?
വനമേഖലകളിലെ
വികസന പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കുന്നതിന് നടപടി
2673.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആനത്താരകളിലും
വനമേഖലകളിലും വികസന
പ്രവര്‍ത്തനങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
പ്രവര്‍ത്തനങ്ങളാണ്
ആനകള്‍ ഉള്‍പ്പെടെയുള്ള
വന്യജീവികള്‍
ജനവാസകേന്ദ്രങ്ങളിലേക്ക്
ഇറങ്ങി ജനങ്ങളെ
ആക്രമിക്കുന്നതിന്
കാരണമാകുന്നതെന്നത്
ഗൗരവമായി കാണുന്നുണ്ടോ;
(സി)
എങ്കില്‍,
ഇത്തരം വികസന
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
(ഡി)
വനമേഖലകളിലേയ്ക്കും
ദേശീയപാർക്കുകളിലേയ്ക്കും
വ്യാപിക്കുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
മൂലം, കാട്ടാനകള്‍
ഉള്‍പ്പെടെയുള്ള
വന്യജീവികള്‍ക്ക്
ഉണ്ടാകുന്ന നാശം
തടയുന്നതിനും ഇത്തരം
വികസന
പ്രവര്‍ത്തനങ്ങള്‍
നിയന്ത്രിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ കുരങ്ങ് ശല്യം
2674.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
മണ്ഡലത്തിന്റെ വിവിധ
ഭാഗങ്ങളിൽ കുരങ്ങ്
ശല്യം കാരണം കാര്‍ഷിക
വിളകള്‍ നശിക്കുകയും
ഇതുമൂലം കര്‍ഷകര്‍ക്ക്
കനത്ത നഷ്ടം
ഉണ്ടാവുകയും ചെയ്യുന്ന
വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കുരങ്ങ് ശല്യം
തടയാൻ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വന്യമൃഗങ്ങളെ
വേട്ടയാടി കൊലപ്പെടുത്തിയ
കേസുകള്‍
2675.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജനുവരി മാസത്തിനു ശേഷം,
വന്യമൃഗങ്ങളെ വേട്ടയാടി
കൊലപ്പെടുത്തിയതിന്
വയനാട് ജില്ലയില്‍ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇത്തരത്തില്‍
രജിസ്റ്റര്‍ ചെയ്ത
കേസുകളില്‍ ഇതുവരെ എത്ര
പേരെ അറസ്റ്റു
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
വന്യമൃഗങ്ങളുടെ
ആക്രമണം
2676.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016
ജനുവരി മാസത്തിനു ശേഷം
വയനാട് ജില്ലയില്‍
വന്യമൃഗങ്ങളുടെ
ആക്രമണത്തെത്തുടര്‍ന്ന്
എത്ര ആളുകള്‍
കൊല്ലപ്പെട്ടിട്ടുണ്ടെന്നുളള
വിദാംശം ലഭ്യമാക്കാമോ;
(ബി)
വന്യ
മൃഗങ്ങളുടെ
ആക്രമണങ്ങളില്‍
കൊല്ലപ്പെട്ടവര്‍ക്കായി
2016 ജനുവരിക്കുശേഷം
നഷ്ടപരിഹാരം/ആശ്വാസ
ധനസഹായം ഇനത്തില്‍ എത്ര
തുക വയനാട് ജില്ലയില്‍
വിതരണം
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
വന്യമൃഗശല്യം
മൂലമുണ്ടായ കൃഷിനാശത്തെ
തുടര്‍ന്ന് വയനാട്
ജില്ലയിലെ
കര്‍ഷകര്‍ക്ക് 2016
ജനുവരി മാസത്തിനു ശേഷം
നഷ്ടപരിഹാരമായി എത്ര
തുക
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണം മൂലമുണ്ടാകുന്ന
വിളനാശത്തിന് നഷ്ടപരിഹാരം
2677.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്യമൃഗങ്ങളുടെ
ആക്രമണം
സംസ്ഥാനത്തിന്റെ പല
ഭാഗങ്ങളിലും
വര്‍ദ്ധിച്ചു
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തിലുള്ള ആക്രമണം
ഒഴിവാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
വന്യമൃഗങ്ങളുടെ
ആക്രമണം മൂലമുണ്ടാകുന്ന
വിളനാശത്തിന്
നഷ്ടപരിഹാരം
ലഭിക്കുന്നതിനുള്ള എത്ര
അപേക്ഷകളാണ് ഇൗ
സാമ്പത്തിക വര്‍ഷം
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
നഷ്ടപരിഹാരത്തിനുളള
എത്ര അപേക്ഷകള്‍ക്ക്
തീര്‍പ്പ്
കല്പിച്ചിട്ടുണ്ട്;
എത്ര തുകയാണ്
ധനസഹായമായി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
വന്യമൃഗങ്ങളുടെ
ആക്രമണം പ്രതിരോധിക്കുന്നതിന്
നടപടികള്‍
2678.
ശ്രീ.സണ്ണി
ജോസഫ്
,,
ഐ.സി.ബാലകൃഷ്ണന്
,,
പി.ടി. തോമസ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മനുഷ്യ
-വന്യ ജീവി
ഏറ്റുമുട്ടല്‍ മൂലമുള്ള
പ്രശ്നങ്ങള്‍
ലഘൂകരിക്കുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സൗരോര്ജ്ജവേലിയും,
ആനയെ പ്രതിരോധിക്കുന്ന
വേലിയും
നിര്‍മ്മിക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(സി)
വന്യമൃഗങ്ങളുടെ
ആക്രമണം ഫലപ്രദമായി
പ്രതിരോധിക്കുന്നതിന്
രൂപീകരിച്ച ജനജാഗ്രതാ
സമിതികളുടെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
മൃഗങ്ങള്‍ക്ക്
ഭക്ഷണവും, വെള്ളവും
ഉറപ്പ് വരുത്തുന്നതിന്
വനത്തില്‍
ഫലവൃക്ഷങ്ങള്‍ നടുന്ന
പദ്ധതിയും തടയണ
നിര്‍മ്മിക്കുന്ന
പ്രവര്‍ത്തനങ്ങളും
ഫലപ്രദമാണോ;എങ്കില്‍
വിശദമാക്കാമോ?
മണ്ണാര്‍ക്കാട്
താലൂക്കിലെ കാട്ടാന ശല്യം
2679.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
താലൂക്കില്‍ രൂക്ഷമായ
കാട്ടാന ശല്യം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കാട്ടാന
ശല്യം മൂലം കൃഷി നാശം
സംഭവിച്ചവര്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിലെ കാലതാമസം
ഒഴിവാക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ;
(സി)
കാട്ടാന
ശല്യം രൂക്ഷമായ
ഭാഗങ്ങളില്‍ സോളാര്‍
വേലി സ്ഥാപിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
വനം വകുപ്പിന്
നല്‍കുമോ; എങ്കില്‍
വ്യക്തമാക്കുമോ?
കാട്ടുമൃഗങ്ങളുടെ
ആക്രമണം
2680.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ (2011-16)
കാടിറങ്ങി വരുന്ന
കാട്ടുപന്നികള്‍
ഉള്‍പ്പെടെയുള്ള
വന്യജീവികളുടെ
ആക്രമണങ്ങളില്‍
സംസ്ഥാനത്താകമാനം എത്ര
പേര്
മരണപ്പെട്ടുവെന്നും
പരിക്കു പറ്റിയവര്‍
എത്രയെന്നും കൃഷിയും
വീടു തകര്‍ക്കലും
ഉള്‍പ്പെടെ എത്ര മാത്രം
നാശനഷ്ടങ്ങള്‍
ഉണ്ടായിയെന്നും
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
മരണപ്പെട്ടവര്‍,പരിക്കുപറ്റിയവര്‍,കൃഷിയും
വീടും തകര്‍ന്നവര്‍
എന്നിവര്‍ക്ക് കഴിഞ്ഞ
സര്‍ക്കാര്‍ എന്തൊക്കെ
ധനസഹായം നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
വന്യജീവികളുടെ
ആക്രമണങ്ങളില്‍
നാളിതുവരെ എത്ര പേര്
മരണപ്പെട്ടു; എത്ര
പേര്‍ക്കു പരിക്കു
പറ്റി; കൃഷിയും വീടു
തകര്‍ക്കലും ഉള്‍പ്പെടെ
എത്ര നാശനഷ്ടങ്ങള്‍
ഉണ്ടായി; വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട് ഈ
സര്‍ക്കാര്‍ കാലയളവില്‍
മരണപ്പെട്ടവര്‍,പരിക്കുപറ്റിയവര്‍,
കൃഷിയും വീടും
തകര്ന്നവര്എന്നിവര്ക്ക്
എന്തൊക്കെ ധനസഹായം
നാളിതുവരെ നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ഇ)
മനുഷ്യവാസ
മേഖലകളില്‍
വന്യജീവികള്‍
ഉള്‍പ്പെടെ
കാട്ടുമൃഗങ്ങളുടെ
ആക്രമണം തടയുവാനുമായി ഈ
സര്‍ക്കാര്‍ എന്തു
നടപടികള്‍ സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(എഫ്)
കാട്ടുമൃഗങ്ങളുടെ
ആക്രമണം തടയുവാന്‍
കേന്ദ്രസഹായം
എന്തെങ്കിലും
ലഭിച്ചുവോ;
ഇല്ലെങ്കില്‍
കേന്ദ്രസഹായം
ആവശ്യപ്പെടാന്‍
എന്തെല്ലാം നടപടികള്‍
നാളിതുവരെ
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
കേരള
ഫീഡ്സിലെ ദിവസവേതനക്കാരുടെ
വേതനം പരിഷ്ക്കരിക്കുന്നതിന്
നടപടി
2681.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഫീഡ്സില് 3വര്‍ഷം
തുടര്‍ച്ചയായി ജോലി
ചെയ്ത ദിവസവേതനക്കാരെ
സ്ഥിരപ്പെടുത്തുവാനുള്ള,
29.06.2010ലെ ഡയറക്ടര്‍
ബോര്‍ഡിന്റെ 18/79ാം
നമ്പര്‍ തീരുമാനം
നടപ്പിലാക്കുന്നതിനുള്ള
സത്വര നടപടികള്‍
സ്വീകരിക്കുമോ;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ദിവസവേതനക്കാരെ
സ്ഥിരപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട്
ബഹു.ഹൈക്കോടതിയിലെ
സ്റ്റേ ഒഴിവാക്കി
കിട്ടുന്നതിനായുള്ള
നടപടി സ്വീകരിക്കുമോ;
(സി)
കേരള
ഫീഡ്സില് ജോലി
നോക്കുന്ന
ദിവസവേതനക്കാരുടെ വേതനം
കാലോചിതമായി
പരിഷ്ക്കരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
കോളേജ്
ഓഫ് ഡയറി സയന്‍സ് ആന്റ്
ടെക്നോളജി
2682.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വെറ്ററിനറി
സര്‍വ്വകലാശാലയുടെ
കീഴില്‍ വരുന്നതും
കരകുളത്തെ കെല്‍ട്രോണ്‍
കോംപ്ലക്സില്‍
പ്രവര്‍ത്തിച്ചുവരുന്നതുമായ
കോളേജ് ഓഫ് ഡയറി
സയന്‍സ് ആന്റ്
ടെക്നോളജി എന്ന സ്ഥാപനം
പാറശ്ശാലയിലെ
ആടുവളര്‍ത്തല്‍
കേന്ദ്രത്തിലേക്ക്
മാറ്റി
സ്ഥാപിക്കുന്നതിനായി
സമര്‍പ്പിച്ചിരുന്ന
നിവേദനത്തിന്മേല്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് അറിയിക്കാമോ?
മൃഗസംരക്ഷണ
വകുപ്പില്‍ ആശ്രിതനിയമനം
2683.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൃഗസംരക്ഷണ
വകുപ്പില്‍ ആശ്രിത
നിയമനത്തിനായുളള എത്ര
ഫയലുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ആശ്രിത
നിയമനം ത്വരിതഗതിയില്‍
നടപ്പിലാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
കോതമംഗലത്ത്
കന്നുകാലി ഫാമുകള്‍
2684.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാര്‍ഷിക
മേഖലയായ കോതമംഗലം
മണ്ഡലത്തില്‍
കര്‍ഷകര്‍ക്ക് മികച്ച
ഗുണനിലവാരമുള്ള
കന്നുകാലികളെ വിതരണം
ചെയ്യുന്നതിന്
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ കന്നുകാലി
ഫാം സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
മൃഗസംരക്ഷണ-ക്ഷീരവികസന
വകുപ്പുമായി
സംയോജിച്ച്, കോതമംഗലം
മണ്ഡലത്തിലെ കീരംപാറ,
കുട്ടമ്പുഴ, കവളങ്ങാട്
ഗ്രാമപഞ്ചായത്തിലെ
നേര്യമംഗലം
എന്നിവിടങ്ങളില്‍
കന്നുകാലി ഫാം
സ്ഥാപിക്കുന്നതിനുള്ള
സാദ്ധ്യത
പരിശോധിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
നെയ്യാറ്റിന്‍കര
മൃഗാശുപത്രി
രാത്രികാലങ്ങളിലും
പ്രവര്‍ത്തിപ്പിക്കാന്‍ നടപടി
2685.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മൃഗാശുപത്രി
രാത്രികാലങ്ങളിലും
പ്രവര്ത്തിപ്പിക്കുന്നതിനുവേണ്ടി
സ്ഥലം എം.എല്‍.എ.
2017ല്‍ നല്കിയ
നിവേദനത്തില്‍ എന്തു
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
മൃഗാശുപത്രി
രാത്രികാലങ്ങളിലും
പ്രവര്‍ത്തിപ്പിക്കുന്നതിന്
നിയമപരമായ തടസ്സം ഉണ്ടോ
എന്ന്
വെളിപ്പെടുത്തുമോ;
(സി)
2018
മാര്‍ച്ചിന് മുന്‍പ്
പ്രസ്തുത
മൃഗാശുപത്രിയുടെ സേവനം
24 മണിക്കൂര്‍
ആക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തേക്ക്
എത്തിക്കുന്ന അറവുമാടുകളുടെ
പരിശോധന
2686.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
കേരളത്തിലേക്ക്
എത്തിക്കുന്ന
അറവുമാടുകളുടെ
ആരോഗ്യസ്ഥിതി ചെക്ക്
പോസ്റ്റുകളില്‍
പരിശോധിക്കാറുണ്ടോ;
(ബി)
ഇപ്രകാരമുള്ള
പരിശോധനയ്ക്കായി
ചെക്ക്പോസ്റ്റുകളില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണ്;
(സി)
സിറം
പരിശോധന നടത്തുന്ന
പക്ഷം, പരിശോധനാ
റിസള്‍ട്ട്
ലഭിക്കുന്നതുവരെ
പ്രസ്തുത അറവുമാടുകളെ
ചെക്ക്പോസ്റ്റില്‍
താല്കാലികമായി
സംരക്ഷിച്ച്
നിരീക്ഷിക്കുവാനുള്ള
സംവിധാനമുണ്ടോ
എന്നറിയിക്കാമോ;
(ഡി)
ചെക്പോസ്റ്റുകള്‍
വഴി രോഗബാധിതരായ
അറവുമാടുകളെ
പരിശോധനയില്ലാതെ
കടത്തിക്കൊണ്ടു
വരുന്നത് തടയുന്നതിനായി
നിലവിലുള്ള നിയമങ്ങള്‍
കര്‍ശനമായി
പാലിക്കുന്നതിന് വേണ്ട
നിര്‍ദ്ദേശം നല്‍കുമോ
എന്നറിയിക്കാമോ ?
ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരുടെ നിയമനം
2687.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തൊഴില്‍ അധിഷ്ഠിത
വിദ്യാഭ്യാസം എന്ന ആശയം
മുന്‍ നിര്‍ത്തി
ആരംഭിച്ച വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
വിഭാഗത്തില്‍ ലൈവ്
സ്റ്റോക്ക്
മാനേജ്മെന്റ്
പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം തൊഴില്‍
സാധ്യതകളാണ് നിലവില്‍
ഉള്ളതെന്ന്
അറിയിക്കാമോ;
(ബി)
മൃഗസംരക്ഷണ
വകുപ്പില്‍
ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍
തസ്തികയുടെ
അടിസ്ഥാനയോഗ്യത
എന്താണ്; ഈ തസ്തികയില്‍
നിശ്ചിത
യോഗ്യതയില്ലാത്തവരെ
പരിഗണിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
പ്രത്യേക പരിഗണനയാണ്
ഇവര്‍ക്ക് കിട്ടുന്നത്
എന്ന് വ്യക്തമാക്കാമോ;
(സി)
മൃഗസംരക്ഷണ
വകുപ്പില്‍
ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരായി
മറ്റ് തസ്തികയില്‍
നിന്നും സ്ഥാനക്കയറ്റം
നല്‍കാറുണ്ടോ;
ഉണ്ടെങ്കില്‍ ഏത്
തസ്തികയില്‍ നിന്നും
ആണ് ഇങ്ങനെ
പരിഗണിക്കുന്നത്;
ഇവര്‍ക്ക് പ്രസ്തുത
തസ്തികയില്‍
ജോലിചെയ്യുന്നതിനുള്ള
നിശ്ചിത യോഗ്യത ഉണ്ടോ;
ഇല്ലെങ്കില്‍
മൃഗസംരക്ഷണവും
കന്നുകാലി പരിപാലനവും
അറിയാത്തവര്‍ ഇത്
കൈകാര്യം ചെയ്യുന്നത്
മൂലം കാലി സമ്പത്തിന്
ദോഷം സംഭവിക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വിശദമാക്കുമോ;
(ഡി)
മൃഗസംരക്ഷണവകുപ്പില്‍
അവസാനം നിലവില്‍ വന്ന
പി.എസ്.സി റാങ്ക്
ലിസ്റ്റില്‍ നിന്നും
ഏത്രപേരെ ലൈവ്
സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരായി
നിയമിച്ചിട്ടുണ്ട്;
ഒഴിവുകള്‍ ഉണ്ടായിട്ടും
പി.എസ്.സി. വഴി നിയമനം
വൈകിച്ച്
നിശ്ചിതയോഗ്യത
ഇല്ലാത്തവരെ താഴ്ന്ന
തസ്തികയില്‍ നിന്നും
നിയമിക്കുന്ന കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ഇ)
പി.എസ്.സി
റാങ്ക് ലിസ്റ്റ്
നിലനില്‍ക്കെ
ഉണ്ടായിട്ടുള്ള
ഒഴിവുകളില്‍
ലാസ്റ്റ്ഗ്രേഡ്
ജീവനക്കാരില്‍ നിന്നും
എത്ര പേര്‍ക്ക്
ലൈവ്സ്റ്റോക്ക്
ഇന്‍സ്പെക്ടര്‍മാരായി
നിയമനം
ലഭിച്ചിട്ടുണ്ട്;
ഇങ്ങനെ നിയമനം
ലഭിച്ചവര്‍ നിശ്ചിത
യോഗ്യത ഉള്ളവരാണോ;
ഇല്ലെങ്കില്‍ പ്രസ്തുത
തസ്തികയിലേയ്ക്ക്
ലൈവ്സ്റ്റോക്ക്
മാനേജ്മെന്റ് കോഴ്സ്
പാസ്സായവരെ മാത്രം
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കുമോ?
വളര്‍ത്തു
മൃഗങ്ങളിലെ അര്‍ബുദ രോഗം
2688.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
കെ.എം.ഷാജി
,,
എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വളര്‍ത്തു
മൃഗങ്ങളിൽ അര്‍ബുദ രോഗം
വര്‍ദ്ധിച്ചു
വരുന്നതായുളള പഠന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇതിന്റെ കാരണങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതു
തടയുന്നതിന്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന
നടപടികളെന്തെന്ന്
വിശദമാക്കുമോ?
കോഴി
കര്‍ഷകര്‍ക്ക് നൽകുന്ന
സഹായങ്ങള്‍
2689.
ശ്രീ.അനില്‍
അക്കര
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-ൽ
അംഗീകരിച്ച കാര്‍ഷിക
വികസന നയത്തിൽ കോഴി
വളർത്തലിനെ ഒരു
കാര്‍ഷികവൃത്തിയായി
അംഗീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
പ്രസ്തുത നയത്തിന്റെ
അടിസ്ഥാനത്തിൽ കോഴി
കര്‍ഷകര്‍ക്ക് നൽകുന്ന
സഹായങ്ങള്‍
എന്തൊക്കെയാണ്;
(സി)
കോഴി
കര്‍ഷകര്‍ക്ക് നികുതി
ഇളവ്
അനുവദിച്ചിട്ടുണ്ടോ; ഈ
മേഖലയിലെ കര്‍ഷകര്‍ക്ക്
സൗജന്യ വൈദ്യുതി
അനുവദിക്കുന്നതിന്
വൈദ്യൂതി റെഗുലേറ്ററി
കമ്മീഷനെ സമീപിക്കുമോ?
ഇറച്ചിക്കോഴി
കര്‍ഷകരെ സഹായിക്കാന്‍ പദ്ധതി
2690.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇറച്ചിക്കോഴി
വളര്‍ത്തുന്നതിന്
സര്‍ക്കാര്‍ നിലവില്‍
ധനസഹായം
അനുവദിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇറച്ചിക്കോഴി
വളര്‍ത്തുന്ന കര്‍ഷകരെ
സഹായിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ;
(സി)
സംസ്ഥാനത്തെ
കോഴി ഇറച്ചിയുടെ
ആവശ്യകതയും ലഭ്യതയും
തമ്മില്‍ താരതമ്യ പഠനം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
ഇറച്ചിക്കോഴി
വിപണിയുടെ സാധ്യതകള്‍
പരമാവധി മുതലെടുത്ത് ഈ
രംഗത്തേക്ക് കര്‍ഷകരെ
ആകര്‍ഷിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ?
കെപ്കോ
നടപ്പാക്കിവരുന്ന ആശ്രയ
പദ്ധതി
2691.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെപ്കോയുടെ
സഹകരണത്തോടെ
വിധവകള്‍ക്കായി
നടപ്പാക്കിവരുന്ന ആശ്രയ
പദ്ധതി
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത പദ്ധതി
വിധവകളുടെ
സാമൂഹിക-സാമ്പത്തിക
ഉന്നമനത്തിന്
ഉതകുന്നതാണോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എല്ലാ
പഞ്ചായത്തുകളിലും
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എല്ലാ
പഞ്ചായത്തുകളിലും
നടപ്പിലാക്കാൻ നടപടി
സ്വീകരിക്കുമോ?
(സി)
വിധവകളുടെ
ശാക്തീകരണത്തിന്
മൃഗസംരക്ഷണ വകുപ്പിന്റെ
കീഴില്‍ എന്തെങ്കിലും
പുതിയ പദ്ധതി
ആവിഷ്ക്കരിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുമോ?
മീറ്റ്
പ്രോഡക്ടസ് ഓഫ് ഇന്ത്യയിലെ
ജീവനക്കാരുടെ ഒഴിവുകള്‍
2692.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മീറ്റ്
പ്രോഡക്ടസ് ഓഫ്
ഇന്ത്യയുടെ
കൂത്താട്ടുകളത്തെ
സ്ഥാപനത്തിൽ
ജീവനക്കാരുടെ ഒഴിവുകള്‍
നിലവിലുണ്ടോ;
(ബി)
ഏതൊക്കെ
പോസ്റ്റുകളിൽ, എത്ര
ഒഴിവുകൾ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകളിലേക്ക്
താല്കക്കാലിക
അടിസ്ഥാനത്തിൽ
ജീവനക്കാരെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
ജീവനക്കാരെ
നിയമിച്ചതിന്റെ
മാനദണ്ഡം
വ്യക്തമാക്കാമോ;
എംപ്ലോയ്മെന്റ്
എക്സേഞ്ച് വഴി
നടപടിക്രമങ്ങള്‍
പാലിച്ചാണോ പ്രസ്തുത
ജീവനക്കാരെ
നിയമിച്ചിട്ടുള്ളത്;
(ഇ)
മീറ്റ്
പ്രോഡക്ടസ് ഓഫ്
ഇന്ത്യയുടെ എം.ഡി. ആയ
ഡോ. എ.എസ്.
ബിജുലാലിനെതിരെ
വിജിലൻസ് അന്വേഷണം
നടക്കുന്നുണ്ടോ;
(എഫ്)
എങ്കിൽ
വിജിലൻസ് അന്വേഷണം
നേരിടുന്ന അദ്ദേഹത്തിന്
നിയമന കാലാവധി
ദീര്‍ഘിപ്പിച്ച്
നൽകിയത് എന്ത്
മാനദണ്ഡത്തിലാണെന്ന്
അറിയിക്കുമോ?
ഡയറി
എക്റ്റന്‍ഷന്‍ ഓഫീസര്‍
2693.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിലവില്‍ ഡയറി
എക്റ്റന്‍ഷന്‍ ഓഫീസര്‍
പോസ്റ്റ് ഒഴിവുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന് ജില്ല
തിരിച്ച് വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇപ്പോള്‍
കേരളത്തിലെ എല്ലാ ഡയറി
എക്റ്റന്‍ഷന്‍
ഓഫീസുകളിലും
ഓഫീസര്‍മാര്‍ ഉണ്ടോ;
(സി)
ഡയറി
എക്റ്റന്‍ഷന്‍
ഓഫീസര്‍മാരുടെ
നിയമനത്തിന്റെ മാനദണ്ഡം
എന്താണെന്ന്
വിശദമാക്കുമോ;
(ഡി)
മാനദണ്ഡത്തിന്
വിരുദ്ധമായി നിയമനം
നടത്തിയിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
പരിശോധിക്കുമോ;
(ഇ)
ഡിപ്പാര്‍ട്ട്മെന്റില്‍
നിന്ന് സ്ഥാനക്കയറ്റം
കിട്ടി വരുന്നവര്‍ക്കും
പി.എസ്.സി. ലിസ്റ്റില്‍
ഉളളവര്‍ക്കും 1:1 ആണ്
നിയമന മാനദണ്ഡം
എന്നതിന് വിരുദ്ധമായി
ഡയറി എക്റ്റന്‍ഷന്‍
ഓഫീസര്‍ നിയമനം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ; ആയത്
പരിശോധിക്കുമോ?
ക്ഷീര
വ്യവസായം
2694.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെയുളള ക്ഷീര കർഷകരുടെ
എണ്ണം എത്രയാണ്; കഴിഞ്ഞ
5 വർഷത്തെ കണക്കുകൾ
ലഭ്യമാക്കുമോ;
(ബി)
ക്ഷീര
കർഷകർക്കായി നിലവിലുളള
കേന്ദ്ര-സംസ്ഥാന
പദ്ധതികൾ ഏതെല്ലാമാണ് ;
സബ്സിഡി ഏതിനെല്ലാമാണ്
നല്‍കുന്നത്;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(സി)
പ്രതിദിനം
എത്ര ലിറ്റർ പാൽ
അന്യസംസ്ഥാനത്തിൽ
നിന്നും കേരളത്തിലേക്ക്
വരുന്നുണ്ട്; മിൽമക്ക്
പ്രതിദിനം എത്ര ലിറ്റർ
പാലാണ് ആവശ്യമുളളത്;
ഇതിൽ എത്ര ലിറ്റർ പാൽ
അന്യസംസ്ഥാനങ്ങളിൽ
നിന്നും
സ്വീകരിക്കുന്നു;
വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
ക്ഷീരകര്‍ഷകര്‍ക്ക്
ധനസഹായം
2695.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരകര്‍ഷകര്‍ക്ക്
ലഭിച്ചിരുന്ന
പാലുത്പാദന പ്രോത്സാഹന
ധനസഹായത്തിന്
വരുമാനപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ക്ഷീരകര്‍ഷകരെ
പ്രതിസന്ധിയിലാക്കുന്ന
ഈ തീരുമാനം
പുനഃപരിശോധിക്കുവാന്‍
തയ്യാറാകുമോ?
ക്ഷീരകര്‍ഷകരുടെയും
കന്നുകാലികളുടെയും
രജിസ്ട്രേഷന്
2696.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ക്ഷീരകര്‍ഷകരുടെയും
കന്നുകാലികളുടെയും
രജിസ്ട്രേഷന്
എത്രത്തോളം
നടന്നിട്ടുണ്ട്;
(ബി)
ആറന്മുള
നിയോജകമണ്ഡലത്തില്‍
ഏതൊക്കെ പഞ്ചായത്തില്‍
പ്രസ്തുത പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്?
ക്ഷീരോത്പാദനത്തില്‍
സ്വയം പര്യാപ്തത
2697.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
ക്ഷീരോത്പാദനത്തില്‍
സ്വയം പര്യാപ്തത
നേടിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
മില്‍മ,
ഇതര സംസ്ഥാനങ്ങളില്‍
നിന്നും നിലവില്‍ പാല്
ഇറക്കുമതി
ചെയ്യുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രതിമാസം
എത്ര ലിറ്റര്‍; 2017
ജനുവരി 1 മുതല്‍
ഡിസംബര്‍ 31 വരെ
ഇറക്കുമതി ചെയ്ത
പാലിന്റെ അളവെത്രയാണ്;
(സി)
സ്വകാര്യ
പാലുത്പാദകസംഘങ്ങള്
സംസ്ഥാനത്ത് വില്പന
നടത്തുന്ന പാലിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
സംവിധാനം നിലവിലുണ്ടോ;
എങ്കില്‍
വിശദമാക്കുമോ?
ഗുണനിലവാരമില്ലാത്ത
പാല് വില്‍ക്കുന്ന
കമ്പനികൾക്കെതിരെ നടപടി
2698.
ശ്രീ.വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാലിന്റെ
ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുള്ള സംവിധാനങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഗുണനിലവാരം
ഇല്ലാത്ത പാല്
വില്‍ക്കുന്ന
കമ്പനികൾക്കെതിരെ
നിയമപരമായ നടപടി
സ്വീകരിക്കുന്നതിന്
ക്ഷീരവികസന വകുപ്പിന്
സാധിക്കുമോ;
ഇല്ലെങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കുമോ;
(സി)
ക്ഷീരവികസന
വകുപ്പിന് നിലവിൽ
മിൽക്ക് ആൻഡ് മിൽക്ക്
പ്രോഡക്റ്റ് ഓർഡർ 1992
(എം.എം.പി.ഒ.) പ്രകാരം
നടപടിയെടുക്കാൻ
സാധിക്കുമോ;
(ഡി)
സാധിക്കുകയില്ലായെങ്കില്
ഗുണനിലവാരമില്ലാത്ത
പാല് വില്‍ക്കുന്ന
കമ്പനികള്‍ക്കെതിരെ
എപ്രകാരമാണ് വകുപ്പ്
നടപടി സ്വീകരിക്കുന്നത്
എന്ന് വ്യക്തമാക്കുമോ ?
മില്‍മ
കോഴിക്കോട് ഡയറിയുടെ വികസനം
2699.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മ
കോഴിക്കോട് ഡയറിയുടെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ഭൂമി
ഏറ്റെടുക്കുന്നതിന്
പുറപ്പെടുവിച്ച ഉത്തരവ്
പ്രകാരം നടത്തിയ
നടപടികളെന്തെന്ന്
വിശദമാക്കാമോ;
(ബി)
നെഗോഷ്യേറ്റഡ്
പര്‍ച്ചേസ് രീതിയില്‍
സ്ഥലം വാങ്ങുന്നതിന്
ലാന്റ് അക്വിസിഷന്‍
സ്പെഷ്യല്‍
തഹസീല്‍ദാര്‍ സ്ഥല
പരിശോധന
നടത്തിയിട്ടുണ്ടോ;
(സി)
സ്ഥലം
ഏറ്റെടുക്കുന്നതിന്
സര്‍ക്കാര്‍ ഉത്തരവ്
പുതുക്കേണ്ടതുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ഡി)
സ്ഥലം
ഏറ്റെടുക്കല്‍
വൈകുന്നതു മൂലം
ഏറ്റെടുക്കുവാന്‍
കണ്ടെത്തിയ
സ്ഥലത്തിന്റെ ഉടമകള്‍
അനുഭവിക്കുന്ന
പ്രയാസങ്ങള്‍
കണക്കിലെടുത്ത്,
നടപടിക്രമങ്ങള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
മില്‍മയിലെ
നിയമനങ്ങള്‍
2700.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മില്‍മയിലെ
നിയമനങ്ങള്‍ ഇപ്പോള്‍
നടത്തിവരുന്നതെപ്രകാരമെന്ന്
വിശദീകരിയ്ക്കുമോ;
(ബി)
പ്രസ്തുത
നിയമനങ്ങള്‍
സംവരണതത്വമനുസരിച്ചാണോ
നടത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ ;
(സി)
പ്രസ്തുത
നിയമനങ്ങള്‍ പി.എസ്.സി.
മുഖേന
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
കല്ലാമത്ത്
ഐ.സി.ഡി.പി. സബ് സെന്റര്‍
2701.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭയുടെ കീഴില്‍
കന്നുകാലി
പരിപാലനത്തിനായി എത്ര
ഐ.സി.ഡി.പി. സബ്
സെന്ററുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
ഇതില്‍ എത്ര
സെന്ററുകള്‍
പ്രവര്‍ത്തനരഹിതമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നഗരപ്രദേശങ്ങളില്‍
സ്ഥലപരിമിതി മൂലം
കന്നുകാലി പരിപാലനം
സാധ്യമല്ലാത്ത
സാഹചര്യത്തില്‍ ഇത്തരം
സെന്ററുകള്‍ മറ്റ്
പ്രയോജനപ്രദമായ
സ്ഥലങ്ങളിലേക്ക്
മാറ്റുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
പൂവച്ചല്‍
പഞ്ചായത്തിലെ കല്ലാമം
ഭാഗത്ത് കന്നുകാലി
പ്രജനനത്തിനായി ഒരു സബ്
സെന്റര്‍ വേണമെന്ന
ക്ഷീരകര്‍ഷകരുടെ ആവശ്യം
പരിഗണിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ഡി)
തിരുവനന്തപുരം
നഗരസഭയുടെ വര്‍ഷങ്ങളായി
പൂട്ടിക്കിടക്കുന്ന
ഐ.സി.ഡി.പി. സബ്
സെന്റര്‍ കല്ലാമം
ഭാഗത്ത് മാറ്റി
സ്ഥാപിക്കുന്നതിനായി
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
കല്ലാമത്തെ
ക്ഷീരകര്‍ഷകര്‍ക്കായി
പുതിയ സബ് സെന്റര്‍
അനുവദിക്കുമോ?
ക്ഷീര
കര്‍ഷകര്‍ക്ക് പ്രോത്സാഹന
ധനസഹായം
2702.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീര
കര്‍ഷകര്‍ക്ക്
ലഭിച്ചിരുന്ന പാല്
ഉല്പാദന പ്രോത്സാഹന
ധനസഹായം ലഭിക്കുന്നതിന്
ഇപ്പോള്‍ വരുമാന പരിധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ ഏത്ര രൂപയാണ്
വരുമാന പരിധിയായി
നിശ്ചയിച്ചിട്ടുള്ളത്;
(ബി)
നിലവില്‍
പാല് ഉല്പാദന ചെലവ്
കൂടുതലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
അതോടൊപ്പം വരുമാന പരിധി
കൂടി നിശ്ചയിച്ചത്
ഗ്രാമീണ മേഖലയിലെ ക്ഷീര
കര്‍ഷകര്‍ ഈ രംഗം
വിടുന്നതിന്
കാരണമാകുമോ;
(ഡി)
ഈ
നടപടി ക്ഷീരമേഖലക്ക്
തിരിച്ചടിയാകുമെന്ന്
കരുതുന്നുണ്ടോ;
(ഇ)
എങ്കില്‍
ഇക്കാര്യം
പുന:പരിശോധിക്കുമോ;
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ജൂനിയര്‍
അസിസ്റ്റന്റ് തസ്തിക
2703.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലബാര്‍
റീജിയണല്‍ മില്‍ക്
പ്രൊഡ്യൂസേഴ്സ്
യൂണിയനില്‍ ജൂനിയര്‍
അസിസ്റ്റന്റ്
തസ്തികയില്‍ എത്ര
ഒഴിവുകളുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ജൂനിയര്‍
അസിസ്റ്റന്റ്
തസ്തികയിലേക്ക് എന്നാണ്
പരീക്ഷ നടത്തിയതെന്നും
എന്നത്തേക്ക് സാധ്യതാ
ലിസ്റ്റ്
പ്രസിദ്ധീകരിക്കാനാകുമെന്നും
വ്യക്തമാക്കുമോ;
(സി)
മലബാര്‍
റീജിയണല്‍ മില്‍ക്
പ്രൊഡ്യൂസേഴ്സ്
യൂണിയനിലെ നിയമനങ്ങള്‍
പി.എസ്.സി ക്ക് വിടാന്‍
നടപടി സ്വീകരിക്കുമോ?
മില്‍ക്ക്
ഷെഡ് പദ്ധതി
2704.
ശ്രീ.കെ.സി.ജോസഫ്
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'മില്‍ക്ക്
ഷെഡ്' പദ്ധതി
സംസ്ഥാനത്ത്
എന്നുമുതലാണ്
നടപ്പിലാക്കിയത്;
(ബി)
പ്രസ്തുത
പദ്ധതിയിന്‍ കീഴില്‍
കൈവരിച്ച നേട്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
ഉല്പാദനക്ഷമതയുള്ള
കന്നുകാലികളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്ന
കാര്യത്തില്‍ പ്രസ്തുത
പദ്ധതി എത്രമാത്രം
സഹായകമായിട്ടുണ്ട്;
(ഡി)
ക്ഷീരോല്പാദനം
ഒരു ഉപജീവന
മാര്‍ഗ്ഗമാക്കി
സ്വയംതൊഴില്‍
കണ്ടെത്തുന്നതിനു
ഗ്രാമീണമേഖലയിലെ യുവതീ
യുവാക്കളെ
പ്രേരിപ്പിക്കുന്നതിന്
ഈ പദ്ധതിയിലൂടെ
കഴിഞ്ഞിട്ടുണ്ടോ?
തിരുവനന്തപുരം
മൃഗശാല
2705.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരത്തെ
മൃഗശാലയെ സെന്‍ട്രല്‍
സൂ അതോറിറ്റി ലാര്‍ജ്
കാറ്റഗറിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
മൃഗശാലയെ അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിനും
കൂടുതല്‍ കാഴ്ചക്കാരെ
ആകര്‍ഷിക്കുന്നതിനുമായി
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ;
(സി)
തിരുവനന്തപുരം
മാതൃകയാക്കി മലബാര്‍
മേഖലയിലും മൃഗശാല
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?