സഹകരണ
സംഘങ്ങളില്‍ കോര്‍ ബാങ്കിംഗ്
സംവിധാനം
2464.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
പ്രാദേശിക
കാര്‍ഷിക വായ്പ
സംഘങ്ങളിലും അര്‍ബന്‍
സഹകരണ സംഘങ്ങളിലും
കോര്‍ ബാങ്കിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
സഹകരണ
ബാങ്കുകളില്‍ ആധുനിക
ബാങ്കിംഗ് സംവിധാനങ്ങള്‍
2465.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേശസാല്‍കൃത,
വാണിജ്യ ബാങ്കുകളുടെ
സര്‍വ്വീസ്
ചാര്‍ജ്ജുകള്‍
വാങ്ങിയുള്ള
ചൂഷണത്തില്‍ നിന്ന്
ജനങ്ങളെ രക്ഷിക്കാന്‍
സഹകരണ ബാങ്കുകളില്‍,
ഇത്തരം ബാങ്കുകളോട്
മത്സരിക്കാന്‍ കഴിയുന്ന
വിധത്തില്‍ ആധുനിക
ബാങ്കിംഗ്
സംവിധാനങ്ങള്‍
ഏര്‍പ്പെടുത്താന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ഇക്കാര്യത്തിൽ
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ?
ദേവികുളം
നിയോജകമണ്ഡലത്തിൽ നീതി
മെഡിക്കൽ സ്റ്റോര്‍
T 2466.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിൽ നീതി
മെഡിക്കൽ സ്റ്റോര്‍
ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കിൽ
ഇതിനായി എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഇല്ലെങ്കിൽ
അതിനാവശ്യമായ നടപടി
അടിയന്തരമായി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
സൂപ്പര്‍
മാര്‍ക്കറ്റുകളായി ഉയര്‍ത്തിയ
നീതി സ്റ്റോറുകള്‍
2467.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര നീതി
മെഡിക്കല്‍
സ്റ്റോറുകളും നീതി
സ്റ്റോറുകളും
ആരംഭിച്ചിട്ടുണ്ടെന്നറിയിക്കാമോ;
(ബി)
ഏതെങ്കിലും
നീതിസ്റ്റോറുകളെ നീതി
സൂപ്പര്‍
മാര്‍ക്കറ്റുകളായി
ഉയര്‍ത്തിയിട്ടുണ്ടോ;എങ്കില്‍
എവിടെയൊക്കെയെന്ന്
വ്യക്തമാക്കുമോ?
കേരള
ബാങ്ക് രൂപീകരണം
2468.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരള
ബാങ്ക്
രൂപീകരിക്കുമ്പോൾ,
പ്രാഥമിക സഹകരണ
ബാങ്കുകളെ അതിൽ
ലയിപ്പിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കേരള
ബാങ്ക് രൂപീകരണം
റിസര്‍വ് ബാങ്ക്
അംഗീകാരമുളള ജില്ലാ
സഹകരണ ബാങ്കുകളെ
പ്രതിസന്ധിയിലാക്കുമെന്ന
ആശങ്കക്ക്
അടിസ്ഥാനമുണ്ടോ;
വിശദമാക്കാമോ?
കേരള
ബാങ്കിന് ഉപാധികളോടെ
പ്രവര്‍ത്തന അനുമതി നല്കാന്
റിസര്‍വ് ബാങ്ക് തീരുമാനം
2469.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളബാങ്കിന്
ഉപാധികളോടെ
പ്രവര്‍ത്തന അനുമതി
നല്കാന് റിസര്‍വ്
ബാങ്ക് തീരുമാനമുണ്ടോ;
എങ്കില്‍ ഉപാധികള്‍
എന്തൊക്കെയാണെന്നുള്ള
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
സംസ്ഥാന
സഹകരണ ബാങ്കിന്റെയും
ജില്ലാ സഹകരണ
ബാങ്കുകളുടെയും
യഥാക്രമം ഏത്ര ശാഖകള്‍
വീതം ലയിപ്പിച്ചാണ്
കേരള ബാങ്ക്
ആരംഭിക്കുക; വിശദാംശം
ലഭ്യമാക്കുമോ;
(സി)
ലയിപ്പിക്കുന്ന
സഹകരണ ബാങ്കുകള്‍
ഇപ്പോള്‍ നഷ്ടത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
എങ്കിൽ എത്ര രൂപയുടെ
നഷ്ടം എന്നും പ്രസ്തുത
നഷ്ടം സര്‍ക്കാര്‍
വഹിക്കുമോയെന്നും
അറിയിക്കുമോ;
(ഡി)
ജില്ലാ
സഹകരണ ബാങ്കുകളെ
ലയിപ്പിക്കണമെങ്കില്‍
ഇതിലെ അംഗങ്ങളുടെ
മൂന്നില്‍ രണ്ടു ഭാഗം
പേരുടെ രേഖാമൂലമുള്ള
അനുമതി ആവശ്യമാണോ;
എങ്കില്‍ അതു
ലഭിക്കുമെന്ന്
ഉറപ്പുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
നഷ്ടത്തിലായ
ജില്ലാ സഹകരണ ബാങ്കുകൾ
2470.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഷ്ടത്തിലായ ജില്ലാ
സഹകരണ ബാങ്കുകൾ
എത്രയാണ്; ഈ
ബാങ്കുകളുടെ നിലവിലുളള
നിഷ്ക്രിയ ആസ്തി
എത്രയാണ്;
(ബി)
പ്രസ്തുത
ബാങ്കുകളെ
ലാഭത്തിലാക്കാൻ
എന്തെല്ലാം മാർഗങ്ങളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കാമോ?
സഹകരണ
വകുപ്പ് ഇന്‍സ്പെക്ടര്‍മാര്‍
2471.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പില്‍ ജൂനിയര്‍
ഇന്‍സ്പെക്ടര്‍,
സീനിയര്‍
ഇന്‍സ്പെക്ടര്‍,
സ്പെഷ്യല്‍ ഗ്രേഡ്
ഇന്‍സ്പെക്ടര്‍,
ഓഡിറ്റര്‍ എന്നീ
തസ്തികകളില്‍ റെഗുലര്‍
വിഭാഗത്തിലും
കെ.എസ്.ആര്.
വിഭാഗത്തിലും ജോലി
ചെയ്യുന്നവര്‍ നിലവില്‍
എത്രയെന്ന് ജില്ല
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
സഹകരണ
വകുപ്പില്‍
തസ്തികമാറ്റം വഴിയുള്ള
ജൂനിയര്‍
ഇന്‍സ്പെക്ടര്‍
നിയമനത്തിന് 2018
ജനുവരി വരെ എത്ര യുഡി
ക്ലര്‍ക്ക്/യുഡി
ടൈപ്പിസ്റ്റ്മാര്
യോഗ്യത നേടുമെന്ന്
വ്യക്തമാക്കാമോ?
സഹകരണ
സ്ഥാപനങ്ങളിലെ പി.എസ്.സി.
നിയമനം
2472.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
വകുപ്പിന്റെ കീഴിലുളള
വിവിധ ബോര്‍ഡുകളിലേയും
സ്ഥാപനങ്ങളിലെയും
നിയമനങ്ങള്‍
പി.എസ്.സി.ക്ക് വിടുന്ന
കാര്യം പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
സംസ്ഥാന
സഹകരണ അപക്സ്
സ്ഥാപനങ്ങളിൽ ഏതെല്ലാം
സ്ഥാപനങ്ങള്‍
സ്പെഷ്യല്‍ റൂള്‍സ്
തയ്യാറാക്കി ഒഴിവുകള്‍
പി.എസ്.സിക്ക്
റിപ്പോര്‍ട്ട് ചെയ്തു
എന്ന് വ്യക്തമാക്കുമോ?
മലപ്പുറം
ജില്ലാ സഹകരണ ബാങ്കിലെ
ഒഴിവുകള്‍
2473.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലാ സഹകരണ ബാങ്കില്‍
വിവിധ തസ്തികകളില്‍
നിലവിലുള്ള ഒഴിവുകളുടെ
വിശദാംശം നല്‍കുമോ;
(ബി)
ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
അതിനായി സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(സി)
റിട്ടയര്‍മെന്റ്
ഒഴിവുകളില്‍
അര്‍ഹതപ്പെട്ട
ജീവനക്കാര്‍ക്ക്
പ്രമോഷന് നല്കുവാന്
സത്വര നടപടി
സ്വീകരിക്കുമോ?
സംസ്ഥാനത്തിന്റെ സമഗ്ര
വികസനത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പരിപാടികള്‍
2474.
ശ്രീ.സി.കൃഷ്ണന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
യു. ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
പ്രസ്ഥാനത്തെ
സംസ്ഥാനത്തിന്റെ സമഗ്ര
വികസനത്തിനായി
പ്രയോജപ്പെടുത്താന്‍
ആവിഷ്ക്കരിച്ചിട്ടുള്ള
പരിപാടികള്‍
അറിയിക്കാമോ;
(ബി)
കാര്‍ഷിക
വായ്പയെക്കാള്
പ്രധാനമാണ് ഉപഭോക്തൃ
വായ്പയെന്ന നിലവിലെ
സ്ഥിതി മാറ്റിക്കൊണ്ട്
കാര്‍ഷിക മേഖലയിലെ
വികസനത്തിനായുള്ള
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
കാര്‍ഷിക വായ്പയുടെ
അനുപാതം
വര്‍ദ്ധിപ്പിക്കാന്‍
സാധ്യമായിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ:
(സി)
സഹകരണ
പ്രസ്ഥാനത്തെ
കുടുംബശ്രീയുമായി
സഹകരിപ്പിച്ച്,
ഗ്രാമപ്രദേശങ്ങളിലെ
സാധാരണക്കാരെ അമിത
പലിശക്കാരില്‍ നിന്ന്
രക്ഷിക്കാനും വാണിജ്യ
ബാങ്കുകളിൽനിന്നും
അവർക്ക് ലഭിക്കാത്ത
സേവനങ്ങള്‍
ലഭ്യമാക്കാനും
സാധിക്കുമോ ;
(ഡി)
ഇതിനായി
വിപുലീകരണ നവീകരണ
പ്രവര്‍ത്തനങ്ങള്‍
നടത്താന്‍
പദ്ധതിയുണ്ടോ?
എഫ്.ആർ.ഡി.ഐ.
ബിൽ
2475.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേന്ദ്രം
കൊണ്ടു വരുന്ന
എഫ്.ആർ.ഡി.ഐ.
(ഫിനാൻഷ്യൽ റെസല്യൂഷൻ
ആൻഡ് ഡെപ്പോസിറ്റ്
ഇൻഷുറൻസ് ബിൽ 2017)
ബില്ല് പാസ്സായാൽ
സംസ്ഥാനത്തെ സഹകരണ
ബാങ്കുളെയും
നിക്ഷേപകരെയും
എങ്ങനെയെല്ലാമാണ്
ബാധിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?
കാര്‍ഷിക
വായ്പ
2476.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വീസ് സഹകരണ
ബാങ്കുകളില്‍ നിന്നും
കാര്‍ഷിക
വായ്പയെടുക്കുന്നവര്‍ക്ക്
പലിശയിളവ്
ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
കാര്‍ഷിക
വായ്പയുടെ പലിശ നിരക്ക്
എത്രയാണെന്നും യഥാസമയം
വായ്പ
തിരിച്ചടയ്ക്കുന്നവര്‍ക്ക്
എത്ര ശതമാനം
പലിശയിളവാണ്
നല്‍കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
യഥാസമയം
കാര്‍ഷികവായ്പ
തിരിച്ചടയ്ക്കുന്നവരില്‍
നിന്നും പലിശയിളവ്
കഴിച്ചുളള തുകയാണോ
ഈടാക്കുന്നതെന്നും
അല്ലെങ്കില്‍
എപ്രകാരമാണ് പലിശയിളവ്
നല്‍കുന്നതെന്നും
വിശദമാക്കാമോ;
(ഡി)
കാര്‍ഷിക
വായ്പയ്ക്ക് പലിശയിളവ്
നല്‍കുന്നതിനായി ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം എത്ര രൂപ ഇതുവരെ
അനുവദിക്കുകയുണ്ടായി;
ആയതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
ഷോളയാര്‍
പട്ടികവര്‍ഗ്ഗ സര്‍വ്വീസ്
സഹകരണ സംഘം
2477.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
പഞ്ചായത്തിലെ ഷോളയാര്‍
പട്ടികവര്‍ഗ്ഗ
സര്‍വ്വീസ് സഹകരണ സംഘം
(ആര് 332)
ഭരണസമിതിയുടെ ഘടന
പുന:ക്രമീകരിക്കുന്നതിനായി
സമര്‍പ്പിച്ചിട്ടുള്ള
അപേക്ഷയില്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
സംഘം
അംഗങ്ങളില്‍ നിന്നും
തെരെഞ്ഞെടുക്കപ്പെടേണ്ടവരുടെ
എണ്ണം
വര്‍ദ്ധിപ്പിക്കുന്നതിനായി,
പരമാവധി അംഗങ്ങളുടെ
എണ്ണം 16-ല്‍ നിന്നും
ഉയര്‍ത്തുന്നതിന്
പ്രത്യേക അനുമതി
നല്കുുമോ?
മാവേലിക്കര
താലൂക്കിലെ പട്ടികജാതി സഹകരണ
സംഘങ്ങള്‍
2478.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
താലൂക്കില്‍
പ്രവര്‍ത്തിക്കുന്ന
പട്ടികജാതി സഹകരണ
സംഘങ്ങള്‍ എത്രയെന്നും
അവ ഏതൊക്കെയെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രവര്‍ത്തനക്ഷമമല്ലാത്ത
സഹകരണസംഘങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
സ്വീകരിച്ചിട്ടുളള
നടപടികള്‍
വിശദമാക്കുമോ?
പദ്ധതി നടത്തിപ്പുകൾക്ക്
സഹകരണ സ്ഥാപനങ്ങളെ
പ്രാപ്തമാക്കുവാൻ നടപടി
2479.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
വിവിധ പദ്ധതികള്‍
ഏറ്റെടുത്തു
നടപ്പാക്കുന്നതില്‍
സഹകരണ സ്ഥാപനങ്ങളെ
പ്രാപ്തമാക്കുകയും
വിവിധ സര്‍ക്കാര്‍
വകുപ്പുകളുമായി
സഹകരണവും സംഘാടനവും
നടത്തുന്നതിന് നിയമ
സാധുത നല്‍കുന്നതിനും
ആലോചിക്കുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
വിവിധ
വകുപ്പുകളുമായി
ബന്ധപ്പെട്ട പദ്ധതികള്‍
നടപ്പാക്കുന്നതില്‍
സഹകരണ സ്ഥാപനങ്ങളെ
ഉള്‍പ്പെടുത്തുന്നതിനും
പ്രത്യേക പരിഗണന
നല്‍കുന്നതിനും
നിര്‍ദ്ദേശം നല്‍കുമോ?
സഹകരണമേഖല
കാര്യക്ഷമമാക്കുന്നതിന്
സമഗ്രനയം
2480.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണമേഖല
കാര്യക്ഷമമാക്കുന്നതിന്
ഒരു സമഗ്രനയം
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം നടത്തിയ
നിക്ഷേപ സമാഹരണ
യഞ്ജങ്ങള്‍
വിജയപ്രദമായിരുന്നോയെന്ന്
വെളിപ്പെടുത്താമോ;
(സി)
ഉദ്ദേശിച്ച
ലക്ഷ്യം നേടുന്നതിന്
കഴിഞ്ഞില്ലായെങ്കില്‍
ആയതിനുള്ള കാരണങ്ങള്‍
എന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
നിക്ഷേപ
സമാഹരണത്തിലുടെ
സഹകരണമേഖല
സമാഹരിക്കുന്ന തുക
നിക്ഷേപകരുടെ പൊതു
താല്പര്യം
സംരക്ഷിക്കുന്നതിന്
ഉപയോഗിക്കാതെ
സര്‍ക്കാരിന്റെ
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നതിന്
വിനിയോഗിക്കുകയാണെന്ന
വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
വിശദമാക്കുമോ?
കണ്‍സ്യൂമര്‍
ഫെഡിന്റെ ബാദ്ധ്യതകള്‍
2481.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
31.12.17
ലെ താല്‍ക്കാലിക
കണക്കുകള്‍ പ്രകാരം
കണ്‍സ്യൂമര്‍ ഫെഡിന്റെ
ബാദ്ധ്യതകള്‍ ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
2017
ലെ വിവിധ ഉത്സവ
സീസണുകളില്‍
കണ്‍സ്യൂമര്‍ ഫെഡ്
വിപണിയില്‍ നടത്തിയ
ഇടപെടലുകള്‍
വിശദമാക്കാമോ;
(സി)
കണ്‍സ്യൂമര്‍
ഫെഡിന്റെ വിവിധ ബിസിനസ്
ഡിവിഷനുകളിലായി
നിലവില്‍
പ്രവര്‍ത്തിച്ചു വരുന്ന
യൂണിറ്റുകള്‍ ആകെ
എത്രയെണ്ണമുണ്ടെന്നും
അവ ഏതെല്ലാമെന്നും
അറിയിക്കാമോ?
നിയമന
അംഗീകാരം
2482.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
കോ-ഓപ്പറേറ്റീവ് റൂറല്‍
ബാങ്ക് നീതി മെഡിക്കല്‍
സ്റ്റോറിലെ
സെയില്സ്മാന് ശ്രീ.
അനില്‍കുമാര്‍.പി.ടി.യുടെ
നിയമനത്തിന് അംഗീകാരം
നല്കാന്
പ്രായപരിധിയില്‍ ഇളവ്
അനുവദിക്കണമെന്ന അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
മൂന്നാറില്‍
സഹകരണ വകുപ്പ് മെഡിക്കല്‍
സ്റ്റോര്‍
2483.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മൂന്നാറില്‍
സഹകരണ വകുപ്പ്
മെഡിക്കല്‍ സ്റ്റോര്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തിൽ എന്ത്
നടപടിയാണ്
സ്വീകരിച്ചിരിക്കുന്നത്;
ഇല്ലെങ്കില്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
സഹകരണവകുപ്പിനു
കീഴിലെ സ്വാശ്രയ പ്രൊഫഷണല്‍
കോളേജുകള്‍
2484.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണവകുപ്പിന്റെ
കീഴില്‍ സംസ്ഥാനത്ത്
എവിടെയെല്ലാം സ്വാശ്രയ
പ്രൊഫഷണല്‍ കോളേജുകള്‍
പ്രവര്‍ത്തിക്കുന്നുണ്ട്
എന്ന് അറിയിക്കുമോ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളില്‍
സര്‍ക്കാര്‍ നിശ്ചയിച്ച
ഫീസിനത്തില്‍ എത്ര
രൂപയാണ് പ്രതിവര്‍ഷം
ഓരോ വിദ്യാര്‍ത്ഥിയില്‍
നിന്നും
സ്വീകരിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളിലെ
മാനേജ്മെന്റ്
സീറ്റുകളിലെ പ്രവേശന
മാനദണ്ഡം
എന്തെല്ലാമാണെന്നും
മാനേജ്മെന്റ് സീറ്റില്‍
ഫീസായി എത്ര രൂപയാണ്
നിശ്ചയിച്ചിട്ടുള്ളതെന്നും
വിശദമാക്കുമോ?
സഹകരണ
ആശുപത്രികളുടെ സമഗ്രമായ
വികസനം
2485.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ആശുപത്രികളുടെ സമഗ്രമായ
വികസനം
സാക്ഷാത്കരിക്കുന്നതിന്റെ
ഭാഗമായി തൃശൂര്‍
ജില്ലയിലെ മണലൂര്‍
കോ-ഓപ്പറേറ്റീവ്
സൂപ്പര്‍
സ്പെഷ്യാലിറ്റി
ഹോസ്പിറ്റലിന് കെട്ടിട
നിര്‍മ്മാണത്തിനും
അനുബന്ധ വികസന
പ്രവര്‍ത്തനങ്ങള്‍ക്കും
വേണ്ടി സഹകരണ
രജിസ്ട്രാര്‍ മുഖേന
സമര്‍പ്പിച്ചിട്ടുള്ള
4.50 കോടി രൂപയുടെ
പദ്ധതിക്ക് അംഗീകാരം
നല്‍കിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രോജക്ടിന് അംഗീകാരം
നല്‍കുന്നതിനുള്ള സത്വര
നടപടി സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
നോട്ടു
നിരോധനം
2486.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നോട്ടുനിരോധനം
വരുത്തിവച്ച
ആഘാതത്തില്‍ നിന്ന്
സഹകരണമേഖല
പൂര്‍ണ്ണമായും
മുക്തിനേടിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കാമോ;
(ബി)
സഹകരണ
മേഖലയില്‍
നോട്ടുനിരോധനം
വരുത്തിവച്ച
പ്രശ്നങ്ങളുടെ
വിശദവിവരം
ലഭ്യമാക്കാമോ?
കേപ്
എഞ്ചിനിയറിംഗ് കോളേജിന്റെ
വികസനം
2487.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തലശ്ശേരി നിയോജക
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
കേപ് എഞ്ചിനീയറിംഗ്
കോളേജിന് ഈ സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തെല്ലാം സഹായങ്ങളാണ്
ചെയ്തിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
എഞ്ചിനീയറിംഗ്
കോളേജിന്റെ
വികസനത്തിനായി
എന്തെങ്കിലും
സഹായങ്ങള്‍ ചെയ്യുന്നത്
സര്‍ക്കാറിന്റെ
പരിഗണനയില്‍ ഉണ്ടോ
എന്ന് വ്യക്തമാക്കുമോ?
ജില്ലാ
സഹകരണ ബാങ്കുകളിലെ ഭരണസമിതി
തെരഞ്ഞെടുപ്പ്
2488.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
സഹകരണ ബാങ്കുകളിലെ ഭരണ
സമിതികള്‍
പിരിച്ചുവിട്ട്
അഡ്മിനിസ്ട്രേറ്റര്‍
ഭരണം
ഏര്‍പ്പെടുത്തിയിട്ട്
നിശ്ചിത കാലാവധി കഴിഞ്ഞ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സഹകരണ
നിയമം അനുശാസിക്കുന്ന
തരത്തില്‍, പുതിയ
ഭരണസമിതി
തെരഞ്ഞെടുപ്പിന് സഹകരണ
ഇലക്ഷന് കമ്മീഷനെ
വിവരം
അറിയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ജില്ലാ
സഹകരണ ബാങ്കുകളിലെ
പുതിയ ഭരണസമിതികളുടെ
തെരഞ്ഞെടുപ്പിന്
സമയബന്ധിതമായി
നടപടികള്‍
സ്വീകരിക്കുമോ?
കുറഞ്ഞ പലിശ നിരക്കില്‍
വായ്പകള്‍ ലഭ്യമാക്കാൻ നടപടി
2489.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചെറുകിട
സഹകരണ സ്ഥാപനങ്ങളെയും
സംഘങ്ങളെയും
കാര്യക്ഷമമായ
പ്രവര്ത്തിപഥത്തിലേയ്ക്ക്
കൊണ്ടു വരുന്നതിനായി
സബ്സിഡി നിരക്കിലോ
കുറഞ്ഞ പലിശ നിരക്കിലോ
വായ്പകള്‍
നല്‍കുന്നതിന് പ്രത്യേക
പദ്ധതികള്‍
ആവിഷ്കരിച്ച്
നടപ്പിലാക്കുമോ;
(ബി)
സഹകരണ
സംഘങ്ങളുടെ
പ്രവര്‍ത്തനങ്ങള്‍
ശാക്തീകരിക്കുന്നതിനായി
കൂടുതല്‍ തുക
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തുന്നതിന്
ആവശ്യപ്പെടുമോയെന്ന്
വ്യക്തമാക്കുമോ ?
'സര്‍ഫാസി'
നിയമം'
2490.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ ബാങ്കുകളില്‍
നിന്നും വായ്പയെടുത്ത്
കുടിശ്ശിക
വരുത്തിയവര്‍ക്കായി
ഒറ്റത്തവണ
തീര്‍പ്പാക്കല്‍ പദ്ധതി
2017-18 സാമ്പത്തിക
വര്‍ഷത്തില്‍
പ്രഖ്യാപിച്ചിട്ടുണ്ടോ;
(ബി)
സഹകരണ
ബാങ്കുകളില്‍ നിന്നും
എടുത്ത വായ്പകളുടെ
കുടിശ്ശിക
തീര്‍പ്പാക്കുന്നതിന്റെ
ഭാഗമായി 'സര്‍ഫാസി'
നിയമം ഉപയോഗിച്ച്
വസ്തുക്കള്‍
കൈവശപ്പെടുത്തിയ
കേസുകളില്‍ ഒട്ടേറെ
നിര്‍ദ്ധനര്‍ക്ക്
ദുരിതം അനുഭവിക്കേണ്ടി
വരുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍,
'സര്‍ഫാസി' നിയമം
നടപ്പാക്കുമ്പോഴുണ്ടാകുന്ന
ഇത്തരം വൈഷമ്യങ്ങള്‍
കേന്ദ്രസര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെടുത്തി
പരിഹാരം കാണുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
സഹകരണ
സംഘം രജിസ്ട്രേഷന്
മാനദണ്ഡങ്ങള്‍
2491.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
സംഘങ്ങള്‍ രജിസ്റ്റര്‍
ചെയ്യുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
വിശദമാക്കാമോ;
(ബി)
സഹകരണ
സംഘം രജിസ്ട്രേഷന്
എന്തെങ്കിലും
നിയന്ത്രണങ്ങള്‍
നിലവിലുണ്ടോ എന്ന്
വെളിപ്പെടുത്തുമോ?
സഹകരണ
ബാങ്കിംഗ് രംഗത്ത്
ആധുനികവത്കരണം
2492.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
,,
എ. കെ. ശശീന്ദ്രന്
,,
കോവൂര്‍ കുഞ്ഞുമോന്
,,
കെ.ബി.ഗണേഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബാങ്കിംഗ്
രംഗത്ത് നടപ്പിലാക്കി
വരുന്ന ആധുനികവത്കരണം
സഹകരണ ബാങ്കുകളിലും
നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
നിലവിലെ
സഹകരണ ബാങ്കുകളിൽ
കോർബാങ്കിംഗ് സംവിധാനം
നടപ്പിലാക്കിയതിന്റെ
വിശദാംശങ്ങൾ നല്‍കുമോ?
വായ്പ
തിരിച്ചടവ്
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
2493.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സഹകരണ
ബാങ്കുകളില്‍/സംഘങ്ങളില്‍
നിന്നും വായ്പയെടുത്ത
സഹകാരികള്‍ വിവിധ
കാരണങ്ങളാല്‍ വായ്പ
തിരിച്ചടയ്ക്കാന്‍
കഴിയാതെ വരുന്ന
സാഹചര്യത്തില്‍
സംസ്ഥാനത്തെ സഹകരണ
ബാങ്കുകളില്‍/സംഘങ്ങളില്‍
കുടിശ്ശിക/നിഷ്ക്രിയ
ആസ്തി വര്‍ദ്ധിച്ചു
വരുന്ന സാഹചര്യം
നിലനില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
മേല്‍
സാഹചര്യം
ഒഴിവാക്കുന്നതിനും
വായ്പ തിരിച്ചടവ്
പ്രോത്സാഹിപ്പിക്കുന്നതിനും
സഹകാരികളെ
കടബാദ്ധ്യതയില്‍
നിന്നും
ഒഴിവാക്കുന്നതിനും
എന്ത് പദ്ധതിയാണ് ഈ
വര്‍ഷം
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
കുടിശ്ശികയായ
വായ്പകള്‍
ഒറ്റത്തവണയായി
തിരിച്ചടയ്ക്കുന്ന
സഹകാരികള്‍ക്ക്
എന്തെല്ലാം ഇളവുകള്‍
നല്കുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
സഹകരണ
സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിന് നടപടികൾ
2494.
ശ്രീ.കെ.വി.വിജയദാസ്
,,
കെ. ദാസന്
,,
സി.കൃഷ്ണന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സഹകരണ പ്രസ്ഥാനത്തെ
തകര്‍ക്കുന്ന തരത്തില്‍
കേന്ദ്രസര്‍ക്കാര്‍
കൊണ്ടുവന്ന
നിയന്ത്രണങ്ങളും
നിബന്ധനകളും സഹകരണ
മേഖലയിൽ ഏതെങ്കിലും
വിധത്തിലുള്ള
പിന്നോട്ടടിക്ക്
കാരണമായിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
ജനങ്ങളുടെ ഒന്നാകെ
വിശ്വാസമാര്‍ജ്ജിക്കാന്‍
കഴിഞ്ഞിട്ടുള്ള സഹകരണ
സ്ഥാപനങ്ങളെ
സംരക്ഷിക്കുന്നതിനും
മുന്നോട്ട്
നയിക്കുന്നതിനും
ആവശ്യമായ ഏതെല്ലാം
നടപടികളാണ് സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
സഹകരണ
കോണ്‍ഗ്രസ്, സഹകരണ
നിക്ഷേപ സമാഹരണം
തുടങ്ങിയ പരിപാടികള്‍
വിജയകരമായി
നടത്തുന്നതിന്
എന്തെല്ലാം
തയ്യാറെടുപ്പുകളാണ്
കൈക്കൊണ്ടതെന്ന്
വെളിപ്പെടുത്തുമോ?
ടൂറിസം
മേഖലയില്‍ നോട്ട്
നിരോധനത്തിന്റെയും ജി. എസ്.
ടി.യുടെയും സ്വാധീനം
2495.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഹൗസ്
ബോട്ട് വ്യവസായത്തിന്
എത്ര ശതമാനം നികുതിയാണ്
ജി.എസ്.ടി. യില്‍
ഏര്‍പ്പെടുത്തിയിരിക്കുന്നത്;
ആയത് പ്രസ്തുത മേഖലയെ
ദോഷകരമായി ബാധിച്ചുവോ;
വിശദമാക്കുമോ;
(ബി)
ഹോം
സ്റ്റേകള്‍,
റിസോര്‍ട്ടുകള്‍,
ടൂറിസം ഹെറിറ്റേജ്
സെന്ററുകള്‍ എന്നിവയെ
നോട്ട് നിരോധനവും
ജി.എസ്.ടി.യും ഏതു
തരത്തില്‍
ബാധിച്ചുവെന്ന്
വിശദമാക്കുമോ?
ഇക്കോ
ടൂറിസം പദ്ധതി
2496.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മണലൂര്‍,
നാട്ടിക
നിയോജകമണ്ഡലങ്ങള്‍
അതിര്‍ത്തി പങ്കിടുന്ന
തൃശൂര്‍ ജില്ലയിലെ
പാറളം, ചാഴൂര്‍,
അരിമ്പൂര്‍
പഞ്ചായത്തുകളിലെ കോള്‍
മേഖല കേന്ദ്രീകരിച്ച്
ഇക്കോ ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതിന്
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
മീന്‍വല്ലം
ഇക്കോ ടൂറിസം പദ്ധതി
T 2497.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം പുതിയതായി ഇക്കോ
ടൂറിസം പദ്ധതികള്‍ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
വിശദവിവരം നല്‍കാമോ;
(ബി)
മീന്‍വല്ലം
ഇക്കോ ടൂറിസം പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
വിനോദ സഞ്ചാരികളുടെ എണ്ണം
2498.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
സംസ്ഥാനത്തുണ്ടായ
പ്രകൃതിക്ഷോഭം കാരണം
2017-ലെ
ക്രിസ്തുമസ്-പുതുവത്സരാഘോഷ
കാലയളവിൽ വിനോദ
സഞ്ചാരികളുടെ
എണ്ണത്തില്‍
കുറവുണ്ടായിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ?
ടേക്ക്
എ ബ്രേക്ക് പദ്ധതി
2499.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദ
സഞ്ചാര വകുപ്പിന്
കീഴില്‍ തുടങ്ങിയ
ടേക്ക് എ ബ്രേക്ക്
പദ്ധതിയുടെ ഇപ്പോഴത്തെ
അവസ്ഥ വ്യക്തമാക്കാമോ;
ഈ പദ്ധതി
എവിടെയെല്ലാമാണ്
ആരംഭിച്ചത്
എന്നറിയിക്കാമോ;
(ബി)
സംസ്ഥാന
പാതകൾക്കരികിലും,
സംസ്ഥാനത്തെ ദേശീയ
പാതകള്‍ക്കരികിലും ഏതു
വിധത്തിലാണ് പദ്ധതി
നടപ്പാക്കാന്‍
ഉദ്ദേശിച്ചിരുന്നത്
എന്നറിയിക്കാമോ;
(സി)
ഇപ്പോള്‍
എത്ര പദ്ധതികളുടെ പണി
പൂര്‍ത്തീകരിച്ചുവെന്നും,
ഏതെല്ലാം സ്ഥലങ്ങളിലാണ്
പണി
പൂർത്തികരിച്ചതെന്നും
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ നടത്തിപ്പ്
ആരെയാണ്
ഏല്‍പ്പിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ?
കെ.ടി.ഡി.സി.യിലെ
ശമ്പള പരിഷ്ക്കരണം
2500.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിന് കീഴിലുള്ള
ഏതെല്ലാം
കോര്‍പ്പറേഷനുകളിലും
ബോര്‍ഡുകളിലും 10-ാം
ശമ്പള പരിഷ്ക്കരണം
നടപ്പിലാക്കിയിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കായി 2014
ൽ നടപ്പിലാക്കിയ ശമ്പള
പരിഷ്ക്കരണം
കെ.ടി.ഡി.സി.യില്‍
നാളിതുവരെയായും
നടപ്പിലാക്കിയിട്ടില്ല
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
കെ.ടി.ഡി.സി.യില്‍
ശമ്പള പരിഷ്ക്കരണം
നടപ്പിലാക്കാന്‍
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കുമോ?
തണല്‍
വിശ്രമ കേന്ദ്രം
2501.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ബേക്കല്‍
കോട്ടക്ക് സമീപം
ബി.ആര്.ഡി.സിയുടെ
കൈവശമുളള തണല്‍ വിശ്രമ
കേന്ദ്രം (നിര്‍വ്വാണ
ബേക്കല്‍) ഇപ്പോള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍
ആയതിനുളള കാരണം
വിശദമാക്കാമോ;
(സി)
ഇവിടെ
മുന്‍പ്
ബി.ആര്.ഡി.സിയുടെ
ഓഫീസ്
പ്രവര്‍ത്തിച്ചിരുന്നുവോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
നിലവില്‍
ബി.ആര്.ഡി.സിയുടെ
ഓഫീസ് എവിടെയാണ്
പ്രവര്‍ത്തിക്കുന്നതെന്നും
വര്‍ഷത്തില്‍ എത്ര തുക
വാടകയിനത്തില്‍
നല്‍കുന്നുണ്ടെന്നും
വിശദമാക്കാമോ;
(ഇ)
പൂട്ടികിടക്കുന്ന
തണല്‍ വിശ്രമ
കേന്ദ്രത്തില്‍
ബി.ആര്.ഡി.സിയുടെ
ഓഫീസ് പ്രവര്‍ത്തനം
പുനരാരംഭിച്ച്
വാടകയിനത്തില്‍
നല്കുന്ന അനാവശ്യ
ചെലവ് ഒഴിവാക്കുന്നതിന്
നടപടി
സ്വീകരിക്കുന്നതിന്
എന്താണ് തടസ്സം എന്ന്
വിശദമാക്കാമോ?
വിനോദ
സഞ്ചാരികളെ ആകര്‍ഷിക്കുവാൻ
അന്താരാഷ്ട്ര പ്രചരണപരിപാടി
2502.
ശ്രീ.കെ.എം.ഷാജി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പാറക്കല്‍ അബ്ദുല്ല
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിദേശ
വിനോദ സഞ്ചാരികളെ
ആകര്‍ഷിക്കുന്നതിനുള്ള
അന്താരാഷ്ട്ര പ്രചരണ
പരിപാടി പ്രകാരം
ഏതെല്ലാം രാജ്യങ്ങളില്‍
പ്രചരണം
നടത്തുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
(ബി)
ഇത്തരം
പ്രചാരണത്തിലൂടെ
കേരളത്തിന്റെ
പാരമ്പര്യവും പൈതൃകവും
മറ്റു രാജ്യങ്ങളില്‍
എത്തിക്കുവാന്‍
സാധ്യമാണെന്ന്
കരുതുന്നുണ്ടോ;വ്യക്തമാക്കുമോ?
വിനോദ
സഞ്ചാരികളുടെ എണ്ണം
2503.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2013
- 14, 2015 - 16, 2016
- 17 എന്നീ
വര്‍ഷങ്ങളില്‍ സംസ്ഥാനം
സന്ദര്‍ശിച്ച വിനോദ
സഞ്ചാരികളുടെ എണ്ണം
സംബന്ധിച്ച കണക്ക്
ലഭ്യമാക്കുമോ;
(ബി)
2017-ല്‍
സംസ്ഥാനം സന്ദര്‍ശിച്ച
വിനോദ സഞ്ചാരികളുടെ
എണ്ണത്തില്‍, തൊട്ടു
മുന്‍ വര്‍ഷത്തെ
അപേക്ഷിച്ച്
കുറവുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ ;
പരിഹാര നടപടികള്‍
കൈക്കൊള്ളുമോ എന്ന്
വ്യക്തമാക്കുമോ?
ടൂറിസം
വികസന പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കാന്‍ നടപടി
2504.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാനന്തവാടി
മണ്ഡലത്തില്‍ ടൂറിസം
വകുപ്പ് നടപ്പാക്കുന്ന
പല പദ്ധതികളും
പൂര്‍ത്തിയാക്കുന്നതില്‍
നീണ്ട കാലതാമസം
വന്നിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ടൂറിസം
കേന്ദ്രങ്ങളില്‍
വര്‍ഷങ്ങളായി നടത്തി
വരുന്ന വികസന
പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ടൂറിസം
കേന്ദ്രങ്ങളിലെ
പ്രവൃത്തികള്‍ കരാര്‍
എടുത്തിരിക്കുന്ന
ഏജന്‍സികള്‍ വിവിധ
കാരണങ്ങള്‍ നിരത്തി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അനന്തമായി നീട്ടി
കൊണ്ടു പോകുന്ന
പ്രശ്നം പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
ജില്ലാ
ടൂറിസം പ്രൊമോഷന് കൗണ്‍സില്‍
ജീവനക്കാരുടെ വേതനം
2505.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ജില്ലാ
ടൂറിസം പ്രൊമോഷന്
കൗണ്‍സില്‍
ജീവനക്കാര്‍ക്ക് വേതനം
നല്കി വരുന്നത് ഏത്
വ്യവസ്ഥയുടെ
അടിസ്ഥാനത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
സര്‍ക്കാര്‍ ഉത്തരവ്
(അച്ചടി)നം.56/2017/ധന
തീയതി 28/04/2017
പ്രകാരം നിശ്ചയിച്ച
അടിസ്ഥാനവേതനം
ലഭിക്കേണ്ടവരുടെ
പട്ടികയില്‍
ഡി.ടി.പി.സി.
ജീവനക്കാരും
ഉള്‍പ്പെടുന്നുണ്ടോ;
(സി)
പ്രസ്തുത
ഉത്തരവനുസരിച്ചുള്ള
വേതന പരിഷ്ക്കരണം
ഡി.ടി.പി.സി.
ജീവനക്കാര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ?
ടൂറിസം
മേഖലയുടെ ഉന്നമനത്തിനായി
പദ്ധതികൾ
2506.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മദ്യനയം
തിരുത്തിയെങ്കിലും
ടൂറിസം മേഖലയെ
പ്രതീക്ഷിച്ച
വളര്‍ച്ചയിലേക്കെത്തിക്കാന്‍
ടൂറിസം
വകുപ്പിനായില്ലെന്ന
ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
വര്‍ഷം ഇതേ
കാലയളവിലുണ്ടായ
വളര്‍ച്ചാനിരക്കുമായി
താരതമ്യപ്പെടുത്തുമ്പോള്‍
ഈ വര്‍ഷമുണ്ടായ കുറവ്
എത്ര ശതമാനമാണെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
ഓഗസ്റ്റ്, സെപ്റ്റംബര്‍
മാസങ്ങളില്‍
വിദേശസഞ്ചാരികളുടെ
എണ്ണത്തില്‍
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് ഗണ്യമായ
കുറവുണ്ടായെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
വിദേശസഞ്ചാരികളെയും
ആഭ്യന്തര സഞ്ചാരികളെയും
ഒരുപോലെ ടൂറിസം
രംഗത്തേക്കാകര്‍ഷിക്കാന്‍
പുതിയ ടൂറിസം നയത്തില്‍
ലക്ഷ്യമിടുന്നത്
എന്തൊക്കെ
പദ്ധതികളാണെന്ന്
വ്യക്തമാക്കുമോ?
ബേക്കൽ
റിസോർട്ട് ഡവലയപ്മെന്റ്
കോർപ്പറേഷൻ
2507.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ബേക്കൽ
റിസോർട്ട് ഡവലപ്മെന്റ്
കോർപറേഷന്റെ കൈവശം എത്ര
റിസോര്‍ട്ട്
സൈറ്റുകളാണുള്ളത്;
(ബി)
ഇത്
ആര്‍ക്കൊക്കെയാണ്
ലീസിന്
കൊടുത്തിട്ടുള്ളത്;
ലീസ് തുകയും നാളിതുവരെ
കുടിശ്ശികയായ തുകയും
പ്രത്യേകം പ്രത്യേകം
വിശദമാക്കാമോ;
(സി)
ഇതില്‍
എത്ര റിസോര്‍ട്ടുകളാണ്
പണി പൂര്‍ത്തിയാക്കി
പ്രവര്‍ത്തന
സജ്ജമായിട്ടുളളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
പ്രവര്‍ത്തന
സജ്ജമാകാത്ത എത്ര
റിസോര്‍ട്ടുകളാണ്
നിലവിലുളളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
ലീസ്
അടക്കാതെയും
പ്രവര്‍ത്തനം
സജ്ജമാക്കാത്തതുമായ
റിസോര്‍ട്ട് സൈറ്റുകള്‍
ബന്ധപ്പെട്ടവരില്‍
നിന്ന് തിരിച്ചു വാങ്ങി
പുതിയ ഉടമസ്ഥര്‍ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
സ്വദേശി
ദര്ശന് പദ്ധതി
2508.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കേന്ദ്ര
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച സ്വദേശി
ദര്ശന് പദ്ധതി
കേരളത്തില്‍
എവിടെയൊക്കെ
നടപ്പിലാക്കിയിട്ടുണ്ട്
എന്നതു സംബന്ധിച്ച വിശദ
വിവരം ലഭ്യമാക്കുമോ?
ഗ്രീന്‍
കാര്‍പ്പറ്റ് പദ്ധതി
2509.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രൂപീകരിച്ചിട്ടുള്ള
ഗ്രീന്‍ കാര്‍പ്പറ്റ്
പദ്ധതിയില്‍ തൃക്കാക്കര
നിയോജകമണ്ഡലത്തിലെ
ഏതെങ്കിലും പദ്ധതി
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
തൃക്കാക്കര
നിയോജകമണ്ഡലത്തിലെ
കടമ്പ്രയാര്‍ പദ്ധതി,
ഇതിൽ
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
മള്‍ട്ടി
സ്പീഷീസ് ഇക്കോ ഹാച്ചറി
2510.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ കീരംപാറ
പഞ്ചായത്തില്‍ കൂരികുളം
എന്ന സ്ഥലത്ത്
പ്രവര്‍ത്തിക്കുന്ന
മള്‍ട്ടി സ്പീഷീസ്
ഇക്കോ ഹാച്ചറിയുമായി
ബന്ധപ്പെട്ടുള്ള ടൂറിസം
സാധ്യത
പ്രയോജനപ്പെടുത്തുമോ;
(ബി)
ടൂറിസ്റ്റുകള്‍
ഏറെ വരുന്ന പ്രസ്തുത
വിനോദ സഞ്ചാര മേഖലയെ
ഭൂതത്താന്കെട്ടില്
പ്രവര്‍ത്തിക്കുന്ന
ഹാച്ചറിയുമായി
ബന്ധപ്പെടുത്തി ശുദ്ധജല
മത്സ്യങ്ങളുടെ ഫിഷ്
പാര്‍ക്കും, അലങ്കാര
മത്സ്യങ്ങളുടെ
അക്വേറിയവും
ബാേട്ടിംഗും
ഉള്‍പ്പെടെയുള്ള ടൂറിസം
പദ്ധതികള്‍ ഫിഷറീസ്
വകുപ്പുമായി ചേര്‍ന്ന്
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
തീര്‍ത്ഥാടന
ടൂറിസം
2511.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
മഞ്ഞളാംകുഴി അലി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തീര്‍ത്ഥാടന
ടൂറിസം
വ്യാപകമാക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം
വ്യക്തമാക്കുമോ ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
കേന്ദ്ര സര്‍ക്കാരില്‍
നിന്നും സഹായം
ലഭിച്ചിട്ടുണ്ടോ;
(സി)
മുസ്ലിം-ക്രിസ്ത്യന്‍-ഹിന്ദു
തീര്‍ത്ഥാടന
കേന്ദ്രങ്ങളെ
ബന്ധിപ്പിക്കുന്ന
ടൂറിസം പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വിനോദസഞ്ചാര
വകുപ്പിൽ നടപ്പിലാക്കുന്ന
പദ്ധതികള്‍
2512.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വിനോദസഞ്ചാര
വകുപ്പിൽ
നടപ്പിലാക്കുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ടൂറിസം
പദ്ധതികള്‍
നടപ്പിലാക്കാന്‍
തെരഞ്ഞെടുക്കുന്ന
സ്ഥലങ്ങള്‍
നിര്‍ണ്ണയിക്കുന്നതും
പ്രൊപ്പോസലുകള്‍
തയ്യാറാക്കുന്നതും
ആരാണെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇത്തരം
പ്രൊപ്പോസലുകള്‍
തയ്യാറാക്കാന്‍
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
നടപ്പിലാക്കിയതും
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
ടൂറിസം പദ്ധതികള്‍
ഏതൊക്കെയാണെന്ന് മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ?
ടൂറിസത്തില്‍
നിന്നുള്ള വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിന്
പദ്ധതികള്‍
2513.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലേക്കുള്ള
വിദേശ ടൂറിസ്റ്റുകളുടെ
വരവ് ഗണ്യമായി കുറഞ്ഞത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വിദേശ
ടൂറിസ്റ്റുകള്‍
കുറയാനുണ്ടായ സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വെളിപ്പെടുത്തുമോ;
(സി)
കേരളത്തിന്റെ
ടൂറിസം സാധ്യതകള്‍
പരമാവധി
പ്രയോജനപ്പെടുത്തി ഈ
രംഗത്തെ തൊഴിലവസരവും
വരുമാനവും
വര്‍ദ്ധിപ്പിക്കുന്നതിനായി
ഉചിതമായ പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുമോ?
വയനാട്
ജില്ലയിലെ ടൂറിസം പദ്ധതികള്‍
2514.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടൂറിസം
വകുപ്പിനു കീഴില്‍
വയനാട് ജില്ലയില്‍
ഏതെല്ലാം പദ്ധതികളാണ്
ഇപ്പോള്‍ നടന്നു
വരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇൗ
പദ്ധതികളില്‍ നിന്നും
2016-17, 2017-18
സാമ്പത്തിക
വര്‍ഷങ്ങളില്‍
സര്‍ക്കാരിന് ലഭിച്ച
വരുമാനം എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
വയനാട്
ചുരത്തിലൂടെ റോപ്പ്
വേ, കേബിള്‍ കാര്‍
തുടങ്ങിയ പദ്ധതികള്‍
നടപ്പാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ?
വയനാട്
ജില്ലയിലെ ടൂറിസ്റ്റുകൾ
2515.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ കഴിഞ്ഞ
വര്‍ഷം സന്ദര്‍ശനം
നടത്തിയ ആഭ്യന്തര
ടൂറിസ്റ്റുകളുടെ എണ്ണം
ലഭ്യമാക്കാമോ;
(ബി)
വയനാട്
ജില്ലയില്‍ കഴിഞ്ഞ
വര്‍ഷം സന്ദര്‍ശനം
നടത്തിയ വിദേശ
ടൂറിസ്റ്റുകളുടെ കണക്ക്
ലഭ്യമാക്കാമോ;
(സി)
വയനാട്
ജില്ലയുടെ ടൂറിസം
സാധ്യത പരമാവധി
പ്രയോജനപ്പെടുത്തുന്നതിലേക്കായി
വിവിധ പദ്ധതികള്‍
ആവിഷ്ക്കരിക്കുന്ന
കാര്യം പരിഗണനയില്‍
ഉണ്ടോ; എങ്കില്‍
വ്യക്തമാക്കാമോ ?
ടൂറിസം
അടിസ്ഥാനസൗകര്യ വികസനം
2516.
ശ്രീ.അനില്‍
അക്കര
,,
അന്‍വര്‍ സാദത്ത്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂറിസത്തിന്റെ അടിസ്ഥാന
സൗകര്യം
വികസിപ്പിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
അന്തര്‍ദ്ദേശീയ
വിനോദസഞ്ചാര
പ്രോഡക്ടായി സ്പൈസസ്
റൂട്ട് സര്‍ക്യൂട്ട്
ആവിഷ്ക്കരിക്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
വിനോദ
സഞ്ചാരികളുടെ
സുരക്ഷിതത്വം ഉറപ്പ്
വരുത്തുന്നതിന് ടൂറിസം
വകുപ്പ് എന്തെങ്കിലും
പ്രത്യേക നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഒറ്റയ്ക്ക്
വരുന്ന വനിതാ
ടൂറിസ്റ്റുകള്‍ക്ക്
സംരക്ഷണം
ഉറപ്പുവരുത്തുവാന്‍
പ്രത്യേക പദ്ധതി
ആവിഷ്ക്കരിക്കുമോ;
(ഇ)
അടുത്ത
അഞ്ചു
വര്‍ഷത്തിനുള്ളില്‍
സംസ്ഥാനത്തേക്കുള്ള
വിനോദസഞ്ചാരികളുടെ
എണ്ണം
ഇരട്ടിയാക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികളെന്തെന്ന്
വിശദമാക്കുമോ?
ചേലക്കര
നിയോജകമണ്ഡലത്തിലെ ടൂറിസം
പദ്ധതികള്‍
2517.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ചേലക്കര
നിയോജകമണ്ഡലത്തിലെ
ടൂറിസം സാദ്ധ്യതകള്‍
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
ആയതിന്റെ വിശദാംശങ്ങള്‍
വ്യക്തമാക്കുമോ:
(ബി)
നിലവില്‍
എന്തെല്ലാം പദ്ധതികളാണ്
ചേലക്കര മണ്ഡലത്തില്‍
നടപ്പിലാക്കിയിട്ടുള്ളത്;
വിശദാംശം
വ്യക്തമാക്കുമോ?
ആഭ്യന്തര
ടൂറിസം വികസനം
2518.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ആഭ്യന്തര
ടൂറിസം വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തില്‍
ആവിഷ്കരിച്ചിട്ടുള്ള ടൂറിസം
പദ്ധതികള്‍
2519.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
ടൂറിസം രംഗത്ത് നിലവിലെ
സര്‍ക്കാര്‍ എന്തെല്ലാം
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വിശദമാക്കുമോ?
പൊഴിയൂരിലെ
ടൂറിസം പദ്ധതി
2520.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
കുളത്തൂര്‍
പഞ്ചായത്തിലെ
പൊഴിയൂരില്‍ പ്രകൃതി
രമണീയമായ നെയ്യാറിന്റെ
സംഗമ സ്ഥലത്ത്
ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്നതിനുവേണ്ടി
ഏതെങ്കിലും തരത്തിലുള്ള
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
സ്ഥലത്ത് നിലവില്‍
ടൂറിസ്റ്റുകള്‍ ധാരാളം
എത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കുളത്തൂര്‍
പഞ്ചായത്തിലെ ആറ്റുപുറം
മുതല്‍ പൊഴിയൂര്‍ വരെ
ടൂറിസ്റ്റുകളുമായി
സവാരി നടത്തുന്ന എത്ര
സ്വകാര്യ ബോട്ടുകള്‍
ടൂറിസത്തില്‍
(ഡി.റ്റി.പി.സി-റ്റി.വി.എം)
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ഡി)
ആറ്റുപുറം
മുതല്‍ പൊഴിയൂര്‍ വരെ
ബോട്ട് സവാരിക്ക്
ദിനംപ്രതി എത്ര
ടൂറിസ്റ്റുകള്‍
എത്തുന്നുണ്ടെന്ന്
വിശദമാക്കാമോ;
(ഇ)
പൊഴിയൂരില്‍
വര്‍ദ്ധിച്ചു വരുന്ന
ടൂറിസ്റ്റുകളുടെ എണ്ണം
പരിഗണിച്ച്
ഡി.റ്റി.പി.സി വഴി
പുതിയ ടൂറിസ്റ്റ്
പദ്ധതി നടപ്പില്‍
വരുത്താന്‍ നടപടി
സ്വീകരിക്കാമോ;
എങ്കില്‍ ഏതെല്ലാം
തരത്തില്‍ ഉള്ള
പ്രവര്‍ത്തനം ആണ്
നടത്തുന്നത് എന്ന്
വിശദമാക്കാമോ?
ശാസ്താംപാറ
ടൂറിസം വികസനം
2521.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
കാട്ടാക്കട
മണ്ഡലത്തിലെ ശാസ്താംപാറ
ടൂറിസം വികസനത്തിനായി
പ്രഖ്യാപിച്ച
പദ്ധതിയുടെ മാസ്റ്റര്‍
പ്ലാന്‍
തയ്യാറായിട്ടുണ്ടോ;
എത്ര തുകയാണ് ഇതിനായി
അനുവദിക്കപ്പെട്ടിട്ടുള്ളത്;
ആയതിനു ഭരണാനുമതി
ലഭ്യമാക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കാമോ?
പള്ളിക്കല്‍
ഇളമ്പ്രക്കോട് ഇക്കോ ടൂറിസം
സര്‍ക്യൂട്ട്
2522.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല,
പള്ളിക്കല്‍
ഇളമ്പ്രക്കോടിനെ ഇക്കോ
ടൂറിസം
സര്‍ക്യൂട്ടാക്കി
മാറ്റുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രദേശത്തെ ഇക്കോ
ടൂറിസം
സര്‍ക്യൂട്ടാക്കി
മാറ്റുന്നതിനുള്ള ഫണ്ട്
അനുവദിയ്ക്കുമോ;
വ്യക്തമാക്കാമോ;
(സി)
പള്ളിക്കല്‍
ഇളമ്പ്രക്കോട്, ഇക്കോ
ടൂറിസം
സര്ക്യൂട്ടാക്കിമാറ്റുന്നതു
സംബന്ധിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
ഉത്തരവാദിത്ത
ടൂറിസം ഫലപ്രദമായി
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
2523.
ശ്രീ.പി.വി.
അന്‍വര്‍
,,
റ്റി.വി.രാജേഷ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
ടൂറിസം മേഖലയില്‍
ഉത്തരവാദിത്ത ടൂറിസം
ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി
അഭ്യസ്തവിദ്യരായ
യുവജനങ്ങള്‍ക്ക്
എന്തെല്ലാം തൊഴില്‍
സാധ്യതകളാണ്
വിനോദസഞ്ചാര മേഖലയില്‍
കണ്ടെത്താന്‍
സാധിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(സി)
പ്രവാസികളുടെയും
താത്പര്യമുള്ള
സംരംഭകരുടെയും
സഹായത്തോടെ പ്രസ്തുത
മേഖലയില്‍ മുന്നേറ്റം
കൊണ്ടു വരുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന്
വ്യക്തമാക്കാമോ?
ശ്രീ എളവള്ളി ദുര്‍ഗ്ഗാ ഭഗവതി
ക്ഷേത്രച്ചിറയുടെ നവീകരണം
2524.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
തൃശ്ശൂര്‍
ജില്ലയിലെ ചാവക്കാട്
താലൂക്കിലെ മലബാര്‍
ദേവസ്വം ബോര്‍ഡിന്റെ
പരിധിയിലുള്ള ശ്രീ
എളവള്ളി ദുര്‍ഗ്ഗാ
ഭഗവതി ക്ഷേത്രച്ചിറയുടെ
നവീകരണത്തിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
ശ്രീ
പത്മനാഭസ്വാമി ക്ഷേത്രത്തിലെ
സുരക്ഷ
2525.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശ്രീ
പത്മനാഭസ്വാമി
ക്ഷേത്രത്തിലെ
സുരക്ഷയ്ക്കായി
നിയോഗിച്ചിരുന്ന പോലീസ്
ഉദ്യോഗസ്ഥരുടെ എണ്ണം
കുറയ്ക്കാന്‍ ഉണ്ടായ
സാഹചര്യം എന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ചെയ്താല്‍ ക്ഷേത്ര
സുരക്ഷയെ ബാധിക്കും
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പൂര്‍ണ്ണ
തോതിലുള്ള
സുരക്ഷാക്രമീകരണങ്ങള്‍
തുടരുന്നതിന് നടപടി
സ്വീകരിക്കുമോ?
അരവണ,
അപ്പം വിറ്റുവരവ്
2526.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ
മണ്ഡല-മകരവിളക്ക്
സീസണില്‍ അരവണ, അപ്പം
എന്നിവയുടെ വിറ്റുവരവ്
എത്രയെന്ന്
വെളിപ്പെടുത്തുമോ ;
(ബി)
ഇത്
മുന്‍ വര്‍ഷത്തെക്കാള്‍
എത്ര കൂടുതലാണെന്ന്
വ്യക്തമാക്കാമോ?
ദേവസ്വം
ബോര്‍ഡ് ക്ഷേത്രങ്ങളില്‍
അബ്രാഹ്മണ ശാന്തിക്കാരുടെ
നിയമനം
2527.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിന്റെ
ക്ഷേത്രങ്ങളില്‍
അബ്രാഹ്മണ ശാന്തിക്കാരെ
നിയമിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ് വഴിയാണോ
പ്രസ്തുത നിയമനം
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
നിയമനത്തില്‍ എത്ര
ശതമാനം സംവരണമാണ്
ഏര്‍പ്പെടുത്തിയിരുന്നതെന്ന്
വെളിപ്പെടുത്താമോ;
(സി)
ശബരിമലയില്‍
അബ്രാഹ്മണരെ
നിയമിക്കുന്ന കാര്യം
പരിഗണിക്കുമോ?
മലബാര്‍
ദേവസ്വം ക്ഷേത്രജീവനക്കാരുടെ
നിയമനം
2528.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്റെ
കീഴില്‍ ഏതെല്ലാം
ക്ഷേത്രങ്ങളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മലബാര്‍
ദേവസ്വം ബോര്‍ഡിന്റെ
പരിധിയില്‍ വരുന്നതും
സര്‍ക്കാർ ഗ്രാന്റ്
ലഭിക്കുന്നതുമായ
ക്ഷേത്രങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ക്ഷേത്രങ്ങളിലെ
ജീവനക്കാര്‍
ഉള്‍പ്പെടെയുള്ളവരുടെ
നിയമനം ദേവസ്വം
റിക്രൂട്ട്മെന്റ്
ബോര്‍ഡ്
മുഖാന്തരമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മലബാര്‍
ദേവസ്വം ബോര്‍ഡിലെ
പരിഷ്കാരങ്ങള്‍
2529.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം മലബാര്‍ ദേവസ്വം
ബോര്‍ഡില്‍
നടപ്പിലാക്കിയ/നടപ്പാക്കാന്‍
ഉദേശിക്കുന്ന ഭരണപരവും
നയപരവൂമായ
പരിഷ്കാരങ്ങള്‍
എന്തെല്ലാമാണ് ;
(ബി)
ഇതിന്റെ
ഭാഗമായി എന്തെല്ലാം
മാറ്റങ്ങളാണ് മലബാര്‍
ദേവസ്വം ബോര്‍ഡിൽ
പ്രകടമായിട്ടുള്ളതെന്ന്
വിശദമാക്കാമോ?
ദേവസ്വം
വകുപ്പ് ക്ഷേത്രങ്ങള്‍ക്കു
നല്കുന്ന സഹായങ്ങള്‍
2530.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ദേവസ്വം
വകുപ്പ്
ക്ഷേത്രങ്ങള്‍ക്കു
നല്കുന്ന സഹായങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
സഹായങ്ങള്‍
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ക്ഷേത്രങ്ങള്‍ക്കു
നല്കിയ സഹായങ്ങള്‍
മണ്ഡലം തിരിച്ചു
ക്ഷേത്രങ്ങളുടെ പേരു
സഹിതം വ്യക്തമാക്കാമോ?
ഹിന്ദുമത
ധര്‍മ്മ സ്ഥാപന (ഭരണം)
വകുപ്പ് ജീവനക്കാരുടെ വേതന
വിതരണം
2531.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
മലബാര്‍
ദേവസ്വം ബോര്‍ഡ്
നിലവില്‍ വന്നതോടെ
നിര്‍ത്തലാക്കപ്പെട്ട
ഹിന്ദുമത ധര്‍മ്മ
സ്ഥാപന (ഭരണം) വകുപ്പ്
ജീവനക്കാരുടെ വേതന
വിതരണം ട്രഷറി
വഴിയാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം; അതിന്റെ
പുരോഗതി വിശദമാക്കാമോ?
മാടായിക്കാവ്
ക്ഷേത്രകലാ അക്കാദമിക്ക്
ഫണ്ട്
2532.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിനു
കീഴില്‍
മാടായിക്കാവില്‍
സ്ഥാപിതമായ ക്ഷേത്രകലാ
അക്കാദമിയില്‍ ഏതൊക്കെ
കോഴ്സുകളാണ് ഇപ്പോള്‍
ആരംഭിച്ചിട്ടുള്ളത്;
(ബി)
ക്ഷേത്ര
കലാ അക്കാദമിക്ക്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിനും
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിനും
ഫണ്ട് ലഭ്യമാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ദേവസ്വം
വകുപ്പില്‍ നിന്നും
ഇതുവരെ എത്ര തുക
ക്ഷേത്രകലാഅക്കാദമിക്ക്
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ?
ക്ഷേത്രങ്ങളുടെ
പുനര്‍ നിര്‍മ്മാണം
2533.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലബാര്‍
ദേവസ്വം ബോര്‍ഡിന്
കീഴിലുള്ള എത്ര
ക്ഷേത്രങ്ങളും ക്ഷേത്ര
കുളങ്ങളുമാണ്
ജീര്‍ണ്ണാവസ്ഥയിലും
നാശത്തിന്റെ
വക്കിലുമുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ക്ഷേത്രങ്ങള്‍ പുനര്‍
നിര്‍മ്മാണം
നടത്തുന്നതിനും ക്ഷേത്ര
കുളങ്ങള്‍
സംരക്ഷിക്കുന്നതിനുമുള്ള
നടപടികള്‍
സ്വീകരിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ?
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡ് മുന്‍
പ്രസിഡന്റിനെതിരെ അന്വേഷണം
2534.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡിലെ
മുന്‍ പ്രസിഡന്റ് ശ്രീ.
പ്രയാര്‍ ഗോപാലകൃഷ്ണന്
യാത്രാബത്തയിനത്തില്‍
എത്ര രൂപ
കൈപ്പറ്റിയിട്ടുണ്ട്
എന്ന് വ്യക്തമാക്കാമോ;
(ബി)
ടിയാൻ
ചികിത്സ ചെലവിനത്തില്‍
എത്ര രൂപ ബോര്‍ഡില്‍
നിന്നും
കൈപ്പറ്റിയെന്ന്
വ്യക്തമാക്കാമോ;
(സി)
തിരുവിതാംകൂര്‍
ദേവസ്വം ബോര്‍ഡില്‍
നിന്നും പ്രസ്തുത
വ്യക്തി വ്യാജ യാത്ര
രേഖകള്‍ ഹാജരാക്കി പണം
കൈപ്പറ്റിയത്
സംബന്ധിച്ച് അന്വേഷണം
എന്തെങ്കിലും
നിലവിലുണ്ടോ;വ്യക്തമാക്കാമോ?
കാവുകളും
കുളങ്ങളും സംരക്ഷിക്കുന്നതിന്
ഫണ്ട്
2535.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ക്ഷേത്രങ്ങളോട്
ചേര്‍ന്നുള്ള കാവുകളും
കുളങ്ങളും ആല്‍ത്തറകളും
സംരക്ഷിക്കുന്നതിന്
ഫണ്ട്
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് 2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളില്‍ എത്ര രൂപ
വീതമാണ്
അനുവദിച്ചിട്ടുള്ളത്;
(ബി)
തിരുവിതാംകൂര്‍,
കൊച്ചി, മലബാര്‍
ദേവസ്വം ബോര്‍ഡുകളുടെ
അധീനതയില്‍ വരുന്ന
ക്ഷേത്രങ്ങളോടും
സ്വകാര്യക്ഷേത്രങ്ങളോടും
ചേര്‍ന്നുള്ള കാവുകളും
കുളങ്ങളും
സംരക്ഷിക്കുന്നതിന്
എത്ര തുക വീതമാണ്
അനുവദിച്ചിട്ടുള്ളത്;
വിശദാംശം
ലഭ്യമാക്കുമോ?
ശബരിമല ക്ഷേത്രത്തില്‍
കാണിക്കയിനത്തില്‍ ലഭിച്ച തുക
2536.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
വര്‍ഷത്തെ മണ്ഡല
മകരവിളക്കു സീസണില്‍
ശബരിമല ക്ഷേത്രത്തില്‍
നിന്നും
കാണിക്കയിനത്തില്‍ എത്ര
തുക ലഭിച്ചുവെന്ന്
വ്യക്തമാക്കാമോ; ഇത്
കഴിഞ്ഞ സീസണിനേക്കാള്‍
എത്രയധികം ആണെന്ന്
വ്യക്തമാക്കാമോ?
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
എത്തുന്ന ശബരിമല തീര്‍ത്ഥാടകർ
2537.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനക്കാലത്ത്
ഇതര സംസ്ഥാനങ്ങളില്‍
നിന്ന് വരുന്ന
തീര്‍ത്ഥാടകരുടെ
സൗകര്യത്തിനായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിരുന്നതെന്ന്
വിശദമാക്കുമോ;
(ബി)
തീര്‍ത്ഥാടകരുടെ
ഏകോപനത്തിനായി എല്ലാ
ദക്ഷിണേന്ത്യന്‍
സംസ്ഥാന
തലസ്ഥാനങ്ങളിലും
പ്രത്യേക കണ്ട്രോള്
റൂം
പ്രവര്‍ത്തിപ്പിച്ചിരുന്നോ;
എങ്കില്‍
വ്യക്തമാക്കുമോ;
(സി)
ഇതര
സംസ്ഥാന തീര്‍ത്ഥാടകരെ
ബോധവല്‍ക്കരിക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
ശബരിമല
നടവരുമാനം
2538.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
ഈ വര്‍ഷത്തെ മണ്ഡല
മകരവിളക്ക് കാലയളവിലെ
നടവരുമാനം എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് ഈ വര്‍ഷം
ശബരിമലയില്‍ മണ്ഡല
മകരവിളക്ക് കാലയളവില്‍
നടവരവില്‍ കുറവ്
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ശബരിമല
തീര്‍ത്ഥാടനം
2539.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനം
സുഗമമാക്കുന്നതിനായി
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
പമ്പയിലെ
ജലമലിനീകരണം
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
വ്യക്തമാക്കുമോ;
(സി)
സേഫ്
സോണ്‍ ശബരിമല
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ചിറങ്ങര
വിഷ്ണു ക്ഷേത്രം
2540.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ടതും
കൊച്ചിന്
ദേവസ്വത്തിന്റെ
കീഴിലുള്ളതുമായ ചിറങ്ങര
വിഷ്ണു ക്ഷേത്രം വക
സ്ഥലത്ത് ശബരിമല
തീര്‍ത്ഥാടകര്‍ക്കായി
ഇടത്താവളം
നിര്‍മ്മിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
കാടാമ്പുഴ
ശ്രീ ഭഗവതി ക്ഷേത്രം ശബരിമല
ഇടത്താവളം ആക്കിമാറ്റുന്ന
പദ്ധതി
2541.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
കാടാമ്പുഴ ശ്രീ ഭഗവതി
ക്ഷേത്രം ശബരിമലയുടെ
ഇടത്താവളം ആക്കി
മാറ്റുന്ന പദ്ധതി
സംബന്ധിച്ച് വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
(ബി)
ഇതിനാവശ്യമായ
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഇടത്താവളമാക്കുന്നത്
സംബന്ധിച്ച് സ്വീകരിച്ച
നടപടികളുടെ വിശദമായ
വിവരം ലഭ്യമാക്കുമോ?
ഇടത്താവളങ്ങളിലെ
അടിസ്ഥാന സൗകര്യങ്ങളുടെ
വികസനം
2542.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടനത്തിന്റെ
ഇടത്താവളങ്ങളിലൊന്നായ
ഓച്ചിറ പരബ്രഹ്മ
ക്ഷേത്രത്തിനു
സമീപമുള്ള
തിരുവിതാംകൂര്‍ ദേവസ്വം
ബോര്‍ഡിന്റെ
ചുമതലയിലുള്ള ശാസ്താ
ക്ഷേത്രത്തിന്റെയും
മഹാലക്ഷ്മി
ക്ഷേത്രത്തിന്റെയും
അടിസ്ഥാന സൗകര്യങ്ങളുടെ
വികസനം സംബന്ധിച്ച്
നടപ്പിലാക്കി വരുന്ന
പദ്ധതികളെന്തെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
പ്രസ്തുത
ക്ഷേത്രങ്ങളുടെ
വികസനത്തിനും ശബരിമല
തീര്‍ത്ഥാടകരുടെ
അടിസ്ഥാന ആവശ്യങ്ങള്‍
നിറവേറ്റുന്നതിനാവശ്യമായ
സൗകര്യങ്ങളൊരുക്കുന്നതിനും
വേണ്ടി ശൗചാലയങ്ങള്‍,
കുളിമുറികള്‍ എന്നിവ
നിര്‍മ്മിക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ;
വിശദീകരിക്കുമോ ?
അയ്യപ്പഭക്തര്‍ക്കാവശ്യമായ
ശുദ്ധജലം
2543.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ശബരിമലയില്‍
എത്തുന്ന
ഭക്തര്‍ക്കാവശ്യമായ
ശുദ്ധജലം
എത്തിക്കുന്നത്
എവിടെനിന്നാണ്;
(ബി)
ശബരിമലയില്‍
നിന്നും എത്ര അകലെയാണ്
കുന്നാര്‍ അണക്കെട്ട്
സ്ഥിതി ചെയ്യുന്നത്;
എത്ര മീറ്ററാണ്
നിലവില്‍ ഇതിന്റെ ഉയരം;
(സി)
തീര്‍ത്ഥാടകരുടെ
വര്‍ദ്ധനവിന്
അനുസരിച്ച് ആവശ്യമായ
ജലം ഇവിടെനിന്ന്
ലഭിക്കുന്നുണ്ടോ;
ഡാമിന്റെ സംഭരണ ശേഷി
വര്‍ദ്ധിപ്പിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതിനാവശ്യമായ വനഭൂമി
വിട്ടുകിട്ടിയിട്ടുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച ഫയല്‍
ഇപ്പോള്‍ എവിടെയാണെന്ന്
വ്യക്തമാക്കുമോ?