കുടിവെള്ള
പദ്ധതികള്‍
*61.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
കെ.സുരേഷ് കുറുപ്പ്
,,
എ.എം. ആരിഫ്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആവര്‍ത്തിച്ചുണ്ടാകുന്ന
വരള്‍ച്ചയുടെ ഫലമായുള്ള
കുടിവെള്ളക്ഷാമം
പരിഹരിക്കുന്നതിനായി
കിഫ്ബി
ധനസഹായത്തോടുകൂടി
നടപ്പാക്കാന്‍
2016-17-ല്‍ ഭരണാനുമതി
ലഭിച്ച 1257 കോടി
രൂപയുടെ 23 കുടിവെള്ള
പദ്ധതികളുടെ പണി
ആരംഭിക്കാന്‍
സാധിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ
പ്രവർത്തന പുരോഗതി
അറിയിക്കാമോ;
(ബി)
2017-18
ബജറ്റില്‍ കിഫ്ബി
ധനസഹായത്തോടെ
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച കുടിവെള്ള
പദ്ധതികള്‍ക്ക്
ഭരണാനുമതി
ലഭ്യമായിട്ടുണ്ടോ;
(സി)
അമൃത്,
നബാര്‍ഡ്,
ഗ്രീന്‍ബുക്ക് തുടങ്ങിയ
പദ്ധതികള്‍ പ്രകാരം ഇൗ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
ആരംഭിച്ച കുടിവെള്ള
പദ്ധതികളും അവയുടെ
പുരോഗതിയും
അറിയിക്കാമോ?
വനഭൂമിയുടെ
സംരക്ഷണം
*62.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
റ്റി.വി.രാജേഷ്
,,
ജെയിംസ് മാത്യു
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വാഭാവിക
വനഭൂമിയുടെ
സംരക്ഷണത്തിനായി
സര്‍വ്വേ നടത്തി
വനാതിര്‍ത്തി
വേര്‍തിരിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
വനാതിര്‍ത്തി
വേര്തിരിക്കാത്തതുകൊണ്ട്
വനഭൂമിയോട് ചേര്‍ന്നു
കിടക്കുന്ന
പ്രദേശങ്ങളിലെ
ജനങ്ങള്‍ക്ക് സ്വകാര്യ
സ്ഥലം കൈമാറ്റം
നടത്തുന്നതിനും
കൈവശാവകാശ
സര്‍ട്ടിഫിക്കറ്റ്
ലഭിക്കുന്നതിനും
ബുദ്ധിമുട്ട്
നേരിടുന്നത്
പരിഹരിക്കാനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
1977
ജനുവരി 1 നു
ശേഷമെന്നുകരുതുന്ന വനം
കയ്യേറ്റം എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇത്തരം ഭൂമി
തിരിച്ചുപിടിക്കാന്‍
എടുത്തിട്ടുള്ള നടപടി
എന്തെല്ലാമാണ്എന്ന്
വെളിപ്പെടുത്താമോ?
പട്ടികഗോത്രവര്ഗ്ഗക്കാര്ക്ക്
തൊഴിലവസരം സൃഷ്ടിക്കുന്നതിന്
നടപടി
*63.
ശ്രീ.എം.
സ്വരാജ്
,,
ജോര്‍ജ് എം. തോമസ്
,,
ഐ.ബി. സതീഷ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഭ്യസ്തവിദ്യരായ
പട്ടികഗോത്രവര്ഗ്ഗക്കാര്ക്കിടയില്
തൊഴില്‍രാഹിത്യം
വര്ദ്ധിച്ചുവരുന്നെന്ന
വാര്‍ത്തയുടെ
അടിസ്ഥാനത്തില്‍
സര്‍ക്കാര്‍ പരിശോധന
നടത്തിയിരുന്നോ; കണക്ക്
ലഭ്യമാണോ;
(ബി)
ഇത്തരക്കാര്‍ക്ക്
മുന്‍ഗണനാടിസ്ഥാനത്തില്‍
തൊഴില്‍ നല്കാന്
പ്രത്യേക പദ്ധതിയുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കാമോ;
(സി)
പട്ടിക
ഗോത്രമേഖലയില്‍
അഭ്യസ്തവിദ്യര്‍ക്കും
അല്ലാത്തവര്‍ക്കുമായി
തൊഴിലവസരം
സൃഷ്ടിക്കുന്നതിനും
സ്വയം തൊഴില്‍
സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിനും
ആസൂത്രണം ചെയ്തിട്ടുള്ള
പദ്ധതികളും അവയുടെ
ഫലപ്രാപ്തിയും
വിശദമാക്കാമോ?
പട്ടികഗോത്രവര്ഗ്ഗത്തില്പ്പെട്ട
എല്ലാവര്ക്കും വീട്
*64.
ശ്രീ.യു.
ആര്. പ്രദീപ്
,,
കെ.വി.വിജയദാസ്
,,
ഒ. ആര്. കേളു
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്രവര്ഗ്ഗത്തില്പ്പെട്ട
എല്ലാവര്ക്കും മൂന്നു
വര്‍ഷത്തിനുളളില്‍ വീടു
നല്‍കുമെന്ന പ്രഖ്യാപനം
യാഥാര്‍ത്ഥ്യമാക്കാനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തുമ്പോള്‍
പണി പൂര്‍ത്തീകരിക്കാതെ
കിടന്ന 39000 ല്‍ പരം
വീടുകളുടെ പണി
പൂര്‍ത്തീകരിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിവിധ പദ്ധതികള്‍
പ്രകാരം പുതുതായി എത്ര
വീടുകള്‍
അനുവദിച്ചെന്നും
അവയില്‍ എത്രയെണ്ണം
പൂര്‍ത്തീകരിക്കാന്‍
സാധിച്ചുവെന്നും
വെളിപ്പെടുത്താമോ;
(സി)
വീട്
നിര്‍മ്മിക്കാനായുളള
ഭൂമി പോലും
ഇല്ലാത്തവര്‍ക്ക്
അക്കാരണത്താല്‍ മാത്രം
വീട്
നിര്‍മ്മാണത്തിനുളള
സഹായം
നഷ്ടപ്പെടാതിരിക്കാനായി
സ്വീകരിച്ച
നടപടികളെന്തെന്ന്
വിശദമാക്കുമോ?
കടല്‍ഭിത്തി
നിര്‍മ്മാണ പദ്ധതി
*65.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
വി.ഡി.സതീശന്
,,
ഹൈബി ഈഡന്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തീരദേശ
സംരക്ഷണത്തിനായുള്ള
കടല്‍ഭിത്തി
നിര്‍മ്മാണപദ്ധതി
നിര്‍ത്തിവെയ്ക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
ഇതിന്
പകരമായി എന്ത് പുതിയ
പദ്ധതിയാണ് തീരദേശത്ത്
നടപ്പിലാക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ;
(സി)
ഓഖി
ചുഴലിക്കൊടുങ്കാറ്റ്
ആഞ്ഞടിച്ചപ്പോള്‍
ആലപ്പുഴ ജില്ലയിലെ
തീരദേശത്തും എറണാകുളം
ചെല്ലാനം പ്രദേശത്തും
ഉണ്ടായ വമ്പിച്ച
നാശനഷ്ടങ്ങള്‍
കണക്കിലെടുത്ത്
കടല്‍ഭിത്തി ഇല്ലാത്ത
ഭാഗങ്ങളില്‍ ആയത്
നിര്‍മ്മിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ?
ജലസംരക്ഷണ
പദ്ധതികള്‍
*66.
ശ്രീ.മുരളി
പെരുനെല്ലി
,,
എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍
വര്‍ഷങ്ങളിലുണ്ടായ
കടുത്ത വരള്‍ച്ചയുടെ
പശ്ചാത്തലത്തില്‍,
ജലസംരക്ഷണത്തിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
കിണറുകള്‍,കുളങ്ങള്‍
തുടങ്ങിയ
ജലസ്രോതസ്സുകളില്‍
ഗണ്യമായ എണ്ണം
ഉപയോഗശൂന്യമായതിനാല്,
ഇവ പുനരുദ്ധരിച്ച്
ഉപയോഗയോഗ്യമായ
കുടിവെള്ള
സ്രോതസ്സുകളാക്കി
മാറ്റാന്‍
തിരുവനന്തപുരം
ജില്ലയില്‍
നടപ്പാക്കുന്ന ജലശ്രീ
മാതൃകയില്‍ സംസ്ഥാന
വ്യാപകമായി പദ്ധതി
നടപ്പിലാക്കുമോ; ജലശ്രീ
പദ്ധതിയില്‍
നടപ്പാക്കുന്ന
പ്രവൃത്തികള്‍
എന്തെല്ലാമെന്നും
പദ്ധതിയുടെ പുരോഗതിയും
അറിയിക്കാമോ;
(സി)
നിയമനിര്‍മ്മാണത്തോടൊപ്പം
ജനകീയ ഇടപെടല്‍ കൂടി
സാധ്യമാക്കി
ജലസ്രോതസ്സുകളുടെ
സംരക്ഷണത്തിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
തടാകങ്ങളുടെ
സംരക്ഷണത്തിനായി മാസ്റ്റര്‍
പ്ലാൻ
*67.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തടാകങ്ങളുടെ
സംരക്ഷണത്തിനായി
മാസ്റ്റര്‍ പ്ലാൻ
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഇതിൽ
എതെല്ലാം തടാകങ്ങളെ
ഉള്ക്കൊള്ളിച്ചിട്ടുണ്ട്എന്ന്
വെളിപ്പെടുത്താമോ;
(സി)
വെള്ളായണി
കായലിനെ ഈ പദ്ധതിയിൽ
നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
എങ്കിൽ കാരണം
വ്യക്തമാക്കുമോ?
അട്ടപ്പാടിയിലെ
ശിശുമരണങ്ങള്‍
*68.
ശ്രീ.സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2017-ല്‍
അട്ടപ്പാടിയില്‍
നിന്നും ശിശുമരണങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ആദിവാസികള്‍ക്കിടയിലെ
ആരോഗ്യപ്രശ്നങ്ങളും
പോഷകാഹാരക്കുറവും
പരിഹരിക്കാന്‍
നടപ്പിലാക്കിവരുന്ന
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
പ്രസ്തുത
പദ്ധതികള്‍ ശിശുമരണവും
മാതൃമരണവും
കുറയ്ക്കാന്‍
സഹായകരമായിട്ടുണ്ടോ;
(ഡി)
ഇക്കാര്യത്തില്‍
കൂടുതല്‍ പഠനങ്ങള്‍
നടത്തി തുടര്‍നടപടി
സ്വീകരിക്കാന്‍
തയ്യാറാകുമോ?
ഗോവര്‍ദ്ധിനി
പദ്ധതി
*69.
ശ്രീ.എന്‍.
വിജയന് പിള്ള
,,
പി.ടി.എ. റഹീം
,,
കാരാട്ട് റസാഖ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ക്ഷീരോല്പാദനത്തില്
സ്വയംപര്യാപ്തത എന്ന
ലക്ഷ്യം പ്രാപ്യമാകും
വിധം പ്രതികൂല
കാലാവസ്ഥയിലും വന്‍
പുരോഗതി കൈവരിക്കാന്‍
സാധ്യമാക്കുന്നതില്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
ക്ഷീര
കൃഷി സാമ്പത്തികമായി
ആകര്‍ഷകമാക്കുന്നതിനുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(സി)
ഗോവര്‍ദ്ധിനി
പദ്ധതിയുടെ ലക്ഷ്യവും
അതില്‍ എത്ര പുരോഗതി
സാധ്യമായിട്ടുണ്ടെന്നതിന്റെ
വിശദാംശവും നല്‍കാമോ?
വ്യാജമദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും വ്യാപനം
*70.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എക്സൈസ്
വകുപ്പിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്ത്
വ്യാജമദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
വ്യാപനം അപകടകരമാംവിധം
വര്‍ദ്ധിച്ചതായ
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്കിടയിലും
യുവാക്കള്‍ക്കിടയിലും
മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും
ഉപയോഗം ക്രമാതീതമായി
വര്‍ദ്ധിച്ചിട്ടുണ്ടോ;
(ഡി)
2017-ല്‍
വിവിധ റെയ്ഡുകളില്
പിടിച്ചെടുത്ത
മയക്കുമരുന്നിന്റെയും
രജിസ്റ്റര്‍ ചെയ്ത
കേസുകളുടെയും
എണ്ണത്തിലുള്ള
വര്‍ദ്ധനവ്,
സംസ്ഥാനത്ത്
അന്തര്‍ദേശീയ
മയക്കുമരുന്ന് ലോബി
പ്രവര്‍ത്തിക്കുന്നു
എന്നതിന്റെ സൂചനയാണോ;
(ഇ)
പുതിയ
മദ്യനയത്തിന്റെ
ഭാഗമായി,
അടച്ചിട്ടിരുന്ന
ബാറുകള്‍ക്ക് ലൈസന്‍സ്
നല്‍കിയിട്ടും
മയക്കുമരുന്നിന്റെ
വ്യാപനം ഭീതിജനകമായ
രീതിയില്‍
വര്‍ദ്ധിക്കുന്നത്
എന്തുകൊണ്ടെന്ന
കാര്യത്തില്‍ പരിശോധന
നടത്തുമോ?
ആദിവാസി
ഊരുകളില്‍ സമഗ്ര സാക്ഷരത
പദ്ധതി
*71.
ശ്രീ.കാരാട്ട്
റസാഖ്
,,
എസ്.രാജേന്ദ്രന്
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ഊരുകളില്‍ സമഗ്ര
സാക്ഷരത പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം ആദിവാസി
ഊരുകളെയാണ് പ്രസ്തുത
പദ്ധതിയ്ക്കായി
തെരഞ്ഞെടുത്തിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതിക്കായി
എത്ര തുക
വകയിരുത്തിയിട്ടുണ്ട്;
(ഡി)
ആരുടെ
നേതൃത്വത്തിലാണ് പദ്ധതി
നടപ്പാക്കുന്നതെന്നും
ആരെയാണ്
ഇന്‍സ്ട്രക്ടര്‍മാരായി
നിയോഗിക്കുന്നതെന്നും
വ്യക്തമാക്കാമോ?
'അംബേദ്കര്‍
ഗ്രാമം' പദ്ധതി
*72.
ശ്രീ.പുരുഷന്
കടലുണ്ടി
,,
ആര്. രാജേഷ്
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ സമഗ്ര
വികസനത്തിനായി ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ച
'അംബേദ്കര്‍ ഗ്രാമം'
പദ്ധതിയുടെ പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പദ്ധതി
പ്രകാരം ഏതു രീതിയിലുളള
പ്രവൃത്തികളാണ്
ഏറ്റെടുത്ത്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
ആവാസകേന്ദ്ര
നവീകരണത്തോടൊപ്പം
വരുമാനദായക പദ്ധതികള്‍
വിഭാവനം
ചെയ്തിട്ടുണ്ടോ;
എങ്കില്‍ അവ
എന്തൊക്കെയെന്നും എത്ര
തുക വരെ ചെലവഴിക്കാന്‍
സാധിക്കുമെന്നും
അറിയിക്കാമോ;
(ഡി)
പദ്ധതിയുടെ
നിര്‍വ്വഹണ ഏജന്‍സികൾ
ഏതെല്ലാമാണെന്ന്
വെളിപ്പെടുത്താമോ;
സമയബന്ധിതമായി
പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
സാധിക്കുന്നുണ്ടോയെന്ന്
അവലോകനം
നടത്താറുണ്ടോ;വിശദവിവരം
നൽകുമോ?
അപ്നാഘര്‍
പദ്ധതി
*73.
ശ്രീ.അനില്‍
അക്കര
,,
അടൂര്‍ പ്രകാശ്
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന തൊഴിലാളികളുടെ
ജീവിതസാഹചര്യം
മെച്ചപ്പെടുത്തുന്നതിന്
ഈ സർക്കാർ
ആവിഷ്ക്കരിച്ചിട്ടുളള
പദ്ധതികള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
തൊഴിലാളികള്‍
തിങ്ങിപാര്‍ക്കുന്ന
ലേബര്‍ ക്യാമ്പുകളിലെ
ജീവിത നിലവാരവും
ശുചിത്വവും തുലോം
പരിതാപകരമാണെന്ന
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(സി)
ഇവര്‍ക്കായി
ആവിഷ്ക്കരിച്ച
അപ്നാഘര്‍ പദ്ധതി
പ്രകാരം നിര്‍മ്മാണം
പൂര്‍ത്തിയാക്കിയ
താമസസ്ഥലം അവര്‍ക്കായി
അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാലതാമസം
ഒഴിവാക്കി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
എല്ലാ
ജില്ലകളിലേക്കും ഈ
പദ്ധതി
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഇ)
ഇതര
സംസ്ഥാനക്കാര്‍
ഉള്‍പ്പെടുന്ന
കുറ്റകൃത്യങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ ഇവരുടെ
വിവര ശേഖരണം നടത്തി
ഡേറ്റാബാങ്ക്
അടിയന്തരമായി
തയ്യാറാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ പിന്നോക്ക
വിഭാഗക്കാര്‍ക്ക്
വിദേശപഠനത്തിന് പദ്ധതികൾ
*74.
ശ്രീ.കെ.ബി.ഗണേഷ്
കുമാര്‍
,,
കെ. കൃഷ്ണന്‍കുട്ടി
,,
സി.കെ.നാണു
,,
കോവൂര്‍ കുഞ്ഞുമോന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്ക വിഭാഗത്തിലെ
കുട്ടികള്‍ക്ക്
രാജ്യത്തെ മികച്ച
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും വിദേശ
സര്‍വകലാശാലകളിലും
പഠിക്കുന്നതിന്
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളത്;
വിശദാംശങ്ങൾ
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ ഗുണഫലം
കാലതാമസമില്ലാതെ
കുട്ടികള്‍ക്ക്
ലഭിക്കുന്നു എന്നുറപ്പ്
വരുത്താന്‍ എന്തൊക്കെ
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ?
ഊരുമിത്രം
പദ്ധതി
*75.
ശ്രീ.സി.കൃഷ്ണന്
ശ്രീമതി
യു. പ്രതിഭ ഹരി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
ആരോഗ്യപരിരക്ഷ
ഉറപ്പുവരുത്തുന്നതിനായി
ഊരുമിത്രം എന്ന പേരില്‍
പദ്ധതി
ആവിഷ്ക്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
ജില്ലകളിലാണ് പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പദ്ധതിയ്ക്കായി
വനിതാ വോളന്റിയര്‍മാരെ
തെരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(ഡി)
വനിതാ
വോളന്റിയര്‍മാര്‍ക്കുള്ള
പരിശീലന പരിപാടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഇ)
പോഷകാഹാരക്കുറവ്
മൂലമുള്ള പ്രശ്നങ്ങള്‍,
കൗമാരക്കാരുടെയും
കുട്ടികളുടെയും ശാരീരിക
മാനസികാരോഗ്യ
പ്രശ്നങ്ങള്‍ എന്നിവ
പരിഹരിക്കുന്നതിന്
ഊരുമിത്രങ്ങളുടെ സേവനം
പ്രയോജനപ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ?
നീലക്കുറിഞ്ഞി
ഉദ്യാനം
*76.
ശ്രീ.അന്‍വര്‍
സാദത്ത്
,,
പി.ടി. തോമസ്
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയിക്കുന്നതിന്
സര്‍ക്കാര്‍ തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച്
മുഖ്യമന്ത്രിയുടെ
നേതൃത്വത്തില്‍
ചേര്‍ന്ന ഉന്നതതല യോഗം
എടുത്ത തീരുമാനങ്ങള്‍
എന്തൊക്കെയാണ്;
(സി)
വന്യജീവി
സങ്കേതമായി
പ്രഖ്യാപിക്കപ്പെട്ട
നീലക്കുറിഞ്ഞി
ഉദ്യാനത്തിന്റെ
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയിക്കുമ്പോള്‍
കേന്ദ്ര വനം നിയമത്തിലെ
നിബന്ധനകള്‍
പാലിക്കപ്പെട്ടു
എന്നുറപ്പുവരുത്താൻ
നടപടി സ്വീകരിക്കുമോ ;
(ഡി)
അതിര്‍ത്തി
നിര്‍ണ്ണയത്തിന്
കേന്ദ്ര വൈല്‍ഡ് ലൈഫ്
ബോര്‍ഡിന്റെ അനുമതി
ആവശ്യമാണെന്നിരിക്കെ
ഇപ്പോള്‍ ആലോചിക്കുന്ന
അതിര്‍ത്തി
പുനര്‍നിര്‍ണ്ണയ
നടപടികള്‍
വിജയപ്രദമാകുമോ;
വ്യക്തമാക്കുമോ?
സംസ്ഥാനത്ത്
കൃത്രിമ പാല്
*77.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ആര്.
രാമചന്ദ്രന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൃത്രിമ പാല്,
വ്യാജപാല്‍ തുടങ്ങിയവ
ധാരാളമായി
വരുന്നുണ്ടെന്നുളള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
അത്തരത്തില്‍ ആരോഗ്യം
നശിപ്പിക്കുന്ന പാല്
പിടികൂടി
നശിപ്പിക്കാനും
കാരണക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കാനും
സംവിധാനമുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍ നിന്ന്
വരുന്ന വ്യാജ പാല്
ചെക്ക്പോസ്റ്റില്‍
തന്നെ പരിശോധിച്ച്
തിരിച്ചയക്കുന്നതിനുള്ള
സ്ഥിരം സംവിധാനമുണ്ടോ;
ഇല്ലെങ്കില്‍ സ്ഥിരം
സംവിധാനം നടപ്പാക്കുമോ?
തൊഴില്‍
നയം
*78.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
അടൂര്‍ പ്രകാശ്
,,
വി.പി.സജീന്ദ്രന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
തൊഴില്‍ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
തൊഴില്ദായകരായ
സ്ഥാപനങ്ങൾക്ക്
ഗ്രേഡിംഗ്
നൽകുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഏതെല്ലാം
മാനദണ്ഡങ്ങളുടെ
അടിസ്ഥാനത്തിലാണ്
ഗ്രേഡിംഗ് നൽകുന്നത്;
(സി)
ഗ്രേഡിംഗിലൂടെ
മെച്ചപ്പെട്ട തൊഴില്‍
ബന്ധം
വളര്‍ത്തിയെടുക്കുവാന്‍
കഴിഞ്ഞുവെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
വ്യവസായങ്ങളുടെ
നടത്തിപ്പില്‍
കാലാനുസൃതമായി
ഉണ്ടാകുന്ന
ബുദ്ധിമുട്ട്
കുറയ്ക്കുന്നതിനായി
തൊഴില്‍ നിയമങ്ങളില്‍
കാതലായ മാറ്റങ്ങള്‍
കൊണ്ടുവരുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ഇ)
എങ്കില്‍
ഇതിന്റെ
അടിസ്ഥാനത്തിലാണോ ഒരു
ഓര്‍ഡിനന്‍സിലുടെ
ചുമട്ടു തൊഴിലാളി
നിയമത്തില്‍ ഭേദഗതി
കൊണ്ടുവന്നത്എന്ന്
വ്യക്തമാക്കുമോ;
അതിനോടുള്ള തൊഴിലാളി
സമൂഹത്തിന്റെ
പ്രതികരണമെന്താണെന്ന്
വ്യക്തമാക്കുമോ?
ചിത്രാഞ്ജലി
സ്റ്റുഡിയോ ഫിലിം
സിറ്റിയാക്കാന്‍ നടപടി
*79.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
പി.കെ.ബഷീര്‍
,,
കെ.എന്‍.എ ഖാദര്‍
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചിത്രാഞ്ജലി
സ്റ്റുഡിയോ ഫിലിം
സിറ്റിയാക്കി
വികസിപ്പിക്കുന്നതിനും
ഫെസ്റ്റിവല്‍
കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിനും
ആലോചിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
പാലുല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
*80.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു ദിവസം ആവശ്യമായ
പാല് എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇതില്‍
എത്ര ശതമാനം പാല് ആണ്
സംസ്ഥാനത്ത്
ഉല്‍പ്പാദിപ്പിക്കുന്നത്;
(സി)
പാലുല്‍പ്പാദനത്തില്‍
സ്വയംപര്യാപ്തത
കൈവരിക്കുന്നതിന്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
ആവാസ്
പദ്ധതി
*81.
ശ്രീ.ആന്റണി
ജോണ്‍
,,
കെ. ദാസന്
,,
എം. രാജഗോപാലന്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്കായി
ആരംഭിച്ച ആവാസ്
പദ്ധതിയുടെ വിശദാംശം
നല്‍കുമോ; പദ്ധതിയില്‍
എത്രപേര്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്;
(ബി)
സംസ്ഥാനത്തിന്റെ
സമ്പദ്ഘടന
പ്രതിസന്ധിയിലാക്കാന്‍
ശ്രമിക്കുന്ന ചില
വര്‍ഗ്ഗീയ ശക്തികള്‍
ഇതര സംസ്ഥാന
തൊഴിലാളികളെ
ഭീതിപ്പെടുത്തി
തിരിച്ചയയ്ക്കാന്‍
നടത്തിയ ശ്രമങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
വേണ്ട നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇതര
സംസ്ഥാന തൊഴിലാളികള്‍
നേരിടുന്ന
ശുചിത്വ-ആരോഗ്യ
പ്രശ്നങ്ങള്‍, തൊഴില്‍
ചൂഷണം എന്നിവ
പരിഹരിക്കാനായി
നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
പഠന
മുറികള്‍
*82.
ശ്രീ.എന്‍.
ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കായി
വീടിനോടനുബന്ധമായി പഠന
മുറികള്‍ നിര്‍മ്മിച്ചു
നല്കുന്ന പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിന്
പ്രതീക്ഷിക്കുന്ന ചെലവ്
എത്രയാണെന്ന്
അറിയിക്കുമോ;
(സി)
പദ്ധതി
പ്രകാരം ഇതിനകം എത്ര
പഠന മുറികള്‍
നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ട് എന്ന്
വെളിപ്പെടുത്താമോ?
തോട്ടം
തൊഴിലാളി ക്ഷേമ പദ്ധതികള്‍
*83.
ശ്രീ.രാജു
എബ്രഹാം
,,
എസ്.രാജേന്ദ്രന്
,,
സി. കെ. ശശീന്ദ്രന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തോട്ടം തൊഴിലാളി വേതന
പരിഷ്കരണ കരാറിന്റെ
കാലാവധി തീരുന്നത്
എന്നാണെന്ന്
അറിയിക്കാമോ; കരാര്‍
പുതുക്കാന്‍ വേണ്ട
നടപടി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
തോട്ടം
തൊഴിലാളി
കുടുംബങ്ങള്‍ക്ക്
വാസസ്ഥലം നല്‍കേണ്ടത്
നിയമപ്രകാരം തോട്ടം
ഉടമകളുടെ
ഉത്തരവാദിത്തമാണെങ്കിലും,
നിലവിലുള്ള ലയങ്ങളുടെ
ദു:സ്ഥിതി
കണക്കിലെടുത്ത് തോട്ടം
തൊഴിലാളികള്‍ക്കായി
പ്രഖ്യാപിച്ച പ്രത്യേക
ഭവന പദ്ധതിയ്ക്ക്
തുടക്കം
കുറിച്ചിട്ടുണ്ടോ;
പദ്ധതിയുടെ നിലവിലെ
പുരോഗതി അറിയിക്കാമോ;
(സി)
തോട്ടം
തൊഴിലാളികള്‍ക്ക്
ഇ.എസ്.ഐ. ആനുകൂല്യവും
ചികിത്സാ സഹായവും
ലഭ്യമാണോ; ഇല്ലെങ്കില്‍
ഇതിനായി നടപടി
സ്വീകരിക്കുമോ?
ഇതര
സംസ്ഥാന തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട തൊഴില്‍
സാഹചര്യങ്ങള്‍
*84.
ശ്രീ.ആര്.
രാമചന്ദ്രന്
,,
സി. ദിവാകരന്
,,
എല്‍ദോ എബ്രഹാം
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
മെച്ചപ്പെട്ട തൊഴില്‍
സാഹചര്യങ്ങള്‍
ഒരുക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു വരുന്നു;
(ബി)
സംസ്ഥാന
പ്ലാനിംഗ് ബോര്‍ഡ്
പഞ്ചവത്സര പദ്ധതിയുടെ
(2017-2022) ഭാഗമായി
മറുനാടന്‍
തൊഴിലാളികളുടെ
ക്ഷേമത്തിനായി
കര്‍മ്മസമിതി
രൂപവല്ക്കരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇതര
സംസ്ഥാന
തൊഴിലാളികള്‍ക്ക്
ചുരുങ്ങിയ ചെലവില്‍
വാസസ്ഥലങ്ങള്‍
നിര്‍മ്മിക്കാന്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(ഡി)
ഇവര്‍ക്ക്
അപകട ആരോഗ്യ
ഇന്‍ഷുറന്‍സ്
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഡീസില്റ്റിംഗ്
പദ്ധതി
*85.
ശ്രീ.പി.കെ.
ശശി
,,
ബി.സത്യന്
,,
കെ. ബാബു
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അണക്കെട്ടുകളില്‍
മണലും ചെളിയും അടിഞ്ഞ്
ജലസംഭരണശേഷി ഏറെ
കുറഞ്ഞത്
പരിഹരിക്കാനായി
പ്രഖ്യാപിച്ച
ഡീസില്റ്റിംഗ് പദ്ധതി
ആരംഭിച്ചിട്ടുണ്ടോ;
(ബി)
മുന്‍കാലത്ത്
ഇത് സംബന്ധിച്ച് ഉണ്ടായ
പ്രശ്നങ്ങളുടെ
അടിസ്ഥാനത്തില്‍,
കുടിവെള്ളം
മലിനമാകാതെയും
പരിസ്ഥിതിക്ക് കോട്ടം
തട്ടാതെയും ചെളി
നീക്കാനുള്ള സാങ്കേതിക
വിദ്യ
ലഭ്യമാക്കിയിട്ടുണ്ടോ;
(സി)
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിനു
വേണ്ട സ്റ്റാന്‍ഡേര്‍ഡ്
ഓപ്പറേറ്റിംഗ്
പ്രൊസീജ്യര്‍
അറിയിക്കാമോ; ഇതിന്
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മൃഗസംരക്ഷണ
വകുപ്പ്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
*86.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പി.
ഉണ്ണി
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാല്,
മുട്ട ,കോഴിയിറച്ചി
എന്നിവയുടെ
ഉല്പാദനത്തില്
സ്വയംപര്യാപ്തത
നേടുന്നതിനായി
മൃഗസംരക്ഷണ വകുപ്പ്
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
കാലി സമ്പത്ത്
വര്‍ദ്ധിപ്പിക്കാന്‍
പ്രഖ്യാപിച്ച
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
തീറ്റപ്പുല്ല്,
ഗുണനിലവാരമുള്ള
കാലിത്തീറ്റ,
കോഴിത്തീറ്റ എന്നിവ
ആവശ്യാനുസരണം
സംസ്ഥാനത്ത് തന്നെ
ഉല്പാദിപ്പിക്കാന്
വേണ്ടി നടപ്പാക്കിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കുമോ?
ഹരിത
കേരളം മിഷന് നടത്തുന്ന
ജലവിഭവ സംരക്ഷണ പദ്ധതികൾ
*87.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ജലവിഭവ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവിഭവ
സംരക്ഷണത്തിനും
പരിപോഷണത്തിനുമായി ഹരിത
കേരളം മിഷന് മുഖേന
നടത്തുന്ന പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഹരിത
കേരളം മിഷന്റെ ഭാഗമായി
കിണര്‍ റീചാര്‍ജിംഗ്,
തോടുകള്‍
വൃത്തിയാക്കല്‍, പുതിയ
തോടുകള്‍
നിര്‍മ്മിക്കല്‍ എന്നീ
പ്രവൃത്തികള്‍
നടക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഭാവിയില്‍
ജലവിഭവ സംരക്ഷണത്തിനായി
പ്രസ്തുത മിഷന് മുഖേന
നടപ്പാക്കാനുദ്ദേശിക്കുന്ന
പദ്ധതിയുടെ രൂപരേഖ
വ്യക്തമാക്കുമോ?
തോട്ടം
തൊഴിലാളികളുടെ
ക്ഷേമത്തിനായുള്ള പദ്ധതികള്‍
*88.
ശ്രീ.എസ്.ശർമ്മ
,,
ജെയിംസ് മാത്യു
,,
കെ.സുരേഷ് കുറുപ്പ്
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തൊഴിലും
എക്സൈസും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
തൊഴിലാളികളുടെ
ക്ഷേമത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവര്‍ക്കായി
വിവിധ സമാശ്വാസ
പദ്ധതികള്‍
ആരംഭിക്കുന്നത്
സംബന്ധിച്ച്
ബന്ധപ്പെട്ട തൊഴിലാളി
സംഘടനാ
പ്രതിനിധികളുമായി
ചര്‍ച്ച നടത്തുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
വിവിധ
രോഗങ്ങള്‍ മൂലം
ദുരിതമനുഭവിക്കുന്ന
പ്ലാന്റേഷന് മേഖലയിലെ
തൊഴിലാളികള്‍ക്കായി
എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
തൊഴിലാളികള്‍ക്ക്
ഇ.എസ്.എെ.
നടപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ആരോഗ്യപച്ച
അന്യം നിന്നു പോകാതിരിക്കാന്‍
നടപടി
*89.
ശ്രീമതി
സി.കെ. ആശ
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വനവും
മൃഗസംരക്ഷണവും മൃഗശാലകളും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആരോഗ്യപച്ച
എന്ന ഔഷധം അന്യം നിന്നു
പോകാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നത്;
(ബി)
ആരോഗ്യപച്ച
കൂടുതല്‍ മേഖലകളില്‍
കൃഷി ചെയ്യുന്നതിനും
വ്യാവസായിക
അടിസ്ഥാനത്തില്‍ കൃഷി
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോ;
(സി)
ആദിവാസികള്‍ക്ക്
വനാവകാശ നിയമപ്രകാരം
ലഭിച്ച ഭൂമിയില്‍
നിയന്ത്രണങ്ങള്‍ക്ക്
വിധേയമായി ആരോഗ്യപച്ച
കൃഷി ചെയ്യുന്നതിന്
അനുമതി നല്‍കുമോ;
(ഡി)
അതിന്
എന്തൊക്കെ
നിയന്ത്രണങ്ങള്‍
കൊണ്ടുവരാനാണ്
ഉദ്ദേശിക്കുന്നത്?
പട്ടികവര്‍ഗ്ഗ
വിഭാഗത്തിൽപ്പെട്ട
യുവാക്കളുടെ തൊഴിലില്ലായ്മ
*90.
ശ്രീ.പി.വി.
അന്‍വര്‍
,,
ബി.ഡി. ദേവസ്സി
,,
കെ.വി.വിജയദാസ്
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിൽപ്പെട്ട
യുവാക്കളുടെ
തൊഴിലില്ലായ്മ
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
വിഭാഗക്കാര്‍ക്ക് സ്വയം
തൊഴിലിനും നൈപുണ്യ
വികസന പരിശീലനത്തിനും
സഹായം നൽകുന്നതിനുള്ള
പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നൽകുമോ;
(സി)
പ്രസ്തുത
പദ്ധതി പ്രകാരം എത്ര
രൂപയാണ് ധനസഹായം
നൽകുന്നതെന്നും
പദ്ധതിയുടെ
ഗുണഭോക്താക്കളെ
തെരഞ്ഞെടുക്കുന്നത്
എപ്രകാരമാണെന്നും
വിശദമാക്കാമോ?