ബി.പി.എൽ./എ.പി.എൽ.
മുന്‍ഗണനാ പട്ടികയിലെ
അപാകതകള്‍
2144.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബി.പി.എൽ./എ.പി.എൽ.
മുന്‍ഗണനാ പട്ടികയിലെ
അപാകതകള്‍
പരിഹരിക്കാന്‍
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ട്;
(ബി)
ബി.പി.എൽ.
മുന്‍ഗണനാ പട്ടികയില്‍
ഉള്‍പ്പെട്ടിട്ടില്ല
എന്നത് സംബന്ധിച്ച്
ആലത്തൂര്‍ താലൂക്കിലെ
പരാതിക്കാരുടെ എണ്ണം
എത്രയാണ്;
(സി)
പരാതി
പരിഹരിക്കുന്നതിന്
ആലത്തൂര്‍ താലൂക്ക്
വികസന സമിതിയുടെ
നിര്‍ദ്ദേശപ്രകാരം
അദാലത്തുകള്‍
സംഘടിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എപ്പോഴാണെന്ന്
അറിയിക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡ്
2145.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പുതുതായി
റേഷന്‍കാര്‍ഡിന്
അപേക്ഷിക്കുന്നവര്‍ക്ക്
കാര്‍ഡ് നല്‍കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡ്
2146.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയ
റേഷന്‍ കാര്‍ഡിനുവേണ്ടി
ഫോട്ടോയും,
മറ്റുവിവരങ്ങളും
യഥാസമയം നല്‍കിയിട്ടും
ഡാറ്റ ലഭ്യമല്ല എന്ന
കാരണത്താല്‍ പല
ഉപഭോക്താക്കള്‍ക്കും
പുതിയ റേഷന്‍ കാര്‍ഡ്
ലഭ്യമായിട്ടില്ല എന്ന
വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കാര്ഡുടമയേയും,
കുടുംബത്തേയും
സംബന്ധിച്ചിട്ടുള്ള
എല്ലാ വിവരങ്ങളും ആര്
സി എം എസ് -ല്‍
ലഭ്യമാണെങ്കില്‍ ,
ഇവര്‍ക്ക് പുതിയ റേഷന്‍
കാര്‍ഡ് നല്കുവാന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ;
(സി)
ഇതുമൂലമുള്ള
ബുദ്ധിമുട്ട്
പരിഹരിക്കുവാന്‍
അടിയന്തര നടപടി
സ്വീകരിക്കാമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
2147.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതിയറേഷന്
കാര്‍ഡുകള്‍
എടുക്കുന്നതിനും
റേഷന്‍കാര്‍ഡില്‍
നിന്ന് പേര് നീക്കം
ചെയ്യുന്നതിനും പേര്
കൂട്ടിച്ചേര്‍ക്കുന്നതിനും
തിരുത്തലുകള്‍
വരുത്തുന്നതിനും
ഓണ്‍ലൈന്‍ സൗകര്യം
ഏര്‍പ്പെടുത്തുവാന്‍
ആലോചിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
മൂന്നര
വര്‍ഷത്തിനുശേഷം പുതിയ
റേഷന്‍ കാര്‍ഡുകള്‍
നല്കുമ്പോള്
ഉണ്ടാകാനിടയുള്ള
തിരക്ക് ഒഴിവാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
കാര്‍ഡ് വിതരണം
2148.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുക്കിയ റേഷന്‍
കാര്‍ഡ് എന്നത്തേക്ക്
നല്‍കാനാകും; ഇതുമായി
ബന്ധപ്പെട്ട നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ്;
വിശദാംശങ്ങള്‍
നല്‍കുമോ?
(ബി)
റേഷന്‍
കാര്‍ഡില്ലാത്ത,
അര്‍ഹരായവര്‍ക്ക്
താല്‍ക്കാലിക കാര്‍ഡ്
നല്കുന്ന കാര്യം
പരിഗണിക്കുമോ?
റേഷന്‍
കാര്‍ഡിലെ കാറ്റഗറി
മാറ്റവുമായി ബന്ധപ്പെട്ട
അപേക്ഷകള്‍
2149.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കാര്‍ഡിലെ എ.പി.എൽ
/ബി.പി.എൽ കാറ്റഗറി
മാറ്റവുമായി
ബന്ധപ്പെട്ട്
സംസ്ഥാനത്തെ എല്ലാ
താലൂക്ക് സപ്ലെെ
ഓഫീസുകളിലുമായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ;
താലൂക്ക് സപ്ലെെ ഓഫീസ്
അടിസ്ഥാനത്തിലുള്ള
വിശദമായ കണക്ക്
ലഭ്യമാക്കുമോ;
(ബി)
ഇങ്ങനെ
ലഭിച്ച അപക്ഷകളില്‍
എത്ര എണ്ണം തീര്‍പ്പ്
കല്‍പ്പിച്ച്
നല്‍കിയിട്ടുണ്ട്;
ഇനിയും തീര്‍പ്പാക്കി
നല്കുവാന് എത്ര
അപേക്ഷകള്‍
ശേഷിക്കുന്നുണ്ട് ;ഇവ
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കുമോ ?
റേഷന്‍
മുന്‍ഗണനാ പട്ടികയിലെ
അനര്‍ഹര്‍
2150.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
മുന്‍ഗണനാ പട്ടികയില്‍
അനര്‍ഹര്‍ കടന്ന്
കൂടിയെന്ന പരാതിയുടെ
അടിസ്ഥാനത്തില്‍ അവരെ
ഒഴിവാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ബി)
മുന്‍ഗണനാ
പട്ടികയിലെ
നിബന്ധനയില്‍ കൂടുതല്‍
ഭൂമി, ഇരുനില
വീടുള്ളവര്‍, നാല്
ചക്രവാഹനമുള്ളവര്
എന്നിവരെ കണ്ടെത്തി
ഒഴിവാക്കുന്നതിനുള്ള
നടപടി ഏത്
ഘട്ടത്തിലാണ്;
(സി)
മുന്‍ഗണനാ
പട്ടികയില്‍ ഇടം
പിടിച്ച എത്ര
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ സ്വയം
ഒഴിയുന്നതിന് രേഖാമൂലം
അപേക്ഷ
നല്‍കിയിട്ടുണ്ട്;
(ഡി)
സ്വയം
ഒഴിയാത്ത ജീവനക്കാരുടെ
പേരില്‍ കര്‍ശന ശിക്ഷണ
നടപടി
സ്വീകരിക്കുവാനും,
റേഷന്‍
അര്‍ഹതപ്പെട്ടവര്‍ക്ക്
മുടങ്ങാതെ
ലഭിക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ?
തോട്ടം
തൊഴിലാളികളെ
മുന്‍ഗണനപ്പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിന് നടപടി
2151.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുക്കിയ
റേഷന്‍ കാര്‍ഡ് വിതരണം
പൂര്‍ത്തിയായോ;
(ബി)
മുന്‍ഗണനപ്പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനായി
ലഭിച്ച അപേക്ഷകളുടെ
എണ്ണം ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
തോട്ടം
തൊഴിലാളികളെ
മുന്‍ഗണനപ്പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ?
റേഷന്‍
കാര്‍ഡുകളുടെ വിതരണം
2152.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍
കാര്‍ഡുകള്‍ ഇനി എത്ര
പേര്‍ക്ക് നല്‍കാനുണ്ട്
; ജില്ല തിരിച്ചുള്ള
കണക്കുകള്‍
ലഭ്യമാക്കാമോ;
(ബി)
റേഷന്‍
കാര്‍ഡ് വിതരണം
പൂര്‍ത്തീകരിക്കുന്നതിന്
തടസ്സങ്ങള്‍
എന്തെങ്കിലുമുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
റേഷന്‍
കാര്‍ഡ് വിതരണത്തിന്
വേണ്ടി സര്‍ക്കാര്‍
ഇതുവരെ എത്ര രൂപ,
ഏതെല്ലാം കാര്യങ്ങൾക്കു
വേണ്ടി ചെലവാക്കിയെന്ന്
അറിയിക്കാമോ
;വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
റേഷന്‍
വ്യാപാരികളുടെ പ്രതിഫല
പാക്കേജ് നടപ്പിലാക്കാന്‍
നടപടി
2153.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വ്യാപാരികളുടെ പ്രതിഫല
പാക്കേജിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
പ്രതിഫല
പാക്കേജ്
എന്നത്തേയ്ക്ക്
നടപ്പിലാക്കാന്‍ കഴിയും
എന്ന് വ്യക്തമാക്കാമോ;
അടിയന്തരമായി പ്രതിഫല
പാക്കേജ്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
റേഷന്‍
കാര്‍ഡുകള്‍ക്ക് പ്രത്യേക
നിറം
2154.
ശ്രീ.ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാവപ്പെട്ടവന്റെയും
പണക്കാരന്റെയും റേഷന്‍
കാര്‍ഡുകള്‍ പ്രത്യേക
നിറം നല്കി
വേര്‍തിരിക്കുന്ന
പ്രവണത
അവസാനിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
റേഷന്‍
കാര്‍ഡുകളുടെ
അച്ചടിയും, വിതരണവും
പൂര്‍ത്തിയാക്കിയോ;
(സി)
റേഷന്‍
കാര്‍ഡില്ലാത്തവര്‍ക്ക്
പുതിയ
റേഷന്‍കാര്‍ഡുകള്‍
വിതരണം ചെയ്യുന്നത്
നിറുത്തിവച്ചിട്ട്
എത്രകാലമായെന്ന്
വ്യക്തമാക്കുമോ;
(ഡി)
റേഷന്‍കാര്‍ഡ്
വിതരണം
പുനരാരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഇ)
റേഷന്‍കാര്‍ഡ്
അച്ചടിക്കും
വിതരണത്തിനും എത്രരൂപ
ചെലവായി
എന്നറിയിക്കുമോ?
സിവില്‍
സപ്ലൈസ് വിതരണം ചെയ്യുന്ന
ഭക്ഷ്യ വസ്തുക്കള്‍
2155.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
സിവില്‍
സപ്ലൈസ് വിതരണം
ചെയ്യുന്ന
ഭക്ഷ്യവസ്തുക്കള്‍
മുഴുവനും
അര്‍ഹതപ്പെട്ടവര്‍ക്ക്
തന്നെ
ലഭിക്കുന്നുണ്ടെന്ന്
ഉറപ്പ് വരുത്താന്‍
എന്തെല്ലാം
നടപടിക്രമങ്ങളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ?
കോതമംഗലം
താലൂക്ക് സപ്ലൈ ഓഫീസില്‍
നിന്നുള്ള റേഷന്‍കാര്‍ഡ്
വിതരണം
2156.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
താലൂക്ക് സപ്ലൈ
ഓഫീസില്‍ നിന്നും എത്ര
പുതിയ
റേഷന്‍കാര്‍ഡുകള്‍
വിതരണം
ചെയ്തുിട്ടുണ്ട്;
(ബി)
പുതിയ
റേഷന്‍ കാര്‍ഡുകളിലെ,
ബിപിഎല്‍/എപിഎല്‍
സംബന്ധിച്ച അപാകതകള്‍
പരിഹരിക്കുന്നതുമായി
ബന്ധപ്പെട്ട് എത്ര
അപേക്ഷകള്‍ പ്രസ്തുത
ഓഫീസില്‍
ലഭിച്ചിട്ടുണ്ടെന്നും
ഇതില്‍ എത്ര അപേക്ഷകള്‍
തീര്‍പ്പാക്കിയിട്ടുണ്ടെന്നും
അറിയിക്കുമോ;
(സി)
അപാകതകള്‍
പരിഹരിക്കുന്നതുമായി
ബന്ധപ്പെട്ട്
ലഭിച്ചിട്ടുള്ള
മുഴുവന്‍ പരാതികളും
എന്നത്തേക്ക്
പരിഹരിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
ചെറുകാവ് പൂച്ചാലിൽ പുതിയ
റേഷന്‍കട
2157.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ റേഷന്‍ കടകള്‍
അനുവദിച്ച്
നല്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
നടപടിക്രമം
അറിയിക്കാമോ;
(ബി)
മലപ്പുറം
ജില്ലയിലെ ചെറുകാവ്
ഗ്രാമപഞ്ചായത്തില്‍
പൂച്ചാല്‍ എന്ന
സ്ഥലത്ത് പുതിയ
റേഷന്‍കട
ആരംഭിക്കുന്നതിനുള്ള
അപേക്ഷ പരിഗണനയിലുണ്ടോ;
(സി)
ഇത്
സംബന്ധിച്ച് സിവില്‍
സപ്ലൈസ്
ഡയറക്ടറേറ്റില്‍ ഉള്ള
ARD-18 CS10 - 2367/12
നമ്പര്‍ ഫയലില്‍
കൈക്കൊണ്ട നടപടികള്‍
വിശദമാക്കാമോ;
(ഡി)
അഞ്ചു
വര്‍ഷമായിട്ടും ഈ ഫയല്‍
തീര്പ്പാക്കാത്തതിനുള്ള
കാരണം വ്യക്തമാക്കാമോ?
പൊതുവിതരണ
കേന്ദ്രം അനുവദിക്കാന്‍ നടപടി
2158.
ശ്രീ.എ.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയിലെ കാക്കൂര്‍
ഗ്രാമപഞ്ചായത്തില്‍
പട്ടികജാതി
വിഭാഗക്കാര്‍ക്ക്
റേഷന്‍ കട (പൊതുവിതരണ
കേന്ദ്രം)
അനുവദിക്കുന്നതിന്
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷകള്‍
തീര്‍പ്പാക്കിയിട്ടുണ്ടോ;
വിശദവിവരം
വെളിപ്പെടുത്താമോ?
വാതില്‍പ്പടി
വിതരണം
2159.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കൊല്ലം
ജില്ലയിലെ റേഷന്‍
കടകളില്‍ ഇ-പോസ്
മെഷിനുകള്‍
സ്ഥാപിക്കുന്ന
പ്രവര്‍ത്തി നിലവില്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ;
(ബി)
ഭക്ഷ്യഭദ്രതാ
നിയമത്തിലെ
'വാതില്‍പ്പടി വിതരണം'
അനുസരിച്ച് സാധനങ്ങള്‍
റേഷന്‍കടകളില്‍
എത്തിച്ചു
നല്‍കുന്നതിന്
ചൂമതലപ്പെട്ടവര്ക്ക്
പ്രായോഗിക
ബുദ്ധിമുട്ടുകള്‍
നേരിടുന്നുണ്ടോ
;വിശദാംശം നല്‍കുമോ?
മാനന്തവാടിയിൽ
പുതിയ റേഷൻ കടകൾ
2160.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
റേഷൻകട
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
മാനന്തവാടി
മണ്ഡലത്തിലെ
മുട്ടൻകരയിലും
വാളാംതോട് എന്ന
സ്ഥലത്തും പുതിയ
റേഷൻകടകൾ
അനുവദിക്കുന്നത്
പരിഗണനയിൽ ഉണ്ടോയെന്ന്
വ്യക്തമാക്കുമോ?
കൊട്ടാരക്കോത്ത്
റേഷന്‍കട അനുവദിക്കുന്നതിന്
നടപടി
2161.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുപ്പാടി
പഞ്ചായത്തിലെ
കൊട്ടാരക്കോത്ത്
പുതുതായി റേഷന്‍കട
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലത്ത് റേഷന്‍കട
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ഇ-പോസ്
2162.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
കൂടുതൽ ഭക്ഷ്യധാന്യം
അനുവദിക്കണമെന്ന്
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
ഇതിന്മേല്
കേന്ദ്രത്തിന്റെ
പ്രതികരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(ബി)
തുടര്‍ച്ചയായി
റേഷൻ വാങ്ങാത്ത
കാര്‍ഡുടമകളെ കണ്ടെത്തി
അവരുടെ വിഹിതം
താല്‍ക്കാലികമായി
റദ്ദാക്കണമെന്ന്
കേന്ദ്രം
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇപ്രകാരം
എത്ര കുടുംബങ്ങളെയാണ്
കണ്ടെത്തിയിട്ടുള്ളത്;
(സി)
ഇ-പോസ്
മെഷീൻ
സ്ഥാപിക്കുമ്പോള്‍ റേഷൻ
വാങ്ങാത്ത കാര്‍ഡുകളുടെ
വിഹിതം റേഷൻ
വ്യാപാരികള്‍ തിരികെ
നൽകണമെന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ; ഇത്
മൊത്തമുള്ള റേഷൻ
അലോട്ട്മെന്റിൽ കുറവ്
വരുത്തുവാൻ ഇടയാക്കുമോ;
വ്യക്തമാക്കുമോ?
ഓഖി
ദുരന്തബാധിതര്‍ക്കായുള്ള
ഭക്ഷ്യധാന്യങ്ങളുടെ പ്രത്യേക
കേന്ദ്രവിഹിതം
2163.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തബാധിതര്‍ക്ക്
വിതരണത്തിനായി
കേന്ദ്രസര്‍ക്കാര്‍
ഭക്ഷ്യധാന്യം
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര ടണ്‍
അനുവദിച്ചു;
(ബി)
പ്രത്യേക
കേന്ദ്രവിഹിതം
സൗജന്യമായി
അനുവദിയ്ക്കാന്‍
സംസ്ഥാനം
ആവശ്യപ്പെട്ടിരുന്നോ;
ഇല്ലെങ്കില്‍ കാരണം
അറിയിക്കുമോ;
(സി)
കേന്ദ്രവിഹിതം
സ്വീകരിയ്ക്കുന്നത്
സംസ്ഥാനത്തിന്
സാമ്പത്തിക ബാധ്യത
ഉണ്ടാക്കുമോ; എങ്കില്‍
എത്ര തുകയെന്ന്
അറിയിക്കുമോ?
റേഷന്‍
വിതരണം
2164.
ശ്രീ.മുരളി
പെരുനെല്ലി
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
വ്യാപാരികള്‍ക്ക്
സര്‍ക്കാര്‍
പ്രഖ്യാപിച്ച വേതന
പാക്കേജ് അറിയിക്കാമോ;
അതിനായി എത്ര അധിക
ചെലവു വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(ബി)
റേഷന്‍
വിതരണം സുതാര്യമാക്കി
വെട്ടിപ്പു
തടയുന്നതിനായുള്ള
പദ്ധതിയുടെ വിശദാംശം
നല്‍കുമോ; ആയതിനു വേണ്ട
സജ്ജീകരണം
എല്ലായിടത്തും
ഒരുക്കിയിട്ടുണ്ടോ;
(സി)
റേഷന്‍
കടകളില്‍ ചുരുങ്ങിയത്
45 ക്വിന്റല്‍ വില്പന
വേണമെന്ന
നിബന്ധനയുണ്ടോ;
എങ്കില്‍ ഇതിനായി
കാര്‍ഡുകള്‍
പുനഃക്രമീകരിക്കേണ്ടി
വരുന്നതും കടകള്‍
നിര്‍ത്തലാക്കേണ്ടി
വരുന്നതും
ഗുണഭോക്താക്കളുടെ
താല്പര്യം
പരിഗണിച്ചുകൊണ്ടായിരിക്കാന്
വേണ്ട നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ?
ഭക്ഷ്യ
ഭദ്രത നിയമം കര്‍ശനമായി
നടപ്പിലാക്കാന്‍ നടപടി
2165.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രത നിയമം ഫലപ്രദമായി
നടപ്പാക്കുന്നതിനായി
അധിക തസ്തിക
സൃഷ്ടിക്കണമെന്ന
നിര്‍ദ്ദേശം
ഉണ്ടായിട്ടുണ്ടോ;
(ബി)
ഇൗ
നിര്ദ്ദേശത്തിന്മേല്
ധനകാര്യ വകുപ്പില്‍
നിന്നും അനുകൂലമായ
തീരുമാനം
ഉണ്ടായിട്ടുണ്ടോ;
(സി)
എത്രയും
വേഗം തസ്തിക സൃഷ്ടിച്ച്
ഭക്ഷ്യ ഭദ്രത നിയമം
കര്‍ശനമായി
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ?
വെയര്‍
ഹൗസിംഗ് കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
2166.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന വെയര്‍ ഹൗസിംഗ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
വെയര്‍
ഹൗസുകള്‍
നിര്‍മ്മിക്കുന്നതിന്
എന്തുമാത്രം സ്ഥലമാണ്
വേണ്ടി വരിക;
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
തിരുവനന്തപുരം
ജില്ലയില്‍ വെയര്‍
ഹൗസുകള്‍
എവിടെയെല്ലാമാണ്
പ്രവര്‍ത്തിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കടകളില്‍ ഇ-പോസ് മെഷീനുകള്‍
2167.
ശ്രീ.റോജി
എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
കടകളില്‍ ഇ-പോസ്
മെഷീനുകള്‍
സ്ഥാപിക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണെന്നും
ഏതൊക്കെ
താലൂക്കുകളിലാണ് ഈ
പദ്ധതി
പ്രാവര്‍ത്തികമാക്കിയതെന്നും
വിശദമാക്കാമോ;
(ബി)
2017
ജൂണില്‍ ഈ-പോസ് മെഷീന്
സ്ഥാപിച്ച് റേഷന്‍
വ്യാപാരികള്‍ക്ക് വേതന
പാക്കേജ്
നടപ്പിലാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുവാന്‍
ഉണ്ടായ കാലതാമസത്തിന്റെ
കാരണമെന്താണെന്ന്
വെളിപ്പെടുത്താമോ;
(സി)
റേഷന്‍
വ്യാപാരികള്‍ക്ക്
നല്‍കുമെന്ന്
പ്രഖ്യാപിച്ച വേതന
പാക്കേജ് അടിയന്തരമായി
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ഡി)
റേഷന്‍
വ്യാപാരികള്‍ക്ക് എത്ര
മാസത്തെ കമ്മീഷന്
കുടിശ്ശികയുണ്ട്;
ഇപ്രകാരമുളള ആകെ
കുടിശ്ശിക എത്ര തുക
വരുമെന്ന്
വ്യക്തമാക്കാമോ?
റേഷന്‍
വെല്‍ഫെയര്‍ വിഹിതം
2168.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്രം
അനുവദിച്ചിരുന്ന റേഷന്‍
വെല്‍ഫെയര്‍ വിഹിതം
ഇപ്പോള്‍
ലഭിക്കുന്നുണ്ടോ;
(ബി)
അനാഥാലയങ്ങള്‍ക്ക്
നല്കിവന്നിരുന്ന
റേഷന്‍ വിഹിതം കഴിഞ്ഞ
ചില മാസങ്ങളില്‍
മുടങ്ങിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കടുത്ത
പ്രതിസന്ധിയിലായ
അനാഥാലയങ്ങള്‍ക്ക്
റേഷന്‍ വിഹിതം
ലഭ്യമാക്കി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഭക്ഷ്യ
ഗോഡൗണുകളില്‍ പരിശോധന
2169.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എന്‍.എഫ്.എസ്.എ.
(National Food
Security Act) പ്രകാരം
ആരംഭിച്ചിട്ടുള്ള
ഭക്ഷ്യ ഗോഡൗണുകളില്‍
സര്‍ക്കാരിന്റെ
ഏതെങ്കിലും ഏജന്‍സികള്‍
പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ ആരാണ്
നടത്തിയത്; ഇതിന്റെ
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പരിശോധനയില്‍
എന്തെങ്കിലും
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുണ്ടോ;
എവിടെയെല്ലാമാണ്
ക്രമക്കേടുകള്‍
കണ്ടെത്തിയിട്ടുള്ളത്;
വിശദവിവരം നല്‍കുമോ?
റേഷന്‍
ഭക്ഷ്യസാധനത്തിനുള്ള പണം
2170.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടുത്ത
സാമ്പത്തിക
പ്രതിസന്ധിയെ
തുടര്‍ന്ന് ഫെബ്രുവരി
മാസം വിതരണം
ചെയ്യുന്നതിനുള്ള
റേഷന്‍
ഭക്ഷ്യസാധനത്തിനുള്ള
പണം ഡിസംബര്‍ 31 ന്
മുമ്പ് എഫ്.സി.ഐ.യില്‍
അടയ്ക്കുന്നത്
മുടങ്ങിയിട്ടുണ്ടോ;
(ബി)
ഇതുമൂലം
റേഷന്‍ വിതരണം
തടസ്സപ്പെടുവാന്‍
സാധ്യതയുണ്ടോ;
ഉണ്ടെങ്കില്‍ റേഷന്‍
കൃത്യസമയത്ത് തന്നെ
ലഭ്യമാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്?
ഹോട്ടലുകളിലും
റസ്റ്റോറന്റുകളിലും ശുചിത്വം
ഉറപ്പുവരുത്താന്‍ നടപടികള്‍
2171.
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
,,
കെ.എം.ഷാജി
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഹോട്ടലുകളിലും
റസ്റ്റോറന്റുകളിലും
ശുചിത്വം
ഉറപ്പുവരുത്താന്‍
ഭക്ഷ്യ വകുപ്പ്
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തെല്ലാമാണ്;
(ബി)
ബക്രീദ്,
ഓണം, ക്രിസ്തുമസ്
കാലയളവുകളില്‍ പ്രത്യേക
സ്ക്വാഡുകള്‍ പരിശോധന
നടത്തിയിരുന്നോ; എങ്കിൽ
എത്ര കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
കുറ്റക്കാര്‍ക്കെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
അരി
വില നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
2172.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍ അരി
വില കിലോയ്ക്ക് പത്ത്
രൂപയോളം വര്‍ദ്ധിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
അരി വില
നിയന്ത്രിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
ന്യായവില
ഹോട്ടലുകള്‍
2173.
ശ്രീ.റോജി
എം. ജോണ്‍
,,
അനൂപ് ജേക്കബ്
,,
ഹൈബി ഈഡന്
,,
അടൂര്‍ പ്രകാശ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിശപ്പ്
രഹിത പദ്ധതിയുടെ
ഭാഗമായി,
സര്‍ക്കാരിന്റെ
നേരിട്ടുള്ള
നിയന്ത്രണത്തില്‍
ന്യായവില ഹോട്ടലുകള്‍
ആരംഭിക്കുന്നതിന്
ഉദ്ദേശമുണ്ടോ; വിശദാംശം
നല്‍കുമോ;
(ബി)
ജി.എസ്.ടി.യുടെ
മറവില്‍ സംസ്ഥാനത്തെ
ഹോട്ടലുകള്‍
ഉപഭോക്താക്കളെ ചൂഷണം
ചെയ്യുന്നകാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ഹോട്ടലുകള്‍ക്കെതിരെ
ശക്തമായ നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(സി)
മുമ്പ്
ആരംഭിച്ച മാവേലി
ഹോട്ടലുകള്‍
പരാജയപ്പെട്ട സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പാളിച്ചകള്‍
പരിഹരിച്ചാണോ പുതിയ
ന്യായവില ഹോട്ടലുകള്‍
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
ന്യായവിലക്ക്
ഭക്ഷണം നല്കുന്ന
ഹോട്ടലുകള്‍ക്ക്
സിവില്‍ സപ്ലൈസ് വഴി
സബ്സിഡി നിരക്കില്‍
ഭക്ഷ്യധാന്യം ഉറപ്പ്
വരുത്തുമോ; എങ്കില്‍
ഏതൊക്കെ ഇനം
ഭക്ഷ്യധാന്യങ്ങളാണ്
ഇപ്രകാരം സബ്സിഡി
നിരക്കില്‍
നല്‍കുന്നത്;
വിശദമാക്കുമോ?
ഹോട്ടല്‍
ഭക്ഷണത്തിന്റെ വില വര്‍ദ്ധന
2174.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹോട്ടലുകളില്‍
ഭക്ഷ്യവസ്തുക്കളുടെ വില
യാതൊരു
മാനദണ്ഡവുമില്ലാതെ
ക്രമാതീതമായി
വര്‍ദ്ധിപ്പിച്ച്
ജനങ്ങളെ
ബുദ്ധിമുട്ടിലാക്കുന്ന
സ്ഥിതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഒരേ
അളവും ഗുണവുമുളള ഒരേ
ഇനം ആഹാരത്തിന് ഒരു
പ്രദേശത്തു തന്നെ വിവിധ
വില ഈടാക്കുന്നത്
നിയന്ത്രിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മുനിസിപ്പാലിറ്റിയിലും
പഞ്ചായത്തിലും അതാതു
തലത്തില്‍ പരിശോധനാ
സംവിധാനം
ഏര്‍പ്പെടുത്തുകയും,
നിയമസഭാമണ്ഡല തലത്തില്‍
മോണിട്ടറിംഗ് സംവിധാനം
ഏര്‍പ്പെടുത്തുകയും
ചെയ്യുമോ; വിലക്കയറ്റം
പിടിച്ചു
നിര്‍ത്തുവാന്‍ നടപടി
സ്വീകരിക്കുമോ?
മാർക്കറ്റ്
ഇന്റർവെൻഷൻ ഓപ്പറേഷൻ
2175.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിത്യോപയോഗ
സാധനങ്ങള്‍ക്ക്
അതിരൂക്ഷമായ
വിലക്കയറ്റം
സംഭവിച്ചുകൊണ്ടിരിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
സാമ്പത്തിക സ്ഥിതി വിവര
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തിൽ വിശദാംശം
നൽകുമോ;
(ബി)
വിലക്കയറ്റം
പിടിച്ചുനിര്‍ത്തുന്നതിന്
മുൻസര്‍ക്കാര്‍
സ്വീകരിച്ച നടപടികളിൽ
നിന്നും വ്യത്യസ്തമായ
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയത് എന്ന്
വ്യക്തമാക്കാമോ ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
മാര്‍ക്കറ്റ്
ഇന്റര്‍വെൻഷൻ
ഓപ്പറേഷനുവേണ്ടി
സ്വീകരിച്ച നടപടികള്‍
വിശദാമാക്കാമോ?
ഇടനിലക്കാരെ
ഒഴിവാക്കി നേരിട്ട് അരി
സംഭരണം
2176.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടനിലക്കാരെ
ഒഴിവാക്കി ആന്ധ്രയില്‍
നിന്നും സര്‍ക്കാര്‍
നേരിട്ട് അരി
സംഭരിക്കുന്നതിന് നടപടി
സ്വീകരിച്ചിരുന്നോ;
പ്രസ്തുത നടപടി
വിജയപ്രദമായിരുന്നോ;
(ബി)
പൊതു
കമ്പോളത്തില്‍ അരി വില
കിലോക്ക് 60 രൂപ
കടന്നിട്ടും അത്
കുറയ്ക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
ക്രിയാത്മകമായ
നടപടികള്‍
സ്വീകരിക്കാത്തത് എന്തു
കൊണ്ടാണ്എന്ന്
വ്യക്തമാക്കുമോ;;
(സി)
ആന്ധ്രയിലെ
മൊത്ത വ്യാപാരികളില്‍
നിന്നും നേരിട്ട് അരി
സംഭരിക്കുന്നതിനുള്ള
സാധ്യത
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ഹോട്ടലുകളിലെ
ഭക്ഷണത്തിന് വില ഏകീകരണം
2177.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഹോട്ടലുടമകള്‍
ഭക്ഷണത്തിന് യഥേഷ്ടം
വില ഇൗടാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവണത
അവസാനിപ്പിക്കുന്നതിനും
വില ഏകീകരിക്കുന്നതിനും
കുറ്റക്കാര്‍ക്കെതിരെ
നടപടി
സ്വീകരിക്കുന്നതിനും
പര്യാപ്തമായ ഒരു നിയമം
നിലവിലില്ല എന്ന വസ്തുത
പരിശോധിച്ചിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(സി)
എങ്കില്‍
1977 ലെ കേരള ഫുഡ്
സ്റ്റഫ്സ് ഓര്‍ഡര്‍
(ഡിസ്പ്ലേ ഓഫ് പ്രെെസ്
ബെെ കാറ്ററിംഗ്
എസ്റ്റാബ്ലിഷ്മെന്റ്)
ആക്ടില്‍ കാലോചിതമായ
മാറ്റം വരുത്താന്‍
നടപടികള്‍
സ്വീകരിക്കുമോ?
മാവേലി
സൂപ്പര്‍ മാര്‍ക്കറ്റുകള്‍
2178.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലി
സൂപ്പര്‍
മാര്‍ക്കറ്റുകള്‍
പുതുതായി
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
കേന്ദ്രങ്ങളിലാണ്
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതുതായി
നിര്‍മ്മിക്കപ്പെടുന്ന
മാവേലി സൂപ്പര്‍
മാര്‍ക്കറ്റുകള്‍ എന്ന്
പ്രാബല്യത്തില്‍
വരുമെന്ന്
വെളിപ്പെടുത്താമോ?
ശബരി
ബ്രാന്റ് ഉല്‍പ്പന്നങ്ങളുടെ
ഗുണനിലവാരം
2179.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ് കോര്പ്പറേഷന്
വില്‍പ്പന നടത്തുന്ന
ശബരി ബ്രാന്റ്
ഉല്‍പ്പന്നങ്ങള്‍
കോര്പ്പറേഷന്
ഉല്‍പ്പാദിപ്പിച്ച്
നേരിട്ട് പായ്ക്ക്
ചെയ്ത് വിപണനം
ചെയ്യുന്നതാണോ; അതോ
മറ്റാരെയെങ്കിലും
ഇതിനായി കരാർ നല്കി
നിയമിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
മറ്റ് ഏതെങ്കിലും
ഏജന്‍സിയെ ഔട്ട്സോഴ്സ്
ചെയ്തിട്ടുണ്ടെങ്കില്‍
ആയതിന്റെ വിശദാംശം
വെളിപ്പെടുത്താമോ;
(സി)
സപ്ലൈകോ
വില്‍പ്പന നടത്തുന്ന
ശബരി ഉല്‍പ്പന്നങ്ങളുടെ
ഗുണനിലവാരം
ഉറപ്പാക്കുന്നതിന്
നിര്‍മ്മാണത്തിന്റെ ഓരോ
ഘട്ടത്തിലും എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
(ഡി)
ഗുണമേന്മാ
സര്‍ട്ടിഫിക്കറ്റ്
ലഭിച്ചതിന് ശേഷം
മാത്രമാണോ സപ്ലൈകോ
ഇത്തരം ഉല്പന്നങ്ങള്
വിപണിയില്‍
എത്തിക്കുന്നത്;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ഇ)
ശബരി
ഉല്പന്നങ്ങളുടെ
ഗുണനിലവാരം സംബന്ധിച്ച്
എപ്പോഴെങ്കിലും
'ഭക്ഷ്യയോഗ്യമല്ല' എന്ന
സാക്ഷ്യപത്രം
ലഭിച്ചിട്ടുണ്ടോ;
അപ്രകാരം
ഭക്ഷ്യയോഗ്യമല്ലാത്ത
ഉല്പന്നങ്ങള് വിപണനം
ചെയ്തിട്ടുണ്ടോ;
(എഫ്)
സിവില്‍
സപ്ലൈസ് വകുപ്പ് വില്പന
നടത്തുന്ന എല്ലാ
സാധനങ്ങളുടേയും
ഗുണനിലവാരം
ഉറപ്പുവരുത്തുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ജി)
ഇതരസംസ്ഥാനങ്ങളില്‍
നിന്ന് പായ്ക്ക് ചെയ്ത്
വാങ്ങുന്ന സാധനങ്ങള്‍
സപ്ലൈകോ വഴി വിപണനം
നടത്തുമ്പോള്‍ അവയുടെ
ഗുണനിലവാരം ഇവിടെ
പരിശോധിച്ച്
ഭക്ഷ്യയോഗ്യമാണോ എന്ന്
ഉറപ്പു
വരുത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനാവശ്യമായ നടപടി
സ്വീകരിക്കുമോ?
വിപണന
ശൃംഖല ആധുനികവല്‍ക്കരണം
2180.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
,,
എം.ഉമ്മര്‍
,,
മഞ്ഞളാംകുഴി അലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിപണന
ശൃംഖല
ആധുനികവല്‍ക്കരിക്കാനും,
കൂടുതല്‍ ഉപഭോക്താക്കളെ
ആകര്‍ഷിക്കാനും
ലക്ഷ്യമിട്ട് സംസ്ഥാന
സിവില്‍ സപ്ലൈസ്
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനം
വിപുലീകരിക്കുവാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഹോം
ഡെലിവറി
ഏര്‍പ്പെടുത്താനും
നഗരങ്ങളില്‍ അത്യാധുനിക
ഷോപ്പിംങ്ങ് മാളുകള്‍
പണിയുവാനും, സ്വന്തമായി
ഗോഡൗണുകള്‍ പണിയുവാനും
ഉള്ള നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(സി)
സപ്ലൈകോയുടെ
വില്പനശാലകള്
കൂടുതല്‍
ജനകീയമാക്കുവാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്?
നെല്ല്
സംഭരണം
2181.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒന്നാം വിളയില്‍ എത്ര
നെല്ലാണ്
സംഭരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഈ
സംഭരണവുമായി
ബന്ധപ്പെട്ട്
കുടിശ്ശികയുണ്ടോ; ഏത്
ജില്ലയിലാണ് ഏറ്റവും
കൂടുതല്‍
കുടിശ്ശികയുള്ളത് എന്ന്
വിശദമാക്കുമോ;
(സി)
കുടിശ്ശിക
ഉണ്ടെങ്കില്‍ ആയത്
എന്ന് കൊടുക്കുവാന്‍
കഴിയുമെന്ന്
വിശദമാക്കുമോ?
അരിയുടെ
വില വര്‍ദ്ധന
2182.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
ആശുപത്രികളിലേക്കും
ജയിലുകളിലേക്കും
അങ്കണവാടികളിലേക്കും
ഭക്ഷ്യവകുപ്പ് മുഖേന
വിതരണം ചെയ്യുന്ന
അരിയുടെ വിലവര്‍ദ്ധന
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
വിലവര്‍ദ്ധന
തടയുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(ബി)
പൊതുവിപണിയില്‍
അരിയുടെയും മറ്റു
സാധനങ്ങളുടെയും
വിലവര്‍ദ്ധന
നിയന്ത്രിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
സിവില്‍
സപ്ലൈസ് നെല്ല് സംഭരണം
2183.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃശ്ശൂര്‍
ജില്ലയിലെ വെങ്കിടങ്ങ്
ഉല്‍പ്പെടെയുള്ള വിവിധ
പഞ്ചായത്തുകളില്‍
സിവില്‍ സപ്ലൈസിന്
നെല്ല് നല്കാന്
രജിസ്റ്റര്‍
ചെയ്തിട്ടുള്ള
കര്‍ഷകരുടെ നെല്ലിന്
ഉണക്കക്കുറവ് ആരോപിച്ച്
20% വരെ തൂക്കം
കുറയ്ക്കാന്‍ നെല്ല്
സംഭരിക്കുന്നവര്‍
ശ്രമിക്കുന്നതായും
തന്മൂലം ഉണ്ടായിട്ടുള്ള
പ്രസന്ധിയെ തുടര്‍ന്ന്
നെല്ല്
കെട്ടികിടക്കുന്നതായുമുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നെല്ലിന്റെ
ഈര്‍പ്പത്തിന്റെ തോത്
ശരിയായി പരിശോധിച്ച്
തൂക്കത്തില്‍
കുറയ്ക്കാതെ കര്‍ഷകരുടെ
നെല്ല് സംഭരണം
നടത്തുവാന്‍ സിവില്‍
സപ്ലൈസ് വകുപ്പ്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
(സി)
നെല്ല്
സംഭരണത്തില്‍
നിലനില്‍ക്കുന്ന
അപാകതകള്‍ ശാശ്വതമായി
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വിശദമാക്കാമോ?
സപ്ലൈകോ
ജീവനക്കാരുടെ ഒഴിവുകളും സേവന
വേതന വ്യവസ്ഥകളും
2184.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാഷണല്‍
ഫുഡ് സെക്യൂരിറ്റി
ആക്ടുമായി ബന്ധപ്പെട്ട്
പുതുതായി എത്ര
തസ്തികകളാണ്
സപ്ലൈകോയില്‍
സൃഷ്ടിക്കാനുളളതെന്ന്
ഇനം തിരിച്ച്
വ്യക്തമാക്കാമോ;
ഇതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
സപ്ലൈക്കോയില്‍
അസിസ്റ്റന്റ്
സെയില്സ്മാന്,
ജൂനിയര്‍
അസിസ്റ്റന്റ്,
സീനിയര്‍ അസിസ്റ്റന്റ്
എന്നീ തസ്തികകളില്‍
2017 ഡിസംമ്പര്‍ 31 വരെ
എത്ര
ഒഴിവുകളാണുള്ളതെന്ന്
വ്യക്തമാക്കാമോ;
ഏതെല്ലാം ജില്ലകളില്‍
പി.എസ്.സി
അസിസ്റ്റന്റ്
സെയില്സ്മാന് റാങ്ക്
ലിസ്റ്റ്
നിലവിലുണ്ടെന്ന്
വെളിപ്പെടുത്താമോ;
(സി)
കഴിഞ്ഞ
10 വര്‍ഷമായി
സപ്ലൈകോയില്‍ എത്ര
ഔട്ട് ലെറ്റുകള്‍
പുതുതായി തുറന്നെന്നു
അറിയിക്കാമോ; ഇതിന്
ആനുപാതികമായി പുതിയ
തസ്തികകള്‍
സൃഷ്ടിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
2017
ഏപ്രില്‍ 24 ന്റെ
പണിമുടക്കിനെത്തുടര്‍ന്നുണ്ടായ
ഒത്തുതീര്‍പ്പു
വ്യവസ്ഥകളനുസരിച്ച്
തുടർ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ഇത്
നടപ്പിലാക്കുന്നതിനുള്ള
കാലതാമസം എന്തെന്ന്
വ്യക്തമാക്കാമോ;
(ഇ)
കോമണ്‍
സര്‍വ്വീസ് റൂള്‍
നടപ്പാക്കുന്നതിനും
പ്രൊഡക്ടിവിറ്റി
കൗണ്‍സില്‍
റിപ്പോര്‍ട്ടു പ്രകാരം
സപ്ലൈകോയിലെ സ്റ്റാഫ്
സ്ട്രെങ്ത്
പരിഷ്കരിക്കാനും നടപടി
സ്വീകരിക്കുമോ;
ഡെപ്യൂട്ടേഷന്
നിര്‍ത്തലാക്കുന്നതിന്റെ
ഭാഗമായി വകുപ്പുതല
ജീവനക്കാര്‍ക്ക്
ഓപ്ഷന് നല്കുവാനുളള
തീരുമാനം
നടപ്പിലാക്കുവാനുണ്ടാകുന്ന
കാലതാമസം എന്തെന്ന്
വ്യക്തമാക്കാമോ?
വാതില്‍പടി
വിതരണം
2185.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാതില്‍പടി വിതരണം
തുടങ്ങിയശേഷം റേഷന്‍
സാധനങ്ങള്‍
കരിഞ്ചന്തയില്‍
മറിച്ചുവില്‍ക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇതുമായി ബന്ധപ്പെട്ട്
എത്ര കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്; ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(ബി)
എഫ്.സി.ഐ.
ഗോഡൗണില്‍ നിന്നും
ഭക്ഷ്യസുരക്ഷാ വകുപ്പ്
ചട്ടമനുസരിച്ച്
സംഭരണശാലയിലേയ്ക്ക്
സാധനങ്ങള്‍ മാറ്റിയ
ശേഷം വാതില്‍പടി വിതരണം
നടത്തുന്ന സാധനങ്ങള്‍
സ്വകാര്യമില്ലുകളിലേയ്ക്ക്
എത്തുന്നത്
എങ്ങനെയെന്ന് കര്‍ശന
പരിശോധന നടത്തുമോ;
(സി)
കാലാകാലങ്ങളിലായി
തുടരുന്ന ഈ അഴിമതി
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്
എന്ന് വിശദമാക്കുമോ?
സപ്ലൈകോയിലെ
വിവിധ തസ്തികകള്‍
2186.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയിലെ
വിവിധ തസ്തികകളില്‍
ജോലി നോക്കുന്ന
ജീനവക്കാരുടെ അടിസ്ഥാന
വിദ്യാഭ്യാസ യോഗ്യത
എന്താണ്; ഈ യോഗ്യതയുള്ള
എത്രപേര്‍ ഓരോ
വിഭാഗത്തിലും ജോലി
ചെയ്തുവരുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സപ്ലൈകോ
നിശ്ചയിച്ചിട്ടുള്ള
വിദ്യാഭ്യാസ യോഗ്യത
ഇല്ലാത്ത എത്രപേര്‍
ഇപ്പോള്‍ ഈസ്ഥാപനത്തിൽ
ഡെപ്യൂട്ടേഷനില്‍
ഏതെല്ലാം തസ്തികകളില്‍
ജോലി
ചെയ്യുന്നുണ്ടെന്ന്
വ്യക്തമാക്കാമോ?
സപ്ലൈകോയില്‍
സാധനങ്ങള്‍ വാങ്ങുന്നതിനുള്ള
അനുമതി
2187.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയില്‍
ഇ-ഓക്ഷനിലൂടെയാണോ അതോ
ഇ-ടെന്‍ഡറിലൂടെയാണോ
സാധനങ്ങള്‍
വാങ്ങുന്നതെന്ന്
വ്യക്തമാക്കാമോ;
ഇ-ഓക്ഷന്,
ഇ-ടെന്‍ഡര്‍ എന്നിവ വഴി
സാധനങ്ങള്‍
വാങ്ങുന്നതിന്
സര്‍ക്കാര്‍ അനുമതി
ലഭിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(ബി)
ഇ-ഓക്ഷന്
വഴി എന്തൊക്കെ
സാധനങ്ങളാണ്
വാങ്ങുന്നതെന്ന്
അറിയിക്കാമോ;
(സി)
സര്‍ക്കാര്‍
അനുമതി ഇല്ലാതെ
ഇ-ഓക്ഷന് വഴി
സാധനങ്ങള്‍
വാങ്ങിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
സപ്ലൈകോയിലെ
ഡെപ്യൂട്ടേഷൻ ജീവനക്കാര്‍
2188.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലൈകോയില്‍
എത്ര സിവില്‍ സപ്ലൈസ്
വകുപ്പ് ജീവനക്കാര്‍
ഡെപ്യൂട്ടേഷനില്‍
ജോലിചെയ്യുന്നുണ്ട്;
ഓരോ തസ്തികകളിലും
സ്റ്റാഫ് സ്ട്രെങ്ത്
എത്രയെന്ന്
വ്യക്തമാക്കാമോ;
(ബി)
സിവില്‍
സപ്ലൈസ് വകുപ്പില്‍
ഏതെല്ലാം തസ്തികയില്‍
എത്ര പേര്
ജോലിചെയ്യുന്നുണ്ട്;
സ്റ്റാഫ് സ്ട്രെങ്ത്
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
സപ്ലൈകോയിലേക്ക്
ഡെപ്യൂട്ടേഷന് വഴി
എത്ര പേരെ അധികമായി
നിയമിച്ചിട്ടുണ്ട്;
അധികമായി നിയമിച്ച
ജീവനക്കാര്‍ക്ക് ആരാണ്
ശമ്പളം നല്‍കുന്നതെന്ന്
വിശദമാക്കാമോ?
സപ്ലെെകോയില്‍
ഭക്ഷ്യ സാധനങ്ങള്‍
വാങ്ങുന്നതിന് ഇ -ലേലം
2189.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സപ്ലെെകോയില്‍
ഭക്ഷ്യ സാധനങ്ങള്‍
വാങ്ങുന്നതിന് ഇ- ലേലം
നടത്തിയിട്ടുണ്ടോ;
എന്നു മുതലാണ് ഇൗ രീതി
സ്വീകരിച്ചു
തുടങ്ങിയതെന്ന്
വ്യക്തമാക്കാമോ?;
(ബി)
ഇ
ടെണ്ടര്‍ നടപടികളില്‍
നിന്നും ഇ -ലേലം
രീതിക്കുള്ള മേന്മകളും
കോട്ടങ്ങളും
എന്തൊക്കെയെന്ന്
വിശദമാക്കാമോ?;
(സി)
ഇ-ലേല
നടപടികള്‍ സ്വീകരിച്ചതു
കാരണം ഏതെങ്കിലും
ഭക്ഷ്യ സാധനങ്ങള്‍
വാങ്ങിയതില്‍ നഷ്ടം
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
റോഷന്കടകള്ക്ക്
ലൈസന്‍സ്
2190.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവില്‍
റോഷന്കടകള്ക്ക്
ലൈസന്‍സ്
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രത്യേക
വിഭാഗങ്ങള്‍ക്ക് സംവരണം
നല്‍കുന്നതിന് ഇതില്‍
വ്യവസ്ഥയുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കുമോ?
നിത്യോപയോഗസാധനങ്ങളുടെ
വില
2191.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിത്യോപയോഗസാധനങ്ങളുടെ
വില കുതിച്ചു കയറുന്ന
സാഹചര്യത്തില്‍
നിത്യോപയോഗ സാധനങ്ങള്‍
ന്യായവിലക്ക് പൊതു
വിപണിയില്‍
എത്തിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ;
(ബി)
സബ്സിഡിയില്‍
വില്‍ക്കുന്ന
നിത്യോപയോഗസാധനങ്ങള്‍
ഏതൊക്കെയാണെന്ന്
എന്നറിയിക്കാമോ:
(സി)
പൊതുവിപണിയേക്കാള്‍
വില കുറച്ച്
പ്രീ-സെയില്‍ സബ്സിഡി
നല്കുന്ന
ആവശ്യഭക്ഷ്യധാന്യങ്ങള്
ഏതൊക്കെയാണ്; എത്ര
ശതമാനമാണ്
പൊതുവിപണിയേക്കാള്‍
കുറച്ചു നല്‍കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
പൊതുജനങ്ങള്‍ക്ക്
നല്കുന്ന ഇത്തരം
ഭക്ഷ്യ ധാന്യങ്ങള്‍ക്ക്
അളവില്‍ നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
ഇ-പോസ്
സംവിധാനം
2192.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റേഷന്‍
സംവിധാനം
കമ്പ്യൂട്ടര്‍വത്കരിക്കുന്നതിന്റെ
ഭാഗമായി, റേഷന്‍
കടകളില്‍ ഇ-പോസ്
മെഷീനുകള്‍
സ്ഥാപിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇ-പോസ്
സംവിധാനത്തിന്റെ
മേന്മകള്
വിശദമാക്കുമോ;
(സി)
റേഷന്‍
സംവിധാനം
കുറ്റമറ്റതാക്കുന്നതിന്
ഇൗ സംവിധാനം
എത്രത്തോളം
ഫലപ്രദമാകുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇ-പോസ്
യന്ത്രങ്ങള്‍
സ്ഥാപിക്കുന്ന
പദ്ധതിക്ക് വേണ്ടി
വരുന്ന ചെലവ്
എത്രയാണെന്ന്
വ്യക്തമാക്കുമോ?
ലീഗല്‍
മേട്രോളജി ഓഫീസ്
2193.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ഭക്ഷ്യവും സിവില്‍
സപ്ലൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
പട്ടാമ്പിയില്‍
പ്രവര്‍ത്തിച്ചു വരുന്ന
ലീഗല്‍ മേട്രോളജി ഓഫീസ്
എല്ലാ ദിവസവും
പ്രവര്‍ത്തിക്കുന്ന
രീതിയിലേക്ക്
മാറ്റാനുള്ള നടപടികള്‍
സ്വീകരിക്കുമോ?