പുതിയ
ഡയാലിസിസ് യൂണിറ്റുകള്‍
*1.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ആശുപത്രികളില്‍
കൂടുതല്‍ ഡയാലിസിസ്
യൂണിറ്റുകള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഡയാലിസിസ്
യൂണിറ്റുകള്‍ ഇതുവരെ
ആരംഭിച്ചിട്ടില്ലാത്ത
താലൂക്ക്
ആശുപത്രികളില്‍ അവ
അടിയന്തരമായി
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ലോക
കേരള സഭ
*2.
ശ്രീ.പി.വി.
അന്‍വര്‍
,,
ഇ.പി.ജയരാജന്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോകമെമ്പാടുമുള്ള
കേരളീയരുടെ വേദി എന്ന
നിലയില്‍ രൂപം
നല്‍കിയിരിക്കുന്ന ലോക
കേരള സഭയുടെ
പ്രവര്‍ത്തനവും
ലക്ഷ്യവും പ്രവര്‍ത്തന
രീതിയും വിശദമാക്കാമോ;
(ബി)
സാമ്പത്തിക,
സാംസ്കാരിക രംഗങ്ങളില്‍
ഏതു തരത്തിലുള്ള
ഇടപെടലാണ് പ്രസ്തുത സഭ
കൊണ്ട്
ലക്ഷ്യമിടുന്നത്;
(സി)
പ്രഥമ
സമ്മേളനത്തില്‍
ഉരുത്തിരിഞ്ഞു വന്ന
മുഖ്യമായ ആശയങ്ങളും
നിര്‍ദ്ദേശങ്ങളും
എന്തെല്ലാമെന്നും ഇവ
പരിഗണിക്കുന്നതിനായി
സര്‍ക്കാരിന്റെ
ഇടപെടല്‍ ഏതു
വിധത്തിലായിരിക്കുമെന്നും
വ്യക്തമാക്കുമോ?
ഓഖി
ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍
*3.
ശ്രീ.എന്‍.
വിജയന് പിള്ള
,,
ബി.സത്യന്
,,
കെ. ആന്‍സലന്‍
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തഫലമായി
സംസ്ഥാനത്തുണ്ടായ
നാശനഷ്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
കേന്ദ്ര സംഘത്തിന്റെ
പരിശോധന
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്തെല്ലാമാണ്;
(ബി)
അടിയന്തര
ദുരിതാശ്വാസത്തിനായി
സര്‍ക്കാര്‍
നടപ്പാക്കിയ
കാര്യങ്ങള്‍
വിശദമാക്കാമോ;
(സി)
ദുരന്തത്തില്‍
വീടും ഉപജീവനോപാധികളും
നഷ്ടപ്പെട്ടവരെ
സത്വരമായി
സഹായിക്കാനായി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
തുടര്‍ച്ചയായുണ്ടാകുന്ന
പ്രകൃതിക്ഷോഭങ്ങളില്‍
നിന്ന്
തീരദേശവാസികള്‍ക്ക്
സംരക്ഷണം നല്കാന്
പദ്ധതി
തയ്യാറാക്കുന്നുണ്ടോ;
സംസ്ഥാന സര്‍ക്കാര്‍
തയ്യാറാക്കിയ ദീര്‍ഘകാല
പുനരധിവാസ പദ്ധതിയോട്
കേന്ദ്ര സര്‍ക്കാരിന്റെ
പ്രതികരണം എന്താണെന്ന്
വെളിപ്പെടുത്തുമോ?
ഓഖി
ദുരന്തബാധിതർക്കുള്ള ധനസഹായം
*4.
ശ്രീ.ഇ.കെ.വിജയന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍ മരിച്ച
മത്സ്യത്തൊഴിലാളികളുടെ
കടുംബങ്ങള്‍ക്ക്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നതെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ദുരന്തം മൂലം കടലില്‍
കാണാതായ
മത്സ്യത്തൊഴിലാളികളുടെ
കുടുംബങ്ങള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങള്‍
നല്‍കുമെന്ന്
വിശദമാക്കുമോ;
(സി)
വള്ളവും
വലയും
നഷ്ടപ്പെട്ടവര്‍ക്ക്
എന്തെല്ലാം സഹായങ്ങള്‍
ലഭ്യമാക്കുമെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ഓഖി
ദുരന്തത്തില്‍
മരിച്ചവരുടെ
ആശ്രിതര്‍ക്ക് ജോലി
നല്‍കുമോ എന്ന്
വ്യക്തമാക്കുമോ?
റേഷന്‍
കാർഡ് വിതരണത്തിലെ
ക്രമക്കേടുകള്‍
*5.
ശ്രീ.രാജു
എബ്രഹാം
,,
ജെയിംസ് മാത്യു
,,
കാരാട്ട് റസാഖ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭക്ഷ്യ
ഭദ്രതാ നിയമം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി മുന്‍ഗണന
മുന്‍ഗണനേതര റേഷന്‍
കാര്‍ഡുകള്‍ വിതരണം
ചെയ്തതിൽ വ്യാപകമായി
ഉണ്ടായ ക്രമക്കേടുകള്‍
സമയബന്ധിതമായി
പരിഹരിച്ച്
അര്‍ഹരായവര്‍ക്ക്
സൗജന്യ നിരക്കില്‍
ഭക്ഷ്യധാന്യം
ലഭിക്കുന്നുവെന്ന്
ഉറപ്പാക്കാന്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
കാര്‍ഡില്‍
ഉണ്ടായ തെറ്റുകൊണ്ടും
പുതിയ കാര്‍ഡുകള്‍
നല്‍കാത്തതു കൊണ്ടും
ചികിത്സാ ആനുകൂല്യം,
ഭവനപദ്ധതി എന്നിവ
മുടങ്ങുന്നത്
പരിഹരിക്കുന്നതിനായി
അടിയന്തരമായി ഇടപെടുമോ;
(സി)
റേഷന്‍
വിതരണത്തിലെ തിരിമറി
ഒഴിവാക്കുന്നതിനായി
നടപ്പാക്കിയ ആധുനിക
സംവിധാനങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ; ഇവ
എത്രമാത്രം ഫലപ്രദമായി
നടക്കുന്നുണ്ടെന്ന്
പരിശോധിച്ചിട്ടുണ്ടോ?
ആര്‍ദ്രം
പദ്ധതി
*6.
ശ്രീ.സി.
കെ. ശശീന്ദ്രന്
,,
ബി.ഡി. ദേവസ്സി
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആരോഗ്യ
മേഖലയുടെ സമഗ്ര
പുരോഗതിയ്ക്കും
സ്വകാര്യ
കോര്‍പ്പറേറ്റ്
ആധിപത്യം
കുറയ്ക്കുന്നതിനും
ലക്ഷ്യമിടുന്ന ആര്‍ദ്രം
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ;
(ബി)
സര്‍ക്കാര്‍
ആശുപത്രികളില്‍
ഉയര്‍ന്ന
നിലവാരത്തിലുളള
സേവനങ്ങള്‍
ലഭ്യമാക്കുന്നതിനും
ആശുപത്രികളില്‍
രോഗീസൗഹൃദ അന്തരീക്ഷം
സൃഷ്ടിക്കുന്നതിനുമുളള
പരിപാടിയുടെ വിശദവിവരം
നല്‍കുമോ;
(സി)
പ്രാഥമിക
തലത്തില്‍ രോഗ
നിര്‍ണ്ണയം
സാധ്യമാക്കുന്ന
കുടുംബാരോഗ്യ
കേന്ദ്രങ്ങളും
അതിനുവേണ്ട ലബോറട്ടറി
സൗകര്യങ്ങളും
ഏര്‍പ്പെടുത്തുന്നതിന്
എത്ര മാത്രം
സാധ്യമായിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
പെന്ഷന് വിതരണം
*7.
ശ്രീ.കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ പെന്ഷന്
ആരുടെയും
ഔദാര്യമല്ലെന്നും ഈ
സര്‍ക്കാരിന്റെ കാലത്ത്
പെന്ഷന് വേണ്ടി സമരം
ചെയ്യേണ്ടിവരികയില്ലെന്നും
മുഖ്യമന്ത്രി
പ്രഖ്യാപിച്ചിരുന്നോയെന്ന്
അറിയിക്കാമോ ;
(ബി)
പെന്‍ഷന്‍കാര്‍ക്ക്
നിലവില്‍ എത്ര മാസത്തെ
കുടിശ്ശികയാണ് ഉള്ളത്;
(സി)
2017
നവംബര്‍ മുതലുള്ള രണ്ട്
വര്‍ഷത്തേക്കുള്ള
പെന്ഷന് വിതരണം
പൂര്‍ണ്ണമായും
സര്‍ക്കാര്‍
ഏറ്റെടുക്കുമെന്നും
നാല് മാസത്തെ പെന്ഷന്
കുടിശ്ശിക ഘട്ടം
ഘട്ടമായി നല്‍കുമെന്നും
ധനകാര്യ മന്ത്രി ഉറപ്പ്
നല്‍കിയിരുന്നോ;
പ്രസ്തുത ഉറപ്പ്
പാലിക്കുവാൻ
സാധിച്ചിട്ടുണ്ടോ;
(ഡി)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക്
പെന്ഷന് നല്കുവാന്
പണം അനുവദിക്കുവാന്‍
സര്‍ക്കാരിന്
ബാധ്യതയില്ലെന്ന്
ഹൈക്കോടതിയില്‍
സത്യവാങ്മൂലം
നല്‍കിയിട്ടുണ്ടോ;
(ഇ)
ദുരിതത്തിലായ
കെ.എസ്.ആര്.ടി.സി.
പെന്‍ഷന്‍കാരുടെ
കാര്യത്തില്‍
അനുഭാവപൂര്‍വ്വമായ
നിലപാട് സ്വീകരിക്കുമോ?
ഓഖി
ദുരന്തം
*8.
ശ്രീ.വി.
ജോയി
,,
എസ്.ശർമ്മ
,,
എം. നൗഷാദ്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തില്‍പ്പെട്ട
മത്സ്യത്തൊഴിലാളികളെ
രക്ഷിക്കാനായി
സര്‍ക്കാരിന്റെ
നേതൃത്വത്തില്‍ നടത്തിയ
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(ബി)
ചുഴലിക്കാറ്റ്
സംബന്ധിച്ച് കേന്ദ്ര
കാലാവസ്ഥാ നിരീക്ഷണ
വകുപ്പ് നല്കിയ
മുന്നറിയിപ്പ്
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കാമോ;
(സി)
ഓഖി ചുഴലിക്കാറ്റിന്റെ
കാര്യത്തിലുള്‍പ്പെടെ
മിക്കപ്പോഴും ശരിയായ
മുന്നറിയിപ്പ്
നല്കാതിരിക്കുകയോ
അല്ലെങ്കില്‍ തെറ്റായ
മുന്നറിയിപ്പ്
നല്‍കുകയോ ചെയ്യുന്ന
ഇൗ വകുപ്പിന്റെ
പ്രവര്‍ത്തനം കൂടുതല്‍
ആധുനികവത്ക്കരിക്കാനും
സംസ്ഥാനങ്ങള്‍ക്ക്
ഫലപ്രദമായ രീതിയില്‍
മുന്നറിയിപ്പ്
നല്‍കാനും കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ഡി)
നിക്ഷിപ്ത
താത്പര്യക്കാര്‍ ചില
ദൃശ്യമാധ്യമങ്ങളുടെയും
ദിനപത്രങ്ങളുടെയും
സഹായത്തോടെ ദുരന്ത
നിവാരണ
പ്രവര്‍ത്തനങ്ങളെ
തടസ്സപ്പെടുത്താന്‍
നടത്തിയ
ഇടപെടലിനെക്കുറിച്ച്
അന്വേഷിച്ച് ഭാവിയില്‍
ഇത്തരം ശ്രമങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
വേണ്ട ജാഗ്രത
പുലര്‍ത്തുമോ?
പ്രതിരോധ
കുത്തിവയ്പ്പുകള്ക്കെതിരായ
പ്രചരണം
*9.
ശ്രീ.കെ.വി.വിജയദാസ്
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.യു.
ആര്. പ്രദീപ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രതിരോധ
കുത്തിവയ്പ്പുകള്‍ക്കെതിരെ
നടത്തുന്ന അശാസ്ത്രീയ
പ്രചരണം തടയാന്‍
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുമോ;
(ബി)
വൈകല്യങ്ങളില്ലാതെയുള്ള
ജനനവും ജീവിതവും
കുട്ടികളുടെ
മൗലികാവകാശമായതിനാല്‍,
പ്രതിരോധ
കുത്തിവയ്പ്പുകള്‍
എതിർക്കുന്നവരെ
ബോധവത്കരിക്കാന്‍
ശ്രമിക്കുന്നതിനോടൊപ്പം
കര്‍ശന നിയമ നടപടികളും
സ്വീകരിക്കുമോ;
(സി)
മീസല്‍സ്
റൂബെല്ലാ വാക്സിനേഷന്
യജ്ഞം
വിജയിച്ചുവോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദ വിവരം
അറിയിക്കുമോ?
നെല്ലുസംഭരണം
*10.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
നിശ്ചയിച്ച
താങ്ങുവിലയില്‍ സംഭരണം
നടത്തി, അരിയാക്കി
മാറ്റി സപ്ലെെകോ,
കണ്‍സ്യൂമര്‍ഫെഡ്
തുടങ്ങിയ സ്ഥാപനങ്ങളുടെ
ന്യായവില ഷോപ്പുകള്‍
വഴി വിറ്റഴിക്കുന്ന,
സഹകരണ പൊതുമേഖലാ
മില്ലുടമകള്‍ക്ക്
നെല്ല് സംഭരണത്തിനായി
മാറ്റി വയ്ക്കുന്ന
സബ്സിഡി
നല്‍കുന്നകാര്യം
പരിഗണിക്കുമോ;
(ബി)
നെല്ലുസംഭരണ
പദ്ധതിയുടെ
കെെകാര്യചെലവ്
കേന്ദ്രസര്‍ക്കാര്‍
നല്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
നെല്ലുസംഭരണ
പ്രക്രിയയില്‍ കഴിഞ്ഞ
സീസണില്‍
സംഭരിച്ചതിനെക്കാള്‍
വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
സംസ്ഥാനത്തിന്
പുറത്തുനിന്നും നെല്ല്
കൊണ്ട് വന്ന് സംഭരണ
പ്രക്രിയയില്‍
ഉള്പ്പെടുത്തുന്നതായുള്ള
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
കരിനിലങ്ങളില്‍
സംഭരിക്കുന്ന
നെല്ലിനും, കീടശല്യം
മൂലം ഗുണനിലവാരം
മോശമായ നെല്ലിനും
കര്‍ഷകര്‍ക്ക്
നല്കുന്ന സംഭരണ
തുകയില്‍ അന്യായമായ
കിഴിവ് മില്ലുടമകള്‍
പിടിച്ചുവാങ്ങുന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ദേശീയ
മെഡിക്കല്‍ കമ്മീഷന്
*11.
ശ്രീ.കെ.
ബാബു
,,
കെ.സുരേഷ് കുറുപ്പ്
,,
പി.ടി.എ. റഹീം
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മെഡിക്കല്‍
കൗണ്‍സിലിന് പകരം ദേശീയ
മെഡിക്കല്‍ കമ്മീഷന്
രൂപീകരിക്കാന്‍
ഉദ്ദേശിച്ചുകൊണ്ടുള്ള
നാഷണല്‍ മെഡിക്കല്‍
കമ്മീഷന് ബില്ലിന്റെ
ഉള്ളടക്കം
പരിശോധിച്ചിരുന്നോ;
സംസ്ഥാനത്തെ ആരോഗ്യ
രംഗത്ത് ഹിതകരമല്ലാത്ത
പ്രത്യാഘാതം
ഉണ്ടാക്കാനിടയുള്ള
വ്യവസ്ഥകള്‍ ഭേദഗതി
വരുത്തുകയോ
ഒഴിവാക്കുകയോ
ചെയ്യണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(ബി)
ഉദ്യോഗസ്ഥ
സ്വഭാവം മാത്രമുള്ള
കമ്മീഷനില്‍
സംസ്ഥാനങ്ങളുടെ
താല്പര്യം
പരിരക്ഷിക്കുന്നതിന്
ആവശ്യമായ
മാറ്റത്തെക്കുറിച്ച്
നിര്‍ദ്ദേശം നല്കുന്ന
കാര്യം പരിശോധിക്കുമോ;
(സി)
മറ്റ്
വൈദ്യശാസ്ത്ര
സമ്പ്രദായം പഠിച്ച്
ചികിത്സകരായിരിക്കുന്നവര്ക്ക്
അലോപ്പതി സമ്പ്രദായ
പ്രകാരമുള്ള ചികിത്സ
അനുവര്‍ത്തിക്കാന്‍
അനുമതി നല്കുന്ന
അശാസ്ത്രീയ രീതിയോട്
വിയോജിപ്പ്
അറിയിക്കുമോ?
രാഷ്ട്രീയ
സംഘട്ടനങ്ങളും കൊലപാതകങ്ങളും
*12.
ഡോ.എം.
കെ. മുനീര്‍
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ്
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്ത് രാഷ്ട്രീയ
സംഘട്ടനങ്ങളും
കൊലപാതകങ്ങളും
വര്‍ദ്ധിച്ചു വരുന്നു
എന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
രാഷ്ട്രീയ
സംഘട്ടനങ്ങളും
കൊലപാതകങ്ങളും തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(സി)
സാധാരണക്കാരുടെ
ജീവനും സ്വത്തിനും
സംരക്ഷണം നല്‍കാനും
ക്രമസമാധാനം
പാലിക്കാനും പോലീസ് സേന
നിഷ്പക്ഷമായി
പ്രവര്‍ത്തിക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.യിലെ
സാമ്പത്തിക പ്രതിസന്ധി
*13.
ശ്രീമതി
സി.കെ. ആശ
ശ്രീ.മുല്ലക്കര
രത്നാകരന്
,,
ആര്. രാമചന്ദ്രന്
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
സാമ്പത്തിക സ്ഥിതി
സംബന്ധിച്ച യഥാര്‍ത്ഥ
ചിത്രം
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.യിലെ
സാമ്പത്തിക പ്രതിസന്ധി
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
(സി)
വിരമിച്ച
ജീവനക്കാര്‍ക്ക്
യഥാസമയം പെന്ഷന്
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
പെന്ഷന്
തുക നല്‍കുന്നതിന്
പ്രത്യേക ഫണ്ടോ
പദ്ധതിയോ
ഏര്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ദുരന്ത
നിവാരണ അതോറിറ്റി
*14.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
പി.ബി. അബ്ദുല്‍ റസ്സാക്ക്
,,
അബ്ദുല്‍ ഹമീദ് പി.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദുരന്ത
നിവാരണ അതോറിറ്റിയുടെ
ഘടന എപ്രകാരമാണ്;
(ബി)
പ്രസ്തുത
അതോറിറ്റിയില്‍
വിദഗ്ദ്ധരായ അംഗങ്ങളുടെ
അഭാവം കാരണം ഓഖി ദുരന്ത
നിവാരണ
പ്രവര്‍ത്തനങ്ങള്‍
ഫലപ്രദമായി
നിര്‍വ്വഹിക്കാന്‍
കഴിഞ്ഞില്ല എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ദുരന്ത
നിവാരണ അതോറിറ്റിയുടെ
പ്രവര്‍ത്തനം
ഫലപ്രദമാക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സുരക്ഷിത
രക്തദാനം
*15.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
സി.മമ്മൂട്ടി
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സുരക്ഷിതമായ
രക്തദാനം
ഉറപ്പാക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
വിദഗ്ദ്ധസമിതി
സര്‍ക്കാരിന്
സമര്‍പ്പിച്ചിരുന്നുവോ;
എങ്കില്‍ അതനുസരിച്ച്
ന്യൂക്ലിക് ആസിഡ്
ടെസ്റ്റ് നടത്തി
എച്ച്.ഐ.വി. അണുബാധ
ഇല്ലെന്ന്
ഉറപ്പാക്കിയശേഷമേ രക്തം
നല്‍കാവൂ എന്ന്
നിര്‍ദ്ദേശിച്ചിരുന്നുവോ;
(ബി)
രക്തദാനത്തിനുമുമ്പ്
ഈ ടെസ്റ്റ്
നിര്‍ബന്ധമാക്കാന്‍
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ?
സപ്ലൈകോ
ഗുണനിലവാര പരിശോധന
*16.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
മുല്ലക്കര രത്നാകരന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
കാലയളവില്‍ സപ്ലൈകോ
ഡിപ്പോകളില്‍ ഗുണനിലവാര
പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
താലൂക്കുകളില്‍
സി.എം.ആര്. അരി വിതരണം
നടത്തിയത് സംബന്ധിച്ച്
വിശദമാക്കുമോ;
(സി)
താലൂക്ക്
ഡിപ്പോകളില്‍ ഗുണനിലവാര
പരിശോധന നടത്തിയതിന്റെ
വിശദാംശങ്ങള്‍
വ്യക്തമാക്കുമോ;
പരിശോധനയില്‍
ഗുണനിലവാരക്കുറവ്
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
മോശമായ
അരി വിതരണം ചെയ്ത
മില്ലുകള്‍
ഏതൊക്കെയാണ്;
ആയവക്കെതിരെ എന്ത്
നടപടിയാണ് സ്വീകരിച്ചത്
എന്ന് വിശദമാക്കുമോ?
പ്രതിരോധ
കുത്തിവയ്പ്പുകള്ക്കെതിരെയുളള
കുപ്രചരണങ്ങള്‍
*17.
ശ്രീ.കെ.
ആന്‍സലന്‍
,,
കെ.വി.വിജയദാസ്
,,
ആര്. രാജേഷ്
,,
കെ. ദാസന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രതിരോധ
കുത്തിവയ്പുകള്‍ക്കെതിരെ
കുപ്രചരണങ്ങളും
എതിര്‍പ്പുകളും
നടക്കുന്നതായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(ബി)
ജനങ്ങളില്‍
അനാവശ്യ ഭീതി
ഉണര്‍ത്തുന്ന ഇത്തരം
നടപടികള്‍ക്കെതിരെ
പത്ര-ദൃശ്യ-ശ്രവ്യ
മാധ്യമങ്ങള്‍ വഴി
ആവശ്യമായ പ്രചരണ
പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പ്രതിരോധ
കുത്തിവയ്പ്
എടുക്കുന്നതിന്
കൂടുതല്‍ വിമുഖത
പ്രകടിപ്പിക്കുന്ന
പ്രദേശങ്ങളില്‍ ആരോഗ്യ
കുടുംബശ്രീ
പ്രവര്‍ത്തകര്‍
നേരിട്ടെത്തി
ബോധവല്കരണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
പുതിയ
റേഷന്‍ കാര്‍ഡുകള്‍
*18.
ശ്രീ.ഇ.പി.ജയരാജന്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
മുരളി പെരുനെല്ലി
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുന്‍ഗണനാ
റേഷന്‍ കാര്‍ഡുകള്‍
സംബന്ധിച്ച
പരാതികളിന്മേല്
തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
റേഷന്‍
കാര്‍ഡുകള്‍ക്കായുള്ള
അപേക്ഷകള്‍ വീണ്ടും
സ്വീകരിക്കുന്നത്
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
വിവിധ
ചികിത്സാ ധനസഹായങ്ങള്‍,
ആരോഗ്യ ഇന്‍ഷ്വറന്‍സ്,
പാചകവാതക കണക്ഷന്,
ക്ഷേമ പെന്‍ഷനുകള്‍,
സ്കോളര്‍ഷിപ്പുകള്‍
മുതലായവയ്ക്ക് റേഷന്‍
കാര്‍ഡുകള്‍
നിര്‍ബന്ധമായതിനാല്‍
പുതിയ കാര്‍ഡുകള്‍
അനുവദിക്കുന്നത്
ത്വരിതപ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കാതോരം
പദ്ധതി
*19.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.ബി.സത്യന്
,,
ഒ. ആര്. കേളു
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികളിലെ
ശ്രവണ സംബന്ധമായ
വൈകല്യങ്ങള്‍
മുന്‍കൂട്ടി കണ്ടെത്തി
പരിഹരിക്കുന്നതിന്
കാതോരം പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
നവജാത
ശിശുക്കളുടെ കേള്‍വി
പരിശോധന നടത്തുന്നതിന്
നിലവില്‍ സര്‍ക്കാര്‍
ആശുപത്രികളില്‍
എന്തെല്ലാം
സംവിധാനങ്ങളാണുള്ളത്;
(സി)
ശ്രവണ
വൈകല്യം
സ്ഥിരീകരിക്കുന്ന
കുഞ്ഞുങ്ങള്‍ക്ക്
അനുയോജ്യമായ ഓഡിറ്ററി
വെര്‍ബല്‍ തെറാപ്പിയും
രക്ഷിതാക്കള്‍ക്ക്
പരിശീലനവും
നല്‍കുന്നതിന്
എന്തെല്ലാം
കാര്യങ്ങളാണ് പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്;
(ഡി)
ഏതെല്ലാം
സ്ഥാപനങ്ങളാണ്
പദ്ധതിയുമായി
സഹകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ചുഴലിക്കാറ്റ്
സംബന്ധിച്ച മുന്നറിയിപ്പ്
*20.
ശ്രീ.അന്‍വര്‍
സാദത്ത്
,,
കെ.മുരളീധരന്
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിന്റെ
തീരക്കടലില്‍
ചുഴലിക്കാറ്റ്
രൂപപ്പെടുവാനുള്ള
സാധ്യത സംബന്ധിച്ച്
നവംബര്‍ 27 മുതല്‍
ഹൈദരാബാദിലെ ഇൻകോയിസ്
എന്ന സ്ഥാപനം സംസ്ഥാന
ദുരന്ത നിവാരണ
അതോറിറ്റിക്ക്
രേഖാമൂലം മുന്നറിയിപ്പ്
നല്‍കിയിരുന്നോ ;
(ബി)
നവംബര്‍
27, 28, 29 എന്നീ
തീയതികളില്‍ ഇൻകോയിസ്
എത്ര
മുന്നറിയിപ്പുകളാണ്
നല്‍കിയത് എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഈ
മുന്നറിയിപ്പുകളുടെ
അടിസ്ഥാനത്തില്‍
സംസ്ഥാന ദുരന്ത നിവാരണ
അതോറിറ്റി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണ്;
(ഡി)
ഒരു
നടപടിയും
സ്വീകരിച്ചില്ലായെങ്കില്‍
അതിനുള്ള
കാരണമെന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ?
ലോക
കേരള സഭ
*21.
ശ്രീ.കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
,,
പി.കെ.ബഷീര്‍
,,
പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരള സഭയുടെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണ്;
(ബി)
ഈ
സഭയിലേക്ക് അംഗങ്ങളെ
തെരഞ്ഞെടുത്തതിന്റെ
മാനദണ്ഡം എന്താണെന്ന്
വിശദീകരിക്കുമോ;
(സി)
ഇതിന്
ചെലവായ തുക എത്രയാണ്;
(ഡി)
ഇതുമൂലം
സംസ്ഥാനത്തുണ്ടാകുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
സന്നദ്ധസേന
രൂപീകരണം
*22.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
സി. ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആപത്ഘട്ടങ്ങളില്‍
ശാസ്ത്രീയമായി
രക്ഷാപ്രവര്‍ത്തനം
നടത്താന്‍ വിദഗ്ദ്ധ
പരിശീലനം ലഭിച്ച
സന്നദ്ധസേനയ്ക്ക്
(സിവില്‍ ഡിഫന്‍സ്)
രൂപം
നല്‍കുന്നതിനെക്കുറിച്ച്
ആലോചിക്കുന്നുണ്ടോ;
(ബി)
പ്രസ്തുത
സേനാ രൂപീകരണത്തിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തൊക്കെയാണ്;
(സി)
ഏതൊക്കെ
തരത്തിലുള്ള
പരിശീലനമാണ് സിവില്‍
ഡിഫന്‍സ്
അംഗങ്ങള്‍ക്കായി
നല്‍കുകയെന്ന്
വ്യക്തമാക്കുമോ?
പകര്‍ച്ചവ്യാധി
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍
*23.
ശ്രീ.എം.
സ്വരാജ്
,,
രാജു എബ്രഹാം
,,
ബി.ഡി. ദേവസ്സി
,,
സി.കെ. ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിവിധ
പകര്‍ച്ചവ്യാധികള്‍
പടരുന്നത് ഫലപ്രദമായി
തടയുന്നതിന് എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
പകര്‍ച്ചപ്പനിയെക്കുറിച്ച്
ജനങ്ങളില്‍ കൃത്യമായ
ബോധവത്കരണം
നടത്തുന്നതിനും
പകര്‍ച്ചപ്പനി നിവാരണ
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനുമായി
എല്ലാ ജില്ലകളിലും
മോണിറ്ററിംഗ്
സെല്ലുകള്‍
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പകര്‍ച്ചവ്യാധി
പ്രതിരോധ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനായി
ദ്രുതകര്‍മ്മസേന
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഇവയുടെ
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
നേരിടുന്ന ഗുരുതര സാമ്പത്തിക
പ്രതിസന്ധി
*24.
ശ്രീ.ആന്റണി
ജോണ്‍
,,
എ. പ്രദീപ്കുമാര്‍
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെന്‍ഷന്‍കാര്‍ക്ക്
യഥാസമയം പെന്ഷന്
നല്കാന് സാധിക്കാത്ത
വിധം
കെ.എസ്.ആര്.ടി.സി.
നേരിടുന്ന ഗുരുതര
സാമ്പത്തിക പ്രതിസന്ധി
തരണം ചെയ്യാനുള്ള
അടിയന്തര നടപടികള്‍
എന്തെല്ലാമാണുദ്ദേശിക്കുന്നത്;
(ബി)
ദീര്‍ഘകാലാടിസ്ഥാനത്തില്‍
സ്ഥാപനത്തിന്റെ സുസ്ഥിര
വികസനം
സാധ്യമാക്കുന്നതിനായി
നടത്താന്‍
ഉദ്ദേശിക്കുന്ന
ഇടപെടലുകള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(സി)
സര്‍ക്കാര്‍
മുന്‍പ് പ്രഖ്യാപിച്ച
സമ്പൂര്‍ണ്ണ
പുനരുദ്ധാരണ പദ്ധതിയുടെ
നിലവിലെ പുരോഗതി
അറിയിക്കാമോ;
തൊഴിലാളികളുടെ
പങ്കാളിത്തം
ഉറപ്പാക്കാന്‍
സാധിച്ചിട്ടുണ്ടോ?
ക്രമസമാധാനപാലനം
*25.
ശ്രീ.വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കവര്‍ച്ചയും
കൊലപാതകങ്ങളും
ആവര്‍ത്തിക്കുമ്പോള്‍
പോലീസ്
നിഷ്ക്രിയമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അടുത്തടുത്ത
ദിവസങ്ങളില്‍
ചീമേനിയില്‍
റിട്ടയേര്‍ഡ്
അദ്ധ്യാപികയെ
കഴുത്തറുത്ത്
കൊലപ്പെടുത്തിയശേഷം
നടത്തിയ മോഷണവും,
തൃപ്പൂണിത്തുറയില്‍
ദമ്പതികളെ കെട്ടിയിട്ട്
കവര്‍ച്ച നടത്തിയ
സംഭവവും
തെളിയിക്കുന്നതില്‍
പോലീസിനുണ്ടായതായി
പറയപ്പെടുന്ന വീഴ്ച,
ക്രമസമാധാനപരിപാലന
രംഗത്തെ ആലസ്യം
വെളിവാക്കുന്നതാണെന്ന്
കരുതുന്നുണ്ടോ;
(സി)
സംസ്ഥാനത്തെ
ക്രമസമാധാനം
വിലയിരുത്തുവാന്‍
ജില്ലാ പോലീസ്
മേധാവികളുടെ യോഗം
പോലീസ് ആസ്ഥാനത്ത്
ചേരുന്ന പതിവുണ്ടോ;
അവസാനമായി യോഗം
ചേര്‍ന്നതെന്നാണ്;
(ഡി)
എസ്.ഐ.
മുതല്‍ എസ്.പി.മാര്‍
വരെയുള്ള
ഉദ്യോഗസ്ഥർക്ക്
ആര്‍ക്കും
മേലുദ്യോഗസ്ഥരോട്
വിധേയത്വം ഇല്ലാത്ത
അവസ്ഥ പോലീസ് സേനയില്‍
സംജാതമായിട്ടുണ്ടോ;
(ഇ)
സംസ്ഥാനത്ത്
ക്രമസമാധാന നില
സംരക്ഷിക്കുന്നതിനും
ജനങ്ങളുടെ ജീവനും
സ്വത്തിനും ഉറപ്പ്
വരുത്തുന്നതിനും
ഉതകുന്ന ഒരു പോലീസ്
സംവിധാനം
സാധ്യമാക്കുവാന്‍
അടിയന്തിര നടപടി
കൈക്കൊള്ളുമോ?
സ്ത്രീസുരക്ഷയ്ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
പദ്ധതികള്‍
*26.
ശ്രീമതി
യു. പ്രതിഭ ഹരി
ശ്രീ.പുരുഷന്
കടലുണ്ടി
,,
ആന്റണി ജോണ്‍
,,
പി. ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സ്ത്രീകളുടെ
സുരക്ഷയ്ക്കായി
ആവിഷ്ക്കരിച്ചിട്ടുള്ള
പ്രധാന പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വിവിധ
സന്ദര്‍ഭങ്ങളില്‍
വനിതകള്‍ക്ക്
നേരിടേണ്ടിവരുന്ന
അതിക്രമ സാഹചര്യങ്ങള്‍
തിരിച്ചറിയുന്നതിനും
അത്തരം സന്ദര്‍ഭങ്ങളെ
നേരിടുന്നതിനും അവരെ
പ്രാപ്തരാക്കുന്നതിന്
സ്വയം പ്രതിരോധ പരിശീലന
പരിപാടി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
ഈ
പരിപാടിയുടെ ഭാഗമായി
ജില്ലാതല പരിശീലന
കേന്ദ്രങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
എങ്കില്‍
പ്രസ്തുത പദ്ധതി
ആരുടെയെല്ലാം
സഹകരണത്തോടെയാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
രക്ത
ദാനം സുരക്ഷിതമാക്കുന്നതിനുളള
മാര്‍ഗ്ഗരേഖ
*27.
ശ്രീ.എം.
നൗഷാദ്
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
വി. ജോയി
,,
പി.വി. അന്‍വര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
രക്തദാനം കൂടുതല്‍
സുരക്ഷിതമാക്കുന്നതിന്
പുതിയ മാര്‍ഗ്ഗരേഖ
പുറപ്പെടുവിച്ചിട്ടുണ്ടോ;
(ബി)
പുതിയ
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുന്നതിനായി
ഉന്നതതല സംഘത്തെ
നിയോഗിച്ചിട്ടുണ്ടോ;
(സി)
രക്തദാനത്തിന്
മുമ്പ് എച്ച്.എെ.വി.
ബാധ
കണ്ടെത്തുന്നതിനുള്ള
ന്യൂക്ലിക് ആസിഡ്
ടെസ്റ്റ് (നാറ്റ്)
നടത്തുന്നതിന്
സംസ്ഥാനത്ത് നിലവില്‍
സംവിധാനങ്ങളുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
നാറ്റ് ലബോറട്ടറികള്‍
സ്ഥാപിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ഇ)
സംസ്ഥാനത്തെ
രക്തബാങ്കുകളുടെ
പ്രവര്‍ത്തനത്തെ
സംബന്ധിച്ച്
എന്തെങ്കിലും പരിശോധന
നടത്താറുണ്ടോ;
ഇല്ലെങ്കില്‍ അതിനുള്ള
നടപടി സ്വീകരിക്കുമോ?
വിലക്കയറ്റം
തടയുന്നതിന് നടപടി
*28.
ശ്രീ.മോന്‍സ്
ജോസഫ്
,,
റോഷി അഗസ്റ്റിന്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും
സിവില്‍ സപ്ലൈസും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിലക്കയറ്റം
തടയുന്നതിന്
നടപ്പുസാമ്പത്തിക
വര്‍ഷം എന്തെല്ലാം
കരുതല്‍ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ലക്ഷ്യം മുന്‍നിർത്തി
നടപ്പുസാമ്പത്തിക
വര്‍ഷം അരി ഇറക്കുമതി
ചെയ്തുവോ; എങ്കിൽ ഏതു
നിരക്കിലാണ് അരി
ഇറക്കുമതി ചെയ്തത്
എന്നറിയിക്കാമോ;
(സി)
ഇപ്രകാരം
അരി ഇറക്കുമതി ചെയ്തത്
ഇ-ടെന്‍ഡര്‍ മുഖേനയാണോ;
വ്യക്തമാക്കുമോ;
(ഡി)
അരി
ഇറക്കുമതി ചെയ്യാന്‍
ഇടനിലക്കാരുടെ സഹായം
തേടിയിരുന്നോ എന്ന്
വെളിപ്പെടുത്താമോ?
ഏകീകൃത
ആരോഗ്യനിയമം
*29.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരു ഏകീകൃത ആരോഗ്യനിയമം
രൂപീകരിക്കാത്തതുമൂലം
ഉണ്ടായ പ്രായോഗിക
ബുദ്ധിമുട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
നിലവിലുള്ള മലബാര്‍
പബ്ലിക് ഹെല്‍ത്ത്
ആക്ടില്‍ പബ്ലിക്
ഹെല്‍ത്ത് ബോര്‍ഡ്
രൂപീകരിക്കുന്നതിനായി
മദ്രാസ് നിയമസഭയില്‍
നിന്നും മൂന്ന്
അംഗങ്ങളെ നോമിനേറ്റ്
ചെയ്യുന്ന വ്യവസ്ഥ
നിലനില്‍ക്കുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ആക്ടിന്റെ 4-ാം വകുപ്പ്
പ്രകാരം നിലവിലുള്ള
അംഗങ്ങള്‍
ആരെല്ലാമെന്ന്
അറിയിക്കാമോ;
(ഡി)
പ്രസ്തുത
നിയമത്തിലെ
കാലഹരണപ്പെട്ട
വ്യവസ്ഥകള്‍
ഒഴിവാക്കുന്നതിന്
സര്‍ക്കാര്‍ തലത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ?
അപകടത്തില്‍പ്പെടുന്നവര്‍ക്ക്
അടിയന്തര ചികിത്സ
*30.
ശ്രീമതി
ഗീതാ ഗോപി
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
കെ. രാജന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ആരോഗ്യവും
സാമൂഹ്യനീതിയും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അപകടത്തില്‍പ്പെടുന്നവര്‍ക്ക്
48 മണിക്കൂര്‍ അടിയന്തര
ചികിത്സ
നല്‍കുന്നതിനുള്ള ചെലവ്
സര്‍ക്കാര്‍
വഹിക്കുമെന്ന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
സ്വകാര്യ
ആശുപത്രികളെ പദ്ധതിയുടെ
ഗൗരവവും പ്രാധാന്യവും
ബോധ്യപ്പെടുത്തി
സഹകരിപ്പിക്കുന്നതിന്
എന്തൊക്കെ നടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?