വൈദ്യുതി
ബില്‍ കുടിശ്ശിക
2399.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സ്ഥാപനങ്ങളും വന്‍കിട,
ചെറുകിട, സ്വകാര്യ
സ്ഥാപനങ്ങളും
നാളിതുവരെയായി എത്ര
കോടി രൂപയുടെ വൈദ്യുതി
ബില്‍ കുുടിശ്ശിക
അടയ്ക്കാനുണ്ട്:
(ബി)
കുടിശ്ശിക
പിരിച്ചെടുക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
വൈദ്യുതി
നയം
2400.
ശ്രീ.രാജു
എബ്രഹാം
,,
എ. എന്‍. ഷംസീര്‍
,,
കെ. ബാബു
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
നയം പരിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
അടിസ്ഥാന
ലക്ഷ്യമെന്താണെന്ന്
അറിയിക്കാമോ;
(ബി)
ഗാര്‍ഹികാവശ്യത്തിനും
വ്യവസായത്തിനും
ആവശ്യമുളള വൈദ്യുതി
പവര്‍കട്ടോ
ലോഡ്ഷെഡ്ഡിങ്ങോ
മുടക്കമോ ഇല്ലാതെ
താങ്ങാവുന്ന നിരക്കിലും
ഊര്‍ജ്ജ ഭദ്രത
ഉറപ്പാക്കിയും
ലഭ്യമാക്കാന്‍
ലക്ഷ്യമിടുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പുനരുപയോഗിക്കാവുന്ന
സ്രോതസ്സുകളില്‍
നിന്നുളള
ഊര്ജ്ജോല്പാദനം,
ഊര്ജ്ജക്ഷമതയുളള
ഉപകരണങ്ങള്‍, വൈദ്യുതി
മോട്ടോര്‍ വാഹനങ്ങള്‍
തുടങ്ങിയ നവീന
സേവനമേഖലയെ
ശാക്തീകരിക്കാനായി
പദ്ധതിയുണ്ടോ;
വ്യക്തമാക്കുമോ?
കോതമംഗലം
മണ്ഡലത്തിലെ ആദിവാസി
കോളനികളിലെ വൈദ്യുതീകരണം
2401.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
കുഞ്ചിപ്പാറ,
തലവച്ചപ്പാറ, തേര,
വാരിയം തുടങ്ങിയ
ആദിവാസി കോളനികളിലെ
വൈദ്യുതീകരണ ജോലിയുടെ
നിലവിലെ
സ്ഥിതിയെന്തെന്ന്
വിശദമാക്കുമോ;
(ബി)
വൈദ്യുതീകരണ
നടപടി എന്നത്തേക്ക്
പൂര്ത്തീകരിക്കുവാനാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്
പൂര്‍ത്തീകരിക്കുന്നതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വിശദമാക്കാമോ?
മാട്ടേല്‍
തുരുത്ത് പ്രദേശത്തെ
സമ്പൂര്ണ്ണവെെദ്യുതീകരണം
2402.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അരൂര്‍
മണ്ഡലത്തിലെ
ചേന്നംപള്ളിപ്പുറം
പഞ്ചായത്തിലെ മാട്ടേല്‍
തുരുത്ത് പ്രദേശത്ത്
വെെദ്യുതി
എത്തിക്കുന്നത്
ഉള്‍പ്പെടെ പ്രസ്തുത
മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ
വെെദ്യുതീകരണത്തിനായി
നിയോജകമണ്ഡല ആസ്തി
വികസന ഫണ്ടില്‍ നിന്നും
എത്ര തുക
അനുവദിക്കുന്നതിനാണ്
അരൂര്‍ എം.എല്‍.എ
നിര്‍ദ്ദേശിച്ചിട്ടുള്ളത്;
(ബി)
ആയത്
പ്രകാരം മാട്ടേല്‍
തുരുത്തിലേക്ക്
വെെദ്യുതി ലെെന്‍
വലിക്കുന്നതിനുള്ള
പ്രവൃത്തികള്‍ ടെണ്ടര്‍
ചെയ്തിട്ടുണ്ടോ;
(സി)
പ്രസ്തുത
പ്രവൃത്തി
ഏറ്റെടുത്തിട്ടുള്ള
കരാറുകാരന് ആരാണെന്നും
എന്നത്തേക്ക്
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കുമെന്നും
ഇനി എന്തെങ്കിലും
തടസ്സം നിലവിലുണ്ടോ
എന്നും വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കാര്യത്തില്‍ വകുപ്പ്
അധികൃതരുടെ അലംഭാവം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കാന്‍ സത്വര
നടപടി സ്വീകരിക്കുമോ?
കെ.
എസ്. ഇ. ബി.യില്‍ മീറ്റര്‍
റീഡര്‍മാരുടെ ഒഴിവുകൾ
2403.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.
എസ്. ഇ. ബി.യില്‍
മീറ്റര്‍ റീഡര്‍മാരുടെ
എത്ര ഒഴിവുകള്‍
നിലവിലുണ്ട്; പ്രസ്തുത
ഒഴിവുകള്‍ പി. എസ്.
സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
വെളിപ്പെടുത്താമോ;
(ബി)
കെ.
എസ്. ഇ. ബി.യില്‍
ജീവനക്കാരുടെ എണ്ണം
അധികമായതിനാലാണോ മീറ്റർ
റീഡര്‍മാരുടെ ഒഴിവുകള്‍
ഇതുവരെ പി. എസ്.
സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യാതിരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകള്‍ പി. എസ്.
സി.ക്ക് റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെങ്കില്‍
അത് ഏതെങ്കിലും കോടതി
ഉത്തരവിന്റെ
അടിസ്ഥാനത്തിലാണോ;
എങ്കില്‍ കോടതി
നിര്‍ദ്ദേശം
എന്തായിരുന്നു എന്ന്
വിശദമാക്കാമോ ?
കെ.എസ്.ഇ.ബിയിലെ
ജീവനക്കാര്‍
2404.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബിയില്‍
നിലവിലെ ആകെ
ജീവനക്കാരുടെ എണ്ണം
വ്യക്തമാക്കാമോ;ടെക്നിക്കല്‍/
മിനിസ്റ്റീരിയല്‍
(നോണ്‍ ടെക്നിക്കല്‍
വിഭാഗം) ജീവനക്കാര്‍
ഉള്‍പ്പെടെ തരംതിരിച്ച്
വിശദമാക്കുമോ;
(ബി)
മേല്‍
വിവരിച്ച ജീവനക്കാരുടെ
നിയമനങ്ങള്‍ക്കായി
കെ.എസ്.ഇ.ബിയില്‍ ആകെ
എത്ര തസ്തികകളാണ്
അനുവദിച്ചിട്ടുള്ളത്;തസ്തികകള്‍
തരംതിരിച്ച്
വിശദമാക്കുമോ;
(സി)
കെ.എസ്.ഇ.ബിയില്‍
നിലവില്‍ ജോലി
ചെയ്യുന്ന
ജീവനക്കാരില്‍ എത്ര
പേര് സ്ഥിരം
ജീവനക്കാരാണ്;അവരുടെ
എണ്ണം തസ്തിക,കാറ്റഗറി
എന്നിവ തിരിച്ച്
വിശദമാക്കുമോ;
(ഡി)
കെ.എസ്.ഇ.ബി
ലിമിറ്റഡില്‍
ടെക്നിക്കല്‍
വിഭാഗത്തിനുകീഴില്‍
വരുന്ന സിവില്‍,
ഇലക്ട്രിക്കല്‍ എന്നീ
ഉപവിഭാഗങ്ങളില്‍
നിലവില്‍ ആകെ എത്ര
സ്ഥിരം ജീവനക്കാരാണ്
ജോലി ചെയ്യുന്നത്;ആയത്
സിവില്‍
/ഇലക്ട്രിക്കല്‍ വിഭാഗം
എന്നിവ തിരിച്ചുള്ള
എണ്ണം ലഭ്യമാക്കുമോ?
കരാര്‍
ജീവനക്കാരുടെ മസ്ദൂര്‍ നിയമന
പട്ടിക
2405.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബോര്‍ഡില്‍ കരാര്‍
ജീവനക്കാരുടെ മസ്ദൂര്‍
നിയമന പട്ടികയില്‍
അനര്‍ഹര്‍
കയറിക്കൂടിയെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതൊക്കെ ജില്ലകളില്‍
നിന്നുള്ള
നിയമനപട്ടികയിലാണ്
ഇത്തരം പരാതികള്‍
ഉയര്‍ന്ന്
വന്നിട്ടുള്ളത്;
(സി)
പരാതിയുടെ
അടിസ്ഥാനത്തില്‍
കെെക്കൊണ്ട നടപടികള്‍
എന്തൊക്കെ
എന്നറിയിക്കാമോ;
(ഡി)
പരാതിക്കാര്‍
കോടതിയെ
സമീപിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട
കാര്യങ്ങള്‍ ഇപ്പോള്‍
ഏതു
ഘട്ടത്തിലാണ്;വ്യക്തമാക്കാമോ?
എക്സ്ട്രാ
ഹൈടെന്‍ഷന്‍ സബ്
സ്റ്റേഷനുകളിലെ അസിസ്റ്റന്റ്
എഞ്ചിനീയര്‍ തസ്തിക
2406.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ബോര്‍ഡിന്റെ കീഴിലുള്ള
എക്സ്ട്രാ ഹൈടെന്‍ഷന്‍
സബ് സ്റ്റേഷനുകളില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികള്‍ക്ക്
അനുവദിക്കപ്പെട്ടിട്ടുള്ള
ജോലികള്‍ക്ക് (ഷിഫ്റ്റ്
ജോലികള്‍ ഉള്‍പ്പെടെ)
മത്സരാധിഷ്ടിത ടെണ്ടര്‍
മുഖേന എഗ്രിമെന്റ്
വ്യവസ്ഥയില്‍
ഇലക്ട്രിക്കല്‍
എഞ്ചിനിയറിംഗ്
ബിരുധദാരികളെ
നിയോഗിച്ചുവരുന്നുണ്ടോ
എന്നറിയിക്കാമോ;
(ബി)
എങ്കില്‍
01.01.2017 മുതല്‍
31.12.2017 വരെ എത്ര
പേര് ഓരോ ഇഎച്ച്ടി സബ്
സ്റ്റേഷനുകളിലും
അപ്രകാരം ജോലി
ചെയ്തിട്ടുണ്ട്; അവരുടെ
വിശദമായ വിവരങ്ങള്‍, ഈ
കാലയളവില്‍ ബോര്‍ഡിന്
ഇതുമായി ബന്ധപ്പെട്ട്
ചെലവഴിക്കേണ്ടി വന്ന
തുകയുള്‍പ്പെടെയുള്ള
വിവരങ്ങള്‍ എന്നിവ
ഇഎച്ച്ടി സബ്
സ്റ്റേഷനുകള്‍ തിരിച്ച്
നല്‍കുമോ;
(സി)
നിലവില്‍
എത്രപേര്‍ അപ്രകാരം
ജോലി ചെയ്യുന്നുണ്ട്;
വിശദവിവരങ്ങള്‍
ട്രാന്സ്മിഷന്
സര്‍ക്കിള്‍ തലത്തില്‍
നല്‍കുമോ; പ്രസ്തുത
കണക്കുകള്‍ ഏത് തീയതി
അനുസരിച്ചുള്ളതാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
അനുവദിക്കപ്പെട്ടിട്ടുള്ള
എത്ര അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികകളുടെ ജോലികളാണ്
ഇപ്രകാരം നിലവില്‍
ചെയ്യിച്ചു
വരുന്നത്;ആയതിന്റെ
കണക്കുകള്‍
ട്രാന്സ്മിഷന്
സര്‍ക്കിള്‍,ഇഎച്ച്ടി
സബ് സ്റ്റേഷന്
എന്നിവതിരിച്ച്
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
ജോലികള്‍ ഇപ്രകാരം
ചെയ്യിപ്പിക്കുന്നതിന്
ആധാരമായ ബോര്‍ഡ്
ഓര്‍ഡറുകളോ ഗവണ്മെന്റ്
ഓര്‍ഡറുകളോ
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
അസിസ്റ്റന്റ്
എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍)
2407.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ
ബി യിലെ ചീഫ്
എഞ്ചിനീയര്‍ (എച്ച്.ആർ
.എം ) ഓഫീസില്‍
തയ്യാറാക്കിയ 2017 ലെ
ഓണ്‍ലൈന്‍
ട്രാന്‍സ്ഫര്‍
പ്രോസസില്‍ ജനറേഷന്,
ട്രാന്‍സ് മിഷന്
ഡിസ്ട്രിബ്യുഷന്‍,
കോര്‍പ്പറേറ്റ്
പ്ലാനിംഗ് എന്നീ
വിഭാഗങ്ങളില്‍ ഉള്ള
ഓഫീസുകളില്‍ എത്ര
അസിസ്റ്റന്റ്
എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍)
മാരെയാണ് പോസ്റ്റു
ചെയ്യുവാന്‍ ബോര്‍ഡ്
തീരുമാനിച്ചത് എന്ന്
ഓരോ വിഭാഗം ഓഫീസും
തരംതിരിച്ച്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വിഭാഗത്തില്‍ ഉള്ള
ഓഫീസുകളില്‍ എത്ര
അസിസ്റ്റന്റ്
എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍)
മാരെയാണ് ടി പ്രോസസ്
വഴി പോസ്റ്റ് ചെയ്തത്
എന്ന് ഓരോ വിഭാഗം
ഓഫീസും തരം തിരിച്ച്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
വിഭാഗത്തിൽ ഉള്ള
ഓഫീസുകളില്‍ നിലവില്‍
എത്ര അസിസ്റ്റന്റ്
എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍)
മാരാണ് ജോലി
നോക്കുന്നത് എന്ന്
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ
(ഇലക്ട്രിക്കല്‍) എണ്ണം
തിരിച്ച് ലഭ്യമാക്കുമോ?
വൈദ്യുതി
ആഘാതമേറ്റവരുടെ ആശ്രിതർക്ക്
നഷ്ടപരിഹാരം
2408.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ പയ്യാവൂര്‍
പഞ്ചായത്തിലെ
പൈസക്കരിയില്‍ 5.6.2017
ന് ബൈക്കില്‍ യാത്ര
ചെയ്യവെ റോഡില്‍
പൊട്ടികിടന്ന വൈദ്യുതി
കേബിളില്‍ കുരുങ്ങി
ബൈക്കില്‍ നിന്നും
തെറിച്ച് വീണ്
ഗുരുതരമായി
പരിക്കേല്‍ക്കുകയും,
പിന്നീട് ആശുപത്രിയില്‍
വച്ച് മരണമടയുകയും
ചെയ്ത സതീഷ് കുമാര്‍
എന്നയാള്‍ക്കും,
22.7.2017 ന് കണ്ണൂര്‍
ട്രാന്സ്മിഷന്
സെക്ഷനിലെ തോലമ്പ്ര
33KV സബ് സ്റ്റേഷനില്‍
പണിയെടുക്കുന്നതിനിടെ
വൈദ്യുതി ആഘാതമേറ്റ്
മരണമടഞ്ഞ ബിജു. ടി .
എബ്രഹാമിനും, 9.8.2017
ന് സ്വന്തം
പുരയിടത്തില്‍ പൊട്ടി
വീണ് കിടന്ന
വൈദ്യുതിലൈനില്‍ തട്ടി
മരണമടഞ്ഞ എരുവേശ്ശി
പഞ്ചായത്തിലെ
കോട്ടകുന്ന് ഭാഗം
ചക്കാങ്കല്‍
ആഗസ്റ്റിന്
എന്നയാള്‍ക്കും
നഷ്ടപരിഹാരം
ലഭിക്കാനായി ഇവരുടെ
ആശ്രിതര്‍ നല്കിയ
അപേക്ഷയിന്മേല് എന്തു
നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്ക്
ആര്‍ക്കെങ്കിലും
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ ;
(സി)
ഇവര്‍ക്ക്
എന്ത് നഷ്ടപരിഹാരം
നല്കാന് കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഡി)
നഷ്ടപരിഹാരം
നല്കിയിട്ടുണ്ടെങ്കില്
എത്ര രൂപ വീതം
നല്‍കിയെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതാഘാതമേറ്റ്
മരിച്ചതിനുള്ള നഷ്ടപരിഹാരം
2409.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ ശ്രീകണ്ഠപുരം
സ്വദേശിയായ ബിജു. റ്റി.
എബ്രഹാം എന്ന
ബോര്‍ഡിന്റെ
കോണ്ട്രാക്ടര്
തോലാമ്പ്ര സ്റ്റേഷന്റെ
പ്രവൃത്തികള്‍
ചെയ്തുകൊണ്ടിരിക്കെ
22/07/2017-ല്‍
വൈദ്യുതാഘാതമേറ്റ്
മരണമടഞ്ഞ കാര്യം കെ.എസ്
.ഇ.ബി.
യുടെയോ,സര്‍ക്കാരിന്റെയോ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വര്‍ക്ക്
ഓര്‍ഡര്‍ നമ്പര്‍
69/2016-17 എന്ന
19/12/2016-ലെ
കോണ്‍ട്രാക്ട് പ്രകാരം
മരണമടഞ്ഞ ബിജു റ്റി.
എബ്രഹാം പ്രവൃത്തി
പൂര്‍ത്തിയാക്കിയ
12,60,480 രൂപ
അദ്ദേഹത്തിന്റെ
അവകാശികള്‍ക്ക്
നല്‍കിയോ; ഇല്ലെങ്കില്‍
കാരണം എന്താണ്;
(സി)
ബിജു
റ്റി. എബ്രഹാം പണി
പൂര്‍ത്തിയാക്കിയ വകയിൽ
അദ്ദേഹത്തിന്
ലഭിക്കേണ്ട തുകയില്‍
6,63,681 രൂപ പിടിച്ച്
വെച്ച് മരണമടഞ്ഞ
ബിജുവിന്റെ ശവസംസ്ക്കാര
ചടങ്ങുകള്‍ക്കും
നഷ്ടപരിഹാരത്തിനും
നല്‍കാനുള്ള
ബോര്‍ഡിന്റെ തീരുമാനം
സാമാന്യ നീതി
നിഷേധമാണെന്ന് കാണിച്ച്
ശ്രീ കെ.സി.ജോസഫ്,
എം.എല്‍.എ. വൈദ്യുതി
മന്ത്രിക്കും
ചെയര്‍മാനും നല്കിയ
കത്ത്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇതിന്മേല് എന്തു നടപടി
സ്വീകരിച്ചു;
മരണമടഞ്ഞയാള്‍ തന്നെ
സ്വന്തം മരണാനന്തര
ചടങ്ങിനുള്ള ചെലവും
മക്കള്‍ക്കുള്ള
നഷ്ടപരിഹാരവും
നല്‍കണമെന്ന
ബോര്‍ഡിന്റെ
തീരുമാനത്തിലെ
മനുഷ്യാവകാശ ലംഘനവും
വൈരുദ്ധ്യവും
പരിശോധിക്കുമോ?
കസ്റ്റമര്‍ കെയര്‍
ആരംഭിക്കുവാന്‍ വൈദ്യുതി
വകുപ്പ് സ്വീകരിച്ച നടപടികള്‍
2410.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിമ്പിളിയം
(Irimbiliyam)
ഗ്രാമപഞ്ചായത്തില്‍
ആരംഭിക്കുമെന്ന്
പറഞ്ഞിരുന്ന കസ്റ്റമര്‍
കെയര്‍ ആരംഭിക്കുവാന്‍
വൈദ്യുതി വകുപ്പ്
എടുത്ത് നടപടികളുടെ
വിശദമായ വിവരം
ലഭ്യമാക്കുമോ;
(ബി)
പ്രദേശവാസികളുടെ
ദീര്‍ഘ കാലത്തെ
ആവശ്യമായിരുന്ന
കസ്റ്റമര്‍ കെയര്‍
സെന്ററോ വൈദ്യുതി
സെക്ഷന്‍ ഓഫീസോ ഉടന്‍
ആരംഭിക്കുവാന്‍
ആവശ്യമായ നിര്‍ദ്ദേശം
നല്‍കുമോ; വ്യക്തമായ
വിവരം ലഭ്യമാക്കുമോ?
കെ.എസ്.ഇ.ബി.
സെക്ഷന്‍ ഓഫീസിന്റെ
നിര്‍മ്മാണ പ്രവൃത്തികള്‍
2411.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
11.12.2015-ല്‍
80 ലക്ഷം രൂപയ്ക്ക്
ഭരണാനുമതി ലഭിച്ച
കൊച്ചി മണ്ഡലത്തിലെ
തോപ്പുംപടി
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിലെ
കാലതാമസത്തിനുളള കാരണം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.
ഡിവിഷണല്‍ ഓഫീസിന്റെ
നിര്‍മ്മാണം
2412.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചങ്ങനാശ്ശേരി
ഡിവിഷണല്‍
ഓഫീസിനുവേണ്ടി
കെ.എസ്.ഇ.ബി.യുടെ വക
സ്ഥലത്ത് കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
ഇക്കാര്യത്തിലെ
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കുമോ;
(സി)
എത്രയും
വേഗം തടസ്സങ്ങള്‍
നീക്കി പണി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
കോവൂര്‍
ഇലക്ട്രിക്കല്‍ സെക്ഷന്‍
വിഭജനം
2413.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോഴിക്കോട്
ജില്ലയിലെ കോവൂര്‍
ഇലക്ട്രിക്കല്‍
സെക്ഷന്‍
വിഭജിക്കണമെന്ന
നിര്ദ്ദേശത്തിന്മേല്
സ്വീകരിച്ചു വരുന്ന
നടപടികളെന്തെന്ന്
വിശദമാക്കാമോ?
കായംകുളം
ഈസ്റ്റ് സബ് ഡിവിഷന്
കെ.എസ്.ഇ.ബി. ഓഫീസ്
2414.
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
കായംകുളം ഈസ്റ്റ് സബ്
ഡിവിഷന് ഓഫീസിന്റെ
കെട്ടിടം
കാലപ്പഴക്കത്താല്‍
ജീര്‍ണ്ണാവസ്ഥയില്‍
ആണെന്നും,
ജീവനക്കാര്‍ക്ക്
ആവശ്യമായ സൗകര്യങ്ങള്‍
ഇല്ലെന്നുമുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഈ ഓഫീസിന് അത്യാധുനിക
സൗകര്യങ്ങളോടുകൂടിയ ഒരു
കെട്ടിട സമുച്ചയം
നിര്‍മ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്നതിനുള്ള
നടപടികള്‍
2415.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍
വാരപ്പെട്ടി
പഞ്ചായത്തില്‍
കെ.എസ്.ഇ.ബി. യുടെ
പുതിയ സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിനു
വേണ്ടി വാരപ്പെട്ടി
പഞ്ചായത്ത് കമ്മിറ്റി
നല്കിയ അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്തു
നടപടി സ്വീകരിച്ചു
എന്ന് വ്യക്തമാക്കാമോ;
(ബി)
സ്വന്തമായി
കെ.എസ്.ഇ.ബി. സബ്
സ്റ്റേഷന്
ഉണ്ടെങ്കിലും വൈദ്യുതി
കണക്ഷനും വൈദ്യുതി
ബില്‍ അടക്കുന്നതിനും
മറ്റ് ഇതര
ആവശ്യങ്ങള്‍ക്കും
വാരപ്പെട്ടി
പഞ്ചായത്തുകാര്
മൂവാറ്റുപുഴ, കോതമംഗലം,
പോത്താനിക്കാട്
സെക്ഷനുകളെയാണ്
ആശ്രയിക്കുന്നതെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഏഴായിരത്തിലധികം
വീടുകളും മറ്റ്
സ്ഥാപനങ്ങളുമടക്കം
പതിനായിരക്കണക്കിന്
ആളുകള്‍ക്ക് പ്രയോജനം
ലഭിക്കത്തക്കവിധത്തില്‍
വാരപ്പെട്ടി
പഞ്ചായത്തില്‍ സെക്ഷന്‍
ഓഫീസ് ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നു വ്യക്തമാക്കാമോ?
ഇടക്കൊച്ചി
കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ്
2416.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ
ഇടക്കൊച്ചിയില്‍
അനുവദിച്ച കെ.എസ്.ഇ.ബി
സെക്ഷന്‍ ഓഫീസ്
ആരംഭിക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസിനായി
എവിടെയെങ്കിലും സ്ഥലമോ
കെട്ടിടമോ
ലഭ്യമായിട്ടുണ്ടോ;
(സി)
പ്രസ്തുത
സെക്ഷന്‍ ഓഫീസിന്റെ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
നെല്ലിക്കുന്ന്.
ചെര്‍ക്കള എന്നീ
ഇലക്ട്രിക്കല്‍ സെക്ഷന്‍
ഓഫീസുകളുടെ വിഭജനം
2417.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയിലെ
നെല്ലിക്കുന്ന്,
ചെര്‍ക്കള എന്നീ
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഓഫീസുകളുടെ
കീഴില്‍ എത്ര
ഉപഭോക്താക്കളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സെക്ഷന്‍
ഓഫീസ് വിഭജിക്കാന്‍
വേണ്ട ഉപഭോക്താക്കളുടെ
എണ്ണം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
നെല്ലിക്കുന്ന്,ചെര്‍ക്കള
ഓഫീസുകള്‍ വിഭജിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
നെല്ലിക്കുന്ന്,ചെര്‍ക്കള
ഓഫീസുകളിലെ തസ്തികകളും
ഇപ്പോഴുള്ള ഒഴിവുകളും
വ്യക്തമാക്കാമോ;
(ഇ)
ഈ
രണ്ട് ഓഫീസുകളിലും
വേണ്ടത്ര വാഹനങ്ങളും
വൈദ്യുതി ഉപകരണങ്ങളും
സാധനസാമഗ്രികളും ഉണ്ടോ
എന്ന് വ്യക്തമാക്കാമോ?
തൊഴുക്കല്‍
സബ് സ്റ്റേഷന് 110KV ആക്കി
ഉയര്‍ത്താന്‍ നടപടി
2418.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
തൊഴുക്കല്‍ സബ്
സ്റ്റേഷന് 110KV ആക്കി
ഉയര്‍ത്തുന്നതിന്റെ
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
പണി ഏതുവര്‍ഷത്തില്‍
പൂര്‍ത്തീകരിക്കുമെന്ന്
അറിയിക്കുമോ;
(സി)
ഇതിന്
ആകെ വരുന്ന പദ്ധതി
ചെലവ് എത്ര കോടി ആണ്;
(ഡി)
ഇതിന്
കെ.എസ്.ഇ.ബി. ഫണ്ട്
അനുവദിച്ചത് ഏതു
വര്‍ഷത്തില്‍ ആണ്;
(ഇ)
ഇതിന്റെ
പണി
പൂര്‍ത്തീകരിക്കുമ്പോള്‍
ഏതെല്ലാം പ്രദേശത്ത്
(നഗരസഭ-പഞ്ചായത്ത്) ഈ
പദ്ധതിയുടെ ഗുണം
ലഭിക്കുമെന്ന്
വിശദമാക്കാമോ?
കടമ്പഴിപ്പുറത്ത്
33 കെ. വി സബ്സ്റ്റേഷന്
2419.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലം
അസംബ്ളി മണ്ഡലത്തില്‍
കടമ്പഴിപ്പുറത്ത് 33
കെ. വി സബ്സ്റ്റേഷന്
ആരംഭിക്കുന്നതിന്റെ
പുരോഗതി
വ്യക്തമാക്കാമോ;
(ബി)
അതിനായി
എത്ര തുക നീക്കി
വച്ചിട്ടുണ്ട്;വിശദാംശം
ലഭ്യമാക്കാമോ?
കേളകം
66 KV സബ് സ്റ്റേഷന്റെ
നിര്‍മ്മാണ പുരോഗതി
2420.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേളകത്ത്
അനുവദിച്ചിട്ടുള്ള 66
KV സബ് സ്റ്റേഷന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
വിശദമാക്കാമോ?
ഇലക്ട്രിക് കാറുകള്‍
വാടകയ്ക്ക് നല്കുന്ന പദ്ധതി
2421.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇലക്ട്രിക്
കാറുകള്‍ വാങ്ങി
ജനങ്ങള്‍ക്ക്
വാടകയ്ക്ക് നല്കുന്ന
പദ്ധതി
വൈദ്യുതിബോര്‍ഡ്
നടപ്പാക്കിയിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
ഇത്തരം
കാറുകള്‍ ചാര്‍ജ്ജ്
ചെയ്യുന്നതിന് എന്ത്
സംവിധാനമാണ് ബോര്‍ഡ്
ഒരുക്കിയിരിക്കുന്നത്;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ചാര്‍ജ്ജിംഗ്
സ്റ്റേഷന്
സ്ഥാപിയ്ക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
കേരളത്തില്‍
എവിടെയൊക്കെയാണ്
ചാര്‍ജ്ജിംഗ്
സ്റ്റേഷന്
ആരംഭിക്കുവാന്‍
പോകുന്നതെന്ന്
വിശദമാക്കുമോ;
(ഡി)
എത്ര
വാഹനങ്ങള്‍/കാറുകള്‍
വാങ്ങുന്നതിനാണ്
ബോര്‍ഡ്
പദ്ധതിയിട്ടിരിക്കുന്നത്;
ഇതിന്റെ വില സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
ഉദയ്
പദ്ധതി
2422.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യില്‍ കേന്ദ്രാവിഷ്കൃത
പദ്ധതിയായ ഉദയ്
നടപ്പിലാക്കുന്നത് ഏത്
ഘട്ടത്തിലാണ്;
(ബി)
ഉദയ്
നടപ്പിലാക്കുമ്പോള്‍
മീറ്റര്‍ റീഡര്‍മാരുടെ
ആവശ്യം ഉണ്ടാകില്ല
എന്നത് വസ്തുതയാണോ;
എങ്കില്‍ എത്ര മീറ്റര്‍
റീഡര്‍മാരുടെ തസ്തിക
അധികമാകുമെന്ന്
വെളിപ്പെടുത്താമോ?
ചേലക്കര
നിയോജകമണ്ഡലത്തിലെ
വോള്‍ട്ടേജ് ക്ഷാമം
2423.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തില്‍
വോള്‍ട്ടേജ് ക്ഷാമം
നേരിടുന്ന പ്രദേശങ്ങള്‍
ഏതൊക്കെയാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;എങ്കില്‍
വിശദാംശം
വെളിപ്പെടുത്താമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വോള്‍ട്ടേജ്
ക്ഷാമം
പരിഹരിക്കുന്നതിന്റെ
ഭാഗമായി ചേലക്കര
മണ്ഡലത്തിലെ ഏതൊക്കെ
പ്രദേശങ്ങളില്‍
പുതിയതായി
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിച്ചിട്ടുണ്ട്;
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ?
വൈദ്യുതി
സ്വയംപര്യാപ്തത
2424.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017
വര്‍ഷത്തില്‍ സംസ്ഥാനം
പുറത്ത് നിന്ന്
വൈദ്യുതി
വാങ്ങിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എവിടെ നിന്ന് എത്ര
യൂണിറ്റ്
വാങ്ങിയിട്ടുണ്ട്;
ഏതൊക്കെ തരം
വൈദ്യുതിയാണ് വാങ്ങിയത്
എന്നും ഇതിന് എത്ര
രൂപയാണ്
ചെലവിട്ടത്എന്നുമുള്ള
കാര്യങ്ങള്‍
അറിയിക്കാമോ;
(സി)
വൈദ്യുതി
സ്വയംപര്യാപ്തതയ്ക്ക്
നടപ്പിലാക്കിയ/നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
പദ്ധതികളും പരിപാടികളും
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
വൈദ്യുതി
കണക്ഷനുള്ള നടപടിക്രമങ്ങൾ
2425.
ശ്രീ.പി.ടി.എ.
റഹീം
,,
ഒ. ആര്. കേളു
,,
കെ. ബാബു
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതി കണക്ഷന്
ലഭിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
ലഘൂകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഏതെല്ലാം
രേഖകളുടെ
അടിസ്ഥാനത്തിലാണ്
നിലവില്‍ ഗാര്‍ഹിക
കണക്ഷനുകള്‍
നല്‍കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പുറമ്പോക്കു
ഭൂമിയില്‍ വീട് വെച്ച്
താമസിക്കുന്നവര്‍ക്കും
പട്ടയം
ലഭിച്ചിട്ടില്ലാത്തവര്‍ക്കും
വൈദ്യുതി കണക്ഷന്
നല്‍കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
ഗാര്‍ഹിക
ഉപഭോക്താക്കളുടെ താല്പര്യം
സംരക്ഷിക്കാന്‍ നടപടികള്‍
2426.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
ടി. വി. ഇബ്രാഹിം
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സർക്കാർ വൈദ്യുതി നയം
രൂപീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഗാര്‍ഹിക
ഉപഭോക്താക്കളുടെ
താല്പര്യം
സംരക്ഷിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്?
കൊയിലാണ്ടി
മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ
വൈദ്യുതീകരണം
2427.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി കൊയിലാണ്ടി
മണ്ഡലത്തില്‍ എത്ര
പേര്‍ക്ക് വൈദ്യുതി
കണക്ഷന് നല്കാന്
സാധിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ?
ഇലക്ട്രിസിറ്റി
ബോര്‍ഡിന്
പിരിഞ്ഞുകിട്ടേണ്ട
കുടിശ്ശിക
2428.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
കേരള സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
ബോര്ഡിന്എത്ര രൂപയാണ്
കുടിശ്ശികയിനത്തില്‍
പിരിഞ്ഞു
കിട്ടാനുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
വിവിധ സര്‍ക്കാര്‍
വകുപ്പുകള്‍,വാട്ടര്‍
അതോറിറ്റി,പൊതുമേഖലാ
സ്ഥാപനങ്ങള്‍,സ്വകാര്യമേഖലാ
സ്ഥാപനങ്ങള്‍,
കേന്ദ്രസര്‍ക്കാര്‍
വകുപ്പുകള്‍,തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍,യൂണിവേഴ്സിറ്റികള്‍
തുടങ്ങിയ സ്വയംഭരണ
സ്ഥാപനങ്ങള്‍ എന്നിവ
ഓരോന്നും നിലവില്‍
കുടിശ്ശികയിനത്തില്‍
എത്ര തുക
അടയ്ക്കുവാനുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
സ്വകാര്യ വ്യക്തികള്‍
,സ്ഥാപനങ്ങള്‍
വന്‍കിട/ചെറുകിട
സ്ഥാപനങ്ങള്‍,ഫ്ലാറ്റുകള്‍,
കെട്ടിടസമുച്ചയങ്ങള്‍
തുടങ്ങിയ ഓരോ വിഭാഗവും
അടയ്ക്കേണ്ട കുടിശ്ശിക
തുക എത്രയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇത്തരം
കുടിശ്ശിക തുക
പിരിച്ചെടുക്കുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ;
(ഇ)
ഇപ്രകാരമുളള
എത്ര തുകയുടെ കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
കോടതികളില്‍ കേസ്സുകള്‍
നിലവിലുണ്ടെന്നും ഇവ
തീര്‍പ്പാക്കി
കുടിശ്ശിക
പിരിച്ചെടുക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്നും
വിശദമാക്കുമോ ?
വൈദ്യുതമീറ്ററിലെ
അപാകതകള്‍
2429.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഉപഭോക്താവ്
സ്ഥാപിക്കുന്ന
വൈദ്യുതമീറ്ററിലെ
അപാകതകള്‍ കാരണം
ബോര്‍ഡിന് ഉണ്ടാകുന്ന
നഷ്ടം പരിഹരിക്കാന്‍,
പ്രസ്തുത മീറ്ററുകള്‍
മാറ്റി
ഗുണമേന്മയുള്ളതും
എറ്റവും ആധുനികവുമായ
മീറ്ററുകള്‍
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
വര്‍ദ്ധിച്ചുവരുന്ന
ഊര്‍ജ്ജ ഉപഭോഗം നേരിടാന്‍
പദ്ധതികള്‍
2430.
ശ്രീ.അനൂപ്
ജേക്കബ്
,,
എം. വിന്‍സെന്റ്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വര്‍ദ്ധിച്ചുവരുന്ന
ഊര്‍ജ്ജ ഉപഭോഗം
നേരിടുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(ബി)
വരുന്ന
വേനല്‍ക്കാലത്ത്
ക്രമാതീതമായി
വര്‍ദ്ധിച്ചേക്കാവുന്ന
ഊര്‍ജ്ജ ഉപഭോഗം
നേരിടുന്നതിന് എന്ത്
സംവിധാനമാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(സി)
ആഡംബരങ്ങള്ക്കായും
അനാവശ്യമായും വൈദ്യുതി
ഉപയോഗിക്കുന്നതില്‍
എന്തെങ്കിലും
നിയന്ത്രണം
ഏര്‍പ്പെടുത്തുന്ന
കാര്യം പരിഗണനയിലുണ്ടോ?
വൈദ്യുതി ഉത്പ്പാദനം
2431.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2006-11
ലെ എല്‍.ഡി.എഫ്.
സര്‍ക്കാര്‍ 5 വര്‍ഷം
കൊണ്ട് എത്ര മെഗാവാട്ട്
വൈദ്യുതി അധികമായി
ഉല്പാദിപ്പിച്ചിരുന്നു;
(ബി)
2011-16
ലെ യു.ഡി.എഫ്.
സര്‍ക്കാര്‍ 5 വര്‍ഷം
കൊണ്ട് എത്ര മെഗാവാട്ട്
വൈദ്യുതി അധികമായി
ഉല്പാദിപ്പിച്ചിരുന്നു;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ എത്ര
മെഗാവാട്ട് വൈദ്യുതി
അധികമായി
ഉല്പാദിപ്പിച്ചു;
(ഡി)
സംസ്ഥാനത്ത്
ദിനം പ്രതി എത്ര
മെഗാവാട്ട് വൈദ്യുതി
ആവശ്യമാണ്; ആയതില്‍
എത്ര മെഗാവാട്ട്
വൈദ്യുതി സംസ്ഥാനം
ഉല്‍പ്പാദിപ്പിക്കുന്നു;
എത്ര മെഗാവാട്ട്
പുറത്തുനിന്നും
വാങ്ങുന്നു; ആയതിന്
ചെലവ് വരുന്ന തുക എത്ര;
വിശദമാക്കാമോ?
വൈദ്യുത
പദ്ധതികള്‍
2432.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം, ഏതൊക്കെ വൈദ്യുത
പദ്ധതികള്‍ കമ്മീഷൻ
ചെയ്തെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതുതായി
കമ്മിഷന് ചെയ്ത
പദ്ധതികളില്‍ നിന്ന്
എത്ര യൂണിറ്റ്
വൈദ്യുതിയാണ്
ഉത്പാദിപ്പിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
പദ്ധതികളില്‍ നിന്ന്
ഉത്പാദിപ്പിക്കുന്ന
വൈദ്യുതിക്ക്,
യൂണിറ്റിന് എത്ര രൂപ
ചെലവ് വരുമെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ഉല്പാദനം
2433.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലേറിയശേഷം
പുതിയതായി എത്ര മെഗാ
യൂണിറ്റ് വൈദ്യുതി
ഉല്പാദിപ്പിക്കുവാന്
കഴിഞ്ഞിട്ടുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
സര്‍ക്കാരിന്റെ
പരിഗണനയിലുള്ള പുതിയ
വൈദ്യൂതി പദ്ധതികള്‍
ഏതെല്ലാമാണ് വിശദവിവരം
നല്‍കുമോ;
(സി)
നോൺ
-കൺവെന്ഷണൽ മേഖലയില്‍
നിന്ന് കൂടുതല്‍
വൈദ്യൂതി
ഉല്പാദിപ്പിക്കുന്നതിനായി
സബ്സിഡി ഉള്‍പ്പെടെ
എന്തെല്ലാം
ആനുകുല്യങ്ങളാണ്
നല്കുവാന്
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ?
വൈദ്യുതി
വിതരണ സംവിധാനം
2434.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി വിതരണ
സംവിധാനം
മെച്ചപ്പെടുത്തുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
ഇന്റഗ്രേറ്റഡ് പവര്‍
ഡവലപ്മെന്റ് സ്കീം,
ദീന്‍ദയാല്‍ ഉപാധ്യായ
ഗ്രാം യോജന എന്നീ
കേന്ദ്ര പദ്ധതികളില്‍
നിന്നും ധനസഹായം
ലഭ്യമായിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ട്രാന്‍സ്
ഗ്രിഡ് പദ്ധതിയുടെ
ഒന്നാം ഘട്ടം
പൂര്‍ത്തിയായിട്ടുണ്ടോ;
രണ്ടാം ഘട്ടത്തിന്റെ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുവാനാണ്
ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ?
നരുവാംമൂട്
കെ.എസ്.ഇ.ബി സബ് ഡിവിഷന്
ഓഫീസ്
2435.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
മണ്ഡലത്തിലെ നരുവാംമൂട്
കെ.എസ്.ഇ.ബി സബ്
ഡിവിഷന് ഓഫീസിനെ
അസിസ്റ്റന്റ്
എഞ്ചിനീയറുടെ ഓഫീസായി
ഉയര്‍ത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(ബി)
അസിസ്റ്റന്റ്
എഞ്ചിനീയറുടെ ഓഫീസായി
പരിഗണിക്കുന്നതിന്
പ്രത്യേക
മാനദണ്ഡങ്ങളുണ്ടെങ്കില്‍
ആയത് വിശദമാക്കാമോ ?
ഒരു
വീടിന് ഒരു സൗരോര്‍ജ്ജ പാനല്‍
2436.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
വീടിന് ഒരു സൗരോര്‍ജ്ജ
പാനല്‍ എന്ന നയം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
ഭാഗമായി ഈ സര്‍ക്കാര്‍
നടപ്പിലാക്കിയ
പദ്ധതികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
മൂവായിരം
ചതുരശ്ര അടിക്ക്
മുകളില്‍
വിസ്തീര്‍ണ്ണമുള്ള
വീടുകളില്‍ സൗരോര്‍ജ്ജ
പാനലുകള്‍
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
ഇതിന് സബ്സിഡി
നല്‍കുന്നത് എത്ര
തുകയാണെന്ന്
വെളിപ്പെടുത്താമോ;
(ഡി)
കുറഞ്ഞ
നിരക്കില്‍ സൗരോര്‍ജ്ജ
പാനലുകള്‍
ലഭ്യമാക്കുന്നതിന്
പദ്ധതി
ആവിഷ്ക്കരിക്കുമോ?
സൗരോര്‍ജ്ജ
പാനലുകള്‍ സ്ഥാപിച്ചിട്ടുള്ള
സര്‍ക്കാര്‍ ഓഫീസുകള്‍
2437.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എത്ര
സര്‍ക്കാര്‍
ഓഫീസുകളില്‍ സൗരോര്‍ജ്ജ
പാനലുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
എല്ലാ
സര്‍ക്കാര്‍
ഓഫീസുകളിലും സോളാര്‍
പാനലുകള്‍
സ്ഥാപിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ ?
സൗരോര്‍ജ്ജ
വിളക്കുകള്‍
വ്യാപകമാക്കുന്നതിനു
സംവിധാനങ്ങള്‍
2438.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
ക്ഷാമത്തിനു ചെറിയ
പരിഹാരം എന്ന നിലയ്ക്ക്
സൗരോര്‍ജ്ജ വിളക്കുകള്‍
വ്യാപകമാക്കുന്നതിനു
നടപടി സ്വീകരിക്കുമോ;
ഇത്തരം വിളക്കുകള്‍
സബ്സിഡിയോടുകൂടി വിതരണം
നടത്താനുള്ള നടപടികള്‍
സ്വീകരിക്കുമോ;
(ബി)
പുതിയ
വീടുകള്‍
സ്ഥാപിക്കുമ്പോള്‍
സൗരോര്‍ജ്ജ പാനല്‍
നിര്‍ബ്ബന്ധം ആക്കുന്ന
നിയമം നിലവില്‍
പ്രാബല്യത്തിലുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
വീടുകളില്‍
സൌരോര്‍ജ്ജ പാനലുകള്‍
സ്ഥാപിച്ച് മിച്ചം
വരുന്ന വൈദ്യുതി
ബോര്‍ഡിന് നല്കാന്
കഴിയുന്ന എന്തെങ്കിലും
സംവിധാനം ഇപ്പോള്‍
നിലവിലുണ്ടോ; അഥവാ
അത്തരം സംവിധാനങ്ങള്‍
സാമ്പത്തികമായി
ജനങ്ങള്‍ക്ക്
സഹായകരമാകുമോയെന്ന്
വ്യക്തമാക്കുമോ; ഈ
വിഷയത്തില്‍
എന്തെങ്കിലും പഠനങ്ങള്‍
നടന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കാമോ?
ചെറുകിട ജലവൈദ്യുത പദ്ധതികള്‍
2439.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര ചെറുകിട
ജലവൈദ്യുത
പദ്ധതികള്‍ക്ക് അനുമതി
നല്കി എന്ന്
വ്യക്തമാക്കാമോ; അവ
ഏതെല്ലാമാണ്;
(ബി)
ഈ
രംഗത്ത് എത്ര സ്വകാര്യ
സംരംഭകര്‍ക്ക് ഈ
സർക്കാർ അനുമതി നല്കി
എന്നറിയിക്കാമോ;
(സി)
ചെറുകിട
ജല വൈദ്യുത പദ്ധതികള്‍
പുതുതായി
കണ്ടെത്തുന്നതിന് ഏത്
ഏജന്‍സിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
എന്നറിയിക്കാമോ;
(ഡി)
കെ.സ്.ഇ.ബി
യ്ക്ക് ഏറ്റെടുത്ത്
നടത്താന്‍ കഴിയാത്ത
എത്ര ചെറുകിട
പദ്ധതികള്‍ ഉണ്ട്
എന്നറിയിക്കാമോ?
മുടങ്ങികിടക്കുന്ന ജലവൈദ്യുത
പദ്ധതികള്‍
2440.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മുടങ്ങി കിടക്കുന്ന
ജലവൈദ്യുത പദ്ധതികള്‍
ഉള്‍പ്പെടെയുളള മറ്റ്
വൈദ്യുത പദ്ധതികള്‍
ഏതെല്ലാമെന്നും ഇവയുടെ
നിലവിലെ ഓരോന്നിന്റെയും
സ്ഥിതി എന്താണെന്നും
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തില്‍
മുടങ്ങി കിടക്കുന്ന
പദ്ധതികളില്‍
ഓരോന്നിനും നാളിതുവരെ
ചെലവഴിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
പൂര്‍ത്തീകരിച്ചാല്‍ ഇവ
ഓരോന്നില്‍ നിന്നും
എത്ര മെഗാവാട്ട്
വൈദ്യുതി സംസ്ഥാനത്തിന്
ലഭ്യമാക്കുവാന്‍
സാധിക്കുമെന്ന്
വിശദമാക്കുമോ;
(ഡി)
മുടങ്ങി കിടക്കുന്ന
പദ്ധതികളുടെ
പൂര്‍ത്തീകരണത്തിനായി
ഓരോന്നിനും ഇനി എത്ര
തുകയുടെ ചെലവ്
പ്രതീക്ഷിക്കുന്നുവെന്ന്
വെളിപ്പെടുത്താമോ;
(ഇ)
ഇത്തരത്തില്‍
മുടങ്ങി കിടക്കുന്ന
പദ്ധതികള്‍
പൂര്‍ത്തീകരിച്ച്
നടപ്പില്‍ വരുത്തുവാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ആധുനിക
വെെദ്യുതി കേന്ദ്രങ്ങള്‍
2441.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
ബോര്‍ഡിന്റെ എല്ലാ
സേവനങ്ങളും ഒരിടത്ത്
ലഭ്യമാക്കുന്ന ആധുനിക
വെെദ്യുതി
കേന്ദ്രങ്ങള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
സര്‍ക്കാരിന്റെ
കരട് ഉൗര്‍ജ്ജ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
തടസ്സമില്ലാതെ
വെെദ്യുതി
നല്‍കുന്നതിന്റെ
ഭാഗമായി 11
കെ.വി.ലെെനുകളും
ഇലക്ട്രിക്
പോസ്റ്റുകളും
ജിയോഗ്രാഫിക്കല്‍
ഇന്‍ഫര്‍മേഷന്‍
സിസ്റ്റം മാപ്പിംഗില്‍
രേഖപ്പെടുത്തിയിട്ടുണ്ടോ?
ഊര്‍ജ്ജനയം
2442.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
ഊര്‍ജ്ജനയം ഉടന്‍
പ്രഖ്യാപിക്കുമോ;
ആയതിന്റെ കരട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
പുതിയ
വൈദ്യുതി കണക്ഷന്
എടുക്കുന്നതിന്,
നിലവിലുള്ള
സങ്കീര്‍ണ്ണമായ
നടപടിക്രമങ്ങള്‍
ഒഴിവാക്കി
നടപടിക്രമങ്ങള്‍
ലഘൂകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(സി)
പുതിയ
പോസ്റ്റിനും ലൈനിനും
പ്രത്യേകം പണം
അടക്കുന്ന രീതി
ഒഴിവാക്കുന്നതിന്
നീക്കമുണ്ടോ;
(ഡി)
വൈദ്യുതി
ബോര്‍ഡിന്റെ വെബ്
പോര്‍ട്ടലില്‍
ഓണ്‍ലൈനായി അപേക്ഷ
നല്‍കുന്നതിനും അപേക്ഷ
ഏത് ഘട്ടത്തിലാണെന്ന്
പരിശോധിക്കുന്നതിനും
സൗകര്യം
ഏര്‍പ്പെടുത്തുമോ എന്ന്
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്
പുറത്ത് നിന്നും വൈദ്യുതി
വാങ്ങുന്ന ഉപഭോക്താക്കള്‍
2443.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
യുടെ എത്ര വന്‍കിട
ഉപഭോക്താക്കള്‍
സംസ്ഥാനത്തിന്
പുറത്തുനിന്നും
നേരിട്ട് വൈദ്യുതി
വാങ്ങി
ഉപയോഗിക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
2017-18
ല്‍ ഇതുവരെ ഇപ്രകാരം
എത്ര യൂണിറ്റ് വൈദ്യുതി
ഇവര്‍ പുറത്തുനിന്നും
വാങ്ങിയിട്ടുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
പുറത്തുനിന്നും
വാങ്ങുന്ന വൈദ്യുതി
കൊണ്ടുവരുന്നതിന് ലൈന്‍
ഉപയോഗിച്ച ഇനത്തില്‍
കെ.എസ്.ഇ.ബി. ക്ക്
ഇതുവരെ എത്ര രൂപ
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ഡി)
കെ.എസ്.ഇ.ബി.
ക്ക് വൈദ്യുതി
മിച്ചമുള്ളപ്പോള്‍
ഇവര്‍ പുറത്തുനിന്നും
വൈദ്യുതി വാങ്ങിയതുമൂലം
കെ.എസ്.ഇ.ബി.ക്ക് എത്ര
രൂപ നഷ്ടം
ഉണ്ടായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ അസിസ്റ്റന്റ്
എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍)
നിയമനം
2444.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ സ്റ്റാഫ്
സ്ട്രെങ്ത് സംബന്ധിച്ച്
കോഴിക്കോട് എെ.എെ.എം.
നല്കിയ പഠന
റിപ്പോര്‍ട്ട്
പരിഗണിച്ചുകൊണ്ട് കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
റഗുലേറ്ററി കമ്മീഷന്റെ
നിര്‍ദ്ദേശങ്ങള്‍
നടപ്പിലാക്കുവാന്‍
വകുപ്പ് ഇതു വരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി.
ലിമിറ്റഡിലെ
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയിലെ 20%
എെ.ടി.എെ. പ്രൊമോഷന്
ക്വാട്ടയില്‍ എത്ര
ഒഴിവുകളാണ്
നിലവിലുള്ളത് എന്ന്
വെളിപ്പെടുത്തുമോ;
(സി)
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി
അതോറിറ്റി സേഫ്റ്റി
റെഗുലേഷന് (2010)
പ്രകാരം എെ.ടി.എെ.
വിദ്യാഭ്യാസ
യോഗ്യതയുള്ളവര്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍
(ഇലക്ട്രിക്കല്‍)
തസ്തികയില്‍ ജോലി
ചെയ്യുവാന്‍
അര്ഹരല്ലാത്തതുകൊണ്ടും
പ്രസ്തുത തസ്തികയില്‍
പി.എസി.സി. റാങ്ക്
ലിസ്റ്റ് നിലവിലുളള
സാഹചര്യത്തിലും
പ്രസ്തുത ഒഴിവുകള്‍ ടി
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം നല്കി
നികത്തുമോയെന്ന്
വിശദമാക്കാമോ?
വൈദ്യുതി
ബോർഡ് ജീവനക്കാര്‍
2445.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
റെഗുലേറ്ററി കമ്മീഷന്
അനുവദിച്ചതിനേക്കാള്‍
ഏതാണ്ട് പതിനായിരത്തോളം
അധിക ജീവനക്കാര്‍
വൈദ്യുതി ബോര്‍ഡില്‍
നിലവിൽ ജോലി
ചെയ്യുന്നുണ്ടോ;
(ബി)
ഇവരെ
പുനര്‍വിന്യസിക്കുന്നതുമായി
ബന്ധപ്പെട്ട് ബോര്‍ഡ്
എന്തെങ്കിലും പഠനം
ഏതെങ്കിലും
ഏജന്‍സിയെക്കൊണ്ട്
നടത്തുകയുണ്ടായോ;
(സി)
എങ്കില്‍
ഏത് ഏജന്‍സിയാണ് പഠനം
നടത്തിയത്; പഠന
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(ഡി)
അസിസ്റ്റന്റ്
തസ്തികയില്‍ ഏതാനും
പേര്‍ക്ക്
നിയമനശുപാര്‍ശ
നല്‍കുന്നതുമായും
മീറ്റര്‍ റീഡര്‍
തസ്തികയിലെ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതുമായും
ബന്ധപ്പെട്ട രണ്ടു
കോടതി വിധികള്‍
നിലവിലുണ്ടോ;
(ഇ)
എങ്കില്‍
പ്രസ്തുത കോടതി
വിധികളുടെ
അടിസ്ഥാനത്തില്‍
ബോര്‍ഡ് ഇതിനകം
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ?
ഇടുക്കി
നിയോജക മണ്ഡല സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
2446.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണത്തിന്റെ
ഭാഗമായി, ഇടുക്കി
നിയോജക മണ്ഡലത്തിലെ
വൈദ്യുതീകരണത്തിനായി
മണ്ഡലം ആസ്തി വികസന
ഫണ്ട് 2016-17 ല്‍
നിന്നും 38 ലക്ഷം രൂപ
അനുവദിക്കുന്നതിന്
നിര്‍ദേശിച്ചിരുന്ന
തുക, പദ്ധതിയ്ക്കായി
വിനിയോഗിച്ചിട്ടുണ്ടോ;
(ബി)
മണ്ഡലത്തിലെ
സമ്പൂര്‍ണ്ണ
വൈദ്യുതീകരണ പദ്ധതി
ഏതുഘട്ടംവരെയായി;
വിശദാംശങ്ങള്‍
നല്‍കുമോ?
ഇടുക്കി
ഡാം സന്ദര്‍ശന സൗകര്യം
2447.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി-ചെറുതോണി
ഡാമുകളില്‍ ശനിയും
ഞായറും പൊതു അവധി
ദിവസങ്ങളിലും മാത്രം
സന്ദര്‍ശനം
അനുവദിക്കുന്ന നിലവിലെ
രീതി മാറ്റി ,
വിനോദസഞ്ചാരികള്‍ക്ക്
ഇടുക്കി ആര്‍ച്ച് ഡാം
കാണുന്നതിനായി
എല്ലാദിവസവും
സന്ദര്‍ശനം
അനുവദിക്കുമോ;
(ബി)
ഇടുക്കി
ആര്‍ച്ച് ഡാമിനോട്
ചേര്‍ന്ന് ഉദ്യാന
പദ്ധതി, ലേസര്‍ ഷോ
എന്നിവ
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏതുഘട്ടം
വരെയായി എന്ന്
വ്യക്തമാക്കുമോ?
ഇടുക്കി
ജില്ലയിലെ ഹൈഡല്‍ ടൂറിസം
2448.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കി
ജില്ലാ ആസ്ഥാനത്തെ
ടൂറിസം സാധ്യതകള്‍
വര്‍ദ്ധിപ്പിക്കുന്നതിനായി,ഇടുക്കി
ജലാശയത്തില്‍ ഹൈഡല്‍
ടൂറിസം മുഖേന വിനോദ
സഞ്ചാരികള്‍ക്ക്
ബോട്ടിംഗ് സൗകര്യം
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
ജില്ലയില്‍
ഏതെല്ലാം സ്ഥലങ്ങളിലാണ്
ഹൈഡൽ ടൂറിസത്തിന്റെ
ഭാഗമായി
വിനോദസഞ്ചാരികള്‍ക്കായി
ബോട്ടിംഗ് സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
ഇടുക്കിയില്‍
ജലാശയത്തില്‍
വിനോദസഞ്ചാരികള്‍ക്ക്
ബോട്ടിംഗ് സൗകര്യം
ഏര്‍പ്പെടുത്തുന്നതിനായി
പുതിയ ബോട്ട്
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഓണം,ക്രിസ്തുമസ്
സീസണുകളില്‍
സര്‍ക്കാര്‍ നല്കുന്ന
പ്രത്യേക അനുമതിയുടെ
ഭാഗമായി മുന്‍
വര്‍ഷങ്ങളില്‍ ഇടുക്കി
ജലാശയത്തില്‍ ഹൈഡല്‍
ടൂറിസം മുഖേന നടത്തിയ
ബോട്ടിംഗ്
സര്‍വ്വീസിന്‍െറ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
വാമനപുരം-മീന്മുട്ടി
ഹൈഡല്‍ ടൂറിസം പദ്ധതി
2449.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തില്‍,
നന്ദിയോട് പഞ്ചായത്തിലെ
മീന്മുട്ടി ഹൈഡല്‍
ടൂറിസം പദ്ധതിയുടെ
നിലവിലെ സ്ഥിതി
എന്താണ്;
(ബി)
ഈ
പദ്ധതി
നവീകരിക്കുന്നതിന്
എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിവരുന്നത്;
വിശദവിവരം നല്‍കാമോ;
(സി)
ഈ
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
പൂര്‍ത്തിയാക്കാന്‍
കഴിയും;
(ഡി)
പ്രസ്തുത പദ്ധതി
എപ്പോള്‍
പ്രവര്ത്തനസജ്ജമാകുമെന്നറിയിക്കുമോ?
കെ.എസ്.ഇ.ബി.യെ
സംബന്ധിച്ച് ഐ.ഐ.എം. ന്റെ പഠന
റിപ്പോര്‍ട്ട്
2450.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
ലിമിറ്റഡിന്റെ
പ്രവര്‍ത്തന മികവ്
വര്‍ദ്ധിപ്പിക്കുന്നത്
സംബന്ധിച്ച് കോഴിക്കോട്
ഐ.ഐ.എം. സമര്‍പ്പിച്ച
പഠന റിപ്പോര്‍ട്ട്
നടപ്പിലാക്കുവാന്‍
എന്തെല്ലാം
നടപടിക്രമങ്ങളും
തീരുമാനങ്ങളുമാണ്
ഇതുവരെ
എടുത്തിട്ടുള്ളത്;
(ബി)
പഠന
റിപ്പോര്‍ട്ട്
സമയബന്ധിതമായി
നടപ്പിലാക്കുവാന്‍
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി
റെഗുലേറ്ററി കമ്മീഷന്
എന്തെങ്കിലും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
അതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പഠനറിപ്പോര്‍ട്ടില്‍
അസിസ്റ്റന്റ്
എന്‍ജിനീയര്‍(ഇലക്ട്രിക്കല്‍)
തസ്തികയിലെ
നിയമനത്തെപ്പറ്റി
എന്തെല്ലാം
നിര്‍ദ്ദേശങ്ങളും
ശിപാര്‍ശകളുമാണ്
നല്‍കിയിട്ടുള്ളത്; ഇത്
നടപ്പിലാക്കുവാന്‍
എന്തെല്ലാം
നടപടിക്രമങ്ങളാണ്
ഇതുവരെ
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇത്തരത്തിൽ
ഒരു പഠന റിപ്പോര്‍ട്ട്
തയ്യാറാക്കുവാന്‍ എത്ര
രൂപയാണ് കെ.എസ്.ഇ.ബി.
ലിമിറ്റഡ്
ചെലവാക്കിയത്എന്നറിയിക്കാമോ?
മിനി
വൈദ്യുതി പദ്ധതികള്‍
2451.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളത്തില്‍
വിവിധ മേഖലകളില്‍ മിനി
വൈദ്യുത പദ്ധതികള്‍,
കാറ്റാടി പദ്ധതികള്‍,
ഫ്ലോട്ടിംഗ് സോളാര്‍
പാനലുകള്‍ തുടര്ങ്ങിയവ
സ്ഥാപിക്കാന്‍ വൈദ്യുതി
ബോര്‍ഡ് എന്തെങ്കിലും
പദ്ധതി നിലവില്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക് കേന്ദ്ര
സഹായം
ലഭിക്കുന്നതിലേയ്ക്ക്
സംസ്ഥാനസര്‍ക്കാര്‍
കേന്ദ്ര ഗവണ്മെന്റിന്
അപേക്ഷ
നല്‍കിയിട്ടുണ്ടോ;
ഇതിന്റെ വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
പുതിയ
വൈദ്യുതോത്പാദന പദ്ധതികള്‍
2452.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതെല്ലാം പുതിയ
വൈദ്യുതോത്പാദന
പദ്ധതികള്‍ ആരംഭിച്ചു
എന്ന് അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ നിന്ന്
ഉത്പാദിപ്പിച്ച
വൈദ്യുതിയുടെ അളവ്
എത്രയാണെന്ന്
അറിയിക്കുമോ?
എനര്‍ജി
മാനേജ്മെന്റ് സെന്ററിന്റെ
പ്രവര്‍ത്തനം
2453.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എനര്‍ജി
മാനേജ്മെന്റ്
സെന്ററിന്റെ
പ്രവര്‍ത്തനം
വിശദമാക്കുമോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുമായി
ചേര്‍ന്ന് എനര്‍ജി
മാനേജ്മെന്റ് സെന്റര്‍,
മിനി മൈക്രോ വൈദ്യുത
പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എവിടെയൊക്കെയെന്നു
വ്യക്തമാക്കാമോ;
(സി)
കുട്ടികളില്‍
ഊര്‍ജ്ജ സംരക്ഷണ
സംസ്ക്കാരം
ഉണ്ടാക്കുന്നതിനായി
എനര്‍ജി മാനേജ്മെന്റ്,
എനര്‍ജി സ്മാര്‍ട്ട്
സ്കൂള്‍ പരിപാടി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
വൈദ്യുതി
പ്രസരണ ശൃംഖലയുടെ ശാക്തീകരണം
2454.
ശ്രീ.എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
,,
എന്‍. ഷംസുദ്ദീന്
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വൈദ്യുതി പ്രസരണ ശൃംഖല
ശക്തിപ്പെടുത്താന്‍
എന്തെങ്കിലും പദ്ധതി
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
ഇതു
പ്രകാരം വോള്‍ട്ടേജ്
ക്ഷാമത്തിന് ഏതളവുവരെ
പരിഹാരം കാണാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്?
വൈദ്യുതി
ബോര്‍ഡ് ഏറ്റെടുത്ത്
നടപ്പിലാക്കിയ പദ്ധതികള്‍
2455.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വാമനപുരം
നിയോജകമണ്ഡലത്തില്‍
വൈദ്യുതി ബോര്‍ഡ്
ഏറ്റെടുത്ത്
നടപ്പിലാക്കിയ
പദ്ധതികള്‍ ഏതൊക്കെ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക് എന്ത്
തുകയാണ്
വകയിരുത്തിയിരിക്കുന്നത്;
(സി)
അതില്‍
എത്ര രൂപ ചെലവഴിച്ചു;
വിശദീകരിക്കാമോ?
വൈദ്യുതി
മീറ്ററുകള്‍
2456.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആധുനിക
സംവിധാനങ്ങളുള്ള
വൈദ്യുതി മീറ്ററുകള്‍
സ്ഥാപിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(ബി)
ഇത്തരം
മീറ്ററുകള്‍
സ്ഥാപിക്കപ്പെടുമ്പോള്‍
മീറ്റര്‍ റീഡര്‍ തസ്തിക
ആവശ്യമുണ്ടോ; എങ്കില്‍
ഈ തസ്തികയില്‍ ജോലി
ചെയ്യുന്നവരെ പുനര്‍
വിന്യസിക്കുവാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച്
വരുന്നതെന്ന്
വിശദീകരിക്കുമോ;
(സി)
ഇത്തരത്തിലുള്ള
മീറ്ററുകള്‍
നിര്‍മ്മിക്കുന്നതിന്
സംസ്ഥാനത്തുള്ള
ഏതെങ്കിലും കമ്പനികളെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വിശദീകരിക്കുമോ?
മണ്ണാര്‍ക്കാട്
വൈദ്യുതി ഭവന് നിര്‍മ്മാണം
2457.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
വൈദ്യുതി ഭവന്
നിര്‍മ്മാണം
സംബന്ധിച്ച്
തിരുവനന്തപുരം വൈദ്യുതി
ഭവനിലുള്ള ഫയലിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ഫയലില്‍ തുടര്‍ നടപടി
സ്വീകരിച്ച്
അടിയന്തിരമായി
ഭരണാനുമതി നല്‍കുമോ;
വിശദമാക്കുമോ?
വൈദ്യുതി
മോഷണ കേസുകള്‍
2458.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2011-16
ലെ സര്‍ക്കാരിന്റെ
കാലത്ത് എത്ര വൈദ്യുതി
മോഷണ കേസ്സുകള്‍
കണ്ടെത്തി എന്നും
ആയതുപ്രകാരം എത്ര തുക
പിഴയിനത്തിൽ
ഈടാക്കിയെന്നുമുള്ള
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
പിഴ ചുമത്തപ്പെട്ട
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍/പൊതുമേഖല/
സ്വകാര്യമേഖല/
കെ.എസ്.ഇ.ബി. തുടങ്ങിയ
സ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥര്‍ എത്ര
പേര് വീതമുണ്ടെന്നും
ഇത്തരക്കാരില്‍ നിന്നും
പിരിച്ചെടുത്ത പിഴ തുക
എത്രയാണെന്നും
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
നാളിതുവരെ ഇപ്രകാരം
എത്ര വൈദ്യുതി മോഷണ
കേസ്സുകള്‍ കണ്ടെത്തി;
ആയതുപ്രകാരം എത്ര തുക
പിഴയിനത്തില്‍ ഈടാക്കി;
വിശദാംശം
വ്യക്തമാക്കുമോ;
(ഡി)
ഇത്തരത്തില്‍
പിഴ ചുമത്തപ്പെട്ട
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍/പൊതുമേഖല/
സ്വകാര്യമേഖല/
കെ.എസ്.ഇ.ബി. തുടങ്ങിയ
സ്ഥാപനങ്ങളിലെ
ഉദ്യോഗസ്ഥര്‍ എത്ര
പേര് വീതമെന്നും
ഇത്തരക്കാരില്‍ നിന്നും
പിരിച്ചെടുത്ത പിഴ തുക
എത്രയെന്നും
വ്യക്തമാക്കുമോ?
വൈദ്യുതി
മേഖല നേരിടുന്ന പ്രശ്നങ്ങളും
വെല്ലുവിളികളും
2459.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
ബി.ഡി. ദേവസ്സി
,,
വി. അബ്ദുറഹിമാന്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
വൈദ്യുതി മേഖലയില്‍
നേരിടുന്ന പ്രധാന
പ്രശ്നങ്ങളും
വെല്ലുവിളികളും
എന്തൊക്കെയാണെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
(ബി)
ഇവ
പരിഹരിക്കുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍
സംബന്ധിച്ച്
എന്തെങ്കിലും പഠനമോ
ചര്‍ച്ചകളോ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
മുന്‍വര്‍ഷത്തെ
പോലെ തന്നെ ഈ വര്‍ഷവും
ലോഡ് ഷെഡിംഗും
പവര്‍ക്കട്ടും
ഒഴിവാക്കുന്നതിന്
എന്തെല്ലാം
മുന്‍കരുതല്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
മണ്ഡലത്തിലെ വോള്‍ട്ടേജ്
ക്ഷാമം
2460.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
മണ്ഡലത്തിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ബി)
15.11.2017ന്
ചേര്‍ന്ന മണ്ഡലതല
അവലോകനയോഗ
തീരുമാനപ്രകാരം വിവിധ
പ്രദേശങ്ങളില്‍
ട്രാന്‍സ്ഫോര്‍മര്‍,
ലൈന്‍ കണ്‍വേര്‍ഷന്‍
എന്നിവയ്ക്കായി
സമര്‍പ്പിച്ച
പ്രപ്പോസലുകളിന്മേല്
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കാമോ;
വിശദാംശം നല്‍കുമോ;
(സി)
ട്രാന്‍സ്ഫോര്‍മര്‍
അനുവദിച്ച സ്ഥലങ്ങളില്‍
മെറ്റീരിയല്‍സിന്റെ
ക്ഷാമം കാരണം അവ
സ്ഥാപിക്കുവാന്‍
സാധിക്കാത്ത
സാഹചര്യമുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുവാന്‍ സത്വര
നടപടികള്‍
സ്വീകരിക്കുമോ?
കജെപ്പദവ്,
തലക്കി എന്നീ പ്രദേശങ്ങളിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന് നടപടി
2461.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മഞ്ചേശ്വരം
നിയോജകമണ്ഡലത്തിലെ
വോര്‍ക്കാടി സെക്ഷൻ
പരിധിയിലെ കജെപ്പദവ്,
തലക്കി പ്രദേശങ്ങളില്‍
രൂക്ഷമായ വോള്‍ട്ടേജ്
ക്ഷാമം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കജെപ്പദവ്,തലക്കി
എന്നീ പ്രദേശങ്ങളിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
അടിയന്തരമായി
ട്രാന്‍സ്ഫോര്‍മര്‍
അനുവദിക്കുന്നതിന്
നടപടി സ്വികരിക്കുമോ?
വോള്‍ട്ടേജ്
ക്ഷാമം
2462.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കയ്യൂര്‍-ചീമേനി,
ഈസ്റ്റ് എളേരി,
വെസ്റ്റ് എളേരി
പഞ്ചായത്തുകളിലും
വലിയപറമ്പ്
പഞ്ചായത്തിലും
വ്യാപകമായ തോതില്‍
വോള്‍ട്ടേജ് ക്ഷാമം
ഉണ്ടാകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് ജനങ്ങള്‍
പരാതി നല്‍കിയിട്ടും
സമയബന്ധിതമായി
പരിഹരിക്കാന്‍ കഴിയാതെ
വരുന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
കുളത്തൂരിലെ
ഊടുപോക്കിരിയില് 33 KV
സബ്സ്റ്റേഷന് സ്ഥാപിക്കാന്‍
നടപടി
2463.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കുളത്തൂര്‍
ഊടുപോക്കിരിയില് 33 KV
സബ്സ്റ്റേഷന്
സ്ഥാപിക്കുന്നതിന്
തിരുവനന്തപുരം
ട്രാന്സ്മിഷന്
ഡിവിഷനില്‍ നല്കിയ
പ്രൊപോസല്‍ അനുസരിച്ച്
ആവശ്യമായ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സബ്സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിച്ചാല്‍ നിലവില്‍
ഉണ്ടായിട്ടുളള
വോള്‍ട്ടേജ്
ക്ഷാമത്തിന് പരിഹാരം
ഉണ്ടാകുൂമോ; ഇതിന്റെ
പ്രയോജനം ഏതെല്ലാം
പഞ്ചായത്തുകള്‍ക്കാണ്
ലഭിക്കുന്നതെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
സബ്സ്റ്റേഷന്
നിര്‍മ്മാണത്തിന്
വരുന്ന പദ്ധതി ചെലവ്
എത്രയാണെന്ന്
വിശദമാക്കാമോ?