വൈദ്യൂതി
ഉല്പാദനം
*31.
ശ്രീ.രാജു
എബ്രഹാം
,,
കെ. ആന്‍സലന്‍
,,
എം. രാജഗോപാലന്‍
,,
എന്‍. വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തടസ്സരഹിതമായി വൈദ്യൂതി
ലഭ്യമാക്കുന്നതിനും
ഉല്പാദനവര്ദ്ധനവിനും
ആസൂത്രണം ചെയ്തിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണ്;
(ബി)
പണി
ആരംഭിച്ച
വൈദ്യൂതോല്പാദന
പദ്ധതികള്‍
ഏതൊക്കെയാണെന്നും അവ
സമയബന്ധിതമായി
പൂര്‍ത്തിയാക്കി
പാഴ്ചെലവ് ഒഴിവാക്കാന്‍
ആവശ്യമായ ഇടപെടല്‍
നടത്തുന്നുണ്ടോയെന്നും
വിശദമാക്കാമോ;
(സി)
ആവശ്യത്തിന്റെ
25% വൈദ്യൂതി മാത്രമേ
സംസ്ഥാനത്തുല്പാദിപ്പിക്കാന്
സാധിക്കുന്നുള്ളൂവെന്നതിനാലും
പാരമ്പര്യ രീതിയിലുള്ള
വന്‍കിട പദ്ധതികള്‍
വിവിധ തരത്തിലുള്ള
എതിര്‍പ്പുകള്‍
നേരിടുകയോ
സാമ്പത്തികമായി
നിലനിര്‍ത്താന്‍
ബുദ്ധിമുട്ടുള്ളതോ
ആയതിനാലും സൗരോര്‍ജ്ജ
ഉല്പാദനം
വര്‍ദ്ധിപ്പിക്കാന്‍
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
നിലവിലെ സൗരോര്‍ജ്ജ
പദ്ധതികളുടെ പുരോഗതി
അറിയിക്കാമോ?
ചരക്ക്
സേവന നികുതിയുടെ
പ്രത്യാഘാതങ്ങള്‍
*32.
ശ്രീ.പി.ടി.എ.
റഹീം
,,
ഇ.പി.ജയരാജന്
,,
വി. അബ്ദുറഹിമാന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്വദേശ-വിദേശ കുത്തക
കമ്പനികളുടെ മാത്രം
താല്പര്യ
സംരക്ഷണത്തിനുപകരിക്കുന്ന
ചരക്ക് സേവന നികുതി,
വികസന ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായുള്ള
സാമ്പത്തിക
സ്വാതന്ത്ര്യം
ദുര്‍ബലപ്പെടുത്തിയത്
സംസ്ഥാനത്തെ എങ്ങനെ
ബാധിക്കാനിടയുണ്ടെന്ന്
വിശകലനം
നടത്തിയിട്ടുണ്ടോ;വിശദാംശം
നൽകുമോ ;
(ബി)
നികുതി
വരുമാനത്തില്‍ കനത്ത
ഇടിവുണ്ടാകുമ്പോള്ത്തന്നെ
ഉപഭോക്തൃ
സാധനങ്ങളുടെയും
സേവനങ്ങളുടെയും
വിലയിലുണ്ടായിട്ടുള്ള
വലിയ വര്‍ദ്ധനവ് വഴി
പൊതു ജനങ്ങള്‍ക്ക്
ദുരിതം വിതച്ച ഈ നികുതി
സമ്പ്രദായത്തിന്റെ
ദോഷവശങ്ങള്‍
പരിഹരിക്കാൻ വേണ്ട
നിര്‍ദ്ദേശങ്ങള്‍
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നൽകുമോ ;
(സി)
ചരക്ക്
സേവന നികുതി
സംസ്ഥാനത്തെ ചെറുകിട
വ്യവസായ മേഖലയിലും
വ്യാപാര മേഖലയിലും
ഉണ്ടാക്കിയിട്ടുള്ള
പ്രത്യാഘാതങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ ?
ജി.എസ്.ടി.
വരുമാനനഷ്ടം
*33.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
ടി.എ.അഹമ്മദ് കബീര്‍
,,
മഞ്ഞളാംകുഴി അലി
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി.
നടപ്പിലാക്കിയപ്പോള്‍
വരുമാന നഷ്ടം
ഉണ്ടായിട്ടുണ്ടോ;എങ്കില്‍
വിശദീകരിക്കുമോ;
(ബി)
എത്ര
തുകയാണ് നഷ്ടപരിഹാരമായി
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടത്;
(സി)
അതില്‍
എത്ര തുക ലഭിച്ചുവെന്ന്
അറിയിക്കുമോ;
(ഡി)
ഈ
വരുമാനനഷ്ടം എപ്രകാരം
നികത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
വൈദ്യുതി
ഉല്പാദനരംഗത്തിന്റെ
ശാക്തീകരണം
*34.
ശ്രീ.ആര്.
രാജേഷ്
,,
എസ്.രാജേന്ദ്രന്
,,
പി.കെ. ശശി
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനം
വലിയ തോതിലുള്ള വൈദ്യുത
ഉല്പാദന കമ്മി
നേരിടുന്ന
സാഹചര്യത്തില്‍
,നിര്‍മ്മാണത്തിലിരിക്കുന്ന
വിവിധ പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കി
ഉല്പാദനരംഗം
ശാക്തീകരിക്കാന്‍
വേണ്ടി നടത്തിയ
ഇടപെടലുകള്‍
അറിയിക്കാമോ;
(ബി)
സമ്പൂര്‍ണ്ണ
വൈദ്യുതീകരണമെന്ന
നേട്ടം കൈവരിച്ചതിന്റെ
അടുത്ത ഘട്ടമെന്ന
നിലയില്‍ കെ.എസ്.ഇ.ബി
ലിമിറ്റഡിനെ പദ്ധതി
ആസൂത്രണത്തിലും
നിര്‍വ്വഹണത്തിലും
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
പരിപാടിയുണ്ടോ;
(സി)
154
ദശലക്ഷം യൂണിറ്റ്
ഉല്പാദന ശേഷിയുള്ള
പള്ളിവാസല്‍
എക്സ്റ്റന്‍ഷന്‍
ഉള്‍പ്പെടെ ഏറെക്കാലം
മുമ്പു
പൂര്‍ത്തീകരിക്കേണ്ടിയിരുന്ന
പദ്ധതികള്‍
പൂര്‍ത്തീകരിക്കാന്‍
വൈകുന്നതു മൂലം
ചെലവിലുണ്ടാകുന്ന
വര്‍ദ്ധന കൊണ്ടും
ഉല്പാദന നഷ്ടം കൊണ്ടും
ഉണ്ടാകുന്ന ഭീമമായ
നഷ്ടം ഒഴിവാക്കാന്‍
പദ്ധതി നിര്‍വ്വഹണം
കാര്യക്ഷമമാക്കാന്‍
ശ്രദ്ധ പതിപ്പിക്കുമോ;
നിലവില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
പദ്ധതികള്‍
ഏതൊക്കെയെന്നും അവ
പൂര്‍ത്തീകരിക്കേണ്ട
കാലാവധിയും
അറിയിക്കാമോ?
ശബരിമലയെ
ദേശീയ തീര്‍ത്ഥാടന
കേന്ദ്രമായി പ്രഖ്യാപിക്കൽ
*35.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഒരു
ആരാധനാലയത്തെ ദേശീയ
തീര്‍ത്ഥാടന കേന്ദ്രം
ആയി
പ്രഖ്യാപിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
വിദേശത്തുനിന്നു
പോലും തീര്‍ത്ഥാടകര്‍
എത്തുന്ന ശബരിമലയെ
ദേശീയ തീര്‍ത്ഥാടന
കേന്ദ്രമായി
പ്രഖ്യാപിക്കാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
ശബരിമലയെ
ദേശീയ തീര്‍ത്ഥാടന
കേന്ദ്രമായി
പ്രഖ്യാപിച്ചാല്‍
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തൊക്കെ എന്ന്
വ്യക്തമാക്കുമോ?
സ്വകാര്യ
മേഖലയിലെ ജലവൈദ്യുത
പദ്ധതികള്‍
*36.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
,,
എന്‍. ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്വകാര്യ മേഖലയില്‍
ജലവൈദ്യുത പദ്ധതികള്‍
പ്രവര്‍ത്തിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പുതുതായി
സ്വകാര്യ മേഖലയില്‍
പദ്ധതികള്‍
ആരംഭിക്കുന്നതിന്
അനുമതി നല്കാന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ എവിടെയെല്ലാം
; വിശദീകരിക്കുമോ;
(സി)
ഇവര്‍
ഉത്പാദിപ്പിക്കുന്ന
വൈദ്യുതി ആരാണ് വിതരണം
ചെയ്യുന്നത്;
(ഡി)
കെ.എസ്.ഇ.ബി.ഈ
വൈദ്യുതി
വാങ്ങുന്നുണ്ടോ;
എങ്കില്‍ എന്തു
നിരക്കില്‍; വിശദാംശം
വെളിപ്പെടുത്തുമോ?
ട്രഷറി
നിയന്ത്രണം
*37.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
മഞ്ഞളാംകുഴി അലി
,,
ടി.എ.അഹമ്മദ് കബീര്‍
,,
ടി. വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറിയില്‍
നിന്നും പണം
പിന്‍വലിക്കുന്നതിന്
നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
കോണ്ട്രാക്ടര്മാരുടെ
ബില്ലുകള്‍
കെട്ടിക്കിടക്കുന്നതു
മൂലം വികസന
പ്രവര്‍ത്തനങ്ങള്‍
സ്തംഭനാവസ്ഥയിലാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ഇതു
പരിഹരിയ്ക്കുന്നതിനായി
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ?
ചരക്കു
സേവന നികുതി
*38.
ശ്രീ.സി.കൃഷ്ണന്
,,
എസ്.ശർമ്മ
,,
കെ.വി.വിജയദാസ്
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഏകീകൃത
കമ്പോളം സൃഷ്ടിച്ച്
സുഗമ വ്യാപാരം
ലക്ഷ്യമിട്ട്
നടപ്പിലാക്കിയ ചരക്കു
സേവന നികുതി ചെറുകിട
നിര്‍മ്മാതാക്കളെ ഏതു
തരത്തിൽ ബാധിച്ചെന്ന്
അറിയിക്കാമോ;
(ബി)
കരാര്‍ പണികള്‍ക്ക്
ജി.എസ്.ടി. ഏതു
വിധത്തിൽ
ബാധകമാകുന്നെന്നും
ജി.എസ്.ടി. കാരണം
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടേതുള്‍പ്പെടെയുള്ള
കരാര്‍ പണികള്‍
സ്തംഭിച്ചിരിക്കുന്നത്
ഒഴിവാക്കാൻ എടുത്ത
നടപടികള്‍
എന്തൊക്കെയെന്നും
അറിയിക്കാമോ;
(സി)
കയറ്റുമതി
മേഖലയെ ജി.എസ്.ടി.
പ്രതികൂലമായി
ബാധിച്ചിരിക്കുന്നത്
പരിഹരിക്കാൻ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തെ
വ്യവസായ സൗഹൃദമാക്കുന്നതിന്
നടപടി
*39.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
പി.ടി. തോമസ്
,,
വി.ഡി.സതീശന്
,,
കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ
സൗഹൃദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കുമോ;
(ബി)
പുതുക്കിയ
വ്യവസായ നയം
രൂപീകരിച്ചിട്ടുണ്ടോ;
കരടുനയം സംബന്ധിച്ച്
വിവിധ ഏജന്‍സികളുമായി
ആശയവിനിമയം നടത്തി
അവരുടെ കൂടി
നിര്‍ദ്ദേശം
ഉള്‍പ്പെടുത്തിയിട്ടാണോ
അന്തിമ നയം
തയ്യാറാക്കിയത്;
(സി)
തൊഴിലുടമകള്‍ക്ക്
ചരക്ക്
കയറ്റിയിറക്കുവാന്
സ്വന്തം ജീവനക്കാരും
യന്ത്രസാമഗ്രികളും
ഉണ്ടെങ്കില്‍
ചുമട്ടുതൊഴിലാളികളെ
വാടകയ്ക്ക് എടുക്കേണ്ട
എന്ന ഭേദഗതി
ചുമട്ടുതൊഴിലാളി
നിയമത്തില്‍
വരുത്തിയിട്ടുണ്ടോ;
(ഡി)
ഇതിനെതിരെ
ചുമട്ടുതൊഴിലാളി
സംഘടനകള്‍
സമരരംഗത്താണോ;എങ്കില്‍
പ്രസ്തുത നിര്‍ദ്ദേശം
പിന്‍വലിക്കാന്‍
ആലോചിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
പൊതുമേഖലാ
വ്യവസായ സ്ഥാപനങ്ങളെ
പുനരുദ്ധരിക്കാന്‍ പദ്ധതി
*40.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
,,
ആന്റണി ജോണ്‍
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ സര്‍ക്കാരിന്‍െറ
കാലത്ത് നിരന്തരം
നഷ്ടത്തിലായിരുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങള്‍ ഈ വര്‍ഷം
ആദ്യപകുതിയില്‍ 34 കോടി
രൂപ ലാഭം എന്ന
അഭിമാനാര്‍ഹമായ നേട്ടം
കൈവരിച്ചതിനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(ബി)
നിലവില്‍
നഷ്ടത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളെക്കൂടി
ലാഭത്തിലാക്കുന്നതിനായി
അവയെ നവീകരിച്ച്
പുനരുദ്ധരിക്കാന്‍
പദ്ധതി
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളെ
വിറ്റഴിക്കുകയെന്ന
കേന്ദ്ര സര്‍ക്കാര്‍
നയത്തിനു
വിപരീതമായി,സംസ്ഥാന
പൊതുമേഖലാ വ്യവസായ
സ്ഥാപനങ്ങളുടെ
ശാക്തീകരണത്തിനായി
കഴിഞ്ഞ രണ്ടു
ബജറ്റിലൂടെ നല്കിയ
ധനസഹായം വിശദമാക്കാമോ?
ഗെയില്‍
പൈപ്പ് ലൈൻ പദ്ധതി
*41.
ശ്രീ.കെ.
ദാസന്
,,
ഇ.പി.ജയരാജന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗെയില്‍
വാതക പൈപ്പ് ലൈനിന്റെ
സ്ഥലമെടുപ്പും
സുരക്ഷയുമായി
ബന്ധപ്പെട്ട്
ജനങ്ങള്‍ക്കിടയിലുള്ള
ആശങ്കകള്‍
പരിഹരിക്കുന്നതിനായി
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണ്;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ദ്രവീകൃത വാതക പൈപ്പ്
ലൈനിന്റെ റൂട്ട്
നിശ്ചയിച്ചിരുന്നോ;
രാഷ്ട്രീയ
നേട്ടത്തിനായി
പദ്ധതിക്ക് വിഘാതം
വരുത്തുവാൻ ശ്രമം
നടക്കുന്നതായി
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
സംസ്ഥാനത്തിന്റെ
വ്യവസായ ഗതാഗത
മേഖലകളിലെ വികസനത്തിന്
ഏറെ പ്രയോജനകരമാകുന്ന ഈ
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സര്‍വകക്ഷി യോഗത്തില്‍
ഉണ്ടായ ചര്‍ച്ചകളുടെ
കൂടി അടിസ്ഥാനത്തില്‍
നടപ്പിലാക്കിയ
കാര്യങ്ങള്‍
അറിയിക്കാമോ ?
നികുതി
വരുമാനത്തിലെ ചോര്‍ച്ച
*42.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
എ.എം. ആരിഫ്
,,
കെ. ബാബു
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഒന്നരക്കോടി
രൂപ വരെ വിറ്റുവരവുള്ള
ചെറുകിട നികുതിദായകര്‍
ഒഴികെയുള്ള
നികുതിദായകരില്‍ പകുതി
പേരുടെ മാത്രം
നിയന്ത്രണമുള്ളത്,നികുതി
നിര്ണ്ണയത്തിലെന്നതുപോലെ
നികുതി ഭരണത്തിലും
സംസ്ഥാനത്തിന്റെ
അധികാരം
ശോഷിപ്പിക്കുന്നതിന്
കാരണമായിട്ടുണ്ടോ;നികുതി
പിരിവിന്റെ
കാര്യക്ഷമതയെ ഇത്
എങ്ങനെ ബാധിക്കുന്നു
എന്ന് വ്യക്തമാക്കാമോ;
(ബി)
എകീകൃത
കമ്പോളവല്ക്കരണത്തിന്റെ
ഫലമായി ചെക്ക്പോസ്റ്റ്
സമ്പ്രദായം
അവസാനിപ്പിച്ചത്
സംസ്ഥാനത്തെ നികുതി
വരുമാനത്തില്‍
ചോര്ച്ചയുണ്ടാക്കാനിടയുള്ളതായി
കരുതുന്നുണ്ടോ; എങ്കിൽ
ഇത് തടയാനായി എന്തു
സംവിധാനം
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നു;
(സി)
ഭൗതിക
പരിശോധന
ഒഴിവാക്കിക്കൊണ്ടുള്ള
ഇ-വേ ബില്‍ സംവിധാനം
നികുതി വെട്ടിപ്പു
തടയാന്‍ പര്യാപ്തമാണോ
എന്ന് വ്യക്തമാക്കാമോ?
പാരമ്പര്യേതര
ഊര്‍ജ്ജ പദ്ധതികള്‍
*43.
ശ്രീ.റോജി
എം. ജോണ്‍
,,
കെ.എസ്.ശബരീനാഥന്
,,
ഹൈബി ഈഡന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
ഉപഭോഗം
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
കൂടുതല്‍ പാരമ്പര്യേതര
ഊര്‍ജ്ജ പദ്ധതികള്‍
ആവിഷ്ക്കരിക്കുന്നതിന്
പദ്ധതിയുണ്ടോ;
(ബി)
പാരമ്പര്യേതര
ഊര്‍ജ്ജ പദ്ധതികളുടെ
സാധ്യതാപഠനം
നടത്തുന്നതിനായി
രൂപീകരിച്ച
റിന്യൂവബിള്‍ എനര്‍ജി
സേവിംഗ് വിഭാഗത്തിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(സി)
2022-ഓടെ
പാരമ്പര്യേതര ഊര്‍ജ്ജ
പദ്ധതികളുടെ സ്ഥാപിത
ശേഷി 1104.17 മെഗാ
വാട്ടായി
ഉയര്‍ത്തുന്നതിന്
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
എന്തൊക്കെയാണ്; ഈ
ലക്ഷ്യം കൈവരിക്കാന്‍
കഴിയുമെന്ന്
കരുതുന്നുണ്ടോ;
(ഡി)
പൂവ്വാര്‍
കടല്‍ തീരത്ത് 20
കിലോവാട്ട് ശേഷിയുള്ള
50 കാറ്റാടി
യന്ത്രങ്ങള്‍
സ്ഥാപിക്കുന്ന
പദ്ധതിയും ജില്ലാ
പഞ്ചായത്തുകളുടെ
അധീനതയിലുള്ള
കെട്ടിടങ്ങളുടെ
മേല്‍ക്കൂരയില്‍
സോളാര്‍ പാനലുകള്‍
സ്ഥാപിക്കുന്ന
പദ്ധതിയും
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
(ഇ)
കാസര്‍ഗോഡ്
ജില്ലയിലെ ചീമേനിയില്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്ന സോളാര്‍
പാര്‍ക്കിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണ്?
നാനോ
വ്യവസായ യൂണിറ്റുകള്‍
*44.
ശ്രീ.കെ.വി.അബ്ദുള്‍
ഖാദര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വീടുകളില്‍
നാനോ വ്യവസായ
യൂണിറ്റുകള്‍
ആരംഭിക്കുന്നതിനുള്ള
പദ്ധതി ആവിഷ്കരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇത്തരം
നാനോയൂണിറ്റുകള്
തുടങ്ങുന്നതിനായി
എന്തെല്ലാം ഇളവുകള്‍
നല്‍കാനാണുദ്ദേശിക്കുന്നത്;
(സി)
നാനോ
യൂണിറ്റുകളെ തദ്ദേശ
സ്ഥാപനങ്ങളുടെ ലൈസന്‍സ്
പരിധിയില്‍ നിന്നും
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഇത്തരം
യൂണിറ്റുകള്‍
പ്രോത്സാഹിപ്പിക്കുന്നതിന്റെ
ഭാഗമായി നാനോ യൂണിറ്റ്
ശൃഖലയെ നികുതിയില്‍
നിന്ന്
ഒഴിവാക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍
വിശദാംശം നല്‍കുമോ?
ഉത്തരവാദിത്ത
ടൂറിസം മിഷന്
*45.
ശ്രീ.കെ.
ബാബു
,,
ബി.ഡി. ദേവസ്സി
,,
കാരാട്ട് റസാഖ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉത്തരവാദിത്ത ടൂറിസം
മിഷന് ആവിഷ്ക്കരിച്ച്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
എങ്കില്‍
എന്തെല്ലാം
ലക്ഷ്യങ്ങളാണ് ഇതുവഴി
കൈവരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ഭിന്നശേഷിക്കാര്‍,വനിതകള്‍,പട്ടികജാതി/പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍,
ഭിന്നലിംഗക്കാര്‍
എന്നിവര്‍ക്ക്
മെച്ചപ്പെട്ട
അവസരങ്ങള്‍
ലഭിക്കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
മേഖലയില്‍ കൂടുതല്‍
ജനകീയ പങ്കാളിത്തം
ഉറപ്പു വരുത്തുന്നതിന്
എന്തെല്ലാം നടപടികള്‍
ആണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
കയര്‍
നയം
*46.
ശ്രീ.അനൂപ്
ജേക്കബ്
,,
അടൂര്‍ പ്രകാശ്
,,
ഷാഫി പറമ്പില്‍
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
കയര്‍ നയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പരമ്പരാഗത
കയര്‍ തൊഴിലാളികള്‍ക്ക്
200 ദിവസത്തെ തൊഴിലും
മിനിമം കൂലിയും ഉറപ്പ്
വരുത്തുവാന്‍
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
കയര്‍
സഹകരണസംഘങ്ങളുടെ
പുനരുദ്ധാരണത്തിന്
സ്വീകരിച്ച നടപടികള്‍
വിജയപ്രദമായിരുന്നോ;
ഇതിനകം എത്ര സഹകരണ
സംഘങ്ങള്‍
പുനരുദ്ധരിച്ചു;
വ്യക്തമാക്കുമോ;
(ഡി)
കയര്‍
വ്യവസായമേഖലയെ
ആധുനികവല്‍ക്കരിക്കുക
എന്ന ലക്ഷ്യം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
അതിനായി സ്വീകരിച്ച
നടപടികള്‍ വിവരിക്കുമോ;
(ഇ)
തൊണ്ട്
സംഭരണത്തിനായി
ആവിഷ്ക്കരിച്ച
പദ്ധതികള്‍
വിജയപ്രദമാണോ;ചകിരി
ക്ഷാമത്തിന്റെ രൂക്ഷത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(എഫ്)
എങ്കില്‍
ആധുനിക ചകിരി
മില്ലുകള്‍ സ്ഥാപിച്ച്
ചകിരി ക്ഷാമം
പരിഹരിക്കുന്നതിനും
തൊഴിലാളികളുടെ തൊഴിലും
വേതനവും
സംരക്ഷിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
'പെപ്പര്‍'
ടൂറിസം വികസന പദ്ധതി
*47.
ശ്രീ.കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെപ്പര്‍
എന്ന പേരില്‍
ജനപങ്കാളിത്തത്തോടെയുളള
ടൂറിസം വികസന
പദ്ധതിയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്
ഏതെല്ലാം പ്രദേശങ്ങളെ
ഉള്‍പ്പെടുത്തി
നടത്താനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തെ
എല്ലാ ടൂറിസ്റ്റു
കേന്ദ്രങ്ങളെയും ഈ
സ്ക്കീമില്‍
ഉള്‍പ്പെടുത്താന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
വ്യവസായ
വളര്‍ച്ച
*48.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
കെ.സുരേഷ് കുറുപ്പ്
,,
മുരളി പെരുനെല്ലി
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വ്യവസായ വളര്‍ച്ച
ത്വരിതപ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ;
(ബി)
വ്യവസായ
സംരംഭങ്ങള്‍ക്ക് അനുമതി
ലഭിക്കുന്നതില്‍
നിലവിലുണ്ടായിരുന്ന
കാലതാമസം ഒഴിവാക്കാനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണ്;
(സി)
അടിസ്ഥാന
സൗകര്യങ്ങള്‍
വിപുലപ്പെടുത്തി
വ്യവസായ നിക്ഷേപം
ആകര്‍ഷിക്കാന്‍
പദ്ധതിയുണ്ടെങ്കില്‍
വിശദവിവരം അറിയിക്കാമോ?
ചകിരിച്ചോര്‍
കയറ്റുമതി
*49.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായത്തിലെ
ഉപോല്പന്നമായ
ചകിരിച്ചോര്‍,
കയറ്റുമതി
മൂല്യമുള്ളതായി
മാറിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഏതൊക്കെ
ആവശ്യങ്ങള്‍ക്കാണ്
ചകിരിച്ചോര്‍
ഉപയോഗിക്കുന്നതെന്നറിയിക്കുമോ;
(സി)
ചകിരിച്ചോര്‍
കയറ്റുമതിയില്‍
സംസ്ഥാനത്തിന്റെ സ്ഥാനം
എത്രയാണെന്നും
സാധ്യതകള്‍
എത്രത്തോളമാണെന്നും
വിശദമാക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
*50.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നടപ്പാക്കിയതിന് ശേഷം
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതിയുടെ
യഥാര്‍ത്ഥ സ്ഥിതി
വെളിപ്പെടുത്തുമോ:
(ബി)
സംസ്ഥാനത്തിന്റെ
വായ്പാ പരിധി നിലവില്‍
എത്രയാണെന്നും, അതില്‍
ഇനി എത്ര ബാക്കി
എടുക്കാമെന്നും
അറിയിക്കുമോ:
(സി)
സംസ്ഥാനം
നേരിടുന്നതായി
പറയപ്പെടുന്ന
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന്
ഏതൊക്കെ തരത്തിലുള്ള
മാര്‍ഗ്ഗങ്ങളാണ്
അവലംബിക്കുന്നത്
എന്നറിയിക്കുമോ?
കയര്‍
മേഖലയിലെ പ്രതിസന്ധി
*51.
ശ്രീ.പി.ടി.
തോമസ്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
തറികളിൽ
ഉല്പാദിപ്പിക്കുന്ന
കയര്‍
ഉല്പന്നങ്ങള്ക്ക്
വിപണി കണ്ടെത്തുവാൻ
കഴിയാത്തത് കയര്‍
മേഖലയിൽ കടുത്ത
പ്രതിസന്ധി
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(ബി)
പ്രസ്തുത
കയര്‍ ഉല്പന്നങ്ങളുടെ
ആഭ്യന്തര വില്പന
ഉയര്‍ത്തുന്നതിന്
പ്രത്യേക കമ്പനിക്കു്
രൂപം നൽകുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എങ്കിൽ
കയര്‍ മേഖലയുമായി
ബന്ധമുള്ള വിദഗ്ദ്ധരെ
മാത്രം ഉള്‍പ്പെടുത്തി
കമ്പനി
രൂപീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
സാമ്പത്തിക
പ്രതിസന്ധി
*52.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
കെ.സി.ജോസഫ്
,,
സണ്ണി ജോസഫ്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
ഗുരുതരമായ സാമ്പത്തിക
പ്രതിസന്ധി
നേരിടുന്നുവെന്നത്
വസ്തുതയാണോ;
(ബി)
സാമ്പത്തിക
പ്രതിസന്ധി
മറികടക്കുവാന്‍ വിവിധ
ക്ഷേമനിധി
ബോര്‍ഡുകളില്‍ നിന്നോ
ട്രഷറികളില്‍
നിക്ഷേപിച്ചിട്ടുള്ള
കെ.എസ്.എഫ്.ഇ. ചിട്ടി
തുകയില്‍ നിന്നോ
സര്‍ക്കാര്‍ 2017
ഡിസംബര്‍ മാസത്തില്‍
വായ്പ എടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വിവിധ
വകുപ്പുകളുടെ ട്രഷറി
സേവിംഗ്സ് അക്കൗണ്ടില്‍
ഉണ്ടായിരുന്ന തുക
മറ്റൊരു
അക്കൗണ്ടിലേക്ക്
മാറ്റുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;എത്ര
തുകയാണ് ഇപ്രകാരം
മാറ്റിയത്;
(ഡി)
വായ്പ
എടുക്കുന്നതിന് കേന്ദ്ര
സര്‍ക്കാരില്‍
നിന്നുള്ള തടസ്സം
നീക്കുന്നതിനാണോ
ഇപ്രകാരം ഫണ്ടുകള്‍
അക്കൗണ്ടുകളില്‍
നിന്നും മാറ്റിയതെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി
മൂലമുള്ള സാമ്പത്തിക
പ്രതിസന്ധി
*53.
ശ്രീ.എം.
നൗഷാദ്
,,
എ. പ്രദീപ്കുമാര്‍
,,
കെ.ജെ. മാക്സി
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ ജി.എസ്.ടി
നടപ്പാക്കിയതിലെ
അനവധാനതയും ആയത്
നടപ്പിലാക്കുന്നതു
കൊണ്ടുണ്ടാകുന്ന റവന്യു
നഷ്ടത്തിനുള്ള പരിഹാരം
യഥാസമയം നല്‍കാത്തതും
സംസ്ഥാനത്തെ സാമ്പത്തിക
പ്രതിസന്ധിയിലാക്കിയത്
വികസന പദ്ധതികളെ
എത്തരത്തില്‍
ബാധിച്ചെന്ന്
അറിയിക്കാമോ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കിയതുവഴിയുണ്ടായ
പ്രതിമാസ റവന്യു
നഷ്ടമെത്രയെന്ന്
കണക്കാക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ജി.എസ്.ടി.
പ്രാബല്യത്തിലായതോടെ
നികുതി നിരക്ക്
കുറഞ്ഞെന്ന്
പറയുന്നുണ്ടെങ്കിലും
വില അമിതമായി
വര്ദ്ധിക്കാനിടയായതിന്റെ
കാരണം വിശകലനം
ചെയ്തിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
ഇക്കാര്യത്തിലിടപെടാന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ?
വിനോദസഞ്ചാര
മേഖലയിലെ കര്‍മ്മപദ്ധതികള്‍
*54.
ശ്രീ.എസ്.രാജേന്ദ്രന്
,,
റ്റി.വി.രാജേഷ്
,,
എം. മുകേഷ്
,,
ഒ. ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാംസ്കാരിക പൈതൃകവും
പ്രകൃതി സൗന്ദര്യവും
ജൈവവൈവിധ്യവും
മുതൽക്കൂട്ടാക്കി
കേരളത്തെ ലോക
വിനോദസഞ്ചാര മേഖലയിലെ
ശ്രദ്ധേയ
സാന്നിധ്യമാക്കി
മാറ്റാനുതകുന്ന
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ്
ആവിഷ്ക്കരിച്ച്
നടപ്പാക്കിയിട്ടുള്ളത്;
(ബി)
മുൻ
വര്‍ഷത്തേക്കാള്‍ എത്ര
ശതമാനം വര്‍ധനയാണ്
ടൂറിസം രംഗത്തു
നിന്നുള്ള വരുമാനത്തിൽ
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
കേരളം
സന്ദര്‍ശിച്ച വിദേശ
ടുറിസ്റ്റുകളുടെയും
ആഭ്യന്തര
ടൂറിസ്റ്റുകളുടെയും
എണ്ണത്തിൽ 2017-18
വര്‍ഷത്തില്‍ വര്‍ധനവ്
ഉണ്ടായിട്ടുണ്ടോ;
എങ്കിൽ എത്ര
ശതമാനമെന്ന്
വ്യക്തമാക്കാമോ?
പൊതുമേഖലാ
വ്യവസായങ്ങളുടെ സംരക്ഷണം
*55.
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
സി.കൃഷ്ണന്
,,
ജോര്‍ജ് എം. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്ന
പൊതുമേഖലാ
സ്ഥാപനങ്ങളുടെ ഓഹരികള്‍
വിറ്റഴിച്ച് അവയെ
സ്വകാര്യവത്ക്കരിക്കുന്നത്
കേന്ദ്ര സര്‍ക്കാര്‍
നയമായിരിക്കുമ്പോഴും,
പൊതുമേഖലാ
വ്യവസായങ്ങളുടെ
സംരക്ഷണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
ഈ സര്‍ക്കാര്‍
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വരുമ്പോള്‍ നഷ്ടത്തില്‍
ആയിരുന്ന എത്ര
പൊതുമേഖലാ
സ്ഥാപനങ്ങളാണ് ഇപ്പോള്‍
ലാഭത്തില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്;
(സി)
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
പുനരുദ്ധാരണ
പദ്ധതിക്കായി ഈ
സര്‍ക്കാര്‍ എത്ര കോടി
രൂപ
നല്‍കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
'കേപ്'
ന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍
*56.
ശ്രീ.എ.പി.
അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
,,
ഷാഫി പറമ്പില്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് സഹകരണവും വിനോദ
സഞ്ചാരവും ദേവസ്വവും വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
'കേപ്'ന്റെ
കീഴിലുള്ള
സ്ഥാപനങ്ങളിലെ
പഠനനിലവാരം
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത സ്ഥാപനങ്ങളിലെ
വിജയശതമാനം
ഉയര്‍ത്തുന്നതിനും
അടിസ്ഥാനസൗകര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
കേപ്പിന്റെ
കീഴിലുള്ള ഏതെങ്കിലും
സ്ഥാപനങ്ങള്‍ക്ക്
'നാക്' അക്രെഡിറ്റേഷന്‍
ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടി ഏത്
ഘട്ടത്തിലാണ്;
(സി)
കേപ്പ്
സാമ്പത്തിക പ്രതിസന്ധി
നേരിടുന്നുണ്ടോ;
ഉണ്ടെങ്കില്‍ അത്
മറികടക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
കേപ്പിന്റെ
കീഴിലുള്ള
സ്ഥാപനങ്ങളിലെ
എന്‍.ആര്.എെ.
സീറ്റുകള്‍ മെരിറ്റ്
സീറ്റുകളാക്കി
മാറ്റിയത് മൂലം ഉണ്ടായ
സാമ്പത്തിക നഷ്ടം ഏത്
വിധത്തില്‍
പരിഹരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
(ഇ)
കേപ്പിലെ
ജീവനക്കാരുടെ
നിയമനങ്ങള്‍
സുതാര്യമാക്കുന്നതിനും
പരാതികള്‍
ഒഴിവാക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;?
'
ഈസ് ഓഫ് ഡൂയിങ് ബിസിനസ് '
*57.
ശ്രീ.എം.
രാജഗോപാലന്‍
,,
ബി.സത്യന്
,,
വി. കെ. സി. മമ്മത് കോയ
,,
ആന്റണി ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
'ഈസ്
ഓഫ് ഡൂയിങ് ബിസിനസ്'
എന്ന പദ്ധതിയുടെ
ഭാഗമായി വ്യവസായ
സംരംഭകര്‍ക്ക്
സമയബന്ധിതമായി
ലൈസന്‍സുകളും
ക്ലിയറന്‍സുകളും
ലഭ്യമാക്കുന്നതിനുള്ള
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ ; ഇതു
സംബന്ധിച്ച്
നിയമനിര്‍മ്മാണം
നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇക്കാര്യത്തിൽ
എന്തെങ്കിലും പഠനമോ
ചര്‍ച്ചകളോ
നടത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
പഠന റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
ഏതെല്ലാം നിയമങ്ങളിലാണ്
ഭേദഗതി വരുത്താന്‍
ഉദ്ദേശിക്കുന്നത്;
(ഡി)
അപേക്ഷകളിന്മേലുള്ള
പരിശോധനകളും ഓണ്‍ലൈന്‍
സംവിധാനങ്ങളും
ഫലപ്രദമായും
സമയബന്ധിതമായും
നടപ്പാക്കുന്നു എന്ന്
ഉറപ്പുവരുത്താന്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
കൊണ്ടുവരാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
സാമ്പത്തിക
പ്രതിസന്ധി
*58.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക സ്ഥിതി
സംബന്ധിച്ച യഥാര്‍ത്ഥ
ചിത്രം
വെളിപ്പെടുത്തുമോ;
(ബി)
സംസ്ഥാനം
സാമ്പത്തിക
പ്രതിസന്ധിയിലാണെങ്കിൽ
ആയതിന്റെ കാരണങ്ങള്‍
വ്യക്തമാക്കുമോ;
(സി)
സാമ്പത്തിക
പ്രതിസന്ധി
മറികടക്കുന്നതിന്
എന്തൊക്കെ
മാര്‍ഗ്ഗങ്ങളാണ്
അവലംബിക്കുന്നതെന്ന്
വിശദമാക്കുമോ?
ഇ-
കൊമേഴ്സ് പോര്‍ട്ടല്‍
*59.
ശ്രീ.പി.കെ.
ശശി
,,
പി.ടി.എ. റഹീം
,,
എ. എന്‍. ഷംസീര്‍
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വ്യവസായവും
സ്പോര്‍ട്സും യുവജനകാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സൂക്ഷ്മ -ചെറുകിട
വ്യവസായ സംരംഭങ്ങളുടെ
ഉത്പന്നങ്ങള്‍ വിപണനം
ചെയ്യുന്നതിനായി ഇ-
കൊമേഴ്സ് പോര്‍ട്ടല്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഇത്തരം
ഉത്പന്നങ്ങള്‍ക്ക്
അന്താരാഷ്ട്ര വിപണി
കണ്ടെത്തുന്നതിന്
ഇ-കൊമേഴ്സ്
പോര്‍ട്ടല്‍ എപ്രകാരം
സഹായകരമാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
ഇതിനായി
ഇ-ടെണ്ടര്‍
ക്ഷണിച്ചിട്ടുണ്ടോ;
(ഡി)
പോര്‍ട്ടലില്‍
പ്രവേശിക്കുന്നതിനായുള്ള
നടപടിക്രമങ്ങള്‍
എന്താണെന്ന്
വിശദമാക്കാമോ?
ലോട്ടറി
മേഖലയില്‍ വരുത്തിയ
മാറ്റങ്ങള്‍
*60.
ശ്രീ.അനില്‍
അക്കര
,,
കെ.മുരളീധരന്
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ലോട്ടറി
മേഖലയില്‍ ഈ
സര്‍ക്കാര്‍ വരുത്തിയ
മാറ്റങ്ങള്‍
എന്തെല്ലാമാണ്; ഇതിലൂടെ
ലോട്ടറി വരുമാനത്തില്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
(ബി)
വ്യാജ
ലോട്ടറി
തടയുന്നതിനും,ലോട്ടറിയുടെ
വിശ്വാസ്യത
ഉറപ്പുവരുത്തുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(സി)
നിര്‍മ്മല്‍
ലോട്ടറി വിജയപ്രദമാണോ;
പ്രസ്തുത ലോട്ടറിയില്‍
നിന്നും ലഭിക്കുന്ന
ലാഭം ഏതൊക്കെ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
വിനിയോഗിക്കുന്നതെന്ന്
വിശദമാക്കാമോ?